പാലിൽ മോർഫിൻ എന്ന രാസവസ്തു ഉണ്ട്

ഒരു ദശകം മുമ്പ് സസ്യാഹാരം മാംസാഹാരം എന്നിവയെ പച്ച, ചുവപ്പ് എന്നീ നിറങ്ങളിൽ കുത്തിട്ട് അടയാളപ്പെടുത്തുന്ന സംവിധാനമൊരുക്കുകയുണ്ടായി. ആ സമയത്ത് പാൽ വ്യവസായികളും വിദ്യാസമ്പന്നരുമൊക്കെ പാൽ ഒരു സസ്യാഹാരമാണെന്നും അതുകൊണ്ട് പച്ച നിറത്തിലുള്ള കുത്തിട്ട് അടയാളപ്പെടുത്തണമെന്നും വാദിക്കുകയുണ്ടായി. ഒടുക്കം അതിന് വഴങ്ങേണ്ടി വന്നു. പൂർണ്ണമായും സസ്യാഹാരികളും വെണ്ണ കഴിക്കുന്നവരുമായിട്ടുള്ളവർ പറയുന്ന ഒരു കാര്യമുണ്ട്. എന്തുകൊണ്ടാണ് വെണ്ണയിൽ നിന്നും മോശമായ ഗന്ധമുയരുന്നതെന്ന്?

ഫാറ്റ് സോഡിയവും കൊഴുപ്പുമുള്ള ഒരു ഹൈകലോറി പാലുൽപ്പന്നമായതിനാലാണത്. സാധാരണ ഗതിയിൽ വെണ്ണയിൽ 70 ശതമാനം കൊഴുപ്പാണ് ഉള്ളത്. അതും സാച്ചുറേറ്റഡ് ഫാറ്റ് അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ. ഇത് ഹൃദ്രോഗത്തിനും പ്രമേഹത്തിനും കാരണമാകാം. വെസ്റ്റേൺ ഡയറ്റിൽ വെണ്ണ സാച്ചുറേറ്റഡ് ഫാറ്റിന്‍റെ ഏറ്റവും വലിയ സ്രോതസ്സാണ്. അമേരിക്കയിൽ മൂന്നിലൊന്ന് മധ്യവയസ്സ്ക്കരും 12.5 മില്യൺ കുട്ടികളുൾപ്പെടെയുള്ള കൗമാരക്കാരും അമിതവണ്ണമുള്ളവരാണ്.

നമ്മുടെ രാജ്യത്ത് വലിയൊരു അളവിൽ സസ്യാഹാരികളാണ് ഉള്ളത്. വീട്ടിലുണ്ടാക്കുന്ന ആരോഗ്യദായകമായ ഭക്ഷണത്തോടാണ് നമുക്കിഷ്ടവും. അതുകൊണ്ട് നമുക്കും ആരോഗ്യദായകമായ ശീലങ്ങൾ പഠിക്കാം. പൊണ്ണത്തടി പ്രശ്നമായിട്ടുള്ള രാജ്യക്കാരുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെട്ടിട്ടുണ്ട്. ഹൃദ്രോഗം, പ്രമേഹം, കാൻസർ തുടങ്ങിയ ഗുരുതരമായ രോഗങ്ങൾക്ക് പൊണ്ണത്തടി ഒരു കാരണമായിട്ടുണ്ട്.

പാലിൽ ലഹരി

ഏകദേശം 12 ഇഞ്ച് വലിപ്പമുള്ള ചീസ് പിസ്സയുടെ മൂന്നിലൊന്ന് ഭാഗത്തിൽ ഏകദേശം 6 ഗ്രാം സാച്ചുറേറ്റഡ് ഫാറ്റും 27 മില്ലിഗ്രാം കൊളസ്ട്രോളും കൂടാതെ 13 ഗ്രാം കൊഴുപ്പും ഉണ്ടാകും. ഒരു ഔൺസ് വെണ്ണയിൽ 6 ഗ്രാം സാച്ചുറേറ്റഡ് ഫാറ്റും 9 ഗ്രാം കൊഴുപ്പുമുണ്ടാകും. പക്ഷേ സ്കിമ്മ്ഡ് മിൽക്കിൽ ഫാറ്റിന്‍റെ അളവ് കുറവായിരിക്കും.

എന്നാലും നമ്മൾ പാൽ കുടിക്കും. വെണ്ണ, പനീർ മുതലായവ കഴിക്കുന്നത് തുടരും. ആളുകൾ എന്തുകൊണ്ട് പാൽ കുടിക്കുന്നു? എന്തുകൊണ്ട് പനീർ കഴിക്കുന്നു? എന്നതിനെപ്പറ്റി ഏറെ വർഷങ്ങൾ കഴിഞ്ഞാണ് ഞാൻ മനസ്സിലാക്കിയത്. പാൽ അത്യാവശ്യമായതുകൊണ്ടോ അല്ലെങ്കിൽ കൃഷ്ണൻ പാൽ കുടിച്ചതു കൊണ്ടോ അല്ല. ആളുകൾക്കിടയിൽ ഇത് ഒരു ലഹരിയായി മാറിയതു കൊണ്ടാണ്. ആളുകൾക്ക് പനീർ എന്നു വച്ചാൽ ജീവനാണ്. പ്രത്യേകിച്ചും വടക്കേ ഇന്ത്യക്കാർക്ക്. ഈ പ്രിയത്തിനും ഒരു ശാസ്ത്രീയ കാരണമുണ്ട്. പാൽ ദഹന സഹായിയാണ്.

പാലിൽ കെസോമോർഫിൻ എന്നു പേരുള്ള പ്രോട്ടീൻ മൂലികകളുള്ളതാണ് അതിന് കാരണം. 1981 ൽ ഏലി ഹാഡുമും സംഘവും വെൽക്കം റിസർച്ച് ലാബോറട്ടറിയിൽ നടത്തിയ പരീക്ഷണത്തിൽ പാലിൽ മോർഫിൻ എന്ന രാസവസ്‌തുവുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. ഇതൊരു തരം ലഹരി വസ്‌തുവാണ്. എല്ലാ സസ്തനികളുടെയും പാലിൽ കണ്ടുവരുന്ന പ്രധാനപ്പെട്ട പ്രോട്ടീൻ ആണ് കെസിൻ. മറ്റൊരർത്ഥത്തിൽ പറയുകയാണെങ്കിൽ ഏറ്റവും പഴക്കം ചെന്ന ലഹരി വസ്‌തുക്കളിൽ ഒന്നായാണ് ഇതിനെ ലോകം കണക്കാക്കുന്നത്. ഇത്തരം ലഹരി പദാർത്ഥങ്ങൾക്ക് ഗുഡ്ഫീൽ ഉണ്ടാക്കാനും ഒരു തരം സന്തോഷകരമായ സാഹചര്യവും സമാധാന ചിന്തയും സൃഷ്ടിക്കാനും കഴിയും. ഒപ്പം നല്ല ഉറക്കം കിട്ടാനും ഇത് സഹായിക്കുന്നു. അതുകൊണ്ട് പാൽ കുടിക്കുന്നത് ഒരു ശീലമായി മാറാം. എന്നാൽ പാൽ കുടിക്കുന്ന ഈ ശീലം ഒറ്റയടിക്ക് നിർത്തുകയാണെങ്കിൽ മറ്റുള്ളവരെ ആശ്രയിക്കുന്ന ശീലം വർദ്ധിക്കുകയും വിത്ത് ഡ്രോവൽ സിൻഡ്രോം നേരിടേണ്ടതായും വരും.

വെണ്ണ, പനീർ, ഐസ്ക്രീം, മിൽക്ക് ചോക്ക്ളേറ്റ് തുടങ്ങിയ പാലുത്പന്നങ്ങളിൽ നല്ലയളവിൽ ലഹരി മൂലികകളുണ്ട്. ഡയറി ഫ്രീ വീഗൻ ചീസിൽ ചിലപ്പോൾ കെസാമാർഫിൻ ചേർക്കാറുമുണ്ട്. ഏകദേശം 10 ലിറ്റർ പാലിൽ ഒരു കിലോഗ്രാം വെണ്ണ കിട്ടാം. പാൽ വെണ്ണയായി മാറുമ്പോൾ ഇതിലുള്ള ജലാംശത്തെ മാറ്റുന്നതോടെ കട്ടിയുള്ള കൊഴുപ്പ് അവശേഷിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് വെണ്ണ പോലെയുള്ള പാലുത്പന്നങ്ങളെ ഉയർന്ന ശ്രേണിയിലുള്ള ലഹരി പദാർത്ഥമായി കണക്കാക്കുന്നത്. ഇതിൽ വലിയ അളവിൽ ലഹരി വസ്‌തുവായ കെസിൻ ഉണ്ട്. അത് മനസ്സിന് സന്തോഷകരമായ സാഹചര്യമുണർത്തും. അതുകൊണ്ടാണ് രാത്രി കിടക്കും മുമ്പ് ഭൂരിഭാഗംപ്പേരും പാൽ കുടിക്കുന്നത്. ഒന്ന് ആലോചിച്ച് നോക്കൂ. എന്തുകൊണ്ടാണ് വധുവരന്മാർ ആദ്യരാത്രിയിൽ പാൽ നൽകുന്നത്? മറ്റൊരു ചോദ്യം സ്തനങ്ങളുള്ളവരുടെ പാലിൽ എന്തുകൊണ്ടാണ് ലഹരി മൂലികകൾ അടങ്ങിയിരിക്കുന്നത്?

ഇതേപ്പറ്റി ഫിസിഷ്യൻ കമ്മിറ്റി ഫോർ റെസ്പോൺ സിബിൾ മെഡിസിന്‍റെ സ്‌ഥാപകനും ഡയറക്‌ടറുമായ ഡോ നീൽ ബർണാഡ് പറയുന്നത് ശ്രദ്ധിക്കൂ, “ഒരു പക്ഷേ അമ്മയ്ക്കും കുഞ്ഞിനുമിടയിൽ ഒരു പ്രത്യേക അടുപ്പവും ബന്ധവും സൃഷ്ടിച്ചെടുക്കാൻ വേണ്ടിയുള്ള ഒരു ഉപായമായിരിക്കാം. മാനസികാടുപ്പം എപ്പോഴും ശാരീരികമായി ശക്‌തി പ്രദാനം ചെയ്യും. അമ്മയുടെ മുലപ്പാൽ നവജാത ശിശുവിന്‍റെ മസ്തിഷ്കത്തിൽ ഒരു ലഹരിയായി പ്രവർത്തിക്കുന്നുണ്ട്. ഇത് മാതൃശിശു ബന്ധത്തെ അടിയുറച്ചതാകുന്നു. ഇക്കാരണത്താലാണ് അമ്മ സ്വന്തം കുഞ്ഞിനെ ജീവനെപ്പോലെ പരിപാലിക്കുന്നത്.

നവജാത ശിശുവിന് അമ്മയുടെ പരിചരണമാവശ്യമാണ്. ഹെറോയിൻ അല്ലെങ്കിൽ കൊക്കയിൻ പോലെ കെസോമോർഫിൻ വളരെ മന്ദഗതിയിൽ കുടലുകളിൽ എത്തുകയും അതിസാരത്തെ തടയുകയും ചെയ്യുന്നു. വേദനസംഹാരിയായ ഔഷധം പോലെ .വെണ്ണയിലുള്ള ലഹരി മൂലികകൾ മുതിർന്നവരിൽ മലബന്ധമുണ്ടാക്കാറുണ്ട്.”

ഗവേഷണഫലം വെളിപ്പെടുത്തുന്നത്

ഇതുമായി ബന്ധപ്പെട്ട പഠനങ്ങളേയും ജനാരോഗ്യത്തേയും കണക്കിലെടുത്ത് 2009 ൽ ദി യൂറോപ്യൻ ഫുഡ് സേഫ്റ്റി ഏജൻസി ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. പാലിനോടുള്ള ഇഷ്‌ടത്തെ കെസോമോർഫിൻ എത്രമാത്രം സ്വാധീനിക്കുന്നുവെന്ന്? അതോടൊപ്പം കെസോമോർഫിൻ കുടലുകളുടെ ഭിത്തി കടന്ന് രക്‌തനാളികളിലൂടെ തലച്ചോറിൽ എത്തുന്നുണ്ടോ ഇല്ലയോ? ഓട്ടിസവുമായി കെസോമോർഫിന് എന്തെങ്കിലും ബന്ധമുണ്ടോ? ഇത്തരം ചോദ്യങ്ങൾ ശാസ്ത്ര മേഖല ഉന്നയിക്കുന്നുണ്ടെങ്കിലും മനുഷ്യ ശരീരത്തിന് പാൽ നല്ലതാണോ ഇല്ലയോയെന്ന് തീർച്ചപ്പെടുത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല.

ലഹരി പദാർത്ഥങ്ങളും അവയുടെ അളവും ഓരോ മനുഷനിലും ഓരോ തരത്തിലാണ് ബാധിക്കുക. അതുപോലെ ഏത് ലഹരി വസ്‌തുവും എന്നും കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് നല്ലതല്ലെന്ന കാര്യവും വ്യക്‌തമായിട്ടുണ്ട്. വളരെ ചെറിയ അളവിലായാൽ പോലും അത് നന്നല്ല. ഒരു ഗവേഷണ പത്രികയിൽ പരാമർശിച്ചിരിക്കുന്ന വസ്‌തുത ശ്രദ്ധേയമാണ്, “കെസോമോർഫിന് ലഹരിയുളവാക്കാനുള്ള ശേഷിയുണ്ടത്രേ. (ഓപിയോഡ്സ്) എന്ന വാക്ക് മോർഫിൻ അഥവാ അഫിം പോലെയുള്ള ലഹരി പദാർത്ഥങ്ങൾക്കാണ് ഉപയോഗിക്കുക. ഇവ ലഹരിയുളവാക്കുന്ന പദാർത്ഥമാണ്. സഹന ശക്‌തി വർദ്ധിപ്പിക്കാനും ഗാഡനിദ്ര പ്രദാനം ചെയ്യാനും ഇതിന് കഴിയും. അതുപോലെ വിഷാദാവസ്‌ഥ ഉണ്ടാക്കുകയു ചെയ്യും.”

നവജാത ശിശുവിലുണ്ടാകുന്ന ഫലം

അടുത്തിടെ ജേർണൽ ഓഫ് പീഡിയാട്രിക് ഗ്യാസ്ട്രോയിറ്റോളജി ആന്‍റ് ന്യൂട്രിഷ്യനിൽ “കൗസ് മിൽക്ക് യൂസ്ഡ് ഇൻഫക്റ്റ് അപിനിയ വിത്ത് ഇൻക്രസ്ഡ് സിറം കണ്ടന്‍റ് ഓഫ് ബെവായിൻ ബീറ്റാ കെസോമോർഫിൻ 5 എന്ന പേരിൽ പ്രസിദ്ധീകരിച്ച കേസ് സ്റ്റഡിയിൽ പറയുന്നത് നോക്കൂ. ഇൻഫന്‍റ് അപ്നിയ എന്ന് വിശേഷിപ്പിക്കുന്നത് നവജാത ശിശു ശ്വസിക്കുന്നത് നിർത്തുന്ന അവസ്‌ഥയെയാണ്.

മുലപ്പാൽ കുടിക്കുന്ന ഒരു നവജാത ശിശുവിന് അടിക്കടി അപ്നിയ എന്ന അവസ്‌ഥയുണ്ടാക്കുന്നുണ്ടെന്ന് ഗവേഷകർ കണ്ടെത്തുകയുണ്ടായി. അമ്മ എപ്പോഴും പശുവിൻ പാൽ കുടിച്ച ശേഷം കുഞ്ഞിന് മുലപ്പാൽ നൽകുന്നതായിരുന്നു ഈ കേസിൽ കണ്ടെത്തിയ കാര്യം. ലാബോറട്ടറി പരിശോധനയിൽ കുഞ്ഞുങ്ങളുടെ രക്‌തത്തിൽ അധികയളവിൽ കെസോമോർഫിൻ കണ്ടെത്തുകയുണ്ടായി. ഈ ഓപിയോഡ്സ് അവസ്‌ഥ മൂലം ശ്വസന കേന്ദ്രത്തിൽ സമ്മർദ്ദമുണ്ടാകാം. ഈയവസ്‌ഥയെ മിൽക്ക് ഒപിയോയിഡ് എന്നാണ് വിശേഷിപ്പിക്കുന്നത്.

പശുവിൻ പാലിൽ കണ്ടു വരുന്ന പ്രോട്ടീൻ നവജാത ശിശുക്കളുടെ ശാരീരിക പ്രക്രിയയിൽ അപ്നിയയുടെ ലക്ഷണമുളവാക്കുന്നുണ്ടെന്നാണ് ഈ ഗവേഷണ റിപ്പോർട്ടുകളിലൂടെ വ്യക്‌തമാക്കുന്നത്. ഇത്തരം കേസുകളെ തികച്ചും ഭാവശൂന്യമായി കാണാറുണ്ടെന്ന കാര്യം അംഗീകരിക്കുന്നു. യഥാർത്ഥത്തിൽ നവജാതശിശുവിന്‍റെ ജീവന് ഇത് അപായമുണ്ടാക്കാം. ഇത്തരം കാര്യങ്ങൾക്ക് ഏറ്റവും ഉത്തമമായ പരിഹാരമാണ് ഡയറി ഫ്രീ ഭക്ഷണം. അതത്ര വിലയേറിയതുമല്ല. ഓരോ 10 നവജാതശിശുക്കളിൽ ഒരാളെങ്കിലും അപനീയയ്ക്ക് ഇരയാകുന്നുണ്ട്. കുഞ്ഞിനെ രക്ഷിക്കാനാവില്ല. മാത്രവുമല്ല സഡൻ ഇൻഫന്‍റ് ഡെത്ത് സിൻഡ്രോം (എസ്ഐഡിഎസ്) ഉണ്ടായാൽ ആകസ്മിക മരണത്തിന് നവജാതശിശു ഇരയാകാം.

കാലിഫോർണിയയിലെ ബവർലി ഹിൽഡിലെ ഇമ്മ്യൂണോ സയൻസ് ലാബിലെ സിഇഒ അരിസ്റ്റോ ഹേജ്ഡാനി പറയുന്നത് ഗ്ലൂട്ടേനും ഡയറി ഉത്പന്നങ്ങളും ധാരാളം പേരിൽ ഏതെങ്കിലും തരം മയക്കുമരുന്നായി പ്രവർത്തിക്കുമെന്നാണ്. ഉദാ:ഹെറോയിൻ അല്ലെങ്കിൽ വേദനസംഹാരി ശീലമാക്കുന്നതു പോലെ. ഗ്ലൂട്ടേൻ അഥവാ കെസിൻ ഒഴിവാക്കുമ്പോൾ അതിന്‍റെ ഫലം ഉടൻ ഉണ്ടാവുകയും ചെയ്യും. അത് വിത്ത്ഡ്രോവൽ ലക്ഷണങ്ങളായി പ്രത്യക്ഷപ്പെടും. അതിൽ ദേഷ്യം വിഷാദം എന്നിവ ഉൾപ്പെടാം.

അതുപോലെ കെസിൻ വയറ്റിൽ എത്തി രാസപ്രവർത്തനം നടത്തി ഹിസ്റ്റാമൈൻ റിലീസ് ചെയ്യുന്നു. ഹിസ്റ്റാമൈൻ എന്ന പദാർത്ഥം ശരീരത്തിൽ അലർജിയ്ക്കും രക്‌തവാഹികൾ വികസിക്കുന്നതിനും കാരണമാകുന്നു. അതുപോലെ രക്‌തവാഹികളുടെ ഭിത്തി നേർത്തതാകുന്നതിനു ഇത് നിർണായകമായ പങ്കുവഹിക്കുന്നുണ്ട്. അലർജിയുണ്ടാക്കുന്ന ഏതെങ്കിലും ബാഹ്യ വസ്തുവിന്‍റെ സാന്നിധ്യമാണ് ഹിസ്റ്റാമൈൻ സ്രവമുണ്ടാക്കുക. ഇക്കാരണത്താൽ ലോകത്ത് 70 ശതമാനം ജനങ്ങളിൽ ഡയറി ഉൽപന്നങ്ങളിൽ നിന്ന് അലർജിയുണ്ടാകുന്നുണ്ട്.

നവജാത ശിശുവിന്‍റെ പരിപാലനത്തിന് ഏറ്റവും സുഖകരമായ രീതി പ്രകൃതിയൊരുക്കിയിട്ടുണ്ട്. ഇക്കാരണത്താൽ പാലുകുടി നിർത്താനും തടസ്സമാകാറുണ്ട്. മുതിർന്നവർ പോലും പാലുപേക്ഷിക്കാൻ തയ്യാറാകാത്തതിനും കാരണം ഇത് തന്നെയാണ്. ഒന്ന് ചിന്തിച്ചു നോക്കൂ,” നിങ്ങളും ഈ ലഹരിക്കടിമയാണോ?

സ്വപ്നച്ചിറകുള്ള പക്ഷികൾ

രാജ്‍വിയുടെ അമ്മയുടെ കൂട്ടുകാരി നീന വീട്ടിൽ വന്നത് ഒരു കല്യാണാലോചനയുമായിട്ടാണ്. ആ കോളനിയിൽ അവർ ഒരു മാര്യേജ് ബ്യൂറോ നടത്തുന്നുണ്ട്. ഏതാനും പയ്യന്മാരുടെ ഫോട്ടോകളുമായിട്ടാണ് വരവ്. അതിൽ ഒരു ചിത്രം മേശപ്പുറത്ത് എടുത്തു വച്ചിട്ട് നീന പുഞ്ചിരിച്ചു.

“നോക്കു, ഈ പയ്യനെ കണ്ടോ, എൻ.ആർ.ഐ ആണ്. അമേരിക്കയിൽ സെറ്റിൽഡാ… സുന്ദരിയായൊരു പെൺകുട്ടി വേണം. യുഎസ് പൗരത്വം ഉള്ള പയ്യനാണ്. കൂടെ വേറെ ആരുമില്ല. നല്ല ശമ്പളം, വീട്, കാറ്…. മോൾക്ക് രാജകുമാരിയായി കഴിയാം.

രാജ്‍വി ആ ഫോട്ടോ എടുത്തു നോക്കുന്നതു കണ്ടപ്പോൾ നീന അവളെ ആകപ്പാടെ ചുഴിഞ്ഞു നോക്കി. “ഈ പെങ്കൊച്ചിനെ അവന് എന്തായാലും ഇഷ്‌ടമാകും. ഇത്രയും സുന്ദരിയായ ഒരു പെണ്ണിനെ അവൻ ഇതുവരേയും കണ്ടിട്ടുണ്ടാവില്ല.”

നീനയുടെ സംസാരം കേട്ടപ്പോൾ രാജ്‍വി ചുവന്നു തുടുത്തു. അവൾക്ക് സ്വന്തം സൗന്ദര്യത്തിൽ മതിപ്പ് തോന്നി. മറ്റു പെൺകുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ താൻ വളരെ പ്രത്യേകതകൾ ഉള്ള പെണ്ണാണെന്ന് സ്വയം തോന്നാറുണ്ട്.

തിളങ്ങുന്ന കവിളുകളും, മാൻപേട കണ്ണുകളും ചുവന്ന ചുണ്ടുകളും അവളുടെ സൗന്ദര്യത്തിന്‍റെ  മാറ്റുകൂട്ടി. ചിരിക്കുമ്പോൾ കവിളിൽ തെളിയുന്ന നുണക്കുഴിയും സൂപ്പർ നായികമാരേപ്പോലുള്ള അംഗലാവണ്യവും, രാജ്‍വിയുടെ സെക്‌സ് അപ്പീൽ കൂട്ടുന്ന ഘടകങ്ങളായിരുന്നു.

“അക്ഷയ് എന്നാണ് പേര്. ചെറുക്കന് അൽപം നിറം കുറവാണെന്നൊരു പ്രശ്നമേയുള്ളൂ. പിന്നെ കണ്ണട വച്ചിട്ടുണ്ട്. കാക്കയും കൊക്കും പോലെയിരിക്കുമോ? രണ്ടുപേരെയും കണ്ടാൽ.” രാജ്‍വിയുടെ അമ്മ മീര മനസിൽ ഇങ്ങനെ പറഞ്ഞു. ഇവൾക്ക് ഇഷ്‌ടപ്പെടുമോ എന്നാണ് സംശയം.

നീനയുടെ അകന്ന ബന്ധത്തിലുള്ള പയ്യനായതു കൊണ്ട് ഒട്ടും ഭയക്കാനില്ല. പുറത്തേക്ക് ഒക്കെ പെണ്ണിനെ കെട്ടിച്ചയക്കുമ്പോൾ പലതും ശ്രദ്ധിക്കാനുണ്ടല്ലോ. ഈ കേസ് ആകുമ്പോൾ ആശങ്കയ്‌ക്ക് കാര്യമില്ല.

മീരയുടെ ചിന്തകൾക്ക് വിരാമമിട്ടു.

“കണ്ണട വയ്‌ക്കുന്നതൊക്കെ ഒരു പ്രശ്നമാണോ ഇക്കാലത്ത്? ഇന്ത്യാകാരവുമ്പോൾ അൽപം നിറം കുറയും. ചെക്കൻ കൊള്ളാം. നല്ല ജോലി, സാമ്പത്തികം ഇത്രയൊക്കെ ഞാൻ നോക്കൂ. രാജ്‍വിക്ക് ഇഷ്‌ടമായാൽ ഞങ്ങൾക്ക് ഒരു എതിർപ്പുമില്ല.” കാൽവിരലിൽ നെയിൽ പോളിഷ് ഇട്ടു കൊണ്ടിരിക്കുകയായിരുന്നു രാജ്‍വി.

“മോളേ, നീ ഈ ഫോട്ടോ ഒന്നുകൂടി നോക്കിയേ?” അവൾ പക്ഷേ അത്ര തിടുക്കമൊന്നും കാണിച്ചില്ല.

“ആന്‍റി, അവിടെ വച്ചേക്കു ഞാൻ പിന്നെ നോക്കാം. എന്നിട്ട് പറഞ്ഞാൽ പോരെ?”

അവൾക്ക് ഉടനെ നോക്കണമെന്നൊക്കെ ഉണ്ട്. പക്ഷേ പെൺകുട്ടികളുടെ സ്വതസിദ്ധമായ ഒരു സ്വഭാവം അവളും കാണിച്ചു. അങ്ങനെ ചാടിക്കേറി ഫോട്ടോ നോക്കുന്നത് കുറച്ചിലാവുമല്ലോ!

രാജ്‍വിയുടെ അച്‌ഛനും അമ്മയ്ക്കും ഈ ബന്ധം മുന്നോട്ടു കൊണ്ടു പോകണം എന്നു തന്നെയാണ് ആഗ്രഹം. രാജ്‍വി പൊതുവേ, സ്വാതന്ത്യ്ര മോഹിയായ പെൺകുട്ടിയാണ്. അവൾക്ക് വിദേശത്തു ജോലിയുള്ള പയ്യൻ എന്തു കൊണ്ടും യോജിക്കും.

“രാജ്‍വി, കൂടുതൽ ആലോചിച്ച് സമയം കളയല്ലേ, ഇഷ്‌ടം പോലെ പെൺകുട്ടികൾ വേറെയും ഉണ്ട്. വിദേശത്തു പോകാൻ താൽപര്യമുള്ള പെൺകുട്ടികൾ.”

നീന ഇത്രയും കൂടി പറഞ്ഞിട്ടാണ് വീട്ടിൽ നിന്ന് പോയത്.

“നോക്കൂ, മോളേ, ഈ ആലോചന എന്തു കൊണ്ടും നല്ലതാണ്. നിനക്ക് വളരെ നല്ല ജീവിതം കിട്ടും. ഞങ്ങൾക്ക് ഇഷ്‌ടപ്പെട്ടു. ഇനി നീ തീരുമാനിക്കൂ.”

രാജ്‍വിയുടെ അമ്മ പറഞ്ഞു.

രാജ്‍വി ഫോട്ടോയിൽ സൂക്ഷിച്ചു നോക്കി. അവൾ കുറേനേരം ആലോചിച്ചിരുന്നിട്ട് കൂട്ടുകാരി കവിതയെ വിളിച്ചു. കല്യാണക്കാര്യം പറഞ്ഞു.

“ആഹാ! നല്ല ആലോചനയാണ്. ഇതിലെന്താ ഇത്രയ്ക്കും ആശങ്ക? കല്യാണം കഴിഞ്ഞാൽ നിനക്ക് അവിടത്തെ സ്വാതന്ത്യ്രം ശരിക്കും ആസ്വദിക്കാമല്ലോ. ലൈഫ് എൻജോയ് ചെയ്യാമെടോ. വിദേശത്തു കഴിയുന്ന ആളല്ലേ. നിനക്ക് ഇഷ്‌ടം പോലെ ജീവിക്കാം. അവരുടെ ലൈഫും അങ്ങനെയൊക്കെ ആയിരിക്കുമല്ലോ. നീ ഇനി കൂടുതലൊന്നും ആലോചിക്കേണ്ട. യെസ് പറഞ്ഞേക്കൂ.”

രാജ്‍വിയുടെ മനസ്സിലുള്ള കാര്യം തന്നെയാണ് കവിതയും പറഞ്ഞത്. അതുകൊണ്ട് അവൾ ആ വിവാഹത്തിനു സമ്മതിച്ചു.

പയ്യൻ വിദേശത്തു നിന്നു അടുത്ത ആഴ്ച നാട്ടിലെത്തുമ്പോൾ പെണ്ണു കാണൽ നിശ്ചയിച്ചു. ഇന്ത്യൻ സംസ്കാരത്തിൽ ജനിച്ചു വളർന്ന ഒരു പെൺകുട്ടി വേണം. സുന്ദരി ആയിരിക്കണം. ആധുനിക ചിന്താഗതി വേണം. ഇതൊക്കെയാണ് കക്ഷിയുടെ ഡിമാന്‍റുകൾ. പിന്നെ ഇന്ത്യൻ ഭക്ഷണം ഉണ്ടാക്കാൻ കഴിയുമെങ്കിൽ വളരെ സന്തോഷം.

അക്ഷയ് എന്നാണ് പയ്യന്‍റെ  പേര്. അയാൾ നാളെ എത്തുമെന്നും വൈകിട്ട് ഹോട്ടൽ ശാലിഗ്രാമിൽ വച്ച് പെണ്ണു കാണൽ നടത്താമെന്നും നീന അറിയിച്ചു. “വൈകിട്ട് 6 മണിയാകുമ്പോഴേക്കും എത്തണം. ഡിന്നർ കഴിച്ചു പിരിയാം. നല്ല സാരി ഉടുത്ത് വന്നാൽ മതി.” നീന പറഞ്ഞു.

“സാരി? ജീൻസോ ചുരിദാറോ പോരെ?”

“സാരി ഉടുക്കുമ്പോഴാണ് ഒരു പെണ്ണ് ഏറ്റവും സുന്ദരി ആവുക. അതു മാത്രം മനസ്സിൽ കരുതി വന്നാൽ മതി.”

“ശരി അങ്ങനെ വരാം.” രാജ്‍വി സമ്മതം മൂളി.

വൈകിട്ട് ഇളം പിങ്ക് സാരി ഉടുത്ത് ഹോട്ടലിന്‍റെ ലോഞ്ചിലെത്തുമ്പോൾ സോഫയിൽ അക്ഷയ് ഇരിപ്പുണ്ടായിരുന്നു.

രാജ്‍വിയുടെ ഫോട്ടോ അക്ഷയ് കണ്ടിട്ടില്ലായിരുന്നു. നീന മനപൂർവ്വം അയച്ചു കൊടുക്കാതിരുന്നതാണ്. രാജ്‍വിയെ കണ്ടാൽ അക്ഷയിന് ഇഷ്‌ടപ്പെടുമെന്ന് ഉറപ്പാണ്. അതിനാൽ ഒരു സർപ്രൈസ് ആകട്ടെ എന്നു കരുതി. നീനയ്ക്കും കുടുംബാംഗങ്ങൾക്കുമൊപ്പം രാജ്‍വി ലോഞ്ചിലേക്ക് കടന്നു വന്നപ്പോൾ അക്ഷയ് അക്ഷരാർത്ഥത്തിൽ അമ്പരന്നു പോയി. ഇത്രയും സുന്ദരിയായ ഒരു പെൺകുട്ടിയെ അയാൾ ഇതുവരെ കണ്ടിട്ടില്ല.

കുടുംബാംഗങ്ങളൊത്തുള്ള ഔപചാരിക സംഭാഷണം കഴിഞ്ഞപ്പോൾ അവർ രാജ്‍വിയെയും അക്ഷയെയും മാത്രമാക്കി പുറത്തേക്കു മാറി നിന്നു.

അക്ഷയ് ഇരിക്കുന്ന സോഫയിലേക്ക് ഇരിക്കാൻ അയാൾ അവളെ ക്ഷണിച്ചു. അൽപം മേക്കപ്പ് ഇട്ടിട്ടുണ്ടെങ്കിലും അവൾ താൻ വിചാരിച്ചതിലും അതീവ സുന്ദരിയാണ്. അക്ഷയിന് സന്തോഷം തോന്നി, ഒപ്പം ചെറുതല്ലാത്ത ആശങ്കയും. ഇനി ഇവൾക്ക് തന്നെ ഇഷ്‌ടപ്പെടാതെ വന്നാൽ! ഇവൾക്ക് തന്നെ ഇഷ്‌ടപ്പെട്ടാൽ തീർച്ചയായും ഒരു മേക്കോവർ താൻ ചെയ്യേണ്ടി വരും. അക്ഷയ് മനസ്സിലോർത്തു.

രാജ്‍വിക്ക് അയാളുടെ സംഭാഷണ രീതി നന്നായി ഇഷ്‌ടപ്പെട്ടു. സൗന്ദര്യം അത്ര ഇല്ലെങ്കിലും വ്യക്‌തി പ്രഭാവം ആവോളം ഉണ്ട്. വാക്കുകളിലെ ആത്മവിശ്വാസം മുഖത്തും ഉണ്ട്. കൂടിക്കാഴ്ചക്കു ശേഷം അക്ഷയ് സന്തോഷത്തോടെ രാജ്‍വിക്ക് ഹസ്തദാനം ചെയ്‌തു.

“രാജ്‍വി, തന്‍റെ  അഭിപ്രായം രണ്ടു ദിവസത്തിനകം അറിയാൻ കഴിയുമല്ലോ.”

“ഷുവർ, ഞാൻ വീട്ടിൽ ചെന്നിട്ട് വിളിക്കാം.” അവർ അന്ന് ഡിന്നർ കഴിച്ചു പിരിഞ്ഞു.

രാജ്‍വിയുടെ അച്‌ഛനും അമ്മയ്‌ക്കും പയ്യനെ നന്നായി ഇഷ്‌ടപ്പെട്ടു. രാജ്‍വിക്കും. അവൾ അന്നു രാത്രി തന്നെ അയാളെ വിളിച്ചു.

“ഒരു കാര്യം കൂടി ചോദിച്ചോട്ടെ. വിവാഹം കഴിഞ്ഞാൽ എനിക്ക് പഠിക്കാൻ പോകാൻ പറ്റുമോ? ജോലിക്കു പോകുന്നതിൽ വിരോധമില്ലല്ലോ. അതൊക്കെ സമ്മതമാണെങ്കിൽ എനിക്ക് ഈ വിവാഹത്തിന് സമ്മതമാണ്.”

“ഓഹ്! ഇതൊക്കെ ചോദിക്കേണ്ടതുണ്ടോ? ഞാൻ കൺസർവേറ്റീവ് ആയി ചിന്തിക്കുന്ന ആളല്ല രാജ്‍വി. ആധുനിക ലോകത്ത് പെൺകുട്ടികൾ പഠിപ്പുള്ളവരാണ്. അവർ ജോലിക്കും പോകും. അതൊക്കെ നല്ല കാര്യമല്ലേ? ഇഷ്‌ടം പോലെ ചെയ്‌തോളൂ” അക്ഷയ് പറഞ്ഞു.

രണ്ടു പേരും സമ്മതം അറിയിച്ചതോടെ വീട്ടിൽ കല്യാണത്തിരക്കായി. അക്ഷയ് മടങ്ങിപ്പോകും മുമ്പ് വിവാഹം നടത്താനായിരുന്നു തീരുമാനം. വിവാഹം കഴിഞ്ഞ് നാലു ദിവസങ്ങൾക്കകം അക്ഷയ് അമേരിക്കയ്‌ക്ക് പറന്നു. അവിടെ എത്തിയ ശേഷം രാജ്‍വിയുടെ വിസ കാര്യങ്ങൾ ശരിയാക്കി. രണ്ട് മാസത്തിനകം രാജ്‍വിയെയും അയാൾ അമേരിക്കയിലേക്ക് കൊണ്ടു പോയി.

വിദേശ രാജ്യത്ത് അതിരില്ലാത്ത സ്വാതന്ത്യ്രത്തിന്‍റെ ലോകത്ത് പാറിപ്പറന്നുല്ലസിക്കാനുള്ള മോഹമാണ് രാജ്‍വിയിൽ മുന്നിട്ടു നിന്നത്. സൗന്ദര്യം കൊണ്ട് ഒട്ടും യോജിക്കാത്ത അക്ഷയിനോടുള്ള അകൽച്ച അവളുടെ മനസ്സിൽ നിന്ന് വിട്ടു പോയിട്ടുമില്ല. എങ്കിലും അവൾ പുതുമോടിയുടെ ലഹരി ആസ്വദിച്ചു. ഷോപ്പിംഗും പാർട്ടിയും യാത്രയും ഒക്കെയായി സ്വർഗ്ഗ സമാനമായ ദിനങ്ങളായിരുന്നു കഴിഞ്ഞു പോയത്.

ദാമ്പത്യം ഒരു മാസം പിന്നിട്ട സമയം വീട്ടിൽ ഭക്ഷണം വയ്‌ക്കുന്ന ശീലമൊന്നും ഇതുവരെ രാജ്‍വി ആരംഭിച്ചിട്ടില്ല. അവൾക്ക് ഇന്ത്യൻ ഭക്ഷണം മാത്രമായിരിക്കും ഉണ്ടാക്കാൻ അറിയൂ എന്ന് വിചാരിച്ച് അക്ഷയ് അതിനാവശ്യമായ സാധനങ്ങൾ വാങ്ങിക്കൊണ്ടു വന്നു. “രാജ്‍വി, നമുക്ക് ഇന്ന് ഇന്ത്യൻ ഡിഷ് ഉണ്ടാക്കിയാലോ? നിനക്ക് ഒത്തിരി മിസ് ചെയ്യുന്നുണ്ടാവുമല്ലോ.”

“ഓഹ്! ഇന്ത്യൻ ഡിഷ്? ചോറും കറിയും എനിക്ക് ഇഷ്‌ടമേയല്ല. നമുക്ക് അതൊന്നും വേണ്ട. അല്ലെങ്കിലും എനിക്ക് ഹോംലി ഫുഡ് എന്നൊക്കെയുള്ള സെന്‍റിമെന്‍റ്സ് ഒന്നും ഇല്ല. അടുക്കളയിൽ കയറി വിയർക്കാൻ എനിക്ക് ഒട്ടും ഇഷ്‌ടവുമില്ല.”

രാജ്‍വിയുടെ മറുപടി കേട്ട് അക്ഷയ് ഞെട്ടിപ്പോയി.

“നീ തമാശ പറയുകയാണോ? നോക്കൂ ഞാൻ ഇതൊക്കെ വാങ്ങിച്ചത് നിനക്കു വേണ്ടിയാണ്. പിന്നെ എനിക്കും ആഗ്രഹം തോന്നി. ചോറും കറിയും ഉണ്ടാക്കി ഇന്ത്യൻ സ്റ്റൈലിൽ ഫുഡ് കഴിക്കാൻ.

“ഓ… അക്ഷയ്! രണ്ട് ദിവസം കഴിഞ്ഞാൽ എനിക്ക് ക്ലാസ് തുടങ്ങും. ഇന്നു അടുക്കളയിലേക്ക് കയറി ഉള്ള സമയം കളയണോ?” അവൾ തെല്ല് ഈർഷ്യയോടെ ചോദിച്ചു.

“നമുക്ക് ഒരു ഹൗസ്മെയിഡിനെ വയ്ക്കാം. ഇന്ത്യൻ ഫുഡ് വയ്‌ക്കാൻ അറിയുന്ന ആരെയെങ്കിലും നോക്കാം. അല്ലെങ്കിൽ നിങ്ങൾ തന്നെ വച്ചോളൂ.”

രാജ്‍വിയുടെ ഭാവമാറ്റവും, സംസാരവും കണ്ടപ്പോൾ അക്ഷയിന്‍റെ  മനസ്സ് തകർന്നു. രാവിലെ ചായ ഉണ്ടാക്കാൻ പോലും മടിയാണ്. ബ്രേയ്‌ക്ക് ഫാസ്റ്റ് മിക്കവാറും റെഡിമെയ്ഡ് ഭക്ഷണം ആയിരിക്കും. തുടക്കമാണല്ലോ എന്നു കരുതി അതൊക്കെ അവഗണിച്ചു. പക്ഷേ രാജ്‍വിയുടെ തനി സ്വഭാവം ഇങ്ങനെയൊക്കെ ആണോ? അയാൾ ഒന്നും മിണ്ടിയില്ല.

രാവിലെ ഓഫീസിലേക്ക് യാത്ര ചെയ്യുമ്പോൾ അക്ഷയ് പതിവില്ലാതെ അസ്വസ്ഥനായി. പക്ഷേ അതൊരു തുടക്കം മാത്രമായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് കോളേജിൽ പോയിത്തുടങ്ങിയപ്പോഴാണ് അടുത്ത പ്രശ്നം വന്നത്. വളരെ സെക്‌സിലുക്ക് നൽകുന്ന ഷോർട്സും സ്ലീവ്ലസ് ടോപ്പും ഇട്ട് കോളേജിൽ പോകാൻ ഇറങ്ങിയപ്പോൾ അയാൾ അമ്പരന്നു പോയി. അക്ഷയ് അവളെ തടഞ്ഞു.

“ഇതെന്തു കോലമാണ്? നല്ല വസ്‌ത്രം ധരിച്ചു പോകൂ. പഠിക്കാൻ പോകുന്നതല്ലേ?”

“അതു ശരി, ഇന്നാട്ടിലെ ആളുകളൊക്കെ ഇതിലും സെക്‌സി ആയിട്ടാണല്ലോ വസ്‌ത്രം ധരിക്കുന്നത്. പിന്നെ എനിക്കു മാത്രമെന്താ പ്രത്യേകത? നിങ്ങൾ വലിയ മോഡേൺ ചിന്താഗതിക്കാരനാണെന്നാണല്ലോ പറഞ്ഞത്. എന്നിട്ട് ഇപ്പോൾ? ഇത് അമേരിക്കയാണ്!”

“അതേ, ഇത് അമേരിക്ക തന്നെ. പക്ഷേ എനിക്ക് നിന്‍റെ  സുരക്ഷ പ്രധാനമാണ്. മോഡേൺ ആവുക എന്നാൽ നീ വിചാരിക്കുന്ന അർത്ഥമല്ല ഞാൻ നൽകുന്നത്.”

“ഓകെ. ആ അർത്ഥവും ചിന്തയുമൊന്നും എനിക്ക് മനസ്സിലാവില്ല. ഞാൻ ഒരു കിളവി ഒന്നും അല്ലല്ലോ. സാരിത്തുമ്പ് തലയിൽ ചുറ്റി നടക്കാൻ! ഇത് എന്‍റെ  സ്വന്തം ജീവിതമാണ്. ഞാൻ സുന്ദരി ആയതു കൊണ്ടല്ലേ നിങ്ങൾ എന്നെ വിവാഹം ചെയ്‌തത്? എങ്കിൽ ആ സൗന്ദര്യം പ്രദർശിപ്പിക്കുന്നതിൽ എന്താ കുഴപ്പം?”

രാജ്‍വിയുടെ ഈ ചോദ്യത്തിന് അക്ഷയ് മറുപടിയൊന്നും പറഞ്ഞില്ല.

അങ്ങനെ ദിവസം കഴിയുന്തോറും രണ്ടു പേർക്കിടയിൽ കലഹം കൂടി വന്നു. ഇനി എന്താണ് ചെയ്യുക?

അക്ഷയിന്‍റെ  മനസ്സ് അസ്വസ്ഥമായി. ഇങ്ങനെ പോയാൽ അപകടമാകുമെന്ന് അയാൾക്കറിയാം.

രാജ്‍വിയുടെ പുതിയ ഗ്രൂപ്പിൽ അമേരിക്കൻ യുവാക്കളും ഇന്ത്യൻ യുവാക്കളും ഉണ്ട്. അവർക്കൊപ്പം മാറിമാറി സിനിമ കണ്ടും ക്ലബ് പാർട്ടി എൻജോയ് ചെയ്‌തും അവൾ നടന്നു. ചിലപ്പോൾ രാത്രിയിൽ പോലും വീട്ടിലെത്തില്ല. കൂട്ടുകാരിക്കൊപ്പം പ്രൊജക്ട് ചെയ്യുകയാണെന്നു പറയും.

അക്ഷയ് വളരെ ദുഃഖിതനായി. അയാൾ അവളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിക്കാൻ ശ്രമിച്ചെങ്കിലും ആ വാക്കുകൾക്ക് ചെവി കൊടുക്കാൻ അവൾ തയ്യാറായില്ല.

ബോയ്ഫ്രണ്ട്സിനെ വീട്ടിലേക്കും കൂട്ടിക്കൊണ്ടു വരാൻ തുടങ്ങിയപ്പോൾ അയാൾ ശരിക്കും ഗതികെട്ടു. അവളുടെ കൂട്ടുകാർ എന്ന നിലയിൽ അയാൾ പരമാവധി സഹിച്ചുവെങ്കിലും പലപ്പോഴും താൻ അപമാനിതനാവുന്നതായി അയാൾക്കു തോന്നി. അക്ഷയിന്‍റെ  ഇരുണ്ട നിറത്തെയും കണ്ണട വച്ച് ബുദ്ധിജീവി ലുക്കിനെയും എല്ലാം അവർ പരിഹസിക്കും.

ഒരു ദിവസം ഈ കാര്യങ്ങളെക്കുറിച്ചെല്ലാം അക്ഷയ് നീന ആന്‍റിയോട് ഫോൺ ചെയ്‌തു പറഞ്ഞു. ഇതു കേൾക്കവേ രാജ്‍വി ഫോൺ തട്ടിപ്പറിച്ചെടുത്ത് ഉറക്കെ കരയാൻ തുടങ്ങി.

“ആന്‍റി അല്ലേ പറഞ്ഞത് എനിക്ക് ഇവിടം സ്വർഗ്ഗമായിരിക്കുമെന്ന്! എന്നിട്ടെന്താ? നിങ്ങളുടെ മരുമകൻ എന്നെ വീട്ടിലെ പണിക്കാരിയാക്കാൻ ആഗ്രഹിക്കുന്നു. ഞാൻ സ്വാതന്ത്യ്രത്തോടെ നടക്കുന്നത് ഇഷ്‌ടവുമല്ല.”

അതു കേട്ടപ്പോൾ അക്ഷയ് ഞെട്ടിപ്പോയി. ഇനി ഒരു കാര്യത്തിലും രാജ്‍വിയെ വിലക്കുന്ന പ്രശ്നമേയില്ല എന്ന് അതോടെ അയാൾ ഉറപ്പിച്ചു. അവനവന് തോന്നുന്ന പോലെ ജീവിക്കാൻ അയാൾ അവളോട് പറഞ്ഞു.

കുറച്ചു ദിവസങ്ങൾ കൂടി കടന്നു പോയി. ഇതിനിടെ അക്ഷയ് അക്കാര്യവും ശ്രദ്ധിച്ചു. രാജ്‍വിക്ക് താനുമായി ശാരീരികബന്ധം പുലർത്താൻ പോലും താൽപര്യമില്ലാതായിരിക്കുന്നു. അവളുടെ മുഖത്തെ തിളക്കം കുറഞ്ഞു. ഭക്ഷണവും ഉറക്കവുമൊന്നും കൃത്യസമയത്തില്ലാത്തതു കൊണ്ടാകാം പഴയ ചൈതന്യം നഷ്‌ടമായതു പോലെ.

ഒരു ദിവസം രാത്രി മൂന്നു മണിയോടടുപ്പിച്ച് അക്ഷയിന് ഫോൺകാൾ വന്നു. രാജ്‍വിയുടെ ഫോണിൽ നിന്ന് മറ്റാരോ വിളിക്കുന്നു.

“നിങ്ങളുടെ ഭാര്യ മദ്യപിച്ച് ലക്കുകെട്ട് വഴിയിൽ കിടക്കുന്നു. അവരെ ആരോ ബലാത്സംഗം ചെയ്‌ത് ഉപേക്ഷിച്ചതാണെന്നു സംശയമുണ്ട്. സെൻട്രൽ മാർക്കറ്റിനടുത്ത ഹോട്ടലിനടുത്തു നിന്നാണ് വിളിക്കുന്നത്.” കൂടുതൽ കേൾക്കാനുള്ള ശേഷി അക്ഷയിനുണ്ടായിരുന്നില്ല. അയാൾ വേഗം കാറുമായി പുറത്തേക്കു പാഞ്ഞു.

ആരോ വിളിച്ചറിയിച്ചതനുസരിച്ച് പറഞ്ഞ സ്‌ഥലത്ത് അക്ഷയ് എത്തുമ്പോൾ രാജ്‍വി റോഡരുകിൽ അവശയായി കിടക്കുന്നുണ്ടായിരുന്നു. കീറിപ്പറിഞ്ഞ വസ്‌ത്രങ്ങളും ചോര പൊടിഞ്ഞ ശരീരവുമായി അവൾ സഹായത്തിനായി വിലപിക്കുന്നു.

മദ്യലഹരിയിൽ ആയതിനാൽ എഴുന്നേറ്റിരിക്കാൻ പോലും കഴിയുന്നില്ല. പ്ലീസ്… ഹെൽപ്പ് മീ…. എന്നു മാത്രം ഉരുവിട്ടു കൊണ്ടിരിക്കുകയാണ്.

ആ പരിസരത്ത് രണ്ടോ മൂന്നോ ആളുകൾ ഉണ്ടായിരുന്നതൊഴിച്ചാൽ തീർത്തും വിജനം.

“ആ ഹോട്ടലിൽ പാർട്ടി ഉണ്ടായിരുന്നു. ഇവരുടെ ഫ്രണ്ട്‌സ് ആണെന്നു തോന്നുന്നു. കുറെ പയ്യന്മാരാണ് ഇവിടെ കൊണ്ടു വിട്ടത്. പോലീസിനെ അറിയിക്കണോ?”

“ഏയ് വേണ്ട”

പോലീസിനെ വിളിച്ചിട്ട് എന്തു ചെയ്യാൻ? അക്ഷയ് അവളെ കാറിലേക്ക് കിടത്തി വീട്ടിലേക്ക് വണ്ടിയോടിച്ചു പോയി. അവളുടെ കോലം കണ്ടപ്പോൾ അയാളുടെ ചങ്ക് തകർന്നു പോയി. എത്ര വന്നാലും തന്‍റെ സഹധർമ്മിണി അല്ലേ. അയാൾ കുടുംബ ഡോക്ടറെ വിളിച്ചു വരുത്തി ഫസ്‌റ്റ് എയ്ഡ് കൊടുത്തു. അവളുടെ മുഖത്തും ശരീരത്തും ചുവന്ന പാടുകൾ ഉണ്ടായിരുന്നു.

പിറ്റേന്ന് ശരിക്കും ബോധം വീണ്ടു കിട്ടിയപ്പോൾ തലേന്ന് ഉണ്ടായ സംഭവത്തെ കുറിച്ചോർത്ത് കരയാൻ തുടങ്ങി. അക്ഷയ് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചില്ല. കരയട്ടെ! കുറച്ചു നേരം. വീട്ടുജോലിക്കാരി മായയുടെ സഹായത്തോടെ രാജ്‍വിയെ കുളിപ്പിച്ച് ഡ്രസ് മാറ്റിച്ചു. ഭക്ഷണവും കഴിപ്പിച്ചു.

“വരൂ, ആശുപത്രിയിൽ പോകാം” അയാൾ വിളിച്ചു.

“വേണ്ട എനിക്ക് പോവണ്ട. എല്ലാം ഒ.കെ ആവും.” രാജ്‍വി പറഞ്ഞു.

രാജ്‍വി എന്തോ ഒളിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അക്ഷയിന് മനസ്സിലായി. ഇനി അവൾ ഗർഭിണിയോ മറ്റോ ആണോ? അതേ കുറിച്ച് നേരത്തെ സംസാരിച്ചപ്പോൾ അഞ്ചു വർഷം കഴിഞ്ഞു മതിയെന്നാണല്ലോ രാജ്‍വി പറഞ്ഞത്. കരിയർ ഉണ്ടാക്കണം ലൈഫ് അടിച്ചു പൊളിക്കണം എന്നിട്ടു മതി കുഞ്ഞ് എന്നായിരുന്നു മറുപടി.

പിന്നെന്താണ് അവൾക്ക് സംഭവിച്ചത്. ഇനി ശരിക്കും ബലാത്സംഗം നടന്നോ? ഇവളുടെ സമ്മതമില്ലാത്ത വേഴ്ച ആവുമോ? അക്ഷയ് മനസ്സിൽ ഇങ്ങനെ പലതും ചിന്തിച്ചു. താൻ എന്തൊക്കെ സ്വപ്നം കണ്ടാണ് കുടുംബ ജീവിതത്തിലേക്ക് കടന്നത്.

രണ്ട് ദിവസം കഴിഞ്ഞ് അക്ഷയ് ഒരു വൈകുന്നേരം വീട്ടിലെത്തുമ്പോൾ രാജ്‍വി ബോധശൂന്യയായി കിടക്കുന്നു. അവൾക്ക് കടുത്ത പനിയും ഉണ്ടായിരുന്നു. അക്ഷയ് അവളെ ആശുപത്രിയിലേക്ക് കൊണ്ടു പോയി.

റിപ്പോർട്ടു വന്നപ്പോൾ അക്ഷയ് എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു. അവൾ ഗർഭിണിയാണ്. ആന്തരിക രക്‌തസ്രാവവും ഉണ്ട്. അണുബാധയോ പകർച്ചവ്യാധിയോ സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞു.

മുഖം പൊത്തി ആരും കാണാതെ അക്ഷയ് കരഞ്ഞു. എന്തു പറ്റി രാജ്‍വിക്ക്! രോഗം തുടക്കത്തിലെ കണ്ടെത്തിയിരുന്നുവെങ്കിൽ ബ്ലീഡിംഗ് ഉണ്ടാവില്ലായിരുന്നു. ഇതെന്തുപറ്റി രാജ്‍വി നിനക്ക്? എന്‍റെ  സ്നേഹത്തിൽ നിനക്ക് തൃപ്തി തോന്നിയില്ലെങ്കിൽ പറയാമായിരുന്നില്ലേ. സ്നേഹത്തിനും കാമത്തിനും വേണ്ടിയാണോ നീ അലഞ്ഞുതിരിഞ്ഞത്?

ഡോക്ടർ അയാളെ ആശ്വസിപ്പിച്ചു, “മിസ്‌റ്റർ അക്ഷയ് , നിങ്ങൾ വിഷമിക്കേണ്ടതില്ല. നമുക്ക് നല്ല ചികിത്സ കൊടുക്കാം. എല്ലാം ശരിയാകും.”

മികച്ച ചികിത്സയും അക്ഷയിന്‍റെ  പരിചരണവും കൂടിച്ചേർന്നപ്പോൾ രാജ്‍വി തന്‍റെ രോഗാവസ്‌ഥയിൽ നിന്ന് മെല്ലെ കരകയറിത്തുടങ്ങി. അക്ഷയിന് ഈ അവസ്‌ഥയിലും തന്നോടുള്ള ശ്രദ്ധയും സ്നേഹവും കണ്ടപ്പോൾ രാജ്‍വിക്ക് കുറ്റബോധം തോന്നി.

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയപ്പോഴും ആ ശ്രദ്ധക്കും സ്നേഹത്തിനും ഒരു കുറവും ഉണ്ടായില്ല. അവളെ സന്തോഷിപ്പിക്കാൻ അയാൾ തനിക്കാവും വിധം ശ്രമിച്ചു കൊണ്ടിരുന്നു.

രാജ്‍വി തന്‍റെ തെറ്റുകളെക്കുറിച്ച് ഓരോ ദിവസവും ബോധവതിയായി തീർന്നു. എന്തൊക്കെ അപരാധങ്ങളാണ് താൻ അക്ഷയിനോട് പ്രവർത്തിച്ചത്. നിറത്തിന്‍റെ പേരിൽ പോലും എത്രമാത്രം അപഹസിച്ചു. ദേഷ്യവും വെറുപ്പും പ്രകടിപ്പിച്ചു.

സ്വന്തം സൗന്ദര്യത്തിന്‍റെ പേരിൽ മാത്രമല്ല ഇങ്ങനെയൊക്കെ പെരുമാറാൻ തനിക്ക് തോന്നിയത്. എന്നാൽ അക്ഷയ് എന്താണ് തനിക്ക് തിരിച്ചു തന്നത്. അവൾ കുറ്റബോധത്തിൽ നീറിപ്പിടഞ്ഞു.

അക്ഷയ് ആകട്ടെ, ഈ ദിനങ്ങളിൽ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ് പെരുമാറുന്നത്. പഴയതുപോലെ തന്നെ സ്നേഹം പ്രകടിപ്പിക്കുന്നു.

തന്‍റെ തെറ്റുകൾ, മണ്ടത്തരങ്ങൾ അഹങ്കാരം ഇതെല്ലാം കണ്ടിട്ടും അക്ഷയ് തന്നെ സ്നേഹിക്കുന്നു. സ്നേഹിച്ചു കൊണ്ടേയിരിക്കുന്നു. എന്നാൽ താനോ? സ്വാതന്ത്യ്രം മോഹിച്ച പക്ഷിയായി താൻ പറന്നു നടക്കാൻ ശ്രമിച്ചതിന്‍റെ  ദുരന്തഫലങ്ങളോ ഇത്…!

ഏതാനും ആഴ്ചകൾ കൂടി കഴിഞ്ഞു. രാജ്‍വിയുടെ ആരോഗ്യനില തൃപ്തികരമായി. അവൾ തന്‍റെ തെറ്റു കുറ്റങ്ങൾക്ക് അക്ഷയോട് മാപ്പപേക്ഷിച്ചു.

“രാജ്‍വി, നീ എനിക്കൊപ്പം സന്തോഷത്തോടെയല്ല ഇതുവരെ ജീവിച്ചത് എന്ന കാര്യം എനിക്കറിയാം. നിന്‍റെ സൗന്ദര്യത്തിനു ചേരുന്ന മാച്ച് അല്ല ഞാൻ. വേണമെങ്കിൽ നിനക്കു വേണ്ടി ഇരുണ്ട നിറം മാറ്റാൻ പറ്റുമോ എന്നു നോക്കാം. എങ്കിലും നിനക്ക് ഇഷ്‌ടമുള്ള പാത തെരഞ്ഞെടുക്കുന്നതിൽ ഞാൻ എതിരല്ല.”

അക്ഷയ് പറയുന്നതു കേട്ട് രാജ്‍വി തലകുനിച്ചിരുന്നു.

“എനിക്ക് ഒരു ചങ്ങാതിയുണ്ട്. സഹപ്രവർത്തകനും കൂടിയാണ്. എന്‍റെ അതേ ജോലി. അത്രയും ശബളം. എന്നേക്കാൾ സുന്ദരൻ. നിന്നെപ്പോലെ വെളുത്തതും സ്വാതന്ത്യ്രം ആഗ്രഹിക്കുന്നയാളും ആണ് അവൻ. ഇന്ത്യക്കാരനാണ്. നിനക്ക് വേണ്ടി ഞാൻ അവനോട് സംസാരിക്കാം. ഇഷ്‌ടമായാൽ വിവാഹം ചെയ്യൂ.”

“അയ്യോ! എന്താണീ പറയുന്നത്?”

രാജ്‍വി കരഞ്ഞു പോയി. അക്ഷയ് ഇങ്ങനെയൊക്കെ ചിന്തിക്കുമെന്നും പറയുമെന്നും അവൾ പ്രതീക്ഷിച്ചതേയില്ല.

“ഇഷ്‌ടമില്ലാത്ത ഒരാളുടെ കൂടെ കഴിയുന്നതിലും ഭേദമല്ലേ അത്. എനിക്ക് എന്‍റെ രൂപം മാറ്റുക പ്രയാസമാണ്. അതിനാൽ നമുക്കിടയിലെ പ്രശ്നം എക്കാലവും നിലനിൽക്കുമല്ലോ!”

അവൾ ഞെട്ടിത്തരിച്ചു പോയി. പിന്നെ ഓടിച്ചെന്ന് അയാളെ കെട്ടിപ്പിടിച്ചു കരഞ്ഞു. ആ ചുണ്ടുകളിൽ വിരൽ ചേർത്തു.

“അയ്യോ… ഇനി ഒന്നും പറയല്ലേ! എന്‍റെ  അറിവില്ലായ്മ കൊണ്ട് സംഭവിച്ച തെറ്റുകൾ ആണ് എല്ലാം.”

“ഈ സൗന്ദര്യത്തിൽ ഞാൻ ഏറെ അഹങ്കരിച്ചു പോയി. എന്നെ ശിക്ഷിക്കാം. പക്ഷേ എന്നെ വിട്ടു പോകരുത്. ഇപ്പോൾ ഈ ലോകത്ത് നിങ്ങളെയാണ് ഞാൻ ഏറ്റവും സ്നേഹിക്കുന്നത്. അക്ഷയ് പ്ലീസ്, നിങ്ങളില്ലാതെ ഇനി എനിക്ക് ജീവിക്കാൻ വയ്യ! എന്നെ ഉപേക്ഷിക്കരുത്.”

അവൾക്ക് കൂടുതൽ സംസാരിക്കാൻ കഴിഞ്ഞില്ല. നിറഞ്ഞ കണ്ണുകൾ അവൾ തുടച്ചുമില്ല. രാജ്‍വിയുടെ സങ്കടം കണ്ടപ്പോൾ അക്ഷയിന് സഹിക്കാൻ കഴിഞ്ഞില്ല. അത്രയേറെ അവളെ താൻ സ്നേഹിക്കുന്നുണ്ടല്ലോ.

“ശരി…. എല്ലാം നിന്‍റെ ഇഷ്‌ടം.”

എന്നും പറയും പോലെ ഇപ്പോഴും അക്ഷയ് അങ്ങനെ തന്നെ പറയുന്നതു കേട്ട് അവൾക്ക് കടുത്ത സങ്കടം തോന്നി ഒപ്പം സന്തോഷവും. അവൾ അയാളുടെ തോളിൽ മുഖം ചായിച്ചു ചിരിക്കാൻ ശ്രമിച്ചു.

ഉറുമ്പുകളെ അകറ്റാൻ ലഘു ഉപായങ്ങൾ

നിനച്ചിരിക്കാത്ത നേരത്തായിരിക്കും ഈ അതിഥികളുടെ വരവ്. അതും ക്ഷണിക്കപ്പെടാത്ത അതിഥികൾ ഉറുമ്പുകളെ കുറിച്ചാണ് പറയുന്നത്. ഭക്ഷണം കണ്ടാൽ എവിടെയും പാഞ്ഞെത്തും ക്ഷണിക്കാത്ത ഈ അതിഥികൾ. ഇവരെ തുരത്താൻ കീടനാശിനി പ്രയോഗം ഒന്നും വേണ്ട. വീട്ടിലെ ചില സാമഗ്രികൾ കൊണ്ടു തന്നെ ചെയ്യാം.

പൊദിനയില : സ്വന്തം ഭാരത്തിന്‍റെ 50 ഇരട്ടിഭാരം ഉയർത്താൻ ഉറുമ്പുകൾക്ക് കഴിയും. പൊദിന ഇല ചെറുതായി അരിഞ്ഞ് അൽപം മധുരമോ മറ്റോ ചേർത്ത് ഉറുമ്പിൻ കൂട്ടത്തിലേക്ക് ഇട്ടു കൊടുക്കുക. ഉറുമ്പുകൾ പൊദിനയില തിന്നാൽ ചത്തു പോകും.

സോപ്പ് ലായനി : ഉറുമ്പുകളെ വേഗം തുരത്താനുള്ള മറ്റൊരു ഉപായമാണിത്. ഒരു സ്പൂൺ ലിക്വിഡ് സോപ്പ് അല്ലെങ്കിൽ കുറച്ചു  സോപ്പ് ചുരണ്ടി എടുത്ത് വെള്ളവുമായി ചേർത്ത് ഒരു ബോട്ടിലിൽ നിറച്ചു വയ്‌ക്കുക. ഈ ലായനി ഉപയോഗിച്ച് വീടിന്‍റെ ജനലുകൾ, വാതിലുകൾ തുടങ്ങി ദ്വാരങ്ങൾ വീഴാൻ ഇടയുള്ള ഭാഗങ്ങളിൽ ഒഴിക്കുക. തുടച്ചു കളയരുത്. ഭക്ഷണത്തിന്‍റെ സുഗന്ധം ഇതിലൂടെ ഇല്ലാതാകും. ഉറുമ്പുകൾ അവിടം വിട്ടുപോകുകയോ സോപ്പ് ലായനിയിൽ പെട്ട് ചത്തുപോകുകയോ ചെയ്യും.

കോൺമീൽ : മനുഷ്യർക്കും മൃഗങ്ങൾക്കും നല്ല സാധനമാണിതെങ്കിലും ഉറുമ്പുകൾക്ക് ഹാനികരമാണ്. ഇവയും പ്രയോഗിക്കാം.

ചോക്ക് പൊടി, ബേബി പൗഡർ : ഉറുമ്പുകളെ ഓടിക്കാനുള്ള പഴയ ഒരു ഉപായമാണ് ഇവ രണ്ടും. കിടപ്പുമുറിയിലും മറ്റും കൂടെക്കൂടെ ഉറുമ്പു ശല്യം ഉണ്ടെങ്കിൽ ബേബി പൗഡർ മികച്ച പ്രതിവിധിയാണ്.

കണ്ടെയ്നറും പരന്ന പാത്രവും : ഭക്ഷണത്തിൽ ഉറുമ്പു കയറുന്നതാണ് പ്രശ്നമെങ്കിൽ എയർടൈറ്റ് കണ്ടെയ്നറിൽ ഭക്ഷണം സൂക്ഷിച്ചിട്ട് അതൊരു പാത്രത്തിൽ വയ്‌ക്കുക. ഈ പാത്രം അങ്ങനെ തന്നെ മറ്റൊരു പരന്ന പാത്രത്തിൽ വെള്ളം എടുത്ത് അതിൽ വയ്‌ക്കാം.

വിനാഗിരി : ഭക്ഷണത്തിന് സ്വാദ് കിട്ടാൻ മാത്രമല്ല വിനാഗിരി ഉപയോഗിക്കുന്നത്. ഉറുമ്പിനെ ഓടിക്കാനും ഇതുകൊണ്ട് ഒരു പ്രയോഗമാകാം. ബാക്‌ടീരിയകളെയും കീടാണുക്കളെയും അകറ്റാൻ വിനാഗിരിക്ക് പ്രത്യേക കഴിവുണ്ട്. ഇതിന്‍റെ രൂക്ഷഗന്ധം നിമിത്തം ഉറുമ്പുകൾ ഇവയുടെ അടുത്തേക്ക് വരില്ല. കുറച്ചു വെള്ളത്തിൽ വിനീഗരി ഒഴിച്ച് തുണി മുക്കി തുടച്ചാൽ വൃത്തിയാകും.

ഭക്ഷണാവശിഷ്‌ടം നീക്കിക്കളയുക : ഫ്രിഡ്ജ് തുറക്കുമ്പോഴൊ, ഭക്ഷണം പകരുമ്പോഴൊ, കഴിക്കുമ്പോഴൊ ഒക്കെ ഭക്ഷണം താഴെ വീഴുക സ്വാഭാവികമാണ്. ഇങ്ങനെ വീഴുന്ന ഭക്ഷണത്തിന്‍റെ ചെറിയ തരി പോലും ഉറുമ്പ് ശല്യം ഉണ്ടാക്കും. അകത്തളങ്ങളിലും വരാന്തയിലും ഭക്ഷണാവശിഷ്ടങ്ങൾ ഒന്നും വീഴാതെ നോക്കിയാൽ ഉറുമ്പ് ശല്യം തീർത്തും കുറയ്ക്കാം.

കാലാവസ്‌ഥ : കാലാവസ്‌ഥയുടെ മാറ്റം കൊണ്ടും ഉറുമ്പ് ശല്യം ഉണ്ടാകാം. മഴക്കാലത്തും അതികഠിനമായ വേനലിലും ഉറുമ്പ് ശല്യം വീടിനകത്ത് കൂടിക്കാണാറുണ്ട്. അത്തരം അവസരങ്ങളിൽ പരമാവധി ഇത്തരത്തിലുള്ള പ്രയോഗങ്ങൾ നടത്തി നോക്കൂക.

വിവേചനം അനുഭവിക്കുന്ന ആരും ദളിതരാണ്

ദളിതരെ അരികുവൽക്കരിക്കാനുള്ള ശ്രമങ്ങൾ എന്നും നില

നിൽക്കുന്നുണ്ട്. ദളിത് ജീവിതാവസ്ഥയെക്കുറിച്ചും വ്യവസ്ഥിതി അവരെ പുറന്തള്ളുന്നതിനെക്കുറിച്ചും വിനീത വിജയൻ സ്വന്തം അനുഭവത്തിലൂടെ വെളിപ്പെടുത്തുന്നു…

വിപരീത പരിതസ്ഥിതികളെ നേരിട്ട് സമൂഹത്തിന്‍റെ മുഖ്യധാരയിലേയ്‌ക്ക് ധൈര്യപൂർവ്വം നടന്നു കയറിയ ആളാണ് വിനീത വിജയൻ. വീട്ടിൽ പഠിക്കാനും പഠിപ്പിക്കാനുമുള്ള സാഹചര്യം ഇല്ലാഞ്ഞിട്ടുപോലും സ്വന്തം പ്രതീക്ഷയും ഇച്‌ഛാശക്‌തിയും കൊണ്ട് ബിഎ റാങ്ക് വരെ കരസ്ഥമാക്കി വിനീത. പിജി കഴിഞ്ഞ് നീറ്റ് പാസായി. ഇപ്പോൾ മുഴുവൻ സമയ റിസർച്ചർ ആണ്. ഡോക്‌ടറേറ്റ് എടുക്കണമെന്നാണ് വിനീതയുടെ അതിയായ ആഗ്രഹം. ദളിത് പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്ന ആക്‌ടിവിസ്‌റ്റ് കൂടിയായ വിനീത വിജയൻ സംസാരിക്കുന്നു…

പഠിക്കുന്ന കാലത്ത് എന്തെങ്കിലും തരത്തിലുള്ള വിവേചനം സ്‌കൂളിലോ കോളേജിലോ അനുഭവപ്പെട്ടിട്ടുണ്ടോ?

ഞാൻ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. വീട്ടിലെ സാഹചര്യം അതിന് അനുകൂലമായിരുന്നില്ലെങ്കിലും. പഠനത്തിൽ മാത്രമല്ല ക്രിയാത്മകമായ മറ്റ് പ്രവർത്തനങ്ങളിലും ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം മുതൽ മുന്നിട്ടു നിന്നിരുന്നു. കഥകളും കവിതയുമൊക്കെ എഴുതുമായിരുന്നു. മറ്റ് കുട്ടികൾക്കിടയിൽ ഞാൻ വേറിട്ടു നിന്നു. അതുകൊണ്ട് തന്നെ വിവേചനം എനിക്ക് ഫീൽ ചെയ്‌തിട്ടില്ല. സ്റ്റൈപന്‍റ് വാങ്ങുന്ന സമയത്ത് ചമ്മൽ തോന്നിയതൊഴിച്ചാൽ സ്കൂളിൽ യാതൊരു തരത്തിലുള്ള വേർതിരിവും അധ്യാപകരുടെ ഭാഗത്ത് നിന്നോ സഹപാഠികളിൽ നിന്നോ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല.

കോളേജിൽ ചേർന്നപ്പോഴാണ് കഥ മാറിയത്. മനുഷ്യർ പക്വതയാർജ്‌ജിക്കുമ്പോഴാണല്ലോ ജാതി വേർതിരിവ് വരുന്നത്. 18 വയസ്സോടുകൂടി വിവേചനം ഞാൻ അറിഞ്ഞിരുന്നു. വളരുംതോറും ആളുകളുടെ ഉള്ളിൽ ജാതി സ്പിരിറ്റും വളരും. കോളേജ് പഠനകാലത്തൊക്കെ അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എനിക്ക് രണ്ട് അനിയന്മാരാണ്. അവരും ഇത്തരം വിവേചനത്തിലൂടെ കടന്നു പോയിട്ടുണ്ടാവാം.

വീട്ടിൽ എല്ലാവരും പഠിക്കാൻ മിടുക്കന്മാരായിരുന്നോ?

ഞാനും എന്‍റെ അനിയന്മാരും പഠനത്തിൽ മിടുക്കരായിരുന്നു. മൂത്തയാൾ എൽഎൽബിക്ക് പോയിരുന്നു. പക്ഷേ അനിയനെ പഠിപ്പിക്കാനായി ജോലിക്ക് പോകേണ്ടി വന്നു. ഇളയ അനിയൻ ഇപ്പോൾ ഡോക്‌ടറായി സേവനമനുഷ്ഠിക്കുകയാണ്. ഞങ്ങൾക്ക് സാമ്പത്തിക ഭദ്രതയൊന്നും ഉണ്ടായിരുന്നില്ല. പഞ്ചായത്തിന്‍റെ ചെറിയ സഹായം ലഭിച്ചിരുന്നു. ഞാൻ മെഡിക്കൽ എൻട്രൻസ് നീറ്റ് എഴുതി കിട്ടിയിരുന്നു. ആ കോഴ്സുമായി പൊരുത്തപ്പെടാൻ പറ്റിയിരുന്നില്ല. അതിനാൽ തിരിച്ചു പോന്നു. അച്‌ഛൻ 45-ാം വയസ്സിൽ മരിച്ചു. മദ്യപാനിയായിരുന്നു. പിന്നെ അമ്മയാണ് ഞങ്ങളെ വളർത്തിയത്. കൂലി പണിയെടുത്തും, വീട്ടുജോലി ചെയ്‌തുമാണ് അമ്മ ഞങ്ങളുടെ കാര്യങ്ങൾ നോക്കിയിരുന്നത്.

നിറത്തിന്‍റെ പേരിലും വിവേചനം ഉണ്ട്. ജാതിയും നിറവും ആയുധമാക്കപ്പെടുകയാണോ?

ദളിതരെ അരികുവൽക്കരിക്കാനുള്ള ശ്രമങ്ങൾ എന്നും നില നിൽക്കുന്നുണ്ട്. ഇന്ത്യയിലെ പത്രസ്‌ഥാപനങ്ങളിൽ പോലും 10 ശതമാനം ദളിത് പത്രപ്രവർത്തകർ ഇല്ല. ഇന്‍റർവ്യൂ സമയത്ത് നിറത്തിന്‍റെ പേരിൽ മാത്രം പുറംതള്ളപ്പെടുന്ന എത്രയോ പേരുണ്ട്. ദൃശ്യമാധ്യമ രംഗത്ത് സുന്ദരികളെ മാത്രം മതി. ഇതൊരു അലിഖിത മാനദണ്ഡമാണ്. എത്ര കറുത്ത നിറമുള്ള വാർത്താവായനക്കാരെ നമുക്ക് എടുത്ത് കാണിക്കാൻ പറ്റും? നമ്മുടെ ന്യൂസ് ഡസ്ക്കുകളും സവർണ്ണവൽക്കരിക്കപ്പെട്ട ഒന്നാണ്. ജിഷ, അശ്വതി സംഭവങ്ങൾ എത്ര ദിവസം പുഴ്ത്തി വച്ചതിനു ശേഷമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്.

വിദ്യാഭ്യാസം കൊണ്ട് മാത്രം ആരും ലിബറൽ ആവുന്നില്ല. ജാതി ചിന്ത രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. സവർണ്ണബോധം വിദ്യാസമ്പന്നരിലും നിലനിൽക്കുന്നു…

ജാതി ചിന്ത വിദ്യാഭ്യാസം കൊണ്ട് മാറ്റിയെടുക്കാമെന്ന് വിചാരിക്കുന്നത് തന്നെ തെറ്റായ ചിന്തയാണ്. ഇതുമായി ബന്ധപ്പെട്ട ഒരു അനുഭവം പറയാം. വീട്ടിൽ നിന്ന് കോളേജിൽ പോയി  വരാനുള്ള അസൗകര്യം കണക്കിലെടുത്ത് ഞാൻ കോളേജിന്‍റെ അടുത്ത് വാടക വീട് അന്വേഷിച്ചിരുന്നു. ഒരാൾ മുഖേന ഒരു വീട് കിട്ടി. ഉടമസ്‌ഥനെ ചെന്ന് കണ്ടു സംസാരിച്ചു. എന്നെ കണ്ടപ്പോൾ തന്നെ അദ്ദേഹം ചോദിച്ചത് ഏതു കാസ്റ്റ് ആണ് എന്നാണ്? കാസ്റ്റിന് താമസിക്കാനല്ല, എനിക്ക് താമസിക്കാനാണ് വീട് ചോദിച്ചത് എന്ന് ഞാൻ പറഞ്ഞു. തെളിവിനായി ഞാൻ തിരിച്ചറിയൽ കാർഡ് കൊടുക്കാമെന്ന് പറഞ്ഞു. പക്ഷേ ജാതി തെളിയിച്ച് എനിക്ക് വീട് ആവശ്യമില്ല. മാനസ്സികമായി ഒത്തുപോകില്ലെന്നുള്ളത് കൊണ്ട് ഞാൻ അവിടെ താമസിക്കാൻ തയ്യാറായില്ല. ആ വീടിന്‍റെ ഉടമ ഒരു ഡോക്‌ടർ ആയിരുന്നു എന്നു കൂടി ഓർക്കണം. ജാതിയുടെ കാര്യം വരുമ്പോൾ അഭ്യസ്ഥവിദ്യർപ്പോലും പെരുമാറുന്നത് ഇങ്ങനെയാണ്.

തൊഴിലിടങ്ങളിലും ദളിതരോട് അവഗണനയുണ്ടോ?

തീർച്ചയായും ഉണ്ട്. ഞാൻ പഠനം കഴിഞ്ഞയിടെ ഒരു സ്വകാര്യ സ്‌ഥാപനത്തിൽ കുറച്ചുനാൾ ജോലി നോക്കിയിരുന്നു. ഞാൻ ജോയിൻ ചെയ്‌ത് രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവിടത്തെ ഒരു സ്‌റ്റാഫിന്‍റെ വീട്ടിൽ ഒരു ഫംഗ്ഷൻ ഉണ്ടായിരുന്നു. അവിടെ ചടങ്ങിനു പോയി വന്ന ഒരാൾ ഞങ്ങൾ ഭക്ഷണം കഴിക്കുമ്പോഴാണ് ഓഫീസിലേക്ക് കയറി വന്നത്. അപ്പോൾ, എന്തേ ഭക്ഷണം കഴിക്കാതെ പോന്നോ? എന്ന് ഒരു സഹപ്രവർത്തക അവരോട് ചോദിച്ചു.

“എന്തൊക്കെ പറഞ്ഞാലും അവര് മറ്റേതല്ലേ?” എന്നാണവർ മറുപടി പറഞ്ഞത്. ആദ്യം എനിക്കത് മനസ്സിലായില്ല. പൊലയര് ക്രിസ്ത്യാനികൾ ആയി മാറിയ ഒരു കൂട്ടരുണ്ടല്ലോ… പുതു ക്രിസ്ത്യാനികൾ” അവര് മറ്റേ ഇനം തന്നെയല്ലേ. അതിനാൽ ഗിഫ്റ്റ് കൊടുത്തു പോന്നു.” ആളുകളുടെ മനോഭാവം ഇങ്ങനെയൊക്കെയാണ്. മറ്റുള്ളവരെ കാണിക്കാനായി കീഴ് ജീവനക്കാരുടെ വീട്ടിൽ പോകും. പക്ഷേ ഭക്ഷണം കഴിച്ചാൽ ജാതി വ്രണപ്പെടും.

ദളിത് ആക്ടിവിസം പറഞ്ഞു നടക്കാൻ ഇന്ന് പലർക്കും താൽപര്യമാണ്…

ദളിത് ആക്‌ടിവിസത്തിനും ഒരു പ്രശ്നമുണ്ട്. സ്ത്രീയോ പുരുഷനോ ദളിതർക്ക് വേണ്ടി വാദിക്കുമ്പോൾ ചൂഷണത്തെപറ്റി പറയുമ്പോൾ നീതി നിഷേധത്തെപ്പറ്റി പറയുമ്പോൾ അവൾ ആ സമൂഹം അംഗീകരിക്കുന്ന ഒരു ഫ്ളാറ്റ് ഫോമിലേക്ക് വളരണം. അങ്ങനെ നേടിയെടുക്കുന്ന സ്‌ഥാനത്തിരുന്നിട്ട് വേണം കാര്യങ്ങൾ വിളിച്ചു പറയേണ്ടത്. അല്ലാതെ ദളിത് സ്വത്വരാഷ്ട്രീയം പ്രസംഗിച്ചാൽ ആരും തന്നെ അവരെ ചെവി കൊള്ളുകയില്ല. അങ്ങനെയുള്ള ഒരു ഉയരത്തിലേക്ക് സ്വയം എത്തിചേരണം. അബേദ്കറെ ലോകം കേൾക്കുന്നത് അദ്ദേഹം ആ ഉയരത്തിൽ എത്തിയ ശേഷം നിലപാടുകൾ പറഞ്ഞത് കൊണ്ടാണ്. അല്ലാതെ ചെയ്യുന്നതൊക്കെ വെള്ളത്തിൽ വരച്ച വരപ്പോലെയായിപോകും. കാവാലം നാടൻ പാടുകൾ പാടിയപ്പോൾ അവാർഡ് കിട്ടി. അത് ദളിതർ നൂറ്റാണ്ടുകൾക്ക് മുമ്പ് പാടിയ പാട്ടുകളാണ്. ഫോക്‌ലോറിന്‍റെ ഭാഗമാണത്. ദളിതർ അംഗീകരിക്കപ്പെടണമെങ്കിൽ സാമൂഹികമായ അപകർഷത വിട്ട് മാറണം. ഈ അപകർഷതാബോധമാണ് അവരെ പിറകോട്ട് വലിക്കുന്നത്. ദളിത് എന്ന് വിളിക്കാം. ആനുകൂല്യങ്ങൾ കൈപറ്റാം. പക്ഷേ ജാതി പറയാൻ മടി. ടിവിയിൽ വന്നിരുന്ന് ദളിതനു വേണ്ടി വാദിക്കുന്നതല്ല ആക്‌ടിവിസം.

ദളിതർക്ക് വേണ്ടിയുള്ള സാമൂഹ്യപദ്ധതികള്‍‍ ഒന്നും തന്നെ ഫലപ്രദമാക്കുന്നില്ലേ?

ധാരാളം പദ്ധതികൾ ഉണ്ട്. ഓർമ്മയിൽ നിന്ന് ഒരു കാര്യം പറയാം. 70 ശതമാനം ദളിതരും 10-ാം ക്ലാസോടു കൂടി വിദ്യാഭ്യാസം അവസാനിപ്പിക്കുകയാണ്. 30 ശതമാനത്തിൽ തന്നെ സർക്കാർ ജോലി കിട്ടുന്നത് 10 ശതമാനതിന് താഴെയാണ്. കണക്ക് ഇതാണ്. പട്ടികജാതി വികസനത്തിനായി ചെലവഴിക്കുന്ന ഫണ്ട് ഉപകാരപ്രദമാക്കുന്നോ എന്ന് പഠനവിധേയമാക്കണം. ഫണ്ട് ചെലവഴിച്ച് കൊണ്ട് മാത്രം കാര്യമില്ല. കൊഴിഞ്ഞു പോകുന്നത് തടയാൻ നടപടി ഉണ്ടാവണം.

20 ശതമാനം വിദ്യാർത്ഥികളും കൊഴിഞ്ഞു പോകുന്നത് സാമ്പത്തികമായ പിന്നോക്കാവസ്‌ഥകൊണ്ടാണ്. അത് മാറേണ്ടേ? പലരും തൊഴിൽ തേടിപോവുകയാണ്. നിസ്സാരമായ സ്റ്റൈപെന്‍റ് ആണ് കിട്ടുന്നത്. ഭക്ഷണവും താമസവും കൂടാതെ പോക്കറ്റ് മണിയായി മാസം ഒരു വിദ്യാർത്ഥിക്ക് 200 രൂപയാണ് നൽകുന്നത്. ഇതുകൊണ്ട് ചെലവ് നടക്കുമോ? പട്ടിക ജാതി വകുപ്പിന്‍റെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ എല്ലാ ജില്ലകളിലും ഉണ്ട്. തീരെ നിലവാരം കുറഞ്ഞ ഭക്ഷണമാണവിടെ കൊടുക്കുന്നത്. ജയിലുകളിൽ ഇതിലും മാന്യമായത് കിട്ടും. മുമ്പ് ഞങ്ങൾ വകുപ്പ് മന്ത്രിയെ കണ്ട് പരാതി കൊടുത്തിരുന്നു. ദളിത് വിദ്യാർത്ഥി ഫെഡറേഷന്‍റെ ഇടപ്പെടൽ കാരണം ഒരു ഉത്തരവ് വന്നതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. സർക്കാർ പദ്ധതികളെപ്പറ്റി ആരും അറിയിക്കാറില്ല. എസ്സി ഡെവലപ്പ്മെന്‍റ് ഓഫീസർ അറിയിപ്പ് നൽകാറില്ല.

ഫണ്ട് നൽകുന്ന കാര്യത്തിലും വിവേചനം ഉണ്ട് അല്ലേ?

ഇല്ലെന്ന് പറയാൻ കഴിയില്ല. ന്യൂനപക്ഷത്തുള്ള സാമ്പത്തിക പിന്നോക്കാവസ്‌ഥയിൽ നിൽക്കുന്നവർക്ക് 1000 രൂപ മാസം കൊടുക്കുന്നുണ്ട്. എസ്സി ഡെവലപ്പ്മെന്‍റ് ഫണ്ടിൽ നിന്നാണ് ഈ തുക കൊടുക്കുന്നത്. ഇത് പ്രകടമായ അനീതിയല്ലെ? ദളിത് വിദ്യാർത്ഥികൾക്ക് 200 രൂപ കിട്ടുമ്പോഴാണ് അവരുടെ ഫണ്ടിൽ നിന്ന് മറ്റുള്ളവർക്ക് 1000 രൂപ വിതരണം ചെയ്യുന്നത്.

ദളിതർ സമൂഹത്തിൽ ഉന്നത സ്‌ഥാനം നേടിയെടുത്താലും അംഗീകരിക്കാൻ പലർക്കും മടിയാണ്?

ദളിത് വിഭാഗത്തിൽ നിന്ന് ഏതെങ്കിലും ഒരാൾ കഴിവ് കൊണ്ട് ഉയർന്ന് വരുമ്പോൾ വിലകുറച്ച് കാണുന്ന മനോഭാവം സമൂഹത്തിനുണ്ട്. എനിക്ക് ബിഎ റാങ്ക് കിട്ടിയ സമയത്ത്, “നിങ്ങൾപ്പോയി പരീക്ഷ പേപ്പറിൽ പേരെഴുതിയാൽ പോരെ പാസാകില്ലെ” എന്നാണ് ഒരു ചേച്ചി ചോദിച്ചത്. “പരീക്ഷാ പേപ്പറിൽ ജാതി എഴുതാനുള്ള കോളം ഇല്ലല്ലോ” എന്നാണ് ഞാൻ മറുപടി പറഞ്ഞത്.

ജോലി നേടിയാലും ആനുകൂല്യമാണെന്നേ പറയൂ. ദളിതർ ഉയർന്നുവരുമ്പോൾ വിലക്കുറച്ച് കാണാനുള്ള ശ്രമം  എല്ലാ ഭാഗത്ത് നിന്നും ഉണ്ട്.

കവിതയിലും കഥയിലും ദളിത് വിഷയമാണോ കൂടുതലും കൈകാര്യം ചെയ്യുന്നത്?

എന്‍റെ ചുറ്റുപാടുകളിൽ നിന്നാണ് സർഗ്ഗാത്മകമായ രചനകൾക്കുള്ള വിഷയം ലഭിക്കുന്നത്. നമ്മുടെ ജീവിതം അതിൽ പ്രതിഫലിക്കുമല്ലോ. സോഷ്യൽ മീഡിയകളിൽ ഞാനിപ്പോൾ കൂടുതൽ എഴുതാറുണ്ട്.

സോഷ്യൽ മീഡിയയിലും ദളിത് വിവേചനം ഉണ്ടോ?

കറുത്ത മുഖചിത്രം ഇടാൻ മടിയുള്ളതിനാൽ പൂവിന്‍റെയും പൂമ്പാറ്റയുടെയും ചിത്രം പൊഫൈൽ ചിത്രമാക്കുന്നവരുണ്ട്. ദളിതനാണെന്ന അപകർഷതാബോധമാണിതിനു കാരണം. രമ്യ എന്ന കുട്ടിയുടെ ഒരു പോസ്‌റ്റ് കണ്ടു. അവൾ നല്ല കറുപ്പാണ്. അവൾ ഒരു ചിത്രം ഇട്ടു അപ്പോൾ തന്നെ എഫ്ബിയിൽ കമന്‍റ് വന്നു. വൃത്തികെട്ട ചിത്രം ഇട്ട് ആളുകളെ പേടിപ്പിക്കുന്നതെന്തിനാ? അവൾ പക്ഷേ ബോൾഡായാണ് മറുപടി കൊടുത്തത്.  എന്‍റെ രൂപം കറുപ്പാണ്. അത് എന്‍റെ വ്യക്‌തിത്വത്തിന്‍റെ ഭാഗമാണ്. ഞാൻ ഇനിയും പോസ്‌റ്റ് ചെയ്യും. നിറത്തിന്‍റെ പേരിൽ എന്നെ മാറ്റി നിർത്തണ്ട. പക്ഷേ പലർക്കും അപകർഷതാ ബോധം ഉണ്ട്.

ദളിതർ എന്ന സ്വത്വബോധത്തിലേക്ക് ഓരോ ദളിതനും വളർന്നു വരണം. ലൈക്ക് കിട്ടുമോ, ഷെയർ കിട്ടുമോ എന്നുള്ള ഭയം എന്തിനാണ്? എന്‍റെ ചിന്ത ഒറ്റയല്ല. കുറെ പേരുണ്ട് എന്ന തോന്നൽ തീർച്ചയായും വേണം. ഡിസ്ക്രിമിനേഷൻ അനുഭവിക്കുന്ന ആരും ദളിതനാണ് എന്നാണ് എനിക്ക് തോന്നുന്നത്. മാറ്റി നിർത്തപ്പെടുന്നവർ, നീതി നിഷേധിക്കപ്പെടുന്നവർ എല്ലാം ദളിത് ആണ്. അരിക് മാറ്റപ്പെട്ടവരെല്ലാം തന്നെ ദളിതരാണ്. അതിന് ജാതി സർട്ടിഫിക്കറ്റ് ആവശ്യമില്ല.

ശാന്തി പകരില്ല, പീഡനമാണ് ആത്മീയ ജീവിതം

ജീവിതം എങ്ങനെയാണ് ജീവിക്കേണ്ടത്? ജീവിതത്തിന്‍റെ അർത്ഥം എന്താണ്? എല്ലാവരും തങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ചാണോ ജീവിക്കുന്നത്, അതോ ജീവിതം നമ്മളെ അതിന്‍റെ ഇഷ്ടത്തിന് കൊണ്ട് പോവുകയാണോ? ഇതിനുള്ള ഉത്തരങ്ങൾ അത്ര എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധിക്കില്ല. ഇങ്ങനെയുള്ള ആത്മാന്വേഷണങ്ങൾ നടക്കുന്നുണ്ടാവാം.

ജീവിതം നമുക്ക് വേണ്ടിയാണോ ജീവിക്കേണ്ടത് അതോ മറ്റുള്ളവർക്ക് വേണ്ടിയാണോ എന്നുള്ള ചോദ്യം സാധാരണക്കാരെ സംബന്ധിച്ച് അത്ര വലയ്ക്കുന്ന പ്രശ്നമല്ല. പലരുടെയും ജീവിതത്തിന് പല അർത്ഥങ്ങൾ ഉണ്ടാവും. ചിലർ കുടുംബത്തിന്‍റെ സന്തോഷത്തിനുവേണ്ടി ജീവിതം ഹോമിക്കുന്നവരാവും. ഇങ്ങനെ പലരുടെയും ജീവിതത്തിന് പല ഉദ്ദേശ്യങ്ങളും ഉണ്ടാവാം.

ജീവിതം ഇങ്ങനെയാവണം എന്ന് നിർവചിക്കാൻ സാദ്ധ്യമല്ല. എങ്കിലും ഒരാൾക്ക് അയാളുടെ ഇഷ്ടം ജീവിക്കുകയെന്നത് സന്തോഷം തരുന്ന കാര്യമായിരിക്കുമല്ലോ..

എന്തെങ്കിലും നേടിയെടുക്കാനയി ജീവിക്കുമ്പോഴാണ് ജീവിതം സംഘർഷ ഭരിതമാകുന്നത്. പിന്നെ, അതിനുവേണ്ടിയുള്ള കുറുക്കുവഴികൾ ആന്വേഷിക്കുകയായി, സമയവും പണവും അതിനുവേണ്ടി മെനക്കെടുത്തും. വലിയ ലക്ഷ്യങ്ങൾ ഉണ്ടാവുന്നത് നല്ലത് തന്നെ. പക്ഷേ അത് താൻ അർഹിക്കുന്ന കാര്യമാവണമെന്ന് ബോദ്ധ്യം വേണം.

പാട്ട് പാടാൻ ശരാശരി കഴിവ് മാത്രമുള്ള ഒരാൾ യേശുദാസിനെപ്പോലെ വലിയ ഗായകനായി തീരുമെന്ന് കരുതാൻ കഴിയില്ലല്ലോ. അതുകൊണ്ട് തങ്ങളുടെ കഴിവ് എന്താണെന്ന് തിരിച്ചറിഞ്ഞശേഷം അതിനുവേണ്ടി ചിന്തിക്കുന്നതാണ് ഉചിതം. അങ്ങനെയല്ലാത്ത പക്ഷം ജീവിതം സംഘർഷഭരിതാമാകും. കാര്യങ്ങൾ നടക്കാതെ വരുമ്പോൾ നിരാശയും വിഷാദവും പിടികൂടാം. ഇങ്ങനെ ഉണ്ടാവുമ്പോഴാണ് മനസ്സിന്‍റെ ശാന്തി നഷ്ടപ്പെടുന്നത്. ആഗ്രഹങ്ങൾ വഴിയിൽ ഉപേക്ഷിക്കേണ്ടിയും വരുന്നു. ഇങ്ങനെ മോഹഭംഗം വരുമ്പോഴാണ് ഒരാൾ അദ്ധ്യാത്മിക ചിന്തകളിലേക്ക് വഴിമാറി നടക്കുന്നത്. ആത്മവിശ്വാസവും ധൈര്യവും ചേർന്ന മനസ്സിന്‍റെ ഉടമകളുടെ വഴിയാണത്. ആൾദൈവങ്ങളുടെ അടുത്ത് അഭയം പ്രാപിക്കുന്നവർ അധികവും ഇത്തരക്കാരാണ്. അങ്ങനെ വഴിതെറ്റിയവർ അനവധിയാണ്.

സോഫിയയുടെ കഥ

മേൽപ്പറഞ്ഞ കാര്യത്തിന് ഏറ്റവും വലിയ തെളിവ് സോഫിയയുടെ ജീവിതമാണ്. ബ്രിട്ടനിലെ ഗ്ലാമർ തരാവും മോഡലുമായി സോഫിയ ഹയാത്ത് അപ്രതീക്ഷിതമായാണ് ആത്മീയതയുടെ മാർഗ്ഗത്തിലേക്ക് വരുന്നത്. അവൾ കന്യാസ്ത്രീയായി സന്യാസജീവിതം നയിക്കാനായി തീരുമാനിക്കുകയായിരുന്നു.

ബ്രിട്ടനിലേക്കാൾ കൂടുതൽ ഇന്ത്യയിൽ ആരാധകരുള്ള സോഫിയ ബിഗ് ബോസ് 7 ൽ തന്‍റെ നഗ്നതാ പ്രദർശനം കൊണ്ട് വാർത്തയിൽ നിറഞ്ഞുനിന്നിരുന്നു. ഒരുകാലത്ത് സോഫിയയുടെ ന്യൂഡ് ഫോട്ടോ ഷൂട്ടും ചൂട് വാർത്തയായിരുന്നു. ക്രിക്കറ്റർ രോഹിത് ശർമ്മയുമായുള്ള വാർത്തകളും ചർച്ചയായിരുന്നു. ബിക്കിനി അണിഞ്ഞ് ഹോളികളി പോലെ വർണ്ണങ്ങൾ വാരിവിതറുന്ന സോഫിയയുടെ ചിത്രം വൻ വിവാദമാണ് സൃഷ്ടിച്ചത്.

കഴിഞ്ഞ വർഷം പോൺസൈറ്റുകൾ നിരോധിക്കാൻ അധികാരികൾ തീരുമാനിച്ചപ്പോൾ തന്‍റെ നഗ്ന ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് സോഫിയ കോളിളക്കം സൃഷ്ടിച്ചത്. 2013 സെപ്റ്റംബറിൽ ലോകത്തിലെ മാദകത്തിടമ്പുകളെ തെരഞ്ഞെടുത്തു, അതിൽ ഒരാൾ സോഫിയ ആയിരുന്നു.

മുസ്ലീം സമുദായത്തിൽ പിറന്ന സോഫിയ ചെറുപ്പം മുതൽ അച്ഛന്‍റെ ഉപദ്രവം സഹിച്ചാണ് വളർന്നത്. സ്ക്കൂൾ വിട്ട് വീട്ടിലെത്തിയാൽ അച്ഛൻ ബെൽറ്റ് ഊരി സോഫിയയെയും അനിയത്തിയേയും തല്ലുമായിരുന്നു. ഈ പീഡനത്തിൽ നിന്ന് മോചനം നേടാനായാണ് സോഫിയ ക്രിസ്റ്റ്യൻ മതം സ്വീകരിച്ചത്. തന്‍റെ സൗന്ദര്യം ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചതും താരമായതും ലൈംഗിക സ്വാതന്ത്യ്രത്തിന് വേണ്ടി ശബ്ദിച്ചതും മതം മാറ്റത്തിന് ശേഷമാണ്.

അതിനുശേഷം പിന്നെയും ജീവിതം വഴിമാറി. ആഘോഷജീവിതവും പോഷ് ലൈഫും അവർക്ക് വിരക്‌തി സമ്മാനിച്ചു. അതുകൊണ്ട് കന്യാസ്ത്രീയാവാൻ അവൾ തയ്യാറായത്.

താൻ മനസ്സിലാഗ്രഹിച്ച ജീവിതമാണ് ജീവിക്കുന്നതെന്ന് സോഫിയ വെളിപ്പെടുത്തിയിരുന്നു. ഒരുപാട് സുഹൃത്തുക്കൾക്കൊപ്പം ലൈംഗികസുഖവും നുകർന്നിട്ടുണ്ട്. പല പ്രാവശ്യം പറ്റിക്കപ്പെട്ടിട്ടുണ്ട് “ഇന്ന് മോഡലായ സോഫിയയേക്കാൾ കന്യാസ്ത്രീയായ സോഫിയയാണ് എനിക്ക് കൂടുതൽ സന്തോഷവും സമാധാനവും തരുന്നത്” സോഫിയ പറയുന്നു.

അദ്ധ്യാത്മിക പാതയിലേക്ക് വന്നിട്ടും പഴയകാല പ്രതാവും താരപരിവേഷവും പൂർണ്ണമായും ഉപേക്ഷിക്കാൻ സാധിച്ചിട്ടില്ല. ഇന്നും അവർ തന്‍റെ സന്യാസജീവിതത്തിന്‍റെ വാർത്തകൾ സംഭവങ്ങൾ ട്വിറ്ററിലും ഫേസ്ബുക്കിലും മറ്റ് സമൂഹ മാധ്യമങ്ങളിലും നിരന്തരം പോസ്റ്റ് ചെയ്യുന്നുണ്ട്. ആളുകൾ അതെല്ലാം ആവേശപൂർവ്വമാണ് വായിക്കുന്നതും.

അടുത്തിടെ ഒരു പത്രസമ്മേളനം വിളിച്ച് തന്‍റെ കഥയും വ്യഥയും അവർ പത്രക്കാരോട് വെളിപ്പെടുത്തിയിരുന്നു. ഉള്ള് തുറന്നുള്ള സംസാരമായിരുന്നു അത്. പൂർണ്ണമനസ്സോടെയല്ല താൻ കന്യാസ്ത്രീയായതെന്ന് അവർ തദവസരത്തിൽ പറയുകയുണ്ടായി. നിരന്തരം ചതിക്കപ്പെട്ടപ്പോൾ മനസ്സ് പതറിപ്പോയി. പ്രണയനൈരാശ്യം വിഷാദം എല്ലാം മനസ്സിനെ ഉലച്ചു കളഞ്ഞു. ഇതിൽ നിന്നെല്ലാം മോചനം നേടനാണ് തിരുവസ്ത്രം അണിഞ്ഞ് അദ്ധ്യാത്മിക ജീവിതം തുടങ്ങിയത്. ഇപ്പോൾ ലൈംഗിക വിചാരമോ, ദാമ്പത്യമോ പ്രണയമോ ഒന്നും മനസ്സിൽ ഇല്ല. അതിന്‍റെ ഉത്സാഹമെല്ലാം കെട്ടടങ്ങിക്കഴിഞ്ഞു.

ഇന്ത്യയിലേക്ക് മടങ്ങി വരുന്നതിനു മുമ്പേ തന്നെ തന്‍റെ മനസ്സിലെ തീരുമാനം സോഫിയ നടപ്പാക്കിയിരുന്നു. സിലിക്കൺ കൊണ്ട് സൃഷ്ടിച്ച തന്‍റെ കൃത്രിമ മാറിടവും ഒഴിവാക്കിയിരുന്നു. പത്രക്കാരുടെ മുന്നിൽ വച്ചാണ് അവർ അത് അഴിച്ചു കളഞ്ഞത്.” ഇനി തനിക്ക് ഇതിന്‍റെ ആവശ്യമില്ലെന്നും അവർ അന്ന് പറയുകയുണ്ടായി. അഴകളവുള്ള മാറിടം കൊണ്ട് എനിക്ക് ആരെയും ആകർഷിക്കേണ്ടതില്ല” എന്നാണവർ പറഞ്ഞത്.

വിഷയം ഒറ്റപ്പെടുന്നതിന്‍റെയല്ല.

80 കളിലെ പ്രേക്ഷകരുടെ ഹരമായ സൂപ്പർതാരം വിനോദ് ഖന്നയും ഇതുപോലെ അദ്ധ്യാത്മിക പാത സ്വീകരിച്ചിരുന്നു. അദ്ദേഹം തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ഇത്. അമിതാബുമായിരുന്നു അന്ന് വിനോദ് ഖന്നയെ താരതമ്യം ചെയ്തിരുന്നത്. ഒരുപാട് പരസ്യങ്ങളും അദ്ദേഹം ചെയ്തിരുന്നു. കരിയറിന്‍റെ ഏറ്റവും ഉന്നതിയിൽ നിൽക്കുമ്പോഴാണ് വിനോദ് ഖന്ന ഓഷോയുടെ അനുയായി ആയി മാറിയത്.

1980 ൽ വിനോദ് ഖന്ന അമരേിക്കയിലുള്ള ഓഷോയുടെ ആശ്രമത്തിൽ സ്വാമി വിനോദ് ഭാരതി എന്ന പേരിലാണ് കഴിഞ്ഞിരുന്നത്. അവിടത്തെ ആശ്രമത്തിൽ എല്ലാ ജോലികളും അദ്ദേഹം ചെയ്തിരുന്നു. തോട്ടക്കാരൻ, പാത്രം കഴുകുന്ന ആൾ, തൂപ്പുക്കാരൻ തുടങ്ങി ഏതും ചെയ്തു. പക്ഷേ 1980 ൽ തന്നെ എല്ലാം ഉപേക്ഷിച്ച് തിരികെ പോന്ന് രണ്ടാമത് വിവാഹം കഴിക്കുകയും ചെയ്തു.

1994 ലെ മിസ് ഇന്ത്യാപട്ടം ചൂടിയ ബർക്കാ മദൻ ബുദ്ധമതം സ്വീകരിച്ച് ഭിക്ഷു ആയി തീർന്നിരുന്നു. 1990 ൽ ഇറങ്ങിയ ആഷിക്കിലെ നായിക അനു അഗ്രവാൾ ഇതുപോലെ ഒരു സുപ്രഭാതത്തിൽ അദ്ധ്യാത്മിക ജീവിതം തെരഞ്ഞെടുത്തിരുന്നു. ഇതുപോലെ ജിവിതത്തിന്‍റെ വിവിധ മേഖലകളിൽ തിളങ്ങിയവാരായ ക്രിക്കറ്റർമാർ രാഷ്ട്രീയക്കാർ വലിയ ഉദ്യോഗസ്ഥർ, എഴുത്തുകാർ, വിപ്ലവക്കാരിൽ ഓക്കെ തന്നെ അദ്ധ്യാത്മിക ജീവിതം തെരഞ്ഞെടുത്തിട്ടുണ്ട്.

സച്ചിൻ ടെൻഡുൽക്കർ സായിബാബാ ഭക്‌തനാണെന്ന കാര്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അന്തരിച്ച മുൻ പ്രധാനമന്ത്രി നരസിംഹറാവും സത്യസായി ഭാഭയുടെ പരമ ഭക്‌തനായിരുന്നു.

എവർഗ്രീൻ സൂപ്പർസ്റ്റാറായ അമിതാബ് ബച്ചൻ വിരലുകളിൽ അണിയുന്ന വിവിധ ഗ്രഹങ്ങളുടെ മോതിരങ്ങൾ അദ്ദേഹം അദ്ധ്യാത്മിക വിചാരത്തിന് അടിമയാണെന്നതിന്‍റെ തെളിവല്ലേ!

ഇവരെല്ലാം തന്നെ തങ്ങളുടെ മണ്ഡലങ്ങളിൽ കഴിവ് തെളിയിച്ചവരും വലിയ വിജയങ്ങൾ നേടിയവരുമാണ്. സോഫിയ ഹയാത്ത് ഇവരിൽ നിന്നൊക്കെ വേറിട്ടു നിൽക്കുന്നു എന്ന് മാത്രം. നല്ലതും ചീത്തയും തെരഞ്ഞെടുക്കാനുള്ള ശേഷിയില്ലായ്മയാണ് സോഫിയയുടെ പ്രശ്നം എന്ന് നമുക്ക് മനസ്സിലാക്കാനവും.

പക്വതവരണമെങ്കിൽ ബുദ്ധിയുടേയും വിവേകത്തിന്‍റെയും സ്പാർക്ക് ഉള്ളിൽ ഉണ്ടാവണം. ഇങ്ങനെ വിവേകബുദ്ധിയും ധൈര്യവും ഇല്ലാത്തവരാണ് ആത്മീയ വിചാരങ്ങൾക്ക് അടിമപ്പെട്ട് സ്വയം ക്രിയാത്മകശേഷി നശിപ്പിക്കുന്നത്. ഒളിച്ചോട്ടമാണിത്. ആത്മീയത സ്വീകരിക്കുന്നത് ഒന്നിനും ഒരു പരിഹാരമല്ല.

കന്യാസ്ത്രീയാവുന്നതും സന്യാസിയാവുന്നതും എല്ലാം മതം തയ്യാറാക്കി വച്ച കുരുക്കാണ്. അത് മനുഷ്യരുടെ സൃഷ്ടി തന്നെയാണ്. ഇതിൽ ആത്മവിജയത്തിന്‍റെയോ മനുഷ്യ വികാസത്തിന്‍റെയോ യാതൊരു വെളിച്ചവും കാണാനായി സാധിക്കില്ല. ആത്മീയത പ്രകൃതി വിരുദ്ധവുമാണ്. മനുഷ്യന്‍റെ വിചാരവികാരങ്ങളെ അടിച്ചമർത്തുന്ന സംവിധാനമാണത്. ജീവിതത്തിലെ എല്ലാ സന്തോഷങ്ങളെയും തല്ലിക്കെടുത്തുന്ന ജീവിതരീതിയാണത്. മനുഷ്യന്‍റെ ശാരീരികവും മാനസികവുമായ ജൈവിക ആവശ്യങ്ങളെ കെട്ടിയിടുന്ന ആത്മീയത അവനെ കൂടുതൽ സംഘർഷാവസ്ഥയിലേക്ക് വലിച്ചിടുകയേ ഉളള്ളൂ.

മനുഷ്യന്‍റെ ഇച്ഛാശക്‌തിയെ ആഗ്രഹങ്ങളെ നിയന്ത്രിക്കുന്നു. ആത്മീയ ജീവിതം തെരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്. നല്ല ഭക്ഷണവും ഇടയാടകളും ബന്ധുജനങ്ങളെയും ഉപേക്ഷിച്ചുള്ള ഒളിച്ചോട്ടമാണ്ത്. ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള വിദഗ്ദ്ധമായ രക്ഷപ്പെടൽ. ആത്മീയ ജീവിതം കൊണ്ട് യാതൊന്നും നേടാനാവില്ല. മനശാന്തി തേടിപ്പോകുന്നവർക്ക് ലഭിക്കുക പീഡനമായിരിക്കും. സ്വയം മനസ്സിനെയും ശരീരത്തെയും വഞ്ചിക്കുന്ന ഏർപ്പാടാണിത്.

പ്രകൃതി നമുക്ക് സന്തോഷിപ്പിക്കാനും സുഖിക്കാനുള്ള വീടൊരുക്കിയിട്ടുണ്ട്. അതിന്‍റെ ആനന്ദം നുകരാതെ അദ്ധ്യാത്മിക കാര്യങ്ങളിൽ മുഴുകി ജീവിക്കുന്നത് സ്വയവും മറ്റുള്ളവർക്കും സങ്കടമുണ്ടാക്കുന്ന പ്രവൃത്തിയാണ്. നിങ്ങളുടെ ജീവിതം നിങ്ങളുടേത് മാത്രമല്ല. മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. ഇടപഴകി ജീവിക്കാതെ അവന് നിലനിൽപ്പുണ്ടോ? ശാന്തി തേടി അവനെങ്ങും പോവേണ്ടതില്ല. അതവന്‍റെ ഉള്ളിൽ തന്നെയുള്ള ഒരു സംഗതിയാണ്.

ശേഷം

ശില്പ കുളിച്ചൊരുങ്ങി തയ്യാറായി വന്ന ശേഷം 5 മാസം പ്രായമുള്ള സിയയെ മടിയിലിരുത്തി കൊഞ്ചിച്ചു കൊണ്ടിരുന്നു. അവൾ ജനിച്ച ശേഷം ഇന്നാദ്യമായി ഓഫീസിൽ പോവുകയായിരുന്നുവെങ്കിലും മോളെ പിരിഞ്ഞിരിക്കുന്നതിൽ ശില്പ അങ്ങേയറ്റം വേദനിച്ചു. പക്ഷേ അവധി കഴിഞ്ഞിരിക്കുന്നു. ഓഫീസിൽ പോയേ പറ്റൂ. ആറ് മാസത്തെ അവധിയായിരുന്നുവല്ലോ.

ശില്പ സിയയെ മടിയിലിരുത്തി കൊഞ്ചിക്കുന്നത് കണ്ടുകൊണ്ട് വന്ന മനീഷ് ചിരിച്ചു, “എന്തുപറ്റി?”

“മോളെ വിട്ടിട്ട് പോകാൻ മനസ്സു വരുന്നില്ലാ?” ശില്പ സിയയുടെ മുഖം സ്വന്തം മുഖത്തോട് ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.

“അതെ ഐ ക്യാൻ അണ്ടർസ്റ്റാൻഡ്. പക്ഷേ സിയയെയോർത്ത് നീ ടെൻഷനടിക്കണ്ട. അമ്മയും അച്‌ഛനുമുണ്ടല്ലോ. പിന്നെ ലതചേച്ചിയുമുണ്ടല്ലോ. അവളിവിടെ സുഖമായി ഇരിക്കും. അല്ലേ മോളെ…” മനീഷ് സിയയുടെ കുഞ്ഞുകവിളിൽ തലോടിക്കൊണ്ട് പറഞ്ഞു.

മനീഷിന്‍റെ അച്‌ഛൻ ദിനേശനും അമ്മ സരസ്വതിയും ശില്പയെ ആശ്വസിപ്പിച്ചു. “ശില്പ, നീ വിഷമിക്കണ്ട. ഈ കുഞ്ഞിപ്പെണ്ണ് ഇവിടെ സുഖമായിരിക്കും. ഞങ്ങളുണ്ടല്ലോ.”

ഓഫീസിൽ പോകാൻ സമയമായതോടെ ശില്പ മനസ്സില്ലാമനസ്സോടെ സിയയെ അമ്മയുടെ കയ്യിൽ കൊടുത്ത ശേഷം സങ്കടത്തോടെ ചിരിച്ചു. പുറത്തേക്ക് ഇറങ്ങിയ ശേഷം ശില്പ  സിയയെ തിരിഞ്ഞു നോക്കി. തന്നെ ഉറ്റു നോക്കുന്ന ആ കുഞ്ഞു കണ്ണുകളെ നോക്കിയപ്പോൾ ശില്പയുടെ മനസ്സു പിടഞ്ഞു. കണ്ണുകളിൽ നനവു പടർന്നു. പക്ഷേ ഈ സമയത്ത് ഇത്രയും വികാരാധീനയായിട്ട് കാര്യമില്ലല്ലോ. ഓഫീസിൽ പോയേ പറ്റൂ.

അവൾ ബാഗും തൂക്കി മനീഷിനൊപ്പം കാറിൽ കയറി. വീട്ടിൽ നിന്നും 13 കിലോമീറ്റർ ദൂരത്തായിരുന്നു ശില്പയുടെ ഓഫീസ്. മനീഷിന്‍റേത് 8 കിലോമീറ്റർ ഇപ്പുറവുമായതിനാൽ അയാൾ അവളെ ബസ്സ്റ്റാന്‍റിൽ ഇറക്കി. വഴിയിലുടനീളം ഓഫീസിനെക്കുറിച്ചും സിയയെക്കുറിച്ചുമുള്ള ചിന്തകളിലുമായിരുന്നു ശില്പ. തിരക്കുപിടിച്ച ബസ്സായതിനാൽ അവൾക്ക് ഇരിക്കാൻ സീറ്റ് കിട്ടിയില്ല. ചിന്തകളിൽ മുഴുകിയിരുന്നതിനാൽ ആ നിലവിലുള്ള അസ്വസ്ഥതയും തിരക്കുമൊന്നും അവളെ തെല്ലും അലട്ടിയിരുന്നുമില്ല. അവളുടെ മനസ്സ് ആകുലതകൾ കൊണ്ട് നിറഞ്ഞു.

പ്രശസ്തമായ ഒരു കോസ്മെറ്റിക്ക് കമ്പനിയിലെ എക്സ്പോർട്ട് മാനേജരായിരുന്നു ശില്പ. മികച്ച ശമ്പളവും ആനുകൂല്യങ്ങളുമുള്ള ജോലി. ഹൃദ്യമായ സ്വഭാവവും പെരുമാറ്റവും കൊണ്ട് വീട്ടിലും ഓഫീസിലുമായുള്ള അവളുടെ ജീവിതം ഇതുവരെ സുഖകരമായാണ് പോയിക്കൊണ്ടിരുന്നത്. പക്ഷേ ഇന്ന് എന്തു കൊണ്ടോ സിയയുടെ ജനനശേഷം ആദ്യമായി ഓഫീസിലെത്തിയപ്പോൾ മനസ്സ് വല്ലാതെ വേദനിച്ചു കൊണ്ടിരുന്നു.

ഓഫീസിലെത്തിയ ശില്പ അൽപം ജാള്യതയോടെ ചുറ്റിലും കണ്ണോടിച്ചു. പഴയ സഹപ്രവർത്തകരിൽ ചിലർ ഓടി വന്ന് ശില്പയെ അഭിനന്ദിച്ചു. മകളുടെ വിവരങ്ങൾ ആരാഞ്ഞ ശേഷം അവർ സ്വസ്ഥാനങ്ങളിൽ പോയി ജോലിയിൽ മുഴുകി. ഏറെ ഉത്തരവാദിത്വങ്ങളുള്ള ചുമതലയായിരുന്നു ശില്പ വഹിച്ചിരുന്നത്. ഓരോ പ്രൊഡക്റ്റും അതുവരെ അപ്രൂവ് ചെയ്തിരുന്നത് ശില്പയാണ്.

ജോലിയിലുള്ള അവളുടെ പ്രാഗത്ഭ്യത്തിലും അർപ്പണ മനോഭാവത്തിലും ബോസ് ശുഭ ഏറെ സന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു. അവളുടെ കഴിവിലുള്ള ആത്മവിശ്വാസം മൂലം സ്വന്തം ചില ഉത്തരവാദിത്തങ്ങളും കൂടി ശുഭ ശില്പയെ ഏൽപിക്കുമായിരുന്നു. അവൾ അതൊക്കെ സന്തോഷപൂർവ്വം ചെയ്ത് കൊടുക്കുകയും ചെയ്യുമായിരുന്നു. അത്തരം സന്ദർഭങ്ങളിലൊക്കെ ശുഭ അവളെ അഭിനന്ദിക്കും. “ശില്പ നീ ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഇത്രയും ജോലി ഒറ്റയ്ക്ക് ചെയ്യേണ്ടി വരുമായിരുന്നു. നീയുള്ളതു കൊണ്ട് ടെൻഷനില്ല. വെൽഡൺ ഡിയർ.”

ബോസിന്‍റെ അത്തരം അഭിനന്ദന ങ്ങൾ അവളെ ആഹ്ലാദിപ്പിച്ചു. അതിലേറെ അവൾക്ക് സ്വന്തം കഴിവിൽ മതിപ്പും അഭിമാനവും തോന്നി. കർക്കശക്കാരിയായിരുന്ന ബോസിന്‍റെ അഭിനന്ദനങ്ങൾ കേൾക്കുകയെന്നത് അവളെ സംബന്ധിച്ച് സന്തോഷമുള്ള കാര്യമായിരുന്നു. അതുകൊണ്ട് ബോസിന്‍റെ ജോലിയും വളരെ കണിശതയോടെ ചെയ്‌തിരുന്നു. അതൊന്നും അവൾക്ക് ബുദ്ധിമുട്ടായി തോന്നിയിരുന്നുമില്ല.

ഓഫീസിലെ സ്വന്തം ഇരിപ്പിടത്തിൽ എത്തിയപ്പോൾ ശില്പയുടെ മനസ്സ് പഴയതു പോലെ ഊർജ്ജസ്വലമായി. കർത്തവ്യബോധം ഉള്ളിലുണ്ടാക്കിയ ഉത്സാഹതിമിർപ്പിൽ അവൾ ജോലിയിൽ മുഴുകി. ബോസുമായുള്ള ഔപചാരികമായി വർത്തമാനത്തിനു ശേഷം അവൾ സ്വന്തം ജോലി തുടർന്നു. ഇനി ഒരു മാസം കഴിഞ്ഞാണ് പുതിയ പ്രൊഡക്റ്റ് ലോഞ്ച് ചെയ്യുക. ശില്പ പ്രൊഡക്റ്റിനെ സംബന്ധിച്ചുള്ള ചില വിശദാംശങ്ങൾ ആരായാൻ വേണ്ടി ശുഭയുടെ ക്യാബിനിൽ ചെന്നു.

“ശില്പ, പുതിയൊരു കുട്ടി വന്നിട്ടുണ്ട് റോമ, ഞാനവൾക്ക് ഈ അസൈൻമെന്‍റ് കൊടുത്തല്ലോ.”

“മാഡം, അത് ഞാനല്ലേ ചെയ്തിരുന്നത്.”

“സാരമില്ല. അതിനിത്തിരി ടൈം വേണ്ട ജോലിയാണ്. ശില്പയ്ക്കിനി അത്രയും നേരം ഓഫീസിലിരിക്കാനാവില്ലല്ലോ.” ശുഭ കണ്ണുയർത്താതെ കമ്പ്യൂട്ടർ മോണിറ്ററിലേക്ക് നോക്കി കൊണ്ട് ശില്പയുടെ ചോദ്യത്തിന് മറുപടി പറഞ്ഞു.

“അങ്ങനെയല്ല മാഡം. ജോലി ചെയ്യേണ്ടി വന്നാൽ അത് ചെയ്തല്ലേ പറ്റൂ.”

ശില്പയുടെ മനസ്സിനുള്ളിൽ എന്തോ തകർന്നുടയുന്നതു പോലെ തോന്നി. ഓരോ പ്രൊഡക്റ്റിന്‍റെയും വിശദാംശങ്ങൾ എടുക്കാനും അത് കൃത്യതയോടെ രേഖപ്പെടുത്താനുമൊക്കെ മുമ്പ് രാപ്പകലെന്നില്ലാതെ ജോലി ചെയ്തിരുന്ന കാര്യം അവൾ വേദനയോടെ ഓർത്തു. ഇപ്പോൾ ഈ ആ ജോലി ചെയ്യാൻ കഴിയില്ലെന്നാണോ?

മോൾക്കു വേണ്ടി വീട്ടിൽ കൃത്യസമയത്ത് എത്തണമെന്നത് പ്രധാനമാണെങ്കിലും ജോലിയിൽ നിന്നും കിട്ടുന്ന മാനസിക സന്തോഷത്തിനും അവൾ വില കൽപിച്ചിരുന്നു. പക്ഷേ വാക്കുകൾ തൊണ്ടയിൽ കുരുങ്ങിയതു പോലെ അവൾ നിശബ്ദയായി ക്യാബിൻ വിട്ടിറങ്ങി. മനസ്സിൽ വല്ലാത്ത അപമാനഭാരം.

ശില്പ ചുറ്റും കണ്ണോടിച്ചു. പെട്ടെന്ന് അവൾ കപിലിനെ ശ്രദ്ധിച്ചു. രാവിലെ വന്നപ്പോൾ പോലും അവനെ കണ്ടില്ലല്ലോ. കപിലിനെപ്പറ്റി ഓർത്തപ്പോൾ  തന്നെ അവളുടെ മനസ്സിൽ ചിരി നിറഞ്ഞു. ഓഫീസിലെ തന്‍റെ ഏറ്റവും അടുത്ത സുഹൃത്താണവൻ.

എപ്പോഴും ചിരിയുമായി കപിൽ സദാ നേരവും തനിക്കു ചുറ്റുമുണ്ടാകും. അതുകൊണ്ട് ജോലിഭാരം കൊണ്ട് ഉണ്ടാകുന്ന ടെൻഷനും മുഷിച്ചിലുമൊന്നും അവളറിഞ്ഞിരുന്നില്ല. അവൾ വിവാഹിതയും പിന്നീട് ഗർഭിണിയുമായിരുന്നിട്ടു പോലും കപിൽ വളരെ സ്വതന്ത്രമായാണ് അവളോട് ഇടപെട്ടിരുന്നത്. എപ്പോഴും അവൾക്കരികിൽ കപിലുമുണ്ടാകും.

ഉച്ചയായപ്പോൾ ശില്പ നേരെ കാന്‍റീനിലേക്ക് നടന്നു. കാന്‍റീനിൽ നിന്നും കഴിക്കാമെന്ന് കരുതിയതിനാൽ അവൾ ലഞ്ച് കൊണ്ടു വന്നിരുന്നില്ല. അവിടെ ഒരു ഒഴിഞ്ഞ ടേബിളിൽ കപിൽ ഇരിക്കുന്നത് കണ്ട് ശില്പയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു.

“കപിൽ…”

“ങ്ഹാ നീയോ? സുഖമാണോ?”

“സുഖമാണടാ. നിന്നെ രാവിലെയൊന്നും കണ്ടതേയില്ലല്ലോ?”

“എടാ, നീ പറ നിന്‍റെ വിശേഷമെന്താ?”

“എനിക്കും സുഖം തന്നെ. നിന്‍റെ മോൾ എങ്ങനെയുണ്ട്?”

“അവൾ സുഖമായിരിക്കുന്നു. വാ നമുക്ക് ലഞ്ച് കഴിക്കാം.”

“ങ്ഹാ, നീ പോയി കഴിച്ചോ. ഞാൻ ദാ ഇപ്പോ വരാം.” എന്നു പറഞ്ഞു കൊണ്ട് കപിൽ പെട്ടെന്ന് പുറത്തേക്ക് നടന്നു പോയി.

കപിലിന്‍റെ പെരുമാറ്റത്തിലെ മാറ്റം കണ്ടിട്ട് ശില്പയ്ക്ക് അദ്ഭുതം തോന്നി. വളരെ അളന്ന് തൂക്കിയുള്ള സംസാരം. വാക്കുകളിൽപ്പോലും നിഴലിക്കുന്ന കൃത്യമായ അകൽച്ച. വളരെ ഔപചാരികമായ സംസാരം. ഇത് ആ പഴയ കപിൽ തന്നെയാണോ?

അവൻ മുമ്പ് ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ. ശില്പ പഴയൊരു സഹപ്രവർത്തകക്കൊപ്പം ലഞ്ച് കഴിക്കാനിരുന്നു. ശില്പ ഓഫീസിൽ ഇല്ലാതിരുന്ന സമയത്തെ പുതിയ വിശേഷങ്ങളെക്കുറിച്ചും വാർത്തകളെക്കുറിച്ചും പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിലും ശില്പ അൽപം ദൂരെ മാറിയിരിക്കുന്ന കപിലിനെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.

പുതിയതായി എത്തിയ സ്റ്റാഫുകൾക്കിടയിലിരുന്ന് കപിൽ ഓരോ തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നത് അവൾ ഒരു നെടുവീർപ്പോടെ നോക്കി കൊണ്ടിരുന്നു. ഇതിനിടെ അവൾ വീട്ടിൽ അമ്മായിയമ്മയെ വിളിച്ച് മകളുടെ സുഖ വിവരങ്ങൾ ആരാഞ്ഞു. അതിനു ശേഷം അവൾ സ്വന്തം ജോലികളിൽ മുഴുകി.

വൈകുന്നേരം 6 മണിയായപ്പോൾ ശില്പ ഓഫീസിൽ നിന്നിറങ്ങി നേരെ ബസ്സ്റ്റോപ്പിലേക്ക് നടന്നു. മുമ്പ് വളരെ അപൂർവ്വമായിട്ടേ ശില്പ ഓഫീസിൽ നിന്നും 6 മണിക്ക് ഇറങ്ങിയിരുന്നുള്ളൂ. ആ സമയത്തും ജോലി തീരുമായിരു ന്നില്ല. ഇന്ന് അങ്ങനെ പ്രത്യേകിച്ച് ജോലിയൊന്നുമുണ്ടായിരുന്നുമില്ല.

വീട്ടിലേക്കുള്ള മടക്കയാത്രയിൽ ശില്പ പലവിധ ചിന്തകളിൽ മുഴുകി. ഏതാനും മാസത്തെ അവധിക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയിട്ടും എന്തുകൊണ്ടാണ് ഓഫീസിന്‍റെ അന്തരീക്ഷവുമായി തനിക്ക് പൊരുത്തപ്പെടാൻ കഴിയാത്തതെന്ന് ശില്പ ആലോചിച്ചു കൊണ്ടിരുന്നു.

ഒരു പക്ഷേ സിയമോളെ പിരിഞ്ഞിരിക്കുന്നതിന്‍റെ വിഷമം കാരണമാകാം. അല്ലെങ്കിൽ ഓഫീസിലെ അന്തരീക്ഷത്തിനുണ്ടായ വിചിത്രമായ മാറ്റമായിരിക്കുമോ. മുമ്പ് കപിൽ തന്നോട് എന്തു മാത്രമാണ് വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നത് ഏത് കാര്യവും അവൻ ഏറ്റവുമാദ്യം പങ്കുവച്ചിരുന്നത് തന്നോടായിരുന്നുവെന്ന കാര്യം അവൾ വേദനയോടെ ഓർത്തു.

ഓഫീസിൽ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും അതുകൊണ്ട് അവൾ അറിഞ്ഞിരുന്നില്ല. എത്ര തിരക്കു പിടിച്ച ജോലി പോലും വളരെ ഈസിയായി അവൾ ചെയ്‌ത് തീർത്തിരുന്നു. അതിനെല്ലാം കപിലിന്‍റെ സ്നേഹ നിർഭരമായ പിന്തുണയും പരിഗണനയുമൊക്കെയുണ്ടായിരുന്നു.

ഇത്രയും ദിവസത്തെ അവധിക്ക് ശേഷം കാണുമ്പോൾ അവനോട് എന്തെല്ലാം വിശേഷങ്ങളാണ് പറയാൻ താൻ കാത്തു വച്ചിരുന്നതെന്നവൾ വല്ലാത്തൊരു ഹൃദയനോവോടെ ഓർത്തു. ഉള്ളിലുയർന്ന തേങ്ങൽ അവൾ കടിച്ചമർത്തി. ഇത്രയും നാളിനു ശേഷം കാണുന്നതു കൊണ്ട് കപിൽ ഓടി വന്ന് വിശേഷങ്ങളോരൊന്നും പറയുമെന്നായിരുന്നു ശില്പയുടെ പ്രതീക്ഷ.

5 മാസം അവധിയിലായിരുന്നപ്പോൾ തുടക്കനാളുകളിൽ കപിൽ ഇടയ്ക്കിടെ ശില്പയെ ഫോൺ ചെയ്‌ത് വിവരങ്ങൾ തിരക്കുമായിരുന്നു. പിന്നീടത് കുറഞ്ഞ് ഇല്ലാതായി. ചിലപ്പോൾ ശില്പ അവന് എന്തെങ്കിലും മെസേജ് ചെയ്താലും വളരെ വൈകിയാവും അതിന് മറുപടി ലഭിക്കുക. പിന്നീട് പ്രസവവും സിയമോളുടെ പരിചരണവുമൊക്കെയായി തിരക്കിലായതോടെ ശില്പയും ആരേയും ഫോൺ ചെയ്യാതെയായി.

പുതിയ പ്രൊഡക്റ്റ് ലോഞ്ചിംഗിന്‍റെ ജോലി അവൾ ഏറെ പ്രതീക്ഷയോടെയും ഉത്സാഹത്തോടെയുമാണ് കണ്ടിരുന്നത്. പക്ഷേ എന്ത് ചെയ്യാനാണ്? ശുഭയുമായി അഭിപ്രായ വ്യത്യാസമുണ്ടാകുന്നത് പ്രശ്നം കൂടുതൽ വഷളാക്കുകയേയുള്ളൂ.

വൈകുന്നേരം ഓഫീസിൽ നിന്നും മടങ്ങിയെത്തിയ ശില്പ വീട്ടിൽ അച്‌ഛന്‍റെയും അമ്മയുടെയും അവസ്‌ഥ കണ്ട് വിഷമിച്ചു നിന്നു. സിയയെ പരിചരിച്ച് ഒറ്റ ദിവസം കൊണ്ട് ഇരുവരും തളർന്നു പോയിരുന്നു.

മുഴുവൻ ദിവസം അമ്മയിൽ നിന്നും ആദ്യമായിട്ടാണ് സിയ അകന്നു നിൽക്കുന്നത്. “സിയമോളെ” എന്ന് ശില്പ വിളിച്ചയുടനെ സിയ പെട്ടെന്ന് ശബ്ദം വന്ന ദിക്കിലേക്ക് നോക്കി, “അമ്മ ഇപ്പോ വരാം” എന്നു പറഞ്ഞ ശേഷം ശില്പ മുഖവും കൈകളും കഴുകി തുടച്ച ശേഷം സിയയെ വാരി എടുത്ത് നെഞ്ചോട് ചേർത്തു പിടിച്ച് ബെഡ്റൂമിലേക്ക് പോയി.

സിയയെ നെഞ്ചോട് ചേർത്ത് അവൾ ബെഡിൽ കിടന്നു. എന്തുകൊണ്ടോ ശില്പയുടെ കണ്ണുകൾ ഈറനായി.

“അമ്മേ, എങ്ങനെയുണ്ടായിരുന്നു, മോൾ വാശിപിടിച്ചില്ലല്ലോ?” അമ്മായിയമ്മ മുറിയിൽ വന്നയുടനെ ശില്പ ചോദിച്ചു.

“ങ്ഹാ കുറച്ച് കരഞ്ഞു. പിന്നെ പതിയെ ശീലമായിക്കൊള്ളും. നിനക്കും ഞങ്ങൾക്കും; നിനക്ക് ജോലി അത്യാവശ്യമാണല്ലോ?”

അപ്പോഴേക്കും ഓഫീസിൽ നിന്നും മനീഷും എത്തി. അടുക്കളയിൽ ലത ചേച്ചി അത്താഴം തയ്യാറാക്കാനുള്ള തിരക്കിലായിരുന്നു. അത്താഴം തയ്യാറാക്കി ഡൈനിംഗ് ടേബിളിൽ എടുത്ത് വച്ച ശേഷം അവർ വീട്ടിലേക്ക് മടങ്ങും. ഒരു പകൽ മുഴുവൻ അമ്മയെ പിരിഞ്ഞിരുന്നതിന്‍റെ സങ്കടം തീർക്കാനാവും പിന്നീട് ഒരു നിമിഷം പോലും സിയ അമ്മയുടെ അടുത്ത് നിന്നും മാറിയില്ല.

“ശില്പേ… എങ്ങനെയുണ്ടായിരുന്നു ഓഫീസിൽ?” വസ്ത്രം മാറുന്നതിനിടെ മനീഷ് ചോദിച്ചു.

“എന്തോ വലിയ മാറ്റമുണ്ടായതു പോലെ. കുറേ പുതിയ ആളുകൾ ജോയിൻ ചെയ്തിട്ടുണ്ട്. പക്ഷേ എനിക്കെന്തോ പഴയതു പോലെ ഓഫീസിനോട് താൽപര്യം തോന്നുന്നില്ല.”

“ങ്ഹാ… അതുപിന്നെ നീ സകല സമയവും മോളെ ഓർത്തിരിക്കുന്നതു കൊണ്ടാ. പതിയെ ശരിയാവും.” മനീഷ് തമാശരൂപേണ പറഞ്ഞു.

പക്ഷേ പിന്നീടുള്ള ദിവസങ്ങളിൽ ഓഫീസിലുണ്ടായ മാറ്റങ്ങൾ ശില്പയെ കൂടുതൽ വിഷമിപ്പിച്ചു കൊണ്ടിരുന്നു. ഓഫീസിൽ അവൾക്ക് ശ്വാസം മുട്ടുന്നതു പോലെ തോന്നി.

37 വയസ്സുകാരിയായ ശുഭ വളരെ ചുറുചുറുക്കും ബിസിനസ്സിൽ കൂർമ ബുദ്ധിയുമുള്ള സ്ത്രീയായിരുന്നു. ഭർത്താവിന് ബാംഗ്ലൂരിലായിരുന്നു ഉദ്യോഗം. കൊച്ചിയിൽ ഒരു ഫ്ളാറ്റിൽ തനിച്ചായിരുന്നു അവരുടെ താമസം. കുട്ടികളുമില്ല. അതുകൊണ്ട് ഓഫീസിൽ എത്രനേരം വേണമെങ്കിലും അവൾ ജോലി ചെയ്യാൻ സന്നദ്ധയായിരുന്നു.

ഫ്ളാറ്റിൽ പോയിട്ട് വലിയ തിടുക്കമൊന്നുമില്ലല്ലോ. 15 ദിവസം കൂടുമ്പോഴാണ് ഭർത്താവ് അവളെ കാണാൻ കൊച്ചിയിൽ വരുന്നത് തന്നെ. അതും വീക്കെൻഡിൽ. അതുകൊണ്ട് മിക്കപ്പോഴും ഓഫീസ് സമയം കഴിഞ്ഞ് 7 മണിക്കാണ് ശുഭ ഔദ്യോഗിക മീറ്റിംഗ് വിളിച്ചിരുന്നത്. വൈകുന്നേരം 6 മണിയാകുമ്പോഴാകും എന്തെങ്കിലും സുപ്രധാന കാര്യം ചർച്ച ചെയ്യേണ്ട കാര്യം ശുഭ ഓർത്തിരുന്നത്.

ശില്പ ജോലിയെ വളരെയേറെ സ്നേഹിച്ചിരുന്നു. ജോലി കൂടുതൽ കാരണം വീട്ടിൽ വൈകിയെത്തിയാലൊന്നും ഭർത്താവിന്‍റെ വീട്ടുകാർ പരിഭവപ്പെട്ടിരുന്നില്ല.

ഒരു മധ്യവർഗ്ഗ കുടുംബത്തിൽ ജനിച്ചു വളർന്ന ശില്പ ഇത്രത്തോളമെത്തിയത് തന്നെ കഠിനാദ്ധ്വാനം കൊണ്ട് മാത്രമായിരുന്നു.

വൈകുന്നേരം 6 മണിയോട് അടുത്തപ്പോൾ ശില്പ തന്‍റെ പുതിയ സഹപ്രവർത്തകയായ ഹിമയോട് വീട്ടിൽ പോകുന്നില്ലെയെന്ന് ചോദിച്ചയുടനെ ഹിമ പതിഞ്ഞ ശബ്ദത്തിൽ മറുപടി പറഞ്ഞു.

“ഇപ്പോ മീറ്റിംഗ് ഉണ്ടല്ലോ.” ഒരു നിമിഷം ശില്പ ഞെട്ടിത്തരിച്ചിരുന്നു.

“മീറ്റിംഗോ? എന്ത് മീറ്റിംഗ്? എന്നോട് ആരും പറഞ്ഞില്ലല്ലോ?”

“ശുഭ മാം വിളിച്ചില്ലേ? മാമിന് പിന്നെ വീട്ടിൽ പോകേണ്ട അത്യാവശ്യമൊന്നുമില്ലല്ലോ. മറ്റുള്ളവരുടെ കാര്യം അങ്ങനെയാണോ? പക്ഷേ അതൊന്നും മാമിന് വലിയ പ്രശ്നമല്ലല്ലോ.”

ശില്പ തീർത്തും അപരിചിതയെപ്പോലെ ങ്ഹും അതെ എന്നൊക്കെ മൂളികൊണ്ടിരുന്നു. എന്തോ മനസ്സിൽ വല്ലാത്തൊരു അസ്വസ്ഥത ഉറഞ്ഞു കൂടുന്നതുപോലെയാണ് ശില്പയ്ക്ക് അപ്പോൾ തോന്നിയത്. വല്ലാത്തൊരു അപമാന ഭാരം. ഒടുവിൽ ശില്പ രണ്ടും കൽപിച്ച് ശുഭയുടെ ക്യാബിനിൽ ചെന്നു.

“മാം, മീറ്റിംഗ് ഉള്ള കാര്യം ഞാനിപ്പോഴാ അറിയുന്നത്? എന്താണ് ഇന്ന് ഡിസ്ക്കഷന് വരുന്നത്? എന്തെങ്കിലും തയ്യാറെടുക്കേണ്ടേ?”

“സാരമില്ല. പുതിയൊരു അസൈൻമെന്‍റിനെപ്പറ്റി ഡിസ്ക്കസ് ചെയ്യാനാ.”

“ഞാൻ നില്ക്കണ്ടേ?”

“വേണ്ട യു കാൻ ഗോ. മോള് കാത്തിരിക്കുന്നുണ്ടാവുമല്ലോ?” ഇത്രയും പറഞ്ഞു ശുഭ ലാപ്ടോപ്പിൽ എന്തോ ജോലിയിൽ വ്യാപൃതയായി.

ശില്പയ്ക്ക് സ്വയം അപമാനിക്കപ്പെട്ടതു പോലെ തോന്നി. കമ്പനിയ്ക്ക് അനിവാര്യമല്ലാത്ത ഒരു ഉദ്യോഗസ്‌ഥ മാത്രമാണെന്ന തോന്നൽ അവളെ ചുട്ടു പൊളിച്ചു. അന്നവൾ ഏറെ വേദനയോടെയാണ് വീട്ടിൽ മടങ്ങിയെത്തിയത്.

മകളുടെ നിഷ്കളങ്കമായ മുഖത്തേക്ക് പരാജിതയായ ഒരമ്മയെ പോലെ അവൾ ഏറെ നേരം നോക്കിയിരുന്നു. സ്വയം ഒന്നിനും കൊള്ളാത്ത ഒരു വ്യക്‌തിയാണെന്ന തോന്നൽ അന്നവളെ ക്രൂരമായി കുത്തി വേദനിപ്പിച്ചു കൊണ്ടിരുന്നു.

രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ താൻ അനുഭവിക്കുന്ന വേദന എല്ലാവരുമായി പങ്കുവയ്ക്കണമെന്ന തോന്നലിൽ അവൾ മനസ്സു തുറന്നു.

“മനീഷ്, രണ്ടാമത് ഓഫീസിൽ ജോയിൻ ചെയ്തപ്പോൾ മുതൽ എന്തോ ഓഫീസിലെ സാഹചര്യവുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ല. ലേറ്റ് മീറ്റിംഗിൽ ഞാൻ ഇല്ലെങ്കിലും കുഴപ്പമില്ല. മുമ്പ് ഞാനില്ലാതെ ശുഭ മാം മീറ്റിംഗ് പോലും അറേഞ്ച് ചെയ്യുമായിരുന്നില്ല. എനിക്ക് പുതിയ അസൈൻമെന്‍റും തരുന്നില്ല.”

മുമ്പ് എന്നോട് ചിരിച്ച് കളിച്ച് സംസാരിച്ചു കൊണ്ടിരുന്നവർ പോലും എന്നെ അവോയിഡ് ചെയ്യുന്നു. കപിലിന്‍റെ പേര് പറയാതെ ശില്പ ഓഫീസിലെ വന്ന മാറ്റങ്ങളെക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു.

“അവരൊക്കെ വളരെ ഫോർമൽ ആയതു പോലെ എനിക്കെന്തോ പൊരുത്തപ്പെടാൻ കഴിയുന്നില്ല. മോള് ഉണ്ടായത് വലിയ തെറ്റായതു പോലെ ശ്വാസം മുട്ടുന്ന അന്തരീക്ഷമാണ് അവിടെ.” ഓഫീസിലെ കാര്യങ്ങൾ പറഞ്ഞപ്പോൾ ശില്പയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

പക്ഷേ മനീഷ് അവളെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു. “ടേക്ക് ഇറ്റ് ഈസി. ശില്പ അതൊക്കെ നിന്‍റെ തോന്നലുകളാ… പക്ഷേ ജോബ് ചെയ്യേണ്ടത് അത്യാവശ്യമാണല്ലോ.”

“പക്ഷേ എനിക്കൊട്ടും മനസ്സു തോന്നുന്നില്ല.”

“പക്ഷേ പോകേണ്ടത് ആവശ്യമല്ലേ.” അമ്മായിയമ്മയും മകനെ പിന്താങ്ങി.”

തന്‍റെ മാനസികാവസ്‌ഥ ആർക്കും മനസ്സിലാകുന്നില്ലെന്ന് അറിഞ്ഞതോടെ ശില്പ നിശബ്ദയായി. തനിക്ക് കിട്ടുന്ന കനത്ത ശമ്പളം കൊണ്ട് വീട്ടിലെ ഒട്ടു മുക്കാൽ കാര്യങ്ങളും ഭംഗിയായി നടന്നുപോകുന്നുണ്ടെന്ന കാര്യം അവർക്ക് നന്നായിയറിയാമായിരുന്നു. ആ നിലയ്ക്ക് ഈ ജോലി നഷ്‌ടപ്പെട്ടാൽ എല്ലാവരിലും അത് അസംതൃപ്തി സൃഷ്ടിക്കുമെന്ന കാര്യത്തിൽ അവൾക്ക് ഒട്ടും സംശയമുണ്ടായിരുന്നില്ല. പക്ഷേ അതൊക്കെ ഓർത്ത് ഇപ്പോഴത്തെ അവസ്‌ഥയിൽ ഈ ഓഫീസിൽ തുടരുന്നത് ആത്മഹത്യ ചെയ്യുന്നതിന് തുല്യമാണ്.

അഭിമാനം അടിയറവ് വയ്ക്കുന്നതിന് സമാനമാണ്. കുറച്ച് ദിവസം അവധിയെടുത്ത് വീട്ടിലിരിക്കാൻ അവൾ മനസ്സു കൊണ്ട് ആഗ്രഹിച്ചു. പക്ഷേ താൻ ലീവ് എടുത്ത ശേഷമാണ് എല്ലാം മാറി മറിഞ്ഞത്.

മനീഷും അച്ഛനും അമ്മയുമൊക്കെ ചേർന്ന് അവളെ പറഞ്ഞ് മനസ്സിലാക്കാൻ ആവുന്നതും ശ്രമിച്ചു കൊണ്ടിരുന്നു. ചിലതൊക്കെ അവൾ മനസ്സില്ലാ മനസ്സോടെ മൂളികേട്ടു. അവളുടെ മനസ്സപ്പോൾ പുതിയൊരു തീരുമാനം കൈകൊള്ളാനുള്ള തയ്യാറെടുപ്പിലായിരുന്നു.

കുറച്ച് മാസങ്ങൾ കടന്നു പോയി. സിയയ്ക്ക് 9 മാസം പ്രായമായിരിക്കുന്നു. ഒരു കുഞ്ഞ് പാവക്കുട്ടിയായിരുന്നു അവൾ. വാശിയും കരച്ചിലുമൊന്നുമില്ലാത്ത പാവം കുഞ്ഞ്. വൈകുന്നേരം ശില്പ ഓഫീസിൽ നിന്നെത്തിയാലുടൻ സിയമോൾ അമ്മയുടെ നെഞ്ചോട് പറ്റി ചേർന്നങ്ങനെ കിടക്കും.

ഓഫീസിൽ ഉത്തരവാദപ്പെട്ട ജോലികളൊന്നും ശില്പയുടെ പദവിക്കനുസരിച്ച് കൊടുത്തിരുന്നില്ല. കഴിഞ്ഞ 6 മാസക്കാലം കൊണ്ട് ശില്പയ്ക്ക് ഓഫീസ് ഒരു അപരിചിതമായ ഒരിടമായി മാറികഴിഞ്ഞിരുന്നു.

രാവിലെ ഉറക്കമുണർന്ന് എഴുന്നേൽക്കുമ്പോൾ ഓഫീസിലേക്ക് പോകുന്ന കാര്യമോർത്ത് അവൾ സങ്കടപ്പെട്ടു. ഇങ്ങനെയൊക്കെ സംഭവിക്കാൻ മാത്രം തന്‍റെ ഭാഗത്ത് നിന്നും എന്ത് തെറ്റാണ് ഉണ്ടായതെന്ന് അവൾ പലയാവർത്തി ആലോചിച്ചു നോക്കി.

മാതൃത്വമെന്ന അവകാശം സ്വന്തമാക്കിയത് വലിയൊരു അപരാധമാണോ? തന്‍റെ ഏറ്റവുമടുത്ത സുഹൃത്തായ കപിലിന്‍റെ വിചിത്രമായ അകൽച്ചയും അവഗണിക്കലുമായിരുന്നു ശില്പയെ ഏറെ വേദനിപ്പിച്ചത്. ഒരു കുഞ്ഞിന്‍റെ അമ്മയായതോടെ കപിലിന്‍റെ സ്വഭാവത്തിലുണ്ടായ മാറ്റം അവളെ വളരെയധികമാണ് അലട്ടിയത്.

ജോലി സംബന്ധമായി അവനോട് എന്തെങ്കിലും സംസാരിക്കേണ്ടി വന്നാലും തികച്ചും ഔപചാരികതയിൽ മാത്രമായി അത് ഒതുങ്ങി. മനുഷ്യരെല്ലാം യന്ത്രങ്ങളായതു പോലെ…

ഓഫീസിൽ എത്തിയാലുടൻ സകല സമയവും തമാശയും കളിയുമായി നടന്ന ഒരു വ്യക്‌തിയ്ക്ക് ഇത്രയ്ക്കങ്ങ് മാറാൻ പറ്റുമോ? ഓഫീസിലെ ഓരോ ദിനവും അവളെ സംബന്ധിച്ച് മരിച്ച ദിനങ്ങളായിരുന്നു. ആ ദിനങ്ങളെയൊന്നും തന്നെ തന്‍റെ ജീവിതത്തോട് ചേർത്ത് നിർത്താൻ അവൾ ആഗ്രഹിച്ചതുമില്ല.

സ്വന്തം കഴിവിനും യോഗ്യതകൾക്കുമനുസരിച്ചുള്ള തൊഴിൽ അവസരങ്ങൾ കിട്ടാത്തതിൽ അവൾ മാനസിക പിരിമുറുക്കവും അനുഭവിച്ചിരുന്നു. ഉള്ളിൽ പുകയുന്ന വേദനയുടെ ആഴം കൂടി കൊണ്ടിരുന്നു. തന്‍റെ മാനസികാവസ്‌ഥയെപ്പറ്റി വീട്ടിൽ എല്ലാവരോടുമായി പലപ്പോഴും അവൾ സംസാരിച്ചിരുന്നുവെങ്കിലും അവരതിനെയൊക്കെ നിസ്സാരമായി കണ്ട് അവഗണിച്ചു കൊണ്ടിരുന്നു.

ഒരു ദിവസം പുതിയൊരു തീരുമാനവുമായാണ് അവൾ ഓഫീസിൽ നിന്നും എത്തിയത്. ഇനി ഇവിടെ നിൽക്കുന്നത് സ്വന്തം അസ്തിത്വത്തെ തച്ചുടയ്ക്കുന്നതിന് സമാനമായിരിക്കും. പാടില്ല അവളോർത്തു. വൈകുന്നേരം ഓഫീസിന് പുറത്തിറങ്ങിയപ്പോൾ അവൾ ആഹ്ലാദത്തോടെ ദീർഘമായി നിശ്വസിച്ചു.

ശരീരത്തിൽ ഇളം കാറ്റേറ്റെന്ന പോലെ അവളുടെ മനസ്സും ശരീരവും കുളിരണിഞ്ഞു. തന്‍റെ തീരുമാനം ശരിയായിരുന്നുവെന്ന തോന്നൽ സന്തോഷത്തിലൂടെ തിരിച്ചറിയുകയായിരുന്നു അവൾ അപ്പോൾ. കറുത്ത ദിനങ്ങളെ വിട…

ഇനി കുറച്ച് ദിവസങ്ങൾക്കു ശേഷം പുതിയ ജോലിക്കായുള്ള ശ്രമങ്ങൾ തുടങ്ങണം. തനിക്കും കുഴപ്പമില്ലാത്ത കോൺടാക്റ്റുകൾ ഉണ്ടല്ലോ…

എവിടെയെങ്കിലും ജോലി കിട്ടാതിരിക്കില്ല. തൽക്കാലം പൊന്നുമോൾക്കൊപ്പം സന്തോഷത്തോടെ കുറച്ച് ദിനങ്ങൾ വേണം. അവൾ ഓരോന്നോർത്തു ഉത്സാഹത്തോടെ വീട്ടിലേക്ക് മടങ്ങി. അവളുടെ ഓരോ ചലനങ്ങളിലും അന്നുവരെ കാണാത്ത ആത്മവിശ്വാസത്തിന്‍റെ തിളക്കമുണ്ടായിരുന്നു.

കുറേ നാളിനു ശേഷം മനസ്സിന്‍റെ ഭാരം കുറഞ്ഞതു പോലെ അവൾക്ക് തോന്നി. കുറച്ച് കളിപ്പാട്ടങ്ങളും വാങ്ങിയാണ് ശില്പ വീട്ടിലെത്തിയത്. ശില്പയുടെ വിളി കേട്ടയുടനെ കുഞ്ഞ് സിയ കിലുകിലെ ചിരിച്ചു കൊണ്ട് നോക്കി. ശില്പ ഓടിച്ചെന്ന് സിയയെ എടുത്ത് മടിയിലിരുത്തി കൊഞ്ചിച്ചു. അവളുടെ മനസ്സ് സന്തോഷം കൊണ്ട് നൃത്തം ചെയ്‌തു.

രാത്രി അത്താഴം കഴിച്ചു കൊണ്ടിരിക്കെ ശില്പ താൻ ജാലി രാജിവച്ച വിവരം എല്ലാവരേയും അറിയിച്ചു. എല്ലാവരും ഒരു നിമിഷം സ്തബ്ധരായി ഇരുന്നു.

“എന്തിന്?” എല്ലാവരുടേയും മനസ്സു പോലെ ചോദ്യവും ഒന്നായി മാറി.

“എനിക്ക് ഇത്രയും ടെൻഷൻ അനുഭവിക്കാൻ കഴിയില്ല. കുറച്ച് ദിവസം കഴിഞ്ഞ് മറ്റൊരു ജോബ് കണ്ടുപിടിക്കണം. ഇനിയെനിക്ക് ആ ഓഫീസിൽ തുടരാനാവില്ല.”

“ഞാൻ ജോലി ചെയ്യാൻ തന്നെയാണ് പോയത്. പക്ഷേ എനിക്ക് മാത്രം അസൈൻമെന്‍റ്സ് ഒന്നും ഇല്ല. മന:പൂർവ്വമായ ഒഴിവാക്കലുകൾ എനിക്ക് യോഗ്യതയില്ലാഞ്ഞിട്ടാണോ. അവിടെ ഓരോ നിമിഷവും ഞാൻ അപമാനിക്കപ്പെടുകയായിരുന്നു.”

“പക്ഷേ മറ്റൊരു ജോബ് കിട്ടിയ ശേഷം റിസൈൻ ചെയ്‌താൽ മതിയായിരുന്നു?” മനീഷ് പറഞ്ഞു.

“എനിക്ക് പുതിയ ജോലി കിട്ടും. പക്ഷേ കുറച്ച് സമയമെടുക്കും.” ശില്പയുടെ വാക്കുകളിൽ ആത്മവിശ്വാസം തുളുമ്പി നിന്നു.

പക്ഷേ അമ്മായിയമ്മയുടെ മുഖം കൂടുതൽ അസ്വസ്ഥമായി. “പുതിയ ഓഫീസ് നിനക്ക് ഇഷ്‌ടമാകുമെന്നതിന് എന്ത് ഗ്യാരന്‍റിയാ ഉള്ളത്? ഇഷ്‌ടമില്ലാന്നു കരുതി ജോലിയുപേക്ഷിക്കുകയാണോ വേണ്ടത്? ഇനി ഒരാളുടെ വരുമാനം കൊണ്ട് എങ്ങനെ വീട്ടുചെലവ് നടത്തും?” അമ്മായിയച്ഛനും അതേ ആശങ്ക പങ്കുവച്ചു.

ശില്പ സിയയെ മടിയിലിരുത്തി അവരുടെ മുഖത്തേക്ക് ഉറ്റുനോക്കി. ഒരു വരുമാന മാർഗ്ഗം അടഞ്ഞു പോയതിലുള്ള ആശങ്കയും സങ്കടവും മാത്രമായിരുന്നു അവർക്ക്. ഇനിയുള്ളത് തന്‍റെ സമയമാണ്. അവൾ മനസ്സിൽ പുതിയ ചില തീരുമാനങ്ങളെടുത്തു.

“ഇനിയുള്ളത് എന്‍റെ സമയമാണ്. എന്‍റെ തീരുമാനങ്ങൾ…” അവൾ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്നു.

അന്നും ഉണ്ടായിരുന്നു ഫാഷൻ പരേഡ്

ഫാഷൻ ഷോ കാണുമ്പോൾ അങ്ങനാ… എനിക്ക് നമ്മുടെ പൂർവ്വികരെ ഓർമ്മ വരും. അതൊരു രോഗമാണോ എന്തോ? ആദിമ മനുഷ്യൻ നടന്നു വരുന്ന പോലെയല്ലേ അർദ്ധനഗ്നരായ സുന്ദരികളുടെയും സുന്ദരന്മാരുടെയും വരവ്! കുറേ നേരം ആ പൂച്ച നടത്തം നോക്കിയിരുന്നപ്പോൾ ഇലകൾ കൊണ്ട് നാണം മറച്ച് നടന്നിട്ടുള്ള എന്‍റെ പൂർവ്വികരെ ഓർമ്മ വന്നു പോയി. സത്യം! ചരിത്രം ആവർത്തിക്കുകയാണോ എന്നൊരാശങ്ക. ആദിമ മനുഷ്യന്‍റെ അവസ്‌ഥ ആധുനിക മാനവും ഉണ്ടാകുമോ?

യൂറോപ്പിൽ സ്ത്രീ പുരുഷന്മാർ ബീച്ചിൽ സൂര്യസ്നാനം ചെയ്യുന്നതു കാണുമ്പോഴും ഇതേ ആശങ്ക എന്‍റെ മനസ്സിൽ ഉണരാറുണ്ട്. നഗ്നരായി ജീവിക്കാനുള്ള മനുഷ്യന്‍റെ ആഗ്രഹത്തിന് കാലപ്പഴക്കവും ദേശഭേദവുമില്ല.

ബോളിവുഡ് സിനിമയിലെ പാട്ടു സീനുകളിൽ ഏറ്റവും അനിവാര്യമായ ഒരു കാര്യമാണല്ലോ ഐറ്റം ഡാൻസ്! അതിൽ നായികയാവട്ടെ, എക്സ്ട്രാ ആവട്ടെ നൃത്തം ചെയ്യുന്നത് ഒട്ടുമുക്കാലും നഗ്നമേനിയോടെയായിരിക്കും. പഴയ ജനറേഷനോട് സിൽക്ക് സ്മിതയുടെ ഗാനരംഗങ്ങൾ ഓർമ്മയുണ്ടോ ചോദിച്ചു നോക്കൂ. അവർ പാടിത്തരും!

ദേശീയ, അന്തർ ദേശീയ ചലച്ചിത്രോത്സവങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ? അതിൽ പങ്കെടുക്കാനെത്തുന്ന നടിമാരുടെ വസ്‌ത്രധാരണം ബഹുവിചിത്രമാണ്. കാണേണ്ടതെല്ലാം മറച്ചും, കാണേണ്ടാത്തതെല്ലാം കാണിച്ചും അവർ നടന്നു വരുന്ന കാഴ്ച! അമ്പോ ഓർമ്മിക്കാനേ വയ്യ.

കൈകൾ, പുറം, മാറിടം, തുടകൾ ഇതൊക്കെ അനാവൃതമാക്കിയുള്ള ഫാഷൻ ഡ്രസുകൾ. ഇതിനെ ഡ്രസ് എന്നു വിളിക്കാമോ എന്തോ. ബാക്കി ഭാഗങ്ങളൊക്കെ സുതാര്യമായ എന്തോ ഒരു തുണി കൊണ്ട് മറച്ചപോലെ ഉണ്ടാകും. ചിലതു കണ്ടാൽ തോന്നും, ഇപ്പോൾ താഴെ വീഴും എന്ന്. ദേ വന്നു ദാ പോയി എന്ന് പറയേണ്ടി വരുന്ന അവസ്‌ഥ. സിനിമ ഭാഷയിൽ ഇതിനെ ഗ്ലാമർ ഷോ എന്നൊക്കെ പറയും. പക്ഷേ ഗ്ലാമർ ഷോ പെണ്ണുങ്ങളുടെ കുത്തകയാണോ?

ടിവി ചാനലുകളിൽ വരുന്ന പരസ്യങ്ങൾ കണ്ടിട്ടില്ലേ. സ്ത്രീ ശരീരമാണ് ഫാഷൻ പരേഡ് നടത്താനുള്ള ഏറ്റവും നല്ല സാമഗ്രി. മിഠായി മുതൽ കോഫി വരെ, ഷൂ പോളിഷ് മുതൽ മദ്യം വരെ. എല്ലാത്തിനും പെണ്ണുങ്ങൾ മതിയല്ലോ. ആണുങ്ങളുടെ ഷേവിംഗ് ക്രീമിനു പോലും പെണ്ണിനെ മോഡലാക്കുന്നതിന്‍റെ തന്ത്രം എന്താ? താടി വടിക്കുന്നത് പുരുഷൻ… മോഡലിംഗ് ചെയ്യാൻ സ്ത്രീ!

ഇനി ഇതൊക്കെ കേട്ടിട്ട് എല്ലാം കാലത്തിന്‍റെ കുഴപ്പം എന്നു പറയാമോ? അതു പറ്റില്ല. പണ്ടും ഉണ്ടായിരുന്നുവല്ലോ സ്ത്രീ സൗന്ദര്യം വച്ചുള്ള കളികൾ. ഇന്ദ്രസദസ്സിൽ നിന്നു തുടങ്ങിയതല്ലേ ഈ വേലത്തരങ്ങൾ. വിശ്വമിത്രനെ പോലൊരു മഹാമുനിയെ വെട്ടിലാക്കാൻ മേനകയുടെ അപ്സര സൗന്ദര്യമാണ് ഇന്ദ്രൻ വിനിയോഗിച്ചത്.

സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ 72 ഹൂറികളെ കിട്ടാൻ വേണ്ടി തീവ്രവാദികൾ ഇപ്പോൾ എത്ര പേരെയാണ് ഇല്ലായ്മ ചെയ്യുന്നത്. സ്ത്രീകൾക്ക് 72 സുന്ദരന്മാരെ കിട്ടും എന്ന വ്യവസ്‌ഥ കൂടി ഉണ്ടായിരുന്നെങ്കിലോ? ഓർക്കാനേ വയ്യ!

സ്വർഗ്ഗത്തിൽ പോലുമുണ്ട് സ്ത്രീകളോട് അനീതി. തനിക്കായി 72 ഹൂറികളെ തെരയുന്ന സഹോദരൻ, സ്വന്തം സഹോദരിക്കായും 72 സുന്ദരന്മാരെ കണ്ടെത്തേണ്ടി വന്നേനെ!

ത്രേതായുഗത്തിൽ രാവണന്‍റെ ദർബാർ ലങ്കയിലായിരുന്നു. കലിയുഗത്തിലാകട്ടെ എല്ലാ ഗ്രാമങ്ങളിലും ലങ്കകളുണ്ട്. അധിപൻ ആവശ്യപ്പെടുന്ന മുറയ്‌ക്ക് ലഹങ്ക ചുറ്റി നൃത്തമിടാൻ സുന്ദരികൾ. രാം ലീലയാടാൻ വന്നവർ രാസലീല ആടുന്ന തരത്തിലുള്ള നൃത്തപ്രകടനങ്ങൾ. ഇതൊക്കെ കണ്ടാൽ ലജ്‌ജ തോന്നുന്നവരോ ചുരുക്കവും, സഭ്യതയുടേയും അസഭ്യതയുടേയും അതിർവരമ്പുകൾ ഓരോരുത്തർക്ക് ഓരോ രീതിയിലാണല്ലോ.

മഹാത്മാവായ ബുദ്ധൻ, ബുദ്ധ വിഹാരങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനം നൽകാൻ ഭയപ്പെട്ടു. സ്ത്രീകൾ വിഹാരങ്ങളിലേക്ക് കടന്നു വന്നാൽ ബൗദ്ധ ധർമ്മം ഇല്ലാതാകുമെന്നായിരിക്കാം അദ്ദേഹം ഭയന്നത്.

ശബരിമലയിലും നാരി പ്രവേശം ചൂടുപിടിച്ച ചർച്ചാ വിഷയമാണല്ലോ. ഇങ്ങനെ ഒരു സാഹചര്യം നിലനിൽക്കുമ്പോഴാണ് മറുവശത്ത് സ്ത്രീകളെ വിനോദോപാധി ആക്കി മാറ്റുന്നത്. അതല്ലെങ്കിൽ ഇങ്ങനെ വിനോദത്തിനുള്ള സാമഗ്രിയായി സ്ത്രീകളെ കാണുന്നതുകൊണ്ടാണ് മേൽപ്പറഞ്ഞ ആധ്യാത്മിക കേന്ദ്രങ്ങളിൽ വിലക്കു വരുന്നത്. രണ്ടായാലും കാരണം ഒന്നാണല്ലോ.

സ്ത്രീകളെ വിനോദ വസ്‌തുവാക്കുന്നത് ആധുനിക കാലത്തിന്‍റെ കെടുതി എന്നൊക്കെ പറയാൻ വരട്ടെ. ആമ്രപാലിയെ ഓർമ്മയില്ലേ. പാടലിപുത്രത്തിലെ നഗരവധു ആയിരുന്ന ആമ്രപാലിയെ ചരിത്രത്തിന് അങ്ങനെയങ്ങ് മറക്കാൻ പറ്റുമോ?

സുന്ദരികളായ കന്യകമാരെ നഗരവധു എന്ന പദവി നൽകി രാജാക്കന്മാർ കാമ ക്രീഢയ്ക്ക് ഉപയോഗിച്ചിരുന്നത് വിനോദത്തിനു വേണ്ടി മാത്രമായിരുന്നു. ക്ഷേത്രങ്ങളിൽ ദേവദാസികളെ വച്ചിരുന്നതും ഇതിനു മാത്രമാണ്.

മധ്യകാലമായപ്പോഴേക്കും സ്ത്രീകളെ മോഷ്ടിച്ചു കൊണ്ടു പോകുന്ന പ്രവണത വർദ്ധിച്ചു. മഹാനായ അക്ബറിന്‍റെ കൊട്ടാരത്തിൽ പോലും മോഷ്ടിച്ചു കൊണ്ടുവരപ്പെട്ട 5000 സ്ത്രീകൾ ഉണ്ടായിരുന്നത്രേ. ഇവരെ എന്തിനാണ് മോഷ്ടിച്ച് അവിടെ പാർപ്പിച്ചതെന്ന് ആർക്കും പറഞ്ഞു തരേണ്ട കാര്യം ഇല്ലല്ലോ. ഇവർക്കുണ്ടായ സന്താനങ്ങൾക്കും ഒരു പേരുണ്ടായി. ഹറാം പിറന്നവർ.

അക്ബർ പിന്നീട് നാഗൂറിൽ ദർബാർ പണിതപ്പോൾ രാജസ്‌ഥാനിലെ 300 ലേറെ പുത്രിമാരെയും സഹോദരിമാരേയും സമ്മാനമായി നൽകിയത്രേ. അതും അധികാരം കൊതിച്ചു തന്നെയാണല്ലോ. ഹൊ! അക്ബർ ദി ഗ്രേറ്റ്.

രാജാവ് ഇങ്ങനെ ആണെങ്കിൽ മന്ത്രിമാരും അവരുടെ പരമ്പരയും എങ്ങനെയായിരിക്കും എന്ന് ഊഹിക്കാം.

ആധുനിക കാലത്ത് ഹോട്ടലുകളിൽ മഴ നൃത്തവും, നിശാനൃത്തവും ഒക്കെയാണ് ട്രെന്‍റ്. ബാറുകളിൽ ചെറിയ പെൺകുട്ടികളെ കൊണ്ട് കാബറെ ആടിപ്പിക്കുന്നതും പ്രണയം നടിച്ച് പെണ്ണിനെ ഉപയോഗിക്കുന്നതും എല്ലാം ആധുനിക കാലത്തെ രീതികൾ.

താലിബാൻ, ഐഎസ് തുടങ്ങിയ തീവ്രവാദി സംഘടനകൾക്കും വേണം പെണ്ണ്. സംഘടനയിലേക്ക് ആളെ ആകർഷിക്കാൻ അവർക്കും പെണ്ണ് തന്നെ ശരണം. തീവ്രവാദികൾക്ക് ആകെ ഉള്ള വിനോദം ഈ പെണ്ണു കാര്യം മാത്രമാണ്.

ഇറാക്കിൽ നിന്നും സിറിയയിൽ നിന്നും ഉള്ള തീവ്രവാദം സംബന്ധിച്ച റിപ്പോർട്ടുകൾ ഇതൊക്കെ ചൂണ്ടിക്കാട്ടുന്നുണ്ടല്ലോ. ഇതാണോ സ്ത്രീകൾക്ക് ഇവർ നൽകുന്ന ആദരവ്?

പെണ്ണുങ്ങൾ അൽപം തുറന്നു കാണിക്കുന്ന വസ്‌ത്രമണിഞ്ഞാൽ, ബുർഖ ധരിച്ചില്ലെങ്കിലൊക്കെ കല്ലെറിയുന്നവർക്ക് സ്വന്തം വിനോദത്തിന് സ്ത്രീകളെ ഉപയോഗിക്കാം. എന്തൊരു ആദർശം.

ചിയേഴ്സ് ലീഡർമാർ എന്ന പേരിൽ അൽപ വസ്‌ത്രധാരിണികളായ സുന്ദരികളെ കളിക്കളിത്തിലിറക്കിയത് കാശുണ്ടാക്കാൻ കൂടിയാണ്. സത്യത്തിൽ ഈ പുരുഷന്മാരൊക്കെ എന്താ ചെയ്യുന്നത്. സ്ത്രീ ശരീരം അവർക്ക് പണമുണ്ടാക്കാനും ആസ്വദിക്കാനും മാത്രമുള്ളതാണോ?

സ്ത്രീയ്‌ക്ക് മാത്രമാണോ പുരുഷനെ ഏറ്റവും അധികം സന്തോഷിപ്പിക്കാൻ കഴിയുന്നത്.

പ്രശസ്ത എഴുത്തുകാരൻ അലക്‌സാണ്ടർ പോപ്പ്, തന്‍റെ റേപ്പ് ഓഫ് ദി ലോക് എന്ന പേരിൽ എഴുതിയ കവിതയിൽ പറയുന്നതു പോലെ, അവളുടെ പുഞ്ചിരിയിൽ ലോകം മുഴുവൻ പ്രസന്നമാകുന്നു. പറഞ്ഞു തുടങ്ങിയത് ഫാഷൻ പരേഡിനെ കുറിച്ചായിരുന്നു.

എല്ലാ യുഗത്തിലും ഉണ്ടായിരുന്നു ഇത്തരം സ്ത്രീ ശരീര പ്രദർശനങ്ങൾ. ഇതിനൊന്നും അന്നും ഇന്നും വ്യത്യാസമില്ല. ഓരോ കാലത്തും ഓരോ പേരാണെന്ന് മാത്രം. ആദിമ മനുഷ്യന്‍റേതു പോലെ പൂർണ്ണ നഗ്നരായി ജീവിക്കുന്ന കാലം മതിയായിരുന്നു…!

അണു കുടുംബത്തിൽ ഒരു രോഗി ഉണ്ടായാൽ

ഇന്നത്തെ കാലത്ത് വീട്ടിൽ ഒരാൾക്ക് അസുഖം വന്നാൽ വലഞ്ഞതു തന്നെ. നാലിൽ കൂടുതൽ അംഗങ്ങൾ, അതായത് അച്‌ഛനും അമ്മയും രണ്ട് കുഞ്ഞുങ്ങളും മാത്രമുള്ള കുടുംബങ്ങളാണ് അധികവും. ഇവർക്കിടയിൽ ഒരാൾക്ക് രോഗം വന്നാൽ മതി ജീവിതമാകെ താളം തെറ്റാൻ. ഇത്തരം സാഹചര്യങ്ങൾ ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും കടന്നു വരാൻ സാധ്യത ഉണ്ട്. അതിനാൽ അതീവ ജാഗ്രത പാലിക്കുന്നത് ആണ് നല്ലത്.

രോഗം വരാതെ നോക്കുകയോ ഗുരുതരമാകാതെ നോക്കുകയോ ആണ് അഭികാമ്യം. “കൂട്ടുകുടുംബ വ്യവസ്‌ഥയിൽ നിന്ന് അണു കുടുംബ വ്യവസ്‌ഥയിലേക്ക് ഭാരതീയർ മാറിയത് വിദേശ സംസ്കാരത്തിന്‍റെ ചുവട് പിടിച്ചാണ്. എന്നാൽ പാശ്ചാത്യ രാജ്യങ്ങളിൽ ന്യൂക്ലിയർ ഫാമിലിയിൽ കഴിയുന്ന വൃദ്ധന്മാരുടെയും കുഞ്ഞുങ്ങളുടെയും ഉത്തരവാദിത്തം സർക്കാർ വഹിക്കാറുണ്ട്. സുരക്ഷയും സൗകര്യങ്ങളും യഥാവിധി സർക്കാർ നൽകുന്നതിനാൽ ആർക്കും തന്നെ ഒറ്റപ്പെടൽ മൂലമുള്ള പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കേണ്ടി വരില്ല.” ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ നെഫ്രോളജിസ്റ്റ് ഡോ. ജിതേന്ദ്ര ചൂണ്ടിക്കാട്ടുന്നു.

രോഗം വന്നാലോ ചികിത്സാ സൗകര്യം ആവശ്യം വന്നാലോ പ്രത്യേക വാഹനത്തിൽ ഗതാഗതകുരുക്കുകളിൽ പെടാതെ ആശുപത്രിയിൽ എത്തിക്കാനുള്ള സംവിധാനം വിദേശ രാജ്യങ്ങളിൽ സജീവമായുണ്ട്. നമ്മുടെ നാട്ടിൽ ഈ വക സംവിധാനങ്ങളോ സാഹചര്യമോ ഇല്ലാത്തതിനാൽ അണു കുടുംബത്തിൽ രോഗവും രോഗസാധ്യതയും വളരെയേറെ സങ്കീർണ്ണതയുണ്ടാക്കുന്നു.

രോഗലക്ഷണങ്ങളെ തള്ളിക്കളയരുത്

എന്നത്തേയും അപേക്ഷിച്ച് ക്ഷീണമോ, മറ്റ് അസ്വസ്ഥതകളോ തോന്നിയാൽ അലസമായി തള്ളിക്കളയാതെ ഡോക്‌ടറുടെ ഉപദേശം തേടണം. ചെറിയ ലക്ഷണങ്ങൾ അവഗണിക്കാതിരുന്നാൽ വലിയ പ്രശ്നങ്ങളെ വിളിച്ചു വരുത്താതിരിക്കാം. ഫാമിലി ഡോക്‌ടർ ഉണ്ടെങ്കിൽ അദ്ദേഹവുമായി ആരോഗ്യപ്രശ്നങ്ങൾ തുറന്നു സംസാരിക്കുക. വീട്ടിൽ നിന്ന് മറ്റൊരാൾ നിങ്ങളുടെ പ്രശ്നം മനസ്സിലാക്കി ആശുപത്രിയിൽ കൊണ്ടുപോകുമെന്ന് പ്രതീക്ഷിച്ച് ഇരിക്കുകയും ചെയ്യരുത്.

ഡോക്‌ടറോട് തുറന്നു പറയാം

ഡോക്‌ടറെ കാണാൻ പോകുമ്പോൾ എല്ലാം തുറന്നു സംസാരിക്കുക. എന്താണ് സ്വയം തോന്നുന്നത് എന്ന് ഡോക്‌ടറോടും പങ്കുവയ്‌ക്കാം. ഡോക്‌ടറുടെ ചോദ്യങ്ങൾക്കും സത്യസന്ധമായ ഉത്തരം നൽകുക. ഭാവനയിൽ കണ്ട് ഒരു കാര്യവും കൂട്ടി പറയരുത്. ഡോക്‌ടർക്ക് ആശയക്കുഴപ്പം ഉണ്ടായേക്കാം. ഇക്കാലത്ത് എല്ലാതരം രോഗങ്ങൾക്കും ചികിത്സ ഉണ്ടെന്ന സത്യം രോഗി അറിഞ്ഞിരിക്കണം. കാൻസർ ആയാലും ക്ഷയമായാലും പേടിക്കേണ്ട കാര്യമില്ല.

പ്രിസ്ക്രിപ്ഷൻ സൂക്ഷിക്കാം

ഡോക്‌ടറെ കാണുന്ന നേരത്ത് അദ്ദേഹം കുറിച്ചു തരുന്ന പ്രിസ്ക്രിപ്ഷൻ ഭദ്രമായി സൂക്ഷിച്ചു വയ്‌ക്കുക. ഏതെങ്കിലും ശാരീരിക അസ്വസ്ഥത ആവർത്തിച്ചുണ്ടാകുന്നുണ്ടെങ്കിൽ പഴയ കുറിപ്പടികൾ ആവശ്യമായി വരും. ഇങ്ങനെ രോഗം വരുന്നുണ്ടെങ്കിൽ ഭാവിയിൽ അത് തീവ്രമാകാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കി ഉചിതമായ ചികിത്സ തേടാം. ഇക്കാര്യം ഡോക്‌ടറോടും തുറന്നു സംസാരിക്കണം.

ഡോക്‌ടറെ കാണുമ്പോൾ

ശരീരത്തിൽ ഏതു ഭാഗത്തു വിഷമം വന്നാലും ജനറൽ ഫിസിഷ്യനെ കാണുന്ന ശീലം നമുക്കുണ്ട്. ഫാമിലി ഡോക്‌ടറെ കണ്ടാൽ പൊതുവായ ഒരു ധാരണ കിട്ടിയേക്കും. എന്നാൽ വിദഗ്ദ്ധ ചികിത്സ ആവശ്യമുണ്ടെങ്കിൽ സ്പെഷ്യലിസ്‌റ്റുകളെ കാണുന്നത് നന്നായിരിക്കും. അതിലൂടെ ചികിത്സയുടെ ദൈർഘ്യം കുറയ്‌ക്കുകയും ചെയ്യാം. പല്ലുവേദന വന്നാൽ ദന്തഡോക്ടറെ കാണുന്നതു പോലെയാണ് ശരീരത്തിലെ ഓരോ ഭാഗവും.

രോഗം അവഗണിക്കരുത്

രോഗ ലക്ഷണങ്ങൾ പലപ്പോഴായി ശ്രദ്ധയിൽ പെട്ടാൽ പോലും പലരും അതെല്ലാം അവഗണിക്കുകയാണ് പതിവ്. ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് മുഴകളോ നീരോ പ്രത്യക്ഷപ്പെടുക, മലത്തിൽ രക്‌തം വരിക, മോണയിൽ നിന്ന് പഴുപ്പ് വരിക, കൂടെകൂടെ ചുമ ഉണ്ടാകുക ഇങ്ങനെ പലതും വലിയ രോഗങ്ങളുടെ ലക്ഷണമാകാം. എന്നാൽ മാസങ്ങളോളം ഇതൊക്കെ സഹിക്കുകയും രൂക്ഷമാവുമ്പോൾ ഡോക്ടറെ സമീപിക്കുകയും ചെയ്താൽ കാര്യങ്ങൾ പിടിവിട്ടു പോയേക്കാം.

മെഡിക്കൽ കാർഡ്

ഗുരുതരമായ രോഗം എന്തെങ്കിലും അലട്ടുന്ന ആളാണെങ്കിൽ മെഡിക്കൽ കാർഡ്, റിപ്പോർട്ട്, ഡയറി ഇങ്ങനെ എന്തെങ്കിലും ബാഗിൽ സൂക്ഷിക്കാം. യാത്രക്കിടയിൽ ഒരു പ്രശ്നം ഉണ്ടായാൽ ഡോക്‌ടറെ കാണേണ്ടി വന്നാൽ സൗകര്യമാവും. ഇനി മറ്റൊരാളാണ് ആശുപത്രിയിലെത്തിക്കുന്നതെങ്കിൽ പോലും ഈ ഡയറി അവർക്കും പ്രയോജനപ്പെടും. അപകടങ്ങളിലോ മറ്റോ പെട്ടാലും ഈ മെഡിക്കൽ കാർഡുണ്ടെങ്കിൽ ശരിയായ ചികിത്സ ഡോക്‌ടർക്കു നൽകാൻ കഴിയും.

മെഡിക്കൽ ഡയറിയിൽ സ്വന്തം അഡ്രസ്സും ബന്ധപ്പെടേണ്ട നമ്പറും നൽകിയിരിക്കണം. രോഗമുണ്ടെങ്കിൽ മെഡിക്കൽ ഡയറിയിൽ ടെസ്‌റ്റ്, മരുന്നുകൾ, ഭക്ഷണക്രമം എവ സംബന്ധിച്ചും വിവരങ്ങൾ ചേർക്കാം. ചെയ്യേണ്ട ടെസ്‌റ്റുകളെ കുറിച്ചും ഒരു ധാരണ ഉണ്ടാക്കാൻ ഇത് സഹായിക്കും. കഴിക്കുന്ന മരുന്നുകളുടെ പേര്, അളവ്, ഇവയും ഡയറിയിൽ കുറിച്ചു വയ്‌ക്കാം. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരാണെങ്കിൽ അവർക്ക് ഫോണിലും തങ്ങളുടെ മെഡിക്കൽ ഡയറി ഉണ്ടാക്കാം.

ആധുനിക മെഡിക്കൽ സൗകര്യം

ആശുപത്രിയിൽ പോയി ബുക്ക് ചെയ്യാനും മറ്റും സമയം കിട്ടാത്തവരാണെങ്കിൽ സ്മാർട്ട് ഫോൺ സൗകര്യം യഥാവിധി ഉപയോഗിക്കണം. പലതരം ആപ്ലിക്കേഷനുകൾ ഫോണിൽ ലഭ്യമാണ്. ഡയറ്റ് അലർട്ട്, ഹെൽത്ത് പ്ലാൻ തുടങ്ങി പലതും ഫോണിൽ സെറ്റ് ചെയ്യാം. ഡോക്‌ടറുമായി ചാറ്റ് ചെയ്‌ത് രോഗം നിർണയിക്കാനും പ്രിസ്ക്രിപ്ഷൻ വാങ്ങാനുമുള്ള ആപ്ലിക്കേഷനുകളും ലഭ്യമാണ്. ചെറിയ പ്രശ്നങ്ങൾ, രോഗ ലക്ഷണങ്ങൾ ഉവയെക്കുറിച്ച് അഭിപ്രായം ആരായാനും മറ്റും ഈ സൗകര്യം നല്ലതാണ്. ഡോക്‌ടറെ കാണാൻ മണിക്കൂറുകൾ കാത്തുനിൽക്കാതെ ഇത്തരം കാര്യങ്ങൾ പരിഹരിക്കാം. വീഡിയോ കോൺഫറൻസിംഗിലൂടെ ഡോക്‌ടറെ കാണുന്ന രീതി ഇന്നത്തെ കാലത്ത് ഉചിതം.

വീട്ടുകാരുടെ സഹകരണം

അണു കുടുംബമായാലും കൂട്ടുകുടുംബമായാലും അംഗങ്ങളിലാർക്കെങ്കിലും ഗുരുതരമായ രോഗം പിടിപെട്ടാൽ, മറ്റു അംഗങ്ങളുടെ ശാരീരികവും മാനസികവുമായ പിന്തുണ വേണ്ടി വരും. അണു കുടുംബങ്ങളിൽ പെട്ടവർ രോഗിയാകുമ്പോൾ ഒറ്റപ്പെടൽ കൂടുതൽ അനുഭവപ്പെടും. ഒരാൾക്കു ആരോഗ്യം നഷ്‌ടമായാൽ ബാക്കി അംഗങ്ങൾ കുടുംബത്തിലെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. രോഗി, പരമാവധി സ്വന്തം കാര്യങ്ങൾ എങ്കിലും സ്വയം നോക്കാൻ ശേഷിയുള്ളതായാൽ മറ്റുള്ളവർക്ക് ആശ്വാസമാകും. രോഗിയ്ക്ക് തന്‍റെ രോഗത്തെ നേരിടുന്നതിനുള്ള മാനസിക ധൈര്യവും പ്രധാനമാണ്.

  • എത്ര ഗുരുതരമായ രോഗമായാലും ചികിത്സ ഇക്കാലത്ത് ലഭ്യമാണ്. രോഗത്തിൽ നിന്ന് മോചനം നേടാൻ കഴിയും എന്ന ആത്മവിശ്വാസം രോഗിക്കുണ്ടാവണം.
  • രോഗിക്ക് സ്വയം ചെയ്യാൻ കഴിയുന്ന എല്ലാ കാര്യവും അങ്ങനെ തന്നെ ചെയ്യാൻ ശ്രമിക്കുക. ഡോക്‌ടറെ കാണാനും തനിച്ചു പോകാം.
  • എത്ര തിരക്കുണ്ടെങ്കിലും വീട്ടിലൊരാൾക്കു അസുഖമുണ്ടെങ്കിൽ അയാളുടെ ആരോഗ്യ വിവരങ്ങൾ മറ്റംഗങ്ങൾ ദിവസവും രണ്ടു പ്രാവശ്യമെങ്കിലും ചോദിച്ചറിയണം.
  • രോഗം വരുന്നതിനു മുമ്പ് ഓഫീസിൽ പോയിക്കൊണ്ടിരിക്കുകയും രോഗം വന്നതിനു ശേഷം ജോലി ഇല്ലാതാവുകയും ചെയ്‌ത വ്യക്‌തിയാണെങ്കിൽ മാനസികമായ പിന്തുണ വളരെയധികം വേണ്ടി വരും.

നിഴൽച്ചിത്രം

ഹർഷിനെ ഞാൻ പരിചയപ്പെട്ടത് ഒരു ആർട്ട് ഗാലറിയിൽ വച്ചാണ്. ഹ്രസ്വമായ ആ കൂടിക്കാഴ്ചയ്ക്കിടയിൽ ഞാൻ എന്‍റെ ബിസിനസ്സ് കാർഡ് കൊടുക്കാൻ മറന്നില്ല.

“ഇത് എന്‍റെ വെബ്സൈറ്റ് ആണ്. എന്‍റെ എല്ലാ പെയിന്‍റിംഗ്സും അതിൽ ഉണ്ട്. വിലയും കാണാം.” ബിസിനസ്സ് കാർഡ് കൊടുത്തു കൊണ്ട് ഞാൻ പറഞ്ഞു.

“ആഹാ… തീർച്ചയായും ഞാൻ നോക്കാം. ചിത്രങ്ങൾ കണ്ടിട്ട് അഭിപ്രായം അറിയിക്കാം. ഞാൻ ധാരാളം ആർട്ട് ഗാലറികൾ സന്ദർശിച്ചിട്ടുണ്ട്. എന്നാൽ എനിക്ക് ഇത്രയും ഇഷ്‌ടപ്പെട്ട പെയിന്‍റിംഗ്സ്… അത് വേറെങ്ങും കണ്ടിട്ടില്ല. യുവർ എവരി പെയിന്‍റിംഗ് ഈസ് സേയിംഗ് തൗസന്‍റ് വേഡ്സ്…” പെയിന്‍റിംഗിലേക്ക് ഗഹനമായി നോക്കിക്കൊണ്ടിരിക്കവേ അയാൾ പറഞ്ഞു.

“ഓഹ്… താങ്ക്യു സോ മച്ച്… സ്റ്റേ ഇൻ ടച്ച്.” ഞാൻ വളരെ ആഹ്ലാദത്തോടെ ഹർഷിനെ നോക്കി പുഞ്ചിരിച്ചു.

ഹർഷിന്‍റെ പെരുമാറ്റം കണ്ടപ്പോൾ എനിക്ക് തോന്നിയത് അയാൾ ഒരു വലിയ കലാസ്നേഹി ആയിരിക്കും എന്നാണ്. അഞ്ച് മിനിട്ടു മാത്രമേ സംസാരിച്ചുള്ളൂ. എന്നാൽ ഗാലറിയിലുണ്ടായിരുന്ന അരമണിക്കൂർ ഹർഷ് ചിത്രങ്ങളെ നോക്കി ആസ്വദിക്കുന്ന രീതിയാണ് അയാൾ കലാസ്നേഹിയാണെന്ന തോന്നൽ ഉണ്ടാക്കിയത്.

ആ കൂടിക്കാഴ്ചയ്ക്കു ശേഷം ഹർഷിനെ കണ്ടിട്ട് 6 മാസം കഴിഞ്ഞിരിക്കുന്നു. ഇതിനിടയിൽ ഒരു വട്ടം പോലും പരസ്‌പരം ഫോൺ ചെയ്യുകയോ മെസേജ് ചെയ്യുകയോ ഉണ്ടായില്ല. എന്‍റെ വെബ്സൈറ്റിൽ കൂടുതൽ ചിത്രങ്ങൾ ചേർത്ത സമയത്ത് ഞാൻ വീണ്ടും പലരേയും ആ വിവരം മെസേജിലൂടെ അറിയിച്ചു. അക്കൂട്ടത്തിൽ ഹർഷിനേയും.

അയച്ച മെസേജിന് ഹർഷ് തിരിച്ചയച്ച മെസേജ് കണ്ട് ഞാൻ അമ്പരന്നു പോയി.

“ഇന്ന് എന്‍റെ കൂടെ കോഫി കുടിക്കാൻ വരുമോ?” എന്നാണ് ചോദ്യം.

5 മിനിട്ട് മാത്രം കണ്ട ഒരാളോട് അതും ആറുമാസത്തിനു ശേഷമുള്ള ഒരു ഒറ്റവരി മെസേജിൽ കാപ്പി കുടിക്കാൻ ക്ഷണിക്കുക.

വിചിത്രമായ ലോകം! അതിലും വിചിത്രമായ ആളുകൾ. ഞാൻ മനസ്സിലിൽ പറഞ്ഞു. ആ മെസേജിന് മറുപടിയൊന്നും അയച്ചതുമില്ല.

രണ്ടു ദിവസത്തിനകം നടക്കാനിരിക്കുന്ന കലാപ്രദർശനത്തിന്‍റെ തയ്യാറെടുപ്പിലായിരുന്നു ഞാൻ. അതിനിടയിൽ ഹർഷിന്‍റെ മെസേജൊക്കെ മറന്നുപോയി എന്നതാണ് സത്യം. പക്ഷേ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവിചാരിതമായി ഹർഷിന്‍റെ ഫോൺ വന്നു. വീണ്ടും അതേ ആവശ്യം തന്നെയാണ്. ഒന്നു കാണണം. ഒരുമിച്ച് കാപ്പി കുടിക്കണം. അതുകേട്ടപ്പോൾ എനിക്ക് അങ്ങനെ ചോദിക്കാതിരിക്കാനായില്ല.

“എന്നെ അറിയില്ല, ഞാനും നിങ്ങളെ അറിയില്ല. ആകെ പരിചയം 5 മിനിട്ട്. പിന്നെന്തിനാണ് ഒരുമിച്ച് കാപ്പി കുടിക്കണമെന്നു പറയുന്നത്. ഞാൻ ഒരു മെസേജ് അയച്ചു എന്നതിന് നിങ്ങളുടെ കൂടെ സമയം ചെലവഴിക്കാൻ ആഗ്രഹമുണ്ട് എന്ന് അർത്ഥമില്ല. ഞാൻ ഇതു പറഞ്ഞതും ഹർഷിന്‍റെ മറുപടി വന്നു.

“അയ്യോ… ഞാൻ അങ്ങനെയൊന്നും കരുതിയില്ല. ഞാൻ നിങ്ങളുടെ കലയെയും അതിലൂടെ നിങ്ങളെയും ഇഷ്‌ടപ്പെട്ടു. എംഎഫ് ഹുസൈനെ ഞാൻ ആദരിക്കുന്നത്ര ആഴത്തിൽ നിങ്ങളെയും ആദരിക്കുന്നു. നിങ്ങളുടെ പേര് മൊബൈലിൽ സേവ് ചെയ്‌തിരിക്കുന്നതു പോലും പെയിന്‍റർ എന്നു ചേർത്താണ്. നിങ്ങളും ഒരു ദിവസം എംഎഫ് ഹുസൈനെപ്പോലെ ലോകപ്രശ്സയാവും.”

ഇങ്ങനെയൊക്കെ പുകഴ്ത്തിയാൽ അതു ഇഷ്‌ടപ്പെടാത്ത ആരെങ്കിലുമുണ്ടാകുമോ? എനിക്കും അങ്ങനെ തന്നെ തോന്നി. സംസാരത്തിൽ നിന്ന് അയാൾ നല്ല മനുഷ്യനായിരിക്കുമെന്ന് തോന്നാതിരുന്നില്ല. കലയെക്കുറിച്ചുള്ള അയാളുടെ ഇഷ്‌ടം കൊണ്ടും, സംഭാഷണത്താലും മണിക്കൂറുകളോളം ഞാൻ സന്തോഷത്തോടെ സംസാരിക്കാൻ തയ്യാറായി. എന്നെയും എന്‍റെ ചിത്രങ്ങളെയും ഹർഷ് പുകഴ്ത്തുന്നത് ഒരു പ്രത്യേക രീതിയിലാണ്.

മറ്റു പലരും പ്രശംസിച്ചിട്ടുണ്ടെങ്കിലും ഇത്രയും ആഹ്ലാദം തോന്നിയിട്ടില്ല. എന്‍റെ സ്വപ്നങ്ങൾക്ക് ചിറകു വയ്‌ക്കുന്നതിന് ആ വാക്കുകൾ പ്രചോദനമായി. വലിയ സെലിബ്രിറ്റി ആകാനുള്ള പ്രേരണയും ആഗ്രഹവും എന്നിൽ വീണ്ടും വീണ്ടും നിറഞ്ഞിരിക്കുന്നു.

“മാസങ്ങളായി ഞാൻ ഒരു കപ്പ് കാപ്പി കുടിക്കാൻ വിളിക്കുന്നു. ഒരു കല്ലിനെ വിളിച്ചാൽ പോലും ഇത്രയും കാലം കൊണ്ട് കൂടെ വന്നിട്ടുണ്ടാകും.” ഹർഷ് ഒരിക്കൽ കളിയായി പറഞ്ഞു. ആ വാക്കുകൾ കേട്ടപ്പോൾ പിന്നെയും ബലം പിടിച്ചിരിക്കാൻ തോന്നിയില്ല. അങ്ങനെ ആ ഒരു കപ്പ് കാപ്പി സ്വീകരിച്ചതിൽ പിന്നെ എത്രയോ കൂടിക്കാഴ്ചകൾ. ഞങ്ങളുടെ പരിചയത്തിൽ സൗഹൃദത്തിന്‍റെ സുഗന്ധം നിറഞ്ഞത് ഞങ്ങൾ പോലും അറിയാതെയാണ്.

ഞങ്ങളുടെ ഏതോ ഒരു കൂടിക്കാഴ്ചയിൽ വച്ചാണ് ഹർഷ് താൻ വിവാഹിതനും മൂന്നു വയസ്സുള്ള കുട്ടിയുടെ പിതാവുമാണെന്ന് പറഞ്ഞതെന്നാണ് എന്‍റെ ഓർമ്മ. ഭാര്യ മീനാക്ഷി വീടിനടുത്തു തന്നെ സ്ക്കൂളിൽ അധ്യാപികയാണ്. ഹർഷ് പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യുന്നില്ല.

എനിക്ക് എന്തിനാ ജോലി? എന്‍റെ അച്‌ഛൻ എംഎൽഎ ആണ്. വേണ്ടത്ര സമ്പാദിച്ചിട്ടുണ്ട്. അടുത്ത പ്രാവശ്യം തെരഞ്ഞെടുപ്പിൽ എംഎൽഎ ടിക്കറ്റ് എനിക്ക് കിട്ടും. ചെറിയ ജോലി ചെയ്യാനൊന്നും എനിക്ക് താൽപര്യമില്ലെടോ. ഹർഷിന്‍റെ സംസാരം കേട്ടപ്പോൾ എനിക്ക് തിരിച്ച് ചോദിക്കാതിരിക്കാനായില്ല.

“ജോലി ചെയ്യുന്നത് ഇഷ്‌ടമല്ലെങ്കിൽ പിന്നെ ജോലിയുള്ള പെണ്ണിനെ കെട്ടിയത് എന്താണാവോ?”

“അവളുടെ താൽപര്യത്തിന് പോകുന്നതല്ലേ. വിവാഹത്തിനു മുമ്പ് അവളും കുടുംബവും പറഞ്ഞത്, വിവാഹ ശേഷം ജോലി ഉപേക്ഷിക്കുമെന്നാണ്. എന്നാൽ അതുണ്ടായില്ല. എംഎൽഎ കുടുംബത്തിൽ കഴിയുമ്പോൾ എങ്ങനെ ജീവിക്കണമെന്ന് അറിയാത്തവൾ!”

ഹർഷിന്‍റെ മുഖം ദേഷ്യത്താൽ അൽപം ഇരുണ്ടു.

ആ ഉത്തരം കേട്ടപ്പോൾ എനിക്ക് അതിയായ ദു:ഖം തോന്നി. മാത്രമല്ല കടുത്ത ആശയക്കുഴപ്പവും. ഞാൻ കൂട്ടുകൂടിയത് എനിക്ക് ചേരാത്ത ആളുമായിട്ടാണല്ലോ? എന്നെയും എന്‍റെ ചിത്ര കലാപാടവത്തെയും പുകഴ്ത്തുന്നതും, എംഎൽഎയുടെ മകൻ എന്ന സവിശേഷതയും സെലിബ്രിറ്റി ആകാനുള്ള മോഹവും… ഇതൊക്കെയാവാം, ഹർഷ് എന്ന വ്യക്തിയിലെ ഇരുണ്ട വശത്തിനു നേരെ ഞാൻ മുഖം തിരിക്കാൻ കാരണം. സൗഹൃദം തുടരുന്നതിന്‍റെ പിന്നിലെ താൽപര്യം ഞങ്ങൾക്കു രണ്ടാൾക്കും വ്യക്‌തമല്ല.

“എനിക്ക് നിങ്ങളെ കാണുമ്പോൾ ദേവിയെപ്പോലെയാണ് തോന്നുന്നത്. ഞാൻ ഇങ്ങനെയൊക്കെ പറയുമെങ്കിലും എന്‍റെ വാക്കുകളെ മനസ്സിൽ സൂക്ഷിക്കേണ്ട, എന്നെയും.” ഒരിക്കൽ ഹർഷ് പറഞ്ഞു.

ഞാൻ ചോദ്യഭാവത്തിൽ അയാളെ നോക്കി.

“മറ്റൊന്നുമല്ല, ഞാൻ വിവാഹിതനാണല്ലോ, എനിക്ക് നിങ്ങളോടുള്ള സൗഹൃദത്തിന് അതിർവരമ്പുണ്ടെന്ന് ഓർമ്മിപ്പിച്ചുവെന്നു മാത്രം. നമ്മുടെ ഒരുമിച്ചുള്ള യാത്രയ്ക്കും ദൈർഘ്യം കുറവായിരിക്കും.”

“ഓഹ്… അതാണോ? നിങ്ങൾ വിവാഹിതനാണെന്ന് എനിക്കും അറിയാമല്ലോ. ഞാൻ ഒരു ആഗ്രഹവും മനസ്സിൽ വച്ചിട്ടില്ല. പക്ഷ എന്തിനാണ് നമ്മൾ ഇങ്ങനെ കാണുകയും ദിവസവും സംസാരിക്കുന്നത് എന്ന് സംശയം തോന്നിയിട്ടുണ്ട്.”

“നമ്മുടെ സൗഹൃദം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് കരുതരുത്. നീ വിജയത്തിന്‍റെ കൊടുമുടി കയറണമെന്നാണ് എന്‍റെ ആഗ്രഹം. അതിനു വേണ്ടി എന്തു ചെയ്യാനും ഞാൻ തയ്യാറാണ്. എന്‍റെ ഒരു നല്ല ചങ്ങാതി ആയിരുന്നാൽ മതി. അടുത്ത വർഷം തായ് ലാന്‍റിൽ നടക്കാനിരിക്കുന്ന കലാപ്രദർശനത്തിൽ പങ്കെടുക്കാനുള്ള ചാൻസ് നമുക്ക് ലളിത കലാ അക്കാദമിയിൽ നിന്ന് നേടിയെടുക്കണം. എന്‍റെ ഡാഡിയുടെ കോൺടാക്റ്റ്സ് നമുക്ക് ഉപയോഗിക്കാമല്ലോ. ഇതൊന്നും അത്ര വലിയ പ്രയാസമുള്ള കാര്യമല്ല. മൂന്ന് ഇന്‍റർനാഷണൽ പ്രദർശനം കിട്ടിയാൽ മതി. പിന്നെ തന്‍റെ ചിത്രങ്ങൾ സൂപ്പർ ഹിറ്റാവും.”

ഇതു കേട്ടപ്പോൾ എനിക്ക് സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു. പ്രശസ്തയാകുമോ അല്ലയോ എന്നതല്ല വിഷയം എന്നെ ഇത്രയും പ്രശംസിക്കാനും പ്രോത്സാഹിപ്പിക്കാനും ഒരാളുണ്ടല്ലോ…

എല്ലാ ദിവസവും ഞങ്ങൾ കാണാറുണ്ട്. ഹർഷിന് ഇപ്പോൾ എന്നോടുള്ള ആദരവും താൽപര്യവും മറ്റെന്തൊക്കെയോ തലത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നതായി എനിക്ക് തോന്നിത്തുടങ്ങി. ആദ്യമൊക്കെ ഹർഷ് എന്‍റെ അടുത്തിരുന്ന് എന്നെ നോക്കി, പെയിന്‍റിംഗുകളെക്കുറിച്ച് വാചാലനാവുകയായിരുന്നു പതിവ്. ഇപ്പോൾ മറ്റെന്തൊക്കെയോ കൂടി ആഗ്രഹിക്കുന്ന പോലെ.

“ഒരു കാര്യം ചോദിക്കാമോ എനിക്ക്?”

“എന്താണ്?”

“ഞാൻ കൈകൾ ഒന്നു ചേർത്തു പിടിച്ചോട്ടെ.”

“എന്തിന്? അതൊന്നും വേണ്ട.”

“പ്ലീസ്… ഒരിക്കൽ മാത്രം. എന്തുകൊണ്ടാണ് ഞാൻ അങ്ങനെ ചോദിച്ചതെന്ന് അറിയാമോ?” ഹർഷ് എന്നെ യാചനയോടെ നോക്കി.

ഞാൻ എന്താണെന്ന മട്ടിൽ കണ്ണുകൾ കൊണ്ട് ചോദിച്ചു.

“ആ കൈകൾ എന്‍റെ കൈകൾക്കുള്ളിലാക്കുന്ന നിമിഷം കാലം നിശ്ചലമായെങ്കിൽ എന്നാണ് എന്‍റെ ആഗ്രഹം. അത്രയോക്കെ ഞാൻ നിങ്ങളെ ആരാധിക്കുന്നു. അങ്ങനെ കാലം നിശ്ചലമായാൽ ആ കൈകൾക്കുള്ളിൽ എന്‍റെ കൈകൾ ചേർന്ന് പ്രതിമകൾ പോലെയാവുമല്ലോ.”

മുഖത്തേക്ക് വീണു കിടന്ന ഏതാനും മുടിയിഴകൾ കൈകൊണ്ട് തലോടി നീക്കി അയാൾ പറഞ്ഞു. ഞാൻ ആകെ അസ്വസ്ഥയായി. ഹർഷ്, പ്ലീസ്! ഞാൻ ഇപ്പോൾ വീട്ടിൽ പോകട്ടെ. വൈകുന്നേരത്തോടെ ഒരു പെയിന്‍റിംഗ് ചെയ്തു തീർക്കാനുണ്ട്.” വിഷയം മാറ്റാനായി അപ്പോൾ ഇങ്ങനെ പറയാനേ എനിക്ക് കഴിഞ്ഞുള്ളൂ.

“ശരി, ഉടനെ കാണണം. ഈ ആഴ്ച അവസരം ലഭിച്ചാൽ ഡാഡിയോട് അക്കാദമി സ്കോളർഷിപ്പിനെ കുറിച്ച് സൂചിപ്പിക്കാം കേട്ടോ.” ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. ഏതാനും ദിവസങ്ങൾക്കു ശേഷം ഞങ്ങൾ വീണ്ടും കണ്ടു. രണ്ടുപേർക്കും പ്രിയപ്പെട്ട റെസ്റ്റോറന്‍റിൽ ആയിരുന്നു കൂടിക്കാഴ്ച. ഡിന്നറിനു ശേഷം ഞങ്ങൾ റെസ്റ്റോറന്‍റിന്‍റെ അടുത്തു തന്നെയുള്ള പാർക്കിൽ പോയി. മഴയ്ക്കു ശേഷമുള്ള തെളിഞ്ഞ രാത്രിയായതിനാൽ പ്രകൃതിയുടെ സൗന്ദര്യം വർദ്ധിച്ച പോലെ. ആളുകൾ വന്നും പോയുമിരിക്കുന്ന തുറന്ന ഇടം ആയതിനാൽ എനിക്കും അപാകതയൊന്നും തോന്നിയില്ല.

“അങ്ങോട്ട് നോക്കൂ, രണ്ട് കിളികളെ കണ്ടോ ആ മരക്കൊമ്പിൽ. അവർ ഇപ്പോൾ എന്താ ചെയ്യുന്നത് എന്ന് കണ്ടോ?”

“എന്താണ്?” ഞാൻ അജ്ഞത നടിച്ചു. അവർ കൊക്കുരുമ്മി സ്നേഹിക്കുന്നതു കണ്ടില്ലേ. ഇത് പ്രകൃതിയുടെ വികാരം തന്നെയാണ്. പിന്നെ നമ്മൾ എന്തിനാ ഇങ്ങനെ കഴിയുന്നത്?”

“ഹർഷ്! നിങ്ങൾ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത്.”

“നിനക്കറിയാലോ ഞാൻ വിവാഹിതനാണെന്ന്. ഈ നഗരത്തിൽ എന്‍റെ പിതാവിനെ അറിയാത്തവർ ആരും ഉണ്ടാവില്ല. എങ്കിലും ഞാൻ നിന്‍റെ കൂടെ ഇത്രയും സമയം ചെലവിടുന്നില്ലല്ലേ? ഇതിനപ്പുറം ഒന്നിലേക്കും പോകാനോ, നിന്നെ സ്നേഹിക്കാനോ എനിക്ക് ഇഷ്‌ടമില്ലാഞ്ഞിട്ടല്ല. പക്ഷേ എന്‍റെ ഡാഡിയുടെ ഇമേജ് ശ്രദ്ധിക്കണമല്ലോ. എന്നിട്ടും ഈ നിമിഷം എനിക്ക് എന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ല. നിന്നോടുള്ള എന്‍റെ ആരാധനയുടെ പൂർത്തീകരണമാണ് ഈ ചുംബനം.” ഇത്രയും പറഞ്ഞിട്ട് ഹർഷ് എന്നെ ശരീരത്തോട് ചേർത്തു പിടിച്ചു. എന്തോ പറയാൻ തയ്യാറെടുത്ത എന്‍റെ ചുണ്ടുകൾക്ക് മേലെ അയാൾ തന്‍റെ ചുണ്ടുകൾ അമർത്തി. എന്നെ ചേർത്തു പിടിച്ചു കൊണ്ട് ഹർഷ് ചുണ്ടുകൾക്ക് മോചനം നൽകി. പക്ഷ ആകെ അധീരയായി ഞാൻ സ്തംബ്ധയായി പോയി. അതൊന്നും കണക്കിലെടുക്കാതെ അയാൾ സംഭാഷണം തുടർന്നു.

ഒരിക്കൽ നീ ഈ ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ചിത്രകാരിയായി മാറും. നിന്‍റെ ചിത്രങ്ങൾ ലോകത്തിലെ എല്ലാ ആർട്ട് ഗാലറികളിലും ശോഭക്കൂട്ടും. ഏതാനും മാസമായി ഡാഡി ഭയങ്കര തിരക്കിലാണ്. അതിനാൽ എനിക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ ഇന്ന് എന്തായാലും സംസാരിക്കണം.” അത്രയും പറഞ്ഞിട്ട് അയാൾ ഏതാനും നിമിഷം നിശബ്ദനായി. പിന്നെ എന്‍റെ കൈകൾ കൈക്കുളിലാക്കി ക്ഷമ ചോദിച്ചു. “ക്ഷമിക്കൂ, ഒരു നിമിഷം എനിക്കെന്നെ നിയന്ത്രിക്കാനായില്ല. എന്‍റെ ദേവിയെ ഞാൻ വേദനിപ്പിച്ചോ… റിലാക്‌സ് ഡാർലിംഗ്! നിന്നെ ഞാൻ ഫ്ളാറ്റലാക്കാം.”

ഹർഷ് എഴുന്നേറ്റ് കാറുനടുത്തേക്ക് നീങ്ങി. ഞാനും പുറകെ നടന്നു. അയാൾ കാറിന്‍റെ ഡോർ തുറന്ന് തന്നു. ഫ്ളാറ്റിലെത്തിയപ്പോൾ സമയം 9 മണി കഴിഞ്ഞിരുന്നു. ഹർഷ് കാറിൽ നിന്നിറങ്ങാതെ ഗുഡ്നൈറ്റ് പറഞ്ഞ് യാത്രയായി. ഞാൻ എന്നും പോകുന്ന എന്‍റെ വീട്ടിലേക്കുള്ള വഴി അന്ന് അപരിചിതമായി എനിക്ക് തോന്നി. എന്‍റെ പാത ശരിയായ വഴിയിലാണോ? ഹർഷുമായുള്ള എന്‍റെ ബന്ധം എങ്ങോട്ടാണ് പോകുന്നത്.

പലതരം ചിന്തകൾ എന്‍റെ മനസ്സിൽ കുടിയേറി. ഞാനും ഹർഷും സുഹൃത്തുക്കളായിട്ട് രണ്ട് വർഷമാകാൻ പോകുന്നു. യഥാർത്ഥത്തിൽ അയാൾക്ക് എന്നോട് ആരാധനയാണോ? ഞാൻ വലിയൊരു കലാകാരിയാവുന്ന നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കണമെന്ന ഹർഷിന്‍റെ ആഗ്രഹം ശരിക്കും സത്യസന്ധമാണോ? അങ്ങനെയെങ്കിൽ ഇക്കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ എന്‍റെ പ്രതിഭയ്ക്ക് എന്തു തിളക്കമാണ് എനിക്കുണ്ടായത്?

ഇങ്ങനെ പലവിധ ചിന്തകളുമായാണ് ഉറങ്ങാൻ കിടന്നത്. പിറ്റേന്ന് ഉണർന്നപ്പോഴും ആ ചിന്തകൾ എന്നെ വിട്ടുപോയിരുന്നില്ല. മനസ്സിൽ ഉണർന്ന ആ ചോദ്യങ്ങൾക്ക് എനിക്ക് ഉത്തരം കിട്ടിയേ പറ്റൂ. കഴിഞ്ഞ 2 വർഷമായി ഞാൻ എന്‍റെ പ്രിയമിത്രങ്ങളിൽ നിന്നു പോലും അകന്നു പോയിരിക്കുന്നു. എന്നിൽ ഹർഷിന്‍റെ സ്വാധീനം തന്നെയാണ് കാരണം. അവരെയൊക്കെ മറന്ന് ഞാൻ ഹർഷിൽ മാത്രമായി എന്‍റെ ലോകത്തെ ചുരുക്കിക്കളഞ്ഞുവോ? എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി ശ്രേയയെപ്പോലും ഏറെ നാളായി വിളിക്കുകയോ കാണുകയോ ചെയ്‌തിട്ട്. ഒന്ന് എന്തായാലും അവളുടെ വീട്ടിൽ പോകാം. ഞാൻ അവളെ വിളിക്കാതെ തന്നെ വീട്ടിലേക്ക് ചെന്നു. എന്നെക്കണ്ട് ശ്രേയയുടെ അമ്മ അതിശയത്തോടെ ഓടി വന്നു ചേർത്തു പിടിച്ചു.

“കുറേ നാൾ ആയല്ലോ മോളെ നിന്നെ കണ്ടിട്ട്? എവിടെയായിരുന്നു.”

അമ്മയുടെ സ്നേഹപ്രകടനവും ചോദ്യവും എന്‍റെ കണ്ണുകളെ ഈറനാക്കി.

ഒന്നുമില്ല ആന്‍റി. എന്‍റെ വർക്കുമായി ബന്ധപ്പെട്ട് കുറച്ച് തിരക്കായിരുന്നു. വന്നു കാണാനോ വിളിക്കാനോ ഒന്നും കഴിഞ്ഞില്ല. ഞാൻ വൈക്ലബ്യത്തോടെ പറഞ്ഞു. “ഓഹ്… അതൊക്കെ സാരമില്ല കുട്ടി. ഇപ്പോൾ നിനക്കെന്താ എടുക്കേണ്ടത്? ചായയോ കാപ്പിയോ.

“ആന്‍റിക്കിഷ്ടമുള്ളത് എടുത്തോളൂ. ശ്രേയ എവിടെപ്പോയി?”

ശ്രേയ വീട്ടിലില്ലെന്ന് മനസ്സിലായപ്പോൾ ഞാൻ ചോദിച്ചു.

ഇത്രയും നാളുകൾക്കു ശേഷം നീ വന്നതല്ലേ. ചായയൊക്കെ കുടിച്ച് വിശ്രമിക്ക്. അപ്പോഴെക്കും ശ്രേയ ഇങ്ങെത്തും. ഇന്ന് അവളുടെ പ്രോഗ്രാം ഉണ്ട്. സിതാർ കച്ചേരിയ്ക്ക് ധാരാളം ഗസ്‌റ്റുകൾ വരുന്നുണ്ടെന്നാ പറഞ്ഞത്. കുറേ മാസമായി അവളും ആ തിരക്കിലായിരുന്നു.”

ശ്രേയയുടെ ആ പ്രോഗ്രാമിനെ കുറിച്ച് ഓർത്തില്ലല്ലോ എന്ന് ഞാൻ വളരെ ഖിന്നതയോടെ ആലോചിച്ചു. രണ്ട് വർഷം ഉണ്ടാക്കിയ വിടവുകൾ! ഇന്ന് എന്തായാലും ശ്രേയയെ കണ്ടിട്ടു തന്നെ മടങ്ങുന്നുള്ളൂ.

ആന്‍റിയുമായി സംസാരിച്ചിരുന്നപ്പോൾ ഒരു മണിക്കൂർ കടന്നു പോയത് അറിഞ്ഞതേയില്ല. അൽപം കഴിഞ്ഞപ്പോൾ കോളിംഗ്ബെൽ അടിക്കുന്ന ശബ്‌ദം കേട്ട് ആന്‍റി വാതിൽ തുറന്നു. ശ്രേയ ഓടി വന്ന് അമ്മയെ കെട്ടിപ്പിടിച്ചു. അവൾ അതീവ സന്തോഷത്തിലാണെന്ന് തോന്നി. തിനിരിക്കുന്നത് അവൾ കണ്ടിട്ടില്ല.

“മമ്മി, ഇന്നത്തെ പ്രോഗ്രാമിന് മമ്മി വരാത്തത് വലിയ കഷ്‌ടമായി. വളരെ നല്ല ക്രൗഡ് ആയിരുന്നു. സിറ്റിയിലെ എംഎൽഎയും കുടുംബവും വന്നിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ മകൻ, പ്രോഗ്രം കഴിഞ്ഞപ്പോൾ എന്നെ കാണാൻ വന്നു. എന്‍റെ സിതാർ വായന വളരെ ഇഷ്‌ടപ്പെട്ടുവത്രേ! എന്നെ ഒത്തിരി പ്രശംസിച്ചു. പണ്ഡിറ്റ് രവി ശങ്കറിനെ പോലെ ഒരു വലിയ കലാകാരിയാവട്ടെ എന്ന് ആശംസിച്ചു. മാത്രമല്ല നല്ലൊരു സ്കോളർഷിപ്പ് സംഘടിപ്പിക്കാമെന്നും പറഞ്ഞു.”

ഇത്രയും ഒറ്റശ്വാസത്തിൽ പറഞ്ഞ ശേഷമാണ് ശ്രേയ മമ്മിയുടെ കൈവിട്ടത്. അപ്പോഴാണ് സെറ്റിയിൽ ഞാൻ ഇരിക്കുന്നത് അവൾ കണ്ടത്! ശ്രേയ ആഹ്ലാദഭരിതയായി എന്‍റെ അടുത്തേക്ക് ഓടിവന്നു കെട്ടിപ്പിടിച്ചു. തോളോടുതോൾ ചേർന്നു കെട്ടിപ്പിടിച്ചു നിൽക്കുമ്പോഴും എന്‍റെ മനസ്സിലെ വികാരങ്ങളെ മറച്ചു പിടിക്കാൻ ഞാൻ കഷ്‌ടപ്പെട്ടു. അവിടെ നിന്ന് എത്രയും വേഗം പുറത്തു കടക്കണമെന്ന ഒറ്റ ആഗ്രഹം മാത്രമാണ് മനസ്സിലുള്ളത്. രണ്ട് വർഷമായി നടന്നു കൊണ്ടിരുന്ന ഒരു ഗെയിം ഇനി അവസാനിപ്പിക്കാറായി. ഞാനും ഹർഷും തമ്മിലുള്ള ബന്ധത്തിന്‍റെ യാഥാർത്ഥ്യം ഇന്ന് തനിക്കു മുന്നിൽ വെളിപ്പെട്ടിരിക്കുന്നു.

ശ്രേയ, കൺഗ്രാചുലേഷൻസ്… നിന്നെ കാണാനുള്ള കൊതി കൊണ്ട് ഓടി വന്നതാ. എനിക്ക് ഒത്തിരി വൈകി വീട്ടിലെത്താൻ. ഇനിയൊരിക്കൽ ഞാൻ വരാം. “അതു കേട്ട് ശ്രേയ അമ്പരന്നു. എന്താടാ… നീ പോവുകയാണോ? ഇത്ര വേഗം.” അതെ എനിക്ക് നല്ല സുഖം തോന്നുന്നില്ല. വീട്ടിൽ പോയി വിശ്രമിക്കണം.

“ഓഹ്… എങ്കിൽ നീ പൊയ്ക്കോളൂ, മുഖം വല്ലാതെ ക്ഷീണിച്ച് വിളറി ഇരിക്കുന്നു. നമുക്ക് പിന്നീടൊരിക്കൽ കൂടാം.” അവൾ എന്നെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ വച്ചു.

ഞാൻ ഇടറിയ കാൽപാദവും, ഉറച്ച മനസ്സുമായിട്ടാണ് ശ്രേയയുടെ വീട്ടിൽ നിന്ന് ഇറങ്ങിയത്. കഴിഞ്ഞ രണ്ടു വർഷമായി മനസ്സിനെ മൂടിയ അന്ധകാരം നീങ്ങി. ഹർഷ് എന്ന വ്യക്‌തിയുടെ പല അവതാരങ്ങൾ എനിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

അധ്യാപികയായ സ്വന്തം ഭാര്യയെ ബഹുമാനിക്കാനോ അംഗീകരിക്കാനോ കഴിയാത്ത ഒരു വ്യക്‌തിക്ക് മറ്റു സ്ത്രീകളെ ആദരിക്കാൻ കഴിയുമോ?

അവരുടെ പ്രൊഫഷനെ ബഹുമാനിക്കാൻ സാധിക്കുമോ അതിന്‍റെ ഉത്തരം ഇന്ന് കിട്ടിയിരിക്കുന്നു. ഇതുവരെ എനിക്ക് കിട്ടിയ പ്രശസ്തി, എന്‍റെ സ്വന്തം പ്രയത്നത്തിന്‍റെ ഫലമാണ്. അത് ഒരു എംഎൽഎയുടെ മകന്‍റെ ദാനമല്ല.

ഹർഷ് എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നത് വിധിയായിരിക്കാം. എന്നാൽ ആ വിധിയുടെ പേരിൽ ജീവിതം നശിപ്പിക്കപ്പെട്ടാതെ നോക്കേണ്ടത് എന്‍റെ കടമയാണ്.

ഇനി ഒരിക്കലും ഞാൻ അയാളെ കാണില്ല. എന്‍റെ ജീവിതത്തിലെ ഹർഷ് എന്ന അധ്യായം അവസാനിച്ചിരിക്കുന്നു. ഞാൻ ബാഗിൽ നിന്ന് ഫോൺ എടുത്ത് ഹർഷിന്‍റെ നമ്പർ ബ്ലോക്ക് ചെയ്‌തു.

സുന്ദരിയാകാം ബ്യൂട്ടി ആപ്പിലൂടെ…

സുന്ദരിയായി കാണപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം. മേക്കപ്പിലെ ഏറ്റവും പുതിയ ട്രെന്‍റ്സ് അപ്ഡേറ്റ് ചെയ്യാൻ സ്വന്തം സ്മാർട്ട് ഫോണിനെ ഒരു ബ്യൂട്ടി എക്സ്പെർട്ട് ആക്കി മാറ്റിയാൽ മതി.

മോഡിഫേസ്

ഏത് സെലിബ്രിറ്റി ഹെയർ സ്റ്റൈലാണ് സ്വന്തം മുഖത്തിന് ഇണങ്ങുകയെന്ന് സ്വന്തം സെൽഫിയിലൂടെ മനസ്സിലാക്കി തരുന്ന ആപ്പാണിത്. ഏതാനും നിമിഷങ്ങൾ കൊണ്ട് ഇതെല്ലാം നിങ്ങൾക്ക് ബ്യൂട്ടി ആപ്പിലൂടെ മനസ്സിലാക്കാവുന്നതാണ്. ഇതോടൊപ്പം ഏത് ഹെയർ കളർ ആണ് നിങ്ങൾക്ക് ഇണങ്ങുന്നതെന്നും ഏതിലാവും നിങ്ങൾ ഏറ്റവും സുന്ദരിയാവുകയെന്നും ഈ ആപ്പിലൂടെ അറിയാനാവും.

ബ്യൂട്ടിഫുൾ മി

നിങ്ങളുടെ ചർമ്മം എങ്ങനെയുള്ളതാണ്. നിങ്ങളുടെ ചർമ്മത്തെ ഏജിംഗ് ബാധിച്ചോ, ചർമ്മത്തിന് തിളക്കം പകരാൻ ഏത് തരം ഷെയിഡിലുള്ള ഫൗണ്ടേഷൻ ഉപയോഗിക്കണം തുടങ്ങിയ വിവരങ്ങൾ, നിങ്ങളുടെ ഫോട്ടോ വിശദമായി പഠിച്ച ശേഷം ഈ ആപ്പ് പറഞ്ഞ് തരും. മാത്രമോ മുടി സുന്ദരമാക്കാനുള്ള ടിപ്സുകളെപ്പറ്റിയും പുതിയ ബ്യൂട്ടി പ്രൊഡക്റ്റുകളെപ്പറ്റിയും ട്രെൻഡ്സുകളെപ്പറ്റിയുമൊക്കെ ഈ ആപ്പിലൂടെ നിങ്ങൾക്കറിയാൻ സാധിക്കും.

ബ്യൂട്ടിലിഷ് 

ഏറ്റവും ലേറ്റസ്റ്റായ മേക്കപ്പ്, ഹെയർ സ്റ്റൈൽ തുടങ്ങിയ വിവരങ്ങൾ നൽകുന്ന ആപ്പാണ് ബ്യൂട്ടിലിഷ്. അത് മാത്രമല്ല ഇത്തരം ലേറ്റസ്റ്റ് ട്രെന്‍റുകളെ എങ്ങനെ ഫോളോ ചെയ്യണം എന്ന ഉപദേശവും ഈ ആപ്പിലൂടെ നേടാം. ഒപ്പം ബ്യൂട്ടി ടിപ്സുകളും. ബ്യൂട്ടി പ്രൊഡക്റ്റുകളുടെ റിവ്യൂവും അത് ഷോപ്പിംഗ് ചെയ്യാനുള്ള ഓപ്ഷനുകളും ഈ ആപ്പിന്‍റെ മറ്റൊരു വലിയ പ്രത്യേകതയാണ്.

ഐ മേക്കപ്പ് ട്യൂട്ടോറിയൽ 

മുഖത്തിനാകെ സ്വന്ദര്യവും തിളക്കവും പകരുന്ന ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ് കണ്ണുകളുടെ മേക്കപ്പ്. അതുകൊണ്ട് കണ്ണുകളുടെ മേക്കപ്പ് ആകർഷണീയമായിരിക്കണം. ഐ മേക്കപ്പ് ട്യൂട്ടോറിയലിലൂടെ വ്യത്യസ്ത തരത്തിൽ ഐ മേക്കപ്പ് ചെയ്‌ത് ഏറ്റവും മികച്ചത് കണ്ടുപിടിക്കാം.

ട്രൈ ഇറ്റ് ഓൺ മേക്കപ്പ് 

ഓരോരുത്തരേയും സംബന്ധിച്ച് യോജിച്ച ലിപ്സ്റ്റിക്ക്, ഐഷാഡോ, ഫൗണ്ടേഷൻ എന്നിവ തെരഞ്ഞെടുക്കുകയെന്നത് വെല്ലുവിളി നിറഞ്ഞ ജോലിയാണ്. എന്നാൽ ഈ കിടിലൻ ആപ്പ് ഇത്തരം പ്രശ്നങ്ങൾ നിഷ്പ്രയാസം പരിഹരിച്ച് തരും. ഇത്ര മാത്രം ചെയ്താൽ മതി. സ്വന്തം മുഖച്ചിത്രം എടുത്ത് നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന പ്രൊഡക്‌റ്റുകളുടെ ബാർകോഡ് സ്കാൻ ചെയ്യുക. സ്കാൻ ചെയ്യുമ്പോൾ ആ ഉൽപന്നം ഉപയോഗിച്ച ശേഷമുള്ള ചിത്രം ലഭിക്കും. അതനുസരിച്ച് യോജിച്ച പ്രൊഡക്റ്റ് നിങ്ങൾക്ക് ഈസിയായി തെരഞ്ഞെടുക്കാം.

ഹെയർ ഡിസൈൻ

വ്യത്യസ്‌തതരത്തിലുള്ളതും മികച്ചതുമായ ഹെയർ സ്റ്റെലുകൾ പരീക്ഷിക്കാവുന്ന ഒരു ആപ്പാണിത്. ഹെയർ സ്റ്റൈലുമായി ബന്ധപ്പെട്ട് പലതരം ട്യൂട്ടോറിയലുകൾ ഈ ആപ്പിൽ ലഭ്യമാണ്. ഒപ്പം ഓരോ ഹെയർസ്റ്റൈലും തയ്യാറാക്കുന്ന രീതി. സ്റ്റെപ്പ് ബൈ സ്റ്റെപ്പായി വിവരിച്ചു തരുന്നു. സ്വയം ഒരുക്കിയ ഹെയർ സ്റ്റൈലിന്‍റെ ചിത്രം എടുക്കാനുള്ള ഒരു സ്മാർട്ട് മിററും ഇതിലുണ്ട്. ചിത്രം കൂട്ടുകാർക്കോ ബന്ധുക്കൾക്കോ ഷെയർ ചെയ്യാം.

മൈ സ്കിൻ

സ്വന്തം സ്കിൻ ടൈപ്പിനനുസരിച്ച് ഏത് പ്രൊഡക്റ്റാണ് യോജിച്ചതെന്ന് കാട്ടിത്തരുന്ന ആപ്പാണിത്. ഇത് കൂടാതെ ചർമ്മതെ സംബന്ധിച്ചുള്ള സംശയങ്ങൾക്ക് എക്സ്പെർട്ടിന്‍റെ മാർഗ്ഗ നിർദ്ദേശങ്ങൾ തേടണോ അതിനും ഈ ആപ്പ് സൗകര്യമൊരുക്കും.

ചെക്ക് യുവർ കോസ്മെറ്റിക്

നിങ്ങൾ സൗന്ദര്യം വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ബ്യൂട്ടി പ്രൊഡക്റ്റുകൾ ഉപയോഗയോഗ്യമാണോ അല്ലയോയെന്ന് ഈ ആപ്പ് പറഞ്ഞു തരും. ബ്യൂട്ടി ഉൽപന്നത്തിന്‍റെ ബാച്ച് കോഡും ബ്രാൻഡും നൽകുക വഴി അതിന്‍റെ എക്സ്പയറി ഡേറ്റും മനസ്സിലാക്കാം. ഇനി എന്തിന് താമസിക്കണം. സ്വന്തം മൊബൈലിൽ ഈ ബ്യൂട്ടി ആപ്പ് ഡൗൺലോഡ് ചെയ്‌ത് സുന്ദരിയാകൂ…

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें