നല്ല പെരുമാറ്റം കാഴ്ച വയ്ക്കുകയെന്നത് മികച്ച വ്യക്‌തിത്വത്തിന്‍റെ അടയാളമാണ്. ജീവിതശൈലിയുടേയും ആ വ്യക്‌തി പുലർത്തുന്ന ആദർശങ്ങളുടേയും പ്രതിഫലനമാണത്. സമൂഹത്തിന്‍റെ ആദരവ് പിടിച്ചു പറ്റുകയെന്നത് ഏറ്റവുമാവശ്യമായ കാര്യമാണ്. സമൂഹത്തിൽ ആരും നമ്മെ തെറ്റായ കാഴ്ചപ്പാടോടെ വീക്ഷിക്കരുതെന്ന് നമ്മളാഗ്രഹിക്കുന്നു.

ഗിവ് റെസ്പക്‌റ്റ് ടേക്ക് റെസ്പക്‌റ്റ് എന്നല്ലേ പറയാറ്. നമ്മുടെ സമൂഹം ഈ അടിസ്‌ഥാന തത്വത്തിലധിഷ്‌ഠിതമായാണ് സഞ്ചരിക്കുന്നത്. സമ്പന്നനായാലും ഉയർന്ന പദവിയിലിരിക്കുന്നയാളായാലും അടിസ്‌ഥാനപരമായി ഒരു വ്യക്തിയാണെന്നതാണ് സത്യം. ബാക്കിയെല്ലാം പിന്നെ വരുന്ന കാര്യങ്ങളാണ്. മനുഷ്യനായതുകൊണ്ട് പരസ്‌പരം ബഹുമാനിക്കണമല്ലോ.

ഒരു കഥയാണിത്. ഒരിക്കൽ ഫ്രാൻസിലെ രാജാവായ ഹെൻറി തന്‍റെ ഉദ്യോഗസ്‌ഥരോടൊപ്പം രാജവീഥിയിലൂടെ സഞ്ചരിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ വഴിയിൽ ഒരു ഭിക്ഷക്കാരൻ നിൽക്കുന്നത് അദ്ദേഹം കണ്ടു. രാജാവ് അടുത്തെത്തിയപ്പോൾ ഭിക്ഷക്കാരൻ തന്‍റെ തൊപ്പിയൂരി ശിരസ്സ് കുനിച്ച് രാജാവിനെ വണങ്ങി. രാജാവ് ഒരു നിമിഷം ഭിക്ഷക്കാരനെ നോക്കി. അതിനു ശേഷം അദ്ദേഹവും തന്‍റെ തൊപ്പിയൂരി ഭിക്ഷക്കാരനെ വണങ്ങി. ഈ കാഴ്ച കണ്ട് ഒപ്പമുണ്ടായിരുന്നവർ പരിഭ്രമിച്ചു നിന്നു. അദ്ദേഹം പുഞ്ചിരിയോടെ മറുപടി പറഞ്ഞു. ഭിക്ഷക്കാരൻ എന്നെ വണങ്ങി ആദരിച്ചു. അപ്പോൾ ഞാനും അയാളെ ബഹുമാനിക്കണ്ടേ? ഇതിൽ നിന്നും ഒരു കാര്യം വ്യക്‌തമാണ്. നാം ആദരവ് കൊടുത്താലെ അത് നമുക്ക് തിരിച്ച് കിട്ടൂ. ജീവിതത്തിലെ എല്ലാ ഘട്ടത്തിലും ഓർത്തിരിക്കേണ്ട ഒരു യാഥാർത്ഥ്യമാണിത്.

കുഞ്ഞുങ്ങളേയും ബഹുമാനിക്കുക

കുഞ്ഞുങ്ങളുടെ പ്രഥമ ഔപചാരിക വിദ്യാഭ്യാസ സ്‌ഥാപനം അവരുടെ സ്ക്കൂളാണ്. എന്നാൽ കുഞ്ഞുങ്ങൾ ആദ്യം താമസിക്കുന്നത് വീട്ടിലുമാണ്. അതുകൊണ്ട് കുട്ടികളിൽ നല്ല സംസ്ക്കാരവും ആദർശങ്ങളും വളർത്തിയെടുക്കേണ്ട ഉത്തരവാദിത്തം മാതാപിതാക്കൾക്കാണ് ഉള്ളത്. മറ്റ് കുട്ടികളുമായി സ്വന്തം കുട്ടികളെ താരതമ്യം ചെയ്യുന്നതും കുറ്റപ്പെടുത്തുന്നതും ശരിയല്ല. കുഞ്ഞുങ്ങൾ ചെയ്യുന്ന ചെറിയ ജോലിക്കു പോലും നന്ദി പറയുക, അഭിനന്ദിക്കുക. ഇത്തരം പ്രശംസകളും പ്രോത്സാഹനവും കുഞ്ഞുങ്ങളിൽ സ്വന്തം കഴിവിൽ മതിപ്പും അഭിമാനവും സൃഷ്ടിക്കും. ഇത്തരത്തിൽ കുഞ്ഞിനെ പ്രോത്സാഹിപ്പിക്കുക വഴി ഭാവിയിൽ അവർ അവൾ മികച്ച വ്യക്‌തിത്വത്തിനുടമയാകും.

കൗമാരക്കാരേയും ബഹുമാനിക്കുക

ഇന്നത്തെ യുവതലമുറയെ മനസ്സിലാക്കിക്കുകയെന്നതും ഒരു കലയാണ്. മാതാപിതാക്കൾ ഈ കല തിരിച്ചറിഞ്ഞാൽ തീർച്ചയായും അവരുടെ മക്കൾ ഉന്നതസ്‌ഥാനത്തെത്തും. ജീവിതത്തിൽ വിജയിക്കും. കൗമാരത്തിലേക്ക് കടക്കുന്ന കുട്ടികൾ ദിവസവും പല ജോലികളും ചെയ്യും. അത്തരം ജോലികൾക്ക് അവരെ അഭിനന്ദിക്കുക തന്നെ ചെയ്യണം. സമയം കിട്ടുമ്പോൾ മാതാപിതാക്കൾ കുട്ടികളെ ചേർത്തുപിടിക്കുക, അവരുടെ ശിരസ്സിൽ വാത്സല്യത്തോടെ ഒന്ന് തലോടുക. ഈ സ്നേഹം അവരുടെ അനേകായിരം കോശങ്ങളിലേക്ക് ആഴ്ന്നിറങ്ങും. ഇത്തരത്തിലുള്ള സ്നേഹ പ്രകടനങ്ങളും ആദരിക്കലും അവരെ ആത്മവിശ്വാസം നിറഞ്ഞവരാക്കും. അവരുടെ ഓരോ ചുവടുവയ്പിലും ഉറച്ച നിലപാടുകളുണ്ടാവും. തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മാർഗ്ഗ നിർദ്ദേശങ്ങൾക്കും മറ്റും അവർ മാതാപിതാക്കളെ സമീപിക്കും.

സ്ത്രീകളെയും ബഹുമാനിക്കുക

അവൾ അമ്മയോ ഭാര്യയോ ഗൃഹനാഥയോ ഉദ്യോഗസ്‌ഥയോ ആകാം. പക്ഷേ അവൾ ആദരവും അംഗീകാരവും അർഹിക്കുന്നു. ഒരു കൊച്ചു കുഞ്ഞു പോലും സ്വന്തം അമ്മയെ ബഹുമാനിക്കുമ്പോൾ അമ്മയ്ക്കുണ്ടാകുന്ന അഭിമാനം എത്രമാത്രമാകാം. ഭർത്താവ് ഭാര്യയുണ്ടാക്കിയ ഭക്ഷണം കഴിച്ച് അവളുടെ അധ്വാനത്തെ പ്രശംസിക്കുകയാണെങ്കിൽ ഭാര്യയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാകുമത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...