കൊറോണക്കിടയിൽ ഒട്ടൊരു നിയന്ത്രണം ഉണ്ടായെങ്കിലും ഇക്കാലത്തെ വിവാഹങ്ങൾ വേറേ ലെവൽ ആണ്!!!! രാജകൊട്ടാരങ്ങളിലെ സ്വയംവര വിരുന്ന് പോലെ അമ്പരപ്പിക്കുന്ന കെട്ടിമേളത്തോടെയാണ്  ഇന്നത്തെ ന്യൂജെൻ വിവാഹങ്ങൾ മിക്കതും. ആഴ്ചകൾ നീളുന്ന ഈ സ്വർഗ്ഗീയ ആഘോഷങ്ങളുടെ ഓരോ നിമിഷവും നാടും വീടും നാട്ടാരും ആനന്ദത്തിലാറാടുന്നു...

ഞങ്ങൾ പരസ്പരം മനസ്സു കൊണ്ടും ശരീരം കൊണ്ടും സ്നേഹിക്കാൻ ഒരുങ്ങുന്നു എന്ന് ആണിനും പെണ്ണിനും നാലാളെ അറിയിക്കാനുള്ള വേദിയാണ് വിവാഹം. കുതിരപ്പുറത്ത് ബാന്‍റ് മേളത്തിന്‍റെ അകമ്പടിയോടെ വരുന്ന വസ്ത്രാഭരണ വിഭൂഷിതനായ വരൻ. കാത്തു കാത്തിരിക്കുന്ന സദസ്സിനെ ഭ്രമിപ്പിക്കുന്നത്ര നാടകീയതോടെ മാനത്തുനിന്ന് താമരയിതളിൽ ഇറങ്ങി വരുന്ന സുരസുന്ദരിയായി വധു. സ്വർഗ്ഗത്തിൽ നടക്കുന്നു എന്ന് തോന്നിപ്പിക്കും വിധം സുന്ദരമാണ് ഇപ്പോഴത്തെ വിവാഹങ്ങൾ. മെഗാഹിറ്റ് ബാജിറാവു മസ്താനിയിലെയും ബാഹുബലിയിലെയും രാജകൊട്ടാരത്തിന്‍റെ മാതൃകയിൽ നിർമ്മിച്ച കല്യാണവേദികൾ. പ്രിയതാരങ്ങളുടെ ഗാനമേളയും നൃത്തവും സംഗീത സഭയും മെഹന്ദിയും മെഹ്ഫിലും എല്ലാം ചേർന്ന് ഒരാഴ്ച നീളുന്ന സ്വർഗ്ഗീയ വിവാഹങ്ങൾ. പുതുതലമുറ വിവാഹാഘോഷക്കാര്യത്തിൽ വളരെ ലാവിഷ് ആണ്.

കൊറോണയ്ക്ക് മുമ്പ് കൊല്ലത്ത് നടന്ന ഒരു വിവാഹത്തിൽ 42 രാജ്യങ്ങളിൽ നിന്നായി 30000 ത്തോളം അതിഥികളാണ് പങ്കെടുത്തത്. 50 കോടി ചെലവിട്ടു നടത്തിയ കല്യാണത്തിന്‍റെ വേദി ഒരുക്കിയത് രാജസ്ഥാൻ കൊട്ടാരങ്ങളുടെ മാതൃകയിൽ! 400000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ കലാസംവിധായകൻ സാബു സിറിൾ ആണ് 75 ദിവസമെടുത്ത് കല്യാണപ്പന്തൽ ഒരുക്കിയത്!

കല്യാണക്കുറി മുതൽ ഹണിമൂൺ ട്രിപ്പ് വരെ ഒരുക്കി കല്യാണം ഒരാഴ്ചയോളം നീളുന്ന ഉത്സവമാക്കാൻ ഇന്നത്തെ തലമുറയ്ക്ക് യാതൊരു മടിയുമില്ല. കൊറോണ വന്നപ്പോൾ അതിഥികളെ വിളിക്കുന്നതിനു നിയന്ത്രണം ഉണ്ട്. അതിനാൽ സാധാരണക്കാർ പോലും ചുരുങ്ങിയത് 4 പരിപാടികൾ നടത്തിയാണ് കല്യാണം കേമമാക്കുന്നത്.

ഇവന്‍റ് കമ്പനികളുടെ സഹായത്തോടെ എന്തും പരീക്ഷിക്കാൻ അവർ റെഡി. കല്യാണക്കുറിയും വേദിയും തീരുമാനിച്ചു കഴിഞ്ഞാൽ ചടങ്ങിലേക്കുള്ള ആദ്യപടി കടന്നു. ഇനിയാണ് വസ്ത്രവും സദ്യയും ഫോട്ടോഗ്രാഫിയും കെട്ടിമേളവുമെല്ലാം...

പെർഫെക്ട് പ്ലാനിംഗ്

ഒരു നല്ല വെഡ്ഡിംഗ് പ്ലാൻ ചെയ്യൽ അത്ര എളുപ്പമുള്ള കാര്യമല്ല. വെഡ്ഡിംഗ് പെർഫെക്ട് ആന്‍റ് കളർഫുൾ ആക്കാൻ കുറഞ്ഞത് 6 മാസം മുമ്പെങ്കിലും പ്ലാൻ ചെയ്തു തുടങ്ങണം. ഒരുപാട് കാര്യങ്ങൾ ഇതിൽ ശ്രദ്ധിക്കാനുണ്ട്.ഇപ്പോൾ നിരവധി സുരക്ഷ കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്. വെഡ്ഡിംഗ് തീയതി തീരുമാനിച്ചു കഴിഞ്ഞാൽ ഒരു വെഡ്ഡിംഗ് പ്ലാനർ ഡയറി സൂക്ഷിക്കാം. അതിൽ ഗസ്റ്റ് ലിസ്റ്റ്, വെഡ്ഡിംഗ് ഹാൾ, ഡെക്കറേഷൻ, ഫുഡ്, വെഡ്ഡിംഗ് തീം, ഫോട്ടോഗ്രാഫി, കോസ്റ്റ്യൂം, ജ്വല്ലറി, മറ്റുള്ള ഷോപ്പിംഗുകൾ ഒക്കെ പ്ലാൻ ചെയ്ത് എഴുതി വയ്ക്കാം. ഹാൾ ബുക്കിംഗ്, ഡെക്കറേഷൻസ്, കാറ്ററിംഗ്, വെഡ്ഡിംഗ് തീം ഒക്കെ ഓർഗനൈസ് ചെയ്യാൻ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനികളെ ഏൽപിക്കാം.അതിഥികൾക്കും ആതിഥേയർക്കും രോഗബാധ ഏൽക്കാതിരിക്കാൻ എല്ലാ കാര്യങ്ങളും ചെയ്തു വേണം സ്റ്റാർട്ട് ചെയ്യാൻ.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...