ഇന്ന് മിക്ക പെൺകുട്ടികളും ടൈറ്റായ സ്കിനി ജീൻസ് അണിഞ്ഞ് കാണാറുണ്ട്. കംഫർട്ടിബിളാണെങ്കിലും അല്ലെങ്കിലും അവരത് ചുണക്കുട്ടികളെപ്പോലെ അണിഞ്ഞു നടക്കാറുണ്ട്. ടൈറ്റ് ജീൻസ് ധരിച്ചാൽ ഫിഗറിന് ആകർഷണീയത ഉണ്ടാകുമെന്നാണ് അവരുടെ ധാരണ. കാര്യം ശരിയാണെങ്കിലും ടൈറ്റ് ജീൻസ് അണിയുന്നത് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്നതാണ് വാസ്തവം.
ആസ്ട്രേലിയയിലെ അഡലൈഡ് നഗരത്തിൽ ഒരു പെൺകുട്ടിയ്ക്ക് ഇത്തരമൊരു പ്രശ്നമുണ്ടായി. സ്റ്റൈലിഷ് ലുക്ക് ലഭിക്കാൻ വേണ്ടി പെൺകുട്ടി ടൈറ്റ് ജീൻസ് ധരിക്കുന്നത് പതിവായിരുന്നു. എന്നാൽ ഒടുക്കം ഈ വസ്ത്രധാരണ രീതി അവരെ ആശുപത്രിയിലെത്തിക്കുകയാണ് ഉണ്ടായത്. പരിശോധനയിൽ കാലുകളിലെ മാംസപേശികളിൽ രക്തയോട്ടം നിലച്ചതായി കണ്ടെത്തി. ആകെ അവശനിലയിലെത്തിയ പെൺകുട്ടി ശരിയായി നിൽക്കാൻ പോലും കഴിയാത്ത അവസ്‌ഥയിലായിരുന്നു.
ഫാഷനബിളായി നടക്കുന്നത് നല്ല കാര്യമാണെങ്കിലും ഇത്തരത്തിലുള്ള തെറ്റായ വസ്‌ത്രധാരണ രീതിയുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
അബോധാവസ്ഥയിലാവുക: എപ്പോഴും ഇറുകിയ വസ്‌ത്രം ധരിക്കുന്നത് ശ്വാസം മുട്ടൽ അനുഭവപ്പെടാം. അത് ശരിയായ ശ്വാസോഛ്വാസത്തിന് തടസ്സമുണ്ടാക്കും.
പുറംവേദന: ഭൂരിഭാഗം പെൺകുട്ടികളും ലേ വേസ്റ്റ് ജീൻസ് ധരിക്കാനിഷ്ടപ്പെടുന്നവരാണ്. ഇറുകിയതും ലോ വേസ്റ്റുള്ളതുമായ ജീൻസ് അരക്കെട്ടിലെ മസിലുകളെ കംപ്രസ് ചെയ്യുമെന്ന് മാത്രമല്ല ഹിപ്പ് ബോൺ മൂവ്മെന്‍റിനെ തടസ്സപ്പെടുത്തുകയും ചെയ്യും. ഇക്കാരണത്താൽ നട്ടെല്ലിലും പുറത്തും സമ്മർദ്ദമുണ്ടാവുകയും തുടർന്ന് വേദന ഉണ്ടാവുകയും ചെയ്യും.
വയറുവേദന: ഇറുകിയ വസ്‌ത്രം ധരിക്കുമ്പോൾ വസ്‌ത്രം വയറിനോട് അമർന്നിരിക്കും. ഇക്കാരണത്താൽ ഉദരത്തിനു മേൽ അമിത സമ്മർദ്ദമുണ്ടാകും. തുടർന്ന് വയറുവേദന അനുഭവപ്പെടുകയും ചെയ്യും. ഇത് മാത്രമല്ല ടൈറ്റ് ജീൻസ് ദഹന പ്രക്രിയ അസന്തുലിതാമാക്കും. അത് അസിഡിറ്റിയുണ്ടാക്കാൻ ഇടവരുത്തുകയും ചെയ്യും.
ശരീരവേദന: ടൈറ്റ് ജീൻസ് തുടകളിലെ ഞരമ്പുകളെ കംപ്രസ്സ് ചെയ്യും. ഇത് തുടകളിൽ സമ്മർദ്ദവും എരിച്ചിലും ഉണ്ടാക്കും. ഇതുമൂലം തലവേദന, ശരീരവേദന പോലുള്ള പ്രശ്നങ്ങൾ നേരിടേണ്ടതായി വരും. ടൈറ്റ് ജീൻസ് ധരിക്കുന്നത് ഇരിക്കാനും നടക്കാനും ബുദ്ധിമുട്ട് സൃഷ്ടിക്കും. ബോഡി പോസ്ച്ചർ വഷളാവുകയും ചെയ്യും.
തളർച്ചയനുഭവപ്പെടും: ഇറുക്കമുള്ള ജീൻസ് ധരിക്കുമ്പോൾ വളരെ വേഗത്തിൽ തളർച്ചയനുഭവപ്പെടും. ക്ഷീണം നമ്മുടെ ജോലിയേയും ബാധിക്കും. ആ സമയത്ത് എന്തെങ്കിലും അയഞ്ഞ വസ്‌ത്രങ്ങൾ അണിയാൻ കഴിഞ്ഞെങ്കിലെന്ന് മനസ്സ് ആഗ്രഹിച്ച് പോവുക തന്നെ ചെയ്യും. ജീൻസ് ധരിച്ച് നടക്കുമ്പോൾ അസ്വസ്ഥത അനുഭവപ്പെടുന്നുവെങ്കിൽ കുറച്ച് ദിവസം അയഞ്ഞ വസ്‌ത്രങ്ങൾ അണിഞ്ഞ് നോക്കൂ. ശരീരത്തിന് ഉണ്ടാകുന്ന വ്യത്യാസം എളുപ്പം തിരിച്ചറിയാനാവും.
യീസ്റ്റ് ഇൻഫക്ഷൻ: വിയർപ്പ് അധികമായി അടിഞ്ഞു കൂടുന്ന ശരീര ഭാഗങ്ങളിലാണ് ഈ പ്രശ്നം പ്രധാനമായും ഉണ്ടാവുക. ടൈറ്റ് ജീൻസ് ധരിക്കുമ്പോൾ കാലുകളിലേക്ക് വായു സഞ്ചാരം ഏൽക്കാതെ വരുന്നു. ഇക്കാരണത്താൽ ശരീരത്തിൽ യീസ്റ്റ് രൂപപ്പെടുന്നത്. ചൊറിച്ചിൽ, നീറ്റൽ, വേദന തുടങ്ങിയ പ്രശ്നങ്ങൾ ഇക്കാരണത്താൽ ഉണ്ടാകാം. ഈ പ്രശ്നത്തെ അവഗണിക്കുന്നത് അപകടകരമാണ്.
ഫംഗൽ, ബാക്‌ടീരിയൽ ഇൻഫക്ഷൻ: ടൈറ്റ് ജീൻസ് ധരിക്കുന്നതുമൂലം ഫംഗൽ, ബാക്‌ടീരിയൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു. ചർമ്മത്തിൽ ചുവന്ന കുരുക്കൾ പ്രത്യക്ഷപ്പെടാനും, തടിച്ച പാടുകൾ ഉണ്ടാകാനും ഇതിടയാക്കും.