സാത്താൻ സേവ കേരളത്തിൽ

തിരുവനന്തപുരത്ത് നന്തൻകോട് ഒരു ക്രിസ്ത്യൻ കുടുംബത്തിലെ അംഗങ്ങളെ അതേ കുടുംബത്തിലെ യുവാവ് സാത്താൻ സേവയുടെ പേരിൽ ക്രൂരമായി കൊല ചെയ്‌തതിനു പിന്നാലെ കേരളത്തിൽ വീണ്ടും സജീവമായ സാത്താൻ സേവ. ചർച്ചാ വിഷയമായിരുന്നു ഏകദേശം ഏഴ് വർഷം മുമ്പാണ് ക്രിസ്ത്യൻ മത വിഭാഗത്തിൽ നിന്നൊരു കൂട്ടർ നടത്തുന്ന സാത്താൻ സേവ കേരളത്തിൽ ചർച്ചയായത്.

ഒറ്റപ്പെട്ട വീടുകളിൽ

നഗരങ്ങളിൽ ഒറ്റപ്പെട്ടു കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചാണ് ഇത്തരം സാത്താൻ സേവാസംഘങ്ങൾ പ്രവർത്തിക്കുന്നതെന്നും ഭയാനകവും വിചിത്രവുമാണ് ഇവരുടെ ആചാര രീതികൾ എന്നും പറയപ്പെടുന്നു. പരാതികളെ തുടർന്ന് ഇതേക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. വിദേശികളടക്കം പങ്കെടുക്കുന്ന സാത്താൻ സേവകൾ മയക്കുമരുന്നു മാഫിയകളുടെ ചൂതാട്ട കേന്ദ്രമാണ്. പല സേവകളും ഈ സംഘങ്ങളാണ് സ്പോൺസർ ചെയ്യുന്നതത്രേ.

പണ മോഹവും അന്ധ വിശ്വാസവും

സമ്പത്തും ശക്‌തിയും ലഭിക്കുമെന്ന അന്ധവിശ്വാസത്തിലാണ് ഇത്തരം പ്രവൃത്തികൾക്ക് പലരും തയ്യാറാകുന്നത്. അന്ധവിശ്വാസത്തിന്‍റെ ഇരകളായ ചില ധനികർ വൻതോതിൽ പണവും ഇത്തരം സേവകൾക്കായി ഒഴുക്കുന്നു. ആൾ പെരുമാറ്റം ഇല്ലാത്ത പ്രദേശങ്ങൾ, കാടുകൾക്കുള്ളിലെ ചില റിസോർട്ടുകൾ ഇവയൊക്കെയാണ് സാത്താൻ സേവയ്ക്കായി തെരഞ്ഞെടുക്കുന്നത്.

വിദേശികളുടെ മേൽനോട്ടത്തിലുള്ള സാത്താൻ സേവയിൽ പങ്കുചേരാൻ അനുയായികൾ താൽപര്യം കൂടുതൽ കാണിക്കുന്നു. വിചിത്രമായ പൂജാരീതികളുമായി നടത്തുന്ന സാത്താൻ സേവകൾക്കായി ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘങ്ങളും ഉണ്ട്.

ക്രൂരമായ മനസ്

ഈ മാനസികാവസ്‌ഥ കുറേക്കാലം നിലനിൽക്കുന്നവർ ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ മടി കാണിക്കില്ല. നന്തൻകോട് കൂട്ടക്കൊല നടത്തിയ കേദൽ ജിൻസൺ ഇതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ്. ഇത്തരം പ്രവൃത്തികളിൽ ആഹ്ലാദം കണ്ടെത്തുന്ന ആളാണ് ജിൻസൺ. കേരളത്തിൽ കോഴിക്കോടും കൊച്ചിയിലും ആലപ്പുഴയിലും കോട്ടയത്തും തിരുവനന്തപുരത്തും സാത്താൻ സേവക്കാരുണ്ടെന്ന് ഇയാൾ പോലീസിന് മൊഴി നൽകിയതായി അറിയുന്നു. ഇയാൾ തന്‍റെ അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും കോടാലി കൊണ്ട് കൊല്ലപ്പെടുത്തി. മനുഷ്യശരീരത്തിൽ നിന്ന് ആത്മാവ് പുറത്തേക്കു പോകുന്നത് എങ്ങനെയെന്ന് പരീക്ഷണം നടത്തിയതാണെന്നാണ് പോലീസിനോട് പറഞ്ഞത്. എന്നാൽ പോലീസ് ഇത് നിരാകരിച്ചു. പിന്നീട് കൂടുതൽ ചോദ്യം ചെയ്യലിൽ, വേറെ കാരണങ്ങളാണ് അയാൾ പറഞ്ഞത്. എന്നിരുന്നാലും അന്വേഷണ സംഘം സാത്താൻ സേവകരുടെ കുൽസിത പ്രവൃത്തികൾ സംസ്ഥാനത്ത് വേര് പടർത്തിയതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത് ഈ സംഭവത്തോടെയാണ്.

വിശ്വാസത്തിനും എതിരെ

ക്രിസ്തുമത വിശ്വാസത്തിന് തീർത്തും എതിരായ ചെയ്‌തികളിലൂടെയാണ് ചെകുത്താൻ സേവ ചെയ്യുന്നതത്രേ. ലൈംഗിക അരാജകത്വം, മനുഷ്യ-മൃഗബലി, തലയോട്ടിയിൽ മദ്യപാനം തുടങ്ങിയ രീതികളോക്കെ ഇവർക്കുണ്ട് എന്ന് പറയപ്പെടുന്നു.

പള്ളികളിൽ നിന്നുള്ള തിരുവോസ്തി മോഷ്ടിച്ചാണ് സാത്താൻ സേവയ്ക്കു ഉപയോഗിക്കുന്നതെന്ന പരാതി ക്രിസ്ത്യൻ പള്ളികളിൽ നിന്നും ഉയർന്നിരുന്നു. കത്തോലിക്കാ പള്ളികളിൽ നിന്ന് തിരുവോസ്തി മോഷണം പോകുന്നത് വർദ്ധിച്ചതോടെ അധികൃതർ കൂടുതൽ ശ്രദ്ധ ചെലുത്തുകയായിരുന്നു. ഇതിനിടെ ഒരു പള്ളി ഇടവകയിൽ പെൺകുട്ടിയുടെ ബാങ്ക് അക്കൗണ്ടിൽ കൂടുതൽ പണം എത്തിയതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ ചോദ്യം ചെയ്‌തപ്പോൾ ഇങ്ങനെ തിരുവോസ്തി മോഷ്ടിച്ച് കൊടുക്കുന്നതിന് കിട്ടിയ പ്രതിഫലമാണെന്ന് കുറ്റസമ്മതം നടത്തിയത്രേ. ഒരു ലക്ഷം രൂപ വരെ വില കൊടുത്ത് ഇവ വാങ്ങാൻ സാത്താൻ സേവക്കാർ തയ്യാറാണ്.

ലഹരിയും ലൈംഗിക ചൂഷണവും

കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതും ഈ കുറ്റകൃത്യത്തിന്‍റെ ഭീകരത വർദ്ധിപ്പിക്കുന്നു. പ്ലസ് വൺ വിദ്യാർത്ഥിനിയെ വർഷങ്ങളായി ലൈംഗിക ചൂഷണം ചെയ്‌ത 11 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്കൂളിലെ കൗൺസിലിംഗിനിടയിലാണ് പെൺകുട്ടി തന്‍റെ ദുരനുഭവം പുറത്തു പറഞ്ഞത്. ചൈൽഡ് ലൈൻ കമ്മിറ്റിക്ക് നൽകിയ മൊഴിയിൽ എട്ടാം ക്ലാസ് മുതൽ തന്നെ പീഡിപ്പിക്കുന്നുണ്ടായിരുന്നതായി കുട്ടി അറിയിച്ചു. ഫോർട്ടു കൊച്ചിയിലെ ഒരു രഹസ്യ സങ്കേതത്തിൽ കൊണ്ടു പോയി മയക്കുമരുന്ന് കൊടുത്ത ശേഷമാണ് സാത്താൻ സേവയുടെ പേരിൽ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

വൈകൃതങ്ങളുടെ കുത്തകയായ നിഗൂഢ ക്രിയകൾ ചെയ്യാനെത്തുന്നവരിൽ മയക്കുമരുന്നിന്‍റെ പ്രചാരകർ ധാരാളമുണ്ട്. വിദേശത്തു നിന്നു വരുന്ന ചില വിനോദസഞ്ചാരികൾ ഫോർട്ടു കൊച്ചിയിലും ആലപ്പുഴയിലും ഇത്തരം കാര്യങ്ങൾക്കു കൂടിയാണ് വരുന്നതത്രേ. സാത്താൻ സേവയിലൂടെ അളവറ്റ പണം സമ്പാദിക്കാനും ശത്രുക്കളെ നശിപ്പിക്കാനും സാധിക്കുമെന്ന അന്ധവിശ്വാസമാണ് ആഭിചാരകർമ്മങ്ങൾ നടത്താൻ ഇവരെ പ്രേരിപ്പിക്കുന്നത്. എല്ലാ മതവിശ്വാസത്തിലുള്ളവരും ഇതിൽ പങ്ക് ചേരാറുണ്ടത്രേ.

13 സംഖ്യ, നിറം കറുപ്പ്

13-ാം തീയതിയും വെള്ളിയാഴ്ചയുമാണ് ആഭിചാരക്രിയയ്ക്ക് ഇക്കൂട്ടർ തെരഞ്ഞെടുക്കുന്നത്. വിശ്വാസത്തിനെതിരെ… മതങ്ങൾ വിശുദ്ധമെന്നു കരുതുന്ന സംഗതികളെ എതിർക്കുന്നതാണ് സാത്താൻ സേവയുടെ അടിസ്ഥാനം. സാധാരണ ജനം വെറുക്കുന്ന കൃത്യങ്ങളാണ് ഇവർ ചെയ്യാൻ ഇഷ്‌ടപ്പെടുന്നത്. ഒരിക്കൽ ചെന്നുപ്പെടുന്നവർക്ക് ഇതിൽ നിന്ന് രക്ഷപ്പെടാൻ പ്രയാസമാണെന്നും പറയുന്നു. കറുപ്പും ചുവപ്പുമാണ് ഇവരുടെ പ്രിയപ്പെട്ട നിറം. കേരളത്തിൽ നടക്കുന്ന സാത്താൻ സേവയെ ബന്ധപ്പെടുത്തി ഒരു ചിത്രവും ഇറങ്ങിയിരുന്നു. പൃഥ്വിരാജ് നായകനായ ആദം ജോണിൽ, ഇങ്ങനെ അടിമകളായവരുടെ കഥയാണ് കാണിക്കുന്നത്.

1594 ൽ ഫ്രാൻസിലാണ് ഇത്തരം ആഭിചാരക്രിയകൾക്ക് തുടക്കമെന്നറിയുന്നു. ജനങ്ങളെ വഴി തെറ്റിക്കുന്ന ദുരാചാരങ്ങൾ മിക്ക സ്ഥലങ്ങളിലും നിരോധിച്ചിരിക്കുകയാണ്. വിനോദ സഞ്ചാരത്തിന്‍റെ മറവിൽ ലഹരിമരുന്ന് ഉപയോഗത്തിനും ലൈംഗിക വൈകൃതങ്ങൾക്കും വേണ്ടിയാണ് ഇത്തരം ദുരാചാരങ്ങൾ കേരളത്തിൽ വേരുറപ്പിച്ചത്.

ആഭിചാര ക്രിയാകേന്ദ്രങ്ങൾ പോലീസിന് റെയ്ഡ് ചെയ്യാൻ നിയമപരമായ തടസ്സങ്ങളൊന്നുമില്ല. പെട്ടെന്ന് പണം ഉണ്ടാക്കാനുള്ള മാർഗ്ഗത്തിൽ ഒന്നാണ് മയക്കുമരുന്ന് വിൽപന എന്നതിനാൽ ആഭിചാരക്രിയകളിൽ ഇവയുടെ സ്‌ഥാനം പോലീസ് തള്ളിക്കളയുന്നുമില്ല. സാത്താൻ സേവക്കാർ തങ്ങളുടെ സന്ദേശം ടാറ്റു, ടീ ഷർട്ട്, തല തിരിച്ച കുരിശ് ഇവയിലൂടെ പ്രചരിപ്പിക്കുന്നു. ഈ അടയാളങ്ങൾ കേരളത്തിലുടനീളം ലഭ്യവുമാണ്.

കൊച്ചിയാണ് വിഹാര രംഗം

ഇവിടെ കൊച്ചി തന്നെയാണ് സാത്താൻ സേവയുടെ പ്രധാന കേന്ദ്രം എന്നാണ് അന്വേഷകർ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ചും ഫോർട്ടു കൊച്ചി! കേരളത്തിലെ ഏഴ് ജില്ലകളിൽ സാത്താൻ സേവക്കാർക്ക് ആരാധനാലയമുണ്ട്. സാത്താൻ സേവക്കാർ നടത്തുന്ന ബ്ലാക്ക് മാസ് പരിപാടിയിൽ പങ്കെടുക്കാൻ മാത്രം 30000 രൂപയ്ക്കു മുകളിലാണ് ഫീസ്! ക്രിസ്തുമത വിശ്വാസത്തിനെതിരെയായി സൃഷ്ടിക്കപ്പെട്ട സാത്താൻ സേവ പോലെ തന്നെ ഹിന്ദു- മുസ്ലീം മതങ്ങളിലുമുണ്ട് സമാനമായ ആഭിചാരക്രിയകൾ. ചാത്തൻ സേവ, ജിന്ന് എന്നീ പേരുകളിലാണ് അവ അറിയപ്പെടുന്നതെന്നു മാത്രം.

ഇക്കഴിഞ്ഞ ആഴ്ച ഹൈദരാബാദ് ചിറ്റൂരിൽ  മാതാപിതാക്കൾ യുവതികളായ പെണ്മക്കളെ തലയ്ക്കടിച്ചു കൊല്ലപ്പെടുത്തിയ സംഭവം  ഞെട്ടിക്കുന്നതായിരുന്നു. ഉന്നത വിദ്യാഭ്യാസം ഉള്ളവരാണ് കൊന്നവരും കൊല്ലപ്പെട്ടവരും!!!

അന്ധവിശ്വാസവും, ദുർമന്ത്രവാദവും പ്രോത്സാഹിപ്പിക്കുന്ന ദുർനടപടികൾക്കെതിരെ പോലീസ് മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും ഇത്തരം കേസുകൾക്ക് എതിരെ ശക്‌തമായ നിയമനടപടിക്ക് ഇപ്പോഴും പോലീസിന് കഴിയുന്നില്ല. നിയമപരമായ തടസ്സങ്ങളാണ് പ്രധാന കാരണം. മഹാരാഷ്ട്രയിൽ 2013 ൽ പുറത്തിറങ്ങിയ ആന്‍റി സൂപ്പർസ്റ്റിഷൻ ആന്‍റ് ബ്ലാക്ക് മാജിക് ആക്‌ട് (2013) പോലെ ഒരു നിയമം മുൻ ഗവൺമെന്‍റ് ഉണ്ടാക്കുമെന്ന് പറഞ്ഞുവെങ്കിലും ഇതുവരെ നിയമസഭയിൽ എത്തിയിട്ടില്ല.

കാണാതെ കാണുന്ന നേരം

ഏതാനും ദിവസങ്ങളായി സുഷ്‌മിതയുടെ മനസ്സ് ഒരിടത്തും ഉറയ്‌ക്കുന്നില്ല. ആത്മാവിന്‍റെ അടിത്തട്ടിലെവിടേയോ ഉറഞ്ഞുക്കൂടി കിടന്ന ദു:ഖത്തിന്‍റെ മഞ്ഞുമലയിൽ വിള്ളൽ വീണിരിക്കുന്നു. അതിൽ നിന്നൊഴുക്കി വരുന്നതു പോലെ അവളുടെ കണ്ണുകൾ സദാ സജലങ്ങളായി. മൗനത്തിന്‍റെ വാൽമീകത്തിലൊളിപ്പിച്ച മനസ്സിനെ അവൾക്കു തന്നെ മനസ്സിലായില്ല. പക്ഷേ അത് അല്‍പം അപകടകാരിയാണെന്ന് ഡോക്‌ടർ പറഞ്ഞപ്പോൾ മാത്രം വിശ്വസിച്ചു.

സ്വയം വിചാരിച്ചാലേ, ഈ വാൽമീകം തകർത്തു പുറത്തു വരാൻ പറ്റൂ. പക്ഷേ അതിനുള്ളിലെ തപസ് സുഷ്‌മിത ഇഷ്‌ടപ്പെട്ടു പോയി. സ്വയം വേദനിക്കുന്ന മനസ്സിൽ മാത്രമാണ് തന്‍റെ ജീവിതമെന്ന് അവൾ കരുതി. ഉറക്കം നഷ്‌ടപ്പെട്ട മിഴികൾ കൂടെക്കൂടെ ജിമെയിലിലേക്ക് കടന്നു ചെന്നു.

മൂന്നു വർഷമായി തുറക്കാത്ത മെയിൽ അക്കൗണ്ടിൽ വന്നു കുമിഞ്ഞുക്കൂടിയ മെയിലുകൾ. സുഷ്മിതയുടെ ചിന്തകൾ വീണ്ടും പിന്നോക്കം പാഞ്ഞു കൊണ്ടിരുന്നു.

സോഷ്യൽ നെറ്റ് വർക്കിംഗ് സെറ്റുകളിൽ സജീവമായിരുന്ന ആ കാലം ഇന്നലെ കഴിഞ്ഞതു പോലെ. നാലു വർഷം മുമ്പാണ് ഗൗതമിനെ പരിചയപ്പെട്ടത്. കൃത്യമായി പറഞ്ഞാൽ ജൂലൈ 16 മുതൽ തന്‍റെ ഓൺലൈൻ സുഹൃത്തായി.

ചാറ്റിംഗിൽ വളരെ മാന്യത പുലർത്തിയ യുവാവ്. മറ്റുള്ളവരിൽ നിന്ന് അവനെ വ്യത്യസ്‌തമാക്കുന്ന എന്തോ ഒന്ന്. ആ പെരുമാറ്റത്തിലുണ്ട് എന്ന് തുടക്കം മുതലേ തോന്നിയിരുന്നു.

“ഹലോ, അയാം ഡോ. ഗൗതം, 29 വയസ്സ്. മൃഗഡോക്ടർ ആണ്. ഐഎഎസ് പരീക്ഷയിൽ പ്രീയും മെയിനും പാസായി. ഇന്‍റർവ്യൂ കടന്നു കിട്ടിയില്ല. ഇപ്പോഴും ട്രൈ ചെയ്യുന്നു.” ഇങ്ങനെ സ്വയം പരിചയപ്പെടുത്തിക്കൊണ്ടു വന്ന ആ മെസേജ്, എന്തോ അവഗണിക്കാൻ തോന്നിയില്ല. മെസേജ് കണ്ടു എന്ന് മാർക്ക് ചെയ്യുക മാത്രം ചെയ്‌തു താൻ.

അപ്പോൾ അവിടെ നിന്ന് വീണ്ടും എത്തി ഒരു സന്ദേശം കൂടി.

“തിരുവനന്തപുരത്ത് കോച്ചിംഗ് സെന്‍ററിൽ പഠിപ്പിക്കുന്നുണ്ട്. ഒപ്പം പഠനവും തുടരുന്നു.”

“ഒകെ… അയാം സുഷ്മിത…”

“യെസ്, അതെനിക്ക് അറിയാലോ. ഈ പ്രൊഫൈൽ കണ്ടിട്ടാണല്ലോ ഞാൻ ഫ്രണ്ട് റിക്വസ്‌റ്റ് അയച്ചത്. നല്ല പേര്, ആ പേരിന്‍റെ അർത്ഥം അറിയുമോ?”

“അറിയാം…”

“പേരു പോലെ തന്നെ സുന്ദരമാണ് ആ ചിരിയും. അതാണെന്നെ ഇത്രമേൽ ആകർഷിച്ചത്.”

“ആഹാ… അതു കൊള്ളാം”

“യു ആർ ലിറ്റിൽ ഹെസിറ്റേറ്റഡ്? സാരമില്ല. എന്തൊക്കെയാ ഇഷ്‌ടങ്ങൾ?”

“എന്‍റെ വായന, എഴുത്ത്…”

“എനിക്കും ഇഷ്‌ടമാണ് അതെല്ലാം. പക്ഷേ ഇഷ്‌ടമുള്ളതു വായിക്കാൻ സമയം കിട്ടില്ല. പിള്ളേരെ പഠിപ്പിക്കാൻ വേണ്ടി വായിക്കണമല്ലോ. അതാണ് കൂടുതലും കഞ്ഞി കുടിക്കണ്ടേ ഡിയർ?”

“ഡിയർ? എന്താ അങ്ങനെ. ഇത്ര വേഗം പ്രിയപ്പെട്ടതായോ.”

“സംശയമെന്താ?”

“അതു അത്ര ശരിയല്ലല്ലോ മി. ഗൗതം!” തന്‍റെ മറുപടി ചാറ്റ് ബോക്‌സിൽ തെളിഞ്ഞപ്പോൾ ഉടനെ വന്നു ഇമോജി.

“ഒകെ ഝാൻസി റാണി!” ദേഷ്യപ്പെടാതെ ഉള്ളിൽ ചിരിച്ചു പോയി അന്ന് താൻ.

അതിനു ശേഷം കുറച്ചു ദിവസങ്ങൾ ഗൗതമിനെ കണ്ടില്ല. ഒരാഴ്ച കഴിഞ്ഞ് ഒരു ദിനം എഫ്ബി തുറക്കുമ്പോൾ ഗൗതമിന്‍റെ മെസേജ് ചാറ്റ് ബോക്സിൽ വന്ന് വിളിച്ചു. “ഹേയ്…! ഗൗതം ഹൗ ആർ യു?”

“എന്താ? ഓൺലൈൻ വരുന്നത് ചാറ്റ് ചെയ്യാനാ? അവിടെത്തന്നെയാണോ ഊണും ഉറക്കവും?”

“അതേലോ… എല്ലാ ജോലിയും നെറ്റ് വഴിയല്ലേ? ഞാൻ എത്ര ദിവസമായി നോക്കുന്നു? എവിടെ ആയിരുന്നു?”

“എനിക്ക് തെറ്റില്ലല്ലോ ജോലി.”

“ഓകെ മൈ ഡിയർ ഝാൻസി റാണി. ക്ഷമിക്കൂ വല്ലപ്പോഴുമൊക്കെ ഓൺലൈൻ വന്നുക്കൂടേ…. എനിക്ക് സംസാരിക്കാമല്ലേ?” താൻ അതിനു മറുപടി ഒന്നും അയച്ചില്ല. അപ്പോൾ വീണ്ടും മെസേജ് വന്നു.

“രണ്ട് വാക്ക് ഇവിടെ സംസാരിക്കുമ്പോൾ എനിക്ക് റിലാക്‌സ് തോന്നും.”

“എന്തു പറ്റി ഗൗതം?”

“ഞാൻ അൽപം ടെൻഷനിലാണ്.”

“എന്തോ?”

“ജോലിയുടെ കാര്യം തന്നെ. വീട്ടിലുള്ളവർക്ക് ഞാൻ ഉടൻ ഡോക്ടർ ജോലി തുടങ്ങണമെന്നാണ് ആഗ്രഹം. ഒരു വെറ്റിനറി ക്ലിനിക്ക് തുടങ്ങാനാണ് പറയുന്നത്. എന്നു ഇത് പറഞ്ഞ് വഴക്കാണ്. എന്‍റെ ഇഷ്‌ടം ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ?”

“ഒകെ അതിനിത്രയും ടെനഷൻ വേണോ ഗൗതം? ഐഎഎസ് സ്വപ്നം കൈവിടണ്ട. വൈകാതെ അതു ലഭിക്കും. അതു വരെ ക്ഷമിച്ചിരിക്കൂ.”

“സുഷ്മിത, റിയലി താങ്ക്സ്! ഈ വാക്കുകൾ എനിക്ക് ആശ്വാസമാകുന്നുണ്ട്. ഞാൻ ഒരു തട്ടിപ്പുകാരൻ ഒന്നും അല്ല. എന്‍റെ നല്ല ചങ്ങാതി ആവുമല്ലോ?”

“യെസ്! നമ്മൾ ചങ്ങാതിമാരാണല്ലോ. അതിൽ നല്ലതും ചീത്തയുമുണ്ടോ?”

“ഹ…ഹ…ഹ… അങ്ങനെയാവട്ടെ… എങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ.”

“പറയൂ..”

“എനിക്ക് ഒരു ആഗ്രഹമുണ്ട്.”

“എന്താണ്?”

“എന്നോട് ഇങ്ങനെ സംസാരിക്കണം, ഞാൻ ആഗ്രഹിക്കുമ്പോൾ എല്ലാം. ഏകാന്തത ഏറെ അലട്ടുന്നുണ്ട് എന്നെ. വീട്ടിലെ സാഹചര്യങ്ങൾ അതിലും വിഷമിപ്പിക്കുന്നു. അച്‌ഛനും അമ്മയ്‌ക്കും പണമാണ് ഏറ്റവും പ്രധാനം. ഒരു സഹോദരൻ ഉണ്ട്. അവൻ വിവാഹിതനായി. വീടുമായി യാതൊരു ബന്ധവുമില്ലാത്ത മട്ടാണ്. എന്നെ മനസ്സിലാക്കാൻ തുറന്നു സംസാരിക്കാൻ ആരുമില്ല ഇപ്പോൾ. അതു കൊണ്ടാണ് ഞാൻ അങ്ങനെ ചോദിച്ചത്.”

“ശരി, ഗൗതം പക്ഷേ… സൗഹൃദത്തിലെ അതിർവരമ്പുകൾ ഓർമ്മയുണ്ടാകണം.”

“ഒരിക്കലും ഞാൻ പ്രശ്നമുണ്ടാക്കില്ല. ഞാൻ ഒരു തട്ടിപ്പുകാരൻ ആണെന്ന് ഇതുവരെ തോന്നിയോ.”

“ഏയ്… ഇല്ല… ഫീൽ ലൈക്ക് എ ഗുഡ് ഹ്യൂമൻ ബിയിംഗ്.”

അങ്ങനെയാണ് താനും ഗൗതമുമായുള്ള സൗഹൃദം ആഴത്തിലേക്ക് വേരൂന്നിയത്. സമയം കിട്ടുമ്പോഴേല്ലാം സുഷ്‌മിത ഓൺലൈൻ വരും. ഗൗതമിനോട് സംസാരിക്കും. ഗൗതം വളരെ അറിവുള്ള വ്യക്‌തിയാണെന്ന് ഓരോ സംഭാഷണത്തിൽ നിന്നും അവൾ തിരിച്ചറിഞ്ഞു. ഇപ്പോൾ അവൻ, അവളെ ശ്രീ എന്നാണ് വിളിക്കുന്നത്.

“സുഷ്‌മിത എന്നൊക്കെ വിളിക്കാൻ എന്തൊരു പാടാണ്! ഞാൻ ശ്രീ എന്നു വിളിക്കട്ടെ!”

“വിളിച്ചോളൂ. അപ്പോൾ ഞാൻ എന്തു വിളിക്കണം?”

“ഇഷ്ടമുള്ളത് വിളിക്കൂ. എന്നെ വീട്ടിൽ വിളിക്കുന്നത് അപ്പു എന്നാണ്. അങ്ങനെ വിളക്കുന്നതാണ് എനിക്കിഷ്ടം.”

അന്നു മുതൽ അവർ പരസ്‌പരം ശ്രീയും അപ്പുവുമായി.

“അപ്പു, നിനക്ക് എന്നെക്കുറിച്ച് എന്തൊക്കെ അറിയാം?”

“ശ്രീ പറഞ്ഞതു മാത്രം. കൂടുതലൊന്നും പറയാതെ പിടി തരാതെ നടക്കുകയായിരുന്നില്ലേ.” അതു കേട്ടപ്പോൾ ചെറിയൊരു വിഷമത്തോടെ “സോറി, ഡിയർ…”

“നിന്‍റെ ലൈഫിലെ എല്ലാ കാര്യവും നീ എന്നോട് പറഞ്ഞു. പക്ഷേ ഞാൻ കൂടുതലൊന്നും പറഞ്ഞിട്ടില്ല.”

“ഞാൻ വിവാഹിതയാണ്. പക്ഷേ പ്രൊഫൈലിൽ ഞാൻ അതൊന്നും കൊടുത്തിട്ടില്ല.”

“ഹ…ഹ…ഹ… അത്രേ ഉള്ളോ? കല്യാണം കഴിച്ചത് ഒരു കുറ്റമോ കുറവോ ആണോ? യഥാർത്ഥത്തിൽ ഇപ്പോൾ എനിക്ക് കൂടുതൽ റെസ്പെക്‌ട് തോന്നുന്നു.”

സുഷ്മിതയ്ക്ക് അപ്പോൾ അവനോട് കൂടുതൽ ഇഷ്ടമാണ് തോന്നിയത്. സുഷ്മിതയുടെ ഏറ്റവും പ്രിയപ്പെട്ട ചങ്ങാതിയായി ഗൗതം മാറാൻ അധികകാലമെടുത്തതേയില്ല.

അവരുടെ ചങ്ങാത്തത്തിന്‍റെ രണ്ടു മാസങ്ങൾ കടന്നു പോയി. അപ്പോഴാണ് ഗൗതമിന്‍റെ പിറന്നാൾ വന്നത്. സുഷ്‌മിത മനോഹരമായൊരു ഇ കാർഡ് അവന് അയച്ചു കൊടുത്തു. രാത്രി 12 മണിക്ക് ആശംസ എത്തുന്ന പാകത്തിനാണ് സുഷ്‌മിത അത് അയച്ചത്.

ഗൗതം ഓൺലൈനിൽ തന്നെ ഉണ്ടായിരുന്നു.

“ശ്രീ… താങ്ക്യു സോ മച്ച്..?”

“ഏയ്… നൊ താങ്ക്സ്… എന്തിനാ എന്നോട് താങ്ക്സ്….”

“ശരി താങ്ക്സ് പിൻവലിച്ചു. പിറന്നാളുകാരന് ഇതു മാത്രമാണോ ഗിഫ്റ്റ്?”

“പിന്നെന്താ വേണ്ടത്?”

“ചോദിച്ചാൽ തരുമോ?”

“അപ്പു, കൂടുതൽ ടെൻഷനാക്കാതെ കാര്യം പറയൂ”

“നമ്മൾ ഫ്രണ്ട്‌സ് ആയിട്ട് രണ്ട് മാസമായി ഞാൻ ഇതു വരെ ആ ശബ്ദം കേട്ടിട്ടില്ല. എനിക്ക് പിറന്നാൾ സമ്മാനമായി ആ ശബ്ദം മതി.”

“ശരി, നമ്പർ തരൂ. ഞാൻ നാളെ വിളിക്കാം…”

“ഓ… താങ്ക്യൂ, ഡിയർ ശ്രീക്കുട്ടി… നാളെ ആവാൻ കാത്തിരിക്കുന്നു.”

ഗൗതമിന്‍റെ സന്തോഷം കണ്ടപ്പോൾ സുഷ്‌മിതയുടെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു.

അപ്പുവിന്‍റെ ഫോൺ നമ്പർ അവൾ ഫോണിൽ സേവ് ചെയ്‌തു.

വൈകിട്ട് വിളിക്കുമ്പോൾ അപ്പു കാത്തിരിക്കുകയായിരുന്നു.

“ശ്രീ, എന്‍റെ ജീവിതത്തിൽ എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണിത്. ഈ ശബ്ദം എനിക്ക് എത്ര സന്തോഷം നൽകുന്നു.”

“സത്യമാണോ, അപ്പു.”

“അതേ, ഡിവൈൻ ട്രൂത്ത്!”

പിന്നീട് എല്ലാ ദിവസവും അവർ പരസ്‌പരം വിളിക്കും. മനം നിറയെ സംസാരിക്കും.

ഒരു ദിവസം രാത്രി 8 മണി കഴിഞ്ഞപ്പോൾ ഗൗതമിന്‍റെ കാൾ വന്നു. അയാളുടെ ശബ്ദത്തിലെ മാറ്റം സുഷ്മിത തിരിച്ചറിഞ്ഞു.

“ശ്രീ, എവിടാ ഇപ്പോ?”

“ഞാൻ വീട്ടിൽ. എന്തു പറ്റി, നിന്‍റെ ശബ്ദം വല്ലാതെ തോന്നുന്നു.”

“ങും ഞാൻ അൽപം മദ്യം കഴിച്ചു. കൂട്ടുകാർക്കൊപ്പം”

“എന്താണ് പതിവില്ലാതെ, നീ വീട്ടിൽ പോകാൻ നോക്കൂ.”

“ശരി, നാളെ വിളിക്കാം.” കൂടുതലൊന്നും പറയാതെ ഗൗതം ഫോൺ വച്ചു. രാത്രി മുഴുവൻ കൂട്ടുകാർക്കൊപ്പം കറങ്ങി നടന്നിട്ട്, ദേഷ്യ മടങ്ങുമ്പോൾ അയാൾ വീട്ടിൽ പോകുമെന്ന് സുഷ്മിതയ്‌ക്ക് അറിയാമായിരുന്നു. അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്‌തു.

ഇപ്പോൾ ആ സൗഹൃദത്തിന് ഒരു വയസ്സ് പിന്നിട്ടിരിക്കുന്നു. രണ്ടു പേരും സംസാരിക്കാതെ ഇതിനിടയിൽ ഒരു ദിവസം പോലും പിന്നിട്ടില്ല. ഒരു ദിവസം ഗൗതം പതിവില്ലാതെ സംഭാഷണത്തിൽ ആമുഖം വച്ചു.

“ശ്രീ, ഞാനൊരു കാര്യം പറയട്ടെ.”

“പറയണ്ട“

“എനിക്കു പറയണം”

“ഹാ… പിന്നെ നീ എന്തിനാ അനുവാദം ചോദിക്കുന്നോ?”

“ഇതു കേൾക്കാൻ വേണ്ടി…” ഗൗതം തമാശയായി പറഞ്ഞു.

“പറ… നിനക്കെന്താ ചോദിക്കാനുള്ളത്.”

“കുറേ നാളുകളായി ശ്രീയെ കുറിച്ച് മാത്രമാണ് എന്‍റെ ചിന്ത. മറ്റൊന്നും മനസ്സിലേയ്‌ക്ക് വരുന്നില്ല.”

“ആഹാ… അത് നമ്മൾ എല്ലാ ദിവസവും സംസാരിക്കുന്നതു കൊണ്ടാകും.”

“ഏയ് അതു കൊണ്ടല്ല… ദേഷ്യപ്പെടുമില്ലെങ്കിൽ ഞാനൊരു കാര്യം പറഞ്ഞോട്ടെ.”

“പറയൂ… പറയണ്ടാ എന്നു പറഞ്ഞാലും നീ പറയുമല്ലോ.”

“ശ്രീ… സൗഹൃദത്തിനും പ്രണയത്തിനുമിടയിലെ ഒരു നൂൽപ്പാലത്തിലാണ് ഞാൻ. എപ്പോൾ വേണമെങ്കിലും നൂൽപ്പാലത്തിൽ നിന്ന് ഞാൻ പ്രണയക്കടലിൽ വീണേക്കാം.”

“ആഹാ… ഗുഡ്… ആരോടാണ് പ്രണയം….”

“ദേഷ്യപ്പെടല്ലേ, ശ്രീയോട്…”

“മതി… എനിക്ക് തൃപ്‌തിയായി. ഇതല്ലേ നമ്മൾ തുടക്കത്തിൽ തന്നെ പറഞ്ഞത്. ഇങ്ങനെയൊന്നും ഉണ്ടാവരുത്. സൗഹൃദത്തിന്‍റെ അതിർ വരമ്പുകൾ സൂക്ഷിക്കണം എന്നൊക്കെ.”

“അതെല്ലാം ഞാൻ സമ്മതിക്കുന്നു. പക്ഷേ, എനിക്ക് ഇഷ്‌ടം തോന്നുന്നു. അത് ഞാൻ തുറന്നു പറഞ്ഞു. തോന്നിയ ഇഷ്‌ടം ഞാനെങ്ങനെ മാറ്റി വയ്‌ക്കും?”

“അപ്പു… എന്‍റെ കാര്യം അറിയാമല്ലോ. എനിക്ക് ചുറ്റും നിയന്ത്രണരേഖ ഉണ്ട്. അത് ലംഘിക്കാൻ എനിക്കാവില്ല. ഇതൊക്കെ പാപമാണ്.”

“സ്നേഹം പാപമാകുന്നതെങ്ങനെ? ഞാൻ ചീത്ത മനസ്സോടെ ശ്രീയെ കണ്ടിട്ടില്ല. എനിക്ക് പ്രണയം തോന്നിയത് തുറന്നു പറഞ്ഞു. എന്നാൽ എന്‍റെ പ്രണയം സ്വീകരിക്കണമെന്ന് ഞാൻ പറയില്ല.”

“അപ്പു, ദയവായി എന്നെ വിഷമിപ്പിക്കല്ലേ. എനിക്ക് നിന്‍റെ അടുത്തു പോയി.”

“ഇല്ല ഞാൻ ആയിട്ട് ശ്രീയെ വിഷമിപ്പിക്കില്ല.” സുഷ്മിത ഒന്നും മിണ്ടാതെ ഫോൺ കയ്യിൽ പിടിച്ച് കുറച്ചു നേരം കൂടി നിന്നു. പിന്നെ ദു:ഖത്തോടെ ഫോൺ വച്ചു. ആദ്യമായി അവർക്കിടയിലെ ബന്ധത്തിൽ ഒരു മാറ്റം സംഭവിച്ചതു പോലെ. ഏതാനും ദിവസം പരസ്‌പരം ഫോൺ കോൾ പോലുമില്ലാതെ. പക്ഷേ സുഷ്മിതയ്‌ക്ക് പിടിച്ചു നിൽക്കാനായില്ല. ഇത്രയും ദിവസം സംസാരിക്കാതിരുന്നപ്പോൾ നെഞ്ചിൽ ഒരു കല്ല് കയറ്റി വച്ച തോന്നൽ.

അവൾ പിന്നെ മടിച്ചില്ല.

“ഹലോ… അപ്പു…”

“ശ്രീ, ഞാൻ ജീവിച്ചിരിപ്പുണ്ട്, പേടിക്കേണ്ട.”

“ഒന്നു പോടാ… നിനക്കെന്നെ വിളിക്കാൻ തോന്നിയില്ലല്ലോ.”

“ശ്രീ വിളിക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അതാ.”

“അതേ, എന്‍റെ നിയന്ത്രണരേഖയുടെ പരിധി ഞാൻ ലംഘിക്കുകയാണ്. നമുക്കു വേണ്ടി അത്രയും മൂല്യം ഞാൻ ഈ സൗഹൃദത്തിന് നൽകിപ്പോയി.”

“താങ്ക്യൂ ശ്രീ, എന്‍റെ ഭാഗത്തു നിന്ന് അരുതാത്ത ഒരു പെരുമാറ്റവും ഉണ്ടാവില്ല” പ്രണയത്തിന്‍റെ മൗനഭാഷ അവർക്കിടയിൽ ചിറകു വിരിച്ച് പറന്നു തുടങ്ങി. എന്നാൽ അതു സീമകൾ ലംഘിച്ചതുമില്ല.

ഒരു ദിവസം സംഭാഷണത്തിനിടയിൽ സുഷ്മിത തന്നെ അക്കാര്യം ചോദിച്ചു.

“നിന്‍റെ ലൈഫിൽ മറ്റൊരാൾ ഇല്ലെന്നാണോ?”

“ഇപ്പോൾ ശ്രീ മാത്രമേ ഉള്ളൂ. ഞാൻ കോളേജിൽ പഠിക്കുമ്പോൾ എനിക്കൊരു പ്രണയം ഉണ്ടായിരുന്നു. പഠനശേഷം അവളുടെ വിവാഹം വീട്ടുകാർ നിശ്ചയിച്ചു. പിന്നെ ഞങ്ങൾ തമ്മിൽ ഒരു ബന്ധവുമുണ്ടായില്ല.”

ആ സംഭാഷണം അവിടെ അവസാനിച്ചു. അടുത്ത ദിവസം ഗൗതം വളരെ ടെൻഷനോടെയാണ് വിളിച്ചത്.

“ശ്രീ, വീട്ടുകാർ എന്നെ കല്യാണം കഴിക്കാൻ നിർബന്ധിക്കുന്നു.”

“അത് നല്ല കാര്യമല്ലേ.”

“അതെ, പക്ഷേ അവർ പണത്തിനു വേണ്ടി എന്നെ വിൽക്കും. അവർക്ക് സ്ത്രീധനം വേണം.”

“എന്തായാലും വീട്ടുകാർ പറഞ്ഞ പെൺകുട്ടിയെ പോയി കാണൂ.”

“ശ്രീ പറഞ്ഞാൽ ഞാൻ പോകും.”

വൈകിട്ട് ഗൗതമിന്‍റെ ഫോൺ കോൾ വന്നു. അയാൾ കടുത്ത ദേഷ്യത്തിലായിരുന്നു.

“ശ്രീ പറഞ്ഞതു കൊണ്ടു മാത്രമാണ് പോയത്.” കമ്പനി സെക്രട്ടറിയാണ് പെണ്ണ്. എനിക്ക് ഒട്ടും ഇഷ്‌ടമായില്ല.”

“ഇഷ്‌ടപ്പെട്ടില്ലെങ്കിൽ അത് വിട്ടേക്ക്. വേറെ നോക്കൂ.”

ഗൗതമിന്‍റെ മനസ്സിലെ പ്രയാസം വേറൊന്നാണെന്ന് സുഷ്മിതയ്ക്ക് നന്നായറിയാം. എന്നാലും അവൾ അക്കാര്യത്തെ കുറിച്ച് നിശബ്ദത പാലിച്ചു. അല്ലാതെന്തു ചെയ്യാൻ! ഗൗതമിന്‍റെ പ്രയാസം കണ്ടപ്പോൾ സുഷ്മിത അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“രാധയുടെയും കൃഷ്ണന്‍റെയും പ്രണയം കേട്ടിട്ടില്ലേ? നീ.”

“ഉണ്ട്, അവരുടേത് അനശ്വര പ്രണയം ആയിരുന്നല്ലോ.”

“എന്നെ ഏറെ ആകർഷിച്ച ബന്ധം ആണത്. രാധ വിവാഹിതയും, കൃഷ്ണനേക്കാൾ പ്രായമുള്ളവളും ആയിരുന്നല്ലോ. എന്നിട്ടും ആ പ്രണയത്തെ അനശ്വരമെന്നല്ലേ കാലം കണക്കാക്കിയത്? അവർ വിവാഹം കഴിച്ചിട്ടില്ലല്ലോ.”

“അതെ, ശ്രീ” എന്‍റെ രാധ ആകുമോ ശ്രീ?”

സുഷ്മിത ഒരു നിമിഷം നിശബ്ദയായി. “അപ്പു…!”

“ഞാൻ തെറ്റാണോ പറഞ്ഞത്?”

അവൾ മറുപടി ഒന്നും പറഞ്ഞില്ല. വീണ്ടും ദിനങ്ങൾ കടന്നു പോയി. ഒരു ജൂലൈ 16 കൂടി കടന്നു വരികയാണ്. സൗഹൃദത്തിന്‍റെ രണ്ടാം വാർഷികം അന്ന് ഗൗതമിന് സവിശേഷമായ ഒരു സമ്മാനം നൽകണമെന്ന് സുഷ്മിതയ്‌ക്കു തോന്നി. അവൾ രാധാകൃഷ്ണന്മാരുടെ മനോഹരമായ ചിത്രം ഓൺലൈനിൽ തപ്പിയെടുത്തു. അതിൽ ആശംസകൾ എഴുതിച്ചേർത്തു. എന്നിട്ട് അടിയിൽ ഇങ്ങനെ കുറിച്ചു രാധാഗൗതം.

കാർഡ് കണ്ടപ്പോൾ ഗൗതമിന് സന്തോഷവും പ്രണയവും ഒതുക്കാനായില്ല. അയാൾ അപ്പോൾ തന്നെ സുഷ്മിതയെ വിളിച്ചു.

“എന്‍റെ പേരിനോട് രാധയെ ചേർത്ത് അയച്ച ഈ കാർഡ് എനിക്കേറ്റവും പ്രിയപ്പെട്ടതാണ്. ഇനി എനിക്കൊന്നും വേണ്ട. ഈ കൃഷണൻ എന്നും രാധയുടേതായിരിക്കും.”

ഗൗതമിന്‍റെ വിവാഹം നിശചയിച്ചു. പെൺകുട്ടിയെ അവന് ഇഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ മുതൽ അനിയന്ത്രിതമായ ദു:ഖം സുഷ്മിതയെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നു. പക്ഷേ അത് പുറത്തു കാണിച്ചാൽ ഗൗതം ദു:ഖിക്കുമല്ലോ. താൻ ഒരിക്കലും ഗൗതമിന്‍റെ സന്തോഷജിവിതം തകർത്തു കൂടാ.

“വിവാഹ ശേഷം എന്നോട് സംസാരിക്കേണ്ട അപ്പു.”

“എന്താണ് ശ്രീ? അങ്ങനെ എനിക്ക് വയ്യാ! എന്നെ കൊല്ലുന്നതിന് തുല്യമാവുമത്.”

“ഭാര്യയെ സ്നേഹിക്കൂ. അവർക്ക് സങ്കടം ഉണ്ടാകരുത്.”

“ഞാൻ അതെല്ലാം ശ്രദ്ധിക്കാം ശ്രീ, ഒരിക്കലും ശ്രീയുടെ അപ്പു. അങ്ങനെ മോശമായ ഒരു കാര്യവും ചെയ്യില്ല.”

ഗൗതമിന്‍റെ വിവാഹം കഴിഞ്ഞു. വീട്ടുകാർ ആഗ്രഹിച്ചപോലെ യഥേഷ്ടം സ്ത്രീധനം ഗൗതമിന് യോജിച്ച പെൺകുട്ടിയും.

വിവാഹ ശേഷമാണ് അത് സംഭവിച്ചത്. സുഷ്മിതയുമായുള്ള ചാറ്റിംഗ് ശ്രദ്ധിച്ച ഭാര്യയോട് തന്‍റെ ഉറ്റ സ്നേഹിതയെക്കുറിച്ച് പറയാതിരിക്കാൻ ഗൗതമിന് കഴിഞ്ഞില്ല.

ഭാര്യയാകട്ടെ കടുത്ത ദേഷ്യത്തോടെയാണ് പ്രതികരിച്ചത്. അക്കാര്യം ഗൗതം സുഷ്മിതയോടും പറഞ്ഞു.

അതറിഞ്ഞപ്പോൾ സുഷ്മിതയ്‌ക്ക് സങ്കടം തോന്നു. ഭയപ്പെട്ടത് സംഭവിക്കുകയാണോ? സുഷ്മിത മെല്ലെമെല്ലെ ചാറ്റിംഗിൽ നിന്ന് പിൻവാങ്ങി തുടങ്ങി.

ഓൺലൈനിൽ ശ്രീയെ കാണാതെ ഗൗതം വിഷമിച്ചു. അയാൾ അവളെ ഫോൺ വിളിച്ചു.” എന്തു പറ്റി?

“തിരക്കായിരുന്നേടാ…”

“ഏയ്… അതൊന്നുമല്ല. ശ്രീയുടെ ശബ്ദം മാറിയിരിക്കുന്നു.” ഗൗതമിന്‍റെ ജിവിതത്തിൽ കരടായി മാറാൻ സുഷ്മിതയ്‌ക്ക് ഒട്ടും ആഗ്രഹമുണ്ടായില്ല. എന്നാൽ അയാളുടെ സ്നേഹത്തിൽ നിന്ന് വിട്ടു പോകുന്നത് അവളെ സംബന്ധിച്ച് ഏറെ പ്രയാസമുള്ള കാര്യമാണ്.

“രാധയുടെ വിരഹം, അത് രാധയുടെ മാത്രമായിരിക്കട്ടെ. കൃഷ്ണൻ സുഖമായിരിക്കട്ടെ. എന്നും ഓർമ്മയിലുണ്ടാകും.” സ്വന്തം രാധ അവൾ അയാൾക്ക് അവസാനത്തെ മെസേജ് അയച്ചു.

മനസ്സ് കല്ലാക്കി മാറ്റി അവൾ തന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലിറ്റ് ചെയ്‌തു. പഴയ ഫോൺ നമ്പർ ഉപേക്ഷിച്ചു. നാലു വർഷങ്ങൾ അങ്ങനെ കടന്നു പോയിരിക്കുന്നു.

വർഷങ്ങൾക്കു ശേഷം പഴയ മെയിൽ അക്കൗണ്ട് തുറന്നു നോക്കാൻ തോന്നിയത്, മനസ്സിന്‍റെ നിയന്ത്രണം നഷ്‌ടപ്പെടുമെന്ന് തോന്നിയതു കൊണ്ടാണ്. ഗൗതമിന്‍റെ എന്തെങ്കിലും വിവരം അതിൽ ഉണ്ടെങ്കിലോ എന്ന് ഓർത്തൂ. മെയിൽ തുറന്നപ്പോൾ ആണ് അമ്പരന്നു പോയത്.

ഓരോ ആഴ്ചയിലും ഗൗതമിന്‍റെ കത്ത്! “എന്‍റെ അപ്പു!”

അവൾക്ക് കരച്ചിൽ അടക്കാൻ പറ്റുന്നുണ്ടായില്ല.

“ശ്രീ, ഞാൻ അച്‌ഛനാകാൻ പോകുന്നു. സന്തോഷമായില്ലേ?”

“ഞാൻ പിസിഎസ് ക്ലീയർ ചെയ്‌തു. എന്നിൽ ശ്രീ കണ്ട സ്വപ്നം സഫലമാകാൻ പോകുന്നു.”

“ഇന്നെനിക്കൊരു മകൻ പിറന്നു. സോ ഹാപ്പി ടുഡേ…”

“മോന് പേരിട്ടു. മോഹിത്. ശ്രീയ്ക്ക് ഇഷ്ടമായോ?”

കഴിഞ്ഞ നാലു വർഷങ്ങളിലായി വന്ന ആയിരത്തോളം കത്തുകൾ! ഗൗതമിന്‍റെ ജിവിതത്തിലെ ഓരോ കാര്യവും അവൻ അറിയിച്ചു കൊണ്ടേയിരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസവും ഗൗതമിന്‍റെ കത്ത് മെയിലിൽ വന്നു കിടപ്പുണ്ടായിരുന്നു. അതു വായിച്ചതോടെയാണ് താൻ ഇത്രയും അസ്വസ്ഥയായത്.

“ഒരിക്കൽ എന്‍റെ കൂടെ താജ്മഹൽ കാണണമെന്ന് ശ്രീ ആഗ്രഹിച്ചില്ലേ? അതു നിറവേറ്റണ്ടേ? ഞാൻ കാത്തിരിക്കുന്നു. നമുക്ക് പോകണം ഒരു നാൾ.”

ഒരായുസിന്‍റെ മുഴുവൻ സ്നേഹവും പകർത്തി വച്ച വരികൾ. കണ്ണീരണിഞ്ഞ കണ്ണുകളിലൂടെ അതു വായിക്കുമ്പോൾ അവളുടെ സങ്കൽപ ലോകത്ത് പ്രണയം വീണ്ടും പൂത്തു. നഷ്ടപ്പെടലുകളുടെ വേദന ഹൃദയത്തേക്കാൾ അറിയുന്നത് മിഴികളാണെന്ന് സുഷ്മിത അപ്പോൾ ആലോചിച്ചു.

ഒരു മണിക്കൂർ കൊണ്ട് വീട് വൃത്തിയാക്കാം

ആഴ്ചയിൽ കിട്ടുന്ന ഒരവധി ദിവസം മുഴുവനും വീട് വൃത്തിയാക്കി സമയം കളയണോ? ഞൊടിയിട സമയം കൊണ്ട് വീട് കംപ്ലീറ്റ് ക്ലീനാക്കി ബാക്കി വരുന്ന സമയം ജോളിയാക്കാം. ക്ലീനിംഗിന്‍റെ ഓരോ ഘട്ടത്തിനും സമയം നിശ്ചയിച്ച് ചെയ്താൽ തീർച്ചയായും തല്ലൊരു സമയം മറ്റ് കാര്യങ്ങൾക്കായി കണ്ടെത്താം.

തുടക്കം മുകളിൽ നിന്നും

ഏത് മുറി വൃത്തിയാക്കുന്നു എന്നല്ല വൃത്തിയാക്കൽ ചുവർ, മുകൾ ഭാഗം എന്നിവിടങ്ങളിൽ നിന്നും ആരംഭിക്കുകയാണ് വേണ്ടത്. സീലിംഗ് ഫാനുകളിലെ പൊടി നീക്കം ചെയ്യത്, ചുവരിലെ മാറാല, ഫർണ്ണീച്ചറിലെ പൊടിയും അഴുക്കും നീക്കും ചെയ്യൽ എന്നിവ ഘട്ടം ഘട്ടമായി ചെയ്‌തു കൊണ്ടു വേണം ഏറ്റവുമൊടുവിൽ നിലം അടിച്ചുവാരി തുടയ്ക്കാൻ.

ഓരോ ബെഡ്റൂമിനും – 6 മിനിറ്റ് വീതം

  • മുഷിഞ്ഞ ബെഡ് ഷീറ്റും തലയണ കവറുകളും മാറ്റി ബെഡ് ക്ലീൻ ചെയ്‌ത ശേഷം ഫ്രഷ് ബെഡ് ഷീറ്റും തലയണ കവറുകളും സെറ്റ് ചെയ്യാം.
  • അനാവശ്യ വസ്‌തുക്കൾ (വേസ്റ്റുകൾ) എല്ലാം നീക്കം ചെയ്യുക. സമയ കുറവുണ്ടെങ്കിൽ ഒരു വലിയ ബാസ്ക്കറ്റിലോ പോളിത്തീൻ കവറിലോ ശേഖരിച്ച് മാറ്റി വയ്ക്കുക.
  • ഡസ്റ്റിംഗ് സ്പ്രേ ഉപയോഗിച്ചോ മൈക്രോ ഫൈബർ തുണി കൊണ്ടോ തുടയ്ക്കുക. മുകളിൽ നിന്നും താഴോട്ട് എന്ന പോലെ ചെയ്യുക.

ബാത്റൂം ക്ലീനിംഗ് – 7 മിനിറ്റ്

  • എല്ലാ ബാത്ത് റൂമിലെയും കൗണ്ടറുകളിലുള്ള അനാവശ്യവസ്‌തുക്കൾ മാറ്റുക. കൗണ്ടറുകളിലും ഷെൽഫുകളിലും, ചുവരുകളിലും ക്ലീനർ സ്പ്രേ ചെയ്യുക. അതുകഴിഞ്ഞ് ടോയിലറ്റുകൾ ക്ലീൻ ചെയ്യുക. കൗണ്ടറുകളും ചുവരുകളും ബ്രഷുപയോഗിച്ച് വൃത്തിയാക്കാം.
  • മിററുകളും തുടച്ച് വൃത്തിയാക്കുക.
  • കിച്ചൻ ഫ്ളോർ ക്ലീനാക്കിയ ശേഷം ബാത്ത്റൂം ഫ്ളോർ ക്ലീൻ ചെയ്യാം.

ലീവിംഗ് ഡൈനിംഗ് റൂം –7 മിനിറ്റ്

  • ഈ ഇടങ്ങളിലെ അനാവശ്യ വസ്തുക്കൾ വളരെ പെട്ടെന്ന് ഒഴിവാക്കുക.
  • മുറിയുടെ ഒരു മൂലയിൽ നിന്നും തുടങ്ങി എല്ലായിടവും മുകളിൽ നിന്നും താഴോട്ട് എന്ന നിലയിൽ പൊടിയടിക്കുക (മാറാല മാറ്റുക). (ജനാല അഴികൾ, സീലിംഗ് ഫാനുകൾ എന്നിവയൊക്കെ ക്ലീൻ ചെയ്യാം.)
  • വാക്വം ഉപയോഗിച്ച് ഫർണ്ണീച്ചറുകളിലെ പൊടി നീക്കം ചെയ്യാം. അതുകഴിഞ്ഞ് ഫ്ളോർ ക്ലീനിംഗിലേക്ക് നീങ്ങാം.

അടുക്കള – 12 മിനിറ്റ്

  • കഴുകാനുള്ള പാത്രങ്ങൾ ഡിഷ് വാഷറിൽ ഇടാം. അതിൽ സോപ്പ് കലക്കി പാത്രങ്ങൾ മുക്കി വയ്ക്കാം. അല്ലെങ്കിൽ സിങ്കിൽ വളരെ ഫാസ്റ്റായി പാത്രങ്ങൾ കഴുകിയെടുക്കുക. ഗ്യാസ് സ്റ്റൗ ടോപ്പ് എന്നിവ ചൂട് വെള്ളവും ഡിഷ് വാഷറും ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാം. ബർണർ കുറച്ച് നേരം സോപ്പ് വെള്ളത്തിൽ മുക്കി വയ്ക്കാം.
  • കൗണ്ടറുകൾ ഒഴിഞ്ഞ ശേഷം വൃത്തിയേക്കാം.
  • ചൂട് വെള്ളത്തിൽ മുക്കിയ സ്പോഞ്ചു കൊണ്ട് കാബിനറ്റുകളും കൗണ്ടറുകളും മറ്റ് സ്ലാബ് ഏരിയകളും തുടച്ച് വൃത്തിയാക്കുക.
  • അടുത്തതായി അടുക്കള ഉപകരണങ്ങൾ തുടച്ച് ക്ലീനാക്കാം.
  • വെള്ളത്തിൽ മുക്കി വച്ച ബർണർ ക്ലീൻ ചെയ്‌ത് യഥാസ്‌ഥാനത്ത് വയ്ക്കാം.
  • ഏറ്റവും ഒടുവിലായി തറ അടിച്ച് തുടച്ച് ക്ലീനാക്കാം.

മൊത്തം വീടിന്‍റെ നിലം വൃത്തിയാക്കാൻ – 15 മിനിറ്റ്

  • കാർപെറ്റ് ഇട്ടിരിക്കുന്ന മുറികൾ വാക്വം ക്ലീൻ ചെയ്യുന്നത് പുറകിലേക്കെന്ന രീതിയിൽ ആയിരിക്കണം. അത് വേഗത്തിൽ. വാക്വം ക്ലീനർ ഉപയോഗിക്കുന്ന ജോലി കൂടുതൽ എളുപ്പമുള്ളതാക്കും.
  • പരുപരുത്ത തറ വൃത്തിയാക്കാൻ വാക്വത്തിന് കഴിയില്ല. അറ്റാച്ചുമെന്‍റ് ഉപയോഗിച്ച് മുറിയുടെ മൂലകളും മറ്റും ക്ലീൻ ചെയ്യാം. സാധാരണ ചൂലു കൊണ്ട് ക്ലീൻ ചെയ്യുന്നതിലും വേഗത്തിൽ വാക്വം ക്ലീനറു കൊണ്ട് ക്ലീൻ ചെയ്യാനാവും.

പാട്ട് പാടി കൂട്ട് കൂടാൻ, സോഷ്യൽ മോബ്

പഠിക്കാനിരിക്കുമ്പോൾ പാട്ട് കേൾക്കുക എന്ന ശീലം ഉണ്ടായിരുന്നു അഗിൻ ജോൺസൺ എന്ന വിദ്യാർത്ഥിയ്ക്ക്. മനസ്സിനെ ചാനലൈസ് ചെയ്യാനുള്ള ഉപാധിയായിരുന്നു അത്. പാട്ടിനോടുള്ള പ്രണയം കടുത്തപ്പോൾ മ്യൂസിക് പ്രോഗ്രാമുകൾ നേരിട്ടു കേൾക്കാൻ തുടങ്ങി. അപ്പോൾ സാധാരണ പാട്ട് പ്രേമികളെപ്പോലെ സ്റ്റേജിനു മുന്നിലിരുന്ന് പാട്ട് ആസ്വദിക്കുകയായിരുന്നില്ല അഗിന്‍റെ പാഷൻ. പിന്നണിയിലേക്ക് കടന്നുചെന്ന് ആർട്ടിസ്റ്റുകളെ പരിചയപ്പെടുന്നതിലായിരുന്നു ഹരം. എഴുവർഷത്തോളം ലോജിസ്റ്റിക്സിൽ ജോലി ചെയ്തശേഷം ഈ എംബിഎക്കാരൻ തന്‍റെ ഇഷ്ടമേഖലയിലേക്ക് മടങ്ങിയെത്തി. സോഷ്യൽ മോബ് എന്ന പേരിട്ട് ഒരു ഡിജിറ്റൽ മ്യൂസിക് സ്പേസ്. ഫേസ്ബുക്കിനോടാണ് അവന്‍റെ കളി എന്ന മട്ടിലൊക്ക പലരും പരിഹസിച്ചു തള്ളിയ സന്ദർഭങ്ങൾ. വിർച്വൽ ലോകത്ത് ഫേസ്ബുക്ക് പോലെ നിരവധി ആപ്പുകൾ ഉള്ളപ്പോൾ എന്തിനാണ് സോഷ്യൽ മോബ് എന്ന സോഷ്യൽ മീഡിയ ആപ്പ്?

കൊച്ചിയിൽ നിന്നുള്ള ഒരു പറ്റം യുവാക്കളുടെ ശ്രദ്ധേയമായ സംരംഭമായി മാറിയ സോഷ്യൽ മോബ്, ലോകത്തിന്‍റെ ഏതു കോണിലുള്ളവരെയും സംഗീതത്തിലൂടെ കണക്ട് ചെയ്യുകയാണ്. ആഗോളതലത്തിൽ 500 ഓളം ഗായകർ, 5000ത്തിലേറെ മണിക്കൂറിന്‍റെ പാട്ടുകൾ. മ്യൂസിക്കും നെറ്റ്‍വർക്കിംഗും ചേർത്തൊരുക്കിയ ഒരിക്കൽ തന്‍റെ സ്വപ്നമായിരുന്ന പ്രോജക്ടിനെ യാഥാർത്ഥ്യത്തിലേക്ക് എത്തിച്ച സോഷ്യൽ മോബ് എന്ന ലോകത്തെ ആദ്യത്തെ മ്യൂസിക് നെറ്റ്‍വർക്കിംഗ് ആപ്പിനെക്കുറിച്ച് അഗിൻ ജോൺസൺ പറയുന്നത് കേൾക്കാം.

കണക്ടിംഗ് വിത്ത് ഹ്യുമൻ

മനുഷ്യന് ഏറ്റവും കൂടുതൽ താൽപര്യമുള്ളത് ആളുകളുമായി ഇന്‍ററാക്റ്റ് ചെയ്യാനാണ്. ഫോൺ വന്ന സമയത്ത് കാമുകീകാമുകന്മാരൊക്കെ മണിക്കൂറുകളോളം സംസാരിക്കും. അതിനുശേഷം വാട്സ്ആപ്പും ഫേസ്ബുക്കുമൊക്കെയായി. അതെല്ലാം വൺ ടു വൺ എന്ന രീതിയിലാണ്. അതു കഴിഞ്ഞപ്പോൾ കമ്മ്യൂണിറ്റി ബിൽഡിംഗ് ആയി. പലരുടെയും ഗ്രൂപ്പ് ആയി. ഇതാണ് മനുഷ്യന്‍റെ രീതി. താൽപ്യമുള്ള കാര്യങ്ങൾ പരസ്പരം ഷെയർ ചെയ്യാനുള്ള മനസ്സുള്ളതിനാൽ അതിനുള്ള ഇടം തേടുന്നു. അതേ ചിന്ത തന്നെയാണ് സംഗീതത്തിന്‍റെ കാര്യത്തിലും ഉള്ളത്. നമ്മൾ നാല് പേരിരിക്കുമ്പോൾ അതിൽ മ്യൂസിക് ടേസ്റ്റ് കംപ്ലീറ്റിലി വ്യത്യസ്തമായ ഒരാളുണ്ടെങ്കിൽ തീർച്ചയായും അത് ശ്രദ്ധിക്കപ്പെടാം. ജനങ്ങളെ കണക്ട് ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട കോമൺ എലമെന്‍റ് ഏതാണെന്ന് ചോദിച്ചാൽ അതിലൊന്ന് മ്യൂസിക് ആണ്.

മ്യൂസിക്കിനെ ബേസ് ചെയ്ത് ആൾക്കാരെ കണക്ട് ചെയ്യുക. അങ്ങനെ കണക്ട് ചെയ്ത് ഒരു മ്യൂസിക് കമ്മ്യൂണിറ്റി ബിൽഡ് ചെയ്യുക. അതാണ് സോഷ്യൽ മോബിന്‍റെ അടിസ്ഥാനം. ഇതിന്‍റെ പശ്ചാത്തലത്തിൽ മ്യൂസിക് എന്ന ഒരു വലിയ ഘടകം ഉണ്ട്.

ഏത് ടൈപ്പ് പാട്ടാണ് ഒരാൾ കേൾക്കുന്നത്. അതിനനുസരിച്ച് അയാളുടെ ഇന്‍ററെസ്റ്റുകൾ ഏതൊക്കെ ആയിരിക്കും. ആ വ്യക്‌തി ഏതൊക്കെ ആളുകളുമായിട്ടായിരിക്കും കണക്ട് ആയിരിക്കുന്നത് ഇതൊക്കെ മനസ്സിലാക്കാൻ ഇതിലൂടെ കഴിയും. അവർ ചൂസ് ചെയ്ത് കേൾക്കുന്ന പാട്ടിനനുസരിച്ച് അവരുടെ ബിഹേവിയറൽ പാറ്റേൺ അനലൈസ് ചെയ്യുന്നു. അങ്ങനെ ഒരേ കാറ്റഗറി വരുന്നവരെ കണക്ട് ചെയ്തുകൊടുക്കുന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജെൻസ് ആണ് ഇതിലെ താക്കോൽ. ഇതിൽ പ്രത്യേക ടൂൾ ഒന്നും ഇല്ല. മ്യൂസിക് തിയറിയാണ് ബേസ്. കഴിഞ്ഞ 5 വർഷമായി നടത്തുന്ന റിസർച്ചിനെ ബേസ് ചെയ്താണ് കമ്മ്യൂണിറ്റി ഡെവലപ് ചെയ്തത്.

കുറേയേറെ ഇൻഡിപെൻഡന്‍റ് ആർട്ടിസ്റ്റുകൾ ഇന്നുണ്ട്. ഇവർക്കൊന്നും വേണ്ടത്ര ഏക്സ്പോഷർ കിട്ടുന്നില്ല. ഇവരിൽ പേരെടുത്ത് നമുക്ക് പറയാൻ കഴിയുന്നത് കൂടി വന്നാൽ 50 പേരുണ്ടാകും. ബാക്കി ഈ പറയുന്ന ആളുകളെയാണ് സോഷ്യൽ മോബ് ഫോക്കസ് ചെയ്യുന്നത്. മ്യൂസിക്കിലൂടെ അവർക്കൊരു വരുമാനം എങ്ങനെ ഉണ്ടാക്കാമെന്നാണ് ചിന്തിക്കുന്നത്. മിക്കപ്പോഴും കോളേജിലൊക്കെ പഠിക്കുമ്പോഴാണ് പലരും ബാന്‍റ് ഒക്കെ തുടങ്ങുക. കോളേജിൽ നിന്ന് ഇറങ്ങുമ്പോൾ പലരുടെയും ആ കൂട്ടായ്മ സ്പ്ലിറ്റ് ആയിട്ടുണ്ടാകും.

ഒരു കരിയർ ബിൽഡിംഗ് പ്രോസ്പെക്ടീവിലാണ് ഈ സോഷ്യൽ മോബ് പ്രവർത്തിക്കുന്നത്. നൂറിലേറെ ഇന്ത്യൻ ആർട്ടിസ്റ്റുമാരുണ്ട് ഇതിൽ. കൂടുതലും ഇംഗ്ലീഷ് മ്യൂസിക് ആണ്. ഇന്ത്യൻ കൂടി വന്നപ്പോൾ ഹിന്ദി, തമിഴ്, മലയാളം എല്ലാം വർദ്ധിച്ചുവരുന്നുണ്ട്.

ബീറ്റ്സും ഹാർട്ട്ബീറ്റും

എല്ലാ പാട്ടിനും അതിന്‍റെതായ ബീറ്റ്സ് പെർ മിനിറ്റുണ്ട്. അതു പോപ്പോ റോക്കോ എന്തായാലും അങ്ങനെയാണ്. പാട്ട് കേൾക്കുമ്പോൾ ഈ ബീറ്റ്സും നമ്മുടെ ഹാർട്ട് ബീറ്റും സിങ്ക് ആയാലാണ് നമുക്ക് ആ പാട്ടിനോടുള്ള ഇമോഷൻ വരുന്നത്. ചില പാട്ട് കേൾക്കുമ്പോൾ നമ്മുടെ കണ്ണ് നിറയാറുണ്ട്. ഈ എലമെ്‌ന്‍റാണ് സോഷ്യൽ മോബിൽ ഞങ്ങൾ ഉപയോഗിച്ചിരിക്കുന്നത്.

ഇത് സാധാരണ മോഡേൺ പ്ലോട്ട് പോലെ ഡിജിറ്റൽ പ്ലാറ്റ്ഫോം മാത്രം അല്ല. ആപ്പ് മാത്രവും അല്ല. ഓഫ് ലൈനും ഉണ്ട്. കൊച്ചിയിൽ മാസംതോറും ഒരു വ്യാഴാഴ്ച ഒരു ലൈവ് ഡിസ്കഷൻ പ്രോഗ്രാം ഉണ്ട്. കമ്മ്യൂണിറ്റി ബിൽഡിംഗ് എന്നു പറഞ്ഞാൽ ആപ്പിലൂടെ മാത്രം ഉള്ള കമ്മ്യൂണിറ്റി ക്രിയേഷൻ അല്ല. പുറത്തും ചെയ്യാൻ പറ്റും.

social_mob

മ്യൂസിക്കിനോട് പാഷൻ ഉള്ളതിനാൽ ഞാൻ ബാംഗ്ലൂരും ഡൽഹിയിലുമൊക്കെ ആയിരുന്ന സമയത്ത് മ്യൂസിക് ഇവന്‍റിനൊക്കെ പോയാൽ ബാക്ക് സ്റ്റേജിലേക്ക് പോയി ആർട്ടിസ്റ്റുകളെ പരിചയപ്പെടുമായിരുന്നു. അന്നത്തെ കാലത്ത് ഏറ്റവും വലിയ ഫോൺ സാംസംഗിന്‍റെ എസ് 3 പ്രൈം ഫോൺ ആണ്. ഞങ്ങൾക്ക് ടെസ്റ്റ് ചെയ്യാൻ പോലും ഒരു സംവിധാനം ഇല്ല. അന്ന് ഇതിനിറങ്ങിത്തിരിച്ച സമയത്ത് പലരും പരിഹസിച്ചു. ആരാണ് ഓൺലൈൻ സ്ട്രീം ചെയ്യുക. എത്ര കാഷ് ആവും നെറ്റിന്? അന്ന് തന്നെ ഉള്ളിൽ ഒരു വിഷൻ ഉണ്ടായിരുന്നു. രണ്ട് വർഷങ്ങൾക്കുള്ളിൽ ഇന്‍റർനെറ്റ് ആക്സസ് അത്ര പ്രയാസം ഉണ്ടാവില്ല. അങ്ങനെ ഇന്‍റർനെറ്റ് റിവല്യൂഷൻ വന്ന സമയത്തോട് ഞങ്ങൾ താങ്ക്സ് പറയുകയാണ്.

പ്രൊജക്ടുകളോടുള്ള ഇഷ്ടം

ഇപ്പോൾ സോഷ്യൽ മോബിന് ഗ്ലോബലി നല്ല റീച്ച് വന്നിട്ടുണ്ട്. ഞങ്ങൾ ഇത് പരസ്യം കൊടുത്തു മാർക്കറ്റ് ചെയ്തിട്ടില്ല. ആവറേജ് 5000 മണിക്കൂർ പാട്ട് നമുക്ക് ദിവസവും തുടർച്ചയായി നൽകാൻ കഴിയുന്നു. 3 മാസത്തിനുള്ളിൽ 10000 ത്തിനകത്താളുകൾ മ്യൂസിക് കേൾക്കുന്നുണ്ട്.

പോഡ്കാസ്റ്റ് എന്നൊരു ട്രെന്‍റ് ഇന്ത്യയിൽ മെല്ലെ വന്നുകൊണ്ടിരിക്കുന്നു. ലോകപ്രശസ്തരായിട്ടുള്ള, ആർജെ, വിജെ ഇവരെയെല്ലാം സൈൻ ആപ്പ് ചെയ്ത് പോഡ്കാസ്റ്റ് കാറ്റലോഗ് ചെയ്തുവരികയാണ്.

തുടക്കത്തിൽ ഞാൻ ഒരു വൺമാൻ ആർമിയായിരുന്നു. അന്ന് ഞാൻ പേഴ്സണലായി ഇൻവെസ്റ്റ് ചെയ്ത് 45000 രൂപയുടെ ഫോൺ വാങ്ങുക ഒരു വലിയ റിസ്ക് ആയിരുന്നു. ഒരു സ്മാർട്ട് ഫോണിലൂടെ ഞാൻ ആദ്യം പ്ലാൻ ചെയ്തത് ഒരു റേഡിയോ സ്റ്റേഷൻ ആയിരുന്നു. പഠിക്കുന്ന കാലത്ത് എന്‍റെ ഹോബി ആയിരുന്നു പലതരം പ്രോജക്ടുകളുണ്ടാക്കുന്നത്. ഹോളിവുഡ് സിനിമകളിലൊക്കെ റേഡിയോ സ്റ്റേഷൻ കാണിക്കുമ്പോൾ ഞാൻ അതേക്കുറിച്ച് റിസർച്ച് ചെയ്യുമായിരുന്നു. ഇന്‍റർനെറ്റ് ബൂം വന്നപ്പോൾ ഒരു ആപ്പ് റിലേറ്റഡ് പ്രോജക്ട് ആയി മ്യൂസിക് പ്ലാറ്റ്ഫോമിനെ കൊണ്ടുവരികയായിരുന്നു. അന്ന് അത് സക്സസ് ആയില്ല. പിന്നെ ഓരോരുത്തരായി ടീം ഉണ്ടായി വന്നു. അങ്ങനെയാണ് ഇതുവരെ എത്തിയത്.

എന്തുകൊണ്ട് കൊച്ചി

ഞാൻ പ്രൊജക്ട് തുടങ്ങിയപ്പോൾ, എന്തിന് ഇപ്പോൾ പോലും ആളുകൾ എന്നെ ഉപദേശിക്കാറുണ്ട്. ഈ പരിപാടിയൊക്കെ ബാംഗ്ലൂരൊക്കെ പോയി ചെയ്യു എന്ന്. കേരളത്തിൽ അതിനുള്ള സ്കോപ്പ് കുറവാണെന്നാണ് വിമർശനം. ഇവിടെ ലിമിറ്റേഷൻ ഉണ്ട്. പക്ഷേ അതൊരു ചലഞ്ചായി ഏറ്റെടുത്ത് ഞങ്ങൾ ഇത് കൊച്ചിയിൽ തന്നെ ലോഞ്ച് ചെയ്തു.

ടീം ബിൽഡ് ചെയ്യാനും പുതിയൊരു കൺസെപ്റ്റ് വിൽക്കപ്പെടാനും കൊച്ചിയിൽ അത്ര ഈസി അല്ലായിരുന്നു. പ്രത്യേകിച്ചും ഇത്തരം പ്ലാറ്റ്ഫോം. ഇത് ഇവിടെ നിന്നു തന്നെ ചെയ്യും എന്ന് തീരുമാനിച്ചത് ഞങ്ങളുടെ പിടിവാശി എന്നു വേണമെങ്കിൽ പറയാം. ഇൻവെസ്റ്റ്മെന്‍റ് കൂടുതലാണ്. അതിനുവേണ്ടി വേറെ ജോലി ചെയ്ത് പണം കണ്ടെത്തുകയായിരുന്നു. ഞാൻ ലോജിസ്റ്റിക്കിലും ബിസിനസ് കൺസൾട്ടിംഗിലൂടെയും സ്വപ്നപദ്ധതിക്കുള്ള പണം കണ്ടെത്തി. അങ്ങനെ സ്റ്റേബിൾ ആയപ്പോൾ ഞങ്ങൾ ഇതിലേക്ക് മുഴുവനായി തിരിയുകയായിരുന്നു.

ഇനിഷ്യലി ഭയങ്കര പ്രഷർ ഉണ്ടാക്കിയ ഈ വർക്ക് എങ്ങനെ ചെയ്യണമെന്നത് പലർക്കും അറിയില്ലായിരുന്നു. ഞാൻ ഇത് തുടങ്ങുമ്പോൾ എന്‍റെ അച്ഛൻ പറഞ്ഞൊരു കാര്യമുണ്ട്. എനിക്ക് ഇതിൽ ഉപദേശിക്കാൻ പറ്റുന്ന കാര്യമല്ല. സ്വയം ചെയ്യേണ്ടി വരും”

ചലഞ്ചിനു പിന്നിലെ ഊർജ്ജം

ബേസിക്കലി ഒരു ബിസിനസ് ഫാമിലിയിൽ നിന്നാണ് ഞാൻ വരുന്നത്. കുന്നംകുളത്ത് ഗ്രോസറിയുടെ ബിസിനസ്സാണ് ഫാമിലിക്കുള്ളത്. എനിക്ക് ബേസിക് ആയ ബിസിനസ് ഡീലുകൾ ചെയ്യാനുള്ള പാഠം എന്‍റെ ഫാമിലിയിൽ നിന്നു തന്നെ കിട്ടിയതാണ്. ഈ യാത്ര എന്തായാലും ഈസി ആയിരുന്നില്ല. എനിക്ക് ഈ ചലഞ്ച് ഇഷ്ടമായി. വിരസമായ ജോലികൾ ചെയ്യാൻ എനിക്ക് കഴിയില്ല എന്നതു തന്നെയാണ് ഈ ചലഞ്ച് എറ്റെടുത്തതിന്‍റെ പിന്നിലെ ഊർജ്ജം. ഇന്നിറങ്ങുന്ന പല പ്രൊജക്ടും ശ്രദ്ധിക്കുമ്പോൾ പണ്ട് ഞാൻ അത് ചെയ്യാൻ ആഗ്രഹിച്ചിരുന്നതാണല്ലോ എന്നോർക്കാറുണ്ട്. ഒറ്റയ്ക്ക് ഒരു കാര്യം ചെയ്യണം. അത് ഞാനായിട്ട് തുടങ്ങുന്ന ഒന്ന് വേണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. അതെന്‍റെ ഒരു ഡ്രീം ആയിരുന്നു. 2007 മുതൽ 2012 വരെ ഇങ്ങനെ ഒരു ഡ്രീമിന്‍റെ പിന്നാലെ ആയിരുന്നു. അന്ന് എന്ത് കിട്ടിയാലും ഇന്‍റർനെറ്റ് നോക്കി പഠിക്കും. ആ വായന എന്നെ പലതും പഠിപ്പിച്ചു.

അനുഭവത്തിൽ നിന്ന്

നിങ്ങൾ മുംബൈയിലോ ഡൽഹിയിലോ ബിസിനസ് ചെയ്യുന്നുണ്ടെങ്കിൽ ശ്രദ്ധിച്ചോളൂ. ബിസിനസ് മോഡൽ യുകെ, യുഎസ് ആയിരിക്കണം. എന്നാൽ  മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ വർക്കൗട്ട് ആയ കാര്യമായിരിക്കും ഇപ്പോൾ കൊച്ചിയിലേക്ക് വരിക. അപ്പോൾ വിദേശ രാജ്യങ്ങളിലെ പ്രോജക്ട് കാണുമ്പോൾ അതിന്‍റെ ഇന്ത്യയിലെ സ്കോപ്പ് എന്താവും എന്ന് ഞാൻ ആലോചിക്കാറുണ്ട്. എംബിഎ കഴിഞ്ഞ് ഇറങ്ങുമ്പോൾ എവിടെയങ്കെിലും ജോലിയ്ക്ക് പോകുന്നതിനെക്കുറിച്ച് അത്ര സീരിയസായിരുന്നില്ല ഞാൻ. പക്ഷേ ഒരു ടീമിനെ മാനേജ് ചേയ്യാൻ നമ്മൾ പഠിക്കുന്നത് ഒരു മാനേജറുടെ കീഴിൽ നിന്ന് ജോലി ചെയ്യുമ്പോഴാണ്. അതൊരു പാഠം ആണ്. 5-6 വർഷം ആർക്കെങ്കിലും കീഴിൽ വർക്ക് ചെയ്യുന്നത് നല്ലതാണ്. പഠിച്ചിറങ്ങുമ്പോൾ കയ്യിലുള്ളത് വമ്പൻ ഐഡിയ ആണെന്ന് തോന്നും. പക്ഷേ അഞ്ച് വർഷം കഴിയുമ്പോൾ അതിലും ബെറ്റർ ഐഡിയ ആയിരിക്കും. ഒരുപാട് യംഗ്സ്റ്റേഴ്സ് പുതിയ ഐഡിയകളുമായി നേരെ അങ്ങ് വന്നു തുടങ്ങും. പക്ഷേ അതിന്‍റെ ടീം വർക്കും അഡ്മിനിസ്ട്രേഷനും ഒന്നും അറിയില്ല. പിന്നെ അതങ്ങ് ഫ്ളോപ്പാകും. പല യംഗ്സ്റ്റർ സ്റ്റാർട്ടപ്പുകളുടെയും ഇന്നത്തെ അവസ്ഥ ഇതൊക്കെയാണ്.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും മനസ്സും

ആളുകൾ ഇപ്പോഴും മ്യൂസിക് പ്ലാറ്റ്ഫോമുകൾ വേണ്ടത്ര അംഗീകരിക്കുന്നുണ്ടോ എന്ന് സംശയമാണ്. ഇന്ത്യൻ മ്യൂസിക് ഇന്ന് അത്ര ഡിമാൻറുള്ള സംഗതിയല്ല. കേട്ട പാട്ടുകൾ തന്നെ കുറേ കേൾക്കുന്നു. കമേഷ്യൽ കണ്ടെന്‍റാണ് കൂടുതൽ. ആർട്ടിസ്റ്റുകൾ തനിയെ പാടിയാൽ റീച്ച് കിട്ടില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. അതിനാലാണ് പ്രശസ്തരായ പാട്ടുകാരെ ഉപയോഗിക്കുന്നത്. എന്നാലും ഒരുപാട് നല്ല സംഗീതം ഇറങ്ങുന്നുണ്ട്. ഇന്ത്യയിൽ ആർട്ടിസ്റ്റ് കൺസെപ്റ്റ് സെൽ ചെയ്യുക കുറച്ച് പ്രയാസമാണ്. കേരളത്തിൽ പല ബാൻറുകൾ ഉണ്ട്. ഞങ്ങൾ അടുത്തിടെ ചെയ്തത് കാനഡയിലെ ഒരു ഫേമസ് ആർട്ടിസ്റ്റിനു വേണ്ടിയാണ്. സോഷ്യൽ മോബിലൂടെ സിമിലർ ഇന്‍ററസ്റ്റുള്ളവരെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വഴി കണക്ട് ചെയ്തു കൊണ്ടിരിക്കുന്നുണ്ട് .

എന്‍റെ പരിചയത്തിലുള്ള ടിപ്പിക്കൽ ബ്രാഹ്മിൻ, നോൺവെജ് കഴിക്കില്ല. പക്ഷേ ഇഷ്ടം ഹെവി മെറ്റൽ സോംഗ്സ് ആണ്. അയാളുടെ സ്വഭാവത്തിനു ചേർന്നതല്ല ആ പാട്ടുകൾ. ഇപ്പോൾ ഒരാൾ എന്താണ് കേൾക്കുന്നത് എന്നു നോക്കിയിട്ടാണ് അയാൾക്ക് വേണ്ടത് കൊടുക്കുന്നത്. പ്രേമനൈരാശ്യം വന്ന ഒരാൾ ഫുൾ കേൾക്കുന്നത് റൊമാന്‍റിക് മ്യൂസിക് ആണെങ്കിൽ സിസ്റ്റം അത് ഐഡന്‍റിഫൈ ചെയ്യുന്നു. അതിനെ ബേസ് ചെയ്ത കണ്ടെന്‍റ് യൂസർ അറിയാതെ ലഭിക്കും.

പോപ്പ് ആന്‍റ് റോക്ക് ആണ് ഒരാൾ കേൾക്കുന്നതെങ്കിൽ അതിൽ നിന്ന് മെല്ലെ മറ്റു ശാഖകളിലേക്ക് നമുക്ക് കൊണ്ടു വരാൻ പറ്റും. ഹെൽത്തി മ്യൂസിക് എന്ന രീതിയിലേക്ക് ഞങ്ങൾ കൂടുതൽ പദ്ധതികൾ പ്ലാൻ ചെയ്യുന്നുണ്ട്. ടെൻഷനും ഡിപ്രഷനും കുറയ്‌ക്കാനും ജീവിതത്തിൽ മോട്ടിവേറ്റഡ് ആകാനും സഹായിക്കുന്ന സംഗീതം പ്രമോട്ട് ചെയ്യണം. ഹെൽത്തിയായ ഓവറോൾ ഒരു പോസിറ്റീവായ ഇംപാക്ട് ഉണ്ടാക്കണം. അതിലേക്കാണ് ഇനി ശ്രദ്ധിക്കുന്നത്.

കള്ളന്‍റെ കാര്യം കട്ടപ്പൊക!

എന്‍റെ ഭാര്യ നല്ല സാമ്പത്തിക ശേഷിയുള്ള തറവാട്ടിലേതാണ്. അതിനാൽ എനിക്ക് പലപ്പോഴും അവൾ പറയുന്ന കാര്യങ്ങൾ അനുസരിക്കേണ്ടതായി വരാറുണ്ട്. അതെനിക്ക് ഒട്ടും ഇഷ്‌ടമില്ലാത്ത കാര്യമാണെങ്കിലും, എനിക്ക് വേറെ വഴിയില്ലല്ലോ.

കുറെ വാദപ്രതിവാദങ്ങൾക്കും ആലോചനകൾക്കും ശേഷമാണ്, ഞങ്ങൾ രണ്ട് മുറിയുള്ള ഒരു വീട് നഗരത്തിനു പുറത്ത് വാങ്ങിയത്. വില കുറച്ച് കിട്ടിയതുകൊണ്ടാണ് അവിടെ വാങ്ങാൻ കാരണം. ചുളുവിലയ്‌ക്ക് കിട്ടിയതു കൊണ്ട് രക്ഷപ്പെട്ടു. ഇല്ലെങ്കിൽ എന്‍റെ വരുമാനം വച്ച് ജീവിതകാലം മുഴുവൻ വാടകയ്‌ക്ക് താമസിക്കേണ്ടി വരുമായിരുന്നു.

ഇവിടെ താമസിക്കാൻ തീരുമാനിച്ചപ്പോൾ അമ്മായിഅമ്മയും വന്നെത്തി. അവർക്കും വീട് കാണണം. അവരുടെ നിർദ്ദേശ പ്രകാരം അടുത്തുള്ളവരെ കൂടി പാല് കാച്ചലിന് വിളിക്കാൻ തീരുമാനിച്ചു.

പരിചയപ്പെടാനാണ് ചടങ്ങു വച്ചതെങ്കിലും കീശ കാലിയാകുന്ന ഏർപ്പാടായി പോയി. പത്ത് മുപ്പത് പേർക്ക് സദ്യ നൽകേണ്ടേ. അമ്മായിഅമ്മ അഞ്ച് പൈസ നൽകിയില്ലെങ്കിലും എനിക്ക് എഴുപത്തയ്യായിരം ഈസിയായി പോയി കിട്ടി. ആ കാശുണ്ടായിരുന്നെങ്കിൽ വേറെ എന്തെല്ലാം അത്യാവശ്യം നിറവേറ്റാമായിരുന്നു.

ചടങ്ങിനെത്തിയ അയൽക്കാരും കുടുംബങ്ങളും അമ്മായിഅമ്മയുടെ കത്തിയ്‌ക്ക് ഇരയായി. തറവാട്ട് മഹിമയും അവർ അതിഥികൾക്ക് ഭക്ഷണത്തോടൊപ്പം വിളമ്പി. എനിക്ക് അതെല്ലാം കേട്ട് തല കുലുക്കാനും അതൊക്കെ പറയാനുമേ നേരമുണ്ടായിരുന്നുള്ളൂ.

എന്‍റെ ഭാര്യയും മോശമാക്കിയില്ല. അവൾ പറയുകയാണ്. “എന്‍റെ കല്യാണത്തിന് താലിമാലയോടൊപ്പം അഞ്ച് പവന്‍റെ അഞ്ച് മാലകളാണ് അമ്മ തന്നത്. അതും ഡയമണ്ട് പിടിപ്പിച്ചത്. മൊത്തം നൂറ്റിപ്പത്ത് പവൻ ഉണ്ടായിരുന്നു.”

അയ്യോ.. അതെപ്പോ? ഞാനും വാപൊളിച്ചു പോയി. സ്വർണ്ണം പോയിട്ട് ബഹുമാനം പോലും തരാത്ത അമ്മായിഅമ്മയാണ്. എനിക്ക് ഇതെല്ലാം കേട്ടിട്ട് നല്ല കലി വന്നു. പക്ഷേ നാട്ടുകാർ എന്തു കരുതും എന്നതിനാൽ ചിരിച്ചുകളിച്ച് അവരുടെ ആഹ്ലാദത്തിന്‍റെ ഭാഗമായി. ഈ രണ്ട് മുറി വീട്ടിൽ ഞാനും ഭാര്യയും സന്തോഷിച്ചിരുന്നു. പക്ഷേ അമ്മായിഅമ്മ വന്നതോടെയാണ് എല്ലാം കുളമായത്.

പാർട്ടി കഴിഞ്ഞ് രാത്രി ശ്രീമതിയുടെ വായിൽ നിന്ന് തന്നെ അത് പുറത്തു വന്നു. “ഇന്ന് ഞാനാകെ നാണം കെട്ടുപോയി…”

“എന്താ, എന്തുപറ്റി ഭാനു?” ഞാൻ ചോദിച്ചു.

“എല്ലാവരും ചോദിക്കുകയാ ഈ പഴയ ഡിസൈനിലുള്ള ആഭരണങ്ങൾ എവിടെ നിന്ന് കിട്ടിയെന്ന്. നിവൃത്തിയില്ലാതെ അമ്മ തന്നതാണെന്ന് എനിക്ക് പറയേണ്ടി വന്നു. ആകെ നാണക്കേടായി.”

“അല്ലാ നീയെന്താ പറയാൻ ഉദ്ദേശിക്കുന്നത്?” ഞാൻ നിരാശനായി.

“ഞാനൊരു കാര്യം പറഞ്ഞാൽ വിഷമിക്കുമോ?”

“ഇല്ല പറയൂ”

“നിങ്ങൾ വിചാരിച്ചാൽ…”

“വിചാരിച്ചാൽ…”

“എനിക്ക് കുറച്ച് പുതിയ ഡിസൈനിലുള്ള ആഭരണങ്ങൾ വാങ്ങി തരാൻ പറ്റില്ലേ. അതണിഞ്ഞിട്ട് വേണം എനിക്ക് അയൽക്കാരുടെ മുന്നിൽ നിവർന്ന് നിന്ന്, എന്‍റെ ഭർത്താവ് വാങ്ങി തന്നതാണെന്ന് പറയാൻ….”

ഞാൻ ഇരുന്ന കസേര മുറുക്കി പിടിച്ച് കൊണ്ട് സ്വരം മയപ്പെടുത്തിക്കൊണ്ട് പറഞ്ഞു. “അതിനെന്താ ചക്കരേ.. ഉടനെ വാങ്ങാല്ലോ… പക്ഷേ വീടിന്‍റെ ലോൺ ആരടയ്‌ക്കും?”

“ആനയെന്ന് പറയുമ്പോൾ നിങ്ങൾ ചേന എന്ന് പറയുകയാണോ?” അവളുടെ ഒച്ച പൊന്താൻ തുടങ്ങി.

നിസ്സഹായത കൊണ്ടാണോ എന്തോ ഞാൻ അന്ന് പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി!

പിന്നെ എന്തോ ശബ്‌ദം കേട്ടാണ് ഉണർന്നത്. ശ്രീമതി രാത്രി വൈകിയിരുന്നു സീരിയൽ കാണുകയാണ്.

“എന്തുപറ്റി?” അവൾ ചോദിച്ചു.

“എന്താ വല്ല സ്വപ്‌നവും കണ്ടോ?” പരസ്യം വന്നപ്പോൾ അവൾ എന്നോട് ചോദിച്ചു.

“എന്താ ആലോചിക്കുന്നത്?”

“ആഭരണങ്ങളെക്കുറിച്ച്….” ഞാൻ പറഞ്ഞു.

“ഞാനത് പറഞ്ഞന്നേയുള്ളൂ.. എന്തിനാണ് അതു തന്നെ ഓർത്ത് ഉറക്കം കളയുന്നത്?”

“ഞാൻ അവസാനമായി ചോദിക്കുകയാണ്. നീ എത്രകാലം വീട്ടുകാർ തന്ന ആഭരണങ്ങളും അണിഞ്ഞ് എന്‍റെ കൂടെ കഴിയും. എനിക്കും ചില ഉത്തരവാദിത്വങ്ങൾ ഇല്ലേ?”

“ഇപ്പോൾ ഉറങ്ങിക്കോളൂ, നമുക്ക് നാളെ സംസാരിക്കാം.” അവളുടെ സീരിയൽ ക്ലൈമാക്‌സിലെത്തിയിരുന്നു. സീരിയൽ തീർന്നതും അവള്‍ ലൈറ്റണച്ച് അമ്മായിഅമ്മയുടെ മുറിയിൽപ്പോയി കിടന്നു.

പോകുന്ന പോക്കിൽ അവൾ നല്ല താളത്തിൽ എന്നോട് പറഞ്ഞു.

“ഗുഡ്‌നൈറ്റ്!”

രാവിലെ ബ്രേക്ക് ഫാസ്‌റ്റായി കിട്ടിയത് കരിഞ്ഞ ബ്രഡും പുക ചുവയ്‌ക്കുന്ന ചായയുമായിരുന്നു. ഞാൻ വെറുപ്പോടെയാണ് അന്ന് ഓഫീസിലേയ്‌ക്ക് ഇറങ്ങിയത്.

ഇങ്ങനെ ഏഴ് ദിവസം കടന്നു പോയി. എല്ലാ ദിവസവും രാവിലെ വായിൽ വയ്‌ക്കാൻ കൊള്ളാത്ത പലഹാരങ്ങൾ കഴിച്ചാണ് ഓഫീസിലേയ്‌ക്ക് പോകുന്നത്. നല്ല തുടക്കം. എന്‍റെ മനസ്സ് അതുമായി പൊരുത്തപ്പെടാൻ തുടങ്ങി.

ചായ കുടിക്കുമ്പോൾ പൊട്ടിത്തെറിക്കണമെന്ന് തോന്നും. പിന്നെ അടുത്ത നിമിഷം അത് വേണ്ടെന്ന് വയ്‌ക്കും. വെറുതെ ഉള്ള മനസ്സമാധാനം കളയണ്ട എന്ന് കരുതും. ഒരു ദിവസം വൈകുന്നേരം ഞാനവളോട് പറഞ്ഞു. “ഇന്ന് വൈകുന്നേരം നിന്‍റെ ആഗ്രഹം സഫലമാകും.”

“ശരിക്കും?” അവൾ എന്‍റെ മുന്നിൽ ഭരതനാട്യം കളിച്ചോ? ഇല്ല! സന്തോഷം കൊണ്ട് നിൽക്കപ്പൊറുതി ഇല്ലാതായതാണ്!

ഞാൻ കുളിച്ചു വന്ന ശേഷം അവളെ മുറിയിലേയ്‌ക്ക് വിളിച്ച് അരക്കിലോ സ്വർണ്ണാഭരണങ്ങൾ എടുത്ത് കാണിച്ചു.

നെക്‌ലേസ്സും വളകളും മോതിരവും ചെയിനും നെറ്റിച്ചുട്ടിയും കമ്മലും എല്ലാം കണ്ട് അവളുടെ കണ്ണു തള്ളിപ്പോയി. എന്‍റെ അടുത്തു നിന്ന് ഇങ്ങനെ ഒരു സമ്മാനം അവളൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് തോന്നി.

ഉടനെ അതെല്ലാം എടുത്തണിഞ്ഞ് അവൾ അമ്മയുടെ മുറിയിലേക്കോടി. ഞാൻ പഴയ പത്രം എടുത്ത് വായിക്കാൻ തുടങ്ങി. അന്നേതാണ് ദിവസം എന്ന് ഞാനും മറന്നു പോയിരുന്നു!

3-4 ദിവസം എനിക്ക് നല്ല രുചിയുള്ള ആഹാരങ്ങൾ കിട്ടി. ഭാര്യ എന്നും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് ആലോചിച്ച്, ആഹ്ലാദം കൊണ്ട് എന്‍റെ ഹൃദയം പൊട്ടിപ്പോകുമെന്ന് വരെ എനിക്ക് തോന്നി.

ഹൊ, ഇവൾ എത്ര നല്ലവളാണ്!

ആഭരണങ്ങൾ പെണ്ണുങ്ങളിൽ ഇത്രയും പോസിറ്റീവായ മാറ്റം ഉണ്ടാക്കുമോ? ഭയങ്കരം തന്നെ.

അവൾ പഴയ ആഭരണങ്ങൾ എല്ലാം അലമാരയിൽ വച്ചിരുന്നു. അമ്മായിഅമ്മയുടെ മനോഭാവത്തിലും മാറ്റം ഉണ്ട്. മോന് വേണോ? ചായ വേണോ എന്നെല്ലാമായിരിക്കുന്നു. കുളിക്കാൻ വെള്ളം പിടിച്ചു വയ്‌ക്കുന്നു…

ജീവിതം തന്തനാനേനാ…

അങ്ങനെയിരിക്കെ ഒരു ദിവസം

രാത്രി വാതിലിൽ ആരോ മുട്ടുന്നതു കേട്ടു. അമ്മായിഅമ്മ ചെന്ന് വാതിൽ തുറന്നു. ഉടനെ മുഖം മറച്ച 3-4 കള്ളന്മാർ അകത്തു കടന്നു. ശ്രീമതി സാരി കൊണ്ട് ആഭരണങ്ങൾ മറച്ചു. അമ്മായിഅമ്മ കൈകൂപ്പി അപേക്ഷിച്ച് ഒച്ചയില്ലാതെ കരഞ്ഞു. ഇവർക്ക് കരയാനറിയാമെന്ന് അന്നാണ് എനിക്ക് മനസ്സിലായത്.

“മുഴുവൻ ആഭരണങ്ങളും ഊരിക്കോ…” ഒരു കള്ളൻ പറഞ്ഞു. ഞാൻ കൈകൂപ്പിക്കൊണ്ട് ശ്രീമതിയോട് ആജ്‌ഞ കൊടുത്തു.

“വേഗം കൊടുത്തേക്കു, അല്ലെങ്കിൽ ജീവൻ കാണില്ല.”

“ഞാൻ കൊടുക്കാൻ പോകുന്നില്ല” ഭാര്യ ഗൗരവത്തിൽ ധൈര്യത്തോടെ പറഞ്ഞു.

ഒരു മാന്യനായ കള്ളൻ ശാന്തസ്വരത്തിൽ ഇങ്ങനെ പ്രതികരിച്ചു. “ഞാനൊരു ബ്രഹ്‌മചാരിയാണ്. പെണ്ണുങ്ങളെ ഇതുവരെ കൈവച്ചിട്ടില്ല. അതിനാൽ പെങ്ങളെ അതെല്ലാം വേഗം ഇങ്ങ് തന്നേക്ക്. ഇല്ലെങ്കിൽ എന്‍റെ ബ്രഹ്‌മചര്യം മുടക്കേണ്ടി വരും.”

കള്ളന്‍റെ ഭീഷണി കേട്ടതോടെ അമ്മായിഅമ്മയുടെ മുഖം വിയർത്തു. ഒരു കള്ളൻ അമ്മായിഅമ്മയുടെ കഴുത്തിൽ കത്തി വയ്‌ക്കാൻ ഒരുങ്ങി. ഇതുകണ്ട് ശ്രീമതി വാവിട്ട് കരഞ്ഞു. ബഹളം കേട്ട് ആളുകൾ കൂടും എന്നാണ് ഞാൻ കരുതിയത്. പക്ഷേ അവളുടെ കരച്ചിലിന്‍റെ ഒച്ച പുറത്ത് വരുന്നുണ്ടായിരുന്നില്ല. (അവൾ പരുങ്ങുന്നത് കണ്ട് ഞാൻ അൽപം സന്തോഷിക്കാതിരുന്നില്ല കേട്ടോ!)

മുഖംമൂടി വച്ച ഒരു കള്ളൻ മാന്യമായി ശ്രീമതിയോട് ഒച്ചവച്ചു.

“മിണ്ടിപ്പോവരുത്… ഒച്ച വച്ചാൽ ഇനി ഒറ്റവെട്ടിന് തല തെറിപ്പിക്കും.”

പേടിച്ചു വിറച്ച ശ്രീമതി കരച്ചിൽ നിർത്തി. ഞാൻ തന്നെ മുൻകൈയെടുത്ത് അവളുടെ കഴുത്തിൽ നിന്ന് മാലകൾ ഓരോന്നായി ഊരിയെടുത്ത് കള്ളന് സമർപ്പിച്ചു!

എല്ലാ ആഭരണങ്ങളും കിട്ടിയെന്ന് ഉറപ്പായതോടെ കള്ളന്മാർ വേഗം സ്‌ഥലം വിട്ടു. അമ്മയും മോളും പരസ്‌പരം കെട്ടിപ്പിടിച്ചു കരഞ്ഞു. നേരം വെളുത്തപ്പോൾ പോലീസിൽ പരാതി നൽകാമെന്നു കരുതി. പക്ഷേ മാനം പോകുമെന്ന് ഭയപ്പെട്ടു.

“മോനെ സ്‌റ്റേഷനിൽ പോയി പരാതി നൽകാം” എത്ര സ്‌നേഹത്തോടെയാണ് അമ്മായിഅമ്മ സംസാരിച്ചതെന്നോ? ശ്രീമതിയും അതേ അഭിപ്രായം പ്രകടിപ്പിച്ചു. പക്ഷേ ഞാനവരെ പറഞ്ഞു മനസ്സിലാക്കി.

“നമ്മൾ പോലീസിന് പരാതി കൊടുത്താൽ, അവരുടെ ആദ്യ ചോദ്യം നിങ്ങൾക്ക് അര കിലോഗ്രാം സ്വർണ്ണം വാങ്ങാൻ എവിടെ നിന്നു പണം കിട്ടി എന്നാവും?”

ഇത്രയും പറഞ്ഞപ്പോഴേക്കും രണ്ടാളും ശരിവച്ചു. ആദ്യമായിട്ടാണ് ഞാൻ പറയുന്ന ഒരു കാര്യം ഇവർ ചെവിക്കൊള്ളുന്നത്! അതിനാൽ അവർ കള്ളൻ വന്ന കാര്യം അയൽക്കാരോടു പോലും പറഞ്ഞില്ല.

ഇനി നമ്മൾ വീടിന്‍റെ ലോൺ അടയ്‌ക്കണം. കൂടാതെ സ്വർണ്ണം വാങ്ങിയതിന്‍റെയും. ശ്രീമതി എന്‍റെ മുഖത്തേയ്‌ക്ക് ദയനീയമായി നോക്കി. എനിക്കും എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. പുതിയ വീട് ചത്ത ഗൃഹം പോലെയായി.

വിലക്കയറ്റത്തിന്‍റെ ഇക്കാലത്ത് ആളുകളുടെ സ്വർണ്ണം കട്ടില്ലെങ്കിലേ അദ്‌ഭുതമുള്ളൂ. അനിഷ്‌ട സംഭവം നടന്ന് ഒരാഴ്‌ച കഴിഞ്ഞിട്ടും വീട്ടിലെ ദുരവസ്‌ഥയ്‌ക്ക് മാറ്റം വന്നില്ല. അമ്മായിഅമ്മ ശരിക്കും പേടിച്ച് പനി പിടിച്ചിരുന്നു. തൂക്കം ഒരു അഞ്ച് കിലോയെങ്കിലും കുറഞ്ഞു കാണും!

അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ അവരോട് ഒരു കാര്യം പറയാനുണ്ടെന്ന് ഉണർത്തിച്ചു.

“ഞങ്ങൾക്കിന്ന് നിങ്ങളുടെ വർത്തമാനമൊന്നും കേൾക്കണ്ട” അമ്മായിഅമ്മയും മകളും ഒരേ സ്വരത്തിൽ പറഞ്ഞു. ഞാൻ വോൾട്ടേജില്ലാത്ത കറങ്ങുന്ന ഫാനും നോക്കിക്കിടന്ന് ചമ്മൽ അകറ്റി.

അവരുടെ വർത്തമാനം കേട്ട് എനിക്ക് ചൊറിഞ്ഞ് വന്നതാണ്. ഹല്ല പിന്നെ. ഞാൻ കലിതുള്ളി വരാന്തയിലേക്ക് ചെന്നതും അവിടെ ബോംബ്

സ്‌ക്വാഡ് പരിശോധിക്കുന്ന പോലെ ശ്രീമതിയും അമ്മായിഅമ്മയും എന്തോ ചെയ്യുന്നു.

ഹെ, ഇതെന്തായിത്? എനിക്കും ആകാംക്ഷയായി.

നോക്കിയപ്പോൾ കണ്ടത് ഒരു തുണിയിൽ സ്വർണ്ണാഭരണങ്ങൾ പൊതിഞ്ഞ് ഇട്ടിരിക്കുന്നതാണ്. അത് പരിശോധിക്കുകയാണ് രണ്ടാളും.

“എന്‍റെ സ്വർണ്ണം തിരിച്ചു കിട്ടി. എന്‍റെ പ്രാർത്ഥന പടച്ചോൻ കേട്ടു.” ശ്രീമതി ആഹ്ലാദം കൊണ്ട് കണ്ണ് നനച്ചു.

ഞാൻ കൂടുതൽ നിശ്ശബ്‌ദനായി. രണ്ടാളും ആഭരണങ്ങൾ എണ്ണി തിട്ടപ്പെടുത്തുകയാണ്.

“എല്ലാം ഉണ്ട്, എല്ലാം ഉണ്ട്” ശ്രീമതി നെടുവീർപ്പിട്ടു.

“കള്ളന്മാർക്ക് പശ്ചാത്താപം തോന്നി കാണും. അവർക്ക് നല്ലതു വരട്ടെ!”

കഴുത്തിൽ കത്തി വച്ച കാര്യം പോലും മറന്ന് അമ്മായിഅമ്മ പറയുകയാണ്. എനിക്ക് ഒന്നും മനസ്സിലായില്ല.

വീട്ടിൽ സന്തോഷം തിരിച്ചെത്തി. കളഞ്ഞു പോയ മുതൽ തിരിച്ചു കിട്ടിയല്ലോ. പക്ഷേ അതോടെ എന്‍റെ മനസ്സമാധാനം പോയി. ശ്രീമതിയും അമ്മായിഅമ്മയും പൂർവ്വാധികം ശക്‌തിയോടെ എന്നോട് ആജ്‌ഞാപിക്കാൻ തുടങ്ങി.

ആ തുണിക്കെട്ടിൽ ഒരു കുറിപ്പ് ഉണ്ടായിരുന്നു. ശ്രീമതി അതെടുത്ത് ഉറക്കെ വായിച്ചു. “ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു. നാണമില്ലേ കള്ളന്മാരെ പറ്റിക്കാൻ. നിങ്ങളൊക്കെ ഗതികിട്ടാതെ ചാവും.. നിങ്ങളുടെ ആഭരണങ്ങൾ വ്യാജമാണ്. സ്വർണ്ണം പൂശിയവ. ഈ ആഭരണങ്ങളാണോ അണിഞ്ഞ് മേനി നടിക്കുന്നത്, ചതിയന്മാരേ?”

വായിച്ചു തീർന്നതും ശ്രീമതി എന്‍റെ നേരെ നോക്കി. അമ്മായിഅമ്മ എന്നെ നോക്കിയോ എന്തോ? ഞാൻ ശ്രദ്ധിച്ചതേയില്ല. ഇനി വെറുതെ മുണ്ടിൽ പെടുത്തവനെന്ന പേര് ദോഷം കൂടി കേൾപ്പിക്കണ്ടല്ലോ?

“ഈ കാര്യം ഞാൻ പറയാൻ തുടങ്ങുകയായിരുന്നു. അന്ന് പക്ഷേ ആഭരണം കിട്ടിയ സന്തോഷത്തിൽ ഒന്നും കേൾക്കാൻ നിങ്ങൾ തയ്യാറല്ലായിരുന്നല്ലോ!” ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു.

“ഈ ഇമിറ്റേഷൻ ആഭരണങ്ങൾ എന്‍റെ ശരീരത്തിൽ ഇല്ലായിരുന്നുവെങ്കിൽ കള്ളന്മാർ അമ്മ വാങ്ങി തന്ന അസ്സൽ സ്വർണ്ണാഭരണങ്ങൾ കൊണ്ടു പോയേനെ, ചേട്ടന്‍റെ ബുദ്ധിയാണ് രക്ഷിച്ചത്.”

“ശരിയാണ്, നീ പറഞ്ഞത് വളരെ ശരിയാണ്.” അമ്മായിഅമ്മയും പിന്താങ്ങിയതോടെ രംഗം സന്തോഷമായി.

ഇവർക്ക് രണ്ടാൾക്കും നല്ല ബുദ്ധിയുണ്ടെന്ന് എനിക്കിപ്പോഴാണ് മനസ്സിലായത്!

“നീ സന്തോഷവതിയായിരിക്കണം എന്നേ ഞാൻ വിചാരിച്ചിരുന്നുള്ളൂ. അതോടൊപ്പം എന്‍റെ സത്യസന്ധത കളഞ്ഞു കുളിക്കാനും ഞാനാഗ്രഹിച്ചിരുന്നില്ല. അതിനാൽ അയ്യായിരം രൂപ ചെലവഴിച്ചാണ് ഗോൾഡ് പ്ലേറ്റിംഗ് ചെയ്‌തത്.”

“അയ്യായിരം രൂപ പോയത് പോട്ടെ, അഞ്ച് ലക്ഷത്തിന്‍റെ സ്വർണ്ണാഭരണങ്ങൾ അല്ലേ അതുവഴി നഷ്ടപ്പെടാതെ സൂക്ഷിക്കാൻ കഴിഞ്ഞത്?” ശ്രീമതി പറഞ്ഞു.

“അല്ലെങ്കിലും ഇവൻ ബുദ്ധിമാനല്ലേ. അതുകൊണ്ടല്ലേ ഞാൻ എന്‍റെ മോളെ ഇവന് കെട്ടിച്ചു കൊടുത്തത്” അമ്മായിഅമ്മ പറഞ്ഞു.

“ഇനി നിങ്ങളോട് ഒരു അപേക്ഷയേയുള്ളൂ. ഒറിജിനൽ മുഴുവൻ അണിഞ്ഞ് നടക്കണ്ട.”

“അതു മോൻ പറഞ്ഞത് നേരാ. നമുക്കത് ലോക്കറിൽ വയ്‌ക്കാം. അമ്മായിഅമ്മ ആദ്യമായി ഞാൻ പറഞ്ഞ ഒരു കാര്യത്തെ പിന്തുണയ്‌ക്കുന്നതു കണ്ട് ഞാൻ അതിശയിച്ചു.

ഞങ്ങൾ കാറിൽ ബാങ്കിലേക്ക് പോകുമ്പോൾ ഞാൻ ഓർത്തു. ഇവരുടെ ദുസ്വഭാവങ്ങളും വച്ചു പൂട്ടാൻ പറ്റിയ ലോക്കറും ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ..

ദാമ്പത്യം ഒരു ടിവി സീരിയൽ അല്ല!

കല്യാണം കഴിഞ്ഞ് മധുവിധു തീരും മുമ്പ് തന്നെ വിവാഹമോചനത്തെപ്പറ്റി ആലോചിക്കുന്ന പെൺകുട്ടികളുടെ എണ്ണം കൂടി വരികയാണ്. ഇങ്ങനെയുള്ള കേസുകളിൽ ഒരു വർഷത്തിനുള്ളിൽ വിവാഹമോചനം സംഭവിക്കുന്നു. വിവാഹം കഴിഞ്ഞയുടനേയുള്ള വിവാഹമോചനങ്ങൾക്ക് പല കാരണങ്ങൾ ഉണ്ട്.

വിവാഹമോചനത്തിന്‍റെ കാരണങ്ങൾ

  • ഈഗോ ക്ലാഷ്.
  • ഏതെങ്കിലും ഒരാളുടെ വീട്ടുകാർ ഭാര്യയുടെ, ഭർത്താവിന്‍റെ മേൽ അമിത സ്വാധീനം ചെലുത്തുന്നത്.
  • ഭാര്യയ്ക്കോ ഭർത്താവിനോ ചെറിയ ചെറിയ കാര്യങ്ങൾക്കു പോലും ദേഷ്യം വരുന്നത്.
  • നല്ല ശീലങ്ങൾ ഇല്ലാത്തത്, മോഹഭംഗം.
  • ബന്ധങ്ങൾക്ക് വില കൽപ്പിക്കാത്തത്.
  • ബാഹ്യസൗന്ദര്യം നോക്കി വിവാഹിതരായതിനാൽ അത് നഷ്ടപ്പെടുമ്പോഴുണ്ടാവുന്ന അസ്വസ്ഥതകൾ.
  • പെൺകുട്ടികൾ വിവാഹമോചനം പണം ഉണ്ടാക്കാനുള്ള മാർഗ്ഗമാക്കുന്നത്.
  • ഒരാളെ പ്രണയിക്കുകയും മറ്റൊരാളെ വീട്ടുകാരുടെ നിർബന്ധ പ്രകാരം കല്യാണം കഴിക്കുകയും ചെയ്യുന്നത്.

വിവാഹമോചനം കൊണ്ടുള്ള നഷ്ടം

  • മുൻവിവാഹത്തിൽ ലഭിച്ചതിനേക്കാൾ മെച്ചപ്പെട്ട ഒരു ജീവിതപങ്കാളിയെ രണ്ടാമത് ലഭിക്കണമെന്നില്ല.
  • രണ്ടാം വിവാഹത്തിൽ ലഭിക്കുന്ന പങ്കാളിയുടെ അത്രയും വിദ്യാഭ്യാസവും ബുദ്ധിയും സ്വത്തും ഉള്ള ആൾ ആയിക്കൊള്ളണമെന്നുമില്ല. മാത്രമല്ല അവർ പ്രതീക്ഷയ്ക്കൊത്ത് ഉയരണമെന്നില്ല.
  • വിവാഹമോചനം ഒരുപാട് സ്ട്രസ് സൃഷ്ടിക്കും.
  • രണ്ടാം വിവാഹം നടക്കാൻ വൈകിയാൽ മാനസിക പിരിമുറുക്കം കൂടാം. അരക്ഷിതാവസ്ഥ അനുഭവപ്പെടാം.

വിവാഹമോചനം പോംവഴിയല്ല

  • മുൻ ജീവിത പങ്കാളിയെ ഓർത്ത് ദു:ഖമുണ്ടാവുന്നു.
  • അച്ഛനും അമ്മയും നാട്ടുകാരുടെ മുന്നിൽ അപമാനിതരാവുന്നു.
  • വിവാഹമോചനം നേടിയ പെൺകുട്ടിയെ രക്ഷിതാക്കൾ അധികകാലം വീട്ടിൽ വച്ചിരിക്കാൻ ആഗ്രഹിക്കില്ല. ഉടനെ വിവാഹം കഴിപ്പിക്കാൻ നോക്കും. പെൺകുട്ടിയ്ക്കും താൻ വീട്ടുകാർക്കൊരു ഭാരമായി എന്ന തോന്നലുണ്ടാവും.
  • വിവാഹമോചനം നേടി ഒറ്റയ്ക്ക് കഴിയുന്നതിനാൽ ജീവിതത്തിൽ അരക്ഷിതത്വം അനുഭവപ്പെടും.

പോംവഴി

വിവാഹമോചനം കൊണ്ട് ഇത്രയധികം നഷ്ടങ്ങൾ ഉണ്ടാവുമെന്നിരിക്കെ ബന്ധങ്ങൾ ദൃഢമായി സൂക്ഷിക്കാൻ ശ്രമിക്കണം. ഭർത്താവ് ദേഹോപദ്രവം ചെയ്യുന്ന സ്വഭാവക്കാരനോ ലഹരിയ്ക്ക് അടിമയോ സൈക്കിക്കോ ആണെങ്കിൽ മറ്റ് മാർഗ്ഗമില്ല. ഇങ്ങനെയുള്ള കേസുകളിൽ എൻജിഒയുടേയോ പോലീസിന്‍റെയോ സഹായം തേടാം. പ്രശ്നം പരിഹരിക്കാൻ ആത്മാർത്ഥമായ ശ്രമം രണ്ടുപേരുടേയും ഭാഗത്തു നിന്നുണ്ടാവണം. നിലവിൽ മിക്ക വിവാഹമോചനങ്ങളും ഈഗോയുടെ പേരിലാണ് നടക്കുന്നത്.

  • കല്യാണത്തിനു മുമ്പ് ചെക്കനും പെണ്ണിനും പരസ്പരം മനസ്സിലാക്കാനുള്ള സമയം നൽകണം. അതിനായി കാണാനും സംസാരിക്കാനുമുള്ള സാഹചര്യം ഒരുക്കി ക്കൊടുക്കാം.
  • രക്ഷിതാക്കൾക്ക് വിവാഹിതനാകാൻ പോകുന്ന മകന്‍റെ അല്ലെങ്കിൽ മകളുടെ സ്വഭാവത്തെപ്പറ്റി നന്നായി അറിയാമായിരിക്കും. എന്താണഭിപ്രായം എന്ന് രക്ഷിതാക്കൾക്ക് ചോദിക്കാം.
  • ബന്ധങ്ങളെ തലച്ചോറു കൊണ്ടല്ല, ഹൃദയം കൊണ്ടാണ് കൂട്ടിയിണക്കേണ്ടത്. ആണായാലും പെണ്ണായാലും ഹൃദയം കൊണ്ട് ആർക്കെങ്കിലും സ്നേഹം പകരാൻ കൊതിച്ചിരിക്കുന്നവരാവും. അതിനാൽ സ്നേഹത്തെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്താം.
  • ചെറുക്കനെ അഥവാ പെണ്ണിനെ കാണുമ്പോൾ നിങ്ങളുടെ ഹൃദയം മിടിച്ചില്ലെങ്കിൽ നിങ്ങൾക്ക് പതിവിലധികം സന്തോഷം തോന്നിയില്ലെങ്കിൽ ആ ബന്ധം വേണ്ട എന്ന് വയ്ക്കുന്നതാണ് ഉചിതം. കാരണം വിവാഹ വിജയം ഹൃദയത്തിന്‍റെ ഒരു കളി കൂടിയാണല്ലോ.

നല്ല ചിന്താഗതി

  • ഒരുപാട് കാലം ജീവിച്ച ചുറ്റുപാടുകളിൽ നിന്ന് വിട്ടുവരുന്ന പെൺകുട്ടികൾക്ക് സങ്കടം ഉണ്ടാവും. അതിൽ നിന്ന് മോചനം നേടാനായി സമയം അനുവദിക്കണം.
  • മുതിർന്ന മറ്റ് ദമ്പതികളെപ്പോലെ എന്താണ് തങ്ങൾക്ക് യോജിച്ച് പ്രവർത്തിക്കാൻ കഴിയാത്തതെന്ന് ചിന്തിക്കരുത്. അവരും തുടക്കത്തിൽ നിങ്ങളെ പോലെയായിരുന്നു. വീണും എഴുന്നേറ്റും ബന്ധങ്ങളിൽ പക്വത വരുത്തിയവർ. അത് മറക്കരുത്.
  • ന്യൂക്ലിയർ കുടുംബത്തിൽ ജനിച്ചു വളരുന്ന കുട്ടികൾ വിവാഹിതരാകുമ്പോൾ അച്ഛനമ്മമാർ അവരെ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ജീവിതം തുടങ്ങുമ്പോൾ അവർക്കുണ്ടാവുന്ന തെറ്റുകൾ തിരുത്താനും മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനും എപ്പോഴും മുമ്പിലുണ്ടാവണം.

ഹൃദയത്തിൽ സ്ഥാനം

  • തങ്ങൾക്കിടയിലുള്ള എല്ലാ കാര്യങ്ങളും മാതാപിതാക്കളോടും ബന്ധുക്കളോടും വിളമ്പി നടക്കരുത്. പങ്കാളിയെപ്പറ്റി മോശം പറയാൻ ഒരിക്കലും ഇടവരരുത്. നിങ്ങൾ പറയുന്ന സംഭവത്തിൽ നിങ്ങളുടെ റോൾ എന്തായിരിക്കും എന്ന് കേൾക്കുന്നവർക്ക് അറിയില്ലല്ലോ. അവരുടെ ഉപദേശം നിങ്ങളെ വെട്ടിലാക്കാം.
  • കാലം നിങ്ങളെ ഭർത്താവിന്‍റെ ഹൃദയേശ്വരിയാക്കും. നിങ്ങളുടെ കുട്ടികൾ മുതിർന്ന് നിങ്ങൾക്ക് തണലേകും. അമ്മായിഅച്ഛനും അമ്മായി അമ്മയും വയസ്സാവും. അപ്പോൾ നിങ്ങളായിരിക്കും ഏവരുടേയും പ്രിയപ്പെട്ടവൾ.
  • വിവാഹശേഷം പങ്കാളിയെ സംശയിക്കുന്നത് ബന്ധത്തിൽ വിള്ളൽ വീഴ്ത്തും. കിടപ്പറയിലെ പിണക്കം കിടപ്പറയിൽ തീർക്കാം. പറയാനുള്ള കാര്യങ്ങൾ ഭർത്താവ് മാത്രമുള്ളപ്പോൾ പറയാം. കിടപ്പറയിലെ സ്വകാര്യത അതിന് ഉപയോഗിക്കാം.

ആരും പരിപൂർണ്ണരല്ല

  • എല്ലാവർക്കും എല്ലാം ലഭിക്കണമെന്നില്ല. കുറവുകൾ പരിഹരിക്കാൻ ശ്രമിക്കാം.
  • ആരും ഇല്ലാത്ത നേരത്ത് മാത്രം ഭർത്താവിന്‍റെ അല്ലെങ്കിൽ ഭാര്യയുടെ ദു:ശീലത്തെക്കുറിച്ച് പരാതിപ്പെടാം. പങ്കാളിയിൽ നിങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യത്തെക്കുറിച്ച് തുറന്ന് സംസാരിക്കണം.
  • ഭർത്താവ് മോഡേൺ അല്ലെങ്കിൽ നിങ്ങളും കുറച്ച് മാറാൻ ശ്രമിക്കണം. കാരണം പുതിയ വീട്ടിൽ നിങ്ങൾക്ക് കുറച്ച് വിട്ടുവീഴ്ച ചെയ്യേണ്ടി വരുമല്ലോ.
  • ഭർത്താവ് എല്ലാകാര്യങ്ങളും മാതാപിതാക്കളോട് പറയുന്ന സ്വഭാവക്കാരനാണെങ്കിൽ അവരറിഞ്ഞാലും കുഴപ്പമില്ലാത്ത കാര്യങ്ങൾ മാത്രം ഭർത്താവുമായി പങ്ക് വച്ചാൽ മതി.
  • വഴക്കടിക്കുമ്പോൾ അടിക്കടി ബന്ധം വേർപിരിയുന്നതിനെപ്പറ്റി സംസാരിക്കരുത്. ഭീഷണി മുഴക്കരുത്.

വീട്ടിലെ കാര്യം വീട്ടിൽ വയ്ക്കാം

  • സ്ത്രീകൾക്കാണ് എപ്പോഴും വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നത്. കാരണം വീട്ടുകാരിൽ നിന്ന് 1000 രൂപ പോലും വാങ്ങുന്നതിൽ ചമ്മൽ ഉണ്ടാവും. കാരണം വിവാഹത്തോടെ അവൾ ഭർത്താവിന്‍റെ സംരക്ഷണയിൽ ആവുകയാണല്ലോ ചെയ്യുന്നത്.
  • ആഭ്യന്തര കാര്യങ്ങൾ മൂന്നാമതൊരാളെ അറിയിക്കരുത്. അങ്ങനെയുള്ള ഒരു ബാഹ്യ ഇടപെടൽ പങ്കാളിയെ വിഷമിപ്പിച്ചേക്കാം. അഭിമാന പ്രശ്നവും സൃഷ്ടിച്ചേക്കാം.
  • ഭർത്തൃവീട്ടിൽ കഴിയാൻ അഗ്രഹിക്കുന്നുണ്ടെങ്കിൽ അവിടെയുള്ള മറ്റ് കുടുംബാംഗങ്ങളുമായി നല്ല ബന്ധം പുലർത്തണം. അനാവശ്യമായ കാര്യങ്ങൾക്ക് വാശിപിടിച്ച് പിണങ്ങരുത്.
  • വിവാഹ ജീവിതം ഒരു ടിവി സീരിയൽ അല്ല. ഇവിടെ ഒന്നിലധികം കല്യാണത്തിനു സാദ്ധ്യത കൽപ്പിക്കരുത്. ഇത് ജീവിതമാണ്, രണ്ടാം വിവാഹം അത് ഒത്തുതീർപ്പാണെന്ന് ഓർക്കുക.
  • ഒരിക്കലും പിണങ്ങി വീട് വിട്ട് ഇറങ്ങി പോകരുത്. സ്ത്രീകൾക്ക് പൊറുക്കാനും ക്ഷമിക്കാനും ഉള്ള കഴിവ് കൂടുതലായിരിക്കും. അതിനാൽ ബന്ധങ്ങൾ സൂക്ഷിക്കാൻ സ്ത്രീകൾ തന്നെ മുൻകയ്യെടുക്കണം. അവർക്കേ അത് നന്നായി നടത്തിക്കൊണ്ടുപോകാൻ കഴിയുകയുള്ളൂ.

സംതൃപ്ത ദാമ്പത്യത്തിന് 10 കാര്യങ്ങൾ

ഭാര്യ ഉദ്യോഗസ്‌ഥയായാലും വീട്ടമ്മയായാലും ശരി ഗൃഹാന്തരീക്ഷം മികച്ച രീതിയിൽ കൊണ്ടുപോകാനുള്ള അവരുടെ കഴിവിനെ കുറച്ച് കാണാൻ പാടില്ല. എന്നാൽ വിശ്വാസം, ധാരണ, ഐക്യം തുടങ്ങിയവക്കിടയിലുള്ള സന്തുലിതാവസ്‌ഥയും താളവും നഷ്‌ടപ്പെടുമ്പോൾ ഭാര്യക്കും ഭർത്താവിനുമിടയിൽ തെറ്റിദ്ധാരണകൾ ഉടലെടുക്കും. നീ, ഞാൻ എന്നിങ്ങനെയുള്ള വേർതിരിവുകൾ ഉണ്ടായി തുടങ്ങും.

ദാമ്പത്യ ജീവിതത്തിൽ ഹൃദ്യമായ താളം സൃഷ്‌ടിക്കാൻ കഴിയുന്ന ചില പോസിറ്റീവ് ചിന്തകളിതാ-

ഒരു പെൺകുട്ടി വിവാഹിതയായി പുതിയ വീട്ടിലേക്ക് കടന്നു ചെല്ലുമ്പോൾ അവിടുത്തെ അന്തരീക്ഷവുമായി ഇണങ്ങി ചേരേണ്ടി വരിക സാധാരണമാണല്ലോ. ധാരാളം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയും വരും. ഭർതൃവീട്ടിലെ രീതികൾ, ശീലങ്ങൾ, നിയമങ്ങൾ, ഭക്ഷണരീതിയൊക്കെ മനസ്സിലാക്കേണ്ടി വരുന്നു. ഭർതൃവീട്ടിലെ ദിനചര്യക്ക് അനുസരിച്ച് സ്വന്തം ദിനചര്യ ചിട്ടപ്പെടുത്തുക. കുടുംബാംഗങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യേണ്ടതായി വരുന്നു. പരസ്‌പരമുള്ള വിശ്വാസത്തിലും ധാരണയിലും അധിഷ്‌ഠിതമാണ് ഭാര്യാഭർതൃബന്ധം. അതു കാത്തു സൂക്ഷിക്കേണ്ടതിനാൽ ചില വിട്ടുവീഴ്ചകളും ചെയ്യേണ്ടതായി വരാം.

1.നിങ്ങൾ എപ്പോഴും ശരിയായിരിക്കണമെന്നില്ല

ചില സ്ത്രീകൾക്കെങ്കിലും തെറ്റിദ്ധാരണയുണ്ട്. അവർ ചെയ്യുന്നതെല്ലാം എപ്പോഴും ശരിയാണെന്ന്. ഭർത്താവ് എന്തെങ്കിലും കാര്യം വ്യത്യസ്ത രീതിയിൽ ചെയ്യുകയാണെങ്കിൽ ആ കാ ര്യം താൻ ഉദ്ദേശിക്കുന്ന രീതിയിൽ ചെയ്യാൻ ഭർത്താവിനെ പ്രേരിപ്പിക്കുന്നത് നല്ല സ്വഭാവമല്ല. ഭർത്താവിന്‍റെയും അല്ലെങ്കിൽ മറ്റ് കുടുംബാംഗങ്ങളുടെയും ചിന്തയും രീതിയും നിങ്ങളുടേതിൽ നിന്നും വ്യത്യസ്‌തമായിരിക്കുമെങ്കിലും ചിലപ്പോൾ അത് ശരിയുമാകാം. പൂർണ്ണമായും അബദ്ധത്തിലേക്കാണ് കാര്യം പോകുന്നതെങ്കിൽ തിരുത്താനായി ഇടപെടുന്നതിൽ തെറ്റില്ല.

  1. തലനാരിഴ കീറി പരിശോധിക്കാതിരിക്കുക:

അവിവാഹിതരായ ജോഡികൾ പരസ്‌പരം ധാരാളം കാര്യങ്ങൾ ചോദിക്കുകയും പറയുകയും ചെയ്യാം. ഒരു മടുപ്പും തളർച്ചയുമില്ലാതെ മണിക്കൂറുകളോളം അവർ ഒരുമിച്ച് സമയം ചെലവഴിക്കുകയും ചെയ്യും. എന്നാൽ വിവാഹ ജീവിതത്തിൽ അങ്ങനെ സംഭവിക്കുന്നേയില്ല. അഥവാ അങ്ങനെ സംഭവിച്ചാൽ തന്നെ പരസ്‌പരം കാര്യങ്ങൾ തലനാരിഴ കീറി പരിശോധിക്കും. ചിലപ്പോൾ പരസ്‌പരമുള്ള ചോദ്യങ്ങളും ഉത്തരങ്ങളും കലഹത്തിൽ അവസാനിക്കും. ഓർക്കുക, ഭർത്താവ് നിങ്ങളുടെ ബോയ്ഫ്രണ്ടോ ഭാര്യ നിങ്ങളുടെ ഗേൾ ഫ്രണ്ടോ അല്ല.

  1. പങ്കാളിയ്‌ക്ക് പ്രാധാന്യം നൽകുക

ഭർത്താവിനേക്കാളും മറ്റ് കുടുംബാംഗങ്ങൾക്ക് അമിത പ്രാധാന്യം നൽകരുത്. നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ സന്തോഷകരമായ ജീവിതത്തിൽ ശൂന്യത നിറയും. ഉദാ: ഭർത്താവ് നിങ്ങൾക്കൊപ്പം ഒരു സിനിമ കാണാൻ പോകാൻ പ്ലാൻ ചെയ്യുകയും അതേസമയം നിങ്ങളുടെ അമ്മ നിങ്ങളെ ഷോപ്പിംഗിനായി ക്ഷണിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ നിങ്ങൾ ഭർത്താവിനോട് സോറി പറഞ്ഞിട്ട് അമ്മയോടൊപ്പം പോയാൽ ഭർത്താവിന്‍റെ മാനസികാവസ്‌ഥ എന്തായിരിക്കും? നിങ്ങളുടെ ജീവിതത്തിൽ അദ്ദേഹത്തിനൊരു സ്‌ഥാനവും ഇല്ലെന്ന തോന്നലേ ആ നടപടി കൊണ്ട് ഉണ്ടാകൂ. തനിക്ക് കേവലം രണ്ടാം സ്‌ഥാനം മാത്രമാണെന്ന ചിന്തയുണ്ടാകാം. എന്നാൽ അമ്മയോട് എപ്പോഴെങ്കിലും വരാം എന്ന് പറഞ്ഞിട്ട് ഭർത്താവിനൊപ്പം സിനിമയ്‌ക്ക് പോയാലോ. അമ്മയുമായി നിങ്ങളുടെ ബന്ധം ഒരിക്കലും തകരുകയില്ലെന്ന് മാത്രമല്ല ഭർത്താവുമായി ഊഷ്‌മളബന്ധം നിലനിൽക്കുകയും ചെയ്യും.

  1. ഇൻസൾട്ട് ചെയ്യരുത്

മറ്റുള്ളവരുടെ സാന്നിധ്യത്തിൽ സ്വന്തം പങ്കാളിയുടെ തെറ്റു കുറ്റങ്ങൾ എടുത്തു പറയുന്നത് യഥാർത്ഥത്തിൽ പങ്കാളിയെ അപമാനിക്കുന്നതിന് തുല്യമാണ്. സ്വകാര്യമായ നിമിഷങ്ങളിൽ പരസ്‌പരം ചർച്ച ചെയ്‌ത് തെറ്റുകൾ തിരുത്താവുന്നതാണ്.

  1. ഭീഷണിപ്പെടുത്തരുത്

ഭാര്യക്കും ഭർത്താവിനുമിടയിൽ ധാരാളം കലഹങ്ങൾ ഉണ്ടാകാം. അവർക്കിടയിലെ സ്നേഹം നഷ്‌ടപ്പെടുകയില്ല. പിണക്കമകലുന്നതോടെ സ്നേഹത്തിന്‍റെ ആഴവും കൂടുന്നു. എന്നാൽ ഈ അഭിപ്രായ വ്യത്യാസത്തെ വലിയൊരു തർക്കമാക്കാതിരിക്കുന്നതാണ് നല്ലത്. ചെറിയ കാര്യത്തിന്‍റെ പേരിൽ ഭർത്താവിനെ ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണെങ്കിൽ നിങ്ങളുടെ സ്നേഹത്തിന്‍റെ ആഴം കുറയുന്നതിലപ്പുറമായി അത് അവസാനിക്കുകയാണ് ചെയ്യുന്നതെന്ന് ഓർക്കുക.

പരസ്‌പരമുള്ള ബഹുമാനം ദാമ്പത്യ ജീവിതത്തിൽ സിദ്ധൗഷധം പോലെയാണ് പ്രവർത്തിക്കുന്നത്. പങ്കാളിയുടെ പരസ്പരമുള്ള കഴിവുകളെയും വ്യക്‌തിത്വത്തേയും അംഗീകരിക്കുക ഇത് പരസ്പരമുള്ള വിശ്വാസത്തെ ഊട്ടിയുറപ്പിക്കും.

  1. ഒരു കാര്യം ആവർത്തിക്കരുത്

ഏതെങ്കിലും കാര്യം ആവർത്തിച്ചാവർത്തിച്ച് പരസ്‌പരം ഓർമ്മിപ്പിക്കരുത്. ഉദാ: ഏതെങ്കിലും അസുഖത്തിനുള്ള മരുന്ന് കഴിക്കാൻ ഓർമ്മിപ്പിക്കുന്നത്, ബാങ്കിൽ പണം അടയ്‌ക്കാൻ ഓർമ്മിപ്പിക്കുക, എന്തെങ്കിലും സാധനം വാങ്ങുക തുടങ്ങിയവ. ആവർത്തിച്ചുള്ള ഓർമ്മപ്പെടുത്തൽ ദേഷ്യമുണ്ടാക്കും.

  1. ഭർത്താവിനുള്ള നിർദ്ദേശം

ഭാര്യമാർ ഭർത്താക്കൻമാർക്ക് ചെയ്യാനുള്ള ജോലികളുടെ ഒരു പട്ടിക നൽകാറുണ്ട്. ഇന്ന് ഇത് ചെയ്യണം. നാളെ അവിടെ പോകണം. ഇത്രാം തീയതി പണമടയ്‌ക്കണം ഇങ്ങനെ കുറേ ജോലികൾ ഭർത്താക്കന്മാരെ ഏൽപിക്കാറുണ്ട്. ഭാര്യയുടെ ഈ സ്വഭാവം ഭർത്താവ് കുടുംബ ജീവിതം ശരിയായ വണ്ണം നോക്കി നടത്താൻ പ്രാപ്തനല്ലെന്ന വിചാരമേ ഉണ്ടാക്കൂ. ഇത് പരസ്പരമുള്ള ഐക്യത്തെ ഇല്ലാതാക്കും.

  1. വീട്ടു ജോലിയെപ്പറ്റി ഭാര്യ എണ്ണി പറയുക

ചില വീട്ടമ്മമാർ ഭർത്താവ് ജോലി കഴിഞ്ഞ് വന്നാലുടൻ വീട്ടിൽ ചെയ്‌ത ജോലികളുടെ ഒരു ലിസ്‌റ്റ് നിരത്താറുണ്ട്. വീട്ടു ജോലി ഭാരിച്ച ജോലിയാണെങ്കിലും ഭർത്താവ് വന്നയുടനെ അക്കാര്യം പറയണമെന്നില്ല. സാവകാശം പറയാം.

  1. അഭിപ്രായവ്യത്യാസം പറഞ്ഞ് തീർക്കുക

ഭാര്യക്കും ഭർത്താവിനുമിടയിലുണ്ടാകുന്ന പ്രശ്നം പറഞ്ഞു തീർക്കാൻ ഇരുവരും മുൻ കൈയെടുക്കണം. അതിനായി മൂന്നാമതൊരാളുടെ സഹായം തേടരുത്. പിണക്കത്തിന്‍റെ ദൈർഘ്യം മണിക്കൂറുകളോളം നീളരുത്. അഭിപ്രായ വ്യത്യാസം പരസ്‌പരം പറഞ്ഞ് തീർക്കുക. ഓർക്കുക ജീവിതം വളരെ ഹൃസ്വമാണ്. നഷ്‌ടപ്പെടുന്ന ഓരോ നിമിഷവും പിന്നീടൊരിക്കലും തിരിച്ചു കിട്ടുകയില്ല. അതു കൊണ്ട് ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുക.

ലൗ സിംഗപ്പൂർ

സിംഗപ്പൂരുമായുള്ള ഈ പ്രണയബന്ധം ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല. അതിന് വളരെ പഴക്കമുണ്ട് സിംഗപ്പൂരിനെ ഏറ്റവും പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആയി തെരഞ്ഞെടുത്ത് യാത്ര ചെയ്യുന്നതിൽ ഇന്ത്യാക്കാർ ആണ് മുന്നിൽ. സെൻടോസ ദ്വീപ്, മരീന ബേ സാൻഡ്, ചൈനാടൗണ്‍, ഓർച്ചഡ് റോഡ് ഇവയൊക്കെ ഇന്ത്യയ്ക്കുള്ളിലെ തന്നെ ഏതൊക്കെയോ സ്ഥലങ്ങൾ പോലെ നമ്മെ ആകർഷിക്കുന്നുണ്ട്. എന്നാൽ സിംഗപ്പൂരിനെ മനസ്സിലാക്കാതെ അങ്ങോട്ട് യാത്ര ചെയ്താൽ ചിലപ്പോൾ പലതരം പിഴവുകൾ പറ്റാം. പിഴകൾ ഒടുക്കേണ്ടി വരാം. സിംഗപ്പൂരിൽ സൗഹൃദപരമായ ഒരു യാത്ര പോയി വരാൻ ആഗ്രഹിക്കുന്നവർക്കായി ചില വിവരങ്ങളിതാ.

ച്യൂയിംഗം ചവച്ച് പണി വാങ്ങരുത്

യാത്രയല്ലേ, സിംഗപ്പൂരിലെ വീഥികളിലൂടെ ബബിൾഗം ചവച്ച് ചവച്ച് രസിച്ച് നടക്കാം എന്നു കരുതിയാൽ പണിപാളുമേ..! സിംഗപ്പൂരിൽ ച്യൂയിംഗവും അതിന്‍റെ വിൽപ്പനയും 1992 മുതൽ നിരോധിച്ചതാണ്. ഏറ്റവും വൃത്തിയുള്ള സ്ഥലം എന്ന പ്രശസ്തിയുള്ള സിംഗപ്പൂർ അതു നേടിയെടുത്തത് ചുമ്മാതൊന്നുമല്ല. പൊതുസ്ഥലങ്ങളിൽ തീവണ്ടികളിൽ ഒക്കെ വൃത്തിയുള്ളതായിരിക്കാൻ വേണ്ടി ച്യൂയിംഗവും പാൻമസാലയുമെല്ലാം നിരോധിച്ചിരിക്കുന്നു.

തീവണ്ടികളിൽ ഭക്ഷണം ഇല്ല

ചായ… ചായ… കാപ്പി, ചിക്കൻ ബിരിയാണി ഇങ്ങനെയുള്ള ശബ്ദകോലാഹലങ്ങൾ തീവണ്ടികളിൽ കേട്ടു ശീലിച്ചവരാണ് നമ്മൾ. എന്നാൽ സിംഗപ്പൂരിൽ ചെന്നിട്ട് തീവണ്ടിയാത്രയ്ക്കിടെ ഒരു കാപ്പി കുടിച്ചേക്കാമെന്ന് കരുതിയാൽ രക്ഷയില്ല. ട്രെയിൻ യാത്രയ്ക്കിടെ വിശന്നാൽ കയ്യിലിരിക്കുന്ന ഭക്ഷണം കഴിക്കാമെന്നു വച്ചാൽ പോലും നടപ്പില്ല. സിംഗപ്പൂർ മാസ് റാപ്പിഡ് ട്രാൻസിസ്‌റ്ററിൽ അതായത് സ്മാർട്ട് ട്രെയിനുകളിലായാലും സ്റ്റേഷനുകളിലും പിഴ അടയ്ക്കേണ്ടി വരും. ഒന്നും രണ്ടുമല്ല. 500 രൂപ ഡോളർ.

മാലിന്യം വലിച്ചെറിയരുത്

സിംഗപ്പൂരിലെ തെരുവുകൾ ഹാ… എത്ര സുന്ദരം. എന്ന് തോന്നിയിട്ടുണ്ടോ. കിടന്നുറങ്ങാൻ തോന്നുന്നത്ര വൃത്തിയും വെിടിപ്പുമുള്ള നിരത്തുകൾക്ക് അവിടത്തെ നിയമത്തോടെ നന്ദി പറയാം. റോഡിൽ അലക്ഷ്യമായി മാലിന്യങ്ങളോ പ്ലാസ്റ്റിക് ബാഗുകളോ വലിച്ചെറിഞ്ഞാൽ 1000 രൂപയാണ് പിഴ. വെള്ളം കുടിച്ചിട്ട് കുപ്പി വലിച്ചെറിഞ്ഞാൽ പിടികൂടാനായി അവിടെ ലിറ്റർബഗ്സ് എന്ന സേന ഉണ്ട്.പൊതുനിരത്തുകളിൽ തുപ്പുന്നതും മൂക്ക് ചീറ്റുന്നതും ഇവിടെ ശിക്ഷാർഹമാണ്. ക്രോസിംഗ് സോണുകളില്ലല്ലാതെ റോഡ് മുറിച്ചുകടന്നാലും പിഴ അടയ്ക്കണം.

അൺസെക്യുവേഡ് വൈഫൈ ഹോട്ട് സ്പോട്ട്

അവിടെ ചെന്നു വൈഫൈ ഓൺ ചെയ്തു നോക്കണം എന്ന് തോന്നുന്നുണ്ടെങ്കിൽ ഒരു കഫേയിലോ കോഫിഷോപ്പിലോ പോകേണ്ടി വരും. ഫ്രീ വൈഫൈ ഓഫർ ഉണ്ടെങ്കിൽ മാത്രമേ കണക്ട് ചെയ്യാവൂ. അൺസെക്യുർ ആയ വൈഫൈ ഹോട്ട് സ്പോട്ട് ഉപയോഗിക്കുന്നത് ഹാക്കിംഗ് ആയിട്ടാണ് കണക്കിലെടുക്കുക. അത് ജയിൽ ശിക്ഷയും വരെ കിട്ടാവുന്ന ഒരു കുറ്റമാണ്.

വീട്ടിലായാലും നഗ്നനായി നടക്കരുത്

നഗ്നനായിരിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. എന്നാൽ സിംഗപ്പൂരിൽ ഇതിനൊരു ആഖ്യാനം ഉണ്ട്. സ്വന്തം വീട്ടിലായാലും നാട്ടുകാർ കാൺകെ വസ്ത്രമില്ലാതെ നടന്നുകൂടാ. സ്വന്തം വീടല്ലേ അയാൾ തുണിയുടുത്തില്ലെങ്കിൽ നമ്മുക്കെന്താ എന്ന് അവിടെ ആരും ചിന്തിക്കില്ല. പിടിച്ച് പോലീസിനെ ഏൽപ്പിക്കും. 2000 രൂപ വരെ പിഴയോ മൂന്നുമാസത്തെ തടവോ ലഭിക്കുന്ന കുറ്റമായി മാറുമത്.

അനുവാദമില്ലാതെ ആലിംഗനം ചെയ്താൽ

പൊതുസ്ഥലത്ത് വച്ച് കെട്ടിപ്പിടിക്കുന്നതിൽ തെറ്റില്ല എന്നാൽ അത് അനുവാദം ചോദിച്ചു മാത്രമായിരിക്കണം. പുറത്തു നിന്ന് നോക്കുന്ന ആൾക്ക് നിങ്ങളുടെ ആലിംഗന രീതി ഇഷ്ടപ്പെടാതിരിക്കുകയോ സാദ്ധ്യമല്ലെന്ന് തോന്നുകയോ ചെയ്താൽ അത് പിഴയൊടുക്കേണ്ട കുറ്റമായി മാറും.

ക്ലീൻ ടോയ്‍ലെറ്റ്

ടോയ്‍ലെറ്റിൽ പോയിക്കഴിഞ്ഞാൽ ഫ്ളാഷ് ചെയ്യാൻ മടിയുള്ള പുരുഷന്മാർ നിരവധിയാണ്. ഈ സ്വഭാവവുമായി സിംഗപ്പൂർ ചെന്നാൽ പണി കിട്ടാൻ വേറൊന്നും വേണ്ട. നിങ്ങൾ ഉപയോഗിച്ച ടോയ്‍ലെറ്റ് ഫ്ളഷ് ചെയ്യാതെ പോയാൽ 500 രൂപ പിഴ നൽകി കേസിൽ നിന്നൂരാം.

പ്രാവുകൾക്ക് തീറ്റ

പലയിടങ്ങളിലും പ്രാവുകൾക്ക് തീറ്റകൊടുക്കുന്നതും അതിനുള്ള സൗകര്യവും ടൂറിസത്തിന്‍റെ ഭാഗമായി അനുവദനീയമാണ്. എന്നാൽ സിംഗപ്പൂരിൽ അങ്ങനെയൊരു സംവിധാനം ഇല്ലെന്നു മാത്രമല്ല പൊതുസ്ഥലത്ത് പ്രാവിനെ തീറ്റൽ കുറ്റകരവുമാണ്. അലക്ഷ്യമായി ധാന്യങ്ങൾ വലിച്ചെറിയുന്നത് മാലിന്യ നിക്ഷേപമായി കരുതും.

singapore

കാറിൽ പെട്രോളടിക്കുമ്പോൾ

സിംഗപ്പൂരിൽ നിന്ന് മലേഷ്യയിലേക്ക് കാറിൽ സഞ്ചരിക്കാനാണോ പദ്ധതി. എങ്കിൽ നിറച്ച് പെട്രോളടിച്ചിട്ട് പോയാൽ മതി. അതായത് ടാങ്കിന്‍റെ മൂന്നിലൊന്ന് ഭാഗം നിറഞ്ഞിരിക്കണം. അല്ലെങ്കിൽ 500 രൂപ ഫൈൻ പിടിച്ചോ. മലേഷ്യയിൽ ഇന്ധനവില കുറവായതിനാൽ ഇവിടെ നിന്ന് കാറുമായി അങ്ങോട്ട് പോയി ഫുൾ ടാങ്ക് അടിച്ചുവരുന്ന ഏർപ്പാട് അവിടെ ചെയ്താൽ എട്ടിന്‍റെ പണികിട്ടും. സിംഗപ്പൂരിൽ ഇന്ധനവില ഇരട്ടിയായതിനാൽ ഇത്തരം കടത്തൽ വർദ്ധിച്ചപ്പോഴാണ് നിരോധനം ഉണ്ടായത്.

അയനിച്ചക്കയുണ്ടോ കയ്യിൽ?

ഫലങ്ങളുടെ രാജാവായ ചക്കയ്ക്കും അയനിച്ചക്കയ്ക്കുമൊക്കെ അത്ര രാജകീയ സ്ഥാനമില്ല ഇവിടെ! നല്ല സ്വാദ് ഒക്കെയുണ്ടെങ്കിലും അതിന്‍റെ ഗന്ധമാണ് പ്രശ്നം. സിംഗപ്പൂരിൽ പൊതുസ്ഥലങ്ങളിൽ ചക്കയുമായി പോകാതിരിക്കുന്നതാണ് ഉത്തമം. പിഴയൊന്നും അടയ്ക്കേണ്ട കാര്യമില്ല എങ്കിലും ചക്ക അവിടെ നിരോധിക്കപ്പെട്ട ഫലമാണ്.

പൊതുസ്ഥലത്ത് മൂത്രമൊഴിക്കല്ലേ

പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ഏതുനാട്ടിലും മോശം കാര്യം തന്നെയാണ്. സിംഗപ്പൂരിൽ അത് നിയമവിരുദ്ധ പ്രവൃത്തിയാണ്. അവിടത്തെ പല സ്ഥലങ്ങളിലും എലവേറ്ററുകളിലും മൂത്രം ഉണ്ടോ എന്നു പരിശോധിക്കുന്ന യുഡിസി മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്. മൂത്രത്തിന്‍റെ അംശം കണ്ടെത്തിയാലുടൻ അവിടെ അപായമണി മുഴങ്ങും. എലവേറ്ററുകളിലാണെങ്കിൽ ഡോർ ക്ലോസ് ആകും. പിന്നെ പോലീസ് വന്നിട്ടേ തുറക്കാൻ പറ്റൂ. കുഞ്ഞിന് മൂത്രമൊഴിക്കാൻ തോന്നുന്നുവെന്ന് പറഞ്ഞാൽ പോലും ശ്രദ്ധിക്കുക. അവർക്കും ഇളവൊന്നുമില്ല.

പുകവലിയും അപകടം

മാളുകൾ സിനിമാഹാൾ റസ്റ്റോറന്‍റുകൾ സ്മാർട്ട് ട്രെയിൻ ബസുകൾ ടാക്സി പൊതുകേന്ദ്രങ്ങൾ ഇവിടെയെല്ലാം പുകവലി നിരോധിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ നാട്ടിൽ നിരോധിച്ചതു പോലെ അല്ല കേട്ടോ കാര്യങ്ങൾ. പുകവലിക്കണമെന്ന് നിർബന്ധമാണെങ്കിൽ അതിന് അനുവാദമുള്ള സ്ഥലങ്ങളിൽ പോയാൽ മതിയാകും. മഞ്ഞപെയിന്‍റ് അടിച്ച സോണുകൾ ശ്രദ്ധിക്കുക. അല്ലെങ്കിൽ ആയിരം രൂപ പിഴ അടയ്ക്കുക.

മതത്തെ കുറ്റം പറയരുത്

നിങ്ങൾ മതവിശ്വാസമില്ലാത്ത ആളോ നിരീശ്വരവാദിയോ ആകട്ടെ. മതത്തെക്കുറിച്ചുള്ള എന്തു മാറ്റങ്ങളും അവിടെ വളരെ സെൻസിറ്റീവായ ഒരു വിഷയമായിക്കണ്ട് നടപടി എടുത്തേക്കാം.

പിസ

സോറി രാഹുൽ!!! ഈ പ്രോജക്ടിന്‍റെ ടീം ലീഡർ നിങ്ങളെ ആക്കാമെന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷേ ഓട്ടോമോട്ടീവ് സ്റ്റിയറിംഗ് സിസ്‌റ്റങ്ങളെ കുറിച്ച് വികാസിനുള്ള അനുഭവജ്‌ഞാനം അവഗണിക്കാൻ പറ്റില്ല.”

മിസ്‌റ്റർ ഗുപ്തയുടെ വാക്കുകളിൽ ക്ഷമാപണത്തിന്‍റെ നിറം കലർന്നു. രാഹുൽ ആ പദവി പ്രതീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹത്തിനറിയാം. ഗുപ്തയുടെ മാത്രമല്ല കമ്പനിയിലെ എല്ലാവർക്കും.

“പൈലറ്റ് പ്രോജക്‌ടിൽ നിങ്ങളുടെ പെർഫോമൻസ് വച്ചു നോക്കുമ്പോൾ ശരിക്കും ടീം ലീഡർ സ്‌ഥാനം നിങ്ങൾക്കും അർഹതപ്പെട്ടതാണ്. വികാസിന് ക്ലെൻസുമായി കൂടുതൽ ബന്ധം ഉണ്ട്,  മാത്രമല്ല അയാളുടെ വർക്കിംഗ് എക്സ്പീരിയൻസും പരിഗണിക്കണമല്ലോ.

“ഇറ്റ്സ് ഓകെ സർ,” രാഹുൽ പുഞ്ചിരിയോടെ തന്‍റെ ബോസിനെ നോക്കി.

“അതേക്കിറിച്ച് സാർ വിഷമിക്കേണ്ട. താങ്കൾ ചെയ്‌തതാണ് ശരി. വികാസിന് എന്നേക്കാൾ എക്സ്പീരിയൻസ് ഉള്ളതല്ലോ.!”

ബോസിനോട് നാവു കൊണ്ട് പറഞ്ഞുവെങ്കിലും രാഹുൽ ഇങ്ങനെയാണ് മനസ്സില്‍ പറഞ്ഞത്.

ങ്ഹും .. അവന്‍റെ പല്ല് കൊഴിക്കുന്ന കാര്യം ഞാനേറ്റു. കണ്ടില്ലേ. ഇരിപ്പ് അർഹിക്കാത്ത ക്രെഡിറ്റ് കയ്യടക്കി വച്ചിരിക്കുന്നു. നാണം കെട്ടവൻ! ഒരു ചാൻസ് കിട്ടിയാൽ വികാസിന്‍റെ കരിയർ പോലും ഞാൻ വെള്ളത്തിലാക്കും…

അല്ലെങ്കിൽ എന്തിന് അയാളെ പറയണം. തലവനാണെന്ന് പറഞ്ഞിരിക്കുന്ന ആ മനുഷ്യന് നട്ടെല്ലില്ലാതായി പോയി. ഹലോ, മിസ്‌റ്റർ ഗുപ്ത, നിങ്ങളുടെ ഡീൽ എനിക്ക് മനസ്സിലായില്ലെന്നു വിചാരിച്ചോ?

പഴയ ക്ലാസ്മേറ്റിന്‍റെ മകൻ എന്ന പരിഗണനയല്ലേ വികാസിന് കൊടുക്കുന്നത്? ഒരു മഞ്ഞ ഷർട്ടും ഇട്ട് വന്നിരിക്കുന്നു തടിയൻ. മ്ലേച്‌ഛൻ… രാഹുൽ മനസ്സിൽ വന്ന ചീത്ത വാക്കുകളെല്ലാം അയാളെ വിളിച്ചു കൊണ്ടിരുന്നു.

“താങ്ക് യു രാഹുൽ… യു ആർ സോ അമേസിംഗ്. ഞാൻ പറഞ്ഞത് ശരിയായ സ്പിരിറ്റിൽ എടുക്കാൻ കഴിഞ്ഞല്ലോ.” രാഹുൽ അതു കേട്ട് അനുസരണയുള്ള നായിനെ പോലെ തലയാട്ടി. മീറ്റിംഗ് ലഞ്ച് സമയമായപ്പോഴേക്കും അവസാനിച്ചു. പിന്നെ എല്ലാവരും വികാസിനെ അഭിനന്ദിക്കാൻ ആയി അയാളെ പൊതിഞ്ഞു.

രാഹുലും മടിച്ചില്ല. ഞാനാണ് നടൻ എന്ന് സ്വയം മനസ്സിലോർത്ത്, അയാൾ വികാസിന് അഭിനന്ദനം ചെരിഞ്ഞു. “പുതിയ പ്രൊജക്‌ടിൽ എനിക്ക് ചെയ്യാൻ കഴിയുന്ന എന്തും ഞാൻ സഹായിക്കാം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പ്ലീസ് അറിയിക്കൂ.”

ലാപ് ടോപ്പും, തന്‍റെ ഫയലുകളും ഷോൾഡർ ബാഗിലേക്ക് വച്ചു കൊണ്ട് രാഹുൽ വികാസിനോട് പറഞ്ഞു. അപ്പോൾ അയാളുടെ ഉള്ളിലൊരു മറ്റൊരു രാഹുൽ പ്രതികാര ദാഹത്തോടെ അട്ടഹസിച്ചു. “എടാ… നിന്നെ ഞാൻ കാണിച്ചു തരാമെടാ… എങ്ങനെ സഹായിക്കാൻ പോകുന്നുവെന്ന്… ഫൈനൽ റിപ്പോർട്ട് വരട്ടെ. പിന്നടുത്ത മൂന്ന് മാസം, അതിനകം നിന്നെ ഇവിടെ നിന്ന് കെട്ടികെട്ടിച്ചില്ലെങ്കിൽ എന്‍റെ പേര് രാഹുൽ എന്നല്ല.”

“താങ്ക് യു രാഹുൽ” വികാസിന്‍റെ നന്ദിയ്‌ക്ക് ഒരു പഞ്ചാരച്ചിരി വിരിച്ച് രാഹുൽ പുറത്തേക്ക് നടക്കുമ്പോൾ വരാന്തയിൽ കെളുത്തി വലിക്കുന്ന പുഞ്ചിരിയുമായി അന്ന വർഗ്ഗീസ് നിൽക്കുന്നു.

അന്ന ഇവിടെ ചേർന്നിട്ട് ഏതാനും മാസങ്ങളേ ആയുള്ളൂ. രാഹുലിന്‍റെ കഴിവിനെ കുറിച്ച് വലിയ മതിപ്പ് തോന്നിയിട്ടുണ്ട് അന്നയ്‌ക്ക്. “എല്ലാവരോടും നല്ല രീതിയിൽ പെരുമാറും. സഹായമനസ്‌കനാണ്. ടീം ലീഡർ ആവാൻ കഴിഞ്ഞില്ലെങ്കിലും, ആ പ്രശ്നത്തെ എത്ര നന്നായിട്ടാണ് നിങ്ങൾ കൈകാര്യം ചെയ്‌തത്.” അന്ന പറഞ്ഞു.

ശരിയാണ് ഹീ ഈസ് ഓസം… അതു കേട്ടു വന്ന സമീർ രാഹുലിന്‍റെ തോളിൽ മെല്ലെ തട്ടി. എന്നിട്ട് തള്ളവിരൽ ഉയർത്തി ഓൾ ദി ബെസ്‌റ്റ് പറഞ്ഞു.

“ആരോടും മോശമായി പെരുമാറുകയേയില്ല. കീപ് ഇറ്റ് അപ്പ് രാഹുൽ.”

സമീറിന്‍റെ സംസാരം കേട്ടപ്പോൾ രാഹുലിന് ഉള്ളിൽ എന്തൊക്കെയോ തികട്ടി വന്നു. “കഴിഞ്ഞ മാസം എന്‍റെ കാർ എടുത്തു കൊണ്ടു പോയി ഇടിപ്പിച്ചവനല്ലേ. അന്ന് നിന്നെ ചീത്ത വിളിച്ചത് മറന്നുപോയോ… ങ്ഹും കിട്ടിയതു മതിയായില്ലെങ്കിൽവ ഒരിക്കൽ കൂടി നീ അങ്ങനെ ഒന്ന് ശ്രമിച്ചു നോക്കൂ. അപ്പോൾ കാണാം. ”

“ഓഹ്… ഡോണ്ട് ബി സില്ലി… സമീർ…!” അവരുടെ ആശംസകൾക്ക് രാഹുലിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു.

സന്ദർഭത്തിനനുസരിച്ച് അഭിനയിക്കാൻ തന്നെ കഴിഞ്ഞേ ഇവിടെ ആരുമുള്ളൂ എന്ന് രാഹുൽ അപ്പോൾ ഗൂഢമായ ചിരിയോടെ ഓർമ്മിച്ചു.

അതൊരു വലിയ ഡീൽ ഒന്നും അല്ലല്ലോ… വരൂ നമുക്ക് ലഞ്ച് കഴിക്കാം. നല്ല വിശപ്പുണ്ട്. രാഹുൽ സംഭാഷണത്തിന്‍റെ ഗതി മാറ്റി.

ടെലികോൺഫറൻസും കഴിഞ്ഞ് കമ്പ്യൂട്ടർ സ്വിച്ച് ഓഫ് ചെയ്യുമ്പോൾ സമയം ഏഴുമണിയായി. 15 – 10 നിലയുള്ള ഓഫീസിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ രാഹുലിന്‍റെ മുഖത്ത് ക്ഷീണം പ്രകടമായിരുന്നു. അയാൾ ക്ഷീണിതമായ കണ്ണുകൾ വിരലുകൾ കൊണ്ട് അമർത്തിത്തിരുമ്മി. ആകെപ്പാടെ ഒരു വരണ്ട ദിനം. അതിലുപരി തിരക്കുകളും.

എങ്ങനെയും വീട്ടിലെത്തി കിടക്കണം എന്നു മാത്രമേ തോന്നുള്ളൂ. ലിഫ്റ്റിൽ കയറി ഗ്രൗണ്ട് ബട്ടൻ അമർത്തി. ലിഫ്‌റ്റിനുള്ളിൽ ഓരോ ഫ്ളോറുകൾ തെളിയുന്നത് അയാൾ അക്ഷമനായി നോക്കി നിന്നു.

ഓഫീസിൽ തന്‍റെ പ്രോഫൈൽ അപ്ഡേറ്റ് ചെയ്യേണ്ട സമയമായിരിക്കുന്നു. ഇവിടെ ജോലി ചെയ്യുമ്പോൾ ഒരു പ്രത്യപകാരവും ആരിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. മാത്രമോ ഈ ജോലി പരമ ബോറായി തുടങ്ങിയിരിക്കുന്നു.

ലിഫ്‌റ്റ് 10 ൽ എത്തി. അപ്പോൾ അയാൾ വീടിനെ കുറിച്ചോർത്തു. ഭാര്യ ഇന്നെന്താവുമോ ഡിന്നറിനുണ്ടാക്കിയിട്ടുണ്ടാവുക? സ്‌ഥിരം ഉണ്ടാക്കുന്ന ചപ്പാത്തിയും കറിയുമാണെങ്കിൽ സംശയമില്ല ഇന്ന് അത് ഞാൻ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിയും. അവൾക്ക് പിസ പാചകം ചെയ്യാൻ അറിയില്ലായിരിക്കും. പറ്റുമെങ്കിൽ ഒരെണ്ണം വാങ്ങിയാലോ?

ഇത്രയും സങ്കീർണ്ണമായ ഒരു പകലിനു ശേഷം സ്വസ്ഥമായ ഒരു രാവ് അയാൾ ആഗ്രഹിച്ചു. പക്ഷേ സ്കിൽ റിപ്പോർട്ട് കഴിയുമെങ്കിൽ ഇന്ന് രാത്രി തന്നെ പൂർത്തിയാകണം. തൊട്ടടുത്ത ദിവസം എംഡി വരുന്നുണ്ടെനാണ് കേട്ടത്. കക്ഷി എന്തായാലും ആ റിപ്പോർട്ട് ചോദിക്കും.

ലിഫ്റ്റ് ഗ്രൗണ്ട് ഫോളറിലെത്തി. തുറന്ന് പുറത്തിറങ്ങിയപ്പോഴാണ് അയാൾ അത് ശ്രദ്ധിച്ചത്. മഴ പെയ്യുന്നു. പാർക്കിംഗ് ഏരിയയിലേക്ക് അയാൾ ഓടി. ഹൊ! എന്തൊരു കഷ്‌ടമാണ്. മഴയെ ഇഷ്‌ടമേയല്ല രാഹുലിന്. പെയ്യാൻ കണ്ട സമയം. അയാൾ മഴയെ മനസ്സു കൊണ്ട് ശപിച്ചു.

മഴയിൽ കുട ചൂടി പുറത്തേക്കു നടക്കുന്ന മായയെ കണ്ട് രാഹുൽ ചിരിച്ചു. “ഹേയ്, വേഗം വിട്ടോ… മുഴുവൻ നനയും. കല്ലു പെറുക്കി ചാടുന്ന പോലെയല്ലേ ഓരോ തുള്ളിയും” മായ പറഞ്ഞു.

“ഓഹ്… നൊ പ്രോബ്ളം എനിക്ക് മഴ ഇഷ്‌ടമാണ്.”

അയാൾ അതു പറഞ്ഞിട്ട് മഴയ്‌ക്കു നേരെ പല്ലിറുമ്മി.

പിസ വാങ്ങാനൊന്നും ഇനി നിവൃത്തിയില്ല. ഈ മഴയിൽ റോഡിൽ ട്രാഫിക് കുരുക്ക് വീണു കഴിഞ്ഞു. ഇനിയും വൈകിയാൽ കൂടുതൽ തിരക്കാവും. ട്രാഫിക് ബ്ലോക്കിൽ കിടക്കുമ്പോഴാണ് ഭാര്യയുടെ വിളി. രാവിലെ ഉണ്ടാക്കിയ ചപ്പാത്തിയും കറിയും ബാക്കിയുണ്ട്. അതു തന്നെ മതിയോ രാത്രിയിലേക്ക് എന്നാണ് ചോദ്യം.

“ഓ അതു മതി . നീ വെറൊന്നും ഉണ്ടാക്കേണ്ട. എനിക്ക് ചപ്പാത്തിയാ ഇഷ്‌ടം. വീട്ടിൽ എത്തിയിട്ട് പാചകം ചെയ്യാൻ സമയം കിട്ടിയില്ല എന്നാണ് അവൾ പറയുന്നത്. ഇനി പെട്ടെന്ന് ഉണ്ടാക്കി ഒരു മഹാത്ഭുതം സൃഷ്‌ടിക്കാനൊന്നും അവൾക്കു കഴിയില്ലല്ലോ. പിന്നെ വേറെന്തെങ്കിലും ഉണ്ടാക്കണമെന്ന് പറഞ്ഞിട്ടെന്തു കാര്യം.

ചിരിച്ചു കൊണ്ട് ഇത്രയും ഒക്കെ പറയേണ്ട കാര്യം പോലും ഇല്ല. എന്നിട്ടും അയാൾ അങ്ങനെ ചെയ്‌തു.

“താങ്ക്യൂ ഡിയർ ഇനി ഇന്ന് കുക്കിംഗ് വേണ്ട. ആം ടയേഡ്.”

അവൾ അത്രയും പറഞ്ഞപ്പോൾ ഇനി വീട്ടിൽ ചെല്ലുമ്പോൾ എന്താണ് കേൾക്കുക എന്ന കാര്യവും അയാൾക്കറിയാം.

“ഈ കുട്ടികളെ കൊണ്ട് എനിക്ക് മതിയായി. അഹാന് ഹോം വർക്ക് ചെയ്യാനുണ്ട്. അവന് അത് പറഞ്ഞു കൊടുക്കണേ. എനിക്ക് കണക്ക് ഒരു പിടിയുമില്ലെന്ന് അറിയാലോ.” ഇങ്ങനെ പറഞ്ഞ് അവൾ ഒരു നിസ്സാര ചിരി ചിരിക്കും.

തിക്കും തിരക്കും മഴയും എല്ലാം തരണം ചെയ്‌ൽ രാഹുൽ വീട്ടിലെത്തിയപ്പോൾ, സമയം ഒമ്പത്. കാർ പാർക്ക് ചെയ്‌ത് വീട്ടിലേക്ക് നടക്കുമ്പോൾ തൊട്ടടുത്ത വീട്ടിലെ മിസിസ് ശർമ്മ, തന്‍റെ നായ്‌ക്കുട്ടിയുമായി പുഞ്ചിരിയോടെ കുശലം ചോദിച്ചു. അവരെ ചുറ്റിപ്പറ്റി നിന്ന നായ രാഹുലിനെ കണ്ടതോടെ ഓടിക്കിതച്ചു വന്നു. കാലിലും മറ്റും നക്കാൻ തുടങ്ങി.

ശെ! അതിന്‍റെ ഉമിനീരു മുഴുവൻ അയാളുടെ പുതിയ ഷൂവിൽ പറ്റിപ്പിടിച്ചു. രാഹുലിന് അറപ്പ് തോന്നിയെങ്കിലും നായ്‌ക്കുട്ടിയെ കുനിഞ്ഞ് ഓമനിക്കാൻ മറന്നില്ല.

“പട്ടിയെ വളർത്തുമ്പോൾ ഇങ്ങനെ കണ്ട ആളുകളുടെ ദേഹത്തേക്ക് ചാടി വീഴാനാണോ ശീലിപ്പിക്കേണ്ടത്, ഷിറ്റ്!” അയാൾ മനസ്സിലോർത്തു.

“ഹലോ… രാഹുൽ ബ്രോണിക്ക് രാഹുലിനോട് എന്തോ ഒരു പ്രത്യേക സ്നേഹമുണ്ട്.” മിസിസ് ശർമ്മ അതു പറഞ്ഞപ്പോൾ രാഹുൽ ഉറക്കെ ചിരിച്ചു.

“ഹ..ഹ… ഇറ്റ് ഈസ് ഒകെ. ഞാൻ കണ്ടിട്ടുള്ള നായ്‌ക്കളിൽ ഏറ്റവും ഭംഗിയുണ്ട് ഇതിന്.”

“രാഹുലിനെ കുറിച്ചോർക്കുമ്പോൾ അദ്ഭുതമാണ് എനിക്ക്. ആരോടും മോശമായൊന്നും സംസാരിക്കുന്നത് ഞാനിന്നുവരെ കണ്ടിട്ടില്ല. ആ പ്രശംസയുടെ മറുപടി ഒരു ചിരിയിൽ ഒതുക്കി രാഹുൽ വീട്ടിലേക്ക് നടന്നു.

കറി ചൂടാക്കിയപ്പോഴാണോ എന്തോ അടിയിൽ പിടിച്ച് കരിഞ്ഞ മണം. അയാൾക്ക് ഛർദിക്കാൻ തോന്നി. അകത്തെ മുറിയിൽ കുട്ടികളുടെ ബഹളം കേൾക്കാം. എന്തിനോ വേണ്ടി പോരടിക്കുകയാണ് രണ്ടു പേരും.

അയാൾ കോളിംഗ് ബെൽ അടിക്കാൻ കൈവിരൽ ഉയർത്തിയതാണ്. എന്നാൽ പെട്ടെന്ന് അയാൾക്ക് മറ്റെന്തോ ചെയ്യാനാണ് തോന്നിയത്. കാർ വീണ്ടും അൺലോക്ക് ചെയ്‌ൽ രാഹുൽ ഡ്രൈവിംഗ് സീറ്റിലിരുന്നു.

മഴ മാറിയിരിക്കുന്നു. തണുത്ത രാത്രി. സുഖമുള്ള കാറ്റ് വീശുന്നു. അയാൾക്ക് എന്തെന്നറിയാത്ത ആഹ്ലാദം മനസ്സിലേക്ക് നിറഞ്ഞു വന്നു. അയാൾ കാർ പിന്നോട്ടെടുത്തു. പിസ ഹട്ടിലെത്തുമ്പോൾ അയാൾക്ക് കൂടുതൽ ഉന്മേഷം തോന്നി. സുഖദമായ ഗന്ധം അവിടെ നിറഞ്ഞു നിൽക്കുന്നു.

രാഹുൽ പിസ ഓർഡർ ചെയ്‌തിട്ട് ചുറ്റും നോക്കി. ഒരു കോർണറിൽ കുറേപ്പേർ ഒരുമിച്ചിരുന്ന് പിസ കഴിക്കുന്നു. ചങ്ങാതിക്കൂട്ടം ആണ്. അൽപം അകലെ ഒഴിഞ്ഞ കോണിൽ യുവാവും യുവതിയും കണ്ണുകളിൽ കണ്ണു നോക്കി ഇരിക്കുന്നു. മറ്റൊരു ടേബിളിൽ അമ്മയും മക്കളും. പിസയുടെ ലാസ്‌റ്റ് പീസിന് മക്കൾ കടിപ്പിടി കൂട്ടുന്നത് ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കുകയാണ് ആ അമ്മ. അയാൾക്ക് അത് കണ്ട് ചിരി വന്നു.

പിസ സെന്‍ററിൽ സാമാന്യം തിരക്കുണ്ട്. അതിനിടയിൽ ഒറ്റയ്ക്കിരിക്കാൻ അയാൾക്ക് ഒട്ടും വിഷമം തോന്നിയില്ല. സത്യം പറഞ്ഞാൽ അനിയന്ത്രിതമായ ഒരു സന്തോഷം, ആ ഇരിപ്പിൽ അയാൾക്ക് തോന്നി.

അപരിചിതർക്കിടയിൽ അങ്ങനെ ഇരിക്കുമ്പോൾ അയാൾ വളരെ ശാന്തനായി. ആരോടും ഒന്നും പറയേണ്ട, അഭിനിയിക്കേണ്ട… അയാൾ ആശ്വാസത്തോടെ തന്‍റെ കസേരയിൽ ചാഞ്ഞിരുന്നു.

പിസയ്ക്കൊപ്പം കുടിക്കാൻ കോക്ക് ഓർഡർ ചെയ്യണം എന്നാലോചിച്ചിരിക്കുമ്പോഴാണ് ഫോൺ റിംഗ് ചെയ്‌തത്. അയാൾ ദീർഘശ്വാസത്തോടെ ഫോണെടുത്തു നോക്കി.

ഭാര്യയാണ്.

“ഹായ് സൗമ്യ…!”

“എവിടെയാണ് എത്ര നേരമായി കാത്തിരിക്കുന്നു.”

കുട്ടികളുടെ ബഹളം അപ്പോഴും തുടരുന്നുണ്ട്. അവളുടെ ശബ്ദം ആ ബഹളത്തിൽ മുങ്ങിപ്പോയി.

ഓഫീസിലേക്ക് അത്യാവശ്യമായി മടങ്ങിപോകേണ്ടി വന്നു. ഒരുമിച്ച് ഡിന്നർ കഴിക്കാൻ പറ്റാത്തതിൽ വിഷമമുണ്ട്. എന്ന് പറയാനാണ് അയാൾക്ക് തോന്നിയത്. പക്ഷ നാവ് സംസാരിച്ചത് മറ്റൊന്നായിരുന്നു.

“നീ വീട്ടിൽ ഒന്നും ഉണ്ടാക്കിയിട്ടില്ലല്ലോ. എനിക്ക് കരിഞ്ഞ ചപ്പാത്തി വേണ്ട. വായക്ക് രുചിയായി എന്തെങ്കിലും കഴിച്ചിട്ടു വരാം.”

“ങ്ഹേ….” അങ്ങേ വശത്ത് സൗമ്യ അമ്പരപ്പോടെ നിൽക്കുന്നത് അയാൾ മനസ്സു കൊണ്ട് വീക്ഷിച്ചു. ഛെ! താൻ എന്താണ് പറഞ്ഞത്. അറിയാതെ ആണെങ്കിലും മനസ്സിൽ തോന്നിയത് പറയാൻ കഴിഞ്ഞതിൽ അയാൾക്ക് ആശ്വാസം തോന്നി.

വെയ്‌റ്റർ മേശപ്പുറത്ത് പിസ കൊണ്ടു വച്ചപ്പോൾ അയാൾക്ക് നാവിൽ വെള്ളമൂറി. മനോഹരമായ ഒരു ലോകത്ത് എത്തിയപ്പോലെ അയാൾ കോൾമയിൽ കൊണ്ടു.

ഉച്ചയ്ക്കു ശേഷം ഇതു വരെ ഒന്നും കഴിച്ചിട്ടില്ല. ഒരു ഗ്ലാസ് വെള്ളം പോലും അയാൾ ഓർത്തു. വയറ്റിൽ കത്തിക്കാളുന്ന വിശപ്പിലേക്ക് ഈ സ്വാദിനെ നുണയാൻ അയാൾ ആവേശത്തോടെ ആഗ്രഹിച്ചു.

ഒരു കഷണം പിസ എടുത്ത് അയാൾ വായിൽ വച്ചു.

“ഓഹ്… ഗുഡ്, നല്ല സ്വാദ്.” അയാളുടെ എല്ലാ ക്ഷീണവും പറന്നകന്നു. “മനസ്സ് പറഞ്ഞത് ഇപ്പോഴെങ്കിലും താൻ കേട്ടല്ലോ.” അയാൾ അലോചിച്ചു.

സത്യത്തിൽ ഇത്രകാലം ഞാൻ എന്തിനാണ് അത് മാറ്റിവച്ചത്. അവനവന് തോന്നുന്ന കാര്യങ്ങൾ പറയുന്നതിൽ എന്തിനാണ് മടിക്കുന്നത്?

പിസയുടെ ഒരു കഷണം കൂടി ആസ്വദിച്ച് കഴിക്കവേ രാഹുൽ സ്വയമറിയാതെ പറഞ്ഞു പോയി. “എന്താ ഞാനും ഒരു മനുഷ്യൻ അല്ലേ!”

ഹെൽത്തി ഹാപ്പി ലൈഫ്

ഉഴപ്പുന്നതൊക്കെ കൊള്ളാം. പക്ഷേ ആരോഗ്യകാര്യത്തിൽ ആ സ്വഭാവം വേണ്ട. ആയുരാരോഗ്യം യാഥാർത്ഥ്യമാക്കാൻ നൂറു ശതമാനം ആത്മാർത്ഥതയോടെ ചില സ്‌മാർട്ടായ തീരുമാനങ്ങളെടുക്കൂ. ഭക്ഷണ കാര്യത്തിലും ശീലങ്ങളിലും ക്രിയാത്മകമായ തീരുമാനങ്ങളെടുക്കുക വഴി ശരീരം ആരോഗ്യമുള്ളതായി തീരും. മനസ്സ് ഊർജ്‌ജസ്വലവും ജീവിതം സുന്ദര സുരഭിലവുമാകും.

ആരോഗ്യകരമായ ജീവിതത്തിന് എന്തെല്ലാം കാര്യങ്ങൾ സ്വീകരിക്കാം? അതിനുള്ള ചില സ്‌മാർട്ട് ടിപ്‌സ്…

ശരിയായ ഭക്ഷണം

കാപ്പി കുടിക്കുക:- കാപ്പി കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതല്ലെന്ന തെറ്റിദ്ധാരണ പരക്കെയുണ്ട്. ഈ വാദം വാസ്‌തവ വിരുദ്ധമാണെന്നാണ് ഗവേഷണങ്ങൾ പറയുന്നത്. ദിവസം മൂന്ന് കപ്പ് കാപ്പി വരെ കുടിക്കാം. ഇതൊരിക്കലും ദോഷം ഉണ്ടാക്കില്ല. ടൈപ്പ്-2 പ്രമേഹ സാധ്യതയെ അത് കുറയ്‌ക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.

രുചികരമായ എല്ലാ ഭക്ഷണവും മോശമല്ല:- ഡാർക്ക് ചോക്‌ളേറ്റ്, സ്‌പെഗറ്റി, മുന്തിരി, തക്കാളി, സൂപ്പ്, ഉള്ളി, വാൽനട്ട്‌സ് എന്നിവയെല്ലാം രുചികരമാകുന്നതിനൊപ്പം ആരോഗ്യപ്രദവുമാണ്.

കളർഫുൾ:- പല വർണ്ണങ്ങളിലുള്ള ധാന്യങ്ങളും പച്ചക്കറികളും (കുറഞ്ഞത് നാലെണ്ണമെങ്കിലും) ദിവസവും കഴിക്കാം. ചെറുപയർ, പരിപ്പ്, തക്കാളി, കാരറ്റ് (ചുവപ്പ്) വഴുതനങ്ങ, പിഞ്ചു വെള്ളരിക്ക, ചെഞ്ചീര / പച്ചച്ചീര എന്നിവ ഒരുമിച്ചോ മാറ്റം വരുത്തിയോ ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഭക്ഷ്യവസ്‌തുക്കളാണ്. തീൻമേശയിൽ ബഹു വർണ്ണങ്ങളിലുള്ള വിഭവങ്ങൾ കാണുമ്പോൾ നല്ല വിശപ്പു തോന്നില്ലേ?

കടൽ വിഭവങ്ങൾ:- ഡയറ്റിൽ മത്സ്യ വിഭവങ്ങൾ ഉൾപ്പെടുത്തുക. മത്തി, ചെറു മത്സ്യങ്ങൾ എന്നിവ കറി വച്ച് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ പ്രമേഹം, സ്ട്രോക്ക് തുടങ്ങിയവയ്‌ക്കുള്ള സാധ്യത കുറയ്‌ക്കും. മത്സ്യത്തിലടങ്ങിയിരിക്കുന്ന ഒമേഗ- 3 ഫാറ്റി ആസിഡുകൾ നേരിട്ട് ചർമ്മത്തിലെത്തുന്നു. ചർമ്മത്തിനത് പുതു തിളക്കവും കാന്തിയും പകരാൻ സഹായിക്കുന്നു.

പഴങ്ങൾ, പച്ചക്കറികൾ:- പരമാവധി പച്ചക്കറികളും പഴങ്ങളും കഴിക്കുക. ശരിയായതും ഉചിതവുമായ രീതിയിലാണ് ഭക്ഷണ രീതിയെങ്കിൽ ഇടവിട്ട് ഭക്ഷണം കഴിക്കുന്നത് ദോഷം ചെയ്യുകയില്ല. എന്നു വിചാരിച്ച് എന്തും വാരി വലിച്ച് കഴിക്കുകയുമരുത്. ഏതിലും മിതത്വം പുലർത്തുക.

തക്കാളി ആവാം:- തക്കാളി ധാരാളമായി കഴിക്കുക. ലൈകോ പെന്നും മറ്റ് ആന്‍റി ഓക്‌സിഡന്‍റുകളുമുള്ള തക്കാളി ആരോഗ്യത്തിന് ഉത്തമമത്രേ. ജൈവകൃഷി ചെയ്‌ത തക്കാളിയാണ് ഉപയോഗിക്കേണ്ടത്.

വെള്ള നിറം വേണ്ട:- ഡയറ്റിൽ നിന്നും മൂന്ന് വൈറ്റുകൾ ഒഴിവാക്കാം. അതായത് മൈദ, അരി, പഞ്ചസാര എന്നിവയാണ്. ഈ മൂന്നു വൈറ്റുകൾ. രക്‌തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിക്കാൻ ഇവ കാരണങ്ങളാകാം. പകരം ഡയറ്റിൽ മുഴുധാന്യങ്ങൾ ഉൾപ്പെടുത്താം. മുഴുധാന്യങ്ങൾ അത്ര രുചികരമായി തോന്നുകയില്ലെങ്കിലും ശീലമാക്കുക വഴി ആ രുചി ഇഷ്‌ടപ്പെട്ടു തുടങ്ങും.

പ്രാതൽ ഒഴിവാക്കരുത്:- ഒരിക്കലും പ്രാതൽ ഒഴിവാക്കരുത്. വീട്ടിൽ നിന്നും ഇറങ്ങും മുമ്പ് പ്രാതൽ കഴിക്കുകയാണെങ്കിൽ ശരീര ഭാരം കുറയുമത്രേ. പ്രാതൽ കഴിക്കുന്നവരിൽ കൂടുതൽ കലോറി എരിച്ചുകളയപ്പെടുന്നു. സമയം തെറ്റി പ്രാതൽ കഴിക്കുകയുമരുത്.

ജീവിതം എത്ര സുന്ദരം

വായനാ ശീലം:- മാനസികോല്ലാസത്തിലുപരിയായ പുതിയ അറിവുകൾ നേടാനും വ്യക്‌തമായ നിലപാടുകളുണ്ടാക്കാനും വായനയോളം മധുരതരമായി മറ്റെന്തുണ്ട്. മറ്റുള്ളവരിൽ നിന്നും വേറിട്ട കാഴ്‌ചപ്പാടുകളും ചിന്തകളും ഉണർത്താൻ വായന കൊണ്ട് സാധിക്കും. വായനക്കൊപ്പം പസിൽസ് ചെയ്യുന്നതും ടിവിയിൽ കളികളും മറ്റ് വിനോദങ്ങളും കാണുന്നതും ഓർമ്മ സംബന്ധമായ പ്രശ്നങ്ങളെ അകറ്റി നിർത്തും. നല്ല ശീലങ്ങളും സ്വഭാവ ഗുണവുമാണ് ജീവിതത്തിലെ ഏറ്റവും വലിയ മുതൽക്കൂട്ട്. പുകവലി, മദ്യപാനം, മധുര പദാർത്ഥങ്ങളുടെ അമിതമായ ഉപയോഗം എന്നിവയൊക്കെ പാടേ ഒഴിവാക്കി ജീവിതത്തെ ശരിയായ ട്രാക്കിലേക്ക് നയിക്കുക.

സ്‌ടെസ്ര് ഫ്രീ ആയിരിക്കുക: – മാനസിക പിരിമുറുക്കം കൂടുമ്പോൾ അതിനെ ശക്‌തമായി കുടഞ്ഞെറിയാൻ ശ്രമിക്കുക. അതിനുള്ള വഴികൾ സ്വയം കണ്ടെത്തുക.

ദേഷ്യത്തെ മാനേജ് ചെയ്യാൻ പരിശീലിക്കുക:- വർദ്ധിച്ച ദേഷ്യത്തിലാണെങ്കിൽ ആ ദേഷ്യം പ്രകടിപ്പിച്ചേക്കുക. അല്ലെങ്കിൽ ആ പിരിമുറുക്കത്തിൽ പെട്ട് നിങ്ങൾക്ക് തലവേദനയോ ഹൃദയ സംബന്ധമായ അസുഖങ്ങളോ പിടിപെടാം. കൊളസ്‌ട്രോൾ ഉള്ളവരിലാണെങ്കിൽ അത് മറ്റ് സങ്കീർണതകളിലേക്ക് നയിക്കും.

വീട്ടിൽ അരുമ മൃഗത്തെ വളർത്താം:- പൂച്ചയോ പട്ടിയോ മുയലോ തത്തയോ മൈനയോ അങ്ങനെ എന്തുമാകാം. അവയ്‌ക്കൊപ്പം സമയം ചെലവഴിക്കുന്നത് മാനസിക പിരിമുറുക്കം കുറയ്‌ക്കും.

ചില കാര്യങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാം…

  • സ്വന്തം ശരീരത്തേയും ശരീരാരോഗ്യത്തേയും വിലയിരുത്തുക. നിയന്ത്രിക്കേണ്ടതും അനാവശ്യമായതും ഏതാണെന്ന് സ്വയം കണ്ടെത്താം. ആരോഗ്യവും ജീവിതവും മെച്ചപ്പെടാൻ എന്താണ് ചെയ്യേണ്ടതെന്ന് കണ്ടെത്തുക.
  • ചിരിക്കാനുള്ള ഒരവസരവും പാഴാക്കാതിരിക്കുക. ചിരി ആയുസ്സും ആരോഗ്യവും വർദ്ധിപ്പിക്കും.
  • നേത്ര സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഒട്ടും സമയം പാഴാക്കാതെ അത് പരിഹരിക്കുക. പുറത്തു പോകുന്ന അവസരങ്ങളിൽ സൺഗ്ലാസ്സുകൾ ധരിക്കുക. നേത്രങ്ങളെ പരിരക്ഷിക്കുന്നതിനൊപ്പം കണ്ണിന് ചുറ്റുമുണ്ടാകുന്ന ചുളിവുകളെ അത് അകറ്റി നിർത്തും.
  • പുറത്തു നിന്നും വന്നയുടനെ കാലും മുഖവും കഴുകുക. ഇത്തരം ശുചിത്വ ശീലങ്ങൾ രോഗങ്ങളിൽ നിന്നും ഒരു പരിധി വരെ സംരക്ഷിച്ചു നിർത്തും.
  • മറ്റുള്ളവരുടെ പേന വാങ്ങി ഒപ്പിടുകയോ എഴുത്തുകുത്തുകൾക്കായി ഉപയോഗിക്കുകയോ ചെയ്യരുത്. പേനയിലൂടെ വൈറസുകളോ ബാക്‌ടീരിയകളോ ശരീരത്തിൽ എത്താം. അതിനാൽ എവിടെ പോയാലും പേന കയ്യിൽ കരുതുക.
  • നല്ല വൃത്തിയും വെടിപ്പുമുള്ള വസ്‌ത്രങ്ങൾ ഉപയോഗിക്കുക. ചുളിവുകളുണ്ടെങ്കിൽ വസ്‌ത്രങ്ങൾ ഇസ്‌തിരിയിടുക. ബട്ടൻ പൊട്ടിയതോ തയ്യൽ അഴിഞ്ഞു പോയതോ ആയ വസ്‌ത്രങ്ങൾ അതാത് സമയത്ത് റിപ്പയറിംഗ് ചെയ്‌തെടുക്കുക.

ശരീരാരോഗ്യവും മാനസികാരോഗ്യവും വീണ്ടെടുക്കുന്നതിന് സമർത്ഥമായ മാറ്റങ്ങൾ ജീവിതത്തിൽ നടപ്പിലാക്കുക. അക്കാര്യത്തിൽ നൂറു ശതമാനം സന്തോഷവും സംതൃപ്‌തിയുമാണ് ജീവിതത്തിലെ പരമമായ ലക്ഷ്യം. ആരോഗ്യമില്ലെങ്കിൽ ലക്ഷ്യം നേടിയെടുക്കാനാവില്ലല്ലോ.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें