സിംഗപ്പൂരുമായുള്ള ഈ പ്രണയബന്ധം ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല. അതിന് വളരെ പഴക്കമുണ്ട് സിംഗപ്പൂരിനെ ഏറ്റവും പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആയി തെരഞ്ഞെടുത്ത് യാത്ര ചെയ്യുന്നതിൽ ഇന്ത്യാക്കാർ ആണ് മുന്നിൽ. സെൻടോസ ദ്വീപ്, മരീന ബേ സാൻഡ്, ചൈനാടൗണ്‍, ഓർച്ചഡ് റോഡ് ഇവയൊക്കെ ഇന്ത്യയ്ക്കുള്ളിലെ തന്നെ ഏതൊക്കെയോ സ്ഥലങ്ങൾ പോലെ നമ്മെ ആകർഷിക്കുന്നുണ്ട്. എന്നാൽ സിംഗപ്പൂരിനെ മനസ്സിലാക്കാതെ അങ്ങോട്ട് യാത്ര ചെയ്താൽ ചിലപ്പോൾ പലതരം പിഴവുകൾ പറ്റാം. പിഴകൾ ഒടുക്കേണ്ടി വരാം. സിംഗപ്പൂരിൽ സൗഹൃദപരമായ ഒരു യാത്ര പോയി വരാൻ ആഗ്രഹിക്കുന്നവർക്കായി ചില വിവരങ്ങളിതാ.

ച്യൂയിംഗം ചവച്ച് പണി വാങ്ങരുത്

യാത്രയല്ലേ, സിംഗപ്പൂരിലെ വീഥികളിലൂടെ ബബിൾഗം ചവച്ച് ചവച്ച് രസിച്ച് നടക്കാം എന്നു കരുതിയാൽ പണിപാളുമേ..! സിംഗപ്പൂരിൽ ച്യൂയിംഗവും അതിന്‍റെ വിൽപ്പനയും 1992 മുതൽ നിരോധിച്ചതാണ്. ഏറ്റവും വൃത്തിയുള്ള സ്ഥലം എന്ന പ്രശസ്തിയുള്ള സിംഗപ്പൂർ അതു നേടിയെടുത്തത് ചുമ്മാതൊന്നുമല്ല. പൊതുസ്ഥലങ്ങളിൽ തീവണ്ടികളിൽ ഒക്കെ വൃത്തിയുള്ളതായിരിക്കാൻ വേണ്ടി ച്യൂയിംഗവും പാൻമസാലയുമെല്ലാം നിരോധിച്ചിരിക്കുന്നു.

തീവണ്ടികളിൽ ഭക്ഷണം ഇല്ല

ചായ... ചായ... കാപ്പി, ചിക്കൻ ബിരിയാണി ഇങ്ങനെയുള്ള ശബ്ദകോലാഹലങ്ങൾ തീവണ്ടികളിൽ കേട്ടു ശീലിച്ചവരാണ് നമ്മൾ. എന്നാൽ സിംഗപ്പൂരിൽ ചെന്നിട്ട് തീവണ്ടിയാത്രയ്ക്കിടെ ഒരു കാപ്പി കുടിച്ചേക്കാമെന്ന് കരുതിയാൽ രക്ഷയില്ല. ട്രെയിൻ യാത്രയ്ക്കിടെ വിശന്നാൽ കയ്യിലിരിക്കുന്ന ഭക്ഷണം കഴിക്കാമെന്നു വച്ചാൽ പോലും നടപ്പില്ല. സിംഗപ്പൂർ മാസ് റാപ്പിഡ് ട്രാൻസിസ്‌റ്ററിൽ അതായത് സ്മാർട്ട് ട്രെയിനുകളിലായാലും സ്റ്റേഷനുകളിലും പിഴ അടയ്ക്കേണ്ടി വരും. ഒന്നും രണ്ടുമല്ല. 500 രൂപ ഡോളർ.

മാലിന്യം വലിച്ചെറിയരുത്

സിംഗപ്പൂരിലെ തെരുവുകൾ ഹാ... എത്ര സുന്ദരം. എന്ന് തോന്നിയിട്ടുണ്ടോ. കിടന്നുറങ്ങാൻ തോന്നുന്നത്ര വൃത്തിയും വെിടിപ്പുമുള്ള നിരത്തുകൾക്ക് അവിടത്തെ നിയമത്തോടെ നന്ദി പറയാം. റോഡിൽ അലക്ഷ്യമായി മാലിന്യങ്ങളോ പ്ലാസ്റ്റിക് ബാഗുകളോ വലിച്ചെറിഞ്ഞാൽ 1000 രൂപയാണ് പിഴ. വെള്ളം കുടിച്ചിട്ട് കുപ്പി വലിച്ചെറിഞ്ഞാൽ പിടികൂടാനായി അവിടെ ലിറ്റർബഗ്സ് എന്ന സേന ഉണ്ട്.പൊതുനിരത്തുകളിൽ തുപ്പുന്നതും മൂക്ക് ചീറ്റുന്നതും ഇവിടെ ശിക്ഷാർഹമാണ്. ക്രോസിംഗ് സോണുകളില്ലല്ലാതെ റോഡ് മുറിച്ചുകടന്നാലും പിഴ അടയ്ക്കണം.

അൺസെക്യുവേഡ് വൈഫൈ ഹോട്ട് സ്പോട്ട്

അവിടെ ചെന്നു വൈഫൈ ഓൺ ചെയ്തു നോക്കണം എന്ന് തോന്നുന്നുണ്ടെങ്കിൽ ഒരു കഫേയിലോ കോഫിഷോപ്പിലോ പോകേണ്ടി വരും. ഫ്രീ വൈഫൈ ഓഫർ ഉണ്ടെങ്കിൽ മാത്രമേ കണക്ട് ചെയ്യാവൂ. അൺസെക്യുർ ആയ വൈഫൈ ഹോട്ട് സ്പോട്ട് ഉപയോഗിക്കുന്നത് ഹാക്കിംഗ് ആയിട്ടാണ് കണക്കിലെടുക്കുക. അത് ജയിൽ ശിക്ഷയും വരെ കിട്ടാവുന്ന ഒരു കുറ്റമാണ്.

വീട്ടിലായാലും നഗ്നനായി നടക്കരുത്

നഗ്നനായിരിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. എന്നാൽ സിംഗപ്പൂരിൽ ഇതിനൊരു ആഖ്യാനം ഉണ്ട്. സ്വന്തം വീട്ടിലായാലും നാട്ടുകാർ കാൺകെ വസ്ത്രമില്ലാതെ നടന്നുകൂടാ. സ്വന്തം വീടല്ലേ അയാൾ തുണിയുടുത്തില്ലെങ്കിൽ നമ്മുക്കെന്താ എന്ന് അവിടെ ആരും ചിന്തിക്കില്ല. പിടിച്ച് പോലീസിനെ ഏൽപ്പിക്കും. 2000 രൂപ വരെ പിഴയോ മൂന്നുമാസത്തെ തടവോ ലഭിക്കുന്ന കുറ്റമായി മാറുമത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...