സോറി രാഹുൽ!!! ഈ പ്രോജക്ടിന്‍റെ ടീം ലീഡർ നിങ്ങളെ ആക്കാമെന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷേ ഓട്ടോമോട്ടീവ് സ്റ്റിയറിംഗ് സിസ്‌റ്റങ്ങളെ കുറിച്ച് വികാസിനുള്ള അനുഭവജ്‌ഞാനം അവഗണിക്കാൻ പറ്റില്ല.”

മിസ്‌റ്റർ ഗുപ്തയുടെ വാക്കുകളിൽ ക്ഷമാപണത്തിന്‍റെ നിറം കലർന്നു. രാഹുൽ ആ പദവി പ്രതീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹത്തിനറിയാം. ഗുപ്തയുടെ മാത്രമല്ല കമ്പനിയിലെ എല്ലാവർക്കും.

“പൈലറ്റ് പ്രോജക്‌ടിൽ നിങ്ങളുടെ പെർഫോമൻസ് വച്ചു നോക്കുമ്പോൾ ശരിക്കും ടീം ലീഡർ സ്‌ഥാനം നിങ്ങൾക്കും അർഹതപ്പെട്ടതാണ്. വികാസിന് ക്ലെൻസുമായി കൂടുതൽ ബന്ധം ഉണ്ട്,  മാത്രമല്ല അയാളുടെ വർക്കിംഗ് എക്സ്പീരിയൻസും പരിഗണിക്കണമല്ലോ.

“ഇറ്റ്സ് ഓകെ സർ,” രാഹുൽ പുഞ്ചിരിയോടെ തന്‍റെ ബോസിനെ നോക്കി.

“അതേക്കിറിച്ച് സാർ വിഷമിക്കേണ്ട. താങ്കൾ ചെയ്‌തതാണ് ശരി. വികാസിന് എന്നേക്കാൾ എക്സ്പീരിയൻസ് ഉള്ളതല്ലോ.!”

ബോസിനോട് നാവു കൊണ്ട് പറഞ്ഞുവെങ്കിലും രാഹുൽ ഇങ്ങനെയാണ് മനസ്സില്‍ പറഞ്ഞത്.

ങ്ഹും .. അവന്‍റെ പല്ല് കൊഴിക്കുന്ന കാര്യം ഞാനേറ്റു. കണ്ടില്ലേ. ഇരിപ്പ് അർഹിക്കാത്ത ക്രെഡിറ്റ് കയ്യടക്കി വച്ചിരിക്കുന്നു. നാണം കെട്ടവൻ! ഒരു ചാൻസ് കിട്ടിയാൽ വികാസിന്‍റെ കരിയർ പോലും ഞാൻ വെള്ളത്തിലാക്കും...

അല്ലെങ്കിൽ എന്തിന് അയാളെ പറയണം. തലവനാണെന്ന് പറഞ്ഞിരിക്കുന്ന ആ മനുഷ്യന് നട്ടെല്ലില്ലാതായി പോയി. ഹലോ, മിസ്‌റ്റർ ഗുപ്ത, നിങ്ങളുടെ ഡീൽ എനിക്ക് മനസ്സിലായില്ലെന്നു വിചാരിച്ചോ?

പഴയ ക്ലാസ്മേറ്റിന്‍റെ മകൻ എന്ന പരിഗണനയല്ലേ വികാസിന് കൊടുക്കുന്നത്? ഒരു മഞ്ഞ ഷർട്ടും ഇട്ട് വന്നിരിക്കുന്നു തടിയൻ. മ്ലേച്‌ഛൻ... രാഹുൽ മനസ്സിൽ വന്ന ചീത്ത വാക്കുകളെല്ലാം അയാളെ വിളിച്ചു കൊണ്ടിരുന്നു.

“താങ്ക് യു രാഹുൽ... യു ആർ സോ അമേസിംഗ്. ഞാൻ പറഞ്ഞത് ശരിയായ സ്പിരിറ്റിൽ എടുക്കാൻ കഴിഞ്ഞല്ലോ.” രാഹുൽ അതു കേട്ട് അനുസരണയുള്ള നായിനെ പോലെ തലയാട്ടി. മീറ്റിംഗ് ലഞ്ച് സമയമായപ്പോഴേക്കും അവസാനിച്ചു. പിന്നെ എല്ലാവരും വികാസിനെ അഭിനന്ദിക്കാൻ ആയി അയാളെ പൊതിഞ്ഞു.

രാഹുലും മടിച്ചില്ല. ഞാനാണ് നടൻ എന്ന് സ്വയം മനസ്സിലോർത്ത്, അയാൾ വികാസിന് അഭിനന്ദനം ചെരിഞ്ഞു. “പുതിയ പ്രൊജക്‌ടിൽ എനിക്ക് ചെയ്യാൻ കഴിയുന്ന എന്തും ഞാൻ സഹായിക്കാം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പ്ലീസ് അറിയിക്കൂ.”

ലാപ് ടോപ്പും, തന്‍റെ ഫയലുകളും ഷോൾഡർ ബാഗിലേക്ക് വച്ചു കൊണ്ട് രാഹുൽ വികാസിനോട് പറഞ്ഞു. അപ്പോൾ അയാളുടെ ഉള്ളിലൊരു മറ്റൊരു രാഹുൽ പ്രതികാര ദാഹത്തോടെ അട്ടഹസിച്ചു. “എടാ... നിന്നെ ഞാൻ കാണിച്ചു തരാമെടാ... എങ്ങനെ സഹായിക്കാൻ പോകുന്നുവെന്ന്... ഫൈനൽ റിപ്പോർട്ട് വരട്ടെ. പിന്നടുത്ത മൂന്ന് മാസം, അതിനകം നിന്നെ ഇവിടെ നിന്ന് കെട്ടികെട്ടിച്ചില്ലെങ്കിൽ എന്‍റെ പേര് രാഹുൽ എന്നല്ല.”

“താങ്ക് യു രാഹുൽ” വികാസിന്‍റെ നന്ദിയ്‌ക്ക് ഒരു പഞ്ചാരച്ചിരി വിരിച്ച് രാഹുൽ പുറത്തേക്ക് നടക്കുമ്പോൾ വരാന്തയിൽ കെളുത്തി വലിക്കുന്ന പുഞ്ചിരിയുമായി അന്ന വർഗ്ഗീസ് നിൽക്കുന്നു.

അന്ന ഇവിടെ ചേർന്നിട്ട് ഏതാനും മാസങ്ങളേ ആയുള്ളൂ. രാഹുലിന്‍റെ കഴിവിനെ കുറിച്ച് വലിയ മതിപ്പ് തോന്നിയിട്ടുണ്ട് അന്നയ്‌ക്ക്. “എല്ലാവരോടും നല്ല രീതിയിൽ പെരുമാറും. സഹായമനസ്‌കനാണ്. ടീം ലീഡർ ആവാൻ കഴിഞ്ഞില്ലെങ്കിലും, ആ പ്രശ്നത്തെ എത്ര നന്നായിട്ടാണ് നിങ്ങൾ കൈകാര്യം ചെയ്‌തത്.” അന്ന പറഞ്ഞു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...