കല്യാണം കഴിഞ്ഞ് മധുവിധു തീരും മുമ്പ് തന്നെ വിവാഹമോചനത്തെപ്പറ്റി ആലോചിക്കുന്ന പെൺകുട്ടികളുടെ എണ്ണം കൂടി വരികയാണ്. ഇങ്ങനെയുള്ള കേസുകളിൽ ഒരു വർഷത്തിനുള്ളിൽ വിവാഹമോചനം സംഭവിക്കുന്നു. വിവാഹം കഴിഞ്ഞയുടനേയുള്ള വിവാഹമോചനങ്ങൾക്ക് പല കാരണങ്ങൾ ഉണ്ട്.

വിവാഹമോചനത്തിന്‍റെ കാരണങ്ങൾ

  • ഈഗോ ക്ലാഷ്.
  • ഏതെങ്കിലും ഒരാളുടെ വീട്ടുകാർ ഭാര്യയുടെ, ഭർത്താവിന്‍റെ മേൽ അമിത സ്വാധീനം ചെലുത്തുന്നത്.
  • ഭാര്യയ്ക്കോ ഭർത്താവിനോ ചെറിയ ചെറിയ കാര്യങ്ങൾക്കു പോലും ദേഷ്യം വരുന്നത്.
  • നല്ല ശീലങ്ങൾ ഇല്ലാത്തത്, മോഹഭംഗം.
  • ബന്ധങ്ങൾക്ക് വില കൽപ്പിക്കാത്തത്.
  • ബാഹ്യസൗന്ദര്യം നോക്കി വിവാഹിതരായതിനാൽ അത് നഷ്ടപ്പെടുമ്പോഴുണ്ടാവുന്ന അസ്വസ്ഥതകൾ.
  • പെൺകുട്ടികൾ വിവാഹമോചനം പണം ഉണ്ടാക്കാനുള്ള മാർഗ്ഗമാക്കുന്നത്.
  • ഒരാളെ പ്രണയിക്കുകയും മറ്റൊരാളെ വീട്ടുകാരുടെ നിർബന്ധ പ്രകാരം കല്യാണം കഴിക്കുകയും ചെയ്യുന്നത്.

വിവാഹമോചനം കൊണ്ടുള്ള നഷ്ടം

  • മുൻവിവാഹത്തിൽ ലഭിച്ചതിനേക്കാൾ മെച്ചപ്പെട്ട ഒരു ജീവിതപങ്കാളിയെ രണ്ടാമത് ലഭിക്കണമെന്നില്ല.
  • രണ്ടാം വിവാഹത്തിൽ ലഭിക്കുന്ന പങ്കാളിയുടെ അത്രയും വിദ്യാഭ്യാസവും ബുദ്ധിയും സ്വത്തും ഉള്ള ആൾ ആയിക്കൊള്ളണമെന്നുമില്ല. മാത്രമല്ല അവർ പ്രതീക്ഷയ്ക്കൊത്ത് ഉയരണമെന്നില്ല.
  • വിവാഹമോചനം ഒരുപാട് സ്ട്രസ് സൃഷ്ടിക്കും.
  • രണ്ടാം വിവാഹം നടക്കാൻ വൈകിയാൽ മാനസിക പിരിമുറുക്കം കൂടാം. അരക്ഷിതാവസ്ഥ അനുഭവപ്പെടാം.

വിവാഹമോചനം പോംവഴിയല്ല

  • മുൻ ജീവിത പങ്കാളിയെ ഓർത്ത് ദു:ഖമുണ്ടാവുന്നു.
  • അച്ഛനും അമ്മയും നാട്ടുകാരുടെ മുന്നിൽ അപമാനിതരാവുന്നു.
  • വിവാഹമോചനം നേടിയ പെൺകുട്ടിയെ രക്ഷിതാക്കൾ അധികകാലം വീട്ടിൽ വച്ചിരിക്കാൻ ആഗ്രഹിക്കില്ല. ഉടനെ വിവാഹം കഴിപ്പിക്കാൻ നോക്കും. പെൺകുട്ടിയ്ക്കും താൻ വീട്ടുകാർക്കൊരു ഭാരമായി എന്ന തോന്നലുണ്ടാവും.
  • വിവാഹമോചനം നേടി ഒറ്റയ്ക്ക് കഴിയുന്നതിനാൽ ജീവിതത്തിൽ അരക്ഷിതത്വം അനുഭവപ്പെടും.

പോംവഴി

വിവാഹമോചനം കൊണ്ട് ഇത്രയധികം നഷ്ടങ്ങൾ ഉണ്ടാവുമെന്നിരിക്കെ ബന്ധങ്ങൾ ദൃഢമായി സൂക്ഷിക്കാൻ ശ്രമിക്കണം. ഭർത്താവ് ദേഹോപദ്രവം ചെയ്യുന്ന സ്വഭാവക്കാരനോ ലഹരിയ്ക്ക് അടിമയോ സൈക്കിക്കോ ആണെങ്കിൽ മറ്റ് മാർഗ്ഗമില്ല. ഇങ്ങനെയുള്ള കേസുകളിൽ എൻജിഒയുടേയോ പോലീസിന്‍റെയോ സഹായം തേടാം. പ്രശ്നം പരിഹരിക്കാൻ ആത്മാർത്ഥമായ ശ്രമം രണ്ടുപേരുടേയും ഭാഗത്തു നിന്നുണ്ടാവണം. നിലവിൽ മിക്ക വിവാഹമോചനങ്ങളും ഈഗോയുടെ പേരിലാണ് നടക്കുന്നത്.

  • കല്യാണത്തിനു മുമ്പ് ചെക്കനും പെണ്ണിനും പരസ്പരം മനസ്സിലാക്കാനുള്ള സമയം നൽകണം. അതിനായി കാണാനും സംസാരിക്കാനുമുള്ള സാഹചര്യം ഒരുക്കി ക്കൊടുക്കാം.
  • രക്ഷിതാക്കൾക്ക് വിവാഹിതനാകാൻ പോകുന്ന മകന്‍റെ അല്ലെങ്കിൽ മകളുടെ സ്വഭാവത്തെപ്പറ്റി നന്നായി അറിയാമായിരിക്കും. എന്താണഭിപ്രായം എന്ന് രക്ഷിതാക്കൾക്ക് ചോദിക്കാം.
  • ബന്ധങ്ങളെ തലച്ചോറു കൊണ്ടല്ല, ഹൃദയം കൊണ്ടാണ് കൂട്ടിയിണക്കേണ്ടത്. ആണായാലും പെണ്ണായാലും ഹൃദയം കൊണ്ട് ആർക്കെങ്കിലും സ്നേഹം പകരാൻ കൊതിച്ചിരിക്കുന്നവരാവും. അതിനാൽ സ്നേഹത്തെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്താം.
  • ചെറുക്കനെ അഥവാ പെണ്ണിനെ കാണുമ്പോൾ നിങ്ങളുടെ ഹൃദയം മിടിച്ചില്ലെങ്കിൽ നിങ്ങൾക്ക് പതിവിലധികം സന്തോഷം തോന്നിയില്ലെങ്കിൽ ആ ബന്ധം വേണ്ട എന്ന് വയ്ക്കുന്നതാണ് ഉചിതം. കാരണം വിവാഹ വിജയം ഹൃദയത്തിന്‍റെ ഒരു കളി കൂടിയാണല്ലോ.

നല്ല ചിന്താഗതി

  • ഒരുപാട് കാലം ജീവിച്ച ചുറ്റുപാടുകളിൽ നിന്ന് വിട്ടുവരുന്ന പെൺകുട്ടികൾക്ക് സങ്കടം ഉണ്ടാവും. അതിൽ നിന്ന് മോചനം നേടാനായി സമയം അനുവദിക്കണം.
  • മുതിർന്ന മറ്റ് ദമ്പതികളെപ്പോലെ എന്താണ് തങ്ങൾക്ക് യോജിച്ച് പ്രവർത്തിക്കാൻ കഴിയാത്തതെന്ന് ചിന്തിക്കരുത്. അവരും തുടക്കത്തിൽ നിങ്ങളെ പോലെയായിരുന്നു. വീണും എഴുന്നേറ്റും ബന്ധങ്ങളിൽ പക്വത വരുത്തിയവർ. അത് മറക്കരുത്.
  • ന്യൂക്ലിയർ കുടുംബത്തിൽ ജനിച്ചു വളരുന്ന കുട്ടികൾ വിവാഹിതരാകുമ്പോൾ അച്ഛനമ്മമാർ അവരെ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ജീവിതം തുടങ്ങുമ്പോൾ അവർക്കുണ്ടാവുന്ന തെറ്റുകൾ തിരുത്താനും മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനും എപ്പോഴും മുമ്പിലുണ്ടാവണം.

ഹൃദയത്തിൽ സ്ഥാനം

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...