തിരുവനന്തപുരത്ത് നന്തൻകോട് ഒരു ക്രിസ്ത്യൻ കുടുംബത്തിലെ അംഗങ്ങളെ അതേ കുടുംബത്തിലെ യുവാവ് സാത്താൻ സേവയുടെ പേരിൽ ക്രൂരമായി കൊല ചെയ്‌തതിനു പിന്നാലെ കേരളത്തിൽ വീണ്ടും സജീവമായ സാത്താൻ സേവ. ചർച്ചാ വിഷയമായിരുന്നു ഏകദേശം ഏഴ് വർഷം മുമ്പാണ് ക്രിസ്ത്യൻ മത വിഭാഗത്തിൽ നിന്നൊരു കൂട്ടർ നടത്തുന്ന സാത്താൻ സേവ കേരളത്തിൽ ചർച്ചയായത്.

ഒറ്റപ്പെട്ട വീടുകളിൽ

നഗരങ്ങളിൽ ഒറ്റപ്പെട്ടു കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചാണ് ഇത്തരം സാത്താൻ സേവാസംഘങ്ങൾ പ്രവർത്തിക്കുന്നതെന്നും ഭയാനകവും വിചിത്രവുമാണ് ഇവരുടെ ആചാര രീതികൾ എന്നും പറയപ്പെടുന്നു. പരാതികളെ തുടർന്ന് ഇതേക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. വിദേശികളടക്കം പങ്കെടുക്കുന്ന സാത്താൻ സേവകൾ മയക്കുമരുന്നു മാഫിയകളുടെ ചൂതാട്ട കേന്ദ്രമാണ്. പല സേവകളും ഈ സംഘങ്ങളാണ് സ്പോൺസർ ചെയ്യുന്നതത്രേ.

പണ മോഹവും അന്ധ വിശ്വാസവും

സമ്പത്തും ശക്‌തിയും ലഭിക്കുമെന്ന അന്ധവിശ്വാസത്തിലാണ് ഇത്തരം പ്രവൃത്തികൾക്ക് പലരും തയ്യാറാകുന്നത്. അന്ധവിശ്വാസത്തിന്‍റെ ഇരകളായ ചില ധനികർ വൻതോതിൽ പണവും ഇത്തരം സേവകൾക്കായി ഒഴുക്കുന്നു. ആൾ പെരുമാറ്റം ഇല്ലാത്ത പ്രദേശങ്ങൾ, കാടുകൾക്കുള്ളിലെ ചില റിസോർട്ടുകൾ ഇവയൊക്കെയാണ് സാത്താൻ സേവയ്ക്കായി തെരഞ്ഞെടുക്കുന്നത്.

വിദേശികളുടെ മേൽനോട്ടത്തിലുള്ള സാത്താൻ സേവയിൽ പങ്കുചേരാൻ അനുയായികൾ താൽപര്യം കൂടുതൽ കാണിക്കുന്നു. വിചിത്രമായ പൂജാരീതികളുമായി നടത്തുന്ന സാത്താൻ സേവകൾക്കായി ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘങ്ങളും ഉണ്ട്.

ക്രൂരമായ മനസ്

ഈ മാനസികാവസ്‌ഥ കുറേക്കാലം നിലനിൽക്കുന്നവർ ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ മടി കാണിക്കില്ല. നന്തൻകോട് കൂട്ടക്കൊല നടത്തിയ കേദൽ ജിൻസൺ ഇതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ്. ഇത്തരം പ്രവൃത്തികളിൽ ആഹ്ലാദം കണ്ടെത്തുന്ന ആളാണ് ജിൻസൺ. കേരളത്തിൽ കോഴിക്കോടും കൊച്ചിയിലും ആലപ്പുഴയിലും കോട്ടയത്തും തിരുവനന്തപുരത്തും സാത്താൻ സേവക്കാരുണ്ടെന്ന് ഇയാൾ പോലീസിന് മൊഴി നൽകിയതായി അറിയുന്നു. ഇയാൾ തന്‍റെ അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും കോടാലി കൊണ്ട് കൊല്ലപ്പെടുത്തി. മനുഷ്യശരീരത്തിൽ നിന്ന് ആത്മാവ് പുറത്തേക്കു പോകുന്നത് എങ്ങനെയെന്ന് പരീക്ഷണം നടത്തിയതാണെന്നാണ് പോലീസിനോട് പറഞ്ഞത്. എന്നാൽ പോലീസ് ഇത് നിരാകരിച്ചു. പിന്നീട് കൂടുതൽ ചോദ്യം ചെയ്യലിൽ, വേറെ കാരണങ്ങളാണ് അയാൾ പറഞ്ഞത്. എന്നിരുന്നാലും അന്വേഷണ സംഘം സാത്താൻ സേവകരുടെ കുൽസിത പ്രവൃത്തികൾ സംസ്ഥാനത്ത് വേര് പടർത്തിയതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത് ഈ സംഭവത്തോടെയാണ്.

വിശ്വാസത്തിനും എതിരെ

ക്രിസ്തുമത വിശ്വാസത്തിന് തീർത്തും എതിരായ ചെയ്‌തികളിലൂടെയാണ് ചെകുത്താൻ സേവ ചെയ്യുന്നതത്രേ. ലൈംഗിക അരാജകത്വം, മനുഷ്യ-മൃഗബലി, തലയോട്ടിയിൽ മദ്യപാനം തുടങ്ങിയ രീതികളോക്കെ ഇവർക്കുണ്ട് എന്ന് പറയപ്പെടുന്നു.

പള്ളികളിൽ നിന്നുള്ള തിരുവോസ്തി മോഷ്ടിച്ചാണ് സാത്താൻ സേവയ്ക്കു ഉപയോഗിക്കുന്നതെന്ന പരാതി ക്രിസ്ത്യൻ പള്ളികളിൽ നിന്നും ഉയർന്നിരുന്നു. കത്തോലിക്കാ പള്ളികളിൽ നിന്ന് തിരുവോസ്തി മോഷണം പോകുന്നത് വർദ്ധിച്ചതോടെ അധികൃതർ കൂടുതൽ ശ്രദ്ധ ചെലുത്തുകയായിരുന്നു. ഇതിനിടെ ഒരു പള്ളി ഇടവകയിൽ പെൺകുട്ടിയുടെ ബാങ്ക് അക്കൗണ്ടിൽ കൂടുതൽ പണം എത്തിയതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ ചോദ്യം ചെയ്‌തപ്പോൾ ഇങ്ങനെ തിരുവോസ്തി മോഷ്ടിച്ച് കൊടുക്കുന്നതിന് കിട്ടിയ പ്രതിഫലമാണെന്ന് കുറ്റസമ്മതം നടത്തിയത്രേ. ഒരു ലക്ഷം രൂപ വരെ വില കൊടുത്ത് ഇവ വാങ്ങാൻ സാത്താൻ സേവക്കാർ തയ്യാറാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...