വിവാഹേതര ബന്ധങ്ങൾ എന്തുകൊണ്ട്?

ഒരേതരം അനുഭവങ്ങൾ ആരേയും ബോറടിപ്പിക്കുമല്ലോ. വർഷങ്ങളായി ഒന്നിച്ചു താമസിക്കുമ്പോൾ,  പങ്കാളിയോട് അശ്രദ്ധമായി ഇടപെട്ടുവെന്നു വരാം. പുതിയ കാലത്തെ ജീവിതസാഹചര്യവും പിരിമുറുക്കവും പരസ്‌പരമുള്ള പെരുമാറ്റത്തിൽ മുഷിപ്പുകൾ ഉണ്ടാക്കുക സ്വാഭാവികമാണ്. സോഷ്യൽ മീഡിയയുടെ വ്യാപനവും ജീവിതബന്ധങ്ങളിൽ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്.

പ്രത്യേകിച്ചും വിവാഹേതര ബന്ധങ്ങളിൽ. എന്തുകൊണ്ടാണ് പങ്കാളി വഞ്ചന കാട്ടുന്നത്? മറ്റു ശരീരത്തോടുള്ള ആകർഷണം കൊണ്ടാണോ അതോ വൈവിധ്യം ആഗ്രഹിക്കുന്നതു കൊണ്ടാണോ അല്ലെങ്കിൽ റൊമാൻസ് സ്വന്തം ജീവിതത്തിൽ കിട്ടാത്തതു കൊണ്ടാവുമോ? ഒളിച്ചു വയ്‌ക്കുമ്പോഴും കളവ് പറയുമ്പോഴും കിട്ടുന്ന ആത്മസുഖം ആസ്വദിക്കാനാവുമോ, അതോ ആസക്തിയാണോ ഇതിനു കാരണം? വിവാഹേതര ബന്ധത്തിന്‍റെ കാരണങ്ങൾ പരിശോധിക്കാം.

സ്ത്രീകൾ കരുതൽ ആഗ്രഹിക്കുന്നു

ഏകാന്തതയെ കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് സ്ത്രീകൾ എന്നാണ് വിവാഹ കൗൺസിലർമാർ പറയുന്നത്. ഒറ്റപ്പെടൽ ഒഴിവാക്കാനാണ് അവൾ സൗഹൃദങ്ങൾ ഉണ്ടാക്കുന്നത്. തങ്ങളെ മറ്റുള്ളവർ കേൾക്കണമെന്ന് അവരാഗ്രഹിക്കുന്നു.

വിവാഹേതര ജീവിതത്തിൽ ഭർത്താവും കുട്ടികളും അവരെ പൂർണ്ണമായി മനസ്സിലാക്കിയെന്ന് വരില്ല. ഇത് അവരുടെ ജീവിതത്തിൽ വലിയ ശൂന്യത സൃഷ്ടിക്കുന്നു.

അഭിനന്ദനം ആഗ്രഹിക്കുന്നു

അഭിനന്ദനങ്ങൾ ആഗ്രഹിക്കുന്ന മനസ്സ് സ്ത്രീകളുടെ പ്രത്യേകതയാണ്. പ്രശംസ കേൾക്കുമ്പോൾ സന്തോഷിക്കാത്തവർ ആരുണ്ട്. പക്ഷേ വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിടുമ്പോൾ പരസ്പരം അഭിനന്ദിക്കുന്ന കാര്യത്തിൽ പങ്കാളികൾ മടിയന്മാരായി തീരുന്നു. പുരുഷന്മാർ തങ്ങളുടെ ശക്‌തിയുടെയും ഭൗതിക നിലവാരത്തിന്‍റെയും പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നു. തങ്ങളുടെ ജീവിതവീക്ഷണത്തിന്‍റെ പേരിൽ അല്ലെങ്കിൽ ഇന്‍റലക്ച്വൽ കപ്പാസിറ്റിയുടെ പേരിൽ അറിയപ്പെടാൻ പുരുഷന്മാർ ആഗ്രഹിക്കും. പക്ഷേ പലപ്പോഴും ആ വേവ്‍ലംഗ്ത്തിലുള്ള സംസാരം ഇരുവർക്കുമിടയിൽ നടക്കില്ല.

വ്യക്തി പ്രഭാവം

സ്ത്രീകൾ വ്യക്‌തി പ്രഭാവം നിലനിർത്താനായി മറ്റുള്ളവർ തങ്ങളെപ്പറ്റി മതിപ്പ് പറയാൻ ആഗ്രഹിക്കും. തന്‍റെ സൗന്ദര്യത്തെപ്പറ്റിയും സെക്സിലുക്കിനെപ്പറ്റിയും പുരുഷന്മാർ ശ്രദ്ധിക്കുമെന്ന് സ്ത്രീകൾ കരുതുന്നു.

ഈഗോ വർദ്ധിക്കുന്നു

എതിർ ലിംഗത്തിലുള്ളവരുമായി സമയം ചെലവഴിക്കുമ്പോൾ ഈഗോ വർദ്ധിക്കുന്നു. ഇതുവഴി മനസ്സിന് ആശ്വാസം ലഭിക്കും. തങ്ങളെപ്പറ്റി തന്നെ ഒരു മതിപ്പ് ഉള്ളിൽ ഉണ്ടാക്കുന്നതിനാൽ ആത്മവിശ്വാസം വർദ്ധിക്കുന്നു.

പങ്കാളി താങ്ങും തണലും ആകാത്തത്

വിവാഹ ശേഷം പങ്കാളികൾ പരസ്പരം വൈകാരികമായ ആവശ്യങ്ങൾ നിർവഹിക്കാൻ കൂട്ടാക്കാതിരിക്കുന്നത്, മറ്റ് സാധ്യതകൾ തുറക്കുന്നു. ഈ സ്പേസിലേക്ക് മറ്റൊരാളെ തേടാൻ മനസ്സ് വെമ്പും. തന്‍റെ വൈകാരിക മോഹങ്ങളെ തൃപ്തിപ്പെടുത്തുന്നു. കാര്യങ്ങൾ പങ്കാളിയോട് പലരും തുറന്ന് പറയാറുമില്ല.

അസന്തുഷ്ടി

വൈവാഹിക ജീവിതത്തിൽ സന്തുഷ്ടി ലഭിക്കുന്നില്ലെങ്കിൽ പരസ്പരമുള്ള പൊരുത്തം തകിടം മറിയാൻ ഇട വരുന്നു. ഈ അസംതൃപ്തി മറ്റുള്ളവരിലേക്ക് ആകർഷിക്കപ്പെടാൻ കാരണമാകും. ഇത് വിവാഹേതരബന്ധമായി വളരുന്നു. തന്‍റെ ശക്‌തിയും ദൗർബല്യവും ഒരേപോലെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന പങ്കാളിയെ ആണ് എല്ലാ മനുഷ്യരും തേടിക്കൊണ്ടിരിക്കുന്നതെന്നാണ് മന:ശാസ്ത്രജ്ഞർ പറയുന്നത്. ഇത്തരത്തിലുള്ള തന്നെ സ്വീകരിക്കുന്നവരിലേക്ക് അവർ എപ്പോഴും  ആകൃഷ്ടരാവും. ഇങ്ങനെ മനസ്സിനെ ഇറക്കി വയ്‌ക്കാൻ ഒരാളെ കിട്ടുമ്പോഴാണ് അഫയർ തുടങ്ങുന്നത്. വിവാഹേതര ബന്ധത്തിലുള്ള ആൾ മുൻജന്മത്തിലെ പങ്കാളിയെപ്പോലെ അനുഭവപ്പെടുന്നത് നിങ്ങളിലെ പൂരിപ്പിക്കപ്പെടാതെ കിടക്കുന്ന ഇടങ്ങൾ അവർ പൂരിപ്പിക്കുന്നതു കൊണ്ടാണ്. ഇത് ഒരു ലഹരിപോലെ നിങ്ങളെ പൊതിയുന്നു. അതിനാൽ സദാചാരത്തെപ്പറ്റിയൊന്നും നിങ്ങൾ വേവലാതിപ്പെടില്ല. ജാതി, മതം, പ്രായം ഒന്നും നിങ്ങൾക്ക് പ്രശ്നമല്ലാതായി തീരുന്നു. പങ്കാളിയുടെ തൊഴിലോ സൗന്ദര്യമോ ഒന്നും പ്രധാന ഘടകമാവുകയുമില്ല.

നിങ്ങളുടെ ജീവിത സാഹചര്യത്തിൽ നിന്ന് ഉരുത്തിരിഞ്ഞ കാരണങ്ങൾ നിങ്ങളുടെ പുതിയ ബന്ധം വളരെ ശരിയാണെന്ന തോന്നലുണ്ടാക്കുന്നു. പുതിയ ബന്ധം നിങ്ങളുടെ അവകാശമാണെന്ന ധൈര്യം സ്വയം തേടുന്നു. ശാരീരികമായ ആകർഷണം കൂടിയാവുന്നതോടെ ഇത്തരം ബന്ധങ്ങൾ വളരെ ആഴത്തിൽ വേരോടുകയും ചെയ്യാം.

പങ്കാളിയ്ക്ക് മറ്റൊരാളുമായി ശാരീരികവും മാനസികവുമായ അടുപ്പം ഉണ്ടെന്ന് അറിയുന്ന മാത്രയിൽ ദാമ്പത്യം തകർന്നു പോകാം. ഈ സാഹചര്യത്തിൽ പലരും താഴെ പറയുന്ന വിധം നിലതെറ്റാം.

നിങ്ങൾ മറ്റൊരു വിധത്തിൽ പെരുമാറും

ദേഷ്യം, ദു:ഖം, നിരാശ, പക എന്നിവ മനസ്സിൽ വളരുന്നു. നിങ്ങൾ ചെയ്യുന്ന ജോലിയിലെല്ലാം അത് പ്രതിഫലിക്കാം. എല്ലാ കാര്യങ്ങളും സംശയത്തോടെ വീക്ഷിക്കാനും തുടങ്ങും. പങ്കാളി നിങ്ങളോട് എപ്പോഴും കള്ളം പറയുന്നതായി കരുതും. മറ്റൊരാളുമായി പങ്കാളി അടുക്കാൻ കാരണമെന്താണ്? തന്നേക്കാൾ സുന്ദരിയാണോ അവൾ എന്നിങ്ങനെയൊക്കെ ചിന്തിക്കും. വിശ്വാസ വഞ്ചന കാരണം ശാരീരികമായും മാനസികമായും തകരുന്നു.

ബന്ധം പൂർണ്ണമായും വഷളാകുന്നു

ഹൃദയം തകർന്ന അവസ്‌ഥയിൽ നിന്ന് കരകയറി വരാൻ പ്രയാസം നേരിടും. ജീവിതത്തോട് പുച്ഛം തോന്നാം. പങ്കാളിയെ അവിഹിത ബന്ധത്തിന്‍റെ കാര്യം പറഞ്ഞ് കുത്തി നോവിച്ചു കൊണ്ടിരിക്കും. കിട്ടുന്ന അവസരങ്ങളിലെല്ലാം അപമാനിക്കുകയും ചെയ്യും. എല്ലാം അവിഹിതബന്ധങ്ങളും പങ്കാളിയുമായുള്ള ബന്ധം തകർക്കണമെന്നില്ല, കുട്ടികളാണ് ഇത്തരം കേസുകളിൽ നിർണ്ണായകമാവുന്നത്. അവരുടെ ഭാവിയെ കരുതിയോ നന്മയെ കരുതിയോ പങ്കാളിയുടെ അവിഹിതബന്ധം അറിഞ്ഞ് ഒച്ചപ്പാട് ഉണ്ടായാലും ബന്ധം വേർപിരിയാനോ വേറിട്ട് താമസിക്കാനോ ഭാര്യ തയ്യാറാവില്ല. ആത്മസംഘർഷം നിറഞ്ഞ  ദാമ്പത്യം കുട്ടികളെ ഓർത്ത് മാത്രം ചിലർ തുടരും.

അവിഹിതബന്ധത്തിന്‍റെ പേരിൽ മുറിച്ചു കളയണോ ബന്ധം

നിങ്ങളുടെ ജീവിതത്തിലേക്ക് ഒന്ന് കണ്ണോടിക്കുക. നിങ്ങൾ രണ്ടാളും ഒന്നിച്ച് സന്തോഷത്തോടെ കഴിഞ്ഞ കാലം ഓർക്കുക. പരസ്പര പൂരകങ്ങളായി തീർന്ന നിമിഷങ്ങൾ ഓർക്കുക. വേർപിരിയാൻ ആ ഓർമ്മകൾ സമ്മതിക്കുന്നില്ലെങ്കിൽ പങ്കാളിയ്ക്ക് പറ്റിയ ചെറിയ പിഴവ് തിരുത്തി മുന്നോട്ട് നീങ്ങാനുള്ള തീരുമാനം കൈകൊള്ളുക.

ഭീഷണി വേണ്ട യാചിക്കുകയും വേണ്ട

പങ്കാളിയുടെ വിവാഹേതരബന്ധം അറിഞ്ഞാൽ കക്ഷിയെ ഭീഷണിപ്പെടുത്തരുത്. ഞാൻ നിങ്ങൾക്കെതിരെ പീഡനകേസ് കൊടുക്കും അല്ലെങ്കിൽ കത്ത് എഴുതി വച്ച് തൂങ്ങിച്ചാവും എന്നൊന്നും ഭീഷണി അരുത്. ബ്ലാക്ക് മെയിലിംഗിന്‍റെ പാതയിലേക്കും നീങ്ങരുത്. അതുപോലെ ജീവിതത്തിന്‍റെ പഴയ നല്ല കാലത്തിലേയ്ക്ക് തിരിച്ചു വരാൻ പങ്കാളിയോട് യാചിക്കുകയും അരുത്. വ്യക്‌തിത്വം കളഞ്ഞുള്ള പണി നല്ലതല്ല. സമാധാനത്തോടെ പറഞ്ഞ് മനസ്സിലാക്കാം.

വിവാഹേതര ലൈംഗികബന്ധം ദാമ്പത്യത്തിന്‍റെ അവസാനമല്ല

പഠനങ്ങൾ പറയുന്നത്, തുടക്കത്തിൽ ഇത്തരം ബന്ധങ്ങൾ നല്ലതായി തോന്നാമെങ്കിലും 3 മുതൽ 4 ശതമാനം വരെ കേസുകളിൽ മാത്രമേ വിവാഹത്തിൽ കലാശിക്കുകയുള്ളൂ എന്നാണ്. ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാവാം. എങ്കിലും അന്യ സ്ത്രീ, പുരുഷനുമായുള്ള ബന്ധം വളരെ നാൾ തുടരില്ലത്രെ.

സമയം കണ്ടെത്താം

വിവാഹേതര ബന്ധം അറിഞ്ഞ ഉടനെ ഒരു തീരുമാനത്തിലെത്തരുത്. സമയമെടുത്ത് ധൈര്യത്തോടെ ആലോചിക്കുക. എന്തെങ്കിലും പറഞ്ഞ് തെറ്റായി തീർന്നാൽ തിരിച്ചു വരാനോ ബന്ധം തുടരാനോ കഴിയില്ല.

വിവേകത്തോടെ തീരുമാനിക്കുക

തീരുമാനം എടുക്കുന്നതിന് മുമ്പ് അതിന്‍റെ കാര്യ കാരണങ്ങൾ വിശകലനം ചെയ്യുക. ശാരീരിക അടുപ്പം മറ്റൊരാളുമായി ഉണ്ടായതിന് എന്താണ് കാരണം, അത് സ്വയം പരിശോധിക്കുക. വൈകാരികമായ അടുപ്പമില്ലായ്മ അലട്ടുന്നുണ്ടെങ്കിൽ അതു പരിഹരിക്കാൻ ശ്രമിക്കാം. സഹിക്കാനാവുന്നില്ലെങ്കിൽ മാത്രം കടുത്ത തീരുമാനം എടുക്കാം.

യാഥാർത്ഥ്യം മനസ്സിലാക്കുക

വിവാഹമോചനം നേടിയാൽ നിങ്ങൾക്ക് ഒറ്റയ്ക്ക് സമാധാനപരമായ ജീവിതം നയിക്കാനാവുമോ? സാമ്പത്തികമായ സുരക്ഷിതമാണോ? സ്വന്തം കാര്യത്തിനോ, വീട്ടുകാര്യത്തിനോ പരസ്പരം ആശ്രയിക്കാറുണ്ടോ? തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്ത് മാത്രം തീരുമാനം എടുക്കുക.

പൊറുക്കാൻ പഠിക്കുക

പങ്കാളിയ്ക്ക് ഒരു വീഴ്ചപറ്റി അത് തിരുത്താനുള്ള അവസരം കൊടുക്കുന്നതിനൊപ്പം മാപ്പ് നൽകാനും നിങ്ങൾ പഠിക്കണം. ഇനിയൊരിക്കലും ഇങ്ങനെ ഉണ്ടാവില്ലെന്ന സത്യം ചെയ്യിക്കണം. തെറ്റ് ആർക്കും സംഭവിക്കാം. മാപ്പ് നൽകാൻ വലിയ മനസ്സുള്ളവർക്കെ പറ്റൂ. പ്രൊഫഷണലുകളുടെ സഹായം തേടാം. വിവാഹ കൗൺസിലർക്ക് ഈ കാര്യത്തിൽ ഒരു പരിഹാരം നിർദ്ദേശിക്കാൻ ആയേക്കും. അവർ പ്രൊഫഷണൽ സ്കിൽ ഉപയോഗിച്ച് ഇടപെടും. ബന്ധം തകരാതിരിക്കാൻ ഈ ഇടപെടൽ കൊണ്ട് സാധിക്കും.

നമ്മൾ എല്ലാവരും മനുഷ്യരാണ്. മനുഷ്യസ്വഭാവത്തിന്‍റെ പ്രത്യേകത വച്ച് തെറ്റുകൾ സ്വഭാവികമായും ഉണ്ടാവും. വിവാഹം പോലുള്ള ബന്ധങ്ങൾ നില നിർത്താൻ വിട്ടുവീഴ്ചകളും വേണം.വിവാഹേതര ബന്ധങ്ങൾ പിടിക്കപ്പെട്ടാൽ സഹിക്കാനും പൊറുക്കാനും പങ്കാളികൾ തയ്യാറാവുന്നത് നന്ന്. ഒരു സെക്കന്‍റ് ചാൻസ് ജീവിതത്തിനും നൽകാം. നല്ലത് സംഭവിക്കുന്നത് സ്വപ്നം കാണാം.

മാഹി ഗിൽ

ഹിന്ദിയിലും പഞ്ചാബിയിലും ഒരേ പോലെ തിളങ്ങുന്ന താരമാണ് മാഹി ഗിൽ. 2003 ലാണ് മാഹി തന്‍റെ സിനിമ കരിയർ തുടങ്ങിയത്. ഹവായി എന്ന പഞ്ചാബി സിനിമയിലൂടെയുള്ള തുടക്കം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. അതിനുശേഷം ധാരാളം പഞ്ചാബി സിനിമകൾ ചെയ്‌തു. പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്ന് തിയേറ്ററിൽ എംഎ പൂർത്തിയാക്കിയ മാഹി സിനിമയിൽ തിളങ്ങുമെന്ന് എല്ലാവരും തന്നെ കരുതിയിരുന്നു. കഴിവും സൗന്ദര്യവും അവർക്ക് മുതൽ കൂട്ടായി.

അനുരാഗ് കശ്യപിന്‍റെ ദേവ് ഡിയിലൂടെയാണ് മാഹി ഗിൽ ബോളിവുഡിലേയ്ക്ക് കാലെടുത്തു വച്ചത്. ആ എൻട്രി വേസ്റ്റായില്ല. ഇതിലെ അഭിനയ മികവിന് ഫിലിം ഫെയർ ക്രിട്ടിക് അവാർഡ് ലഭിച്ചു. മികച്ച നടിക്കുള്ളത്! തുടർന്ന് നിരവധി ഹിന്ദി ചിത്രങ്ങൾ ചെയ്‌തു. ഗുലാൽ, ദബാംഗ്, നോട്ട് എ ലൗസ്റ്റോറി, സാബ് ബിബി ഔർ ഗ്യാംഗ്സ്റ്റർ, പാൻസിംഗ് തോമർ, ദബാംഗ് -2 എന്നിവയെല്ലാം തന്നെ കരിയറിന് തിളക്കം കൂട്ടി.

ബുളറ്റ് രാജ എന്ന ചിത്രത്തിലെ സെക്സി ഐറ്റം നമ്പർ വലിയ വിവാദമായി. ഗാനം ഹിറ്റായതോടെ ആരാധകരും വർദ്ധിച്ചു. സെക്സി ഇമേജിനൊപ്പം തന്‍റെ അഭിനയ പ്രതിഭ കൊണ്ടും മാഹി പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരുന്നു. ബാലാജിയുടെ വെബ് സീരിസ് അപഹരണത്തിലും ചർച്ചാവിഷമായി. മാഹി ഗൃഹശോഭയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ…

മാഹിയുടെ ആദ്യത്തെ വെബ് സിരീസ് ആണ് അപഹരണ്‍. എന്താണിതിലേയ്ക്ക് ആകർഷിച്ചത്?

സിദ്ധാർത്ഥ് സെൻ ഗുപ്തയാണ് ഞാനീ വെബ് സിരീസിലേയ്ക്ക് വരാൻ ഇടയാക്കിയത്. വളരെ നല്ലൊരു അനുഭവമാണ് ഇത് എനിക്ക് സമ്മാനിച്ചത്. മുഴുവൻ ടീമും വളരെ നല്ലതായിരുന്നു. ഉഗ്രൻ സ്ക്രിപ്റ്റ്. വരുൺ ഭണ്ഡോല ആണ് സൂപ്പർ ഡയലോഗുകൾ എഴുതിയത്. പുള്ളി നല്ലൊരു അഭിനേതാവ് കൂടിയാണ്. അരുണോദയ് നല്ല വർക്കാണ് ചെയ്‌തത്. ഇങ്ങനെ എല്ലാ ഘടകങ്ങളും ഒരു പ്ലാറ്റ്ഫോമിൽ നല്ലതായി വരുമ്പോൾ റിസൾട്ടും ഗംഭീരമാകും, എന്‍റെ തെരഞ്ഞെടുപ്പ് തെറ്റിയിട്ടില്ല എന്ന് സിരീസ് കാണ്ടാല്‍ നിങ്ങൾക്ക് മനസ്സിലാവും.

പ്രൊജക്ടുകൾ എന്തിന്‍റെ അടിസ്‌ഥാനത്തിലാണ് തെരഞ്ഞെടുക്കുന്നത്?

സ്ക്രിപ്റ്റ് തന്നെയാണ് പ്രധാനം. ഒരിക്കൽ വായിക്കുമ്പോൾ കഥ ബോറിംഗ് ആയി തോന്നിയാലോ തീരെ പുതുമയില്ലെങ്കിലോ ഞാൻ അത് അപ്പോൾ തന്നെ വേണ്ടെന്ന് വയ്ക്കും. മനസ്സ് പറയുന്നതാണ് ഞാൻ കേൾക്കുന്നത്. എനിക്ക് ഇഷ്ടപ്പെടാത്തത് പിന്നെ പ്രേക്ഷകർക്ക് എങ്ങനെയാണ് ഇഷ്ടപ്പെടുക എന്ന് ഞാൻ പലവട്ടം ചിന്തിക്കും. ചില കേസുകളിൽ അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഞാൻ വേണ്ടെന്ന് വച്ച സ്ക്രിപ്റ്റ് പിന്നീട് സിനിമയായി വന്നപ്പോൾ വൻ പരാജയമായി. അതിന്‍റെ ഭാഗമാകാത്തതിൽ എനിക്ക് വലിയ മതിപ്പു തോന്നിയിരുന്നു. ഇത് നമ്മുടെ സെൻസിബിലിറ്റിയുടെ പ്രശ്നം കൂടിയാണ്. വേണ്ടതും വേണ്ടാത്തതും നമ്മുടെ ഉള്ളിൽ നിന്ന് തന്നെ വേർതിരിച്ചെടുക്കാൻ കഴിയും.

വളരെ ബോൾഡായാണ് വെബ് സിരീസുകൾ നിർമ്മിക്കപ്പെടുന്നത്. സെൻസർ ബോർഡിന്‍റെ നിയന്ത്രണങ്ങൾ ഒന്നും തന്നെ ഇതിന് ബാധകമല്ല. എന്തു തോന്നുന്നു?

ആവിഷ്ക്കാര സ്വാതന്ത്യ്രം സംരക്ഷിക്കപ്പെടണമെന്ന് തന്നെയാണ് എന്‍റെ പക്ഷം. പിന്നെ വെബ് സിരീസിൽ കാണിക്കുന്നതിനേക്കാൾ കൂടുതൽ ഇന്‍റർനെറ്റിൽ ലഭ്യമാണ്. നമ്മുടേത് പക്വത വന്ന വിദ്യാസമ്പന്നരായ ആളുകളുടെ ഒരു സമൂഹമാണ്. വിലക്കുകൾ കൊണ്ട് നമുക്കിന്ന് ഒന്നും നേടാനില്ല. എന്തു കാണണം എന്തു കാണണ്ട എന്ന് നിശ്ചയിക്കേണ്ടത് അവനവൻ തന്നെയാണ്. അതിൽ നിയമത്തിനും ഇടപെടേണ്ട കാര്യമില്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. വിദേശ രാജ്യങ്ങളിൽ സിനിമയ്ക്ക് പോലും സെൻസർഷിപ്പ് ഇല്ല. സ്വയം നിയന്ത്രണങ്ങളെ ഉള്ളൂ.

കുറച്ചു കാലമായി നായകന്മാർ സ്ക്രീനിൽ തെറിവിളിയാണ്. നിങ്ങളുടെ വെബ് സിരീസിലും തെറി വിളിയ്ക്ക് യാതൊരു കുറവും ഇല്ല. ഈ പ്രവണത ശരിയാണോ?

ജീവിതത്തിൽ ആൾക്കാർ തെറി വിളിക്കാറില്ലേ. ജീവിതത്തിൽ ഉള്ളതേ സ്ക്രിപ്റ്റിലും ഉള്ളൂ. പക്ഷേ അതിർവരമ്പ് ലംഘിക്കരുതെന്ന് മാത്രം. എന്‍റെ ചിത്രത്തിൽ ഞാനിതിനു മുമ്പും തെറി വിളിച്ചിട്ടുണ്ട്. എന്‍റെ കഥാപാത്രങ്ങൾ അത്തരക്കാരായിരുന്നു. അത് കഥാപാത്രത്തോട് ചെയ്യുന്ന നീതിയാണ്. ഒരു പുണ്യാളൻ തെറി പറയുമ്പോഴേ പ്രശ്നം ഉള്ളൂ. ഞാൻ സിക്ക് കുടുംബത്തിൽ നിന്നുള്ള ആളാണ്. ഞാൻ ചെറുപ്പത്തിൽ ഒരുപാട് വഴക്കും തെറി വിളിയും കേട്ടിട്ടുണ്ട്. വീട്ടിലും പുറത്തും ആളുകൾ തെറി വിളിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. അതിനാൽ ഇതൊന്നും വലിയ കാര്യമായി എനിക്ക് തോന്നിയിട്ടില്ല. നമ്മുടെ നാട്ടിൽ സംസാരത്തിലൊക്കെ തെറി വരുന്നുണ്ട്. പറഞ്ഞത് കേൾക്കാത്ത കുട്ടികളെ തെറിയല്ലാതെ മറ്റെന്താണ് വിളിക്കുക, നോര്‍ത്തില്‍ ഇതൊരു സാധാരണ കാര്യമാണ്. പിന്നെ സിനിമയിൽ അതുണ്ടായാൽ എന്താണ് പ്രശ്നം!

സിനിമ റിജക്ട് ചെയ്യുന്നതെങ്ങിനെയാണ്. അതു മന:പ്രയാസം ഉണ്ടാക്കാറുണ്ടോ?

എന്നെ എക്സൈറ്റ് ചെയ്യുന്നതേ ഞാൻ ചെയ്യാറുള്ളൂ. മന:പ്രയാസത്തിന്‍റെ പ്രശ്നം ഒന്നും ഇല്ല. ഇതൊരു പ്രൊഫഷൻ ആണ്. എന്നെ അപ്രോച്ച് ചെയ്യുന്നവരും ബിസിനസ് മുന്നിൽ കണ്ടാവുമല്ലോ വരുന്നത്. ബജറ്റ്, വിൽപ്പന സാധ്യത അങ്ങനെ പലതും ഉണ്ട്. ഞാൻ മുമ്പ് ചെയ്‌ത തരം കഥാപാത്രമാണെങ്കിൽ ഞാനപ്പഴേ നോ പറയും. ചർച്ച ചെയ്‌ത് വെറുതെ സമയം പോക്കില്ല. ആളുകൾ വിചാരിക്കുന്നത് ഞാൻ വളരെ ഹോട്ടും സെക്‌സിയും ആണെന്നാണ്. സ്റ്റൈലിഷ് ആയതു കൊണ്ടാണ് എനിക്കിത്തരം റോൾ അധികവും കിട്ടുന്നത്. അതൊരു നല്ല കാര്യമല്ലേ. പക്ഷേ ബോറിംഗ് ആയി തുടങ്ങിയപ്പോൾ ഞാൻ ഇതും ഒഴിവാക്കി. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

അതുകൊണ്ടാണ് ഞാൻ വെബ് സിരീസ് ചെയ്യാമെന്ന് വച്ചത്. ഇത് വളരെ ഡിഫറന്‍റ് ആയ കഥയും കഥാപാത്രവും ആണ്. ദുരൂഹമായ ചിന്തകൾ ഉള്ള കഥാപാത്രം. നെഗറ്റീവും പോസിറ്റീവുമായ മനോവ്യാപാരം ഉള്ള കഥാപാത്രം എനിക്ക് സിനിമയിൽ പോലും ലഭിച്ചിട്ടില്ല. അതിനാൽ ഞാനിത് ഇഷ്‌ടപ്പെട്ട് ചെയ്യുകയാണ് ചെയ്തത്.

സെക്സി ഫിഗർ നിലനിർത്താൻ എന്താണ് ചെയ്യുന്നത്?

സത്യം പറയാലോ, ഞാനാ കാര്യത്തിൽ ഭാഗ്യവതിയാണ്. എന്‍റെ ശരീരം പ്രകൃതിയുടെ സംഭാവനയാണ്. ഈ കാര്യത്തിൽ ഞാൻ അനുഗ്രഹീതയാണ്. അതിനാൽ കൂടുതലൊന്നും ചെയ്യേണ്ടി വരാറില്ല. പക്ഷേ ആരോഗ്യം കാക്കാനുള്ള കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്. കൃത്യസമയത്ത് ഉറങ്ങും. വാരിവലിച്ച് ഭക്ഷണം കഴിക്കാറുമില്ല. ജങ്ക്ഫുഡ് തീർത്തും ഒഴിവാക്കും. അനാരോഗ്യകരമായ ജീവിതശൈലിയാണ് പല രോഗങ്ങളും ഉണ്ടാക്കുന്നത്. അത് സൗന്ദര്യത്തെയും ബാധിക്കുമല്ലോ. ഞാൻ വ്യായാമം മുടക്കാറില്ല. വേണ്ടത്ര സമയം നന്നായി ഉറങ്ങും. വെള്ളം ധാരാളം കുടിക്കും. പിന്നെ സന്തോഷം നിലനിർത്താൻ എപ്പോഴും ശ്രമിക്കുന്നു. നെഗറ്റീവ് ആൾക്കാരെയും ചിന്തകളെയും അകറ്റി നിർത്തിയാൽ തന്നെ സമാധാനവും സൗന്ദര്യവും ലഭിക്കും.

ബനാന സ്‌മൂതി & ചെറുപയർ പൊറോട്ട

പേര് സൂചിപ്പിക്കും പോലെ വാഴപ്പഴം, സ്ട്രോബെറി ഇവയുടെ കമ്പിനേഷനിൽ സ്മൂതി തയാറാക്കി നോക്കിയാലോ. എങ്ങനെ ഉണ്ടാക്കാമെന്നു പറയാം…

ചേരുവകൾ

വലിയ വാഴപ്പഴം ഒരെണ്ണം,

സ്‌ട്രോബറി അര കപ്പ്

ലോ ഫാറ്റ് മിൽക്ക് അര കപ്പ്

ലോ ഫാറ്റ് സ്‌ട്രോബറി യോഗർട്ട് അര കപ്പ്

തേൻ രണ്ട് ടീസ്‌പൂൺ

അലങ്കരിക്കാൻ നുറുക്കിയ ബദാം പരിപ്പ്.

തയ്യാറാക്കുന്ന വിധം

വാഴപ്പഴം, സ്‌ട്രോബറി, പാൽ, തൈര്, തേൻ എന്നിവ ബ്ലൻഡറിൽ നന്നായി അടിച്ചെടുക്കുക. ഇത് മനോഹരമായ ചില്ല് ഗ്ലാസിൽ പകർന്ന് ബദാം കൊണ്ടലങ്കരിച്ച് സെർവ്വ് ചെയ്യാം.

വളരെ എളുപ്പം തയ്യാറാക്കാൻ കഴിയുന്ന ഈ സ്മൂത്തി വളരെ ഹെൽത്തി ആയ വെജിറ്റേറിയൻ ഫുഡ്‌ ആണ്.

 

ചെറുപയർ പൊറോട്ട

stuffed green gram parotta

പൊറോട്ട എല്ലാർക്കും ഇഷ്ടമാണ്. മൈദ കൊണ്ടുള്ള വിഭവം എന്നതിനാൽ കുറെ പേർക് ആരോഗ്യ കാര്യങ്ങളിൽ ആശങ്ക ഉണർത്താറുള്ള എന്നാൽ ഏറ്റവും ഡിമാൻഡ് ഉള്ള ഭക്ഷണം ആണിത്. എന്നാൽ മുളപ്പിച്ച പയർ കൊണ്ട് നമുക്ക് പൊറോട്ട ഉണ്ടാക്കിയാലോ.

ചേരുവകൾ

ചെറുപയർ മുളപ്പിച്ചത് ഒരു കപ്പ്

സവാള ചെറുത് ഒരെണ്ണം ചെറുതായി അരിഞ്ഞത്

ഇഞ്ചി ഒരു കഷണം ചെറുതായി അരിഞ്ഞത്

കായം ഒരു നുള്ള്

വെളുത്തുള്ളി രണ്ട് അല്ലി ചെറുതായി അരിഞ്ഞത്

എണ്ണ രണ്ട് ടീസ്‌പൂൺ

ഉപ്പ് ആവശ്യത്തിന്

ഗോതമ്പ് പൊടി ഒരു കപ്പ്

സോയ പൗഡർ ഒരു ടേബിൾ സ്‌പൂൺ.

തയ്യാറാക്കുന്ന വിധം

മുളപ്പിച്ച ചെറുപയർ പ്രഷർ കുക്കറിൽ ഇട്ട് ഒരു വിസിലടിച്ച് വേവിച്ചെടുക്കുക. വെള്ളം കൂടുതലുണ്ടെങ്കിൽ കുക്കർ തുറന്ന് ചെറുതീയിൽ വെള്ളം വറ്റിക്കുക.

ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. അതിലേക്ക് കായം, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇടുക. ഇവയെല്ലാം നന്നായി വഴറ്റിയ ശേഷം വേവിച്ച ചെറുപയർ ചേർത്ത് നന്നായി ഉടയ്‌ക്കുക.

ഇനി ഗോതമ്പ് പൊടിയിൽ സോയ പൗഡർ മിക്‌സ് ചെയ്‌ത് വെള്ളം ചേർത്ത് നന്നായി കുഴച്ചെടുത്ത് ഉരുളകൾ തയ്യാറാക്കി ചപ്പാത്തിയ്‌ക്കായി പരത്തുക.

ചെറുപയർ മിക്‌സ്, ചപ്പാത്തിയിൽ ഫിൽ ചെയ്‌ത് മടക്കുക. തവ ചൂടാക്കുക. അതിൽ എണ്ണ തൂവി ചപ്പാത്തി തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കുക.

ഈ പൊറോട്ട നിങ്ങളുടെ കിച്ചണിൽ ഒന്ന് പരീക്ഷിച്ചു നോക്കു.

സ്‌പ്രൗട്ട്‌സ് ആന്‍റ് വെജി റാപ്‌സ്

വെജിറ്റേറിയൻ സ്വാദ് കൂടുതൽ ഇഷ്ടമാകാൻ ഈ സ്പൈസി, സ്വീറ്റീ, വിഭവം തന്നെ ഉണ്ടാക്കി നോക്കാം

ചേരുവകൾ

എണ്ണ ഒരു ടീസ്‌പൂൺ

വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഒരു ടീസ്‌പൂൺ

സവാള ചെറുതായി അരിഞ്ഞത് കാൽ കപ്പ്

കാപ്സികം ചെറുതായി അരിഞ്ഞത് കാൽ കപ്പ്

ബ്രോക്കോലി അല്ലെങ്കിൽ ക്വാളിഫ്‌ളവർ അല്ലികൾ കാൽ കപ്പ്

മുളപ്പിച്ച ചെറുപയർ ഒരു കപ്പ്

കാരറ്റ് അരിഞ്ഞത് കാൽ കപ്പ്

പഞ്ചസാര ഒരു നുള്ള്

ഉപ്പ് ആവശ്യത്തിന്

കുരുമുളക് ആവശ്യാനുസരണം

ചില്ലി സോസ് രണ്ട് ടേബിൾ സ്‌പൂൺ

ചീസ് ചെറുതായി കഷണങ്ങളാക്കിയത് ഒരു ടേബിൾ സ്‌പൂൺ

ഗോതമ്പ് ചപ്പാത്തി 4 എണ്ണം

ചുട്ടെടുക്കാൻ എണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

നോൺസ്‌റ്റിക് ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. അതിൽ വെളുത്തുള്ളി ഇട്ട് തീ കുറച്ച് വച്ച് വഴറ്റുക.

ഉള്ളി, കാപ്സികം, ബ്രോക്കോലി, മുളപ്പിച്ച ചെറുപയർ, കാരറ്റ് എന്നിവ കൂടി ചേർത്ത് വഴറ്റുക.

പഞ്ചസാര, ഉപ്പ്, കുരുമുളക്, ചില്ലി സോസ് എന്നിവ ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഇനി ചീസ് ചേർക്കുക. തണുത്ത ശേഷം ഫില്ലിംഗിനായി തുല്യ ഭാഗങ്ങളായി വേർതിരിച്ചു വയ്‌ക്കുക.

പരത്തി വച്ചിരിക്കുന്ന ചപ്പാത്തികളിലോരോന്നിലായി ഈ ഫില്ലിംഗ് നിറച്ച് റോൾ ചെയ്‌തെടുക്കുക. തവ ചൂടാക്കി എണ്ണ തൂവി ചപ്പാത്തി സ്വർണ്ണ നിറമാകും വരെ നന്നായി ചുട്ടെടുക്കുക..

സ്നേഹവലയം

മൂന്ന് മാസത്തെ ചികിത്സയ്‌ക്ക് ശേഷം ദിനകരൻ ഇന്ന് മെന്‍റൽ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ്‌ജ് ആവുകയാണ്. കഠിനമായ മാനസികപ്രശ്നങ്ങൾ ഉള്ളതിനാലായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇപ്പോൾ പൂർണ്ണമായും അസുഖം ഭേദമായി എന്ന് ഡോക്ടർ അറിയിച്ചതിനെ തുടർന്നാണ് ദിനകരനെ വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടു പോകുന്നത്.

ഭാര്യയും, മകനും മരുമകളും മൂന്ന് വയസ്സുള്ള പേരകുട്ടിയും ആശുപത്രിയിലെത്തിയിരുന്നു. താൻ ജീവിതത്തിൽ അധിക സമയവും ചിലവഴിക്കാൻ ഇഷ്‌ടപ്പെടുന്ന വീട്ടിലേയ്ക്ക് പോകുന്നതു തന്നെ ദിനകരനെ ഏറെ ആഹ്ലാദിപ്പിച്ചിരുന്നു.

ആശുപത്രിയിലെ ഔപചാരികതകൾ പൂർത്തിയാക്കാൻ 2 മണിക്കൂറോളം എടുത്തു. ദിനകരൻ വാർഡിൽ നിന്ന് പുറത്ത് കടന്നതും കുടുബാംഗങ്ങൾ എല്ലാവരും തന്നെ സന്തോഷത്തോടെ സ്വീകരിച്ചു. ഭാര്യയുടെ കണ്ണ് നിറഞ്ഞത് ദിനകരൻ പ്രത്യേകം ശ്രദ്ധിച്ചു. പേരക്കുട്ടി ഓടിപ്പോയി അച്ഛഛനെ തൊട്ടു. അയാളുടെ കണ്ണുകൾ നിറഞ്ഞ് കവിളിലൂടെ കണ്ണുനീർ ഒഴുകി. പേരക്കുട്ടി തന്‍റെ കുഞ്ഞ് കൈകൾ കൊണ്ട് അതു തുടച്ച് കൊടുത്തപ്പോൾ എല്ലാവരും അതുവരെ അനുഭവിക്കാത്ത ഒരു വൈകാരികനുഭവത്തിലൂടെ കടന്നു പോയി.

ദിനകരന്‍റെ ഭാര്യ കവിത അദ്ദേഹത്തിന്‍റെ കാൽക്കൽ വീണ് വിങ്ങിപൊട്ടി.

“എനിക്ക് മാപ്പ് തരണം. ഞാൻ…”

ദിനകരൻ രണ്ട് കൈകൾ കൊണ്ടും ഭാര്യയെ പിടിച്ചെഴുന്നേൽപ്പിച്ചു. “നമുക്ക് പോകാം” അയാൾ ആരോടെന്നില്ലാതെ പറഞ്ഞു.

സരിത കാരണമാണ് ദിനകരന് മാനസ്സിക ആഘാതം ഉണ്ടായത്. സരിതയുമായി ദിനകരൻ പരിചയപ്പെടുന്നത് 15 വർഷം മുമ്പാണ്. ഒരു ബന്ധുവിന്‍റെ കല്ല്യാണ വീട്ടിൽ വച്ചായിരുന്നു അത്. ആരു കണ്ടാലും നോക്കി നിന്നു പോകുന്ന സൗന്ദര്യമായിരുന്നു സരിതയുടേത്. ആ വശ്യത ആരേയും ആകർഷിക്കും.

അവളുടെ കല്ല്യാണം കഴിഞ്ഞിട്ട് 10 വർഷമായിരുന്നു. പക്ഷേ അഴകളവിന് യാതൊരു കോട്ടവും തട്ടിയിരുന്നില്ല. 30 വസന്തങ്ങൾ കണ്ട ആളാണെന്നോ, രണ്ട് കുട്ടികളുടെ അമ്മയാണെന്നോ, കണ്ടാൽ ആരും തന്നെ പറയുമായിരുന്നില്ല. അവളുടെ കണ്ണുകളിൽ 18 കാരിയുടെ കുസൃതിയുണ്ടായിരുന്നോ?

കവിതയാണ് ദിനകരന് സരിതയെ പരിചയപ്പെടുത്തി കൊടുത്തത്.

“ഇതെന്‍റെ കൂട്ടുകാരിയാണ്. സരിത, എന്‍റെ അകന്ന ബന്ധു കൂടിയാണ്.”

“ഹലോ” സരിത ചിരിച്ചു കൊണ്ട് കൈ നീട്ടി.

“ഹായ്” ദിനകരൻ അവൾക്ക് കൈകൊടുത്തു.

തന്നിൽ തന്നെ ഒതുങ്ങി കഴിയുന്ന പ്രകൃതമായിരുന്നു ദിനകരന്. അൽപം നാണം കുണുങ്ങിയും ആയിരുന്നു, പക്ഷേ സരിത നേരെ തിരിച്ചാണ്. ഒരു കിലുക്കാം പെട്ടി തുറന്ന ഇടപെടുന്ന പ്രകൃതം. എവിടെ ചെന്നാലും സാന്നിദ്ധ്യം ആളുകൾ തിരിച്ചറിയുന്ന സ്വഭാവമായിരുന്നു അവളുടേത്.

സരിതയും കവിതയും തങ്ങളുടെ കുട്ടികാല ഓർമ്മകൾ അയവിറക്കുകയായിരുന്നു. ദിനകരൻ അതിനിടയിൽ എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു. അതു അധികം ഒച്ച വയ്‌ക്കാതെ.

“എടോ, നിന്‍റെ ഭർത്താവിനെ നീ വരിഞ്ഞുകെട്ടി വച്ചിരിക്കുകയാണോ. പുള്ളിക്കാരൻ അധികമൊന്നും സംസാരിക്കുന്നില്ലല്ലോ. എന്‍റെ ഭർത്താവ് ഇങ്ങനെയൊന്നുമല്ല കെട്ടോ, പെണ്ണുങ്ങളെ കാണുമ്പോഴാണ് പുള്ളി വായ തുറക്കുന്നത് തന്നെ…” സരിത ഉറക്കെ ചിരിച്ചു, കവിൾ ചുവന്നു.

“ഒന്നു പോടോ, ദിനകരേട്ടൻ അധികം സംസാരിക്കുന്ന കൂട്ടത്തിലല്ല.” കവിത സതിതയെ തമാശ രൂപത്തിൽ ഒന്ന് നുള്ളി. സരിത കവിതയോട് കാര്യമായി സംസാരിക്കുന്നതിനിടയിലും ഇടയ്‌ക്കിടയ്‌ക്ക് അവളുടെ നോട്ടം ദിനകരനിൽ ചെന്ന് പതിക്കുന്നുണ്ടായിരുന്നു.

സംസാരം കവിതയോടാണെങ്കിലും മനസ്സ് ദിനകരനില്ലാണ് പതിക്കുന്നത്. അയാളുടെ ശാന്തമായ കണ്ണുകളിൽ അവളുടെ നോട്ടം ഉടക്കി കൊണ്ടിരുന്നു.

ദിനകരൻ സുന്ദരനാണ്. സൂര്യനെപ്പോലെ പ്രഭയുള്ളയാൾ. ഉറച്ച ശരീരവും കൂടിയാകുമ്പോൾ സുന്ദരമായ വ്യക്‌തിത്വം. കവിത പക്ഷേ വ്യായാമം ചെയ്യാത്ത ശരീരത്തിനുടമയായിരുന്നു. വായയിൽ തോന്നിയത് വിളിച്ചു പറയുന്ന പ്രകൃതവുമാണ്. ആരെയെങ്കിലും പറ്റി കുറ്റം പറയാതിരുന്നാൽ ഉറക്കം വരാത്ത ആൾ എന്നാണ് പണ്ടേ കൂട്ടുകാരികൾ കളിയാക്കാറ്. സരിത അതെല്ലാം വെറുതെ ഓർത്തു.

10-12 വർഷത്തിനു ശേഷമാണ് സരിതയും കവിതയും ഈ ചടങ്ങിൽ വച്ച് കണ്ടുമുട്ടുന്നത്. അതിനാൽ തന്നെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിഷയങ്ങൾ അവർക്ക് പങ്കിടാനുണ്ടായിരുന്നു. അതിനാൽ തന്നെ അവരുടെ സംസാരം ഏറെ മണിക്കൂറുകൾ നീണ്ടു… ദിനകരന് ബോറടിച്ചു തുടങ്ങിയിരുന്നു.

ഒരു ദിവസം മുബൈയ്ക്ക് വരാനായി സരിത അവളെ ക്ഷണിച്ചു.

“കുടുംബസമേതം വരൂ”

“ഭർത്താവിനെയും മക്കളെയും കൂടി നീയും കൊച്ചിലോട് വാ” കവിതയും ക്ഷണിച്ചു. അന്ന് ഒന്നിച്ച് സദ്യ കഴിച്ച് അവർ പിരിഞ്ഞു.

കുറച്ചു ദിവസങ്ങൾക്കു ശേഷം പുതുവർഷ പിറവിയെത്തി. ദിനകരൻ എല്ലാവർക്കും പുതുവർഷാശംസകൾ എസ്എംഎസ് അയച്ചു. അപ്പോൾ അവിചാരിതമായി ദിനകരന് ഒരു കോൾ വന്നു. സരിതയുടെ നമ്പർ സ്ക്രീനിൽ തെളിഞ്ഞു.

“ഹലോ ചേട്ടാ, പുതുവർഷാശംസകൾ. നിങ്ങൾക്ക് നന്മകൾ ഉണ്ടാവട്ടെ” ഒറ്റ ശ്വാസത്തിലാണ് സരിത ദിനകരൻ ഫോണെടുത്ത ഉടനെ പറഞ്ഞത്.

“നിങ്ങൾക്കും പുതുവർഷാശംസകൾ”.

ദിനകരൻ പറഞ്ഞു.

“നിങ്ങളുടെ എസ്എംഎസ് കിട്ടി. എനിക്കാണെങ്കിൽ ടൈപ്പ് ചെയ്യാൻ മടിയാണ്. അതിനാൽ വിളിക്കാമെന്നു വച്ചു.”

പുതുവർഷത്തിലെ സംസാരം ഏറെ നീണ്ടു നിന്നു. സരിതയോട് സംസാരിച്ചപ്പോൾ ദിനകരനും ഏറെ സന്തോഷം തോന്നി. ദിനകരൻ കവിത കമ്പകാരനായിരുന്നു. അത്യാവശ്യം എഴുതുന്ന സൂകേടും ഉണ്ട്. തന്‍റെ കവിതകൾ സുഹൃത്തുക്കൾക്ക് മൊബൈൽ വഴി അയച്ചു കൊടുക്കുന്ന ശീലവും അയാൾക്കുണ്ടായിരുന്നു.

ദിനകരൻ സരിതയ്‌ക്ക് തന്‍റെ നുറുങ്ങു കവിതകൾ അയയ്ക്കാൻ തുടങ്ങി. എസ്എംഎസ് കിട്ടിയാലുടൻ സരിത ദിനകരനെ വിളിക്കുന്നത് പതിവായി. ഒരു പുതിയ തരം കൊടുക്കൽ വാങ്ങാലിന്‍റെ സുഖം അവരുടെ ഹൃദയത്തിനു പരിചിതമായി തുടങ്ങി.

ചില ദിവസങ്ങളിൽ സംസാരം മണിക്കൂറുകൾ നീണ്ടു. സൂര്യനടിയിലുള്ള സകല കാര്യങ്ങളും സംസാര വിഷയമാകും. സംസാരിക്കാൻ പറ്റാത്ത നേരങ്ങളിൽ സരിത എസ്എംഎസ് അയക്കാനും തുടങ്ങി. ദിനകരനോട് കൂട്ടുകൂടിയതിൽ പിന്നെ അവൾ അതും പഠിച്ചിരിക്കുന്നു. ക്ഷമയോടെ ടൈപ്പ് ചെയ്യാൻ.

“ദിനകർ ജി, നിങ്ങൾ മുബൈയ്‌ക്ക് വരുന്നേ… നിങ്ങളെ നേരിൽ കാണാൻ കൊതിയാവുന്നു.” ഒരു ദിവസം സരിത മുന്നും പിന്നും നോക്കാതെ പറഞ്ഞു.

“എന്‍റെ മനസ്സും അത് ആഗ്രഹിക്കുന്നുണ്ട് സരിതാജി.”

“സരിതാജി… അത്ര ബഹുമാനമൊന്നും എന്നെ വിളിക്കുമ്പോൾ വേണ്ട. എന്‍റെ പേര് വിളിച്ചാൽ മതി. അധികാരം സ്‌ഥാപിക്കുന്നവരെയാണ് എനിക്കിഷ്‌ടം…” സരിത വശ്യമായി ചിരിച്ചു.

“എങ്കിൽ നീയും എന്‍റെ പേര് വിളിച്ചാൽ മതി.”

“ഹും” അപ്പോഴാണ് കൂടുതൽ അടുപ്പം തോന്നുന്നത് സരിത പറഞ്ഞു.

ഒരു ദിവസം ഒഫീഷ്യൽ കാര്യത്തിനായി മുബൈയിൽ പോകേണ്ട ആവശ്യം വന്നപ്പോൾ ദിനകരൻ സരിതയോട് വരുന്ന കാര്യം പറഞ്ഞു.

ഹൃദയത്തിൽ ആകാശത്തോളം ആഹ്ലാദം ഒളിപ്പിച്ചു വച്ചു കൊണ്ട് സരിത ദിനകരനോട് വല്ലാത്ത അടുപ്പം കാട്ടി.

“നിങ്ങൾ നേരെ എന്‍റെ വീട്ടിലേയ്‌ക്ക് പോരൂ. ഹോട്ടലിൽ മുറി എടുക്കുകയൊന്നും വേണ്ട.”

“ഞാൻ പറഞ്ഞല്ലോ എന്‍റെ വിസിറ്റിംഗ് ഒഫീഷ്യലാണ്. പകൽ ജോലി കഴിഞ്ഞ ശേഷം ഞാൻ നിന്നെയും ഭർത്താവിനേയും വന്ന് കണ്ടോളാം.”

“അതൊന്നും നടപ്പില്ല. നിങ്ങൾ എയർപോർട്ടിൽ നിന്ന് നേരെ എന്‍റെ വീട്ടിലേയ്‌ക്ക് വന്നാൽ മതി.”

“ശരി. ശരി… നോക്കാം. പക്ഷേ, ഞാൻ അവിടെ വരുന്നത് വല്ലാത്ത അപരിചിതത്വം തോന്നിയേക്കാം. നിന്‍റെ, ഭർത്താവും കുട്ടികളും… അവർക്കത് അൺ കംഫർട്ടബിളായി തോന്നാം.”

“ഏയ്… അതൊന്നും ഉണ്ടാവില്ല. അതു കൊണ്ടല്ലോ ഞാൻ ധൈര്യപൂർവ്വം ക്ഷണിക്കുന്നത്. എയർ പോർട്ടിലെത്തിയാലുടൻ എന്നെ ഫോൺ ചെയ്യൂ. ഞാൻ കാറുമായി ഡ്രൈവറെ വിടാം.”

അവസാനം സരിതയുടെ ആഗ്രഹത്തിനു ദിനകരന് വഴങ്ങേണ്ടി വന്നു. മുബൈ എയർപോർട്ടിൽ നിന്ന് ഡ്രൈവർ, ദിനകരനെ കൂടി സരിതയുടെ വീട്ടിലെത്തി. ബാൽക്കണിയിൽ കാത്ത് നിൽക്കുകയായിരുന്നു സരിത, ദിനകരനെ കണ്ടതും കൈവീശി. അവർ വർഷങ്ങളായി കാത്തു നിൽക്കുന്നതുപ്പോലെയുള്ള ആകാംഷ. അവളുടെ ചുവന്നു തുടുത്ത മുഖം വെളിപ്പെടുത്തി. അവളുടെ കുട്ടികൾ സ്കൂളിൽ പോയിരിക്കുകയാണ്. ഭർത്താവ് വിജയ് എഴുന്നേറ്റിട്ടില്ല.

“വരൂ… വരൂ… ”സരിത അയാളെ ഗസ്‌റ്റ് റൂമിൽ ഇരിക്കാനായി ക്ഷണിച്ചു.

“ചായ വേണോ അതോ കാപ്പിയോ?”

“എന്തായാലും കുഴപ്പമില്ല”

“ഞാൻ 5 മിനിറ്റിനുള്ളിൽ വരാം. അപ്പോഴേക്കും നിങ്ങൾ ഒന്ന് ഫ്രഷ് ആയിക്കോളൂ.” സരിത അടുക്കളയിലേയ്‌ക്ക് നീങ്ങി.

“അവസാനം നിങ്ങൾ ഇവിടെ എത്തിയല്ലോ, എത്രയോ കാലമായി വരാമെന്ന് പറഞ്ഞ് പറ്റിക്കുന്നു.” ചായ നൽകുമ്പോൾ സരിത ആവേശത്തോടെ പറഞ്ഞു.

“വരാതിരിക്കാനാവില്ലല്ലോ… നീ ക്ഷണിച്ചതല്ലേ…”

അതു ശരി, എന്നാലും ഞാൻ നിങ്ങളുടെ ആരും അല്ലല്ലോ? സരിത കുസൃതി പറഞ്ഞു.

“എല്ലാമാണ്. എന്‍റെ ലോകം, എന്‍റെ ശ്വാസം… എന്‍റെ ജീവൻ… നീയെന്‍റെ എല്ലാമാണ്.”

ഇതു പറഞ്ഞ് കഴിഞ്ഞതും സരിത, ദിനകരന്‍റെ കണ്ണുകളിലേയ്‌ക്ക് തന്നെ നോക്കിയിരുന്നു. കുറച്ചു നേരം വൈകാരികമായി രണ്ടാളും ആ നോട്ടത്താൽ ചുറ്റി വരിഞ്ഞ് കിടക്കുന്നതുപ്പോലെ…

“എനിക്കതറിയാം ചങ്ങാതി” സരിത പറഞ്ഞു.

“വിനയ് എഴുന്നേൽക്കാറായി. നിങ്ങൾ കുളിച്ച് ഫ്രഷായി കോളൂ. ഞാനപ്പഴേയ്‌ക്കും ബ്രേക്ക്ഫാസ്റ്റ് എടുക്കാം.” സരിത എഴുന്നേൽക്കാൻ ശ്രമിച്ചതും ദിനകരൻ അവളുടെ കൈപിടിച്ചു കൊണ്ട് പറഞ്ഞു.

“ഇരിക്കൂ, എന്താണിത്ര തിരക്ക്.”

ദിനകരൻ സ്നേഹപൂർവ്വം കൈപിടിച്ചതും പ്രണയത്തോടെ നോക്കിയതും സരിതയ്‌ക്ക് ഏറെ ഇഷ്‌ടപ്പെട്ടു. അപ്പോഴാണ് വിനയ് അവിടെയ്‌ക്ക് വന്നത്. ദിനകരൻ കൈ വലിച്ചത് അദ്ദേഹം കണ്ടോ എന്തോ?

സരിത ഭർത്താവിന് ദിനകരനെ പരിചയപ്പെടുത്തി.

“ഹലോ” സരിതയെ തൊട്ട അതേ കൈകൊണ്ട് ദിനകരൻ വിനയ്ക്ക് കൈകൊടുത്തു.

“പരിചയപ്പെട്ടത്തിൽ സന്തോഷം, ഇവൾ എപ്പോഴും നിങ്ങളെപ്പറ്റി പറയാറുണ്ട്.” വിനയ് പറഞ്ഞു.

“നിങ്ങളെ പരിചയപ്പെട്ടതിൽ സന്തോഷം.” ദിനകരൻ പറഞ്ഞു.

“അപ്പോ… എന്നെ കണ്ടതിൽ സന്തോഷം ഒട്ടും ഇല്ലേ…” സരിത പറഞ്ഞത് കേട്ട് മൂവരും പൊട്ടിചിരിച്ചു. അന്നേ ദിവസം വിജയ്‌ക്ക് ഓഫീസിൽ പോകേണ്ടതുണ്ടായിരുന്നു.

“എനിക്കിന്ന് ഓഫീസിൽ പോകാതിരിക്കാൻ പറ്റില്ല. തിരക്കുണ്ട്. നീ അദ്ദേഹത്തെ നമ്മുടെ കാറിൽ എവിടെയാണ് പോകേണ്ടതെന്ന് വച്ചാൽ വിട്ടു കൊടുത്തോളൂ.”

“ശരി, എന്നാൽ ഞാനും തയ്യാറാവട്ടെ. സമയം വൈകേണ്ടല്ലോ.” സരിത പറഞ്ഞു.

വിജയ് ഓഫീസിലേക്കിറങ്ങിയതും ദിനകരനുമായി തുറന്ന് സംസാരിക്കാനുള്ള അവസരം സരിതയ്‌ക്ക് കൈവന്നു. ദിനകരൻ ഹൃദയം സരിതക്കായി തുറന്ന് വച്ചിരിക്കുകയാണ്. സരിതയും പ്രണയവിവശയായിരുന്നു. വ്യക്‌തിഗത സങ്കടങ്ങൾ ഇറക്കി വയ്‌ക്കാനുള്ള അത്താണിയായാണ് അവൾ ഈ ബന്ധത്തെ കണ്ടത്. നേർത്ത പ്രണയത്തിന്‍റെ അരുവി സരിതയുടെ ഹൃദയത്തിൽ നിന്ന് ദിനകരന്‍റെ ഹൃദയ സാഗരത്തിലേയ്‌ക്ക് ഒഴുകി വന്നു. ജീവിത പങ്കാളിയെ തരുമ്പോൾ വിധി തങ്ങളോട് അനീതി കാട്ടിയതായി രണ്ടാൾക്കും അപ്പോൾ തോന്നി.

അന്നേ ദിവസം മുഴുവനും ദിനകരനൊപ്പം സരിത നഗരം മുഴുവൻ ചുറ്റിയടിച്ചു. തന്‍റെ അന്നേ ദിവസത്തെ അപോയിന്‍റ്മെന്‍റ് തീർത്തശേഷം ദിനകരൻ വീണ്ടും സരിതയുമായി പുറത്തേക്കിറങ്ങി.

“ഞാൻ ഫ്രീയായി, ഇനി നിനക്ക് ഇഷ്‌ടമുള്ളയിടത്ത് എന്നെ കൊണ്ടു പോകാം.”

“എങ്കിൽ നമുക്ക് ഒളിച്ചോടിയാല്ലോ…” സരിത തമാശ പറഞ്ഞ് പൊട്ടി ചിരിച്ചു. അപ്പോൾ അവളുടെ മുടിയിഴകൾ അയാളുടെ മുഖത്ത് വന്ന് തട്ടികൊണ്ടിരുന്നു.

അന്ന് കടപ്പുറത്ത് ചുറ്റി കറങ്ങിയശേഷം വൈകുന്നേരമാണ് അവർ വീട്ടിൽ തിരിച്ചെത്തിയത്.

കുട്ടികൾ സ്കൂളിൽ നിന്ന് വരാറായിരുന്നു. വിജയ് അത്താഴത്തിന്‍റെ സമയത്താണ് എന്നും വീട്ടിലെത്താറ്. ദിനകരന്‍റെ ഫൈളറ്റ് രാത്രി ഏറെ വൈകിയിട്ടായിരുന്നു. പക്ഷേ വിജയ് വീട്ടിലെത്തുന്നതിനു മുമ്പ് ദിനകരനെ എയർപോർട്ടിൽ കൊണ്ടു വിടണമെന്ന് സരിത ആഗ്രഹിച്ചു. പക്ഷേ കുറച്ചു നേരം കൂടി സരിതക്കൊപ്പം വീട്ടിൽ ചിലവിടാമെന്നാണ് ദിനകരൻ കരുതിയത്.

“എയർപോർട്ടിലേയ്‌ക്ക് ഇപ്പോൾ തന്നെ ഇറങ്ങിയാലോ.” സരിത ചോദിച്ചു.

“എന്തിനാണ്, ഇനിയും ഏറെ മണിക്കൂറുകൾ ഉണ്ടല്ലോ. നേരത്തെ ചെന്ന് അവിടെ എന്തു ചെയ്യാനാ?”

“ഇവിടെ ട്രാഫിക് ജാം പതിവാണ്. സമയത്തിന് അവിടെ ചെല്ലണമെങ്കിൽ ഇപ്പോഴേ ഇറങ്ങണം. ഇല്ലെങ്കിൽ ഫൈള്റ്റ് മിസ്സാവും.” സരിത പറഞ്ഞു.

“ഏയ് അതൊന്നും സംഭവിക്കില്ല. ഇനി ഫൈള്റ്റ് മിസ്സ് ആയാൽ തന്നെ പ്രശ്നമില്ല. നാളത്തെ ഫൈള്റ്റിന് രാവിലെ പോകാമല്ലോ” ദിനകരൻ വളരെ കൂൾ ആയിരുന്നു.

ഇതിന് സരിതയ്‌ക്ക് മറുപടിയൊന്നും ഇല്ലായിരുന്നു. അവളുടെ മട്ടും ഭാവവും ഒക്കെ കണ്ടപ്പോൾ എന്തോ കാര്യം ഉണ്ടെന്ന് ദിനകരനും തോന്നിയിരുന്നു. പക്ഷേ അങ്ങനെ വല്ലതും ഉണ്ടെങ്കിൽ പുറത്ത് ചുറ്റിയടിയ്‌ക്കാൻ പോയ സമയത്ത് പറയേണ്ടതല്ലായിരുന്നോ…

കുറച്ചു സമയത്തിനുശേഷം ഡോർ ബൈൽ മുഴങ്ങി. സരിത സന്തോഷം വറ്റിയ മുഖവുമായി ഡോർ തുറന്നു. വിജയ് ആണ്! കുടിച്ച് ലക്കുകെട്ടാണ് വരവ്. അലങ്കോലമാണ്…

“വിജയ്, നിങ്ങൾ ഇന്നും കുടിച്ചിട്ടാണ് വന്നിരിക്കുന്നത് അല്ലേ… ഗസ്‌റ്റ് ഉള്ള കാര്യം പോലും നിങ്ങൾ മറന്നോ?”

“നിന്‍റെ അതിഥി വന്നിട്ടുണ്ടെങ്കിൽ എനിക്കെന്താടി, മാറി നിൽക്ക്”. അയാൾ അവളെ ഉന്തിമാറ്റി അകത്തേയ്‌ക്ക് കയറി.

“പ്ലീസ് വിജയ് ഒന്ന് മെല്ലെ പറയൂ. ദിനകരൻ കേൾക്കും.” സരിത അപേക്ഷാ സ്വരത്തിൽ പറഞ്ഞു. അവളുടെ കണ്ണ് നിറഞ്ഞ് തുളുമ്പാൻ തുടങ്ങിയിരുന്നു.

ദിനകരന് എല്ലാം മനസ്സിലായി. പക്ഷേ അയാൾ സരിതയോട് ഒന്നും മിണ്ടിയില്ല. അവളുടെ ദാമ്പത്യം താളപിഴ നിറഞ്ഞതാണെന്ന് അയാൾക്ക് ബോധ്യപ്പെട്ടു. വിജയ് ബെഡ് റൂമിൽ എത്തി. കിടക്കയിലേയ്ക്ക് വീണു.

വിജയ് കിടന്ന കിടപ്പിൽ എന്തെല്ലാമോ പിറുപിറുക്കുനുണ്ടായിരുന്നു. അതേ വേഷത്തിൽ അയാൾ അവിടെ കിടന്ന് മയങ്ങിപോയി. സരിത അയാളുടെ കാലിൽ നിന്ന് ഷൂസ് അഴിച്ചു മാറ്റി. അവൾക്ക് സങ്കടം നിയന്ത്രിക്കാനായില്ല. അപമാനിതയാവുന്നതിന്‍റെ വ്യഥ അവളെ അശക്‌തയാക്കിയിരുന്നു.

ദിനകരൻ തന്നെ നോക്കുന്നതു കണ്ടപ്പോൾ സരിത ശരിക്കും വിങ്ങി പൊട്ടിപ്പോയി.

“സാരമില്ല, കരച്ചിൽ നിർത്തൂ” ദിനകരൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. കുട്ടികൾ ഉറങ്ങിയിരുന്നതിനാൽ അവൾക്കിതൊന്നും കാണേണ്ടി വന്നില്ല. ദിനകരൻ സ്വാതന്ത്യ്രത്തോടെ സരിതയെ തൊട്ടപ്പോൾ തനിക്ക് ഈ ഭൂമിയിൽ ആശ്വസിക്കാൻ ഒരിടമുണ്ടെന്ന തോന്നൽ അവൾക്കുണ്ടായി.

“ എന്നെയും കൂടെ കൊണ്ടു പോകൂ ദിനകർ. എനിക്കിനി ഇവിടെ കഴിയേണ്ട” സരിത തേങ്ങി കൊണ്ട് പറഞ്ഞു.

എങ്ങനെ കൊണ്ടു പോകും? എവിടെയ്‌ക്ക് കൊണ്ടു പോകും? ഏതു ബന്ധത്തിന്‍റെ പുറത്ത് കൊണ്ടു പോകും? ദിനകരനെ ഒരു പാട് ചോദ്യങ്ങൾ വലച്ചു.

“എല്ലാം ശരിയാവും.” അയാൾക്ക് അത്രയേ മറുപടി പറയാൻ കഴിഞ്ഞുള്ളൂ.

ഈ അവസ്‌ഥയിൽ അവളെ ഒറ്റക്ക് വിട്ട് പോകാൻ അയാളുടെ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല. പക്ഷേ ഫൈള്റ്റിന്‍റെ സമയം അടുത്തു കൊണ്ടിരുന്നു. അതിനാൽ അയാൾ വേഗം ഇറങ്ങി.

ദിനകരൻ തന്‍റെ നഗരത്തിൽ തിരച്ചെത്തി. സരിതയുടെ കരയുന്ന മുഖം അയാളെ വിട്ട് പോയതേയില്ല. അയാൾ സരിതയെ ഫോൺ ചെയ്‌തു.

“ഇപ്പോൾ എങ്ങനെയുണ്ട് കാര്യങ്ങൾ?”

“കുഴപ്പമൊന്നുമില്ല. സുഖമായിരിക്കുന്നു. അവിടെ എന്തുണ്ട് വിശേഷം.”

“നിന്നെ പറ്റി ഓർക്കുകയാണ്. കണ്ണടച്ചാലും തുറന്നാലും നീയാണ് മനസ്സിൽ.”

“എന്നേയോർത്ത് ടെൻഷനടിക്കണ്ട. ഇതൊക്കെ എന്‍റെ ജീവിതത്തിന്‍റെ ഭാഗമായി കഴിഞ്ഞു.”

“നിന്‍റെ അവസഥയാലോചിച്ച് ഞാൻ പേടിച്ചു പോയിരുന്നു.”

“ആ കാര്യങ്ങൾ വിടൂ ദിനകർ. നിങ്ങളെ കണ്ടപ്പോൾ ഞാൻ ഇമോഷണൽ ആയി പോയി… സോറി?” സരിത പറഞ്ഞു.

ഈ സംഭവത്തിനു ശേഷം അവർ കൂറെ കൂടി അടുത്തു.

പരസ്‌പരം കാണുന്നതിന്‍റെ എണ്ണം വർദ്ധിച്ചു. മാസത്തിൽ 2 -3 തവണ ദിനകർ ടൂർ പതിവാക്കി. ദിവസവും സംസാരിച്ചില്ലെങ്കിൽ എന്തോ നഷ്‌ടപ്പെടുന്ന പ്രതീതിയായിരുന്നു ഇരുവർക്കും. അടരുവാൻ വയ്യാത്ത ഒന്ന്.

വിജയിനെ ജീവിതത്തിൽ നിന്ന് പുറത്താക്കിയില്ലെങ്കിലും ദിനകരനെ പ്രണയിക്കാതിരിക്കാനും സരിതയ്‌ക്കായില്ല. രണ്ടു പേരേയും ഒഴിവാക്കാൻ അവൾക്കായില്ല. വിചിത്രമായ മാനസ്സികാവസ്‌ഥയിലൂടെയാണവൾ ആ ദിവസങ്ങൾ കടന്നു പോയത്.

വിജയ്യുടെ സ്വഭാവത്തിൽ നേരിയ മാറ്റങ്ങൾ വന്നു തുടങ്ങിയിരുന്നു. അയാളുടെ മദ്യപാനശീലം കുറഞ്ഞു വന്നു. സരിതയുടെ സ്നേഹപൂർവ്വമുള്ള ഇടപെടൽ അയാളെ ജീവിതത്തിലേയ്‌ക്ക് തിരികെയെത്തിക്കാൻ ഉതകുന്നതായി.

പക്ഷേ ദിനകരൻ കവിതയിൽ നിന്ന് ഏറെ അകന്നു തുടങ്ങിയിരുന്നു. അയാളടെ മനസ്സിൽ സരിതയാണ് നിറഞ്ഞ് നിന്നത്. അവളില്ലാതെ പറ്റില്ല എന്ന നിലയിലായിരുന്നു അയാൾ. ഇതിനിടയിൽ ദിനകരന്‍റെ മകന്‍റെ കല്ല്യാണവും നടന്നു.

വീട്ടിലേയ്‌ക്ക് സ്നേഹ സമ്പന്നയായ മരുമകൻ വന്നാൽ കവിതയിൽ നല്ല മാറ്റങ്ങൾ ഉണ്ടാവുമെന്ന് ദിനകരൻ പ്രത്യാശിച്ചു. പണ്ടേ ആ സ്വപ്നങ്ങൾ കാറ്റിൽ പറന്നു പോയി. ദിനകരനോട് രൂക്ഷമായി സംസാരിക്കുന്ന കവിതയുടെ ശീലത്തിന് യാതൊരു മാറ്റവും വന്നില്ല.

ദിനകരന്‍റെയും സരിതയുടെയും സ്നേഹത്തിന് 15 വർഷം പൂർത്തിയായി… പെട്ടെനൊരുന്നാൾ സരിതയുടെ പെരുമാറ്റത്തിൽ ദിനകരനെ അത്ഭുതപ്പെടുത്തുന്ന വ്യതിയാനം സംഭവിച്ചു. ദിനകരനോട് ഫോണിൽ സംസാരിക്കുന്നത് കുറഞ്ഞു. തിരിച്ചു വിളിക്കുന്നതേ നിലച്ചൂ.

ദിനകരന് അവളുടെ അകൽച്ച ശരിക്കും ഫീൽ ചെയ്യാൻ തുടങ്ങി. സരിത തന്‍റെ അടുത്ത് ഇങ്ങനെ ഇടപ്പെടുമോ? അവൾ തന്നെ വഞ്ചിക്കുകയാണെന്ന് അയാൾക്ക് ബോധ്യമായി. അവൾ ഭർത്താവിനോട് ഏറെ അടുത്തിരുന്നു. ഭർത്താവ് നല്ല മനുഷ്യനായി തീർന്നതോടെ സ്നേഹത്തിനു വേണ്ടി, പുറത്ത് പോകേണ്ട അവസ്‌ഥ അവൾക്കില്ലാതായി.

കവിത ഒരിക്കലും അയാളുടെ ഹൃദയം കീഴടക്കിയില്ല. സരിത വിട്ടു പോവുകയും ചെയ്യുന്നു. സ്നേഹരഹിതനായി കഴിയാൻ അയാൾക്കൊരിക്കലും കഴിയുമായിരുന്നില്ല.

“നിങ്ങൾ എന്നെ മറക്കണം. നിങ്ങളുടെ കൂടെ കഴിയാൻ എനിക്കാവില്ല. എനിക്ക് സ്നേഹമുള്ള ഒരു കുടുംബമുണ്ട് അത് നിങ്ങൾ മറക്കരുത്.” ഒരിക്കൽ, അധികാര ഭാവത്തോടെ ദിനകരൻ കയർത്തപ്പോൾ സരിത പറഞ്ഞു.

തകർന്നു പോയി ദിനകരൻ. വിജനമായ ഒരു കുന്നിൻ മുകളിൽ തന്നെ ആരോ ഒറ്റക്കായി പോയപ്പൊലെ…

“പക്ഷേ ഞാൻ…” അയാൾക്ക് കരച്ചിൽ വന്നു.

“എന്നോട് ക്ഷമിക്കണം. എന്‍റെ കുട്ടികൾ മുതിർന്നു. രണ്ട് തോണിയിൽ കാലിട്ടു കൊണ്ടുള്ള ഒരു ജീവിതം എനിക്കിനിപറ്റില്ല.”

“നീ എന്തെ എന്തിനാണിങ്ങനെ ശിക്ഷിക്കുന്നത് സരിതേ? ഞാൻ അത്രയ്‌ക്ക് വെറുക്കപ്പെട്ടവനാണോ?”

“അല്ല. ഞാൻ ജീവിതം പഠിച്ചത് നിങ്ങളിൽ നിന്നാണ്. എന്നെ സ്നേഹിക്കാൻ പഠിപ്പിച്ചത് നിങ്ങളാണ്. നിങ്ങളുടെ അടുത്ത നിന്ന് കിട്ടിയ നന്മയാണ് എന്‍റെ ജീവിതം” സരിത തേങ്ങുന്നതായി അയാൾ കേട്ടു.

ഇത്രയും കാലം ആരുമറിയാതെ, ആർക്കും ദോഷ്യമുണ്ടാക്കാതെ നമുക്ക് സ്നേഹിക്കാൻ കഴിഞ്ഞില്ലോ, ഇനി മരണം വരെ അതു തുടർന്നൂടേ…” അയാൾക്ക് യാചനയുടെ സ്വരമായിരുന്നപ്പോൾ. വേണ്ട ദിനകർ, നമ്മുടെ ബന്ധത്തിന് പേരില്ല. ഈ സമൂഹം ഇതൊന്നും അംഗീകരിക്കില്ല. ഇനി എന്നെ വിളിക്കരുത്.”

ദിനകരന്‍റെ കൈയിൽ കിടന്ന് മൊബൈൽ ഫോൺ വിറച്ചു. അയാൾ പിന്നെ വിറച്ചു കൊണ്ട് വീണത്തിന് ഭ്രാന്തിന്‍റെ ലോകത്തേക്കായിരുന്നു. സ്നേഹം നഷ്‌ടപ്പെട്ടവർ ചെന്നു പതിക്കുന്ന പതിവു സ്‌ഥലം. മനോവിഭ്രാന്തിയാൽ, അയാൾക്ക് പെട്ടെന്ന് വയസ്സായതു പോലെ തോന്നി.

ദേഷ്യവും, സങ്കടവും, പറ്റിക്കപ്പെടുന്ന തോന്നലും ദിനകരനെ ശരിക്കും തളർത്തി കളഞ്ഞു.

കുറെ ദിവസം അയാൾ സരിതയെ ഫോണിൽ ട്രൈ ചെയ്‌തു. പക്ഷേ റിംഗ് ചെയ്‌തതല്ലാതെ മറുതലയ്‌ക്കൽ ആരും എടുത്തില്ല.

ദിനകരൻ ഒരു വൈകുന്നേരം പുറത്തേക്കിറങ്ങി. തിരിച്ചു വരുമ്പോൾ, കൂടെ കുറെപേർ ഉണ്ടായിരുന്നു. അയാൾ വഴിതെറ്റി, പിച്ചു പേയും പറയാൻ തുടങ്ങിയപ്പോൾ അയൽവാസികൾ വീട്ടിലെത്തിച്ചതാണ്. അകാരണമായി കരയുകയും, ദേഷ്യപ്പെടുകയും ചെയ്യുന്ന ദിനകരനെയാണ് പിന്നീട് വീട്ടുകാർക്ക് ലഭിച്ചത്.

മനസ്സിനേറ്റ ആഘാതം, ചികിത്സയിലൂടെ മാത്രമേ മാറ്റിയെടുക്കാൻ കഴിയുമായിരുന്നുള്ളൂ. അങ്ങനെയാണ് ഡോക്‌ടറുടെ നിർദ്ദേശപ്രകാരം ഹോസ്പിറ്റലിൽ അയാളെ അഡ്മിറ്റാക്കിയത്. ഇന്ന് ദിനകരൻ പുറത്തിറങ്ങുകയാണ്. സ്നേഹത്തിന്‍റെ പഴയ അദ്ധ്യായങ്ങൾ മായ്ച്ചു കളഞ്ഞ മനസ്സുമായി.

കവിത അയാളെ, വിവാഹ ദിനത്തിലെന്നപ്പോലെ, കൈയിൽ പിടിച്ചു വീട്ടിലേയ്‌ക്ക് കയറ്റി.

നിറത്തിന്‍റെ തനിനിറം

നിറങ്ങൾക്ക് ഒരു മാജിക്കുണ്ട്. അതെന്താണെന്നല്ലേ? നിറങ്ങൾക്ക് നമ്മുടെ ചിന്തകളേയും ഭാവനകളേയും ബുദ്ധിയേയും ഉണർത്താൻ കഴിയുമത്രേ! എന്നു മാത്രമല്ല അവയുടെ വികാസത്തിൽ നിർണായകമായ പങ്കും വഹിക്കും. മറ്റൊരു കാര്യം നിറങ്ങൾക്ക് പ്രത്യേകതരം ഊർജ്‌ജം പുറപ്പെടുവിക്കാനുള്ള കഴിവുണ്ടെന്നതാണ്. നമ്മുടെ മനസ്സിനേയും മസ്തിഷ്കത്തേയും സ്വാധീനിക്കാൻ നിറങ്ങൾക്ക് കഴിയും. ശരിയായ അനുപാതത്തിൽ നിറങ്ങളെ ലയിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യേക നിറവും അതിന്‍റെ മിശ്രിത രൂപങ്ങളും ചുറ്റും ജീവസ്സുറ്റ അന്തരീക്ഷമൊരുക്കുന്നു.

അലങ്കാരങ്ങൾക്ക് ആവശ്യമായി വരുന്ന പെയിന്‍റിംഗ്, ലാംപ്, ഫ്ളവർ വേസ്, വാൾ പേപ്പർ, പൂക്കൾ, ചെടികൾ, ലൈറ്റ്, കലാവസ്‌തുക്കൾ, കുഞ്ഞ് ഫർണ്ണീച്ചർ എന്നിവയുമായി ഇണങ്ങി നിൽക്കുന്ന വ്യത്യസ്തങ്ങളായ നിറങ്ങൾ പകരാവുന്നതാണ്. ഇതോടൊപ്പം വീടിന് ശോഭ കൂട്ടുന്ന അലങ്കാര വസ്‌തുക്കൾ, മെഴുകുതിരികൾ തുടങ്ങി സോഫ്റ്റ് ഫർണ്ണിഷിംഗ് വസ്തുക്കളായ കർട്ടൻ, ഡ്രേപ്, ബാത്റൂം ലിനൻ, ഡൈനിംഗ് ടേബിൾ സെറ്റ്, മാറ്റ്, റണ്ണർ എന്നിവയുമായും നിറങ്ങളെ കൂട്ടിയിണക്കാം.

സർവ്വ് വെയർ, ക്രോക്കറി, ബേക്ക് വെയർ, മഗ്, ട്രേ തുടങ്ങിയ കിച്ചൺ വെയറുകളുടെ നിറവുമായി ഇണങ്ങുന്ന ഷെയിഡുകളും അടുക്കളയ്ക്ക് മനോഹാരിത പകരും. മികച്ച കലാരൂപങ്ങൾ നിറഞ്ഞതാണീ ലോകം. അവയിൽ നിന്നും വീടിന് യോജിച്ചവ തെരഞ്ഞെടുത്ത് വീടിന് സൗന്ദര്യവും ആകർഷണീയതയും പകരാം. ട്രെൻഡി ഷെയിഡ്സിലും പാറ്റേണിലും പ്രിന്‍റിലും ലഭ്യമായ ഇന്‍റീരിയർ ഫാബ്രിക്ക് വെയർ വീടിന്‍റെ അലങ്കാരത്തിൽ വലിയ മാറ്റുളവാക്കും. വളരെ ലാഭകരമായ വിലയിലും വലിയ പരിരക്ഷയൊന്നും ആവശ്യമില്ലാത്തതുമായവയും ലഭ്യമാണ്.

വളരെ സങ്കീർണ്ണമായ നിറത്തിലുള്ളതായിരിക്കും ആർട്ട് പീസുകൾ. അതുകൊണ്ട് ശരിയായ വസ്‌തു ശരിയായ അളവിൽ തെരഞ്ഞെടുക്കാം. അതിനായി എക്സ്പെർട്ടിന്‍റെ അഭിപ്രായവും ആരായാം. നിറത്തിന് യോജിച്ചതേത്, അല്ലാത്തതേത് അതിന്‍റെ ഊർജ്‌ജം, അതിന്‍റെ പ്രഭാവം എന്താണ് എന്നിങ്ങനെയുള്ള കാര്യങ്ങൾ സൂക്ഷ്മമായി മനസ്സിലാക്കണം. ഓരോ നിറവും വ്യക്തിത്വത്തെ തിരിച്ചറിയാൻ സഹായിക്കും. അതെങ്ങനെയെന്നല്ലേ?

ചുവപ്പ്

വേഗത, ഉത്സാഹം, ദൃഢനിശ്ചയം എന്നിവയെ പ്രതിനിധാനം ചെയ്യുന്ന നിറമാണ് ചുവപ്പ്. വളരെ തീക്ഷ്ണമായ നിറമാണിത്. ആധുനിക കാലഘട്ടത്തിൽ ഇതിന്‍റെ അർത്ഥം സ്വേച്ഛാധിപത്യം, മനസ്സിന്‍റെയും ബുദ്ധിയുടെയും ശരിയായ സന്തുലനം എന്നിവയെ പ്രതിഫലിപ്പിക്കുന്നു. അവർ പ്രകൃതി സ്നേഹികളായിരിക്കും. അതുപോലെ സംവേദനക്ഷമതയുള്ളവരും അനുകരണീയമായ വ്യക്‌തിത്വമുള്ളവരും, നല്ല പെരുമാറ്റം കാഴ്ച വയ്ക്കുന്നവരും കുടുംബത്തിനു വേണ്ടി സ്വയം സമർപ്പിക്കുന്നവരുമായിരിക്കും.

മഞ്ഞ

ശുഭാപ്തി വിശ്വാസത്തിന്‍റെയും അശുഭാപ്തി വിശ്വാസത്തിന്‍റെയും മിശ്രിത നിറമാണ് മഞ്ഞ. പ്രതീക്ഷയുടേയും ഉത്സാഹത്തിന്‍റെയും ബുദ്ധി ശക്‌തിയുടേയും യുക്തിയുടേയും പ്രതീകമാണീ നിറം.

വെള്ള നിറം

ഇത് പൂർണ്ണതയുടെ നിറമാണ്. പ്രേരണയും ആഴവും പരപ്പും പ്രതിഫലിപ്പിക്കുന്നു. സ്വാതന്ത്യ്രത്തിന്‍റേയും പവിത്രതയുടേയും പ്രതീകവും കൂടിയാണ് വെളുപ്പ് നിറം. ഒപ്പം ഏകത, സമത്വം, സദ്ചിന്ത, പൂർണ്ണത എന്നിവ കൂടിയും വെളുപ്പ് നിറം പ്രതിനിധാനം ചെയ്യുന്നു.

വയലറ്റ്

വയലറ്റ് നിറം ഇഷ്‌ടപ്പെടുന്നവർ സൗമ്യ സ്വഭാവവും ഉത്സാഹവും അദ്ഭുതകരമായ വ്യക്‌തിത്വവും ഉള്ളവരായിരിക്കുമത്രേ. ഇത്തരക്കാർ മറ്റുള്ളവരെ ആശ്രയിക്കുന്നവരായിരിക്കും. അതുകൊണ്ട് ദൈനംദിന ഉത്തരവാദിത്തങ്ങൾ വഹിക്കാൻ ഇവർ മടിക്കും. ആളുകളെ പെട്ടെന്ന് മനസ്സിലാക്കും. മറ്റൊന്ന് ഇക്കൂട്ടർ രാഷ്ട്രീയം ഇഷ്ടപ്പെടുന്നവരാണ്.

ഗ്രേ

ഏറ്റവും ഗ്ലാമറസ്സായ നിറമാണിത്. കാഴചയിൽ നിരാശയുളവാക്കുന്നതാണെങ്കിലും വളരെ സുന്ദരമായ നിറമാണിത്. ബോറിംഗ് നിറമാണെങ്കിലും പക്വമായ നിറമാണ്. സ്‌ഥിരതയുടെയും ശാലീനതയുടെയും തരംഗങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം പ്രൗഢിയേയും ഈ നിറം പ്രതിനിധാനം ചെയ്യുന്നുണ്ട്. ഈ നിറം അനിശ്ചിതത്വവും വേർപാടും പ്രതിഫലിപ്പിക്കുമെന്നതാണ് ഒരു ന്യൂനത.

ചാര നിറം ഇഷ്‌ടപ്പെടുന്നവർ ഗൗരവ സ്വഭാവക്കാരും വളരെ ഡൗൺ ടു എർത്തായ വ്യക്‌തികളുമായിരിക്കും. ഒപ്പം വിനയമുള്ളവരുമായിരിക്കും. വളരെ ലാളിത്യവും ആശ്രയത്വവും പ്രകടിപ്പിക്കുന്നവരുമാണെങ്കിലും ഇക്കൂട്ടർ പിശുക്കന്മാരും ഭൗതികവാദികളുമായിരിക്കുമെന്ന മറ്റൊരു ന്യൂനതയുമുണ്ട്. പുരുഷന്മാരുടെ ഇഷ്ട നിറം കൂടിയാണിത്.

കറുപ്പ്

ദൃഢനിശ്ചയം, സന്തുലിതം, സൗന്ദര്യം, ആകർഷണീയത, പ്രശാന്തത എന്നിവയുമായി കറുപ്പ് നിറം ബന്ധപ്പെട്ടിരിക്കുന്നു. പലരും കറുപ്പ് നിറത്തെ അശുഭ നിറമായി കാണാറുണ്ട്. ശുഭാപ്തി വിശ്വാസമില്ലായ്മ, നിരാശ, യാഥാസ്‌ഥിതിക മനോഭാവം എന്നിവയേയും ഈ നിറം സൂചിപ്പിക്കുന്നു.

ലെമൺ യെല്ലോ

അത്യധികം തീക്ഷ്ണ വർണ്ണമാണിത്. രോമാഞ്ചകരമായ അനുഭവങ്ങൾ ഇഷ്‌ടപ്പെടുന്നവരുടെ നിറമാണിത്. പ്രതീക്ഷ, സന്തോഷം, സഹൃദയ മനോഭാവം, സ്വീകാര്യത എന്നിവയാണ് ഈ നിറത്തിന്‍റെ മുഖമുദ്രകൾ. ധിക്കാരികളുടെയും നിറമാണ് ലെമൺ യെല്ലോ. ഈ നിറം ഇഷ്ടപ്പെടുന്നവരും നന്നേ കുറവല്ല.

ആയുരാരോഗ്യം കൂട്ടാനുള്ള വഴികൾ…

ജീവിതം ഹൃസ്വമാണെങ്കിലും അത് സന്തോഷത്തോടെ ജീവിച്ച് തീർക്കുകയെന്നത് മഹാഭാഗ്യമാണ്. അതിന് രണ്ട് കാര്യങ്ങൾ അനിവാര്യമാണ്. ആരോഗ്യമുള്ള മനസ്സും ശരീരവും. ആയുരാരോഗ്യ സൗഖ്യത്തിന് മുതിർന്ന പ്രായത്തിൽ പാലിക്കേണ്ട ചില ടിപ്സുകളിതാ:-

  • ഞാവൽപ്പഴം, ചെറി, ആൽമണ്ട്, ആപ്പിൾ, ഓറഞ്ച്, കുരുമുളക്, പൈനാപ്പിൾ, ഇഞ്ചി തുടങ്ങിയവ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തുക. ഇവ ഹൃദയാരോഗ്യം വർദ്ധിപ്പിക്കും.
  • മീനെണ്ണ 1000 മില്ലിഗ്രാം അളവിൽ അല്ലെങ്കിൽ കോഡ് ലിവർ ഓയിൽ കഴിക്കുക. അതിന് പകരമായി ഫ്ളാക്സീഡും വാൽനട്ടും കഴിക്കാം. സ്ട്രോക്ക് ഉണ്ടാകുന്നത് തടയും.
  • വെളുത്തുള്ളി: ഭക്ഷണം കഴിക്കുന്നതിനൊപ്പം ഒരല്ലി വെളുത്തുള്ളിയും ചവച്ച് തിന്നുക. ദിവസവും രണ്ട് തവണ പ്രധാന ഭക്ഷണത്തോടൊപ്പം വെളുത്തുള്ളി കഴിക്കുക. കാൻസറിനെതിരെ പ്രതിരോധമൊരുക്കാൻ വെളുത്തുള്ളി ഉത്തമമാണ്. അതുപോലെ നിർബന്ധമായും ഒഴിവാക്കേണ്ട ചില കാര്യങ്ങളുമുണ്ട്, കേസരി പൗഡർ, പുകവലി, ഫോർമൽഡിഹൈഡ് അടങ്ങിയ ഡിയോഡറന്‍റുകൾ, കരിഞ്ഞ ഭക്ഷ്യവസ്‌തുക്കൾ, പുകയില, അമിതമായി പഞ്ചസാര ഉപയോഗിക്കൽ, നെയ്യ്, ബോട്ടിലിലടച്ച ഭക്ഷണം, പാക്കറ്റിലടച്ച ഭക്ഷണം, പ്രിസർവേറ്റിവുകൾ എന്നിവ പാടെ ഒഴിവാക്കുക.
  • മത്സ്യം, നിലക്കടല എന്നിവ കഴിക്കുന്നത് ആയുർദൈർഘ്യം കൂട്ടും. മുത്താറി, മുന്തിരി ജ്യൂസ്, റൈഡ് വൈൻ, റാസ്പ്ബെറി എന്നിവയും ഉത്തമമാണ്.
  • ഭക്ഷ്യവസ്‌തുവിൽ ഏറ്റവും ഉത്തമം: ചീര (സ്പിനാച്ച്) ഓക്സാലിക് ആസിഡാൽ ചുറ്റപ്പെട്ട കാത്സ്യം ചീരയിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ചെറിയൊരളവിൽ ചീര കഴിക്കുക.
  • മികച്ച ഡ്രിങ്ക്: ഗ്രീൻ ടീ
  • ആയുരാരോഗ്യത്തിന് മികച്ച 20 ഭക്ഷ്യവസ്‌തുക്കൾ: ആപ്പിൾ, ഓറഞ്ച്, മാതളം, ബെറി, തക്കാളി, ബീൻസ്, ബ്രോക്കോലി, സവാള, മത്തങ്ങ, സ്പിനാച്ച് (ചീര), ഓട്ട്സ്, സോയ, ടർക്കി മത്സ്യം, വെളുത്തുള്ളി, നിലക്കടല, തേൻ, വാൽനട്ട്, ഗ്രീൻ ടീ, ഒലീവ് ഓയിൽ, കൊഴുപ്പില്ലാത്ത തൈര് (യോഗർട്ട്)
  • ആയുരാരോഗ്യത്തിന് യോജിച്ച മറ്റ് ഭക്ഷ്യവസ്‌തുക്കൾ: പീയർ പഴം, നാരങ്ങാ, മുന്തിരി, തണ്ണിമത്തൻ, പപ്പായ, പേരയ്ക്ക, ഗ്രീൻപീസ്, കാബേജ്, കാരറ്റ്, ക്വാളിഫ്ളവർ, ഉരുളക്കിഴങ്ങ്, ഡാർക്ക് ചോക്ക്ളേറ്റ്, തവിടുള്ള അരി, ചിക്കൻ, ആൽമണ്ട്, കശുവണ്ടി.
  • സിംഗിൾ പോഷക സാന്ദ്രതയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭക്ഷ്യവസ്‌തുക്കൾ: സ്പിനാച്ച് -100, പച്ച, ഇല വർഗ്ഗങ്ങൾ-97, ഫലങ്ങൾ- 45, മുഴുധാന്യങ്ങൾ, നട്ട്സ് -20, മത്സ്യം -15, മുട്ട-11, കൊഴുപ്പേറിയ പാലുൽപന്നങ്ങൾ- 4, ഓയിൽ -1, പഞ്ചസാര- 0 ഒരു വ്യക്‌തിയ്ക്ക് ഏറ്റവും ഫലവത്തായത് ഏതെന്ന് മനസ്സിലാക്കി കഴിക്കാൻ ഇത് സഹായിക്കും.
  • ആയുർദൈർഘ്യം ഹോർമോൺ ഉൽപാദനത്തെ ആശ്രയിച്ചാണിരിക്കുന്നത്. അതിനായി ഓട്സ്, കോൺ, അരി, ഇഞ്ചി, ബനാന, ബാർലി, ചീസ്, സ്പിരുലിന, ചിക്കൻ, ടർക്കി, ആൽമണ്ട്, പീനട്ട്, മിൽക്ക്, യോഗർട്ട് (തൈര്), നിയാസിൻ അടങ്ങിയ ഭക്ഷ്യവസ്‌തുക്കൾ, ബി 6, കാത്സ്യം, സൂര്യപ്രകാശം ഏൽക്കൽ, ഫാസ്റ്റിംഗ്, ലോ ഫാറ്റ് ഡയറ്റ്, ഭക്ഷണം 3- 4 മണിക്കൂർ ഇടവേളയിൽ കഴിക്കുക, എയ്റോബിക്, റണ്ണിംഗ്, ട്രഡ്മിൽ, വെയിറ്റ് ലിഫ്റ്റിംഗ്, സൈക്ലിംഗ് എന്നിവ ശീലിക്കാം.
  • ഫാസ്റ്റിംഗ് ബ്ലഡ്ഷുഗർ 80 നും 100നും ഇടയിലും ഗ്ലൈസേറ്റഡ് ഹീമോ ഗ്ലോബിൻ) എച്ച് ബി എ1 സി ഏകദേശം 5 ആയിരിക്കാനും ശ്രദ്ധിക്കുക.
  • ഫ്രീറാഡിക്കലുകൾ ശാരീരിക പ്രവർത്തനങ്ങളെ തകരാറിലാക്കാം. ആന്‍റി ഓക്സിഡന്‍റുകളിലൂടെ അതിനെ നേരിടാം. ചില ഭക്ഷ്യവസ്‌തുക്കളിൽ നിന്നാണ് ശരീരം ആന്‍റി ഓക്‌സിഡന്‍റുകൾ ഉൽപാദിപ്പിക്കുക. മാംസം, മത്സ്യം, മുട്ട, വെളുത്തുള്ളി, സവാള, കാബേജ്, ഗ്രീൻ ടീ, സ്പിനാച്ച്, ഉരുളക്കിഴങ്ങ്, ബെറി, പ്ലം, മുന്തിരി, ഉണക്കമുന്തിരി, എന്നിവയിൽ നിന്നും ശരീരം ആന്‍റി ഓക്സിഡന്‍റുകൾ ഉൽപാദിപ്പിക്കും. എ, സി, ഇ തുടങ്ങിയ വിറ്റാമിനുകളിൽ നിന്നും ആന്‍റി ഓക്‌സിഡന്‍റുകൾ ഉൽപാദിപ്പിക്കാം.
  • ആരോഗ്യമുള്ള മസ്‌തിഷ്കവും ആയുരാരോഗ്യ സൗഖ്യത്തിന് വഴിയൊരുക്കും. അതിന് ലോ ഫാറ്റ്, മിതമായ കലോറി ഡയറ്റ് പിന്തുടരണം. വിറ്റാമിൻ സി, ബി 5, മത്സ്യം, ചിക്കൻ, മുട്ട, ബീൻസ് ഇവയെല്ലാം ആവശ്യമാണ്. അത്രയേറെ പ്രാധാന്യം ബ്രെയിൻ എക്സർസൈസ്, ചെസ് കളി, മെമ്മറി ഗെയിമുകൾ എന്നിവയ്ക്കും ഉണ്ട്.
  • പ്രതിരോധ ശക്‌തി എത്രമാത്രം ഉയർന്നതാണോ ആയുർദൈർഘ്യം അത്രയും ഉയരും. കോഡ് ലിവർ ഓയിൽ, വിറ്റാമിൻ ബി,സി,ഇ, ബീറ്റാ കരോട്ടിൻ, സിങ്ക്, സെലനിയം, കരോട്ടിനോയിഡ്സ്, ഫ്‌ളാക്‌സ്, വെളുത്തുള്ളി, ഗ്രീൻ ടീ, മുന്തിരി, കാരറ്റ്, സ്വീറ്റ് പൊട്ടറ്റോ, തക്കാളി, ലെറ്റ്യൂസ്, ഇരുണ്ട പച്ചക്കറികൾ, കാബേജ്, ക്വാളിഫ്ളവർ, ആപ്പിൾ, ആപ്രിക്കോട്ട്, വാഴപ്പഴം, ഓട്സ്, സ്പിരുലിന, വാൽനട്ട്, സോയ, മഞ്ഞൾ, ഇഞ്ചി, കറുവാപ്പട്ട, ബീറ്റ്റൂട്ട്, ചിക്കൻ, ടർക്കി എന്നിവ കഴിക്കുന്നത് പ്രതിരോധത്തെ ബൂസ്റ്റ് ചെയ്യും. മദ്യം, ജങ്ക്ഫുഡ്, പഞ്ചസാര, പുകയില എന്നിവ പ്രതിരോധശക്‌തി തളർത്തിക്കളയും. എന്നാൽ മിതമായ രീതിയിൽ മദ്യം കഴിക്കുന്നത് പ്രതിരോധ ശക്‌തിയെ ബാധിക്കില്ലെന്ന വാദഗതിയുമുണ്ട്.
  • മൂന്ന് നേരം വിറ്റാമിൻ സി 500 മില്ലി ഗ്രാം അളവിൽ എടുക്കാം.
  • രാവിലെയും രാത്രിയിലുമായി വിറ്റാമിൻ ഇ 200 മില്ലി ഗ്രാം അളവിൽ കഴിക്കാം.
  • പ്രതിദിനം മൾട്ടി വിറ്റാമിനും മിനറൽ ടാബ്‍ലറ്റും കഴിക്കാം. (ഡോക്‌ടറുടെ നിർദ്ദേശപ്രകാരമായിരിക്കണം)
  • ബീറ്റാ കരോട്ടിൻ അടങ്ങിയ ഭക്ഷ്യവസ്തുക്കളായ ക്യാരറ്റ്, മധുരക്കിഴങ്ങ്, മത്തങ്ങ, തക്കാളി, സ്പിനാച്ച് എന്നിവ കഴിക്കാം.
  • കാത്സ്യം 500 മില്ലി ഗ്രാം ഡി ക്കൊപ്പം വിറ്റാമിൻ ഡി 200 എംജിയും കഴിക്കുക. വീണ് എല്ല് ഒടിയുന്നത് ഇത് തടയും.
  • പ്രമേഹ രോഗികൾ തക്കാളി കഴിക്കുന്നത് നല്ലതായിരിക്കും.
  • ഹീമോഗ്ലോബിൻ നില കൃത്യമായി പരിശോധിക്കുക. പുരുഷന് 13 മുതൽ 16 ഉം സ്ത്രീയ്ക്ക് 11 മുതൽ 13 വരെയായിരിക്കും ഇത്. അതിൽ കുറവാണെങ്കിൽ ഡോക്‌ടറെ കൺസൾട്ട് ചെയ്യാം.
  • ശരീരോഷ്മാവ് താഴ്ന്ന നിലയിലായിരിക്കണം.
  • 18 മുതൽ 22 വരെയായിരിക്കണം ബിഎംഐ.
  • കാർബോഹൈഡ്രേറ്റും ഗ്ലൈസമിക് നിലയും കുറഞ്ഞ ഭക്ഷ്യവസ്‌തുക്കൾ കഴിക്കുക. ഇൻസുലിൻ ലെവൽ താഴ്ന്നിരിക്കാനിത് സഹായിക്കും.
  • വറുത്ത് പൊരിച്ച ഭക്ഷ്യവസ്‌തുക്കൾ, ബട്ടർ, നെയ്യ് ഒഴിവാക്കുക.
  • ദിവസവും രാത്രി കിടക്കും മുമ്പ് മൗത്ത്‍വാഷ് ഉപയോഗിക്കുക.
  • പ്രായത്തിനനുസരിച്ച് മിതമായി വ്യായാമം ചെയ്യുക. ഒരു മൈൽ 8 മിനിറ്റു കൊണ്ട് ഓടാൻ ശ്രമിക്കാം. ജീവിത ദൈർഘ്യം കൂട്ടാൻ സഹായിക്കും.
  • വെയ്റ്റ് ലിഫ്റ്റിംഗ്, കണ്ണ്, ചുമൽ, പുറം തുടങ്ങിയവയ്‌ക്കായുള്ള വ്യായാമം ചെയ്യുക.
  • പ്രായമേറിയവർക്ക് നടക്കുകയെന്നത് മികച്ച വ്യായാമമാണ്.
  • പൂന്തോട്ട നിർമ്മാണം: മനസ്സിനും ശരീരത്തിനും വ്യായാമവും സന്തോഷവും പകരുന്ന കാര്യമാണ്.
  • ബിസിയായിരിക്കാൻ ശ്രദ്ധിക്കുക.
  • സൗകര്യമുള്ളപ്പോൾ ദീർഘ ശ്വാസോഛ്വാസമെടുക്കുക.
  • ആവശ്യമുള്ളപ്പോൾ വേണ്ടത്ര വിശ്രമം എടുക്കുക.
  • ഇടയ്ക്ക് ബോഡി മസ്സാജ് ചെയ്യാം. മസിലിന് ആയാസം കിട്ടാനും, മാനസിക പിരിമുറുക്കവും തളർച്ചയും ക്ഷീണവും അകലാനും മസ്സാജിംഗ് ഉത്തമമാണ്. രക്‌തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. രക്‌തത്തിലൂടെ ഓക്‌സിജന്‍റെയും പോഷകങ്ങളുടെയും പ്രവാഹത്തെ ത്വരിതപ്പെടുത്തും. ലിംഫ് മൂവ്മെന്‍റുകൾ വളരെ വേഗത്തിലാവും. അതുപോലെ ബിപി, എഡോമ, ഹൃദയമിടിപ്പ് നിരക്ക് നിയന്ത്രിതമാകും.
  • ഡീറ്റോക്സിഫിക്കേഷൻ: അതിരാവിലെ ഒരു ഗ്ലാസ് ചൂട് വെള്ളത്തിൽ അരമുറി നാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് കുടിക്കുക. പഞ്ചസാരയോ ഉപ്പോ ചേർക്കേണ്ടതില്ല. മാസത്തിലൊരിക്കൽ ഉപവാസം അനുഷ്ഠിക്കുക. ഇടയ്ക്ക് ജ്യൂസ് കുടിക്കാം.
  • ഇടയ്ക്കിടയ്ക്ക് കഴിക്കുന്നത് ഒഴിവാക്കാം: ദിവസവും 2000 കലോറിയ്ക്ക് താഴെയായി വരുന്ന ഭക്ഷണം കഴിക്കുക. വെജ് മീൽസാണെങ്കിൽ രണ്ട് ഭക്ഷണത്തിനിടയിൽ 3 മണിക്കൂർ ഇടവേളയും നോൺ വെജ് ആണെങ്കിൽ 4 മണിക്കൂർ ഇടവേളയും നൽകാം.
  • പാസ്ച്ചുറൈസ് ചെയ്യാത്ത പാൽ ഒഴിവാക്കുക. ശരിയായി സ്റ്റോർ ചെയ്യാത്തതും എക്സ്പയറി ഡേറ്റ് കഴിഞ്ഞതുമായ പാൽ ഒഴിവാക്കുക.
  • ആന്‍റി ബാക്‌ടീരിയൽ സോപ്പ് ഉപയോഗിച്ച് കൈ ഇടയ്ക്കിടയ്ക്ക് കഴുകുക.
  • ആൾക്കൂട്ടമുള്ള ഭാഗം ഒഴിവാക്കുക.
  • മാനസിക പിരിമുറുക്കത്തെ റിലാക്സേഷൻ, യോഗ, മെഡിറ്റേഷൻ, പ്രാണായാമം, പ്രാർത്ഥന, വിശ്വാസം, സംഗീതം, അരോമതെറാപ്പി മുതലായവയിലൂടെ നേരിടുക.
  • അലുമിനിയം, നോൺസ്റ്റിക്ക് കുക്ക് വെയർ ഒഴിവാക്കി പകരം സ്റ്റൈയിൻലസ് സ്റ്റീൽ, ഗ്ലാസ്, സെറാമിക് പാത്രങ്ങൾ ഉപയോഗിക്കാം.
  • പ്ലാസ്റ്റിക് കണ്ടെയിനറുകളും ബാഗുകളും ഒഴിവാക്കുക.
  • സിന്തറ്റിക് ടവ്വലുകൾ, പോളിയുറീൻ എന്നിവ ഒഴിവാക്കി കോട്ടൺ ഉപയോഗിക്കുക.
  • പാകം ചെയ്‌ത ഭക്ഷണം മൂന്ന് മണിക്കൂറിനുള്ളിൽ കഴിക്കുക. അല്ലെങ്കിൽ ഭക്ഷണം ചൂടാക്കി ഉപയോഗിക്കാം.
  • പ്ലാസ്റ്റിക്ക് പാത്രത്തിൽ പാകം ചെയ്ത ഭക്ഷണം സൂക്ഷിച്ച് വയ്‌ക്കരുത്.
  • എല്ലാ ദിവസവും അൽപനേരം അക്യുപ്രഷർ ചെയ്യാം.
  • ഉള്ളതിലും പ്രായം കുറവ് തോന്നിക്കുന്നത് ആയുർദൈർഘ്യം കൂട്ടാൻ സഹായിക്കും.
  • കണ്ണാടിയ്ക്ക് മുന്നിൽ നിന്നോ ഇരുന്നോ സ്വന്തം രൂപത്തെ നോക്കി ആസ്വദിക്കുക.
  • അനായാസവും സുഖകരവും ധാരാളിത്തവുമുള്ള ജീവിതത്തേക്കാളിലും സംഘർഷഭരിതവും പ്രതിസന്ധികൾ നിറഞ്ഞതുമായ ജീവിതം ആയുർദൈർഘ്യം കൂട്ടും.
  • ഉച്ച കഴിഞ്ഞ് കുറച്ച് സമയം എന്നും ഉറങ്ങുക.
  • ജീവിതത്തിൽ ഒരു ലക്ഷ്യമുണ്ടാക്കി ജീവിക്കുക.
  • കുടുംബവും കൂട്ടുകാരുമൊത്തുള്ള ആഹ്ലാദഭരിതമായ ജീവിതം ആയുർദൈർഘ്യം കൂട്ടും.
  • പുകയിലയും പുകവലിയും ഇല്ലാതിരിക്കുന്നത് ആയുസ് 2 വർഷമായി കൂട്ടും.
  • ബീഫ്, ഹോട്ട് ഡോഗ്, ബേക്കൺ എന്നിവ കഴിക്കുന്നത് ഒഴിവാക്കിയാൽ ആയുസ് രണ്ട് വർഷമായി വർദ്ധിപ്പിക്കാം.

ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ആയുസ് കൂട്ടും.

  • മദ്യപാനശീലം തുടർന്നാൽ ആയുസ്സിൽ 2 വർഷം കുറയും. എന്നാൽ റെഡ് വൈൻ മിതമായ അളവിൽ കുടിക്കുന്നത് ആയുസ് ഒരു വർഷമായി കൂട്ടുമത്രേ.
  • അതുപോലെ കാപ്പി കുടിക്കുന്നതും ആയുസ് കുറയ്ക്കും.
  • ദിവസവും ഗ്രീൻ ടീ ശീലമാക്കുന്നത് ആയുസ് വർദ്ധിപ്പിക്കും.
  • രണ്ട് ദിവസത്തിലൊരിക്കൽ വയർ ഒഴിപ്പിക്കുന്നത് ആരോഗ്യവും ആയുസ്സും കൂട്ടും.
  • വീടിനകത്ത് എലി, പാറ്റ, മറ്റ് പ്രാണികൾ എന്നിവയുണ്ടെങ്കിൽ നിങ്ങളുടെ ആയുസ്സിൽ നിന്നും ഒരു വർഷം കുറയും, അവയൊന്നുമില്ലെങ്കിൽ നിങ്ങളുടെ ആയുസ് ഒരു വർഷം കൂടും.
  • 18 മുതൽ 22 വരെ ബിഎംഐ ഉള്ളവർക്ക് ആയുസ് ഒരു വർഷം കൂട്ടിക്കിട്ടും. 18 ൽ കുറവാണെങ്കിലോ 23 മുതൽ 29 വരെയാണെങ്കിലോ ഒന്നര വർഷം കുറയും. ബിഎംഐ 30-34 ആണെങ്കിൽ രണ്ട് വർഷവും 35- 40 വരെയാണെങ്കിൽ 5 വർഷവും കുറയും.
  • വിറ്റാമിൻ ഇ ദിവസേന കഴിക്കുകയാണെങ്കിൽ (ഭക്ഷണത്തിലൂടെ) അര വർഷം ആയുർദൈർഘ്യം വർദ്ധിപ്പിക്കാം.
  • നിങ്ങൾക്ക് മാനസിക പിരിമുറുക്കം വിജയകരമായി നിയന്ത്രിക്കാനായാൽ ഒന്നര വർഷം ആയുസ്സ് വർദ്ധിപ്പിക്കാം.

സേതുലക്ഷ്മി

സേതുലക്ഷ്മി രാവിലെ അമ്പലത്തിൽ നിന്നും വീട്ടിലേക്കു മടങ്ങി വന്നപ്പോഴാണ് കുട്ട്യേടത്തി വന്നതറിഞ്ഞത്. ഇത്രയും നേരത്തെ ഒരറിയിപ്പുമില്ലാതെ എന്തിനാവും ഒറ്റയ്ക്ക് കുട്ട്യേടത്തി വന്നത്. സേതുലക്ഷ്മി അദ്ഭുതപ്പെട്ടു.

“അമ്മ ഇന്നലെ വിളിച്ചിരുന്നു. ഇന്നു രാവിലെ വരാൻ. ഇപ്പോൾ വന്നു കേറിയിട്ടേയുള്ളൂ, അപ്പുവും അമ്മുവും സ്ക്കൂളിൽ പോയപ്പോൾ, വാസുവേട്ടൻ ഓഫീസിൽ പോണ വഴിയ്ക്ക് എന്നെ ജംഗ്ഷൻ വരെ കൊണ്ടു വിട്ടു. നീയെന്താ രാവിലെ തന്നെ അമ്പലത്തിൽ, വിശേഷിച്ചെന്തിലും”

“എന്തു വിശേഷം കുട്ട്യേടത്തി. ഇന്ന് തിങ്കളാഴ്ചയല്ലേ, വ്രതം മുടക്കേണ്ട. അമ്മയ്ക്ക് തൃപ്തിയായിക്കോട്ടേ…” സേതു നീരസത്തോടെ പറഞ്ഞു.

“എല്ലാവർക്കും കുറ്റപ്പെടുത്താൻ ഞാൻ മാത്രം. നിങ്ങളെയൊക്കെ അച്‌ഛൻ ചെറുപ്പത്തിലേ മരിച്ചു പോയതു കൊണ്ടാണ് ഞാനിത്രയും കഷ്ടപ്പെടേണ്ടി വന്നത്, ഒന്നിനും ഒരു തരി സ്നേഹല്ല്യ എന്നോട്” അകത്തു നിന്നും അമ്മയുടെ പരിഭവം.

“ശ്രീശനെ ഒരീസം വാസുവേട്ടൻ കണ്ടിരുന്നു. ഭാഗ്യലക്ഷ്മിക്ക് ഒരാൺകുട്ടി കൂടിയായി” കുട്ട്യേടത്തി പറഞ്ഞു തീരും മുമ്പേ അമ്മയുടെ മറുപടി വന്നു.

“ഭാഗ്യത്തിന്‍റെ കാര്യം ഈ വീട്ടിൽ മിണ്ടരുത്, അവളെ ഞാൻ എന്നോ ഈ കുടുംബത്തൂന്നും മനസീന്നും ഒഴിവാക്കി. കുടുംബത്തിനു ചേരാത്ത ഒരുത്തന്‍റെ കൂടെ രാത്രിക്കു രാത്രി ഇറങ്ങി പോയതാ ഓള്, കുടുംബം കലക്കി അവള് എന്‍റെ വയറ്റിൽ വന്നു പിറന്നല്ലോ? അതോണ്ടാണല്ലോ കല്യാണപ്രായം കഴിഞ്ഞിട്ടും ഒരാലോചന പോലും എന്‍റെ സേതുന് വരാത്തത്…”

“നീ അറിഞ്ഞോ, സേതുന് ഒരാലോചന വന്നതാണ്. മിലിട്ടറിക്കാരനാ പക്ഷേ അയാളടെ പെങ്ങളെ നിന്‍റെ ആങ്ങള കല്യാണം കഴിക്കണം. എന്നിട്ടവൻ പറയാ ഒരു മാനസികരോഗിയെ എന്‍റെ തലയിൽ കെട്ടി വെച്ചിട്ടു വേണോ ഓപ്പോൾക്ക് ഒരു ജീവിതമെന്ന്” അമ്മ കുട്ട്യേടത്തിയോട് പറഞ്ഞു.

“എന്‍റെ പ്രശ്നത്തിൽ നിങ്ങളാരും വിഷമിക്കേണ്ട, ഇന്നല്ലെങ്കിൽ നാളെ എനിക്ക് ജോലി കിട്ടും അതു കഴിഞ്ഞു മതി കല്യാണം. ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ കല്യാണം അവസാന വാക്കല്ലല്ലോ” സേതുലക്ഷ്മി പറഞ്ഞു നിർത്തി.

“സുധീർ സാറെ കാണാൻ ഒരു പെൺകുട്ടി വന്നിട്ടുണ്ട്.” ഓഫീസ് അറ്റൻഡർ സേവ്യർ പറഞ്ഞപ്പോൾ സുധീർ അദ്ഭുതപ്പെട്ടു. ജോലി കിട്ടിയിട്ട് ഒരു വർഷം കഴിഞ്ഞു അതിനിടക്ക് തന്നെ കാണാൻ ഒരു പെൺകുട്ടിയും ഓഫീസിലേക്ക് വന്നിട്ടില്ല. തന്നെ കാണാൻ വന്നതാരാവാം. സുധീറിന്‍റെ മനസിൽ പല ചിന്തകളായി. കോണിപടിയിറങ്ങി ഓഫീസിന്‍റെ താഴെയെത്തിയപ്പോൾ തെല്ലൊന്ന് ആശ്ചര്യപ്പെട്ടു. സതീദേവി… അവൾ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലോ പിഎസ്സി ഓഫീസിലോ വന്നപ്പോൾ എന്നെ കാണാൻ വന്നതാകാം. സുധീറിനെ കണ്ടപാടെ അവൾ വിങ്ങിപ്പൊട്ടി. സുധീർ അവളെ ആളൊഴിഞ്ഞ സ്‌ഥലത്തേക്ക് കൊണ്ടു പോയി കാര്യങ്ങൾ അന്വേഷിച്ചു.

“എന്‍റെയും സതീശിന്‍റെയും വിവാഹം നടത്താൻ അമ്മാവൻ തീരുമാനിക്കുന്നുണ്ട്. അമ്മാവനോട് നമ്മുടെ ബന്ധത്തെ പറ്റി ഞാൻ തുറന്നു പറഞ്ഞു. എന്നെ ഒഴിവാക്കരുത്. എനിക്ക് സുധീറേട്ടനല്ലാതെ ജീവിതത്തിൽ മറ്റൊരാൾ…” സതി പൊട്ടിക്കരഞ്ഞു.

സതിയുടെ അമ്മ വിവാഹമോചനം നടത്തിയതിനു ശേഷം അമ്മാവന്‍റെ കൂടെയാണു താമസം. അമ്മാവന്‍റെ മകനാണ് സതീശ്. അയാളിപ്പോൾ ജയിൽ വാർഡനായി ജോലി ചെയ്യുന്നു. അമ്മാവന് സതിയെ സതീശിനെ കൊണ്ട് കല്യാണം കഴിപ്പിക്കാനാണ് ആഗ്രഹം. സതീശിന് ആ ആഗ്രഹത്തോട് വിയോജിപ്പുമില്ല.

“സതീ ഇത് ഓഫീസാണ്, വീടല്ല. മറ്റുള്ളവർ ശ്രദ്ധിക്കും. ഞാൻ പറയുന്നത് നീ മനസ്സിലാക്ക് ഇപ്പോൾ ഞാൻ കല്യാണം കഴിക്കാനുള്ള മാനസികാവസ്‌ഥയിലല്ല, എന്‍റെ സേതു ഓപ്പോള്ടെ കല്യാണം കഴിഞ്ഞോ അല്ലെങ്കിൽ അതിന്‍റെ കൂടെയോ നടത്താൻ പറ്റും. അതുവരെ നീ പിടിച്ച് നിൽക്ക്…”

“എന്നെ അമ്മാവൻ വീട്ടിൽ നിന്ന് ഇറക്കിവിട്ടതാണ്. നിങ്ങളോട് ചോദിച്ച് ഉറപ്പു പറഞ്ഞ് ചെല്ലാൻ, എന്‍റേത് കഴിഞ്ഞിട്ടു വേണം സതീശിന്‍റെ കല്യാണം.”

“സതീശിന്‍റെ കല്യാണം നടന്നോട്ടെ നിന്നെ ഞാൻ കെട്ടാം, വാക്കാണ്. പക്ഷേ എന്നു നടത്തുമെന്ന് പറയാൻ എനിക്ക് ഉറപ്പുതരാൻ പറ്റില്ല.”

“അങ്ങനെയെങ്കിൽ ഞാൻ അമ്മാവനെ നിങ്ങളുടെ വീട്ടിലേക്ക് പറഞ്ഞു വിടാം. അമ്മക്കെന്തെങ്കിലും ഒരു തീരുമാനമെടുക്കാൻ പറ്റിയാലോ.”

പാരലൽ കോളേജിൽ സതീദേവിയുടെ ക്ലാസ് മാഷായിരുന്നു സുധീർ. അവിടെയുള്ള എല്ലാ അധ്യാപകരും സതിയെയും സുധീറിനെയും ചേർത്ത് കഥകൾ പറഞ്ഞപ്പോൾ സതി ഇത്രയും സ്നേഹം മനസിൽ കൊണ്ടു നടക്കുന്നുണ്ടെന്ന് കരുതിയില്ല.

കോളിംഗ് ബെൽ കേട്ടാണ് സുധീറിന്‍റെ അമ്മ വാതിൽ തുറന്നത്.

“കുട്ടി കൃഷ്ണൻ നായരോ, കേറിയിരിക്ക് ഇവിടേക്കുള്ള വഴി അറിയോ?”

“അറിയാതിരിക്കാൻ പറ്റില്ലല്ലോ മാലതിയമ്മേ… ഞാൻ പ്രധാനപ്പെട്ട ഒരു കാര്യത്തിനാ ഇപ്പോ വന്നത്. എന്‍റെ മരുമോള് സതിയും നിങ്ങളുടെ മോൻ സുധിയും തമ്മിൽ സ്നേഹാ… നാട്ടുകാരെ കൊണ്ട് അതും ഇതും പറയിപ്പിക്കാതെ അവരുടെ കല്യാണം നടത്തണം. അവൾ സുധീനെ കണ്ടു അമ്മയോടു ചോദിച്ച് തീരുമാനിക്കാൻ പറഞ്ഞു.”

“എന്നോട് ചോദിച്ചാണോ അവർ പ്രേമിച്ചതും അഴിഞ്ഞാടിയതും. എന്‍റെ ഒരു മോളുണ്ടിവിടെ, അവന്‍റെ മൂത്തതാ, അവളുടെ കല്യാണം കഴിയാതെ എന്‍റെ മോൻ ഒരു പെണ്ണിന്‍റെയും കഴുത്തിൽ താലി കെട്ടില്ല.”

“അവളെ കല്യാണം കഴിക്കാൻ ആരും വന്നില്ലെങ്കിലോ?”

“എഴുന്നേൽക്ക് കുട്ടി കൃഷ്ണൻ നായരെ, കടക്ക് പുറത്ത് എന്നു ഞാൻ പറയുന്നില്ല. എന്‍റെ വീട്ടിൽ വന്ന് മോളെ കല്യാണം കഴിക്കില്ലെന്ന് പറയാൻ നിങ്ങൾക്കെങ്ങിനെ ധൈര്യം വന്നു. ആർക്കും എന്തും പറയാമെന്നായോ?”

“ഇപ്പോൾ ഞാൻ പോവാണ് മാലതിയമ്മേ. ഇനിയും വരും നിങ്ങളുടെ പുന്നാരമോന്‍റെ ഭാര്യയായി എന്‍റെ മരുമോൾ സതി വരുമ്പോൾ… ഇതിനെല്ലാം കാരണം നിങ്ങളുടെ വളർത്തുദോഷമാണ്. ഒരു മോള് കൂലിയും വേലയും ഇല്ലാത്ത ഒരുത്തന്‍റെ കൂടെ പോയതും, മറ്റൊന്ന് അകത്ത് മൂക്കിൽ പല്ലുവന്ന് നിൽക്കണതും.”

“വലിയ വീട്ടിൽ മാലതിയമ്മയാണ് പറയുന്നത് നിങ്ങളെ ഈ വീട്ടിൽ നിന്ന് ആട്ടി ഇറക്കണോ? ആരുമില്ലാത്ത സമയത്തു വന്ന്…” മാലതിയമ്മക്ക് ദേഷ്യം അടക്കി നിർത്താനായില്ല.

കുടുംബാംഗങ്ങളുടെ ഇഷ്ടപ്രകാരം സുധീർകുമാറിന്‍റെ കല്യാണത്തിന് മാലതിയമ്മയ്ക്ക് സമ്മതിക്കേണ്ടി വന്നു. സേതുലക്ഷ്മിയുടെ കല്യാണന്വേഷണം അതിനു ശേഷം ഊർജ്ജിതമായി ആലോചിക്കാമെന്നും കുട്ട്യേടത്തിയുടെ ഭർത്താവ് വാസുദേവൻ മാലതിയമ്മയെ പറഞ്ഞു സമ്മതിപ്പിച്ചു. അല്ലെങ്കിൽ ഭാഗ്യലക്ഷ്മി നഷ്‌ടപ്പെട്ടതു പോലെ മകനും നഷ്ടപ്പെടുമെന്ന് മാലതിയമ്മ ഭയപ്പെട്ടുവെങ്കിലും രണ്ടു നിബന്ധനകൾ അവർ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിച്ചു. “സതിയുടെ കഴുത്തിൽ സുധീർ താലികെട്ടരുത്, കുട്ടികൃഷ്ണൻ ഈ പടി ചവിട്ടരുത് ഈ കാര്യത്തിൽ ആരെങ്കിലും എതിർത്താൽ വലിയ വീട്ടിൽ മാലതി പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല…” ഈ നിബന്ധനകൾ എല്ലാവരും അംഗീകരിച്ചു. താൻ നീരിശ്വരവാദിയാണെന്നും, അതിനാൽ ചടങ്ങുകളിൽ തനിക്ക് വിശ്വാസമില്ലെന്നും സതിയുടെ കഴുത്തിൽ താലികെട്ടിയുള്ള ചടങ്ങൊഴിച്ച് ബാക്കിയെല്ലാമാവാം എന്നു സുധീർ സതിയുടെ വീട്ടുകാരെ അറിയിച്ചു.

അതു പറയുമ്പോൾ സതി വിതുമ്പി.

“താലിയല്ലല്ലോ കാര്യം മനസ്സിലല്ലേ? ജീവിതാവസാനം വരെ ഈ ബന്ധം മുറിയില്ല. ഇത് ആർക്കും മുറിച്ചു മാറ്റാൻ കഴിയില്ല…”

വിവാഹം ഭംഗിയായി നടന്നെങ്കിലും സതിയും സുധീറും വലിയ വീട്ടിൽ വന്നു കയറിയ ഉടനെ സതിദേവിയുടെ കഴുത്തിൽ മാലതിയമ്മ അവൾക്കായി കരുതി വച്ച താലി ചാർത്തിയ ഒരു മാല കെട്ടി. “മോളെ നിന്‍റെ കഴുത്തിൽ ഇതിന്‍റെ കുറവുണ്ട്. അമ്മ അപ്പോഴത്തെ ദേഷ്യം കൊണ്ട് പറഞ്ഞതാ. ഇന്നു മുതൽ നീ എന്‍റെ മോളാ.”

“എന്നാലും സുധീയേട്ടാ അമ്മക്ക് എന്നോട് സ്നേഹമുണ്ട്. അതൊണ്ടല്ലേ ആളുകളുടെ മുമ്പിൽ വച്ച് എന്‍റെ കഴുത്തിൽ താലി കെട്ടിതന്നത്…”

സതി മനസ്സാൽ സന്തോഷിച്ചു.

കല്യാണത്തിനു ശേഷം ഇടക്കിടെ സതിയുടെ അമ്മയുടെ വരവും പോക്കും മാലതിയമ്മക്ക് നീരസം ഉണ്ടാക്കി. തന്നെയും മകനെയും കുടുംബത്തിൽ നിന്നകറ്റാനാണ് ഈ വരവെന്ന് മാലതിയമ്മയെ ആകുലപ്പെടുത്തി.

“മോളെ സതീ, സുധീർ ഓഫീസിലേക്കുള്ള യാത്ര ചെയ്‌ത് വളരെ ക്ഷീണിച്ചിട്ടുണ്ട്. അവന് ക്വാർട്ടേഴ്സ് കിട്ടില്ലേ? അവിടെ താമസിച്ചാൽ അവന് യാത്ര ലാഭിക്കാം. ഇപ്പോഴത്തെ പെട്രോൾ ചാർജിൽ ബൈക്കിന്‍റെ ഓട്ടം കുറയ്ക്കാനും കഴിയും. നിങ്ങൾക്ക് ഒരു സഹായത്തിന് ഞാനും വന്നു നിൽക്കാം… ഇന്നല്ലെങ്കിൽ നാളെ നിനക്കും ഒരു ജോലി കിട്ടില്ലേ? എനിക്കാണെങ്കിൽ നിന്‍റെ അമ്മാവന്‍റെ വീട്ടിൽ നിന്ന് ഒരു മാറ്റം നല്ലതാണ്. അവിടുന്ന് നാലു ഭാഗത്തീന്നും കുറ്റപ്പെടുത്തൽ” സതിയുടെ അമ്മയുടെ വാക്കുകൾ മാലതിയമ്മയുടെ മനസ്സിൽ മുറിവേൽപ്പിച്ചു.

“സതീന്‍റെ അമ്മേ, മോളെ കാണാനാണെങ്കിൽ കണ്ട് പോകാം, പക്ഷേ പാരവെക്കാനും ഈ കുടുംബത്തിന്‍റെ സമാധാനം കളായാനുമാണ് ശ്രമമെങ്കിൽ ഇനി വരരുത്.” ഇതു കേട്ടു നിന്ന മാലതിയമ്മക്കു നിയന്ത്രിക്കാനായില്ല.

“ഇവിടെ കേറി താമസിക്കാൻ വന്നതല്ല ഞാൻ! സുധീറിന്‍റെ അമ്മേ, ഒന്നാണെങ്കിലും സ്നേഹം കൊടുത്ത് വളർത്തിയതാ.”

“അമ്മ ഇനി എന്നെ കാണാൻ വരണ്ട. അമ്മയെ കാണാൻ ഞാൻ അവിടെ വരാം. എനിക്കു മനപ്രയാസമുണ്ടാക്കാതെ അമ്മ പോ” ഈ വീട് ഒരു യുദ്ധക്കളമാവാൻ സാദ്ധ്യതയുണ്ടെന്ന് സതിക്കു മനസ്സിലായി. സുധീർ അന്നു പതിവിലും നേരത്തെ ഓഫീസിൽ നിന്നു വന്നു.

“സുധീറേട്ടാ കയ്യിലുള്ള ഗിഫ്റ്റ് ആർക്കാണ്.”

“നിനക്കല്ലാതെ ആർക്കാ തുറന്നു നോക്ക്” സുധീർ ഗിഫ്റ്റ് പാക്കറ്റ് സതിക്കു നേരെ നീട്ടി.

“ഹായ് നല്ല മാല”

“ഇത് നിനക്കുള്ള എന്‍റെ സമ്മാനമാണ്. എന്തിനാണെന്നറിയോ?” ഇല്ല എന്നർത്ഥത്തിൽ സതി തലയാട്ടി.

“പിഎസ്സി. റാങ്ക് ലിസ്റ്റ് ഇന്നു വന്നു. നീ മുന്നിലെ റാങ്കിലാണ്. ഒരു കൊല്ലത്തിനുള്ളിൽ നീ എൽഡി ക്ലാർക്കാവും.”

സതി സന്തോഷത്തോടെ മാലയിട്ട് അകത്ത് കണ്ണാടിയിൽ പോയി നോക്കി.

“എടാ നിന്‍റെ കെട്ട്യോൾക്ക് സ്വർണ്ണമാല വാങ്ങാൻ നിന്‍റെ കൈയിൽ പണമുണ്ട്. എന്‍റെ കഷായവും എണ്ണയും തീർന്നിട്ട് എത്ര ദിവസായി. നിനക്ക് പണത്തിന്‍റെ ചെലവല്ലേ ശമ്പളം കിട്ടട്ടെ എന്നു വിചാരിച്ചിരിക്കാ.”

അകത്തു നിന്നും അമ്മയുടെ ആവലാതി കെട്ടഴിക്കൽ. അമ്മയോട് പറഞ്ഞാൽ വിശ്വസിക്കോ ഞാൻ അവൾക്കു വാങ്ങിയത് സ്വർണ്ണമാലയല്ല, ഓഫീസിൽ വിൽപ്പനയ്ക്കു വന്നയാളോട് വാങ്ങിയ ഗ്യാരണ്ടിയുള്ള ഫാൻസി മാലയാണെന്ന്.

അന്നു രാത്രി ഭക്ഷണം വിളമ്പി തരുമ്പോൾ സതിയുടെ മുഖത്ത് ദേഷ്യഭാവമായിരുന്നു. കിടക്കാൻ മുറിയിൽ വന്നപ്പോൾ അവൾ ഉറഞ്ഞു തുള്ളി. “ഞങ്ങൾ പാവങ്ങളാണ്. എങ്കിലും പറ്റിച്ചാൽ അറിയാനുള്ള ബുദ്ധി ദൈവം തന്നിട്ടുണ്ട്. എനിക്കപ്പോഴേ സംശയമുണ്ടായിരുന്നു. ആ മാല ഞാൻ അരക്കല്ലിൽ ഉരച്ചു നോക്കി അത് മുക്ക് മാലയാണ്.”

“ഞാൻ പറഞ്ഞില്ലല്ലോ അത് സ്വർണ്ണമാണെന്ന്, അല്ലെങ്കിലും ഇപ്പോൾ സ്വർണ്ണം വാങ്ങാൻ എവിടുന്ന് പറ്റും.”

“ഞാനിത് ഇടുമെന്ന് സുധീയേട്ടൻ കരുതുന്നുണ്ടോ? എനിക്ക് ഇത്തരം മാലകൾ അലർജിയാണ്. ഇത് സേതു ഓപ്പോൾക്ക് കൊടുക്കാം.”

സേതുലക്ഷ്മി പിഎസ്സി കോച്ചിംഗ് ക്ലാസിലും, മാലതിയമ്മ അമ്പലത്തിലും പോയ സമയത്ത് കോളിംഗ് ബെൽ കേട്ട് സതിദേവി വാതിൽ തുറന്നു. ജനാർദ്ദനൻ സതി ആദ്യമായി ഒന്നു ഞെട്ടി. അമ്മാവന്‍റെ മകൻ സതീശേട്ടന്‍റെ കൂടെ ഒരിക്കൽ ഇയാളെ കണ്ടിരുന്നു. സതീശേട്ടൻ പറയാറുണ്ടായിരുന്നു. വീട്ടിൽ കയറ്റാൻ കൊള്ളില്ലെന്ന്. സുധീയേട്ടന്‍റെ കൂടെ പാരലൽ കോളേജിൽ അധ്യാപകനായിരുന്നു. ഏതോ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് അവിടെ നിന്നും പുറത്താക്കി.

“ജനാർദ്ദനനല്ലേ?”

“അപ്പോൾ എന്‍റെ പേര് മറന്നിട്ടില്ല അല്ലേ? വിവരങ്ങളൊക്കെ ഞാൻ അറിഞ്ഞു.”

“സുധിയേട്ടനും അമ്മയുമൊന്നും ഇവിടെ ഇല്ല.”

“അതറിഞ്ഞു കൊണ്ടു തന്നയാ ഞാൻ വന്നത്.”

“ജനാർദ്ദനൻ സുധീയേട്ടനുള്ളപ്പോൾ വാ” സതി വാതിൽ കൊട്ടിയടക്കാൻ ശ്രമിച്ചെങ്കിലും ജനാർദ്ദനനതു തടഞ്ഞു.

“സതീ ഞാൻ ഗൾഫിൽ പോവാ… വിസക്ക് കുറച്ചു പണത്തിന്‍റെ കുറവുണ്ട്. അമ്പതിനായിരം തന്ന് എന്നെ സഹായിക്കണം.”

“എന്‍റെ കൈയിൽ പണമില്ല ജനാർദ്ദനൻ ഇപ്പോൾ പോ”

ജനാർദ്ദനൻ പോക്കറ്റിൽ നിന്നും വില കൂടിയ ഫോണെടുത്തു അതിലെ ഫോട്ടോ സതീയെ കാണിച്ചു.

“ഇതു നീ കണ്ടോ എന്‍റെയും നിന്‍റെയും കൂടിയുള്ള ചില സ്വകാര്യ നിമിഷങ്ങൾ. ഇതു ഞാൻ സൂക്ഷിച്ചു വച്ചിരിക്കുന്നു. ആവശ്യം വരുമ്പോൾ ഉപകരിക്കാൻ.”

“അതിന് നമ്മൾ തമ്മിൽ കണ്ടിട്ടുണ്ടെന്നല്ലാതെ ആദ്യമായിട്ടാണ് സംസാരിക്കുന്നതു പോലും.”

“കാണുകയും സംസാരിക്കുകയുമൊന്നും വേണ്ട മോളെ ഇങ്ങിനെയുള്ള ഫോട്ടോക്ക് എനിക്ക് ഇതുമതി, ഇത ഞാൻ സൈറ്റിൽ അപ്പ്ലോഡ് ചെയ്യും, ചെയ്യാതിരിക്കണമെങ്കിൽ ഞാൻ ആവശ്യപ്പെട്ട പണം നീ തരണം.”

“ഇപ്പോൾ സേതു ഓപ്പോൾ വരും, വേഗം ജനാർദ്ദനൻ പോ, അവർ കണ്ടാൽ.”

“കണ്ടാൽ ഞാൻ ഈ ഫോട്ടോ അവരെ കാണിക്കും, അതോടെ നിന്‍റെ കുടുംബജീവിതം തകരും.”

“എന്‍റെ കൈയിൽ പണം ഇല്ല. ജനാർദ്ദനൻ പോയിട്ട് പിന്നെ വാ”

“പണമില്ലെങ്കിൽ നിന്‍റെ കൈയിലുള്ള വള തന്നാലും മതി.”

“ഇത് എന്‍റെ അമ്മ കഷ്ടപ്പെട്ട് കല്യാണത്തിനു തന്നതാ… ഞാൻ അമ്മയോടും സുധീയേട്ടനോടും എന്തു പറയും.”

“എന്തും പറഞ്ഞോ… ഞാനിവിടുന്ന് പോകണോ അല്ലെങ്കിൽ…”സതി നിന്നു വിയർത്തു. അവസാനം വളയൂരി നൽകി.

“വലിയ ഉപകാരം മോളെ, ഇതുപോലെ എനിക്ക് പണം ആവശ്യമുള്ളപ്പോൾ ഇനിയും വരും. ഇപ്പോൾ പോകുന്നു.”

അയാൾ പോയപ്പോഴാണ് സതിക്ക് ശ്വാസം നേരെ വീണത്. ജനാർദ്ദനനെ അയൽവാസികളാരെങ്കിലും കണ്ടോ എന്ന് നാലുപാടും ശ്രദ്ധിച്ച് വേഗം കതകടച്ച് അകത്തേക്കു പോയി.

“സുധീയേട്ടാ എനിക്ക് ഒരു കാര്യം പറയാനുണ്ട്.”

“നിനക്കെന്താ ആദ്യമായി ഇങ്ങനെയൊരു ചോദ്യം… സാധാരണയായി പെണ്ണുങ്ങൾ ഇതു പറയുമ്പോൾ ഒരു നാണമൊക്കെ കാണും.”

“അയ്യടാ ഇത് അതൊന്നുമല്ല, നമ്മൾക്ക് ഒരു ക്വാട്ടേഴ്സ് എടുത്ത് അങ്ങോട്ട് താമസം മാറാം. ആഴ്ചയിലൊരിക്കൽ ഇങ്ങോട്ടു വരാല്ലോ.”

“ഇവിടെ വല്ല പ്രശ്നവും.”

“അതല്ല സുധീറേട്ടാ എനിക്കു കൂടി ജോലി കിട്ടിയാൽ ഇത്രയും ദൂരം യാത്ര ചെയ്യേണ്ടല്ലോ.”

“കുറച്ചു കൂടി ബാദ്ധ്യതയുണ്ട്. പ്രൊവിഡൻസ് ഫണ്ടീന്ന് കല്യാണാവശ്യത്തിന് കുറച്ചധികം ലോണെടുത്തിട്ടുണ്ട്. അതിന്‍റെ അടവു തീരട്ടെ, ഒരു വീടെന്നു പറയുമ്പോൾ കുറച്ച് ഫർണീച്ചറും, മറ്റു പലവക സാധനങ്ങളും വേണ്ടേ? ഈ വീട്ടീന്ന് ഒന്നും എടുക്കാൻ കഴിയില്ല.”

സതിയുടെ മനസിൽ ജനാർദ്ദനൻ വീണ്ടും വരുമോ എന്ന ചിന്തയായിരുന്നു. ഇനിയും അവൻ വന്നാൽ.

സതീദേവി പേടിച്ചതു തന്നെ സംഭവിച്ചു. വീട്ടിൽ ആരും ഇല്ലാത്ത വൈകുന്നേരം ജനാർദ്ദനൻ വന്നു. മാലതിയമ്മ അമ്പലത്തിൽ പോയതായിരുന്നു. മദ്യത്തിന്‍റെ രൂക്ഷഗന്ധം അവിടെ തളം കെട്ടി നിന്നു.

“നീ നല്ല കുട്ടിയാണ്. നീ തന്ന വള ഞാൻ വിറ്റു. കുറെ പണം കിട്ടി. ഇനി ഞാനെന്ത് നിന്നോട് വാങ്ങും. ഉണ്ട്…. ഒന്നുണ്ട് നിനക്ക് ഏറ്റവും വിലപ്പെട്ടത് അതുമതി എന്നിട്ടെ ഞാൻ പോകൂ…

ഫോട്ടോ ഞാൻ സുധിക്കു വാട്സ് ആപ്പ് ചെയ്യണോ.. എന്‍റെ വിരൽ തുമ്പിലാണ് നിന്‍റെ ജീവിതം… യെസ് ഓർ നോ”

ജനാർദ്ദനൻ പോക്കറ്റിൽ കിടന്ന ഫോണെടുത്തു. പെട്ടെന്ന് സേതു ഓപ്പോൾ പിഎസ്സി കോച്ചിംഗ് ക്ലാസു കഴിഞ്ഞ് കയറി വന്നു.

“ആരാ സതീ ഇയാൾ”

“ഇയാൾ… ഇയാൾ…. എനിക്കറിയില്ല.” സുധീയേട്ടനെ അന്വേഷിച്ചു വന്നതാ, സതിയുടെ ചുണ്ടുകൾ വിറച്ചു. പെട്ടെന്ന് സുധിയും അയാളുടെ ബൈക്കിന്‍റെ പിന്നിലിരുന്ന് മാലതിയമ്മയും വീട്ടിലെത്തി. മാലതിയമ്മ അമ്പലത്തിൽ നിന്നു വരുന്ന വഴിക്ക് സുധീനെ കണ്ടപ്പോൾ വണ്ടിയിൽ കയറിയതായിരുന്നു.

“ഞാൻ ഓഫീസീന്ന് നേരത്തെ ഇറങ്ങി. നേരിയ പനിയും നല്ല തലവേദനയും. നീ നല്ല ഒരു കട്ടൻ കാപ്പിയെടുത്തേ.” സതിയോടായി സുധീർ പറഞ്ഞു.

“അല്ലാ ജനാർദ്ദനനോ എന്താ ഇവിടെ?”

ജനാർദ്ദനൻ നിന്നു പരുങ്ങി. സതിയും നിന്നു വിയർത്തു.

“സുധീറേ ഞാൻ നിന്‍റെ ഓപ്പോളെ കാണാൻ വന്നതാ, ഞാനിവിടെ ഇടക്കിടെ വരാറുണ്ട്. ഓപ്പോളും ഞാനും തമ്മിൽ… ഓപ്പോളും ഒറ്റത്തടിയല്ലെ?

“സുധീറെ ഞാൻ ഇയാളെ ആദ്യമായാണ് കാണുന്നത്. എനിക്കറിയില്ല ഇയാളെ അല്ലെങ്കിൽ സതിയോട് ചോദിച്ച് നോക്ക്” സേതുലക്ഷ്മി നിന്നു പൊട്ടിക്കരഞ്ഞു.

“എന്നിട്ടെന്തേ സതീ നീയൊരു സൂചനപോലും തരാത്തത്” സുധീർ ചോദിച്ചു.

“ഞാനായിട്ട് ഈ വീട്ടിൽ ഒരു കലഹം ഉണ്ടാക്കേണ്ടെന്നു വച്ചു.”

സേതുലക്ഷ്മിക്ക് കരയാനല്ലാതെ മറ്റൊന്നും പറയാൻ സാധിച്ചില്ല. അവൾ അത്രയും അപമാനിതയായി. സേതു ലക്ഷ്മിയുടെ കവിളിൽ മാലതിയമ്മയുടെ കൈകൾ ആഞ്ഞുപതിച്ചു കൊണ്ടിരുന്നു.

“ഈ കുടുംബത്തിന് അഭിമാനമുണ്ടായിരുന്നു. അതു നീ കളഞ്ഞു കുളിച്ചു, മൂധേവി…”

“അമ്മേ ഞാൻ തൊഴുന്ന ദൈവങ്ങളാണ്. മരിച്ചു പോയ എന്‍റെ അച്‌ഛനാണ് സത്യം സതിയും ഇയാളും ചേർന്ന് എന്നെ ചതിച്ചതാ എനിക്ക് ഒന്നുമറിയില്ല. ഞാൻ നിരപരാധിയാ”

കരഞ്ഞു കരഞ്ഞു സേതുലക്ഷ്മി കുഴഞ്ഞു വീണു. അവളെ എല്ലാവരും എഴുന്നേ ൽപ്പിക്കാൻ ശ്രമിക്കുന്ന നേരം ജനാർദ്ദനൻ ഓടി രക്ഷപ്പെട്ടു.

“ഇതു തന്നെയാണ് സുധീയേട്ടാ ഞാൻ പറഞ്ഞത് നമ്മൾക്ക് ഇവിടുന്ന് മാറി താമസിക്കാന്ന്.”

“എന്നാലും നിനക്ക് എന്നോടു സത്യം പറയാമായിരുന്നില്ലേ?”

“ഞാൻ പറഞ്ഞാൽ ആരു വിശ്വസിക്കും, ഞാൻ പുറമെ നിന്നു വന്ന പെണ്ണ്”

“ഇനി ഉടനെ തന്നെ ഇവിടുന്ന് മാറാം, ബാക്കിയെല്ലാം പിന്നെ. എന്നാലും ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ഇത്തരത്തിലുള്ള ഒരാളുമായി ഓപ്പോൾക്ക് ബന്ധമുള്ളത്…”

“കഴിഞ്ഞത് കഴിഞ്ഞു സുധീയേട്ടാ, ഏട്ടൻ വിഷമിക്കേണ്ട ഇനി ഓപ്പോളോട് ഇതിനെ കുറിച്ച് സംസാരവും വേണ്ട…”

“നല്ല ഒരുത്തനാണെങ്കിൽ ഞാനവരെ കെട്ടിച്ചുവിടുമായിരുന്നു. ഇത് കൂലിയും വേലയുമില്ലാത്ത മദ്യപാനിയായ ഒരു തെമ്മാടി, എനിക്ക് ഓർക്കാൻ കൂടി വയ്യ…”

അധികം വൈകാതെ സുധീർ കുമാറും സതീദേവിയും അവളുടെ അമ്മയെയും കൂട്ടി ക്വാർട്ടേഴ്സിലേക്ക് താമസം മാറ്റി. വീടുമാറുന്ന ദിവസം മൂത്തമകൾ ലളിതഭായും അവരുടെ ഭർത്താവ് വാസുദേവനും വന്നിരുന്നു. ലളിതാഭായിയെ ചേർത്തു പിടിച്ച് മാലതിയമ്മ ഹൃദയം പൊട്ടുമാറ് പൊട്ടിക്കരഞ്ഞു.

“എന്‍റെ ഒരു ഭാഗം പോയതു പോലെയാ… എന്‍റെ സേതു കാരണമല്ലേ ഇതു സംഭവിച്ചത്. അല്ലെങ്കിൽ അവൻ പോകില്ലായിരുന്നു…”

ലളിതാഭായ് കരഞ്ഞു കലങ്ങിയ കണ്ണുമായി പ്രതിമ കണക്കെ ഇരിക്കുന്ന സേതുലക്ഷ്മിയുടെ പുറത്തു തലോടി.

“സേതു നിന്‍റെ ഭാഗത്ത് സത്യമുണ്ടെങ്കിൽ അതു തെളിയും. നീ ഒരു തെറ്റു ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. സത്യം തെളിയാൻ സമയമെടുക്കും. അപ്പോൾ നിന്നെ കുറ്റപ്പെടുത്തന്നവർ നാളെ പശ്ചാത്തപിക്കും. നീ തളരരുത്. നീ കോച്ചിംഗ് ക്ലാസിൽ പോകണം. പരീക്ഷയെഴുതണം. ഒരു പെണ്ണിന്‍റെ ജീവിതത്തിൽ കല്യാണം അവസാന വാക്കല്ല. നിന്നെ സ്നേഹിക്കാൻ മനസിലാക്കാൻ ജീവിതത്തിൽ ഒരാളുണ്ടായി. നിനക്കിഷ്ടമാണെങ്കിൽ നമുക്കതു നടത്താം…”

ലളിതാഭായ് മാലതിയമ്മയുടെ നേരെ തിരിഞ്ഞു.

“അമ്മേ സേതുവിനെ വിഷമിപ്പിക്കരുത്. അവൾക്കിഷ്ടമാണെങ്കിൽ നമ്മൾക്കാലോചിക്കാം. ഇവൾക്ക് ഭാഗ്യലക്ഷ്മിയുടെ അനുഭവമുണ്ടാവരുത്. ഇറങ്ങി പോണേലും നല്ലതല്ലെ ഇറക്കി വിടുന്നത്.” അപ്പോഴും സേതുലക്ഷ്മി ഒരക്ഷരം ഉരിയാടാതെ ഉള്ളിൽ എന്തോ ഒന്ന് തീരുമാനിച്ചുറച്ചിരുന്നു.

ക്വാർട്ടേഴ്സിലേക്കു ജീവിതം പറിച്ചു നട്ടപ്പോൾ സതിക്ക് ആശ്വാസമാണുണ്ടായത്. ജനാർദ്ദനന്‍റെ ശല്യം ഇനിയുണ്ടാവില്ലല്ലോ എന്ന ആശ്വാസമായിരുന്നു. ആ പ്രതീക്ഷയും തെറ്റിച്ചു കൊണ്ട് സുധീയേട്ടൻ അമ്മയെ കാണാൻ വീട്ടിൽ പോയ ഒരു ഞായറാഴ്ച ജനാർദ്ദനൻ അവിടെ എത്തി.

“നീ ഒളിച്ചോടിയാൽ ഞാൻ കണ്ടു പിടിക്കില്ലെന്നോർത്തോ? അന്ന് വീട്ടിൽ വച്ച് നിന്നെ ഞാൻ രക്ഷിച്ചു. ആ പാവം ഓപ്പോളെ കുറ്റപ്പെടുത്തി. അത് എന്‍റെയും ആവശ്യമായിരുന്നു. ഇപ്പോൾ സാഹചര്യമൊത്തു വന്നു. ഒന്നെങ്കിൽ പണം അല്ലെങ്കിൽ നീ”

“ജനാർദ്ദനൻ ഇന്നു പോയി മറ്റൊരു ദിവസം വാ ഞാൻ വിളിക്കാം. സുധീയേട്ടൻ ഇപ്പോൾ വരും.” സതിയുടെ വാക്കുകേട്ട് അയാൾ മടങ്ങി പോയി.

“ഇനി ഇതിങ്ങനെ നീട്ടി കൊണ്ടു പോകാൻ പറ്റില്ല. സുധീയേട്ടനോട് എല്ലാം തുറന്നു പറയണം. ഞാൻ സേതു ഓപ്പോളോടും അമ്മയോടും വലിയ തെറ്റാണ് ചെയ്‌തത്. ഒരമ്മക്ക് പൊറുക്കാനാവില്ല അത്.” സതിക്ക് പശ്ചാത്താപമുണ്ടായി. സുധി വീട്ടിൽ നിന്ന് മടങ്ങി വന്നതിനു ശേഷം വീട്ടുകാര്യങ്ങൾ ചോദിച്ചപ്പോഴാണ് അറിഞ്ഞത്. സേതു ഓപ്പോൾ ഇപ്പോൾ വീട്ടിൽ തന്നെ ഇരിപ്പാണെന്നും പിഎസ്സി കോച്ചിംഗിന് പോണില്ലെന്നും. സതിക്ക് പിന്നെ മനസിൽ അടക്കി വെച്ച കാര്യങ്ങൾ പറയാതിരിക്കാൻ കഴിഞ്ഞില്ല.

“സുധീയേട്ടനോട് എനിക്ക് സീരിയസ്സായി ഒരു കാര്യം പറയാനുണ്ട്. എന്നെ ശിക്ഷിച്ചോ എനിക്കു പ്രശ്നമില്ല. പറഞ്ഞില്ലെങ്കിൽ ഞാൻ ഉരുകി തീരും. ചെയ്യാത്ത കുറ്റത്തിനു ഞാൻ നീറിനീറി മരിക്കാണ്.”

ജനാർദ്ദനൻ ബ്ലാക്ക്മെയിൽ ചെയ്യുന്നതടക്കമുള്ള എല്ലാ കാര്യങ്ങളും സുധീയേട്ടനോട് സതി പറഞ്ഞപ്പോൾ അവളുടെ മനസ്സയഞ്ഞു.

സുധി തന്നോട് വഴക്കിടുമെന്ന് സതി കരുതിയെങ്കിലും മറിച്ചാണ് സംഭവിച്ചത്. അവളെ അയാൾ സ്നേഹത്തോടെ ചേർത്തു പിടിച്ചു. “എന്നോടെന്തേ ഇതു നേരത്തെ പറയാതിരുന്നത്. പറഞ്ഞെങ്കിൽ ഇത്രയും സംഭവിക്കില്ലായിരുന്നു. എന്‍റെ ഓപ്പോളെ ഞാനും അമ്മയും തെറ്റിദ്ധരിച്ചല്ലോ? ഓപ്പോൾ എത്ര വിഷമിച്ചിട്ടുണ്ടാകും. പല വീടുകളിലും ഇതൊക്കെ തന്നെയാണ് സംഭവിക്കുന്നത്. ഭാര്യമാരും ഭർത്തക്കാന്മാരും പലതും മറച്ചു വയ്ക്കും. സോഷ്യൽ മീഡിയ വഴി പരിചയപ്പെടലും പീഡനവും നാടുവിടലും. പ്രശ്നം വലുതായി കഴിഞ്ഞാൽ പിന്നെ ആത്മഹത്യ തന്നെയാവും വഴി. നിനക്ക് വൈകാതെ വിവേകമുണ്ടായല്ലേ?”

സുധീയേട്ടാ നമുക്ക് വീട്ടിലേയ്ക്ക് വേഗം പോകാം. എനിക്ക് ഓപ്പോളെയും അമ്മയെയും കാണണം. മാപ്പ് പറയണം.”

“അതിനു മുമ്പേ നമുക്ക് ജനാർദ്ദനന് ഒരു പണി കൊടുക്കണം. അവനെ നിയമത്തിനു മുന്നിൽ കൊണ്ടു വരണം. നീ എന്നോട് എല്ലാം തുറന്നു പറഞ്ഞു. തുറന്നു പറയാൻ പറ്റാതെ വേദനയനുഭവിക്കുന്ന ഒരുപാട് സ്ത്രീകളുണ്ടാകും. ഒരു പെൺകുട്ടിയെ പോലും അവൻ ഇനി ഉപദ്രവിക്കരുത്.”

സതിയും സുധിയും നടന്ന സംഭവങ്ങളെല്ലാം വീട്ടിൽ വന്നു പറഞ്ഞു. ഓപ്പോളോട് സതി മാപ്പു പറഞ്ഞു. “ഓപ്പോളെന്താ ഒന്നും മിണ്ടാത്തത്?”

“സതി ഒരു സ്ത്രീ ഒറ്റയ്ക്ക് നടന്നു പോകുമ്പോൾ പുരുഷനിൽ നിന്നുണ്ടാവുന്ന മോശം നോട്ടമോ, പദപ്രയോഗങ്ങളോ അവളെ വേദനിപ്പിക്കും. കുടുംബമാണ് അവളുടെ കൂടെ നിൽക്കേണ്ടത്. പക്ഷേ എനിക്ക് കുടുംബത്തിൽ നിന്നുണ്ടായ ദുരനുഭവം സഹിക്കാവുന്നതിലപ്പുറമായിരുന്നു. എന്‍റെ നിരപരാധിത്വം തെളിയിക്കാൻ പോലും അവസരം തന്നില്ല. സ്ത്രീ സൗഹൃദ നിയമങ്ങൾ, സ്ത്രീ സുരക്ഷ പദ്ധതികൾ, ലിംഗ തുല്യ പദ്ധതി, ആർപ്പോ ആർത്തവ പരിപാടികൾ എന്നിവ ആഘോഷമായി നടക്കുമ്പോഴും ഇപ്പോഴും സമൂഹത്തിൽ പീഡനമനുഭവിക്കുന്ന കുറെ സ്ത്രീകളുണ്ട് എന്നതാണ് സത്യം. അവരെ നമുക്ക് മുഖ്യധാരയിലെത്തിക്കണം. ഇതിനുള്ള മാറ്റം ഓരോരുത്തരുടെയും മനസിൽ നിന്നാണ് തുടങ്ങേണ്ടത്. ഓരോ കുടുംബത്തിൽ നിന്നും നമുക്ക് അതിനായി പ്രവൃത്തിച്ചൂടെ” സതിയും അമ്മയും അവളെ ചേർത്തു പിടിച്ചു.

“അമ്മേ ഞാനും സതിയും ഇനി നിങ്ങളെ വിട്ടു പോവില്ല. നിങ്ങളെ ഉപേക്ഷിക്കില്ല.”

“മോനെ നിങ്ങളോട് രണ്ടുപേരോടും അമ്മക്ക് പിണക്കമില്ല. കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ നടക്കുമ്പോൾ ആരും പ്രതികരിക്കും, വേദനിക്കും. ഇപ്പോൾ നിങ്ങൾക്ക് കുറ്റബോധമുണ്ട്. എന്തായാലും നിങ്ങൾ വീടുമാറി. നിനക്ക് ഓഫീസിൽ പോകാൻ സൗകര്യമുള്ള സ്ഥലത്തല്ലേ. ഒഴിവു കിട്ടുമ്പോൾ രണ്ടാളും കൂടി ഇടക്കിടെ വരണം. മക്കള്ടെ സന്തോഷമാണ് അമ്മമാർക്ക് വലുത്.

പൂക്കാരി

കുറച്ചു ദിവസമായിട്ട് പൂ കെട്ടുമ്പോൾ വലിയ വേദനയാണ് കൈവിരലുകളിൽ. 10 മാല കെട്ടിത്തീരുമ്പോഴേക്കും വിരലുകൾ തരിക്കാൻ തുടങ്ങും. കഴച്ച് നീരു വന്നു വീർക്കും. എന്നാൽ ഈ മാലകൾ ആരെങ്കിലും വാങ്ങുന്നുണ്ടോ എന്നു ചോദിച്ചാൽ അതിനുമില്ല ഒരുത്തരം. വല്ലപ്പോഴുമൊക്കെ ആരെങ്കിലും വാങ്ങിയാലായി. തിരക്കുള്ള ഈ പാതയരികിൽ തന്‍റെ പൂമാല വാങ്ങാനായി ഒരു നിമിഷം നിൽക്കാൻ തയ്യാറാകുന്നവർ വളരെ കുറവാണ്.

സത്യം പറഞ്ഞാൽ ഈ പാതയോരത്തെ പടർന്നു പന്തലിച്ച ഗുൽമോഹർ മരത്തിനു കീഴിൽ ഇരുട്ടിൽ പടർന്ന ചെറിയൊരു ശ്രീകോവിലും അതിനുള്ളിലെ കരിപിടിച്ച പ്രതിമയും ആരും ശ്രദ്ധിക്കാറില്ല.

വല്ലപ്പോഴും മരത്തണൽ കണ്ട് അവിടെ എത്തുന്ന കോളേജ് കുട്ടികളോ ചെറുപ്പക്കാരായ ഓഫീസ് ജോലിക്കാരോ ഒക്കെ, മരത്തിൽ ചാരി നിൽക്കും. ബസ് കാത്തു നിൽക്കുകയോ, ഫോൺ ചെയ്യുകയോ ഒക്കെയാവും അവർ. മരത്തിൽ ചാരിയും കാൽ ചവിട്ടിയുമൊക്കെ നിൽക്കാൻ തുടങ്ങുമ്പോൾ അംബാൾ അവരേ നയത്തിൽ ഓർമ്മിപ്പിക്കും.

ഇത് ഒരു ചെറിയ ശ്രീകോവിലാണ്. അൽപം നീങ്ങി നിന്നോളൂ എന്ന്. അതു കേൾക്കുമ്പോൾ ഞെട്ടി പെട്ടെന്ന് കൈ കൂപ്പി പിന്മാറും.

ബാംഗ്ലൂരിന്‍റെ തിരക്കൊഴിഞ്ഞ വീഥികളിൽ ഇടയ്ക്കൊക്കെ നിങ്ങൾക്ക് അത് കാണാം. ചെറിയ ക്ഷേത്രങ്ങൾ. ക്ഷേത്രം എന്നൊന്നും ഇതിനെ വിളിക്കാൻ പറ്റില്ല.

വലിയ മരങ്ങൾക്കു കീഴെ സ്ട്രീറ്റ് ജംഗ്ഷനുകളിൽ, വലിയ കെട്ടിടങ്ങൾക്കു മുന്നിൽ ഒക്കെ ഇങ്ങനെ ഒരു കരിപിടിച്ച പ്രതിമയും എണ്ണക്കറ പിടിച്ച്, വിളറി കത്തുന്ന വിളക്കും കാണാം. ഇത്തരം സ്‌ഥലങ്ങളാണ് ചെറിയ പൂക്കച്ചവടക്കാർ തങ്ങളുടെ താവളമാക്കുന്നത്.

വീട്ടിൽ നിന്ന് തൊട്ടടുത്തായതിനാൽ അംബാൾ ഈ ഇടം തെരഞ്ഞെടുത്തു. രണ്ടുകിലോ മീറ്റർ നടന്നാൽ നഗരത്തിലെ പ്രശസ്തമായ ഗണേശ ക്ഷേത്രമുണ്ട്. അവിടെ പൂക്കൾക്ക് വലിയ ചെലവാണ്. പക്ഷേ ഭാരമേറിയ പൂക്കൊട്ടയുമായി അത്ര ദൂരം നടന്നു പോകാൻ വയ്യ. മാത്രമല്ല അമ്പലത്തിനു ചുറ്റും ഭിക്ഷക്കാരുടെ തിരക്കാണ്. ആ കാഴ്ച അറപ്പുളവാക്കാറുണ്ട്. ഭിക്ഷക്കാർ തങ്ങളുടെ ബിസിനസ്സ് കേന്ദ്രമാക്കി കയ്യടക്കി വച്ചിരിക്കുകയാണ് ആ പരിസരം. അങ്ങനെയാണ് അത്ര ബിസിനസൊന്നുമില്ലെങ്കിലും താരതമ്യേന ശാന്തമായ ഒരിടവും, എല്ലാരും അവഗണിച്ച ഒരു കുഞ്ഞു ശ്രീകോവിലും.

തൊട്ടടുത്തുള്ള ഒരു നിർമ്മാണ കമ്പനിയിൽ നിന്ന് എടുത്ത കുറച്ചു കല്ലുകളും മരക്കഷണവും ഉപയോഗിച്ചുണ്ടാക്കിയ ചെറിയൊരു കട. അതിലാണ് അംബാളിന്‍റെ പൂക്കച്ചവടം. കല്ലുകൾക്കു മേലെ നിരത്തിയ മരപ്പലകയിൽ അവൾ പൂക്കൾ നിരത്തി വയ്‌ക്കും. വാഴയിലയിൽ വെള്ളം തളിച്ച് അതിനു മുകളിലാണ് ഭംഗിയായി ഒരുക്കി വയ്‌ക്കുന്നത്. പൂക്കളുടെ ഹൃദ്യമായ സുഗന്ധം മാത്രം മതിയായിരുന്നു അംബാളിന്‍റെ മനസ്സിൽ സന്തോഷം നിറയ്ക്കാൻ.

ഒരു ചെറിയ അങ്ങാടിത്തെരുവ് തന്നെയാണ് ഈ റോഡും. രാവിലെ 9 മണി കഴിഞ്ഞാൽ റോഡും പരിസരവും തിക്കും തിരക്കുമാവും. അതിരാവിലെ പൂക്കൊട്ടയുമായി എത്തുന്ന വേളയിൽ ഇവിടം ശാന്തമായിരുന്നു. അടിപിടി കൂടുന്ന തെരുവു നായ്ക്കളും, ഒറ്റയ്ക്കും കൂട്ടമായും വരുന്ന ജോഗേഴ്സും മാത്രമാണ് റോഡിലുണ്ടാവുക.

ആറു മണിക്കു മുമ്പെത്തിയാൽ പത്രം ഏജന്‍റുമാരേയും കാണാം. ചില ദിവസങ്ങളിൽ പോലീസ് പട്രോൾ ജീപ്പും കിടപ്പുണ്ടാകും. രണ്ട് പോലീസുകാർ കൈകാലുകൾ നീട്ടി വലിച്ച് ക്ഷീണം തീർത്ത് ചായ കുടിക്കാൻ ഇറങ്ങുന്നതു കാണാം.

രാത്രിയുടെ ഇടവേളക്കു ശേഷം ആദ്യത്തെ വാഹനം റോഡിൽ എത്തുന്ന സമയത്തിനകം അംബാൾ മാലകെട്ടി ഒരുക്കി വച്ചിട്ടുണ്ടാകും. രാവിലെ തന്നെ കുട്ടികളുമായി പോകുന്ന മഞ്ഞ നിറത്തിലുള്ള സ്ക്കൂൾ ബസ് കാണാൻ അംബാളിന് വലിയ ഇഷ്ടമാണ്. ബസിന്‍റെ ജനാലയിലൂടെ കുട്ടികൾ തന്നെയും പൂക്കളെയും കൗതുകത്തോടെ നോക്കുകയും ചിരിക്കുകയും ചെയ്യുന്നതു കാണുമ്പോൾ അംബാൾ അവർക്ക് ഭംഗിയുള്ള പുഞ്ചിരിയും കൈവീശി ഒരു റ്റാറ്റയും കൊടുക്കും.

ഈ കുട്ടികളെ കാണുമ്പോൾ അവൾക്ക് തന്‍റെ മൂന്നു മക്കളെ ഓർമ്മ വരും. രണ്ടാണും ഒരു പെണ്ണും. അഞ്ചു വയസ്സാകും മുമ്പേ മൂന്നുപേരും മരണത്തിന്‍റെ കളിപ്പാട്ടമായി. ഇത്രയും കാലമായിട്ടും അംബാളിന് ആ ഓർമ്മകളുടെ കത്തുന്ന വേദന താങ്ങാൻ കഴിയാറില്ല. കുട്ടികൾ മരിച്ച് ഏതാണ്ട് രണ്ട് വർഷം കഴിഞ്ഞ സമയത്താണ് അവളുടെ ഭർത്താവ് രംഗയ്യ ഒരു കൊച്ചു പെൺകുട്ടിയെ തന്‍റെ രണ്ടാം ഭാര്യയായി വീട്ടിൽ കൊണ്ടു വന്നത്.

പദ്മ അതായിരുന്നു ആ പെൺകുട്ടിയുടെ പേര്. പൂവ് പോലെ വളരെ കനം കുറഞ്ഞ പാവം പെൺകുട്ടി. രംഗയ്യയുടെ മകളാകാനുള്ള പ്രായമേ അവൾക്കുള്ളൂ. പാവം പെൺകൊച്ച്. അവൾക്ക് അയാളെ മഹാപേടിയായിരുന്നു. നഗരത്തിൽ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് വാഗ്ദാനം നൽകി വിദൂരഗ്രാമത്തിൽ നിന്നെവിടെ നിന്നോ പറ്റിച്ചു കൊണ്ടുവന്നതാണ്. പദ്മയുടെ ഗ്രാമത്തിൽ നിന്ന് ധാരാളം സ്ത്രീകൾ ഇങ്ങനെ കുടുംബസമേതം ബാംഗ്ലൂർക്ക് കുടിയേറിയിട്ടുണ്ട്.

പദ്മയുടെ അച്‌ഛനമ്മമാരുടെ കൃഷിയെല്ലാം വരൾച്ചയിൽ നശിച്ചു പോയി. അവർ വലിയ പട്ടിണിയിലായി. അവരെപ്പോലെ ധാരാളം പേരുണ്ട് ആ ഗ്രാമത്തിൽ. കുറേപ്പേർ ആത്മഹത്യയിൽ അഭയം തേടി.

അംബാളിന്‍റെ ഭർത്താവ് രംഗയ്യയ്ക്ക് വളവും വിത്തും നൽകുന്ന ചെറിയ ബിസിനസ് ആയിരുന്നു. പദ്മയുടെ അച്‌ഛൻ ശ്രീനിവാസൻ അയാളുടെ പതിവ് കസ്റ്റമർ ആയിരുന്നു. വളവും വിത്തും കടം മേടിച്ച് ഓരോ തവണ കൃഷി ചെയ്തുവെങ്കിലും വരൾച്ച കാരണം യാതൊന്നും തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. രംഗയ്ക്ക് നൽകാനുള്ള പണത്തിനു വഴി കണ്ടെത്താൻ തന്‍റെ മൂത്ത മകളെ ജോലിക്കായി ശ്രീനിവാസൻ നഗരത്തിലേക്ക് അയക്കാൻ തയ്യാറായി. പെണ്ണ് ജോലി ചെയ്ത് കടം വീട്ടട്ടെ എന്ന് പറഞ്ഞാണ് രംഗയ്യ അവളെ കൂട്ടിക്കൊണ്ടു നഗരത്തിലേക്ക് വന്നത്.

പക്ഷേ അയാളുടെ മനസ്സിൽ മറ്റു ലക്ഷ്യങ്ങളായിരുന്നു. കുറേ ദിവസം അയാൾ പദ്മയെ ഒരു ലോഡ്ജിൽ താമസിപ്പിച്ചു. കെണിയിലായെന്നു മനസ്സിലായെങ്കിലും രക്ഷപ്പെടാൻ പഴുതില്ലാതെ അവൾ കഷ്ടപ്പെട്ടു. പകൽ എങ്ങനെയെങ്കിലും കഴിച്ചു കൂട്ടും. രാത്രിയാകുമ്പോൾ രംഗയ്യ മുറിയിലെത്തും. പിന്നെ പുലരുവോളം പെണ്ണിനെ ഉപദ്രവിക്കും. അയാളുടെ പേക്കൂത്തുകൾ ആ മൃദുല ശരീരത്തിന് താങ്ങാവുന്നതിലും അധികമായിരുന്നു.

മൂന്നാഴ്ച കഴിഞ്ഞ് പദ്മയെ രംഗയ്യ തന്‍റെ വീട്ടിലേക്ക് രണ്ടാം ഭാര്യയായി കൂട്ടിക്കൊണ്ടു വന്നു. അംബാളിന് തന്‍റെ കെട്ടിയവനോട് അതിയായ ദേഷ്യം തോന്നിയ നിമിഷങ്ങളായിരുന്നു അത്.

ഒരു പെണ്ണ് വീട്ടിൽ വന്നതു കൊണ്ടല്ല, തന്‍റെ മകളാകാൻ പ്രായമുള്ള പെണ്ണിനെയും കൊണ്ട് പൊറുതിക്കു വന്നതാണ് അവളെ വല്ലാതെ അസ്വസ്ഥയാക്കിയത്. ആ പെൺകുട്ടി ഗർഭിണിയാണെന്ന് ഏതാനും ദിവസങ്ങൾക്കകം അംബാളിന് ബോധ്യമായി.

തന്‍റെ ഉദരത്തിൽ പിറന്നു, ഭൂമിയിൽ ജീവിക്കാൻ കഴിയാതെ പോയ മൂന്നു കുഞ്ഞുങ്ങളെയോർത്ത് അംബാളിന്‍റെ മനം വല്ലാതെ കനം കൊണ്ടു. പദ്മ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അംബാളിന് അവളോട് ചെറിയൊരു ഇഷ്ടവും അതിലേറെ സഹതാപവും തോന്നി.

അവൾ രംഗയ്യയെ ക്രൂരമായി അവഗണിച്ചു. പക്ഷേ അയാളുടെ ചെറുപ്പക്കാരിയായ പുതിയ ഭാര്യയെ പരിചരിക്കാൻ അംബാൾ ഇഷ്‌ടപ്പെട്ടു. തന്‍റെ എതിരാളിയാണെന്ന തോന്നൽ ഉണ്ടായതേയില്ല. പ്രായപൂർത്തി പോലും ആകാത്ത പെൺകുട്ടി. അവൾ ഗർഭിണിയാണ്. ഇപ്പോൾ വളരെയേറെ പരിചരണവും സ്നേഹവും കൊടുക്കേണ്ട സമയമാണ്.

തന്‍റെ കുഞ്ഞുങ്ങൾ നഷ്‌ടപ്പെട്ട പോലെ ഇവളുടെ കുഞ്ഞും നഷ്‌ടമാകരുത്. ആരുടെ കുഞ്ഞായാലും അതിന് എന്തെങ്കിലും സംഭവിക്കുന്നത് ഒരു സ്ത്രീക്കും സഹിക്കാൻ പറ്റുന്ന കാര്യമല്ല.

സ്വന്തം കാര്യം നോക്കാൻ പോലും പ്രാപ്തിയില്ലാത്ത പദ്മയ്ക്ക് ഗർഭകാലം കഴിച്ചു കൂട്ടാൻ തന്‍റെ സഹായം വേണം എന്ന് അംബാളിന് മനസ്സിലായി. പദ്മയ്ക്കു വേണ്ടി നല്ല ഭക്ഷണം ഉണ്ടാക്കിക്കൊടുത്തും അതു കഴിപ്പിച്ചും വേണ്ടത്ര ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കിയും അംബാൾ അവളെ സ്നേഹത്തോടെ പരിചരിച്ചു. തന്‍റെ ജീവിതത്തിന്‍റെ ലക്ഷ്യം പോലും ഈ പെൺകുട്ടിയുടെ മനം സന്തോഷമായിരിക്കാനാണെന്ന് അംബാളിന് തോന്നി.

പക്ഷേ ആ വീട്ടിൽ ഉണ്ടായിരുന്ന വലിയ പ്രശ്നം രംഗയ്യ തന്നെയായിരുന്നു. അയാളെ നിയന്ത്രിക്കാൻ അംബാളിന് കഴിഞ്ഞില്ല. പുത്തൻ പെണ്ണിന്‍റെ കിടപ്പറയിൽ നിന്ന് അയാളെ അകറ്റാൻ അവൾക്കു കഴിഞ്ഞില്ല. പാവം പെണ്ണ്. അവളുടെ ശാരീരികാവസ്‌ഥകൾ വളരെ കഷ്ടമാണ്. ഇതിനിടയിലും ഒരു ദയവുമില്ലാതെ അയാൾ എല്ലാ രാത്രിയിലും അവളെ ചവിട്ടിമെതിച്ചു.

രണ്ടു മുറി മാത്രമുള്ള ആ ചെറിയ വീട്ടിൽ രാത്രിയിൽ പദ്മയുടെ തേങ്ങലും ഞെരക്കവും കേട്ട് അംബാളിന് ആധിയാവും. അവൾ പുതപ്പു കൊണ്ട് മൂടിപ്പുതച്ച് അതൊന്നും കേൾക്കാതിരിക്കാൻ ശ്രമിക്കും. പക്ഷേ അയാൾ ഒരു ചെകുത്താനാണെന്ന് അംബാളിനറിയാമല്ലോ. തന്‍റെ അനുഭവങ്ങൾ തന്നെ അവളുടെ ഓർമ്മയിലേക്ക് ഓടിയെത്തും. പദ്മയുടെയും അവളുടെ ഉദരത്തിലെ കുഞ്ഞിന്‍റെയും ആരോഗ്യത്തിനായി പ്രാർത്ഥിക്കുക മാത്രമേ തനിക്ക് ചെയ്യാനുള്ളൂ എന്ന് അംബാൾ ഞെട്ടലോടെ മനസ്സിലാക്കി.

7 മാസങ്ങൾ കടന്നു പോയി. ഇനിയും പദ്മയെ ഈ വീട്ടിൽ നിർത്തിയാൽ കുഞ്ഞിനു അപകടം പിണയുമോ എന്ന പേടി തോന്നി അംബാളിന്. രംഗയ്യയോട് പദ്മയെ അവളുടെ അമ്മയുടെ അടുത്തെത്തിക്കാൻ അംബാൾ ആവശ്യപ്പെട്ടു. ആദ്യം രംഗയ്യ സമ്മതിച്ചില്ല. പക്ഷേ പിന്നീടെന്തോ അയാളുടെ മനസ്സു മാറി.

അംബാൾ വാങ്ങിയ പുത്തൻ മഞ്ഞസാരി ചുറ്റി പദ്മ തന്‍റെ വീട്ടിലേക്ക് പോകാൻ ഒരുങ്ങി. ഒരു വലിയ കെട്ടു പൂക്കൾ അംബാൾ പദ്മയുടെ മുടിയിൽ ചൂടിച്ചു. എന്നിട്ടും പദ്മയുടെ മുഖം ഗർഭാലസ്യത്തിൽ വിളറിയിരുന്നു. താൻ എത്ര ശ്രദ്ധിച്ചിട്ടെന്തു കാര്യം. മനസാക്ഷിയില്ലാത്ത ആണൊരുത്തൻ ഗർഭിണിയാണെന്ന ചിന്ത പോലുമില്ലാതെ അവളെ കാമിച്ചാൽ പിന്നെ എന്തു ചെയ്യും.

“മോളെ… മരുന്നൊക്കെ മുടങ്ങാതെ കഴിക്കണം, നല്ലോണം ആഹാരം കഴിച്ചോളൂ. ഉറങ്ങേം ചെയ്യണം. നീ അവിടെ ചെന്നിട്ട് ജോലിയൊന്നും ചെയ്യണ്ട. ഞാൻ പഠിപ്പിച്ചു തന്ന കീർത്തനം ചൊല്ലി ഇരിക്കണം.”

അംബാൾ അവളെ ചേർത്തു പിടിച്ച് നെറ്റിയിൽ ഉമ്മ വച്ചു.

“ശരി അക്കാ…. ഞാൻ പോയി വരാം.” പദ്മ കരച്ചിലും ചിരിയും ചേർന്ന മുഖഭാവത്തോടെ മന്ത്രിച്ചു. അംബാളിന് കരച്ചിൽ വന്നു. അത് തൊണ്ടയിൽ കുരുങ്ങി കണ്ണുകൾ നിറഞ്ഞു കവിഞ്ഞു.

വർഷങ്ങൾക്കു മുമ്പ് തന്‍റെ ആദ്യത്തെ പ്രസവത്തിന് സ്വന്തം വീട്ടിൽ പോയ കാലം അംബാളിന് ഓർമ്മ വന്നു. തന്‍റെ ആദ്യത്തെ കുഞ്ഞ് നീല പിറന്നത് ഒരു ജന്മാഷ്ടമി ദിനത്തിലാണ്. പ്രസവത്തിനു ശേഷം താനും കുഞ്ഞും മടങ്ങി വന്നത് തീവണ്ടിയിലായിരുന്നു. അംബാൾ ആലോചനയിൽ മുഴുകിപ്പോയി.

ദിവസങ്ങൾ വീണ്ടും മാസങ്ങളായി. രണ്ടു മാസമായിരിക്കുന്നു പദ്മ പോയിട്ട്. പ്രസവത്തീയതി ഒക്കെ കഴിഞ്ഞിരിക്കുന്നു. പക്ഷേ ഒരു വിവരവും വന്നിട്ടില്ല. രംഗയ്യക്ക് അതേക്കുറിച്ച് വലിയ ചിന്തയൊന്നുമില്ലെന്നു തോന്നി. പക്ഷേ അംബാളിന് വിവരമറിയാഞ്ഞിട്ട് ഇരിക്കപ്പൊറുതി ഇല്ലാതായി. ഭർത്താവിനോട് സംസാരിക്കാൻ പോലും കഴിയുന്നില്ല. പലപ്പോഴും അയാൾ കുടിച്ചു കൂത്താടിയാണ് വീട്ടിലെത്തുക. പദ്മയെക്കുറിച്ച് വിവരം കിട്ടാൻ അവളുടെ വീട്ടിൽ തന്നെ ചെല്ലേണ്ടി വരും. അവൾ രംഗയ്യയോട് വീട്ടിൽ പോയി നോക്കാൻ വീണ്ടും ആവശ്യപ്പെട്ടു.

“എന്തിനാടി നിനക്ക് അവളെക്കുറിച്ചിത്ര ചിന്ത?” രംഗയ്യ ചീറി.

“അവൾ ഇപ്പോ സന്തോഷായിട്ട് അവടെ വീട്ടിൽ കഴിയുകയായിരുക്കും. നിനക്ക് നിന്‍റെ കാര്യം നോക്കിയാ പോരെ സ്ത്രീയേ?”

“ഹാ… അതന്നാ പറഞ്ഞേ, അവളെ കൂട്ടി വാ…” അംബാൾ പരമാവധി സ്നേഹത്തോടെ പറഞ്ഞു നോക്കി.

“പോ അസത്തെ. ഇനി രണ്ടെണ്ണത്തെ കൂടി ചെലവിന് കൊടുക്കാനോ? നിന്നെ പോലെ ഒരു നാശം എന്‍റെ ചുമലിലുണ്ടല്ലോ. ആ ശിക്ഷ പോരെ… ഇനിയും ഞാൻ വേറെ ഭാരം വലിച്ചു വയ്‌ക്കണത്രേ. ഫൂ… അയാൾ നീട്ടിത്തുപ്പി.

ചുവന്നു കുറുകിയ കണ്ണുകളിലെ ക്രൗര്യം കണ്ടപ്പോൾ അംബാളിന് അറപ്പ് തോന്നി. ഇത്രയും ദുഷ്ടന്മാർ ഉണ്ടാകുമോ? പ്രായം തികയാത്തൊരു പെണ്ണിന്‍റെ ദേഹം തിന്നു കൊതി തീർത്ത് അവൾക്കൊരു കുഞ്ഞായപ്പോൾ പെണ്ണിനേയും വേണ്ട കുഞ്ഞിനേയും വേണ്ട.

അവളുടെ ശരീരം എന്തിനെന്നറിയാതെ അടിമുടി വിറച്ചു. അന്നു രാത്രി അംബാളിന് ഉറങ്ങാൻ കഴിഞ്ഞില്ല. നേരം പുലരും വരെ അവൾ ഭിത്തിയിൽ ചാരിയിരുന്നു.

തന്‍റെ കുഞ്ഞുങ്ങൾ എങ്ങനെയാവും മരിച്ചത്? എന്തുകൊണ്ടാണ് രംഗയ്യ പദ്മയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ ഇഷ്‌ടപ്പെടാത്തത്? തന്‍റെ കുഞ്ഞിനെ കാണാൻ ഒരു അച്‌ഛന് ആഗ്രഹം തോന്നില്ലേ… ഇങ്ങനെ പലവിധ ചിന്തകൾ അവളുടെ മനസ്സിലേക്ക് കടന്നു വന്നു.

രാവിലെ രംഗയ്യ ജോലിക്കു പോയശേഷം അംബാൾ തന്‍റെ ഏറ്റവും നല്ല സാരി തന്നെ എടുത്തുടുത്തു. കുറച്ചു പൂക്കൾ മുടിയിൽ ചൂടി പഴയ അരിപ്പെട്ടിയിൽ ഒളിച്ചു വച്ചിരുന്ന പണം എടുത്ത് സാരിത്തലപ്പിൽ കെട്ടി വച്ചു. ചിക്ക്ബല്ലാപുരിലേക്കു ബസ് കയറുമ്പോൾ അംബാളിന്‍റെ നെഞ്ച് പെരുമ്പറ പോലെ തിമിർത്തു.

ബസിന്‍റെ സൈഡ് സീറ്റിൽ ഇരിക്കുമ്പോൾ ആദ്യമായി ശുദ്ധവായു ശ്വസിക്കും പോലെ അവൾ ആഞ്ഞു വലിച്ചു. ഭർത്താവ് അറിയാതെ ഇതുവരെ വീട് വിട്ട് പുറത്തു പോയിട്ടില്ല. പദ്മയുടെ വീട്ടിലേക്ക് പോകാൻ അയാളുടെ അനുവാദം കിട്ടുകയില്ല എന്നുറപ്പാണല്ലോ.

ബസ്സ്റ്റോപ്പിൽ ഇറങ്ങിയശേഷം അടുത്തു കണ്ട കടയിൽ അവൾ പദ്മയുടെ വീട് അന്വേഷിച്ചു. ആര്യവേപ്പ് മരങ്ങൾ നിറഞ്ഞ ഭാഗത്ത് കണ്ട ചെറിയ വീട്. പുറത്ത് ആരെയും കാണുന്നില്ല. ആൾ താമസം ഉണ്ടെന്നു തോന്നാത്തത്ര നിശബ്ദത. പെട്ടെന്ന് ആ നിശബ്ദതയെ തകർത്തു കൊണ്ട് ഒരു കുഞ്ഞിന്‍റെ കരച്ചിൽ. അംബാളിന് സന്തോഷമായി. ഇത് പദ്മയുടെ കുഞ്ഞ് തന്നെയായിരിക്കും. അംബാൾ വല്ലാത്തൊരു ആവേശത്തോടെ വീടിന്‍റെ വാതിൽ തുറന്നു.

“പദ്മ…”

അംബാളിന്‍റെ ഉച്ചത്തിലുള്ള വിളി കേട്ട് ഒരു സ്ത്രീ അവിടേയ്ക്ക് വന്നു. തന്നെക്കാൾ അഞ്ച് വയസ്സ് കൂടുതൽ കാണും. പക്ഷേ വിളറി വെളുത്ത മുഖത്ത് സങ്കടം തിങ്ങി നിറഞ്ഞിരിക്കുന്നു. അകാല വാർദ്ധക്യം വളരെ മുമ്പേ എത്തിയ ശരീരം.

“പദ്മ ഇല്ലേ?” അംബാൾ ചോദിച്ചു. ആ സ്ത്രീ അംബാളിനെ തുറിച്ചു നോക്കി.

“നീനു യെല്ലിന്ത ബന്ദേ?” ( നിങ്ങൾ എവിടെ നിന്ന് വരുന്നു?)

“ബംഗലൂരു. രംഗയ്യയുടെ പെണ്ണ്.” കൂടുതൽ ചോദിക്കാൻ അവസരം കൊടുക്കാതെ അംബാൾ വിവരം തുറന്നു പറഞ്ഞു.

രംഗയ്യയുടെ പേര് കേട്ടതോടെ ആ സ്ത്രീയുടെ കണ്ണുകൾ പുറത്തേക്ക് തള്ളി. ചെറിയൊരു പ്രതീക്ഷ ആ കണ്ണുകളിൽ ഉണ്ടോ? പക്ഷേ ആ മുഖം പെട്ടെന്ന് വിവർണ്ണമാവുകയും ചെയ്തു. ഒരു അത്താണിയെന്ന പോലെ അവർ ഭിത്തിയിലേക്ക് തലചാരി.

അംബാൾ അവരെ തോളത്തു പിടിച്ച് അടുത്തുള്ള ബഞ്ചിലേക്ക് ഇരുത്തി.

“പദ്മ എങ്കെ?” അംബാൾ വീണ്ടും ചോദിച്ചു. ആ സ്ത്രീ പൊടുന്നനേ തേങ്ങിക്കരഞ്ഞു. ആഴിയിലാണ്ട ആ കണ്ണുകൾ രണ്ടു തടാകങ്ങളായി.

“പദ്മ ഇല്ലൈ…” അവരുടെ ശബ്ദം വളരെ തളർന്നു.

“ഇല്ലൈ?… എവിടെ പോയ്…?”

അംബാളിന്‍റെ നെഞ്ചിൻ കൂടിൽ നിന്നൊരു മിന്നൽ ശരീരമാകെ വ്യാപിച്ചു കനം വച്ചു.

ആ സ്ത്രീ തന്‍റെ കൈകൾ ആകാശത്തേക്ക് ഉയർത്തിയിട്ട് വീണ്ടും ഉറക്കെ കരയാൻ തുടങ്ങി. അംബാൾ ഞെട്ടിത്തരിച്ചു പോയി. തന്‍റെ ഭയങ്ങൾ യാഥാർ ത്ഥ്യമായിരിക്കുന്നു. പ്രസവം കടന്നു കിട്ടാനുള്ള കരുത്ത് ആ പെൺശരീരത്തിനില്ലെന്ന് അന്നേ തോന്നിയിരുന്നു.

“കുളന്തെയിരുക്ക്?” അംബാളിന് ചോദിക്കാതിരിക്കാനായില്ല. വാതിൽ മറയില്ലാത്ത ഒരു മുറിയ്ക്കു നേരെ അവരുടെ കണ്ണുകൾ നീണ്ടു. ഒരു ചെറിയ കട്ടിലും അതിനു മുകളിലെ വെളുത്ത തുണിക്കെട്ടും. പദ്മയുടെ കുഞ്ഞ്!”

അംബാൾ അതിനെ വാരിക്കൂട്ടിയെടുത്തു. നെഞ്ചോടു ചേർത്തു. അതൊരു പെൺകുഞ്ഞായിരുന്നു.

കുഞ്ഞിനെ സ്പർശിച്ച മാത്രയിൽ അംബാളിന്‍റെ ശരീരവും മനസ്സും വികാരത്തളിച്ചയിൽ കുളിരു കോരി.

സ്വന്തം കുഞ്ഞിനെ നെഞ്ചോടു ചേർത്ത സന്തോഷം! ദുഷ്ടനാണെങ്കിലും ഭർത്താവ് ഗർഭിണിയായ ഒരു പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നപ്പോൾ അംബാളിന് ആശ്വാസമേകിയ ഓരേയൊരു കാര്യം ഒരു കുഞ്ഞായിരുന്നു. പദ്മ മരിച്ചതോർത്തപ്പോൾ അംബാളിന്‍റെ നെഞ്ചു പിടച്ചു. പക്ഷേ ഈ കുഞ്ഞു സ്പർശം എല്ലാ സങ്കടങ്ങൾക്കും മരുന്നാണ്.

അംബാൾ വീട്ടിലെത്തിയപ്പോൾ രംഗയ്യ അവിടെ വന്നിട്ടുണ്ടായിരുന്നു. പതിവുപോലെ മദ്യപിച്ചിട്ടുമുണ്ട്. അയാളുടെ നേരെ നോക്കാതെ അംബാൾ അകത്തേക്കു കയറാൻ ശ്രമിച്ചു. പക്ഷേ അയാൾ ചാടി എഴുന്നേറ്റ് വന്ന് അവളെ പിന്നിലേക്ക് തള്ളി.

“നീ എവിടെ പോയതാ അസത്തേ?” അയാൾ പോത്തമറും പോലെ മുരണ്ടു. നിന്‍റെ കയ്യിലെന്താടീ…

“നിങ്ങളുടെ മകൾ…”

“നീ എന്തിനാടീ ആ നാശത്തെ ഇങ്ങോട്ടു കൊണ്ടു വന്നത്. ഫൂ! ഒരു പെണ്ണിനെ കൂടി പോറ്റാൻ ഈ രംഗയ്യയെ കിട്ടില്ല. കടന്നുപോടി…”

അംബാൾ ഒന്നും മിണ്ടിയില്ല. അവൾ നിശബ്ദം അയാളുടെ കണ്ണുകളെ തറപ്പിച്ച് നോക്കി. അയാൾ ഈ ലോകത്ത് ഏറ്റവും വൃത്തികെട്ടവനാണെന്ന് അപ്പോൾ അവൾക്കു തോന്നി. ഈ കുഞ്ഞിനെ രക്ഷിക്കണം. അതിനു താനും രക്ഷപെടണം. അല്ലെങ്കിൽ ഒരു പാവം പെൺകുട്ടിയുടെ ആത്മാവ് പൊറുക്കില്ല. അവളെയും ഇഞ്ചിഞ്ചായി കൊന്നത് ഈ ദുഷ്ടനാണ്.

അംബാൾ മുന്നോട്ടു വച്ച കാൽ പിന്നോട്ടെടുത്തു. ഇത്രയും കാലം വീടെന്ന് വിളിച്ച സ്‌ഥലം. അത് ഇനി തനിക്ക് വേണ്ട. ആ നിമിഷം അംബാൾ എടുത്ത തീരുമാനത്തിൽ നിന്ന് ഒരിഞ്ചു പോലും മാറി ചിന്തിക്കാൻ അംബാളിന് ആഗ്രഹമില്ലായിരുന്നു.

ഇപ്പോൾ 10 വർഷമായിരിക്കുന്നു അംബാൾ, സ്വന്തമായൊരു ജീവിതം തുടങ്ങിയിട്ട്. ഒരു പൂക്കാരിയുടെ ജീവിതം. കഷ്ടപ്പാടുണ്ട്. പക്ഷേ മകൾ നീലയ്ക്കൊപ്പം അംബാൾ സന്തുഷ്ടയാണ്.

പദ്മയുടെ അമ്മ ഇടയ്ക്കൊക്കെ കാണാൻ വരും. അവരുടെ കൃഷി സ്ഥലത്ത് പൂക്കൃഷി നടത്തി പൂക്കച്ചവടം നടത്തുകയാണ് അംബാൾ. ബാംഗ്ലൂരിൽ പല ഇടത്തും അംബാൾ പൂ എത്തിച്ചു കൊടുക്കുന്ന ഏജന്‍റാണ്.

നീലയെ അടുത്തുള്ള സർക്കാർ സ്കൂളിൽ ചേർത്തിട്ടുണ്ട്. പക്ഷേ എന്നും കണ്മുന്നിലൂടെ മെല്ലെ കടന്നു പോകുന്ന മഞ്ഞ ബസിലെ കുട്ടികൾക്കൊപ്പം തന്‍റെ മകളെയും അയക്കണം. നഗരത്തിലെ ആ വലിയ സ്ക്കൂളിൽ…!

അംബാൾ പൂമാലകൾ ഒരുക്കി വച്ചു കൊണ്ട് മെല്ലെ പുഞ്ചിരിച്ചു. അപ്പോൾ അകലെ നിന്ന് ഒരു മഞ്ഞ നിറം ഒഴുകി വരുന്നുണ്ടായിരുന്നു.

സൗന്ദര്യത്തിന് കടലമാവ്

രുചിയൂറും പലഹാരങ്ങൾ ഉണ്ടാക്കാൻ മാത്രമല്ല കടലമാവ് ഉപയോഗിക്കുന്നത്. സൗന്ദര്യ വർദ്ധനവിനും കടലമാവ് കേമമാണ്. എല്ലാത്തരം ചർമ്മത്തിനും തികച്ചും അനുയോജ്യമാണ് കടലമാവ്. കടലമാവിന്‍റെ ചില സൗന്ദര്യ ഗുണങ്ങൾ കൂടി അറിയാം.

അനാവശ്യ രോമം നീക്കാൻ

പല സ്ത്രീകളെയും അലട്ടുന്ന വലിയൊരു പ്രശ്നമാണ് അനാവശ്യ രോമങ്ങൾ. അതിനൊരു മികച്ച പരിഹാരം കടലമാവ് കൊണ്ട് ചെയ്യാം. രോമം നീക്കം ചെയ്യാൻ കടലമാവിൽ അൽപം നാരങ്ങാനീരും ഏതാനും തുള്ളി വെള്ളവും ചേർത്ത് കട്ടി പേസ്റ്റ് തയ്യാറാക്കി മുഖത്ത് രോമം കൂടുതലായി ഉള്ളയിടത്ത് പുരട്ടുക. പേസ്റ്റ് ഉണങ്ങി പിടിച്ച ശേഷം നന്നായി  ഉരച്ച് കഴുകി കളയുക.

കഴുത്തിലെ കറുപ്പ് നിറം കുറയ്ക്കാൻ

കൈമുട്ടിലെയും, കഴുത്തിലെയും കറുപ്പകലാൻ ചില പൊടിക്കൈകളുണ്ട്. കടലമാവിൽ തൈരും മഞ്ഞളും ചേർത്ത് അത്തരം ശരീര ഭാഗങ്ങളിൽ പുരട്ടുക. കുറച്ച് സമയത്തിനു ശേഷം ഉരച്ച് കഴുകി കളയുക. കുറച്ച് ദിവസങ്ങൾ കൊണ്ട് നല്ല വ്യത്യാസമുണ്ടാകും.

തുറന്ന രോമ സുഷിരങ്ങൾക്ക് വൃത്തിയുള്ള ചർമ്മം

ചർമ്മം വൃത്തിയുള്ളതായിരിക്കാനും രോമ സുഷിരങ്ങൾക്ക് മുറുക്കം ഉണ്ടാക്കാനും കടലമാവ് ഉപയോഗിക്കാം. കടലമാവും വെള്ളരിക്കാനീരും ചേർത്ത് ഫേസ്പായ്ക്ക് തയ്യാറാക്കി ഉപയോഗിക്കുക. ഇതു ശരീരം മുഴുവനും തേച്ചു കുളിക്കാവുന്നതാണ്.

മുഖക്കുരു അകലാൻ

മുഖക്കുരുവോ മുഖക്കുരു പാടോ ഉള്ളവർ കടലമാവും സാൻഡൽ പൗഡറും നാരങ്ങാനീരും ചേർത്ത് മുഖത്ത് പുരട്ടുക. എത്ര പഴകിയ പാടും പോകും. മുഖത്തിനു പഴയ തിളക്കം തിരിച്ചു കിട്ടുകയും ചെയ്യും.

എണ്ണമയമുള്ള ചർമ്മത്തിന്

എണ്ണമയമുള്ള ചർമ്മം ഉള്ളവർക്ക് കടലമാവ് നല്ലതാണ്. അത്തരക്കാർക്കാണ് ഈ പരിഹാരം. എണ്ണമയമുള്ള ചർമ്മത്തിന് തൈര്, റോസ് വാട്ടർ, കടലമാവ് ഇവ ചേർത്ത് പേസ്റ്റാക്കി മുഖത്ത് പുരട്ടി ഉണങ്ങിയ ശേഷം കഴുകി കളയാം. മുഖത്തെ എണ്ണമയം നന്നായി അകലും. മാത്രമല്ല മുഖം ഫ്രഷ് ആയിരിക്കുകയും ചെയ്യും.

വരണ്ട ചർമ്മത്തിന്

വരണ്ട ചർമ്മക്കാർക്ക് കടലമാവ് നല്ലതാണോ എന്ന സംശയം ചിലർക്കുണ്ട്.പ്രത്യേകിച്ചും തണുപ്പു കാലത്ത് ചർമ്മം വരളുകയെന്നത് ഒരു പ്രധാന പ്രശ്നമാണ്. ഇതിനൊരു പ്രതിവിധിയുണ്ട്. കടലമാവിൽ വെണ്ണ അല്ലെങ്കിൽ പാൽ, തേൻ, ഒരു നുള്ള് മഞ്ഞൾ ചേർത്ത് മുഖത്തും ശരീരത്തിലും പുരട്ടി കുറച്ച് കഴിഞ്ഞ് കുളിക്കുക.

സ്ക്രബ്ബായും കടലമാവ്

ഏറ്റവും മികച്ചൊരു സ്ക്രബ്ബാണ് കടലമാവ്. ശരീരത്തിലെ മൃതകോശങ്ങൾ അകന്നു കിട്ടാൻ ഏറ്റവും നല്ലതാണിത്. ശരീരത്തിന് യുവത്വം ലഭിക്കാൻ കടലമാവ് സ്ക്രബ് സഹായിക്കും.

മുഖം തിളങ്ങാനും ഇങ്ങനെ കടലമാവ് സ്ക്രബ് ഉപയോഗിക്കാൻ കഴിയും

കടലമാവിൽ അൽപം പച്ചപാലോ തൈരോ ചേർത്ത് നിത്യവും മുഖത്ത് പുരട്ടുക. ചർമ്മം മൃദുലവും തിളക്കവുമുള്ളതാകും. കടലമാവിൽ അൽപം അരിപ്പൊടി, ആൽമണ്ട് ഓയിൽ, മഞ്ഞൾ, തൈര് എന്നിവ ചേർത്ത് സ്ക്രബ്ബ് തയ്യാറാക്കി മുഖത്ത് പുരട്ടി മൃദുവായി സ്ക്രബ്ബ് ചെയ്യുക.

ഏറ്റവും മികച്ചതും ലളിതവും ചെലവു കുറഞ്ഞതുമായ സൗന്ദര്യ സംരക്ഷണ മാർഗം ആണിത്.

കടലമാവിനോപ്പം മുട്ട വെള്ള, തേൻ  ഇവ ചേർത്ത് മുഖത്ത് പാക്ക് ഇട്ടു അര മണിക്കൂറിനു ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകിക്കളയാം. നല്ലൊരു ആന്‍റി എജിംഗ് പാക്ക് ആണിത്. മുഖത്തെ ചുളിവുകൾ നീങ്ങി മുഖം കൂടുതൽ ഫ്രഷ് ആകും. കടലമാവും അലോവേര ജല്ലും അത്തരം മറ്റൊരു ആന്‍റി എജിംഗ് കോമ്പിനേഷൻ ആണ്.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें