സേതുലക്ഷ്മി രാവിലെ അമ്പലത്തിൽ നിന്നും വീട്ടിലേക്കു മടങ്ങി വന്നപ്പോഴാണ് കുട്ട്യേടത്തി വന്നതറിഞ്ഞത്. ഇത്രയും നേരത്തെ ഒരറിയിപ്പുമില്ലാതെ എന്തിനാവും ഒറ്റയ്ക്ക് കുട്ട്യേടത്തി വന്നത്. സേതുലക്ഷ്മി അദ്ഭുതപ്പെട്ടു.

“അമ്മ ഇന്നലെ വിളിച്ചിരുന്നു. ഇന്നു രാവിലെ വരാൻ. ഇപ്പോൾ വന്നു കേറിയിട്ടേയുള്ളൂ, അപ്പുവും അമ്മുവും സ്ക്കൂളിൽ പോയപ്പോൾ, വാസുവേട്ടൻ ഓഫീസിൽ പോണ വഴിയ്ക്ക് എന്നെ ജംഗ്ഷൻ വരെ കൊണ്ടു വിട്ടു. നീയെന്താ രാവിലെ തന്നെ അമ്പലത്തിൽ, വിശേഷിച്ചെന്തിലും”

“എന്തു വിശേഷം കുട്ട്യേടത്തി. ഇന്ന് തിങ്കളാഴ്ചയല്ലേ, വ്രതം മുടക്കേണ്ട. അമ്മയ്ക്ക് തൃപ്തിയായിക്കോട്ടേ...” സേതു നീരസത്തോടെ പറഞ്ഞു.

“എല്ലാവർക്കും കുറ്റപ്പെടുത്താൻ ഞാൻ മാത്രം. നിങ്ങളെയൊക്കെ അച്‌ഛൻ ചെറുപ്പത്തിലേ മരിച്ചു പോയതു കൊണ്ടാണ് ഞാനിത്രയും കഷ്ടപ്പെടേണ്ടി വന്നത്, ഒന്നിനും ഒരു തരി സ്നേഹല്ല്യ എന്നോട്” അകത്തു നിന്നും അമ്മയുടെ പരിഭവം.

“ശ്രീശനെ ഒരീസം വാസുവേട്ടൻ കണ്ടിരുന്നു. ഭാഗ്യലക്ഷ്മിക്ക് ഒരാൺകുട്ടി കൂടിയായി” കുട്ട്യേടത്തി പറഞ്ഞു തീരും മുമ്പേ അമ്മയുടെ മറുപടി വന്നു.

“ഭാഗ്യത്തിന്‍റെ കാര്യം ഈ വീട്ടിൽ മിണ്ടരുത്, അവളെ ഞാൻ എന്നോ ഈ കുടുംബത്തൂന്നും മനസീന്നും ഒഴിവാക്കി. കുടുംബത്തിനു ചേരാത്ത ഒരുത്തന്‍റെ കൂടെ രാത്രിക്കു രാത്രി ഇറങ്ങി പോയതാ ഓള്, കുടുംബം കലക്കി അവള് എന്‍റെ വയറ്റിൽ വന്നു പിറന്നല്ലോ? അതോണ്ടാണല്ലോ കല്യാണപ്രായം കഴിഞ്ഞിട്ടും ഒരാലോചന പോലും എന്‍റെ സേതുന് വരാത്തത്...”

“നീ അറിഞ്ഞോ, സേതുന് ഒരാലോചന വന്നതാണ്. മിലിട്ടറിക്കാരനാ പക്ഷേ അയാളടെ പെങ്ങളെ നിന്‍റെ ആങ്ങള കല്യാണം കഴിക്കണം. എന്നിട്ടവൻ പറയാ ഒരു മാനസികരോഗിയെ എന്‍റെ തലയിൽ കെട്ടി വെച്ചിട്ടു വേണോ ഓപ്പോൾക്ക് ഒരു ജീവിതമെന്ന്” അമ്മ കുട്ട്യേടത്തിയോട് പറഞ്ഞു.

“എന്‍റെ പ്രശ്നത്തിൽ നിങ്ങളാരും വിഷമിക്കേണ്ട, ഇന്നല്ലെങ്കിൽ നാളെ എനിക്ക് ജോലി കിട്ടും അതു കഴിഞ്ഞു മതി കല്യാണം. ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ കല്യാണം അവസാന വാക്കല്ലല്ലോ” സേതുലക്ഷ്മി പറഞ്ഞു നിർത്തി.

“സുധീർ സാറെ കാണാൻ ഒരു പെൺകുട്ടി വന്നിട്ടുണ്ട്.” ഓഫീസ് അറ്റൻഡർ സേവ്യർ പറഞ്ഞപ്പോൾ സുധീർ അദ്ഭുതപ്പെട്ടു. ജോലി കിട്ടിയിട്ട് ഒരു വർഷം കഴിഞ്ഞു അതിനിടക്ക് തന്നെ കാണാൻ ഒരു പെൺകുട്ടിയും ഓഫീസിലേക്ക് വന്നിട്ടില്ല. തന്നെ കാണാൻ വന്നതാരാവാം. സുധീറിന്‍റെ മനസിൽ പല ചിന്തകളായി. കോണിപടിയിറങ്ങി ഓഫീസിന്‍റെ താഴെയെത്തിയപ്പോൾ തെല്ലൊന്ന് ആശ്ചര്യപ്പെട്ടു. സതീദേവി... അവൾ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലോ പിഎസ്സി ഓഫീസിലോ വന്നപ്പോൾ എന്നെ കാണാൻ വന്നതാകാം. സുധീറിനെ കണ്ടപാടെ അവൾ വിങ്ങിപ്പൊട്ടി. സുധീർ അവളെ ആളൊഴിഞ്ഞ സ്‌ഥലത്തേക്ക് കൊണ്ടു പോയി കാര്യങ്ങൾ അന്വേഷിച്ചു.

“എന്‍റെയും സതീശിന്‍റെയും വിവാഹം നടത്താൻ അമ്മാവൻ തീരുമാനിക്കുന്നുണ്ട്. അമ്മാവനോട് നമ്മുടെ ബന്ധത്തെ പറ്റി ഞാൻ തുറന്നു പറഞ്ഞു. എന്നെ ഒഴിവാക്കരുത്. എനിക്ക് സുധീറേട്ടനല്ലാതെ ജീവിതത്തിൽ മറ്റൊരാൾ...” സതി പൊട്ടിക്കരഞ്ഞു.

സതിയുടെ അമ്മ വിവാഹമോചനം നടത്തിയതിനു ശേഷം അമ്മാവന്‍റെ കൂടെയാണു താമസം. അമ്മാവന്‍റെ മകനാണ് സതീശ്. അയാളിപ്പോൾ ജയിൽ വാർഡനായി ജോലി ചെയ്യുന്നു. അമ്മാവന് സതിയെ സതീശിനെ കൊണ്ട് കല്യാണം കഴിപ്പിക്കാനാണ് ആഗ്രഹം. സതീശിന് ആ ആഗ്രഹത്തോട് വിയോജിപ്പുമില്ല.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...