ഹിന്ദിയിലും പഞ്ചാബിയിലും ഒരേ പോലെ തിളങ്ങുന്ന താരമാണ് മാഹി ഗിൽ. 2003 ലാണ് മാഹി തന്‍റെ സിനിമ കരിയർ തുടങ്ങിയത്. ഹവായി എന്ന പഞ്ചാബി സിനിമയിലൂടെയുള്ള തുടക്കം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. അതിനുശേഷം ധാരാളം പഞ്ചാബി സിനിമകൾ ചെയ്‌തു. പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്ന് തിയേറ്ററിൽ എംഎ പൂർത്തിയാക്കിയ മാഹി സിനിമയിൽ തിളങ്ങുമെന്ന് എല്ലാവരും തന്നെ കരുതിയിരുന്നു. കഴിവും സൗന്ദര്യവും അവർക്ക് മുതൽ കൂട്ടായി.

അനുരാഗ് കശ്യപിന്‍റെ ദേവ് ഡിയിലൂടെയാണ് മാഹി ഗിൽ ബോളിവുഡിലേയ്ക്ക് കാലെടുത്തു വച്ചത്. ആ എൻട്രി വേസ്റ്റായില്ല. ഇതിലെ അഭിനയ മികവിന് ഫിലിം ഫെയർ ക്രിട്ടിക് അവാർഡ് ലഭിച്ചു. മികച്ച നടിക്കുള്ളത്! തുടർന്ന് നിരവധി ഹിന്ദി ചിത്രങ്ങൾ ചെയ്‌തു. ഗുലാൽ, ദബാംഗ്, നോട്ട് എ ലൗസ്റ്റോറി, സാബ് ബിബി ഔർ ഗ്യാംഗ്സ്റ്റർ, പാൻസിംഗ് തോമർ, ദബാംഗ് -2 എന്നിവയെല്ലാം തന്നെ കരിയറിന് തിളക്കം കൂട്ടി.

ബുളറ്റ് രാജ എന്ന ചിത്രത്തിലെ സെക്സി ഐറ്റം നമ്പർ വലിയ വിവാദമായി. ഗാനം ഹിറ്റായതോടെ ആരാധകരും വർദ്ധിച്ചു. സെക്സി ഇമേജിനൊപ്പം തന്‍റെ അഭിനയ പ്രതിഭ കൊണ്ടും മാഹി പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരുന്നു. ബാലാജിയുടെ വെബ് സീരിസ് അപഹരണത്തിലും ചർച്ചാവിഷമായി. മാഹി ഗൃഹശോഭയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ...

മാഹിയുടെ ആദ്യത്തെ വെബ് സിരീസ് ആണ് അപഹരണ്‍. എന്താണിതിലേയ്ക്ക് ആകർഷിച്ചത്?

സിദ്ധാർത്ഥ് സെൻ ഗുപ്തയാണ് ഞാനീ വെബ് സിരീസിലേയ്ക്ക് വരാൻ ഇടയാക്കിയത്. വളരെ നല്ലൊരു അനുഭവമാണ് ഇത് എനിക്ക് സമ്മാനിച്ചത്. മുഴുവൻ ടീമും വളരെ നല്ലതായിരുന്നു. ഉഗ്രൻ സ്ക്രിപ്റ്റ്. വരുൺ ഭണ്ഡോല ആണ് സൂപ്പർ ഡയലോഗുകൾ എഴുതിയത്. പുള്ളി നല്ലൊരു അഭിനേതാവ് കൂടിയാണ്. അരുണോദയ് നല്ല വർക്കാണ് ചെയ്‌തത്. ഇങ്ങനെ എല്ലാ ഘടകങ്ങളും ഒരു പ്ലാറ്റ്ഫോമിൽ നല്ലതായി വരുമ്പോൾ റിസൾട്ടും ഗംഭീരമാകും, എന്‍റെ തെരഞ്ഞെടുപ്പ് തെറ്റിയിട്ടില്ല എന്ന് സിരീസ് കാണ്ടാല്‍ നിങ്ങൾക്ക് മനസ്സിലാവും.

പ്രൊജക്ടുകൾ എന്തിന്‍റെ അടിസ്‌ഥാനത്തിലാണ് തെരഞ്ഞെടുക്കുന്നത്?

സ്ക്രിപ്റ്റ് തന്നെയാണ് പ്രധാനം. ഒരിക്കൽ വായിക്കുമ്പോൾ കഥ ബോറിംഗ് ആയി തോന്നിയാലോ തീരെ പുതുമയില്ലെങ്കിലോ ഞാൻ അത് അപ്പോൾ തന്നെ വേണ്ടെന്ന് വയ്ക്കും. മനസ്സ് പറയുന്നതാണ് ഞാൻ കേൾക്കുന്നത്. എനിക്ക് ഇഷ്ടപ്പെടാത്തത് പിന്നെ പ്രേക്ഷകർക്ക് എങ്ങനെയാണ് ഇഷ്ടപ്പെടുക എന്ന് ഞാൻ പലവട്ടം ചിന്തിക്കും. ചില കേസുകളിൽ അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഞാൻ വേണ്ടെന്ന് വച്ച സ്ക്രിപ്റ്റ് പിന്നീട് സിനിമയായി വന്നപ്പോൾ വൻ പരാജയമായി. അതിന്‍റെ ഭാഗമാകാത്തതിൽ എനിക്ക് വലിയ മതിപ്പു തോന്നിയിരുന്നു. ഇത് നമ്മുടെ സെൻസിബിലിറ്റിയുടെ പ്രശ്നം കൂടിയാണ്. വേണ്ടതും വേണ്ടാത്തതും നമ്മുടെ ഉള്ളിൽ നിന്ന് തന്നെ വേർതിരിച്ചെടുക്കാൻ കഴിയും.

വളരെ ബോൾഡായാണ് വെബ് സിരീസുകൾ നിർമ്മിക്കപ്പെടുന്നത്. സെൻസർ ബോർഡിന്‍റെ നിയന്ത്രണങ്ങൾ ഒന്നും തന്നെ ഇതിന് ബാധകമല്ല. എന്തു തോന്നുന്നു?

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...