വയസ്സാകുമ്പോൾ പെൺമക്കൾ താങ്ങും തണലും

മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത് എന്നാണ് പഴഞ്ചൊല്ല്. രണ്ടും എപ്പോൾ വേണമെങ്കിലും അടർന്നു പോകാം. അതിനാൽ കൂടുതലൊന്നും ആലോചിച്ച് കൊതിക്കേണ്ട. വീട്ടിൽ പെൺകുട്ടികളാണെങ്കിൽ പിന്നെ. ഈ പറച്ചിൽ വേറൊരു രീതിയിലാവും. എന്തു ചെയ്‌തിട്ടെന്താ? അന്യന്‍റെ മുതലല്ലെ! പക്ഷേ.. പെൺകുട്ടികളെ കുറിച്ച് ഇങ്ങനെയൊക്കെ പറയാൻ വരട്ടെ. ഇപ്പോഴത്തെ കാലത്ത് ട്രെന്‍റ് മാറി വരുകയാണ്. ആൺകുട്ടികളെക്കാൾ പെൺകുട്ടികളാണത്രേ കുടുംബത്തെ സ്നേഹിക്കുന്നവർ. സ്വന്തം അച്‌ഛനമ്മമാരെ സംരക്ഷിക്കാൻ നല്ല മനസ്സ് കാട്ടുന്നതും കൂടുതൽ പെൺകുട്ടികളാണെന്ന് പറഞ്ഞാൽ അതിശയോക്തി ഇല്ല.

കുറച്ചു നാൾ മുമ്പാണ് ഈ സംഭവം. അമ്മയുടെ മൃതദേഹവുമായി നാല് പെൺ മക്കൾ സഹോദരന്‍റെ വീട്ടു വാതിൽക്കൽ മൂന്നു മണിക്കൂറോളം കാത്തിരുന്നു. ഹൈന്ദവവാചാരമനുസരിച്ച് മകനാണ് അന്ത്യകർമ്മം നടത്തേണ്ടത്. അതിനു വേണ്ടിയാണ് പെൺമക്കൾ അന്വേഷിച്ചു ചെന്നത്. എന്നാൽ മകൻ വാതിൽ തുറക്കാൻ പോലും തയ്യാറായില്ല. പിന്നെ പെൺമക്കൾ തന്നെ കർമ്മങ്ങൾ നടത്തി.

ഇതിന്‍റെ കാരണം എന്തു തന്നെ ആവട്ടെ. ജീവിതാന്ത്യം വരെ മക്കളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷകൾ അസ്‌ഥാനത്താണെന്ന ധാരണകളെ തിരുത്തുന്നുണ്ട് ഈ സംഭവം. എന്നാൽ ആ ധാരണ തിരുത്തുന്നവരിൽ ഭൂരിപക്ഷം പെൺമക്കൾ തന്നെയാണെന്നാണ് പലരുടെയും അനുഭവം. ആൺമക്കൾ ചെയ്യുന്നില്ല എന്നല്ല ഇതിനർത്ഥം. പെൺകുട്ടികൾ മാത്രമുള്ള അച്‌ഛനമ്മമാർക്ക് പലപ്പോഴും തോന്നുന്ന അരക്ഷിതത്വത്തിന് ഇക്കാലത്ത് അടിസ്‌ഥാനമില്ല.

എന്നിട്ടും വീട്ടിൽ ആൺകുട്ടി പിറക്കുമ്പോൾ പെൺ പിറവിയേക്കാൾ കൂടുതൽ സന്തോഷിക്കുന്നവർക്ക് കുറവൊന്നുമില്ല. വീട്ടിൽ ആൺതരി ഉണ്ടെങ്കിലേ വംശം നിലനിൽക്കൂ എന്ന ചിന്താഗതി കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാൽ ഇന്നത്തെ മാറിയ ജീവിത സാഹചര്യങ്ങളിൽ അച്‌ഛനമ്മമാരുമായി കൂടുതൽ മാനസികബന്ധം പുലർത്തുന്നത് പെൺമക്കൾ തന്നെയാണെന്നാണ് ഗവേഷകർ പറയുന്നൽ.

കൊല്ലംകാരിയായ കൃഷ്‌ണമ്മയ്‌ക്ക് 80 വയസ്സായി. രാത്രി ഉറക്കത്തിനിടയിൽ സീലിംഗ് ഫാൻ പൊട്ടി ദേഹത്തു വീണു. കോളർ ബോൺ പൊട്ടി അവർ ആശുപത്രിയിലുമായി. ഡോക്ടർ പരിപൂർണ്ണ വിശ്രമം നിർദ്ദേശിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വീട്ടിൽ വന്നശേഷം നോക്കാൻ ആളില്ല. മകന്‍റെ ഭാര്യയ്‌ക്ക് അതൊന്നും ചെയ്യാൻ ഇഷ്‌ടമില്ല. അതോടെ വഴക്കായി. പിന്നെ, സ്വന്തം മകൾ തന്നെ അമ്മയെ ഏറ്റെടുത്തു. അതും 300 കി.മീറ്ററുകൾക്കപ്പുറം താമസിക്കുന്ന അവർ ആംബുലൻസുമായി വന്ന് സ്വന്തം വീട്ടിലേയ്‌ക്ക് കൊണ്ടു പോയി.

ഇതുപോലുള്ള നിരവധി സംഭവങ്ങൾ നമുക്ക് ചുറ്റും നിരന്തരം കാണാറുണ്ട്. സ്വന്തം മക്കൾ വീട്ടിൽ വേണ്ടെന്ന് ആഗ്രഹിക്കേണ്ട സാഹചര്യം ഉള്ള വൃദ്ധജനങ്ങളെ പോലും കാണാം. രാംകുമാറിന്‍റെ കഥ അത്തരത്തിലുള്ളതാണ്. സർക്കാർ ജോലിയിൽ നിന്ന് 10 വർഷം മുമ്പ് അദ്ദേഹം റിട്ടയർ ചെയ്‌തു. ഭാര്യ നേരത്തെ മരിച്ചു പോയതാണ്. ഏകാകിയായി മാറിയ അദ്ദേഹം സ്വന്തം വീട്ടിൽ മകനും ഭാര്യയ്‌ക്കുമൊപ്പം ഒരുവിധം കഴിഞ്ഞു കൂടുകയായിരുന്നു. അപ്പോഴാണ് കാൻസർ എന്ന രോഗം അദ്ദേഹത്തെ പിടിക്കൂടിയത്. രോഗബാധിതനായപ്പോൾ തുടക്കത്തിൽ മകൻ ചികിത്സയ്‌ക്കു തയ്യാറായി. പിന്നെ മടിയായി. അപ്പോൾ മകൾ വന്ന് കൂട്ടിക്കൊണ്ടുപോയി.

“എന്‍റെ മകളാണ്. പിന്നീട് എന്നെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. അവളുടേത് ലവ്മാര്യേജ് ആയിരുന്നു. അന്ന് ഞങ്ങൾ എതിർത്ത് ഇറക്കി വിട്ടതുപോലുമാണ്. എന്നിട്ടും ജീവിതത്തിന്‍റെ പ്രതിസന്ധിഘട്ടത്തിൽ അവൾ തന്നെ തുണയായി.” രാംകുമാർ കണ്ണീരോടെ പറയുന്നു.

വൃദ്ധസദനങ്ങളിൽ കഴിയുന്നവരുടെ കുടുംബ പശ്ചാത്തലം പരിശോധിച്ചാൽ ഒരു കാര്യം പൊതുവായി മനസ്സിലാക്കാം. ആൺമക്കൾ ഉള്ളവർ തന്നെയാണ് ഇങ്ങനെ എത്തുന്നവരിൽ ഭൂരിഭാഗവും. പെൺകുട്ടികൾ മാത്രമുള്ളതിന്‍റെ പേരിൽ ഒറ്റപ്പെട്ടു പോയി. അനാഥാലയത്തിൽ എത്തുന്ന മാതാപിതാക്കൾ, നേരത്തെ പറഞ്ഞവരെ അപേക്ഷിച്ച് കുറവാണ്. ബാംഗ്ലൂരിലെ ഒരു വൃദ്ധസദനത്തിന്‍റെ നടത്തിപ്പുകാരിയായ ശകുന്തളാദേവി ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ വൃദ്ധ സദനങ്ങളിൽ എത്തുന്ന ഭൂരിഭാഗം പേരുടെയും പാശ്ചാത്തലം വ്യത്യസ്‌തമല്ല പലരുടെയും മക്കൾ വിദേശത്താണ്. 65കാരിയായ വിജയലക്ഷ്‌മിയുടെ മകൻ ഭാര്യയേയും കൂട്ടി മസ്‌കറ്റിലാണ് താമസം. വലിയ വീട്ടിൽ വിജയലക്ഷമി ഒറ്റയ്‌ക്കായി. അമ്മ ഒറ്റയ്‌ക്കാണല്ലോ എന്ന കാരണം പറഞ്ഞ് മകൻ മസ്‌ക്കറ്റിലേക്ക് അവരെ കൂട്ടിക്കൊണ്ടു പോയി. ഭാര്യയ്‌ക്കും തനിക്കും ജോലിക്കു പോകാൻ എളുപ്പമാകുമല്ലോ എന്നോർത്താണ് അമ്മയെ കൊണ്ടു പോയത്. കുറച്ചു നാൾ കഴിഞ്ഞപ്പോൾ അമ്മയുടെ ആരോഗ്യം ക്ഷയിച്ചു വന്നപ്പോൾ മകൻ അമ്മയെ നാട്ടിലെ വീട്ടിലേക്ക് കൊണ്ടു വിട്ടു. പിന്നെ അയൽവക്കക്കാരുടെ കാരുണ്യത്തിലായി അവരുടെ ജീവിതം.

അച്‌ഛനമ്മമാരെ പരിപാലിക്കേണ്ട കാലം വരുമ്പോൾ എന്തു കൊണ്ടാവാം ചില ആൺമക്കൾ ഇങ്ങനെ പെരുമാറുന്നത്. ജീവിത പ്രാരാബദ്ധ്യങ്ങൾ കൂടുമ്പോൾ അവരുടെ സെൻറിമെന്‍റ്സ് നഷ്‌ടപ്പെടുതയാണോ?

വയസ്സായ മാതാപിതാക്കളെ പരിചരിക്കാനും ശ്രദ്ധിക്കാനും ആഗ്രഹമുണ്ട്. എന്നാൽ ജോലിയുടെ പേരിൽ വീടു വിട്ടു നിൽക്കേണ്ടി വരുന്നതും അടിക്കടിയുള്ള ട്രാൻസ്ഫറും ജീവിതത്തെ അസ്‌ഥിരപ്പെടുത്തുന്നു. ഇതിനു പുറമെ വീട്ടുചെലവ് കുട്ടികളുടെ കാര്യങ്ങൾ ഇതെല്ലാം നോക്കേണ്ടി വരുന്നു. മിക്ക വീടുകളിലും ഭാര്യമാർ ഉദ്യോഗസ്‌ഥരായതോടെ അവരും തിരക്കിലായി. ഭർത്താവിന്‍റെ അമ്മയേയും അച്‌ഛനേയും പരിപാലിക്കേണ്ടത് തന്‍റെ മാത്രം ദൗത്യമല്ലെന്ന് കരുതിന്ന മരുമക്കളും ഉണ്ട്. പെൺമക്കൾ ഉണ്ടെങ്കിൽ രോഗശുശ്രൂഷ അവർ ചെയ്യട്ടെ എന്നു പറഞ്ഞ് മാറി നിൽക്കുന്ന മരുമക്കളും ഉണ്ട്.

അണുകുടുംബം എന്ന ചിന്ത വർദ്ധിച്ചതോടെ. വീട്ടിൽ നാലുപേരിൽ കൂടുതൽ വേണമെന്ന് പലരും കരുതുന്നുമില്ല. ഇങ്ങനെ വയസ്സു കാലത്ത് മാതാപിതാക്കൾ ഒറ്റപ്പെടാൻ ഇടയാവുന്ന സാഹചര്യങ്ങൾ നിരവധിയാണ്. ഇവിടെയെല്ലാം തന്നെ പ്രത്യാശ പെൺകുട്ടികളുള്ള മാതാപിതാക്കൾക്കാണ്. അച്‌ഛനമ്മമാരും, മക്കളും ഒരുപോലെ വിദ്യാഭ്യാസമുള്ള ഒരു കാലഘട്ടത്തിലും എന്തു കൊണ്ടിങ്ങനെ സംഭവിക്കുന്നു എന്നു ചോദിച്ചാൽ സ്വത്തുമായി ബന്ധപ്പെട്ട ചില ചിന്തകൾ ആണ് ഏറ്റവും പ്രധാന കാര്യമെന്നാണ് മനശാസ്‌ത്രജ്‌ഞയായ ദിവ്യയുടെ അഭിപ്രായം.

“ആൺമക്കൾക്കും പെൺമക്കൾക്കും തുല്യമായി സ്വത്ത് വീതം വയ്‌ക്കുന്നതാണ് ഇപ്പോഴത്തെ രീതി. അതിനാൽ അച്‌ഛനമ്മമാരുടെ കാര്യവും തങ്ങളുടെ മാത്രം ബാധ്യതയല്ല. പെൺമക്കളും ശ്രദ്ധിക്കണമെന്ന ചിന്ത ആൺമക്കൾ പൊതുവേ പ്രകടിപ്പിക്കാറുണ്ട്.”

പെൺമക്കൾ മാത്രമുള്ള അച്ഛനമ്മമാരുടെ ഏറ്റവും വലിയ ഭയം പ്രായമാകുമ്പോൾ ആരും കൂടെ ഉണ്ടാവില്ല എന്നാണ്. പെൺമക്കളെ കെട്ടിച്ചയച്ചാൽ പിന്നെ ആരാണുണ്ടാവുക? എന്നാൽ മാതാപിതാക്കളോട് വൈകാരികമായ അടുപ്പം പെൺമക്കൾക്കാണ് കൂടുതൽ തോന്നുക. മറ്റൊന്ന് സാമ്പത്തികമായ ഭദ്രതയും ഇക്കാലത്ത് പെൺകുട്ടികൾക്കുണ്ട്. ഭർത്താവിനെ ആശ്രയിക്കാതെ തന്നെ അവർക്ക് അച്‌ഛനമ്മമാരുടെ കാര്യങ്ങൾ നോക്കാനുള്ള സാമ്പത്തിക ശേഷി ഉളളതു കൊണ്ട് അവർ അതിനു സന്തോഷപൂർവ്വം തയ്യാറാകും. ഇനി മാതാപിതാക്കൾക്കുമുണ്ട് ചില രീതികൾ. സ്വന്തം മകളെ സ്നേഹിക്കുന്നത്ര മരുമകളെ സ്നേഹിച്ചെന്നു വരില്ല. അപ്പോൾ തിരിച്ചും അത്രയൊക്കെയല്ലേ പ്രതീക്ഷിക്കാൻ പറ്റൂ. മകളെപ്പോലെ തന്നെ മരുമകളെയും സ്നേഹിക്കുന്ന വീട്ടിൽ മാതാപിതാക്കൾക്ക് ഒറ്റപ്പെടൽ ഉണ്ടാകില്ല. മകളായാലും മരുമകളായാലും സ്നേഹം കൊടുത്തോളൂ… അതു ഇരട്ടിയായി തിരിച്ചു കിട്ടും. ഉറപ്പ്.

വീട്ടിലിരുന്നും മികച്ച വരുമാനം

ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്, “എവരി ക്രൈസിസ് കം വിത്ത് ആൻ ഓപ്പർച്ചുണിറ്റി” അതായത് പ്രതിസന്ധി ഘട്ടങ്ങൾ പുതിയ അവസരങ്ങളിലേക്ക് വഴി തുറക്കുമെന്ന്. ഈ ചൊല്ല് ഈ കൊറോണക്കാലത്ത് ഏറെ അർത്ഥവത്തായിരിക്കുന്നു.

വിദ്യാഭ്യാസം, ഐടി, ടെക്നോളജി എന്നിവയുമായി ബന്ധപ്പെട്ട് ധാരാളം തൊഴിലവസരങ്ങളാണ് നമുക്ക് മുന്നിലെത്തിയത്. ഇതിന് കാരണമായതോ ലോക്ക്ഡൗണും. ലോക്ക്ഡൗൺ കാലത്ത് എല്ലാവരിൽ നിന്നും അകന്ന് വീടിനകത്ത് ഒതുങ്ങി കഴിയേണ്ടി വന്ന സാഹചര്യത്തിൽ പ്രതിസന്ധിയെ അതിജീവിക്കാനുള്ള പുതിയ വഴികളെക്കുറിച്ചാണ് ഭൂരിഭാഗം പേരും ചിന്തിച്ചത്. ഈ അവസരത്തിൽ സോഫ്റ്റ്‍വെയർ, ഐടി, ഓൺലൈൻ ഡെലിവറി, വെർച്വൽ എജ്യുക്കേഷൻ, ആപ്ലിക്കേഷൻ എന്നിവയുടെ ഡിമാന്‍റ് വർദ്ധിച്ചു. സൂം ഏതാനും ദിവസങ്ങൾ കൊണ്ടാണ് കോടിപതിയായ ആപ്ലിക്കേഷനായി മാറിയത്. അതുപോലെ മറ്റ് ചില ആപ്ലിക്കേഷനുകളും.

ഈ പ്രതിസന്ധി ഘട്ടത്തിൽ കോച്ചിംഗ് കോഴ്സുകളും ഏറെ വർദ്ധിച്ചു. ഇത് നേരത്തെ തന്നെ ഡവല്പ്ഡായിരുന്നുവെങ്കിലും സ്ക്കൂൾ കോളേജ് അടച്ചതോടെ കോച്ചിംഗ് ക്ലാസുകളുടെ പ്രാധാന്യം ഒന്നു കൂടി വർദ്ധിച്ചു. ജോലി നഷ്ടപ്പെട്ട് വീട്ടിലിരിക്കുന്നവർക്കോ തൊഴിലന്വേഷകർക്കോ ബിസിനസ് ഡൗൺ ആയി ഇരിക്കുന്നവർക്കോ ആത്മവിശ്വാസമുണ്ടെങ്കിൽ ധൈര്യപൂർവ്വം ഇതൊരു ബിസിനസായി വികസിപ്പിക്കാവുന്നതാണ്.

വീട്ടിൽ ഇരുന്ന് കേക്ക് ഉണ്ടാക്കാം

വീട്ടിൽ ആരുടെയെങ്കിലും ബർത്ത് ഡേയോ വെഡ്ഡിംഗ് ആനിവേഴ്സറിയോ അതുമല്ലെങ്കിൽ ന്യൂബോൺ ബേബി വെൽക്കം ട്രീറ്റോ ആഘോഷിക്കുന്നുവെങ്കിൽ കേക്ക് കട്ടിംഗ് എന്നത് ഒഴിച്ചു കൂടാനാവാത്ത ഒന്നായിരിക്കുകയാണല്ലോ. മറ്റൊന്ന്, ഈ കൊറോണക്കാലം കേക്ക് ബിസിനസിന് വലിയൊരു അവസരമൊരുക്കിയെന്നതാണ്. ആളുകൾ കടയിൽ നിന്നും കേക്ക് വാങ്ങുന്നത് ഒഴിവാക്കിയിരിക്കുകയാണ്. അതിനാൽ സ്വന്തം താമസ സ്‌ഥലത്തിനടുത്ത് നിന്നോ അല്ലെങ്കിൽ സ്വന്തമായോ കേക്ക് തയ്യാറാക്കിയോ ഉപയോഗിക്കാനാണ് മിക്കവരും ഇഷ്ടപ്പെടുന്നത്. സ്വന്തമായി കേക്ക് തയ്യാറാക്കാനുള്ള ആത്മവിശ്വാസമുണ്ടെങ്കിൽ ഈ കല നിങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ മറ്റുള്ളവരെ കൂടി പരിശീലിപ്പിച്ച് മികച്ചൊരു വരുമാനം സ്വന്തം നിലയിൽ ഉണ്ടാക്കാവുന്നതേയുള്ളൂ.

ഇതേക്കുറിച്ച് മെറാക്കി ഹോം ബേക്കേഴ്സ് ദീപ്തി പറയുന്നതിങ്ങനെയാണ്,“ എനിക്ക് ബേക്കിംഗ് ഒത്തിരിയിഷ്ടമുള്ള കാര്യമാണ്. ഈ ലോക്ക്ഡൗൺ കാലത്താണ് എന്‍റെ ഈ ഇഷ്ടത്തിന് വളരെയേറെ വളർച്ചയുണ്ടായത്. വളരെ സിംപിൾ കേക്ക് മേക്കിംഗിൽ തുടങ്ങി കസ്റ്റമൈസ്ഡ് ഡിസൈനർ കേക്ക് വരെ തയ്യാറാക്കാൻ പഠിച്ചു. എന്‍റെ പരിചയക്കാരും അയൽക്കാരുമൊക്കെ എന്നെ നല്ലവണ്ണം പ്രോത്സാഹിപ്പിച്ചു. അതോടെ എന്‍റെ ഉത്സാഹവും ഏറി. അതെനിക്കൊരു നല്ല വരുമാന മാർഗ്ഗമായെന്ന് പറഞ്ഞാൽ മതിയല്ലോ.”

“ബേസിക് കേക്ക് പഠിച്ചെടുക്കാൻ 1500 മുതൽ 2000 രൂപ വരെ ചെലവു വരും. ഡിസൈനർ കേക്ക് തയ്യാറാക്കുന്ന വിധം പഠിക്കാൻ 3000 തുടങ്ങി 5000 രൂപ വരെ ചെലവ് വരും. ബേക്കിംഗിൽ അത്യാവശ്യം നല്ല അറിവും ആത്മവിശ്വാസവും കൈമുതലായിട്ടുള്ളവർക്ക് കേക്ക് മേക്കിംഗിൽ ഓൺലൈൻ ട്രെയിനിംഗ് നൽകി നല്ല വരുമാനമുണ്ടാക്കാം. ഇങ്ങനെയൊരവസരം വഴി തുറന്നു കിട്ടുന്നതോടെയുണ്ടാകുന്ന സന്തോഷം എത്രമാത്രമായിരിക്കുമെന്ന് ചിന്തിച്ചു നോക്കിക്കേ…

ഡാൻസ് ക്ലാസ്

പണ്ടുകാലം തൊട്ടെ മനുഷ്യൻ ഏറെയിഷ്ടപ്പെടുന്ന കലയാണ് നൃത്തമെന്നത്. നൃത്തത്തിനുള്ള ഡിമാന്‍റിന് ഒട്ടും മങ്ങലേറ്റിട്ടില്ല. കലാപരിപാടികളായാലും വിവാഹമായാലും പാർട്ടിയായാലും ഗെറ്റ്റ്റുഗദർ ആയാലും ശരി എല്ലായിടത്തും നൃത്തത്തിന് അതിന്‍റേതായ സ്‌ഥാനമുണ്ട്. മറ്റൊന്ന് ചെറിയ ആഘോഷാവസരങ്ങളിലായാലും വളരെ മനോഹരമായി താളബോധത്തോടെയും ഭംഗിയുള്ള ചലനങ്ങളോടെയും നൃത്തം ചെയ്യണമെന്നാണ് ഭൂരിഭാഗംപ്പേരും ആഗ്രഹിക്കുക. അതിനുവേണ്ടി എത്ര പണം മുടക്കാനും അവർ റെഡിയാണ്. ഹിപ്പ് ഹോപ്പ്, ബാലെ, ഫോക്ക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ് എന്നിവയിൽ പ്രാവീണ്യം ഉള്ളവർക്ക് ഓൺലൈനിലൂടെ നൃത്ത പരിശീലന ക്ലാസുകൾ എടുത്ത് വരുമാനമുണ്ടാക്കാം. പുറത്തു പോയി നൃത്തം പഠിക്കാൻ മടിയായിട്ടുള്ള വീട്ടമ്മമാരും പെൺകുട്ടികളുമൊക്കെ ഇത്തരം ഓൺലൈൻ ക്ലാസുകളിലൂടെ പരിശീലനം നേടുമെന്നത് ഉറപ്പാണ്. ഏറ്റവും മികച്ചൊരു വരുമാന മാർഗ്ഗമാണ് നൃത്തമെന്നത്.

പേഴ്സണാലിറ്റി ഡവലപ്മെന്‍റ്

കൊറോണ അക്ഷരാർത്ഥത്തിൽ എല്ലാവരേയും വീട്ടിൽ ഇരുത്തുകയാണ് ഉണ്ടായത്. ഇങ്ങനെ വീട്ടിൽ അടച്ചിരിക്കുന്ന ശീലം ഇല്ലാത്ത മുതിർന്നവരിലും കുട്ടികളിലും ഇത് വല്ലാത്ത മുഷിച്ചിലാണ് ഉണ്ടാക്കിയിരിക്കുന്നത്. എല്ലാവരും മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഇത്തരം അവസരത്തിൽ പേഴ്സണാലിറ്റി ഡവലപ്മെന്‍റിൽ പരിശീലനം നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് പറ്റിയ അവസരമാണ്.

ഓരോ രക്ഷിതാവും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് അറിവുണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. പഠനത്തിനൊപ്പം കുട്ടികളിൽ ശരിയായ വ്യക്‌തിത്വ വികാസവും ഉണ്ടാകാൻ അവർ ആഗ്രഹിക്കുന്നുണ്ട്. അതിനാൽ ഓൺലൈൻ പേഴ്സണാലിറ്റി ഡവലപ്മെന്‍റ് കോഴ്സ് സ്വന്തം സമയവും സൗകര്യവുമനുസരിച്ച് ആരംഭിക്കാവുന്നതാണ്. പേഴ്സണാലിറ്റി ഡവലപ്മെന്‍റ് കോഴ്സിന് തന്നെ ഡിമാന്‍റ് ഏറെയാണ്. 3-4 പേരെ കോഴ്സിന് ലഭിച്ചാലും മാസം 12,000 മുതൽ 15,000 രൂപ വരെ വരുമാനമുണ്ടാക്കാം.

കോഡിംഗ് ക്ലാസുകൾ

ടെക്നോളജിയുടെ ലോകത്തിൽ മികവ് സൃഷ്ടിക്കാൻ കോഡിംഗ് അറിഞ്ഞിരിക്കേണ്ടതാവശ്യമാണെന്ന് വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞിരിക്കുന്നു. ഐടി അധ്യാപകർക്ക് ഇത് മികച്ചൊരു അവസരമാണ് തുറന്നിട്ടിരിക്കുന്നത്. അതുപോലെ തന്നെ പഠനത്തിന്‍റെ ഈ പുതിയ രീതിയെപ്പറ്റി പഠിക്കാൻ കുട്ടികൾക്കും അവസരം ലഭിക്കുകയാണ്. അവരുടെ ഭാവി ഉജ്ജ്വലമാക്കാൻ ഇത് വഴി തുറക്കും. കോഡിംഗ് പ്രോഗ്രാമിംഗ് എന്ന മാധ്യമത്തിലൂടെ വെബ്സൈറ്റ്, സോഫ്റ്റ്‍വെയർ എന്നിവ സൃഷ്ടിക്കാൻ പറ്റും. കോഡിംഗിന് ഏറെ ഡിമാൻറും വർദ്ധിച്ചിരിക്കുകയാണ്. ഐടിയുമായി ബന്ധപ്പെട്ടവർക്കും കോഡിംഗിനെപ്പറ്റി നല്ല അറിവുമുള്ളവർക്കും ഇതിൽ ഓൺലൈൻ കോച്ചിംഗ് നൽകി മികച്ച വരുമാനം ഉണ്ടാക്കാനാവും.

കരിയർ കൗൺസിലിംഗ്

10-ാം ക്ലാസ് കഴിഞ്ഞ് ഏത് സ്ട്രീം തെരഞ്ഞെടുക്കണം അല്ലെങ്കിൽ 12-ാം ക്ലാസ് കഴിഞ്ഞ് ഏത് പഠന മേഖല തെരഞ്ഞെടുക്കണം എന്നിങ്ങനെയുള്ള സംശയങ്ങൾ ബഹുഭൂരിഭാഗം കുട്ടികൾക്കും ഉണ്ടാകാറുണ്ട്. ഇക്കാര്യത്തിൽ മാതാപിതാക്കളുടെ സമ്മർദ്ദം വേറെയും. മറ്റൊന്ന് തന്‍റെയുള്ളിലെ കഴിവുകൾ എന്തെല്ലാമാണെന്ന ധാരണ കുട്ടികൾക്ക് ഉണ്ടാകണമെന്നില്ല. തെറ്റായ തീരുമാനങ്ങൾ എടുക്കുന്നതിനാൽ പിന്നീട് പശ്ചാത്തപിക്കേണ്ടതായും വരും. ഇത്തരം സാഹചര്യമുണ്ടാകാതിരിക്കാൻ കുട്ടികളുമായി സംസാരിച്ച് അവരുടെ അഭിരുചി മനസിലാക്കി അതിനനുസരിച്ചുള്ള കരിയർ കെട്ടിപ്പടുക്കാൻ സഹായിക്കുന്നതിലാണ് വിജയം. ഇത് കരിയർ കൗൺസിലിംഗിലൂടെയാണ് ചെയ്യുക. ശരിയായ കരിയർ തെരഞ്ഞെടുക്കാൻ ഈ രീതി അവരെ സഹായിക്കും. ഈ കൊറോണക്കാലത്ത് കരിയർ കൗൺസിലിംഗിനുള്ള സാധ്യത ഒന്നു കൂടി വർദ്ധിച്ചിരിക്കുകയാണ്.

നല്ലൊരു വരുമാനമാർഗ്ഗമാക്കാവുന്ന മേഖലയാണിത്. ഒരു കുട്ടിയെ രണ്ട് മണിക്കൂർ നേരം കൗൺസിലിംഗ് ചെയ്യുന്നതിന് കുറഞ്ഞത് 2000 മുതൽ 3000 രൂപ വരെ ഫീസായി ഈടാക്കാൻ പറ്റും.

ഫിറ്റ്നസ് ട്രെയിനിംഗ്

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആളുകൾ സ്വന്തം ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തി തുടങ്ങിയിരിക്കുകയാണ്. വ്യായാമവും യോഗയും മറ്റും മിക്കവരുടെയും ദിനചര്യയുടെ ഭാഗമാക്കിയിരിക്കുന്നു. സുംബ, എയ്റോബിക്സ്, ജിം എന്നിവയൊക്കെ ഇന്ന് ഫിറ്റ്നസിൽ താൽപര്യം പുലർത്തുന്നവരുടെ ദിനചര്യകളാണ്. മാത്രമല്ല ഹെൽത്ത് മെയിന്‍റൻസിനായി ആയിരക്കണക്കിന് രൂപ മുടക്കാനും അവർ റെഡിയാണ്. ആരോഗ്യമുണ്ടെങ്കിലല്ലേ സന്തോഷകരമായ ജീവിതം നയിക്കാനാവൂ. അതിനു വേണ്ടി കഷ്ടപ്പാടുകൾ സഹിക്കുന്നതിൽ യാതൊരു തെറ്റുമില്ല. അതൊരു വിലയേറിയ ഇൻവെസ്റ്റ്മെന്‍റാണ്. മറ്റൊന്ന് ഇപ്പോഴത്തെ അവസ്‌ഥയിൽ ഫിറ്റ്നസ് ട്രെയിനിംഗ് സെന്‍ററുകളിൽ പോയി വ്യായാമം പരിശീലിക്കുകയെന്നതിൽ വളരെയധികം പരിമിതിയുമുണ്ട്. ഈ സാഹചര്യത്തിൽ ഫിറ്റ്നസ് ട്രെയിനിംഗിൽ അഭിരുചിയുള്ളവർക്ക് ഇത് നല്ലൊരു വരുമാന മാർഗ്ഗമാക്കാം. സൂം മീറ്റ് തുടങ്ങിയവയിലൂടെ വീട്ടിലിരുന്നു കൊണ്ട് ഫിറ്റ്നസ് ട്രെയിനിംഗ് നൽകാനാവും. ഈയൊരു സാഹചര്യത്തിൽ ഫിസിക്കൽ ട്രെയിനറിനുള്ള സാധ്യത എത്രമാത്രമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ദിവസങ്ങൾക്കും മണിക്കൂറിനും അനുസരിച്ച് കോഴ്സ് ചിട്ടപ്പെടുത്തി വരുമാനമുണ്ടാക്കാം.

“ഫിറ്റ്നസ് ട്രെയിനിംഗിൽ നല്ല അവഗാഹമുള്ളവർക്ക് മണിക്കൂറിന് ഒരു വ്യക്‌തിയിൽ നിന്നും സ്‌റ്റാൻഡേഡ് കോഴ്സിനായി 500 രൂപ മുതൽ 800 രൂപ വരെ ഈടാക്കാം. കോഴ്സ് ടൈപ്പ് അനുസരിച്ചും ഫീസ് ചാർജ് ചെയ്‌ത് വരുമാനം വർദ്ധിപ്പിക്കാം” എന്നാണ് ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഹെൽത്ത് ആന്‍റ് ഫിറ്റ്നസ് കൺസൾട്ടന്‍റ് ഹരീഷ് കുമാർ ശർമ്മ പറയുന്നത്.

എൻട്രൻസ് കോച്ചിംഗ് 

കോച്ചിംഗ് എന്നത് എപ്പോഴും ഏറെ ഡിമാന്‍റുള്ള മേഖലയാണ്. കൊറോണയെ തുടർന്ന് ഓൺലൈൻ കോച്ചിംഗിനുള്ള സാധ്യത ഒന്നു കൂടി വർദ്ധിച്ചു. കുട്ടികളുടെ പഠനകാര്യങ്ങളിൽ ബ്രേക്ക് ഉണ്ടാകരുതെന്ന് രക്ഷിതാക്കളും കുട്ടികളും ഒരുപോലെ ആഗ്രഹിക്കുന്നുണ്ട്. ഏത് കോഴ്സിനായാലും ശരി പഠനത്തിൽ വിട്ടു വീഴ്ച ഉണ്ടാകാൻ അവർ ആഗ്രഹിക്കുന്നില്ല. ജോയിന്‍റ് എൻട്രൻസ് എക്സാമിനേഷൻ, ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റ് ഇൻ എൻജിനീയറിംഗ്, ബാങ്കിംഗ് സെക്റ്റർ തുങ്ങിയവയിലെല്ലാം ഓൺലൈൻ കോച്ചിംഗിലൂടെ പരിശീലിച്ച് പ്രവേശനം നേടാനാണ് വിദ്യാർത്ഥികൾ ആഗ്രഹിക്കുക. അതിന് എത്ര പണം മുടക്കാനും അവർ സന്നദ്ധരാകുന്നു. ഇത്തരം വിഷയങ്ങളിൽ നല്ല അവഗാഹവും പരിജ്ഞാനവും ഉള്ളവർക്ക് ഓൺലൈൻ വഴി എൻട്രൻസ് കോച്ചിംഗ് പരിശീലനം നൽകാവുന്നതാണ്. അതിലൂടെ ആയിരക്കണക്കിന് വരുമാനവും ഉണ്ടാക്കാനാവും.

ബിസിനസ് കോച്ചിംഗ്

ബിസിനസ് കോച്ചിംഗും നല്ലൊരു വരുമാന മാർഗ്ഗമാണ്. സ്വന്തം നിലയിലും കസ്റ്റമേഴ്സിനും മികച്ച ഐഡൻന്‍റിറ്റിയും ലാഭവും ഉണ്ടാകാൻ ആദ്യം ബിസിനസ് ട്രെയിനറിന്‍റെ സഹായം തേടേണ്ടി വരാം. ബിസിനസിലും മാർക്കറ്റിംഗിലും നല്ല അറിവും പരിജ്ഞാനവുമുണ്ടായിരിക്കുക, ആളുകളുമായി സംസാരിച്ച് അവർക്ക് ഏത് മേഖലയിൽ ബിസിനസ് നടത്താനാണ് താൽപര്യമെന്നറിയാനുള്ള കഴിവ്, മാർക്കറ്റിൽ ഡിമാന്‍റുള്ള വിഭാഗം ഏതെന്ന് തിരിച്ചറിയാനുള്ള കഴിവുമൊക്കെ ഈ രംഗത്ത് കരിയർ കെട്ടിപ്പടുക്കാൻ ആവശ്യമായ ഘടകങ്ങളാണ്. മികവുള്ളവർക്ക് മികച്ച വരുമാനമുണ്ടാക്കാം.

സബജക്റ്റ് കോച്ചിംഗ്

കുട്ടികളുടെ പഠനം സുഗമമായി നടത്താൻ കോച്ചിംഗ് ഏറ്റവുമാവശ്യമാണ്. ഏതെങ്കിലും സബജക്റ്റിൽ എക്സ്പെർട്ടായ ഒരു വ്യക്‌തിയ്ക്ക് ഓൺലൈൻ സബ്ജക്റ്റ് കോച്ചിംഗ് നൽകി നല്ലൊരു വരുമാനം കണ്ടെത്താം. ഓൺലൈൻ ഗ്രൂപ്പ് കോച്ചിംഗും നടത്താം. അല്ലെങ്കിൽ ഇൻഡിവിജ്വൽ കോച്ചിംഗ് രീതിയും അവലംബിക്കാം.

നേതൃത്വപാടവം നേടാനുള്ള വഴികൾ

നിനക്ക് ആരാവാനാണ് ആഗ്രഹം… ഈ രാജ്യത്തിന്‍റെ പ്രസിഡന്‍റ് ആവണോ? ഇത്തരത്തിലുള്ള ചോദ്യങ്ങൾ സ്കൂളിൽ പഠിക്കുമ്പോൾ പെൺകുട്ടികൾ നേരിട്ടിട്ടുണ്ടാവാം.

കൽപ്പന ചൗള, ഇന്ദിരാഗാന്ധി…. ഇവരെപ്പോലെ ആവണം എന്നൊക്കെയാവും പെൺകുട്ടികൾ ഉത്തരം പറഞ്ഞിട്ടുണ്ടാവുക. എന്നാൽ വളർന്നു കഴിയുന്നതോടെ കരുത്തുള്ള സ്ത്രീയാവാനുള്ള ശ്രമങ്ങൾ എല്ലാം തന്നെ വീട്ടിൽ നിന്നും നാട്ടിൽ നിന്നും മുളയിലെ നുള്ളി നശിപ്പിക്കുന്ന സാഹചര്യത്തിലൂടെയാവും ഭൂരിപക്ഷവും കടന്നു പോവുക. ലിംഗവിവേചനത്തിന്‍റെ ഇരയായിരിക്കും പലരും.

സ്ത്രീയ്‌ക്ക് എന്തെങ്കിലും മേഖലയിൽ ലീഡറായി വളരാൻ ആണുങ്ങളെ അപേക്ഷിച്ച് ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വരുന്നു. കരുത്തുള്ള സ്ത്രീ ആകർഷകയല്ല എന്ന വിശ്വാസം പൊതുവെ സമൂഹത്തിനുണ്ട്. നേതൃത്വ ഗുണമുള്ള ആധികാരികതയുള്ള ആധിപത്യ ശേഷിയുള്ള സ്ത്രീകളിൽ പലരും ഉന്നതമായ സഥാനത്ത് എത്തിപ്പെടാതിരിക്കാനുള്ള കാരണം വളരെ ലളിതമാണ്. ആഗ്രഹം പ്രകടിപ്പിക്കാതിരിക്കലും വിപരീത ചിന്തയും എന്തു തെരഞ്ഞെടുക്കുന്നു എന്നുള്ളതും പ്രധാനമാണല്ലോ. സാദ്ധ്യതകളെക്കുറിച്ച് ബോധമില്ലാഞ്ഞിട്ടൊന്നുമല്ല. മനസ്സ് വേണ്ടെന്ന് വച്ചിട്ടു തന്നെയാണ് പലരും ഉയർന്നു വരാത്തത്. സ്ത്രീകൾക്ക് താൻ ഏർപ്പെടുന്ന മേഖലയിൽ വിജയിക്കാനായി ഒരു ഫണ്ടമെന്‍റൽ ഐഡന്‍റിറ്റി ഷിഫ്റ്റ് ആവശ്യമാണ്. വിജയിച്ച എല്ലാ സ്ത്രീകളും ഈ ഗുണം പ്രകടിപ്പിച്ചവരാണ്. സാമൂഹികവും സംഘടനാപരവുമായ വെല്ലുവിളികളെ പുരുഷന്മാരെ അപേക്ഷിച്ച് പതിൻമടങ്ങ് ശക്‌തിയോടെ എതിർത്തു തോൽപ്പിച്ചിട്ടാണ് ഉയർന്ന സ്‌ഥാനം അലങ്കരിക്കുന്ന സ്ത്രീകൾ വിജയ കീരിടം ചൂടിയിട്ടുള്ളത്. അഭിമാനിക്കാവുന്ന സംഗതിയാണിത്. സ്ത്രീയുടെ ശക്‌തി വെളിപ്പെടുന്ന വിജയവുമാണിത്.

മാറ്റം സാധ്യമാണ്

നിങ്ങളുടെ ഉള്ളിൽ ഉള്ള ശക്‌തിയെ തിരിച്ചറിയുക എന്നുള്ളത് പ്രധാനമാണ്. ആത്മവിശ്വാസത്തോടെ മുന്നേറാൻ ഇത് സഹായിക്കും. ഇങ്ങനെ തിരിച്ചറിവുണ്ടാവുന്നവർക്ക് പ്രസിഡന്‍റും ആവാൻ കഴിയും! ആത്മവിശ്വാസമാണല്ലോ ഒരാളെ മുന്നോട്ട് നയിക്കുന്ന ഘടകം. സമ്മർദ്ദങ്ങളെ അതിജീവിക്കാൻ സാധിക്കുന്നവർക്ക് തന്‍റെ ജോലിയിൽ നന്നായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. വിജയത്തിലേക്കുള്ള അടുത്ത ചവിട്ടുപടി കഠിനാധ്വാനമാണ്. പിന്നെ മനസ്സിലുള്ള ആശങ്ക അകറ്റുന്നതിന് കൗൺസിലിംഗും ചെയ്യേണ്ടതായി വരാം. കുറഞ്ഞ ആത്മവിശ്വാസം ഉള്ളവരെ ഉയർന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നവരായി മാറ്റാൻ കൗൺസിലിംഗിലൂടെ സാധിക്കും.

കരിയറിൽ ഉന്നതമായ സ്‌ഥാനം നേടിയെടുക്കുന്നതിനായി സമ്മർദ്ദ രഹിതമായ ജീവിതം നയിക്കേണ്ടത് ആവശ്യമാണ്. സ്വപ്നങ്ങളെ വിടാതെ പിന്തുടരുക എന്നതാവണം ലക്ഷ്യം. അതിനാൽ ഉള്ളിലുള്ള നിങ്ങളെ ആദ്യം തിരിച്ചറിയുകയാണ് വേണ്ടത്. വിജയത്തിലേക്കുള്ള കുതിപ്പ് യഥാർത്ഥത്തിൽ ആരംഭിക്കുന്നത് അപ്പോഴാണ്.

സ്വയം അറിയുക

സ്വന്തം കഴിവും ദൗർബല്യവും ജീവിതത്തിലെ ഉദ്ദേശ്യവും തിരിച്ചറിയുക എന്നുള്ളത് വളരെ പ്രധാനമാണ്. അതുവരെ നിങ്ങൾക്ക് അന്യമായിരുന്ന കാര്യങ്ങൾ ട്രൈ ചെയ്യണം. അപ്പോൾ നിങ്ങളുടെ യഥാർത്ഥ ശക്‌തി തിരിച്ചറിയാൻ കഴിയും. ശ്രമം നടത്താഞ്ഞാൽ എങ്ങനെയാണ് നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും എന്ന് നിശ്ചയിക്കാനാവുക.

“ഞാനെപ്പോഴും എന്തെങ്കിലുമൊക്കെ ട്രൈ ചെയ്‌തു കൊണ്ടിരിക്കും. പ്രത്യേകിച്ചു അധികം അറിവില്ലാത്ത കാര്യങ്ങൾ. അങ്ങനെയാണ് ഒരാൾ വളരുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.” യാഹുവിന്‍റെ സിഇഒ മരീസാ മേയർ പറയുന്നു.

ജീവിതത്തിന്‍റെ ഉദ്ദേശ്യലക്ഷ്യം

ഉദ്ദേശ്യലക്ഷ്യം എപ്പോഴും ഉള്ളിൽ ജ്വലിക്കുമ്പോൾ ലക്ഷ്യം നേടിയെടുക്കാനുള്ള വഴികൾ തെളിഞ്ഞു വരും. ലക്ഷ്യ പ്രാപ്തിയിലെത്താൻ അതു തന്നെ ധാരാളം. നിങ്ങൾ ആരാവണമെന്ന് സ്വയം നിശ്ചയിക്കുന്ന അവസ്‌ഥയുണ്ടാവും. അത് നേടിയെടുക്കാൻ എന്തെല്ലാം കാര്യങ്ങൾ പഠിക്കണമെന്നും ബോധ്യം വരും. അതിനനുസരിച്ച് പ്രവർത്തിക്കുമ്പോൾ ലക്ഷ്യസ്‌ഥാനം അകലെയല്ലാതായി തീരും. വിജയം ഉണ്ടാവും.

പെഴ്സണൽ പ്രൊമോഷൻ

ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം നിങ്ങളുടെ ബിസിനസ്സിൽ സമനിലകൾക്കു വേണ്ടിയും നില കൊള്ളാൻ തയ്യാറാവണം. കൈകോർക്കുമ്പോൾ, ഭാവിയിൽ വലിയ കാര്യങ്ങൾ ചെയ്യുന്നതിന്‍റെ ഭാഗമായുള്ള ഒത്തു തീർപ്പായി കണ്ടാൽ മതി. അതൊരു പരാജയമല്ല എന്നോർക്കുക. വിജയത്തിന്‍റെ വഴിയിലേയ്‌ക്ക് സ്വയം ഇറങ്ങി നിൽക്കുക. ആരും ഉന്തി തള്ളി കൊണ്ടു വരരുത് നിങ്ങളെ സ്വയം അതിന് തയ്യാറാക്കുക. നിങ്ങളെയും നിങ്ങളുടെ ജോലിയെയും വിസിബിൾ ആവുന്ന തരത്തിൽ കാര്യങ്ങൾ ചെയ്യണം. അതിൽ ചമ്മലിന്‍റെ ആവശ്യം വരുന്നില്ല. പേഴ്സണൽ പ്രൊമോഷൻ മോശം കാര്യമല്ലെന്ന് മനസ്സിലാക്കുക.

നിങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുക

എപ്പോഴും തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുന്നവരായിരിക്കും ലീഡർഷിപ്പ് ക്വാളിറ്റിയുള്ളവർ. തങ്ങളുടെ അസാന്നിദ്ധ്യത്തിൽപ്പോലും സാന്നിദ്ധ്യം അറിയിക്കുന്ന തരത്തിലുള്ള ഒരു കരിഷ്മ ഇത്തരക്കാർ വളർത്തിയെടുത്തിട്ടുണ്ടാവും.

താഴെ പറയുന്ന കാര്യങ്ങൾ വളർത്തി കൊണ്ടു വന്നാൽ നിങ്ങൾക്കും നല്ലൊരു ലീഡറാവാം. ഉന്നതമായ സ്‌ഥാനം അലങ്കരിക്കുമ്പോൾ ഇത് ഗുണം ചെയ്യും.

  • ജനങ്ങളുമായി ബന്ധപ്പെടാനുള്ള കഴിവ്
  • ആത്മാർത്ഥതയും വിശ്വാസവും
  • ആധികാരികത
  • ആത്മവിശ്വാസം
  • ഊർജ്‌ജ്വസ്വലത
  • പ്രതിബദ്ധത
  • പോസിറ്റീവ് കാഴ്ചപ്പാട്

സഹപ്രവർത്തകരുമായുള്ള ബന്ധം

നിങ്ങളുടെ കമ്പനിയിലെ, സ്‌ഥാപനത്തിലെ, സംഘടനയിലെ ആൾക്കാരുമായി നല്ല ബന്ധം സ്‌ഥാപിക്കാൻ കഴിയണം. പ്രത്യേകിച്ചും സ്‌ഥാനം കൊണ്ട് നിങ്ങളുടെ ജൂനിയറായവരുമായി. അവരെ എല്ലാവരും കേൾക്കെ അഭിനന്ദിക്കാൻ മടിക്കരുത്. പക്ഷേ വിമർശിക്കുമ്പോൾ തിരുത്തുമ്പോൾ സ്വകാര്യമായി മതി. അത് മറ്റുള്ളവരുടെ മുന്നിൽ വച്ച് പാടില്ല. കാടടച്ച് വെടി വയ്‌ക്കരുത് എന്നർത്ഥം.

ശരിയായ ആശയ വിനിമയം

നല്ല ലീഡർക്ക് വേണ്ട ഏറ്റവും വലിയ  ഗുണം ശരിയായ ആശയവിനിമയമാണ്. ഒരു നല്ല ലീഡറുടെ ലക്ഷണമാണിത്. അതുപോലെ നേരാവണ്ണം കേൾക്കാനും മനസ്സ് കാണിക്കണം. സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ സഹപ്രവർത്തകർ പറയുന്നത് കേൾക്കാൻ ക്ഷമ കാണിക്കണം. നല്ല കേൾവിക്കാരന് മാത്രമേ നല്ല തീരുമാനങ്ങൾ എടുക്കാൻ കഴിയുകയുള്ളൂ.

അവകാശവാദം ഉന്നയിക്കരുത് 

ഏതെങ്കിലും കാര്യത്തിൽ പിടിവാദമുന്നയിക്കുന്നത് നല്ല ലീഡറുടെ ലക്ഷണമല്ല. താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന മട്ടിലുള്ള സ്വഭാവം പാടില്ല. ചർച്ച ചെയ്‌ത് കാര്യങ്ങൾ തിരുമാനിക്കാൻ സാധിക്കണം. ബഹുമാനവും ശാന്തമായ മാനസികനിലയും കളയാതെ തീരുമാനങ്ങൾ നടപ്പിലാക്കി ലക്ഷ്യം നേടാൻ കഴിയണം.

വിമർശനം ഉൾക്കൊള്ളണം

ക്രിയാത്മകമായ വിമർശനം നല്ല ലീഡർമാരുടെ വളർച്ചയ്ക്ക് സഹായകമാവും. ക്രിയാത്മകമായ വിമർശനങ്ങൾ നിങ്ങളുടെ ജോലിയിലുള്ള കുറവുകളെ പരിഹരിക്കാൻ സഹായിക്കും. വിമർശനങ്ങൾ വ്യക്‌തിപരമായി എടുക്കരുത്. നിങ്ങളെ കൂടുതൽ കരുത്തുള്ളവരാക്കാൻ ക്രിയാത്മകമായ വിമർശനത്തിന് സാധിക്കും. അതിനാൽ വിമർശനങ്ങളെ അവഗണിക്കരുത്. അതിന്‍റെ പേരിൽ വൈരാഗ്യം വച്ചു പുലർത്താനും പാടില്ല.

അമിതവണ്ണം പകരും!

കുറച്ചുനാൾ മുമ്പുള്ള കാര്യമാണിത്. ഞാൻ രണ്ട് ആഴ്ചക്കാലം കടുത്ത ഡയറ്റിംഗിലായിരുന്നു. ഈയൊരു കാലയളവ് ആരിലും ഡയറ്റിംഗിനെ വെറുക്കാൻ ഇടയാക്കും. ഞാനെത്ര കുറച്ച് കഴിച്ചാലും എന്‍റെ വണ്ണം കുറയാൻ പോകുന്നില്ലെന്ന് എനിക്ക് അതോടെ മനസ്സിലായി. ആഴ്ചയൊടുവിൽ പാകം ചെയ്‌ത ഭക്ഷണം ഞാൻ കഴിക്കാറില്ല. എന്നിട്ടും എന്‍റെ വണ്ണമൊട്ടും കുറഞ്ഞിരുന്നില്ല. കഴിക്കുന്ന ഭക്ഷണം ഉള്ളിലെത്തി കഴിഞ്ഞാൽ മനുഷ്യന് പിന്നെ അതിലൊന്നും ചെയ്യാനാവില്ല. വണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയയായ ബെരിയാട്രിക് ചെയ്യുന്നതിപ്പോൾ ഒരു ഫാഷനാണ്. ഉദരവുമായി ബന്ധപ്പെട്ട ചില ഭാഗങ്ങളും ചെറുകുടലിന്‍റെ ഏതാനും ഭാഗവും മുറിച്ച് സങ്കോചിപ്പിക്കുന്ന പ്രക്രിയയാണിത്. കുടൽ എത്രമാത്രം ചെറുതാകുന്നോ അത്രയും കലോറി മാത്രമേ എരിച്ചു കളയപ്പെടുകയുള്ളൂവെന്ന സിദ്ധാന്തമാണ് ഈ ചികിത്സയ്ക്ക് പിന്നിൽ.

മൃഗങ്ങളുടെ കാര്യം തീർത്തും വ്യത്യസ്‌തം

ഇക്കാര്യത്തിൽ മൃഗങ്ങൾ മനുഷ്യരേക്കാൾ അനുഗ്രഹീതരാണ്. മൃഗങ്ങൾക്ക് ബെരിയാട്രിക്ക് സർജറി ആവശ്യമായി വരുന്നില്ല. അവയുടെ മാംസപേശികൾക്ക് കുടലുകളെ നിയന്ത്രിക്കാനാവുമെന്നതാണ് കാരണം. മാറുന്ന കാലാവസ്‌ഥയിൽ നിന്നോ കുടലുകളിൽ ഉണ്ടാകുന്ന പ്രവർത്തനങ്ങളിൽ നിന്നോ ചിലപ്പോൾ എന്തെങ്കിലും ഭക്ഷ്യവസ്‌തുവിൽ നിന്നോ അവയ്ക്ക് സൂചന ലഭിക്കും. അതായത് മനുഷ്യരുടെ കുടലുകളെപ്പോലെ മൃഗങ്ങളുടെ കുടലുകൾ അലസതയുള്ളതല്ലെന്ന് സാരം. അവ സക്രിയമാണ്.

ചില മൃഗങ്ങളിൽ ആശ്ചര്യമുളവാക്കുന്ന പ്രക്രിയകൾ ഉണ്ടാകാറുണ്ട്. അവയുടെ കുടലുകൾ അവയുടെ ഇച്ഛയ്ക്കനുസരിച്ച് വികസിക്കുകയും സങ്കോചിക്കുകയും ചെയ്യും. അവയുടെ കുടലുകൾ വികസിച്ചിരിക്കുന്ന സമയത്ത് ഉള്ളിലെത്തുന്ന ഭക്ഷണത്തിൽ നിന്നും കൂടുതൽ പോഷണം വലിച്ചെടുക്കും. സങ്കോചിച്ചിരിക്കുമ്പോൾ ഭക്ഷണത്തിൽ നിന്നും യാതൊരു പോഷണങ്ങളും ആഗീരണം ചെയ്യില്ല. ഉദാഹരണത്തിന്, ഒരു നാട്ടിൽ നിന്നും മറ്റൊരു രാജ്യത്തിലേക്ക് പറക്കുന്ന ദേശാടന പക്ഷികളുടെ കാര്യം തന്നെയെടുക്കാം. പറക്കുന്ന വേളയിൽ കുടലുകൾ 25 ഇരട്ടി വികസിച്ചിരിക്കുമത്രേ. ദീർഘയാത്ര അനായാസമാക്കാൻ ഇത് സഹായിക്കും. ശരീരത്തിന് ആവശ്യമുള്ളത്രയും ഭാരം കിട്ടുകയാണെങ്കിൽ കുടലുകൾ സ്വയം സങ്കോചിക്കും. മത്സ്യം, തവള, അണ്ണാൻ, എലി തുടങ്ങിയ ജീവികളിൽ ഇത്തരം പ്രക്രിയ നടക്കാറുണ്ട്. ചില സാഹചര്യങ്ങളിൽ മുതലകൾ ഇപ്രകാരം അവയുടെ കുടലുകൾ വളരെയധികം സങ്കോചിപ്പിക്കാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ അവ മാസങ്ങളോളം ഒന്നും ഭക്ഷിക്കാതെ അതിജീവിക്കുകയും ചെയ്യും. ഇരയെ ലഭിക്കുമ്പോൾ അവ സ്വന്തം കുടലുകൾ കൂടുതൽ വികസിപ്പിക്കും. മരണശേഷം മനുഷ്യശരീരത്തിലെ മാംസപേശികൾ ശിഥിലമായി കൊണ്ടിരിക്കും കുടലുകൾ അവയുടെ യഥാർത്ഥ വലിപ്പത്തിൽ നിന്നും 50 ഇരട്ടി വലുതാകും.

ഒരു പക്ഷേ നിഷ്ക്രിയമായ ജീവിതശൈലി അനുവർത്തിക്കുമ്പോൾ നമ്മുടെ ഉള്ളിലെത്തുന്ന ഭക്ഷണത്തെ കുടലുകളിലെ മാംസപേശികൾ അധികയളവിൽ സ്വാംശീകരിക്കുകയും വലിപ്പമുള്ളതാക്കുകയും ചെയ്യും. ചില വസ്തുക്കൾ നിശ്ചിത രൂപത്തിൽ നിന്നും വണ്ണം കൂട്ടാൻ കാരണമായി തീരുന്നു. ഉദാ: മയക്കുമരുന്നിന്‍റെ ഉപയോഗം, ഹോർമോൺ അസന്തുലിതാവസ്‌ഥ, ഡിപ്രഷൻ, അമിതമായി ഭക്ഷണം കഴിക്കൽ എന്നിവ. ഇക്കാരണങ്ങളാൽ കുടലുകളുടെ ആകൃതിയിൽ മാറ്റം സംഭവിക്കാം. എനിക്ക് തോന്നുന്നത് എന്‍റെ കുടലുകൾ 100 അടി വരെ നീളം വച്ചിട്ടുണ്ടാകുമെന്നാണ്. ഞാനൊന്നും കഴിച്ചില്ലെങ്കിലും കൃത്യമായി വ്യായാമം ചെയ്‌താലും ശരീരഭാരം അപ്പോഴും കുറയുകയില്ല.

ശരീരത്തിനകത്തും ഒരു ലോകം

നമ്മുടെ ശരീരത്തിനകത്തും ഒരു ലോകമുണ്ട്. വിചിത്രവും ആശ്ചര്യമുണർത്തുന്നവയുമായ ജീവികളിലും ഇപ്രകാരമുള്ള പ്രവർത്തനങ്ങളുണ്ടോയെന്ന് അറിയാനുള്ള ഗവേഷണങ്ങളിലാണ് ശാസ്ത്രജ്ഞർ. ഓരോ മനുഷ്യശരീരത്തിലും ഇത്തരം ജീവികളുടെ ഒരു പ്ലാനറ്റ് ഉണ്ടായിരിക്കും. 3 കാലുകളുള്ള വൈറസും വർണ്ണ പൂപ്പലും വിരകളും ബാക്‌ടീരിയകളും തുടങ്ങി ലക്ഷകണക്കിന് ജീവികൾ നമ്മുടെ കുടലിൽ ഒരു സമൂഹമായി ജീവിക്കുന്നുണ്ടാകാം. അവ ഭക്ഷിക്കുകയും അവയുടെ വംശത്തെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ ചർമ്മത്തിൽ, വായയിൽ, പല്ലിൽ മറ്റ് അവയവങ്ങളിലൊക്കെ ചെറിയ ചെറിയ ജീവികൾ കൊണ്ട് നിറഞ്ഞിരിക്കും അതായത് നമ്മുടെ 10 കോശങ്ങളിൽ ഒരെയൊരണ്ണമാവും മനുഷ്യശരീരത്തിന്‍റെ ഭാഗമായിരിക്കുക. നമ്മൾ ഒരു സാധാരണ മനുഷ്യനാണെന്ന് കരുതാൻ വരട്ടെ, മറിച്ച് പലതരത്തിലുള്ള ജീവൻ മൂലികകളുടെ സംഘടിത രൂപമാണ് മനുഷ്യശരീരം എന്ന് കരുതുക.

നമ്മുടെ ശരീരത്തിൽ ഇവയെന്താണ് ചെയ്യുന്നതെന്ന് അറിയാനായി മൈക്രോ ബയോളജിസ്‌റ്റുകൾ ഇത്തരം ജീവികളിൽ ഗവേഷണം നടത്തി വരികയാണ്. ഇവയിൽ ചിലത് ദഹനത്തിന് സഹായകരമാണ്. അതായത് ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന പോഷണം ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലെത്താൻ ഈ പ്രക്രിയ സഹായിക്കുന്നു.

അമിതവണ്ണവും ബാക്‌ടീരിയയും

ബാക്‌ടീരിയയുടെ 2 സമൂഹം ശരീരത്തിൽ സ്വാധീനം ചെലുത്തുന്നുണ്ട്. ഫർമ്മിക്യൂട്ട്സ്, ബാക്‌ടീറോയിഡ്സ്, അമിതവണ്ണത്തിന് ഇരയായിട്ടുള്ളവരുടെ കുടലുകളിൽ ഫർമ്മിക്യൂട്ട്സിന്‍റെ സംഖ്യ കൂടുതലായിരിക്കും. എന്നാൽ ഇതിന് നേർവിപരീതമായിരിക്കും മെലിഞ്ഞവരുടെ ശരീരം. അവരുടെ കുടലുകളിൽ ബാക്ടിറോയിഡ്സ് ആയിരിക്കും കൂടുതൽ.

വണ്ണം കുറയ്ക്കാനുള്ള രീതികൾ അവലംബിക്കുന്നവരുടെ ശരീരത്തിൽ ഫർമ്മിക്യൂട്ട്സിന്‍റെ എണ്ണം വർദ്ധിച്ച നിലയിലായിരിക്കും. എന്നാൽ ബാക്ടിറോയിഡ്സിന്‍റെ എണ്ണം കുറഞ്ഞിരിക്കും. പെണ്ണെലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്നും ഈയൊരു യാഥാർത്ഥ്യമാണ് ഗവേഷകർക്ക് കണ്ടെത്താനായത്. തടിച്ച പെണ്ണെലികളുടെ വിസർജ്ജ്യത്തിൽ ഗവേഷകർ അമിതയളവിൽ കലോറി കണ്ടെത്തിയിരുന്നു. എന്നാൽ മെലിഞ്ഞ എലികളുടെ വിസർജ്ജ്യത്തിൽ അത് കുറവായിരുന്നു. ഫർമ്മിക്യൂട്ട്സ് ബാക്‌ടീറോയിഡ്സിനെ അപേക്ഷിച്ച് ഭക്ഷണത്തിൽ നിന്നാണ് കൂടുതൽ അളവിൽ കലോറി വലിച്ചെടുക്കുന്നതെന്നാണ് ഗവേഷകരുടെ നിഗമനം. അതായത് ഒരു ആപ്പിൾ കഴിക്കുകയാണെങ്കിൽ ഫർമ്മിക്യൂട്ട്സ് അതിൽ നിന്നും 100% കലോറിയാവും വലിച്ചെടുക്കുക.

മെലിഞ്ഞ ശരീരപ്രകൃതക്കാരിയായ എന്‍റെ സഹോദരി ആപ്പിൾ കഴിക്കുകയാണെങ്കിൽ അവളുടെ ശരീരത്തിലുള്ള ബാക്ടിറോയിഡ്സ് കേവലം 50% കലോറി മാത്രമാവും വലിച്ചെടുക്കുക.

അതായത് അമിതമായി ഭക്ഷണം കഴിക്കുക കുറച്ച് വ്യായാമം ചെയ്യുക എന്നിവ അമിതവണ്ണത്തിനുള്ള കാരണങ്ങളല്ല, മറിച്ച് നമ്മുടെ ശരീരത്തിലുള്ള ബാക്‌ടീരിയയാണ് വണ്ണം കൂട്ടുകയും കുറയ്‌ക്കുകയും ചെയ്യുന്നതിനുളള യഥാർത്ഥ കാരണക്കാർ. ഈ ലേഖനം വായിച്ചശേഷം ഏതെങ്കിലും വായനക്കാർ പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് ഫർമ്മിക്യൂട്ട്സ് അല്ലെങ്കിൽ ബാക്ടിറോയിഡ്സ് ഇവയിലേതെങ്കിലുമൊന്നിനെ വാണിജ്യാടിസ്ഥാനത്തിൽ വളർത്തേണ്ടി വരും. അങ്ങനെയായാൽ ആർക്കും ഇവയെ വാങ്ങി ഭക്ഷിച്ച് കുടലിലെ സന്തുലിതാവസ്ഥ നിലനിർത്താം. അങ്ങനെ സംഭവിച്ചാൽ വണ്ണം വയ്‌ക്കാനോ കുറയ്ക്കാനോ വളരെ എളുപ്പമാകും.

പരിശീലനം

ഇപ്പോൾ നമ്മൾ മൃഗങ്ങളെ അറിയാൻ തുടങ്ങിയിരിക്കുന്നു. മനുഷ്യരേക്കാൾ കൂടുതൽ വികാസം പ്രാപിച്ചവയാണവ. കുതിരകൾ, ആമ, വാനരന്മാർ തുടങ്ങിയവയുടെ കുടലുകളിൽ കണ്ടു വരുന്ന ബാക്‌ടീരിയയുടെ സന്തുലനം നിയന്ത്രിതമാകാതെ ദഹന പ്രക്രിയ ആരംഭിക്കുകയില്ല. അതിനായി അവ പച്ചപുല്ലും കുറഞ്ഞയളവിൽ ഫർമ്മന്‍റെഡ് ഭക്ഷണവും കഴിക്കും. അങ്ങനെയായാൽ സ്വന്തം കുടലുകളിൽ ഉള്ള ബാക്‌ടീരിയയ്ക്ക് ഭക്ഷണം ലഭിക്കുമല്ലോ. ശാരീരിക ജനിതക ഘടനയ്ക്കനുസരിച്ച് മനുഷ്യൻ സസ്യാഹാരിയാണ്. അതുകൊണ്ട് എന്ത് പച്ചക്കറികൾ കഴിച്ചാലും സാധാരണ നിലയിൽ ശരീരത്തിലുള്ള ബാക്‌ടീരിയയെ സന്തുലിതമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യും. ഇതിന് പുറമെയുള്ള ഏത് തരത്തിലുള്ള ഭക്ഷണവും ശരീരത്തിന്‍റെ സന്തുലിതാവസ്‌ഥ താറുമാറാക്കും.

വണ്ണമുണ്ടാക്കുന്ന ആന്‍റിബയോട്ടിക്സ്

ആന്‍റിബയോട്ടിക്കുകൾ അസുഖത്തെ വ്യാപിപ്പിക്കുന്ന അണുക്കളെ മാത്രമല്ല നിർമ്മാർജ്ജനം ചെയ്യുന്നത്. ശരീരത്തിന് ആവശ്യമായ ബാക്‌ടീരിയയ്ക്കും അത് നാശമുണ്ടാക്കും. അനിമൽ ഫാക്ടറി, പോൾട്രി ഫാം, പന്നി വളർത്തൽ കേന്ദ്രം എന്നിവിടങ്ങളിൽ മൃഗങ്ങൾക്ക് ഭക്ഷിക്കാൻ തീറ്റയ്ക്കൊപ്പം ആന്‍റിബയോട്ടിക്കുകളും നൽകാറുണ്ട്. അങ്ങനെയായാൽ ഭക്ഷണത്തിന്‍റെ അളവ് കുറഞ്ഞിരുന്നാലും അവയ്ക്ക് നല്ല തടിയും പുഷ്ടിയുമുണ്ടാകും. ആന്‍റിബയോട്ടിക്കുകൾ മൃഗങ്ങളുടെ ശരീരത്തിൽ ബാക്‌ടീരിയ സന്തുലനത്തെ താറുമാറാക്കുകയും അതിന്‍റെ ഫലമായി വളരെ വേഗത്തിൽ തടി വയ്ക്കുകയും ചെയ്യും. ഇവയുടെ മാംസം ഭക്ഷിക്കുമ്പോൾ ഈ ആന്‍റിബയോട്ടിക്കുകൾ മൂലം നമ്മുടെ സന്തുലനാവസ്ഥ താറുമാറാവുകയും ബാക്‌ടീരിയ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യും.

അമിതവണ്ണം പകരും

അമിതവണ്ണം പകരുമോ? പോഷണത്തെക്കുറിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞന്മാർ അമിതവണ്ണം പകരുമെന്നാണ് പറയുന്നത്. കുതിരകൾ, സിംഹം, എലികൾ, കോഴികൾ ഇവയിൽ നിന്നും ഏതെങ്കിലുമൊന്നിന് അമിതവണ്ണം പകരാം. ശരീരത്തിലെ സൂക്ഷ്മ ജീവികൾ അമിതവണ്ണം പകരാൻ ഇടയാക്കാം. നമ്മൾ ഇവയിൽ ഏതെങ്കിലുമൊരു മൃഗത്തിന്‍റെ മാംസം കഴിക്കുകയാണെങ്കിൽ അമിതവണ്ണം ബാധിക്കാം. ആ മൃഗത്തിന്‍റെ ഉള്ളിലുള്ള നല്ല ബാക്‌ടീരിയയേയും അവയെ വിൽക്കുന്നവർ ആന്‍റിബയോട്ടിക്സിലൂടെ നശിപ്പിച്ചിരിക്കും.

സ്വന്തം ഡയറ്റിൽ തിരിച്ചുവരാനുള്ള സ്വപ്നം ഞാൻ കാണുകയാണ്. ബാക്‌ടീരിയോഡ്സിന്‍റെ സേനയിലെ യോദ്ധാക്കൾക്കൊപ്പം ചേർന്ന് ശക്തയായി അപകടകാരികളായ ഫർമ്മിക്യൂട്ട്സിനെ നശിപ്പിക്കുകയാണ്. ഇത്രയും നല്ല അറിവുകൾ പകർന്ന് തന്നതിന് ഞാൻ ജൂബിക്വിറ്റി എന്ന പുസ്‌തകത്തിന് നന്ദി പറയുകയാണ്.

പുതിയ അയൽവാസിയ്ക്ക് സ്വാഗതം

കുറച്ചു മാസമായി തൊട്ടടുത്ത അടച്ചിട്ട ഫ്ളാറ്റിനു മുമ്പിൽ ഫോർ സെയിൽ ബോർഡ് തൂങ്ങിയിട്ട്. ഇന്നലെ പെട്ടെന്ന് അവിടെ സോൾഡ് എന്ന ബോർഡ് കണ്ടാൽ എന്തായിരിക്കും ആദ്യം ചിന്തിക്കുക? ആരാവുമോ അയൽവക്കത്തേക്ക് വരുന്നത്? മനുഷ്യപ്പറ്റുള്ളവരാകുമോ ഏതായിരിക്കും ജാതി ഇങ്ങനെയൊക്കെ ആവും! ഒരു നല്ല സമ്മാനം ലഭിക്കുന്നതു പോലെയാണ് നല്ല അയൽവാസികൾ ഉണ്ടാകുന്നതും. പുതിയ സുഹൃത്തിനെ തെരഞ്ഞെടുക്കുമ്പോലെ എളുപ്പമല്ലല്ലോ നല്ല അയൽവാസിയെ തെരഞ്ഞെടുക്കാൻ.

അയൽവീടുകൾ, അയൽ സംസ്ഥാനങ്ങൾ, അയൽ രാജ്യങ്ങൾ ഇവയെല്ലാം തമ്മിലുള്ള ബന്ധം ഊഷ്മളമായിരുന്നാലേ സാമൂഹ്യ ജീവിതം സുഖകരമായി മുന്നോട്ടു പോകൂ. ഒരു നല്ല അയൽവക്കം ഉണ്ടെങ്കിൽ പത്ത് ബന്ധുക്കളുടെ ഗുണം ചെയ്യും. അതിനാൽ അയൽപക്കബന്ധം ഊട്ടിയുറപ്പിക്കാൻ മടിക്കേണ്ട. അതിന് മുൻകൈ എടുക്കുന്നതിൽ കുറച്ചിൽ കാണുകയും ചെയ്യരുത്. പുതിയ അയൽവാസി വന്നാൽ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കൂ.

ആരാണ് വരുന്നത്

പ്രാഥമികമായി മനസ്സിലാക്കേണ്ട സംഗതി ആരാണ് അയൽവക്കത്തേക്ക് താമസത്തിനു വരുന്നത് എന്നതു തന്നെ. കുഞ്ഞുകുട്ടി കുടുംബമാണോ വൃദ്ധ ദമ്പതികളാണോ, ബാച്ചിലർ ആണോ, നവദമ്പതികളാണോ. ഇത്തരം കാര്യം മനസ്സിലാക്കി വയ്‌ക്കുക. ഇതറിഞ്ഞാൽ അവർ വീട്ടിലേക്കു ഷിഫ്റ്റ് ചെയ്യുമ്പോൾ ഏറ്റവും ആദ്യം ആവശ്യം വരുന്ന കാര്യം എന്താണെന്ന് ഏകദേശ ധാരണ ലഭിക്കും. അയൽവാസിയെ സ്വാഗതം ചെയ്യുന്നതിനെ കുറിച്ച് ടിവിയിൽ വരുന്ന ഒരു പരസ്യം കണ്ടിട്ടില്ലേ. വൃദ്ധ ദമ്പതികൾ വാഹനത്തിൽ സാധനങ്ങളുമായി ഫ്ളാറ്റിനു മുന്നിലെത്തുമ്പോൾ അവിടെയുള്ള എല്ലാവരും പരസ്‌പരം ആ ദമ്പതികളുടെ ഫോട്ടോ മെസേജ് ചെയ്യുകയും സാധനങ്ങൾ ഇറക്കാനും മുറിയിൽ വയ്‌ക്കാനും സഹായിക്കുകയും ചെയ്യുകയാണ്. അത് യഥാർത്ഥത്തിൽ സംഭവിക്കുമെങ്കിൽ വൃദ്ധരായ ദമ്പതികളുടെ ജീവിതത്തെ എത്ര സന്തോഷകരമാക്കിത്തീർക്കുമല്ലോ!

ചായ കൊടുക്കാം

ഒരിക്കലെങ്കിലും വീട് ഷിഫ്റ്റിംഗ് ചെയ്‌തിട്ടുള്ളവർക്ക് അത് എത്രമാത്രം പ്രയാസം പിടിച്ച മടുപ്പിക്കുന്ന ജോലിയാണെന്ന് മനസ്സിലാകും. മാത്രമല്ല അടുക്കള സെറ്റിൽ ആവാൻ സമയം വേണ്ടി വരും. ഒരു ഗ്ലാസ് ചായയോ കാപ്പിയോ കിട്ടിയിരുന്നെങ്കിൽ എന്ന് അപ്പോൾ ആഗ്രഹം തോന്നും. അത് ഉണ്ടാക്കാൻ കഴിഞ്ഞെന്നും വരില്ല. ഈ സമയത്താണ് നല്ല അയൽവക്കത്തിന്‍റെ ഗുണം അവരെ ബോധ്യപ്പെടുത്താനുള്ള നല്ല അവസരം. പുതു വീട്ടുകാർക്ക് ഒരു കപ്പ് ചൂട് ചായ ആ സമയത്ത് കൊടുത്തു നോക്കൂ. പറ്റുമെങ്കിൽ ആ ദിവസത്തെ ഭക്ഷണം നൽകുകയുമാവാം. അതു കൊടുക്കുമ്പോൾ ഡിസ്പോസിബിൾ പ്ലേറ്റുകളും ഗ്ലാസുകളും കൂടി നൽകിയാൽ ഭക്ഷണം കഴിക്കൽ റിലാക്‌സ് ആയി ചെയ്യാൻ പറ്റും. തന്ന പാത്രം കഴുകാതെ തിരിച്ചു നൽകാൻ മടി തോന്നിയേക്കാം. എന്നാൽ അതൊക്കെ ശരിയായി കഴുകിയെടുക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ രണ്ടു കൂട്ടർക്കും പ്രയാസം ഉണ്ടാവുമല്ലോ. അത് ഒഴിവാക്കാം.

വെൽക്കം ബാസ്ക്കറ്റ്

അയൽവാസിക്കു വേണ്ടി ഒരു വെൽക്കം ബാസ്ക്കറ്റ് ഒരുക്കിയും അവരെ സ്വാഗതം ചെയ്യാവുന്നതാണ്. കടയിൽ നിന്ന് ഭംഗിയുള്ള ഒരു ബാസ്ക്കറ്റ് വാങ്ങുക. അതിൽ കുറച്ചു ഷോപീസോ, മറ്റോ വച്ച ശേഷം വെൽക്കം കാർഡ് കൂടി വച്ചിട്ട് അയൽവാസിക്ക് കൊടുക്കാം. അവർ പുതിയ വീട്ടിലേക്ക് വന്നു കയറുന്ന സമയത്ത് ഇതുമായി സ്വാഗതം ചെയ്യാം. അതുമല്ലെങ്കിൽ ഷിഫ്റ്റിംഗ് തിരക്കു കഴിഞ്ഞ് പിറ്റേന്ന് കൊടുക്കാം.

ചെടിയോ ഡയറക്‌ടറിയോ നൽകാം

മുറ്റമുണ്ടെങ്കിലും ഇല്ലെങ്കിലും അതിഥിയെ ചെടി നൽകിയും സ്വീകരിക്കാവുന്ന താണ്. ഫ്ളാറ്റിനുള്ളിലോ പുറത്തോ വയ്ക്കാവുന്ന വലുപ്പം വയ്‌ക്കാത്ത പൂച്ചെടികൾ നൽകാം. അങ്ങനെ പുതിയൊരു പൂന്തോട്ടം ഉണ്ടാക്കാൻ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യാം. മറ്റൊരു സ്‌ഥലത്തു നിന്നു വരുന്നവരാണെങ്കിൽ താമസിക്കുന്ന സ്‌ഥലത്തിന്‍റെ മാപ്പോ ഫോൺ നമ്പറുകൾ ഉൾപ്പെട്ട ഡയറക്‌ടറിയോ സമ്മാനമായി നൽകാവുന്നതാണ്. ഇനി ഇതൊന്നും ചെയ്‌തില്ലെങ്കിലും കുഴപ്പമില്ല. നവാഗതർക്ക് പരിസരത്തെ കടകളിൽ പോയി ഷോപ്പിംഗ് നടത്താൻ സഹായിച്ചാലും മതി. അത് അവർക്ക് വലിയൊരു സഹായമാകുകയും ചെയ്യും. അവർ ഒരിക്കലും ആ സഹായം മറക്കാനും ഇടയില്ല.

സന്ദർശനം

പുതിയ വീട്ടിൽ അതിഥികൾ സെറ്റിൽ ആയ ശേഷം കുടുംബസമേതം അവിടെ സന്ദർശനം നടത്താം. വീടു കാണാം, കുട്ടികളെക്കുറിച്ച് ചോദിക്കാം, സ്വയം പരിചയപ്പെടുത്താം. അവരുടെ ഇഷ്‌ടവിനോദങ്ങളെ കുറിച്ച് ചോദിക്കാം. പെറ്റിനെ വളർത്തുന്നുണ്ടെങ്കിൽ അവയുടെ കാര്യങ്ങൾ സംസാരിക്കാം. എന്നാൽ ഒരുപാട് വ്യക്‌തിപരമായ ചോദ്യങ്ങളിലേക്ക് പോകാതിരിക്കാനും ശ്രദ്ധിക്കണം. സംസാരത്തിൽ അവരുടെ താൽപര്യം കൂടി കണക്കിലെടുത്താൽ പ്രശ്നമുണ്ടാകില്ല.

വെൽക്കം ഡിന്നർ

നവാതിഥിയെ സ്വന്തം വീട്ടിലേക്ക് വിളിച്ച് ഡിന്നർ പാർട്ടി നടത്താം. അവരുടെ ഡയറ്റിനെ കുറിച്ച് ചോദിച്ചറിഞ്ഞാൽ ഇഷ്‌ടമുള്ള ഡിന്നർ കൊടുക്കുകയുമാവാം. മാത്രമല്ല, ഇത് ഒരു കാഷ്വൽ ഡിന്നർ ആണ്. വെറുതെ വന്നാൽ മതി എന്നു പറയാനും മടിക്കേണ്ട. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സ്വർഗ്ഗ സുന്ദരമായ അയൽവക്കബന്ധം സൃഷ്ടിച്ച് കാലത്തിനൊപ്പം ജീവിക്കാം.

ഉയരങ്ങളിൽ രാപാർക്കാം

വിശാലമായ പറമ്പും അതിലൊരു വീടും എന്ന സങ്കൽപം എന്നേ മലയാളി ഉപേക്ഷിച്ചു! ജോലി സംബന്ധമായും കുട്ടികളുടെ പഠന സൗകര്യാർത്ഥവും നഗരത്തിലേക്ക് ചേക്കേറുന്ന കുടുംബങ്ങളുടെ എണ്ണം നാൾക്കുനാൾ കൂടി വരുന്നു. പക്ഷ നഗരത്തിലായാലും സുരക്ഷിതവും സ്വച്ഛവുമായ അന്തരീക്ഷത്തിൽ പാർപ്പിടം വേണമെന്ന ആഗ്രഹം ശക്തമാണു താനും.

പട്ടണങ്ങൾ തോറും ഉയർന്നു വരുന്ന ഫ്ളാറ്റുകൾ എല്ലാവിധ സുഖസൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ട് വീട് എന്ന സങ്കൽപത്തെക്കുറിച്ച് ചിന്തിച്ച് വേവലാതിപ്പെടേണ്ട ആവശ്യമേ വരുന്നില്ലായെന്നതാണ് വസ്‌തുത. സ്വന്തം അഭിരുചിക്കും ബജറ്റിനും ഇണങ്ങുന്ന ഫ്ളാറ്റുകൾ തെരഞ്ഞെടുക്കുകയേ വേണ്ടൂ. സ്ഥലം വാങ്ങുക വീട് പണിയുക തുടങ്ങിയ അലച്ചിലുകളൊന്നും ബാധിക്കുന്നുമില്ല.

ഇനി കൈയിൽ രൊക്കം പണം എടുക്കാനില്ല എന്നു കരുതി ഇഷ്ടപ്പെട്ട വീട് നഷ്‌ടമാവുകയുമില്ല. പലതരം വായ്പാ പദ്ധതികൾ കെട്ടിട നിർമ്മാതാക്കൾ തന്നെ ഉപഭോക്താക്കൾക്കായി ആവിഷക്കരിക്കുന്നു. കൂടാതെ വിവിധ ബാങ്കുകളും ധനകാര്യ സ്‌ഥാപനങ്ങളും ഇപ്പോൾ ഉദാരമായ രീതിയിൽ വായ്പ അനുവദിക്കുന്നുണ്ട്. ഇതിന്‍റെ പലിശ നിരക്കുകളും മറ്റു തിരിച്ചടവുകൾ സംബന്ധമായ കാര്യങ്ങളും പ്രത്യേകം ചോദിച്ചറിയണം. അടിക്കടിയുണ്ടാകുന്ന വില വർദ്ധന കണക്കിലെടുത്താൽ വാങ്ങിയ വസ്‌തുവിൽ വർഷങ്ങൾ കഴിഞ്ഞാലും ലാഭം തന്നെയായിരിക്കുമെന്നതും പണം മുടക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു.

ആകർഷകമാക്കുന്നത്

പരസ്‌പര ആശ്രയത്വം, കുട്ടികളുടെ സൗഹൃദം, ഷോപ്പിംഗ് സൗകര്യം എന്നിവയെല്ലാം ഒരു കുടക്കീഴിൽ അണിനിരക്കുമ്പോൾ ആരും ആഹ്ളാദചിത്തരായിത്തീരും. ഇപ്പോൾ നടപ്പിലാക്കുന്ന പ്രൊജക്‌റ്റുകളിലെല്ലാം തന്നെ അത്യാധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിക്കാൻ ബിൽഡർമാർ മത്സരിച്ചു കൊണ്ടിരിക്കുന്നു.

ബയോഗ്യാസ്പ്ലാന്‍റ്, ഫുഡ് കോർട്ടുകൾ, ഫുൾ ബാക്ക്അപ് ജനറേറ്റർ, ഓഫീസ് സ്പേസ്, ക്ലബ് ഹൗസ്, മെയിഡ് സർവീസ്, കളിക്കളങ്ങൾ, ഓട്ടോമാറ്റിക് കാർവാഷ്, നീന്തൽക്കുളങ്ങൾ, കാർപാർക്കിംഗ് സൗകര്യം, സർവീസ് ലിഫ്റ്റ്, പൂന്തോട്ടം എന്നിങ്ങനെ നിരവധി സൗകര്യങ്ങളാണ് ഫ്ളാറ്റ് നിർമ്മാതാക്കൾ നടപ്പിലാക്കുന്നത്. കമ്മ്യൂണിറ്റി ലിവിംഗിന്‍റെ ഗുണങ്ങളും ഗ്രീൻ ബിൽഡിംഗിന്‍റെ മേന്മകളും ഒത്തിണങ്ങുന്ന ടൗൺഷിപ്പുകളായാണ് പുതുപുത്തൻ കെട്ടിടങ്ങൾ പടുത്തുയർത്തുന്നത്.

പിരിമുറുക്കങ്ങളിൽ നിന്നും ഒരു മോചനം ലഭിക്കത്തക്കവണ്ണം ശാരീരികവും മാനസികവുമായ ഉണർവ് ലഭിക്കുന്നയിടമായിരിക്കണം താമസസ്ഥലം. ഒറ്റപ്പെടലിന്‍റെ വിഷമതകൾ അറിയാത്ത കുട്ടികൾ, ഷോപ്പിംഗ് സൗകര്യം, ഓഫീസ്, സുരക്ഷിതത്വം എന്നിവയെല്ലാം ഇവിടെയുണ്ടാകും. കഠിനാദ്ധ്വാനത്തിലൂടെ ലഭിക്കുന്ന പണം ഉചിതമായ ഇടത്തു തന്നെ നിക്ഷേപിക്കാനായിരിക്കുമല്ലോ എല്ലാവരുടേയും താൽപര്യം. ഇപ്പറഞ്ഞ മുല്യങ്ങളെല്ലാം തിരിച്ചു നൽകുന്ന ടൗൺഷിപ്പുകളിൽ വീടു വാങ്ങാൻ ആരും മടിച്ചു നിൽക്കാറുമില്ല.

ഫ്ളാറ്റ് തെരഞ്ഞെടുക്കുമ്പോൾ

നിങ്ങളും ഒരു ഫ്ളാറ്റ് വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ? എങ്കിൽ അതിനുമുമ്പ് ചില കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്. സാധാരണ വീടും സ്ഥലവും വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടതുപോലെ ആവശ്യമായ രേഖകളൊക്കെ ഫ്ളാറ്റിനും വേണമെന്നതാണ് അതിൽ പ്രധാനം. രേഖകളെല്ലാം കൃത്യമാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ അഡ്വാൻസ് നൽകാൻ തയ്യാറാകാവൂ.

  • വസ്‌തുവിന്‍റെ ആധാരം വ്യക്‌തമായി പരിശോധിക്കുകയാണ് ആദ്യമായി വേണ്ടത്. വസ്‌തു നൽകുന്ന ആളിന്‍റെ പേരിൽ തന്നെയാണ് അവകാശം എന്ന് ഉറപ്പുവരുത്തുക.
  • തെരെഞ്ഞെടുക്കുന്ന ഫ്ളാറ്റന് നിയമപരമായ ബാദ്ധ്യതകളോ, ലോണോ ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടത് ആവശ്യമാണ്. കൈവശാവകാശം തെളിയിക്കുന്നതിന് വില്ലേജ് ഓഫീസിൽ നിന്നു ലഭിക്കുന്ന പൊസ്സക്ഷൻ സർട്ടിഫിക്കറ്റ് ആവശ്യപ്പെടാം.
  • രജിസ്ട്രേഷൻ നടത്തുന്നതിനു മുമ്പു തന്നെ ഭൂമിയുടെ അതിരു ക്യത്യമാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുക. സർവ്വേ ഡിപ്പാർട്ട്മെന്‍റിൽ നിന്നും സർവ്വേ സ്കെച്ച് വാങ്ങി നോക്കിയാൽ പുറം പോക്കു ഭൂമി ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അറിയാൻ കഴിയും.

പ്രധാന വസ്‌തുതകൾ

  • സങ്കൽപത്തിനും ബജറ്റിനും യോജിച്ച ഫ്ളാറ്റാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ പോലും ഗുണനിലവാരത്തെക്കുറിച്ചും സൗകര്യങ്ങളെക്കുറിച്ചും ബോധവാന്മാരായിരിക്കണം. സൽപ്പേരും വിശ്വാസ്യതയുമുള്ള ബിൽഡേഴ്സിൽ നിന്നും ഫ്ളാറ്റുകൾ വാങ്ങാൻ ശ്രദ്ധിക്കേണ്ടതാണ്. അഡ്വാൻസ് തുക നൽകുമ്പോൾ തന്നെ ഫ്ളാറ്റ് എന്ന് ലഭ്യമാകുമെന്നതിനെക്കുറിച്ച് രേഖാമുലമുള്ള എഗ്രിമെന്‍റ് ആവശ്യപ്പെടാം. ഇവർ മുമ്പ് നൽകിയിട്ടുള്ളതും നിർമ്മാണത്തിൽ ഇരിക്കുന്നതുമായ മറ്റു പ്രോജക്റ്റുകളെക്കുറിച്ചും അറിഞ്ഞു വയ്‌ക്കാവുന്നതാണ്.
  • ദൈനംദിന ജീവിതത്തിൽ ആവശ്യമായി വരുന്ന കാര്യങ്ങൾക്ക് വളരെയകലെയല്ലാതെ സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുക. (ഉദാ: ഷോപ്പ്സ്, ഹോസ്പിറ്റൽ, കോളേജ്, സ്കൂൾ, ബസ് റൂട്ട്, പോസ്റ്റ് ഓഫീസ്, ബാങ്ക്, റെയിൽവേ)
  • നിങ്ങൾ ജോലിയുമായി ബന്ധപ്പെട്ടാണ് ഫ്ളാറ്റ് തെരഞ്ഞെടുക്കുന്നതെങ്കിൽ ദിവസേനയുള്ള യാത്രാ സൗകര്യം, ചെലവ് ഇവയൊക്കെ എങ്ങനെയായിരിക്കുമെന്ന് മനസ്സിലാക്കുക.
  • കുടുംബത്തിൽ പ്രായമായവർ ഉണ്ടെങ്കിൽ അവർക്ക് ഉയർന്ന നിലകളിൽ കയറിയിറങ്ങുവാൻ പ്രയാസകരമാണ്. അഥവാ എടുത്താൽ ലിഫ്റ്റ് സൗകര്യം ഉള്ളതും പവർ ഫെയിലയർ ആയാലും ജനറേറ്റർ സംവിധാനം ഉള്ളവയാണെന്നതും ശ്രദ്ധേയമാണ്.
  • താഴത്തെ നിലകൾ തെരഞ്ഞെടുക്കുമ്പോൾ മഴക്കാലങ്ങളിൽ വെള്ളപ്പൊക്കത്തിന്‍റെ പ്രശ്നങ്ങൾ ഉണ്ടാകാത്തയിടമാണെന്ന് ഉറപ്പാക്കണം.
  • നിങ്ങൾ തെരഞ്ഞെടുക്കുന്ന ഫ്ളാറ്റിന് ഒരു കോമൺ ബാത്ത്റൂം ഉള്ളത് വളരെ നല്ലതാണ്. അതിഥികൾ വന്നാലും അത് അസൗകര്യങ്ങൾക്കിടയാക്കില്ല.
  • ഫ്ളാറ്റ് വാങ്ങാൻ ഉദ്ദേശിക്കുന്ന ഫ്ളാറ്റിൽ മറ്റ് കുടുംബങ്ങൾ വന്നിട്ടുണ്ടെങ്കിൽ അവരിൽ നിന്നും വിവരങ്ങൾ എടുക്കാം.
  • ഫ്ളാറ്റിലേക്ക് പ്രത്യേകം വഴി സൗകര്യമുണ്ടോയെന്ന് ശ്രദ്ധിക്കേണ്ടതാണ്. ഇടുങ്ങിയ വഴി, ലെവൽ ക്രോസിംഗ് എന്നിവയൊക്കെ വരുന്നുണ്ടെങ്കിൽ ഒഴിവാക്കുകയാണ് ഉത്തമം.
  • ഭൂകമ്പത്തിൽ നിന്നും സംരക്ഷണം നൽകുന്ന രീതിയിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്തണം. കെട്ടിടനിർമ്മാണത്തിന്‍റെ നിലവാരം വെളിപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് ആവശ്യപ്പെടാവുന്നതാണ്.
  • പാർക്കിംഗ് സൗകര്യമാണ് മറ്റൊരു പ്രധാന കാര്യം. നിശ്ചിത സ്‌ഥലം മാർക്കു ചെയ്‌തു നൽകുകയാണ് പതിവ്. പാർക്കിംഗ് സ്‌ഥലം കുറവുള്ള ഫ്ളാറ്റാണെങ്കിൽ ആദ്യം ബുക്കു ചെയ്യുന്നവർക്കായിരിക്കും അതു ലഭിക്കുക.
  • ഫ്ളാറ്റ് നഗരത്തിലായാലും അല്ലെങ്കിലും ശുദ്ധമായ വായു സഞ്ചാരം ലഭിക്കുന്നതും അന്തരീക്ഷമലിനീകരണം ഇല്ലാത്ത ഇടവുമാണെന്ന് ഉറപ്പു വരുത്തണം.
  • മലിനമായി ഒഴുകുന്ന പുഴ, മറ്റു ഫാക്ടറികൾ, ചേരി പ്രദേശം എന്നിവയൊക്കെ സമീപത്തുണ്ടോ എന്ന കാര്യം മനസ്സിലാക്കിയിരിക്കണം. അത്തരം ഇടങ്ങളിലുള്ള ഫ്ളാറ്റ് തെരഞ്ഞെടുക്കരുത്.
  • സ്റ്റെയർ കെയ്‌സ്, മെഷീൻ റൂം, ലിഫ്റ്റ്, പ്ലേ ഗ്രൗണ്ട് തുടങ്ങി എല്ലാവരും ചേർന്ന് ഉപയോഗിക്കുന്ന സ്‌ഥലത്തെ കോമൺ ഏരിയാ എന്നാണ് പറയുക. ഇതിന്‍റെ നിർമ്മാണച്ചെലവ് ഫ്ളാറ്റിലെ താമസക്കാരിൽ നിന്നും പകുത്തെടുക്കുയയാണ് ചെയ്യുന്നത്.
  • കെട്ടിടത്തിന്‍റെ കോൺക്രീറ്റ് നടത്തിയിരിക്കുന്നതിൽ അപാകതയൊന്നുമില്ലെന്ന് പരിശോധിക്കണം. കമ്പികൾ തള്ളി ഭിത്തിയിൽ നനവുണ്ടായിരിക്കുക, തേപ്പ് നിരപ്പല്ലാതായിരിക്കുക, ജനലിന്‍റെയും കതകിന്‍റെയും നിർമ്മാണത്തിൽ അപാകത എന്നിവയൊക്കെ കെട്ടിടത്തിന്‍റെ ഗുണനിലവാരം മോശമാണെന്ന് വ്യക്‌തമാക്കുന്നു. ഇത്തരം ഫ്ളാറ്റുകൾ തെരഞ്ഞെടുക്കരുത്.
  • ഫ്ളാറ്റ് വാങ്ങാൻ തയ്യാറാകുമ്പോൾ ഒരു സ്ട്രക്ച്ചർ എഞ്ചിനീയറും ആർക്കിടെക്ചറും പരിശോധിച്ച് ഫ്ളാറ്റിന്‍റെ നിർമ്മാണം ബലവത്താണെന്ന് ഉറപ്പു വരുത്തണം.

ഫ്ളാറ്റിനെ സംബന്ധിച്ചത്

  • എത്ര നിലയുള്ള ഫ്ളാറ്റാണെങ്കിലും മുകൾ നിലയിലുള്ളത് തെരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധ ചെലുത്തണം.
  • കെട്ടിടത്തിൽ തീപ്പിടിത്തം തടയാനുള്ള ഉപകരണങ്ങൾ സുസജ്‌ജമാക്കിയിട്ടുണ്ടോയെന്ന് അറിഞ്ഞിരിക്കുക. ഇത്തരം സാഹചര്യങ്ങളിൽ രക്ഷപ്പെടാനുള്ള ഫയർ എസ്കേപ്പ് സ്റ്റെയര്‍ കേസുകൾ തയ്യാറാക്കിയിട്ടുണ്ടോയെന്നും മനസ്സിലാക്കണം.
  • കുളിമുറി, അടുക്കള എന്നിവിടങ്ങളിൽ നിന്നുള്ള അഴുകുവെള്ളം ഒഴുക്കാനുള്ള ചാലുകൾക്ക് തടസ്സമുണ്ടായാൽ അതു വേഗത്തിൽ പരിഹരിക്കാനുള്ള സംവിധാനമോ, അറ്റകുറ്റപ്പണികൾക്കുള്ള സൗകര്യമോ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.
  • കുട്ടികൾക്ക് കളിക്കാനുള്ള സ്ഥല സൗകര്യം ലഭ്യമാണോയെന്ന് നോക്കുക. പാർക്ക്, ഗാർഡൻ തുടങ്ങിയവയും ശ്രദ്ധിക്കാവുന്നതാണ്.
  • മുറികളിൽ കാറ്റും വെളിച്ചവും കടക്കുന്ന തരം വാതിലുകളും ജനാലകളും ഉണ്ടായിരിക്കണം.

നിയമങ്ങൾ അറിയുക

  • ഫ്ളാറ്റുമായി ബന്ധപ്പെട്ട രേഖകൾ രണ്ടു വിഭാഗമായി തിരിച്ചിട്ടുണ്ട്. നിർമ്മാണം നടത്തുന്നതിനു മുമ്പായി ഫ്ളാറ്റ് നിർമ്മാതാക്കൾ അനുമതി പത്രങ്ങൾ നേടേണ്ടതായുണ്ട്.
  • ഫ്ളാറ്റ് നിർമ്മിക്കുന്നവർ വസ്‌തു ഉടമക്ക് ബന്ധപ്പെട്ട അധികാരികളിൽ നിന്നും ചില അനുമതി പത്രങ്ങൾ ലഭിക്കേണ്ടതായുണ്ട്.
  • ബിൽഡർമാർ സ്വന്തം സ്‌ഥലത്തല്ല ഫ്ളാറ്റ് പണിയുന്നതെങ്കിൽ ഡവലപ്മെന്‍റ് എഗ്രിമെന്‍റ് പൂർത്തിയാക്കേണ്ടതുണ്ട്. ഫ്ളാറ്റ് നിർമ്മാതാവും സ്‌ഥലമുടമയും തമ്മിലുള്ള എഗ്രിമെന്‍റാണിത്. തന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ഫ്ളാറ്റ് നിർമ്മിക്കുന്നതിന് ഉടമസ്‌ഥന്‍റെ സമ്മതം രേഖപ്പെടുത്തുന്ന വ്യവസ്‌ഥകളാണ് ഇതിലുണ്ടാവുക.
  • ഫ്ളാറ്റ് സമുച്ചയത്തിന്‍റെ പ്ലാൻ അധികാരികൾക്കു നൽകി അനുമതി വാങ്ങണം. ഇത് അപ്രൂവ്ഡ് ബിൽഡിംഗ് പ്ലാൻ എന്നറിയപ്പെടുന്നു. വസ്‌തു സ്‌ഥിതി ചെയ്യുന്നിടത്തെ മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, പഞ്ചായത്ത് ഇവിടങ്ങളിൽ നിന്നാണ് ഇത് ലഭിക്കുക.
  • വസ്‌തുവിൽ ഫ്ളാറ്റ് പണി തുടങ്ങാനുള്ള അനുമതി നൽകുന്നതാണ് കമൻസ്മെന്‍റ് സർട്ടിഫിക്കറ്റ് കെട്ടിടത്തിന്‍റെ പ്ലാൻ പാസാക്കിയ അധികൃതരാണ് ഈ സർട്ടിഫിക്കറ്റ് നൽകുക.
  • വ്യവസ്‌ഥകൾ പാലിച്ചു കൊണ്ട് കെട്ടിടത്തിന്‍റെ നിർമ്മാണ് പൂർത്തിയാക്കിയെന്ന് കാണിക്കുന്നതാണ് കംപ്ലീഷൻ സർട്ടിഫിക്കറ്റ്. ഇത് കെട്ടിടം താമസയോഗ്യമാണെന്ന് ഉറപ്പു നൽകുകയും ചെയ്യുന്നു.

അമൂല്യമാം ബാല്യം

ഋതുക്കളിൽ ഏതാണ് കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചാൽ മിക്കവരും ആദ്യം പറയുക വസന്തകാലം എന്നാവും. അതുപോലെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം എതാണെന്ന് ചോദിച്ചാൽ എല്ലാവർക്കും ഒരൊറ്റ ഉത്തരമേ കാണൂ. ബാല്യകാലം ജീവിതത്തിന്‍റെ വസന്തകാലമാണിത്. മനുഷ്യ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലമാണ് ബാല്യകാലം. മനുഷ്യ മനസ്സിനെ അവന്‍റെ ബാല്യകാലത്തിന്‍റെ നിഴൽ എപ്പോഴും സ്വാധീക്കുന്നു.

ഒരു കാര്യത്തെക്കുറിച്ചും യാതൊരുവിധ ചിന്തയുമില്ലാത്ത കാലവും കൂടിയാണ് ബാല്യകാലം. കളിയും ചിരിയും പഠനവുമൊക്കെയായി ബാല്യകാലം കടന്നു പോകുകയാണ്. കടലാസ് തോണിയുണ്ടാക്കി വെള്ളത്തിലിടുക, പാവയെ ഒരുക്കുക, കള്ളനും പോലീസും കളി, സാറ്റ് തുടങ്ങി കുട്ടിക്കാലത്ത് കളിച്ച പലതരം കളികളും നമുക്ക് ഗൃഹാതുരത്ത്വം പകരുന്ന ഓർമ്മകളാണ്.

കുട്ടിക്കാലം നഷ്‌ടപ്പെടാതിരിക്കട്ടെ

അൽപനേരം കണ്ണടച്ചിരുന്ന് കുട്ടിക്കാലം ഒന്ന് ഓർത്തെടുക്കുകയാണെങ്കിൽ നമ്മുടെ സകല ടെൻഷനും ഒരൽപസമയത്തേക്കെങ്കിലും മറക്കുന്നതു പോലെ തോന്നാം. കുസൃതിയും തമാശയും നിറഞ്ഞ കുറേയേറെ കുട്ടിക്കാല ഓർമ്മകൾ മനസ്സിൽ ഓടിയെത്തും. മനസ്സിന്‍റെ പിരിമുറുക്കം അകലുകയും ചെയ്യും. എന്നാൽ നിങ്ങളുടെ ടെൻഷൻ നിറഞ്ഞ അന്തരീക്ഷത്തിൽ വളരുന്ന കുഞ്ഞുങ്ങളുടെ ബാല്യം സുരക്ഷിതവും സുന്ദരവും ആരോഗ്യകരവുമാണോ? മാതാപിതാക്കളിൽ നിന്നും കുഞ്ഞുങ്ങൾക്ക് ശരിയായ വാത്സല്യവും ശ്രദ്ധയും പരിരക്ഷയും ആരോഗ്യകരമായ അന്തരീക്ഷവും ലഭിക്കുന്നുണ്ടോ? ഇല്ല, തീർത്തും ഇല്ല. ഭൂരിഭാഗം കുടുംബങ്ങളിലും ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സ്വരചേർച്ചയില്ലായ്മയും അസംതൃപ്തിയും കുട്ടികളെ സ്വാധീനിക്കുന്നുണ്ട്.

ടെൻഷനും തിരക്കും നിറഞ്ഞ ജീവിതശൈലിയാണ് ഭൂരിഭാഗം മാതാപിതാക്കളും നയിക്കുന്നത്. ഉദ്യോഗസ്‌ഥരായ മാതാപിതാക്കൾക്കാകട്ടെ സ്വന്തം  കുഞ്ഞുങ്ങൾക്കൊപ്പം മതിയായ സമയം ചെലവഴിക്കാൻ സാധിക്കാറുമില്ല. ഇത്തരം കുഞ്ഞുങ്ങൾ അസ്വസ്ഥരും ഉദാസീനരുമാകുന്നു. അതിന്‍റെ ഫലമായി കുഞ്ഞുങ്ങൾ ശരിയായ രീതിയിൽ ഭക്ഷണം കഴിക്കാതെ വരും. അവരുടെ ആരോഗ്യസ്‌ഥിതിയും അതോടെ അവതാളത്തിലാകും. കുഞ്ഞുങ്ങളുടെ കുസൃതികളും ചാഞ്ചല്യവും ബാല്യകാലവും പതിയെ പതിയെ നഷ്‌ടപ്പെടുന്നു. അവരുടെ മനസ്സിലും മസ്‌തിഷ്‌കത്തിലും ഒരു തരം ഭയം പടരുന്നു. അതോടെ അവർ പഠനത്തിലും പിന്നോക്കം പോകും.

മാതാപിതാക്കൾ എന്ത് ചെയ്യണം

കുട്ടികളുടെ ബാല്യകാലം സുന്ദരമാകുകയെന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. കുട്ടിക്കാലം തുടങ്ങി കുഞ്ഞുങ്ങളുടെ ജീവിതത്തിന് പുത്തൻ ദിശ പകരുന്നതിന് ആദ്യം മാതാപിതാക്കൾ സ്വന്തം ജീവിതം മധുരതരമാക്കണം. സ്വന്തം കുഞ്ഞുങ്ങൾക്ക് മുന്നിൽ അനാവശ്യങ്ങളായ വാഗ്വാദങ്ങളോ കലഹങ്ങളോ സംഘർഷഭരിതമായ സ്‌ഥിതിവിശേഷമോ സൃഷ്ടിക്കാൻ പാടില്ല. ഇക്കാരണത്താലാണ് മിക്ക കുടുംബങ്ങളിലും കുഞ്ഞുങ്ങൾക്ക് രക്ഷിതാക്കളിൽ നിന്നും ശരിയായ പരിചരണമോ വാത്സല്യമോ സ്നേഹപൂർണ്ണമായ സാമീപ്യമോ ലഭിക്കാത്തത്. എന്തിനേറെ തിരക്കുമൂലം മാതാപിതാക്കൾക്ക് സ്വന്തം കുഞ്ഞുങ്ങൾക്കൊപ്പം സമയം ചെലവഴിക്കാൻപ്പോലും കഴിയാറില്ല. ഇപ്പോഴത്തെ നവ മാതാപിതാകളാകട്ടെ വളരെ ആധുനികരും ഏറെ തിരക്കു പിടിച്ച ജീവിതശൈലി പിന്തുടരുന്നവരുമാണ്. ഇത്തരം സാഹചര്യത്തിൽ കുഞ്ഞുങ്ങൾക്ക് സ്വന്തം ബാല്യകാലം നഷ്‌ടപ്പെടുകയാണ് ചെയ്യുന്നത്. പതിയെ അവർ വിഷാദാവസ്‌തയിലേക്കും അസ്വസ്ഥകളിലേക്കും നയിക്കപ്പെടുന്നു.

മാതാപിതാക്കൾ തമ്മിലുളള അഭിപ്രായ ഭിന്നതയാണ് കുഞ്ഞുങ്ങളുടെ സ്വഭാവത്തിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാക്കാൻ കാരണം. ഇത്തരം മാതാപിതാക്കൾ സ്വന്തം കുഞ്ഞുങ്ങളുടെ മനോഹരമായ ബാല്യകാലം നഷ്‌ടപ്പെടുത്തുകയാണ് ചെയ്യുന്നത്. കുഞ്ഞുങ്ങൾക്ക് വളരെ ചെറുതിലെ തന്നെ തെറ്റും ശരിയും തിരിച്ചറിയാൻ കഴിയണം. അവരുടെ സ്വഭാവ രൂപീകരണത്തിനു ആരോഗ്യകരമായ വളർച്ചയ്ക്കും മാതാപിതാക്കൾ മുൻതൂക്കം നൽകണം.

കുഞ്ഞുങ്ങൾക്ക് സ്നേഹ നിർഭരമായ സുരക്ഷിതത്വവും ശരിയായ വിദ്യാഭ്യാസവും നൽകാൻ മാതാപിതാക്കൾ ശ്രദ്ധ ചെലുത്തേണ്ടതാണ്. അല്ലാതെ അവരെ കുട്ടിക്കാലം തുടങ്ങി തനിച്ചാക്കുകയല്ല വേണ്ടത്. മനുഷ്യ ജീവിതത്തിലെ ഏറ്റവും സന്തുഷ്ടി നിറഞ്ഞ തുടക്കമാണ് ബാല്യകാലം. അത് മാതാപിതാക്കൾ മറക്കാതിരിക്കുക.

ഗെയിം ഓവർ അഥവാ അവസാനത്തെ കളി

സന്ധ്യയ്‌ക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. നേർത്ത ഇരുട്ടിൽ നിഴലും വെളിച്ചവും കെട്ടുപിണഞ്ഞ രൂപങ്ങൾ നോക്കി അവൾ വീർപ്പുമുട്ടിക്കൊണ്ടേ ഇരുന്നു. അയാളിൽ നിന്ന് എങ്ങനെ രക്ഷ നേടാൻ പറ്റും? എന്തിനും മടിക്കാത്തവൻ, അത്യാഗ്രഹി, ക്രൂരൻ… അവളുടെ മനസ്സിൽ ദേഷ്യം നുരഞ്ഞു. ഈ ബ്ലാക്ക്മെയിലിംഗ് എത്രകാലം സഹിക്കും? തെറ്റ് തന്‍റേതാണ്. ബ്ലാക്ക് മെയിൽ ചെയ്യാനുള്ള അവസരം നൽകിയത് താനാണല്ലോ. ഒറ്റയ്‌ക്ക് കിട്ടുമ്പോൾ അടുത്തേയ്‌ക്ക് വരും. പിന്നെ എന്തൊക്കെയാണ് ആവശ്യപ്പെടുന്നത്.

അഭിലാഷ്, വേറെ ആരുമല്ല, സന്ധ്യയുടെ ഭർത്താവിന്‍റെ അനുജൻ ആണ്. ഒരേ വീട്ടിൽ, ഒരേ മേൽക്കൂരയ്ക്കു കീഴിൽ ഒരുമിച്ചു കഴിയുന്നവർ. അയാൾ ഇത്തരമൊരു പിശാചായിരിക്കുമെന്ന് എങ്ങനെ കരുതാനാണ്. ഒരു വീട്ടിനുള്ളിൽ തന്നെ ആയതു കൊണ്ട് ആ ദുഷ്ടത്തരങ്ങൾ ആരോടും മിണ്ടാതെ സഹിക്കേണ്ടി വന്നു.

ഈ പ്രശ്നം തുടങ്ങിയിട്ട് ഒത്തിരി നാളായിട്ടില്ല. രണ്ട് മാസം മുമ്പ് സന്ധ്യ, ഭർത്താവ് സുരേഷിനൊപ്പം യൂറോപ്പ് യാത്ര പോയി. 50 പേരുള്ള സംഘത്തിനൊപ്പം. ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നാണ് സംഘം ഒരുമിച്ച് യാത്ര തിരിച്ചത്. 15 ദിവസത്തെ യാത്രയിൽ എല്ലാവരും നല്ല ചങ്ങാതിമാരായി എങ്കിലും, സന്ധ്യയ്‌ക്ക് കൂടുതൽ ഇഷ്ടം തോന്നിയത് റിതുവിനോടാണ്. റിതുവും പ്രണവും നവദമ്പതികളാണ്. യാത്രാ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞവർ. കളിയും ചിരിയും നിറഞ്ഞ അവരുടെ പ്രകൃതം എല്ലാവർക്കും ഇഷ്‌ടമായി. സ്വയം ചിരിച്ചും സംഘാംഗങ്ങളെ ചിരിപ്പിച്ചും അവർ യാത്ര അടിപൊളിയാക്കി.

താമസിയാതെ സന്ധ്യയും റിതുവും അടുത്ത സുഹൃത്തുക്കളായി. ഹോട്ടൽ മുറിയിൽ വന്ന ശേഷവും രാത്രി ഉറങ്ങും വരെ അവർ സംസാരിച്ചിരിക്കും. മുറിയിലേക്കു വന്നാൽ ഉറക്കം വന്നില്ലെങ്കിൽ റിതുവും സന്ധ്യയും വാട്ട്സ്ആപ്പ് ചാറ്റ് തുടങ്ങും. എടുത്ത ചിത്രങ്ങൾ വാട്‌സ് ആപ്പിലൂടെ ഷെയർ ചെയ്‌തു കൊടുക്കും. ഫോട്ടോയുടെ കമന്‍റ്സ് ഇടും. തമാശകളും ഫോട്ടോകളും ഷെയർ ചെയ്‌ത് ആരംഭിച്ച ചാറ്റിങ്ങിൽ കുടുംബവും കയറി വന്നു. കോളേജ് കാലങ്ങൾ ഇരമ്പി നിന്നു.

കല്യാണത്തിനു മുമ്പേ തന്നെ പ്രണവ് തന്‍റെ ജീവിതത്തിലേയ്‌ക്ക് കടന്നു വന്നതിനെക്കുറിച്ച് റിതു പറയാൻ തുടങ്ങി. ഒരേ കോളേജിൽ പഠിച്ചവർ. വ്യത്യസ്‌ത മതക്കാർ ആയിരുന്നിട്ടു കൂടി അവർ വിവാഹത്തിലൂടെ ഒന്നിച്ചു. വാട്ട്സ്ആപ്പിലൂടെ റിതുവിന്‍റെ ലവ്സ്റ്റോറി മനസ്സിലാക്കിയപ്പോൾ സന്ധ്യയുടെ മനസ്സിലും ചില ഓർമ്മകൾ ചിറകടിച്ചു.

കോളേജിൽ വച്ചുള്ള തന്‍റെ പ്രണയത്തെക്കുറിച്ച് റിതുവിനോട് മനസ്സു തുറക്കാൻ അവൾ ആഗ്രഹിച്ചു. മാസങ്ങളായി മനസ്സിൽ താഴിട്ടു പൂട്ടിയ ഓർമ്മകൾ കൂടുവിട്ടു പറന്നപ്പോൾ അവൾക്ക് അത് പങ്കുവയ്‌ക്കാതിരിക്കാനായില്ല. “എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം.” അവൾ റിതുവിന് മെസേജ് ചെയ്‌തു.

“പക്ഷേ അത് വിവാഹത്തിലെത്തിയില്ല.”റിതുവിന്‍റെ ആശ്ചര്യം സ്മൈലിയായി സന്ധ്യയുടെ വാട്ട്സ് ആപ്പിൽ വന്നു മുട്ടി വിളിച്ചു.

“ലവ് സ്റ്റോറി! ടെൽ മീ യാർ…”

സന്ധ്യ റിതുവിനോട് പിന്നെ ഒന്നും ഒളിച്ചില്ല. എന്‍റെ കോളേജ്മേറ്റ് ആയിരുന്നു. സഞ്ജയ്. ദിവസവും രണ്ടു മണിക്കൂറെങ്കിലും മൊബൈലിൽ സംസാരിച്ചില്ലെങ്കിൽ ആ ദിവസം അപൂർണ്ണമാണെന്ന തോന്നലായിരുന്നു ഞങ്ങൾക്ക്. ഈ ലോകം മുഴുവൻ ഞങ്ങൾ രണ്ടുപേരിലും ഒതുങ്ങിക്കൂടി. ഞങ്ങളുടെ വിവാഹത്തിന് വീട്ടുകാർ സമ്മതിക്കുമെന്നായിരുന്നു പ്രതീക്ഷ. അതിനാൽ ഞങ്ങൾ പരസ്‌പരം എല്ലാം പങ്കുവച്ചു.

എന്നാൽ കാര്യങ്ങൾ കൈവിട്ടുപോയത് പപ്പ ഒരു ആലോചന കൊണ്ടു വന്നപ്പോഴാണ്. 25 വയസ്സായില്ലേ. ഇനി കല്യാണം വേണം. പപ്പ ഇങ്ങനെ പറഞ്ഞപ്പോൾ അത്ര സീരിയസ് ആയി തോന്നിയില്ല. ആ സമയം സഞ്ജയിനെക്കുറിച്ച് പറയാൻ ചങ്കൂറ്റമുണ്ടായില്ല.

ഒരു ദിവസം പപ്പ എന്നോട് അക്കാര്യം പറഞ്ഞു. ഒരു നല്ല ആലോചന വന്നിട്ടുണ്ട്. അടുത്ത ആഴ്ച അവർ കാണാൻ വരും. ഏതോ വലിയ കമ്പനിയിൽ എഞ്ചിനീയറാണ് പയ്യൻ. 25 ലക്ഷമാണ് ശമ്പള പാക്കേജ്.”

ഞാൻ ആകെ ഞെട്ടിപ്പോയി. ഈ അവസരത്തിലെങ്കിലും കാര്യം പറയാതെ പറ്റില്ലല്ലോ. ധൈര്യം സംഭരിച്ച് പറഞ്ഞു നോക്കി. “പപ്പ എനിക്ക് ഒരാളെ ഇഷ്‌ടമാണ്. അവരുമായി സംസാരിക്കുമോ” പപ്പ എന്നെ അതിശയത്തോടെ നോക്കി.

വളരെ ഒതുങ്ങിക്കൂടി നടന്നിരുന്ന മകൾ. അവൾക്ക് ഒരു പ്രണയം! പപ്പയ്ക്ക് അത് വിശ്വസിക്കാനേ കഴിഞ്ഞില്ല. എന്നാലും അദ്ദേഹം സഞ്ജയിനെക്കുറിച്ച് അന്വേഷിച്ചു. പക്ഷേ സുരേഷിന്‍റെ ശമ്പളവും കുടുംബ പശ്ചാത്തലവും താരതമ്യപ്പെടുത്തുമ്പോൾ ലോ പ്രൊഫൈൽ ആണ് സഞ്ജയിന്‍റേത്.

പപ്പയ്ക്ക് സഞ്ജയിനെ ഇഷ്‌ടമായില്ല. പപ്പയെ എതിർത്ത് സഞ്ജയിന്‍റെ ഒപ്പം പോകാനുള്ള ധൈര്യം എനിക്കില്ലായിരുന്നു.”

“അങ്ങനെ ആ പ്രണയ കഥയ്‌ക്ക് അവസാനമായി. ഇപ്പോൾ രണ്ടു വർഷമായി വിവാഹം കഴിഞ്ഞിട്ട്.”

സന്ധ്യ തന്‍റെ പഴയ കാലത്തിന്‍റെ ഓർമ്മകളുടെ ആവേശത്തിലായിരുന്നു. ഫേസ്ബുക്കിൽ നിന്ന് സഞ്ജയിന്‍റെ ചിത്രം ഡൗൺലോഡ് ചെയ്‌ത് റിതുവിന് അയയ്ക്കാനും അവൾക്ക് മടി തോന്നിയില്ല. ഒരു ഹൃദയ രഹസ്യം പങ്കു വച്ച് ഭാരം ലഘൂകരിച്ച ആശ്വാസമായിരുന്നു സന്ധ്യയ്‌ക്കപ്പോൾ.

“ഓഹ് ചേച്ചി സ്വന്തം ജീവിതം വച്ച് കളിച്ചല്ലോ കഷ്‌ടമായി. റിതുവിന് അങ്ങനെ പറയാതിരിക്കാനായില്ല. യൂറോപ്പ് യാത്ര കഴിഞ്ഞതോടെ അവർക്കിടയിൽ ഇനി പങ്കുവയ്‌ക്കാൻ യാതൊരു രഹസ്യങ്ങളും ബാക്കി ഉണ്ടായിരുന്നില്ല.

വീട്ടിൽ മടങ്ങിയെത്തിയപ്പോൾ സന്ധ്യയും സുരേഷും യാത്രാ ക്ഷീണത്തിൽ ഉറങ്ങിപ്പോയി. രാവിലെ 11 മണിയായപ്പോഴാണ് സന്ധ്യ കണ്ണ് തുറന്നത്. സുരേഷ് പോകാൻ തയ്യാറാവുന്നതു കണ്ടപ്പോൾ സന്ധ്യ വേഗം എഴുന്നേറ്റു. ഭക്ഷണം ഉണ്ടാക്കി സുരേഷിന് നൽകിയ ശേഷം സന്ധ്യ തന്‍റെ ഫോൺ തെരഞ്ഞു. ഫോൺ രാത്രി യിൽ ഡൈനിംഗ് ടേബിളിൽ വച്ചതായി ഓർക്കുന്നുണ്ട്.

“സന്ധ്യാ, ഞാൻ പോകുന്നു. ഇന്ന് ഉച്ചയ്‌ക്ക് മീറ്റിംഗ് ഉണ്ട്. ഒഴിവാക്കാൻ പറ്റില്ല.”

അയാൾ പോയിക്കഴിഞ്ഞപ്പോൾ സന്ധ്യ തന്‍റെ ഫോൺ എവിടെയെന്ന് വീണ്ടും തെരയാൻ തുടങ്ങി.

സുരേഷിന്‍റെ അനുജൻ അഭിലാഷിന്‍റെ മുറിയിലേക്ക് ചെന്നപ്പോൾ സന്ധ്യ ശരിക്കും അമ്പരന്നു പോയി. തന്‍റെ ഫോൺ അനിയന്‍റെ കയ്യിൽ. അയാൾ വാട്ട്സ്ആപ്പ് മെസേജുകൾ പരിശോധിക്കുകയാണ്. സന്ധ്യ, റിതുവിന് അയച്ച മെസേജുകളാണ് അയാൾ നോക്കിക്കൊണ്ടിരുന്നത്. അയാൾ കുടിലമായ ചിരിയോടെ മൊബൈൽ സന്ധ്യയ്‌ക്ക് നേരെ നീട്ടി.

“അഭിലാഷ്, ഇതെന്താണ് എന്‍റെ മൊബൈൽ എന്തിനാണ് എടുത്തത്?”

“ഏയ്… ഒന്നുമില്ല ചേച്ചി. ആ ലവ്സ്റ്റോറി കൊള്ളാം. കാമുകന്‍റെ ഫോട്ടോയും ഉഗ്രൻ. എന്താ അയാളുടെ പേര്? ഓ…സഞ്ജയ്!”

അഭിലാഷിന്‍റെ സംസാരം കേട്ടപ്പോൾ സന്ധ്യയ്‌ക്ക് കണ്ണിൽ ഇരുട്ടു പടരുന്ന പോലെ തോന്നി.

“എന്ത്? ഓ… അതൊക്കെ വെറും തമാശയല്ലേ.” അവൾ ഭയവും ജാള്യതയും മറയ്‌ക്കാൻ പ്രയാസപ്പെട്ടു.

“ചേട്ടനോട് പറയട്ടെ. ഞാൻ…?”

അഭിലാഷ് ഒരു പ്രത്യേകതരം നോട്ടമെറിഞ്ഞു.

സന്ധ്യയ്‌ക്ക് ആ നോട്ടത്തിലൊളിഞ്ഞിരിക്കുന്ന ഭാവം മനസ്സിലായി. റിതുവിനയച്ച വാട്ട്സ്ആപ്പ് മെസേജുകൾ ഡിലീറ്റ് ചെയ്യാൻ മറന്നതോർത്തപ്പോൾ അവൾക്ക് അതിയായ വിഷമം തോന്നി. ഇങ്ങനെ ഒരു കെണി പ്രതീക്ഷിച്ചില്ലല്ലോ.

“എന്തൊക്കെയാണിത്? നീ എന്നെ പേടിപ്പിക്കുകയാ?”

“അയ്യോ… അല്ല! എന്തിനാ ചേച്ചി വിഷമിക്കുന്നേ? ഞാൻ അങ്ങനെ വല്ലതും ചെയ്യുമോ? എനിക്ക് ചില്ലറ ചെലവ് ചെയ്‌താൽ പോരെ!”

സന്ധ്യ ദേഷ്യം കടിച്ചിറക്കി.

“ഞാനെന്തു ചെയ്യണമെന്നാ? നിനക്കെന്താ വേണ്ടത്?”

“ഓ… അതിപ്പോൾ എന്താ പറയുക. ചേച്ചിക്ക് കാര്യം മനസ്സിലാവുമല്ലേ, കല്യാണം കഴിഞ്ഞ ആളാണ്. അതിനും മുമ്പേ ഇക്കാര്യത്തിലൊക്കെ നല്ല അനുഭവവും ഉണ്ടല്ലോ…”

അഭിലാഷ് ഒരു കുടിലച്ചിരി മുഖത്തണിഞ്ഞു.

“അവൻ തന്നെ വലിയ കെണിയിൽ പെടുത്താനുള്ള ശ്രമത്തിലാണ്. ഇനി എന്തു ചെയ്യണം?”

“എന്താ സന്ധ്യ ആലോചിക്കുന്നത്.?” അഭിലാഷ് പെട്ടെന്ന് ചേച്ചി എന്ന വിളിമാറ്റി, സന്ധ്യ എന്നാക്കിയപ്പോൾ അവൾ ഒന്നുകൂടി ഞെട്ടി.

“എനിക്ക് ആലോചിക്കാതെ പറ്റില്ലല്ലോ” സന്ധ്യ പിറുപിറുത്തു.

“ഒ.കെ. ആലോചിച്ചിട്ട് സാവകാശം മറുപടി തന്നാൽ മതി. പക്ഷേ ഒരു കാര്യം മറക്കണ്ട. എന്‍റെ കൈയിൽ നല്ല ഹോട്ട് സാധനമാ ഇരിക്കുന്നേ. ചേട്ടനോട് പറഞ്ഞാലുള്ള അവസ്‌ഥ അറിയാമല്ലോ.”

“മനസ്സിലായി… നീ ഒരു നീചനാണ്. ആട്ടിൻ തോലിട്ട ചെന്നായേ…!” സന്ധ്യയ്‌ക്ക് ദേഷ്യം അടക്കാനായില്ല.

ഭർത്താവിന്‍റെ അനിയനിൽ നിന്ന് ഇത്തരമൊരു ഭീഷണി ഒരിക്കലും പ്രതീക്ഷിച്ചതല്ല. പവിത്രമായി കരുതിയ ഒരു ബന്ധമാണ് അയാൾ കുഴിച്ചു മൂടിയത്. സന്ധ്യയെ എപ്പോൾ തനിച്ചു കിട്ടിയാലും അയാൾ ആ ചോദ്യം ആവർത്തിക്കും.

“എന്തു തീരുമാനിച്ചു?” നേരിട്ടു ചോദിക്കാൻ കഴിയാത്തപ്പോൾ ഫോണിൽ വിളിക്കും.

“കുറെ ദിവസമായല്ലോ. ഇനിയും ആലോചന തീർന്നില്ലേ.?” സന്ധ്യയ്‌ക്കു മേലെ കറുത്ത നിഴലായ് അയാൾ വളർന്നു നിന്നു. ഉറക്കം വരാത്ത രാത്രികൾ. സന്ധ്യയ്‌ക്കു ജീവിതം മുന്നോട്ടു പോകുമോ എന്നു പോലും ഭയം തോന്നി.

ഒരു തീരുമാനം, പരിഹാരം ഉടൻ കണ്ടെത്തണം. അത് തനിക്കും കുടുംബത്തിനും ഹാനികരമാവുന്നതും ആകരുത്! പെട്ടെന്ന് അവളുടെ മനസ്സിൽ ഒരു ചിന്ത ഉണർന്നു. സന്ധ്യയുടെ കണ്ണുകളിൽ ആത്മവിശ്വാസം നിറഞ്ഞു. അവൾ സമാധാനത്തോടെ ആ രാത്രി ഉറങ്ങി.

പിറ്റേന്ന് രാവിലെ സന്ധ്യ വീട്ടിലെ ജോലികളൊക്കെ തിരക്കിട്ട് ഒരുക്കി. “അമ്മേ, ഞാൻ പുറത്തു പോകുന്നു. കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട്.”ഏതാനും മണിക്കൂറുകൾക്കു ശേഷം സന്ധ്യ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ അവളുടെ മുഖത്തെ ആശങ്കകൾ വിട്ടകന്നിരുന്നു.

രാക്ഷസനെ കൊല്ലാൻ മായാശക്‌തി തന്നെ വേണ്ടി വരും! മാർക്കറ്റിൽ പോയപ്പോൾ അവർ മൊബൈലിൽ വോയിസ് റിക്കോർഡിംഗ് സോഫ്റ്റ് വെയർ ഇൻസ്‌റ്റാൾ ചെയ്‌തു. അതിന്‍റെ പ്രവർത്തനം മനസ്സിലാക്കി.

അഭിലാഷ് വീട്ടിൽ ഇല്ലായിരുന്നു. അയാൾ തന്നെ വിളിക്കും എന്ന് സന്ധ്യയ്‌ക്ക് ഉറപ്പായിരുന്നു. വിചാരിച്ചപോലെ ഉച്ച കഴിഞ്ഞപ്പോൾ കോൾ വന്നു. സന്ധ്യ എതിരാളിയെ നേരിടാൻ തയ്യാറായി.

“ഹലോ സന്ധ്യ! നീ എന്തു തീരുമാനിച്ചു” ഒരു ബഹുമാനവുമില്ലാത്ത അഭിലാഷ് സന്ധ്യയോട് ചോദിച്ചു.

“ഞാൻ എന്തു ചെയ്യണം, പറയൂ.”

“ഓ… എന്താണെന്നറിയില്ലേ. അതു തന്നെ.”

“അങ്ങനെ പറഞ്ഞാൽ എങ്ങനെയാണ്. തെളിച്ചു പറയൂ.”

“നിന്നെ എനിക്കു വേണം.” സന്ധ്യയിൽ നിന്ന് അത്തരമൊരു ചോദ്യം പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും, അയാൾ തന്‍റെ മനസ്സിലെ ആഗ്രഹങ്ങൾ വെളിപ്പെടുത്തി.

“ശരി ഇനി ഇതൊന്നും ഞാൻ ചെയ്‌തില്ലെങ്കിൽ?” സന്ധ്യ ഗൗരവത്തിൽ തന്നെ ചോദിച്ചു.

“സംശയമെന്താ. നിന്‍റെ ലവ്സ്റ്റോറി പുറം ലോകമറിയും.” സന്ധ്യയ്‌ക്ക് കോപം നിയന്ത്രിക്കാനായില്ല.

“പറയെടാ… എല്ലാവരോടും പറ! നീ എന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന് ഞാൻ പോലീസിൽ പരാതി കൊടുക്കും.”

“അതിനെന്തു തെളിവാണ് നിന്‍റെ കൈവശം ഉള്ളത്.” അഭിലാഷ് പൊട്ടിച്ചിരിച്ചു.

“നീ നേരിട്ടു വാ കാണിച്ചു തരാം. തെളിവ്.”

സന്ധ്യയ്‌ക്ക് വിട്ടു കൊടുക്കാൻ മനസ്സില്ലായിരുന്നു. അവൾ ഫോൺ ഡിസ്കണക്‌ട് ചെയ്‌തു.

വൈകിട്ട് അഭിലാഷ് വീട്ടിലെത്തിയപ്പോൾ സന്ധ്യ അവന്‍റെ അടുത്തേയ്‌ക്ക് സധൈര്യം ചെന്നു. അവൾ ഒരു സിഡി അയാൾക്കു നേരെ നീട്ടി. നിനക്ക് തെളിവല്ലേ വേണ്ടത്. ഇതു പിടിച്ചോ. നീ ഫോണിൽ സംസാരിച്ചതെല്ലാം ഇതിലുണ്ട്.”

അഭിലാഷ് അമ്പരന്നു പോയി. പൂച്ച പോലെ പാവം പിടിച്ചിരുന്ന ചേട്ടത്തി പുലി പോലെ ചീറി വരുമെന്ന് എങ്ങനെ അറിയാൻ?

“ഈ സിഡിയുടെ ഒറിജിനൽ ഞാൻ ലോക്കറിൽ വച്ചിട്ടുണ്ട്.” സന്ധ്യയുടെ ശബ്ദത്തിലെ ശാന്തതയിൽ ഒളിഞ്ഞിരിക്കുന്ന അപകടം അഭിലാഷ് തിരിച്ചറിഞ്ഞു.

അയാൾ നിശബ്ദനായി സ്വന്തം മുറിയിലേക്ക് നടന്നു. ഒരു വാട്ട്സ്ആപ് മെസേജിൽ തീരേണ്ടതല്ല തന്‍റെ ജീവിതം എന്ന തിരിച്ചറിവിൽ സന്ധ്യയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

ഈ പ്രണയ കാലത്ത്

നമുക്കെല്ലാം അറിവുള്ള പോലെ ഫെബ്രുവരി വാലന്‍റൈൻ മാസം ആണ്.. പ്രണയവുമായി ബന്ധപ്പെട്ടിരിക്കുന്ന മാസം… പ്രണയമാകട്ടെ, പ്രണയത്തെപ്പോലെ സുന്ദരവും തീക്ഷ്ണവുമായ ചുവപ്പ് നിറവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചുവപ്പ് എന്നത് പ്രണയ നിറമാണ്. എന്തുകൊണ്ടാണ് പ്രണയം ചുവപ്പ് നിറവുമായി ബന്ധപ്പെട്ടിരിക്കുന്നത്?

നിറങ്ങൾക്ക് പിന്നിൽ ഒരു മനഃശാസ്ത്രമുണ്ട്. നിറങ്ങൾക്ക് നമ്മുടെ എനർജി ലെവലിനെ ഉയർത്താനും താഴ്ത്താനും കഴിയുമെന്നതാണ്. അതുകൊണ്ടാണ് ഹോം ഡെക്കോറിനായും വാഷ്റൂമിനായും മേക്കപ്പിനുമായും ഒക്കെ നാം പ്രത്യേക നിറങ്ങൾ തെരഞ്ഞെടുക്കുന്നത് തന്നെ. നമ്മുടെ വസ്ത്രങ്ങളുടെയും ഡെക്കോർ ഐറ്റങ്ങളുടെയും മറ്റ് ലൈഫ്‍സ്റ്റൈൽ ഉൽപ്പന്നങ്ങളുടെയും നിറങ്ങളിൽ മാറ്റം വരുത്തുമ്പോൾ നമ്മളെ മാത്രമല്ല നമ്മളുമായി ഇടപഴകുന്നവരിലും അത് സ്വാധീനം ചെലുത്തും.

വളരെ പവർഫുള്ളായ ഒരു നിറമാണ് ചുവപ്പ്. ഉച്ചസ്‌ഥായിലുള്ള മനോവികാരം, ശക്തി, ഊർജ്ജം എന്നിവയെയാണ് ചുവപ്പ് നിറം പ്രതിനിധാനം ചെയ്യുന്നത്. പ്രണയത്തിന് യോജിച്ച നിറം പോലെ തന്നെ അത് നമ്മുടെ ഹൃദയമിടിപ്പിനും രക്‌തയോട്ടത്തിനും ശരീരോഷ്മാവിനും വേഗത കൂട്ടുന്നു. പ്രണയത്തിന്‍റെ തീവ്രത പോലെ ചുവപ്പ് ഒരു കാൽപ്പനിക നിറമാണ്.

നമുക്ക് ഏറെ പ്രിയപ്പെട്ടയൊരാൾക്ക്, നാം ഏറെ സ്നേഹിക്കുന്നയാളിന് ഹൃദയപൂർവ്വം സമ്മാനിക്കാൻ നാം തെരഞ്ഞെടുക്കുന്നതും ചുവന്ന റോസാപുഷ്പങ്ങളോ ചുവപ്പ് നിറമുള്ള പൂക്കളോ ആയിരിക്കും.

ചുവപ്പ് നിറത്തിലുള്ള വസ്ത്രം അണിഞ്ഞിരിക്കുന്ന സ്ത്രീയെ കാണാൻ തന്നെ എന്ത് ഭംഗിയാണ്. എന്ത് സൗന്ദര്യമാണ്. മനസിലുള്ള പ്രണയത്തെ പ്രിയപ്പെട്ടവരെ അറിയിക്കാൻ ചുവപ്പ് നിറത്തിലുള്ള വസ്ത്രത്തെക്കാൾ മറ്റെന്താണ് യോജിക്കുക. അതുപോലെ പ്രിയപ്പെട്ടവനെ ആകർഷിക്കാൻ ചുണ്ടിൽ ചുവപ്പ് നിറത്തിലുള്ള ലിപ്സ്റ്റിക് അണിയുന്നതും ഒരു പ്രണയ സിംബലാണ്.

പക്ഷേ സ്ത്രീകളെ പോലെ തന്‍റെ പ്രണയഭാജനത്തെ ആകർഷിക്കാൻ പുരുഷന്മാർ ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാറില്ല. പാർട്ടികളിലും വിവാഹങ്ങളിലും അണിയുന്ന സ്യൂട്ടുകളിൽ ചുവപ്പ് കളറിലുള്ള സ്ക്വയർ പോക്കറ്റ് ഒഴിച്ചാൽ പുരുഷന്മാർക്കിടയിൽ ചുവപ്പ് അത്ര സാധാരണ നിറമല്ല.

വസ്ത്രങ്ങളിൽ ഉപയോഗിക്കപ്പെടുന്ന സ്ത്രീത്വം തുളുമ്പുന്ന നിറമാണ് ചുവപ്പെങ്കിലും മറ്റ് ചില സാഹചര്യങ്ങളിൽ പൗരുഷത്തെ ഉണർത്തുന്ന നിറം കൂടിയാണത്. അതായത് അപകടത്തെ പ്രതിനിധാനം ചെയ്യുന്ന നിറമാണ് ചുവപ്പ്. അക്രമത്തിന്‍റെയും ദേഷ്യത്തിന്‍റെയും യുദ്ധത്തിന്‍റെയും നിറം കൂടിയാണ് ചുവപ്പ്.

പ്രൗഢിയുടെ സിംബലാവുന്നതു പോലെ തന്നെ ജാഗ്രത പുലർത്താനും സമാധാനം പകരാനും ചുവപ്പ് നിറം നമ്മെ ഓർമ്മപ്പെടുത്തുന്നു. അടിസ്‌ഥാനപരമായി വാലന്‍റൈൻ ദിനത്തിൽ മനസിലുള്ള പ്രണയം അറിയിക്കാനുള്ള മനോഹരമായ നിറമാണ് ചുവപ്പ്.

ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ, ടെഡീസ്, പൂക്കൾ, കോസ്മെറ്റിക്കുകൾ, എന്തിനേറെ ചുവപ്പ് റാപ്പറിൽ പൊതിഞ്ഞ ഗിഫ്റ്റുകൾ അങ്ങനെ എന്തും തെരഞ്ഞെടുക്കാം. പ്രണയ നാളുകളിൽ ചുവപ്പ് നിറഞ്ഞ് ആഘോഷിക്കാം….

പ്രണയം ഇനി വെർച്വൽ ലോകത്ത്

കൊച്ചിയിലെ ഒരു സോഫ്റ്റ് വെയർ കമ്പനിയിലെ ഉദ്യോഗസ്‌ഥനാണ് രാഹുൽ (പേര് സാങ്കൽപ്പികം). രാഹുലും മറ്റ് സഹപ്രവർത്തകരും കഴിഞ്ഞ കുറേ മാസമായി വീട്ടിലിരുന്നാണ് ഔദ്യോഗിക ജോലികൾ നിർവഹിക്കുന്നത്. ജോലി, വർക്ക് ഫ്രം ഹോം ആയതോടെ രാഹുലിന് വിഷമമായി. സഹപ്രവർത്തകയും മറ്റൊരു ടീമിലെ ലീഡറുമായ തന്‍റെ ഹൃദയഭാജനം അഞ്ജുവിനെ (പേര് സാങ്കൽപ്പികം) ഇനി കുറച്ചു കാലം കാണാൻ കഴിയില്ലല്ലോയെന്ന സങ്കടം. പക്ഷേ ആ കാത്തിരിപ്പ് അനന്തമായി നീളുകയാണ്.

കമിതാക്കൾക്കാണ് ഈ കോവിഡ് കാലം കടുത്ത നഷ്ടമുണ്ടാക്കിയത്. എന്നും അല്ലെങ്കിൽ വല്ലപ്പോഴുമെങ്കിലും പരസ്പരം ഒന്ന് കണ്ടു സംസാരിച്ചിരുന്നവർക്ക് ഫോണിലൂടെ ഹൃദയം പങ്കുവയ്ക്കാനാണ് തലവിധി.

ഇത് തന്നെയാണ് എല്ലായിടങ്ങളിലെയും അവസ്‌ഥ. പരസ്പരം പ്രണയിക്കുന്നവരുടെ മാനസികാവസ്‌ഥയെപ്പറ്റി ഈ കൊറോണയ്ക്ക് എന്തറിയാം. എങ്കിലും പ്രണയവും പ്രതീക്ഷകളുമൊക്കെയായുള്ള ജീവിതം കോവിഡ് കാലത്തെ അതിജീവിച്ച് മുന്നേറുക തന്നെ വേണമല്ലോ…

സ്വന്തം മനസിലെ സ്നേഹത്തെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും മറുവശത്തുള്ള കാമുകിയേയോ കാമുകനേയോ അറിയിക്കണമെന്നുണ്ടെങ്കിൽ ഒപ്പം സമയം ചെലവഴിക്കാൻ ആ മനസ് കൊതിക്കുന്നുവെങ്കിൽ… അറിയുക അതിനും വഴിയുണ്ടേ… ഒപ്പം മറ്റൊന്നു കൂടിയുണ്ട്. പുതിയ കൂട്ടുകാരനെയോ കൂട്ടുകാരിയേയോ കണ്ടെത്താം.

ഹാപ്പൻ ഡേറ്റിംഗ് ആപ്പ്

ജനപ്രീതിയാർജ്ജിച്ച ഡേറ്റിംഗ് ആപ്പാണിത്. ചുറ്റുവട്ടത്തുള്ളവരുമായി ഈ ആപ്പിലൂടെ സൗഹൃദത്തിലാകാം. ഇഷ്ടപ്പെട്ടവരുമായി മനസ് നിറഞ്ഞ് പ്രണയത്തിലാവാം. കാരണം ഇത് ലൊക്കേഷൻ ബേസ്ഡ് ആപ്പാണ്. അതിന്‍റെ സഹായത്തിലൂടെ സമീപത്തുള്ളവരുമായി സൗഹൃദത്തിലാകാം. ഈ ആപ്പ് ഉപയോഗപ്പെടുത്താൻ ഒരു അക്കൗണ്ട് ആവശ്യമാണ്. ശേഷം ലോഗിൻ ചെയ്യാൻ ഫേസ്ബുക്ക് ഐഡിയുമായി ബന്ധിപ്പിക്കേണ്ടി വരും. അതിലൂടെ ഈ ആപ്പിൽ ലോഗിൻ ചെയ്യാം.

ഫേസ്ബുക്ക് പേജിലെ പേരും വയസുമൊക്കെ വച്ചാണ് ആപ്പ് അക്കൗണ്ട് സൃഷ്ടിക്കുന്നത്. ശേഷം ഈ ആപ്പിൽ സ്വന്തം പ്രത്യേക ഇഷ്ടങ്ങൾ ചേർക്കാം. അതുമായി മാച്ച് ചെയ്യുന്ന പ്രൊഫൈൽ അതോടെ വന്നു തുടങ്ങും. ലൈക്ക്, ഡിസ്‍ലൈക്ക് ചെയ്യാനുള്ള ഓപ്ഷനുമുണ്ട് ഈ ആപ്പിൽ. പക്ഷേ അതിന് സ്വന്തം ഫോണിലെ ജിപിഎസ് ഓൺ ചെയ്യേണ്ടി വരും. കാരണം ഇത് ലൊക്കേഷൻ ബേസ്ഡ് ആപ്പായതു കൊണ്ട്. മറ്റൊരാളുടെ പ്രൊഫൈൽ ഇഷ്ടപ്പെട്ട് ആ വ്യക്‌തിയുമായി സൗഹൃദത്തിലാകാം. ഇനിയൊന്ന് കൂടിയുണ്ട് ഈ ആപ്പിലൂടെ മികച്ചൊരു ജീവിതപങ്കാളിയെ കണ്ടെത്താമെന്നതാണ്. വേണമെങ്കിൽ സ്വന്തമിഷ്ടമനുസരിച്ചുള്ള പങ്കാളിയെ കണ്ടെത്തുന്നതിനും ഈ ആപ്പ് സഹായിക്കും.

ഓകെക്യുപിഡ് ആപ്പ്

ഓകെസി എന്ന ഓമനപ്പേരുമുണ്ട് ഈ ആപ്പിന്. ഈ ആപ്പിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാൻ വ്യക്‌തിയ്ക്ക് ധാരാളം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകേണ്ടി വരും. നൽകുന്ന വിവരങ്ങൾക്കും ഇഷ്ടങ്ങൾക്കും അനുയോജ്യമായ പങ്കാളിയെ കണ്ടെത്താൻ ഓകെസി സഹായിക്കും. വ്യക്‌തി നൽകുന്ന ഇഷ്ടങ്ങൾക്കനുസരിച്ചുള്ള പാർട്ണറിനെയാണ് ആ വ്യക്‌തി അന്വേഷിക്കുന്നതെന്ന് മനസിലാക്കുക. മറ്റൊന്ന്, സർച്ച് ഫിൽറ്റേഴ്സ് എന്ന ഓപ്ഷനിലൂടെയും പാർട്ണറിനെ സർച്ച് ചെയ്യാം. വെർച്വൽ ഡേറ്റിംഗിന് ശേഷം ശരിയായ സമയത്ത് പരസ്പരം നേരിട്ട് കാണാനുള്ള അവസരം നൽകി സൗഹൃദം ആവശ്യമെങ്കിൽ മുന്നോട്ട് കൊണ്ടു പോകാം. പക്ഷേ പരസ്പരം നന്നായി അറിഞ്ഞ ശേഷം ആവണമത്.

ട്രൂലി മാഡ്‍ലി ആപ്പ്

പേരു പോലെ തന്നെ വളരെ വിശ്വസ്തമായ ഡേറ്റിംഗ് ആപ്പാണിത്. ഫേക്ക് ഐഡി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ് ഇതിൽ. ഈ ആപ്പിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നതിന് ഐഡി പ്രൂഫ് ആവശ്യമാണ്. ഐഡി പ്രൂഫ് ഒക്കെ നൽകിയ ശേഷം ഈ ആപ്പിലൂടെ നല്ല സൗഹൃദങ്ങളെ കണ്ടെത്താം. അഥവാ നൽകിയില്ലെങ്കിൽ ആപ്പ് യൂസ് ചെയ്യാനാവില്ല. ഈ ആപ്പിൽ അപ്‍ലോഡ് ചെയ്യുന്ന ഫോട്ടോ ആരെങ്കിലും ദുരുപയോഗം ചെയ്യുമെന്ന പേടിയും വേണ്ട. കാരണം ഈ ആപ്പിൽ നിന്നും ഫോട്ടോ ആർക്കും ഡൗൺലോഡ് ചെയ്യാനാവില്ല. സൗഹൃദത്തിലായ ശേഷം  പരസ്പരം മനസ് തുറന്ന് സംസാരിക്കാം. പരസ്പരം പങ്കുവയ്ക്കുന്ന കാര്യങ്ങൾ ഇരുവർക്കുമിടയിലായി ഒതുങ്ങി നിൽക്കും. കാരണം നിങ്ങൾ യഥാർത്ഥ സുഹൃത്തിനെയാവും ആപ്പിലൂടെ കണ്ടെത്തുക.

റ്റിണ്ടർ ആപ്പ്

എല്ലാവർക്കും സുപരിചിതമായ ഒരു ആപ്പാണിത്. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ഡേറ്റിംഗ് ആപ്പ്. ലക്ഷകണക്കിനാളുകളുടെ ഹൃദയത്തിൽ കുടിയേറിയ ആപ്പാണിത്. ഈ ആപ്പിൽ രജിസ്റ്റർ ചെയ്യാൻ സ്വന്തം ഫേസ്ബുക്ക് ഐഡിയിലൂടെ ലോഗിൻ ചെയ്യേണ്ടി വരും. അതിനു ശേഷം സ്വന്തം അക്കൗണ്ട് ക്രിയേറ്റ് ചെയ്യാം. അതിനായി ഫോണിലെ ലൊക്കേഷൻ ഓൺ ചെയ്യേണ്ടതുണ്ട്. ചുറ്റുവട്ടത്തിലുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാനാണിത്. സർച്ച് ഫിൽറ്റർ ഓപ്ഷൻ ഉപയോഗപ്പെടുത്തി സർച്ച് ചെയ്യാമെന്നതാണ് ഈ ആപ്പിന്‍റെ പ്രത്യേകത. ഇതിൽ ഇഷ്ടപ്പെടുന്ന പ്രൊഫൈൽ സ്വൈപ്പ് റൈറ്റ് ചെയ്യാം. ഇല്ലെങ്കിൽ സ്വൈപ്പ് ലെഫ്റ്റ്. സ്വൈപ്പ് റൈറ്റ് ചെയ്യുന്നതോടെ പാർട്ണറുമായി ചാറ്റ് ചെയ്യാം. ഈ ആപ്പിൽ വളരെ ആകർഷകമായ ഫോട്ടോ ഇടുകയെന്നത് ഏറ്റവും ആവശ്യമായ കാര്യമാണ്. ഒറ്റനോട്ടത്തിൽ ആകർഷിക്കപ്പെടുമെന്ന് പറയേണ്ടതില്ലല്ലോ.

റൊമാൻസിന് ഇൻസ്റ്റഗ്രാമും ബെസ്റ്റ് ഓപ്ഷൻ

പ്രണയിക്കാൻ ഇൻസ്റ്റഗ്രാമും ബെസ്റ്റ് ഓപ്ഷനാണ്. പക്ഷേ ഇതിലും അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം. ശേഷം ഒരു അട്രാക്ടീവ് ഫോട്ടോ ഫിക്സ് ചെയ്‌ത് ഫോളോ ചെയ്യാം. സൗഹൃദങ്ങളെ സൃഷ്ടിച്ച് അതിൽ നിന്നും മനസിനിണങ്ങിയ ഒരു വ്യക്‌തിയെ കണ്ടെത്താം. ഈ പ്ലാറ്റ്ഫോം ഉപയോഗിച്ച് യാതൊരു ടെൻഷനുമില്ലാതെ പങ്കാളിയോട് മനസ് തുറന്ന് സംസാരിക്കാം. ആരുമത് അറിയുകയില്ല. മറ്റൊരു പ്രധാന ഘടകം, സുഹൃത്ത് അത്ര നല്ലവൻ അല്ലെങ്കിൽ സ്വന്തം അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്‌ത് തടിയൂരാം.

ജോലിക്കിടയിലും ഡേറ്റിംഗിനുള്ള സൗകര്യം

പ്രണയികളായ സഹപ്രവർത്തകർക്ക് ഓഫീസിലെ ഇടവേളകളിൽ സല്ലപിക്കാൻ ഓൺലൈൻ ഡേറ്റിംഗിൽ അവസരമുണ്ട്. ആരുമൊട്ട് സംശയിക്കുകയുമില്ല. ഓഫീസിലെ ജോലി ഈസിയായി നടക്കുകയും ചെയ്യും.

അതൃപ്തി തോന്നുമ്പോൾ ഉപേക്ഷിക്കാം

ഓഫീസ് പ്രണയം സ്മൂത്തായി കലാശിച്ചാൽ കാര്യം ശുഭം. പക്ഷേ ബ്രേക്ക്അപ്പ് ആയാലുള്ള അവസ്‌ഥയൊന്ന് ആലോചിച്ച് നോക്കിക്കേ… പരസ്പരം ചെളി വാരിയെറിഞ്ഞ് എല്ലാവരേയും അറിയിക്കും. ഒപ്പം അവരിൽ ആരെങ്കിലുമൊരാൾ ജോലിയുപേക്ഷിച്ച് പോകേണ്ടിയും വരും. എന്നാൽ ഓൺലൈനിലൂടെയുള്ള ഓഫീസ് പ്രണയം തകർന്നാലും ഇത്തരം പ്രശ്നങ്ങൾ അത്ര രൂക്ഷമായി ഉണ്ടാവുകയില്ല. തുടർന്ന് ആശയവിനിമയത്തിന് താൽപര്യമില്ലെങ്കിൽ പാർട്ണറിനെ ബ്ലോക്കും ചെയ്യാം.

ഒരേ സമയം പലരുമായുള്ള ഡേറ്റിംഗ്

ഒരേ സമയം പലരുമായുള്ള ഡേറ്റിംഗ് ദീർഘകാലം വരെ ആരുമറിയാതെ രഹസ്യമാക്കി വയ്ക്കാനാവില്ല. എങ്ങനെയായാലും ഇക്കാര്യം പുറത്തറിയും. എന്നാൽ ഓൺലൈൻ ഡേറ്റിംഗിൽ ഇത്തരത്തിൽ സത്യസന്ധമല്ലാത്ത റിലേഷൻഷിപ്പുകൾ അത്രവേഗം ആരുമറിയില്ലെന്ന പോരായ്മയുണ്ട്. അതുകൊണ്ട് സത്യസന്ധമായി പ്രണയത്തെ കാണുന്നവർക്ക് ഇതൊരു വെല്ലുവിളിയാണ്.

സെക്സിനെക്കുറിച്ച് തുറന്ന് സംസാരിക്കുക

എത്ര അടുപ്പുമുള്ളവരാണെങ്കിലും പരസ്പരം മുഖത്തോടു മുഖം നോക്കി ലൈംഗിക കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയെന്നത് അത്രയെളുപ്പമല്ല. എന്നാൽ ഓൺലൈൻ ഡേറ്റിംഗിൽ ഈ വക പ്രശ്നങ്ങളില്ല. പങ്കാളിയോട് എന്തിനെപ്പറ്റിയും മറയില്ലാതെ സംസാരിക്കാം. ഇക്കാര്യത്തിൽ ഇരുവർക്കുമുള്ള കാഴ്ചപ്പാടുകൾ അറിയാൻ ഇത് അവസരമാവുകയും ചെയ്യും. അപ്പുറത്തിരിക്കുന്നയാൾ തനിക്ക് യോജിച്ചയാളാണോ അല്ലയോയെന്ന് എളുപ്പത്തിൽ തീരുമാനിക്കുകയും ചെയ്യാം.

ഷോപ്പിംഗ് പേടി വേണ്ട

പലരും പ്രണയത്തിന്‍റെ പേരും പറഞ്ഞ് പങ്കാളിയെ സാമ്പത്തികമായി മുതലെടുക്കാറുണ്ട്. ഷോപ്പിംഗ് നടത്തി വില കൂടിയ വസ്‌തുക്കൾ പങ്കാളിയെ കൊണ്ട് വാങ്ങിപ്പിക്കുകയും മറ്റും ചെയ്യും. യഥാർത്ഥത്തിൽ കച്ചവടകണ്ണോടെ പ്രണയത്തെ കാണുന്നവരാണ് ഇത്തരക്കാർ. എന്നാൽ ഇത്തരം കാര്യങ്ങളിൽ അവരിലൊരാൾ വിമുഖത കാട്ടുകയാണെങ്കിൽ ആ പ്രണയം അവിടെ അവസാനിക്കും. ചിലപ്പോൾ വലിയൊരു കലഹത്തോടെ ആയിരിക്കും അത്. എന്നാൽ ഓൺലൈൻ ഡേറ്റിംഗിൽ ഇക്കാര്യത്തെ ചൊല്ലി പേടി വേണ്ട. പാർട്ണറിന്‍റെ ഡിമാന്‍റുകൾ സാധിച്ചു കൊടുക്കേണ്ടി വരികയില്ല. നേരിൽ കാണുമ്പോൾ ഗിഫ്റ്റുകൾ വാങ്ങി നൽകാമെന്ന് കണ്ടീഷനിംഗിൽ പ്രണയത്തെ കൊണ്ടു പോവുകയും ചെയ്യാം. കീശ കാലിയുമാകില്ല. ബ്രേക്ക്അപ്പ് ആയാലും പണം നഷ്ടമായില്ലല്ലോയെന്ന് ആശ്വസിക്കുകയും ചെയ്യാം. ഇനി അഥവാ ഓൺലൈൻ ഷോപ്പിംഗ് ചെയ്യേണ്ടി വന്നാലും അത് വലിയ നഷ്ടമൊന്നുമുണ്ടാക്കുകയില്ല.

ഓൺലൈൻ ഡേറ്റിംഗ് വിജയിക്കാൻ ചില ടിപ്സുകൾ

പ്രണയം ഓൺലൈൻ ആയാലും ഓഫ്‍ലൈൻ ആയാലും ഇരുവരും ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. പരസ്പരം മനസിലാക്കുക, സ്നേഹത്തോടെയുള്ള സംസാരം, പരസ്പര വിശ്വാസം, എന്തും തുറന്ന് പറയാനുള്ള സ്പേസ് എന്നിവയൊക്കെ തന്നെയാണ് യഥാർത്ഥ കാമുകി കാമുകന്മാർ ആഗ്രഹിക്കുക. ഇവയൊക്കെ ഉണ്ടെങ്കിലെ ഏത് ബന്ധവും സുഖകരമായി മുന്നോട്ടു പോകൂ.

വിശ്വാസം നിലനിർത്തുക

വിശ്വാസത്തിലധിഷ്ഠിതമായിരിക്കണം ഏത് ബന്ധവും. ഓൺലൈൻ ഡേറ്റിംഗ് ആയാലും ശരി പൊയ്മുഖം കാട്ടാതിരിക്കുക. യഥാർത്ഥ വ്യക്‌തിത്വം പ്രകടമാക്കുക.നിങ്ങളിലെ റിയൽ പേഴ്സ്ണാലിറ്റിയെ തിരിച്ചറിയാൻ പാർട്ണറിന് ഇത് എളുപ്പം വഴിയൊരുക്കും. അഥവാ ബന്ധം മുന്നോട്ട് വളർന്നാലും ശരി കൂടുതൽ വെല്ലുവിളികളെ ഇതു കൊണ്ട് നേരിടേണ്ടിയും വരില്ല. അഥവാ നിങ്ങളുടെ ബന്ധം വ്യാജമായ ഒന്നാണെങ്കിൽ യഥാർത്ഥ്യം വെളിപ്പെടുന്നതോടെ ബന്ധത്തിൽ വിള്ളലുണ്ടാകും.

ആശയവിനിമയം

എത്ര തിരക്കുള്ള ആളായാലും ശരി പാർട്ണറിനായി ഇത്തിരി സമയം കണ്ടെത്തുക. സ്വന്തം റൂട്ടിന്‍ പാർട്ണറിനെ ധരിപ്പിക്കാം. അങ്ങനെയാവുമ്പോൾ തന്നെ ഇഗ്‍നോർ ചെയ്യുന്നുവെന്ന ഫീൽ ഇരുവർക്കുമിടയിൽ ഉണ്ടാവുകയില്ല. ആശയവിനിമയത്തിന്‍റെ ദൈർഘ്യം കുറയുകയും ഇടവേളകൾ കൂടുകയും ചെയ്യുകയാണെങ്കിൽ ഫ്രണ്ട്ഷിപ്പ് അധികം താമസിയാതെ തകരും.

പാർട്ണറിന്‍റെ പ്രശ്നത്തെ സ്വന്തം പ്രശ്നമായി കാണാം

സുഖത്തിലും ദുഃഖത്തിലും ഒരുപോലെ നില കൊള്ളുന്നവനാണ് യഥാർത്ഥ സുഹൃത്ത് എന്ന് പറയാറില്ലേ. എന്നാൽ സങ്കട കാലത്താണ് നമ്മൾ യഥാർത്ഥ സുഹൃത്തിനെ തിരിച്ചറിയുന്നത്. പങ്കാളി വേദനയിലൂടെ കടന്നു പോവുകയാണെങ്കിൽ ഒപ്പം നിന്ന് ആ വേദനയെ അതിജീവിക്കാൻ പങ്കാളിയെ സഹായിക്കുക. സുഹൃത്തിന്‍റെ ഇത്തരത്തിലുള്ള പെരുമാറ്റം ഇരുവർക്കുമിടയിലെ അടുപ്പം വർദ്ധിപ്പിക്കും. ഇതിന് നേർവിപരീതമായി ദുഃഖിതയോ / ദുഃഖിതനോ ആയ സുഹൃത്തിനെ അവഗണിക്കുകയാണെങ്കിൽ ആ ബന്ധം അവസാനിച്ചുവെന്ന് കരുതാം.

മറ്റ് പെൺകുട്ടികളെ പുകഴ്ത്തി സംസാരിക്കുന്നത് ഒഴിവാക്കാം

അന്യ പെൺകുട്ടികളെ പുകഴ്ത്തി സംസാരിക്കുന്നത് ഒരു പെൺകുട്ടിയും സഹിക്കുന്ന കാര്യമല്ല. മാത്രവുമല്ല പങ്കാളി ഇക്കാര്യം ആവർത്തിക്കുന്നത് അവർക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമാകും. സൗഹൃദത്തിൽ മൂന്നാമതൊരാളുടെ കടന്നു വരവ് ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. അതോടൊപ്പം പരസ്പരം മനസ് തുറന്ന് ഇടപ്പെടുക. പരസ്പരം മനസ്സിലാക്കാൻ തുറന്നുള്ള പെരുമാറ്റം സഹായിക്കുമെന്ന് പറയേണ്ടതില്ലല്ലോ. പോസിറ്റീവും സത്യസന്ധവുമായ സൗഹൃദത്തിലൂടെ യഥാർത്ഥ പങ്കാളിയെ കണ്ടെത്താൻ ഓൺലൈൻ സൈറ്റുകൾ ഇത്തരത്തിൽ പ്രയോജനപ്പെടുത്താം. ഒപ്പം ചതിക്കുഴികളിൽ അകപ്പെടാതെ ജാഗ്രതയും പാലിക്കുക.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें