ഒരിക്കലും നഗ്നചിത്രം അയച്ചുകൊടുക്കല്ലേ

23 വയസുള്ള പൂർണ്ണിമ ഗുപ്ത ചത്തീസ്ഗഡ് ജില്ലയിലെ അംബികാപൂരിലെ ഒരു പ്രശസ്ത കോളേജിലായിരുന്നു പഠിച്ചിരുന്നത്. പഠിക്കാൻ നല്ല മിടുക്കിയായിരുന്നു. എംഎസ്സി ചെയ്യുന്നതിനൊപ്പം പിഎസ്സി പരീക്ഷകളും അവൾ എഴുതിയിരുന്നു. ഇടത്തരം കുടുംബത്തിലെ സൽസ്വഭാവിയായ പൂർണ്ണിമയ്ക്ക് ഇതേ പ്രായത്തിലുള്ള കുട്ടികൾക്ക് സംഭവിക്കുന്ന തെറ്റ് പറ്റി.

പ്രണയിക്കുന്നതു തെറ്റൊന്നുമല്ല. പക്ഷേ പ്രണയത്തിൽ അകപ്പെട്ട് കുടുംബപ്പേര്, അഭിമാനം, നല്ലതും ചീത്തയും തിരിച്ചറിയാതെ പോകുന്നതും ഇവയെല്ലാം വലിയ സാഹസമാണ്. അതിന്‍റെ വില പൂർണ്ണിമയ്ക്ക് കൊടുക്കേണ്ടിയും വന്നു. സഹിക്കാനാവാതെ അവൾ ജീവനൊടുക്കി.

പൂർണ്ണിമ തന്‍റെ നഗരത്തിലെ മൊബൈൽ കട നടത്തുന്ന 23 വയസുകാരനായ ഫിർദൗസുമായി പ്രണയത്തിലായിരുന്നു. ഒരിക്കൽ തന്‍റെ മൊബൈൽ നന്നാക്കാൻ കടയിൽ ചെന്നപ്പോഴാണ് പരിചയപ്പെട്ടത്. അത് പിന്നെ വാട്സാപ്പിലൂടെ വളർന്നു. നിത്യവും വിളിക്കലും ചാറ്റ് ചെയ്യലുമായി പ്രണയബന്ധം മുറുകി.

പ്രണയകാലത്ത് ഒരു ദിനം പൂർണ്ണിമയുടെ അർദ്ധനഗ്ന ഫോട്ടോ, അതും ഫിർദൗസ് നിർബന്ധിച്ച് എടുപ്പിച്ച് അയച്ചത് അയാൾ തന്നെ വൈറൽ ആക്കുമെന്ന് ഭീഷണിപ്പെടുത്തി. ഒരിക്കൽ വഴക്കടിച്ചപ്പോൾ ആണ് ഫിർദൗസ് ഇങ്ങനെ പറഞ്ഞത്. പൂർണ്ണിമ കയ്യും കാലും പിടിച്ച് അത് വൈറൽ ആക്കരുതെന്ന് പറഞ്ഞെങ്കിലും തന്‍റെ തീരുമാനത്തിൽ അയാൾ ഉറച്ചു നിന്നു. തന്‍റെ വീട്ടുകാരുടെ മാനം കപ്പലുകേറുമെന്ന് പേടിച്ച പൂർണ്ണിമ മറ്റൊന്നും നോക്കിയില്ല. ഫിർദൗസിനോട് പറഞ്ഞപോലെ സ്വയം ജീവനൊടുക്കി. തന്‍റെ മുറിയിൽ കയറി വാതിലടച്ച ശേഷം ഫാനിൽ കെട്ടി തൂങ്ങി. സംഭവശേഷം ഫിർദൗസ് ഒളിവിൽ പോയി.

ഒരിക്കലും ഇതു ചെയ്യരുത്

പ്രണയിക്കുമ്പോൾ കാമുകൻ പറയുന്നതെന്തും ചെയ്യാൻ കാമുകിമാർ തയ്യാറാവും. പ്രത്യേകിച്ചും ഇമോഷണലി പറയുന്ന കാര്യങ്ങൾ. പൂർണ്ണിമയെ പോലെ തന്നെ തെറ്റു പറ്റിയത് ഡൽഹിയിലെ സമീപ പ്രദേശമായ നോയിഡയിൽ താമസിക്കുന്ന സജനിക്കാണ് (പേര് വ്യാജം) സജനി അതേ കോളനിയിലെ തന്നെ ചെറുപ്പക്കാരനായ ശ്രീവാസ്തവയുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധം അധികകാലം നീണ്ടു നിന്നില്ല. അവർ തെറ്റി പിരിഞ്ഞു. പക്ഷേ സജനിയുടെ കുറെ ഫോട്ടോകൾ ശ്രീവാസ്തവയുടെ മൊബൈലിൽ ഉണ്ടായിരുന്നു. പ്രണയകാലത്ത് ഇരുവരും ചേർന്ന് എടുത്ത റൊമാന്‍റിക്ക് ചിത്രങ്ങൾ. പരസ്പരം പുണരുന്നതും മറ്റും. ഇതൊക്കെ ലോകം അറിഞ്ഞാൽ അഭിമാനക്ഷതം സംഭവിക്കുമായിരുന്നു.

ബ്രേക്ക്അപ്പിനു ശേഷം സജനിയെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രീവാസ്തവ ഈ ഫോട്ടോകൾ ഉപയോഗിച്ചിരുന്നു. അതെല്ലാം സജനി സഹിച്ചു. പക്ഷേ അവൾ പിടിവിട്ടു പോയത് കല്യാണം നിശ്ചയിച്ചപ്പോഴാണ്. ഇതറിഞ്ഞ ശ്രീവാസ്തവ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സജനിയുടെ അശ്ലീല ഫോട്ടോകൾ വൈറൽ ആക്കുമെന്ന് ഭീഷണി മുഴക്കി. ഇതോടെ സജനി ആകെ ധർമ്മ സങ്കടത്തിലായി. നല്ല കാലത്ത് വിശ്വസിച്ച് എടുപ്പിച്ച പടങ്ങൾ ഇപ്പോൾ നാട്ടുകാരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇത് ചെക്കന്‍റെ വീട്ടുകാർ അറിഞ്ഞാൽ കല്യാണം മുടങ്ങും. വീട്ടിലും നാട്ടിലും പിന്നെ തല ഉയർത്തി നടക്കാനാവില്ല. സജനി അയാളുടെ വർത്തമാനങ്ങളോട് പ്രതികരിക്കാതിരുന്നപ്പോൾ ശ്രീവാസ്തവയ്ക്ക് കൂടുതൽ കലി കയറി. അയാൾ സജനിയുടെ ചിത്രങ്ങൾ അവളുടെ സഹോദരന്‍റെയും അച്‌ഛന്‍റെയും വാട്സ്സാപ്പിലേയ്ക്ക് അയച്ചു കൊടുത്തു.

ഇതിനു മുമ്പ് തന്നെ സജനിയുടെ സഹോദരൻ പോയി പോലീസ് സ്റ്റേഷനിൽ ഇതേപ്പറ്റിയുള്ള പരാതി ശ്രീവാസ്തവക്കെതിരെ നൽകിയിരുന്നു. പോലീസ് ഉടനെ നടപടി എടുത്തു. ശ്രീവാസ്തവയെ അറസ്റ്റ് ചെയ്‌തു. അങ്ങനെ സജനിയുടെ ജീവിതം രക്ഷപ്പെട്ടു. എങ്കിലും ജീവിതകാലം മുഴുവൻ ഈ അനിഷ്ട സംഭവം സജനിയുടെ പേടിസ്വപ്നമായി. പെൺകുട്ടികളാണ് എപ്പോഴും ഇത്തരം ചതിയിൽ പോയി വീഴുന്നത്. പ്രേമിക്കുന്ന കാലത്ത്, കാമുകന്‍റെ താൽപര്യങ്ങൾക്ക് വഴങ്ങി കൊടുക്കേണ്ടി വരുന്നു. അത് സ്നേഹത്തിന്‍റെ പുറത്ത് ചെയ്യുന്നതാവും. പരസ്പരം വിശ്വാസത്തിന്‍റെ ബലത്തിലാവും ഇങ്ങനെ ചെയ്യുന്നത്. പക്ഷേ അത് ഭാവിയിൽ അപകടം ക്ഷണിച്ചു വരുത്തുന്നു. ബ്രേക്ക്അപ്പ് ആവുമ്പോഴാണ് ഇതെല്ലാം പാരയാവുന്നത്. അതുകൊണ്ട് വളരെ ശ്രദ്ധിക്കുക.

എത്ര ട്രസ്റ്റ് ഉള്ളവരായാലും സ്നേഹമുള്ളവരായാലും ഇത്തരം ചിത്രങ്ങൾ, വീഡിയോകൾ ഒരിക്കലും കാമുകനു നൽകരുത്. പലരും ചാറ്റിൽ ഇങ്ങനെ ഫോട്ടോകൾ കൈമാറാറുണ്ട്. ചാറ്റിനു ശേഷം വിഡീയോ ചാറ്റിലും നഗ്നത പ്രദർശിപ്പിക്കും. അതും കാമുകന്‍റെ നിർബന്ധപ്രകാരം. അവനത് കാമുകി അറിയാതെ റെക്കോർഡ് ചെയ്യും. പിന്നീടാണ് ബ്ലാക്ക്മെയിലിനു വേണ്ടി ഇത് ഉപയോഗപ്പെടുത്തുക. ചിലപ്പോൾ കാമുകന്‍റെ ഫോൺ കേടായാൽ അതു നന്നാക്കാൻ കൊടുക്കുമ്പോൾ അവിടെ വച്ചും ലീക്കാവാം. അതു നാട്ടുക്കാരുടെ കൈകളിലേയ്ക്ക് പല ഗ്രൂപ്പുകൾ വഴി വൈറൽ ആവുകയും ചെയ്യും. അതുകൊണ്ട് ഒരിക്കലും എത്ര നിർബന്ധിച്ചാലും നഗ്ന വീഡിയോ, ഫോട്ടോ കാമുകനോ വിവാഹം കഴിക്കാൻ പോകുന്ന ആൾക്കോ ഒരിക്കലും അയക്കരുത്.

സ്വകാര്യത പകർത്തരുത്

മൊബൈൽ ആണ് പലപ്പോഴും വില്ലനാവുന്നത്. കാമുകീകാമുകന്മാരിൽ മാത്രമല്ല ഭാര്യ ഭർത്തൃബന്ധത്തിലും ഇത് കിടപ്പറയിൽ വില്ലത്തരം കാട്ടാറുണ്ട്. പരസ്പര സ്നേഹം മൂക്കുമ്പോൾ രതി രംഗം ഒന്ന് പകർത്താം എന്ന് കരുതുന്ന ദമ്പതികളും ഉണ്ട്. ലൈംഗിക വേഴ്ച മൊബൈൽ ക്യാമറ ഓൺ ആക്കി വച്ചിട്ട് നിർവ്വഹിക്കും. പിന്നീടത് നോക്കി ആസ്വദിക്കുകയും ചെയ്യും. ഈ സ്വഭാവമാണ് ഭാവിയിൽ അപകടം ക്ഷണിച്ചു വരുത്തുന്നത്. മൊബൈൽ ക്യാമറയിൽ പകർത്തിയ ദൃശ്യം അറിയാതെ ലീക്കാവും. അതു പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും കുട്ടികൾക്കും ബന്ധുമിത്രാദികൾക്കും ലഭിക്കുകയും ചെയ്യാം. മാനം പോകുന്ന കേസാണിത്. സ്വയം നഗ്നത പകർത്തുന്നത് ഒരുതരം മാനസികവൈകല്യം കൂടിയാണ്. മറ്റുള്ളവർ ഒളിഞ്ഞു പകർത്തിയ ദൃശ്യത്തിന്‍റെ കാര്യം നമ്മുടെ കയ്യിൽ ഉള്ള സംഗതി അല്ലെന്ന് പറയാം. പക്ഷേ മനപൂർവ്വം കിടപ്പറ രംഗമോ ഒന്നിച്ചുള്ള കുളിയോ പകർത്തി ആസ്വദിക്കുന്നത് അവനവൻ കുഴിക്കുന്ന കുഴികളിൽ വീഴാൻ വേണ്ടി മാത്രമായി തീരും. ഇതു വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇനി ദാമ്പത്യ രതി ആസ്വദിക്കാൻ ഈ മാർഗ്ഗം വേണമെന്ന് നിർബന്ധമാണെങ്കിൽ അതു എടുത്ത ശേഷം കണ്ടു കഴിഞ്ഞ് ഡിലീറ്റ് ചെയ്യുക. അതും പൂർണ്ണമായി സെയ്ഫ് അല്ലെങ്കിലും മൊബൈൽ നന്നാക്കാനോ മറ്റോ കൊടുക്കുമ്പോൾ പെട്ടെന്ന് അവർക്ക് എടുക്കാനായി സാധിക്കുകയില്ല.

സ്വകാര്യത സത്യത്തിൽ വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. അത് ദമ്പതികൾ മാനിക്കണം. നിർബന്ധിച്ചോ ഇമോഷണൽ ബ്ലാക്ക്മെയിലിംഗ് ചെയ്‌തോ നഗ്നചിത്രം എടുക്കാൻ പ്രേരിപ്പിക്കുന്നത്. പങ്കാളി നിർബന്ധിച്ചാലും അതിനു നിന്നു കൊടുക്കാൻ സ്ത്രീകൾ തയ്യാറാവരുത്. പകപോക്കാനും മറ്റും ഇത്തരം ചിത്രങ്ങൾ പിന്നീട് ഉപയോഗിക്കപ്പെട്ടേക്കാം.

പക്വതക്കുറവും കാരണമാകുന്നു

പ്രണയിക്കുന്നവർക്കിടയിൽ കാമുകന്‍റെ സമ്മർദ്ദം മൂലം അല്ലാതെയും ഇത്തരം കാര്യങ്ങൾക്ക് മുൻകൈയെടുക്കുന്ന പെൺകുട്ടികളുമുണ്ട്. പക്വതക്കുറവ് കാരണമാണ് ഇത്. മറ്റൊന്ന് അവർ പ്രണയിക്കുന്ന ആളെ കണ്ണുമടച്ച് വിശ്വസിക്കുന്നു എന്നതാണ്. ഈ രണ്ടു കാര്യങ്ങളും അവരെ തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. സാമൂഹിക അവസ്‌ഥയോ, വിവരക്കുറവോ ആണ് പലപ്പോഴും ഇത്തരം കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കാൻ ഇടയാക്കുന്നത്. സ്ക്കൂൾ തലത്തിൽ തുടങ്ങി പെൺകുട്ടികൾക്ക് കൗൺസിലിംഗ് കൊടുക്കേണ്ടതുണ്ട്. ഓൺലൈൻ അപകടങ്ങളെ പറ്റി അവരെ ബോധവാന്മാർ ആക്കണം.

ഏതെങ്കിലും കാമുകനോ കാമുകിയോ അല്ലെങ്കിൽ അടുത്ത സുഹൃത്തോ നഗ്ന ഫോട്ടോ എടുത്ത് അയക്കാനോ വീഡിയോ കോളിൽ നഗ്നത പ്രദർശിപ്പിക്കാനോ പറയുകയാണെങ്കിൽ ഒരു കാര്യം ഉറപ്പിച്ചോളൂ. ആ വ്യക്‌തിയ്ക്ക് നിങ്ങളോട് ഉദാത്ത പ്രണയം അല്ല. അയാൾ പണി തരാൻ വേണ്ടിയാണ് പ്രേരിപ്പിക്കുന്നത്.

  • സെക്സ് സുഖം ലഭിക്കാനും ഭാവിയിൽ ചൂഷണം ചെയ്യാനുമാണ് പ്രണയിക്കുന്ന ആൾ ഫോട്ടോ ആവശ്യപ്പെടുന്നതെന്ന് മനസ്സിലാക്കുക. അത് നിരുത്സാഹപ്പെടുത്താനുള്ള മാനസിക ബലം നിങ്ങൾ കാണിക്കണം.
  • “എന്നെ നിനക്ക് അത്രയ്ക്കും വിശ്വാസം ഇല്ലേ” കാലാകാലങ്ങളായി കാമുകന്മാർ പയറ്റുന്ന ഈ ഡയലോഗിൽ നിങ്ങൾ ഒരിക്കലും വീണുപോകരുത്.
  • നല്ല മനസ്സുറപ്പുള്ള കാമുകൻ, സുഹൃത്ത് ഒരിക്കലും ഇങ്ങനെയൊരു കാര്യം നിങ്ങളോട് നിരന്തരം ആവശ്യപ്പെടുകയില്ല. വീഡിയോ ചാറ്റിൽ തുടങ്ങി കുറച്ച് കാൽപാദം കാണിക്കൂ. ഇനി കുറച്ച് പുറം ഭാഗം കാണിക്കൂ എന്ന് പ്രേരിപ്പിക്കാം. അതു ചെയ്‌തു കഴിയുമ്പോൾ ബ്രാ ഊരാനും പിന്നീട് മുഴുവൻ കാണിക്കാനും പ്രേരിപ്പിക്കും. ഈ ഇമോഷണൽ അവസ്‌ഥയിലേക്ക് കാര്യങ്ങൾ കൊണ്ട് ചെന്ന് എത്തിക്കരുത്. ഒരിക്കൽ പെട്ടാൽ പിന്നീടത് ആവർത്തിക്കാൻ ഇടവരും. സ്‌ഥിരം പരിപാടി ആയി മാറുകയും ചെയ്യും. അപകടം മുൻകൂട്ടി കാണുക.
  • ചിലർ പടം എടുത്ത ശേഷം ഡിലീറ്റ് ചെയ്യാം എന്ന് വാഗ്ദാനം നൽകും. പ്രേരിപ്പിക്കും. പക്ഷേ അതു ഒരിക്കലും നടപ്പാകില്ല. ഈ കാര്യവും ശ്രദ്ധിക്കണം. കണ്ട് കഴിഞ്ഞ് ഡിലീറ്റ് ചെയ്യും എന്ന് വിശ്വസിക്കരുത്. ഇങ്ങനെ പറയുമ്പോൾ പലരുടെയും ആത്മ വിശ്വാസം കൂടും. എന്നിട്ട് പടം അയച്ചു കൊടുക്കുകയും ചെയ്യും. അതു പാടില്ല.

വേനൽക്കാലത്തും സുന്ദരിയാകാം

വേനൽക്കാലമാകുന്നതോടെ ചർമ്മത്തിന്‍റെ ഈർപ്പം നഷ്‌ടപ്പെടുന്നത് സാധാരണമാണ്. വെയിൽ, പൊടി, ചൂട് കാറ്റ്, അന്തരീക്ഷ മലനീകരണം, വിയർപ്പ് എന്നിവയൊക്കെ ഇതിന് കാരണമാണ്. ചർമ്മത്തിന്‍റെ ഈർപ്പം നഷ്‌ടപ്പെടുന്നതിനാൽ ചർമ്മം വരണ്ടതും നിർജീവവുമാകും. ഈ സാഹചര്യത്തിൽ ശരിയായ അളവിൽ വെള്ളവും സന്തുലിതമായ ഭക്ഷണവും കഴിക്കുന്നതിലൂടെയും സൺസ്ക്രീൻ ഉപയോഗിക്കുന്നതിലൂടെയും ചർമ്മം സംരക്ഷിക്കാനാവും. ഒപ്പം വെയിൽ കൊള്ളുന്നത് ഒഴിവാക്കുകയും വേണം.

വേനൽക്കാലത്ത് ചർമ്മത്തിന്‍റെ ഈർപ്പം നിലനിർത്തുന്നതിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. അല്ലെങ്കിൽ ചർമ്മത്തിൽ തടിച്ച പാടുകളും, ചുവപ്പ് നിറവും അലർജിയും ഉണ്ടാകാനുള്ള സാധ്യത ഏറെയായിരിക്കുമെന്നാണ് ബ്യൂട്ടി എക്സ്പെർട്ട് ആകൃതി കൊച്ചർ പറയുന്നത്. അതുപോലെ മികച്ച കമ്പനിയുടെ സൺസ്ക്രീനും മോയിസ്ച്ചുറൈസറും തെരഞ്ഞെടുക്കണം. പുറത്ത് ഇറങ്ങുന്നതിന് 20 മിനിറ്റ് മുമ്പ് സൺസ്ക്രീൻ പുരട്ടാം. കുറഞ്ഞത് 15 എസ്പിഎഫ് ഉള്ള സൺസ്ക്രീൻ ചർമ്മത്തിന് അനുയോജ്യമായിരിക്കും.

ശരിയായ അളവിലുള്ള എസ്പിഎഫ് ചർമ്മത്തിൽ ഉപയോഗിച്ചില്ലായെങ്കിൽ ചർമ്മത്തിന്‍റെ നൈസർഗ്ഗിക സൗന്ദര്യം അതിവേഗം നഷ്ടപ്പെടാം. അതിനാൽ ഇക്കാര്യത്തിൽ ഒരു എക്സപെർട്ടിന്‍റെ സഹായം തേടുന്നത് ഉചിതമാണ്.

വേനൽക്കാലത്ത് ചർമ്മ പരിപാലനത്തിന് സെലിബ്രിറ്റീസുകൾ എന്താണ് ചെയ്യുന്നതെന്ന് അറിയാൻ എല്ലാവർക്കും താൽപര്യമുണ്ടാകാം. കാരണം വെയിലിലും പൊടിയിലും മറ്റും ഷൂട്ടിംഗിന്‍റെ ഭാഗമായി അവർ ഏറെ സമയം ചെലവഴിക്കാറുണ്ടല്ലോ.

ശ്രദ്ധാ കപൂർ

ശ്രദ്ധാ കപൂർ ചർമ്മ പരിപാലനത്തെ സംബന്ധിച്ച് എന്താണ് പറയുന്നതെന്ന് അറിയാം, “വേനൽക്കാലത്ത് വളരെ സാധാരണമായ ദിനചര്യയാണ് ഞാൻ ഫോളോ ചെയ്യുക. ആ സമയത്ത് ഞാൻ ധാരാളം വെള്ളം കുടിക്കും. ഇതിന് പുറമെ പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ധാരാളമായി ഉൾപ്പെടുത്തും. ദിവസം പല തവണ മുഖം കഴുകും.”

“പുറത്ത് പോകുന്ന അവസരങ്ങളിൽ സൺപ്രൊട്ടക്ഷൻ ക്രീം പുരട്ടുക. ഷൂട്ടിംഗ് വേളകളിലും ഇക്കാര്യമൊക്കെ ചെയ്യാറുണ്ട്. എന്നാൽ മേക്കപ്പ് വളരെ കുറച്ച് മാത്രമേ ചെയ്യൂ.”

കരീന കപൂർ ഖാൻ

കരീനയുടെ മൃദുലവും സ്നിഗ്ദ്ധവുമായ ചർമ്മം പെൺകുട്ടികൾ കൊതിക്കുന്ന ഒന്നാണ്. ചർമ്മം ഈർപ്പമുള്ളതാക്കാൻ കരീന എപ്പോഴും ശ്രദ്ധിക്കാറുണ്ട്. വേനൽക്കാലത്ത് ധാരാളം വെള്ളം കുടിക്കും. സൂപ്പ്, ജ്യൂസ് മുതലായവയും ഉൾപ്പെടുത്തും. കരീനയുടെ വാക്കുകളിലൂടെ “ഞാൻ നന്നായി ഭക്ഷണം കഴിക്കാറുണ്ട്. പഞ്ചാബി കുടുംബമായതിനാലാവാം അത്. ഇപ്പോഴെനിക്ക് എന്‍റെ സീറോ ഫിഗറിൽ വലിയ താൽപര്യമൊന്നുമില്ല. അതുപോലെ സ്വീം സ്യൂട്ട് അണിയണമെന്ന താൽപര്യവുമില്ല. അതൊക്കെ സിനിമയ്‌ക്കു വേണ്ടിയായിരുന്നു. നല്ലവണ്ണം ഭക്ഷണം കഴിച്ച് സന്തുഷ്ടയായിരിക്കാനാണ് എനിക്കിപ്പോൾ താൽപര്യം. പുറത്ത് പോകുന്ന അവസരങ്ങളിൽ സൺസ്ക്രീൻ നിർബന്ധമായും പുരട്ടും. രാത്രി കിടക്കാൻ നേരത്ത് മോയിസ്ച്ചുറൈസർ പുരട്ടാറുണ്ട്. ഭക്ഷണത്തിൽ സീസൺ അനുസരിച്ചുള്ള ഫലങ്ങളും പച്ചക്കറികളും നിർബന്ധമായും ഉൾപ്പെടുത്താറുണ്ട്. പുറത്ത് പോകുന്ന അവസരങ്ങളിൽ പേഴ്സിൽ കാജലും മോയിസ്ച്ചുറൈസും കരുതാറുണ്ട്.

നർഗീസ് ഫാഖ്രി

ചർമ്മത്തിന് നല്ല ഈർപ്പവും തിളക്കവും പകരാൻ നറിഷിംഗ്, ക്ലൻസിംഗ്, ഫേഷ്യൽ, സ്ക്രബ്ബ്, മാസ്ക് എന്നിവയ്‌ക്ക് നർഗീസ് പ്രാധാന്യം നൽകാറുണ്ട്. പുറത്ത് ഷൂട്ടുള്ള അവസരങ്ങളിൽ വാൽനട്ട് സ്ക്രബ്ബ് ഉപയോഗിച്ച് മേക്കപ്പ് നീക്കം ചെയ്യാറുണ്ട്. രോമസുഷിരങ്ങളിൽ അടിഞ്ഞു കൂടിയ മേക്കപ്പ് അവശിഷ്ടങ്ങളും അഴുക്കും നീക്കം ചെയ്യാൻ സ്ക്രബ്ബിംഗ് നല്ലതാണ്. സ്ക്രബ്ബ് ചെയ്യുന്നത് മുഖത്ത് രക്‌തയോട്ടം വർദ്ധിപ്പിക്കും. രാത്രി കിടക്കാൻ നേരത്ത് മോയിസ്ച്ചുറൈസർ പുരട്ടാനും നർഗീസ് മറക്കാറില്ല.

“എനിക്ക് യോജിച്ച പ്രൊഡക്റ്റ് മാത്രമേ ഞാൻ ഉപയോഗിക്കാറുള്ളൂ. മേക്കപ്പിനോട് വലിയ താൽപര്യമില്ല. വെയിൽ കൊള്ളാതിരിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. സന്തുലിതമായ ഭക്ഷണം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എല്ലാതരം പച്ചക്കറികളും പഴങ്ങളും ഞാൻ കഴിക്കാറുണ്ട്. ഫ്രഷ് പഴങ്ങൾ ഉപയോഗിച്ച് സൗന്ദര്യ കൂട്ടുകളുണ്ടാക്കി ചർമ്മത്തിൽ പുരട്ടാറുണ്ട്. അതുപോലെ പതിവായി വ്യായാമവും ചെയ്യാറുണ്ട്. സുംബ വർക്കൗട്ടാണ് എന്‍റെ ഫേവറൈറ്റ്. വ്യായാമം ആസ്വദിച്ച് ചെയ്യുക. ശരീരത്തിന് അത് നല്ല ഫലമുളവാകും ഒപ്പം സൗന്ദര്യം കൂട്ടുകയും ചെയ്യും. കേശ സംരക്ഷണത്തിനായി ഹോട്ട് ഓയിൽ മസാജ് ചെയ്യാറുണ്ട്. പഞ്ചസാര വളരെ കുറച്ചേ ഉപയോഗിക്കാറുള്ളൂ. അതുപോലെ നല്ലവണ്ണം ഉറങ്ങുകയും ചെയ്യുന്നു.” നർഗീസ് തന്‍റെ സൗന്ദര്യ രഹസ്യം വ്യക്‌തമാക്കുന്നു.

ദീപികാ പദുക്കോൺ

വേനൽക്കാലത്ത് ചർമ്മ പരിപാലന കാര്യങ്ങളിൽ ദീപിക പ്രത്യേക ശ്രദ്ധ നൽകാറുണ്ട്. ദീപിക അത് സ്വന്തം വാക്കുകളിലൂടെ വെളിപ്പെടുത്തുന്നു. “രാത്രി കിടക്കാൻ നേരത്ത് മേക്കപ്പ് പൂർണ്ണമായും നീക്കം ചെയ്‌ത് ഹൈഡ്രേറ്റിംഗ് ക്രീം പുരട്ടും. ഇതിന് പുറമെ ധാരാളം വെള്ളം കുടിക്കും. പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിക്കും. പതിവായി വർക്കൗട്ടും ചെയ്യാറുണ്ട്. ഉറക്കം പ്രധാനമാണ്. അതുകൊണ്ട് നന്നായി ഉറങ്ങും. ആഴ്ചയിലൊരിക്കൽ ടെഡർ കോക്ക്നട്ട് ഓയിൽ ഉപയോഗിച്ച് മുടി മസാജ് ചെയ്യാറുണ്ട്. ഇത് എനിക്ക് ഏറ്റവും ഗുണം ചെയ്യാറുണ്ട്. മുടിയ്ക്ക് നല്ല കരുത്തും തിളക്കവും കിട്ടും.

“എനിക്ക് മേക്കപ്പ് ചെയ്യുന്നതിനോട് വലിയ താൽപര്യമില്ല. എന്നാൽ ബേബി ക്രീം പുരട്ടാറുണ്ട്. ചുവന്ന ലിപ്സ്റ്റിക്ക് ഇടുന്നത് ഇഷ്‌ടമാണ്.”

ഹൃദയം നിറഞ്ഞ നന്ദി!

കമൽ സംവിധാനം ചെയ്‌ത ആയുഷ്ക്കാലം എന്ന സിനിമ പറയുന്നത് ഹൃദയം മാറ്റിവച്ച കഥയാണ്. പക്ഷേ സിനിമയിറങ്ങി വർഷങ്ങൾ കഴിഞ്ഞാണ് കേരളത്തിൽ ഒരു ഹൃദയം മാറ്റി വയ്‌ക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നത്. ലിസി ഹോസ്പിറ്റലിലെ ഡോ. ജോസ് ചാക്കോ പെരിയപ്പുറം അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമായി. കേരളത്തിന്‍റെ അഭിമാനവും. ഇപ്പോൾ അവയവമാറ്റ ശസ്‌ത്രക്രിയകൾ ധാരാളം നടക്കുന്നുണ്ട്. ജീവൻ കൊടുക്കുന്ന, ജീവിതം കൊടുക്കുന്ന ഈ മഹാദാനം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതു തന്നെയാണ്. ഹൃദയ സ്‌പർശിയായ ഒരു സിനിമപോലെയല്ല അവയവദാനത്തിന്‍റെ പ്രക്രിയ എങ്കിലും മഹത്തായ ചുവടുവെപ്പാണത്. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന് താങ്ങാവുന്നതിന്‍റെ ഹൃദയരാഗമാണത്.

പുതു ജീവൻ പകർന്ന് ശ്രുതി

ഒരിക്കൽ കൈവിട്ടുപോയി എന്നു കരുതിയ തന്‍റെ ജീവിതം തിരികെ കൈവന്നതിന്‍റെ രണ്ടാം വാർഷികത്തിലാണ് ശ്രുതി. ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാർഡിയോ മയോപ്പതി എന്ന അവസ്‌ഥയിലായിരുന്നു ആരക്കുന്നം കടപ്പുറത്ത് ശശീന്ദ്രന്‍റേയും ശാന്തയുടേയും മകളായ ശ്രുതി.

രക്‌തധമനികളെ ബാധിക്കുന്ന ടക്കയാസു ഡിസീസും ഈ പെൺകുട്ടിക്ക് ഉണ്ടായിരുന്നു. കൂടാതെ ജന്മനാ തന്നെ ഒരു വൃക്ക മാത്രമുള്ള അവസ്‌ഥയും. അങ്ങനെയിരിക്കുമ്പോഴാണ് ശ്രുതിക്ക് ഹൃദയം മാറ്റി വയ്‌ക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നത്. തുടർന്നുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി എറണാകുളം ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്‍റെ നേതൃത്വത്തിൽ ശസ്ത്രക്രിയ വിജയകരമായി നടന്നു.

കോട്ടയം വാഴപ്പള്ളി സ്വദേശിയായ തൈപ്പറമ്പിൽ ജോസഫ് മാത്യുവിന്‍റെ (ലാലിച്ചൻ) ഹൃദയമാണ് ശ്രുതിയുടെ ജീവനു തുണയായത്.

മസ്‌തിഷ്ക മരണം സംഭവിച്ച നീലകണ്ഠശർമ്മയുടെ ഹൃദയം കൊച്ചിയിൽ സ്വീകരിച്ച ചാലക്കുടി പരിയാരം സ്വദേശി മാത്യു അച്ചാടന്‍റെ വിവരം അറിഞ്ഞ ശ്രുതി അദ്ദേഹത്തിന്‍റെ വസതിയിൽ എത്തിയിരുന്നു. അതും ഭൂമിയിൽ സ്നേഹം നിറയുന്നതിന്‍റെ മറ്റൊരു കഥയാണ്.

ജീവൻ കൊടുക്കുന്നു, ജീവിതം കൊടുക്കുന്നു

ഇതു കൂടാതെ മസ്‌തിഷ്ക മരണം സംഭവിച്ച കണ്ണൂർ എടയന്നൂർ തിരുവാതിരയിൽ പ്രജീഷിന്‍റെ ഹൃദയം, കരൾ, വൃക്ക, പാൻക്രിയാസ്, നേത്രപടലം ഇവ ദാനം ചെയ്‌തിരുന്നു. മൂവാറ്റുപുഴ രണ്ടാർകര മണലിൽ ഷാബുവാണ് പ്രജീഷിന്‍റെ ഹൃദയം സ്വീകരിച്ചത്. ഷാബുവിന്‍റെ മജ്ജയിൽ നേരത്തെ ക്യാൻസർ ഉണ്ടായി. തിരുവനന്തപുരം ആർസിസിയിലെ ചികിത്സയിലൂടെ ഭേദമായി. പിന്നാലെയാണ് ഹൃദ്രോഗത്തിന് അടിപ്പെടുന്നത്. തുടർന്ന് അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലായിരുന്നു.

കൈപ്പത്തികൾ വിജയകരമായി മാറ്റി വച്ച ശസ്ത്രക്രിയകളും അടുത്തിടെ നടന്നു. കുറേ നാള്‍ മുമ്പ് അമൃതയിൽ കരൾ മാറ്റ ശസ്ത്രക്രിയ നടത്തിയ പിറവം സ്വദേശിനിയായ സ്വാതിയും സാധാരണ ജീവിതം നയിക്കുന്നു. മാതൃകയായി മരണത്തിലേക്ക്

അവയവ ദാനത്തിന്‍റെ പ്രചാരകനായി പ്രവർത്തിച്ചു വരികയായിരുന്നു കായംകുളം കണ്ണച്ചള്ളി ഭാഗം കൊട്ടോളിൽ പ്രണവ്. മുതുകുളത്ത് വച്ച് ഒരു ബൈക്കപകടത്തിൽ പെടുകയായിരുന്നു. തലയ്‌ക്കു ഗുരുതരമായി പരിക്കേറ്റ നിലയിൽ ആലപ്പുഴ മെഡിക്കൽ കോളേജിലും തുടർന്ന് കൊച്ചി ലേക്ഷോർ ആശുപത്രിയിലും ചികിത്സ തേടി. എന്നാൽ ദൗർഭാഗ്യകരമായ ആ വസ്‌തുത ഡോക്ടർമാർ വ്യക്‌തമാക്കി.

പ്രണവ് ഇനി ജീവിതത്തിലേക്കു മടങ്ങി വരികയില്ലെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞു. തന്‍റെ മകന് മസ്തിഷ്കമരണം സംഭവിച്ചതറിഞ്ഞ പിതാവ് ഹരിലാൽ അവയവദാനത്തിനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. പ്രണവിന്‍റെ ഹൃദയം, ശ്വാസകോശം, വൃക്കകൾ, കരൾ, ചെറുകുടൽ എന്നിവയാണ് കൈമാറ്റം ചെയ്തത്. ഹൃദയം ഇവിടെ നിന്ന് ചെന്നൈയിലേക്ക് വിമാന മാർഗ്ഗം കൊണ്ടു പോയി. അവിടെ ഫോർട്ടീസ് മലർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മഹാരാഷ്ട്ര സ്വദേശിയായ 24 കാരന് ഹൃദയവും ശ്വാസകോശവും ഒന്നിച്ചു മാറ്റി വയ്‌ക്കുകയായിരുന്നു.

കേരള നെറ്റ്‍വർക്ക് ഓഫ് ഓർഗൻ ഷെയറിംഗ് അധികൃതർ നടത്തിയ അന്വേഷണത്തിൽ കേരളത്തിൽ ഇതിനു യോജിച്ച രോഗികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അങ്ങനെയാണ് തമിഴ്നാട് നെറ്റുവർക്കുമായി ബന്ധപ്പെട്ടത്. കേരളത്തിൽ നിന്നും അയൽ സംസ്ഥാനത്തേക്ക് ആദ്യമായി ഒരു അവയവ മാറ്റം നടന്നു.

ദേശങ്ങൾക്കപ്പുറത്ത് ഒരു കുടുംബത്തിന്‍റെ സന്തോഷം വീണ്ടെടുക്കാൻ കഴിഞ്ഞതിന്‍റെ നിർവൃതിയിലാണ് പ്രണവിന്‍റെ മാതാപിതാക്കളായ ഹരിലാലും ഭാര്യ ബിന്ദുവും. കോളേജിലെ സാന്ത്വനം ചാരിറ്റി ക്ലബിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച അവയവദാന ബോധവൽക്കരണ ക്യാമ്പിന്‍റെ സംഘാടകനായി പ്രവർത്തിക്കുകയായിരുന്നു പ്രണവ്. യുവാവിന്‍റെ കരളും വൃക്കകളും കേരളത്തിൽ ചികിത്സയിൽ കഴിയുന്ന മറ്റുരോഗികൾക്കാണ് നൽകിയത്.

ഇതുപോലെ തന്നെ കേരളത്തിൽ നിന്ന് മറ്റൊരു ഹൃദയം കൂടി ചെന്നൈയിലേക്ക് കൊണ്ടുപോയി. വാഹനാപകടത്തിൽ മസ്‌തിഷ്ക മരണം സംഭവിച്ച ഇരിങ്ങാലക്കുട ചേലൂർ കല്ലൂക്കാരൻ വീട്ടിൽ പോൾസന്‍റെ മകൻ അഭിജിത്തിന്‍റെ ഹൃദയം, കരൾ, കിഡ്നി, കോർണിയ എന്നിവയാണ് മറ്റു രോഗികൾക്കായി നൽകിയത്. ചെന്നൈയിൽ നിന്ന് ഡോക്ടർമാർ ഇവിടെയെത്തി അവയവം സ്വീകരിച്ചു.

മൃത സഞ്ജീവനി ആശ്വാസം

കേരള സർക്കാറിന്‍റെ നേതൃത്വത്തിൽ അവയവദാനത്തിന്‍റെ മഹത്വം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപവൽക്കരിച്ച് മൃതസഞ്ജീവനി (കേരള നെറ്റ്‍വർക്ക് ഫോർ ഓർഗൻ ഷെയറിംഗ്) യിലൂടെ 100ലധികം കുടുംബങ്ങൾ മുന്നോട്ട് വന്നിട്ടുണ്ട്. ഇതിലൂടെ എഴുന്നൂറിലധികം പേർക്ക് പ്രത്യാശ പകർന്നു നൽകാനും കഴിഞ്ഞു. 2012 ആഗസ്‌റ്റിലാണ് സർക്കാർ നേരിട്ട് ഈ സംരംഭത്തിനു തുടക്കം കുറിച്ചത്. ഇതിന്‍റെ വെബ്സൈറ്റ് സന്ദർശിച്ച് വിശദ വിവരങ്ങൾ മനസ്സിലാക്കാം.

അവയവദാതാക്കൾക്കും സ്വീകർത്താക്കൾക്കും തങ്ങളുടെ ആവശ്യം മൃതസഞ്ജീവനിയെ അറിയിക്കാം. സ്റ്റേറ്റ് കൺവീനർ : ഫോൺ: 0471- 2528386, 2528658. അതിലൂടെ മാർഗ്ഗ നിർദേശങ്ങളും അനന്തര നടപടികളും ലഭ്യമാക്കാൻ വഴിയൊരുക്കും. അതോടൊപ്പം തന്നെ അവയവം സ്വീകരിക്കാൻ കാത്തിരിക്കുന്നവരുടെ എണ്ണവും ആശുപത്രികളുടെ വിവരങ്ങളും മനസ്സിലാക്കാം.

മഹത്വമറിഞ്ഞ് കടന്നു വരുന്നവർ

കേരളത്തിൽ അവയവ കൈമാറ്റ ശസ്‌ത്രക്രിയകൾ വ്യാപകമാകുന്നുണ്ട്. കൂടുതൽ ആളുകൾ ഇതിന്‍റെ മഹത്വമറിഞ്ഞു കൊണ്ട് മുന്നോട്ടു കടന്നു വരുന്നതാണ് കാരണം. അവയവമാറ്റ ശസ്‌ത്രക്രിയകൾ അധികവും നടക്കുന്നത് കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലായാണ്. കരൾ, വൃക്ക, ഹൃദയ ശസ്ത്രക്രിയകൾ നടത്തുവാൻ സുസജ്ജമായ മുപ്പതോളം ആശുപത്രികൾ ഇപ്പോൾ കേരളത്തിൽ ഉണ്ട്. ജീവിച്ചിരിക്കുന്ന ഒരാൾക്ക് സ്വന്തം ഇഷ്‌ടപ്രകാരം അവരുടെ ഒരു വൃക്ക പൂർണ്ണമായും കരൾ ഭാഗികമായും നൽകാൻ കഴിയും. എന്നാൽ മസ്തിഷ്ക മരണം സംഭവിച്ചയാളുടേതാണെങ്കിൽ കണ്ണുകൾ, ശ്വാസകോശങ്ങൾ, വൃക്കകൾ, കരൾ, ചെറുകുടൽ, ഹൃദയം, പാൻക്രിയാസ്, കൈകാലുകൾ, തൊലി, എല്ലുകൾ ഇവയൊക്കെ മറ്റൊരാളിലേക്ക് കൈമാറ്റം നടത്താൻ കഴിയും. ഇരുവരുടേയും രക്‌തഗ്രൂപ്പും ഒന്നാകണം. രക്‌ത ദാനനിയമങ്ങൾ ഇവിടെയും ബാധകമായിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് സ്വീകർത്താവിന് വിവിധ മെഡിക്കൽ ചെക്കപ്പും വേണ്ടി വരും.

മസ്തിഷ്ക മരണം എന്നാൽ എന്ത്?

മനുഷ്യ ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളേയും നിയന്ത്രിക്കുന്നത് മസ്‌തിഷ്‌കമാണെന്നു പറയാം. മസ്‌തിഷ്ക മരണം സംഭവിക്കുന്ന ഒരാൾക്ക് ശാസോച്ഛ്വാസവും രക്‌തചംക്രമണവും വെന്‍റിലേറ്റർ, പേസ്മേക്കർ തുടങ്ങിയ യന്ത്ര സാമഗ്രികളിലൂടെയാണ് തുടരാൻ കഴിയുക. ഈയവസ്‌ഥയിൽ ഹൃദയമിടിപ്പും ബിപിയുമൊക്കെ ഇസിജിയിലൂടെ അറിയാനാവും. ഇത് വളരെയധികം സമയം തുടരാനാവില്ല.  ഈ ഇടവേളയിലാണ് മസ്‌തിഷ്ക മരണം സംഭവിച്ചയാളുടെ അവയവങ്ങൾ മറ്റൊരാൾക്കു വേണ്ടി കൈമാറാൻ തയ്യാറാകേണ്ടത്.

സാധാരണ മരണം സംഭവിക്കുമ്പോൾ തന്നെ രക്‌തചംക്രമണം നിലയ്ക്കുകയും കോശങ്ങൾ നശിക്കുകയും ചെയ്യുന്നതാണ്. ഈ യവസരത്തിൽ നേത്ര പടലമല്ലാതെ മറ്റൊരു അവയവവും സ്വീകരിക്കാൻ കഴിയില്ല. ഇത് നേത്രപടലത്തിന് രക്‌ത ചംക്രമണത്തിന്‍റെ ആവശ്യമില്ലാത്തതിനാലാണ്.

മസ്‌തിഷ്ക മരണം സംഭവിച്ച ഒരാൾക്ക് പ്രതികരണശേഷി നഷ്‌ടപ്പെട്ട നിലയിലായിരിക്കും. ഇവർക്ക് വേദനയെന്തെന്ന് അറിയുകയേയില്ല. കണ്ണിനടുത്തേക്ക് ഒരു വസ്‌തു പാഞ്ഞു വന്നാൽ പോലും കൺപോളകൾ അടയുകപോലുമില്ലാത്ത അവസ്‌ഥയാണ്.

മസ്‌തിഷ്ക മരണം ഉണ്ടാകുന്നതിന് പല കാരണങ്ങൾ ഉണ്ട്. ട്യൂമർ, പക്ഷാഘാതം, രക്‌തസ്രാവം, അന്യൂറിസം എന്നിവയിലൂടെ ഉണ്ടാകാം. പലപ്പോഴും അപകടങ്ങൾ വഴിയും ഇത് സംഭവിക്കുന്നു. മരുന്നിന്‍റേയും വെന്‍റിലേറ്ററിന്‍റെയും സഹായത്തോടെ വ്യക്‌തിയുടെ ജീവൻ ദിവസങ്ങളോളമോ മണിക്കൂറുകളോളമോ നിലനിർത്താൻ സാധിച്ചേക്കും.

എന്നാൽ ഇതുകൊണ്ട് വ്യക്‌തിക്കോ, കുടുംബത്തിനോ യാതൊരു വിധ പ്രയോജനവും ലഭിക്കുന്നുമില്ല. ആയതിനാൽ അവയവദാനം നടത്തുകയാണെങ്കിൽ അതിലൂടെ മറ്റു നിരവധി ജീവനും ജീവിതവും തിരിച്ചു പിടിയ്ക്കാൻ കഴിയും.

അജന്ത

ശശാങ്ക് തന്‍റെ ഫ്‌ളാറ്റിൽ വരുമെന്ന് അജന്ത ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഡോർബെൽ കേട്ടപ്പോൾ വാതിൽ തുറന്നതാണ്. മുന്നിൽ ശശാങ്ക്! എങ്ങനെ പ്രതികരിക്കണം എന്നറിയാതെ അജന്ത കുഴങ്ങിപ്പോയി. പക്ഷേ ശശാങ്കിന്‍റെ പ്രതികരണം തൽക്കാലം രക്ഷപ്പെടുത്തി.

“നമസ്‌തേ, മാം. ഈ ഭാഗത്ത് ഒരാവശ്യത്തിനു വന്നപ്പോഴാണ് മാം ഇവിടെയാണല്ലോ താമസിക്കുന്നത് എന്ന് ഓർമിച്ചത്. മാമിനൊപ്പം ഒരു ചായ കുടിക്കണമെന്ന് ഒരു തോന്നൽ.”

“ഓഹ്.. ഞാൻ നാളെ എടുക്കേണ്ട ക്ലാസിന്‍റെ തയ്യാറെടുപ്പുകള്‍ നടത്തുകയാണല്ലോ. ചായ കുടിക്കാൻ വരാൻ സമയമില്ല.”

ശശാങ്കിനെ പിന്തിരിപ്പിക്കാനുള്ള വ്യഗ്രതയോടെ അജന്ത ചാടിക്കയറിപ്പറഞ്ഞു.

“ഏയ്… ഇത്രയും വെയിലിൽ പുറത്തേയ്‌ക്കൊന്നും പോയി ചായ കുടിക്കേണ്ട. നമുക്ക് ഫ്‌ളാറ്റിൽ ഇരുന്നും ചായ കുടിക്കാമല്ലോ. ഞാൻ ചായ ഉണ്ടാക്കാം. മാം ലക്‌ചർ നോട്ട്‌സ് തയ്യാറാക്കൂ. പിന്നെ! എനിക്ക് വളരെ നന്നായി ചായ ഉണ്ടാക്കാനും അറിയാം.”

ശശാങ്ക് വാതിലിന്‍റെ വിടവിലൂടെ അകത്തേക്ക് പാളി നോക്കിക്കൊണ്ട് പറഞ്ഞു. അകത്ത് ആരെങ്കിലും ഉണ്ടോ എന്നറിയാനുള്ള ആകാംക്ഷയായിരുന്നു അവന്. അജന്ത ഏകാകിനിയാണോ എന്നറിയണമല്ലോ.

ശശാങ്കിന്‍റെ സംസാരം കേട്ടപ്പോൾ ഒന്നും പറയാനാകാതെ അജന്ത തരിച്ചുനിന്നു. ഒരു നിമിഷം നിശബ്‌ദയായി നിന്ന ശേഷം അജന്ത പതിഞ്ഞ കാലടികളോടെ ഫ്‌ളാറ്റിനകത്തേയ്‌ക്കു കടന്നു. ശശാങ്കും ഒന്നും മിണ്ടാതെ അവളെ പിന്തുടരാൻ തുടങ്ങി.

അവൻ അകത്തു പ്രവേശിച്ച ഉടൻ വാതിൽ ചേർത്തടച്ചു. അജന്ത അവനെ സൂക്ഷിച്ചു നോക്കിയപ്പോൾ ഭാവഭേദമില്ലാതെ ശശാങ്ക് ചുറ്റുപാടും നിരീക്ഷിച്ചു. “മാഡം, കിച്ചൻ എവിടെയാ.”

“ഇറ്റ്‌സ് ഒ.കെ.” അജന്ത അയാൾക്കു നേരെ വിരൽ ചൂണ്ടി സോഫയിൽ ഇരിക്കാൻ നിർദ്ദേശിച്ചു.

“നിങ്ങൾ അവിടെ ഇരിക്കൂ. ഞാൻ ചായ എടുക്കാം.”

“ആസ് യു വിഷ്!” ശശാങ്ക് പുഞ്ചിരിയോടെ സോഫയിൽ ചാരി ഇരുന്നു. അയാൾ അവിടത്തെ അതിഥിയൊന്നുമല്ല, ഈ ഫ്‌ളാറ്റിന്‍റെ ഉടമസ്‌ഥന്‍റെ മകനാണ്!

ശശാങ്ക് സോഫയിൽ ഇരുന്നതിനുശേഷം അജന്ത അടുക്കളയിലേക്ക് നടന്നു. ആ നടത്തം അയാൾ കൗതുകത്തോടെ നോക്കിനിന്നു. അജന്ത വീട്ടിലായിരിക്കുമ്പോൾ ഹാഫ് പൈജാമയും ഷോർട്ട് കുർത്തയുമാണ് ധരിക്കാറുള്ളത്. അവളുടെ കണങ്കാലിലേക്ക് അയാളുടെ നോട്ടം പാളുന്നത് അജന്ത ശ്രദ്ധിച്ചില്ല.

“മാഡം, ഒരു ഗ്ലാസ് തണുത്ത വെള്ളം വേണമല്ലോ!” അടുക്കളയിലേക്ക് പിന്നാലെ വന്ന് ശശാങ്ക് പറഞ്ഞു.

ചായ തിളപ്പിക്കാൻ വെള്ളം സ്‌റ്റൗവിൽ വയ്ക്കുകയായിരുന്നു. പെട്ടെന്ന് അജന്ത ഒന്നു ഞെട്ടി അവളുടെ കയ്യിൽ നിന്ന് ഗ്ലാസ് താഴെ വീണു. ശശാങ്കിന് അപ്പോൾ കാര്യം മനസിലായി. തന്‍റെ ശബ്‌ദം കേട്ടപ്പോൾ അവർ ഞെട്ടിയതതാണ്. അവന് ചിരി വന്നു.

“പുറത്ത് എന്താ ചൂട്! ഭയങ്കര ദാഹം!”

അവൾ ഫ്രിഡ്‌ജ് തുറന്ന് വെള്ളക്കുപ്പി എടുത്ത് ശശാങ്കിന് നേരെ നീട്ടി. അപ്പോൾ അയാളുടെ വിരൽ അവളുടെ വിരലുമായി സ്‌പർശിച്ചുവെങ്കിലും അതിൽ അസ്വാഭാവികമായി ഒന്നും അവൾക്ക് തോന്നിയതേയില്ല. ഗ്ലാസിലേക്ക് വെള്ളം നിറച്ച് കുടിച്ചു കൊണ്ട് അയാൾ പറഞ്ഞു.

“അമ്മ പറയാറുണ്ട്, വെള്ളം ഗ്ലാസിൽ നിന്നു കുടിക്കണം. കുപ്പിയിൽ നിന്ന് നേരെ കുടിക്കരുത് എന്ന്.”

“എന്താടോ തന്‍റെ അമ്മ ഇതും പറഞ്ഞു തന്നിട്ടില്ലേ, ഒരു സ്‌ത്രീ തനിച്ചു താമസിക്കുന്ന വീട്ടിൽ അവൾക്ക് താൽപര്യമില്ലെങ്കിൽ ചെല്ലരുത് എന്ന്.” ഇങ്ങനെ ഒരു ചോദ്യം അജന്തയുടെ മനസിൽ തികട്ടി വന്നു. അത് അവൾ പുറത്തേക്കു കാണിക്കാതെ ഒതുക്കി. അപ്പോഴേക്കും ശശാങ്ക് ഡ്രോയിംഗ് റൂമിലേക്ക് പോയിരുന്നു.

ചായ കുടിക്കുന്ന വേളയിൽ ശശാങ്ക് അജന്തയോട് എന്തൊക്കെയോ സംസാരിക്കാൻ ശ്രമിച്ചു. പക്ഷേ അവൾ എല്ലാറ്റിനും ശരി, യെസ്, എന്നൊക്കെ ഓരോ വാക്കിൽ മറുപടി അവസാനിപ്പിച്ചു. അയാൾ ചായ കുടിച്ച് കഴിഞ്ഞ ഉടനെ അജന്ത തന്‍റെ വർക്ക് മെറ്റീരിയലുകൾ കയ്യിലെടുത്തു. അയാളെ എങ്ങനെയെങ്കിലും വീട്ടിൽ നിന്ന് ഒഴിവാക്കിയേ പറ്റൂ.

അജന്ത തന്‍റെ വർക്ക് ചെയ്യാൻ പോകുകയാണെന്ന് മനസിലായതോടെ ശശാങ്ക് പുറത്തേക്ക് ഇറങ്ങി.

“അപ്പോൾ ശരി, മാഡം ഞാൻ ഇറങ്ങുന്നു.”

“ഒകെ. എനിക്ക് എക്‌സാം പ്രിപ്പറേഷൻ ഉണ്ട്” ഇങ്ങനെ പറഞ്ഞുവെങ്കിലും അവളുടെ മനസ്സിൽ പ്രശാന്ത് എപ്പോൾ വരും എന്ന ചിന്തയായിരുന്നു.

ഇന്ന് അവധി ദിനമാണ്. പ്രശാന്ത് എപ്പോൾ വേണമെങ്കിലും വരാം. ഇതിനിടെ ശശാങ്കിനെ കണ്ടാൽ ചോദ്യങ്ങൾ ഉയരാം. എങ്ങനെയെങ്കിലും ശശാങ്ക് ഒന്നു പോയാൽ മതി.

“മാഡം, നിങ്ങൾക്ക് എന്നെ പഠിപ്പിക്കുവാൻ കഴിയുമല്ലോ. അതുകൊണ്ട് എന്തെങ്കിലും സഹായിക്കും എന്നു കരുതി. എനിക്കും കുറേ പഠിക്കാനുണ്ട് എന്നേ സഹായിക്കുമോ?”

“ശരി ശരി. ഇന്ന് എന്തായാലും നിർവാഹമില്ല. ഇപ്പോൾ നിങ്ങൾ പൊയ്‌ക്കോളൂ. എനിക്ക് ലക്‌ച്ചർ നോട്ട്‌സ് അർജന്‍റ് ആയി തയ്യാറാക്കണം. പറഞ്ഞ് പറഞ്ഞ് മടുത്തല്ലോ ഇയാളോട്!” അവൾ ഒട്ടൊരു ദയനീയഭാവത്തിൽ അപേക്ഷയായി പറഞ്ഞു. അതു ശശാങ്കിന് ഇഷ്‌ടപ്പെട്ടു.

“ഒകെ മാഡം. എവിടെയെങ്കിലും പോകുമ്പോൾ എന്നെ വിളിക്കൂ… പിന്നെ വാക്ക് മാറ്റരുത്.”

“വാക്ക്?” അജന്ത അമ്പരന്നു.

“ഇപ്പോൾ പറഞ്ഞില്ലേ, പഠിക്കാൻ സഹായിക്കാം എന്ന്.” ശശാങ്ക് ചിരിച്ചുകൊണ്ട് വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.

അജന്ത വാതിൽ ചാരാൻ തുടങ്ങുമ്പോൾ ശശാങ്ക് അൽപം ഉച്ചത്തിൽ പറഞ്ഞു

“മാഡം, നിങ്ങളുടെ പാദങ്ങൾ വളരെ സുന്ദരമാണ്. നോക്കിയിരിക്കാൻ തോന്നും. ഒരു ദിവസം പുറത്തുപോകുമ്പോൾ എനിക്കുവേണ്ടി ഓപ്പൺ ലെഗ്‌സ് ഡ്രസ് ധരിക്കുമോ?”

ശശാങ്കിന്‍റെ ഈ വഷളൻ ചോദ്യം കേട്ടപ്പോൾ അവൾ കടുത്ത മൗനം പാലിച്ചു. പിന്നെ അയാളെ ഒന്നു തറപ്പിച്ചു നോക്കി.

അപ്പോഴും നാണമൊന്നും കൂടാതെ അജന്തയുടെ പാദങ്ങളിലേക്ക് നോക്കി ശശാങ്ക് പുഞ്ചിരിച്ചു. അയാൾ പോയപ്പോൾ അവൾ ആശ്വാസത്തോടെ വാതിൽ ചേർത്തടച്ചു.

അജന്തയ്‌ക്ക് 24 വയസാണ് പ്രായം. കാണാൻ സുന്ദരിയാണ്. അതിനാൽ ഏതു പ്രായത്തിലുള്ള പുരുഷന്മാരും അവളെ ഒന്നു നോക്കി നിന്നുപോകും. തോളറ്റം കഴിഞ്ഞ് കിടക്കുന്ന മുടിയുടെ അഴക് ഒന്നു വേറെ തന്നെയാണ്. കടഞ്ഞെടുത്ത സൗന്ദര്യത്തിന്‍റെ എല്ലാ അഴകുകളും ഒത്തു ചേർന്ന ശരീരം. സൗന്ദര്യം മാത്രമല്ല, ബുദ്ധിശക്‌തിയിലും അവൾ പിന്നിലായിരുന്നില്ല. ബാംഗ്ലൂരിലെ പ്രശസ്‌തമായ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബിടെക് ഡിഗ്രി എടുത്ത ശേഷം ലക്‌നൗവിലെ പോളിടെക്‌നിക് കോളേജിലാണ് ജോലി ചെയ്യുന്നത്.

പ്രശാന്ത്, അജന്തയുടെ പപ്പയുടെ സുഹൃത്തിന്‍റെ മകനാണ്. പ്രശാന്തിന്‍റെ പപ്പ രാഷ്‌ട്രീയക്കാരനാണ്. പ്രശാന്തിനായിരിക്കും, പപ്പയുടെ രാഷ്‌ട്രീയ പിന്തുടർച്ച. അജന്തയുടെ പ്രശാന്തിന്‍റെയും എൻഗേജ്‌മെന്‍റ് കഴിഞ്ഞു. പ്രശാന്തിന്‍റെ സഹായത്തോടെയാണ് അജന്തയ്‌ക്ക് ഒരു നല്ല ഫ്‌ളാറ്റ് വാടകയ്‌ക്ക് കിട്ടിയത്.

അജന്തയും പ്രശാന്തും കുട്ടിക്കാലം മുതൽ പരസ്‌പരം അറിയും. ഇടക്കാലത്ത് രണ്ടുപേരുടേയും കുടുംബം നഗരം വിട്ട് താമസിക്കാനിടയായെങ്കിലും വർഷത്തിൽ രണ്ടു പ്രാവശ്യമെങ്കിലും ഇരു കുടുംബവും ഒത്തുചേരുമായിരുന്നു.

അജന്തയുടെയും പ്രശാന്തിന്‍റെയും വിവാഹം അവരുടെ മാതാപിതാക്കളാണ് തീരുമാനിച്ചത്. ആ തീരുമാനത്തിനോട് അജന്തയും പ്രശാന്തും എതിരൊന്നും പറഞ്ഞതുമില്ല.

അജന്തയെപ്പോലെ അതിസുന്ദരിയും മിടുക്കിയുമായ ഒരു പെൺകുട്ടിയെ നിരാകരിക്കേണ്ട കാര്യം പ്രശാന്തിനില്ല. മറിച്ച് സന്തോഷിക്കാൻ മാത്രമേ കാരണം ഉണ്ടായിരുന്നുള്ളൂ. എന്നാൽ പ്രശാന്തിനെ വിവാഹം ചെയ്യാൻ ഇഷ്‌ടമാണെന്ന് പറയാൻ അജന്ത ഒരു ദിവസം ചോദിച്ചു. അത് ലജ്‌ജ കൊണ്ടാണെന്നാണ് വീട്ടുകാർ കരുതിയത്. പക്ഷേ അജന്തയ്‌ക്ക് വിവാഹത്തെക്കുറച്ച് ചിന്തിക്കാൻ കുറച്ച് സമയം വേണമെന്ന് ശരിക്കും തോന്നിയിരുന്നു.

കുട്ടിക്കാലം മുതൽ പ്രശാന്തുമായി സൗഹൃദമുണ്ട്. പക്ഷേ അത് ഒരിക്കലും പ്രണയത്തിലേക്ക് വഴി മാറിയിരുന്നില്ല. പ്രശാന്താകട്ടെ ക്ലോസ് ഫ്രണ്ടും ആയിരുന്നില്ല. സ്വകാര്യമായ കാര്യങ്ങൾ പ്രശാന്തിനോട് പങ്കുവയ്‌ക്കാൻ ഒരിക്കലും കംഫർട്ട് ആയി തോന്നിയിട്ടുമില്ല.

വിവാഹനിശ്ചയത്തിനു ശേഷം പ്രശാന്ത് കുറച്ചൊക്കെ ഇന്‍റിമസിയോടെ സംസാരിക്കാൻ തുടങ്ങി. ആ സംസാരത്തിന് തിരിച്ച് മറുപടി കൊടുക്കാനും ശ്രമിക്കുന്നുണ്ട്‌ എന്നുമാത്രം. പക്ഷേ അതൊന്നും അത്ര ഈസി ഫീലോടെ ഉള്ള മറുപടി ആയിരുന്നില്ല താനും.

പ്രശാന്ത് ഒരു നേതാവിന്‍റെ മകൻ ആണെന്നു മാത്രമല്ല, അയാൾ ഒരു യുവനേതാവ് കൂടിയായിരുന്നു. അതിനാൽ വളരെ സുതാര്യമായ ജീവിതശൈലിയും പെരുമാറ്റവുമായിരുന്നു. പ്രശാന്ത് മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യില്ല. എല്ലാ രീതിയിലും നോക്കിയാൽ പക്കാ ജന്‍റിൽമാൻ! എന്നാലും, കുറേ പെൺസുഹൃത്തുക്കൾ പ്രശാന്തിനുണ്ടായിരുന്നു.

അതിനാൽ ഒന്നോ രണ്ടോ പേരുമായി എന്തൊക്കെയോ അഫയർ ഉണ്ടെന്ന് പറഞ്ഞു കേട്ടിരുന്നു. അക്കാര്യത്തിൽ വലിയ ഗൗരവമൊന്നും അജന്ത കൊടുത്തിട്ടില്ല. ഇന്നത്തെ കാലത്ത് ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ ചെറിയ ചെറിയ പ്രേമബന്ധം ഉണ്ടാകുന്നത് വലിയ സംഭവമൊന്നുമല്ലല്ലോ.

അജന്തയ്‌ക്ക് ഒരിക്കൽ ഒരു ആൺകുട്ടിയോട് ആകർഷണം തോന്നിയിട്ടുണ്ട്. ബാംഗ്ലൂരിൽ ബിടെക് ഫസ്‌റ്റ് ഇയർ പഠിക്കുന്ന സമയത്താണ്. ഫൈനൽ ഇയർ പഠിക്കുന്ന രാജീവ് എന്ന വിദ്യാർത്ഥി. അയാൾ കാണാൻ സുന്ദരനും തമാശക്കാരനും ആയിരുന്നു. അതുകൊണ്ടാവാം അവൾക്ക് അയാളോട് താൽപര്യം തോന്നിയത്. അങ്ങനെ രണ്ടുപേരും അടുക്കുകയും ക്ലോസ്‌ഫ്രണ്ട് ആവുകയും ചെയ്‌തു.

അജന്തയ്‌ക്ക് അന്ന് അത് മനസിലായില്ല. തനിക്ക് രാജീവിനോട് പ്രണയമാണ് എന്ന്. രാജീവ് ഫൈനൽ ഇയർ വിദ്യാർത്ഥിയായിരുന്നു. കോളേജ് കാമ്പസിൽ ഒരു കമ്പനി ഇന്‍റർവ്യൂവിൽ ജോലി ലഭിക്കുകയും ചെയ്‌തു. അതിനുശേഷം അവൻ ഡൽഹിയിലേക്ക് പോയി.

ഏതാനും ദിവസങ്ങളോളം രാജീവിനെ കുറിച്ചുള്ള ചിന്തകളിലായിരുന്നു അജന്ത. പക്ഷേ രാജീവിന്‍റെ ഫോണോ കോണ്ടാക്‌ടോ പിന്നീട് ഉണ്ടായില്ല. അതിനു ശേഷം അജന്തയുടെ ജീവിതത്തിൽ പിന്നീട് ഒരു ആൺകുട്ടിയും കടന്നു വന്നില്ല.

ആലോചിച്ചപ്പോൾ പ്രശാന്തിൽ ഒരു കുറവും ഇല്ല. അതുകൊണ്ട് വിവാഹത്തിന് അവൾ സമ്മതിച്ചു. ഇപ്പോൾ ജോലി കിട്ടിയശേഷം ലഖ്‌നൗവിൽ താമസിക്കുന്നതിനാൽ പ്രശാന്തുമായി ഇടയ്‌ക്കിടെ കാണാൻ സാധിക്കുന്നുണ്ട്. പലപ്പോഴും രണ്ടുപേരും തനിച്ച് ഉണ്ടായ സാഹചര്യങ്ങളിൽ ശാരീരികബന്ധത്തിന് പ്രശാന്ത് ആഗ്രഹിച്ചുവെങ്കിലും അജന്ത അത് നിരാകരിച്ചു.

എല്ലാം വിവാഹശേഷം മതി!

അജന്ത താൽപര്യം പ്രകടിപ്പിക്കാതിരുന്നതിനാൽ പ്രശാന്ത് അതേക്കുറിച്ച് സംസാരിച്ചുമില്ല. പക്ഷേ രണ്ടുപേരും പരസ്‌പരം ലാളിക്കുകയും ചുംബിക്കുകയുമെല്ലാം ചെയ്‌തിട്ടുണ്ട്. പക്ഷേ അവന്‍റെ ലാളനങ്ങളോ ചുംബനങ്ങളോ അജന്തയെ മായികലോകത്തേക്ക് എത്തിച്ചതായി അവൾക്ക് അനുഭവപ്പെട്ടില്ല.

20 വയസുകാരനായ ശശാങ്ക് വലിയ ബുദ്ധിമാനൊന്നുമായിരുന്നില്ല. പ്ലസ്‌ടു പഠനത്തിനുശേഷം ബിടെക് അഡ്‌മിഷനായി കോച്ചിംഗ് പോയി. രണ്ടുവർഷത്തോളം അങ്ങനെ പരീക്ഷാ തയ്യാറെടുപ്പായിരുന്നു. പക്ഷേ ഒരു കോളേജിലും അഡ്‌മിഷൻ ലഭിച്ചില്ല. തൊട്ടടുത്ത വർഷം പോളിടെക്‌നിക്കിൽ എൻട്രൻസ് എഴുതി. ലഖ്‌നൗവിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് കോഴ്‌സിനു ചേർന്നു പഠിക്കുന്ന വേളയിൽ മറ്റ് ആക്‌ടിവിറ്റികളിലായിരുന്നു ശശാങ്കിനു താല്‌പര്യം. അലസമായ ജീവിതം…

ശശാങ്കിന്‍റെ ശ്രദ്ധ അജന്തയിലേക്ക് നീണ്ടത് അവിചാരിതമായിട്ടാണ്. അജന്ത എലമെന്‍റ് ഓഫ് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ആണ് പഠിപ്പിക്കുന്നത്. ആ വിഷയത്തെക്കുറിച്ചൊന്നും ചോദിക്കാറില്ലെങ്കിലും അജന്തയോട് മറ്റു കാര്യങ്ങൾ ചോദിക്കാൻ മടിയില്ല ശശാങ്കിന്.

പെൺകുട്ടികളോട് ചോദിക്കാൻ പാടില്ലാത്തത് എന്നു തോന്നുന്നത്ര ചോദ്യങ്ങൾ വരെ ചോദിക്കും. ശശാങ്കിന്‍റെ ഈ രീതിയൊന്നും അജന്തയ്‌ക്ക് ആദ്യം ഇഷ്‌ടപ്പെട്ടിരുന്നില്ലായിരുന്നു. ഒരിക്കൽ അജന്തയോട് അവളുടെ ഓരോ ശരീര ഭാഗങ്ങളെക്കുറിച്ച് പുകഴ്‌ത്തി സംസാരിക്കാൻ വരെ ശശാങ്ക് ധൈര്യം കാണിച്ചു.

മറ്റൊരു ദിവസം അജന്തയോട് പ്രണയാഭ്യർത്ഥന നടത്തി. അന്ന് രാത്രി അക്കാര്യം ഓർത്തു കിടന്നപ്പോൾ അജന്തയ്‌ക്ക് എന്തോ ചിരി വന്നു. പിന്നീട് എപ്പോഴോഎന്താണെന്നറിയില്ല, തന്നേക്കാൾ നാലു വയസ് ഇളപ്പമുള്ള തന്‍റെ വിദ്യാർത്ഥി കൂടിയായ ശശാങ്കിനോട്, അവന്‍റെ സംസാരരീതിയോട് എന്തോ ഒരു ആകർഷണം അജന്തയ്‌ക്കും തോന്നിത്തുടങ്ങി.

മറ്റുള്ളവർക്ക് കേട്ടാൽ, അശ്ലീലം എന്നുതോന്നുന്ന കാര്യങ്ങൾ. പക്ഷേ ശശാങ്ക് അതു പറയുമ്പോൾ അജന്തയ്‌ക്കത് അശ്ലീലമായി അനുഭവപ്പെട്ടില്ല. അവളുടെ ഓർമ്മകളിൽ ശശാങ്ക് ഇടയ്‌ക്കിടെ കയറി വന്നു. അവന്‍റെ പെരുമാറ്റത്തോട് പുറമേ ദേഷ്യം കാണിച്ചുവെങ്കിലും ഉള്ളിന്‍റെ ഉള്ളിൽ ഒരു അനുഭൂതി അവൾക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു.

ശശാങ്ക് വീട്ടിൽ വന്നു പോയശേഷവും അവൾ അക്കാര്യം ശ്രദ്ധിച്ചു. താൻ തനിച്ചാണെന്ന് അറിഞ്ഞിട്ടും അവൻ മോശമായി പെരുമാറാൻ ശ്രമിച്ചില്ല. പക്ഷേ അവൻ ചിലതൊക്കെ സംസാരിക്കാൻ ശ്രമിച്ചു എന്നു മാത്രം. ശശാങ്ക് പോയതിനുശേഷം അജന്ത വാതിൽ അടച്ച് ദീർഘനിശ്വാസമെടുത്തു. അല്‌പനേരം കഴിഞ്ഞപ്പോൾ ഡോർബെൽ മുഴങ്ങി.

അവൾ വിറയ്‌ക്കുന്ന പാദങ്ങളോടെ വാതിൽ തുറന്നു. പ്രശാന്താണ്. “വരൂ.” അവൾ ചിരിയോടെ സ്വാഗതം ചെയ്‌തു.

പക്ഷേ അജന്തയുടെ ഹൃദയത്തിലെവിടെയും പ്രണയത്തിന്‍റെ സുഗന്ധം നിറഞ്ഞു കവിഞ്ഞില്ല. ഭാവി ഭർത്താവ് എന്ന ചിന്തയോ പരിഗണനയോ മാത്രമാണ് മനസിലുള്ളത്. അകത്തേക്കു വന്നശേഷം പ്രശാന്ത് അതേ സോഫയിൽ ഇരുന്നു. അവിടെയാണ് ശശാങ്കും വന്നിരുന്നത്.

പ്രശാന്തിനു വേണ്ടി തണുത്ത വെള്ളം ഫ്രിഡ്‌ജിൽ നിന്ന് എടുത്തു കൊടുക്കുമ്പോൾ അവൾ ഞെട്ടലോടെ അക്കാര്യം ആലോചിച്ചു. ശശാങ്ക് ഇവിടെ ഇരിക്കുന്ന സമയത്താണ് പ്രശാന്ത് വന്നിരുന്നതെങ്കിലോ! ആരാണെന്ന് ചോദിച്ചാൽ എന്ത് പറയാൻ പറ്റും.

“പുറത്ത് ഭയങ്കര ചൂടാണല്ലേ”

അജന്ത വെള്ളം എടുത്തുകൊടുത്ത് കൊണ്ട് ചോദിച്ചു.

വെള്ളം കുടിച്ചുകൊണ്ടിരിക്കെ പ്രശാന്ത് അവളെ അടിമുടി നോക്കി. “ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ ഇത്തരം ഷോർട്ട്‌ഡ്രസ് ധരിക്കരുതെന്ന്!”

“ഇല്ലല്ലോ, വീട്ടിൽ ധരിക്കരുതെന്ന് പറഞ്ഞിട്ടില്ല.” അജന്ത ആ വിഷയം മാറ്റാനെന്നവണ്ണം ചോദിച്ചു.

“ചായ ഓർ കോഫി?”

“ചായ”

സോഫയിലേക്ക് ചാരിയിരുന്നുകൊണ്ട് അയാൾ പറഞ്ഞു. അജന്ത അടുക്കളയിലേക്ക് നടക്കവെ പ്രശാന്ത് വീണ്ടും അവളെ അടിമുടി നോക്കി. കാൽവണ്ണ കാണുന്ന പൈജാമ!

“അജന്ത, നീ ഇത്തരം ഡ്രസ് വീട്ടിലും ധരിക്കേണ്ട എന്നാണ് എന്‍റെ അഭിപ്രായം.”

“അയ്യേ! വീട്ടിൽ ഇതൊക്കെ ഇട്ടാലെന്താ?” ഇതൊക്കെ നോർമൽ ഡ്രസ് അല്ലേ! ഇന്ന് എല്ലാവരും ഇതൊക്കെ തന്നെയാണ് ധരിക്കാൻ ഇഷ്‌ടപ്പെടുന്നത്.” ചായ ഉണ്ടാക്കിക്കൊണ്ട് അവൾ പ്രശാന്തിനെ നോക്കിപ്പറഞ്ഞു.

“നോർമൽ ഡ്രസിംഗ് ആണ്, പെൺകുട്ടികൾക്ക് ഇഷ്‌ടമാണ്. ഇതൊക്കെ ശരി. എന്നു കരുതി നീ ഇതു ധരിക്കണോ?” പ്രശാന്തിന്‍റെ ശബ്‌ദത്തിൽ താൽപര്യമില്ലായ്‌മ നിറഞ്ഞു നിന്നു.

“ഡിയർ, ഇത്തരം ഡ്രസാണ് എനിക്കിഷ്‌ടം. ധരിക്കാൻ സുഖമാണ്.” അജന്ത തന്‍റെ മനസ് വെളിപ്പെടുത്താതിരുന്നില്ല.

“പക്ഷേ, എനിക്കിത് ഇഷ്‌ടമല്ല അജന്ത. നീ ചായ ഇട്ടു വാ.” ഉത്തരവിടുന്ന പോലെ ആയിരുന്നു പ്രശാന്തിന്‍റെ സ്വരമെന്ന് അജന്ത തിരിച്ചറിഞ്ഞു. “നിങ്ങളുടെ ഇഷ്‌ടം! അപ്പോ എനിക്ക് സ്വന്തമായി ഇഷ്‌ടം ഒന്നും ഇല്ലെന്നാണോ.” പ്രശാന്തിന്‍റെ സംസാരം കേട്ടപ്പോൾ അവൾക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

ദേഷ്യത്തോടെയുള്ള അജന്തയുടെ സംസാരം പ്രശാന്തിന് ഒട്ടും പിടിച്ചില്ല.

“ഞാൻ പറയാനുള്ളതു പറഞ്ഞു. പക്ഷേ നിനക്ക് യാതൊരു വിവേകവുമില്ല. ഭർത്താവ് ക്ഷീണിച്ച് വീട്ടിൽ കയറി വരുമ്പോൾ ഭാര്യ ഇങ്ങനെയാണോ പെരുമാറുക?”

അജന്ത ശരിക്കും നേരെ വാ നേരെ പോ എന്ന പ്രകൃതക്കാരിയാണ്. ഭാര്യാഭർതൃബന്ധമാവുമ്പോൾ പരസ്‌പരം ചില ആഗ്രഹങ്ങളൊക്കെ ബലി കൊടുത്ത് ജീവിക്കേണ്ടിവരുമെന്നു അവൾക്കറിയാഞ്ഞിട്ടില്ല. എന്നാൽ വളരെ മോശമായി തോന്നി. അജന്ത വിവരവും വിദ്യാഭ്യാസവുമുള്ള സെൽഫ് ഡിപ്പൻഡന്‍റ് ആയ പെൺകുട്ടി ആണ്.

“പ്രശാന്ത്, നിങ്ങളുടെ അനാവശ്യമായ ചിന്തകൾ ഞാൻ അംഗീകരിക്കണമെന്ന് ബലം പിടിക്കരുത്. എനിക്ക് ഈ ഡ്രസ്സിൽ എന്തെങ്കിലും കുഴപ്പം തോന്നിയിട്ടില്ല. പിന്നെ നിങ്ങൾ ഇപ്പോൾ എന്‍റെ ഭർത്താവല്ല, ഭർത്താവാകാൻ സാധ്യതയുള്ള വ്യക്‌തി മാത്രമാണ്.” അജന്തയുടെ ഈ വാചകങ്ങൾ കൂടി കേട്ടതോടെ പ്രശാന്തിന്‍റെ ദേഷ്യം ഇരട്ടിച്ചു.

“എടീ, എന്‍റെ വീട്ടിൽ വന്നശേഷം നിന്‍റെ തോന്ന്യാസമൊന്നും നടക്കില്ല. ഞാൻ പറയുന്ന പോലെ ജീവിച്ചോളണം… അല്ലെങ്കിൽ…” പ്രശാന്ത് ദേഷ്യത്തോടെ ചാടി എഴുന്നേറ്റ് അവൾക്കു നേരെ കയ്യോങ്ങി.

പ്രശാന്തിന്‍റെ ഈ പെരുമാറ്റം അജന്തയ്‌ക്ക് അമ്പരപ്പുണ്ടാക്കി. അവൾ ഒരു നിമിഷം അമ്പരന്ന് അയാളെ തുറിച്ചുനോക്കി. പിന്നെ ദേഷ്യം നിയന്ത്രിച്ചുകൊണ്ട് ചോദിച്ചു.

“അങ്ങനെ ജീവിച്ചില്ലെങ്കിൽ എന്തു ചെയ്യും? അടിക്കുമെന്നാണോ?”

ആ ചോദ്യം കേട്ടപ്പോൾ തലയ്‌ക്കൊരു പ്രഹരമേറ്റപോലെ പ്രശാന്ത് അന്തം വിട്ടുപോയി. ഒപ്പം തന്നെ തന്‍റെ സംസാരം അതിരുവിട്ടുപോയെന്ന തിരിച്ചറിവും കടന്നുവന്നു. അയാൾ പെട്ടെന്ന് ശാന്തനായി.

“സോറി ഡിയർ, പുറത്ത് ഭയങ്കര ചൂടാണ്. ഞാൻ അതുകാരണം കുറച്ച് ക്ഷീണിതനായിരുന്നു. അതാണ് ദേഷ്യം വന്നത്. അതൊക്കെ മറന്നോളൂ. നീ പോയി നിന്‍റെ സുന്ദരമായ കരങ്ങൾകൊണ്ട് ഒരു ചായ ഇട്ടു വാ…”

“പുറത്ത് വെയിലാണെന്നുള്ളത് വീട്ടിലിരിക്കുന്ന ഭാര്യയെ തല്ലാനുള്ള ലൈസൻസ് ആണോ?”

പ്രശാന്ത് അല്‌പനേരം അജന്തയെ നോക്കി നിന്നു.

“ശരി, എന്‍റെ ഭാവി വധു എനിക്ക് ചായ ഉണ്ടാക്കിത്തന്നില്ലെങ്കിലും നോ പ്രോബ്‌ളം. ഞാൻ എന്‍റെ സുന്ദരിയ്‌ക്ക് ചായ ഉണ്ടാക്കിക്കൊടുക്കും.” പ്രശാന്ത് കള്ളച്ചിരിയോടെ അടുക്കളയിലേക്ക് പോയി.

എത്ര പഠിച്ചവളാണെങ്കിലും സ്‌ത്രീ ചില നേരങ്ങളിൽ സാധാരണ ഒരു സ്‌ത്രീ മാത്രമായി മാറും.

ഇപ്പോൾ അവൾക്കും തോന്നി, പ്രശാന്തിനോട് ദേഷ്യപ്പെടേണ്ടായിരുന്നു. അതുകൊണ്ടാണോ അയാൾ തനിക്ക് നേരെ കയ്യുയർത്തിയത്. പക്ഷേ കയ്യുയർത്താൻ പാടില്ലായിരുന്നു. ഇതൊക്കെ കഴിഞ്ഞപ്പോൾ തന്നെ പാട്ടിലാക്കാൻ സ്വയം ചായ ഉണ്ടാക്കി തരാൻ അടുക്കളയിലേക്ക് വന്നിരിക്കുന്നു. ഒരു ചായ കൊടുത്തിട്ട് മതിയായിരുന്നു വാക്ക്തർക്കങ്ങൾ! അവൾ ഇതൊക്കെ ചിന്തിച്ച് അടുക്കളയിലേക്ക് ചെല്ലുമ്പോൾ പ്രശാന്ത് ലൈറ്റർ എടുത്ത് സ്‌റ്റൗ കത്തിക്കാൻ തുടങ്ങി.

“നിങ്ങൾ പോയി വിശ്രമിക്കൂ. ഞാൻ ചായ ഇടാം.” അജന്ത പ്രശാന്തിൽ നിന്ന് ലൈറ്റർ പിടിച്ചു വാങ്ങാൻ ശ്രമിച്ചു.

“വേണ്ട ഞാനുണ്ടാക്കാം.” അയാൾ ലൈറ്റർ കൊടുക്കാതെ അവളെ ശരീരത്തോട് ചേർത്തുപിടിച്ചു.

“വിടൂ, ഞാൻ ചായ ഉണ്ടാക്കാം” അവൾ വീണ്ടും പറഞ്ഞു.

“ഇപ്പോൾ എനിക്ക് ചായയല്ല, നിന്‍റെ ചുണ്ടുകളാണ് കുടിക്കാൻ വേണ്ടത്.” പ്രശാന്ത് ആവേശത്തോടെ അവളുടെ ചുണ്ടുകളെ തന്‍റെ ചുണ്ടുകൾക്കുള്ളിലാക്കി. ഒരു ദീർഘചുംബനത്തിലൂടെ അയാൾ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അയാൾ അവളെ എടുത്ത് കിടക്കയിൽ കിടത്തി. വീണ്ടും ചുംബിക്കാൻ തുടങ്ങി. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് ഭയന്ന അജന്ത അയാളെ തടഞ്ഞു.

“വേണ്ട പ്രശാന്ത്! ബാക്കി എല്ലാം വിവാഹശേഷം മതി.”

പ്രശാന്ത് സ്വയം നിയന്ത്രിച്ചുകൊണ്ട് അവളുടെ അഭിപ്രായം സ്വീകരിച്ചു.

“നീ പറയുന്നതുപോലെ ആകട്ടെ.” അജന്ത എഴുന്നേറ്റ് തന്‍റെ വസ്‌ത്രങ്ങൾ നേരെയാക്കി. അവൾ ചായ ഉണ്ടാക്കാൻ അടുക്കളയിലേക്ക് നടന്നു.

“നിനക്കറിയാമോ നിന്നോട് എനിക്കുള്ള ക്രേസ് എന്താണെന്ന്!”

“എന്താണ്?”

“കല്യാണം കഴിഞ്ഞു മതി എന്ന് നീ പറയാറില്ലേ? അതു തന്നെ. ഐ ലവ് ഇറ്റ്.”

പ്രശാന്തിന്‍റെ സംസാരം കേട്ട് അജന്ത പുഞ്ചിരിച്ചു.

“എനിക്കും അതാ ഇഷ്‌ടം. നിന്‍റെ കന്യകാത്വം വിവാഹം വരെ നിലനിൽക്കണം.”

അയാൾ അവളെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.

അജന്ത അതിനു മറുപടിയൊന്നും പറഞ്ഞില്ല. തിളച്ചുമറിയുന്ന വെള്ളത്തിലേക്ക് അവൾ ഉറ്റുനോക്കി നിന്നു.

“ഏത് ആണിന്‍റെ ഉള്ളിലും ഇങ്ങനെയൊരു ആഗ്രഹം ഉണ്ടാകും.”

പ്രശാന്ത് അവളുടെ കഴുത്തിൽ വിരലോടിച്ചു.

“എന്ത് ആഗ്രഹം?”

“ഭാര്യയാകാൻ പോകുന്ന പെണ്ണ് വിർജിൻ ആകണമെന്ന്!”

പ്രശാന്തിന്‍റെ ഡയലോഗ് കേട്ടപ്പോൾ അജന്തയുടെ മനസിൽ പോറലേറ്റു.

“ഒരു പെൺകുട്ടിയുടെ കന്യകാത്വം വിവാഹത്തിനു മുമ്പ് നഷ്‌ടപ്പെട്ടാൽ, അവളെ സ്‌നേഹിക്കാൻ പുരുഷന് കഴിയില്ലെന്നോ?” ഉള്ളിൽ വീണ്ടും ദേഷ്യം തിളച്ചുപൊന്തുന്നത് അവൾ നിയന്ത്രിക്കാൻ ശ്രമിച്ചു.

“ഒരു പുരുഷന് അവളെ എങ്ങനെ സ്‌നേഹിക്കാൻ പറ്റുമെന്നാണ്? നീ ആലോചിച്ചു നോക്കൂ അജന്താ…”

പ്രശാന്ത് പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ഒരു സ്ത്രീയുടെ ആത്മാഭിമാനത്തിന് മേലുള്ള പുരുഷസ്വരമായി പ്രശാന്തിന്‍റെ വാക്കുകൾ അജന്തയ്ക്ക് തോന്നി. അവളുടെ ഉള്ളം അടുപ്പത്തിരിക്കുന്ന ചായപോലെ തിളച്ചുമറിഞ്ഞു.

(തുടരും)

സിവിൽ സർവ്വീസ് ഞാൻ സ്വപ്നം കണ്ടിരുന്നു

തീർത്തും അപ്രതീക്ഷിതമായിരുന്നു രേണുരാജിന് ഈ നേട്ടം. 2014 –ലെ സിവിൽ സർവീസ് പരീക്ഷയിൽ രണ്ടാം റാങ്ക്! അതും ഒന്നാമത്തെ പരിശ്രമത്തിൽ. പലവട്ടം എഴുതിയാലേ ജയിക്കൂ എന്ന ധാരണയോടെ സിവിൽ സർവീസ് പരീക്ഷയെ നോക്കിക്കണ്ട ഈ ഡോക്ടർക്ക് തന്‍റെ വിജയം അപ്രതീക്ഷിതമെന്നല്ലാതെ എന്തു പറയാൻ?

പരീക്ഷയും ഇന്‍റര്‍വ്യൂവും ഒക്കെ വളരെ നന്നായി ചെയ്‌തുവെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നുവെങ്കിലും തന്‍റെ പരിശ്രമം റാങ്കിലേക്ക് എത്തുന്നത്ര തിളക്കമുള്ളതായി തോന്നിയിട്ടേയില്ല രേണുവിന്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് മെഡിസിൻ ബിരുദം നേടിയ ഡോ. രേണുരാജ് ഐഎഎസ് നല്ല ക്ലാസിക്കൽ ഡാൻസർ കൂടിയാണ്. തന്‍റെ സ്വപ്നത്തെ കുറിച്ചും പ്രയത്നത്തെ കുറിച്ചും രേണു സംസാരിക്കുന്നു.

ഒന്നാമത്തെ ശ്രമത്തിൽ തന്നെ വൻ വിജയത്തിലെത്തിയല്ലോ? എന്താണ് ആ വിജയരഹസ്യം?

ഒരു വർഷം മുമ്പാണ് ഞാൻ സിവിൽ സർവ്വീസ് പരീക്ഷയ്‌ക്കായി ശരിക്കും പഠിക്കാൻ തുടങ്ങിയത്. പ്രിലിമിനറിക്കും ഫൈനൽ പരീക്ഷയ്‌ക്കും വേണ്ടി സംയുക്‌തമായി പഠിച്ചു. സമയം ഒട്ടും കളയാതെയുള്ള ഒരു കംബൈൻഡ് അപ്രോച്ച് ആണെന്ന് പറയാം. തിരുവനന്തപുരത്തുള്ള സിവിൽ സർവീസ് അക്കാദമിയിൽ ചേർന്നു പഠിച്ചതോടെ എന്‍റെ കഴിവുകൾ തേച്ചു മിനുക്കാൻ കഴിഞ്ഞു. ഇവിടെ പരിശീലനം നടത്തുന്ന സമയത്തും സ്വന്തം പഠനരീതികൾ ഞാൻ ഉപേക്ഷിച്ചില്ല. പത്രവായനയും പുസ്‌തകവായനയും വർഷങ്ങളായി തുടരുന്നു. പത്രത്തിൽ വന്ന പ്രധാന സംഭവങ്ങൾ ആഴത്തിൽ മനസ്സിലാക്കി. ഒരു പ്ലാൻഡ് അപ്രോച്ച്! അതെന്നെ ശരിക്കും സഹായിച്ചു.

മെഡിക്കൽ രംഗത്ത് ധാരാളം വിഷയമുണ്ടെങ്കിലും മലയാളം തെരഞ്ഞെടുത്തത് എന്തു കൊണ്ടാണ്?

ഓരോരുത്തരുടെ ഇഷ്‌ടത്തിനനുസരിച്ചാണല്ലോ വിഷയം തെരഞ്ഞെടുക്കുന്നത്. സ്കൂളിലും കോളേജിലും വച്ച് മലയാളത്തിൽ എഴുതുന്നതിൽ ഞാൻ കൂടുതൽ ശ്രദ്ധിച്ചിരുന്നു. വായനയേക്കാൾ ഇഷ്‌ടം എഴുതാനാണ്. പിന്നെ എന്‍റെ അമ്മ മലയാളം ബിരുദധാരിയാണ്. അമ്മയുടെ സഹായം എനിക്ക് ആത്മവിശ്വാസം നൽകി. ഏഴ് ജനറൽ പേപ്പറുകളടക്കം 9 പേപ്പർ, പരീക്ഷയ്‌ക്ക് അറ്റന്‍റ് ചെയ്യണം. എന്‍റെ ഇഷ്‌ടവിഷയം മലയാളമാണ്. മെഡിക്കൽ വിഷയങ്ങളേക്കാൾ എനിക്ക് കൂടുതൽ ഇഷ്ടം മലയാളത്തോടായിരുന്നു.

വിജയത്തിന്‍റെ താക്കോൽ മലയാളത്തിലായിരുന്നു, എന്നാണോ?

അതൊരു പോസിറ്റീവ് ഘടകം ആയിരുന്നു, വിജയത്തിലേക്കെത്താൻ ഒരു ഘടകം മാത്രം പോരല്ലോ. സമകാലിക വിഷയങ്ങളിലുള്ള അറിവാണ് വിജയത്തിന്‍റെ അടിസ്‌ഥാനം എന്നു ഞാൻ വിശ്വസിക്കുന്നു.

ഒരു ഡോക്ടർ എന്ന കരിയർ വിട്ട് സിവിൽ സർവീസ് തെരഞ്ഞെടുത്തതിനു പിന്നിൽ?

സിവിൽ സർവീസ് ഒരു യൂണിക് പ്രൊഫഷനാണ്. മെഡിസിൻ രംഗം രോഗികളെ പരിചരിക്കാൻ മാത്രമുള്ളതാണ്. സിവിൽ സർവീസിലാകട്ടെ വലിയൊരു സമൂഹത്തെ തന്നെ സേവിക്കാം. വളരെ വിശാലമായ മേഖലയാണ് സിവിൽ സർവീസ്.

സിവിൽ സർവീസ് പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നവരോട് പറയാൻ ആഗ്രഹിക്കുന്നത്?

കംഫർട്ടായ വിഷയം ഓപ്ഷണലായി തെരഞ്ഞെടുക്കുന്നതാണ് പ്രധാനം. ബിരുദ തലത്തിലും മറ്റും പഠിച്ച എളുപ്പമുള്ള വിഷയം തെരഞ്ഞെടുക്കാം. ഏതായാലും കേന്ദ്രീകരിച്ചുള്ള പഠനം ആണ് ആവശ്യം.

ഇന്‍റർവ്യൂ ബോർഡിനെ അഭിമുഖീകരിച്ചപ്പോൾ എന്തു തോന്നി?

ഇന്‍റർവ്യൂ ബോർഡ് വളരെ സൗഹൃദത്തോടെയാണ് പെരുമാറിയത്. പക്ഷേ ഒരു മലയാളി പോലും ഇന്‍റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നില്ല. മലയാള ഭാഷയെ കുറിച്ച് ഒരു ചോദ്യവും അവർ എന്നോട് ചോദിച്ചില്ല. മെഡിക്കൽ രംഗം, എന്‍റെ ഹോബി, കുടുംബം ഇതൊക്കെ സംബന്ധിച്ച് ചോദ്യങ്ങളുണ്ടായിരുന്നു. എന്‍റെ പെർഫോമൻസ് അത്ര ഗംഭീരമൊന്നുമായിരുന്നല്ല, എന്നാൽ ഞാൻ വളരെ കംഫർട്ടബിൾ ആയിരുന്നു.

ഭരണ രംഗത്തേക്കു വരുമ്പോൾ, ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന മേഖല ഏതാണ്?

പാവപ്പെട്ടവരുടെ സേവനം ആണ് എന്‍റെ ഇഷ്ട മേഖല. മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുമ്പോൾ അതിന് ചില പരിമിതികളുണ്ടാകാം. സിവിൽ സർവീസിലൂടെ അതു മറികടന്ന് താഴെത്തട്ടിലുള്ളവർക്ക് വേണ്ടി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

സിവിൽ സർവീസ് രംഗത്തേക്കുള്ള സ്ത്രീകളുടെ കടന്നു വരവിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?

സ്ത്രീകൾക്ക് ഇനിയും കടന്നു വരേണ്ടതുണ്ട്. വനിതാ ക്ഷേമവും ശാക്‌തീകരണവും ആവശ്യമായ മേഖലകളിൽ സ്ത്രീകൾ തന്നെ കടന്നു വരുന്നതാണ് നല്ലത്. ഇപ്പോൾ കൂടുതൽ സ്ത്രീകൾ സിവിൽ സർവീസിലേയ്‌ക്ക് വരുന്നുണ്ട്. സന്തോഷകരമാണത്.

കുടുംബത്തെക്കുറിച്ച്?

ചങ്ങനാശ്ശേരിയിലാണ് സ്വന്തം വീട്. അച്ഛൻ എം. കെ. രാജകുമാരൻ നായർ കെഎസ്ആർടിസി ഉദ്യോഗസ്‌ഥനായിരുന്നു. അമ്മ ലത. എനിക്കൊരു സഹോദരിയുണ്ട്. ഭർത്താവ് ഡോ: ഭഗത്. വിവാഹശേഷം പല സ്ത്രീകൾക്കും സ്വന്തം കരിയർ സ്വപ്നങ്ങൾ അവസാനിപ്പിക്കേണ്ടി വരും. എന്നാൽ ഭർത്താവും കുടുംബവും എന്‍റെ സ്വപ്നങ്ങൾ നേടിയെടുക്കാൻ എന്നെ ഏറെ സഹായിച്ചു.

കുഞ്ഞുനാളിലേ സ്വപ്നം ഇതായിരുന്നോ?

അതെ എന്‍റെ കുട്ടിക്കാലം മുതൽ ഞാൻ സ്വപ്നം കണ്ട രംഗമാണ് സിവിൽ സർവീസ്. എന്നാൽ ഞാൻ ആ പരീക്ഷയ്‌ക്കു പഠിക്കാൻ തുടങ്ങിയത് 2013ൽ മെഡിക്കൽ ബിരുദം നേടിയ ശേഷമാണ്. കൊല്ലം ജില്ലയിലെ കല്ലുവാതിക്കൽ ഇഎസ്ഐ ആശുപത്രിയിൽ ജോലി ചെയ്‌തു കൊണ്ടിരിക്കുമ്പോൾ തന്നെയാണ് പ്രിലിമിനറിക്ക് പഠിക്കാൻ തുടങ്ങിയത്. സെൽഫ് സ്റ്റഡി ആയിരുന്നു ആദ്യം. ഐഎഎസ് അക്കാദമിയിൽ ചേർന്നപ്പോൾ ഞങ്ങൾ തിരുവനന്തപുരത്ത് വാടകയ്‌ക്ക് താമസിച്ചാണ് പഠിച്ചത്.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന 5 മസാലകൾ

കോവിഡ് കാലത്ത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടതിന്‍റെ ആവശ്യകത എത്രമാത്രമാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കൊറോണ മാത്രമല്ല ഏത് രോഗത്തെയും ചെറുക്കാനുള്ള പ്രതിരോധശേഷി ശരീരത്തിനുണ്ടാകേണ്ടത് ആവശ്യമാണ്. പക്ഷേ അത് സാധ്യമാകണമെങ്കിൽ ഇമ്യൂണിറ്റി ബൂസ്റ്റ് ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തിയിരിക്കണം. എന്നാൽ സ്വന്തം അടുക്കളയിൽ നിന്നും ലഭ്യമായവയുമാണ്. അതെ, ചില പ്രത്യേക മസാലകളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. അവ ഭക്ഷണത്തിന് സ്വാദ് പകരുമെന്ന് മാത്രമല്ല രോഗപ്രതിരോധശേഷിയേയും വർദ്ധിപ്പിക്കും. ഇതെക്കുറിച്ച് ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറ്റീഷ്യൻ ഡോ. വിഭ നൽകുന്ന ചില നിർദ്ദേശങ്ങളിതാ-

മഞ്ഞൾ

മഞ്ഞൾ എന്ന ഭക്ഷ്യ വസ്തു ഇല്ലാത്ത അടുക്കളയുണ്ടാവില്ല. നമ്മൾ ഒട്ടുമിക്ക കറികളിലും മഞ്ഞൾ ചേർക്കാറുമുണ്ട്. ഇതിനെ ഫ്ളൂ ഫൈറ്റർ എന്ന് വിശേഷിപ്പിക്കറുമുണ്ട്. പബ്ലിക്ക് ലെബർറായ് ഓഫ് സയൻസ് റിപ്പോർട്ട് അനുസരിച്ച് മഞ്ഞളിൽ ഉള്ള ക്യുർകുമിൻ എന്ന പേരുള്ള മൂലിക ആന്‍റി വയറൽ, ആന്‍റി ഇൻഫ്ളമേറ്ററി പ്രോപ്പർട്ടി എന്ന നിലയിൽ വിശേഷപ്പെട്ടതാണെന്നാണ്. അതിനാൽ മഞ്ഞൾ പച്ചക്കറിയിൽ യഥേഷ്ടം ചേർത്ത് കഴിക്കാം. അല്ലെങ്കിൽ പാൽ, ഹെൽത്ത് ഡ്രിങ്കിൽ എന്നിവയിൽ മഞ്ഞൾ ചേർത്ത് കഴിക്കാം.

“മാർക്കറ്റിൽ നിന്നും ലഭിക്കുന്ന മഞ്ഞളിൽ ധാരാളം മായം കണ്ടെത്താറുണ്ട്. ചിലപ്പോൾ ലെഡ് വരെയുണ്ടാകാം. അത് ശരീരത്തിന് അപകടം ചെയ്യുന്നതാണ്. അതിനാൽ മഞ്ഞൾ വാങ്ങുമ്പോൾ അത് 100 ശതമാനം ശുദ്ധമാണോയെന്ന് ഉറപ്പ് വരുത്തണം. വീട്ടിൽ തന്നെ മഞ്ഞൾ കൃഷി ചെയ്‌ത് ആവശ്യത്തിന് ഉപയോഗപ്പെടുത്താം. അല്ലെങ്കിൽ പച്ചമഞ്ഞൾ വാങ്ങി പുഴുങ്ങി ഉണക്കി പൊടിച്ചെടുത്താൽ മതിയാവും. മഞ്ഞളിലുള്ള നാച്ചുറൽ ഓയിലിൽ ആന്‍റി ഫംഗൽ പ്രോപ്പർട്ടീസ് ഉള്ളതിനാൽ ഫ്ളൂ മൂലമുള്ള റെസ്പെറേറ്ററി ട്രാക്റ്റ് വയറസിനെ തടയാനാവും.

ദിവസവും എത്ര അളവിൽ കഴിക്കാം

മഞ്ഞൾ പച്ചക്കറിയിൽ ചേർത്ത് കഴിക്കുന്നവരാണെങ്കിൽ 3-4 നുള്ള് മഞ്ഞൾ ഉപയോഗിക്കാം. പാൽ, ഹെൽത്ത് ഡ്രിങ്ക് എന്നിവയിൽ ചേർത്ത് കഴിക്കാൻ ആഗ്രഹിക്കുന്നവർ ഒരു നുള്ള് ചേർത്താൽ മതി.

എന്തെല്ലാം ശ്രദ്ധിക്കണം

മഞ്ഞൾ ശരീരത്തിന് ചൂട് പകരുന്ന ജോലിയാണ് ചെയ്യുന്നത്. എന്നാൽ ആവശ്യത്തിലധികം കഴിച്ചാൽ ശരീരത്തിൽ അയൺ ശരിയായ വിധം ആഗീരണം ചെയ്യപ്പെടാതെ പോകാം. ഇക്കാരണം കൊണ്ട് ശരീരത്തിൽ അയണിന്‍റെ അഭാവം ഉണ്ടാകാം. അതിനാൽ വളരെ നിയന്ത്രിത അളവിൽ മഞ്ഞൾ കഴിക്കാം.

കറുവാപ്പട്ട

പനി, ചുമ പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കറുവാപ്പട്ട ചായയോ കറുവാപ്പട്ടയിട്ട് തിളപ്പിച്ച വെള്ളമോ കുടിക്കാം. പനിയും ചുമയും മാറി കിട്ടും. കറുവാപ്പട്ടയിലുള്ള ആന്‍റി ബയോട്ടിക്കും ബോഡി വാമിംഗ് പ്രോപ്പർട്ടീസും ഉള്ളതിനാലാണത്. അത് മാത്രമല്ല, കറികളിൽ സുഗന്ധവും രുചിയും പകരാനും കറുവാപ്പട്ട ഉപയോഗിക്കാറുണ്ട്. എല്ലാ പ്രായക്കാർക്കും കറുവാപ്പട്ട ഉപയോഗിക്കാം. ഇതിൽ പോളിഫിനോൾസ് എന്ന പേരുള്ള ആന്‍റി ഓക്സിഡന്‍റുമുണ്ട്. ശരീരത്തെ ഫ്രീ റാഡിക്കൽസിൽ നിന്നും ഇത് സംരക്ഷിക്കും. ഒപ്പം ഇതിൽ സിനെമൈൽഡ്ഹൈഡ് എന്ന മൂലികയുമുണ്ട്. പലതരം അണുബാധകളെ ചെറുക്കാനിത് ഉത്തമമാണ്. റെസ്പിറേറ്ററി ട്രാക്റ്റ് ഇൻഫക്ഷൻ, ഫ്ളൂ എന്നിവ സുഖപ്പെടുത്തുന്നതിനും രോഗപ്രതിരോധശേഷി കൂട്ടാനും കറുവാപ്പട്ട ഫലവത്താണ്.

ദിവസവും എത്ര അളവിൽ കഴിക്കാം

ദിവസവും  ഒരു ഗ്രാം കറുവാപ്പട്ട കഴിക്കാം. ഇതുകൊണ്ട് ശരീരത്തിന് യാതൊരുവിധ പ്രശ്നങ്ങളുമുണ്ടാവുകയില്ല.

എന്തെല്ലാം ശ്രദ്ധിക്കാം

കറുവാപ്പട്ടയിൽ സിനെമൈൽഡിഹൈഡ് മൂലിക ഉള്ളതിനാൽ അലർജി പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. ആവശ്യത്തിലധികം കഴിച്ചാൽ വായിൽ പുണ്ണ്, നീർവീക്കം എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകും. അതിനാൽ അളവ് പ്രത്യേകം ശ്രദ്ധിക്കുക.

ഉലുവ

ആരോഗ്യ വർദ്ധനവിന് വരദാനമാണ് ഉലുവ എന്ന് തന്നെ പറയാം. എന്നാൽ ഭൂരിഭാഗം ആളുകളും ഉലുവയുടെ കയ്പ് രുചി മൂലം ഡയറ്റിൽ ഉൾപ്പെടുത്താൻ മടി കാട്ടാറുണ്ട്. എന്നാൽ ഈ കുഞ്ഞുമണികളുടെ അദ്ഭുത സിദ്ധി വളരെ വലുതാണ്. ആന്‍റി ഓക്സിഡന്‍റ് പ്രോപ്പർട്ടീസ് ഉള്ളതിനാൽ ഇത് ശരീരത്തെ രോഗങ്ങളിൽ നിന്നും സംരക്ഷിക്കുകയാണ് ചെയ്യുക. ഒപ്പം കോപ്പർ, സിങ്ക്, മഗ്നീഷ്യം, സോഡിയം, ഫോളിക് ആസിഡ് എന്നിവ ഉള്ളതിനാൽ ഇത് ശരീരത്തിന് എല്ലാ അവശ്യ പോഷകങ്ങളും നൽകുന്നു. ഉലുവ തിളപ്പിച്ച വെള്ളം കുടിച്ചും ആരോഗ്യം കൈവരിക്കാം. അല്ലെങ്കിൽ കറികളിൽ ചേർത്ത് കഴിക്കാം.

ദിവസം എത്രയളവിൽ

ദിവസം 5ഗ്രാം ഉലുവ കഴിക്കാം.

എന്തെല്ലാം ശ്രദ്ധിക്കാം

ഉലുവയ്ക്ക് തീക്ഷ്ണ സ്വഭാവമുള്ളതിനാൽ ഉദര സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം. അതിനാൽ അളവ് നിയന്ത്രിതമായ രീതിയിൽ മതി.

കുരുമുളക്

ജനപ്രിയ സുഗന്ധ വ്യഞ്ജനമാണ് കുരുമുളക്. അതിന് കാരണം കുരുമുളക് ഭക്ഷണത്തിന് പകരുന്ന രുചി തന്നെ. ഒപ്പം ഇതിലുള്ള പെപ്പറൈൻ എന്ന മൂലികയ്ക്ക് ആന്‍റിബാക്ടീരിയൽ, ആന്‍റി ഇൻഫ്ളമേറ്ററി ഗുണങ്ങളുണ്ട്. എല്ലാ തരം അണുബാധകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ ഇതിനാവും. കുരുമുളകിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ രോഗങ്ങളെ ചെറുത്തു തോൽപ്പിക്കാൻ ശരീരത്തെ പ്രാപ്തമാക്കുന്നു. അതിനാലാണ് പനി, ചുമ, എന്നിവ ഉണ്ടാകുമ്പോൾ നാച്ചുറൽ ടോണിക് എന്ന രീതിയിൽ കുരുമുളക് ഉപയോഗിക്കുന്നത്. കൊളസ്ട്രോൾ ലെവൽ മെച്ചപ്പെടുത്താനും ബ്ലഡ് ഷുഗർ ലെവൽ നിയന്ത്രിക്കാനും ഉദരാരോഗ്യം മെച്ചപ്പെടുത്താനും കുരുമുളക് ഉത്തമമാണ്.

ദിവസം എത്രയളവിൽ

ദിവസം ഒരു നുള്ള് കുരുമുളക് കഴിക്കാം. അതുവഴി ശരീരത്തിലെ കുറവുകളെ പരിഹരിക്കുന്നതിനൊപ്പം ആന്തരികമായി ശക്തി നൽകുകയും ചെയ്യുന്നു.

എന്തെല്ലാം ശ്രദ്ധിക്കാം

ദിവസവും പല പ്രാവശ്യമായി ആവശ്യത്തിലധികം കുരുമുളക് കഴിച്ചാൽ ഉദരത്തിൽ നീറ്റൽ ഉണ്ടാകാം. കുരുമുളകിൽ പെപ്പറൈൻ എന്ന പേരുള്ള മൂലിക എരിച്ചിൽ സൃഷ്ടിക്കുന്നതിനാലാണത്.

ഇഞ്ചി

ആന്‍റി ഇൻഫ്ളമേറ്ററിയും ആന്‍റി ഓക്സിഡന്‍റ് പ്രോപ്പർട്ടിയും അടങ്ങിയിരിക്കുന്ന ഒന്നാണ് ഇഞ്ചി. കഫം, പനി, ഫ്ളൂ, ജലദോഷം എന്നിവ മാറി കിട്ടാൻ ഇഞ്ചി ഫലപ്രദമാണ്. ഇഞ്ചിയിലുള്ള ആന്‍റി ഓക്സിഡന്‍റ് പ്രോപ്പർട്ടികൾ ശരീരത്തിലെ വിഷപദാർത്ഥങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നു. അതുവഴി ശരീരത്തിന്‍റെ ഇമ്യുണിറ്റി വർദ്ധിക്കുന്നു. ശ്വസന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഫ്രഷ് ഇഞ്ചി ഒരാഴ്ചക്കാലം കഴിച്ചു നോക്കൂ. പ്രശ്നം മാറി കിട്ടും.

ദിവസം എത്രയളവിൽ

ദിവസം ഒരിഞ്ചു വലിപ്പത്തിലുള്ള ഇഞ്ചി കഴിക്കാം. പൂർണ്ണമായും ഇത് സുരക്ഷിതമാണ്.

എന്തെല്ലാം ശ്രദ്ധിക്കാം

അമിതമായ അളവിൽ ഇഞ്ചി കഴിച്ചാൽ ഇൻസുലിൻ നില വർദ്ധിക്കാം. ഒപ്പം ചർമ്മ സംബന്ധമായ അലർജി, ഉദര സംബന്ധമായ പ്രശ്നങ്ങൾ എന്നിവയും ഉണ്ടാകാം. അതിനാൽ ഇഞ്ചി കൂടിയ അളവിൽ വേണ്ട.

സാഗരതീരത്തെ സ്വർഗം

ഫ്ളോറിഡ, കാലിഫോർണിയ തുടങ്ങിയ നാടുകളെ മാറ്റി നിർത്തിയാൽ അമേരിക്കയിലെ മറ്റു പ്രദേശങ്ങളെല്ലാം തണുപ്പുകാലത്ത് സന്ദർശനം പ്രയാസമാണ്. ഈ സമയത്ത് അവിടെ ചെന്നാൽ പുറത്തെ കാഴ്ചകൾ കാണാൻ പറ്റിയെന്നു വരില്ല. പകരം ഹോട്ടലുകളിലും മുറികളിലും, ആർട്ട് ഗാലറികളിലും മ്യൂസിയങ്ങളിലും യാത്ര ഒതുക്കേണ്ടി വന്നേക്കാം. എപ്പോഴും മഞ്ഞുവീഴ്ച ഉള്ളതിനാൽ അകത്തളങ്ങളിൽ തന്നെ കഴിയാനാണ് ആളുകൾ ഇഷ്‌ടപ്പെടുക. അതാണ് സുരക്ഷിതവും.

തണുപ്പുകാലത്ത് അമേരിക്കയിലെത്തപ്പെട്ടാൽ വളരെ സുരക്ഷിതമായി സഞ്ചരിച്ച് ആസ്വദിക്കാവുന്ന പ്രദേശമാണ് പ്യൂട്ടോ റിക്കോ. ഇവിടെ വന്നാൽ കൊടും തണുപ്പിന്‍റെ ഭീഷണി ഇല്ലെന്നു മാത്രമല്ല മനം നിറയെ മനോഹരക്കാഴ്ചകൾ കണ്ടു രസിക്കുകയും ചെയ്യാം. സമുദ്രതീരത്തെ പ്യൂട്ടോറിക്ക കണ്ടാൽ ഗോവയിൽ ചെന്ന പോലെ തോന്നും. തെങ്ങുകൾ, വാഴ, പപ്പായ മരങ്ങൾ, ബീച്ചുകൾ ഇങ്ങനെ പച്ചപ്പും നീലയും കലർന്ന തീരമേഖല നിർലോഭം സുന്ദരമായ കാഴ്ചകൾ നൽകും. കാലാവസ്‌ഥയും ഗോവയിലേതു പോലെ തന്നെ. ഭാഷയും പ്രയാസമില്ല. ഇംഗ്ലീഷ് ഇവിടെ എല്ലാവർക്കും അറിയാം.

പുത്തൻ കാഴ്ചകൾ

പ്യൂട്ടോ റിക്കോ കണ്ടപ്പോൾ തന്നെ യാത്രാനുഭവം ഇത് മറ്റുള്ളവരുമായി പങ്കുവയ്‌ക്കണമെന്ന് മനസ്സിൽ കുറിച്ചിരുന്നു. യുഎസ് വിസ ഉണ്ടെങ്കിൽ പ്യൂട്ടോ റിക്കോ കാണാൻ യാതൊരു തടസവും ഇല്ല. പ്യൂട്ടോ റിക്കോയുടെ തലസ്ഥാനമായ സാൻജുവാനിലേക്ക് ന്യൂയോർക്ക്, അറ്റ്ലാന്‍റ്, ഷിക്കാഗോ, ലോസ് ഏഞ്ചൽസ്, മിയാമി തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ നിന്നെല്ലാം നേരിട്ടുള്ള വിമാന സർവീസ് ഉണ്ട്. അമേരിക്കയിലെ  മറ്റുപ്രദേശങ്ങളെ അപേക്ഷിച്ച് ജീവിതച്ചെലവും ഇവിടെ കുറവു തന്നെ. ആറു ദിനങ്ങൾ ഞങ്ങൾ പ്യൂട്ടോ റിക്കോയിൽ ചെലവഴിച്ചു. അവിസ്മരണീയമായിരുന്നു ആ ദിനങ്ങൾ.

യുഎസ് നിയമങ്ങളാണ് പ്യൂട്ടോ റിക്കോയിലും ഉള്ളത്. അമേരിക്കയുടെ അമ്പത്തൊന്നാം സംസ്ഥാനം എന്ന പദവി ഉണ്ടെങ്കിലും തികച്ചും സ്വതന്ത്രമായ മറ്റൊരു പ്രദേശം പോലെ ആണിവിടം കണ്ടാൽ തോന്നുക. ഇവിടത്തെ പ്രധാനഭാഷ സ്പാനിഷ് ആണ്. എന്നാൽ ഇംഗ്ലീഷ് മനസ്സിലാക്കാത്തവർ ആരും തന്നെ ഇവിടെ ഇല്ലതാനും. സൈൻബോർഡുകളെല്ലാം സ്പാനിഷ് ഭാഷയിലാണ്. പ്രതിവർഷം 40- 45 ലക്ഷത്തോളം വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നു.

സാൻജുവാൻ യാത്ര

ന്യൂയോർക്കിൽ നിന്ന് 4 മണിക്കൂർ വിമാനയാത്രയുണ്ട് സാൻജുവാനിലേക്ക്. യൂണൈറ്റഡിന്‍റെ വിമാന സർവീസിൽ വെള്ളവും ജ്യൂസും സൗജന്യമായി ലഭിക്കും. ഭക്ഷണം പണം കൊടുത്ത് പ്രത്യേകം വാങ്ങേണ്ടി വരും. വലിയ വിമാനത്താവളമാണ് സാൻജുവാൻ. ഇവിടെ എല്ലാത്തരം ഭക്ഷണവും ലഭ്യമാണ്. വിമാനമിറങ്ങിയ ശേഷം ഞങ്ങൾ അവിടെ നിന്ന് ഒരു കാർ വാടകയ്ക്കെടുത്തു. 6 ദിവസത്തേക്ക് 500 ഡോളർ വാടക. കാർ ഡ്രൈവർ ഞങ്ങളെ വിൻറം ഹോട്ടലിൽ എത്തിച്ചു. അവിടെ അഞ്ചു ദിവസം തങ്ങാൻ മൂന്ന് മുറികൾ വാടകയ്ക്കെടുത്തു. മൊത്തം 1500 ഡോളർ ആണ് വാടക. മുറികൾ ഭംഗിയായി ഫർണിഷ് ചെയ്‌തിട്ടുണ്ട്.

അടുപ്പ്, ഫ്രിഡ്ജ്, മൈക്രോവേവ് ഓവൻ തുടങ്ങിയ സൗകര്യങ്ങളും മുറിയിലുണ്ട്. കുറച്ചു സാമഗ്രികൾ മാർക്കറ്റിൽ നിന്നും ബാക്കി ഹോട്ടലിൽ നിന്നും വാങ്ങി ഭക്ഷണം സ്വയം തയ്യാറാക്കി കഴിച്ചു. മൂന്ന് മണിക്കൂർ വിശ്രമിച്ച ശേഷം നാലു മണിയോടെ നഗരം കാണാൻ പുറപ്പെട്ടു. ഗോവ സന്ദർശിച്ചപ്പോൾ കണ്ട സുഖകരവും സുന്ദരവുമായ ദൃശ്യങ്ങൾ ഇവിടെയും. ഗോവയിലേതു പോലെ തിരക്കോ, ട്രാഫിക്കോ ഇവിടെ ഇല്ല എന്നതും യാത്ര കൂടുതൽ ആസ്വാദ്യമാക്കി. സാമഗ്രികൾ വാങ്ങണമെന്നുണ്ടെങ്കിൽ യഥേഷ്ടം അമേരിക്കൻ റസ്‌റ്ററന്‍റുകളും കടകളുമുണ്ട്. ലോക്കൽ ഷോപ്പുകളും ധാരാളം. വഴിയോരത്തു നിന്ന് ഞങ്ങൾ ഏത്തപ്പഴവും, പപ്പായയും, ആപ്പിളും വാങ്ങി. ന്യൂയോർക്കിലേതിനേക്കാൾ പാതി വില മാത്രം.

puerto rico

സാൻജുവാനിൽ വളരെ പുരാതനമായ ഒരു കോട്ടയുണ്ട്. സ്പെയിൻകാർ 1539ൽ പണിതതാണ്. കോസ്റ്റിലോ സെൻ ഫിലിപ്പോ ഡേൽ മോറോ എന്നാണ് കോട്ടയുടെ പേര്. രോമാഞ്ചകരമായ ദൃശ്യാനുഭവമാണ് ഈ കോട്ട. സമുദ്രത്തിൽ നിന്ന് 140 അടി ഉയരത്തിലാണ് നിർമാണം. പഴയ സാൻജുവാൻ നഗരത്തിലാണ് ഈ കോട്ട. ഈ നഗരമാകട്ടെ ചെറിയ സുന്ദരമായ കെട്ടിടങ്ങളും കടകളും കൊണ്ട് രസകരമായ ദൃശ്യഭംഗി നൽകുന്നു. തനിനാടൻ ഭക്ഷണം ആവാം എന്ന ആഗ്രഹത്തിൽ അവിടത്തെ തട്ടുകടയിൽ കയറി ഭക്ഷണവും കഴിച്ചു. ഇത്തരം കടകളുടെ പുറത്ത് തുറസായ പ്രദേശത്ത് ടൂറിസ്റ്റുകളെ ആകർഷിക്കാനായി തെരുവു ഗായകരുടെയും ഡാൻസർമാരുടെയും ലൈവ് ഷോ കാണാം.

അൽപം കൂടി അകലെ മറ്റൊരു കോട്ടകൂടി ഉണ്ട്. കാസിലോ ദ സൈൻ ക്രിസോറ്റബൽ എന്ന ഈ കോട്ട പക്ഷേ അടഞ്ഞു കിടക്കുകയായിരുന്നു. പഴയ നഗരത്തിലെ യാത്രയ്ക്കിടയിൽ ഞങ്ങൾ അടഞ്ഞ ഒരു ഷോപ്പ് കണ്ടു. അവിടെ ആയുർവേദിക് മെഡിസിൻ എന്നെഴുതിവെച്ചിട്ടുണ്ടായിരുന്നു.

അന്നത്തെ യാത്ര നേരത്തെ അവസാനിപ്പിച്ച് ഹോട്ടലിൽ വന്ന് വിശ്രമിച്ചു. പിറ്റേന്ന് പ്രഭാതഭക്ഷണം കഴിഞ്ഞ് ഞങ്ങൾ സ്വിമ്മിംഗ് സ്യൂട്ട് ധരിച്ച് സ്വിമ്മിംഗ് പൂളിലേക്ക് പോയി. ഹോട്ടലിന്‍റെ ഗ്രൗണ്ട് ഫ്ളോറിൽ നാല് നീന്തൽക്കുളങ്ങളുണ്ട്. അവയിൽ ഒരെണ്ണം കുട്ടികൾക്കു വേണ്ടിയുള്ളതാണ്. എത്ര സമയം വേണമെങ്കിലും പൂളിൽ ചെലവഴിക്കാം. നീന്തി തളരുമ്പോൾ സമീപത്തുള്ള റസ്‌റ്ററൻറുകളിൽ നിന്ന് ലഘുഭക്ഷണവും പാനീയങ്ങളും വാങ്ങിക്കഴിക്കുകയും ചെയ്യാം.

ഹോട്ടലിന്‍റെ ഭിത്തിയോട് ചേർന്ന് കടൽജലത്തിൽ മുങ്ങിക്കുളിക്കാനുള്ള പ്രത്യേക സംവിധാനം ഉണ്ട്. അവിടെയും കുളിച്ച ശേഷം ഞങ്ങൾ ബീച്ചിലൂടെ കുറേ നടന്നു. വളരെ ശുചിത്വമുള്ള പരിസരം. സൂര്യകിരണങ്ങൾ സാഗരത്തിൽ സ്വർണ്ണം, പച്ച, നീല നിറങ്ങൾ സൃഷ്ടിക്കുന്നുണ്ടായിരുന്നു. നാല് മണിക്കൂറിനുശേഷം മുറിയിൽ വന്ന് സുഖമായുറങ്ങി.

ബയോ ബേ

ദൃശ്യവിസ്മയത്തിന്‍റെ മറുവാക്കാണ് ബോയ ബേ. ലോകമെമ്പാടും അഞ്ച് ബയോ ബേ ആണുള്ളത്. ഇവയിൽ മൂന്നെണ്ണവും പ്യൂട്ടോ റിക്കോയിലാണ്. ഇതിൽ ഒരെണ്ണം ഞങ്ങൾ സന്ദർശിച്ചു. രാത്രിയിലാണ് അവിടെ പോയത്. രാത്രി 8 നും 10 നും ഇടയിൽ ഇവിടം സന്ദർശിക്കുന്നത് നയനാനന്ദകരമാണ്. സാഗരങ്ങളിൽ ചില പ്രത്യേക കേന്ദ്രങ്ങളുണ്ട്. അവിടെ രാത്രി സമയങ്ങളിൽ എന്തൊക്കെയോ ജീവാണുക്കൾ തിളക്കത്തോടെ സഞ്ചരിക്കുന്നത് കാണാം. നീല, പച്ച നിറങ്ങളിൽ ലക്ഷക്കണക്കിന് ജീവാണുക്കൾ മിന്നിത്തിളങ്ങും. ഇവയുടെ സംരക്ഷണത്തിന് നല്ല ഇക്കോളജി സംവിധാനം ആവശ്യമാണ്. പെട്രോൾ, ഡീസൽ ഇവ കൊണ്ടു പ്രവർത്തിക്കുന്ന മോട്ടോർ ബോട്ടുകൾ ഈ ഭാഗത്ത് ഉപയോഗിക്കാൻ പറ്റില്ല. അന്തരീക്ഷ മലിനീകരണത്തിൽ നിന്ന് പൂർണ്ണമായും മുക്‌തമായ ഇടങ്ങളാണിത്. കൈ കൊണ്ട് പ്രവർത്തിപ്പിക്കുന്ന ചെറു ബോട്ടുകളിലാണ് ഇങ്ങോട്ട് യാത്ര. ഇതിൽ കയറി ഇറങ്ങുന്നത് വളരെ ശ്രദ്ധയോടെ വേണം. പ്രകൃതിയുടെ ഈ അതിശയിപ്പിക്കുന്ന ലീലാവിലാസം കാണാൻ അതൊക്കെ സഹിക്കുന്നതിൽ യാതൊരു തെറ്റുമില്ല. ബയോ ബേ കാണാൻ നാളുകൾക്ക് മുമ്പ് ബുക്ക് ചെയ്യുന്നവരുണ്ട്. ഞങ്ങൾക്ക് അതിനു സാധിച്ചില്ല. എന്നാൽ അന്ന് ഭാഗ്യത്തിന് ഏതാനും ടിക്കറ്റുകൾ കാൻസൽ ആക്കപ്പെട്ടു. ആ ഒഴിവിലാണ് പ്രവേശനം ലഭിച്ചത്.

പ്യൂട്ടോ റിക്കോയിൽ മറ്റ് രണ്ടു ബയോ ബേകൾ കൂടിയുണ്ട്. എന്നാൽ ഇവിടെയൊക്കെ സന്ദർശകപ്രവാഹം കൂടിയതിനാൽ അന്തരീക്ഷമലിനീകരണം ഇരട്ടിയായതായി തദ്ദേശവാസികൾ പറയുന്നു. അതു കൊണ്ടാവാം മുൻകാലങ്ങളെ അപേക്ഷിച്ച് ഇവിടെ ജീവാണുക്കളുടെ സംഖ്യ കുറഞ്ഞു വരുന്നു. ഇങ്ങനെ തുടർന്നാൽ ബയോ ബേ അടച്ചു പൂട്ടേണ്ടി വരുമെന്ന് തോന്നുന്നു.

ഭക്ഷണം

പ്യൂട്ടോ റിക്കോയിൽ അമേരിക്കൻ മക്ഡൊണാൾഡ്, സബ് വേ, ഡങ്കിൻ ഡോനട്സ് തുടങ്ങിയ സെന്‍ററുകൾ മുക്കിനു മുക്കിനുണ്ട്. എന്നാൽ ഞങ്ങൾ കൂടുതൽ സന്ദർശിച്ചത് ചില്ലീസ് ആണ്. ഇവിടെ നല്ല വെജിറ്റേറിയൻ ഭക്ഷണം ലഭിക്കും. ചായ, കാപ്പി, പാൽ ഇവ ഞങ്ങൾ മുറിയിൽ ഉണ്ടാക്കിയതിനാൽ പുറത്തു നിന്ന് വാങ്ങേണ്ടി വന്നില്ല. എന്ത് ആവശ്യമുണ്ടെങ്കിലും ഹോട്ടലിൽ പറഞ്ഞാൽ സേവനസന്നദ്ധതയോടെ അവർ ഓടിയെത്തുകയും ചെയ്യും.

ആമസോൺ മഴക്കാടുകൾ

തൊട്ടടുത്ത ദിവസം ഞങ്ങൾ ആമസോൺ, ഇൻഡോനേഷ്യ, കാംഗോ തുടങ്ങിയ മഴക്കാടുകൾ കാണാൻ പുറപ്പെട്ടു. സാന്‍റ്‍വിച്ചും പാനീയങ്ങളും ബാഗിൽ സൂക്ഷിച്ചാണ് മഴക്കാട് സന്ദർശിക്കാൻ പോയത്. കുറച്ചു കിലോമീറ്ററുകൾ കാറിൽ സഞ്ചരിച്ചപ്പോൾ കനത്തു തഴച്ച കാടുകൾ പ്രത്യക്ഷപ്പെടു തുടങ്ങി. കുറച്ചുകൂടി മുന്നോട്ടു പോയപ്പോൾ വളരെ മനോഹരമായ ഒരു വെള്ളച്ചാട്ടം കണ്ടു. ലാ കോക്ക എന്നാണത്രേ അതിന്‍റെ പേര്. രണ്ടു കിലോമീറ്റർ കൂടി മുന്നോട്ടു പോയപ്പോൾ എൽയംഗ് മഴക്കാടുകളിലെത്തി. അത്രയും മനോഹരമായ ദൃശ്യം ജീവിതത്തിൽ കണ്ടിട്ടില്ല.

മനം കുളിർപ്പിക്കുന്ന പച്ചപ്പ്, പക്ഷികൾ, തവളകൾ ഇങ്ങനെ മനസിനെ ഉണർത്തുന്ന ദൃശ്യങ്ങൾ. തവളകളുടെ പ്രത്യേക ശബ്ദവും കാടിന്‍റെ വിജനതയും പ്രത്യേക അനുഭൂതി ഉണർത്തി. കൂടെക്കൂടെ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ സഞ്ചാരികൾക്കു വേണ്ടി ഇടയ്ക്കിടെ കാനോപ്പികൾ പണിതിട്ടുണ്ട്. ഞങ്ങൾ കാനോപ്പിയിൽ കയറിയ ശേഷം സാന്‍റ്‍വിച്ച് കഴിച്ചു ക്ഷീണമകറ്റി. തുടർന്ന് വീണ്ടും കുറേ ദൂരം കൂടി ചുറ്റിക്കറങ്ങി. ആ കാടിന്‍റെ പച്ചപ്പിൽ നിന്ന് മടങ്ങാൻ തോന്നുന്നില്ലായിരുന്നു. വൈകിട്ട് ഹോട്ടലിൽ എത്തി കുറച്ചു നേരം വിശ്രമിച്ച് ഞങ്ങൾ ചില്ലീസ് റസ്‌റ്റോറന്‍റിലേക്ക് പോയി. നല്ല തിരക്കുണ്ട് അവിടെ. വയറുനിറയെ ഭക്ഷണം കഴിച്ച് മുറിയിൽ വന്നു കിടന്നതേ ഓർമ്മയുള്ളൂ. നേരം പുലർന്നപ്പോഴാണ് കണ്ണു തുറന്നത്.

കൊളബ്രാ ദ്വീപ്

പച്ച, നീല, പിങ്ക്, വെള്ള മണലുകൾ ഉള്ള പലതരം ബീച്ചുകൾ ലോകത്ത് ഉണ്ട്. യാത്രയുടെ അഞ്ചാം ദിനത്തിൽ രാവിലെ ഞങ്ങൾ കൊളബ്രാ ദ്വീപിലെ വെള്ളമണ ൽ ബീച്ചിൽ പോയി. കൊളാബ്രായിലെ ഏറ്റവും ആകർഷകമായ ബീച്ച് ഫ്ളമിംഗോ ആണ്. സൺബാത്ത്, ബോട്ടിംഗ്, കയാക്കിംഗ് തുടങ്ങി വ്യത്യസ്‌ത വിനോദങ്ങളിലെലേർപ്പെടുന്നവർ. വെള്ള മണൽ ബീച്ചും തെളിഞ്ഞ നീല നിറത്തിലുള്ള വെള്ളവും ആണ് ഇവിടത്തെ ആകർഷണം. ഇന്ത്യയിലൊരിടത്തും ഇത്രയും ഭംഗിയുള്ള ബീച്ച് ഞാൻ കണ്ടിട്ടില്ല. അമേരിക്കയുടെ അറ്റ്ലാന്‍റിക് സിറ്റി ബീച്ച് പോലും ഇത്രയും സുന്ദരം അല്ല.

ഇഗ്വാനകള്‍

ഹോട്ടൽ സ്വിമ്മിംഗ്പൂളിനോട് ചേർ ന്ന് ചെറിയൊരു പൂന്തോട്ടം ഉണ്ട്. ഇവിടെ 10 ഇഗ്വാനകളെ വളർത്തുന്നുണ്ട്. ഇഗ്വാന ഒരു തരം ഉരഗമാണ്.  കണ്ടാൽ ചെറിയൊരു മുതലക്കുഞ്ഞ് പോലെ തോന്നും. ഇവയ്‌ക്ക് ഇലകളും മറ്റും ഇട്ടു കൊടുത്ത് കുട്ടികൾ കളിപ്പിക്കുന്നുണ്ടായിരുന്നു. കളിക്കിടെ കുഞ്ഞിനെ ഇഗ്വാന കടിച്ചത് ടെൻഷനുണ്ടാക്കി. സോപ്പുപയോഗിച്ച് കഴുകിയാൽ മതിയെന്ന് ഗാർഡ് പറഞ്ഞപ്പോഴാണ് ആശ്വാസമായത്. പിറ്റേന്ന് ഞങ്ങൾ ഹോട്ടലിൽ നിന്ന് ചെക്കൗട്ട് ചെയ്‌ത് എയർപോർട്ടിലെത്തി.

പുത്തൻ ഊർജ്‌ജം അകത്തും പുറത്തും നിറഞ്ഞ അനുഭവമാണ് പ്യൂട്ടോ റിക്കോ സമ്മാനിച്ചത്. ആ സന്ദർശനത്തിലൂടെ ലോകത്തെ വസുധൈക കുടുംബകം എന്നു വിളിക്കാൻ തോന്നി.

ചിന്തിച്ച് കഴിക്കാം

ഇന്നത്തെ തലമുറ ഭക്ഷണത്തിന്‍റെ കാര്യത്തിൽ പലതും ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു. സ്വാദും ആരോഗ്യവും തമ്മിൽ ബന്ധം വേണമെന്ന ചിന്ത ഇപ്പോൾ കൂടുതൽ വേരുറച്ചിട്ടുണ്ട്. അപ്പോൾ പിന്നെ കാലങ്ങളായുള്ള ചില ധാരണകൾ ശരിയോ തെറ്റോ എന്ന് അന്വേഷിക്കുന്നതിൽ യാതൊരു തെറ്റുമില്ല. ആഹാര ശീലങ്ങളിൽ വച്ചു പുലർത്തിയിരുന്ന ചില നിഷ്ഠകൾ നമുക്ക് പരിശോധിക്കാം. പ്രത്യേകിച്ചും നെയ്യ്, പാൽ, എണ്ണ ചില പച്ചക്കറികൾ ഇവയുടെ കാര്യങ്ങളിലെ നിഷ്കർഷകളെ കുറിച്ച് ആരോഗ്യ വിദഗ്ദ്ധർ എന്തു പറയുന്നു എന്ന് കേൾക്കാം. ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ചില ഹെൽത്ത് ടിപ്സ്.

  1. ഷേക്കിൽ പാലിന്‍റെ ഉപയോഗം

മുൻ ധാരണ: വളരെ നല്ലത് വിദഗ്ദ്ധർ പറയുന്നത് ആയുർവേദ വിധി പ്രകാരം പാലിനൊപ്പം, മാമ്പഴം, ഏത്തപ്പഴം, തേങ്ങ, മാതളനാരങ്ങ, അഖരോട്ട്, ചക്ക, നെല്ലിക്ക ഇവ ചേരാൻ യോജിച്ചതല്ല. ആയുർവേദ ഗ്രന്ഥങ്ങളിൽ ഇവയെ വിരുദ്ധാഹാരമായിട്ടാണ് കരുതുന്നത്. ഇതു കഴിച്ചാൽ പനി, വയറെരിച്ചൽ, വയറ്റിൽ വെള്ളം നിറയുക, ഭഗന്ദരം, രക്‌തക്കുറവ്, ഷണ്ഡത്വം, അന്ധത തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായേക്കാമത്രേ.

  1. ബട്ടർ

മുൻധാരണ: വെണ്ണ കഴിക്കുന്നത് അത്ര ആരോഗ്യപ്രദമല്ല

പുതിയ ചിന്ത: കുറഞ്ഞ അളവിൽ വെണ്ണ കഴിക്കുന്നത് നല്ലതാണ്. കൊളസ്ട്രോൾ വർദ്ധിക്കില്ല.

  1. മുട്ട

മുൻധാരണ: മുട്ടയിൽ നിറയെ കൊളസ്ട്രോൾ ആണ്.

പുതിയ ചിന്ത: മുട്ട ആരോഗ്യത്തിന് ഏറ്റവും നല്ലത്. ഡയറ്ററി കൊളസ്‌ട്രോൾ മുഖേന കൊഴുപ്പ് വർദ്ധിക്കില്ല. ഇതിൽ ന്യൂട്രിയന്‍റും വിറ്റാമിനും ഉണ്ട്. ആഴ്ചയിൽ മൂന്നോ നാലോ മുട്ട കഴിക്കാം.

  1. പാൽ

മുൻധാരണ: പാൽ ഉപയോഗം സെമി സ്കിംഡ് അല്ലെങ്കിൽ സ്കിംഡ് (പാട മാറ്റിയത്) ഉപയോഗിക്കണം.

പുതിയ ചിന്ത: ഫുൾ ഫാറ്റ് മിൽക്ക് ആരോഗ്യത്തിന് ഉത്തമമാണ്. ഇതിലെ കൊഴുപ്പ് ഹാനികരമല്ല. ദിവസവും അരലിറ്റർ പാൽ പാട മാറ്റാതെ കുടിക്കാം.

  1. ബ്രഡ്

മുൻധാരണ : ബ്രഡ് കഴിക്കുന്നത് നല്ലതാണ്.

പുതിയ ചിന്ത: ധാന്യമാവു കൊണ്ടുള്ള ബ്രഡ് ആണ് ഉത്തമം. മൈദ കൊണ്ടുള്ള ബ്രഡ് നല്ലതല്ല. ലേബൽ നോക്കി ബ്രഡ് ഉപയോഗിക്കുക. ദിവസവും രണ്ടോ മൂന്നോ കഷണം ബ്രഡ് കഴിക്കുന്നതിൽ കുഴപ്പമില്ല.

  1. ഒലീവ് ഓയിൽ

മുൻധാരണ: ഒലീവ് ഓയിൽ ആരോഗ്യത്തിന് വളരെ നല്ലതാണ്.

പുതിയ ചിന്ത : ഒലീവ് ഓയിൽ സലാഡിൽ ചേർക്കുന്നത് നല്ലതാണ്. എങ്കിൽ വറക്കാൻ ഉപയോഗിക്കുന്നത് നല്ലതല്ല. കാൻസർ ജന്യ വസ്‌തുക്കൾ ശരീരത്തിൽ ഉണ്ടാക്കാനിടയാകും. ഫ്രൈ ചെയ്യാൻ റീവ്സീഡ് ഓയിൽ ആണ് നല്ലത്. ദിവസവും ഒരു സ്പൂൺ ഒലീവ് ഓയിൽ കഴിക്കാം. പക്ഷേ വറുത്ത് കഴിക്കരുത്.

  1. ഫ്രൂട്ട് ജൂസ്

മുൻധാരണ: പഴങ്ങളുടെ സത്ത് ആരോഗ്യത്തിന് വളരെ ഉത്തമമാണ്.

പുതിയ ചിന്ത: പാക്കറ്റിൽ വരുന്ന പഴസത്തിൽ പഞ്ചസാര ചേർന്നിട്ടുണ്ട്. കൃത്രിമ നിറവും ഉണ്ടാക്കും. സോഫറ്റ് ഡ്രിങ്കിൽ ഉപയോഗിക്കുന്ന ഷുഗർ കണ്ടെന്‍റ് ആണ് പല ഫ്രൂട്ട് ജൂസിലും ഉള്ളത്. പാക്കറ്റ് ജൂസ് ഉപയോഗിക്കാതിരിക്കുക. ഫ്രഷ്ജൂസ് ആണ് ഉത്തമം.

  1. കാർബോഹൈഡ്രേറ്റ്

മുൻധാരണ: ദിവസവും ഭക്ഷണത്തിൽ 50 ശതമാനം കാർബോഹൈഡ്രേറ്റ് ഉൾപ്പെടുത്തണം.

പുതിയ ചിന്ത: ബ്രൗൺ കാർബോഹൈഡ്രേറ്റ് നല്ലതാണ്. എന്നാൽ വെളുത്ത കാർബോഹൈഡ്രേറ്റ് അപകടകാരിയാണ്. കാർബോഹൈഡ്രേറ്റ് കഴിക്കുമ്പോൾ ധാന്യ രൂപത്തിൽ കഴിക്കണം. ബ്രെഡും, അരിയും ഒന്നും ദിവസവും കഴിക്കാൻ നല്ലതല്ല. ദിവസവും 50 ശതമാനം മുഴുധാന്യം ഭക്ഷണത്തിൽ വന്നാൽ നല്ലത്.

  1. യോഗർട്ട് (തൈര്)

മുൻധാരണ: കൊഴുപ്പ് കുറഞ്ഞ തൈരാണ് നല്ലത്.

പുതിയ ചിന്ത : ഫുൾ ഫാറ്റ് ആണ് കൂടുതൽ ഉത്തമം. പ്രമേഹം, ഹൃദ്രോഗങ്ങൾ എന്നിവയ്‌ക്കുള്ള സാധ്യത തൈര് ഉപയോഗിക്കുമ്പോൾ കുറയും. ഫുൾഫാറ്റ് യോഗർട്ട് ഭാരം കുറയ്‌ക്കാനും നല്ലതാണ്. നിയന്ത്രിത അളവിൽ ദിവസവും കഴിക്കാം.

  1. സൂപ്പർ ഫുഡ്

മുൻധാരണ: സൂപ്പർ ഫുഡ് എന്നിങ്ങനെ ഭക്ഷണമില്ല.

പുതിയ ചിന്ത: ചില പ്രത്യേക ഭക്ഷണങ്ങൾ, പഴം, പച്ചക്കറി മുതലായവ പോഷണത്തിന് ഉത്തമമാണ്. ചീര, മുള്ളങ്കി എന്നിവ ഉദാഹരണം. ഇവയിൽ വിറ്റാമിനും, മൈക്രോ ന്യൂട്രിയന്‍റ്സും ധാരാളമുണ്ട്. ഇവ യഥേഷ്ടം കഴിക്കാം.

  1. ഡാർക്ക് ചോക്കളേറ്റ്

മുൻധാരണ: ചോക്കളേറ്റ് കഴിക്കുന്നത് നല്ലതല്ല.

പുതിയ ചിന്ത: ഡാർക്ക് ചോക്കളേറ്റ് ഹൃദയാരോഗ്യത്തിന് ഉത്തമം. കുറഞ്ഞ അളവിൽ ഡാർക്ക് ചോക്കളേറ്റ് ദിവസവും കഴിച്ചാൽ ബ്ലഡ് പ്രഷർ കുറയും. എന്നാൽ മിൽക്ക് ചോക്കളേറ്റ് അങ്ങനെ കഴിക്കരുത്. അതിൽ കൊക്കോ കുറവും ഫാറ്റും ഷുഗറും കൂടുതലും ആണ്. 70 ശതമാനം കൊക്കോ അടങ്ങിയ ചോക്കളേറ്റ് ആണെങ്കിൽ രണ്ട് കഷണം ദിവസവും കഴിക്കാം.

  1. വെള്ളവും മധുരവും

മുൻധാരണ: കുഴപ്പമില്ല.

പുതിയ ചിന്ത: ആയുർവേദമനുസരിച്ച് ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിച്ചാൽ ശരീരം മെലിയും. ഭക്ഷണ ശേഷം കുടിച്ചാൽ തടി വയ്‌ക്കും. ഭക്ഷണത്തോടൊപ്പം അൽപാൽപം വെളള്ളം കുടിക്കുന്നത് ഉചിതമാണ്. ഭക്ഷണം കഴിച്ചു തുടങ്ങിമ്പോള്‍ ആദ്യം മധുരം, പിന്നെ ഉപ്പ്, പുളി എന്ന ശ്രമത്തിൽ വേണം കഴിയ്ക്കാൻ. ഭക്ഷണത്തിന്‍റെ തുടക്കത്തിൽ പഴം, ഇടയിൽ പാനീയം, പിന്നെ ഖര ഭക്ഷണം ഇങ്ങനെയാണ് ശീലിക്കേണ്ടത്.

  1. പാലിനൊപ്പം ഉപ്പ്

മുൻധാരണ: ഉപയോഗിക്കാറുണ്ട്.

പുതിയ ചിന്ത: ആയുർവേദമനുസരിച്ച് പാലിനൊപ്പം ഉപ്പ് ചേരുന്നത് നിഷ്ദ്ധമാണ്. ഉപ്പ്, ബിസ്ക്കറ്റ്, വേവിച്ച പച്ചക്കറി ഇവയ്ക്കൊപ്പം പാൽ ചേർത്തു കഴിക്കുന്നത് നന്നല്ല. ഉപ്പ് കലർന്ന ഭക്ഷണത്തിൽ ക്ഷാര സ്വഭാവമുള്ള അല്ലെങ്കിൽ മധുരമുള്ള വസ്‌തുക്കൾ ചേർക്കുമ്പോൾ അഹിത ഭക്ഷണമാകും. കണ്ണിനും, മുടിക്കും മാത്രമല്ല, വന്ധ്യതക്കു വരെ കാരണമാകാം.

  1. തേനിൽ ചൂടു വെള്ളം ചേർത്ത് കുടിക്കുന്നത്

മുൻധാരണ: നല്ലത്

പുതിയചിന്ത: തേനിൽ ചൂടുവെള്ളം ചേർത്ത് കുടിച്ചാൽ രോഗം ക്ഷണിച്ചു വരുത്താം. തേൻ ചൂടാക്കുന്നത് വിരുദ്ധ പ്രക്രിയയാണ്. പച്ചവെളളത്തിൽ തേൻ ചേർത്തു കുടിക്കുന്നത് അമിതവണ്ണം കുറയ്‌ക്കാൻ സഹായിക്കും. നെയ്യും തേനും ചേർത്ത് കഴിക്കുന്നതും വിരുദ്ധമാണ്.

  1. കനോല ഓയിൽ

മുൻധാരണ: ശരീരത്തിന് ഉത്തമം.

പുതിയ ചിന്ത: ജനിതക വ്യതിയാനം വരുത്തിയ എണ്ണ ആണിത് അതിനാൽ ആരോഗ്യത്തിന് നല്ലതല്ല. റിഫൈനിംഗ് പ്രക്രിയയിൽ ധാരാളം രാസവസ്‌തുക്കൾ ചേരുന്നു.

കുഞ്ഞ് കുഞ്ഞ് വലിയ കാര്യങ്ങൾ

ഗർഭ കാലത്തെ ശ്രദ്ധയും പരിചരണവും പോലെ തന്നെ പ്രധാന്യമർഹിക്കുന്ന ഒന്നാണ് 0-1 വയസ്സ് വരെയുള്ള നവജാത ശിശുക്കളുടെ പരിചരണവും. ആദ്യമായി അച്ഛനമ്മമാരായവർക്ക് പലപ്പോഴും കുഞ്ഞുങ്ങളുടെ പരിചരണത്തെപ്പറ്റി വലിയ അറിവ് ഉണ്ടാവുകയില്ല. അമ്മമാരിൽ നിന്നോ മുത്തശ്ശിമാരിൽ നിന്നോ ലഭിച്ച പരിമിതമായ അറിവ് വച്ച് നവജാത ശിശുവിനെ പരിപാലിക്കുമ്പോൾ പല അബദ്ധങ്ങളും സംഭവിക്കാം. ന്യൂക്ലിയർ ഫാമിലിയായതോടെ അറിവുള്ളവരുടെ സാന്നിദ്ധ്യവും പ്രതീക്ഷിക്കാനാവില്ലല്ലോ. നവജാത ശിശുക്കളുടെ നവയുവ രക്ഷിതാക്കളറിയാൻ ചില കാര്യങ്ങൾ… ആദ്യമായി അച്‌ഛനമ്മമാരാകുന്നവർ ശിശുപരിപാലന കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

ശിശു പരിപാലനത്തിൽ അനുഭവജ്‌ഞാനമുള്ളവരോടോ വിദഗ്ദ്ധരോടോ ചോദിച്ച് മനസ്സിലാക്കുക. ഇന്ന് ഇത്തരം കാര്യങ്ങളിൽ വിദഗ്ദ്ധോപദേശം നൽകുന്ന ഒരു വിഭാഗം തന്നെ മിക്ക ആശുപത്രികളിലും പ്രവർത്തിക്കുന്നുണ്ട്. കുഞ്ഞുങ്ങൾക്ക് മുലപ്പാലൂട്ടുന്ന രീതി, കുപ്പിപ്പാൽ എങ്ങനെ നൽകാം, കുഞ്ഞുങ്ങളെ എടുക്കുന്ന രീതി, കുളിപ്പിക്കൽ മറ്റ് പരിപാലന രീതികളെപ്പറ്റിയൊക്കെ വിദഗ്ദ്ധരോട് ചോദിച്ച് മനസ്സിലാക്കാം. കുഞ്ഞുങ്ങളെ പരിചരിക്കുമ്പോൾ മുതിർന്നവർ പാലിക്കേണ്ട മുൻകരുതലുകൾ.

  • കൈകൾ നന്നായി കഴുകി തുടച്ചശേഷം മാത്രമേ കുഞ്ഞുങ്ങളെ സ്പർശിക്കുകയോ എടുക്കുകയോ ചെയ്യാവൂ. നവജാത ശിശുക്കൾക്ക് പ്രാരംഭഘട്ടത്തിൽ ശക്‌തമായ രോഗപ്രതിരോധ ശേഷി ഉണ്ടാവുകയില്ല. അതുകൊണ്ട് അണുബാധയ്‌ക്കുള്ള സാദ്ധ്യത കൂടുതലായിരിക്കും.
  • കുഞ്ഞിന്‍റെ ശിരസ്സിനും കഴുത്തിനും നല്ല സപ്പോർട്ട് നൽകുന്നുവെന്ന് ഉറപ്പു വരുത്താം. കുഞ്ഞിനെ എടുക്കുമ്പോൾ ശിരസ്സിന് സപ്പോർട്ട് നൽകിക്കൊണ്ടു വേണം എടുക്കാൻ.
  • കളിപ്പിക്കുമ്പോൾ കുഞ്ഞിനെ ശക്‌തമായി കുലുക്കുകയോ ഉലയ്ക്കുകയോ ചെയ്യരുത്. ഇത് ഗുരുതരമായ അപകടം ക്ഷണിച്ചു വരുത്താം.
  • കുഞ്ഞിനെ ഉറക്കത്തിൽ ഉണർത്തുന്നതിനായിപ്പോലും ശക്‌തമായി കുലുക്കി വിളിക്കരുത്. പകരം കുഞ്ഞിന്‍റെ കാൽ വെള്ളയിൽ ഇക്കിളിയിട്ട് കളിപ്പിക്കുകയോ ഉണർത്തുകയോ ചെയ്യാം.
  • യാത്ര പോകുന്ന അവസരങ്ങളിൽ കുഞ്ഞുങ്ങൾക്കു സുഖമായി ഉറങ്ങാനുള്ള സൗകര്യമൊരുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പരുപരുത്തതോ, സുഖപ്രദമല്ലാത്തതോ ആയ പ്രതലത്തിൽ കുഞ്ഞിനെ കിടത്തുന്നത് ഒഴിവാക്കണം. കുഞ്ഞിന് സുഖം പകരുന്ന ടവ്വലുകൾ കയ്യിൽ കരുതണം.

കുഞ്ഞുടുപ്പുകൾ തെരഞ്ഞെടുക്കുമ്പോൾ

  • പിഞ്ചോമനകളുടെ ആരോഗ്യ പരിപാലനം പോലെ അതിപ്രധാനമാണ് അവർക്കായി യോജിച്ച കുഞ്ഞുടുപ്പുകൾ തെരഞ്ഞെടുക്കുകയെന്നതും. കുഞ്ഞിളം മേനിക്ക് യാതൊരു അസ്വസ്‌ഥതയുമുളവാക്കാത്തതും ഏറെ സുഖപ്രദവുമായതുമാവണം കുഞ്ഞുടുപ്പുകൾ.
  • 100 % കോംബ്ഡ് കോട്ടണിലുള്ളതാവണം കുഞ്ഞുടുപ്പുകൾ.
  • കുഞ്ഞിന്‍റെ സംവേദനക്ഷമതയേറിയ ചർമ്മത്തിന് യാതൊരുവിധ അലർജിയുമുണ്ടാക്കാത്ത ഫാബ്രിക്കാവണം.
  • കെമിക്കൽ കളറുകൾക്ക് പകരമായി നാച്ചുറൽ കളറുകളിലുള്ള കുഞ്ഞുടുപ്പുകൾ തെരഞ്ഞെടുക്കാം.
  • ബ്രൈറ്റ് കളറുകൾക്ക് പകരമായി ഇളം ഷെയ്‌ഡുകളിലായുള്ള ഉടുപ്പുകളാണ് കുഞ്ഞിളം മേനിക്ക് അനുയോജ്യം. (ഉദാ : ബേബി പിങ്ക്, സ്കൈ ബ്ലൂ, വൈറ്റ്, ഇളം റോസ്, ക്രീം, തുടങ്ങിയവ)
  • ശരീരത്തിൽ ഇറുകി കിടക്കാത്ത സ്ട്രച്ചബിൾ ഫാബ്രിക്കിലുള്ള കുഞ്ഞുടുപ്പുകൾ ഏറെ കംഫർട്ടബിളായിരിക്കും.
  • റിബണുകളും കെട്ടുകളുമില്ലാത്ത കുഞ്ഞുടുപ്പുകൾ തെരഞ്ഞെടുക്കാം.
  • കഴുത്തിലൂടെ ഇടുന്നതിന് പകരം കയ്യിലൂടെ ഇടാൻ കഴിയുന്ന ഫ്രണ്ട് ഓപ്പൺ കുഞ്ഞുടുപ്പുകൾ സെലക്‌റ്റ് ചെയ്യാം.
  • കഴുത്ത് ഇറുകി കിടക്കുന്നതോ കൈ സുഖപ്രദമായി കടക്കാത്തതോ ആയ ഉടുപ്പുകൾ വേണ്ട.
  • പിഞ്ചോമനയ്‌ക്ക് ഉടുപ്പ് തെരഞ്ഞെടുക്കുമ്പോൾ ഒരളവ് കൂടുതൽ ഉള്ള ഉടുപ്പുകൾ തെരഞ്ഞെടുക്കാം. കാരണം കുഞ്ഞിന്‍റെ വളർച്ച അതിവേഗത്തിലായിരിക്കും.
  • കാലാവസ്‌ഥയ്‌ക്ക് അനുസൃതമായുള്ള കുഞ്ഞുടുപ്പുകൾ ലഭ്യമാണ്. തണുപ്പുള്ളപ്പോൾ ഇടാൻ കഴിയുന്ന വാം ക്ലോത്തിംഗുകൾ ലഭ്യമാണ്. അതുപോലെ ചൂട് കാലത്ത് ശരീരത്തിന് കുളിർമ്മയും കാറ്റും പകരുന്ന തരം ഉടുപ്പുകൾ തെരഞ്ഞെടുക്കാം.
  • കുഞ്ഞുടുപ്പുകൾ വീര്യം കൂടിയ സോപ്പ് ഉപയോഗിച്ച് കഴുകുന്നതിന് പകരം ബാത്തിംഗ് സോപ്പ് ഉപയോഗിച്ച് കഴുകി വെയിലത്തിട്ട് ഉണക്കിയെടുക്കണം.
  • കുഞ്ഞുടുപ്പുകൾ അടുക്കി ചിട്ടയായി വയ്‌ക്കാനായി ഇന്ന് ആകർഷകങ്ങളായ ബേബി ബാഗുകളും ബാസ്ക്കറ്റുകളും ലഭ്യമാണ്. അത്തരം ബാസ്ക്കറ്റുകളിൽ സൂക്ഷിക്കുക വഴി കുഞ്ഞുടുപ്പുകൾ അനായാസം എടുക്കാനും ചിട്ടയായി വയ്‌ക്കാനും സാധിക്കും. മുതിർന്നവരുടെ വസ്‌ത്രങ്ങൾക്കൊപ്പമിട്ട് കുഞ്ഞുടുപ്പുകൾ കഴുകരുത്.

കോംബ്ഡ് കോട്ടൺ

  • നൂലിഴകളെ ചീകി ബലപ്പെടുത്തിയും മൃദുലമാക്കിയും എടുത്തിട്ടുള്ള കോട്ടണാണ് കോംബ്ഡ് കോട്ടൺ. ചെറിയ നാരുകളേയും മാലിന്യങ്ങളേയും നീക്കം ചെയ്യുന്ന പ്രക്രിയയാണ് കോംബിംഗ്. കോംബ് ചെയ്യാത്ത കോട്ടണേക്കാളിലും ഉയർന്ന ക്വാളിറ്റി കോട്ടണാണ് കോംബ്ഡ് കോട്ടൺ.
  • നൂലിഴകളെ നെയ്യുന്നതിന് മുമ്പായി ചെയ്യുന്ന ഒരു പ്രത്യേക പ്രക്രിയയാണ് കോംബിംഗ്. ശിശുക്കൾക്കായുള്ള തുണിത്തരങ്ങൾ തയ്യാറാക്കുന്നതിന് ഏറ്റവും ഉത്തമമാണ് കോംബ്ഡ് കോട്ടൺ. ശിശുക്കളുടെ സംവേദന ക്ഷമതയേറിയ ചർമ്മത്തിന് മൃദുത്വമാർന്നതും സുഖകരമായ അനുഭൂതി പകരുന്നു.
  • നൂലിഴകളായി നെയ്യുന്നതിന് മുമ്പായുള്ള ഏറ്റവും മൃദുത്വമാർന്ന കോട്ടണാണ് കോംബ്ഡ് കോട്ടൺ. സാധാരണ കോട്ടണിനെ അപേക്ഷിച്ച് കോംബ്ഡ് കോട്ടണിന് താരതമ്യേന വിലയേറും. ബെഡ്ഷീറ്റും കുഞ്ഞുടുപ്പുകളും മറ്റ് തുണിത്തരങ്ങളുമൊക്കെ ഒരുക്കാൻ ഏറ്റവും അനുയോജ്യമാണ് മൃദുലമാർന്നതും ശക്‌തി കൂടിയതുമാണ് ഈ കോട്ടൺ.
  • സാധാരണ കോട്ടൺ വൂളോ നൂലോ തയ്യാറാക്കുന്നതിന് പരുത്തി കൃഷി ചെയ്തെടുത്ത് വൃത്തിയാക്കി കുരുവും അഴുക്കുമൊക്കെ നീക്കം ചെയ്യുകയാണ് പതിവ്. പിന്നീട് നാരുകളേയും ലിനനിനേയും വേർതിരിച്ചെടുക്കുന്നു. സ്‍ലൈവറുകളായും അസംസ്കൃതമായ കോട്ടണായും കോട്ടണിനെ വേർതിരിച്ചാണ് നൂല് നെയ്‌തെടുക്കുക. കോട്ടൺ കോംബ് ചെയ്യാൻ ഏറ്റവും മികച്ച ബ്രഷാണ് ഉപയോഗിക്കുക. കോട്ടണിലെ എല്ലാവിധ മാലിന്യങ്ങളേയും നീക്കം ചെയ്യാനാണിത്. ഏകദേശം 15 അവശിഷ്‌ടങ്ങൾ ഇപ്രകാരം നീക്കം ചെയ്യുന്നു. നീണ്ടതും തുല്യ അളവിലുള്ളതുമായ നൂലിഴകളായി കോട്ടൺ അവശേഷിക്കുന്നു. ഈ കോട്ടൺ സ്‍ലൈവറുകൾ നൂലായി നെയ്‌തെടുക്കുന്നു.
  • കോംബ്ഡ് കോട്ടണിൽ കുത്തി കൊള്ളുന്നതോ തടിച്ചതോ ആയ ചെറിയ നൂലിഴകൾ ഇല്ലാതാവുകയും നൂലിഴകളിലെ അഴുക്കെല്ലാം നീങ്ങിക്കിട്ടുകയും ചെയ്യുന്നു. കോംബ്ഡ് കോട്ടൺ ശക്‌തി യേറിയവയാണ്. പൊട്ടിപ്പോകുന്നതോ ചെറുതോ ആയ നൂലിഴകൾ ചീകുകവഴി നീക്കം ചെയ്യപ്പെടുന്നതിനാലാണിത്. മറ്റൊന്ന് സ്ട്രെയിറ്റർ ചെയ്‌ത ഫൈബറുകൾ ഒരേയളവിൽ ഒരുമിക്കുന്നു.
  • ഭൂരിഭാഗം കമ്പനികളും കോംബ്ഡ് കോട്ടണാണ് വസ്‌ത്രങ്ങൾ നെയ്യാനും കിടക്കവിരി തയ്യാറാക്കാനും ഉപയോഗിക്കുക. മൃദുത്വവും ഈടും ഉറപ്പുമാണ് അതിന് കാരണം. കോംബ്ഡ് കോട്ടൺ മറ്റ് കോട്ടണുകളെ പോലെ ഒടുവിൽ കീറിപ്പോവുകയോ പൊട്ടിപ്പോവുകയോ ചെയ്യാം. കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഏറ്റവും മികച്ച വസ്‌ത്രങ്ങൾ ഒരുക്കാൻ ഇത് ഏറ്റവും ഉത്തമമാണ്.

ബലൂൺ പാഡിംഗ്

  • തുന്നിയ ഫാബ്രിക്കിൽ നിന്നും അഴുക്കിനേയും പൊടിയേയും മറ്റും നീക്കം ചെയ്യുന്ന ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യയാണിത്.

ധൈര്യമുണ്ടെങ്കിൽ ഇടം കിട്ടും – അഞ്ജു ബ്രഹ്മാസ്മി

എല്ലാറ്റിനും അതിന്‍റെ സമയമുണ്ട് ദാസാ എന്നു പറയും പോലെയാണ് അഞ്ജുവിന്‍റെയും കാര്യം. എല്ലാറ്റിനും അതിന്‍റേതായ ഒരു സ്റ്റൈൽ ഉണ്ട് ഈ പാട്ടുകാരിക്ക്. പാട്ടുപാടാനായാലും പെർഫോം ചെയ്യുന്നതിനായാലും കമ്പോസ് ചെയ്യുന്നതിനായാലും അഞ്ജു ബ്രഹ്മാസ്മി സ്വന്തം സ്റ്റൈൽ ക്രിയേറ്റ് ചെയ്‌തിരിക്കുകയാണ്. ആ സ്റ്റൈൽ സ്വന്തം ലുക്കിലും പേരിലും പാട്ടിലും സാമൂഹ്യ പ്രവർത്തനത്തിലും സൂക്ഷിക്കുകയാണ് ഈ കലാകാരി.

അഹം ബ്രഹ്മാസ്മി എന്ന സങ്കൽപത്തിൽ നിന്നാണ് അഞ്ജു ജോസഫ് എന്ന ഗായിക തന്‍റെ പേരിനൊപ്പം ബ്രഹ്മാസ്മി എന്ന് ചേർത്തത്. മത്സരം നിറഞ്ഞ മൂസിക് ഇൻഡസ്ട്രിയിലും കിടമത്സരത്തിനൊന്നും നിൽക്കാതെ അഞ്ജു തന്‍റെ വഴികൾ സ്വയം കണ്ടെത്തുകയാണ്.

സാഹസികതയോടാണ് പ്രണയം

വ്യത്യസ്തമായ പരീക്ഷണങ്ങളിലൂടെയും ലൈവ് പെർഫോമൻസിലൂടെയും സംഗീതത്തിൽ സ്വന്തം ഇടം കണ്ടെത്തുക എന്നത് ഒരു കലാകാരിയെ സംബന്ധിച്ച് സാഹസം തന്നെയാണ്. പക്ഷേ ആ സാഹസം എനിക്ക് ഇഷ്ടമാണ്. ഫ്യൂഷൻ സ്റ്റൈലിൽ പ്രസന്‍റ് ചെയ്ത കീർത്തനം എന്തരോ മഹാനുഭാവുലുവും കാവാലം നാരായണപ്പണിക്കരുടെ അതിരു കാക്കും എന്ന കവിതയുമാണ് സംഗീത യാത്രയിൽ ബ്രേക്ക് ആയത്. ഗോസ്പൽ മ്യൂസിക് മാത്രം കേട്ടു ശീലിക്കേണ്ടി വന്ന കുട്ടിക്കാലത്തു നിന്ന് ജാസ് സോംഗ് വൺലൈഫ് സ്റ്റാന്‍റിലേക്കുള്ള ദൂരം വളരെ വലുതാണ്. ഹ്യൂമൻസ് ഓഫ് സംവൺ എന്ന ഇംഗ്ലീഷ് ചിത്രത്തിലേക്ക് പാട്ട് കമ്പോസ് ചെയ്‌ത് അവതരിപ്പിക്കാൻ കഴിഞ്ഞു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീതജ്ഞന്മാരിൽ നിന്ന് സംഗീതത്തെ മനസിലാക്കാൻ കഴിഞ്ഞത് ചെന്നൈയിലെ സ്വർണ്ണഭൂമി അക്കാദമി ഓഫ് മ്യൂസിക്കിലെ പഠന കാലത്താണ്.

ഇതുവരെ റഷ്യൻ, സ്പാനിഷ്, ഗ്രീക്ക്, പോർച്ചുഗീസ് ഭാഷകൾ ഉൾപ്പെടെ 10 ഭാഷകളിൽ പാടാൻ കഴിഞ്ഞു. ഇന്‍റർനാഷണൽ പോർച്ചുഗീസ് മ്യൂസിക് അവാർഡിൽ നോമിനേറ്റു ചെയ്യപ്പെട്ടു. ആദ്യമായിട്ടാണ് അവിടെ ഒരു ഇന്ത്യൻ നോമിനേറ്റ് ചെയ്യപ്പെട്ടത്.

ധൈര്യമുണ്ടെങ്കിൽ ആ ഇടം കിട്ടും

സംഗീത രംഗവും മറ്റേതൊരു വ്യവസായരംഗവും പോലെ തന്നെയാണ്. ഒരു പ്രത്യേക പാറ്റേൺ അതിനും ഉണ്ട്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു വ്യക്‌തിക്ക് അവിടെ പിടിച്ചു നിൽക്കാൻ പ്രയാസമായേക്കാം. പക്ഷേ കാലം മാറി വരുന്നുണ്ട്. സംഗീതത്തിലും സ്വതന്ത്രമായി പ്രവർത്തിച്ച് വിജയം നേടാൻ കഴിയുന്ന ഒരു കാലം വിദൂരമല്ല. കളത്തിലിറങ്ങി പ്രവർത്തിക്കാൻ തയ്യാറുള്ള ആർക്കും തീർച്ചയായും ഒരു സേപ്സ് ലഭിക്കും എന്നു തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാൻ എന്‍റേതായ ഇടം അങ്ങനെ കണ്ടെത്തിയിട്ടുണ്ട്. ഇത്രയേറെ തിരക്കുള്ള ലോകത്ത് സ്വന്തം യൂണീക്നെസ് നില നിർത്തുന്നത് വിജയത്തിലേക്ക് നയിക്കും.

മൾട്ടി സ്റ്റാർ പെർഫോമൻസ്

മൾട്ടി ലാംഗ്വേജ് സിംഗർ, പെർഫോമർ, കമ്പോസർ ഇങ്ങനെ പല കാര്യങ്ങൾ ഞാൻ ചെയ്യുന്നുണ്ട്. എനിക്ക് ഇതെല്ലാം ഇഷ്ടമാണ്. അതിനെല്ലാം പ്രാധാന്യം നൽകുന്നു. ഞാൻ ഒരു പാട്ടു പാടുമ്പോൾ ഞാൻ പാട്ടിലാണ് ശ്രദ്ധ കൊടുക്കുന്നത്. ഡാൻസ് ചെയ്യുമ്പോഴും സ്റ്റേജ് ഷോയിലും, ഓഡിയൻസുമായി കണക്ട് ചെയ്യാനാണ് ശ്രമിക്കുന്നത്. കമ്പോസ് ചെയ്യുമ്പോൾ ക്രിയേറ്റീവ് ആകാനാണ് ശ്രമിക്കുന്നത്. ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് മുൻവിധികൾ ഇല്ല. ഞാൻ എല്ലാറ്റിനും അതിന്‍റേതായ സ്വാതന്ത്യ്രം നൽകുന്നുണ്ട്. കമ്പോസിംഗ് എനിക്ക് വളരെ ഇഷ്ടപ്പെട്ട കാര്യമാണ്. ഞാൻ എല്ലാ ദിവസവും അതു ചെയ്യുന്നു. പുത്തൻ ഐഡിയകൾ എന്നും എനിക്ക് ലഭിക്കുകയും ചെയ്യുന്നു. മൂന്നു കാര്യങ്ങളിലും ഞാൻ എന്നെത്തന്നെ സമർപ്പിച്ചു തന്നെയാണ് അതു ചെയ്യുന്നത്. ഈ പ്രക്രിയയിൽ ഞാൻ ഒരു ഉപകരണമാണ്.

ബ്രഹ്മ സ്റ്റൈൽ

സ്റ്റേജ് പെർഫോമൻസായാലും പാട്ടുപാടൽ ആയാലും സ്വീകരിക്കുന്ന പ്രത്യേക സ്റ്റൈലിന് ഞാൻ ഒരുപാട് എഫേർട്ട് ഒന്നും എടുക്കുന്നില്ല. അതെല്ലാം എന്‍റെ മനസിന്‍റെ ഓരോ അവസ്‌ഥകളാണ് എന്‍റെ സംഗീതത്തിലൂടെ പെർഫോമൻസിലൂടെ ഞാൻ കൈമാറുന്നത്. ലോകമെമ്പാടുമുള്ള വൈവിധ്യമാർന്ന സംഗീതം അതിന്‍റെ പരമ്പരകൾ എന്നെ വളരെയധികം സ്വാധീനിക്കുന്നു. അതുകൊണ്ടാണ് ഞാൻ എന്‍റെ സ്വന്തം സ്റ്റൈലിൽ ബ്രഹ്മ എന്ന പേരിൽ ഒരു പുതിയ സംഗീതശൈലി രൂപപ്പെടുത്തിയത്.

പ്രകൃതിയും യാത്രയും

സംഗീതത്തിൽ നിന്നുപരി വേറെയും ഇഷ്ടങ്ങളുണ്ട്. പ്രകൃതിയും യാത്രയുമാണ് എന്‍റെ ലിസ്റ്റിൽ പ്രഥമസ്ഥാനം. ക്രിയേറ്റീവ് ഡിസൈനിംഗ്, സാമൂഹ്യസേവനം ഇതെല്ലാം എനിക്ക് പ്രിയപ്പെട്ട മേഖലകളാണ്. സിനിമകളെയും ഞാൻ സ്നേഹിക്കുന്നു, കാരണം അവ എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കുന്നു. ഗാർഡനിംഗ്, പെയിന്‍റിംഗ്, വായന, നീന്തൽ, കിക്ക് ബോക്സിംഗ്, പാചകം, പ്രാണായാമം, യോഗ, ജിം… എന്‍റെ ലിസ്റ്റ് ഇങ്ങനെ വളരെ വലുതാണ്. ചുരുക്കിപ്പറഞ്ഞാൽ ഈ ജീവിതത്തെ ഞാൻ ഒരുപാടങ്ങ് സ്നേഹിക്കുന്നു.

ജീവിതത്തിലെ ചോയിസുകൾ

സത്യം പറഞ്ഞാൽ നമ്മുടെ ജീവിതം രൂപപ്പെടുന്നത് ചോയിസുകളിലൂടെയല്ലേ? ഭാവിയും വിധിയും എല്ലാം ചോയിസിനെ അടിസ്‌ഥാനപ്പെടുത്തിയാണല്ലോ. ഈ കുഞ്ഞു ജീവിതത്തിൽ നമ്മൾ ഏറ്റവും ആഗ്രഹിക്കുന്ന കാര്യങ്ങൾക്കു പ്രിയോരിറ്റി നൽകാനാണ് ശ്രമിക്കേണ്ടത്. അതാണ് ഞാനിപ്പോഴും എല്ലായ്പ്പോഴും ചെയ്യാൻ ശ്രമിക്കുന്നത്.

അപൂർവ നിമിഷങ്ങൾ

എന്‍റെ ജീവിതത്തിലെ മിക്ക അനുഭവങ്ങളും മറ്റൊരാളുടെ ജീവിതത്തിൽ നിന്നും നോക്കിയാൽ അപൂർവ്വമായി തോന്നിയേക്കാം. സാഹസികതയും അനിശ്ചിതത്വവും നിറഞ്ഞതാണ് എന്‍റെ ജീവിതം. സ്വാതന്ത്യ്രത്തിന് ഞാൻ ഏറ്റവും പ്രാധാന്യം നൽകുന്നതിനാൽ അതെന്നെ ഒരുപാട് റിസ്കുകളിൽ കൊണ്ടെത്തിക്കാറുണ്ട്.

ഇഷ്ടപ്പെട്ട പ്രൊജക്ട്

ഇന്നു വരെ നേടിയിട്ടുള്ള എല്ലാ കുഞ്ഞു കാര്യങ്ങൾ വരെ എന്നെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്. കഷ്ടപ്പെടാതെ ഒരു കാര്യവും നമുക്ക് കിട്ടില്ല. കഠിനാധ്വാനത്തിലൂടെ ലഭിക്കുന്ന ഓരോ നേട്ടത്തിലും ഞാൻ ഹാപ്പിയാണ്. ജീവിതത്തിലെ സാധാരണ കാര്യങ്ങൾ മിസ് ചെയ്യുന്നതാണ് ഇപ്പോൾ എന്‍റെ ചലഞ്ച്. ഞാൻ ഭാവിക്കായി കൂടുതലൊന്നും പ്ലാൻ ചെയ്യാറില്ല. കാലം എന്‍റെ മുന്നിൽ ഞാൻ പോലുമറിയാതെ തുറന്നു വയ്ക്കുന്ന സർപ്രൈസുകളോടാണ് എനിക്ക് താൽപര്യം.

വേറിട്ട സ്റ്റൈൽ

പരമാവധി നാച്ചുറൽ ആവാനാണ് എന്‍റെ ശ്രമം. ഞാൻ ഉപയോഗിക്കുന്ന പ്രോഡക്ടുകൾ പോലും! എന്‍റെ ഡ്രസ്സിംഗിലും ഞാൻ എന്‍റേതായ കൺസെപ്റ്റ് കൊണ്ടു വന്നു. കംഫർട്ട് വിത്ത് സ്റ്റൈൽ ആണ് എന്‍റെ പോളിസി. ബൊഹീമിയൻ ഡിസൈനുകളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഞാനിഷ്ടപ്പെടുന്ന ലുക്ക് ലഭിക്കാൻ മിക്സ് ആന്‍റ് മാച്ച് ഡിസൈൻ ചെയ്യാറുണ്ട്.

സ്വയം ഇഷ്ടപ്പെടുന്നത്

സ്വയം സ്നേഹിക്കുന്ന വ്യക്‌തിക്ക് മാത്രമേ മറ്റുള്ളവരെ സ്നേഹിക്കുവാൻ കഴിയുള്ളൂ. ഞാൻ എന്നിൽ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളിലൊന്നാണ് സത്യസന്ധത. എവിടെയായാലും ഞാനതിനു ശ്രമിക്കാറുണ്ട്. അങ്ങനെയാണ് ഞാൻ എന്നിലെ ബെസ്റ്റ് കണ്ടെത്തുന്നത്. ഭൂമിയിലെ സകല ജീവജാലങ്ങളും എന്നെ അതിശയിപ്പിക്കുന്നുണ്ട്. അവയെ അറിയാനുള്ള എന്‍റെ ജിജ്ഞാസയാണ് ഞാൻ ഇഷ്‌ടപ്പെടുന്ന മറ്റൊരു കാര്യം. ഒരുപാട് ബന്ധങ്ങളിൽ പെട്ടു പോകാത്ത തളർത്താത്ത മനോനില. ഇതും ഞാൻ ഇഷ്ടപ്പെടുന്നു.

സാമൂഹ്യപ്രവർത്തനം

പ്രകൃതിയാണ് എന്‍റെ പ്രചോദനം. പ്രകൃതി സംരക്ഷണത്തിന് ഞാൻ പ്രാധാന്യം നൽകാൻ ആഗ്രഹിക്കുന്നു. എന്‍റെ കലയുമായി ബന്ധപ്പെടുത്തി തന്നെ അതു ചെയ്യാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ പ്രളയകാലത്താണ് കുന്നു കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളൂടെ അപകടം നേരിട്ടു മനസ്സിലാക്കിയത്. ആ വിപത്തിനെ ലഘൂകരിക്കാൻ ആവുന്ന കാര്യങ്ങൾ അന്ന് ചെയ്തു. ഇനിയും അത്തരം പ്രവർത്തനങ്ങൾ തുടരും.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें