കൊച്ചിയിലെ ഒരു സോഫ്റ്റ് വെയർ കമ്പനിയിലെ ഉദ്യോഗസ്‌ഥനാണ് രാഹുൽ (പേര് സാങ്കൽപ്പികം). രാഹുലും മറ്റ് സഹപ്രവർത്തകരും കഴിഞ്ഞ കുറേ മാസമായി വീട്ടിലിരുന്നാണ് ഔദ്യോഗിക ജോലികൾ നിർവഹിക്കുന്നത്. ജോലി, വർക്ക് ഫ്രം ഹോം ആയതോടെ രാഹുലിന് വിഷമമായി. സഹപ്രവർത്തകയും മറ്റൊരു ടീമിലെ ലീഡറുമായ തന്‍റെ ഹൃദയഭാജനം അഞ്ജുവിനെ (പേര് സാങ്കൽപ്പികം) ഇനി കുറച്ചു കാലം കാണാൻ കഴിയില്ലല്ലോയെന്ന സങ്കടം. പക്ഷേ ആ കാത്തിരിപ്പ് അനന്തമായി നീളുകയാണ്.

കമിതാക്കൾക്കാണ് ഈ കോവിഡ് കാലം കടുത്ത നഷ്ടമുണ്ടാക്കിയത്. എന്നും അല്ലെങ്കിൽ വല്ലപ്പോഴുമെങ്കിലും പരസ്പരം ഒന്ന് കണ്ടു സംസാരിച്ചിരുന്നവർക്ക് ഫോണിലൂടെ ഹൃദയം പങ്കുവയ്ക്കാനാണ് തലവിധി.

ഇത് തന്നെയാണ് എല്ലായിടങ്ങളിലെയും അവസ്‌ഥ. പരസ്പരം പ്രണയിക്കുന്നവരുടെ മാനസികാവസ്‌ഥയെപ്പറ്റി ഈ കൊറോണയ്ക്ക് എന്തറിയാം. എങ്കിലും പ്രണയവും പ്രതീക്ഷകളുമൊക്കെയായുള്ള ജീവിതം കോവിഡ് കാലത്തെ അതിജീവിച്ച് മുന്നേറുക തന്നെ വേണമല്ലോ...

സ്വന്തം മനസിലെ സ്നേഹത്തെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും മറുവശത്തുള്ള കാമുകിയേയോ കാമുകനേയോ അറിയിക്കണമെന്നുണ്ടെങ്കിൽ ഒപ്പം സമയം ചെലവഴിക്കാൻ ആ മനസ് കൊതിക്കുന്നുവെങ്കിൽ... അറിയുക അതിനും വഴിയുണ്ടേ... ഒപ്പം മറ്റൊന്നു കൂടിയുണ്ട്. പുതിയ കൂട്ടുകാരനെയോ കൂട്ടുകാരിയേയോ കണ്ടെത്താം.

ഹാപ്പൻ ഡേറ്റിംഗ് ആപ്പ്

ജനപ്രീതിയാർജ്ജിച്ച ഡേറ്റിംഗ് ആപ്പാണിത്. ചുറ്റുവട്ടത്തുള്ളവരുമായി ഈ ആപ്പിലൂടെ സൗഹൃദത്തിലാകാം. ഇഷ്ടപ്പെട്ടവരുമായി മനസ് നിറഞ്ഞ് പ്രണയത്തിലാവാം. കാരണം ഇത് ലൊക്കേഷൻ ബേസ്ഡ് ആപ്പാണ്. അതിന്‍റെ സഹായത്തിലൂടെ സമീപത്തുള്ളവരുമായി സൗഹൃദത്തിലാകാം. ഈ ആപ്പ് ഉപയോഗപ്പെടുത്താൻ ഒരു അക്കൗണ്ട് ആവശ്യമാണ്. ശേഷം ലോഗിൻ ചെയ്യാൻ ഫേസ്ബുക്ക് ഐഡിയുമായി ബന്ധിപ്പിക്കേണ്ടി വരും. അതിലൂടെ ഈ ആപ്പിൽ ലോഗിൻ ചെയ്യാം.

ഫേസ്ബുക്ക് പേജിലെ പേരും വയസുമൊക്കെ വച്ചാണ് ആപ്പ് അക്കൗണ്ട് സൃഷ്ടിക്കുന്നത്. ശേഷം ഈ ആപ്പിൽ സ്വന്തം പ്രത്യേക ഇഷ്ടങ്ങൾ ചേർക്കാം. അതുമായി മാച്ച് ചെയ്യുന്ന പ്രൊഫൈൽ അതോടെ വന്നു തുടങ്ങും. ലൈക്ക്, ഡിസ്‍ലൈക്ക് ചെയ്യാനുള്ള ഓപ്ഷനുമുണ്ട് ഈ ആപ്പിൽ. പക്ഷേ അതിന് സ്വന്തം ഫോണിലെ ജിപിഎസ് ഓൺ ചെയ്യേണ്ടി വരും. കാരണം ഇത് ലൊക്കേഷൻ ബേസ്ഡ് ആപ്പായതു കൊണ്ട്. മറ്റൊരാളുടെ പ്രൊഫൈൽ ഇഷ്ടപ്പെട്ട് ആ വ്യക്‌തിയുമായി സൗഹൃദത്തിലാകാം. ഇനിയൊന്ന് കൂടിയുണ്ട് ഈ ആപ്പിലൂടെ മികച്ചൊരു ജീവിതപങ്കാളിയെ കണ്ടെത്താമെന്നതാണ്. വേണമെങ്കിൽ സ്വന്തമിഷ്ടമനുസരിച്ചുള്ള പങ്കാളിയെ കണ്ടെത്തുന്നതിനും ഈ ആപ്പ് സഹായിക്കും.

ഓകെക്യുപിഡ് ആപ്പ്

ഓകെസി എന്ന ഓമനപ്പേരുമുണ്ട് ഈ ആപ്പിന്. ഈ ആപ്പിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാൻ വ്യക്‌തിയ്ക്ക് ധാരാളം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകേണ്ടി വരും. നൽകുന്ന വിവരങ്ങൾക്കും ഇഷ്ടങ്ങൾക്കും അനുയോജ്യമായ പങ്കാളിയെ കണ്ടെത്താൻ ഓകെസി സഹായിക്കും. വ്യക്‌തി നൽകുന്ന ഇഷ്ടങ്ങൾക്കനുസരിച്ചുള്ള പാർട്ണറിനെയാണ് ആ വ്യക്‌തി അന്വേഷിക്കുന്നതെന്ന് മനസിലാക്കുക. മറ്റൊന്ന്, സർച്ച് ഫിൽറ്റേഴ്സ് എന്ന ഓപ്ഷനിലൂടെയും പാർട്ണറിനെ സർച്ച് ചെയ്യാം. വെർച്വൽ ഡേറ്റിംഗിന് ശേഷം ശരിയായ സമയത്ത് പരസ്പരം നേരിട്ട് കാണാനുള്ള അവസരം നൽകി സൗഹൃദം ആവശ്യമെങ്കിൽ മുന്നോട്ട് കൊണ്ടു പോകാം. പക്ഷേ പരസ്പരം നന്നായി അറിഞ്ഞ ശേഷം ആവണമത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...