സന്ധ്യയ്‌ക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. നേർത്ത ഇരുട്ടിൽ നിഴലും വെളിച്ചവും കെട്ടുപിണഞ്ഞ രൂപങ്ങൾ നോക്കി അവൾ വീർപ്പുമുട്ടിക്കൊണ്ടേ ഇരുന്നു. അയാളിൽ നിന്ന് എങ്ങനെ രക്ഷ നേടാൻ പറ്റും? എന്തിനും മടിക്കാത്തവൻ, അത്യാഗ്രഹി, ക്രൂരൻ... അവളുടെ മനസ്സിൽ ദേഷ്യം നുരഞ്ഞു. ഈ ബ്ലാക്ക്മെയിലിംഗ് എത്രകാലം സഹിക്കും? തെറ്റ് തന്‍റേതാണ്. ബ്ലാക്ക് മെയിൽ ചെയ്യാനുള്ള അവസരം നൽകിയത് താനാണല്ലോ. ഒറ്റയ്‌ക്ക് കിട്ടുമ്പോൾ അടുത്തേയ്‌ക്ക് വരും. പിന്നെ എന്തൊക്കെയാണ് ആവശ്യപ്പെടുന്നത്.

അഭിലാഷ്, വേറെ ആരുമല്ല, സന്ധ്യയുടെ ഭർത്താവിന്‍റെ അനുജൻ ആണ്. ഒരേ വീട്ടിൽ, ഒരേ മേൽക്കൂരയ്ക്കു കീഴിൽ ഒരുമിച്ചു കഴിയുന്നവർ. അയാൾ ഇത്തരമൊരു പിശാചായിരിക്കുമെന്ന് എങ്ങനെ കരുതാനാണ്. ഒരു വീട്ടിനുള്ളിൽ തന്നെ ആയതു കൊണ്ട് ആ ദുഷ്ടത്തരങ്ങൾ ആരോടും മിണ്ടാതെ സഹിക്കേണ്ടി വന്നു.

ഈ പ്രശ്നം തുടങ്ങിയിട്ട് ഒത്തിരി നാളായിട്ടില്ല. രണ്ട് മാസം മുമ്പ് സന്ധ്യ, ഭർത്താവ് സുരേഷിനൊപ്പം യൂറോപ്പ് യാത്ര പോയി. 50 പേരുള്ള സംഘത്തിനൊപ്പം. ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നാണ് സംഘം ഒരുമിച്ച് യാത്ര തിരിച്ചത്. 15 ദിവസത്തെ യാത്രയിൽ എല്ലാവരും നല്ല ചങ്ങാതിമാരായി എങ്കിലും, സന്ധ്യയ്‌ക്ക് കൂടുതൽ ഇഷ്ടം തോന്നിയത് റിതുവിനോടാണ്. റിതുവും പ്രണവും നവദമ്പതികളാണ്. യാത്രാ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞവർ. കളിയും ചിരിയും നിറഞ്ഞ അവരുടെ പ്രകൃതം എല്ലാവർക്കും ഇഷ്‌ടമായി. സ്വയം ചിരിച്ചും സംഘാംഗങ്ങളെ ചിരിപ്പിച്ചും അവർ യാത്ര അടിപൊളിയാക്കി.

താമസിയാതെ സന്ധ്യയും റിതുവും അടുത്ത സുഹൃത്തുക്കളായി. ഹോട്ടൽ മുറിയിൽ വന്ന ശേഷവും രാത്രി ഉറങ്ങും വരെ അവർ സംസാരിച്ചിരിക്കും. മുറിയിലേക്കു വന്നാൽ ഉറക്കം വന്നില്ലെങ്കിൽ റിതുവും സന്ധ്യയും വാട്ട്സ്ആപ്പ് ചാറ്റ് തുടങ്ങും. എടുത്ത ചിത്രങ്ങൾ വാട്‌സ് ആപ്പിലൂടെ ഷെയർ ചെയ്‌തു കൊടുക്കും. ഫോട്ടോയുടെ കമന്‍റ്സ് ഇടും. തമാശകളും ഫോട്ടോകളും ഷെയർ ചെയ്‌ത് ആരംഭിച്ച ചാറ്റിങ്ങിൽ കുടുംബവും കയറി വന്നു. കോളേജ് കാലങ്ങൾ ഇരമ്പി നിന്നു.

കല്യാണത്തിനു മുമ്പേ തന്നെ പ്രണവ് തന്‍റെ ജീവിതത്തിലേയ്‌ക്ക് കടന്നു വന്നതിനെക്കുറിച്ച് റിതു പറയാൻ തുടങ്ങി. ഒരേ കോളേജിൽ പഠിച്ചവർ. വ്യത്യസ്‌ത മതക്കാർ ആയിരുന്നിട്ടു കൂടി അവർ വിവാഹത്തിലൂടെ ഒന്നിച്ചു. വാട്ട്സ്ആപ്പിലൂടെ റിതുവിന്‍റെ ലവ്സ്റ്റോറി മനസ്സിലാക്കിയപ്പോൾ സന്ധ്യയുടെ മനസ്സിലും ചില ഓർമ്മകൾ ചിറകടിച്ചു.

കോളേജിൽ വച്ചുള്ള തന്‍റെ പ്രണയത്തെക്കുറിച്ച് റിതുവിനോട് മനസ്സു തുറക്കാൻ അവൾ ആഗ്രഹിച്ചു. മാസങ്ങളായി മനസ്സിൽ താഴിട്ടു പൂട്ടിയ ഓർമ്മകൾ കൂടുവിട്ടു പറന്നപ്പോൾ അവൾക്ക് അത് പങ്കുവയ്‌ക്കാതിരിക്കാനായില്ല. “എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം.” അവൾ റിതുവിന് മെസേജ് ചെയ്‌തു.

“പക്ഷേ അത് വിവാഹത്തിലെത്തിയില്ല.”റിതുവിന്‍റെ ആശ്ചര്യം സ്മൈലിയായി സന്ധ്യയുടെ വാട്ട്സ് ആപ്പിൽ വന്നു മുട്ടി വിളിച്ചു.

“ലവ് സ്റ്റോറി! ടെൽ മീ യാർ...”

സന്ധ്യ റിതുവിനോട് പിന്നെ ഒന്നും ഒളിച്ചില്ല. എന്‍റെ കോളേജ്മേറ്റ് ആയിരുന്നു. സഞ്ജയ്. ദിവസവും രണ്ടു മണിക്കൂറെങ്കിലും മൊബൈലിൽ സംസാരിച്ചില്ലെങ്കിൽ ആ ദിവസം അപൂർണ്ണമാണെന്ന തോന്നലായിരുന്നു ഞങ്ങൾക്ക്. ഈ ലോകം മുഴുവൻ ഞങ്ങൾ രണ്ടുപേരിലും ഒതുങ്ങിക്കൂടി. ഞങ്ങളുടെ വിവാഹത്തിന് വീട്ടുകാർ സമ്മതിക്കുമെന്നായിരുന്നു പ്രതീക്ഷ. അതിനാൽ ഞങ്ങൾ പരസ്‌പരം എല്ലാം പങ്കുവച്ചു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...