നമുക്കെല്ലാം അറിവുള്ള പോലെ ഫെബ്രുവരി വാലന്‍റൈൻ മാസം ആണ്.. പ്രണയവുമായി ബന്ധപ്പെട്ടിരിക്കുന്ന മാസം... പ്രണയമാകട്ടെ, പ്രണയത്തെപ്പോലെ സുന്ദരവും തീക്ഷ്ണവുമായ ചുവപ്പ് നിറവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചുവപ്പ് എന്നത് പ്രണയ നിറമാണ്. എന്തുകൊണ്ടാണ് പ്രണയം ചുവപ്പ് നിറവുമായി ബന്ധപ്പെട്ടിരിക്കുന്നത്?

നിറങ്ങൾക്ക് പിന്നിൽ ഒരു മനഃശാസ്ത്രമുണ്ട്. നിറങ്ങൾക്ക് നമ്മുടെ എനർജി ലെവലിനെ ഉയർത്താനും താഴ്ത്താനും കഴിയുമെന്നതാണ്. അതുകൊണ്ടാണ് ഹോം ഡെക്കോറിനായും വാഷ്റൂമിനായും മേക്കപ്പിനുമായും ഒക്കെ നാം പ്രത്യേക നിറങ്ങൾ തെരഞ്ഞെടുക്കുന്നത് തന്നെ. നമ്മുടെ വസ്ത്രങ്ങളുടെയും ഡെക്കോർ ഐറ്റങ്ങളുടെയും മറ്റ് ലൈഫ്‍സ്റ്റൈൽ ഉൽപ്പന്നങ്ങളുടെയും നിറങ്ങളിൽ മാറ്റം വരുത്തുമ്പോൾ നമ്മളെ മാത്രമല്ല നമ്മളുമായി ഇടപഴകുന്നവരിലും അത് സ്വാധീനം ചെലുത്തും.

വളരെ പവർഫുള്ളായ ഒരു നിറമാണ് ചുവപ്പ്. ഉച്ചസ്‌ഥായിലുള്ള മനോവികാരം, ശക്തി, ഊർജ്ജം എന്നിവയെയാണ് ചുവപ്പ് നിറം പ്രതിനിധാനം ചെയ്യുന്നത്. പ്രണയത്തിന് യോജിച്ച നിറം പോലെ തന്നെ അത് നമ്മുടെ ഹൃദയമിടിപ്പിനും രക്‌തയോട്ടത്തിനും ശരീരോഷ്മാവിനും വേഗത കൂട്ടുന്നു. പ്രണയത്തിന്‍റെ തീവ്രത പോലെ ചുവപ്പ് ഒരു കാൽപ്പനിക നിറമാണ്.

നമുക്ക് ഏറെ പ്രിയപ്പെട്ടയൊരാൾക്ക്, നാം ഏറെ സ്നേഹിക്കുന്നയാളിന് ഹൃദയപൂർവ്വം സമ്മാനിക്കാൻ നാം തെരഞ്ഞെടുക്കുന്നതും ചുവന്ന റോസാപുഷ്പങ്ങളോ ചുവപ്പ് നിറമുള്ള പൂക്കളോ ആയിരിക്കും.

ചുവപ്പ് നിറത്തിലുള്ള വസ്ത്രം അണിഞ്ഞിരിക്കുന്ന സ്ത്രീയെ കാണാൻ തന്നെ എന്ത് ഭംഗിയാണ്. എന്ത് സൗന്ദര്യമാണ്. മനസിലുള്ള പ്രണയത്തെ പ്രിയപ്പെട്ടവരെ അറിയിക്കാൻ ചുവപ്പ് നിറത്തിലുള്ള വസ്ത്രത്തെക്കാൾ മറ്റെന്താണ് യോജിക്കുക. അതുപോലെ പ്രിയപ്പെട്ടവനെ ആകർഷിക്കാൻ ചുണ്ടിൽ ചുവപ്പ് നിറത്തിലുള്ള ലിപ്സ്റ്റിക് അണിയുന്നതും ഒരു പ്രണയ സിംബലാണ്.

പക്ഷേ സ്ത്രീകളെ പോലെ തന്‍റെ പ്രണയഭാജനത്തെ ആകർഷിക്കാൻ പുരുഷന്മാർ ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാറില്ല. പാർട്ടികളിലും വിവാഹങ്ങളിലും അണിയുന്ന സ്യൂട്ടുകളിൽ ചുവപ്പ് കളറിലുള്ള സ്ക്വയർ പോക്കറ്റ് ഒഴിച്ചാൽ പുരുഷന്മാർക്കിടയിൽ ചുവപ്പ് അത്ര സാധാരണ നിറമല്ല.

വസ്ത്രങ്ങളിൽ ഉപയോഗിക്കപ്പെടുന്ന സ്ത്രീത്വം തുളുമ്പുന്ന നിറമാണ് ചുവപ്പെങ്കിലും മറ്റ് ചില സാഹചര്യങ്ങളിൽ പൗരുഷത്തെ ഉണർത്തുന്ന നിറം കൂടിയാണത്. അതായത് അപകടത്തെ പ്രതിനിധാനം ചെയ്യുന്ന നിറമാണ് ചുവപ്പ്. അക്രമത്തിന്‍റെയും ദേഷ്യത്തിന്‍റെയും യുദ്ധത്തിന്‍റെയും നിറം കൂടിയാണ് ചുവപ്പ്.

പ്രൗഢിയുടെ സിംബലാവുന്നതു പോലെ തന്നെ ജാഗ്രത പുലർത്താനും സമാധാനം പകരാനും ചുവപ്പ് നിറം നമ്മെ ഓർമ്മപ്പെടുത്തുന്നു. അടിസ്‌ഥാനപരമായി വാലന്‍റൈൻ ദിനത്തിൽ മനസിലുള്ള പ്രണയം അറിയിക്കാനുള്ള മനോഹരമായ നിറമാണ് ചുവപ്പ്.

ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ, ടെഡീസ്, പൂക്കൾ, കോസ്മെറ്റിക്കുകൾ, എന്തിനേറെ ചുവപ്പ് റാപ്പറിൽ പൊതിഞ്ഞ ഗിഫ്റ്റുകൾ അങ്ങനെ എന്തും തെരഞ്ഞെടുക്കാം. പ്രണയ നാളുകളിൽ ചുവപ്പ് നിറഞ്ഞ് ആഘോഷിക്കാം....

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...