ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്, “എവരി ക്രൈസിസ് കം വിത്ത് ആൻ ഓപ്പർച്ചുണിറ്റി” അതായത് പ്രതിസന്ധി ഘട്ടങ്ങൾ പുതിയ അവസരങ്ങളിലേക്ക് വഴി തുറക്കുമെന്ന്. ഈ ചൊല്ല് ഈ കൊറോണക്കാലത്ത് ഏറെ അർത്ഥവത്തായിരിക്കുന്നു.
വിദ്യാഭ്യാസം, ഐടി, ടെക്നോളജി എന്നിവയുമായി ബന്ധപ്പെട്ട് ധാരാളം തൊഴിലവസരങ്ങളാണ് നമുക്ക് മുന്നിലെത്തിയത്. ഇതിന് കാരണമായതോ ലോക്ക്ഡൗണും. ലോക്ക്ഡൗൺ കാലത്ത് എല്ലാവരിൽ നിന്നും അകന്ന് വീടിനകത്ത് ഒതുങ്ങി കഴിയേണ്ടി വന്ന സാഹചര്യത്തിൽ പ്രതിസന്ധിയെ അതിജീവിക്കാനുള്ള പുതിയ വഴികളെക്കുറിച്ചാണ് ഭൂരിഭാഗം പേരും ചിന്തിച്ചത്. ഈ അവസരത്തിൽ സോഫ്റ്റ്‍വെയർ, ഐടി, ഓൺലൈൻ ഡെലിവറി, വെർച്വൽ എജ്യുക്കേഷൻ, ആപ്ലിക്കേഷൻ എന്നിവയുടെ ഡിമാന്‍റ് വർദ്ധിച്ചു. സൂം ഏതാനും ദിവസങ്ങൾ കൊണ്ടാണ് കോടിപതിയായ ആപ്ലിക്കേഷനായി മാറിയത്. അതുപോലെ മറ്റ് ചില ആപ്ലിക്കേഷനുകളും.
ഈ പ്രതിസന്ധി ഘട്ടത്തിൽ കോച്ചിംഗ് കോഴ്സുകളും ഏറെ വർദ്ധിച്ചു. ഇത് നേരത്തെ തന്നെ ഡവല്പ്ഡായിരുന്നുവെങ്കിലും സ്ക്കൂൾ കോളേജ് അടച്ചതോടെ കോച്ചിംഗ് ക്ലാസുകളുടെ പ്രാധാന്യം ഒന്നു കൂടി വർദ്ധിച്ചു. ജോലി നഷ്ടപ്പെട്ട് വീട്ടിലിരിക്കുന്നവർക്കോ തൊഴിലന്വേഷകർക്കോ ബിസിനസ് ഡൗൺ ആയി ഇരിക്കുന്നവർക്കോ ആത്മവിശ്വാസമുണ്ടെങ്കിൽ ധൈര്യപൂർവ്വം ഇതൊരു ബിസിനസായി വികസിപ്പിക്കാവുന്നതാണ്.
വീട്ടിൽ ഇരുന്ന് കേക്ക് ഉണ്ടാക്കാം
വീട്ടിൽ ആരുടെയെങ്കിലും ബർത്ത് ഡേയോ വെഡ്ഡിംഗ് ആനിവേഴ്സറിയോ അതുമല്ലെങ്കിൽ ന്യൂബോൺ ബേബി വെൽക്കം ട്രീറ്റോ ആഘോഷിക്കുന്നുവെങ്കിൽ കേക്ക് കട്ടിംഗ് എന്നത് ഒഴിച്ചു കൂടാനാവാത്ത ഒന്നായിരിക്കുകയാണല്ലോ. മറ്റൊന്ന്, ഈ കൊറോണക്കാലം കേക്ക് ബിസിനസിന് വലിയൊരു അവസരമൊരുക്കിയെന്നതാണ്. ആളുകൾ കടയിൽ നിന്നും കേക്ക് വാങ്ങുന്നത് ഒഴിവാക്കിയിരിക്കുകയാണ്. അതിനാൽ സ്വന്തം താമസ സ്‌ഥലത്തിനടുത്ത് നിന്നോ അല്ലെങ്കിൽ സ്വന്തമായോ കേക്ക് തയ്യാറാക്കിയോ ഉപയോഗിക്കാനാണ് മിക്കവരും ഇഷ്ടപ്പെടുന്നത്. സ്വന്തമായി കേക്ക് തയ്യാറാക്കാനുള്ള ആത്മവിശ്വാസമുണ്ടെങ്കിൽ ഈ കല നിങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ മറ്റുള്ളവരെ കൂടി പരിശീലിപ്പിച്ച് മികച്ചൊരു വരുമാനം സ്വന്തം നിലയിൽ ഉണ്ടാക്കാവുന്നതേയുള്ളൂ.
ഇതേക്കുറിച്ച് മെറാക്കി ഹോം ബേക്കേഴ്സ് ദീപ്തി പറയുന്നതിങ്ങനെയാണ്,“ എനിക്ക് ബേക്കിംഗ് ഒത്തിരിയിഷ്ടമുള്ള കാര്യമാണ്. ഈ ലോക്ക്ഡൗൺ കാലത്താണ് എന്‍റെ ഈ ഇഷ്ടത്തിന് വളരെയേറെ വളർച്ചയുണ്ടായത്. വളരെ സിംപിൾ കേക്ക് മേക്കിംഗിൽ തുടങ്ങി കസ്റ്റമൈസ്ഡ് ഡിസൈനർ കേക്ക് വരെ തയ്യാറാക്കാൻ പഠിച്ചു. എന്‍റെ പരിചയക്കാരും അയൽക്കാരുമൊക്കെ എന്നെ നല്ലവണ്ണം പ്രോത്സാഹിപ്പിച്ചു. അതോടെ എന്‍റെ ഉത്സാഹവും ഏറി. അതെനിക്കൊരു നല്ല വരുമാന മാർഗ്ഗമായെന്ന് പറഞ്ഞാൽ മതിയല്ലോ.”
“ബേസിക് കേക്ക് പഠിച്ചെടുക്കാൻ 1500 മുതൽ 2000 രൂപ വരെ ചെലവു വരും. ഡിസൈനർ കേക്ക് തയ്യാറാക്കുന്ന വിധം പഠിക്കാൻ 3000 തുടങ്ങി 5000 രൂപ വരെ ചെലവ് വരും. ബേക്കിംഗിൽ അത്യാവശ്യം നല്ല അറിവും ആത്മവിശ്വാസവും കൈമുതലായിട്ടുള്ളവർക്ക് കേക്ക് മേക്കിംഗിൽ ഓൺലൈൻ ട്രെയിനിംഗ് നൽകി നല്ല വരുമാനമുണ്ടാക്കാം. ഇങ്ങനെയൊരവസരം വഴി തുറന്നു കിട്ടുന്നതോടെയുണ്ടാകുന്ന സന്തോഷം എത്രമാത്രമായിരിക്കുമെന്ന് ചിന്തിച്ചു നോക്കിക്കേ...