നിനക്ക് ആരാവാനാണ് ആഗ്രഹം... ഈ രാജ്യത്തിന്‍റെ പ്രസിഡന്‍റ് ആവണോ? ഇത്തരത്തിലുള്ള ചോദ്യങ്ങൾ സ്കൂളിൽ പഠിക്കുമ്പോൾ പെൺകുട്ടികൾ നേരിട്ടിട്ടുണ്ടാവാം.

കൽപ്പന ചൗള, ഇന്ദിരാഗാന്ധി.... ഇവരെപ്പോലെ ആവണം എന്നൊക്കെയാവും പെൺകുട്ടികൾ ഉത്തരം പറഞ്ഞിട്ടുണ്ടാവുക. എന്നാൽ വളർന്നു കഴിയുന്നതോടെ കരുത്തുള്ള സ്ത്രീയാവാനുള്ള ശ്രമങ്ങൾ എല്ലാം തന്നെ വീട്ടിൽ നിന്നും നാട്ടിൽ നിന്നും മുളയിലെ നുള്ളി നശിപ്പിക്കുന്ന സാഹചര്യത്തിലൂടെയാവും ഭൂരിപക്ഷവും കടന്നു പോവുക. ലിംഗവിവേചനത്തിന്‍റെ ഇരയായിരിക്കും പലരും.

സ്ത്രീയ്‌ക്ക് എന്തെങ്കിലും മേഖലയിൽ ലീഡറായി വളരാൻ ആണുങ്ങളെ അപേക്ഷിച്ച് ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വരുന്നു. കരുത്തുള്ള സ്ത്രീ ആകർഷകയല്ല എന്ന വിശ്വാസം പൊതുവെ സമൂഹത്തിനുണ്ട്. നേതൃത്വ ഗുണമുള്ള ആധികാരികതയുള്ള ആധിപത്യ ശേഷിയുള്ള സ്ത്രീകളിൽ പലരും ഉന്നതമായ സഥാനത്ത് എത്തിപ്പെടാതിരിക്കാനുള്ള കാരണം വളരെ ലളിതമാണ്. ആഗ്രഹം പ്രകടിപ്പിക്കാതിരിക്കലും വിപരീത ചിന്തയും എന്തു തെരഞ്ഞെടുക്കുന്നു എന്നുള്ളതും പ്രധാനമാണല്ലോ. സാദ്ധ്യതകളെക്കുറിച്ച് ബോധമില്ലാഞ്ഞിട്ടൊന്നുമല്ല. മനസ്സ് വേണ്ടെന്ന് വച്ചിട്ടു തന്നെയാണ് പലരും ഉയർന്നു വരാത്തത്. സ്ത്രീകൾക്ക് താൻ ഏർപ്പെടുന്ന മേഖലയിൽ വിജയിക്കാനായി ഒരു ഫണ്ടമെന്‍റൽ ഐഡന്‍റിറ്റി ഷിഫ്റ്റ് ആവശ്യമാണ്. വിജയിച്ച എല്ലാ സ്ത്രീകളും ഈ ഗുണം പ്രകടിപ്പിച്ചവരാണ്. സാമൂഹികവും സംഘടനാപരവുമായ വെല്ലുവിളികളെ പുരുഷന്മാരെ അപേക്ഷിച്ച് പതിൻമടങ്ങ് ശക്‌തിയോടെ എതിർത്തു തോൽപ്പിച്ചിട്ടാണ് ഉയർന്ന സ്‌ഥാനം അലങ്കരിക്കുന്ന സ്ത്രീകൾ വിജയ കീരിടം ചൂടിയിട്ടുള്ളത്. അഭിമാനിക്കാവുന്ന സംഗതിയാണിത്. സ്ത്രീയുടെ ശക്‌തി വെളിപ്പെടുന്ന വിജയവുമാണിത്.

മാറ്റം സാധ്യമാണ്

നിങ്ങളുടെ ഉള്ളിൽ ഉള്ള ശക്‌തിയെ തിരിച്ചറിയുക എന്നുള്ളത് പ്രധാനമാണ്. ആത്മവിശ്വാസത്തോടെ മുന്നേറാൻ ഇത് സഹായിക്കും. ഇങ്ങനെ തിരിച്ചറിവുണ്ടാവുന്നവർക്ക് പ്രസിഡന്‍റും ആവാൻ കഴിയും! ആത്മവിശ്വാസമാണല്ലോ ഒരാളെ മുന്നോട്ട് നയിക്കുന്ന ഘടകം. സമ്മർദ്ദങ്ങളെ അതിജീവിക്കാൻ സാധിക്കുന്നവർക്ക് തന്‍റെ ജോലിയിൽ നന്നായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. വിജയത്തിലേക്കുള്ള അടുത്ത ചവിട്ടുപടി കഠിനാധ്വാനമാണ്. പിന്നെ മനസ്സിലുള്ള ആശങ്ക അകറ്റുന്നതിന് കൗൺസിലിംഗും ചെയ്യേണ്ടതായി വരാം. കുറഞ്ഞ ആത്മവിശ്വാസം ഉള്ളവരെ ഉയർന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നവരായി മാറ്റാൻ കൗൺസിലിംഗിലൂടെ സാധിക്കും.

കരിയറിൽ ഉന്നതമായ സ്‌ഥാനം നേടിയെടുക്കുന്നതിനായി സമ്മർദ്ദ രഹിതമായ ജീവിതം നയിക്കേണ്ടത് ആവശ്യമാണ്. സ്വപ്നങ്ങളെ വിടാതെ പിന്തുടരുക എന്നതാവണം ലക്ഷ്യം. അതിനാൽ ഉള്ളിലുള്ള നിങ്ങളെ ആദ്യം തിരിച്ചറിയുകയാണ് വേണ്ടത്. വിജയത്തിലേക്കുള്ള കുതിപ്പ് യഥാർത്ഥത്തിൽ ആരംഭിക്കുന്നത് അപ്പോഴാണ്.

സ്വയം അറിയുക

സ്വന്തം കഴിവും ദൗർബല്യവും ജീവിതത്തിലെ ഉദ്ദേശ്യവും തിരിച്ചറിയുക എന്നുള്ളത് വളരെ പ്രധാനമാണ്. അതുവരെ നിങ്ങൾക്ക് അന്യമായിരുന്ന കാര്യങ്ങൾ ട്രൈ ചെയ്യണം. അപ്പോൾ നിങ്ങളുടെ യഥാർത്ഥ ശക്‌തി തിരിച്ചറിയാൻ കഴിയും. ശ്രമം നടത്താഞ്ഞാൽ എങ്ങനെയാണ് നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും എന്ന് നിശ്ചയിക്കാനാവുക.

“ഞാനെപ്പോഴും എന്തെങ്കിലുമൊക്കെ ട്രൈ ചെയ്‌തു കൊണ്ടിരിക്കും. പ്രത്യേകിച്ചു അധികം അറിവില്ലാത്ത കാര്യങ്ങൾ. അങ്ങനെയാണ് ഒരാൾ വളരുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.” യാഹുവിന്‍റെ സിഇഒ മരീസാ മേയർ പറയുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...