പ്രസവത്തിന് മുമ്പും ശേഷവും

ഗർഭകാലം സന്തോഷത്തിന്‍റെയും ആശങ്കകളുടെയും കാലമാണ്. ഗർഭകാലത്ത് ആവശ്യമായ പരിചരണങ്ങൾ സ്വീകരിക്കാതിരിക്കുന്നവരിലും കൃത്യസമയത്ത് ചികിത്സ നടത്താത്തവരിലുമാണ് പ്രസവ സമയം ഏറെ അപകടം പിടിച്ചതാവുന്നത്. അതുകൊണ്ട് ഈ സമയത്ത് വളരെയേറെ ശ്രദ്ധ പാലിക്കണം. പ്രസവം സുഖകരവും സുരക്ഷിതവുമാക്കാൻ ഇത് സഹായിക്കും.

ഗർഭകാലത്ത് ശരീരം ധാരാളം മാറ്റങ്ങൾക്ക്‌ വിധേയമാകുന്നു. ഇത്തരം മാറ്റങ്ങളെക്കുറിച്ച് കൃത്യസമയത്ത് ഡോക്‌ടറെ അറിയിച്ചിരിക്കണം. അങ്ങനെ ചെയ്യുന്ന പക്ഷം പ്രസവ സമയത്തനുഭവപ്പെടുന്ന പല പ്രശ്നങ്ങളും ഒഴിവാക്കാനാകും. ഏതെങ്കിലും പ്രശ്നങ്ങളുണ്ടായി തുടങ്ങുമ്പോഴേ ശരീരം അതിന്‍റെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങുമെന്നാണ് ഡോക്‌ടർമാർ അഭിപ്രായപ്പെടുന്നത്. ഇത്തരം ലക്ഷണങ്ങളെ അവഗണിക്കുകയാണെങ്കിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടാകാം.

സുരക്ഷിതമായ പ്രസവത്തിന്

  • ഗർഭകാലത്ത് കൂടെക്കൂടെ മൂത്രമൊഴിക്കാൻ തോന്നുന്നത് ഗുരുതരമായ പ്രശ്നമല്ല. ഗർഭാശയം വികസിക്കുന്നതിന് അനുസരിച്ച് മൂത്രാശയത്തിലുണ്ടാകുന്ന സമ്മർദ്ദത്തെ തുടർന്നാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാൽ മൂത്രമൊഴിക്കുമ്പോൾ നീറ്റലോ മറ്റോ അനുഭവപ്പെടുകയാണെങ്കിൽ ഡോക്‌ടറുടെ അഭിപ്രായം ആരായാം.
  • ഗർഭകാലത്ത് ഛർദ്ദിക്കാൻ തോന്നുന്നത് സ്വാഭാവികമാണ്. 50% കേസുകളിലും ഗർഭിണികൾ രാവിലെ ഉണർന്നെഴുന്നേറ്റാലുടൻ ഛർദ്ദിക്കുന്നു. ദിവസം മുഴുവൻ ഛർദ്ദി നീണ്ടുനില്‌ക്കുകയാണെങ്കിൽ ഡോക്‌ടറെ കാണാൻ മറക്കരുത്.
  • ഗർഭകാലത്ത് മലബന്ധമുണ്ടാകുന്നതും സ്വാഭാവികമാണ്. ഭക്ഷണ കാര്യങ്ങളിൽ അല്‌പം ശ്രദ്ധ പാലിച്ചാൽ ഈ പ്രശ്നം ഒഴിവാക്കാവുന്നതേയുള്ളൂ. ദ്രവ രൂപത്തിലുള്ള ഭക്ഷണം കഴിക്കാം. മാത്രമല്ല, നാരുള്ള പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുന്നതും ഈ പ്രശ്നമൊഴിവാക്കും.
  • ഗർഭസ്‌ഥ ശിശുവിന്‍റെ വളർച്ച അരക്കെട്ടിനെയും എല്ലുകളെയും സ്വാധീനിക്കും. തത്ഫലമായി ശരീരത്തിലും അരക്കെട്ടിലും വേദന അനുഭവപ്പെടും. ഇതിൽ നിന്നും രക്ഷനേടുന്നതിനായി സ്ലിപ്പറുകൾ അണിയാം. നടപ്പിലും ഇരുപ്പിലും അല്‌പം ശ്രദ്ധ പാലിക്കണം. ഡോക്‌ടറുടെ നിർദ്ദേശമനുസരിച്ച് വ്യായാമം ചെയ്യുന്നതിലൂടെ ഇപ്രകാരമുള്ള വേദനയിൽ നിന്നും മോചനം നേടാം.
  • ഗർഭകാലത്തെ നെഞ്ചെരിച്ചിൽ ചിലർ ഹൃദ്‌രോഗമായി തെറ്റിദ്ധരിക്കാറുണ്ട്. ഇതിന് ഹൃദ്‌രോഗവുമായി യാതൊരു ബന്ധവുമില്ല. എരിവുള്ളതും വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കിയും ഇടവിട്ട് ഭക്ഷണം കഴിച്ചും രാത്രിയിൽ ചൂടുപാൽ കുടിച്ചും ഒരുപരിധി വരെ നെഞ്ചെരിച്ചിൽ തടയാം. കിടക്കുമ്പോൾ തലയിണവെച്ച് തല ഉയർത്തി വെയ്‌ക്കാൻ ശ്രമിക്കുക. ശ്വാസതടസ്സംനിസ്സാരമായി തള്ളിക്കളയരുത്.
  • അവസാന മാസങ്ങളിൽ കാൽവണ്ണയിലും മറ്റും മസിലുകൾ വലിഞ്ഞുമുറുകി വേദനയുണ്ടാകാറുണ്ട്. ശരീരത്തിന് ആവശ്യമായ കാത്സ്യം കുറയുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. വേദനയുള്ള ഭാഗം തടവുക. വേദന കുറഞ്ഞു കഴിഞ്ഞാൽ അല്‌പനേരം നടക്കാം.
  • അവസാന മൂന്നുമാസങ്ങളിൽ മുഖത്തും കൈകാലുകളിലും പലർക്കും നീരുണ്ടാകാറുണ്ട്. ഇത് സ്വാഭാവികമാണ്.എന്നാൽ വളരെയധികം ശ്രമിച്ചിട്ടും നീര് കുറയുന്നില്ലെങ്കിൽ ഡോക്‌ടറെ കാണണം. രക്‌തസമ്മർദ്ദം കൂടുന്നതും ഇതിന് കാരണമാകാം. ഭക്ഷണത്തിൽ ഉപ്പിന്‍റെ അളവ് പരമാവധി കുറയ്‌ക്കുക. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുക. ഉറങ്ങുമ്പോൾ തലയിണയിൽ കാലുകൾ പൊക്കിവച്ച് ഉറങ്ങുക.
  • ഗർഭകാലത്ത് ലൈംഗികബന്ധം ആവാം. പക്ഷേ ഗർഭത്തിന്‍റെ ആദ്യത്തേയും അവസാനത്തേയും മൂന്ന് മാസങ്ങളിൽ ലൈംഗികബന്ധം പൂർണ്ണമായും ഒഴിവാക്കണം. മുമ്പ് ഗർഭം അലസിപ്പോയവരും ആദ്യപ്രസവത്തിൽ ഏതെങ്കിലും വിധത്തിലുള്ള സങ്കീർണ്ണതകൾ ഉണ്ടായവരും ഗർഭിണിയായിരിക്കുമ്പോൾ ലൈംഗികബന്ധം ഒഴിവാക്കുന്നതാണ് ഉചിതം. അവസാന മാസങ്ങളിലെ ലൈംഗിക ബന്ധം പലപ്പോഴും അണുബാധയ്‌ക്ക് കാരണമാകാറുണ്ട്.

അപകട ലക്ഷണങ്ങൾ

ഗർഭകാലത്ത് കാണുന്ന ചില ലക്ഷണങ്ങൾ നിസ്സാരമെന്ന് കരുതി തള്ളിക്കളയരുത്. കാരണം, ഇത്തരം ലക്ഷണങ്ങൾ മറ്റേതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങൾക്ക് വഴിവെയ്‌ക്കും. അവ കൃത്യസമയത്ത്‌ പരിഹരിച്ചാൽ പ്രസവം സുരക്ഷിതവും സുഗമവുമായി നടക്കും.

  • യോനി, നിപ്പിൾ എന്നിവയിലൂടെ രക്‌തസ്രാവമുണ്ടാകുക.
  • മുഖത്തും ശരീരത്തിലും അമിതമായനീർക്കെട്ട് ഉണ്ടാകുക.
  • കടുത്ത തലവേദന ഉണ്ടാവുന്നത് ഏതെങ്കിലും ഗുരുതരമായ രോഗലക്ഷണമായി മാറാം.
  • കാഴ്‌ചക്കുറവ് തോന്നുക.
  • വയറിനുള്ളിൽ ദുസ്സഹമായ വേദന അനുഭവപ്പെടുക.
  • വിറയലും പനിയുമുണ്ടാവുക.
  • യോനിയിലൂടെയുള്ള സ്രവം.
  • കുഞ്ഞിന്‍റെ അനക്കത്തിലുണ്ടാകുന്ന വ്യത്യാസം ഗുരുതരമായ സൂചനയാണ്.

മുൻകരുതലുകൾ

ശരിയായ രീതിയിൽ പ്രസവം നടന്നാലും ചിലരെ പ്രശ്നങ്ങൾ അലട്ടാറുണ്ടെന്ന് സ്‌ത്രീരോഗ വിദഗ്‌ധ ഡോ.സുനിതാ ചന്ദ്രൻ. പ്രസവ ശേഷംഅമ്മയ്‌ക്ക് സാധാരണനില കൈവരിക്കാൻ കുറച്ചു സമയമെടുക്കും. പ്രസവാനന്തരമുള്ള രക്‌തസ്രാവമാണ് ഗുരുതരമായ ഒരു പ്രശ്നം. ഇതൊരു സാധാരണ പ്രശ്നമാണെങ്കിലും ചിലപ്പോൾ ഏതെങ്കിലുമൊരു രോഗത്തിന്‍റെ ലക്ഷണമായിപരിണമിക്കാറുണ്ട്.

  • സിസേറിയനായാലും നോർമൽ ഡെലിവറിയായാലും ശരീരം ആവശ്യമില്ലാത്ത മ്യൂക്കസിനേയും പ്ലാസന്‍റൽ കലകളേയും രക്‌തത്തേയും പുറന്തള്ളും. പ്രസവശേഷം 2 മുതൽ 3 ആഴ്‌ച വരെ ഇത് തുടരും. ചിലപ്പോൾ 6 ആഴ്‌ചവരെ തുടരാം. ആ സമയത്ത്‌ സാനിറ്ററി പാഡുകൾ ഉപയോഗിക്കാം. എന്നാൽ രക്‌തസ്രാവം അമിതമാകുകയോ പനിയും കുളിരും അനുഭവപ്പെടുകയോ ചെയ്‌താൽ ഉടൻ വൈദ്യസഹായം തേടണം.
  • പ്രസവശേഷമുണ്ടാകുന്ന ഗുരുതരമായ പ്രശ്നമാണ് പോസ്‌റ്റ്‌പാർട്ടം ഹെമറേജ്. രക്‌തം അമിതമായി പോകുന്ന അവസ്‌ഥയാണിത്. പ്ലാസന്‍റ പൂർണ്ണമായും പുറത്തു പോകാതിരിക്കുക, പ്ലാസന്‍റയെ കൃത്രിമ മാർഗ്ഗമുപയോഗിച്ച് പുറത്തേക്ക് വലിക്കുക, പ്രസവ സമയത്ത്‌ ഗർഭാശയത്തിനും സെർവിക്‌സിനും മറ്റും മുറിവേല്‌ക്കുക തുടങ്ങിയവയാണ് ഇതിന് കാരണം. നമ്മുടെ നാട്ടിൽ പ്രസവത്തെ തുടർന്നുണ്ടാകുന്ന മരണങ്ങളിൽ 10% ഇക്കാരണത്താലാണ് ഉണ്ടാകുന്നത്.
  • പോസ്‌റ്റ്‌പാർട്ടം ഹെമറേജ് ആണോ എന്ന് സംശയം തോന്നിയാലുടൻ ഡോക്‌ടറെ കണ്ട് വേണ്ട ചികിത്സ തേടണം. ഒപ്പം ശുചിത്വ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ പുലർത്തുകയും ചെയ്യണം.
  • വിട്ടുമാറാത്ത പനിക്ക് പലപ്പോഴും അണുബാധയാണ് കാരണം. അതുകൊണ്ട് പനി നിസ്സാരമായി കാണരുത്.
  • സ്‌തനത്തിൽ മുഴയുണ്ടെങ്കിലോ കുഞ്ഞിന് പാലൂട്ടുമ്പോൾ വേദനയുണ്ടെങ്കിലോ വിദഗ്‌ദ്ധ ചികിത്സ തേടണം.
  • അനാവശ്യ ഗർഭധാരണം ഒഴിവാക്കാനായി ഗർഭ നിരോധനോപാധികൾ സ്വീകരിക്കാം. മുലയൂട്ടൽ സമയത്ത്‌ ഗർഭധാരണം നടക്കില്ലെന്ന തെറ്റിദ്ധാരണയരുത്.

ഒരു മഴ ദിവസം

വെളുപ്പാൻകാലത്തെ മൂടിപ്പുതച്ചുള്ള ഉറക്കം കുട്ടിക്കാലം മുതൽ ശ്രീലയ്ക്കു പ്രിയമാണ്. അമ്മ കൂടെക്കൂടെ വന്ന് കുലുക്കി വിളിക്കും.

“അല്‌പം കൂടി കഴിയെട്ടമ്മേ…” മധുരമായ ഉറക്കത്തിലേക്ക് വീണ്ടും കൂപ്പുകുത്തുമ്പോൾ അമ്മയുടെ ശകാരവർഷം അകലെ നിന്ന് കേൾക്കുമ്പോലെ നേർത്തുനേർത്തില്ലാതാകും.

ഒരു മയക്കം കൂടി കഴിഞ്ഞ് ആലസ്യത്തോടെ എഴുന്നേറ്റ് വരുമ്പോഴും അമ്മയുടെ പിറുപിറുക്കൽ തീർന്നിട്ടുണ്ടാകില്ല. “ഈ പഠിത്തം എന്നും ആയിക്കോ…നിന്നെ വിളിച്ച് വിളിച്ച് നാക്കിലെ വെള്ളം വറ്റി. അതിലും ഭേദം ഒരു ടേപ്പ് നിന്‍റെടുത്ത് വയ്ക്കുന്നതാ…” രാവിലെ തിരക്കു പിടിച്ച വീട്ടുജോലികൾക്കിടയിൽ ശ്രീലയെ ഉണർത്താനുള്ള പാഴ്ശ്രമം അമ്മയെ ശുണ്ഠി പിടിപ്പിക്കും.

അതൊക്കെ ഒരുകാലം! ഇപ്പോൾ… വിവാഹം കഴിഞ്ഞതോടെ അവളുടെ ജീവിതം പാടേ മാറിപ്പോയി. സുശാന്തിന് രാവിലെ എട്ടുമണിക്ക് ഓഫീസിൽ പോകണം. വെളുപ്പിന് എഴുന്നേറ്റാലേ ആ സമയമാകുമ്പോഴേക്കും ഭക്ഷണം റെഡിയാകൂ. പത്രക്കാരനും പാൽക്കാരനും ചിലപ്പോൾ എഴുന്നേൽക്കും മുമ്പേ എത്തും. അവൾക്ക് വല്ലാത്ത കുണ്ഠിതമാണപ്പോൾ തോന്നുക.

ആദ്യമൊക്കെ സുശാന്തിനോട് പറഞ്ഞുനോക്കി. പക്ഷേ എന്തുണ്ടാവാൻ! പകൽ മുഴുവനും ജോലിയെടുക്കുകയാണ് സുശാന്ത്. “രാവിലെ ഞാൻ അല്‌പം ഉറങ്ങട്ടെ, നിനക്ക് വേണമെങ്കിൽ പകൽ ഉറങ്ങിക്കൂടേ?” ഭർത്താവ് ഇങ്ങനെ ചോദിച്ചാൽ ഏതു ഭാര്യയ്ക്കുണ്ട് മറിച്ചൊരുത്തരം?

ശ്രീല പാൽക്കാരനോട് പറഞ്ഞു,“അല്‌പം വൈകി വന്നുകൂടെ…?”

“ധാരാളം സ്ഥലത്ത് പാൽ കൊടുക്കാനുണ്ട് ചേച്ചീ, അതെല്ലാം കഴിഞ്ഞ് ഈ വഴി മടങ്ങിയെത്തുമ്പോൾ ഒത്തിരി വൈകും.”

അന്നും പതിവുപോലെ കോളിംഗ്ബെൽ കേട്ട് ശ്രീലയുണർന്നു. പാൽക്കാരനാകും… പാത്രവുമെടുത്ത് ഉറക്കച്ചടവോടെ വാതിൽ തുറന്നു.

തണുത്ത കാറ്റ്… ശരീരമാകെ പെട്ടെന്ന് കമ്പനം കൊണ്ട ആവേശത്തിൽ അവൾ കണ്ണുവിടർത്തി നോക്കി. പുലരിയുടെ തുടിപ്പ് ആകാശത്ത് നിറയാത്ത പ്രഭാതം. കാർമേഘങ്ങൾ നിറഞ്ഞ് കിഴക്കൻ മാനത്ത് സൂര്യകിരണങ്ങൾ ഒളിച്ചു കളിക്കുന്നു. ശ്രീലയുടെ കണ്ണുകളിൽ നിന്ന് ഉറക്കം പെട്ടെന്ന് പറപറന്നു.

വേനൽക്കാലത്തിന് വിരാമമിട്ട് മഴയെത്തുകയാണ്. പെയ്യാൻ വിതുമ്പി നില്‌ക്കുന്ന ആകാശത്തേക്ക് നോക്കിയപ്പോൾ അവളുടെ മനസ്സ് മയിലിനെപ്പോലെ പീലിവിടർത്തി.

പാൽപാത്രവുമായി എത്രനേരം അങ്ങനെ നിന്നുവെന്ന് അവൾക്കും അറിയില്ലായിരുന്നു. കറുത്തമേഘങ്ങൾ. . തണുത്തകാറ്റ്… അവളുടെ ഹൃദയം പ്രേമഭരിതമായി.

പാൽ അടുക്കളയിൽ വെച്ച് അവൾ കിടപ്പുമുറിയിലേയ്ക്കോടി. വിടർന്ന ലജ്‌ജയോടെ സുശാന്തിന്‍റെ മുടിയിഴകൾ തഴുകിക്കൊണ്ട് അവൾ ആവേശത്തോടെ വിളിച്ചു. “ഒന്നെഴുന്നേൽക്കൂന്നേ… പുറത്തേക്ക് നോക്കൂ…”

“എന്താ പെണ്ണേ… ഉറങ്ങാനും സമ്മതിക്കില്ലേ…”

“ശാന്തേട്ടാ… ഒന്ന് നോക്ക്. പുറത്ത് മഴ പെയ്യാൻ പോകുന്നു. ”

“കൊള്ളാം… നിനക്കെന്തിന്‍റെ കേടാ? ജൂൺ മാസം കഴിയാറായി. ഇനി മഴക്കാലമായില്ലേ…” സുശാന്ത് കണ്ണുകൾ തിരുമ്മിയടച്ചു.

പക്ഷേ ശ്രീലയുണ്ടോ വിടുന്നു.  ജനൽ പാളികൾ മലർക്കേ തുറന്ന് അവൾ കെഞ്ചി. “ഒരു പ്രാവശ്യം! ഒന്ന് നോക്കെന്‍റെയേട്ടാ… ഇത്രയും സുന്ദരമായ ഈ കാഴ്ച കാണാതെ എങ്ങനെ ഉറങ്ങും?”

മഴക്കാർ നിറഞ്ഞ് അരണ്ട വെളിച്ചവും തണുത്ത കാറ്റുമുള്ള ഈ പുലരിയിൽ മനസ്സിലെ റൊമാന്‍റിക് ഭാവനകൾ സുശാന്തിനൊപ്പം ആസ്വദിക്കാൻ അവൾക്ക് വല്ലാത്ത കൊതി തോന്നി.

സുശാന്ത് പുതപ്പ് തലവഴി ശരിക്കും വലിച്ചിട്ടു. “എന്തൊരു കാറ്റാണിത്? നീയാ വാതിലടയ്ക്കുന്നോ ശ്രീ…”

“എന്നേക്കാൾ വലി ഉറക്കക്കൊതിയനാണ് നിങ്ങളും. അൺറൊമാന്‍റിക്!” ശ്രീല സുശാന്തിന്‍റെ പുതപ്പ് തട്ടിനീക്കി. അവൾ അപ്പോഴും പ്രതീക്ഷിച്ചു, സുശാന്ത് തന്നെ ചേർത്തുപിടിക്കുമെന്ന്. പക്ഷേ ഒന്നും സംഭവിച്ചില്ല.

ശ്രീല ഉദാസീനതയോടെ അടുക്കളയിലേക്ക് നടന്നു. ഇനി ചായ കാണുമ്പോഴെങ്കിലും ശാന്തേട്ടൻ ഉറക്കം വിട്ടെഴുന്നേൽക്കുമായിരിക്കും. ആ ജനാലയ്ക്കരികിലിരുന്ന് തണുത്ത കാറ്റേറ്റ് രണ്ടുപേർക്കും ചൂടുചായ നുകരാം. അപ്പോഴേക്കും മഴ തകർത്തെത്തും…

മുറ്റത്തേയ്ക്കിറങ്ങി ആദ്യമഴ നനഞ്ഞ്… മധുരതരമായ ഓർമ്മകളിൽ അവളുടെ മുഖത്ത് ചുവപ്പുരാശി പടർന്നു.

“ശ്രീ, നിനക്കെന്താ ഭ്രാന്തുണ്ടോ? രാവിലെ മനുഷ്യനെ മെനക്കെടുത്താൻ” പുതപ്പ് വലിച്ചെടുത്ത ദേഷ്യത്തിലാണ് സുശാന്ത്. ഈ പെണ്ണുങ്ങളൊക്കെ ഇങ്ങനെയാണോ?

ആരുടെയും പ്രശ്നങ്ങളെക്കുറിച്ചറിയേണ്ട, ഒരു ചിന്തയുമില്ല. രാത്രി ഞാനെത്ര വൈകിയാണ് വന്നതെന്ന് നിനക്കറിയില്ല. ഫാക്ടറിയിൽ ഒരു മെഷീൻ തകരാറായപ്പോൾ രാത്രി ഏറെ നേരം കാക്കേണ്ടിവന്നു. ക്ഷീണം തീർക്കാൻ അല്‌പം കൂടുതൽ ഉറങ്ങണമെന്ന് കരുതിയതാ. അപ്പോഴാ അവളുടെ മഴയും റൊമാൻസും! ഓവർടൈം ചെയ്തു പണമുണ്ടാക്കിയാലേ കുടുംബം നടക്കൂ.

അവൾക്കെന്താ? നേരം കളയാൻ ഒരു റേഡിയോ, ടിവി, മാസിക, അയൽപക്ക സന്ദർശനം. ഇതിനിടയിൽ ഞാനും കൂടണമത്രെ. എന്‍റെ വിഷമതകൾ എന്താ മനസ്സിലാക്കാത്തത്? ഉറക്കച്ചടവിന്‍റെ ദേഷ്യം സുശാന്തിൽ നിന്ന് വിട്ടൊഴിഞ്ഞിട്ടില്ല.

എഞ്ചിനീയറിംഗിനു പഠിക്കുമ്പോൾ എന്തെല്ലാം സ്വപ്നങ്ങളായിരുന്നു. ഐശ്വര്യ ഭരിതമായ ജീവിതം, സുഖസൗകര്യങ്ങൾ… പഠനം പൂർത്തിയായപ്പോഴാണ് യാഥാർത്ഥ ജീവിതത്തിന്‍റെ കഠോരത മനസ്സിലാകുന്നത്. നൂറുവാതിലുകൾ മുട്ടിയ ശേഷമാണ് ഇതുപോലൊരു ജോലിയെങ്കിലും സ്വന്തമായത്. ശമ്പളം അത്ര മെച്ചമല്ലെങ്കിലും കഴിഞ്ഞു കൂടിപ്പോകാമെന്ന ആശ്വാസം. ഈ സമ്മർദ്ദങ്ങൾക്കിടയിൽ ഭാര്യയുടെ ഇത്തരം പിടിവാശികൾ കണ്ടാൽ ആർക്കാണ് ദേഷ്യം തോന്നാതിരിക്കുക?

എട്ടുമണിയാകാൻ വളരെ കുറച്ച് സമയമേയുള്ളൂ. ബസ് കിട്ടുമോ എന്തോ? ഇവളെന്നെ ഭ്രാന്തു പിടിപ്പിക്കുമെന്ന് തോന്നുന്നു. സുശാന്ത് വേഗം ബാത്ത്റൂമിലേക്ക് കടന്നു.

അയാൾ തിരക്കുകൂട്ടുന്ന ശബ്ദം കേട്ടാണ് ശ്രീല ശ്രദ്ധിച്ചത്. “ആഹാ! എഴുന്നേറ്റോ? ഞാൻ ചായകൊണ്ടുവരാം.” തോളിൽ കൈവെച്ചുകൊണ്ട് അവൾ പറഞ്ഞു.

“നിനക്ക് ഒരു ശ്രദ്ധയുമില്ലല്ലോ ശ്രീ, എട്ടുമണിക്കുള്ള ബസ് ഇപ്പോൾ പോകും. നീയെന്താ എന്നോട് സമയം പറയാതിരുന്നത്?”

“ഇല്ല പറഞ്ഞില്ല, ഇന്ന് ശാന്തേട്ടൻ പോകുന്നില്ല.”

“അതെന്താ?” സുശാന്ത് ഞെട്ടിത്തിരിഞ്ഞു.

“കണ്ടില്ലേ. എന്തു നല്ല കാലാവസ്ഥ! ഇത്രയും റൊമാന്‍റിക്കായ ഈ നിമിഷങ്ങളെ നഷ്ടമാക്കി ആരെങ്കിലും ജോലിക്കു പോകുമോ?”

“അതുകൊള്ളാം! എന്താ നീയാണോ കമ്പനി മുതലാളി, എനിക്ക് ഇഷ്ടം പോലെ അവധി അനുവദിക്കാൻ…? ആ മെഷീൻ ഇന്നും ശരിയായില്ലെങ്കിൽ പണി മുടങ്ങും. എന്‍റെ ശമ്പളം വെട്ടിക്കുറയ്ക്കാനും മതി. ”

“അപ്പോൾ നിങ്ങൾക്ക് എന്നെക്കുറിച്ച് ഒരു ചിന്തയുമില്ല. എപ്പോഴും ജോലി തന്നെ. എങ്കിൽ പിന്നെ കല്യാണം കഴിക്കേണ്ടിയിരുന്നില്ല.” ശ്രീലയുടെ കണ്ണുകളിൽ ജലമൂറി.

“അങ്ങനെ പറയാതെ! നിന്നെപ്പോലൊരു ഭാര്യയെ പിന്നെയെങ്ങനെ എനിക്കു ലഭിക്കും?” കയ്യും മുഖവും തുടച്ച് സുശാന്ത് തമാശയായി ചോദിച്ചു. സംഭാഷണം കൈവിട്ടുപോകാൻ അയാൾക്കുംതാല്‌പര്യമുണ്ടായിരുന്നില്ല.

“എങ്കിൽ എനിക്കുവേണ്ടി ഒരു അവധിയെടുത്താലെന്താ? അതിന് കഴിയില്ലെങ്കിൽ ഈ പാവം വീട്ടുവേലക്കാരിയെ പറഞ്ഞുവിട്ടേക്കൂ…”

“ശ്രീ, രാവിലെ തന്നെ നീയെന്നെ വെള്ളം കുടിപ്പിക്കല്ലേ… മഴക്കാലം തുടങ്ങുന്നുവെന്ന് പറഞ്ഞ് ആർക്കെങ്കിലും അവധിയെടുക്കാൻ പറ്റുമോ?”

“കല്യാണം കഴിഞ്ഞിട്ട് പത്ത് കൊല്ലമൊന്നുമായില്ലല്ലോ. പത്ത് മാസമല്ലേ ആയിട്ടുള്ളൂ”

”ഇതാണു സ്ഥിതിയെങ്കിൽ ജോലിതുടരാൻ കഴിയുമോ? നിന്‍റെ പപ്പ നിന്നെ എനിക്കു കെട്ടിച്ചുതന്നത് ഈ ജോലി കണ്ടിട്ടാണെന്ന് മറക്കല്ലേ…”

“അതേ… പക്ഷേ പപ്പ അറിയുന്നില്ലല്ലോ എന്‍റെ അവസ്‌ഥ. ഈ നാട്ടിമ്പുറത്ത്, രാവും പകലും ഒരേ വീട്ടിൽ തന്നെ. പുറത്തു കൊണ്ടുപോകില്ല, മാർക്കറ്റിൽ കൊണ്ടുപോകില്ല. ഭക്ഷണം ഉണ്ടാക്കുക, കഴിക്കുക, ഉറങ്ങുക. ഈ നാലു ചുവരുകൾക്കുള്ളിൽ കഴിയുക. ഇതാണോ ജീവിതം?” ശ്രീയ്ക്ക് രോഷമടക്കാനായില്ല.

“ശരി മോളേ, നമുക്കെല്ലാം ശരിയാക്കാം. നീ ആദ്യം ബ്രേക്ക്ഫാസ്റ്റ് എടുത്ത് വെയ്ക്ക്. ”

“ബ്രേക്ക്ഫാസ്റ്റ് കമ്പനിയിൽ കിട്ടില്ലേ…ഞാനൊന്നും ഉണ്ടാക്കിയിട്ടില്ല. ചായയും ബ്രഡും…” വണ്ടിയുടെ ഹോൺ മുഴങ്ങിയപ്പോൾ സുശാന്ത് ദേഷ്യത്തോടെ ചെരിപ്പുകളിട്ട് പുറത്തേയ്ക്കോടി.

“എന്തൊക്കെ ആഗ്രഹിച്ചു. എന്നിട്ട് നടന്നതോ?” ശ്രീക്ക് സങ്കടം തോന്നി. ശാന്തേട്ടന് എനിക്കുവേണ്ടി ഒരു ദിവസം പോലും ചെലവഴിക്കാനില്ലെന്നോർത്തപ്പോൾ അവളുടെ മനസ്സാകെ കലങ്ങിമറിഞ്ഞു. കുറേനേരം അതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു അവൾ. പിന്നെ ശാന്തമായി വീട്ടുജോലികളിൽ മുഴുകി. ഇതിനിടയിൽ ശ്രീലയുടെ ഹൃദയം എന്തിനെന്നില്ലാതെ വിങ്ങി നിറയുന്നുണ്ടായിരുന്നു. അന്ന് ഏകാന്തത കൂടുതൽ വിരസമായി അവൾക്കനുഭവപ്പെട്ടു.

ആകാശത്ത് മേഘങ്ങൾ കറുത്ത മൂടുപടം വിരിച്ചിരിക്കുന്നു. ആദ്യത്തെമഴത്തുള്ളികൾ…! ശ്രീല വരാന്തയിൽ നിന്ന് മഴ നോക്കി നിന്നു. കാറ്റിനൊപ്പം ചരിഞ്ഞെത്തിയ മഴത്തുള്ളികൾ ദേഹത്തുവീണപ്പോൾ, തപിക്കുന്ന മനസ്സിൽ മഞ്ഞുവീണതുപോലെ…

നനഞ്ഞു വിറച്ച് എത്രനേരം ആ മുറ്റത്തു നിന്നുവെന്ന് അവൾക്കും ഓർമ്മയില്ല. മുത്തുകൾ പോലെ ആകാശത്ത് നിന്നും ചിന്നിച്ചിതറുന്ന മഴത്തുള്ളികൾ! കുട്ടിക്കാലത്ത് ആ മുത്തുകൾ വാരിയെടുക്കാൻ എത്രയോ ശ്രമിച്ചിട്ടുണ്ടെന്നോ? മഴയിലേക്ക് തുള്ളിച്ചാടിയിറങ്ങുമ്പോൾ അമ്മ വഴക്ക് പറയുമായിരുന്നു. മഴക്കുറുമ്പു കാട്ടി പനി പിടിപ്പിക്കുക തന്‍റെ പതിവായിരുന്നല്ലോ. പക്ഷേ ഒരു രോഗത്തിനും മഴയോടുള്ള തന്‍റെ പ്രണയത്തെ അകറ്റാനായില്ല.

മഴ നനഞ്ഞു വിറച്ചു തുടങ്ങിയപ്പോൾ ശ്രീല അകത്തേക്ക് നടന്നു. വസ്ത്രം മാറി റേഡിയോ ഓൺ ചെയ്ത് പാട്ട് കേൾക്കാൻ തുടങ്ങി. ദേഷ്യം മഴയിലും പാട്ടിലും തണുത്തു തുടങ്ങിയിരിക്കുന്നു. അപ്പോഴാണ് അവൾ സുശാന്തിനെക്കുറിച്ചോർത്തത്.

ശാന്തേട്ടൻ പറഞ്ഞത് ശരിയാണ്. താൻ വീട്ടിൽത്തന്നെ വിശ്രമം ആസ്വദിച്ച് കഴിയുന്നു. അദ്ദേഹമോ, രാവിലെ മുതൽ കമ്പനിക്കുള്ളിൽ ഇടതടവില്ലാതെ പണിയെടുത്ത് കഷ്ടപ്പെടുന്നു. “എന്‍റെ ഭോഷത്തം! ഇന്ന് ഞാനെന്തൊക്കെയാ കാട്ടിയത്, ദേഷ്യം കൊണ്ട്. ഭക്ഷണം പോലും നൽകിയില്ല.” അവളുടെ മനം കുറ്റബോധം കൊണ്ട് വിവശമായി. ശാന്തേട്ടൻ ഈ സമയം അരികിലുണ്ടായിരുന്നുവെങ്കിൽ… അവൾ വെറുതെ മോഹിച്ചു.

പെട്ടെന്നാണ് കോളിംഗ്ബെൽ മുഴങ്ങിയത്. ആരാവും ഈ സമയത്ത്. വാതിൽ തുറന്നപ്പോൾ ശ്രീലയ്ക്ക് വിശ്വസിക്കാനായില്ല. ശാന്തേട്ടൻ!

“എന്താ സുഖമില്ലേ?” അങ്ങനെ ചോദിക്കാനാണ് അവൾക്കപ്പോൾ തോന്നിയത്. ചോദ്യം കേട്ടപ്പോൾ സുശാന്തിന് ചിരിവന്നു.

“എന്‍റെ പെണ്ണേ, നീയൊന്നടങ്ങ്. ഞാൻ പറയട്ടെ.” സുശാന്ത് മുറിയിലേക്ക്കടക്കവേ അവളെ ചേർത്തു പിടിച്ചു.

“നീയല്ലേ രാവിലെ പറഞ്ഞത് ഇന്ന് പോകരുതെന്ന്? അത്യാവശ്യമുള്ളതുകൊണ്ടാണ് പോയത്. പക്ഷേ എങ്ങനെയാ മനസ്സുറയ്ക്കുക? മഴക്കാലം, തണുത്തകാറ്റ്, വീട്ടിൽ കുപിതയായ, സ്നേഹമയിയായ ഭാര്യ. പണിയൊക്കെ ഒരുവിധമൊരുക്കി ഹാഫ്ഡേ ലീവെടുത്തു, നിന്‍റെ കൂടെയിരിക്കാൻ.”

“ആകെ നനഞ്ഞിരിക്കുന്നു. പോയി വേഷം മാറി വരൂ, ഞാൻ ചായയെടുക്കാം.”

“ചായ പിന്നീടാകാം.” കുതറിമാറുന്ന ശ്രീയെ ബലമായി ചേർത്തുപിടിച്ചു അയാൾ. “ഇന്ന് മുഴുവൻ നമുക്കല്ലേ ശാന്തേട്ടാ, വെറുതെ അസുഖമുണ്ടാക്കേണ്ട.” ആ ശരീരത്തോട് ചേർന്നു നിൽക്കുമ്പോൾ ഒരിക്കലും വിട്ടുപിരിയാൻ ആഗ്രഹിക്കുന്നില്ലെങ്കിലും അവൾ കൈകൾ ബലമായി മാറ്റി അലമാരയിൽ നിന്ന് വസ്ത്രങ്ങളെടുത്തു.

“രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല. അല്ലേ…?”

“ഉവ്വല്ലോ… ഞാൻ ചപ്പാത്തിയും ചിക്കനും കഴിച്ചു.”

“അതെയതെ… ഞാൻ വയറുനിറയെ മസാല ദോശയും.”

“അതുശരി. എന്നാൽ ചായയ്ക്കൊപ്പം എന്തെങ്കിലും കഴിക്കാനും കൊണ്ടുവാ…”

“അതെന്തിനാ? വയറ്റിൽ നിറയെ കോഴിക്കറിയും ചപ്പാത്തിയുമല്ലേ…?” അവൾ കൃത്രിമഗൗരവത്തോടെ ചോദിച്ചു.

“അതേ, മസാല ദോശയായാലും മതി.” പിണങ്ങിയിരുന്ന ഭാര്യയും തന്നെപ്പോലെ പട്ടിണിയാണെന്ന് സുശാന്തിനറിയാം. അവൾ കൊണ്ടു വന്ന കടുപ്പമുള്ള ചൂടുചായയ്ക്ക് നല്ല രുചി. ഒരു ഗ്ലാസ്സ് ചായ കൂടി ഒഴിക്കാനുള്ള ശ്രമത്തിനിടെയാണ് അബദ്ധത്തിൽ അത് സംഭവിച്ചത്. ചായക്കോപ്പ കിടക്കയിലേക്ക് മറിഞ്ഞു.

“അയ്യോ… ഈ വിരി മുഴുവൻ ചായയായല്ലോ…” നിസ്സാരകാര്യത്തിനും ശ്രീലയ്ക്ക് ടെൻഷൻ… ചായ വീണ വിരിപ്പെടുത്ത് ബക്കറ്റിലെ വെള്ളത്തിലിട്ട്, അലമാരയിൽ നിന്ന് മറ്റൊരു കിടക്കവിരി തപ്പിയെടുക്കവേ അവൾ പറഞ്ഞു, “ഇപ്രാവശ്യം വീട്ടിൽ പോയി വരുമ്പോൾ ആ രണ്ട് പുതിയ പുതപ്പുകൾ കൊണ്ടുവരണം. ഇതെല്ലാം മുഷിഞ്ഞു.”

“ശ്രീ, ആ പുതപ്പുകൾ ഞാൻ അമ്മയ്ക്ക് കൊടുത്തല്ലോ”

“ആഹാ… എന്നിട്ടെന്നോട് പറഞ്ഞില്ലല്ലോ? ആ പുതപ്പുകൾ എന്‍റെ അമ്മ നൽകിയതല്ലേ. അപ്പോൾ ഞാനറിയണ്ടേ ഇതെല്ലാം…?” ശ്രീലയുടെ സ്വരത്തിലെ ഈർഷ്യ സുശാന്ത് തിരിച്ചറിഞ്ഞു.

“നീയെന്‍റേതല്ലേ പെണ്ണേ, അപ്പോൾ നിന്‍റെ സാധനങ്ങളും എന്‍റേതല്ലേ” അവളെ അനുനയിപ്പിക്കാനുള്ള ശ്രമത്തോടെ, അയാൾ ആ കൈകളിൽ ബലമായി പിടിച്ചടുപ്പിച്ചു.

പക്ഷേ, അവൾക്കത് അംഗീകരിക്കാനായില്ല. ഞാനെത്ര ഇഷ്ടത്തോടെ സൂക്ഷിച്ചതാണവ. എന്നിട്ട് എന്നോട് ഒരുവാക്ക് ചോദിക്കാതെ ശാന്തേട്ടൻ… “സോറി മോളേ, ഞാനറിഞ്ഞില്ല അതൊന്നും. അച്‌ഛനമമ്മമാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു നടത്തേണ്ടത് നമ്മളല്ലേ. എത്ര കഷ്ടപ്പെട്ടാണ് ഈനിലയിലേക്ക് നമ്മെ അവർ വളർത്തിയത്? അവരെ ഞാൻ സഹായിച്ചില്ലെങ്കിൽ പിന്നാരു ചെയ്യും?”

“ആയിക്കോ, അവരുടെ കാര്യം മാത്രം മതിയല്ലോ. എനിക്കിഷ്ടമുള്ള സാധനങ്ങൾ മറ്റുള്ളവർക്ക് കൊടുക്കുന്നത് ഞാൻ സഹിക്കില്ല.” ശ്രീല വിടാനുള്ള ഭാവമില്ല.

“നീയിങ്ങനെ അതുമിതും പറഞ്ഞ് എന്നെ ദേഷ്യം പിടിപ്പിക്കാതെ ശ്രീ. എന്തിനും ഒരതിരുണ്ട്.” സുശാന്തിന്‍റെ സ്വരം ഉയർന്നു. ആഞ്ഞടിച്ച കാറ്റിൽ വാതിൽപ്പാളികൾ ശക്‌തിയായി തുറന്നടഞ്ഞു.

“പിന്നേ, നിങ്ങളെന്നെ എന്തു ചെയ്യുമെന്നാ…?” ശ്രീല വാതിൽ ചേർത്തടയ്ക്കാനുള്ള ശ്രമത്തിനിടെ ദേഷ്യത്തോടെ പറഞ്ഞു. വെട്ടിത്തിരിഞ്ഞു നടക്കുമ്പോൾ മഴയത്ത് നനഞ്ഞ തറയിൽ കാൽ തെന്നി വീഴാനൊരുങ്ങി. സുശാന്ത് പെട്ടെന്ന് അവളെ താങ്ങിയെടുത്തു. കരുത്തുള്ള ആ കരങ്ങളിൽ ഒരു പോറലുമേൽക്കാതെ അമർന്നു നിന്നപ്പോൾ അവൾ ആ കണ്ണുകളിലേക്ക് ഉറ്റുനോക്കി. അവൾക്ക് എന്തോ പറയണമെന്നുണ്ടായിരുന്നു. പക്ഷേ അയാൾ ആ ചുണ്ടിൽ വിരൽ ചേർത്ത് അവളെ തടഞ്ഞു.

ആ കണ്ണുകളിൽ നിറയുന്ന പ്രേമപാരവശ്യം അവൾ ഇമയനക്കാതെ നോക്കി നിന്നു. ഈ മഴക്കുളിരിൽ താൻ ആഗ്രഹിച്ചത് ഈ നിമിഷങ്ങൾക്കായിരുന്നില്ലേ… എന്നിട്ട് താനെന്താണ് ചെയ്തത്. വെറുതെ വഴക്കടിക്കുകയായിരുന്നില്ലേ. ഈ സ്നേഹം തിരിച്ചറിയാഞ്ഞിട്ടല്ല. എന്നിട്ടും എന്തിനായിരുന്നു ഈ ദുശാഠ്യം. അവൾക്കു കുണ്ഠിതം തോന്നി.

ആ മനസ്സ് വായിച്ചറിഞ്ഞ പോലെ സുശാന്ത് അവളെ നെഞ്ചോട് ചേർത്തു. അപ്പോൾ പുറത്ത് മഴ പെയ്തൊഴിയുന്നത്, മനസ്സിൽ മറ്റൊരു മഴ നിറഞ്ഞു കവിയുന്നത് ഒരു സ്വപ്നം പോലെ അവളറിഞ്ഞു.

നിന്നെ കാണാൻ എന്തുഭംഗി…

എന്തുഭംഗി നിന്നെക്കാണാൻ…” എന്ന് ആരെങ്കിലുമൊന്നു പ്രശംസിച്ചാൽ കോരിത്തരിക്കാത്ത കൗമാരക്കാരുണ്ടോ? സ്വന്തം സൗന്ദര്യത്തിന്‍റെ മായക്കാഴ്‌ചയ്‌ക്ക് മുന്നിൽ മനസ്സ് വർണ്ണശബളമാകുന്നത് നമുക്ക് തൊട്ടറിയാം. 14 വയസ്സിനും 21 വയസ്സിനുമിടയിലാണ് ഒരു വ്യക്‌തിയുടെ ശരീരത്തിലെ ആന്തരികവും ബാഹ്യവുമായ കോശങ്ങൾ കൂടുതൽ ക്രിയാത്മകമായിരിക്കുക. കൂടാതെ ഈ സമയത്ത് ശരീരം ഏറെ മാറ്റങ്ങൾക്ക് വിധേയമാകുന്നു. അതോടൊപ്പം തന്നെ മനോവിചാരങ്ങളും മാറുന്നു. തന്‍റെ യൗവനത്തുടിപ്പുകൾ അതിമനോഹരമാക്കി നിലനിർത്തുന്നതിനെക്കുറിച്ചായി പിന്നെ ഇവരുടെ ചിന്തയത്രയും. അതോടെ, ചർമ്മത്തെ സുന്ദരമാക്കാൻ സഹായിക്കുന്ന സൂത്രങ്ങളൊക്കെ പരീക്ഷിച്ചു തുടങ്ങുകയായി.

കൗമാര മനസ്സിന്‍റെ ഈ ആകുലതകളെയാണ് വൻകിട കോസ്‌മെറ്റിക്‌ കമ്പനികളും ചൂണ്ടയിട്ട് കൊരുക്കുന്നത്. ആന്‍റി ഏജിംഗ് ഇൻഡസ്‌ട്രിയുടെ അഭൂതപൂർവ്വമായ വളർച്ച സൗന്ദര്യ പരിചരണ രംഗത്ത് നൂതനമായ ഏറെ കണ്ടുപിടിത്തങ്ങൾക്ക് വഴിവെച്ചു. ഇങ്ങനെ പോയാൽ ഈ ബിസിനസ്സ് 43 ബില്യൺ പൗണ്ടിൽ എത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ എല്ലാത്തരത്തിലുമുള്ള ബ്യൂട്ടി സ്‌കിൻ ക്രീമുകളും ബോട്ടോക്‌സ് പോലുള്ള വിലയേറിയ ട്രീറ്റ്‌മെന്‍റും ഉൾപ്പെടും.

ആന്‍റി ഏജിംഗ് ഉല്പന്നങ്ങളുടെ വിപണിയിൽ കഴിഞ്ഞ അഞ്ച് വർഷമായിഅമേരിക്കയാണ് ഒന്നാം സ്‌ഥാനത്ത്. തൊട്ടു പിന്നാലെ തന്നെ ബ്രിട്ടനുമുണ്ട്. ഈ രാജ്യങ്ങളിൽ ഓരോ വർഷവും സ്ത്രീകൾ സൗന്ദര്യവർദ്ധക വസ്‌തുക്കൾക്കായി മാത്രം വിനിയോഗിക്കുന്ന തുക കേട്ടാൽ നിങ്ങൾ ഞെട്ടും, 650 മില്യൺ പൗണ്ട്! ഇന്ത്യയിൽ ഇത് 200 കോടിരൂപയാണ്. ഇന്ത്യയിൽ മാത്രം പ്രതി വർഷം 1,200 കോടിയിൽ കൂടുതൽ രൂപയുടെ ചർമ്മസംരക്ഷണ ഉല്പന്നങ്ങൾ വിറ്റഴിയിക്കുന്നുണ്ട്.

ആന്‍റി ഏജിംഗ് ഉത്പന്നങ്ങളോട്‌ ആളുകൾക്കുള്ള താല്‌പര്യമാണ് വിപണിയുടെ ഈ കുതിച്ചുചാട്ടത്തിനു പിന്നിൽ. മുഖത്ത് ഒറ്റ ചുളിവ് പോലുമില്ലെങ്കിലും അതിനെക്കുറിച്ചുള്ള ആധിയാണ് മിക്കവർക്കും. അതവരെ ഇത്തരം ഉത്പന്നങ്ങൾക്ക് പിന്നാലെ പായാൻ പ്രേരിപ്പിക്കുന്നു. സൗന്ദര്യവർദ്ധകങ്ങൾ ഉപയോഗിക്കാൻ തുടങ്ങുന്നതോടെ പല വീടുകളിലും ബഡ്‌ജറ്റ് തന്നെ താളം തെറ്റുന്നു.

പരസ്യങ്ങളുടെ മായാജാലം

സുന്ദരിയാകാൻ ഇഷ്‌ടമില്ലാത്തവരായി ആരാണുള്ളത്? നിങ്ങളുടെ സൗന്ദര്യവും ചെറുപ്പവും കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന ഉത്പന്നമെന്ന് ടിവി പരസ്യത്തിലെ സുന്ദരി പറയുമ്പോൾ ആരുമൊന്ന് കൊതിച്ചു പോകും. കറുത്തവരെ വെളുപ്പിക്കാൻ, തടിച്ച വരെ മെലിഞ്ഞ സുന്ദരികളാക്കാൻ, ചെറുപ്പവും യൗവനവും നിലനിർത്താൻ തുടങ്ങി നിങ്ങളുടെ പോരായ്‌മകളെല്ലാം പരിഹരിക്കാമെന്ന് പറഞ്ഞ് പരസ്യങ്ങൾ ഇങ്ങനെ സദാ പിന്നാലെ കൂടുമ്പോൾ ടീനേജുകാർ പോലും മുഖത്ത് ചുളിവുകളുണ്ടോ എന്ന്‌ തിരയാൻ തുടങ്ങും.

ചുളിവുകൾ പ്രായക്കൂടുതലിന്‍റെതാണെന്ന കാര്യം പോലും ഈ കൗമാരക്കാർ ഓർക്കാറില്ല. ലക്‌സാണ് തന്‍റെ സൗന്ദര്യത്തിന്‍റെ രഹസ്യമെന്ന് ഐശ്വര്യ റായിയും, ദീദി ഷാംമ്പൂവാണ് തന്‍റെ മുടിയഴകിന്‍റെ കാവൽക്കാരിയെന്ന് സംവൃത സുനിലും വെളിപ്പെടുത്തുമ്പോൾ സെലിബ്രിറ്റികളുടെ സൗന്ദര്യത്തിന്‍റെ രഹസ്യമെന്തെന്ന് തേടിയലയുന്ന കൗമാരക്കാർക്ക് അതൊരു ബ്രേക്കിംഗ് ന്യൂസ്‌ തന്നെ! പല തൊഴിൽ മേഖലയിലും സൗന്ദര്യം തന്നെ മാനദണ്ഡം. ചെറുപ്പമായിരിക്കുക എന്നതാണ് പല പ്രൊഫഷനും ഇന്ന് ആവശ്യപ്പെടുന്ന യോഗ്യത. നിങ്ങളുടെ സൗന്ദര്യം ചിലപ്പോൾ നിങ്ങൾക്ക് കമ്പനിയെ റെപ്രസന്‍റ് ചെയ്യാനുള്ള ഗോൾഡൻ ചാൻസ് സമ്മാനിച്ചെന്നു വരാം. മാത്രമല്ല, 28-ാം വയസ്സിൽ കമ്പനി സിഇഒ ആയ നിങ്ങൾക്ക് 32ൽ മാനേജിംഗ് ഡയറക്‌ടറുടെ കസേര വരെ സ്വന്തമാക്കാം!

പ്ലാസ്‌റ്റിക് സർജറി: ചില യാഥാർത്ഥ്യങ്ങൾ

ലോകം മുഴുവൻ പ്ലാസ്‌റ്റിക് സർജറിയുടെ പിന്നാലെ പോകുന്ന കാലമാണിത്. ഏതു വിരൂപനും കൃത്രിമമായി സൗന്ദര്യം  കൈവരിക്കാം. എന്നാൽ ഇതെത്ര മാത്രം സുരക്ഷിതമാണ് എന്നതിനെക്കുറിച്ച് അധികമാരും ചിന്തിക്കാറില്ല.

പ്ലാസ്‌റ്റിക് സർജറി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

  • സർജറിയുടെ ഫലം എപ്പോഴും സുരക്ഷിതമാകണമെന്നില്ല. സർജറി കൊണ്ട്‌ മറ്റൊരാൾക്ക് കിട്ടിയ ഗുണം നിങ്ങൾക്ക്‌ കിട്ടണമെന്നുമില്ല.
  • ഏതുതരം സർജറിയിലും എന്തെങ്കിലും അപകടം പതുങ്ങിയിരിപ്പുണ്ടാകാം. അത് മറക്കാതിരിക്കുക.
  • സർജറിക്ക് ശേഷമുള്ള റിക്കവറിക്ക്‌ ഏറെ സമയമെടുക്കും. ദീർഘനേരം വേദനയുണ്ടായാൽ അത് സഹിക്കാൻ ബുദ്ധിമുട്ടായിരിക്കും. ചിലപ്പോൾ പൂർണ്ണമായും ഭേദമാകാൻ മാസങ്ങൾ തന്നെ വേണ്ടി വരും.
  • ചർമ്മത്തിലും ആന്തരിക പാളിയിലുമുള്ള കലകളെ സർജറി ദോഷകരമായി ബാധിക്കും.

എന്താണ് മുഖക്കുരു?

കൗമാരപ്രായത്തിലെത്തുന്നതോടെ മുഖക്കുരു ശല്യക്കാരനാവുകയായി. പലപ്പോഴും ചികിത്സയും ആന്‍റി പിമ്പിൾ ക്രീമുമൊന്നും ഫലപ്രദമാകണമെന്നില്ല.  ആന്തരികവും ബാഹ്യവുമായ ഘടകങ്ങൾ കൊണ്ടാണ് പലപ്പോഴും കൗമാരത്തിൽ മുഖക്കുരു പ്രത്യക്ഷപ്പെടുന്നത്. കുറച്ചുനാൾ കഴിയുന്നതോടെ അവ താനേ മാറിക്കൊള്ളും. മറിച്ച്, അതിനെ  തടയാൻ നോക്കുമ്പോഴാണ് അത് അപകടകാരിയായി മുഖത്താകെ പടരുന്നത്. മുഖക്കുരു ഉണ്ടാക്കുന്ന അടയാളങ്ങൾ ഇല്ലാതാക്കാൻ ചികിത്സ ചെയ്യാം. ഭൂരിഭാഗം കുട്ടികളും വരാൻ പോകുന്ന വാർദ്ധക്യത്തെ തടയാനുള്ള ശ്രമങ്ങൾക്കിടയിൽ സ്വന്തം ചെറുപ്പകാലം ശരിയായി ആസ്വദിക്കാറില്ലെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ബുദ്ധിപരമായി ഉന്നത നിലവാരം പുലർത്തുന്ന കുട്ടികളെപ്പോലും പരസ്യങ്ങളുടെയും ടിവിയുടെയും മായക്കാഴ്‌ചകൾ സ്വാധീനിക്കുന്നു. പല ഉൽപ്പന്നങ്ങളുടെയും യഥാർത്ഥ ഉപയോഗവും പാർശ്വഫലങ്ങളും അറിയാതെയാണ് കൗമാരക്കാർ ഉപയോഗിക്കുന്നത്. 14 മുതൽ 21 വയസ്സുവരെയെങ്കിലും മക്കളുടെ കാര്യങ്ങളിൽ അമ്മമാർ പ്രത്യേകം ശ്രദ്ധ ചെലുത്തിയാൽ മിഥ്യാധാരണകളിൽ നിന്നും അവരെ മാറ്റിനിർത്താൻ കഴിയും. ഈ പ്രായത്തിൽ അവരുടെ ചർമ്മത്തിന് പ്രത്യേക രാസവസ്‌തുക്കളുടെ ആവശ്യമില്ലെന്ന്‌ പറഞ്ഞു മനസ്സിലാക്കണം.

സൗഹൃദത്തിലെ അനാവശ്യ പ്രണയം

പണ്ടും ഇപ്പോഴും ആൺകുട്ടികളും പെൺകുട്ടികളും സ്കൂളുകളിലും കോളേജുകളിലും ഒരുമിച്ചു പഠിക്കുന്നു. എന്നാൽ ഇന്നത്തെ തലമുറ ജൻഡർ ന്യുട്രൽ ആണെന്ന് വേണമെങ്കിൽ പറയാം. അവർക്കിടയിൽ ആൺ പെൺ വ്യത്യാസങ്ങൾ വളരെ കുറവാണ്. സ്‌കൂളുകളിൽ നിന്ന് കോളേജുകളിലേക്കും ജോലികളിലേക്കും അവർ ഇതേ യാത്ര തുടരുന്നു. ഒരാൺകുട്ടിയും പെൺകുട്ടിയും അല്ലെങ്കിൽ സ്ത്രീയോ പുരുഷനോ ഒരുമിച്ച് ഇരുന്നാലോ യാത്ര ചെയ്താലോ പ്രണയം ആണെന്ന് ലേബൽ ചെയ്യുന്ന കാലമൊക്കെ പോയി, എന്നാൽ ഇത്തരമൊരു സാഹചര്യത്തിൽ നിത്യജീവിതത്തിൽ സൗഹൃദങ്ങളും തെറ്റിദ്ധാരണകളും വർദ്ധിക്കുന്നത് സ്വാഭാവികമാണ്. നിങ്ങൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, അതുപോലൊരു സാഹചര്യം എപ്പോഴെങ്കിലും നിങ്ങളുടെ മുന്നിൽ വന്നിട്ടുണ്ടാകും, മിക്ക പെൺകുട്ടികളും ആ അവസ്ഥ നേരിട്ടിട്ടുണ്ടാകും, കാരണം അവരുടെ കളിയും ചിരിയും സൗഹൃദവും കരുതലുള്ള സ്വഭാവവും അവരെ പലപ്പോഴും ഇത്തരം അവസ്ഥകളിൽ എത്തിക്കുന്നു. പ്രണയം ആണെന്ന് തെറ്റിദ്ധരിപ്പിക്കുന്നു.

സ്‌കൂളിലും കോളേജിലും ജോലിസ്ഥലത്തും ആൺകുട്ടികളും പെൺകുട്ടികളും നല്ല സുഹൃത്തുക്കളായി മാറുകയും എതിർലിംഗത്തിൽ പെട്ടവരിലേക്ക് എളുപ്പത്തിൽ ആകർഷിക്കപ്പെടുകയും ചെയ്യുന്നത് സ്വാഭാവികമാണ്. പലപ്പോഴും അവരുടെ പെരുമാറ്റം സഹോദരങ്ങളെപ്പോലെയാണ്, പരസ്പരം തമാശ പറയുകയും തല്ലുകയും ചെയ്യുക. മറ്റുള്ളവരുടെ പ്രണയകാര്യങ്ങൾ ഓപ്പൺ ആയി പറയുക തുടങ്ങിയ സാഹചര്യങ്ങളിൽ, ആളുകൾ പലപ്പോഴും തെറ്റിദ്ധാരണകൾക്ക് ഇരയാകുന്നു.

സൗഹൃദത്തിന്‍റെ അതിരുകൾ അവർ അംഗീകരിക്കുന്നില്ല, പരസ്പരം ബഹുമാനവും മനസ്സിൽ സൂക്ഷിക്കുന്നില്ല, എന്നാൽ അതിന്‍റെ പ്രതികൂല ഫലങ്ങൾ എപ്പോഴെങ്കിലും അവർ നേരിടേണ്ടി വരികയും ചെയ്യുന്നു, അടുപ്പം പലപ്പോഴും ബന്ധങ്ങളിൽ തെറ്റിദ്ധാരണകളും വിള്ളലുകളും സൃഷ്ടിക്കുന്ന ഒരു സമയം വരുന്നു.

പലപ്പോഴും ഈ തെറ്റിദ്ധാരണകൾ വളർന്നാൽ പരസ്പരം സാന്നിദ്ധ്യം പോലും അസഹനീയമായിത്തീരും. ഈ സാഹചര്യം ഒഴിവാക്കാൻ, കൃത്യസമയത്ത് തിരിച്ചറിയേണ്ടത് പ്രധാനമാണ്. പ്രണയത്തിന്‍റെ പേരിൽ ബന്ധം വേർപെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, സുഹൃദ് ബന്ധം തകരുന്നത് തടയാതെ നോക്കാനെങ്കിലും കഴിയും.

ഒരു സുഹൃത്ത് നിങ്ങളുടെ സൗഹൃദത്തിന് അനാവശ്യമായ വഴിത്തിരിവ് നൽകാൻ ശ്രമിക്കുകയാണെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ നിങ്ങൾക്കത് താല്പര്യം ഇല്ലെങ്കിൽ, ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുന്നോട്ട് ഉണ്ടാകാൻ ഇടയുള്ള പ്രശ്നങ്ങൾ സംഭവിക്കുന്നത് തടയാം.

ട്രിഗർ പോയിന്‍റ്

സുഹൃത്തുക്കളിൽ ഒരാൾ നിങ്ങളെ വളരെയധികം ശ്രദ്ധിക്കുകയും കാര്യങ്ങൾ ചോദ്യം ചെയ്യുന്നത് ഒരു ശീലമായി മാറുകയും ചെയ്യുന്നുവെങ്കിൽ, അധിക പോസിസീവ് ഒരു ശീലമായി മാറുകയാണെങ്കിൽ, ഒരു വാണിംഗ് ബെൽ മുഴങ്ങുന്നത് മനസിലാക്കണം, കൂടാതെ സുഹൃത്ത് നിങ്ങൾക്ക് വിലകൂടിയ സമ്മാനങ്ങൾ നൽകുന്നു, ഒന്നും പറയാതെ ഒത്തുചേരലുകളിൽ നിങ്ങളുടെ പങ്ക് നൽകുന്നു. നിങ്ങളോട് അടുത്ത് വരാനും സംസാരിക്കാനും ഒഴികഴിവുകൾ കണ്ടെത്തുന്നത് അദ്ദേഹത്തിന് ഒരു ശീലമായി മാറുകയാണ്.

അവൻ മറ്റ് സുഹൃത്തുക്കളെ അവഗണിക്കുകയും നിങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുകയും ചെയ്യുന്നുവെങ്കിൽ, ചെറിയ തെറ്റിന് പോലും ക്ഷമാപണം നടത്തി അയാൾ നിങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്നു എങ്കിൽ, അത് നിങ്ങളോട് ഒരു റൊമാന്‍റിക് സമീപനം വളർത്തിയെടുക്കുന്നതിന്‍റെ സൂചനയായിരിക്കാം. അതിനാൽ, അവരെ കൃത്യസമയത്ത് തിരിച്ചറിയുക, നിങ്ങൾ അതിന് തയ്യാറായില്ലെങ്കിൽ ശ്രദ്ധിക്കുക.

എന്തുചെയ്യണം, എന്തുചെയ്യരുത്

നിങ്ങൾ അവനെ/ അവളെ ഒരു സുഹൃത്തായോ സഹപ്രവർത്തകനായോ മാത്രം പരിഗണിക്കുന്നു, എന്നാൽ നിങ്ങളുടെ സുഹൃത്ത് നിങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നുവെങ്കിൽ, അത് വളരെ മോശമായ ഒരു സാഹചര്യമായി മാറുന്നു. നിങ്ങൾക്ക് അത് അവഗണിക്കുകയോ ആഗ്രഹിക്കാതിരിക്കുകയോ ചെയ്യാം. പക്ഷേ സൗഹൃദം അവസാനിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല, എന്നാൽ ഈ പുതിയ സാഹചര്യം ഒഴിവാക്കാൻ നിങ്ങൾ തീർച്ചയായും ആഗ്രഹിക്കുന്നു. ഇത് ഉത്കണ്ഠയും വിഷാദവും സൃഷ്ടിച്ചേക്കാം. അപ്പോൾ, ഒരു വലിയ പരിധി വരെ, ആ ബന്ധത്തിന് എന്ത് സംഭവിക്കും എന്നത് സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. തിടുക്കത്തിലോ ദേഷ്യത്തിലോ എന്തെങ്കിലും നടപടിയെടുക്കുകയാണെങ്കിൽ, ആ വ്യക്തിയെ നഷ്ടപ്പെടാം.

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത് സംഭവിക്കുന്നത് തടയാം. എങ്ങനെയെന്ന് നോക്കാം-

ചില അതിരുകൾ

ചില അതിരുകൾ നിശ്ചയിക്കേണ്ടത് പ്രധാനമാണ്. ചിലപ്പോൾ നമ്മൾ മറ്റുള്ളവർക്ക് തെറ്റായ സിഗ്നലുകൾ അയച്ചേക്കാവുന്ന കാര്യങ്ങൾ ചെയ്യുന്നു. ഉദാഹരണത്തിന്,  നിങ്ങൾ അവനെ ഒരു കാമുകനെപ്പോലെ എവിടെ ആണെന്ന് ഇടയ്ക്കിടെ അന്വേഷിക്കുക. കപ്പിൾ പോകുന്ന പ്രണയ സ്ഥലങ്ങളിൽ അവനൊരുമിച്ചു പോവുക, അടുത്തിടപഴകുക, സംസാരിക്കുമ്പോൾ കൈകോർക്കുക, ഒരു കാരണവുമില്ലാതെ അവനെ പുകഴ്ത്തുന്നത് തുടരുക.

ഇത് പോലുള്ള ശീലങ്ങളും തെറ്റായ സൂചനകൾ നൽകും. പലപ്പോഴും തുറന്ന മനസ്സുള്ള പെൺകുട്ടികളാണ് ഇത് ചെയ്യുന്നത്. അക്കാര്യം അറിയാത്തവർ ഇതെങ്ങനെ എടുക്കും. കളിയും അമിത സൗഹൃദവും കരുതലുള്ള സ്വഭാവവും എളുപ്പത്തിൽ തെറ്റിദ്ധരിക്കപ്പെടുന്നവർക്ക് പ്രശ്‌നമുണ്ടാക്കുന്നു.

അതുപോലെ ഒരുമിച്ച് ഏതെങ്കിലും ആരാധനാലയത്തിൽ പോകരുത് എന്നതും പ്രധാനമാണ്. അത്തരമൊരു സ്ഥലത്തേക്ക് പോകുന്നത് സുഹൃത്തിനോട് നിങ്ങൾക്കും താല്പര്യം ഉണ്ടെന്നു തെറ്റിദ്ധരിച്ചേക്കാം. ഇതിനർത്ഥം നിങ്ങൾ ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു, കാരണം ഒരുമിച്ച് ക്ഷേത്രത്തിൽ പോകുന്ന ആളുകൾ പലപ്പോഴും അവരുടെ ബന്ധത്തിന് ദൈവത്തിന്‍റെ അംഗീകാരം തേടാൻ പോകുന്നതാണ്, നിങ്ങളുടെ സുഹൃത്ത് അങ്ങനെ ചിന്തിച്ചേക്കാം.

സത്യസന്ധത പുലർത്തുക

സുഹൃത്തിനോട് സത്യസന്ധത പുലർത്തേണ്ടത് പ്രധാനമാണ്. നിങ്ങൾക്ക് അവനോട് സമാനമായ വികാരങ്ങൾ ഇല്ലെന്നോ അവനോട് പ്രണയം തോന്നുന്നില്ലെന്നോ  തുറന്നു പറയുക. നിങ്ങളുടെ സൗഹൃദത്തെ നിങ്ങൾ വിലമതിക്കുന്നുവെന്നും ബന്ധം തകരാൻ ആഗ്രഹിക്കുന്നില്ലെന്നും പറയുക.  സംസാരിക്കുമ്പോൾ, ദേഷ്യം കാണിക്കുന്നില്ലെന്ന് ഉറപ്പാക്കുക.

മറ്റൊരു സുഹൃത്തിനോട് സംസാരിക്കുക

നിങ്ങളുടെ സുഹൃത്ത് സമ്മതം മൂളുന്നില്ലെങ്കിൽ, ഇടനിലക്കാരനായി പ്രവർത്തിക്കാൻ കഴിയുന്ന ഒരു പൊതു സുഹൃത്തിനോട് സംസാരിക്കുക. ഒരുപക്ഷേ ഈ മൂന്നാമത്തെ സുഹൃത്തിന് ഇത് നന്നായി വിശദീകരിക്കാനോ നിങ്ങളെ നയിക്കാനോ കഴിയും.

ഗോസിപ്പു പ്രശ്നമാക്കരുത്

എല്ലാ കാര്യങ്ങളും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കുന്ന ശീലം ചിലർക്കുണ്ട്. ഇത്തരം സെൻസിറ്റീവ് വിഷയങ്ങൾ സ്വകാര്യമായി സൂക്ഷിക്കുന്നതാണ് നല്ലത്. ഒരു നല്ല സുഹൃത്ത് അല്ലെങ്കിൽ സഹപ്രവർത്തകൻ എന്ന നിലയിൽ, അവന്‍റെ/അവളുടെ വികാരങ്ങളെ മാനിക്കേണ്ടത് കടമയാണ്, മറ്റുള്ളവരുമായി അതിനെക്കുറിച്ച് ഗോസിപ്പ് ചെയ്യരുത്. ഗോസിപ്പ് അവന്‍റെ/ അവളുടെ ചെവിയിൽ എത്തിയാൽ, സാഹചര്യം കൂടുതൽ വഷളാക്കുകയും ബന്ധത്തിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

ഇന്ത്യൻ പാരമ്പര്യം അല്ലെങ്കിൽ പുരുഷ സഹജാവബോധം ആൺകുട്ടികളെ എളുപ്പത്തിൽ ഇത്തരം തെറ്റിദ്ധാരണയുടെ ഇരകളാക്കുന്നു, മാത്രമല്ല അവരുടെ മുന്നിലുള്ള പെൺകുട്ടി അവരെ ഇഷ്ടപ്പെട്ടു തുടങ്ങിയെന്ന് അവർ സ്വയം ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.

സിനിമകളിലും മറ്റും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ‘കണ്ടോ അവൾ ചിരിച്ചെടാ…. എന്നൊക്കെ ഉള്ള വാചകങ്ങൾ സുഹൃത്തുക്കൾ പറയുന്നത് പലപ്പോഴും കേട്ടിട്ടുണ്ടാകും. ചില സിനിമകൾ പെൺകുട്ടിയുടെ തിരിഞ്ഞു നോട്ടത്തെ പ്രണയത്തിന്‍റെ പ്രകടനവുമായി ബന്ധിപ്പിച്ചിരുന്നു.  ഫിലിമിലെ പല ഡയലോഗുകളും പെൺകുട്ടിയുടെ പ്രണയത്തെ അവളുടെ പെരുമാറ്റത്തിലൂടെ മനസ്സിലാക്കാനാണ് പറയാതെ പറയുന്നത്. ഒരു പെൺകുട്ടിക്ക് ആൺകുട്ടിയോടുള്ള ഇഷ്ടത്തിന്‍റെ സൂചകമായി ആൺകുട്ടിയുടെ കൈയിൽ പിടിക്കുന്നത് പോലുള്ള രംഗങ്ങൾ പുരുഷ മാനസികാവസ്ഥയെ ആശയക്കുഴപ്പത്തിലാക്കുന്നു. ഇത്തരം ചെറിയ സംഭവങ്ങളെപ്പോലും പ്രണയവുമായി ബന്ധപ്പെടുത്തി പുരുഷ മാനസികാവസ്ഥയെ മാറ്റിമറിച്ചിരിക്കുകയാണ് ഇന്ത്യൻ ചലച്ചിത്ര സമൂഹം.

ഒരു പെൺകുട്ടിയായതിനാൽ, എത്രയോ തവണ ഈ കാര്യങ്ങൾ നിങ്ങൾ അനുഭവിക്കുകയും പുരുഷ സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും അകലം പാലിക്കുകയും ചെയ്യേണ്ടിവന്നിട്ടുണ്ടെങ്കിൽ, ഇത് നിങ്ങളുടെ സ്വന്തം സുരക്ഷയ്ക്കും ആവശ്യമാണ്.

നന്നായി സംസാരിക്കുന്ന, ചിരിക്കുന്ന, ഒരുമിച്ചു ഭക്ഷണം കഴിക്കുന്ന, നിങ്ങളെ കെയർ ചെയ്യുന്ന ഓരോ പെൺകുട്ടിയും സ്ത്രീയും പ്രണയത്തിലല്ല എന്ന് ആൺകുട്ടികൾ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. മറിച്ച് തനിക്ക് അങ്ങനെ ഒരു വ്യക്തിയാകാൻ നല്ല സുഹൃത്തും സഹപ്രവർത്തകനും, ആകാൻ കഴിയുമെന്ന വിശ്വാസം വളർത്തിയെടുക്കേണ്ടത് ആണിന്‍റെ ഉത്തരവാദിത്തം കൂടിയാണ്. സൗഹൃദവും സുഹൃത്തുക്കളും നല്ല ബന്ധങ്ങളും നഷ്ടപ്പെടുന്നതിനേക്കാൾ സാഹചര്യം സമയബന്ധിതമായി കൈകാര്യം ചെയ്യുന്നതാണ് നല്ലത്. യഥാർത്ഥ സുഹൃത്തുക്കളെയും വിശ്വസ്തരായ ആളുകളെയും കണ്ടെത്തുന്നത് വൈക്കോൽ കൂനയിൽ ഒരു സൂചി കണ്ടെത്തുന്നത് പോലെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് എല്ലാ ബന്ധങ്ങൾക്ക് ആവശ്യമായ പ്രാധാന്യം മാത്രം കൊടുക്കുന്നത് നന്നായിരിക്കും.

മദ്യപാനം ജീവിതത്തിന് ഹാനികരം

മദ്യത്തിന് കൂടുതൽ പണം ചെലവഴിക്കാൻ തയ്യാറായിക്കൊള്ളൂ, പേരുകേട്ട ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന വാർത്തയുടെ തലക്കെട്ടാണിത്. വിഷം  കുടിച്ച്‌ സ്വന്തം കീശയുടെ ഭാരം കുറയ്‌ക്കൂ എന്ന്. ഇതേ പത്രത്തിൽ മറ്റൊരു വാർത്തയും ഉണ്ടായിരുന്നു. മദ്യപാനിയായ ഭർത്താവ്‌ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർത്തകളിലെ ഈ വൈരുദ്ധ്യം മദ്യപാനത്തിന്‍റെ സാമൂഹിക പ്രശ്നങ്ങളിലേക്കും വിരൽചൂണ്ടുന്നു.

സ്‌റ്റാറ്റസ് സിംബൽ

മദ്യലഹരി  മൂത്ത് അച്‌ഛൻ മകനെ തലയ്‌ക്കടിച്ചു കൊന്നു, ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു തുടങ്ങിയ വാർത്തകൾ ഇന്ന് സാധാരണമാണ്. മദ്യപാനം കൊണ്ട്‌ എത്രയെത്ര കുടുംബങ്ങളാണ് നശിക്കുന്നത്. അതുകൊണ്ട് ആർക്കാണ് പ്രയോജനം? മദ്യ വ്യവസായത്തിനും സർക്കാരിനും കോടികളുടെ നേട്ടമാണ് ഉണ്ടാകുന്നത്. പണം മുടക്കുന്നവരെ തൃപ്‌തിപ്പെടുത്താൻ സംഗതി കലക്കനാക്കുന്നതിൽ മദ്യരാജാക്കൻമാരും മത്സരിക്കുന്നു.

ദൈനംദിന ജീവിതം അടിമുടി സ്‌റ്റൈലാവണമെന്ന് ആഗ്രഹിക്കുന്നവരാണ് യുവതലമുറ. എന്ത് അണിയണം, എന്ത് കഴിക്കണം എന്നിങ്ങനെ എന്തിലും ആധുനികതയുടെ സ്‌പർശം വേണമെന്ന്‌ അവർക്ക് നിർബന്ധമാണ്. അവരെ സംബന്ധിച്ച് മദ്യം കഴിക്കാത്തവർ ആണല്ല. വൈകുന്നേരം ഒരല്‌പം അല്ലെങ്കിൽ ആഴ്‌ചയൊടുവിലുള്ള രണ്ട് പെഗ്ഗ് സ്‌റ്റാറ്റസ്‌ സിംബലിന്‍റെ ഭാഗമാണ്. എന്നാൽ ഈ കൊലയാളി ശീലം സ്വീകരിക്കണോ വേണ്ടയോ എന്നുള്ളത് അവരെ സംബന്ധിച്ച് രണ്ടാമതായി വരുന്ന കാര്യം മാത്രമാണ്.

വെറുമൊരു രസത്തിനായി തുടങ്ങുന്ന മദ്യപാനം ക്രമേണ വ്യക്‌തിയുടെ ആരോഗ്യത്തെയും ഉറച്ച സാമൂഹിക ബന്ധങ്ങളെയും സാമ്പത്തിക സ്‌ഥിതിയെയും തകിടംമറിക്കുന്നു. മദ്യപാനം ഒരു വ്യക്‌തിയെ എല്ലാത്തരത്തിലും തകർക്കുന്നു എന്നർത്ഥം.

ഫാഷൻ

മദ്യത്തിന് പൂർണ്ണമായും അടിപ്പെടുന്ന വ്യക്‌തിക്ക് ലഹരിയില്ലാതെ ഒരു നിമിഷം പോലും പിടിച്ച് നില്‌ക്കാനാവില്ല. എവിടെ വേണമെങ്കിലും ആർക്കൊപ്പവും ഇരുന്ന്‌ മദ്യപിക്കാൻ ഇത്തരക്കാർക്ക് മടിയുണ്ടാവില്ല. പണ്ട് ഷാപ്പ് എന്നു വെച്ചാൽ നാട്ടിൻപുറത്തെ കള്ളുകുടിയന്മാരുടെ കേന്ദ്രമായാണ് കരുതിയിരുന്നത്. ഇന്ന് അതിനൊരു ബാർ കൾച്ചർ പരിവേഷം തന്നെ ലഭിച്ചു കഴിഞ്ഞു.

പബ്ബ് കൾച്ചർ വ്യാപകമായാൽ കള്ളുകുടിയന്മാർക്ക്‌ അതൊരു അടിയാകാനാണ് സാധ്യത. പബ്ബുകളിൽ ഹാർഡ് ലിക്കർ നിഷിദ്ധമാണെന്നതാണ് അതിനുള്ള പ്രധാന കാരണം. എന്നാൽ ആ നിയന്ത്രണവും ക്രമേണ പബ്ബുകൾ മറികടന്നേക്കുമെന്ന്‌ നിരീക്ഷിക്കപ്പെടുന്നു. കേവലം ബിയറിലും ബ്രഡ്‌ഡിലും മാത്രമൊതുങ്ങാതെ റം, ബ്രാൻഡി, വിസ്‌കി, വോഡ്‌ക തുടങ്ങിയ ‘ഹോട്ടു’കളും പബ്ബുകളിൽ സ്‌ഥാനം പിടിച്ചേക്കാം. പുതിയ കാലത്തിന്‍റെ ജീവിതരീതി എന്ന ലേബലിൽ പ്രചരിപ്പിക്കപ്പെടുന്ന ഇത്തരം കാര്യങ്ങൾ സാമൂഹികമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ജീവിതം ആസ്വദിക്കാൻ മദ്യപാനമാണ് ഉചിതമായവഴി എന്നാണ് പലരും വിശ്വസിക്കുന്നത്. എല്ലാ വേദനകളും മറക്കാനായി മദ്യത്തെ ‘സ്‌ട്രെസ്സ് ബസ്‌റ്റർ തെറാപ്പി’യായാണ് അവർ കരുതുന്നത്. മകന് 10-ാം ക്ലാസിൽ നല്ല മാർക്ക് കിട്ടിയാൽ, കൊച്ചുമകന്‍റെ പിറന്നാളിന് എന്നുവേണ്ട, ‘ഇവനില്ലാതെ’ എന്ത് ആഘോഷം എന്നു വിശ്വസിക്കുന്നവരാണ് മദ്യപർ. വേദന മറക്കാനും സന്തോഷിക്കാനുമൊക്കെ മദ്യം അടുത്ത കൂട്ടുകാരനാവുന്നു. മദ്യപാനം ഒരു ശീലമാകുന്നതോടെ കുടുംബത്തിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാകും. അഭിപ്രായഭിന്നതകൾ രൂക്ഷമായി ക്രമസമാധാനം നഷ്‌ടമാവും. മക്കളുടെ രോഗവും ട്യൂഷൻ ഫീസുമൊന്നും കുടുംബനാഥന് ഒരു പ്രശ്നമേ അല്ലാതാവും. മദ്യത്തിനു മുന്നിൽ വ്യക്‌തി ബന്ധങ്ങളും സാമൂഹ്യ മര്യാദകളും തികച്ചും നിഷ്‌പ്രഭമാവും.

സാമൂഹിക വിപത്ത്‌

റോഡപകടങ്ങളിൽ 30 ശതമാനവും മദ്യപാനം മൂലം സംഭവിക്കുന്നവയാണ്. സമൂഹത്തിലെ താഴെത്തട്ടിലുള്ളവരെ അപേക്ഷിച്ച് സമ്പന്ന കുടുംബങ്ങളിലുള്ളവരാണ് മദ്യം കൂടുതലായി ഉപയോഗിക്കുന്നത്. ഇക്കാര്യത്തിൽ മധ്യവർത്തി കുടുംബങ്ങളിലുള്ളവർ ഒട്ടും പിന്നിലല്ല. മദ്യപാനം ഒരു ശീലമായി മാറുന്നതോടെ മദ്യപാനിയ്‌ക്ക് സ്‌ഥലകാല ബോധം നഷ്‌ടപ്പെടുന്നു. അയാൾ രാവിലെ തൊട്ട് മദ്യം കഴിച്ചു തുടങ്ങും. അയാളുടെ ജോലിയും നഷ്‌ടപ്പെടുന്നതോടെ ഭാര്യയും കുഞ്ഞുങ്ങളും ബലിയാടുകളാവുന്നു.

ഡൽഹിയിലെ ഡി-അഡിക്ഷൻ സെന്‍ററുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകൻ ഡോ.ജിതേന്ദ്ര നാഗ്‌പാൽ പറയുന്നു. കടുത്ത മദ്യപാനിയായ ഒരാളെ മോചിപ്പിച്ചെടുക്കുക ശ്രമകരമാണ്. 65 മുതൽ 70% മദ്യപാനികളുടെയും ദാമ്പത്യജീവിതം തകർച്ചയിലേക്ക് കൂപ്പുകുത്തുമെന്നാണ് പഠനങ്ങൾ പറയുന്നത്. 10ൽ മൂന്ന് കേസ്സുകളിലും ഭർത്താവിന്‍റെ മദ്യപാനമാണ് വിവാഹമോചനത്തിന് പ്രധാന കാരണം. ചിലർ മദ്യലഹരിയിൽ ഭാര്യമാരെ അതിക്രൂരമായി മർദ്ദിക്കുന്നു. മറ്റുചിലർ വീട്ടുസാധനങ്ങൾ തകർത്താവും പക തീർക്കുക.

സമൂഹം മുമ്പത്തേക്കാൾ മദ്യത്തിന് അടിപ്പെടുന്നുവെന്നാണ് സാമൂഹിക ശാസ്‌ത്രജ്‌ഞന്മാർ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിൽ കൊഴുക്കുന്ന മദ്യ വില്‌പന അതിന് തെളിവാണല്ലോ. ബിയറിൽ നിന്നുള്ള ലൈറ്റ്‌ തുടക്കം അപകടകരമായ ‘ഹാർഡ് ഡ്രിങ്കി’ലേക്കാണ് പലരേയും നയിക്കുന്നത്. ഒരു കുപ്പി ബിയർ ഒരു പെഗ്ഗ് ഹാർഡ്‌ലിക്കറിന് തുല്യമാണ് എന്ന് തുടക്കക്കാർ പലപ്പോഴും തിരിച്ചറിയാറില്ല.

എന്തിനാണ് മനുഷ്യർ മദ്യത്തിന് അടിമകളാവുന്നത്? ഈ ചോദ്യത്തിന് പല ഉത്തരങ്ങളുണ്ടാവാം. മദ്യപാനം ദോഷകരമാണെന്ന് അറിയാമെങ്കിലും മദ്യത്തെ സ്‌നേഹിക്കുന്നയാൾ ഏതെങ്കിലും വിധത്തിലുള്ള വേദനയനുഭവിക്കുന്നവരായിരിക്കും. മദ്യത്തെ സ്‌നേഹിക്കുന്നവർക്ക് ഈ യാഥാർത്ഥ്യം ഉൾക്കൊള്ളാനാവില്ലെങ്കിലും മദ്യംകൊണ്ട് എന്തെങ്കിലുമൊരു പ്രയോജനമുണ്ടായതായി അവർക്കും ചൂണ്ടിക്കാട്ടാനാവില്ല. തെറ്റുകൾ തിരിച്ചറിഞ്ഞ് തിരുത്താനുള്ള മനുഷ്യന്‍റെ കഴിവിനെ ഇല്ലായ്‌മ ചെയ്യുക മാത്രമാണ് മദ്യം കൊണ്ടുള്ള ഏക ഗുണം. മദ്യം കുറഞ്ഞയളവിൽ കുടിച്ചാലും മസ്‌തിഷ്കത്തിന് സ്വന്തം തെറ്റുകളെ തിരിച്ചറിയാനോ തിരുത്താനോ കഴിയില്ല.

ഒരു വ്യക്‌തിയിൽ തെറ്റ് ചെയ്യാനുള്ള പ്രവണത 4.8% ആണെങ്കിൽ അതേ വ്യക്‌തി മദ്യപിച്ച ശേഷം തെറ്റ് ചെയ്യാനുള്ള പ്രവണത 19.8% ആയി വർദ്ധിക്കുന്നു. മദ്യപാനം മസ്‌തിഷ്‌കത്തിന്‍റെ പ്രവർത്തനത്തെ സാരമായി ബാധിക്കും.

ദീർഘകാല മദ്യപാനം മസ്‌തിഷ്‌ക നാശമുണ്ടാക്കും. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടി അത് വലുതാക്കാനും അമിതമായ മദ്യപാനം ഇടവരുത്തും. കരളുമായി ബന്ധപ്പെട്ട രോഗങ്ങളുടെ പ്രാരംഭ അവസ്‌ഥയാണിത്. കരളിനുണ്ടാവുന്ന തകരാറുമൂലമുണ്ടാകുന്ന രോഗമാണ് സീറോസിസ് ഓഫ് ലിവർ. മദ്യ സംസ്‌കാരം ശാരീരികവും മാനസികവും സാമൂഹികവുമായ ദുരന്തങ്ങൾ ക്ഷണിച്ചു വരുത്തും. മദ്യപിക്കുന്നവരുടെഎണ്ണം കൂടി വരുന്നതിനനുസരിച്ച്‌ ഡി-അഡിക്ഷൻ സെന്‍ററുകളുടെ എണ്ണവും കൂടി വന്നേക്കാം. അറിഞ്ഞുകൊണ്ട് ഈ അപകടത്തെ ക്ഷണിച്ചുവരുത്തി സുന്ദരമായ ജീവിതത്തെ നശിപ്പിക്കണോ?

മദ്യപാനം വ്യക്‌തിക്കും സമൂഹത്തിനും യാതൊരു ഗുണവും ചെയ്യുന്നില്ല. അതിനാൽ ആർക്കും പ്രയോജനകരമല്ലാത്ത ഈ ‘ഏർപ്പാട്‌’ ഇന്നുതന്നെ ഉപേക്ഷിക്കുന്നതല്ലേ നല്ലത്?

വാഗമൺ കാഴ്ചകൾ

കേരളത്തിന്‍റെ വിനോദസഞ്ചാര ഭൂപടത്തിൽ സുപ്രധാന സ്‌ഥാനമാണ് ഇക്കോ ടൂറിസം മേഖലയായ വാഗമണിന് ഇന്നുള്ളത്. കോട്ടയം, ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തുന്ന അത്യാകർഷകമായ ഈ മലയോര പ്രദേശം സഞ്ചാരികളുടെ പറുദ്ദീസയാണ്. പുൽത്തകിടികൾ നിറഞ്ഞ കുന്നുകൾ, മലഞ്ചെരിവുകൾ, ഹെയർപിൻ വളവുകൾ, തേയിലത്തോട്ടങ്ങൾ, തടാകം തുടങ്ങി കണ്ണിനു കുളിർമയേകുന്ന ഏറെ കാഴ്‌ചകളുണ്ടിവിടെ. ഇവിടുത്തെ കാഴ്‌ചകൾ ഓരോന്നും നമ്മെ ഉത്സാഹഭരിതരാക്കും. അത്രയേറെ പ്രശാന്ത സുന്ദരമാണ് വാഗമൺ.

തങ്ങൾ മല, മുരുകൻ മല, കുരിശുമല എന്നീ മൂന്നു മലനിരകളുടെ സങ്കലനമായ വാഗമൺ കണ്ടിട്ടില്ലെങ്കിൽ കേരളത്തിലെ ഏറ്റവും സുന്ദരമായ ഭൂപ്രദേശം നിങ്ങൾ കണ്ടിട്ടില്ല എന്നാണർത്ഥം. വർഷം മുഴുവൻ വിനോദസഞ്ചാരികളുടെ പ്രവാഹമാണ് ഇവിടേക്ക്. മഴക്കാലത്ത് യാത്ര അല്‌പം ബുദ്ധിമുട്ടുള്ളതാണ് എന്നൊഴിച്ചാൽ മറ്റ് മാസങ്ങളിലെല്ലാം തന്നെ ഇവിടെ നല്ല കാലാവസ്‌ഥയാണ്.

തങ്ങൾ പാറ, കുരിശുമല, ആശ്രമം, മലഞ്ചെരിവ്, തേയിലത്തോട്ടം, പൈൻ-യൂക്കാലിപ്‌സ് തോട്ടം, ഇൻഡോ- സ്വിസ് പ്രൊജക്‌ട്, തടാകം എന്നിവയാണ് ഇവിടുത്തെ പ്രധാന കാഴ്‌ചകൾ. പ്രത്യേക ജനുസ്സിൽപ്പെട്ട ചെറുതും വലുതുമായ നിരവധി സസ്‌തനികളും പക്ഷികളും ശലഭങ്ങളും വാഗമണിലുണ്ട്.

ലൊക്കേഷൻ

സമുദ്രനിരപ്പിൽ നിന്ന് 1100 അടി ഉയരത്തിലാണ് ഈ ഹിൽ സ്‌റ്റേഷൻ. കോട്ടയം, ഇടുക്കി ജില്ലകളുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശമാണിത്. കൊച്ചിയിൽ നിന്നും ഏകദേശം 100 കിലോമീറ്റർ അകലമുണ്ട്.  ട്രെയിൻ വഴി വരുമ്പോൾ കോട്ടയത്ത് ഇറങ്ങി റോഡ് മാർഗ്ഗം 64 കിലോമീറ്റർ സഞ്ചരിച്ചാൽ വാഗമണിലെത്താം. കുമരകം പക്ഷി സങ്കേതം, മൂന്നാർ, ഇടുക്കി എന്നിവിടങ്ങളിൽ നിന്ന്‌ ഇവിടേക്ക് അധികം ദൂരമില്ല. 10 മുതൽ

23 ഡിഗ്രി സെന്‍റിഗ്രേഡാണ് ഇവിടുത്തെ താപനില.

മലയോരപാത

വളവുകളും തിരിവുകളും നിറഞ്ഞ മലഞ്ചെരിവുകളിലൂടെയുള്ള യാത്ര സഞ്ചാരികളെ ആകർഷിക്കാതിരിക്കില്ല. ചെങ്കുത്തായ മലനിരയിൽ നിന്നും വളരെ ആഴത്തിലേക്കുള്ള കാഴ്‌ച അനുഭൂതി പകരുന്നതാണ്. പലപ്പോഴും ഇവിടെ മഞ്ഞു മൂടിവഴി കാണാൻ കഴിയാതെ ആകും. റോഡിന്‍റെ വശങ്ങളിൽ വാഹനം പാർക്ക് ചെയ്‌ത് കാഴ്‌ചകൾ വീക്ഷിക്കുന്ന സംഘങ്ങളെയും മനോഹര ദൃശ്യങ്ങൾ ക്യാമറയിൽ പകർത്താൻ ഉത്സാഹിക്കുന്ന സഞ്ചാരികളേയും യാത്രയിലുടനീളം കാണാം. സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ഒരു അടിച്ചുപൊളി യാത്രക്ക് പറ്റിയ പ്രദേശം തന്നെ.

പച്ചപ്പിന്‍റെ താഴ്വര

വാഗമണിനെ മലനിരയിലെ വിസ്‌മയം എന്നു വിശേഷിപ്പിക്കാം. ഭൂവിശാലതയിൽ പച്ചവിരിച്ച് നിൽക്കുന്ന തേയിലത്തോട്ടങ്ങൾ ഇവിടത്തെ പ്രധാന കാഴ്‌ചയാണ്. കൃഷിയിടങ്ങളും പൈൻമരങ്ങളും യൂക്കാലിപ്‌സ് മരങ്ങളും നിറഞ്ഞ പ്രദേശത്ത് കൂടിയുള്ള നടത്തം ഒഴിവാക്കാൻ കഴിയില്ല. കുളിർക്കാറ്റ് നിങ്ങൾക്ക് കൂട്ടുതരും. നടന്നു ക്ഷീണിക്കുമ്പോൾ ഇളം പുല്ലുനിറഞ്ഞ കുന്നിൻ ചെരിവിൽ വിശ്രമിക്കാം. പ്രകൃതിയുടെ വിസ്‌മയം മനുഷ്യന്‍റെ ആയുസ് കൂട്ടുന്ന അനുഭവമാകുന്നു.

ആരോഗ്യപരിപാലനം

ഹെൽത്ത് ടൂറിസം മേഖലയിലും വാഗമണിന് പ്രത്യേകം സ്‌ഥാനമുണ്ട്. ഇവിടുത്തെ  പ്രകൃതി ചികിത്സാകേന്ദ്രങ്ങളും മെഡിക്കൽ സെന്‍ററുകളും യോഗ-ധ്യാന കേന്ദ്രങ്ങളും സഞ്ചാരികൾക്ക് ആശ്വാസമാണ്. കുളിർമ്മ പകരുന്ന അന്തരീക്ഷത്തിൽ മനസ്സും ശരീരവും സുസജ്‌ജമാക്കുകയെന്ന ലക്ഷ്യം ഇവിടെ യാഥാർത്ഥ്യമാക്കാം.

തടാകം

വേനലിലും നിറഞ്ഞുനിൽക്കുന്ന മനോഹരമായ ഒരു തടാകവും ഇവിടെ ഉണ്ട്. തടാകത്തിനു ചുറ്റും സ്‌റ്റെപ്പുകൾ വെട്ടിത്തിരിച്ചിട്ടുണ്ട്. ഇതൊരു വാക് വേ ആയി ഉപയോഗിക്കുന്നു. മഴക്കാലത്താണ്‌ വാഗമണിലേക്കുള്ള യാത്രയെങ്കിൽ  വഴിയിൽ ചെറിയ വെള്ളച്ചാട്ടങ്ങളും കാണാം.

തങ്ങൾ പാറ

പ്രത്യേക രൂപത്തോടു കൂടിയ ഒരു മലയാണിത്. വാഗമണിലെത്തുന്നവർ ഇവിടം സന്ദർശിക്കാതെ മടങ്ങിയാൽ അതൊരു നഷ്‌ടമാകും. കിലോമീറ്ററോളം നടന്ന് ഇവിടേക്കുള്ള യാത്ര ആനന്ദകരമാണ്. തങ്ങൾ പാറയിൽ നിന്ന് നോക്കുമ്പോൾ കുന്നുകളും താഴ്‌വരകളും ഒരു രേഖാചിത്രം പോലെ മനോഹരമായി കാണാം. വാഗമണിലെ മായാക്കാഴ്‌ചകളിൽ ഒന്നായി സഞ്ചാരികളുടെ മനസ്സിലിടം നേടുകയും ചെയ്യും.

കുരിശുമല

വാഗമണിലെ മറ്റൊരു പ്രധാന കേന്ദ്രമാണ് കുരിശുമല. ഇവിടുത്തെ ആശ്രമം പേരുകേട്ടതാണ്. പ്രാർത്ഥന, പഠനം, ജോലി എന്നിവയിലൂടെ ഇവിടെ വസിക്കുന്നവർ മാനസികവും ശാരീരികവുമായ ഉന്മേഷം നേടുന്നു. പുലർച്ചെ നാലുമണിക്ക് ആശ്രമം ഉണരും. ആധുനിക ജീവിതത്തിന്‍റെ പിരിമുറുക്കങ്ങൾ അകറ്റാൻ നിരവധി പേർ ദിനംപ്രതി ഇവിടെ എത്തുന്നു.

പാലിന്‍റെയും തേനിന്‍റെയും പ്രധാന ഉറവിടം കൂടിയാണ് കുരിശുമല. മലനിരയിൽ തേനിന്‍റെ വലിയൊരു ശേഖരം തന്നെയുണ്ടെന്ന് പറയാം. കൂടാതെ പശു പരിപാലനകേന്ദ്രവും സ്‌ഥിതി ചെയ്യുന്നതിനാൽ പാലിനാൽ സമ്പന്നമാണ് വാഗമൺ. ഇവിടെ നിന്നും 1500 ലിറ്ററിലധികം പാൽ ദിവസവും ശേഖരിക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും വലിയ കന്നുകാലി പ്രജനന കേന്ദ്രവും ഇവിടെയാണ്. നൂറിലധികം കുടുംബങ്ങൾ പശു പരിപാലനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. മലമുകളിലെ ക്ഷീരവിപ്ലവം!

സൗകര്യങ്ങൾ

നിരവധി കുടുംബങ്ങൾ അധിവാസിക്കുന്ന വാഗമണിൽ ആവശ്യമായ ജീവിതസൗകര്യങ്ങളെല്ലാം ഉണ്ട്. വിവിധ വ്യാപാര സ്ഥാപനങ്ങളും വിദ്യാലയങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു. സഞ്ചാരികൾക്കും തൊഴിലാളികൾക്കുമായി ഭക്ഷണശാലകളും ഒരുക്കിയിട്ടുണ്ട്. താമസത്തിന് ഹോം സ്റ്റേകളും റിസോർട്ടുകളും ടൂറിസ്റ്റ് ടാക്സി സൗകര്യങ്ങളും ലഭ്യമാണ്.

സാഹസികത ഇഷ്ടപ്പെടുന്നവരുടെ പ്രിയ സ്ഥലമാണിത്. ഗ്ലൈഡിംഗ്, ട്രക്കിംഗ് തുടങ്ങി നിരവധി അഡ്വഞ്ചറസ് സ്പോർട്സിനങ്ങളും അവിടെ നടക്കാറുണ്ട്. 1100 മീറ്ററോളം ഉയരത്തിലുള്ള മലനിരകളിലാണ് ട്രക്കിംഗ് പരിശീലനം നടത്തുന്നത്. ക്യാമ്പടിച്ച് പരിശീലനം നടത്താനുള്ള സൗകര്യവും ഇവിടുണ്ട്.

മുടി എണ്ണമയമുള്ളതാണ്. എണ്ണ പുരട്ടേണ്ടതുണ്ടോ?

ചോദ്യം: എന്‍റെ മുഖത്തിന് നല്ല നിറം ഉണ്ടെങ്കിലും കഴുത്ത് കറുത്താണിരിക്കുന്നത്. എന്‍റെ കഴുത്തിന്‍റെ നിറം മെച്ചപ്പെടുത്താൻ ഞാൻ എന്തുചെയ്യണം?

ഉത്തരം: കഴുത്തിന്‍റെ നിറം മെച്ചപ്പെടുത്താൻ, നിങ്ങൾക്ക് ഇനിപ്പറയുന്ന കാര്യങ്ങൾ പരീക്ഷിക്കാം- കറ്റാർ വാഴ ജെൽ കഴുത്തിൽ പുരട്ടുന്നത് ചർമ്മത്തിന് ഈർപ്പം നൽകുകയും നിറം മെച്ചപ്പെടുത്തുകയും ചെയ്യും. വെളിച്ചെണ്ണയിൽ തേൻ കലർത്തി പേസ്റ്റ് രൂപത്തിലാക്കി കഴുത്തിൽ പുരട്ടുക. 20-30 മിനിറ്റിനു ശേഷം കഴുകുക.

ചെറുപയർ മാവിൽ അൽപം തൈര്, ഒരു നുള്ള് മഞ്ഞൾ, അൽപം ചിയ സീഡ് കുതിർത്തത്, അര സ്പൂൺ ഒലിവ് ഓയിൽ എന്നിവ മിക്‌സ് ചെയ്ത് കഴുത്തിൽ മൃദുവായി മസാജ് ചെയ്യുക. 20 മിനിറ്റ് കഴിഞ്ഞു കഴുകുക. ഇത് ചർമ്മത്തിന്‍റെ നിറം മെച്ചപ്പെടുത്താൻ സഹായിക്കും. ചെറുനാരങ്ങാനീരും തേനും മിക്‌സ് ചെയ്ത് ഉണ്ടാക്കിയ മിശ്രിതം കഴുത്തിൽ പുരട്ടി അൽപസമയം വെയ്ക്കുക. എന്നിട്ട് കഴുകുക.

പപ്പായ മിക്സിയിൽ അടിച്ചെടുത്ത് അതിൽ അൽപം മഞ്ഞൾ ചേർക്കുക. ഈ മാസ്ക് കഴുത്തിൽ പുരട്ടി 15-20 മിനിറ്റിനു ശേഷം കഴുകുക. ഇത് പതിവായി ചെയ്യുകയായെങ്കിൽ കഴുത്തിന്‍റെ നിറം മെച്ചപ്പെടുത്താൻ കഴിയും. ശരിയായ ഫലങ്ങൾ ലഭിക്കുന്നതിന് ഈ പ്രതിവിധികൾ പതിവായി തുടരേണ്ടത് പ്രധാനനമാണ്.

ചോദ്യം: എന്‍റെ പുരികങ്ങൾക്ക് കട്ടി കൂടുതലാണ്. ത്രെഡ് ചെയ്യുമ്പോൾ വല്ലാത്ത വേദന അനുഭവപ്പെടുന്നു. ത്രെഡ് ചെയ്യാതിരിക്കാനും കഴിയില്ല. എന്താണ് ചെയ്യേണ്ടതെന്ന് നിർദ്ദേശിക്കാമോ?

ഉത്തരം: പുരികങ്ങൾ ത്രെഡ് ചെയ്യുന്നതിന് മുമ്പായി നിങ്ങളുടെ പുരികങ്ങളിൽ ഐസ് മസ്സാജ് ചെയ്യുക. ഇതുമൂലം ആ ഭാഗത്ത് അൽപ്പം മരവിപ്പ് അനുഭവപ്പെടുകയും വേദന ഉണ്ടാകാതിരിക്കുകയും ചെയ്യും. ത്രെഡ് നനയ്ക്കുന്നത് വേദന കുറയ്ക്കും. ത്രെഡിംഗ് സമയത്ത് ചർമ്മം ശരിയായി വലിച്ചുപിടിക്കുകയാണെങ്കിൽ വേദന കുറയും. മറ്റൊന്ന്, ലേസർ ഉപയോഗിച്ച് പുരികങ്ങൾക്ക് ശാശ്വതമായ ആകൃതി നൽകാനും കഴിയും.

ചോദ്യം: മുടി നീട്ടി വളർത്തണമെന്നാണ് എന്‍റെ ആഗ്രഹം. എണ്ണ പുരട്ടുന്നത് മുടിയുടെ നീളം കൂട്ടാൻ സഹായിക്കുമോ? ഇതല്ലാതെ മുടിയുടെ നീളം കൂട്ടാൻ മറ്റെന്താണ് ചെയ്യേണ്ടത്?

ഉത്തരം: തേങ്ങ, ബദാം അല്ലെങ്കിൽ ഒലിവ് ഓയിൽ എന്നിവ മുടിയിൽ പുരട്ടി മസാജ് ചെയ്യുന്നത് മുടിയുടെ നീളം കൂട്ടാൻ സഹായിക്കും. മസാജ് ചെയ്യുന്നത് രക്തചംക്രമണം വർദ്ധിപ്പിക്കും. ഒപ്പം പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ മുടിയ്ക്ക് കരുത്തും പകരും. അതിന് പ്രോട്ടീനും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ സമീകൃതാഹാരവും പ്രധാനമാണ്. അതുകൊണ്ട് ഭക്ഷണത്തിലെ പ്രോട്ടീന്‍റെ അളവ് കൂടുന്നത് മുടിക്ക് നീളം കൂട്ടും. ഇതിനായി പ്രോട്ടീൻ സമ്പന്നമായ ചിക്കൻ, മുട്ട, കിഡ്നി ബീൻസ്, സോയാബീൻ, മുളപ്പിച്ച പയർ വർഗ്ഗങ്ങൾ എന്നിവ കഴിക്കാം. ഇവയെല്ലാം മുടിയുടെ നീളം കൂട്ടാൻ സഹായിക്കുന്നു. ആവശ്യത്തിന് വെള്ളം കുടിക്കുക,

ചിട്ടയായ വ്യായാമം, ഗാഢമായ ഉറക്കം എന്നിവയും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. മുടിയുടെ അറ്റം പിളരുന്നത് തടയാൻ പതിവായി ട്രിം ചെയ്യേണ്ടതും പ്രധാനമാണ്. ഇതുകൂടാതെ, ഹീറ്റ് സ്റ്റൈലിംഗ് ടൂളുകളുടെ ഉപയോഗം കുറയ്ക്കുകയും ടൈറ്റ് ഹെയർസ്റ്റൈലുകൾ ഒഴിവാക്കുകയും ചെയ്യുന്നത് മുടിയെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.

ചോദ്യം: എന്‍റെ പുരികം ത്രെഡ് ചെയ്തതോടെ നേർത്തു പോയി. ഇപ്പോൾ കനംകുറഞ്ഞിരിക്കുന്നു. ഒരു പുരികം കനം കുറഞ്ഞതും ഒന്ന് കട്ടിയുള്ളതുമാണ്. ഇപ്പോൾ പുരികത്തിലെ രോമം പോലും വളരാത്തതിനാൽ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ്. ഇതിന് എന്താണ് ചെയ്യേണ്ടത്?

ഉത്തരം: പുരികങ്ങൾക്ക് രോമവളർച്ച നിലയ്‌ക്കുമ്പോൾ അവ വളർത്താൻ വലിയ പ്രയാസമാണ്. ഇതിനായി സ്ഥിരമായി മേക്കപ്പിന്‍റെ സഹായം തേടാം. ഐ ബ്രോ പെൻസിൽ ഉപയോഗിച്ച് പുരികങ്ങൾ ഷേപ്പ് ചെയ്യാം. ഒരേ ആകൃതിയിൽ ആവുകയും ചെയ്യും. ഇതോടെ നിങ്ങളുടെ പുരികങ്ങൾ ഏതാനും മിനിറ്റുകൾക്കുള്ളിൽ വളരെ മനോഹരമാകും. മറ്റൊന്ന് പെർമനെന്‍റ് ഐ ബ്രോ ഫില്ലിംഗ് ആണ്. ഇത് വളരെ സുരക്ഷിതമായ സാങ്കേതിക വിദ്യയാണ്, കാരണം ഇതിൽ ഉപയോഗിക്കുന്ന മെറ്റീരിയൽ ഇറക്കുമതി ചെയ്തതും സർക്കാർ അംഗീകരിച്ചതുമാണ്. വൈദഗ്‌ധ്യം നേടിയവരാണ് ഇത് ചെയ്യുന്നതെന്ന് ഉറപ്പു വരുത്തണം. അല്ലാത്തപക്ഷം പുരികങ്ങൾക്ക് എന്നെന്നേക്കുമായി കേടുപാടുകൾ സംഭവിച്ചേക്കാം. അത് ചെയ്യുന്നയാൾ വിദഗ്ധനല്ലെങ്കിൽ, ചിലപ്പോൾ പുരികങ്ങളുടെ ആകൃതിയും വ്യത്യസ്തമായിരിക്കും. ശുചിത്വവും പ്രധാനനമാണ്. അതുപോലെ ഉപയോഗിക്കുന്ന സൂചി പുതിയതായിരിക്കണം. അത് അണുബാധ ഉണ്ടാകുന്നത് തടയും. നിങ്ങളുടെ മുടിയുമായോ പുരികവുമായോ പൊരുത്തപ്പെടുന്ന നിറം ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക.

ചോദ്യം: കൈമുട്ടുകൾ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളെക്കാൾ ഇരുണ്ടതായി കാണപ്പെടുന്നതാണ് എന്‍റെ പ്രശ്നം. ഇത് വളരെ അഭംഗിയായി തോന്നുന്നു. ഇത് മാറി കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ?

ഉത്തരം: നിങ്ങളുടെ കൈമുട്ടിന്‍റെ നിറം ലഘൂകരിക്കാൻ, ആദ്യം അവയെ ബ്ലീച്ച് ചെയ്യുകയാണ് വേണ്ടത്. ദിവസവും അര നാരങ്ങയുടെ നീര് എടുത്ത് അതിൽ ഉപ്പ് ചേർക്കുക. ഇനി ഇതുപയോഗിച്ച് കൈമുട്ടുകളുകളിൽ പതുക്കെ തടവുക. കുറച്ച് സമയത്തിന് ശേഷം കഴുകി അവിടെ മോയ്സ്ചറൈസിംഗ് ക്രീം പുരട്ടുക. ഇത് പതിവായി ചെയ്യുകയാണെങ്കിൽ 15- 20 ദിവസം കൊണ്ട് കൈമുട്ടിന്‍റെ നിറം മെച്ചപ്പെടും.

തക്കാളി പകുതി മുറിച്ചതു പഞ്ചസാരയുടെ നേർത്ത് തരികളിൽ മുക്കിയെടുത്തു അത് കൊണ്ട് കൈമുട്ടുകളിൽ ഉരസുക. ഏതാനും മിനിട്ടുകൾക്ക് ശേഷം കഴുകി കളഞ്ഞു ക്രീം പുരട്ടുക. അപ്രകാരം കാപ്പിപൊടിയും തേനും ചേർത്ത മിശ്രിതത്തിൽ തക്കാളി കഷ്ണം മുക്കി കൈമുട്ടുകളിൽ ഉരസുന്നതും ആ ഭാഗത്തെ കറുപ്പും തഴമ്പും മാറികിട്ടാൻ സഹായിക്കും. എന്നാൽ കൈകളിൽ ഇപ്പോഴും മോയ്സചറൈസിംഗ് ക്രീം പുരട്ടാൻ മറക്കരുത്.

ഇത് കൊണ്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ കെമിക്കൽ പീൽ നടത്താം, അതുവഴി ചർമ്മത്തിന്‍റെ ഒരു പാളി നീക്കം ചെയ്യുകയും ഉള്ളിൽ നിന്ന് പുതുചർമ്മം പ്രത്യക്ഷപ്പെടാൻ തുടങ്ങുകയും ചെയ്യും. എന്നാൽ ഇതിൽ വൈദഗ്ധ്യം നേടിയവരുടെ മേൽനോട്ടത്തിൽ കെമിക്കൽ പീൽ ചെയ്യേണ്ടത് പ്രധാനമാണ്.
ചോദ്യം: എനിക്ക് 24 വയസ്സാണ്. കൈകളിൽ മെഹന്ദി അണിയാൻ എനിക്കിഷ്ടമാണ്. പക്ഷേ എന്‍റെ കൈകളിൽ മെഹന്ദി ഉണങ്ങി ഇളകി വരാൻ തുടങ്ങുമ്പോൾ അതിന്‍റെ ചർമ്മത്തിൽ അതിന്‍റെ മോശം ഫലം കണ്ടു തുടങ്ങും. ചർമ്മം വരണ്ടു പൊട്ടും. ഞാൻ എന്താണ് ചെയ്യേണ്ടത്?

ഉത്തരം: വിപണിയിൽ നിന്ന് ലഭിക്കുന്ന മെഹന്ദിയിൽ PPD, Diamine എന്നീ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തെ വരണ്ടതാക്കുകയും എരിച്ചിലുണ്ടാക്കുന്നതായും തോന്നും. ഒപ്പം ചൊറിച്ചിൽ, വീക്കം എന്നിവയ്ക്കും കാരണമാകും. മെഹന്ദിയുടെ നിറം ഇരുണ്ടതാക്കാൻ വേണ്ടിയാണ് രാസവസ്തുക്കൾ ചേർക്കുന്നത്. അതിനാൽ പ്രകൃതിദത്തമായ മെഹന്ദി മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക, ഉപയോഗിക്കുന്നതിന് മുമ്പ്, പായ്ക്കിൽ രേഖപ്പെടുത്തിയിട്ടുള്ള അതിലുള്ള ചേരുവകളെക്കുറിച്ചുള്ള വിവരണങ്ങൾ വായിക്കുക. മെഹന്ദി പുരട്ടിയ ശേഷം കൈകളിൽ വരൾച്ച ഉണ്ടാകുന്നുവെങ്കിൽ വെർജിൻ വെളിച്ചെണ്ണ പുരട്ടി നന്നായി മസാജ് ചെയ്യുക.

ചോദ്യം: എനിക്ക് 18 വയസ്സുണ്ട്. എന്‍റെ മുടി വളരെ എണ്ണമയമുള്ളതാണ്. ഷാംപൂ ചെയ്‌തു പിറ്റേ ദിവസം നോക്കുമ്പോൾ മുടിയിൽ എണ്ണമയമുള്ളതായി തോന്നും. ഷാംപൂ ചെയ്യുന്നതിന് മുമ്പ് ഞാൻ വെളിച്ചെണ്ണ മുടിയിൽ പുരട്ടാറുണ്ടായിരുന്നു. ഞാൻ എണ്ണ പുരട്ടേണ്ടതുണ്ടോ?

ഉത്തരം: ഷാംപൂ നന്നായി ചെയ്തു മുടിയിൽ നിന്ന് ശരിയായ രീതിയിൽ എണ്ണ നീക്കം ചെയ്യാത്തതാണ് നിങ്ങളുടെ പ്രശ്നത്തിന് കാരണം. മുടിയുടെ പോഷണത്തിനായി എണ്ണയ്ക്ക് പകരം ഹെയർ ടോണിക്ക് പുരട്ടുക. ഇതോടെ മുടി ആരോഗ്യമുള്ളതായിരിക്കുകയും എണ്ണ നിയന്ത്രണത്തിലാവുകയും ചെയ്യും. എണ്ണ നിയന്ത്രിക്കാൻ, ഷാംപൂവിൽ ഏതാനും തുള്ളി നാരങ്ങാനീരും കൂടി ചേർത്ത് ഉപയോഗിക്കുക. മുടി കഴുകിയ ശേഷം, തലയോട്ടിയിൽ നിന്ന് 2-3 ഇഞ്ച് വിട്ട് കണ്ടീഷണർ പുരട്ടുക.

സ്വപ്നത്തിലേക്ക് വലതുകാൽ വെച്ച്

പുടവ അണിഞ്ഞ് കഴുത്തിൽ പൊൻതാലിയും സീമന്തരേഖയിൽ സിന്ദൂരവും ചാർത്തി സുമംഗലിയായി ഓരോ പെൺകുട്ടിയും പടി ഇറങ്ങുമ്പോൾ മാതാപിതാക്കൾ മിക്കപ്പോഴും സന്തോഷവും ദുഃഖവും ഇടകലർന്ന ഒരു അവസ്ഥിയിൽ ആയിരിക്കും. ഇന്നലെ വരെ തങ്ങളുടേത് മാത്രമായിരുന്ന മകൾ ഇന്ന് മുതൽ പുതിയൊരു വീടിന്‍റെ വിളക്കായ് മാറുകയാണ്. താൻ കൈ പിടിച്ച് ഏൽപ്പിച്ച ആ പുരുഷനാണ് ഇനി അവളുടെ ജീവിതത്തിന്‍റെ നാഥനെന്ന് ഒരൽപ്പം വേദനയോടെ ആണെങ്കിലും ഓരോ പിതാവും മനസ്സാൽ അംഗീകരിക്കും.

സ്വഗൃഹം വിട്ട് ഭർതൃഗൃഹത്തിലേക്ക് യാത്ര തിരിക്കുന്ന പെൺകുട്ടിയുടെ മനസ്സിലും കാണും നൂറായിരും സങ്കൽപ്പങ്ങളും ആശങ്കകളും. ഇന്നലെ വരെ മകൾ, സഹോദരി തുടങ്ങിയ ഉത്തരവാദിത്തൾ ആയിരുന്നെങ്കിൽ ഇന്ന് മുതൽ ഭാര്യ, മരുമകൾ, കുടുംബിനി എന്നിങ്ങനെയായി മാറുകയാണ്. അച്ഛനമ്മമാരെ പിരിയുന്ന വേദന ഒരു വശത്ത് ഭർത്താവിന്‍റെ വീട്ടിലേക്ക് വലതുകാൽ വെച്ച് കടന്നു ചെല്ലുന്നതിന്‍റെ ഉത്സാഹം മറുവശത്ത്. രണ്ടും കൂടെ ബാലൻസ് ചെയ്യാൻ കഴിയാതെ പലപ്പോഴും നവവധും നിന്ന് വിയർക്കുന്നത് നാം കാണാറുണ്ട്.

സുഖദുഃഖ സമ്മിശ്രം

സുഖദുഃഖ സമ്മിശ്രം ആണല്ലോ ജീവിതം. വിവാഹവും അങ്ങനെ തന്നെ. ഒന്നിൽനിന്നും വേർപ്പെട്ട് മറ്റൊന്നിലേക്ക് ഒട്ടിച്ചേരുമ്പോൾ അവിടെ തീർച്ചയായും വേർപാടിന്‍റെ വേദയും സംഗമത്തിന്‍റെ സന്തോഷവും കാണും. സുമംഗലികളായ എല്ലാ പെൺകുട്ടികളും കടന്നുപോയ ദശാസന്ധിയാണ് ഇതെന്ന് ആദ്യമെ തിരിച്ചറിഞ്ഞ് അംഗീകരിച്ചാൽ ടെൻഷൻ ഒഴിവാക്കാൻ സാധിക്കും.

വിവേകപൂർവ്വം പെരുമാറുക

മിക്ക സ്ഥലങ്ങളിലും വിവാഹത്തോട് അനുബന്ധിച്ച് വരന്‍റെ വീട്ടിൽ രസകരമായ ചില കീഴ്വഴക്കങ്ങൾ കാണും. നവവരനെയും വധുവിനെയും തമാശയ്ക്ക് വേണ്ടി കളിയാക്കുക, വധുവിന് പായസത്തിൽ ഉപ്പിട്ട് നൽകുക തുടങ്ങി വരന്‍റെ കൂട്ടുകാരുടെ വക ചില്ലറ തമാശകൾ വരെ ഉൾപ്പെടും. നിർദോഷമായ ഇത്തരം തമാശകളെ ചിരിച്ച് തള്ളുകയാണ് വേണ്ടത്. രോഷത്തോടെ പ്രതികരിക്കാൻ പോയാൽ കല്യാണവീടിന്‍റെ ഉത്സവാന്തരീക്ഷം തന്നെ മാറിപ്പോകും. നിങ്ങളോട് വരന്‍റെ വീട്ടുകാർക്ക് അനിഷ്ടം തോന്നാനും അത് ഇടയാക്കും.

നിങ്ങളുടെ വിവാഹം നിങ്ങളുടെ ജീവിതത്തിലെ മാത്രമല്ല വരന്‍റെയും  സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും കൂടെ വലിയ സ്വപ്നം ആയിരിക്കും. ചിലപ്പോൾ ആ സ്വപ്നം സഫലമാകുമ്പോൾ അവരുടെ സന്തോഷം പ്രകടിപ്പിക്കുന്ന രീതികൾ ആണ് മിക്കപ്പോഴും ഇത്തരത്തിലുള്ള ചില്ലറ തമാശകൾ.

വരന്‍റെ വീട്ടിലെ മറ്റൊരു കുസൃതിക്കൂട്ടം, ചിലപ്പോൾ വരന്‍റെ സഹോദരിമാരാകും. നാത്തൂന്മാരാകുന്ന ത്രില്ലിൽ അവർ ചേട്ടത്തിയമ്മയെ ചിലപ്പോൾ നന്നായൊന്ന് ‘കളിയാക്കി’ക്കളയാം എന്ന് കരുതിയാൽ അതിൽ എന്താണ് തെറ്റ്?

സ്നേഹയുടെ വിവാഹം ആഘോഷപൂർവ്വമാണ് നടന്നത്. ഭർതൃഗൃഹത്തിലേക്ക് കയറിച്ചെന്ന സ്നേഹയെ എതിരേറ്റത് വലിയൊരു ആൾക്കൂട്ടമാണ്. അൽപ്പം ചമ്മലോടെയും ടെൻഷനോടെയും വലതുകാൽ വെച്ച് അകത്തേക്ക് കയറുന്നതിന് ഇടയിലാണ് നാത്തൂൻകുട്ടി വീണയുടെ കമന്‍റ്…

“കയറാൻ വരട്ടെ, എനിക്കുള്ളത് എടുക്കൂ ചേട്ടത്തിയമ്മേ…” (അവരുടെ നാട്ടിൽ ഒരു ചടങ്ങുണ്ട് പോലും, വരന്‍റെ സഹോദരിക്ക് വധു പണം നൽകുന്ന ആചാരം) വീണ രംഗം കൊഴുപ്പിക്കാൻ പറഞ്ഞത് പക്ഷേ, സ്നേഹയ്ക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല.

“വീട്ടിൽ വരുന്ന അതിഥികളെ ഇങ്ങനെ ആണോ സ്വീകരിക്കാറുള്ളത്?”

സ്നേഹയുടെ ചോദ്യം കേട്ട് കല്യാണവീടാകെ നിശ്ശബ്ദമായി. ചിരിച്ചു തള്ളാവുന്ന ഒരു തമാശ സ്നേഹ സീരിയസ്സായി എടുത്തതാണ് ഇവിടെ പ്രശ്നമായത്.

ഇന്ന് സ്നേഹപൂർണ്ണമായ പെരുമാറ്റം കൊണ്ട് വിവേകിന്‍റെ വീട്ടുകാർക്ക് സ്നേഹ പ്രിയപ്പെട്ടവൾ ആണെങ്കിലും ആദ്യ ദിവസത്തിന്‍റെ ഓർമ്മ എല്ലാവരുടെയും മനസ്സിൽ മുറിപ്പാടായി മായാതെ കിടക്കുന്നു.

തുടർച്ചയായ തുമ്മൽ കാരണങ്ങളും ചികിത്സയും

മൂക്കിലൂടെയോ തൊണ്ടയിലൂടെയോ ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളാനുള്ള മാർഗ്ഗമാണ് തുമ്മൽ. ഇത് എല്ലായ്പ്പോഴും പെട്ടെന്ന് വരുന്നു, നമുക്ക് അതിൽ നിയന്ത്രണമില്ല. വളരെ അസ്വസ്ഥതയുണ്ടാക്കുമെങ്കിലും, ഗുരുതരമായ ശാരീരിക പ്രശ്നങ്ങളുടെ ലക്ഷണമല്ല.

മൂക്കിന്‍റെ ജോലിയുടെ ഭാഗമാണ് നമ്മൾ ശ്വസിക്കുന്ന വായു ശരീരത്തിലേക്ക് വൃത്തിയായി അയക്കുക എന്നത്. അങ്ങനെ അത് പൊടിയും ബാക്ടീരിയയും ഇല്ലാത്തതാക്കുന്നു. മിക്ക കേസുകളിലും, നിങ്ങളുടെ മൂക്ക് മ്യൂക്കസിലെ പൊടിപടലങ്ങളെയും ബാക്ടീരിയകളെയും കുടുക്കുന്നു. ഇതിനുശേഷം, ഈ കഫം പുറത്തു പോകാൻ തുമ്മലിന് കാരണമാകുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) പ്രകാരം അലർജി, ജലദോഷം പനി, മൂക്കിലെ പ്രശ്നങ്ങൾ, ഇവയൊക്കെ തുമ്മലിന് കാരണമാകാം.

അലർജി

ബാഹ്യ ലോകവുമായി സമ്പർക്കം പുലർത്തിയ ശേഷം ശരീരത്തിന്‍റെ ഒരു പ്രതികരണമാണിത്. സാധാരണ സാഹചര്യങ്ങളിൽ, ശരീരത്തിന്‍റെ പ്രതിരോധ സംവിധാനം രോഗകാരണ വൈറസുകളിൽ നിന്ന് സംരക്ഷിക്കുന്നു. എന്നാൽ അലർജിയുണ്ടെങ്കിൽ, ശരീരത്തിന്‍റെ പ്രതിരോധ സംവിധാനം നിരുപദ്രവകാരികളായ ജീവികളെപ്പോലും ഒരു മുന്നറിയിപ്പായി സ്വീകരിക്കുന്നു. അലർജി കാരണം, ശരീരം ആ ബാക്ടീരിയകളെ പുറന്തള്ളാൻ ആഗ്രഹിക്കുമ്പോൾ, തുമ്മൽ വഴി പുറന്തള്ളുന്നു.

വൈറസ്

വൈറസ് അണുബാധകളായ ജലദോഷം, പനി എന്നിവയും തുമ്മൽ ഉണ്ടാക്കാം. മൂക്കിന് മുറിവ്, പ്രത്യേക മരുന്ന്, മുളക്, പൊടിപടലങ്ങൾ മുതലായവ ശ്വസിക്കുന്നത്, തണുത്ത വായു ശ്വസിക്കുന്നത് എന്നിവയും തുമ്മലിന് കാരണമാകും. ഒരു വ്യക്തിക്ക് ഒരു പ്രത്യേക വസ്തുവിനോട് അലർജി ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് ഇതുവരെ അറിവായിട്ടില്ല, അതേസമയം മറ്റുള്ളവർക്ക് ഇത് സംഭവിക്കുന്നില്ല. എന്നാൽ ഏതൊക്കെ അലർജി ഘടകങ്ങളോട് നിങ്ങളുടെ ശരീരം സെൻസിറ്റീവ് ആണെന്ന് അറിയാം. നമ്മുടെ മൂക്കിൽ ഏതെങ്കിലും അന്യപദാർത്ഥം പ്രവേശിച്ചാൽ ഉടൻ തന്നെ അതിനെ പുറന്തള്ളാൻ ശരീരത്തിൽ വിവിധ പ്രതിപ്രവർത്തനങ്ങൾ നടക്കുന്ന വിധത്തിലാണ് നമ്മുടെ ശരീരത്തിന്‍റെ പ്രതിരോധ സംവിധാനം നിർമ്മിച്ചിരിക്കുന്നത്.

ഈ പ്രതിപ്രവർത്തനങ്ങൾ ഹിസ്റ്റമിൻ പുറത്തുവിടാൻ കാരണമാകുന്നു, അതിന്‍റെ ഫലമായി മൂക്കിലും കണ്ണിലും വെള്ളം വരുന്നു. പ്രതികരണത്തിന്‍റെ സ്വഭാവമനുസരിച്ച് ശ്വസിക്കാൻ ബുദ്ധിമുട്ട്, ശ്വാസം മുട്ടൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. മൂക്കിൽ അലർജി ഉണ്ടാക്കുന്ന ഘടകങ്ങൾ പരിസ്ഥിതിയിൽ ഉണ്ട്, അവയിൽ മൂക്കിലെ അലർജിയുടെ പ്രധാന കാരണം വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത അളവിൽ കാണപ്പെടുന്ന പൊളൻസ് ആണ്. ഇതിന് വളരെ ദൂരം സഞ്ചരിക്കാൻ കഴിയും. പൂവിടുന്ന മരങ്ങൾ, പുല്ലുകൾ, കുറ്റിക്കാടുകൾ, ചെടികൾ എന്നിവയും മൂക്കിൽ അലർജിയുണ്ടാക്കുന്ന പോളൻസ് പുറത്തുവിടുന്നു.

പൊടി തുമ്മലിനും കാരണമാകും, പക്ഷേ ഇത് സാധാരണയായി അലർജിയുണ്ടാക്കില്ല. എന്നാൽ തറയിൽ ഇട്ടിരിക്കുന്ന മെത്തകൾ, പഴയ ഫർണിച്ചറുകൾ, പരവതാനികൾ മുതലായവയിൽ അടങ്ങിയിരിക്കുന്ന പൊടിപടലങ്ങൾ മൂക്കിൽ അലർജി ഉണ്ടാക്കും. ഒരു വ്യക്തിക്ക് തുമ്മൽ ഉണ്ടാക്കുന്ന പൂമ്പൊടികൾ ഏതൊക്കെയാണെന്ന് എളുപ്പത്തിൽ കണ്ടെത്താനാകും. മൃഗങ്ങളിൽ കാണപ്പെടുന്ന ഡാൻഡർ കണികകളും മൂക്കിലെ അലർജിക്ക് ഒരു പ്രധാന കാരണമായി മാറുന്നു. പൂച്ചകളുടെയും നായ്ക്കളുടെയും ശരീരത്തിൽ നിന്ന് പുറത്തുവരുന്ന ഈ കണികകൾ പലപ്പോഴും വീട്ടിലെ ഫർണിച്ചറുകളിലും പരവതാനികളിലും എത്തുന്നു, ഈ വളർത്തുമൃഗങ്ങൾ സ്ഥലം വിട്ട ശേഷവും അവ അവിടെ അവശേഷിക്കുന്നു. കാർപെറ്റുകളും മറ്റും കൃത്യമായ ഇടവേളകളിൽ ഷാംപൂ ഉപയോഗിച്ച് കഴുകി വാക്വം ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കുന്നതാണ് ഇവയെ അകറ്റാനുള്ള ഏറ്റവും നല്ല മാർഗ്ഗം.

മൂക്കിലെ അലർജി തിരിച്ചറിയാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗം, അത്തരമൊരു സാഹചര്യത്തിൽ പെട്ടെന്ന് മൂക്കിൽ ഒരു ഞെരുക്കം അനുഭവപ്പെടുകയും വീണ്ടും വീണ്ടും തുമ്മാൻ തുടങ്ങുകയും ചെയ്യുക എന്നതാണ്. ഇതിനർത്ഥം നിങ്ങളുടെ ശരീരം ഏതെങ്കിലും വിദേശ പദാർത്ഥമോ അലർജിയോ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്നാണ്. കുറച്ച് സമയത്തിന് ശേഷം നിങ്ങളുടെ മൂക്ക് അടയാൻ തുടങ്ങുകയും സെൻസിറ്റീവ് ആകുകയും ചെയ്യും. നമ്മുടെ ശരീരം ആ മൂലകങ്ങളെ പുറന്തള്ളുകയും അവയെ വലിച്ചെറിയുകയും ചെയ്യുന്നതുവരെ ഈ പ്രക്രിയ തുടരുന്നു.

രോഗനിർണയം

ലക്ഷണങ്ങൾ അലർജിയെ സൂചിപ്പിക്കുന്നുണ്ടോ എന്ന് നിർണ്ണയിക്കാനും തുമ്മലിന് കാരണമാകുന്ന പ്രത്യേക അലർജികളെ തിരിച്ചറിയാനും അലർജിസ്റ്റുകൾക്ക് കഴിയും. ഇത് സ്ഥിരീകരിക്കാൻ, അവർ സ്കിൻ പ്രിക്, ബ്ലഡ് ടെസ്റ്റ് തുടങ്ങിയ ആവശ്യമായ പരിശോധനകൾ നടത്തുകയും നിങ്ങളുടെ ആരോഗ്യ ചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ നേടുകയും ചെയ്യുന്നു. ഈ പരിശോധനാ നടപടിക്രമങ്ങളിലൂടെ, വ്യക്തിക്ക് അലർജിയുള്ളത് എന്താണെന്ന് അറിയാം. അലർജി പരിശോധനയുടെ ഏറ്റവും സാധാരണവും വിശ്വസനീയവും വേദനയില്ലാത്തതുമായ രീതി ആണ് സ്കിൻ പ്രിക് അലർജി പരിശോധന. ഇതിനായി, ഒരു ചെറിയ സൂചി കൊണ്ട് നിങ്ങളുടെ ചർമ്മത്തിന്‍റെ ഉപരിതലത്തിൽ അലർജി ഘടകങ്ങളുടെ ഒരു ചെറിയ അളവ് കുത്തി വെയ്ക്കുന്നു. ചർമ്മത്തിന്‍റെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കി പ്രത്യേക അലർജി തിരിച്ചറിയുന്നു. ഇതിനായി വളരെക്കാലം കാത്തിരിക്കേണ്ടതില്ല. റിസൾട്ട്‌ 15 മിനിറ്റിനുള്ളിൽ ലഭിക്കും.

ഇതിൽ സംഭവിക്കുന്നത് അലർജി കുത്തിവച്ച സ്ഥലത്ത് ചെറിയ നീർവീക്കം ഉണ്ടാകുന്നു എന്നതാണ്. ഉദാഹരണത്തിന്, പൂമ്പൊടിയോട് അലർജിയുണ്ടെങ്കിൽ, ആ അലർജി ഉപയോഗിക്കുന്നത് ആ ഭാഗത്ത് വീക്കമോ ചൊറിച്ചിലോ ഉണ്ടാക്കും. എന്നാൽ പൂച്ചയിൽ നിന്ന് ഉണ്ടാകുന്ന അലർജി സാധാരണ നിലയിലായിരിക്കും. സാധാരണയായി, ചർമ്മ പരിശോധന ഫലപ്രദമല്ലെങ്കിൽ രക്തപരിശോധന അവലംബിക്കുന്നു. ഉദാഹരണത്തിന്, ഏതെങ്കിലും മരുന്ന് കഴിക്കുന്നുണ്ടെങ്കിലും ചർമ്മം പരിശോധിക്കുമ്പോൾ പ്രശ്നങ്ങൾ വെളിപ്പെടാൻ സാധ്യതയുണ്ട്.

വീട്ടിൽ തുമ്മൽ ചികിത്സ

തുമ്മൽ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം നിങ്ങളുടെ തുമ്മലിന് കാരണമാകുന്ന കാര്യങ്ങൾ ഒഴിവാക്കുക എന്നതാണ്. ഇതിനായി, നിങ്ങളുടെ വീട്ടിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുക. ഒന്നാമതായി, അടുക്കളയിലെ ഗ്യാസ് സ്റ്റൗവിൽ സ്ഥാപിച്ചിരിക്കുന്ന ഫിൽട്ടർ മാറ്റണം, അങ്ങനെ വീടിന്‍റെ ഫിൽട്ടറേഷൻ സംവിധാനം സുഗമമായി പ്രവർത്തിക്കും. നിങ്ങൾക്ക് വളർത്തുമൃഗമുണ്ടെങ്കിൽ അതിന്‍റെ മുടിയോ രോമങ്ങളോ ശല്യപ്പെടുത്തുന്നുണ്ടെങ്കിൽ, അതിന്‍റെ മുടി മുറിക്കുകയോ വീട്ടിൽ നിന്ന് മാറ്റുകയോ ചെയ്യാം. കഠിന്യമേറിയ കേസുകളിൽ, തുമ്മലിന് കാരണമായേക്കാവുന്ന പൂപ്പൽ പോലുള്ളവയ്ക്ക് പരിശോധന നടത്തേണ്ടി വന്നേക്കാം.

മൂലകാരണങ്ങളുടെ ചികിത്സ

അലർജിയോ അണുബാധയോ തുമ്മലിന് കാരണമാകുന്നുവെങ്കിൽ, തുമ്മൽ പ്രശ്നം പരിഹരിക്കുന്നതിന് നിങ്ങൾക്കും ഡോക്ടർക്കും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയും. തുമ്മൽ ഏതെങ്കിലും അലർജി മൂലമാണെങ്കിൽ, അലർജിയുടെ ആ ഘടകം നീക്കം ചെയ്യുക എന്നതാണ് ആദ്യ ദൗത്യം. ട്രിഗർ കണ്ടെത്താൻ നിങ്ങളുടെ ഡോക്ടർ നിങ്ങളെ സഹായിക്കും, എന്നിട്ട് അതിൽ നിന്ന് മാറിനിൽക്കാം. രോഗലക്ഷണങ്ങൾ ഇല്ലാതാക്കുന്നതിനോ തടയുന്നതിനോ ഉള്ള മരുന്നുകളും ലഭ്യമാണ്, അവയെ ആന്‍റി ഹിസ്റ്റാമൈൻസ് എന്ന് വിളിക്കുന്നു. ക്ലാരിറ്റിൻ, സിർടെക് എന്നിവയാണ് ചില ജനപ്രിയ അലർജി വിരുദ്ധ മരുന്നുകൾ.

മൂക്കിനുള്ളിലെ ചൊറിച്ചിൽ കുറയ്ക്കുന്നതിലൂടെ തുമ്മൽ കുറയ്ക്കാൻ സഹായിക്കുന്ന നാസൽ സ്പ്രേയും ഇതിൽ ഉൾപ്പെടുന്നു. ഗുരുതരമായ അലർജി പ്രശ്നമുണ്ടെങ്കിൽ, അലർജി കുത്തിവയ്പ്പുകൾ എടുക്കാൻ ഡോക്ടർ നിങ്ങളെ ഉപദേശിച്ചേക്കാം. ചെറിയ അളവിലുള്ള അലർജി ഘടകങ്ങളുടെ പതിവ് ഡോസുകൾ നിങ്ങളുടെ ശരീരത്തിന് നൽകിക്കൊണ്ട് ഭാവിയിൽ ആ അലർജി ഘടകങ്ങളെ ചെറുക്കാൻ ശരീരത്തിനേ സജ്ജമാക്കുന്നു. ഈ പ്രക്രിയയെ ഡി-സെൻസിറ്റൈസേഷൻ എന്ന് വിളിക്കുന്നു. ജലദോഷത്തിന്‍റെ പ്രശ്നമുണ്ടെങ്കിൽ, ചികിത്സാ ഓപ്ഷനുകൾ കൂടുതൽ പരിമിതമാകും. ജലദോഷത്തിനും പനിക്കും കാരണമാകുന്ന വൈറസുകളെ ഉടനടി നേരിടാൻ ഒരു ആന്‍റിബയോട്ടിക്കും ഫലപ്രദമല്ല. മൂക്കൊലിപ്പിൽ നിന്ന് ആശ്വാസം ലഭിക്കാൻ സ്പ്രേകളുടെ സഹായം സ്വീകരിക്കാം. ഇതുകൂടാതെ, ആവശ്യത്തിന് വിശ്രമിക്കുകയും ധാരാളം വെള്ളവും മറ്റ് ദ്രാവകങ്ങളും കുടിക്കുകയും വേണം, അങ്ങനെ ശരീരത്തിലെ ജലംശം നിലനിർത്തും. ഇത് നിങ്ങളുടെ ശരീരത്തെ വേഗത്തിൽ സുഖപ്പെടുത്താൻ സഹായിക്കുന്നു.

ചുണക്കുട്ടി മമിത

“തണ്ണീർ മത്തൻ ദിനങ്ങൾ” എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ സംവിധായകൻ ഗിരീഷ് എ ഡി തീർത്തും യൂത്ത് ചിത്രമായ പ്രേമലുവിലൂടെ വീണ്ടും തീയറ്ററുകളിൽ തരംഗം തീർത്തിരിക്കുകയാണ്. ഈ ചിത്രത്തിലൂടെ നല്ല രാശിയുള്ള നായിക എന്ന പദവിയിലേക്ക് എത്തിയിരിക്കുകയാണ്‌ മമിതാ ബൈജു. പ്രേമലുവിൽ റീനുവെന്ന കഥാപാത്രത്തെയാണ് മമിത അവതരിപ്പിച്ചിരിക്കുന്നത്. “സൂപ്പർ ശരണ്യയിലെ” സോനാ, “ഓപ്പറേഷൻ ജാവ” യിലെ അൽഫോൺസ, ഖോ ഖോയിലെ അഞ്ജു തുടങ്ങിയ കഥാപാത്രങ്ങൾക്ക് മികവ് പകർന്നിട്ടുള്ള സ്‌ക്രീനിൽ ചുണക്കുട്ടി ഇമേജ് ഉള്ള മമിത പ്രേമലുവിലെ നായികയായി തകർപ്പൻ പ്രകടനമാണ് കാഴ്ച്ച വച്ചിരിക്കുന്നത്. ചിത്രം ബോക്സ് ഓഫീസിൽ 100 കോടി കടന്നിരിക്കുകയാണ്.

ആഗ്രഹിച്ച വിജയം

ഒരു അഭിനേതാവെന്ന നിലയിൽ ഇത്തരത്തിലുള്ള വിജയം താൻ ആഗ്രഹിച്ചിരുന്നുവെന്നും അതിനാൽ അതിനോട് താൻ കടപ്പെട്ടിരിക്കുന്നുവെന്നും താരം പറയുന്നു. തമിഴ് സിനിമകളുടെയും പോപ്പ് സംസ്‌കാരത്തിന്‍റെയും സ്വാധീനം മലയാള സിനിമയിൽ വർദ്ധിച്ചതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ബ്ലോക്ക്ബസ്റ്റർ ചിത്രം മഞ്ഞുമ്മൽ ബോയ്‌സിന്‍റെ വിജയപശ്ചാത്തലത്തിൽ നടി പറയുന്നതിങ്ങനെയാണ്, “ഇരു ഭാഷകൾക്കും തമ്മിൽ നല്ല സാമ്യമുണ്ട്. എനിക്കറിയാവുന്ന, എന്‍റെ ഒട്ടുമിക്ക സുഹൃത്തുക്കളും മലയാളം സിനിമകൾ മാത്രം കാണുന്നവരല്ല, അവരെല്ലാം തമിഴ്, ഹിന്ദി സിനിമകൾ എല്ലാം കാണാൻ ശ്രമിക്കുന്നവരാണ്. അവരുടെ അഭിരുചി വളരെ വൈവിധ്യമുള്ളതാണ്. എല്ലാ ഭാഷകളും മനസ്സിലാക്കുക, ഞാനും അങ്ങനെ തന്നെയാണ്. തമിഴ് സിനിമയിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ഞാൻ നിരീക്ഷിക്കാറുണ്ട്. എനിക്ക് സബ്‌ടൈറ്റിലുകളില്ലാതെ തന്നെ തമിഴ് സിനിമകൾ കാണാനും ആസ്വദിക്കാനും കഴിയും.”

പ്രേമലുവും റീനുവും..

പ്രേമലു എന്ന പേര് പറയുന്നതുപോലെ സിനിമ ചർച്ച ചെയ്യുന്ന വിഷയം പ്രണയം തന്നെയാണ്. യൂത്തിനും ഫാമിലി ഓടിയൻസിനും റിലേറ്റു ചെയ്യാൻ പറ്റുന്ന ഒരുപാട് കുറെ നല്ല മുഹൂർത്തങ്ങൾ ഇതിൽ ഉണ്ട്. ആദ്യം പടത്തിനു ഇട്ടിരുന്ന പേര് ചലോ ഹൈദരാബാദ് എന്നായിരുന്നു. എന്നാൽ വീണ്ടും ചർച്ച ചെയ്താണ് ചിത്രത്തിന് പ്രേമലു എന്ന പേരിൽ എത്തിയത്. അത് കേട്ടപ്പോൾ എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഈ സിനിമ റിലീസിന് കാത്തിരുന്നപ്പോൾ എനിക്ക് വല്ലാത്ത എക്സൈറ്റ്മെന്‍റായിരുന്നു. ഒപ്പം നല്ല ടെൻഷനും ഉണ്ടായിരുന്നു. പക്ഷേ, വിചാരിച്ചതിനുമപ്പുറമായിരുന്നു സിനിമയുടെ വിജയം.

സിനിമ പാരമ്പര്യമൊന്നും ഇല്ലാത്ത കുടുംബാന്തരീക്ഷത്തിൽ നിന്നും വന്നയാളാണ് ഞാൻ. സിനിമയോട് പണ്ട് തൊട്ടേ എനിക്ക് ഇഷ്ടമുണ്ടായിരുന്നു എന്നാൽ, ഒരു സിനിമയിൽ നായികയാവുമെന്നൊന്നും ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല. അങ്ങനെ യാതൃശ്ചികമായി സിനിമയിൽ എത്തപ്പെട്ടയാളാണ്.

ഹൈദരാബാദിൽ

“ഞങ്ങൾക്ക് അവിടെയുള്ള ആളുകളുമായി ഇടപഴകാനും അവരുമായി ഹൃദ്യമായ ബന്ധം സ്ഥാപിക്കാനും വളരെ വേഗം സാധിച്ചു. (വേഗത്തിൽ ഭാഷകൾ പഠിക്കാനുള്ള തന്‍റെ കഴിവിൽ മമിതയ്‌ക്കു നല്ല ആത്മവിശ്വാസവുമുണ്ടായിരുന്നു) വ്യത്യസ്‌ത ഭാഷകൾ ഉപയോഗിക്കുന്നതിൽ വലിയ ഭയമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അഭിനേതാക്കൾ അറിയാതെ ക്യാമറ വച്ച് അവരുടെ പ്രവൃത്തികളൊക്കെ പകർത്തിയിരുന്നു. ഹോസ്റ്റൽ ലൈഫ് അങ്ങനെ ഒക്കെ ഷൂട്ട് ചെയ്തിരുന്നു.

ക്യാമറ വച്ചിട്ട് ക്യാമറയ്‌ക്കു എന്തോ ടെക്‌നിക്കൽ എറർ ഉണ്ടെന്നു പറഞ്ഞിട്ട് ഞങ്ങൾക്ക് കുറച്ച് കുർക്കുറെയും ചിപ്സുമൊക്കെ തന്നിട്ട് ക്യാമറയിൽ സിനിമാറ്റോഗ്രാഫർ (അജ്‌മൽ സാബു ) മറ്റും അങ്ങനെ നോക്കിയിരിക്കും. ഇക്കാര്യം ഒന്നുമറിയാതെ ഞങ്ങൾ ചിപ്സും ഒക്കെ തിന്ന് വർത്തമാനം പറഞ്ഞുകൊണ്ടിരിക്കും. ഇടയ്ക്ക് ബെഞ്ചിൽ താളം പിടിച്ച് പാട്ട് പാടും… ക്‌ളാസിൽ ഇരുന്നു പാട്ട് പാടുന്നത്‌ പോലെ. ശരിക്കും കോളേജ് ലൈഫിൽ നടക്കുന്ന കാര്യങ്ങൾ. സിനിമയുടെ മൊണ്ടാഷ് കട്ടിൽ ഈ രംഗങ്ങളൊക്കെയാണ് ഉൾപെടുത്തിയിരിക്കുന്നത്. നമ്മൾ നോർമൽ ആയി എന്തൊക്കെയാണോ ആണോ ചെയ്യുന്നത് അതൊക്കെയാണ് ഇതിലുള്ള ട്രാവൽ സോംഗിൽ ഉൾപ്പെടുത്തിയിരിക്കുന്നത്….

റീനുവെന്ന കഥാപാത്രം

വളരെ ബോൾഡായിട്ടുള്ള കഥാപാത്രം ആണ് റീനു. കാര്യങ്ങളെ പക്വതയോടെ സമീപിക്കുന്ന പെൺകുട്ടി. “നീ എങ്ങനെയാണോ ആ രീതിയിൽ കഥാപാത്രത്തെ അവതരിപ്പിച്ചാൽ മതി”യെന്നാണ് ഡയറക്ടർ (ഗിരീഷ്) പറഞ്ഞത്. എന്‍റെ ആക്റ്റിംഗിനെ അത് ഒരുപാടു സഹായിച്ചു. മാത്രവുമല്ല എനിക്ക് പരിചയമുള്ളവരായിരുന്നു മുഴുവൻ ക്രൂവും. സൂപ്പർ ശരണ്യയ്ക്ക് വേണ്ടി ഇതേ ടീമിനൊപ്പമാണ് ഞാൻ പ്രവർത്തിച്ചതും.

ഫസ്റ്റ് ക്രഷ്

റീഥ്വിക് റോഷൻ ആണ് ഫസ്റ്റ് ക്രഷ്. കഹോനാ പ്യാർ കണ്ടിട്ട് തോന്നി തുടങ്ങിയ ക്രഷ് ആണത്. സിനിമ എന്താണെന്ന്‌ പോലും അറിയാത്ത പ്രായത്തിലായിരുന്നു ഈ ഇഷ്ടം. മിക്ക ആഴചയിലും ഈ പടം ടിവിയിൽ വരുമായിരുന്നു. ഇപ്പോഴും റീഥ്വിക് റോഷൻ തന്നെയാണ് എന്‍റെ ക്രഷ്.

അല്ലു അർജുന്‍റെ വലിയൊരു ഫാൻ ആണ് ഞാൻ. അല്ലു അർജുൻ സിനിമകളിലെ പാട്ടുകൾ ഒരുപാടു ഇഷ്ടമാണ്‌. ഗജപ്പോക്കിരി, റോമിയോ ആൻഡ് ജൂലിയറ്റ് ഇതിലൊക്കെ അല്ലു അർജുൻ കാസിയോ വാച്ച് ആണ് ഉപയോഗിച്ചിരിക്കുന്നത് അത് കണ്ട് ഞാനും അത്തരം ഒരു വാച്ച് സ്വന്തമാക്കി. അദ്ദേഹം ധരിക്കുന്ന ഡ്രസ്സ് പോലും കോപ്പി ചെയ്‌തിട്ടുണ്ട്‌… സ്‌കൂളിൽ പഠിക്കുന്ന സമയത്ത് പുറത്ത് പോകുന്ന അവസരങ്ങളിൽ അല്ലു അർജുനിനെപോലെ സ്കിൻ ഫിറ്റ് ബനിയൻ ഇട്ടിട്ട് അതിന് പുറത്ത് ചെക്ക് ഷർട്ട് ഇടുമായിരുന്നു. എന്‍റെ ചേട്ടനും അങ്ങനെ ചെയ്യുമായിരുന്നു.

സിനിമ സംവിധാനം

സംവിധാനം എനിക്ക് ഇഷ്ടമാണ്. സിനിമയ്ക്ക് പിന്നിലെ വർക്കിംഗ് പ്രോസസ്സ് അറിയാൻ വലിയ ഇഷ്ടമാണ്. വളരെ കൗതുകമുള്ള കാര്യമാണത്. രണ്ടു പടം അസിസ്ററ് ചെയ്യാൻ കഴിഞ്ഞു. ഖോഖോയും സൂപ്പർ ശരണ്യയും. എനിക്ക് ഷൂട്ട് ഇല്ലാത്ത സമയത്ത് സൂപ്പർ ശരണ്യയുടെ ലൊക്കേഷനിൽ പോകുമായിരുന്നു. ഫൈറ്റ് രംഗങ്ങൾ ഷൂട്ട് ചെയ്യുന്ന സമയം. എനിക്ക് ഫൈറ്റ് കാണണമെന്ന് തോന്നി. അതിന്‍റെ പരിപാടി എങ്ങനെ ആണെന്ന് അറിയണം. അങ്ങനെയാണ് അസിസ്റ്റന്‍റ് ഡയറക്ടർമാരോട് ചോദിച്ചിട്ട് അവർക്കൊപ്പം അസ്സിസ്റ് ചെയ്യാൻ ഞാൻ കൂടുന്നത്.

അടുത്ത പ്രൊജക്റ്റ്

നികേഷ് ആർഎസിന്‍റെ റിബൽ എന്ന ചിത്രത്തിലൂടെ മമിത തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് സംഗീതജ്ഞനും നടനുമായ ജി വി പ്രകാശ് ആണ്. ഒരു പൊളിറ്റിക്കൽ ത്രില്ലർ സിനിമയാണിത്. മലയാളത്തിൽ നിന്നും നിരവധി അഭിനേതാക്കൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്, യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ആക്ഷൻ ചിത്രമായിരിക്കും ഇത്.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें