"തണ്ണീർ മത്തൻ ദിനങ്ങൾ" എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ സംവിധായകൻ ഗിരീഷ് എ ഡി തീർത്തും യൂത്ത് ചിത്രമായ പ്രേമലുവിലൂടെ വീണ്ടും തീയറ്ററുകളിൽ തരംഗം തീർത്തിരിക്കുകയാണ്. ഈ ചിത്രത്തിലൂടെ നല്ല രാശിയുള്ള നായിക എന്ന പദവിയിലേക്ക് എത്തിയിരിക്കുകയാണ്‌ മമിതാ ബൈജു. പ്രേമലുവിൽ റീനുവെന്ന കഥാപാത്രത്തെയാണ് മമിത അവതരിപ്പിച്ചിരിക്കുന്നത്. "സൂപ്പർ ശരണ്യയിലെ" സോനാ, "ഓപ്പറേഷൻ ജാവ" യിലെ അൽഫോൺസ, ഖോ ഖോയിലെ അഞ്ജു തുടങ്ങിയ കഥാപാത്രങ്ങൾക്ക് മികവ് പകർന്നിട്ടുള്ള സ്‌ക്രീനിൽ ചുണക്കുട്ടി ഇമേജ് ഉള്ള മമിത പ്രേമലുവിലെ നായികയായി തകർപ്പൻ പ്രകടനമാണ് കാഴ്ച്ച വച്ചിരിക്കുന്നത്. ചിത്രം ബോക്സ് ഓഫീസിൽ 100 കോടി കടന്നിരിക്കുകയാണ്.

ആഗ്രഹിച്ച വിജയം

ഒരു അഭിനേതാവെന്ന നിലയിൽ ഇത്തരത്തിലുള്ള വിജയം താൻ ആഗ്രഹിച്ചിരുന്നുവെന്നും അതിനാൽ അതിനോട് താൻ കടപ്പെട്ടിരിക്കുന്നുവെന്നും താരം പറയുന്നു. തമിഴ് സിനിമകളുടെയും പോപ്പ് സംസ്‌കാരത്തിന്‍റെയും സ്വാധീനം മലയാള സിനിമയിൽ വർദ്ധിച്ചതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ബ്ലോക്ക്ബസ്റ്റർ ചിത്രം മഞ്ഞുമ്മൽ ബോയ്‌സിന്‍റെ വിജയപശ്ചാത്തലത്തിൽ നടി പറയുന്നതിങ്ങനെയാണ്, "ഇരു ഭാഷകൾക്കും തമ്മിൽ നല്ല സാമ്യമുണ്ട്. എനിക്കറിയാവുന്ന, എന്‍റെ ഒട്ടുമിക്ക സുഹൃത്തുക്കളും മലയാളം സിനിമകൾ മാത്രം കാണുന്നവരല്ല, അവരെല്ലാം തമിഴ്, ഹിന്ദി സിനിമകൾ എല്ലാം കാണാൻ ശ്രമിക്കുന്നവരാണ്. അവരുടെ അഭിരുചി വളരെ വൈവിധ്യമുള്ളതാണ്. എല്ലാ ഭാഷകളും മനസ്സിലാക്കുക, ഞാനും അങ്ങനെ തന്നെയാണ്. തമിഴ് സിനിമയിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ഞാൻ നിരീക്ഷിക്കാറുണ്ട്. എനിക്ക് സബ്‌ടൈറ്റിലുകളില്ലാതെ തന്നെ തമിഴ് സിനിമകൾ കാണാനും ആസ്വദിക്കാനും കഴിയും."

പ്രേമലുവും റീനുവും..

പ്രേമലു എന്ന പേര് പറയുന്നതുപോലെ സിനിമ ചർച്ച ചെയ്യുന്ന വിഷയം പ്രണയം തന്നെയാണ്. യൂത്തിനും ഫാമിലി ഓടിയൻസിനും റിലേറ്റു ചെയ്യാൻ പറ്റുന്ന ഒരുപാട് കുറെ നല്ല മുഹൂർത്തങ്ങൾ ഇതിൽ ഉണ്ട്. ആദ്യം പടത്തിനു ഇട്ടിരുന്ന പേര് ചലോ ഹൈദരാബാദ് എന്നായിരുന്നു. എന്നാൽ വീണ്ടും ചർച്ച ചെയ്താണ് ചിത്രത്തിന് പ്രേമലു എന്ന പേരിൽ എത്തിയത്. അത് കേട്ടപ്പോൾ എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഈ സിനിമ റിലീസിന് കാത്തിരുന്നപ്പോൾ എനിക്ക് വല്ലാത്ത എക്സൈറ്റ്മെന്‍റായിരുന്നു. ഒപ്പം നല്ല ടെൻഷനും ഉണ്ടായിരുന്നു. പക്ഷേ, വിചാരിച്ചതിനുമപ്പുറമായിരുന്നു സിനിമയുടെ വിജയം.

സിനിമ പാരമ്പര്യമൊന്നും ഇല്ലാത്ത കുടുംബാന്തരീക്ഷത്തിൽ നിന്നും വന്നയാളാണ് ഞാൻ. സിനിമയോട് പണ്ട് തൊട്ടേ എനിക്ക് ഇഷ്ടമുണ്ടായിരുന്നു എന്നാൽ, ഒരു സിനിമയിൽ നായികയാവുമെന്നൊന്നും ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല. അങ്ങനെ യാതൃശ്ചികമായി സിനിമയിൽ എത്തപ്പെട്ടയാളാണ്.

ഹൈദരാബാദിൽ

"ഞങ്ങൾക്ക് അവിടെയുള്ള ആളുകളുമായി ഇടപഴകാനും അവരുമായി ഹൃദ്യമായ ബന്ധം സ്ഥാപിക്കാനും വളരെ വേഗം സാധിച്ചു. (വേഗത്തിൽ ഭാഷകൾ പഠിക്കാനുള്ള തന്‍റെ കഴിവിൽ മമിതയ്‌ക്കു നല്ല ആത്മവിശ്വാസവുമുണ്ടായിരുന്നു) വ്യത്യസ്‌ത ഭാഷകൾ ഉപയോഗിക്കുന്നതിൽ വലിയ ഭയമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അഭിനേതാക്കൾ അറിയാതെ ക്യാമറ വച്ച് അവരുടെ പ്രവൃത്തികളൊക്കെ പകർത്തിയിരുന്നു. ഹോസ്റ്റൽ ലൈഫ് അങ്ങനെ ഒക്കെ ഷൂട്ട് ചെയ്തിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...