വെളുപ്പാൻകാലത്തെ മൂടിപ്പുതച്ചുള്ള ഉറക്കം കുട്ടിക്കാലം മുതൽ ശ്രീലയ്ക്കു പ്രിയമാണ്. അമ്മ കൂടെക്കൂടെ വന്ന് കുലുക്കി വിളിക്കും.

“അല്‌പം കൂടി കഴിയെട്ടമ്മേ...” മധുരമായ ഉറക്കത്തിലേക്ക് വീണ്ടും കൂപ്പുകുത്തുമ്പോൾ അമ്മയുടെ ശകാരവർഷം അകലെ നിന്ന് കേൾക്കുമ്പോലെ നേർത്തുനേർത്തില്ലാതാകും.

ഒരു മയക്കം കൂടി കഴിഞ്ഞ് ആലസ്യത്തോടെ എഴുന്നേറ്റ് വരുമ്പോഴും അമ്മയുടെ പിറുപിറുക്കൽ തീർന്നിട്ടുണ്ടാകില്ല. “ഈ പഠിത്തം എന്നും ആയിക്കോ...നിന്നെ വിളിച്ച് വിളിച്ച് നാക്കിലെ വെള്ളം വറ്റി. അതിലും ഭേദം ഒരു ടേപ്പ് നിന്‍റെടുത്ത് വയ്ക്കുന്നതാ...” രാവിലെ തിരക്കു പിടിച്ച വീട്ടുജോലികൾക്കിടയിൽ ശ്രീലയെ ഉണർത്താനുള്ള പാഴ്ശ്രമം അമ്മയെ ശുണ്ഠി പിടിപ്പിക്കും.

അതൊക്കെ ഒരുകാലം! ഇപ്പോൾ... വിവാഹം കഴിഞ്ഞതോടെ അവളുടെ ജീവിതം പാടേ മാറിപ്പോയി. സുശാന്തിന് രാവിലെ എട്ടുമണിക്ക് ഓഫീസിൽ പോകണം. വെളുപ്പിന് എഴുന്നേറ്റാലേ ആ സമയമാകുമ്പോഴേക്കും ഭക്ഷണം റെഡിയാകൂ. പത്രക്കാരനും പാൽക്കാരനും ചിലപ്പോൾ എഴുന്നേൽക്കും മുമ്പേ എത്തും. അവൾക്ക് വല്ലാത്ത കുണ്ഠിതമാണപ്പോൾ തോന്നുക.

ആദ്യമൊക്കെ സുശാന്തിനോട് പറഞ്ഞുനോക്കി. പക്ഷേ എന്തുണ്ടാവാൻ! പകൽ മുഴുവനും ജോലിയെടുക്കുകയാണ് സുശാന്ത്. “രാവിലെ ഞാൻ അല്‌പം ഉറങ്ങട്ടെ, നിനക്ക് വേണമെങ്കിൽ പകൽ ഉറങ്ങിക്കൂടേ?” ഭർത്താവ് ഇങ്ങനെ ചോദിച്ചാൽ ഏതു ഭാര്യയ്ക്കുണ്ട് മറിച്ചൊരുത്തരം?

ശ്രീല പാൽക്കാരനോട് പറഞ്ഞു,“അല്‌പം വൈകി വന്നുകൂടെ...?”

“ധാരാളം സ്ഥലത്ത് പാൽ കൊടുക്കാനുണ്ട് ചേച്ചീ, അതെല്ലാം കഴിഞ്ഞ് ഈ വഴി മടങ്ങിയെത്തുമ്പോൾ ഒത്തിരി വൈകും.”

അന്നും പതിവുപോലെ കോളിംഗ്ബെൽ കേട്ട് ശ്രീലയുണർന്നു. പാൽക്കാരനാകും... പാത്രവുമെടുത്ത് ഉറക്കച്ചടവോടെ വാതിൽ തുറന്നു.

തണുത്ത കാറ്റ്... ശരീരമാകെ പെട്ടെന്ന് കമ്പനം കൊണ്ട ആവേശത്തിൽ അവൾ കണ്ണുവിടർത്തി നോക്കി. പുലരിയുടെ തുടിപ്പ് ആകാശത്ത് നിറയാത്ത പ്രഭാതം. കാർമേഘങ്ങൾ നിറഞ്ഞ് കിഴക്കൻ മാനത്ത് സൂര്യകിരണങ്ങൾ ഒളിച്ചു കളിക്കുന്നു. ശ്രീലയുടെ കണ്ണുകളിൽ നിന്ന് ഉറക്കം പെട്ടെന്ന് പറപറന്നു.

വേനൽക്കാലത്തിന് വിരാമമിട്ട് മഴയെത്തുകയാണ്. പെയ്യാൻ വിതുമ്പി നില്‌ക്കുന്ന ആകാശത്തേക്ക് നോക്കിയപ്പോൾ അവളുടെ മനസ്സ് മയിലിനെപ്പോലെ പീലിവിടർത്തി.

പാൽപാത്രവുമായി എത്രനേരം അങ്ങനെ നിന്നുവെന്ന് അവൾക്കും അറിയില്ലായിരുന്നു. കറുത്തമേഘങ്ങൾ. . തണുത്തകാറ്റ്... അവളുടെ ഹൃദയം പ്രേമഭരിതമായി.

പാൽ അടുക്കളയിൽ വെച്ച് അവൾ കിടപ്പുമുറിയിലേയ്ക്കോടി. വിടർന്ന ലജ്‌ജയോടെ സുശാന്തിന്‍റെ മുടിയിഴകൾ തഴുകിക്കൊണ്ട് അവൾ ആവേശത്തോടെ വിളിച്ചു. “ഒന്നെഴുന്നേൽക്കൂന്നേ... പുറത്തേക്ക് നോക്കൂ...”

“എന്താ പെണ്ണേ... ഉറങ്ങാനും സമ്മതിക്കില്ലേ...”

“ശാന്തേട്ടാ... ഒന്ന് നോക്ക്. പുറത്ത് മഴ പെയ്യാൻ പോകുന്നു. ”

“കൊള്ളാം... നിനക്കെന്തിന്‍റെ കേടാ? ജൂൺ മാസം കഴിയാറായി. ഇനി മഴക്കാലമായില്ലേ...” സുശാന്ത് കണ്ണുകൾ തിരുമ്മിയടച്ചു.

പക്ഷേ ശ്രീലയുണ്ടോ വിടുന്നു.  ജനൽ പാളികൾ മലർക്കേ തുറന്ന് അവൾ കെഞ്ചി. “ഒരു പ്രാവശ്യം! ഒന്ന് നോക്കെന്‍റെയേട്ടാ... ഇത്രയും സുന്ദരമായ ഈ കാഴ്ച കാണാതെ എങ്ങനെ ഉറങ്ങും?”

മഴക്കാർ നിറഞ്ഞ് അരണ്ട വെളിച്ചവും തണുത്ത കാറ്റുമുള്ള ഈ പുലരിയിൽ മനസ്സിലെ റൊമാന്‍റിക് ഭാവനകൾ സുശാന്തിനൊപ്പം ആസ്വദിക്കാൻ അവൾക്ക് വല്ലാത്ത കൊതി തോന്നി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...