അറിയാം താരങ്ങളുടെ ഫിറ്റ്നസ് വിശേഷങ്ങൾ

സിനിമാ രംഗത്ത് താരങ്ങളുടെ ഫിറ്റ്നസ് പരിപാലനവും ജീവിതചര്യയുമൊക്കെ ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടാറുള്ള കാര്യങ്ങളാണ്. അഭിനേതാക്കളെ സംബന്ധിച്ച് ഫിറ്റ്നസ് നിലനിർത്തലും ഫിറ്റ്നസ് പരിപാലനവുമെല്ലാം അവരുടെ പ്രൊഫഷന്‍റെ അവിഭാജ്യ ഘടകമാണ്. സ്ക്രീനിൽ എപ്പോഴും മികച്ച രീതിയിൽ കാണപ്പെടാൻ ആഗ്രഹിക്കുന്നവരാണ് താരങ്ങൾ. ഒപ്പം വെല്ലുവിളി നിറഞ്ഞ വേഷങ്ങൾക്കായി സ്വന്തം ശരീരത്തെ അതിനനുസരിച്ച് അവർക്ക് പാകപ്പെടുത്തേണ്ടതുമുണ്ട്… നീണ്ട ഷൂട്ടിംഗ് ഷെഡ്യൂളുകൾ കൈകാര്യം ചെയ്യാൻ സ്റ്റാമിനയും നിലനിർത്തണം. ഗ്ലാമറിനുമപ്പുറം ശാരീരികമായും മാനസികമായും ശക്‌തരായി നിലനിൽക്കാനുള്ള വ്യായാമങ്ങൾ, സമീകൃതാഹാരം, വെൽനസ് പരിശീലനങ്ങൾ എന്നിവ ചേർന്ന അച്ചടക്കമുള്ള ദിനചര്യ പാലിക്കുന്നവരാണ് അവരിൽ ഏറെപ്പേരും. അതിലുപരി ആരാധകർക്ക് എപ്പോഴും ഇത്തരം സിനിമാതാരങ്ങൾ ഫിറ്റ്നസ് ഐക്കണുകളാണ്. സ്വന്തം ജീവിതശൈലിയിലൂടെ അവർ അസംഖ്യം ആളുകളെയാണ് ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നത്. സിനിമാ ലോകത്തെ അത്തരം ചില വ്യക്തിത്വങ്ങളുടെ ഫിറ്റ്നസ് വിശേഷങ്ങളിലേക്ക്…

അമിതാഭ് ബച്ചൻ

ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിട്ടും ബോളിവുഡിലെ ഷഹെൻ ഷാ അമിതാഭ് ബച്ചൻ എങ്ങനെയാണ് ഇത്ര ഫിറ്റും ഊർജ്ജസ്വലവുമായിരിക്കുന്നത്? എന്താണ് ബിഗ് ബി കഴിക്കുന്നത്? അദ്ദേഹത്തിന്‍റെ ഊർജ്ജത്തിന്‍റെ രഹസ്യം എന്താണ്? ഇതൊക്കെ ആരാധകർ അറിയാൻ താൽപര്യപ്പെടുന്ന കാര്യങ്ങളാണ്.

സ്വന്തം ആരോഗ്യത്തിന്‍റെ രഹസ്യം ഹെൽത്ത് സപ്ലിമെന്‍റുകളോ ഡയറ്റ് ഫുഡോ അല്ലെന്നും കുട്ടിക്കാലം മുതൽ കഴിക്കുന്ന ഭക്ഷണമാണെന്നുമുള്ള കാര്യം ഒരിക്കൽ അദ്ദേഹം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. “ഞാൻ വലിയ ഭക്ഷണപ്രിയനല്ല. എനിക്ക് ലളിതമായ ഭക്ഷണം മാത്രമേ ഇഷ്ടമുള്ളൂ. പൂർണ്ണമായും സസ്യാഹാരിയാണ്. ദാൽ ചാവലും ആലു സബ്‌ജിയുമാണ് എന്‍റെ പ്രിയപ്പെട്ട ഭക്ഷണം. അത് എപ്പോൾ വേണമെങ്കിലും കഴിക്കാൻ തയ്യാറാണ്. കുട്ടിക്കാലം മുതൽ കഴിക്കുന്ന ഭക്ഷണമാണിത്. അത് കഴിച്ചു കഴിയുമ്പോൾ വയറു നിറയുക മാത്രമല്ല ആത്മാവും സംതൃപ്‌തമാകും.” ബച്ചൻ തന്‍റെ ആരോഗ്യം രഹസ്യം വെളിപ്പെടുത്തുന്നു.

എളുപ്പത്തിൽ ദഹിക്കുന്നതും രുചികരവുമായ ഭക്ഷണം കഴിക്കാനാണ് എനിക്ക് എപ്പോഴും ഇഷ്ടം. ഇപ്പോൾ പ്രായമായിക്കൊണ്ടിരിക്കുന്നതിനാൽ ഭക്ഷണകാര്യത്തിൽ ശ്രദ്ധാലുവായിരിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണത്തിനൊപ്പം ജിം ഇൻസ്ട്രക്ടറുടെ മേൽനോട്ടത്തിൽ ലഘു വ്യായാമങ്ങളും യോഗയും ഞാൻ മുടങ്ങാതെ ചെയ്യുന്നുണ്ട്. ലഘുവായ ഭക്ഷണത്തിനൊപ്പം പതിവായി യോഗയും ചെയ്താൽ ശരീരം എപ്പോഴും ആരോഗ്യത്തോടെയും ഫിറ്റ്നസോടെയും നിലനിൽക്കും.

അമിതാഭ് ബച്ചന്‍റെ വ്യായാമ ദിനചര്യ

വർക്കൗട്ട് റൂട്ടിനിൽ അമിതാഭ് ബച്ചൻ അലംഭാവം പുലർത്താറില്ല. വെയ്റ്റ് ട്രെയ്നിംഗും ജോഗിംഗുമൊക്കെ അദ്ദേഹം മുടങ്ങാതെ പരിശീലിക്കാറുണ്ട്. ഒപ്പം മാനസികാരോഗ്യം മികച്ചതാക്കാൻ എട്ടുമണിക്കൂർ ഉറക്കവും. അതിരാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യുന്നതാണ് അദ്ദേഹത്തിന്‍റെ രീതി. കൂടാതെ സമ്മർദ്ദം നിയന്ത്രിക്കുന്നതിന് യോഗയും ധ്യാനവും ചെയ്യും. പഞ്ചസാര ഒട്ടും ഉപയോഗിക്കുകയില്ല.

രാവിലെ വെറും വയറ്റിൽ രണ്ട് ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിച്ചു കൊണ്ടാണ് അദ്ദേഹം ദിവസത്തിന് തുടക്കം കുറിക്കുന്നത്. ഇടയ്ക്ക് ഒരു കപ്പ് നെല്ലിക്ക ജ്യൂസും ഉണ്ടാകും. ചായ, കാപ്പി, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ പാടേ ഒഴിവാക്കും. പകരം ഫ്രഷ് ഫ്രൂട്ട് ജ്യൂസും വെജിറ്റബിൾ സൂപ്പും കഴിക്കാനാണ് അദ്ദേഹത്തിന് ഇഷ്ടം. എന്നും 20 മിനിറ്റ് നടത്തം നിർബന്ധമായും ഉണ്ടാകും.

പിതാവ് പകർന്ന് നൽകിയ പാഠം അമിതാഭ് ജി എപ്പോഴും നെഞ്ചോട് ചേർത്ത് പിടിക്കുന്നു. “ജീവിതത്തിൽ ആരോഗ്യവും സന്തോഷവും ആഗ്രഹിക്കുന്നുണ്ടെങ്കിൽ ലളിതമായ ജീവിതം നയിക്കാനും ഉയർന്ന ചിന്തകൾ പുലർത്താനും ശ്രമിക്കുക. കാരണം പോസിറ്റീവായ ചിന്ത ജീവിതത്തെ എളുപ്പമുള്ളതാക്കും. പ്രശ്‌നങ്ങൾ ഉണ്ടായാലും ശുഭചിന്ത ഒരിക്കലും നിങ്ങളെ കൈവിടില്ല. പിതാവിന്‍റെ ഈ ഉപദേശം ഞാൻ ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു. എന്‍റെ ജീവിതം ഇതേ രീതിയിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്.”

തമന്ന ഭാട്ടിയ

അക്ഷയ് കുമാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തമന്ന ഫിറ്റ്നസ് പരിപാലനത്തിൽ ശ്രദ്ധ നൽകി തുടങ്ങിയത്. അക്ഷയ് കുമാറിനെപ്പോലെ അതിരാവിലെ എഴുന്നേൽക്കുന്നതിലും രാത്രി നേരത്തെ ഉറങ്ങുന്നതിലും തമന്ന ഭാട്ടിയ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

ബോളിവുഡും തെന്നിന്ത്യയും അടക്കിവാണ സുന്ദരിയായ നടി. നൃത്തച്ചുവടുകൾ കൊണ്ട് മാത്രമല്ല ഫിറ്റ്നസ് കൊണ്ടും സെക്സസി ഫിഗർ കൊണ്ടും വാർത്തകളിൽ ഇടം നേടിയിട്ടുള്ള നടിയാണ് തമന്ന. സ്ത്രീ-2 എന്ന ചിത്രത്തി ലെ “ആജ് കി രാത് പർ..” എന്ന ഐറ്റം നമ്പറിൽ നൃത്തച്ചുവടുകൾ അവതരിപ്പിച്ച് ശ്രദ്ധ പിടിച്ചു പറ്റിയ തമന്ന തന്‍റെ ബോഡി ഫിറ്റ്നസ് നിലനിർത്താൻ കഠിനമായ പരിശ്രമമാണ് നടത്തുന്നത്.

തുടർച്ചയായി മണിക്കൂറുകളോളം ഷൂട്ട് ചെയ്യുന്നതിനാൽ വ്യായാമം ചെയ്യാൻ അവർക്ക് കൂടുതൽ സമയം ലഭിക്കാറില്ല. അതുകൊണ്ട് രാവിലെ 4.30ന് ഉണർന്ന് വ്യായാമം മുടങ്ങാതെ ചെയ്യും. തമന്നയ്ക്ക് അതൊരു പാഷനാണ്.

രാവിലെയുള്ള വ്യായാമത്തിന് ശേഷം നേരെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക്. ബോഡി ഫിറ്റ്നസിനേയും വ്യായാമത്തെയുംകുറിച്ച് തമന്നയ്ക്ക് വ്യക്തമായ ധാരണയുണ്ടെന്നാണ് പരിശീലകൻ സിദ്ധാർത്ഥ് സിംഗ് പറയുന്നത്. ഒരു ദിവസം പോലും അവർ അക്കാര്യത്തിൽ നിന്നും അവധിയെടുക്കാറില്ല. ഫിറ്റ്നസിനായി അച്ചടക്കമുള്ളതും സ്‌ഥിരതയുള്ളതുമായ ജീവിതശൈലിയാണ് അവർ പിന്തുടരുന്നത്. പ്രത്യേകിച്ച് വെയ്റ്റ് ട്രെയിംഗ്, കാർഡിയോ, യോഗ, നീന്തൽ, പൈലേറ്റ്സ് എന്നിവയാണ് നടി സ്വന്തം ഫിറ്റ്നസ് ദിനചര്യയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

തമന്നയ്ക്ക് അമിതമായി ഡയറ്റിംഗ് ഇഷ്‌ടമല്ല. അതുകൊണ്ട് ആഴ്‌ചയിൽ ഒരിക്കൽ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കും. ബാക്കിയുള്ള ദിവസങ്ങളിൽ ലഘുവും ആരോഗ്യകരവുമായ ഭക്ഷണം കഴിക്കുന്നതാണ് പതിവ്. ഇതിനു പുറമെ സ്വന്തം ചിന്തകളെ പോസിറ്റീവായി നിലനിർത്താനും അവർ ശ്രദ്ധ ചെലുത്താറുണ്ട്. എന്ത് സംഭവിച്ചാലും അവർ നിരാശപ്പെടാറില്ല. ജീവിതം മികച്ചതാക്കാൻ പോരാട്ടവീര്യം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് അവർ ഉറച്ച് വിശ്വസിക്കുന്നു. അതിനായി പോസിറ്റീവ് ചിന്തയും ധൈര്യവും നഷ്ടപ്പെടാതിരിക്കുകയെന്നുള്ളത് പ്രധാനമാണ്.

ഫിറ്റ്നസിന് പുറമേ, ധ്യാനവും തമന്നയുടെ ജീവിതത്തിന്‍റെ ഭാഗമാണ്. അത് അവരെ ശക്തയാക്കുന്നു. തമന്നയുടെ അഭിപ്രായത്തിൽ “ഗ്ലാമർ മേഖലയിൽ നിന്നുള്ള ആളാണ് ഞാൻ. അതിനാൽ ഫിറ്റ്നസും ആരോഗ്യവും നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. എന്ത് സംഭവിച്ചാലും എത്ര തിരക്കിലാണെങ്കിലും സന്തോഷമായാലും സങ്കടമായാലും ശരി വ്യായാമം മുടക്കാറില്ല. ജീവിതത്തിൽ മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്ന ഊർജ്ജം എനിക്ക് അതുവഴി ലഭിക്കുന്നു.”

ഹൃത്വിക് റോഷൻ

സൗന്ദര്യത്തികവുകൊണ്ട് 51കാരനായ ഹൃത്വിക് റോഷൻ ഗ്രീക്ക് ദൈവം എന്നാണ് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും സുന്ദരന്മാരിൽ ഒരാളായും അദ്ദേഹത്തെ കണക്കാക്കപ്പെടുന്നു. ഫിറ്റ്നസ്, അബ്‌സ്, മസിൽ, മനോഹരമായ മുഖം, ശരീരം എന്നിവകൊണ്ട് എപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വം. 2000-ൽ, കഹോ നാ പ്യാർ ഹേ” എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയ ജീവിതം ആരംഭിക്കുന്നത്. ഫിറ്റ്നസും സുന്ദരമായ രൂപവും മൂലം ഹൃത്വിക് ഇന്നും വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ “വാർ 2″ എന്ന ചിത്രത്തിൽ ഹൃത്വിക് റോഷൻ മാസ്ക്കുലാർ ബോഡി ആരാധകർക്കിടയിൽ ഏറെ ചർച്ചാവിഷയമായി മാറി. സ്വന്തം ഫിറ്റ്നസ് നിലനിർത്താൻ അദ്ദേഹം എന്തെല്ലാമാണ് ചെയ്യുന്നതെന്നറിയാം.

സ്വന്തം ഫിറ്റ്നസ് രഹസ്യങ്ങളെക്കുറിച്ച് പങ്കുവയ്ക്കുന്ന താരം തനിയ്ക്ക് ഡയറ്റിംഗ് ചെയ്യാൻ കഴിയില്ലെന്നാണ് പറയുന്നത്. ഓരോ മൂന്നു മണിക്കൂറിലും എന്തെങ്കിലും കഴിക്കാറുണ്ടെന്നും എന്നാൽ താൻ എന്ത് കഴിക്കുന്നുവോ അത് ആരോഗ്യകരമായതും ഇഷ്ടപ്പെട്ടതുമായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. ഭക്ഷണത്തിൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ ഉൾപ്പെടും. സന്തുലിതമായ ഭക്ഷണക്രമമാണ് അദ്ദേഹം പിന്തുടരുന്നത്. അതിൽ എല്ലാ മാക്രോ ന്യൂട്രിയന്‍റുകളും ഉൾപ്പെടുന്നു. പേശികളുടെ വളർച്ചയ്ക്കും വീണ്ടെടുക്കലിനും സഹായിക്കുന്ന ഭക്ഷ്യവസ്‌തുക്കൾ കഴിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. ഉദാഹരണത്തിന് ഒമേഗ-3 ഫാറ്റി ആസിഡുകൾക്കായി മുട്ട, ചിക്കൻ, മത്സ്യം എന്നിവ നിർബന്ധമായും കഴിക്കും. “എന്‍റെ ഭക്ഷണത്തിൽ ദിവസവും കുറച്ച് നട്‌സും വിത്തുകളും ഞാൻ ഉൾപ്പെടുത്താറുണ്ട്. ഒപ്പം പയർവർഗ്ഗങ്ങൾ, കിഡ്‌നി ബീൻസ്, പ്രോട്ടീനിനായി വെളുത്ത മത്സ്യം പോലുള്ള പ്രകൃതിദത്ത വിഭവവും ഉണ്ടാകും.” ആഴ്‌ചയിൽ ഒരിക്കലുള്ള “ചീറ്റ് ഡേ” യിൽ പിസ്സ, ബർഗർ, തന്തൂരി ചിക്കൻ മുതലായ ഇഷ്ടമുള്ളതെന്തും ഞാൻ കഴിക്കാറുണ്ട്. പക്ഷേ എല്ലാ ദിവസവും ഒരു ബൗൾ തൈര്, ചെറുപയർ, വെണ്ടയ്ക്ക ഭാജി, ജോവർ റൊട്ടി എന്നിവ കഴിക്കും.”

“പക്ഷേ പഞ്ചസാര, എണ്ണ, ഗ്ലൂട്ടൻ എന്നിവ പാടെ ഒഴിവാക്കും.” പരിശീലകന്‍റെ മേൽനോട്ടത്തിൽ പൂർണ്ണ സമർപ്പണത്തോടെയാണ് വ്യായാമങ്ങളും മറ്റും ചെയ്യുന്നത്. കഠിനമായ വ്യായാമങ്ങൾ ചെയ്യാനും ഫിറ്റ്നസ് നിലനിർത്താനും ഞാൻ സത്യസന്ധമായി പ്രവർത്തിക്കാറുണ്ട്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അച്ചടക്കമാണ്. അച്ചടക്കത്തിലൂടെ നിങ്ങൾക്ക് സ്വന്തം ജീവിതശൈലി ശരിയായ ദിശയിലേക്ക് കൊണ്ടുപോകാൻ കഴിയും. അതിന് പ്രായം പ്രശ്ന‌മല്ല. ഏറ്റവും പ്രധാനം നിങ്ങൾ എത്രത്തോളം ശാരീരികമായി യോഗ്യനാണ് എന്നതാണ്.”

സാറാ അലി ഖാൻ

സ്ത്രീകളിലുണ്ടാകുന്ന പിസിഒഡി എന്ന പ്രശ്നം ശരീരഭാരം കുറയ്ക്കുന്നതിൽ നിരവധി ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കുന്ന രോഗമാണ്. ഈ പ്രശ്‌നമുള്ളവർക്ക് സാധാരണ പെൺകുട്ടികളേപ്പോലെ എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കാനാവില്ല. അത്തരം പെൺകുട്ടികൾ നിരാശരാകുക മാത്രമല്ല വിഷാദരോഗത്തിന് ഇരയാകുകയും ചെയ്യും. നടി സാറ അലി ഖാനും അവരിൽ ഒരാളായിരുന്നു.

സിനിമകളിൽ സജീവമാകുന്നതിന് മുമ്പ് സാറാ അലിഖാൻ തടിച്ച ശരീര പ്രകൃതക്കാരിയായിരുന്നു. ഭക്ഷണം വലിയ അളവിൽ കഴിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. ഒപ്പം അലസമായ ജീവിതശൈലിയും. ആ സമയത്തൊക്കെ അവർ പിസിഒഡി രോഗവുമായി മല്ലിടുകയായിരുന്നു. അതോടെ അവരുടെ ശരീരഭാരം വർദ്ധിച്ചുകൊണ്ടിരുന്നു. ശരീരഭാരം 96 കിലോയിലെത്തിയ സമയം വരെ ഉണ്ടായി.

സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചതോടെയാണ് അവർ ആകാര ഭംഗിയ്ക്കായി ശരീരഭാരം കുറയ്ക്കാൻ തീരുമാനിക്കുന്നത്. അങ്ങനെ അവർ ഫിറ്റ്നസ് യാത്ര ആരംഭിച്ചു. ശരിയായ ഭക്ഷണക്രമം, ശരിയായ വ്യായാമം, ശരിയായ ജീവിതശൈലി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. തികച്ചും അച്ചടക്കം നിറഞ്ഞ ഫിറ്റ്നസ് യാത്രയായിരുന്നുവത്. ആ യാത്ര ഏതാനും മാസങ്ങളുടേതല്ല. വർഷങ്ങളുടേതായിരുന്നു. ശരീരഭാരം കുറയ്ക്കാൻ സാറ കഠിനമായി പരിശ്രമിച്ചുകൊണ്ടിരുന്നു. ഒടുവിൽ 51 കിലോഗ്രാം ഭാരമുള്ള മെലിഞ്ഞ സെക്സിയായ പെൺകുട്ടിയായി മാറി.

പിസിഒഡി പ്രശ്നമുണ്ടായിട്ടും സാറാ അലിഖാൻ എങ്ങനെയാണ് ശരീരഭാരം കുറച്ചത്…

ഇച്‌ഛാ ശക്തിയുള്ളിടത്ത് അതിനുള്ള പോംവഴിയും ഉണ്ടാകും എന്ന് പറയുംപോലെ ഡോക്‌ടറുടെ വിദഗ്ധോപദേശത്തിന്‍റെയും കർശനമായ ദിനചര്യയുടേയും പിൻബലത്തോടെയുമാണ് സാറാ അലിഖാൻ പിസിഒഡി പ്രശ്നത്തെ മറികടന്നത്. അങ്ങനെ അമിതവണ്ണത്തെ കീഴടക്കുകയും ചെയ്‌തു. പിസ്സ, ബർഗർ, സമോസ, വടപാവ് തുടങ്ങിയ ജങ്ക് ഫുഡുകൾ ഭക്ഷണത്തിൽ നിന്ന് അവർ പൂർണ്ണമായും ഒഴിവാക്കി. പകരം പരിപ്പ്, പച്ചക്കറി, റൊട്ടി, സാലഡ് എന്നിവ കഴിക്കാൻ തുടങ്ങി. വാൽനട്ട്, ബദാം പോലുള്ള നട്‌സ് പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തി. നാരങ്ങാവെള്ളത്തിൽ തേൻ ചേർത്തുള്ള ഡ്രിങ്ക് കുടിച്ച് ദിവസം ആരംഭം കുറിച്ചു. ഡോക്‌ടറുടെ ഉപദേശ പ്രകാരം സാറാ അലി ഖാൻ തന്‍റെ ഭക്ഷണത്തിന്‍റെ അളവും ഗുണനിലവാരവും ക്രമീകരിച്ചു. ഒപ്പം ഫിറ്റ്‌നസിലും പൂർണ്ണമായ ശ്രദ്ധയർപ്പിച്ചു.

ഒരു പെർഫെക്റ്റ് ഫിഗറിന് 70 ശതമാനം ഡയറ്റും 30 ശതമാനം വ്യായാമവും ആവശ്യമാണെന്നാണ് പറയപ്പെടുന്നത്. ഇത് മനസ്സിൽ വെച്ചുകൊണ്ട് സാറാ അലി തന്‍റെ ദൈനംദിന വ്യായാമങ്ങളിൽ യോഗ, കാർഡിയോ, പൈലേറ്റ്സ് എന്നിവ ഉൾപ്പെടുത്തുകയായിരുന്നു. ഇതിനുപുറമെ കുറഞ്ഞത് ഒന്നര മണിക്കൂറെങ്കിലും അവർ ട്രെഡ്‌മില്ലിൽ നടക്കാൻ തുടങ്ങി. റോപ്പ് ജമ്പ്, ഡാൻസ് എന്നിവയുടെ സഹായത്തോടെ കലോറി കുറച്ചു. കൂടാതെ ശരീരത്തെ വഴക്കമുള്ളതാക്കാൻ സ്ട്രങ്ത് പരിശീലനവും നീന്തലും അവർ മുടങ്ങാതെ ചെയ്തു കൊണ്ടിരുന്നു.

ശാരീരികമായ ഫിറ്റ്നസിന് മാനസികമായ ഫിറ്റ്നസ് നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. അതിനായി നിത്യവും ധാരാളം വെള്ളം കുടിക്കും. 8 മണിക്കൂർ ഉറങ്ങി. പോസിറ്റീവായി ചിന്തിക്കുകയും സ്വയം സന്തോഷിപ്പിക്കാനും ശ്രമിച്ചു കൊണ്ടിരുന്നു. ഇതിനുപുറമെ മെറ്റബോളിസം വേഗത്തിലാക്കാൻ ചെറുജീരകം, പെരുംജീരകം എന്നിവയിട്ടു തിളപ്പിച്ച വെള്ളം, ഗ്രീൻ ടീ, ഡീടോക്‌സ് പാനീയങ്ങൾ എന്നിവ കുടിക്കുന്നത് ദിനചര്യയുടെ ഭാഗമാക്കാനും അവർ മറന്നില്ല.

ജഡായുവിന്റെ ചിറകരിഞ്ഞവൻ രാവൺ

“റഹമത്തുള്ള പടച്ചവന്‍റെ പ്രിയപ്പെട്ട ത്യാഗിയായ മകനേ പറയൂ, നീ നിന്‍റെ അള്ളാഹുവിന്‍റെ കൃപ നിറഞ്ഞ ഭവനം ഉപേക്ഷിച്ചു പടിയിറങ്ങിയത് എന്തേ.”

അവിടെ അവിശ്വസനീയമായ ഒരു കഥയുടെ ചുരുളഴിയുകയായിരുന്നു. ഉത്തർപ്രദേശിലെ ഒരു കുഗ്രാമത്തിലായിരുന്നു അബീബ് അലിയും കുടുംബവും താമസിച്ചിരുന്നത്. അബീബ് അലിക്ക് അഞ്ച് മക്കളും അയൽപക്കത്ത് താമസിക്കുന്ന സഹോദരൻ അബീബ് റഹീമിന് രണ്ട് ഭാര്യമാരും ഏഴു മക്കളും ആയിരുന്നു. നാലുവിവാഹങ്ങൾ കഴിച്ച ഇവരുടെ ഭാര്യമാരും മൂത്തപുത്രന്മാരും മരിച്ചു പോയിരുന്നു. അബീബ് അലിയുടെ ഇളയപുത്രനായിരുന്നു റഹമത്തുള്ള അബീബ്. തുകൽചെരുപ്പ് പണിയുന്നവനായിരുന്നു അബീബ് അലി. എന്നും കൊടും ദാരിദ്ര്യം. ഏക സ്വ‌പ്നം വയറു നിറയെ റൊട്ടിയും മാംസക്കറിയുമായിരുന്നു.

ആ ഗ്രാമവാസികൾ തൊണ്ണൂറ് ശതമാനവും ഹിന്ദുക്കളായിരുന്നു. ഗ്രാമ അതിർത്തിയോട് ചേർന്നാണ് അബീബിന്‍റെ താമസം. ആ രണ്ടു കുടുംബങ്ങൾക്കും സ്വന്തമായി കിണറുകൾ ഇല്ലായിരുന്നു. അവർക്ക് മറ്റു മതക്കാരുടെ കിണറുകൾ തീണ്ടി വെള്ളം കോരി എടുക്കാനുള്ള അനുമതി ഒന്നും ഇല്ല. പ്രത്യേകിച്ച് തുകൽചെരുപ്പ് പണിയുന്നവരായിരുന്ന കുടുംബത്തിന്. ആ വലിയ ഗ്രാമത്തിൽ രണ്ട് മുസ്ലിം കുടുംബങ്ങൾ തികച്ചും ഒറ്റപ്പെട്ടുപൊയിരുന്നു. മറ്റ് ഹിന്ദു ഭവനങ്ങളിലെ കുട്ടികൾ നല്ല വസ്ത്രങ്ങളണിഞ്ഞ് സ്‌കൂളിൽ പോകുന്നതും അവരുടെ വീടുകളിൽ നിന്നുയർന്ന് വായുവിൽ പരക്കുന്ന വിശിഷ്ട വിഭവങ്ങളുടെ സുഗന്ധവും ആ രണ്ടു വീട്ടിലെയും കുട്ടികളെ വല്ലാതെ ദയനീയരാക്കി. പക്ഷേ ആറുവയസ്സുകാരനായ റഹമത്തുള്ള അബീബ് അങ്ങിനെ തോറ്റുകൊടുക്കാൻ തയ്യാറായില്ല.

അവൻ ദിവസവും നാലുകിലോമീറ്ററുകൾ നടന്നു സർക്കാർ സ്‌കൂളിൽ പോകാൻ വാശിപിടിച്ചു. അവൻ മനസ്സിൽ ഒരു ആശയം കിടന്നു പിടഞ്ഞു. ആ നിലപാടിലേക്ക് മാറാനവൻ കൊതിച്ചു. അവൻ ഗ്രാമവാസികളുടെ ക്ഷേത്രത്തിനു പുറത്ത് കാത്തുനിന്നു തേങ്ങകഷ്‌ണങ്ങൾക്കും ഇലക്കുമ്പിളിൽ നെയ്യും ഉണക്കമുന്തിരിയും ചേർത്തു വിളമ്പുന്ന റവഹൽവക്കും കൊതിയോടെ കൈ നീട്ടി. അതൊന്നും അവൻ പോകുന്ന ആരാധനാലയങ്ങളിൽ കിട്ടില്ലായിരുന്നു. ആ ഗ്രാമത്തിൽ നിന്ന് ഗയയിലേക്ക് പോകുന്ന ഒരു സംഘത്തിന്‍റെ കൂടെ ഒരുനാൾ അവരറിയാതെ അവൻ വീടും നാടും ഉപേക്ഷിച്ചു യാത്രയായി.

ഹിമശ്യങ്കൻ എന്ന അഘോരി നയിക്കുന്ന ഒരു സംഘത്തിന്‍റെ മുന്നിലാണ് അവൻ ചെന്നു പെട്ടത്. അൽപസമയം കൊണ്ട് തന്‍റെ അനാഥത്വത്തെയും ഗതികേടിന്‍റെയും ജാതിയുടെയും കഥകൾ പറഞ്ഞ റഹമത്തുള്ളയുടെ കള്ളങ്ങൾ തിരിച്ചറിഞ്ഞു അവർ അവനെ ഒരു ശ്‌മശാനത്തിൽ ഉപേക്ഷിച്ചു. ഒരു അഗതിയെപോലെ ശ്‌മശാനത്തിന്‍റെ വാതിൽക്കൽ കിടന്ന അവനെ ചിതയൊരുക്കി സംസ്കാരം നടത്തുന്ന ചണ്ഡാലൻ കായൻ തന്‍റെ സഹായിയായി കൂട്ടി. അവൻ അഗസ്ത്യൻ എന്ന പേര് സ്വന്തമായി സ്വീകരിച്ചു. കായന് സഹായിയായി പകുതിവെന്ത ശവശരീരങ്ങൾ ചിതയിലേക്ക് നീക്കിയിടുകയും വിറകുകഷ്ണങ്ങൾ കൂട്ടിവെക്കുകയും വേണം. നൂറുവട്ടം ആ പുണ്യനദിയിൽ മുങ്ങിക്കേറിയാലും ശവം കത്തുന്നമണം തന്‍റെ ദേഹത്തുനിന്ന് പോകുന്നില്ല എന്ന് അവനു തോന്നി.

അവിടെ വച്ച് എന്നോ ഒരുനാൾ ജഗദീഷ് എന്ന കച്ചവടക്കാരനൊപ്പം അവൻ ഗുജറാത്തിൽ എത്തി. ജഗദീഷിന്‍റെ ഔട്ട്ഹൗസിൽ താമസമാക്കി അവൻ അയാൾക്ക് ഏറെ വിശ്വസ്ഥനായി. അവിടെ നിന്നാണ് ദരിദ്രനും വലിയ അറിവുകൾ ഇല്ലാത്തവനുമായ വസുദേവ മൽഹോത്രയുമായി പരിചയപ്പെടുന്നത്. ആൺമക്കൾ ഗൾഫിലേക്ക് ചേക്കേറി വലിയ സെറ്റപ്പിലായിട്ടും മൽഹോത്രയും ഭാര്യയും മകളും ദാരിദ്ര്യത്തിൽ തന്നെ ആയിരുന്നു. മൽഹോത്രയുടെ മരിച്ചുപോയ ഇളയമകന്‍റെ പേരായിരുന്നു അതിരഥ്.

അതിരഥ് സൂക്ഷിച്ചു വെച്ചിരുന്ന പത്താംക്ലാസിലെ സർട്ടിഫിക്കറ്റ് അവന്‍റെ പേരുള്ള റേഷൻകാർഡ് എല്ലാം അഗസ്ത്യനെ അതിരഥ് മൽഹോത്രയാക്കി. അമേരിക്കയിലേക്ക് കൊണ്ടുപോകാം എന്ന ഉറപ്പിൽ ആരതി മൽഹോത്രയെക്കൊണ്ട് അവൻ തന്നോടൊപ്പം പാസ്പോർട്ട് എടുപ്പിച്ചു. ആ ഇടക്ക് ജഗദീഷിന്‍റെ പാർട്ടണറായിരുന്ന ഒരു വ്യവസായി കൊല്ലപ്പെടുകയും ആ വീട്ടിൽ വളരെ ആസൂത്രിതമായ കവർച്ച നടക്കുകയും ചെയ്‌തു. പലർക്കും ഗ്രാമത്തിലെ പുതിയ താമസക്കാരനായ അഗസ്ത്യനെ സംശയമുണ്ടായിരുന്നു. പക്ഷേ ഒരു തെളിവും അവശേഷിക്കാതെ അഗസ്ത്യൻ പിടിച്ചു നിന്നു. അതിരഥ് മൽഹോത്രയാകാൻ ഒരു വർഷത്തേക്ക് അവൻ രാമേശ്വരത്തേക്കും സ്നേഹധാരയിലേക്കും കടന്നു ചെന്നു. പക്ഷേ സ്നേഹധാരയിൽ വെച്ച് അവൻ ശ്രീറാം അഗ്നിഹോത്രിയെ കണ്ടുമുട്ടി. അഗസ്‌ത്യൻ ചലനങ്ങളിൽ സംശയംതോന്നി ശ്രീറാം അവനെ ചോദ്യം ചെയ്തു.

കഠിനമായ ദേഹോപദ്രവത്തിന് കീഴ്പ്പെട്ട് അഗസ്ത്യൻ തന്‍റെ പൂർവ്വ ചരിത്രം ശ്രീറാമിനോട് തുറന്നു പറയുന്നു. ശ്രീറാം തന്‍റെ പേര് ഇമ്രാൻസാദിക്ക് ആണെന്നും ഹിന്ദുസ്‌ഥാനെ തകർക്കുകയാണ് തന്‍റെ നേതാക്കൾ തന്നെ ഏൽപിച്ച ദൗത്യം എന്നും കൂടെ കൂടുകയാണ് സമ്പത്തിനും ധർമ്മത്തിനും നല്ലത് എന്നും അഗസ്ത്യനെ ബോധ്യപ്പെടുത്തി, അനുസരിപ്പിച്ചു. ഏറ്റവും സൂക്ഷ്‌മമായിട്ടായിരുന്നു അവരുടെ ചർച്ചകളും തിരുമാനങ്ങൾ എടുക്കലും. ഒരാൾക്ക് പോലും സംശയത്തിനിട ലഭിച്ചില്ല. പഠനം കഴിഞ്ഞ് എല്ലാവരും അവനവന്‍റെ ഗ്രാമങ്ങളിലേക്ക് മടങ്ങി. അഗസ്ത്യനോടൊപ്പം അവന്‍റെ ഗ്രാമത്തിലെത്തിയ ഇമ്രാൻസാദിക്ക് ഒരു പഴയ വീട് വാടകക്ക് എടുത്ത് താമസമായി.

കച്ചിൽ നിന്നും തുണിവ്യവസായികൾ തുണിക്കെട്ടുകളുമായി പോകുമ്പോൾ കൂടെ ഒരു കയറ്റിറക്കുമതി തൊഴിലാളിയായി ഇമ്രാൻ അവരുടെ കൂടെ വരികയും പോകുകയും ചെയ്യും. കച്ച് കടന്നാൽ വ്യവസായത്തിന് ഒരുപാട് ചാൻസ് ഉണ്ട് എന്ന് വസുദേവ മൽഹോത്രയെ ധരിപ്പിച്ച് ഇമ്രാനോടൊപ്പം അഗസ്ത്യൻ എന്ന അതിരഥ് അതിർത്തി നുഴഞ്ഞുകയറി. കൃത്യമായി അവൻ മൽഹോത്രയ്ക്ക് വീട്ടുചിലവിന് കാശയച്ചു കൊടുത്തിരുന്നു. അതിർത്തിക്കപ്പുറത്ത് നിന്ന് ട്രെയിനിംഗ് കിട്ടിയിരുന്ന തീവ്രവാദികളിൽ നിന്നും ലഭിച്ച നിർദ്ദേശം അതിരഥ് ഭാരതത്തിലേക്ക് തിരികെ പോകുക എന്നായിരുന്നു. അടുത്ത മാസം അവസാന ഞായറാഴ്ച‌ ദില്ലി ഇന്ദിരാഗാന്ധി എയർപോർട്ടിൽ നിന്ന് യുകെയിലേക്ക് പറക്കുന്ന ഫ്ളൈറ്റിൽ കയറുക. കൂടെ സഹോദരിയായി ആരതി മൽഹോത്രയും വിസിറ്റിംഗ് വിസയിൽ ഉണ്ടാകും. അവർ രണ്ട് ഫ്ളൈറ്റ് ഇറ്റേനറി അവനെ ഏൽപ്പിച്ചു. മൽഹോത്ര വിവരമറിഞ്ഞ് അതിയായി സന്തോഷിച്ചു.

പക്ഷേ അടുത്ത ദിവസം തന്നെ ഇമ്രാൻ തനിക്ക് വേറെ ജോലി ലഭിച്ചു എന്ന് പറഞ്ഞ് ഗ്രാമത്തിൽ നിന്ന് അപ്രത്യക്ഷനായി. അയാൾ ദില്ലി ഇന്ദിരാ ഗാന്ധി ഇന്‍റർനാഷണൽ എയർപോർട്ടിലെ ഒരു കോണ്ടാക്‌ടർ വഴി അവിടത്തെ ക്ലീനറും പിന്നെ ഫ്ളൈറ്റുകളിലെ സഫായിവാലയും ആയി. ഓരോ ദിവസവും തന്‍റെ ജോലിയിടത്തിനു മുന്നിൽ മുട്ടുകുത്തി കൈപ്പടം നിവർത്തി അല്ലാഹുവിനോട് കൃപതേടി ജോലിക്ക് കയറുന്ന അയാളുടെ ജോലിയും വളരെയേറെ പ്രശംസ പിടിച്ചുപറ്റി. ആ ശനിയാഴ്ച തനിക്ക് താൻ ഇതുവരെ സഫായി ചെയ്യാത്ത ഒരു ഫ്‌ളൈറ്റിൽ ഡ്യൂട്ടി ഇട്ടിരിക്കുന്നു. തന്‍റെ ക്ലീനിംഗ് സാമഗ്രികളുമായി ഗ്രൗണ്ടിലേക്ക് ഇറങ്ങി നടക്കുമ്പോൾ മുന്നിലായി കുറേ ഉപകരണങ്ങളുമായി തന്‍റെ തീവ്രസംഘടനയിലെ ഒരാൾ നടന്നു ഫ്ളൈറ്റിനെ സമീപിക്കുന്നു. സംസാരിക്കുകയോ പരിചിതഭാവം കാണിക്കുകയോ ചെയ്തുകൂട.

എയർ ടിക്കറ്റ് കയ്യിൽ കിട്ടിയ ആരതി സുഹൃത്തക്കളെയും ബന്ധുക്കളെയും വിളിച്ച് വിവരങ്ങൾ കൈമാറി. അതിനു തൊട്ടടുത്ത ദിവസം അതിരഥിനെ ഒരു സുഹൃത്ത് വന്ന് കുട്ടിക്കൊണ്ട് പോയി. മൽഹോത്രയോട് ചൂടുള്ള മസാലചായ കുടിക്കുന്നതിനിടെ അയാൾ പറഞ്ഞു.

“അങ്കിൾ ഞങ്ങൾ സുഹൃത്തുക്കൾ ഒരു ചെറിയ ടൂർ പോകുകയാണ്. നാലു ദിവസം കഴിഞ്ഞേ അതിരഥിനെ തിരിച്ച് തരൂ.”

പണിതീരാത്ത ഒരു ബഹുനില കെട്ടിടത്തിൽ വെച്ച് ജനാലിലൂടെ കഴി യുന്നത്ര ദൂരേക്ക് പറന്നു ചാടാനുള്ള പരിശീലനമായി. അപ്പോഴും അതിരഥ് വിമാനത്തിന് എന്തു സംഭവിക്കും എന്ന് അറിഞ്ഞിരുന്നില്ല. പക്ഷേ പിന്നീട് അവന് തിയറി ക്ലാസുകളായിരുന്നു.

ശനിയാഴ്ച രാവിലെ തന്നെ മൽഹോത്രയും ഭാര്യയും അതിരഥും ആതിരയും ദില്ലിയിൽ എത്തി. മൽഹോത്രയുടെ കസിന്‍റെ വീട്ടിലായിരുന്നു അവർക്ക് താമസം ഒരുക്കിയിരുന്നത്. ആതിഥേയൻ ദില്ലിയിലെ ഭേദപ്പെട്ട ഒരു ഇലക്ട്രോണിക് വ്യാപാരി ആയിരുന്നു.

ഞായറാഴ്ച‌ ഉച്ചക്ക് മുമ്പായി അവർ ആതിഥേയന്‍റെ കാറിൽ എയർപോർട്ടിലെത്തി രണ്ടരയോടെ ചെക്കിൻ ചെയ്തു. വിസിറ്റേഴ്സ് പാർലറിൽ ഇരിക്കേ അതിരഥ് രണ്ടുമൂന്ന് തവണ കോഫി വാങ്ങി കഴിച്ചു. ആരതി ചോദിച്ചു “ആർ യു ഓക്കേ? എനി ഹെൽത്ത് പ്രോബ്ളം?”

പ്ലെയിൻ പുറപ്പെടുകയായി. എമർജൻസി വാതിലിനോട് ചേർന്നുള്ള സീറ്റുകളായിരുന്നു. അതിരഥ് സീറ്റ് ബെൽറ്റ് ഇടാൻ ആതിരയെ സഹായിച്ചു. തന്‍റെ ബെൽറ്റ് മുറുക്കുകയും മുന്നിൽ നിന്ന് എയർഹോസ്‌റ്റസ് മാറിയപ്പോൾ ബെൽറ്റ് അഴിച്ചിടുകയും ചെയ്‌തു. അവന്‍റെ വിരലുകൾ വിദഗ്‌ധമായി എമർജൻസി വാതിലിന്‍റെ കനത്ത പിടിയിലും ബോൾട്ട് ഭാഗങ്ങളിലും ആരും ശ്രദ്ധിക്കാത്ത വിധം ഓടിനടന്നു. ആരതിയും യാത്രക്കാരിൽ ഭൂരിഭാഗവും കണ്ണടച്ചു പ്രാർത്ഥനയിലായിരുന്നു. റൺവേയിൽ നിന്നും വിമാനം ഉയർന്നു.

ഇൻസ്റ്റന്‍റ് ഭക്ഷണം പാക്കറ്റുകളും ചോക്കലേറ്റ് തുടങ്ങിയവും ഉണ്ടാക്കുന്ന “കാന്താബായി പട്ടേൽ മധുർ മണ്ഡൽ” എന്ന ഫാക്ട‌റി അങ്ങു ദൂരെ കാണായി. പെട്ടെന്ന് മൂക്കുകുത്തി പ്ലെയിൻ താഴോട്ട് കുതിച്ചു തുടങ്ങി. അപകടം മണത്തറിഞ്ഞ യാത്രികർ ബഹളം വച്ചു. പ്ലെയിൻ മൂക്കുകുത്തി ഫാക്ടറിയുടെ മുകളിലേക്ക് പതിക്കാൻ ഒരു സെക്കന്‍റ് ബാക്കിയുള്ളപ്പോൾ എമർജൻസി വാതിൽ വലിയ ശബ്ദത്തോടെ തുറന്നു.

അതിലൂടെ…

സെക്കൻഡുകൾക്കകം വിമാനം ഫാക്ടറിയുടെ മേൽക്കൂരയിലൂടെ തുളഞ്ഞ് ഒരു അഗ്നിഗോളമായി. ആ രണ്ടുനില ക്കെട്ടിടത്തിന്‍റെ ഉയരമേ ഉണ്ടായിരുന്നുള്ളു അതിരഥിന് ചാടാനുള്ള ദൂരം. ഒരു നാലഞ്ചു മിനിട്ടുകൾക്കകം കറുത്ത പുകപടലങ്ങൾക്കകത്തുനിന്നും അവൻ എഴുന്നേറ്റു ചെന്നു. നെറ്റിയും കവിളും മുറിഞ്ഞ് രക്തം ഒഴുകുന്നുണ്ടായിരുന്നു. ഒരുകാൽ ഒടിഞ്ഞപോലെ വലിച്ചിഴച്ച് അവൻ കൈനീട്ടി അലറി.

“ഹെൽപ്പ്… പ്ലീസ് ഹെൽപ്പ്”

പിന്നെ രക്ഷാപ്രവർത്തകരുടെ കൈകളിലേക്ക് കുഴഞ്ഞുവീണു. അവന്‍റെ കയ്യിൽ കെട്ടിയിരുന്ന വിലപിടിപ്പുള്ള സ്മാർട്ട് വാച്ച് പൊട്ടിയിരുന്നില്ല.

പക്ഷേ അതിന്‍റെ ഗാലറിയിൽ ഇൻകമിംഗ് ഔട്ട്ഗോയിംഗ് നമ്പറുകളോ ഫോട്ടോകളോ ഇല്ലായിരുന്നു. അതുകൊണ്ടാണ് ആ സാഹചര്യത്തിൽ അവനെ വ്യോമയാന സെക്യൂരിറ്റിക്കാർ പിറ്റേന്ന് ഈ ഹോട്ടലിലേക്ക് മാറ്റിയത്.”

സൂര്യവംശി, ഋഷി നീട്ടിയ വാൽ കിണ്ടിയിലെ ഒരു തുള്ളി തീർത്ഥം സേവിച്ചു തന്‍റെ തോർത്തുമുണ്ട് കുടഞ്ഞുടുത്ത് കുളിക്കാൻ ബാത്ത്റൂമിലേക്ക് കയറി. ശരീരമാകെ ഇറ്റുവീഴുന്ന വെള്ളത്തുള്ളികളോടെ സൂര്യവംശി മുറിയുടെ മദ്ധ്യത്തിൽ ഋഷി ഒരുക്കിയിരുന്ന ആനത്തോൽ വിരിച്ച ചെറിയ യജ്‌ഞപിഠത്തിലേക്കിരുന്നു. പിന്നെ വേപ്പുമരത്തിന്‍റെ കുരുക്കൾ കോർത്ത മാലയിട്ടു.

“ഭയപ്പെടരുത്” കൈലാസനാഥിന് മുന്നറിയിപ്പ് കൊടുത്തു ഋഷി.

ഇരുമ്പ് കൊണ്ടുള്ള ചെറിയ അടുപ്പിലേക്ക് ഋഷി കൊന്നമരത്തിന്‍റെ വിറകു പാളികൾ വെച്ചു. നെയ്യൊഴിച്ച് ഒരു നിലവിളക്ക് കൊളുത്തി അതിൽ നിന്ന് അടുപ്പിലേക്ക് അഗ്നി പകർന്നു. ചെറിയ പുക പട്ടുനൂലുപോലെ ഉയർന്നു മുറി നിറയാൻ തുടങ്ങി. ഋഷി ഒരു മാസ്‌ക് കൈലാസനാഥിനു നീട്ടി. മുറിക്കകത്ത് ഒരു ആൾ തിരക്ക് പോലെ കൈലാസനാഥിന് അനുഭവപ്പെട്ടു. കട്ടിലിൽ ശവം പോലെ കിടന്നിരുന്ന അതിരഥ് ആരോ ഉപദ്രവിക്കുന്നപോലെ കിടന്നുരുണ്ടു അലറിക്കരഞ്ഞു. അടുപ്പിലേക്ക് ഉണങ്ങിയ മുരുക്ക് മരത്തിൻ പൂക്കൾ അൽപാൽപമായി സൂര്യവംശി ഹോമിച്ചുകൊണ്ടിരുന്നു. ഋഷികേശ് നീട്ടിയ കുഞ്ഞുഡബ്ബയിൽ നിന്നും നെന്മേനിവാകയുടെ വേരും പൂങ്കുറിഞ്ഞിയും ചേർത്ത് പ്രത്യേകം തയ്യാറാക്കിയ ലേപനം പുരികങ്ങൾക്ക് നടുവിൽ കുറിതൊട്ട് കൈലാസ നാഥിനോടും ഋഷിയോടും അതുചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു.

ഉച്ചാടനക്രിയയുടെ മന്ത്രങ്ങൾ മുഴങ്ങി…

പച്ചനിറത്തിലുള്ള പുല്ലാനിചെടിയുടെ പൂക്കൾ രൂക്ഷഗന്ധത്തോടെ കത്തിക്കൊണ്ടിരുന്നു. കടുകെണ്ണയിൽ ചമരു മുക്കി ഹോമവും തുടങ്ങി. പിന്നെ ആ ചാരം ഇടതുകയ്യിൽ വാരിയെടുത്ത് സൂര്യവംശി എഴുന്നേറ്റു. ചാരം അതിരഥിന്‍റെ മേലാസകലം പൂശി ഒരു വെള്ളി തകിട് കോർത്ത കറുപ്പും മഞ്ഞയും നിറമുള്ള ചരട് അതിരഥിന്‍റെ വലതു കൈയിൽ കെട്ടി. പിന്നെ ഒരു ഇളനീർ വെട്ടി ഏഴ് സ്‌പൂൺ വെള്ളം അതിരഥിന്‍റെ വായിൽ ഇറ്റിച്ചു. ദേഹത്ത് തുളസി കതിരുകൾ വിതറി. പുതിയ വെള്ളമുണ്ട് കൊണ്ട് അംഗവസ്ത്രം ധരിപ്പിച്ചു.

വീണ്ടും തന്‍റെ തള്ളവിരൽ നെയ്യിൽ മുക്കി അതിരഥിന്‍റെ നെറ്റിയിലും നെറുകയിലും വരച്ചു. പിന്നെ കാതിലേക്ക് മന്ത്രിച്ചു.

“നീ റഹമത്തുള്ളയായിരുന്നു അഗസ്ത്യനുമായിരുന്നു. പക്ഷേ മൽഹോത്രയായിട്ട് നീ വഞ്ചനയുടെ പര്യായമായി തീർന്നു. ആകാശത്തിനും ഭൂമിക്കും ഇടയിൽ വെച്ച് നീ മുന്നൂറോളം നിരപരാധികളെ കൊന്നുതള്ളി. നിഷ്കരുണം ചുട്ടുകൊന്നു. നീ നിയമത്തിന്‍റെ മുന്നിൽ നിന്ന് കുറ്റങ്ങൾ ഏറ്റുപറയണം. അതുവരെ ദുർമരണപ്പെട്ടവരുടെ ആത്മാക്കൾ അകന്നു നിൽക്കും. പക്ഷേ ശിക്ഷ വാങ്ങി കാലാകാലം തിന്നും കുടിച്ചും അഥവാ ഒരു തൂക്കുകയറിൽ നിമിഷങ്ങൾ കൊണ്ട് ജീവൻ വെടിയാനും നിനക്ക് കഴിയില്ല. ഒരു ന്യായാധിപൻ വിധി വായിച്ചു കഴിയുന്ന നിമിഷം ആ കൊല ചെയ്യപ്പെട്ടവരുടെ ആത്മാക്കൾ നിന്നിലേക്ക് തിരിച്ചു വരും അതുവരെ ഞാൻ സ്തംഭനകർമ്മത്താൽ അവരെ തടഞ്ഞു വെച്ചിരിക്കയാണ്. നീ മരിച്ചു നരകത്തിലെത്തും മുമ്പേ നരകമെന്തെന്ന് അവർ കാണിച്ചു തരും. ഒരു ശക്തിക്കും തടഞ്ഞുവെക്കാനാവാതെ അവർ ചിതൽ പോലെ നിന്നെ കാർന്നുതിന്നും. നിന്‍റെ മനസ്സിന്‍റെ നിസ്സഹായതയിലേക്ക് പാമ്പും തേളും പഴുതാരയുമായി അവർ കയറിവരും. കരിഞ്ഞുപോയ ഇളംകുഞ്ഞുങ്ങളുടെ കരച്ചിൽ നിന്നെ പിന്തുടരും. നീ തകർത്തുകളഞ്ഞ അവരുടെ സ്വപ്നങ്ങൾ പുഴുക്കളായി നീ വായിലേക്ക് കൊണ്ടുപോകുന്ന ഭക്ഷണത്തിൽ നുരയും. അവരുടെ ശാപങ്ങൾ ഉറങ്ങാനാവാതെ പുഴുവരിച്ച് കിടക്കും. രക്ഷിക്കാൻ ആർക്കും വരാനാവില്ല.” കൈലാസ‌ നാഥ് അമ്പരപ്പോടെ അതുകേട്ടു നിന്നു. സൂര്യവംശി അദ്ദേഹത്തോട് പറഞ്ഞു.

“ഇവൻ ഇങ്ങനെ കിടക്കട്ടെ. അതിരാവിലെ നമുക്ക് അപകടം നടന്ന സ്‌ഥലത്തെത്തണം. ഉടനെ മുന്നൂറ് ഉരുളക്കാവശ്യമായ ചോറ് ഒരുക്കണം. രണ്ട് ലിറ്റർ തൈര്, ഒരു കിലോ എള്ള്, വാഴയില, കറികൾ എന്നിവ ഒരുക്കണം.”

സംശയമില്ലാതെ കൈലാസനാഥ് സമ്മതിച്ചു.

“സംഭവസ്‌ഥലത്ത് ആളുകൾ കൂ ടാൻ പാടില്ല. മീഡിയകൾ അറിയരുത് അത് പിന്നീട് ഭാരതീയ സേനയ്ക്ക് തന്നെ മാനക്കേടാകും. ആ സമയത്തേക്ക് ഇവന്‍റെ ന്യായവിധി തയ്യാറാകണം.”

പുലർകാലവെളിച്ചത്തിൽ മുന്നൂറ് ഇലക്കീറുകളിൽ ചോറുരുളകൾ നിരത്തി തിലവും തൈരും ഒഴിച്ച് സൂര്യവംശി പിണ്ഡങ്ങൾക്ക് വലംവച്ചു. പിണ്ഡം ഒരു വലിയ കുട്ടയിലേക്ക് മാറ്റി ആർമിയുടെ ട്രാക്കിലേക്ക് കയറ്റി. യമുനാനദി ലക്ഷ്യമാക്കി ട്രക്ക് നീങ്ങി. കരിഞ്ഞുവീണുകിടക്കുന്ന ഉരുക്ക്പക്ഷിയുടെ പുകപിടിച്ച ചിറകുകളിലേക്ക് നോക്കി സൂര്യവംശി ഒരു നിമിഷം നിന്നു. ഹോട്ടലിൽ എത്തി പ്രാതൽ കഴിക്കും മുമ്പ് അതിരഥിന്‍റെ മുറിയിലെത്തി അവന്‍റെ നെറ്റിയിൽ നിന്ന് മുദ്ര തുടച്ചു നീക്കി.

“കൈലാസനാഥ് മറക്കാതെ ഇവനോട് പറയണം കൈയിൽ കെട്ടിയ രക്ഷ അഴിച്ച് കളയരുത് എന്ന്. അഴിച്ചാൽ പിന്നെ ഒരിക്കലും അവന് ഉറങ്ങാനാവില്ല സംസാരിക്കാൻ കഴിയില്ല. പക്ഷേ കൈലാസനാഥ് വിധി പറയുന്ന ദിവസം നീ രക്ഷ അഴിച്ചെടുത്തു സമുദ്രത്തിൽ തർപ്പണം ചെയ്യണം.”

തനിക്ക് എയർഹോസ്റ്റസ് നീട്ടിയ ട്രേയിൽ നിന്നും കോഫി മഗ് എടുത്ത് ഒന്ന് രുചിച്ചു നോക്കി ഋഷി സംശയിച്ചു. “ഈ ഫ്ളൈറ്റിൽ അതിരഥനോ അഗസ്ത‌്യനോ ഉണ്ടോ എന്തോ.” സൂര്യവംശി ചിരിച്ചു

“അസാരം പേടണ്ട് തനിക്ക് ല്ലേ.”

(അവസാനിച്ചു)

Makeup: അറേബ്യൻ ചന്തം

ലേറ്റസ്റ്റ് ഡിസൈനർ ഡ്രസ്സ്… അപ്പ്ഡേറ്റഡ് ആക്സസറീസ്… ന്യൂ ട്രെൻഡി ഗാഡ്ജറ്റ്സ്… ഹെവി മേക്കപ്പ്… പാർട്ടിയിൽ ക്ലിക്കാവാൻ ഇത്രയെങ്കിലും വേണ്ടേ. കൂവിവിളിച്ച് ഫാഷനു ചുക്കാൻ പിടിച്ചവർ തന്നെ കളം മാറി ചവിട്ടുകയാണ്… മടുത്തു… തനി ബോറൻ!

ആക്സസറീസ് അധികം അണിയാതെ കണ്ണുകൾക്ക് ഡാർക്ക് ഡ്രാമാറ്റിക്ക് സെൻഷ്വൽ ലുക്ക് നൽകുന്ന അറേബ്യൻ മേക്കപ്പ് മതി ഇന്നിവർക്ക്. കണ്ണുകൾ ഹൈലൈറ്റ് ചെയ്യാൻ ഗോൾഡൻ, ബ്ലൂ, ഗ്രീൻ, പർപ്പിൾ, യെല്ലോ, ബ്ലാക്ക്, ഡാർക്ക് ഗ്രേ… ഇവയിലേതെങ്കിലും കളറുകൾ അപ്ലൈ ചെയ്യണമെന്നേയുള്ളൂ. മാച്ചിംഗ് ലെൻസ് കൂടി ഫിറ്റ് ചെയ്തോളൂ… കണ്ണിൽ നിന്നും കണ്ണെടുക്കാതെ ആരും നോക്കുമല്ലോ?

അറേബ്യൻ ഐ മേക്കപ്പ്

മുഖം വൃത്തിയാക്കിയ ശേഷം ഒരു ബ്രഷിന്‍റെ സഹായത്തോടെ മുഖത്ത് പ്രൈമർ തേച്ചു പിടിപ്പിക്കുക. ഇനി ഒരു ടിഷ്യു പേപ്പർ ഉപയോഗിച്ച് പതുക്കെ പാക് ചെയ്ത് അധികമുള്ള പ്രൈമർ നീക്കം ചെയ്യാം. കണ്ണിന്‍റെ ചുവടു ഭാഗത്ത് യെല്ലോ പ്രൈമർ പുരട്ടാം. ഐ മേക്കപ്പ് തുടങ്ങുന്നതിനു തൊട്ടു മുമ്പായി കണ്ണിനു ചുവട്ടിൽ നിന്നും ചെന്നിവരെയുള്ള ഭാഗത്ത് ഒരു സെല്ലോ ടേപ്പ് ഒട്ടിക്കുക. ശേഷം കൺപോളകളിൽ വിരലുപയോഗിച്ച് പതുക്കെ പാറ്റ് ചെയ്ത് ഷിമർ ജെൽ/ ഐ പ്രൈമർ പുരട്ടുക. ഇനി കൺപോളകൾക്ക് മീതെ ഗോൾഡൻ ഹൈലൈറ്റർ അപ്ലൈ ചെയ്യാം. അടുത്തതായി കൺപോളകളിൽ ഗ്രീൻ ഐഷാഡോ പുരട്ടുക. കണ്ണിന്‍റെ മുകൾ ഭാഗത്ത് കൺപീലിയോടു ചേർത്ത് കൺകോണുകളുടെ പുറത്തേക്ക് നീളുംവിധം കാജൽ പെൻസിൽ ഉപയോഗിച്ച് നീളത്തിൽ ഒരു വര വരച്ച് ബ്രഷിന്‍റെ സഹായത്തോടെ സാവകാശം മെർജ് ചെയ്യുക.

ഇനി മുകൾ കൺപോളകളുടെ മദ്ധ്യഭാഗത്ത് പിങ്ക് ഷാഡോ നൽകുക. ഇതും ബ്രഷ് ഉപയോഗിച്ച് മെർജ് ചെയ്‌ത് ക്രീമി ബ്ലാക്ക് ഐലൈനർ അപ്ലൈ ചെയ്യാം. വാട്ടർ ലൈൻ ഏരിയയിൽ കാജൽ പുരട്ടി താഴെ കളർ ഐ ലൈനർ അപ്ലൈ ചെയ്യാം. ഇനി സെല്ലോ ടേപ്പ് നീക്കം ചെയ്യാം. കണ്ണിനു ചുവട്ടിലായി വൈറ്റ് ഐ ഷാഡോ ബ്രഷിന്‍റെ സഹായത്തോടെ പുരട്ടുക. കാജൽ ഉപയോഗിക്കുന്നതിനു പകരം ലൈനർ ആവാം.

ഫെയ്സ് മേക്കപ്പ്

മുഖത്തും കഴുത്തിലും ബേസ് ഡോട്ടുകളായി മാർക്ക് ചെയ്യുക. ആദ്യം ഒരു പോളിഷിംഗ് ബ്രഷ് ഉപയോഗിച്ചും പിന്നീട് പൗഡർ ബ്രഷ് ഉപയോഗിച്ചും ബേസ് പതിയെ മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. ഫാൻ ബ്രഷിന്‍റെ സഹായത്തോടെ പിങ്ക് കളർ ബ്ലഷറും ലൈറ്റ് ഷൈനറും കവിളുകളിൽ പുരട്ടുക. ഇനി ബ്രൗൺ കളറുപയോഗിച്ച് നോസ് കട്ട് നൽകാം. ചുണ്ടുകളിൽ പിങ്ക് കളർ ലിപ്സ്റ്റിക്കും അപ്ലൈ ചെയ്യാം.

അറേബിയൻ ഹെയർ സ്റ്റൈൽ

മുടി ചീകി ഇയർ ടു ഇയർ പാർട്ടിംഗ് ചെയ്യുക. പുറകിലെ മുടി പൊക്കി പോണിടെയിലായി കെട്ടുക. മുൻവശത്തെ മുടി സൈഡ് പാർട്ടിംഗ് ചെയ്ത് പുറകിലേക്കെടുത്ത് സെറ്റ് ചെയ്ത് പിൻ ചെയ്യണം. ഇനി ആർട്ടിഫിഷ്യൽ സ്റ്റഫ് പോണിടെയിലായി സെറ്റ് ചെയ്ത് പിൻ ചെയ്യുക. പോണിയായി വച്ച മുടി ബാക്ക് കോമ്പിംഗ് ചെയ്ത് കെട്ടിന്‍റെ മുകളിൽ കൊണ്ട് വന്ന് സ്പ്രേ ചെയ്യുക. തുടർന്ന് പോണിയിലെ മുടിക്കെട്ടിന്‍റെ മുകളിലൂടെ ചുറ്റി താഴേക്കു കൊണ്ടു വന്ന് പിൻ ചെയ്യണം. കൊണ്ടയ്ക്ക് മുകളിലായി വെളുത്ത മുത്തുമാല സെറ്റ് ചെയ്യുക.

ബ്രൈഡൽ മേക്കപ്പ്

മുഖം വൃത്തിയാക്കിയ ശേഷം മുഖത്ത് ഓറഞ്ച് കൺസീലർ പുരട്ടുക. ഇനി സ്കിന്നിനു ചേരുന്ന ബേസ് ഒരു ബ്രഷിന്‍റെ സഹായത്തോടെ മുഖത്ത് തേച്ച് പിടിപ്പിക്കുക. അൽപം ക്രീമി വൈറ്റ് ഫൗണ്ടേഷൻ പുരട്ടാം. ഇതും ബ്രഷ് ഉപയോഗിച്ച് മെർജ് ചെയ്ത് വേണം അപ്ലൈ ചെയ്യുവാൻ. സ്കിൻ സുന്ദരമാവും. നിറവും തോന്നിക്കും.

ഇനി ഇതേ വൈറ്റ് ഫൗണ്ടേഷൻ ഉപയോഗിച്ച് ഹൈലൈറ്റ് ഏരിയ ഹൈലൈറ്റ് ചെയ്യുക. ഷൈനിംഗ് ഇഫക്ട് നൽകുന്നതിന് പീച്ച് കളറും പൗഡറും ആവശ്യമാണ്. ഇവ മുഖത്ത് അപ്ലൈ ചെയ്ത ശേഷം ഒരു ഫാൻ ബ്രഷ് ഉപയോഗിച്ച് ബ്ലഷറും പുരട്ടുക. പോളിഷിംഗ് ബ്രഷ് മുഖത്ത് വട്ടത്തിൽ ചലിപ്പിച്ച് പോളിഷിംഗ് നൽകാം. ഫെയ്സ് മേക്കപ്പ് പൂർത്തിയായ ശേഷം മാത്രം ഹെയർ സ്റ്റൈൽ ട്രൈ ചെയ്താൽ മതിയാവും

ക്രെഡിറ്റ് റേറ്റിംഗ് വിശ്വസനീയമാണോ?

മാർക്കറ്റിലേക്കുള്ള യാത്ര, യാത്ര ചെലവ്, കടകൾ സന്ദർശിച്ചു വാങ്ങാനുള്ള സമയക്കുറവ്, ഓഫ്‌ലൈൻ ഷോപ്പിംഗിലെ പരിമിതമായ സാധ്യത തുടങ്ങി നിരവധി കാരണങ്ങളാണ് ഓൺലൈൻ ഷോപ്പിംഗ് നടത്താൻ ഒരാളെ പ്രേരിപ്പിക്കുന്നത്. മന്ത്ര, ആമസോൺ, ഫ്ലിപ്പ്കാർട്ട്, ഫാം ഈസി, പേപ്പർ ഫ്രൈ,വേക്ക്ഫിറ്റ്, പലചരക്ക്, ബിഗ് ബാസ്‌ക്കറ്റ്, ജിയോമാർട്ട് തുടങ്ങി നിരവധി ആപ്പുകൾ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾ മൊബൈലിൽ നേരിട്ട് ലഭ്യമാണ്.

സോമാറ്റോ, സ്വിഗി തുടങ്ങിയ ആപ്പുകൾ വഴി ഭക്ഷണം നമുക്ക് എവിടെ വേണമെങ്കിലും കിട്ടും. ഈ പ്ലാറ്റ്‌ഫോമുകളിൽ കുറഞ്ഞ വിലകളിൽ നല്ല സാധനങ്ങൾ ലഭ്യമാണ്, അവ വീട്ടിലേക്ക് നേരിട്ട് ലഭിക്കും. പണവും ഡെലിവറി സൗകര്യവും ഉൾപ്പെടെ നിരവധി പേയ്‌മെന്‍റ് ഓപ്ഷനുകൾ ഉണ്ട്. ഇഷ്ടപ്പെട്ടില്ലെങ്കിൽ നിശ്ചിത കാലയളവിനുള്ളിൽ സാധനങ്ങൾ തിരികെ നൽകാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അതേസമയം ഓൺലൈൻ ഷോപ്പിംഗിലെ ഏറ്റവും വലിയ ബുദ്ധിമുട്ട് ഉൽപ്പന്നത്തെ നേരിട്ടു കാണാതെ തെരെഞ്ഞെടുക്കുക എന്നതാണ്.

ഇക്കാരണത്താൽ ഉൽപ്പന്നത്തിന്‍റെ ഫോട്ടോകൾക്കൊപ്പം ഉപഭോക്താക്കൾ നൽകുന്ന റേറ്റിംഗിന്‍റെ പ്രാധാന്യം വളരെയധികം വർദ്ധിക്കുന്നു. പുതിയ ഉപഭോക്താക്കൾക്ക് മുൻ ഉപയോക്താക്കൾ നൽകിയ സ്റ്റാർ റേറ്റിംഗും മറ്റ് ഉപഭോക്താക്കളുടെ അവലോകനങ്ങളും നോക്കിയും അവരുടെ അനുഭവത്തെ അടിസ്ഥാനമാക്കിയും ഏത് എടുക്കണം എന്ന് തീരുമാനിക്കാം. ഉപഭോക്തൃ അവലോകനങ്ങൾ വായിക്കുന്നതിലൂടെ ഉൽപ്പന്നത്തിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് ഒരു ആശയം ലഭിക്കും. ഇ- കൊമേഴ്‌സിൽ അവലോകനങ്ങൾക്ക് വലിയ പങ്കുണ്ട്. അവലോകനങ്ങളുടെ എണ്ണം കൂടുന്തോറും അവ കൂടുതൽ വിശ്വസനീയമാണ് എന്ന് കരുതുന്നു.

എന്നാൽ ഉപഭോക്തൃ അവലോകനങ്ങൾ യഥാർത്ഥ ഉപഭോക്താക്കൾ എഴുതുകയും അവരുടെ ഫീഡ്ബാക്കിൽ അവർ സത്യം പറയുകയും ചെയ്യുമ്പോൾ മാത്രമേ ഇത് സാധ്യമാകൂ.

അവലോകനങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത്, വിൽപ്പനക്കാർ ഈ ദിവസങ്ങളിൽ വ്യാജ അവലോകനങ്ങൾ തയ്യാറാക്കുന്നു. പലപ്പോഴും കമ്പനികൾ തന്നെ ഓൺലൈനിൽ വ്യാജ അവലോകനങ്ങൾ നടത്തുകയും ലാഭത്തിന്‍റെ അടിസ്ഥാനത്തിൽ പുതിയ ഉപഭോക്താക്കളെ ആകർഷിക്കുകയും ചെയ്യുന്നു. ഒരാൾക്ക് ആമസോണിൽ നിന്ന് വാങ്ങിയ ചില ഉൽപ്പന്നങ്ങൾക്കൊപ്പം ചില കൂപ്പണുകൾ ലഭിച്ചു. അയാൾ ഉൽപ്പന്നത്തിന് ഫൈവ് സ്റ്റാർ റേറ്റിംഗ് നൽകിയ ശേഷം അതിന്‍റെ ഒരു സ്ക്രീൻ ഷോട്ട് അയച്ചാൽ 100 രൂപ ക്യാഷ് ബാക്ക് നൽകും എന്നാണ് ഓഫർ. ഉത്പന്നത്തിന് 400 രൂപ വിലയെ ഉള്ളു എന്ന് കരുതുക. 100 രൂപ ഓഫർ ചെറിയ കാര്യം അല്ല. അപ്പോൾ ആളുകൾ റേറ്റിംഗ് നൽകും. യുപിഐ വഴി പണമടയ്ക്കാനുള്ള സൗകര്യം ഉള്ളതിനാൽ ഇത്തരത്തിലുള്ള ഇടപാടുകൾ വളരെ എളുപ്പമായി. അവലോകനങ്ങളിൽ ഇത്തരം തട്ടിപ്പുകൾ നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്.

മറ്റൊരു തരത്തിലുള്ള തട്ടിപ്പും ഇക്കാലത്ത് നടക്കുന്നുണ്ട്. ഫേസ്ബുക്ക് പ്രൊമോഷണൽ പേജുകളിലൂടെ സ്റ്റോക്ക് ക്ലിയറൻസ് എന്ന പേരിൽ വളരെ ഉയർന്ന നിലവാരമുള്ള ഡ്രൈ ഫ്രൂട്ട്‌സ്, ഫർണിച്ചർ അല്ലെങ്കിൽ മറ്റേതെങ്കിലും ഇനങ്ങളുടെ ഫോട്ടോകൾ പോസ്റ്റ് ചെയ്‌ത് ഓൺലൈൻ ഓർഡറുകൾ എടുക്കുന്നു. 5-6 ദിവസത്തിനുള്ളിൽ കുറച്ച് തുക സമാഹരിച്ചാലുടൻ ഈ പേജുകൾ അപ്രത്യക്ഷമാകും. കുറച്ച് ദിവസങ്ങൾ കാത്തിരുന്ന ശേഷം ചതിക്കപ്പെട്ടയാൾ തന്‍റെ തെറ്റ് മനസ്സിലാക്കുമ്പോൾ പോലീസിൽ പോലും പരാതിപ്പെടില്ല, കാരണം തട്ടിപ്പിനിരായ ആൾക്ക് നഷ്ടപ്പെട്ട തുക വളരെ വലുതല്ല.

യഥാർത്ഥത്തിൽ ഇത് ഇ- കൊമേഴ്‌സിന്‍റെ പേരിൽ നടക്കുന്ന സൈബർ കുറ്റകൃത്യമാണ്. ഇത് ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം അൽപ്പം ജാഗ്രത പാലിക്കുക എന്നതാണ്. ഇത്തരത്തിലുള്ള വെബ്‌സൈറ്റ് ഒരിക്കലും ക്യാഷ് ഓൺ ഡെലിവറി വാഗ്ദാനം ചെയ്യുന്നില്ല. ഇ- കൊമേഴ്‌സ് എപ്പോഴും വിശ്വസനീയമായ ഒരു വെബ്‌സൈറ്റിൽ നിന്നായിരിക്കണം.

ഇ- കൊമേഴ്‌സ് മേഖലയ്ക്ക് പ്രത്യേക റെഗുലേറ്ററി ആവശ്യമാണ്. നിലവിൽ, ഈ പരാതികൾക്കായി ഉപഭോക്താക്കൾ ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിനെയാണ് ആശ്രയിക്കുന്നത്. വാണിജ്യ ഉപഭോക്തൃ മന്ത്രാലയം ഇ-കൊമേഴ്‌സിനായി ഒരു പുതിയ മാർഗ്ഗനിർദ്ദേശം തയ്യാറാക്കിയിട്ടുണ്ട്, അതനുസരിച്ച് ഉൽപ്പന്നം വ്യാജമോ കേടുപാടുകൾ ഉള്ളതോ ആണെങ്കിൽ, വിൽപ്പനക്കാരനോടൊപ്പം ഇ- കൊമേഴ്‌സ് പോർട്ടലിനും ഉത്തരവാദിത്തമുണ്ട്. മോശം സാധനങ്ങൾ ലഭിച്ച് 14 ദിവസത്തിനകം ഉപഭോക്താവിന് റീഫണ്ട് നൽകണം. ഉപഭോക്താവിന്‍റെ പരാതി 30 ദിവസത്തിനകം പൂർണമായി പരിഹരിക്കണം.

സ്പെസിഫിക്കേഷനുകൾക്ക് അനുസരിച്ചല്ലെങ്കിൽ സാധനങ്ങൾ തിരികെ നൽകാൻ ഉപഭോക്താവിന് അവകാശമുണ്ട്. അൺഫെയർ ബിസിനസ് പ്രാക്ടീസ് പ്രകാരം കമ്പനി നടത്തിയ വ്യാജ അവലോകനങ്ങൾ കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കും.

അതിനാൽ ഉപഭോക്താക്കൾ ജാഗ്രത പാലിക്കുക 

പോർട്ടലിൽ വിൽപ്പനക്കാരന്‍റെ പൂർണ്ണ വിലാസവും കോൺടാക്റ്റ് നമ്പർ നൽകേണ്ടതും അത്യാവശ്യമാണ്. റീഫണ്ട് ആൻഡ് റിട്ടേൺ പോളിസി വ്യക്തമായി വായിക്കാനാകുന്നതാണെങ്കിൽ, വാങ്ങുന്നതിന് മുമ്പ് ഉപഭോക്താവ് ജാഗ്രത പാലിക്കും.

കഴിഞ്ഞ വർഷങ്ങളിൽ ഓൺലൈൻ ഉപഭോക്താക്കൾ തുടർച്ചയായി വർദ്ധിച്ചുവരികയാണ്. കൂടാതെ, ഇ- കൊമേഴ്‌സ് കമ്പനികൾക്കെതിരായ പരാതികളും വർദ്ധിച്ചിട്ടുണ്ട്. സാധാരണയായി പരാതികൾ ഡെലിവറിയിലെ കാലതാമസം, തെറ്റായ ഉൽപ്പന്നം, റിട്ടേണുകൾ, റീഫണ്ട് എന്നിവയുമായി ബന്ധപ്പെട്ടതാണ്. അതിനാൽ സമയത്തിനനുസരിച്ച് നീങ്ങുക, വിവാദങ്ങളിൽ ഏർപ്പെടുന്നതിനുപകരം ഓൺലൈൻ ഷോപ്പിംഗ് രസകരവും സൗകര്യപ്രദവുമായ അനുഭവമാക്കി മാറ്റാൻ ശ്രദ്ധിക്കുക.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഷോറൂമിന്‍റെയോ ഷോപ്പിന്‍റെയോ ചെലവുകൾ ഒഴിവാക്കുന്നു, അവയുടെ വിൽപ്പന 24 മണിക്കൂറും തുടരും. അതിനാൽ അവർക്ക് താരതമ്യേന വിലകുറഞ്ഞ സാധനങ്ങൾ നൽകാൻ കഴിയും, എന്നാൽ പാക്കിംഗിന്‍റെയും ഡെലിവറിയുടെയും അധിക ചെലവും അവർ വഹിക്കണം.

ഓർഡർ ചെയ്യുന്നതിനുമുമ്പ് വ്യാജ റേറ്റിംഗുകളും അവലോകനങ്ങളും പരിശോധിച്ചാൽ നമുക്ക് തട്ടിപ്പ് ഒഴിവാക്കാനാകും.

fakespot.com വെബ്‌സൈറ്റിന്‍റെ സഹായത്തോടെ ഏത് ഉൽപ്പന്നത്തിന്‍റെയും വ്യാജ റേറ്റിംഗുകളും അവലോകനങ്ങളും നിങ്ങൾക്ക് വായിക്കാനാകും. ഈ വെബ്‌സൈറ്റ് എല്ലാ ഉപയോക്താക്കൾക്കും സൗജന്യമായി ലഭ്യമാണ്. പരിശോധിക്കാൻ ഈ വെബ്സൈറ്റിൽ ലോഗിൻ ചെയ്യേണ്ടതില്ല. നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഏത് ഇനമായാലും ലിങ്ക് പകർത്തിയ ശേഷം ലിങ്ക് ഈ വെബ്‌സൈറ്റിൽ ടൈപ്പ് ചെയ്ത് ചെക്കിംഗ് ബട്ടണിൽ ക്ലിക്കു ചെയ്യുക. ഇതിന് ശേഷം വ്യാജ റേറ്റിംഗും അവലോകനവും ചുവടെ കാണാം.

ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകൾ വർഷത്തിൽ ഒന്നോ രണ്ടോ തവണ സെയിൽ ഷോപ്പിംഗ് ഫെസ്റ്റിവലുകൾ ആഘോഷിക്കുന്നു, കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന വിൽപ്പന കാരണം ചില സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുകയും ചെയ്യും.

ആഗ്രഹിച്ചതിലധികം ലഭിച്ചു- വിദ്യാ ബാലൻ

ഫിൽറ്ററും മേക്കപ്പുമില്ലാതെ പുഞ്ചിരിയോടെ തന്‍റെ യഥാർത്ഥ മുഖത്തോടെ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാനുള്ള ആത്മവിശ്വാസം കാട്ടിയ ചുരുക്കം നടിമാരിൽ ഒരാളാണ് വിദ്യാ ബാലൻ. അഭിനയരംഗത്ത് 20 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് വിദ്യാ ബാലൻ.

2003-ൽ ബംഗാളി ചിത്രമായ “ഭാലോ തേക്കോ” യിലൂടെ അരങ്ങേറ്റം കുറിച്ച വിദ്യ സെയ്‌ഫ് അലിഖാനും സഞ്ജ‌യ്‌ദത്തും അഭിനയിച്ച “പരിണീത”യിലൂടെയാണ് പ്രശസ്‌തയായത്. അതോടെ ബോളിവുഡിലെ ശക്തമായ സ്ത്രീ കേന്ദ്രീകൃത സിനിമയുടെ മുഖമായി മാറി വിദ്യാ ബാലൻ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി പരമ്പരാഗത സ്‌റ്റീരിയോടൈപ്പ് കഥാപാത്രങ്ങൾക്ക് അപ്പുറമായി ശക്‌തമായ പ്രകടനങ്ങളിലൂടെയും ധീരമായ വേഷങ്ങളുടെ തിരഞ്ഞെടുപ്പിലൂടെയും വിദ്യാ ബോളിവുഡിൽ തനിക്കായി ഒരു ഇടം സൃഷ്ടിച്ചു. പരിണീതയിലെ “ലോലിത” എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ വിദ്യയ്ക്ക് ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഫിലിം ഫെയർ അവാർഡ് ലഭിക്കുകയുണ്ടായി. അതോടെ വിദ്യാ ബോളിവുഡിൽ തന്‍റെ സ്‌ഥാനം ഉറപ്പിക്കുകയായിരുന്നു. തുടർന്ന് ഹിറ്റുകളുടെ കാലം. ലഗേര ഹോ മുന്നാഭായി, പാ, നോ വൺ കിൽ ഡ് ജെസീക്കാ, ഇഷ്‌കിയ, ഭൂൽ ഭൂലയ്യ സീരീസ്, ദി ഡേർട്ടി പിക്‌ചർ, തുംഹാരി സുലു, ശകുന്തള ദേവി, കഹാനി, ജെത്സ, നിയത് എന്നിവയാണ് വിദ്യയുടെ ശ്രദ്ധേയമായ സിനിമകൾ. അതിൽ ദി ഡേർട്ടി പിക്ചർ വിദ്യയ്ക്ക് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിക്കൊടുത്തു. 2014ൽ വിദ്യയ്ക്ക് പത്മശ്രീ പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്. സിനിമയിൽ സ്‌റ്റീരിയോടൈപ്പ് സ്ത്രീ വേഷങ്ങളുടെ പരിവേഷം തകർത്തെറിയുന്നതായിരുന്നു അവരുടെ വൈവിധ്യമാർന്ന ഓരോ കഥാപാത്രവും. അനതരസാധാരണമായ അഭിനയമികവുകൊണ്ട് ബോളിവുഡിൽ വ്യക്ത‌ി മുദ്ര പതിപ്പിച്ച വിദ്യയ്ക്ക് പിന്നീ ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

മുംബൈയിൽ ജനിച്ചു വളർന്ന, മലയാളി വേരുകളുള്ള വിദ്യ ബാലൻ ബിരുദാനാന്തര ബിരുദം നേടിയ ശേഷം അഭിനയകലയോടുള്ള താൽപര്യം മൂലം ടിവി രംഗത്ത് സജീവമാവുകയായിരുന്നു. പ്രശസ്‌ത സിറ്റ് കോം ആയ ഹം പാഞ്ചിൽ വേഷമിട്ടുകൊണ്ടാണ് അഭിനയലോകത്തേക്ക് അവർ ചുവട് വയ്ക്കുന്നത്.

വിദ്യാ ബാലനുമായി നടത്തിയ അഭിമുഖത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ:

സിനിമകളുടെ വിജയപരാജയങ്ങൾ ഇപ്പോഴും സ്വാധീനിക്കാറുണ്ടോ?

തീർച്ചയായും എന്നെ ബാധിക്കാറുണ്ട്. എന്‍റെ ചിത്രം “ദോ ഔർ ദോ പ്യാർ” പരാജയപ്പെട്ടപ്പോൾ ഞാൻ വളരെ സങ്കടപ്പെട്ടിരുന്നു. ഒരുപാട് കരഞ്ഞു. വ്യക്തിപരമായി എനിക്ക് ആ സിനിമയെക്കുറിച്ച് ധാരാളം പ്രതീക്ഷകളുണ്ടായിരുന്നു. ആ സിനിമയുടെ കഥയും നിർമ്മാണവും വളരെ ഇഷ്ടപ്പെട്ടിരുന്നു.

ചിലപ്പോഴൊക്കെ സിനിമ വളരെ നല്ലതാണെങ്കിലും ബോക്സ‌് ഓഫീസിൽ പരാജയപ്പെടാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ബോക്സ‌് ഓഫീസ് പാരാമീറ്റർ എത്രത്തോളം പ്രധാനമാണ്?

ബോക്സ് ഓഫീസ് പാരാമീറ്ററുകൾ വളരെ പ്രധാനമാണ്. കാരണം ഇതൊരു ബിസിനസ്സാണ്. നമ്മൾ അതിൽ 5 രൂപ നിക്ഷേപിച്ചാൽ കുറഞ്ഞത് 6 രൂപ ലാഭം കിട്ടണം. ബോക്സ് ഓഫീസിലെ വർദ്ധിച്ചുവരുന്ന കണക്കുകൾ സിനിമയ്ക്ക് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് മിക്ക സിനിമകളും പരാജയപ്പെടുന്ന ഇന്നത്തെ കാലത്ത്. അത്തരമൊരു സാഹചര്യത്തിൽ “ഭൂൽ ഭുലയ്യ 3” ബോക്‌സ് ഓഫീസിൽ വിജയം നേടിയപ്പോൾ വളരെ സന്തോഷവും ആശ്വാസവും തോന്നി.

അക്ഷയ് കുമാർ അഭിനയിക്കുന്ന “ഭൂൽ ഭുലയ്യ 4″ ഉടൻ തന്നെ ഒരുങ്ങുന്നുണ്ടെന്ന വാർത്തയുണ്ട്. ” ഭൂൽ ഭുലയ്യ 4″ ന്‍റെ ഭാഗമാകുന്നുണ്ടോ?

ഭൂൽ ഭുലയ്യ 4″ ന്‍റെ ഭാഗമാകാൻ എനിക്ക് താൽപര്യമേയുള്ളൂ. പക്ഷേ “ഭൂൽ ഭുലയ്യ 4” നെക്കുറിച്ച് കൂടുതൽ വിശദാംശങ്ങളൊന്നും ലഭിച്ചിട്ടില്ല.

കുട്ടിക്കാലം മുതൽ താങ്കൾ മാധുരി ദീക്ഷിതിനെ ഏറെ ആരാധിച്ചിരുന്നുവല്ലോ. മാധുരി ദീക്ഷിതിനൊപ്പം നൃത്തം ചെയ്യണമെന്ന് അറിഞ്ഞപ്പോൾ എന്തു തോന്നി?

അനീസ് ബാസ്മി മാധുരിജിക്ക് ഭൂൽ ഭൂലയ്യയിലെ വേഷം വാഗ്ദാനം ചെയ്തപ്പോൾ അവർ ഉടനടി സമ്മതിക്കുകയായിരുന്നു. മാധുരിജി സിനിമയുടെ ഭാഗമാകാൻ പോകുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ എന്‍റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു.

താങ്കൾ മുമ്പത്തേക്കാൾ ആത്മവിശ്വാസവും പോസിറ്റീവും ഊർ‌ജ്ജസ്വലതയുമുള്ള വ്യക്തിയായി മാറിയിരിക്കു ന്നു. ശരീരഭാരം കുറഞ്ഞതു കൊണ്ടാണോ ഈ മാറ്റം പ്രകടമായിരിക്കുന്നത്.

മുമ്പ് തൊട്ടേ ആത്മവിശ്വാസവും പോസിറ്റീവുമായ വ്യക്‌തി തന്നെയാണ് ഞാൻ. പക്ഷേ ശരീരഭാരം കുറച്ചതിനു ശേഷം സ്വയം വളരെ ലാഘവത്വം തോന്നുന്നു. മുമ്പ് ശരീരത്തിൽ അവിടവിടായി വേദനയുണ്ടായിരുന്നു. ഇപ്പോൾ അതിൽ നിന്നൊക്കെ എനിക്ക് ആശ്വാസം ലഭിച്ചു. സ്ലിം ആകാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. പക്ഷേ ഇപ്പോൾ അത് സംഭവിച്ചു. അതിനാൽ ഞാൻ വളരെ സന്തോഷവതിയാണ്.

അമിതാഭിനൊപ്പം “പാ എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്ന് എപ്പോഴെങ്കിലും കരുതിയിരുന്നോ?

എന്‍റെ സ്വപ്നങ്ങളിൽ പോലും ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ഒരിക്കൽ സിദ്ധാർത്ഥ് എന്നോട് ഇതേ ചോദ്യം ചോദിക്കുകയുണ്ടായി. കുട്ടിക്കാലത്ത് അമിതാഭ് ബച്ചനെ ഒരു നോക്ക് കാണാൻ മാത്രം ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു. അതുപോലെ മാധുരി ദീക്ഷതിനൊപ്പം നൃത്തം ചെയ്തതൊക്കെ ഓർക്കുമ്പോൾ ഇപ്പോൾ എനിക്ക് വിസ്‌മയം തോന്നാറുണ്ട്. ഞാൻ ആഗ്രഹിച്ചതിലധികം എനിക്ക് ലഭിച്ചു.

ഭൂൽഭുലയ്യ 3-യിലും കാർത്തിക് ആര്യനാണ് നായകൻ. അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചതിന്‍റെ അനുഭവം എങ്ങനെയായിരുന്നു?

വളരെ നല്ല അനുഭവം. യഥാർത്ഥത്തിൽ കാർത്തിക്കിനെ ആദ്യമായി കണ്ടപ്പോൾ എനിക്ക് ഒരു കോളേജ് സുഹൃത്തിനെപ്പോലെയാണ് തോന്നിയത്. ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കളായി മാറി. ആദ്യമായി കണ്ടുമുട്ടുന്നത് പോലെ തോന്നിയില്ല. കാർത്തിക്കിനോട് സംസാരിക്കുമ്പോൾ സുഹൃത്തിനോടെന്ന പോലെ അടുപ്പം തോന്നി. സെറ്റിൽ ഞാൻ എപ്പോഴും കാർത്തിക്കിനെ കളിയാക്കുമായിരുന്നു. കാർത്തിക്ക് ചിരിക്കും. വളരെ നല്ല നടനും നല്ല മനുഷ്യനുമാണ് അദ്ദേഹം.

ഇതുവരെ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ താങ്കളെ സ്വാധീനിച്ച ഏതെങ്കിലും കഥാപാത്രമുണ്ടോ?

ഓരോ കഥാപാത്രത്തിൽ നിന്നും ഞാൻ എന്തെങ്കിലും പഠിച്ചിട്ടുണ്ടങ്കിലും “ഡേർട്ടി പിക്ചർ എന്ന ചിത്രത്തിലെ സിൽക്ക് സ്‌മിത എന്ന കഥാപാത്രം എന്നെ വളരെയധികം സ്വാധീനിച്ചിരുന്നു. കരിയറിലും അല്ലാതെയും, സിൽക്കിന്‍റെ വേഷം എന്നെ തുറന്നു സംസാരിക്കാനും ധീരയുമാക്കി. ഈ വേഷം ചെയ്യുന്നതിന് മുമ്പ് ഞാൻ അൽപം ലജ്ജയുള്ള കൂട്ടത്തിലായിരുന്നു. എന്‍റെ ശരീരഭാരം കാരണം എനിക്ക് അതിന് മടിയുമായിരുന്നു. എന്നാൽ സിൽക്കിന്‍റെ വേഷം ചെയ്തതിനുശേഷം എനിക്ക് സ്വമേധയാ എന്നിൽ വിശ്വാസമുണ്ടായി. എനിക്ക് എന്നോട് തന്നെ സ്നേഹം തോന്നി. പരിണീത എന്‍റെ കരിയറിന്‍റെ തുടക്കമായിരുന്നു. ഈ ചിത്രവും എന്‍റെ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്നു.

ശക്തമായ കഥാപാത്രങ്ങൾ

ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലുള്ള നിർഭയമായ സമീപനമാണ് വിദ്യാ ബാലനെ വ്യത്യസ്തയാക്കുന്നത്. ഗ്ലാമറിന് അപ്പുറമായി കഥാപാത്രമായി മാറാനുള്ള അഭിനയസിദ്ധി അവരെ ആരാധകരിലേക്ക് അടുപ്പിച്ചു. പരിണീതയിലെ ലോലിത, കഹാനിയിലെ ഭർത്താവിനെ അന്വേഷിച്ച് നടക്കുന്ന ഗർഭിണി, തുംഹാരി സുലുവിലെ റേഡിയോ ജോക്കിയായി മാറിയ വീട്ടമ്മ അങ്ങനെ അവരുടെ ഓരോ കഥാപാത്രവും വ്യത്യസ്‌ത ഭാവങ്ങളാണ് പകരുന്നത്. കഥാപാത്രത്തിന്‍റെ ആഴവും ആത്മാവും അറിഞ്ഞുള്ള അഭിനയശൈലി.

സൗന്ദര്യത്തിന് പുതിയ മാനം

നിലവിലെ സൗന്ദര്യ സങ്കൽപത്തെ വെല്ലുവിളിക്കുന്ന സമീപനമായിരുന്നു വിദ്യയുടേത്. സ്വന്തം ബോഡി ഇമേജിനെ അംഗീകരിക്കുക എന്നതിലാണ് അവർ വിശ്വാസം പുലർത്തിയിരുന്നത്. സമൂഹത്തിന്‍റെ സൗന്ദര്യ മാനദണ്ഡങ്ങളെ കാറ്റിൽ പറത്തിയുള്ള അവരുടെ കാഴ്ച്‌ചപ്പാട് ഏറെ ശ്രദ്ധേയമായി. ബോഡി ഷെയ്‌മിംഗിനോടുള്ള തന്‍റെ പോരാട്ടങ്ങളെക്കുറിച്ചും തന്‍റെ ശരീരത്തെ എങ്ങനെ സ്വീകരിക്കാൻ പഠിച്ചു എന്നതിനെക്കുറിച്ചും അവർ വിശദമായി സംസാരിച്ചിട്ടുണ്ട്. രൂപഭാവത്തേക്കാൾ ആരോഗ്യത്തിനും സ്വയം സ്നേഹത്തിനും അംഗീകരിക്കലിനുമാണ് അവർ പ്രാധാന്യം നൽകിയത്. സ്ത്രീകൾ സ്വന്തം ശരീരത്തെ അംഗീകരിക്കാനും പരിപോഷിപ്പിക്കാനും പോസിറ്റീവിറ്റിയും ആത്മവിശ്വാസവും ശക്‌തിപ്പെടുത്താനും അവർ പ്രോത്സാഹിപ്പിച്ചു.

“പരിണീത” പുതിയ രൂപത്തിൽ

വിധു വിനോദ് ചോപ്രയും പിവിആർ ഇനോക്‌സും ചേർന്ന് ക്ലാസിക് ചിത്രമായ “പരിണീത” വീണ്ടും റിലീസ് ചെയ്യുകയുണ്ടായി. പരിണീത 20 വർഷം പൂർത്തിയാക്കിയതിന്‍റെ ആഘോഷം മാത്രമല്ല നിർമ്മാതാവ് വിധു വിനോദ് ചോപ്രയുടെ ഹിന്ദി സിനിമയിലെ 50 വർഷം പൂർത്തിയാക്കുന്നതിന്‍റെ ആഘോഷത്തിന്‍റെ ഭാഗമായാണ് റീ റിലീസിംഗ്.

“പരിണീത” എന്ന സിനിമ ഇനി കൈ നിലവാരത്തിലും 5.1 സറൗണ്ട് സൗണ്ടിലും പുതിയ രൂപത്തിൽ കാണാൻ കഴിയുമെന്നതാണ് പ്രത്യേകത. 2005 ജൂൺ 10ന് പുറത്തിറങ്ങിയ ഈ ചിത്രം ഏകദേശം 16 കോടി ചെലവിലാണ് നിർമ്മിച്ചത്. ചിത്രത്തിന്‍റെ ഇന്ത്യയിലെ മൊത്തം കളക്ഷൻ ഏകദേശം 16.62 കോടി രൂപയായിരുന്നു. അതേസമയം ലോകമെമ്പാടുമുള്ള വരുമാനം 30.29 കോടിയും.

ആശ്വാസം അരോമാതെറാപ്പി

അരോമാതെറാപ്പിയിലൂടെ മാനസിക പിരിമുറുക്കത്തിനും തലവേദനയ്ക്കും ഞൊടിയിട നേരം കൊണ്ട് പരിഹാരം കാണാം. ഒപ്പം നല്ല ഉറക്കവും ഊർജ്ജവും ലഭിക്കും. സമ്മർദ്ദവും തലവേദനയുമെന്നത് തിരക്കുപിടിച്ച ഇന്നത്തെ ജീവിതത്തിലെ ഭാഗങ്ങളായി മാറിയിരിക്കുകയാണ്. രാവിലെ മുതൽ രാത്രി വരെ ജോലി മറ്റ് ഉത്തരവാദിത്തങ്ങൾ, കുടുംബം സ്വന്തം ആവശ്യത്തിനായുള്ള സമയം കണ്ടെത്തൽ എന്നിങ്ങനെയുള്ള ഓട്ടപാച്ചിലിനിടയിൽ സ്വാഭാവികമായും മാനസികവും ശാരീരികവുമായി ക്ഷീണം അനുഭവപ്പെടുമെന്നത് ഉറപ്പാണ്. അത്തരമൊരു സാഹചര്യത്തിൽ തലയ്ക്ക് ഭാരകൂടുതൽ അനുഭവപ്പെടുമ്പോഴോ സമ്മർദ്ദം കാരണം ഉറക്കം നഷ്ടപ്പെടുമ്പോഴോ, പാർശ്വഫലങ്ങളൊന്നുമില്ലാത്ത ആശ്വാസം നൽകുന്ന എന്തെങ്കിലുമൊരു പരിഹാരമാർഗ്ഗം ആവശ്യമായി വരും. അതിനുള്ള ലളിതമായ ഒരു ഉപായമാണ് അരോമാതെറാപ്പി.

എന്താണ് അരോമാതെറാപ്പി?

സസ്യങ്ങളിൽ നിന്ന് ലഭിക്കുന്ന അവശ്യ എണ്ണകൾ ഉപയോഗിച്ചുള്ള ഒരു പുരാതന പ്രകൃതിദത്ത രോഗശാന്തി സംവിധാനമാണ് അരോമാതെറാപ്പി. ഈ എണ്ണകളുടെ സുഗന്ധം നമ്മുടെ തലച്ചോറിന്‍റെ ലിംബിക് സിസ്‌റ്റത്തെ സ്വാധീനിക്കും. നമ്മുടെ വികാരങ്ങളെയും ഓർമ്മകളെയും സമ്മർദ്ദത്തെയും നിയന്ത്രിക്കുന്ന ഭാഗമാണിത്. തലവേദന ശമിപ്പിക്കുന്നതിന് അരോമാതെറാപ്പി ഉപയോഗിക്കാം. മൈഗ്രെയ്‌ൻ, ടെൻഷൻ കൊണ്ടുള്ള തലവേദന, സൈനസ് തലവേദന എന്നിങ്ങനെ നിരവധി തരം തലവേദനകളുണ്ട്. ഓരോ തലവേദനയ്ക്കും പ്രത്യേകതരം സുഗന്ധ എണ്ണ മാജിക്കു പോലെയാണ് പ്രവർത്തിക്കുക. അത്തരം ഫലപ്രദമായ ചില ഓപ്ഷനുകളെക്കുറിച്ചറിയാം

അരോമ മാജിക് ക്യുറേറ്റീവ് ഓയിൽ

തലവേദനയിൽ നിന്ന് തൽക്ഷണം ആശ്വാസം ലഭിക്കുന്നതിനായി രൂപപ്പെടുത്തിയ ഒരു പ്രത്യേക മിശ്രിതമാണിത്. തുളസി, ലാവെൻഡർ, റോസ് മേരി, പെപ്പർമിന്‍റ് തുടങ്ങിയ അവശ്യ എണ്ണകളുടെ മിശ്രിതം. ഇതിന്‍റെ ഉന്മേഷദായകമായ സുഗന്ധം മനസ്സിനെ ശാന്തമാക്കുകയും ചെയ്യും.

ഉപയോഗക്രമം

ഈ എണ്ണയുടെ ഏതാനും തുള്ളി നെറ്റിയിലും കഴുത്തിലും മൃദുവായി പുരട്ടുക. തുടർന്ന് സ്വസ്‌ഥമായ ഒരിടത്തു വിശ്രമാവസ്‌ഥയിൽ ഇരുന്ന് ആഴത്തിൽ ശ്വസിക്കുക. ഒരു ദിവസം 2-3 തവണ ഇതാവർത്തിക്കുക.

ലാവെൻഡർ എസ്സെൻഷ്യൽ ഓയിൽ

സമ്മർദ്ദവും തലവേദനയും ഇല്ലാതാക്കുന്നതിന് ഏറ്റവും ഫലവത്തായ ഓയിൽ ആണിത്. ഇതിന്‍റെ നനുത്ത സുഗന്ധം തലച്ചോറിനെ ശാന്തമാക്കുകയും പ്രത്യേക മാനസിക ഉന്മേഷം നൽകുകയും ചെയ്യുന്നു.

ഉപയോഗക്രമം

ഒരു ഡിഫ്യൂസറിൽ 4-5 തുള്ളി ഓയിൽ ഒഴിച്ച് ശ്വസിക്കുക. ഇത് ഒരു കാരിയർ എണ്ണയുമായി (വെളിച്ചെണ്ണ പോലുള്ളവ) കലർത്തി നെറ്റിയിലും മറ്റും മസാജ് ചെയ്തു‌ കൊടുക്കുക.

ബേസിൽ (തുളസി) എസ്സെൻഷ്യൽ ഓയിൽ

മാനസിക ക്ഷീണമാണ് തലവേദനയ്ക്ക് കാരണമെങ്കിൽ ബേസിൽ എണ്ണ മികച്ച ഒരു പരിഹാരമാർഗ്ഗമാണ്.

ഉപയോഗക്രമം

ഒരു പാത്രം ചൂടുവെള്ളത്തിൽ ഏതാനും തുള്ളി ബേസിൽ ഓയിൽ ചേർത്ത് ആവിക്കൊള്ളുക. ഒരു കാരിയർ എണ്ണയുമായി ബേസിൽ ഓയിൽ യോജിപ്പിച്ച് മൃദുവായി നെറ്റിത്തടത്തിൽ പുരട്ടി മസാജ് ചെയ്യുക.

സമ്മർദ്ദമകറ്റാനുള്ള അരോമാതെറാപ്പി പരിഹാരങ്ങൾ

മാനസിക പിരിമുറുക്കത്തിന് സമ്മർദ്ദം കാരണമാകുക മാത്രമല്ല ശാരീരികമായി അത് നമ്മെ തളർത്തുകയും ചെയ്യും. ഇത് ഉറക്കത്തെ ബാധിക്കും. ഒപ്പം ചർമ്മാരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യും. കൂടാതെ മാനസികാവസ്‌ഥയെ അസ്വസ്‌ഥവുമാക്കും. അരോമാതെറാപ്പിയിൽ തലച്ചോറിന് വിശ്രമദായകമായ അവസ്‌ഥ പകരുന്ന ചില എസ്സെൻഷ്യൽ ഓയിലുകളുണ്ട്.

നെരോലി എസ്സെൻഷ്യൽ ഓയിൽ

ഓറഞ്ച് പൂക്കളിൽ നിന്ന് തയ്യാറാക്കുന്ന സവിശേഷ എണ്ണയാണിത്. അതിന്‍റെ ഹൃദ്യവും മൃദുവുമായ സുഗന്ധം വൈകാരിക സന്തുലിതാവസ്‌ഥ സൃഷ്ടിക്കാൻ സഹായിക്കും. വിഷാദം, ഉത്കണ്ഠ, സമ്മർദ്ദം എന്നിവ ഇല്ലാതാക്കാൻ ഇത് ഫലപ്രദമാണ്.

ഉപയോഗക്രമം

3-4 തുള്ളി നെരോലി ഓയിൽ ഡിഫ്യൂസറിൽ ഒഴിച്ച് ആഴത്തിൽ ശ്വസിക്കുക. ഒരു കാരിയർ എണ്ണയുമായി ഇത് യോജിപ്പിച്ച് ശരീരം മുഴുവനും മസാജ് ചെയ്ത് പുരട്ടുക.

സാൻഡൽ എസ്സെൻഷ്യൽ ഓയിൽ

ഇന്ത്യൻ സംസ്കാരത്തിൽ ചന്ദന സുഗന്ധത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. എല്ലായ്പ്പോഴും സമാധാനവും ധ്യാനവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണിത്. ഈ എണ്ണ മസ്ത‌ിഷ്ക്കത്തെ തണുപ്പിക്കുക മാത്രമല്ല ആത്മീയ സന്തുലിതാവസ്ഥയും ശാന്തതയും നൽകുന്നു.

ഉപയോഗക്രമം

കുളിക്കാനുള്ള വെള്ളത്തിൽ ഏതാനും തുള്ളി സാൻഡൽ എണ്ണ ചേർത്ത് കുളിക്കുന്നത് ശരീരത്തിനും മനസ്സിനും ഉന്മേഷം പകരും. ധ്യാനിക്കുമ്പോൾ ഈ എണ്ണ ഒരു ഡിഫ്യൂസറിൽ ഒഴിച്ച് ഉപയോഗിക്കുക.

ലാവെൻഡർ എസ്സെൻഷ്യൽ ഓയിൽ

സമ്മർദ്ദമകറ്റാനുള്ള ഏറ്റവും ജനപ്രിയ ഓയിലുകളിൽ ഒന്നാണ് ലാവെൻഡർ. ഇത് ഉറക്കം മെച്ചപ്പെടുത്തുന്നു. മനസ്സിനെ ശാന്തമാക്കുന്നു. നിരന്തരമായ സമ്മർദ്ദം മൂലമുണ്ടാകുന്ന തലവേദനയ്ക്കും ഇത് ആശ്വാസപ്രദമാണ്.

ഉപയോഗക്രമം

ഉറങ്ങുന്നതിന് മുമ്പ് തലയിണയിൽ ഏതാനും തുള്ളി എണ്ണ തളിക്കുക. ഒരു ഡിഫ്യൂസറിൽ ഏതാനും തുള്ളി എണ്ണ പകർന്ന് ദിവസവും ഉപയോഗിക്കുക.

അരോമാതെറാപ്പി ഉപയോഗിക്കാനുള്ള വഴികൾ

ഒരു ഡിഫ്യൂസറിലുടെ: മുറിയിൽ സുഗന്ധം പരത്താനുള്ള ഏറ്റവും സുരക്ഷിതവും ലളിതവുമായ മാർഗ്ഗമാണ് ഡിഫ്യൂസർ എന്നത്.

മസാജ് വഴി: അവശ്യ എണ്ണകൾ കാരിയർ ഓയിലുകളുമായി (വെളി ച്ചെണ്ണ, ബദാം അല്ലെങ്കിൽ ജോജോബ പോലുള്ളവ) കലർത്തി ശരീരം മസാജ് ചെയ്യുക.

ആവി പിടിക്കൽ: ജലദോഷം അല്ലെങ്കിൽ സൈനസ് തലവേദനയ്ക്ക് വളരെ ഉപയോഗപ്രദമാണിത്.

കുളി: ചെറുചൂടുള്ള വെള്ളത്തിൽ 5-10 തുള്ളി എസ്സെൻഷ്യൽ ഓയിൽ ചേർത്ത് കുളിക്കുക.

അരോമാതെറാപ്പിയുടെ ഗുണങ്ങൾ

  • യാതൊരുവിധ പാർശ്വഫലങ്ങളുമില്ലാതെ ഇത് പ്രവർത്തിക്കുമെന്നതാണ് ഏറ്റവും വലിയ മെച്ചം.
  • മനസ്സിനെ ശാന്തമാക്കുന്നു.
  • ഉറക്കത്തിന്‍റെ ഗുണനിലവാരം മെച്ച പ്പെടുത്തുന്നു.
  • ഏകാഗ്രത മെച്ചപ്പെടുത്തുന്നു.
  • ചർമ്മത്തിനും മുടിക്കും ഗുണം ചെയ്യും.

സ്വീകരിക്കേണ്ട മുൻകരുതലുകൾ

പാച്ച് ടെസ്‌റ്റ്: ഉപയോഗിക്കുന്നതിന് മുമ്പായി പാച്ച് ടെസ്‌റ്റ് നടത്തി നോക്കുക.

ചർമ്മത്തിൽ നേരിട്ട് പുരട്ടരുത്: എല്ലായ്പ്പോഴും ഒരു കാരിയർ ഓയിലുമായി യോജിപ്പിച്ച് നേർപ്പിച്ചതിന് ശേഷം മാത്രം ഉപയോഗിക്കുക.

പരിശുദ്ധി പരിശോധിക്കുക: വിശ്വസനീയമായ ബ്രാൻഡുകളിൽ നിന്ന് മാത്രമേ എസ്സെൻഷ്യൽ ഓയിൽ വാങ്ങാവൂ.

ജഡായുവിന്റെ ചിറകരിഞ്ഞവൻ രാവൺ- 2

ഭക്ഷണം കഴിച്ച് കഴിഞ്ഞ് അൽപനേരം  വിശ്രമിച്ചശേഷം സൂര്യവംശിയുടെ മുറിയിൽ തന്നെ ഒരു മീറ്റിംഗ് നടക്കുകയാണ്. പ്രതിരോധവകുപ്പ് അദ്ധ്യക്ഷന്മാർ എൻറ്റിഎസ്ബി സംഘത്തലവന്മാർ തുടങ്ങിയ ചിലർകൂടി അവിടെ സന്നിഹിതരായിരുന്നു.

“താങ്കൾ എങ്ങിനെ ആണ് റഹ്മത്തുള്ള അബീബിലേക്ക് എത്തി ചേർന്നത് എന്ന് അറിയേണ്ടത് അത്യാവശ്യമാണ് പറയൂ പരമേശ്വർ സൂര്യവംശി.”

തന്‍റെ മുന്നിലേക്ക് ചോദ്യങ്ങൾ ഇട്ടുതന്ന ഉദ്യോഗസ്‌ഥനെ സൂര്യവംശി കൗതുകത്തോടെ നോക്കി.

“ഓഫീസർ വിമാന അപകടം നടന്ന് പതിനഞ്ചു മിനിട്ടുകൾക്കകം ടിവിയിൽ ന്യൂസ് വന്നു. മണിക്കൂറുകൾക്കകം ആ അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഒരേ ഒരാൾ എന്ന തലക്കെട്ടോടെ നിങ്ങൾ മൽഹോത്ര എന്ന് വിളിക്കുന്ന ഈ ആളുടെ ഫോട്ടോയും വലിയൊരു വാർത്തയായി. കണ്ടുകണ്ടിരിക്കേ ഓർമയിലെവിടേയോ ഒരുതരി വെട്ടം തെളിഞ്ഞു. അതിലേക്ക് ഒരു മുഖവും.”

ഋഷികേശ് നീട്ടിയ ഇളം ചൂടുള്ള വെള്ളം അൽപാൽപമായി കുടിച്ചു തീർത്തു. “ആ മുഖം തേടി ഞാൻ എന്‍റെ ഗ്രന്ഥപ്പുര തുറന്നു. അവിടെ ഏതാനും വർഷങ്ങൾക്ക് മുമ്പുള്ള ഒരു പഴയ ആൽബം കണ്ടെത്തുകയാണ് ഉദ്ദേശം. അത് കണ്ടുകിട്ടി. വർഷങ്ങൾക്ക് മുമ്പ് ഏതാണ്ട് എട്ടുവർഷങ്ങൾ കഴിഞ്ഞ് കാണും. ഒരു മുസ്ലിം ചെറുപ്പക്കാരൻ തന്‍റെ റിസർച്ചിന്‍റെ ഭാഗമായി ഹൈന്ദവ സംസ്‌കാരത്തെപറ്റി പഠിക്കുകയും അതിൽ ആകൃഷ്ടനായി ഹൈന്ദവ മതത്തിലേക്ക് ചേക്കേറാനായി ഉത്തർപ്രദേശിലെ നരസിംഹബാബയുടെ ഉപദേശപ്രകാരം രാമേശ്വരത്ത് എത്തുകയും അങ്ങനെ റഹ്‌മത്തുള്ള അബീബ് ബ്രഹ്‌മാസ്മി ഗുരുവിൽ നിന്ന് ദീക്ഷ സ്വീകരിച്ച് കേരളത്തിലെ സ്നേഹധാര എന്ന വേദപഠന വിദ്യാലയത്തിൽ എത്തുകയും ചെയ്തു‌.” തന്‍റെ ഊന്നുവടി എടുത്ത് ഗരുഡന്‍റെ തിളങ്ങുന്ന കണ്ണുകളിലേക്ക് ഒരു നിമിഷം നോക്കി.

“റഹ്‌മത്തുള്ള തന്‍റെ പൂർവ്വകാലം മറന്ന് വേദങ്ങളിലേക്കും ഇതിഹാസങ്ങളിലേക്കും ഇറങ്ങി വന്നു. അവൻ അഗസ്ത്യൻ എന്ന പേര് സ്വീകരിച്ചു. അങ്ങനെ ഹൈന്ദവ ആചാരങ്ങളെ പരിചയപ്പെടുത്തുന്ന ക്ലാസ് എടുക്കാൻ ചെന്ന സമയത്താണ് ഞാൻ അവനെ അറിയുന്നത്. പൂജകൾ വ്രതങ്ങൾ ഈശ്വര സ്വാധീനങ്ങൾ എന്നിവ പഠിച്ചെടുക്കുമ്പോൾ പുതിയ ശിഷ്യൻ എന്ന നിലയിൽ അവനെ ഞാൻ കൂടുതൽ ശ്രദ്ധിച്ചിരുന്നു. അഞ്ച് വർഷങ്ങൾ എനിക്ക് സ്നേഹധാര വിട്ടുനിൽക്കേണ്ടിവന്നു. പക്ഷേ ഒരു വർഷത്തിനകം എനിക്ക് എന്‍റെ ഗുരുവിനോടൊപ്പം പഠനത്തിനും ഗവേഷണത്തിനുമായി ഭൂട്ടാനിലേക്ക് പോകേണ്ടി വന്നു.

ഉച്ചയൂണിനായി ഡൈനിംഗ് ഏരിയ സജ്ജമായി. കൈകാലുകളും മുഖവും ശുചിയാക്കി ഊണുമേശയിൽ എത്തിയ സൂര്യവംശി മന്ത്ര ജപത്തോടെ ഒരു ഉരുള അന്നം ഉരുട്ടി എടുത്ത് ബാൽക്കണിയിലേക്ക് നടന്നു. അവിടെ ഗ്ലാസ് സ്ലൈഡിംഗുകൾ തുറന്നു വീതികുറഞ്ഞ പാനലിന് മുകളിൽ വെച്ചു. മറ്റുള്ളവർ അത്ഭുതത്തോടെ അതുനോക്കി ഇരുന്നു. പെട്ടെന്ന് ഒരു പരുന്ത് എങ്ങു നിന്നോ പറന്നിറങ്ങി വരികയും ആ ഉരുള കൊക്കിലേന്തി പറന്നകലുകയും ചെയ്തു. സൂര്യവംശി തിരികെ ഊണു മേശയിൽ എത്തി. എല്ലാവരും നിശബ്ദരായി ഭക്ഷണം കഴിച്ചു.

കൈകഴുകി സീറ്റിംഗ് ഏരിയായിൽ എത്തി സൂര്യവംശി പറഞ്ഞു തുടങ്ങി.

“ഇന്ന് ഇനിയും വിശ്രമം വേണ്ട. വിഷയത്തിലേക്ക് കടക്കാം. ഭൂട്ടാനിൽ നിന്ന് തിരികെ എത്തിയപ്പോഴേക്കും സത്യം പറഞ്ഞാൽ സ്വാഭാവികമായിതന്നെ ഞാൻ റഹ്മത്തുള്ള അബീബിനെ അഥവാ അഗസ്ത്യനെ ഓർത്തതെ ഇല്ല. പക്ഷേ കഴിഞ്ഞ ആഴ്ച ദില്ലിക്കടുത്ത് ഇന്‍റർനാഷനൽ എയർപോർട്ടിൽ നിന്നു പറന്നുയർന്ന വിമാനം 50 കിലോ മീറ്റർ അകലെ നോയ്ക്കടുത്ത് ഒരു ഭക്ഷ്യസംസ്കരണ ശാലയിലേക്ക് കൂപ്പുകുത്തി കത്തിയമരുകയും കത്തിയമർന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങളുടെ ഇടയിൽ നിന്നും അതിരഥ് മൽഹോത്ര എന്ന ഒരാൾ ഇറങ്ങിവരികയും ചെയ്തത് കണ്ട് ലോകം പകച്ചുനിന്നു. ഇനിയും കൈലാസ നാഥ് താങ്കൾ പറയൂ.”

കൈലാസ നാഥ് ഓർത്തെടുക്കുന്നതുപോലെ പറഞ്ഞു തുടങ്ങി.

“അവൻ ഇറങ്ങിനടന്നു വന്ന് അവശനായി രക്ഷാപ്രവർത്തകരുടെ ഇടയിലേക്ക് വീണു. ഓടിയെത്തിയ ഒരു മാധ്യമ പ്രവർത്തകനോട് അയാൾ പറഞ്ഞു. “ഞാൻ അതിരഥ് മൽഹോത്ര സീറ്റ് നമ്പർ 171 പിന്നീട് അയാൾ ബോധശൂന്യനായി വീണു. പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റി.”

ഇർഷാദ് മുഹമ്മദ് ബാക്കി ഭാഗം പറഞ്ഞു തുടങ്ങി.

“അയാളുടെ ദേഹത്ത് മാരകമല്ലാത്ത കുറേ മുറിവുകൾ ഉണ്ടായിരുന്നു. കൈത്തണ്ടയിൽ മാത്രം ചെറിയ പൊള്ളൽ പിന്നെ കവിളിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. ഏതോ ഒരു കനത്ത പൈപ്പ് കുത്തികയറിയപോലെ. അയാളുടെ ഇടത് ചുമലിൽ തൂക്കിയിട്ടിരുന്ന ഒരു കൊച്ചു ബാഗിൽ ഒരു കേടും പറ്റാതെ മൊബൈൽ ഫോൺ കിടന്നിരുന്നു. കൂടാതെ വെള്ളിയിൽ പണിത പച്ചക്കല്ലുവെച്ച വലിയ മോതിരവും.”

“ആ മോതിരം എനിക്ക് കാണാൻ അനുമതി ലഭിക്കുമോ”? സൂര്യവംശി അൽപം മുന്നോട്ട് ചാഞ്ഞിരുന്നു.

“സൂര്യവംശിജി ഫോണും മോതിരവും ആ ബാഗും എന്തിന് അവൻ ഷൂസ് പോലും സീൽ ചെയ്ത‌ത് ഇൻവസ്‌റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ് കൊണ്ടു പോയിരിക്കുന്നു. അത് ലഭിക്കാൻ നമുക്ക് ശ്രമിക്കാം എന്ന് മാത്രം. പക്ഷേ അതിലേറെ പുതിയ പ്രശ്നം രാത്രിയിലെ അവന്‍റെ ഭാവമാറ്റമാണ്.”

ഗുരുസിംഗ് എന്ന പുതിയ ഓഫീസർ പുതിയ പ്രശ്നത്തിലേക്ക് കടന്നു.

“രാത്രി ഏകദേശം പതിനൊന്ന് മണിയോടെ അവൻ അസ്വസ്‌ഥത കാണിക്കാൻ തുടങ്ങും. ആരോടൊക്കെയോ അവ്യക്തമായി സംസാരിക്കാൻ ശ്രമിക്കും. അത് റെക്കോഡ് ചെയ്യാൻ ശ്രമിച്ചപ്പോഴോണ് അത്ഭുതം… ഒരു നിശ്വാസം പോലും ലഭിക്കാതെ ബ്ലാങ്കായിരുന്നു. അനവധി തവണ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. ദിവസംതോറും അവൻ രാത്രിയിൽ കഠിനമായ ഏതോ പീഡ അനുഭവിക്കുന്നുണ്ട്.”

“ചിലപ്പോൾ സ്ത്രീകളെപ്പോലെ ഒരു തരം ആക്ഷൻ. പക്ഷേ കൃത്യമായി പന്ത്രണ്ട് മണിമുതൽ അവൻ ഏകദേശം രണ്ട് മണിവരെ മരിച്ചപോലെ കിടക്കും.”

സൈക്യാട്രിസ്റ്റ് സാമുവലിൻറ ഊഴമായിരുന്നു.

“പക്ഷേ അവൻ നിദ്രയിലാവുന്നില്ല. അവൻ മസ്തിഷ്‌കം പരിപൂർണ്ണമായും ഏതെല്ലാമോ സങ്കീർണ്ണമായ വഴികളിലുടെ കുതിച്ചുപായുന്നതായി മോണിറ്ററിൽ കാണുന്നു. ബിപി ഹൈ ആകുന്നു. ഞരമ്പുകൾ പിടയുന്നു. പക്ഷേ അവന്‍റെ ചേതന, ജീവൻ അഥവാ ആത്മാവ് മറ്റെവിടെയോ… ഐ കാണ്ട് എക്സ്പ്ലെയിൻ സർ… സോറി.”

സാമുവൽ നിർത്തിയിടത്തുനിന്ന് കൈലാസ നാഥ് തുടങ്ങി.

“അതെ അവനിൽ അവിശ്വസനീയമായ മാറ്റങ്ങൾ കാണാം. ആരൊക്കെയോ അവനെ ശല്യം ചെയ്യുന്നു. ദേഹോപദ്രവം ഏൽപിക്കുന്ന പ്രതികരണങ്ങളാണ് ചിലപ്പോൾ അവൻ കാണിക്കുന്നത്. ചിലപ്പോൾ ദയനീയതയും അതുകഴിയുമ്പോൾ മാപ്പ് ചോദിക്കുന്ന ഭാവവും അവനിൽ കാണാം. പുലർച്ചെ നാലുമണിയോടെ ശാന്തനാകുന്ന അവൻ അതീവക്ഷീണിതനും സ്ലോവായിതീരുന്ന ബിപിയും ഒക്കെ ആയി തളർന്നു മണിക്കൂറുകളോളം ഉറങ്ങും.”

സൂര്യവംശി ആലോചനയുടെ ഏതാനും നിമിഷങ്ങൾ കണ്ണടച്ചിരുന്നു.

“ഇന്ന് രാത്രി കൂടെ ആ സ്‌ഥിതി തുടരട്ടെ. പക്ഷേ ഇന്ന് രാത്രി ഞാനും ഋഷികേശും ആ മുറിയിൽ അവന് കൂട്ടു കിടക്കും.”

“സൂര്യവംശിജി അത്…”

“എനിക്ക് ഈ പ്രശ്നം പരിഹരിക്കാനാകും എന്ന ഉറപ്പോടെ അല്ലെ കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്നും എന്നെ നിങ്ങൾ വിളിച്ചുവരുത്തിയത്? എങ്കിൽ എന്നെ വിശ്വാസിക്കുക. നമുക്ക് കണ്ണുകൾ കൊണ്ട് കണ്ടറിയാൻ കഴിയാത്ത കാതുകളാൽ കേട്ടറിയാനാവാത്ത വിരൽ തുമ്പ് കൊണ്ട് തൊട്ടറിയാനാവാത്ത ഒരുപാട് കാര്യങ്ങൾ ഈ ഭൂമിയിൽ സംഭവിക്കുന്നുണ്ട്.”

“ഇത് അങ്ങയുടെ സ്വന്തം റിസ്കിൽ ചെയ്യാവുന്ന കാര്യമാണ് എന്നറിയാം. പക്ഷേ അതിരഥ് തെളിവുകളും കോടിതി വിധിയും വരുന്നവരെ ഒരു അന്തർദേശീയ കുറ്റവാളിയാണ്. അങ്ങനെ ഉള്ള ഒരുവനെ തനിയെ താങ്കൾക്ക് ഒരു രാത്രി മുഴുവൻ വിട്ടുതരിക എന്നു വെച്ചാൽ…”

“കൈലാസ നാഥ് താങ്കളുടെ സുരക്ഷാസേനയെ വാതിൽക്കൽ കാവൽ നിർത്താം. ഈ ഹോട്ടൽ മുഴുവൻ ഈ രാത്രി കൂടുതൽ കർശനമായ സെക്യൂരിറ്റിക്ക് കീഴിലാക്കാം. എങ്കിൽ അത്താഴത്തിനുശേഷം കാണാം. അല്ലെങ്കിൽ രാത്രിയിലെ ഫ്‌ളൈറ്റിന് തന്നെ ഞങ്ങളുടെ യാത്രാ സൗകര്യം തരപ്പെടുത്തുക.”

തന്‍റെ വാക്കിംഗ് സ്‌റ്റിക്ക് കുത്തിയെടുത്ത് അദ്ദേഹം കിടപ്പുമുറിയിലേക്ക് നടന്നു.

കോൺഫറൻസ് റൂമിൽ വെച്ച് ഉദ്യോഗസ്ഥർ ഒരുപാട് ചർച്ചകൾക്ക് ശേഷം പരമേശ്വര സൂര്യവംശിയുടെ വാക്കുകൾ അംഗീകരിച്ചു.

ഒരു രാത്രി അഹിതമായതൊന്നും സംഭവിക്കാൻ 90% ചാൻസ് ഇല്ല. അവർ അതിരഥന്‍റെ സെക്യൂരിറ്റി ഒന്നുകൂടി ടൈറ്റ് ആക്കി. അകത്തെ സിസിടിവി കാമറ ലഫ്റ്റനന്‍റ് കൈലാസ ‌നാഥിന്‍റെ മൊബൈലിലേക്ക് മാത്രം കണക്ട് ചെയ്തു. ബാക്കി എല്ലാ ലൈനുകളും വിഛേദിച്ചു.

സന്ധ്യ കഴിഞ്ഞ് സൂര്യവംശിയും ഒരു ചെറിയ എയർ ബാഗുമായി ഋഷിയും അതിരഥൻ മുറിയിലേക്ക് കയറാൻ തുടങ്ങിയതും ബാഗ് ഒരു ചടങ്ങായെങ്കി ലും ചെക്ക് ചെയ്യണം എന്ന് ഓഫീസർ മാർ വാശിപിടിച്ചു. അകത്തേക്ക് കയറി ബാഗ് തുറന്ന് കാണിക്കാം എന്നായി സൂര്യവംശി. അകത്ത് കയറി ബാഗിൽ നിന്നും ഓരോന്നായി ഋഷി പുറത്തെടുത്തു. വാടിതുടങ്ങിയ ഒരു നാക്കില നിവർത്തി വെച്ച് അതിലേക്ക് ഒരുപിടി കരിംകൂവളപൂക്കൾ, കുങ്കുമം, ഭസ്‌മം, ചുവന്ന പട്ടുതുണി, എഴുത്തോല ഗ്രന്ഥം, മറ്റ് പൂജാ സാമഗ്രികൾ കൂടെ ഒന്നരയടി ഉയരമുള്ള ഒരു വിഗ്രഹവും. കൂടെ ഒരു മരത്തിൽ കൊത്തിയ മനുഷ്യരൂപവും. ഇത്രയും നിരുപദ്രവങ്ങളായ വസ്‌തുക്കളേ എന്‍റെ പക്കൽ ഉള്ളു. ആദ്യം ഞാൻ അതിരഥ് മൽഹോത്രയുടെ മനസ്സിലേക്ക് കയറിനോക്കട്ടെ. അയാളെന്താ അവിടെ സൂക്ഷിച്ചു വെച്ചിരിക്കുന്നത് എന്ന്.”

കൈലാസ നാഥ് ഒഴികെ മറ്റുള്ളവർ അത്യപ്തിയോടെ പുറത്തിറങ്ങി. അതിരഥ് തുറന്ന കണ്ണുകളോടെ ശാന്തനായി കിടക്കുകയായിരുന്നു എങ്കിലും അയാളുടെ ഹൃദയം സുനാമിത്തിരകളുയരുന്ന കടൽ പോലെ തിളക്കുകയാണ് എന്നാ കണ്ണുകളിൽ നിന്നും സൂര്യവംശി വായിച്ചെടുത്തു.

“അഗസ്ത്യൻ, ഞാൻ താങ്കളുടെ ഗുരു പരമേശ്വരൻ സൂര്യവംശി… ഓർക്കുന്നുണ്ടോ.”

“എനിക്ക് നിങ്ങളോടൊന്നും പറയാനില്ല. പിന്നെ ഞാൻ അതിരഥ് മൽഹോത്രയാണ്.” അയാൾ പിറുപിറുത്തു. ഏതോ പള്ളിയിൽ ബാങ്കുവിളിയുടെ ധ്വനി ഉയർന്നു. ഋഷി തുറന്നിട്ടിരുന്ന ഏകജാലകത്തിന്‍റെ കണ്ണാടി കതക് വലിച്ചടച്ചു. പിന്നെ ഒരു പേനാക്കത്തി എടുത്ത് അതിരഥ് ധരിച്ചിരുന്ന വെളുത്ത ട്രൗസർ കീറി വലിച്ചെടുത്തു. അടിവസ്ത്രമില്ലാതെ നഗ്നനായി അയാൾ പുളഞ്ഞു. അരക്കെട്ടിലേക്ക് നോക്കി സൂര്യവംശി പുഞ്ചിരിച്ചു.

“നീ ഇപ്പോൾ റഹ്‌മത്തുള്ള അബീബ് ആണ്. ” സൂര്യവംശിയുടെ കർപ്പൂരം മണക്കുന്ന വലത് കൈയുടെ തള്ളവിരൽ റഹ്‌മത്തുള്ളയുടെ പുരികങ്ങൾക്ക് നടുവിൽ തറഞ്ഞു നിന്നു. “റഹ്‌മത്തുള്ള, സത്യവാങ്‌മൂലത്തിന്‍റെ സിംഹാസനത്തിലിരുന്ന് എന്നോട് സഹകരിക്കൂ.”

റഹ്മത്തുള്ള ഒന്ന് പിടഞ്ഞു. കൈകാലുകൾ ഒതുക്കി അനക്കമില്ലാത്ത അവസ്‌ഥയിലായി.

ഋഷി ഒരു ചിരാതിൽ നെയ് പകർന്ന് ദീപം തെളിയിച്ചു. ഭസ്‌മം നുള്ളി എടുത്ത് സൂര്യവംശിക്കും കൈലാസ നാഥിനും നീളത്തിൽ കുറി വരച്ചു. തന്‍റെ അംഗവസ്ത്രങ്ങൾ ഓരോന്നായി സൂര്യവംശി അഴിച്ച് മടക്കി ഋഷിയെ ഏൽപിച്ചു. പിന്നെ നഗ്നതയോടെ റഹ്മത്തുള്ളയുടെ കിടയ്ക്കരികിലെ വലിയ സ്‌റ്റൂളിൽ ചമം പടിഞ്ഞിരുന്ന് റഹ്‌മത്തുള്ളയുടെ ഇടം കൈതലം തന്‍റെ കയ്യിലേക്ക് എടുത്തു വെച്ചു. അദ്ദേഹത്തിന്‍റെ ശരീരത്തിലെ സമൃദ്ധമായ രോമങ്ങൾ ബാണങ്ങൾ പോലെ എഴുന്നുനിന്നു. കൈലാസ ‌നാഥ് അത് അത്ഭുതത്തോടെ നോക്കി.

(തുടരും)

ക്രിസ്മസ് സ്പെഷ്യൽ ദം ബിരിയാണി

ക്രിസ്മസ് ന്യൂയർ ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഈ ദിവസങ്ങളിൽ പ്രിയപ്പെട്ടവരോടൊപ്പം ഒഴിവു സമയം ചെലവഴിക്കുന്നതാണ് കൂടുതൽ സന്തോഷം. അതിനൊപ്പം ഉച്ചഭക്ഷണത്തിൽ മികച്ച രുചിയുള്ള ദം ബിരിയാണി കിട്ടിയാൽ അന്നത്തെ ദിവസം കുശാൽ… കുടുംബം മുഴുവൻ ഡൈനിംഗ് ടേബിളിൽ ഇരുന്നു വീട്ടിൽ ഉണ്ടാക്കുന്ന സ്വാദിഷ്ഠമായ ബിരിയാണിക്കായി കാത്തിരിക്കുന്നു… എങ്കിൽ ഈ പാചക കുറിപ്പ് ധൈര്യമായി പരീക്ഷിക്കാവുന്നതാണ്.

ശരിയായ മസാലകൾ ആണ് രുചികരമായ ദം ബിരിയാണിയുടെ രഹസ്യം.. സൺറൈസിന്‍റെ ബിരിയാണി മസാല ഈ പ്രശ്‌നത്തെ ലഘൂകരിക്കും. ബിരിയാണി മസാലകളുടെ മികച്ച മിശ്രിതം ഇതിൽ അടങ്ങിയിരിക്കുന്നു.

ചിക്കൻ ദം ബിരിയാണി

ചേരുവകൾ

1 കിലോ ചിക്കൻ

3 കപ്പ് അരി

2 സ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്

3 സവാള അരിഞ്ഞത്

1 വലിയ തക്കാളി അരിഞ്ഞത്

3-4 പച്ചമുളക്

2 സ്പൂൺ തൈര്

2 സ്പൂൺ സൺറൈസ് ബിരിയാണി മസാല

അല്പം പച്ച ഏലക്ക, ബേ ലീഫ്, കറുവപ്പട്ട, ഗ്രാമ്പൂ, അല്പം വറുത്ത ഉള്ളി, പാകത്തിന് ഉപ്പ്, അല്പം നെയ്യ്

ആവശ്യാനുസരണം എണ്ണ.

 

തയ്യാറാക്കുന്ന വിധം

ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിച്ച് അരി, 2 ടീസ്പൂൺ ഉപ്പ്, ഗ്രാമ്പൂ, ഏലയ്ക്ക, കറുവപ്പട്ട, കായം എന്നിവ ചേർത്ത് 80% വരെ വേവിക്കുക. വെന്തു കഴിഞ്ഞാൽ വെള്ളം കളഞ്ഞ് മാറ്റി വയ്ക്കുക. അതിനിടയിൽ, ചിക്കൻ, തൈര്, അല്പം സൺറൈസ് ബിരിയാണി മസാല, അല്പം ഉപ്പ് എന്നിവ ചേർത്ത് ചിക്കൻ മാരിനേറ്റ് ചെയ്യുക.

ഇനി കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി ഉള്ളി, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ വഴറ്റുക. ഇതിലേക്ക് ചിക്കൻ ഇടുക, ചിക്കൻ വറുത്തു കഴിഞ്ഞാൽ നന്നായി ഇളക്കുക. ഇനി സൺറൈസ് ബിരിയാണി മസാലയും ഉപ്പും തക്കാളിയും ചേർക്കുക. ഇടത്തരം തീയിൽ എല്ലാം നന്നായി ഇളക്കി ചിക്കൻ 90% വരെ വേവിക്കുക.

പാകം ചെയ്യുമ്പോൾ, കുറച്ച് ചിക്കൻ പാത്രത്തിൽ വെച്ചിട്ട് ബാക്കിയുള്ളത് പുറത്തെടുക്കുക. ഇനി പാത്രത്തിൽ ബാക്കിയുള്ള ചിക്കന്‍റെ മുകളിൽ ഒരു ലെയർ വേവിച്ച അരി വയ്ക്കുക. വീണ്ടും ചിക്കൻ ഒരു ലെയർ ചേർത്ത് അരിയുടെ ഒരു പാളി ഉപയോഗിച്ച് പൂർത്തിയാക്കുക. മുകളിൽ വറുത്ത ഉള്ളിയും നെയ്യും ചേർക്കുക. പാത്രത്തിന്‍റെ അരികുകളിൽ മാവ് കുഴച്ചു പിടിപ്പിച് ലിഡ് അടയ്ക്കുക. ചെറിയ തീയിൽ 30 മിനിറ്റ് ബിരിയാണി വേവിക്കുക. ദം ബിരിയാണി റെഡി. ഇനി അത് സാലഡും റൈത്തയും ചേർത്ത് വിളമ്പുക.

ക്രിസ്മസിന് വീട് അലങ്കരിക്കാം

ക്രിസ്മസ് ആയാലുടൻ ആളുകളുടെ മനസ്സിൽ കേക്കുകളുടെയും ക്രിസ്മസ് ട്രീകളുടെയും വർണ്ണാഭമായ ലൈറ്റുകളുടെയും കാർഡുകളുടെയും ചിത്രങ്ങളാണ് വരുന്നത്. ഈ ദിവസങ്ങളിൽ വിപണിയിലും ഇവയുടെ ആവശ്യകത വർദ്ധിക്കുന്നു. ആളുകൾ അവരുടെ വീടുകൾ ഏറ്റവും മനോഹരമായി അലങ്കരിക്കാൻ തുടങ്ങുന്നു. അതുകൊണ്ടാണ് ചെറിയ പ്ലാസ്റ്റിക് നക്ഷത്രങ്ങൾക്കും ക്യൂട്ട് ബോളുകൾക്കും വിപണിയിൽ ഡിമാൻഡ് വർദ്ധിക്കുന്നത്.

christmas-decoration

ക്രിസ്മസിന് നിങ്ങളുടെ വീട്ടിൽ ഒരു പാർട്ടി നടത്താൻ പോകുകയാണെങ്കിൽ, ക്രിസ്മസ് പാർട്ടിയിലെ സെന്‍റർപീസ് ഡെക്കറേഷൻ, ഹോം ഡെക്കറേഷൻ എന്നിവയുടെ ചില ആശയങ്ങൾ ഇതാ. ഇത് ക്രിസ്മസ് അലങ്കാരം എളുപ്പമാക്കാന്‍ സഹായിക്കും.

  1. ക്രിസ്മസ് ട്രീ

christmas-tree

ഈ ദിവസം പൂർണ്ണമായും വർണ്ണാഭമാക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. അതുകൊണ്ട് ആദ്യം നമുക്ക് ക്രിസ്മസ് ട്രീയെക്കുറിച്ച് സംസാരിക്കാം. നിങ്ങൾ വീട്ടിൽ ഒരു ക്രിസ്മസ് ട്രീ ഉണ്ടാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ആദ്യം ക്രിസ്മസ് ട്രീക്ക് സമാനമായ ഒരു മരം എടുത്ത് അത് അലങ്കരിക്കാൻ ബോൾ ഡ്രം, സ്നോ മാൻ, സ്റ്റാർ ബെൽ, സ്റ്റാർസ്, സ്കിർട്ടിംഗ് എന്നിവ എടുക്കുക.

  1. ക്രിസ്മസ് ട്രീ ലൈറ്റിംഗ്

christmas-tree-lighting

ക്രിസ്മസ് ട്രീയിൽ ലൈറ്റിംഗ് നടത്തുകയാണെങ്കിൽ അത് വൃക്ഷത്തെ കൂടുതൽ മനോഹരമാക്കും. ഇതുകൂടാതെ വീടുകൾ മനോഹരമായ മെഴുകുതിരികൾ കൊണ്ട് അലങ്കരിക്കാം. തിളങ്ങുന്ന പേപ്പറുകളുടെ നക്ഷത്രങ്ങൾ കൊണ്ട് വീടുകൾ മനോഹരമാക്കാം.

  1. ക്രെയ്ൻബെറി അലങ്കാരം

craneberry-decor-ideas

ക്രാൻബെറി അലങ്കാരത്തിന്, ഒരു ഗ്ലാസ് പാത്രമെടുത്ത് അതിൽ ക്രാൻബെറിയും വെള്ളവും ഇടുക. എന്നിട്ട് അതിന്‍റെ നടുവിൽ ഒരു മെഴുകുതിരി വയ്ക്കുക. സെന്‍റർ പീസ് അലങ്കാരം ആക്കാം .

  1. ഫെയറി ലൈറ്റുകൾ

fairy-lighting

ക്രിസ്മസ് പാർട്ടിയിൽ ഫെയറി ലൈറ്റുകൾ ഉപയോഗിക്കാം. ഇതിനായി, ഒരു ഗ്ലാസ് പാത്രത്തിൽ ഫെയറി ലൈറ്റുകൾ ഇടുക, അവയെ ടേബളിന്‍റെ  മധ്യഭാഗത്തു വയ്ക്കുക അല്ലെങ്കില്‍ അധികം ഉപയോഗം ഇല്ലാത്ത ഏതെങ്കിലും ഒരു ഭാഗത്ത് അലങ്കരിക്കാം.

  1. ഫ്ലോട്ടിംഗ് മെഴുകുതിരികൾ

floating-candle

ക്രിസ്മസിനോട് അനുബന്ധിച്ച് ഫ്ലോട്ടിംഗ് മെഴുകുതിരികളും ഉപയോഗിക്കാം. ധാരാളം പണം ചെലവഴിക്കാൻ താൽപ്പര്യമില്ലെങ്കിൽ, മെഴുകുതിരികൾ ഉപയോഗിച്ച് വീടിന് ഗംഭീരമായ രൂപം നൽകാൻ കഴിയും.

  1. സാന്താ കോൺ

santa-cone

ക്രിസ്മസ് പാർട്ടിയുടെ ഏറ്റവും ആകർഷകമായ അലങ്കാരത്തിനായി നിങ്ങൾക്ക് സാന്താ കോൺ ഉണ്ടാക്കി ഉപയോഗിക്കാം. ആദ്യം പ്ലാസ്റ്റിക് കടലാസ് കൊണ്ട് ഒരു കോൺ ഉണ്ടാക്കുക. കോണിന്‍റെ അറ്റത്തായി പഞ്ഞി വയ്ക്കാം. അതിനു ശേഷം ചുവപ്പ് നിറത്തിലുള്ള ബോളുകള്‍ അല്ലെങ്കില്‍ തെർമക്കോള്‍ കഷ്ണങ്ങളില്‍ പെയിന്‍റ് ചെയ്ത് അതിൽ ഗ്ലിറ്റർ പുരട്ടുക. ഇത് കോണില്‍ നിറയ്ക്കുക. പഞ്ഞി ചെറിയ ചെറിയ ബോളുകളാക്കി വയ്ക്കുക. അതിനുശേഷം പിങ്ക്, വെള്ള അല്ലെങ്കില്‍ ഇഷ്ടപ്പെട്ട നിറത്തിലുള്ള ചെറിയ ചെറിയ ബോളുകള്‍ നിറയ്ക്കുക. കോണിന്‍റെ ഏറ്റവും താഴെയുമായി പഞ്ഞി ബോളുകള്‍ അല്ലെങ്കില്‍ ചെറിയ ചെറിയ തെർമക്കോള്‍ കഷ്ണങ്ങൾ വയ്ക്കുക. കോൺ നന്നായി ഒട്ടിക്കു. അവസാനമായി കോണിന് കണ്ണും മൂക്കും ഉണ്ടാക്കാം. സാന്താ കോൺ റെടി.

ക്രിസ്മസ് ഫ്രൂട്ട് കേക്ക്

ചേരുവകൾ

മൈദ – ഒന്നര കപ്പ്

ബേക്കിംഗ് സോഡ – അര ടീ സ്പൂൺ

പഞ്ചസാര – മുക്കാൽ കപ്പ്

മുട്ട – 1

എണ്ണ – ഒരു ടേബിൾ സ്പൂൺ

കിസ്മിസ് – 4 ടേബിൾ സ്പൂൺ

ടൂട്ടി – ഫ്രൂട്ടി – 4 ടേബിൾ സ്പൂൺ

കശുവണ്ടി പരിപ്പ് കഷണങ്ങളാക്കിയത് – 4 ടേബിൾ സ്പൂൺ

ജിഞ്ചർ കാൻറീസ് – 2 ടേബിൾ സ്പൂൺ

ഷാജീര – ഒരു ടീസ്പൂൺ

ഗ്രാമ്പൂ പൊടിച്ചത് – കാൽ ടീസ്പൂൺ

ജാതിക്ക ഉണക്കി പൊടിച്ചത് – അര ടീസ്പൂൺ

കറുവാപ്പട്ട പൊടിച്ചത് – അര ടീസ്പൂൺ

വാനില എസ്സൻസ് – ഒരു ടീസ്പൂൺ

കരാമലൈസ് ചെയ്യാൻ

പഞ്ചസാര – കാൽ കപ്പ്

വെള്ളം – അര കപ്പ്

തയ്യാറാക്കുന്ന വിധം

സ്റ്റെപ്പ് 1

ചൂടാക്കിയ ഒരു പാനിൽ പഞ്ചസാര ഉരുക്കി കരാമലൈസ് ചെയ്യുക. ഇളക്ക രുത്. പഞ്ചസാര നല്ല ഡാർക്ക് ഗോൾഡൻ നിറമാകുമ്പോൾ വെള്ളം ചേർക്കാം. ഇനി പഞ്ചസാരയും എണ്ണയും ചേർത്ത് ചേരുവ 3 മിനിറ്റ് നേരം ചൂടാക്കിയ ശേഷം തണുപ്പിക്കുക.

സ്റ്റെപ്പ് 2

മാവിൽ ബേക്കിംഗ് സോഡ ചേർത്ത് മിക്‌സ് ചെയ്യാം. ഇത് പാനിലെ കരാമലിലേക്ക് ഇട്ട് മരത്തവി കൊണ്ട് നന്നായി ഇളക്കി ചേർക്കുക. ശേഷം ഇതിലേക്ക് എല്ലാ സുഗന്ധദ്രവ്യങ്ങളും നട്ട്സും കിസ്മിസും ടൂട്ടി-ഫ്രൂട്ടിയും ചേർത്ത് മിക്‌സ് ചെയ്യുക. അതിലേക്ക് മുട്ട പൊട്ടിച്ച് ഒഴിച്ച് വീണ്ടും നന്നായി മിക്‌സ് ചെയ്യുക.

സ്റ്റെപ്പ് 3

ഇനി എണ്ണ പുരട്ടിയ ബേക്കിംഗ് പാനിലേക്ക് മാവ് ഒഴിച്ച് 150 ഡിഗ്രി സെൻറിഗ്രേഡിൽ പ്രീഹീറ്റ് ചെയ്‌ത ഓവനിൽ വച്ച് കേക്ക് 30-35 മിനിറ്റ് ബേക്ക് ചെയ്യുക. ടൂത്ത് പിക്ക് കൊണ്ട് കുത്തി വേവ് പരിശോധിക്കാം. കേക്ക് പ്ലെയിനായോ ഇഷ്ടമനുസരിച്ച് ഡെക്കറേറ്റ് ചെയ്തോ സർവ്വ് ചെയ്യാം.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें