പായൽ കപാഡിയ- കാൻസിലേക്കുള്ള യാത്ര

ഒരിക്കൽ ബോംബെ എന്നറിയപ്പെട്ടിരുന്ന മുംബൈയിലാണ് പായൽ കപാഡിയ ജനിച്ചത്. 1980- കളിൽ ജനിച്ച കപാഡിയ സാമ്പത്തിക ഉദാരവൽക്കരണത്തിന്‍റെ കാലഘട്ടത്തിലാണ് വളർന്നത്. രാജ്യവും സ്വന്തം നഗരമായ മുംബൈയും ഒട്ടേറെ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന സമയമായിരുന്നു ഇത്. സാങ്കേതികവിദ്യയുടെ വിപ്ലവം ആരംഭിച്ച ആ സമയത്ത് എല്ലാത്തിനും ചിറകുകൾ ഉള്ളതുപോലെ തോന്നി. കപാഡിയയുടെ വീട്ടിലും ആ മാറ്റം ഉൾക്കൊണ്ടു. അവർ വേഗതയ്ക്കാണ് പ്രാധാന്യം നൽകിയത്. മാതാപിതാക്കൾ സ്വപ്നങ്ങൾ പിന്തുടരാൻ അവളെ പ്രോത്സാഹിപ്പിക്കുകയും വിവിധ കലാരൂപങ്ങൾ പഠിക്കാൻ അനുവദിക്കുകയും ചെയ്തു.

“ഞാൻ ഇപ്പോഴും തനി ലോക്കൽ ആണ്. എനിക്ക് അതാണിഷ്‌ടം.” കപാഡിയ പറഞ്ഞു. ഞങ്ങൾ രണ്ടു പേരും സൗത്ത് മുംബൈയിലെ ഇറാനിയൻ റെ‌സ്റ്റോറന്‍റായ കഫേ ഡി ലാ പൈക്സിൽ പ്രഭാത ഭക്ഷണം കഴിച്ചു. അവിടെ നിന്ന് അധികം ദൂരെയായിരുന്നില്ല കപാഡിയയുടെ വീട്.

കപാഡിയയുടെ അമ്മ നളിനി മാലിനി അറിയപ്പെടുന്ന ഒരു കാലകാരിയാണ്. അവരുടെ സിന്ധി കുടുംബം വിഭജന സമയത്ത് കറാച്ചിയിൽ നിന്ന് മുംബൈയിലേക്ക് താമസം മാറ്റി. കലാകാരിയായ അമ്മ വളരെ ചെറുപ്പം മുതൽ തന്നെ എന്നെ സ്വധീനിക്കാൻ തുടങ്ങി. ഒരു കലാകാരിയായ അമ്മയെ ലഭിച്ചത് അനുഗ്രഹമായിരുന്നു.” കപാഡിയ സമ്മതിക്കുന്നു. കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് നേടിയ അവരുടെ “ഓൾ വി ഇമാജിൻ ആസ് ലൈറ്റ്” എന്ന സിനിമ പോലും കാശ്‌മീരി അമേരിക്കൻ കവി ആഗ ഷാഹിദ് അലിയുടെ സ്വാധീനത്തിൽ വർഷങ്ങൾക്ക് മുമ്പ് അമ്മ ചെയ്ത ഒരു പരീക്ഷണാത്മക പ്രവർത്തനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. കുട്ടിക്കാലത്ത് അമ്മയുടെ സ്റ്റുഡിയോയിലാണ് കപാഡിയ കൂടുതൽ സമയം ചെലവഴിച്ചത്.

“സ്‌കൂൾ കഴിഞ്ഞ് ഞാൻ നേരെ അമ്മയുടെ സ്‌റ്റുഡിയോയിലേക്ക് പോകുമായിരുന്നു.” അവൾ പറയുന്നു. “അമ്മയുടെ കൈവശം ഒരു എന്‍റർടൈൻമെന്‍റ് ബോക്‌സ് ഉണ്ടായിരുന്നു. ആ പെട്ടിയിൽ പെയിന്‍റ്, മഷി, ഒറിഗാമി, കാർഡുകൾ എന്നിവ ഉണ്ടായിരുന്നു. അത് ഇപ്പോഴും എന്‍റെ പക്കലുണ്ട്. കപാഡിയ ചിരിച്ചുകൊണ്ട് പറഞ്ഞു.

ഒരു ദിവസം അടുക്കള പൈപ്പ് പൊട്ടി തറ മുഴുവൻ വെള്ളത്തിനടിയിലായ കാര്യം കപാഡിയ ഓർത്തു.

“വെളിച്ചം ആ വെള്ളത്തിൽ പതിക്കുന്നത് അമ്മ എന്നെ കാണിച്ചു തന്നു. ആ വെളിച്ചം എങ്ങനെ കളിക്കുന്നതെന്നും എന്‍റെ ഭാവനയിൽ എങ്ങനെ കല സൃഷ്ടിക്കാമെന്നും അമ്മ വിശദീകരിക്കാൻ തുടങ്ങി. ജീവിതത്തിന്‍റെ എല്ലാ മേഖലകളി ലും സൗന്ദര്യമുണ്ടെന്ന് അങ്ങനെ ഞാൻ മനസ്സിലാക്കി. അത് കാണാൻ ഒരാൾക്ക് കഴിയുമോ എന്ന് തീരുമാനിക്കുന്നത് നമ്മുടെ കാഴ്ചപ്പാടാണ്.”

യാത്ര ചെയ്യാനും പുതിയ സ്‌ഥലങ്ങൾ കണ്ടെത്താനുമുള്ള വിദ്യ പഠിച്ചത് ഗുജറാത്തിയായ പിതാവിൽ നിന്നാണ്. ഗുജറാത്തിയിൽ അതിനെ “രാക്ഡോയിംഗ്” എന്ന് വിളിക്കുന്നു.

ജിലേബിയും പച്ചക്കറികളും വാങ്ങാൻ കപാഡിയ പലപ്പോഴും വാരാന്ത്യങ്ങളിൽ അച്ഛനോടൊപ്പം മാർക്കറ്റിൽ പോകുമായിരുന്നു. “എന്‍റെ അമ്മ വിലക്കിയാലും പപ്പാ എപ്പോഴും എന്നെ കൂടെ കൂട്ടി കുറേ സാധനങ്ങൾ വാങ്ങുമായിരുന്നു.”

കപാഡിയയുടെ പിതാവ് ഒരു സൈക്കോ അനലിസ്‌റ്റായിരുന്നു. അതിനാൽ സ്വപ്നങ്ങളെക്കുറിച്ചുള്ള പഠനം അദ്ദേഹത്തിന്‍റെ ജോലിയുടെ അവിഭാജ്യ ഘടകമായിരുന്നു. കപാഡിയയെയും മൂത്ത സഹോദരിയേയും ബോക്സിന് പുറത്ത് ചിന്തിക്കാൻ അദ്ദേഹം പ്രേരിപ്പിച്ചു. അദ്ദേഹം ഒരു കഥാകാരനായിരുന്നു. മുംബൈയിലെ അദ്ദേഹത്തിന്‍റെ ജീവിത കഥകൾ ചിലപ്പോൾ കൃത്രിമമാണെങ്കിൽ പോലും തമാശ നിറഞ്ഞതായിരുന്നു.

“എന്‍റെ അച്ഛന്‍റെ കഥകളിൽ മുംബൈ എപ്പോഴും വളരെ റൊമാന്‍റിക് നഗരമായി തോന്നിയിട്ടുണ്ട്. ഇത് എന്നിലും ഒരു പരിധിവരെ പ്രതിഫലിക്കുന്നു.” അങ്ങനെയാണ് കപാഡിയയുടെ സിനിമാ ജീവിതത്തിന് കളമൊരുക്കിയത്. അമ്മ പലപ്പോഴും അവളെ സിനിമ കാണാൻ കൂടെ കൊണ്ടുപോകുമായിരുന്നു.

“എനിക്ക് ആ സിനിമകൾ അന്ന് കാര്യമായി മസ്സസിലാക്കാൻ കഴിഞ്ഞില്ല. പക്ഷേ പ്രദർശനത്തിന് ശേഷം പലപ്പോഴും ഒരു ചോദ്യോത്തര സെഷനുണ്ടായിരുന്നു. അതിൽ ക്രാഫ്റ്റിനെക്കുറിച്ചുള്ള ചർച്ചകൾ ഉണ്ടായിരുന്നു. ഈ ചർച്ചകൾ എന്‍റെ മനസ്സിൽ സ്വാധീനം ചെലുത്തി.”

അമ്മ തന്‍റെ ജോലി വളരെ അച്ചടക്കത്തോടെയാണ് ചെയ്‌തിരുന്നത്. കപാഡിയ പറഞ്ഞു. “എന്ത് സംഭവിച്ചാലും അസുഖമുണ്ടെങ്കിൽ പോലും എപ്പോഴും ജോലി ചെയ്യുമായിരുന്നു. ഞാൻ അമ്മയിൽ നിന്ന് കഠിനാധ്വാനം പഠിച്ചു. ഞാനും അതിനെ വളരെയധികം അഭിനന്ദിക്കുന്നു.

ബോംബെ മുംബൈ ആകുന്നതിന് മുമ്പ് നഗരം പ്രയാസകരമായ കാലഘട്ടത്തിലൂടെ കടന്നുപോയി. ബാബറി മസ്‌ജിദ് തകർത്തതിനും മുംബൈയിലെ സ്ഫോടന പരമ്പരകൾക്കും ശേഷം 1992നും 1993നും ഇടയിൽ ബോംബെയിൽ വർഗീയ കലാപം നടന്നു. 1995-ൽ ശിവസേനയും ഭാരതീയ ജനതാ പാർട്ടിയും ചേർന്ന് സർക്കാർ രൂപീകരിച്ചു. ഇതിന് തൊട്ടു പിന്നാലെ ബോംബെയുടെ പേര് മുംബെ എന്നാക്കി മാറ്റി.

ഈ സമയത്ത് കപാഡിയ വളരെ ചെറുപ്പമായിരുന്നു. മുംബൈയിൽ നിന്ന് ദൂരെ മുത്ത സഹോദരിയോടൊപ്പം ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ റിഷിവാലി സ്‌കൂളിൽ പഠിക്കുകയായിരുന്നു. 1926-ൽ തത്ത്വചിന്തകനായ ജിദ്ദു കൃഷ്ണമൂർത്തിയാണ് ഈ കോഡ് സ്‌കൂൾ സ്‌ഥാപിച്ചത്. സ്കൂ‌ളിലെ വിദ്യാഭ്യാസ അന്തരീക്ഷം സർഗ്ഗാത്മകതയെ പരിപോഷിപ്പിച്ചു. സ്‌കൂളിലെ അധ്യാപകർ കലയോട് അങ്ങേയറ്റം സംവേദനക്ഷമതയുള്ളവരായിരുന്നുവെന്നും കലാപരമായ ചായ്‌വുള്ള വിദ്യാർത്ഥികൾക്ക് എപ്പോഴും പിന്തുണ നൽകിയിരുന്നതായും കപാഡിയ ഓർക്കുന്നു.

കോളേജ് വിദ്യാർത്ഥിനിയായി മുംബൈയിലേക്ക് മടങ്ങിയെത്തിയ കപാഡിയയ്ക്ക് നഗരവുമായുള്ള പഴയ ബന്ധം നഷ്ടപ്പെട്ടു. കപാഡിയ സെന്‍റ് സേവ്യേഴ്‌സ് കോളേജിൽ സാമ്പത്തിക ശാസ്ത്രം പഠിച്ചു. സാമ്പത്തിക ശാസ്ത്രത്തെ ഒരു സിദ്ധാന്തത്തിൽ ഒതുക്കാതെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മനസ്സിലാക്കാനാണ് തന്‍റെ അധ്യാപകർ പഠിപ്പിച്ചത്. സോഷ്യോളജി പ്രൊഫസറായ ഫാദർ അരുൺ ഡിസൂസ മുംബൈയിൽ നടക്കുന്ന മാറ്റങ്ങൾ മനസ്സിലാക്കാൻ കപാഡിയയെ പ്രേരിപ്പിച്ചു. ബിരുദം പൂർത്തിയാക്കിയ ശേഷം കപാഡിയ സോഫിയ കോളേജിൽ നിന്ന് മീഡിയ സ്റ്റഡീസിൽ കോഴ്‌സ് ചെയ്‌തു.

ജെറി പിന്‍റാ എന്ന എഴുത്തുകാരൻ ഇവിടെ പത്രപ്രവർത്തനം പഠിപ്പിച്ചിരുന്നു. പിന്‍റാ നൽകിയ ഒരു അസൈൻമെന്‍റിന്‍റെ ഭാഗമായി കപാഡിയ മുംബൈയുടെ വടക്കുപടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളുമായി ബന്ധപ്പെട്ടു. നഗരവുമായുള്ള പായലിന്‍റെ ബന്ധത്തിന്‍റെ ഒരു പുതിയ അധ്യായം ഇവിടെ ആരംഭിച്ചു.

“അന്ന് ഞാൻ മുംബൈയെ കാണുന്നത് ഇവിടെയുള്ള ആളുകൾ പൊതുവെ കാണുന്ന രീതിയിലല്ലായിരുന്നു. പക്ഷേ നഗരത്തെക്കുറിച്ച് എനിക്ക് വലിയ അറിവ് വളർത്തിയെടുക്കാൻ കഴിഞ്ഞു.”

ഈ കാലയളവിൽ പായൽ സിനിമകളോടുള്ള തന്‍റെ താൽപര്യം വർദ്ധിപ്പിച്ചു. മുംബൈ ഫിലിം ഫെസ്റ്റിവലിൽ വോളന്‍റിയറായി പങ്കെടുക്കാൻ തുടങ്ങി. പൂനെ ആസ്‌ഥാനമായുള്ള സർക്കാർ സ്ഥാപനമായ “ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ വിദ്യാർത്ഥികൾ നിർമ്മിച്ച സിനിമകൾ അത്തരത്തിലുള്ള ഒരു മേളയിൽ കണ്ടു.

കപാഡിയ പറയുന്നു. “ആ സിനിമകൾ പരീക്ഷണാത്മകമായിരുന്നു. അവയുടെ ആഖ്യാനങ്ങൾ സ്വ‌പ്നതുല്യമായിരുന്നു.” ആ സ്വാതന്ത്ര്യം കപാഡിയയെ വളരെയധികം പ്രോത്സാഹിപ്പിച്ചു. “ഞാൻ സിനിമയെ മറ്റൊരു വീക്ഷണകോണിൽ നിന്ന് കാണാൻ തുടങ്ങി. അപ്പോഴാണ് എനിക്ക് സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മനസ്സിലായത്.” ഭാഗ്യവശാൽ കപാഡിയയ്ക്ക് വീട്ടിൽ എതിർപ്പൊന്നും നേരിടേണ്ടി വന്നില്ല.“എനിക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല കാരണം എന്‍റെ അമ്മ ഇതിനകം തന്നെ സ്വന്തം വഴി തിരഞ്ഞെടുത്ത് എനിക്ക് മാതൃകയായി.”

എഫ്ടിഐഐയിൽ പ്രവേശനം നേടാനുള്ള കപാഡിയയുടെ ആദ്യ ശ്രമം വിജയിച്ചില്ല. പിന്നീട് ചലചിത്ര നിർമ്മാതാവ് ശിവേന്ദേ സിംഗിന്‍റെ ദുംഗർപൂരിലെ പ്രൊഡക്ഷൻ ഹൗസിൽ ജോലി ചെയ്തു. മുംബൈ ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനും നടത്തുന്നു. “അന്ന് ഒരു സെറ്റിൽ ആയിരിക്കുമ്പോൾ അവിടെ എന്താണ് നടക്കുന്നത് എന്ന് എനിക്കറിയില്ലായിരുന്നു. അത് വളരെ കഠിനമായ ജോലിയായിരുന്നു. അവിടെ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു.” കോസ്‌റ്റ്യൂം ഡിസൈൻ, സെറ്റ് ഡിസൈൻ, ലൊക്കേഷനുകൾ കണ്ടെത്തൽ, വിവിധ റോളുകൾക്കുള്ള അഭിനേതാക്കളെ തിരഞ്ഞെടുക്കൽ തുടങ്ങിയ സിനിമാ നിർമ്മാണ കലവറയുടെ പ്രധാന വശങ്ങളെക്കുറിച്ചുള്ള അറിവ് നേടി.

കപാഡിയയുടെ പ്രൊഫസറും ചലചിത്ര നിർമ്മാതാവുമായ അനുഷ്‌ക ശിവദാസനി ദുംഗർപൂർ കമ്പനി ഉപേക്ഷിച്ച് പുതിയ കമ്പനി ആരംഭിച്ചപ്പോൾ പായൽ അവരോടൊപ്പം ചേർന്നു.

“അതൊരു ചെറിയ കമ്പനിയായിരുന്നു. എനിക്ക് ഒരുപാട് ഉത്തരവാദിത്തങ്ങൾ ഉണ്ടായിരുന്നു. അതിനാൽ എനിക്ക് ഒരുപാട് പഠിക്കാൻ കഴിഞ്ഞു.” 4 വർഷത്തിന് ശേഷം 2012-ൽ കപാഡിയ വീണ്ടും എഫ്ടിഐഐലേക്ക് അപേക്ഷിച്ചു. ഇത്തവണ അവൾ ഡയറക്ഷൻ പഠിക്കാൻ ആഗ്രഹിച്ചു. നാട്ടിന് പുറത്ത് പോയി പഠിക്കാൻ താൽപ്പര്യമില്ലായിരുന്നു. “ഞാൻ ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന കണക്ഷനുകൾ മറ്റൊരിടത്തു നിന്ന് കണ്ടെത്താനാവില്ലെന്ന് ഞാൻ കരുതി.” കപാഡിയക്ക് എഫ്റ്റിഐഐ പ്രവേശനം ലഭിച്ചു.

“ഞാൻ പഠനത്തിൽ പിന്നിലാണെന്ന് എനിക്ക് ആദ്യം തോന്നി. ഇത്തരം സ്‌ഥാപനങ്ങളിൽ നമ്മൾ സ്വയം പഠിക്കണമെന്ന് പിന്നീട് എനിക്ക് മനസ്സിലായി. ഇവിടെ വരുന്ന വിദ്യാർത്ഥികൾ വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണ്. ഞങ്ങൾ എല്ലാവരും ഒരുമിച്ച് തയ്യാറെടുക്കുകയായിരുന്നു.”

4 ഷോർട്ട് ഫിലിമുകളും 2 ഫീച്ചർ ഫിലിമുകളും ഉൾപ്പെടുന്ന കപാഡിയയുടെ സൃഷ്‌ടികൾക്ക് ഒരു സംഗീതാനുഭൂതിയുണ്ട്. എഫ്ട‌ിഐഐയുടെ സ്വാധീനം മൂലമാണ് ഇത് സംഭവിച്ചതെന്ന് അവർ വിശ്വസിക്കുന്നു.

അവിടെയുള്ള വിദ്യാർത്ഥികൾ ജാപ്പനീസ് കവിതയായ ഹൈക്കു പഠിക്കുന്നുണ്ടായിരുന്നു. ഒരിക്കൽ ഒരു പ്രൊഫസർ ജാപ്പനീസ് നോവലിസ്‌റ്റ് യസുനാരി കുവാബാറ്റയെയും അദ്ദേഹത്തിന്‍റെ “പാം ഓഫ് ദ ഹാൻഡ് സ്‌റ്റോറീസ്” എന്ന കഥാസമാഹാരത്തെയും പരിചയപ്പെടുത്തി. ആ കഥകളെല്ലാം ഏതെങ്കിലും ഒരു ആഖ്യാനത്തിന്‍റെ ഭാഗമല്ലെന്നും ചെറിയ നിമിഷങ്ങളിൽ സംഭവിച്ച സംഭവങ്ങളുടെ ഒരു പൂച്ചെണ്ടാണെന്നും കപാഡിയ പറയുന്നു. എന്നാൽ ആ ചെറുകഥകൾ ഒരുമിച്ച് ഒരു വിശാലമായ ആഖ്യാനം സൃഷ്ടിച്ചു. കപാഡിയ സിനിമകളെയും അതേരീതിയിൽ മനസ്സിലാക്കാൻ തുടങ്ങി.

2015-ൽ എഫ്ടിഐഐയിൽ പൊട്ടിപ്പുറപ്പെട്ട അതൃപ്തി കപാഡിയയുടെ വീക്ഷണത്തെയും സിനിമയെയും ലക്ഷ്യത്തെയും മാറ്റിമറിച്ചു. ആ വർഷം ജൂണിൽ നടനും നേതാവുമായ ഗജ്യേന്ദ്ര ചൗഹാനെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം എഫ്ടിഐഐ ചെയർമാനായി നിയമിച്ചു. ദൂരദർശനിൽ സംപ്രേഷണം ചെയ്ത ജനപ്രിയ സീരിയലായ “മഹാഭാരതത്തിലെ യുധിഷ്‌ഠരന്‍റെ വേഷത്തിലൂടെ അറിയപ്പെടുന്ന ചൗഹാൻ ആ സ്‌ഥാനം നേടിയത് അദ്ദേഹത്തിന്‍റെ യോഗ്യതകൾ കൊണ്ടല്ല. മറിച്ച് ഭരണകക്ഷിയുമായുള്ള അടുപ്പം കൊണ്ടാണെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. വരും ദിവസങ്ങളിൽ സംഘർഷം വർദ്ധിക്കുകയും വിദ്യാർത്ഥികൾ സമരത്തിലേക്ക് നീങ്ങുകയും ചെയ്തു.

1997-ൽ മുംബൈയിലെ രമാഭായി കോളനിയിൽ ദളിത് പ്രതിഷേധക്കാരെ പോലീസ് കൊലപ്പെടുത്തിയതിനെ ആസ്‌പദമാക്കി 2013-ൽ ചില എഫ്ടിഐഐ വിദ്യാർത്ഥികൾ ആനന്ദ് പട്‌വർധൻ “ജയ് ഭീം കോമ്രേഡ്” എന്ന ഡോക്യുമെന്‍ററിയുടെ പ്രദർശനം സംഘടിപ്പിച്ചു. ആ സംഭവത്തിന് രണ്ട് വർഷത്തിന് ശേഷം ചൗഹാൻ നിയമനത്തെച്ചൊല്ലി സംഘർഷം രൂക്ഷമായി.

പായലിന്‍റെ അഭിപ്രായത്തിൽ സമരത്തിൽ പലതും സംഭവിക്കുന്നു. അവർ പറയുന്നു. “ഞങ്ങൾ എല്ലാ വൈകുന്നേരവും മണിക്കൂറുകളോളം ഒത്തുകൂടി. ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകാലശാലയിലെ വിദ്യാർത്ഥികളും ഐക്യദാർഢ്യം പ്രകടിപ്പിച്ചു. പ്രൊഫസർമാരിൽ നിന്നും കലാകാരന്മാരിൽ നിന്നും വളരെയധികം പിന്തുണ ലഭിച്ചു.” രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ അന്ന് പ്രക്ഷുബ്‌ധതയുടെ കാലഘട്ടമായിരുന്നു കപാഡിയ പറഞ്ഞു.

2016 ജനുവരി അവസാനം ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ ദളിത് പിഎച്ച്ഡി വിദ്യാർത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തപ്പോൾ ജാതി വിവേചനത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ആരംഭിച്ചു.

ഫെബ്രുവരിയിൽ 5 ജെഎൻയു വിദ്യാർത്ഥികളെ അറസ്‌റ്റ് ചെയ്‌തിരുന്നു. അവരെ രാജ്യദ്രോഹി എന്ന് വിളിച്ചു. ഈ കാലഘട്ടത്തിലാണ് കപാഡിയയുടെ വ്യക്തിത്വം വികസിച്ചത്. ഈ അനുഭവങ്ങൾ ചലച്ചിത്രനിർമ്മാണത്തിന്‍റെ ഭാഷ നൽകി “അത് എന്‍റെ കാഴ്ചപ്പാടിൽ നിന്നും എന്‍റെ രാഷ്ട്രീയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ്.” എഫ്ടിഐഐ സമരം അവസാനിപ്പിക്കാൻ പോലീസിനെ വിളിച്ചിരുന്നു. 35 വിദ്യാർത്ഥികൾക്കെതിരെ ഫയൽ ചെയ്ത എഫ്ഐആറിലും കപാഡിയയുടെ പേരുണ്ട്. അച്ചടക്ക നടപടി നേരിട്ടു. അവളുടെ സ്കോളർഷിർപ്പ് നിർത്തലാക്കി. ഒരു ഫോറിൻ എക്സ്ചേഞ്ച് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അതിൽ പങ്കെടുക്കുന്നതിൽ നിന്ന് അവരെ വിലക്കി.

എന്തായാലും ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെടുമായിരുന്നു.” കപാഡിയ പറഞ്ഞു. “ഞങ്ങൾ സമരം ചെയ്യുന്ന വിഷയം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിൽ ഞങ്ങൾ എഫ്ടിഐഐയുടെ ആത്മാവിനെ നശിപ്പിക്കുമായിരുന്നു. ഞങ്ങളുടെ സിനിമകളിൽ സംസാരിച്ച സ്വാതന്ത്ര്യം ഞങ്ങൾ ഉന്നയിക്കാൻ ആഗ്രഹിക്കുന്ന വിഷയങ്ങൾ ക്ഷണിക്കാൻ ആഗ്രഹിച്ച സിനിമാ പ്രവർത്തകർക്ക് എല്ലാം നഷ്ടപ്പെടുമായിരുന്നു.”

2017-ൽ വിരമിക്കുന്നതുവരെ ചൗഹാൻ എഫ്‌ടിഐഐയുടെ ചെയർമാനായി തുടർന്നു. എന്നാൽ സമരം ചെയ്ത വിദ്യാർത്ഥികളുടെ ശബ്ദം കേൾക്കാൻ ഇൻസ്റ്റിറ്റ്യൂട്ടിനെ നിർബന്ധിതമാക്കി.

2024-ൽ പായൽ കാൻ അവാർഡ് നേടിയപ്പോൾ അഭിപ്രായത്തിനായി മാധ്യമപ്രവർത്തകർ ചൗഹാനെ ബന്ധപ്പെട്ടു. അവൾ എഫ്ടിഐഐയിൽ കോഴ്സ‌സ് ചെയ്യുമ്പോൾ ഞാൻ ചെയർമാനായിരുന്നു എന്നതിൽ എനിക്ക് അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സ്വന്തം അനുഭവങ്ങളിൽ നിന്നാണ് കപാഡിയയുടെ ആശയങ്ങൾ രൂപപ്പെടുന്നത്. ജീവിതത്തിന്‍റെ അവസാന നാളുകളിൽ ഓർമ്മ നഷ്‌ടപ്പെട്ടു തുടങ്ങിയ മുത്തശ്ശിയുമായി അവൾ വളരെ അടുത്തിരുന്നു. ഒരു ഡയറി സൂക്ഷിക്കാൻ കപാഡിയ മുത്തശ്ശിയെ പ്രേരിപ്പിച്ചു. നാലു പതിറ്റാണ്ട് മുമ്പ് മുത്തച്ഛൻ മരിച്ചെങ്കിലും അവിടെ ഉണ്ടായിരുന്നത് പോലെയാണ് മുത്തശ്ശിയുടെ ഡയറിയിൽ പലപ്പോഴും പരാമർശിച്ചിരുന്നതെന്ന് കപാഡിയ ഓർക്കുന്നു. കപാഡിയ ഒരിക്കലും തന്‍റെ മുത്തച്ഛ‌നെ കണ്ടിട്ടില്ല. എന്നാൽ മുത്തശ്ശിയുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരുന്നില്ല എന്ന് അമ്മ പറഞ്ഞിരുന്നു.

“ഇവയെല്ലാം എന്‍റെ മനസ്സിൽ പതിഞ്ഞു. ഒരിക്കലും വിട്ടുപോകാത്ത പുരുഷന്മാരാണ് ഇവർ. അവരുടെ ഫോട്ടോ ഇല്ലെങ്കിലും അവർ പ്രേതത്തെപ്പോലെ എല്ലായിടവും ചുറ്റിനടക്കുന്നു. എനിക്കറിയാവുന്ന സ്ത്രീകളുടെ ജീവിതത്തിൽ അത്തരം പ്രേത പുരുഷന്മാരുടെ സാന്നിധ്യത്തെക്കുറിച്ച് ഞാൻ ചിന്തിക്കാൻ തുടങ്ങി.”

2021-ൽ കപാഡിയയുടെ ആദ്യ ഫീച്ചർ ദൈർഘ്യമുള്ള ഡോക്യുമെന്‍ററി “എ നൈറ്റ് ഓഫ് നോയിംഗ് നതിംഗ്” കാൻ ഫിലിം ഫെസ്‌റ്റിവലിൽ അവാർഡ് നേടിയപ്പോൾ ലോകത്തിന്‍റെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റി. ഒരു യുവ എഫ്ട‌ിഐഐ വിദ്യാർത്ഥിനി തന്‍റെ കാമുകന് എഴുതിയ കത്തുകളിലൂടെയാണ് കഥ പറയുന്നത്. ജാതി പ്രശ്നം കൊണ്ട് അവരുടെ ബന്ധത്തിന് മാതാപിതാക്കൾ എതിരാണ്. അടിച്ചമർത്തൽ ഘടനയ്ക്കെതിരെ ശബ്ദമുയർത്തുന്ന വിദ്യാർത്ഥി പ്രസ്‌ഥാനങ്ങളെയാണ് കത്തുകളിലൂടെ സിനിമ അവതരിപ്പിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്നതിനാൽ എഫ്ടിഐഐയിൽ നടക്കുന്ന സമരങ്ങൾ റെക്കോർഡ് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രം ആരംഭിച്ചത്. “യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങളും റിപ്പോർട്ട് ചെയ്യണമെന്ന് തോന്നി. എല്ലാത്തിനുമുപരി അതൊരുഫിലിം സ്കൂളാണ്. അവസാനം ഞങ്ങൾ ഒരു വലിയ കളക്ഷൻ ഉണ്ടാക്കി.”

“മുംബൈയിൽ വന്ന് ജോലി അന്വേഷിക്കുന്നതിനെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു.” ഇൻസ്റ്റിറ്റ്യൂട്ടിലെ ഒറ്റപ്പെടലിൽ വളർന്ന ബന്ധങ്ങൾ മതത്തിന്‍റെയും ജാതിയുടേയും പേരിലുള്ള വ്യത്യാസങ്ങൾ കാരണം മാതാപിതാക്കളുടെ വിയോജിപ്പിൽ ശിഥിലമായി. രാജ്യത്തെ മാറുന്ന രാഷ്ട്രീയമാണ് ഇതിനെല്ലാം കാരണമെന്നാണ് കപാഡിയയുടെ അഭിപ്രായം.

“ഈ കാലം പകർത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഞാൻ ചിന്തിച്ചുതുടങ്ങി. പഴയ പാരമ്പര്യങ്ങളെ തകർത്ത് പുതിയവ സ്ഥാപിക്കണം. നമ്മളെയെല്ലാം ചിത്രീകരിക്കാൻ ഞാൻ ആഗ്രഹിച്ചു. ഞാനും ഇതിൽ ഉൾപ്പെടുന്നു.”

പഴയ ഫോട്ടോഗ്രാഫുകൾ, പത്രക്കട്ടിങ്ങുകൾ, സുഹൃത്തുക്കളിൽ നിന്ന് കടമെടുത്ത ദൃശ്യങ്ങൾ സാങ്കൽപിക കത്തുകൾ എന്നിവ ഉപയോഗിച്ച് ദേശീയ ചലച്ചിത്ര അവാർഡ് നേടിയ എഴുത്തുകാരനും സംവിധായനുമായ ഹിമാൻഷു പ്രജാപതി (എഫ്ടിഐഐ പൂർവ്വ വിദ്യാർത്ഥി) കഥ നെയ്തെടുക്കുമായിരുന്നു. തന്‍റെ സുഹൃത്തുക്കൾ തന്നെ വളരെയധികം പിന്തുണച്ചിരുന്നതായി പായൽ പറഞ്ഞു.

തന്‍റെ ഏറ്റവും അടുത്ത കൂട്ടാളികളിൽ സഹപ്രവർത്തകനും എഫ്ടിഐഐയിലെ സീനിയറുമായ രണബീർ ദാസ് ഉൾപ്പെടുന്നു. “ഞാനും റാണയും സംഭാഷണത്തിന്‍റെയും സിനിമയുടേയും കാര്യത്തിൽ ഒരുമിച്ചാണ് വളർന്നത്. ഞങ്ങൾ സിനിമകൾ ഒരുപാട് ചർച്ച ചെയ്യുകയും പുതിയ സംവിധായകരെ കണ്ടെത്തുകയും ചെയ്യാറുണ്ടായിരുന്നു. ഞങ്ങളുടെ രാഷ്ട്രീയ ചിന്തകളും വികസിച്ചുകൊണ്ടിരുന്നു. പ്രത്യേകിച്ച് സമരത്തെ കുറിച്ചും അതിനെ എങ്ങനെ നേരിടണം എന്നതിനെ കുറിച്ചും.

മുംബൈയിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്ന മൂന്ന് സ്ത്രീകളെ ചുറ്റിപ്പറ്റിയുള്ള “ഓൾ വി ഇമാജിൻ ആസ് ലൈറ്റ്” എന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചത് ദാസ് ആണ്. ഇതിൽ രണ്ടുപേർ നഴ്‌സുമാരും മൂന്നാമൻ പാചകക്കാരനുമാണ്. സിനിമ എഴുതുമ്പോൾ ഞാനും ദാസും മഴക്കാലത്ത് ലോക്കൽ ട്രെയിനിലോ കാൽ നടയായോ നഗരം കാണാൻ പോകുമായിരുന്നു. ഈ യാത്രകളുടെ ഫലമാണ് സിനിമയിലെ നീല നിറം. ദാസിന്‍റെ ദൃശ്യകാഴ്‌ചയാണ് തിരക്കഥയെ രൂപപ്പെടുത്തിയത്.” “ഞാൻ കുറച്ച് എഴുതും ദാസിന് കൊടുക്കും എന്നിട്ട് അവൻ ചിത്രങ്ങളുമായി മടങ്ങി വരും. ഈ പ്രക്രിയ എനിക്ക് അനുയോജ്യമാണെന്ന് ഞാൻ കരുതുന്നു.”

3 വർഷത്തെ പ്രീപ്രൊഡക്ഷൻ ഉൾപ്പെടെ 5 വർഷമെടുത്താണ് ഈ ചിത്രം നിർമ്മിച്ചത്. സിനിമയിൽ മൂന്ന് പ്രധാന കഥാപാത്രങ്ങളുടെ ദൈനംദിന ബന്ധങ്ങൾ വളരെ അടുപ്പത്തോടെയാണ് കാണിക്കുന്നത്. ഇതോടൊപ്പം മുംബൈയിലെ പ്രക്ഷുബ്‌ധതയും ഈ ചിത്രം മുന്നോട്ട് കൊണ്ടുവരുന്നു. സ്ത്രീകൾ തമ്മിലുള്ള സൂക്ഷ്മ‌മായ ചെറുത്തുനിൽപ്പും സൗഹ്യദവും ചിത്രീകരിക്കുന്നു. പായൽ പറഞ്ഞു. “ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് ഒരു പ്രത്യേക കാഴ്ച്ചപ്പാട് ഉണ്ടെന്ന് എനിക്ക് തീർച്ചയായും തോന്നി. കഥാപാത്രങ്ങൾക്ക് സ്വന്തം തീരുമാനം ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു.”

ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യണമെന്നായിരുന്നു ആഗ്രഹം. ഇതൊരു ആർട്ട് സിനിമയാണെന്നും സാധാരണക്കാർക്ക് കാണാൻ കഴിയില്ലെന്നുമുള്ള ധാരണയിൽ താൻ വിശ്വസിച്ചിട്ടില്ലെന്നും ഈ ധാരണ ശരിയല്ലെന്നും വരേണ്യവർഗം സൃഷ്ടിച്ചതാണെന്നും പായൽ പറഞ്ഞു. കാനിലെ വിജയം ചിത്രത്തിന്‍റെ റിലീസ് എളുപ്പമാക്കി.

പുരുഷാധിപത്യ മുൻവിധികളെ അഭിമുഖീകരിക്കാൻ ഈ സിനിമ പ്രേരിപ്പിച്ചതായി അവർ പറഞ്ഞു. “ഞാൻ ചെറുപ്പത്തിൽ പ്രായമായ സ്ത്രീകളെയും അവരുടെ പെരുമാറ്റത്തേയും വിമർശിച്ചിരുന്നു. ഞാൻ വളർന്നപ്പോൾ ചെറുപ്പക്കാരായ സ്ത്രീകളെ വിമർശിച്ചിരുന്നു.

സ്ത്രീകളെ നിരന്തരം പരസ്പ‌രം എതിർക്കുന്ന വിചിത്രമായ പാരമ്പര്യങ്ങൾ നമുക്കിടയിൽ ഉണ്ട്. “സ്ത്രീകൾ ഒന്നിച്ചാൽ അത് എല്ലാവർക്കും വലിയ പ്രശ്നമാകുമോ എന്ന ഭയമുണ്ടെന്ന് ഞാൻ കരുതുന്നു.”

ഈ സിനിമ പായലിന് സ്വന്തം ബലഹീനതകളെ അഭിമുഖീകരിക്കാൻ അവസരം നൽകി. വ്യത്യസ്ത തലമുറകളിലെ സ്ത്രീകൾക്ക് പരസ്പ്‌പരം ഒരുപാട് പഠിക്കാനുണ്ടെന്ന് അവർ പറഞ്ഞു. എന്നാൽ എല്ലാവരും പരസ്പരം അംഗീകരിക്കുമ്പോൾ മാത്രമേ ഇത് സാധ്യമാകു.

കൈകാലുകൾ മിനുക്കാൻ മൂന്ന് സ്റ്റെപ്സ്

ചിലരെ ശ്രദ്ധിച്ചിട്ടില്ലേ… മുഖത്തിന് നല്ല മിനുമിനുപ്പും തിളക്കവുമുണ്ടാകും. എന്നാൽ കൈകാലുകളുടെ അവസ്‌ഥ ഇതിന് നേർ വിപരീതമായിരിക്കും. കൈകാലുകൾ പരുപരുത്തതും നിറം മങ്ങിയുമിരിക്കും. മുഖത്തെ അപേക്ഷിച്ച് കൈകാലുകളുടെ നിറത്തിലുണ്ടാകുന്ന വ്യത്യാസം സാധാരണ ഒരു പ്രശ്നം മാത്രമാണ്. എന്നാൽ മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്‌നമാണിത്. കൈകളും കാലുകളും സ്വാഭാവികമായും ദിവസേന വിവിധ വസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നു. മലിനീകരണം, അഴുക്കും പൊടിയും, ഡിറ്റർജന്‍റ് എന്നിങ്ങനെ നിരവധി കാര്യം കൈകാലുകളുടെ സൗന്ദര്യം നഷ്ടപ്പെടുത്താം.

നഖങ്ങൾ ആഴത്തിൽ വൃത്തിയാക്കുന്നതിലൂടെ മാലിന്യം, മൃത ചർമ്മകോശങ്ങൾ എന്നിവ നീക്കം ചെയ്യപ്പെടാൻ സഹായിക്കും. സ്ക്രബ്ബിംഗും മസാജിംഗും വിരലുകളിലും കാൽവിരലുകളിലും രക്‌തചംക്രമണം വർദ്ധിപ്പിക്കാൻ സഹായിക്കും. കാലുകൾ വെള്ളത്തിൽ മുക്കിവയ്ക്കുന്നത് സമ്മർദ്ദം അകറ്റാൻ സഹായിക്കും.

കൈകാലുകൾ ഇരുണ്ടിരിക്കുകയാണെങ്കിൽ അതിന്‍റെ കാരണവും പരിഹാര മാർഗ്ഗങ്ങളും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.

നിറവ്യത്യാസം ഉണ്ടാകുന്നതിനുള്ള കാരണം

ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് മുഖ ചർമ്മം തിളക്കമുള്ളതായിരിക്കാനുള്ള പ്രധാന കാരണം മിക്ക ആളുകളും മുഖ ചർമ്മ സംരക്ഷണത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതുകൊണ്ടാണ്. മിക്കവരും ദിവസത്തിൽ പല തവണ മുഖം കഴുകുകയും മുഖത്ത് ക്രീം പുരട്ടുകയും ചെയ്യുന്നു. ഇത് ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ മുഖത്ത് സൺസ്ക്രീൻ ഉപയോഗിക്കുകയും ചെയ്യും. എന്നാൽ കൈകാലുകൾക്ക് സമാനമായ പരിചരണവും ശ്രദ്ധയും നൽകുകയില്ല.

സൂര്യപ്രകാശം, അഴുക്ക്, മലിനീകരണം എന്നിവ കാരണം കൈകാലുകളുടെ ചർമ്മത്തിൽ മെലാനിൻ ഉത്പാദനം വർദ്ധിക്കുകയും ചർമ്മം ഇരുണ്ടതായി മാറുകയും ചെയ്യുന്നു. മറ്റൊരു പ്രധാന കാരണം അഴുക്കും പൊടിയുമായി കൈ കാലുകൾ നിരന്തരം സമ്പർക്കം പുലർത്തുന്നതാണ്. ചിലപ്പോൾ പോഷകങ്ങളുടെ അഭാവവും ശുചിത്വമില്ലായ്മയും മൂലം കൈകളും കാലുകളും ഇരുണ്ടു പോവുകയോ വരളുകയോ ചെയ്യാറുണ്ട്. ഈ 3 ഘട്ടങ്ങളിലൂടെ കൈ- കാലുകൾ മനോഹരമാക്കാം.

ഘട്ടം 1: ഒന്നാമതായി രാത്രി കാല ചർമ്മ സംരക്ഷണ ദിനചര്യയിൽ മുഖത്തിനൊപ്പം കൈ കാലുകളുടെ സംരക്ഷണവും ഉൾപ്പെടുത്തുക. രാത്രിയിൽ കോജിക് ആസിഡും ഗ്ലൈക്കോളിക് ആസിഡും അടങ്ങിയ ഒരു ക്രീം പുരട്ടുക. ഇത് ചർമ്മത്തിലെ കൊളാജൻ വർദ്ധിപ്പിക്കുകയും നിറം മെച്ചപ്പെടുത്തുകയും ചെയ്യും.

ഘട്ടം 2: രണ്ടാമത്തെ ഘട്ടം മുഖത്തിനൊപ്പം കൈകാലുകളിലും സൺസ്ക്രീൻ ഉപയോഗിക്കുക എന്നതാണ്. പുറത്തുപോകുമ്പോൾ, മുഖം, കഴുത്ത്, കൈകാലുകൾ എന്നിവിടങ്ങളിൽ മികച്ച ക്വാളിറ്റിയിലുള്ള എസ്‌പിഎഫ് 50 സൺ സ്ക്രീൻ പുരട്ടുക. സൂര്യൻ ദോഷകരമായ രശ്മികളിൽ നിന്ന് ഇത് നിങ്ങളെ സംക്ഷിക്കുകയും കൈകാലുകളുടെ നിറം ഇരുണ്ടു പോകാതിരിക്കുകയും ചെയ്യും.

ഘട്ടം 3: ആന്‍റിഓക്സ‌ിഡന്‍റുകൾ അടങ്ങിയ ഭക്ഷ്യ വസ്‌തുക്കൾ ഡയറ്റിൽ ഉൾപ്പെടുത്തുക. വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ കഴിക്കുക. ഓറഞ്ച്, നെല്ലിക്ക തുടങ്ങിയ പഴങ്ങൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ചീര, ബദാം എന്നിവയും പതിവായി കഴിക്കുക. ഇത് ചർമ്മത്തെ ആന്തരികമായി പരിപോഷിപ്പിക്കും.

പാദങ്ങളിലെ വിണ്ടുകീറൽ ഒഴിവാക്കാം

  • ഇളം ചൂട് വെള്ളത്തിൽ 2-3 സ്പൂൺ ഉപ്പ് ചേർത്ത് പാദങ്ങൾ നന്നായി കഴുകി തുടച്ച് അലോവേര അടിങ്ങിയ ക്രീം പുരട്ടി മസാജ് ചെയ്യുക. ബദാം ചേർന്ന ഓൾ പർപ്പ്സ് ക്രീം കൊണ്ട് മസ്സാജ് ചെയ്യുന്നതും നല്ലതാണ്.
  • പഴം ഉടച്ച് ഒലിവ് ഓയിൽ ചേർത്ത് രാത്രി ഉറങ്ങുന്നതിനു മുമ്പ് വിണ്ടുകീറിയ പാദങ്ങളിൽ 15- 20 മിനിറ്റോളം പുരട്ടി മസാജ് ചെയ്ത ശേഷം കഴുകി കളയുക.
  • പാദങ്ങൾ വൃത്തിയായി കഴുകിയ ശേഷം പതിവായി ഗ്ലിസറിൻ- റോസ്‍വാട്ടർ മിശ്രിതം പുരട്ടി അൽപസമയത്തിനു ശേഷം കഴുകി കളയുക.
  • സ്കിൻ പ്രോബ്ളം, അലർജി എന്നിവ ഒഴിവാക്കുന്നതിനായി ഡോക്ടറുടെ ഉപദേശപ്രകാരം വിപണിയിൽ ലഭിക്കുന്ന ഫുട്ക്രീമുകൾ ഉപയോഗിക്കാം.

പെർഫ്യൂം ഗൈഡ്

നൂറ്റാണ്ടുകളായി മനുഷ്യ സംസ്കാരത്തിന്‍റെ അവിഭാജ്യ ഘടകമായി തുടരുന്ന ഒന്നാണ് പെർഫ്യൂം. ചാരുത, വ്യക്തിത്വം, ആത്മവിശ്വാസം എന്നിവയെ അത് പ്രതീകപ്പെടുത്തുന്നു. ഇന്ന് പെർഫ്യൂം ആഡംബരത്തേക്കാൾ അനിവാര്യതയായി മാറിയിരിക്കുന്നു. എല്ലാത്തിനുമുപരി പെർഫ്യൂം ആത്മവിശ്വാസത്തിന്‍റെ അടയാളം കൂടിയാണ്. പെർഫ്യൂം അടിക്കാതെ പുറത്ത് പോകുന്നതിനെക്കുറിച്ച് ഇന്ന് ആർക്കും ചിന്തിക്കാൻ കൂടി കഴിയില്ല. പെർഫ്യൂം ഒരു സാധാരണ വസ്തു‌വല്ല. അത് വ്യക്ത‌ിയുടെ സാന്നിധ്യത്തെ കൂടിയാണ് അവിസ്മരണീയമാക്കുന്നത്. നിങ്ങളിൽ നിന്നുയരുന്ന നേരിയ ഹൃദ്യമായ സുഗന്ധം മറ്റൊരാളുടെ മനസ്സിൽ നിങ്ങളെക്കുറിച്ച് മതിപ്പ് സൃഷ്ടിക്കും. എന്നാൽ ഇത്തരം ഹൃദ്യമായ ഫലം ലഭിക്കുന്നതിന് നല്ലൊരു സുഗന്ധം മാത്രം പോരാ. അത് ശരിയായ രീതിയിൽ എങ്ങനെ പ്രയോഗിക്കണമെന്നതു കൂടി അറിഞ്ഞിരിക്കണം.

പെർഫ്യൂം പുരട്ടാനുള്ള ഏറ്റവും നല്ല മാർഗം വസ്ത്രങ്ങളിൽ മാത്രമല്ല നേരിട്ട് ചർമ്മത്തിലും പുരട്ടുക എന്നു കൂടിയാണ്. കൈത്തണ്ട, കഴുത്ത്, ചെവിക്ക് പിന്നിൽ അല്ലെങ്കിൽ കൈമുട്ടിന്‍റെ ഉൾഭാഗങ്ങൾ തുടങ്ങിയ നാഡിമിടിപ്പ് ഉള്ള ശരീര ഭാഗങ്ങളിൽ സുഗന്ധദ്രവ്യം പുരട്ടുന്നത് കൂടുതൽ ഫലപ്രദമാണ്. കാരണം അവിടത്തെ ചൂട് സുഗന്ധം സാവധാനം പരത്താൻ സഹായിക്കുന്നു. കുളികഴിഞ്ഞ് പെർഫ്യൂം പുരട്ടുന്നതാണ് നല്ലത്. പക്ഷേ ചർമ്മം പൂർണ്ണമായും വരണ്ടതായിരിക്കണം. പലരും പെർഫ്യൂം പുരട്ടിയ ശേഷം കൈത്തണ്ടിൽ തടവാറുണ്ട്. ഇത് തെറ്റായ രീതിയാണ്. സുഗന്ധത്തിന്‍റെ മുകളിലെ നനുത്ത ഗന്ധം പോകാൻ ഇടയാക്കുകയും അതിന്‍റെ പ്രഭാവം കുറയ്ക്കുകയും ചെയ്യും. പ്രേ ചെയ്തശേഷം ഉണങ്ങാൻ അനുവദിക്കുക.

അളവ് പ്രധാനം

2 മുതൽ 4 സ്പ്രേ ധാരാളം മതിയാകും. അമിതമായ പെർഫ്യൂം ഉപയോഗം ചുറ്റുമുള്ളവരെ അസ്വസ്ഥരാക്കും. അതേസമയം നേരിയതും സന്തുലിതവുമായ സുഗന്ധം വളരെ നേരം ആകർഷിക്കും. വ്യത്യസ്‌ത തരം പെർഫ്യൂമുകളെക്കുറിച്ചും അവ എപ്പോൾ എന്തുകൊണ്ട് തിരഞ്ഞെടുക്കണം എന്നതിനെക്കുറിച്ചും അറിയാം.

ആദ്യം വരുന്നത് ലിക്വിഡ് പ്രേ പെർഫ്യൂമാണ്. അതിൽ Eau de Perfum (EDP) Eau de toilettee (EDT) ഉൾപ്പെടു ന്നു. ഇഡിപിയിൽ കൂടുതൽ സുഗന്ധതൈലം ഉണ്ട്. അതിനാൽ ഇത് കൂടുതൽ നേരം നിലനിൽക്കുകയും പ്ര ത്യേക അവസരങ്ങൾക്ക് അനുയോജ്യവുമാണ്. മറുവശത്ത് ഇഡിറ്റിയിൽ നേരിയ സുഗന്ധമാണുള്ളത്. അത് ദിവസം മുഴുവൻ അനുയോജ്യമാണ്. പ്രത്യേകിച്ച് ഓഫീസ് അല്ലെങ്കിൽ പുറത്തെ ജോലികൾക്ക്.

ഇക്കാലത്ത് സോളിഡ് പെർഫ്യൂം ഉപയോഗിക്കുന്നതും വർദ്ധിച്ചിട്ടുണ്ട്. ചെറിയ ബോക്സുകളിൽ ഇത് ലഭ്യമാണ്. ബാം പോലെയാണ് ഇത്. കൈത്തണ്ടയിലോ കഴുത്തിലോ ചെവിക്ക് പിന്നിലോ വിരൽ കൊണ്ട് ഇത് പുരട്ടാം. മാത്രവുമല്ല ഒലിച്ചിറങ്ങുകയുമില്ല. യാത്രയ്ക്ക് വളരെ സൗകര്യപ്രദമാണ്. ലളിതവും ശുദ്ധവും വ്യക്ത‌ിഗതവുമായ സുഗന്ധം ഇഷ്ടപ്പെടുന്നവർക്ക് ഇത് അനുയോജ്യമാണ്. റോൾ ഓൺ പെർഫ്യൂം ലളിതമായ ഓപ്ഷനാണ്. അതിൽ ചെറിയ ഒരു ബോളുണ്ട്. ആ ബോൾ ഉപയോഗിച്ചാണ് പെർഫ്യൂം നേരിട്ട് ചർമ്മത്തിൽ പുരട്ടുന്നത്. ഇതിൽ പാഴാകൽ കുറവാണ്. സുഗന്ധം വളരെനേരം നിലനിൽക്കും. മിക്കതും ആൽക്കഹോൾ രഹിതമാണ്. അതിനാൽ സെൻസിറ്റീവ് ചർമ്മമുള്ളവർക്ക് ഇത് നല്ലൊരു ഓപ്ഷനാണ്.

നേരിയതും പുതുമയുള്ളതുമായ സുഗന്ധം നൽകുന്ന ഒന്നാണ് ബോഡി മിസ്‌റ്റ്. ശരീരത്തിലുടനീളം ഇത് പുരട്ടാം. പ്രത്യേകിച്ച് കുളിച്ചതിന് ശേഷം. വേനൽക്കാലത്ത് അല്ലെങ്കിൽ ദിവസം മുഴുവൻ പുറത്തു നിൽക്കേണ്ടിവരുമ്പോൾ ഇതിന്‍റെ ഉപയോഗം ആശ്വാസകരമാണ്. എന്നിരുന്നാലും അതിന്‍റെ ഈട് കുറവായതിനാൽ ദിവസം 2-3 തവണയെങ്കിലും പുരട്ടേണ്ടി വരും. തലമുറകളായി ആളുകൾ ഉപയോഗിക്കുന്ന പരമ്പരാഗത സുഗന്ധമാണ് അത്തർ. ആൽക്കഹോൾ അടങ്ങിയിട്ടില്ലാത്ത ശുദ്ധമായ പെർഫ്യൂം ഓയിലാണിത്. അതിന്‍റെ ഒരു തുള്ളി മാത്രം മതി ദിവസം മുഴുവനും സുഗന്ധഭരിതമായിരിക്കാൻ. പ്രത്യേകിച്ചും പരമ്പരാഗത അവസരങ്ങളിലോ ഉത്സവങ്ങളിലോ ആണ് ഇത് ഉപയോഗിക്കുക.

ഇവ ശ്രദ്ധിക്കുക

  • പെർഫ്യൂം മുടിയിൽ ലഘുവായി തളിക്കാം. പക്ഷേ നേരിട്ട് തലയോട്ടിയിൽ പുരട്ടരുത്.
  • പെർഫ്യൂം നേരിട്ട് സൂര്യപ്രകാശത്തിലോ ചൂടിലോ ഒരിക്കലും സൂക്ഷിക്കരുത്, ഗുണനിലവാരം നശിപ്പിക്കും.
  • രണ്ട് വ്യത്യസ്ത പെർഫ്യൂമുകൾ ഒരുമിച്ച് പുരട്ടരുത്. കാരണം അത് ഇടകലർന്ന് ആവശ്യമുള്ള ഫലം നൽകില്ല.

സുഗന്ധം മനോഹരമായ വികാരം മാത്രമല്ല അത് വ്യക്‌തിത്വത്തെ കൂടി പ്രതീകപ്പെടുത്തുന്നു. നിങ്ങൾ ധരിക്കുന്ന വസ്ത്രം ആളുകൾ കാണുമെങ്കിലും നിങ്ങൾ അവ ശേഷിപ്പിക്കുന്ന സുഗന്ധമാവും അവർ വളരെക്കാലം ഓർത്തുവയ്ക്കുക. അതിനാൽ അടുത്ത തവണ പെർഫ്യൂം പ്രയോഗിക്കുമ്പോൾ അതിന്‍റെ ഗന്ധത്തെക്കുറിച്ച് മാത്രം ചിന്തിക്കാതെ അത് നിങ്ങളെക്കുറിച്ച് എന്ത് പറയുമെന്ന് കൂടി ചിന്തിക്കുക.

ജഡായുവിന്റെ ചിറകരിഞ്ഞവൻ രാവൺ- 1

കാറിൽ നിന്നും ഇറങ്ങി ഹോട്ടിലിന്‍റെ ഗസ്റ്റ് പാർലറിലേക്ക് നടന്നടുക്കുന്ന പരമേശ്വരൻ സൂര്യവംശിയെ കൈലാസനാഥ് നോക്കിനിന്നു. അജാനുബാഹുവായ അദ്ദേഹത്തിന്‍റെ കയ്യിൽ പിടിച്ചിരിക്കുന്ന വെള്ളിയിൽ തീർത്ത ഗരുഡൻ തല പിടിപ്പിച്ച കനത്ത വാക്കിംഗ് സ്‌റ്റിക്ക് ഒരിക്കലും അദ്ദേഹത്തിന് നടക്കാൻ താങ്ങായിട്ടുള്ളതല്ല. പിന്നെ… കറുത്ത ക്രിസ്‌റ്റൽ കല്ലുകൾ പതിച്ച ഗരുഡന്‍റെ കണ്ണുകൾ പരമേശ്വരൻ സൂര്യവംശിയുടെ കൈവിരലുകൾക്കിടയിലൂടെ തിളങ്ങി. കൈകൾ കൂപ്പി അദ്ദേഹത്തെ വണങ്ങി ആർമി ഓഫീസർ കൈലാസ നാഥ് സ്വാഗതം ചെയ്തു. വിശാലമായ റിസപ്ഷൻ ഏരിയയിൽ അങ്ങിങ്ങായി നിൽക്കുന്ന പോലീസുകാരെ നോക്കി സൂര്യവംശി മന്ദഹസിച്ചു. പിന്നെ തുറന്നു പിടിച്ച ലിഫ്റ്റിലേക്ക് കയറി ഹോട്ടലിൽ തനിക്കായി കൈലാസ നാഥ് ഒരുക്കിയ പതിനൊന്നാം നിലയിലെ 111-കെ-1 സ്യൂട്ടിലേക്ക് കയറി. പിറകെ കൈലാസ നാഥും സൂര്യവംശിയുടെ സഹായി ഋഷികേശനും മുറിയിലേക്ക് കടന്നു.

“ഋഷി, തനിക്കായി ഒരുക്കിയ മുറിയിൽ പോയി കുളിയും വിശ്രമവും കഴിഞ്ഞ് മൂന്ന് മണിക്ക് ഇവിടെ വരിക. കൈലാസ നാഥ് താങ്കളും പരിവാരങ്ങളും അപ്പോൾ ഇവിടെ ഉണ്ടാകണം.” സൂര്യവംശിയുടെ കനത്ത ശബ്ദ‌ം അവി ടെ മുഴങ്ങി.

കൈലാസ നാഥ് നിശബ്ദ‌നായി പുറത്തിറങ്ങി. വലിയ റിസ്‌ക് ആണ് ഏറ്റെടുത്തിരിക്കുന്നത്. പുറത്തറിഞ്ഞാൽ അത് അപവാദവും സൈന്യത്തിന്‍റെ ബലഹീനതയുമായി തെറ്റിദ്ധരിക്കപ്പെടും പക്ഷേ ഇതല്ലാതെ ഒരു മാർഗ്ഗം കാണുന്നില്ല. സുര്യവംശി വെറുമൊരു താന്ത്രികനോ മന്ത്രവാദിയോ അല്ല. അസാധാരണമായ പാണ്ഡിത്യം അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയിരിക്കുന്നു. മനുഷ്യമനസ്സിലേക്ക് ചെന്നുകയറാനും ഉള്ളറകളിലെ രഹസ്യങ്ങൾ പുറത്തേക്ക് വാരിയിടാനും അസാമാന്യമായ പാടവമുണ്ട്. ഇതിനുമുമ്പ് ബ്രിട്ടനിലെ ഒരു രാജകുമാരിയുടെ മരണകാരണം കേവലം ഒരു സുഗന്ധവ്യാപാരിയിൽ നിന്ന് പുറത്തെടുത്തതും സൂര്യവംശി ആയിരുന്നു. അതുപോലെ ഒരു അറേബ്യൻ കപ്പൽ കാണാതായ കാരണവും അദ്ദേഹം കണ്ടെത്തി ലോകത്തെ വിസ്‌മയിപ്പിച്ചു.

കൃത്യം മൂന്നുമണിക്ക് വാതിലിൽ പതിയെ തട്ടി ഋഷികേശനും പിറകെ കൈലാസനാഥനും വേറെ രണ്ടുപേരും കൂടി ആദരവോടെ തലകുനിച്ചു വന്ദിച്ചു കൊണ്ട് കയറി വന്നു.

സൂര്യവംശിയുടെ കണ്ണുകൾ ഏതാനും സെക്കന്‍റുകൾ അടഞ്ഞിരുന്നു. പക്ഷേ പെട്ടെന്ന് തുറന്ന ആ മിഴികൾ കൈലാസ നാഥിന്‍റെ നെഞ്ചിൽ തറഞ്ഞുനിന്നു. ജടുതിയിൽ അദ്ദേഹത്തിന്‍റെ കനത്ത ആജ്‌ഞ മുഴങ്ങി. “ലഫ്റ്റനന്‍റ് ജനറൽ താങ്കൾ പോലും സുരക്ഷിതനല്ല ഈ മുറിയിൽ. താങ്കളുടെ കോട്ടിൽ പിടിപ്പിച്ചിരിക്കുന്ന മൂന്നാമത്തെ കുടുക്ക് ഒരു ക്യാമറയാണ്.” കൈലാസ് നാഥ് പെട്ടെന്ന് കോട്ട് അഴിച്ചെടുത്തു. ശരിയാണ് കുഞ്ഞു ലെൻസിന്‍റെ തിളക്കത്തോടെ ഒരു ബട്ടൺ. അദ്ദദഹം അത് പോലീസ് കോൺസ്‌റ്റബിൾ വഴി ഡോബികളുടെ അലക്ക് കേന്ദ്രത്തിലേക്ക് അയച്ചു. “അപരാധിയെ കണ്ടെത്തുക. ബന്ധിയാക്കുക.”

വാതിലിനപ്പുറം നിൽക്കുന്ന തന്‍റെ അംഗരംക്ഷകരെ അദ്ദേഹം വിളിച്ചു. സുര്യവംശി അമർത്തി ചിരിച്ചു.

“നമുക്ക് നമ്മുടെ പണികൾ തുടങ്ങാം. കണ്ടില്ലേ അവർ താങ്കളുടെ യൂണിഫോമിൽ കുത്തിപിടിച്ച് പണി തുടങ്ങി കഴിഞ്ഞു.”

“ശരി” സൂര്യവംശിയുടെ കണ്ണുകൾ ക്ക് മുന്നിൽ ആ ദൃശ്യം വന്നുനിന്നു.

“അവൻ എവിടെ ഉണ്ട്.”

കൈലാസ നാഥ് മറുപടി കൊടുത്തു “അവൻ കംപ്ലീറ്റ് സുരക്ഷാസേനയുടെ കീഴിൽ ഈ ഹോട്ടലിൽ പതിനേഴാം നിലയിലെ ഏഴാമത്തെ സ്യൂട്ടിൽ ഉണ്ട്.”

“വളരെ നന്നായി. സായുധസേനയോടും ഡോക്ടർമാരോടും മറ്റുമുള്ള അവന്‍റെ പ്രതികരണം എങ്ങനെ?”

“ക്ഷമിക്കണം സൂര്യവംശിജി. അവൻ പ്രതികരിക്കുന്നുണ്ട്. ഒരുഘട്ടം കഴിഞ്ഞു സഹകരിക്കാനും തുടങ്ങിയതാണ്. പക്ഷേ…”

ഇർഷാദ് മുഹമ്മദ് തുടർന്ന് പറഞ്ഞു “സന്ധ്യയായാൽ അവന്‍റെ രീതികൾ മാറുന്നു. അങ്ങ് നേരിട്ട് കണ്ടറിയുക. ടൂറിസം മിനി‌സ്റ്റർക്കും ലഫ്റ്റനന്‍റ് കൈലാസ നാഥ് സാറിനും ഉറപ്പുണ്ട് താങ്കൾക്ക് മാത്രമേ ഒരു സൊലൂഷൻ കണ്ടെത്താനാവു എന്ന്.”

അശോക് സിംഗ് കൂട്ടിച്ചേർത്തു.

“പുറത്താരും അറിയാതെ ആണ് താങ്കളെ ഇവിടെ എത്തിച്ചത്. അറിഞ്ഞാലത് ഭരണഘടനക്ക് തന്നെ മോശമല്ലേ.” സൂര്യവംശിയുടെ മുഖത്ത് ക്രോധം നിറഞ്ഞു.

 

“സൂര്യവംശിയുടെ ചുവടുവയ്‌പ് മോശം കാര്യമാണ് എന്ന് അല്ലെ? കൈലാസ നാഥ് അവഹേളനം സഹിക്കില്ല. തിരിച്ച് പോകണം അതിനു വേണ്ടത് ചെയ്യുക.”

അദ്ദേഹം തന്‍റെ ചുമൽ വസ്ത്രം പതിയെ സോഫയുടെ കൈവരിയിലേക്കിട്ടു. അശോക് സിംഗ് പെട്ടെന്ന് കൈകൂപ്പി മാപ്പിരന്നു.

“ക്ഷമിക്കണം..എന്നെപ്പോലെ ഒരാൾ അറിയാതെ വല്ലതും പറഞ്ഞുപോയാൽ മഹാമനസ്‌കതയോടെ അങ്ങു വേണം പൊറുത്തുതരാൻ… പ്ലീസ്…”

കൈലാസ് നാഥനും അശോക് സിംഗിന് വേണ്ടി മാപ്പിരന്നു. കണ്ണുകളിൽ ജ്വലിക്കുന്ന അഗ്നിജ്വാലകൾ അൽപം അണഞ്ഞപ്പോൾ സൂര്യവംശി പറഞ്ഞുതുടങ്ങി…

“ഒരു മഹാസ്‌ഥാനത്തിരിക്കുന്ന പ്രധാനമന്ത്രിയുടെ സെക്രട്ടറിയാണ് താങ്കൾ. ഓരോ വാക്കും മനസ്സിന്‍റെ ഉലയിലിട്ട് പൊന്നുപോലെ ഊതിക്കാച്ചിവേണം പുറത്തെടുക്കാൻ. എന്നിൽ വിശ്വസിക്കുന്ന നിങ്ങളെ പ്രശ്‌നങ്ങളിൽ നിന്നും രക്ഷപ്പെടുത്തുക എന്നതാണ് എന്‍റെ ധർമ്മം. അത് ഞാൻ ചെയ്തിരിക്കും.”

അദ്ദേഹം ഋഷികേശനെ ഒന്ന് നോക്കി. അയാൾ പെട്ടെന്ന് ഫ്ളാസ്ക്കിൽ നിന്നും ഏലക്കയും കറുവപ്പട്ടയും ചേർത്ത് തിളപ്പിച്ച വെള്ളം സ്‌ഫടിക ഗ്ലാസ്സിലേക്ക് പകർന്നു നീട്ടി.

“ഇനിയും തുടക്കം മുടങ്ങിയ സ്ഥിതിക്ക് ഈ യാമം കഴിയട്ടെ. എന്നിട്ട് നമുക്ക് ഇറങ്ങാം. ലഫ്റ്റനന്‍റ് താങ്കൾക്ക് ഈ അപകടത്തെ കുറിച്ച് ഇനി എന്തെങ്കിലും പറയാനുണ്ടോ?”

കൈലാസ നാഥ് വാക്കിംഗ് സ്റ്റിക്കിലെ ഗരുഡിന്‍റെ തലയിൽ താളംപിടിക്കുന്ന സൂര്യവംശിയുടെ വിരലുകളിലേക്ക് നോക്കി പറഞ്ഞു തുടങ്ങി.

“പകൽ അവൻ ശാന്തനാണ് പക്ഷേ ദിവസവും ഓരോ വൈവിധ്യമുള്ള കഥകളാണ് അവൻ പറയുന്നത്. ദില്ലിയിലെ ഇന്ദിരാഗാന്ധി ഇന്‍റർനാഷണൽ എയർപോർട്ടിൽ നിന്നും ഏപ്രിൽ മാസം 20നാണ് അതിരഥ് മൽഹോത്ര എന്ന അവനും സഹോദരി ആരതി ഗോമസും യുകെയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്‌തത്. കൃത്യം 2.30ന് അവർ ചെക്കിൻ ചെയ്തു. അവരെ എയർപോർട്ടു വരെ അനുഗമിച്ചത് അങ്കിൾ എന്ന് പറയുന്ന സന്ദീപ് മൽഹോത്രയും ഭാര്യ വസുധയും ആയിരുന്നു. ഒരു പഴയ ഷെവർലെ ഇംപാല കാറിലാണ് അവർ വന്നത്.

സുര്യവംശി ഇടയ്ക്ക് ചോദിച്ചു.

“മൽഹോത്രയും ഗോമസും അങ്ങോട്ട് ചേരുന്നില്ലല്ലോ ജനറലേ.” അതിലെ നർമ്മം ആസ്വദിച്ചു ചിരിയോടെ കൈലാസ‌ നാഥ് തുടർന്നു.

“വാസുദേവ് ദരിദ്രനായ ഒരു പോസ്റ്റ്മാനായിരുന്നു. കടുത്ത ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടാൻ മുത്ത രണ്ട് ആൺമക്കൾ ചെറുപ്പത്തിൽ മതം മാറി കുവൈത്തിലേക്ക് പോയിരുന്നു. അവർ അവിടെ സെറ്റിൽഡ് ആണ്. ആരതി മൽഹോത്ര എയർഹോസ്‌റ്റസ്സാണ്. അവൾ ഒരു ആഗ്ലോ ഇന്ത്യൻ എഞ്ചിനീയറെ ഏതാനും മാസം മുമ്പ് വിവാഹം കഴിച്ചാണ് ആരതി ഗോമസ് ആയത്. ഏതോ കൂട്ടുകാർ വഴി നാലുവർഷം മുമ്പാണ് അതിരഥ് മൽഹോത്ര യുകെയിൽ എത്തുന്നതും അവിടെ ഒരു രാസവള കമ്പനിയിൽ ജോലിക്ക് കയറുന്നതും. ഇത്തവണ ആരതികൂടി അവനോടൊപ്പം യുകെയിലേക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്തു.”

“എന്നിട്ട് ആരതി എവിടെ?”

സൂര്യവംശിയുടെ ആ ചോദ്യത്തിന് ഇർഷാദ് മുഹമ്മദ് ആണ് ഉത്തരം കൊടുത്തത്.

“ആരതിയും അതിരഥും ഒന്നിച്ചാണ് ഫ്ളൈറ്റിൽ കയറിയത്. അടുത്തടുത്ത സീറ്റുകളിൽ. പക്ഷേ അതിനുമുമ്പ് തന്‍റെ മടിയിൽ വെച്ചിരുന്ന ഒരു ലതർ ബാഗിന് മുകളിൽ അവന്‍റെ കൈവിരലുകൾ അമിതമായ ടെൻഷനോടെ ചലിക്കുന്നത് എയർപോർട്ടിലെ കോഫി കൗണ്ടറിലെ വിളമ്പുകാരൻ ശ്രദ്ധിച്ചിരുന്നു. അത് അവൻ അപകടത്തിന് ശേഷം പോലീസിനോട് പറയുകയുണ്ടായി.”

“എന്തായിരുന്നു ആ ബാഗിൽ…. തിരിച്ചറിഞ്ഞുവോ.”

സൂര്യവംശിയുടെ നീട്ടിയ കൈയിലേക്ക് ഋഷികേശ് രണ്ട് മൂന്ന് ഏലക്കതരികൾ വെച്ചുകൊടുത്തു. അത് അദ്ദേഹം വായിലേക്കിട്ടു. കൈലാസനാഥ് അദ്ദേഹത്തിന്‍റെ ചോദ്യത്തിന് മറുപടി നൽകി.

“തിരിച്ചറിയുക ഉണ്ടായില്ല. പക്ഷേ അപകടസ്ഥലത്തുനിന്ന് ഒരു മുക്കാൽ ഭാഗത്തോളം കരിഞ്ഞ ലതർബാഗിന്‍റെ അവശിഷ്ടം ലഭിക്കുകയുണ്ടായി. അതിന്‍റെ ഉള്ളിൽ കുരുങ്ങിയ ഒരു സ്വർണ്ണമാലയും ഉണ്ടായിരുന്നു. അത് തന്‍റേതല്ല എന്നാണ് അതിരഥ് പറയുന്നത്.”

“നമുക്ക് അവനെ നേരിട്ട് കാണാം.”

സൂര്യവംശി എഴുന്നേറ്റു. ഋിഷികേശ് ഒരു ചെറിയ ബാഗ് കയ്യിലെടുത്തു.

“ഇപ്പോൾ അത് വേണ്ട ഋഷി.” സൂര്യവംശി തടഞ്ഞു. അവർ പുറത്തിറങ്ങി ലിഫ്റ്റിനു നേരെ നടന്നു.

പതിനേഴാം നിലയിലെ ഏഴാം നമ്പർ സ്യൂട്ട് ആയിരുന്നു അവരുടെ ലക്ഷ്യം. വാതിക്കൽ നിന്നിരുന്ന രണ്ട് പേലീസുകാരിൽ ഒരാൾ ലോക്ക് തുറന്നു മെയിൻ വാതിൽ തുറന്നു. അതിനപ്പുറം കനത്ത ഇരുമ്പ് കമ്പികളാൽ പണിത ഒരു ഉരുക്ക് വാതിൽ കൂടി ഉണ്ടായിരുന്നു. അതും തുറന്ന് അവർ അകത്തേക്ക് നടന്നു. രണ്ട് സെക്കന്‍റ് പുറത്ത് നിന്ന ശേഷം സൂര്യവംശി അകത്തേക്ക് ചുവടു വച്ചു.

പെട്ടെന്ന് നൂറായിരം കടവാതിൽ പക്ഷികൾ ഒന്നിച്ച് പറന്നകലുന്ന ചിറകടിയൊച്ചകൾ ഭയാനകമായി അവിടെ മുഴങ്ങി പതിയെ ഇല്ലാതായി. എല്ലാവരും കൈകൾ തലയിൽ വെച്ച് താഴെ ഇരുന്നുപോയി. പക്ഷേ അപ്പോഴും കട്ടിലിൽ കിടക്കുന്ന ആൾ ഒരു അനക്കവും ഇല്ലാതെ അതേപടി ഇളംനീല പുതപ്പിനുള്ളിൽ സുഖനിദ്രയിലാണ്.

“ഇതെന്താ എല്ലാവരും താഴെ ഇരുന്നത്. ഭയപ്പെട്ടുപോയോ? സാരമില്ല നമ്മൾ അഥവാ ഞാൻ വന്നത് അവർക്ക് അലോഹ്യമായിക്കാണും. അതാണ് പുറത്തേക്ക് മാറിയത്.”

കട്ടിലിനടുത്തേക്ക് കസേര നീക്കിയിട്ട് സൂര്യവംശി അതിലേക്കിരുന്നു.

“ഇത് ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു അനുഭവം. എന്തായിരുന്നു ആ ശബ്ദം?”

അപ്പോഴേക്ക് കൈലാസ നാഥ് തന്‍റെ റിവോൾവർ പുറത്തെടുത്തു കഴിഞ്ഞിരുന്നു. കിടക്കുന്ന ആൾക്ക് കാവൽ നിന്ന നാലു പട്ടാളക്കാരും അലേർട്ടായി.

“ലഫ്റ്റനന്‍റ് അത് വിട്ടുകളയൂ. ഇനിയും നമ്മുടെ വിഷയം ഈ കിടക്കുന്ന അത്ഭുതമനുഷ്യനാണ്. അദ്ദേഹത്തെ ഉണർത്തു.”

കാവൽക്കാരിലൊരാൾ പതിയെ മുന്നോട്ട് വന്ന് കിടക്കയിലേക്ക് കുനിഞ്ഞു.

“ഹലോ മൽഹോത്ര… അതിരഥ് മൽഹോത്ര താങ്കൾക്ക് വിസിറ്റർ ഉണ്ട്. എഴുന്നേൽക്കൂ.”

അയാൾ പുതപ്പ് നീക്കി ചുറ്റും നോക്കി. പിന്നെ ആർത്തനാദത്തോടെ സുര്യവംശിയെ തുറിച്ച് നോക്കി എഴുന്നേറ്റ് ഓടാൻ ശ്രമിച്ചു. വലത് കൈയും കട്ടിലുമായി ഘടിപ്പിച്ച ഇരുമ്പ് ചങ്ങലയും കൂടെ ഒന്ന് തേങ്ങിക്കരഞ്ഞു.”

“തും കോൻ ഹെ? ജാവോ ഇഥർസേ ജാവോ” അതിരഥ് അലറി.

“യു.. .യു ആർ എ ഡെവിൾ… ഓഫീസേർസ്… ദിസ് മാൻ ഈസ് എ ഡെവിൾ..”

അകത്തെ മുറികളിൽ ഒന്നിൽ നിന്നും ഇറങ്ങിവന്ന ഡോക്‌ടർ റോബർട്ട് ഡിസൂസ പെട്ടെന്ന് മൽഹോത്രയുടെ അടുത്തെത്തി.

“ഡോണ്ട് വറി മൽഹോത്ര… ഹി ഈസ് ഓൾസോ എ ഡോക്ടർ… ഫ്രം കേരള… ഔർ ഫ്രണ്ട്. സൂര്യവംശി.”

അത്രയും സമയം മൽഹോത്രയുടെ രൂപഭാവങ്ങൾ ശ്രദ്ധിച്ചിരുന്ന സൂര്യവംശി തന്‍റെ വലത് കൈയുടെ തള്ളവിരൽ ഉയർത്തി മൽഹോത്രയുടെ തടിച്ച പുരികങ്ങളുടെ ഇടയിൽ മൃദുവായി അമർത്തി. പക്ഷേ അയാൾ കിടന്നു നിലവിളിച്ചു.

“മൽഹോത്ര… നിങ്ങളെ ഞാൻ അഗസ്ത്യൻ എന്ന് വിളിച്ചോട്ടെ.”

മൽഹോത്രക്കൊപ്പം ഓഫീസേർസും അമ്പരന്നു. ഇതേതാണ് പുതിയ കഥാപാത്രം അഗസ്ത‌്യൻ… സൂര്യവംശി തുടർന്നു.

“അഗസ്ത്യൻ, താങ്കൾ വടക്കൻ കേരളത്തിലെ സ്നേഹധാര എന്ന ഹിന്ദുമതപഠനശാലയിൽ ഹിന്ദുമതവും വേദങ്ങളും ഐതീഹ്യങ്ങളും പഠിക്കാനായി മൂന്ന് വർഷങ്ങൾ ചിലവഴിച്ചിരുന്നു.”

അതിരഥന്‍റെ കണ്ണുകൾ പറയുകയാണ്. “ഐ ഡോൺട് നൊ ഹു ഈസ് അഗസ്ത്യൻ.”

സൂര്യവംശിയുടെ മുഖത്ത് കള്ളച്ചിരി വിടർന്നു.

“ഓകെ… നിങ്ങൾ അഗസ്ത്യനെ അറിയില്ല. പക്ഷേ റഹ്‌മത്തുള്ള അബിബിനെ അറിയുമോ… രാമേശ്വരം ക്ഷേത്രത്തിൽ വച്ച് അഗസ്ത്യന് ഹിന്ദു ദീക്ഷ നൽകുന്നതിന് മുമ്പ് ഗുരു ബ്രഹ്‌മാസ്‌മിയെ തേടിവന്ന കച്ച് സ്വദേശി റഹ്മത്തുള്ള അബീബ്… അറിയുമോ.”

മൽഹോത്ര സ്വതന്ത്രമായിരുന്ന തന്‍റെ ഇടത്ത് കൈ കൊണ്ട് സൂര്യവംശിയെ ആക്രമിക്കാൻ തുനിഞ്ഞു. പെട്ടെന്ന് പട്ടാളക്കാർ ചാടിവീണു.

(തുടരും)

“ഒളിമ്പിക്സ് സ്വർണ്ണ മെഡലാണ് ലക്ഷ്യം“- സിൻഡ്രല്ല ദാസ്

ബംഗാളിനും രാജ്യത്തിനും വേണ്ടി അഭിമാന നേട്ടങ്ങൾ കൈവരിക്കാനുള്ള തീവ്രശ്രമത്തിലാണ് സിൻഡ്രല്ല. ഇത്തവണ അടുത്ത ഒളിമ്പിക്‌സിൽ സ്വർണ്ണ മെഡൽ നേടുക എന്നതാണ് സിൻഡ്രല്ലയുടെ ലക്ഷ്യം.

എങ്ങനെയായിരുന്നു ടേബിൾ ടെന്നീസിലേക്കുള്ള കടന്നു വരവ്?

നാലു വയസ്സുള്ളപ്പോഴാണ് ഞാൻ ആദ്യമായി ടേബിൾ ടെന്നീസ് റാക്കറ്റ് പിടിക്കുന്നത്. എന്‍റെ അച്ഛന് ടേബിൾ ടെന്നീസ് ബാറ്റ് ഉണ്ടായിരുന്നു. അത് ഉപയോഗിച്ച് കളിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു. മണിക്കൂറുകളോളം ചുവരിൽ പന്ത് അടിച്ചു കളിച്ചിരുന്നു. അങ്ങനെയായിരുന്നു പരിശീലനത്തിന്‍റെ തുടക്കം. പിന്നീട് എന്‍റെ മാതാപിതാക്കൾ എന്നെ ഒരു പ്രാദേശിക ടേബിൾ ടെന്നീസ് ക്ലബ്ബിൽ ചേർത്തു. നീന്തൽ, പെയിന്‍റിംഗ്, പാട്ട്, നൃത്തം എന്നിവയ്ക്കൊപ്പം, ടേബിൾ ടെന്നീസും പരിശീലിച്ചു. എട്ട് വയസ്സുള്ളപ്പോൾ പ്രാദേശിക ടേബിൾ ടെന്നീസ് ടൂർണമെന്‍റിൽ പങ്കെടുക്കുകയും ചാമ്പ്യനാകുകയും ചെയ്‌തു. കുട്ടികളുടെ ടൂർണമെന്‍റായതിനാൽ ലിംഗ വ്യത്യാസം ഉണ്ടായിരുന്നില്ല. ഞാൻ ആൺകുട്ടികളോടും പെൺകുട്ടികളോടും മത്സരിച്ചു. ആ ടൂർണമെന്‍റ് അക്ഷരാർത്ഥത്തിൽ എന്‍റെ ജീവിതം മാറ്റിമറിക്കുകയായിരുന്നു.

സ്പോർട്സ് കരിയർ ആരംഭിക്കാൻ പ്രേരിപ്പിച്ച ഘടകം?

പരിശീലകരായ സൗമ്യദീപ് റോയ് സാറിന്‍റെയും പാത്മി ഘട്ടക്കിന്‍റെയും കീഴിൽ 9 വയസ്സുള്ളപ്പോഴാണ് ഞാൻ പരിശീലനം ആരംഭിക്കുന്നത്. അവരുടെ പരിശീലനം എന്‍റെ ടേബിൾ ടെന്നീസ് യാത്രയിൽ വഴിത്തിരിവായി. അവരുടെ പ്രോത്സാഹനവും മാർഗനിർദേശവും പോസിറ്റീവ് മനോഭാവവുമൊക്കെ എന്‍റെ ആത്മവിശ്വാസത്തെ ശക്തിപ്പെടുത്തി. പ്രൊഫഷണൽ അത്ലറ്റ് ആകണമെന്ന ആഗ്രഹം അങ്ങനെയാണ് മനസിലുദിക്കുന്നത്. എന്നിലുള്ള അവരുടെ വിശ്വാസം സ്വപ്നങ്ങൾ കാണാനും കായികരംഗത്ത് എന്നെത്തന്നെ പൂർണ്ണമായും സമർപ്പിക്കാനുമുള്ള ആത്മവിശ്വാസം നൽകി. അന്താരാഷ്ട്ര പരിശീലകൻ വാങ്‌മന്യു ഇപ്പോൾ എന്‍റെ ഗുരുക്കന്മാരിൽ ഒരാളാണ്.

എങ്ങനെയാണ് കായിക ലോകത്ത് നേട്ടങ്ങൾ കൈവരിച്ചത്?

ലോക ടേബിൾ ടെന്നീസ് യൂത്ത് ഇവന്‍റുകളിൽ നിരവധി തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര തലത്തിൽ 7 സ്വർണ്ണം, 8 വെള്ളി, 7 വെങ്കലം എന്നിവ നേടിയിട്ടുണ്ട്. അടുത്തിടെ കാഠ്മണ്ഡുവിൽ നടന്ന ദക്ഷിണേഷ്യൻ റീജിയണൽ ചാമ്പ്യൻ ഷിപ്പിൽ സീനിയർ ടീം ഇനത്തിൽ ടീം ഇന്ത്യയ്ക്കായി സ്വർണ്ണ മെഡലും നേടി. ആഭ്യന്തര സർക്യൂട്ടിൽ ദേശീയ റാങ്കിംഗ് ഇവന്‍റുകളിൽ നിരവധി പോഡിയം ഫിനിഷുകൾ നേടി സ്‌ഥിരമായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. “അണ്ടർ 17 ഗേൾസ് സിംഗിൾസിൽ 2023 ദേശീയ ചാമ്പ്യനായി. സീനിയർ നാഷണൽസിൽ 2024 വെങ്കല മെഡൽ നേടി. വർഷത്തിലെ ഏറ്റവും മികച്ച “മാസ്‌റ്റർ ഡിവേൾഡ് ട്രോഫിയും എനിക്ക് ലഭിച്ചു. അടുത്തിടെ “കൽക്കട്ട ജേണലിസ്‌റ്റ് ക്ലബ്” എനിക്ക് വെള്ളി മെഡൽ നൽകി.

നിലവിൽ “അണ്ടർ 17”, “അണ്ടർ 19” പെൺകുട്ടികളുടെ വിഭാഗത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തും വനിതാ വിഭാഗത്തിൽ ഒമ്പതാം സ്‌ഥാനത്തും ആണ് ഞാൻ. അന്താരാഷ്ട്ര തലത്തിൽ എന്‍റെ ലോക റാങ്കിംഗ് 15 (അണ്ടർ 17 സ്ത്രീകൾ) 25 (അണ്ടർ 19 സ്ത്രീകൾ) 182 (സ്ത്രീകൾ) എന്നിങ്ങനെയാണ്.

വെല്ലുവിളികൾ നേരിട്ടിട്ടുണ്ടോ?

ഏതൊരു കായികതാരത്തെ സംബന്ധിച്ച് കഠിനമായ പോരാട്ടം എപ്പോഴും കളിക്കളത്തിലല്ല സംഭവിക്കുന്നത് മറിച്ച് പരിക്കുകളിൽ നിന്ന് കരകയറുന്നതിലാണ്. വളരെ ചെറുപ്പത്തിൽ തന്നെ എനിക്ക് ഇത് അനുഭവപ്പെട്ടിട്ടുണ്ട്. 11 വയസ്സുള്ളപ്പോൾ ഒരു ഫിറ്റ്നസ്സ് സെഷനിൽ എന്‍റെ വലതു കൈത്തണ്ട ഒടിഞ്ഞു. ശാരീരികമായി മാത്രമല്ല മാനസികമായും അസ്വസ്‌ഥതയും ഉത്കണ്ഠയും നിസ്സഹായതയും തോന്നി. എന്നാൽ ആ ഘട്ടം ക്ഷമയുടേയും സ്ഥിരോത്സാഹത്തിന്‍റെയും തിരിച്ചടിയുടേയും പ്രാധാന്യം എന്നെ പഠിപ്പിച്ചു. ഇന്നും ചെറിയ പരിക്കുകൾ എന്നെ പരീക്ഷിക്കാറുണ്ട്. മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാൻ ചിലപ്പോൾ എനിക്ക് മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോകേണ്ടിവരും. അത്തരം നിമിഷങ്ങളിൽ തിരിച്ചടികൾ താൽക്കാലികമാണെന്ന് ഞാൻ എന്നെത്തന്നെ ഓർമ്മിപ്പിക്കുന്നു. പക്ഷേ അവയെ മറികടക്കാനുള്ള ഇച്ഛ‌ാശക്തി എന്നെ ശക്തയും ശുഭാപ്തി വിശ്വാസിക്കാരിയുമാക്കി.

അന്താരാഷ്ട്ര തലത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് പതിവായി അന്താരാഷ്ട്ര പ്രകടനങ്ങൾ നടത്തേണ്ടതിന്‍റെ ആവശ്യകതയാണ് കരിയറിൽ നേരിടുന്ന ഏറ്റവും വലിയ സമ്മർദ്ദം. സാമ്പത്തികമായി അത് വെല്ലുവിളി നിറഞ്ഞതാണ്. ദുഷ്‌കരമായ അത്തരം സമയങ്ങളിൽ ധനുക്ക ധൻസേരി ഗ്രൂപ്പിലെ സി കെ ധനുക്ക മുന്നോട്ട് വന്ന് എന്നെ സഹായിച്ചിട്ടുണ്ട്. ഓസ്ട്രിയയിലേക്ക് ഉന്നത പരിശീലനത്തിനായി പോകാനായാലും അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാനായാലും ഏറ്റവും പുതിയ പരിശീലന ഉപകരണങ്ങൾ വാങ്ങാനായാലും ധനുക്ക സർ എല്ലാ ക്രമീകരണങ്ങളും ചെയ്തു തരാറുണ്ട്. ഇപ്പോൾ ഒ.ജി ക്യൂ (ഒളിമ്പിക് ഗോൾഡ് ക്വസ്റ്റ്)യെക്കുറിച്ച് എനിക്ക് കൂടുതൽ ആത്മവി ശ്വാസം തോന്നുന്നു. എന്‍റെ സ്വപ്നത്തിലേക്ക് അടുക്കാൻ എന്നെ സഹായിക്കുന്നതിൽ ധനുക്ക സർ, ഒ.ജി.ക്യു എന്നിവർ നിർണായക പങ്ക് വഹിക്കുന്നു.

ഭാവിയിൽ ലക്ഷമിടുന്ന കാര്യങ്ങൾ എന്തെല്ലാമാണ്?

ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടുക എന്നതാണ് ഏറ്റവും വലിയ സ്വപ്നം. പക്ഷേ പടിപടിയായി ആ ലക്ഷ്യത്തിലെത്തുക എന്നതാണ് ആദ്യ ലക്ഷ്യം. യൂത്ത് ഏഷ്യൻ ഗെയിംസ്, ഐടിടിഎഫ് യൂത്ത് വേൾഡ് ചാമ്പ്യൻ ഷിപ്പ്, യൂത്ത് ഒളിമ്പിക്സ് എന്നിവയിൽ മെഡലുകൾ നേടണം. അതിനുശേഷം ഏഷ്യൻ ഗെയിംസിലും ഒളിമ്പിക് ഗെയിംസിലും പോഡിയം ഫിനിഷുകൾ നേടുക. ഒടുവിൽ ലോകത്തിലെ ഒന്നാം നമ്പർ ആകുക. അതോടൊപ്പം കഴിയുന്നത് തവണ സീനിയർ ദേശീയ ചാമ്പ്യനാകാനും ഞാൻ ആഗ്രഹിക്കുന്നു.

വരാനിരിക്കുന്ന ടൂർണമെന്‍റുകൾ ഏതൊക്കെയാണ്?

ആഭ്യന്തര തലത്തിലുള്ള ദേശീയ ചാമ്പ്യൻഷിപ്പുകൾക്കൊപ്പം നാല് ദേശീയ റാങ്കിംഗ് ടൂർണമെന്‍റുകളിലും പങ്കെടുക്കുന്നുണ്ട്. അണ്ടർ-17, അണ്ടർ -19, വനിതാ ടീം എന്നീ മൂന്ന് വിഭാഗങ്ങളിലും പങ്കെടുക്കണം. അന്താരാഷ്ട്ര ഷെഡ്യൂളിനെ സംബന്ധിച്ചിടത്തോളം, അമേരിക്കയിലും ബഹ്റിനിൽ നടക്കുന്ന ഗെയിംസിലും പങ്കെടുക്കണം. നവംബർ അവസാനം റൊമാനിയയിൽ നടക്കുന്ന ലോക യൂത്ത് ചാമ്പ്യൻഷിപ്പോടെ വർഷം അവസാനിക്കും. ആഭ്യന്തര കലണ്ടർ അനുസരിച്ച് ഒക്ടോബർ മധ്യത്തിൽ മോണ്ടിനെഗ്രോയിൽ നടക്കുന്ന രണ്ട് ഡബ്യൂറ്റിറ്റി ഇവന്‍റുകളുമുണ്ട്.

കായികരംഗത്തേക്ക് കടന്നുവരുന്ന കുട്ടികൾക്ക് നൽകുന്ന സന്ദേശം?

വിജയം ഒറ്റ രാത്രി കൊണ്ട് സംഭവിക്കുന്നതല്ല. മറ്റുള്ളവർ വിശ്രമിക്കുമ്പോൾ നിങ്ങൾ പരിശീലനത്തിനായി ചെലവഴിക്കുന്ന മണിക്കൂറുകൾക്ക് നിങ്ങളെ സ്വപ്ന ലക്ഷ്യങ്ങളിലേക്ക് നയിക്കാൻ കഴിയും. മെഡൽ നേടുക മാത്രമല്ല ഒരു കായിക പ്രേമിയാകുക. എന്നാൽ പരാജയം അവസാനമല്ലെന്ന് ഓർമ്മിക്കുക. പരാജയം നിങ്ങളെ ശക്തരാക്കുന്ന പാഠങ്ങൾ പഠിപ്പിക്കുന്നു. സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുക എന്നതാണ് ഏറ്റവും വലിയ ബഹുമതി. ഓരോ പരിശീലന സെഷനും ആ സ്വപ്നത്തിലേക്കുള്ള ചുവടുവയ്പ്പാണ്. സ്പോർട്‌സിന് വ്യക്തിത്വം വളർത്താനും വിജയത്തെയും പരാജയത്തെയും പോസിറ്റീവായി സ്വീകരിക്കാൻ പഠിപ്പിക്കാനും കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാൽ മുന്നോട്ട് പോകുക, അച്ചടക്കം പാലിക്കുക. സ്വയം വിശ്വസിക്കുക. കൂടാതെ മറ്റുള്ളവരെയും പ്രചോദിപ്പിക്കുക.

മാതാപിതാക്കളുടെ പിന്തുണയെപ്പറ്റി പറയാമോ?

എന്‍റെ ഏറ്റവും വലിയ ശക്തി മാതാപിതാക്കളാണ്. തുടക്കം മുതൽ തന്നെ അവർ എന്‍റെ സ്വപ്നങ്ങളെ വിശ്വസിക്കുകയും സാധ്യമായ എല്ലാ വഴികളിലും എന്നെ പിന്തുണയ്ക്കുകയും ചെയ്തു. കഠിനമായ സമയങ്ങളിൽ പോലും അത് ഒരു പരിക്കാണെങ്കിൽ അല്ലെങ്കിൽ പഠനവുമായി ബന്ധപ്പെട്ട കാര്യമാണെങ്കിൽ കൂടിയും അതിനെ സന്തുലിതമായ നിലയിൽ കൊണ്ടുപോകാൻ അവർ എപ്പോഴും എന്‍റെ കൂടെ നിന്നു. എന്നെ പ്രചോദിപ്പിച്ചു. ഒരിക്കലും ഒറ്റയ്ക്കാവാൻ അനുവദിച്ചില്ല. ഇതുവരെ ഞാൻ നേടിയതെല്ലാം മാതാപിതാക്കളുടെ നിരന്തരമായ ത്യാഗം, പ്രോത്സാഹനം, നിരുപാധിക സ്നേഹം എന്നിവ മൂലമാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

പഠനവും കളിയും എങ്ങനെയാണ് ഒരുമിച്ച് കൊണ്ടു പോകുന്നത്?

എട്ടാം ക്ലാസ് വരെ ടേബിൾ ടെന്നീസ് പരിശീലനത്തോടൊപ്പം ഞാൻ പതിവായി സ്‌കൂളിൽ പോയിരുന്നു. എന്നാൽ എന്‍റെ കളിയുടെ നിലവാരം കൂടിയപ്പോൾ രണ്ടും തമ്മിലുള്ള സന്തുലിതാവസ്‌ഥ നിലനിർത്തുന്നത് വലിയ ബുദ്ധിമുട്ടായി മാറി. എന്നിരുന്നാലും വിദ്യാഭ്യാസം ഒരുപോലെ പ്രധാനമാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നതിനാൽ ടൈം മാനേജ്മെന്‍റിലൂടെയാണ് എല്ലാം കൈകാര്യം ചെയ്യുന്നത്. ഞാൻ ഇപ്പോൾ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

ഇഷ്ടഭക്ഷണം, സൗഹൃദം?

എനിക്ക് ഫുച്ക്കാ (പാനിപ്പൂരി ഗോൾഗപ്പ) കഴിക്കാൻ ഇഷ്ടമാണ്. അതുപോലെ ഗ്രേവി ചിക്കനും ചിക്കൻ സ്റ്റ്യൂവും. പക്ഷേ കൂടുതലും വേവിച്ച പച്ചക്കറികളാണ് കഴിക്കുന്നത്. പരിശീലന സമയത്ത് മുട്ട, വാഴപ്പഴം, ഡ്രൈ ഫ്രൂട്‌സ് എന്നിവ കഴിക്കാറുണ്ട്. ആഗ്രഹമുണ്ടെങ്കിൽ പോലും കൂട്ടുകാരുമായി സമയം ചെലവഴിക്കാൻ സാധിക്കാറില്ല. സമയ പരിമിതിയാണ് പ്രശ്നം.

ദേശീയ നേട്ടങ്ങൾ

2025

ദേശീയ റാങ്കിംഗ് ടൂർണമെന്‍റ് വഡോദര: U-17 ഗേൾസ് സിംഗിൾസിൽ സ്വർണ്ണം, U-19 ഗേൾസ് സിംഗിൾസിൽ സ്വർണ്ണം

2024- 2025

ജൂനിയർ, യുത്ത് നാഷണൽ: U-19 പെൺകുട്ടികളുടെ ടീം മത്സരം -സ്വർണം

ദേശീയ റാങ്കിംഗ് ടൂർണമെന്‍റ്, ബംഗ്ലൂരു: U-17 ഗേൾസ് സിംഗിൾസ്- സ്വർണ്ണം, U-19 ഗേൾസ് സിംഗിൾസ്- വെങ്കലം,

ദേശിയ റാങ്കിംഗ് ടൂർണമെന്‍റ്, ഗോവ: U-17 പെൺകുട്ടികളുടെ സിംഗിൾസ്-സ്വർണ്ണം

ദേശീയ റാങ്കിംഗ് ടൂർണമെന്‍റ്, തിരുവനന്തപുരം: U-17 ഗേൾസ് സിംഗിൾസ്-സ്വർണ്ണം, U-19 ഗേൾസ് സിംഗിൾസ്- സ്വർണ്ണം

സീനിയർ നാഷണൽ: വനിതാ സിംഗിൾസ്

2023-2024

ജൂനിയർ ആന്‍റ് യൂത്ത് നാഷണൽസ്: U-17 ഗേൾസിംഗിൾസ്- സ്വർണ്ണം, U-19 ഗേൾസ് ഡബിൾസ്- വെള്ളി

ദേശീയ റാങ്കിംഗ് ടൂർണമെന്‍റ്, ഹൈദരാബാദ്: U-15 പെൺകുട്ടികളുടെ സിംഗിൾസ്-സ്വർണ്ണം

ദേശീയ റാങ്കിംഗ് ടൂർണമെന്‍റ്, പഞ്ചകുല: U-15 പെൺകുട്ടികളുടെ സിംഗിൾസ്- സ്വർണ്ണം

ദേശീയ റാങ്കിംഗ് ടൂർണമെന്‍റ്, വഡോദര: U-15 ഗേൾസ് സിംഗിൾസ്- സ്വർണ്ണം, U-17 ഗേൾസ് സിംഗിൾസ്- സ്വർണ്ണം, U-19 ഗേൾസ് സിംഗിൾസ്- സ്വർണ്ണം

ദേശീയ റാങ്കിംഗ് ടൂർണമെന്‍റ്, വിജയവാഡ: U-17 പെൺകുട്ടികളുടെ സിംഗിൾസിൽ -സ്വർണ്ണം

അന്താരാഷ്ട്ര നേട്ടങ്ങൾ

2025

ദക്ഷിണേഷ്യൻ മേഖലാ ചാമ്പ്യൻഷിപ്പ്, കാഠ്മണ്ഡു: സീനിയർ ടീം- സ്വർണ്ണം

WTT യംഗ് കണ്ടൻഡേഴ്‌സ്, മെറ്റ്സ്: U-17 ഗേൾസ് സിംഗിൾസ്- വെള്ളി

WTT യംഗ് കണ്ടൻഡേഴ്‌സ്, പ്രിസ്റ്റിന: LU-17 ഗേൾസ് സിംഗിൾ- വെങ്കലം, U-19 ഗേൾസ് ഡബിൾസ്- വെള്ളി

2024

WTT യൂത്ത് കണ്ടൻഡേഴ്‌സ്, ദാമൻ: U-15 ഗേൾസ് സിംഗിൾസ്- വെങ്കലം, U-17 ഗേൾസ് സിംഗിൾ-വെള്ളി

WTT യൂത്ത് കണ്ടൻഡേഴ്സ്‌സ്, ലിഗ്നാനോ, ഇറ്റലി: LU-15 ഗേൾസ് സിംഗിൾസ്- സ്വർണ്ണം, U-17 ഗേൾസ് സിംഗിൾസ്- വെങ്കലം

WTT യൂത്ത് കണ്ടൻഡേഴ്സ്‌സ്, സ്‌റ്റോംബലേലി- U-17 പെൺകുട്ടികളുടെ സിംഗിൾസ്- വെങ്കലം

WTT യൂത്ത് കണ്ടൻഡേഴ്സ്‌സ്, ദോഹ: U-19 ഗേൾസ് സിംഗിൾസ്- വെങ്കലം, U-15 ഗേൾസ് ഡബിൾസ്- വെള്ളി, U-15 മിക്സഡ് ഡബിൾസ്- വെള്ളി

സൗത്ത് ഏഷ്യൻ യുത്ത് ടേബിൾ ടെന്നീ സ് ചാമ്പ്യൻഷിപ്പ്, ശ്രീലങ്ക: U-15 ഗേൾസ് സിംഗിൾസ്- സ്വർണ്ണം, U-15 ഗേൾസ് ടീം- സ്വർണ്ണം, U-15 മിക്സഡ് ഡബിൾസ്- സ്വർണ്ണം

WTT യൂത്ത് കണ്ടൻഡേഴ്സ്‌സ്, അൾജീരിയ: U-15 പെൺകുട്ടികളുടെ സിംഗിൾ സ്- സ്വർണ്ണം, U-17 മിക്സഡ് ഡബിൾസ്- വെങ്കലം

യൂത്ത് കണ്ടൻഡേഴ്സ്‌സ്, ലിമ: U-15 ഗേൾസ് സിംഗിൾസ്- വെള്ളി, U-15 ഗേൾസ് ഡബിൾസ്- വെള്ളി, U-15 മിക്സഡ് ഡബിൾസ്- സ്വർണ്ണം

WTT യൂത്ത് കണ്ടൻഡേഴ്സ്‌സ്, ടുണീഷ്യ: U-15 പെൺകുട്ടികളുടെ സിംഗിൾസ്-  വെള്ളി

അഷിമ

മിലിയുടെ ദേഷ്യം കൊണ്ട് ചുവന്ന മുഖം കണ്ട് അഷിമ പാടുപെട്ട് ചിരിയടക്കി. രോഹന്‍റെ ബർത്ത് ഡേ പാർട്ടിയ്ക്ക് അനീഷ് നിനക്ക് പകരം പ്രിയയെയാണല്ലോ കൊണ്ടു പോകുന്നത്?” അഷിമ ചിരിക്കുന്നത് കണ്ടപ്പോൾ മിലിയുടെ ദേഷ്യം ഇരട്ടിയായി.

അഷിമ സ്നേഹത്തോടെ മിലിയുടെ കൈ തന്‍റെ നെഞ്ചോട് ചേർത്ത് പിടിച്ച് ശാന്ത സ്വരത്തിൽ പറഞ്ഞു.

“മറ്റന്നാൾ ഞായറാഴ്ച ഫ്രഞ്ച് ലാംഗ്വേജിന്‍റെ എക്സാമായതു കൊണ്ട് ഞാൻ വരില്ലെന്ന് അനീഷിനോട് പറഞ്ഞിരുന്നു. പിന്നെയുള്ളത് പ്രിയയാണ്. അവർക്ക് രണ്ടുപേർക്കും പാർട്ടിയ്ക്ക് പോകാൻ വലിയ ഇഷ്ടമാണല്ലോ. അതുകൊണ്ട് രണ്ടുപേരും ഒരുമിച്ച് പോകുന്നതിന് നിനക്കെന്താ ചേതം.”

“കാരണം എനിക്ക് അവളെ നന്നായി അറിയാം. നിന്നെ ഒഴിവാക്കി അനീഷിനെ സ്വന്തമാക്കാനാ അവളുടെ പ്ലാൻ.”

“സുന്ദരനും സുമുഖനും സമ്പന്നനുമായ ഒരാളെ ജീവിത പങ്കാളിയാക്കാൻ ഏത് പെണ്ണാ ആഗ്രഹിക്കാത്തത്? അങ്ങനെയൊരു ആഗ്രഹം അവളുടെ ഉള്ളിലും കാണുമെന്ന് വിചാരിച്ചാ അതിലെന്താ തെറ്റ്?”

“നിനക്ക് അനീഷിനെ നഷ്ടപ്പെടും. അതോർത്തിട്ട് നിനക്കൊരു വിഷമവും ഇല്ലല്ലോ?” മിലി സങ്കടത്തോടെ പറഞ്ഞു.

“ഒട്ടുമില്ല. അനീഷിന്‍റെ ജീവിതത്തിൽ എന്നേക്കാൾ നല്ലതായി വേറൊരു പെണ്ണില്ല. അത് തന്നെ കാരണം.” അഷിമ തെല്ലും കൂസലില്ലാതെ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

“ബർത്ത്‌ഡേ പാർട്ടിയ്ക്ക് പോകാൻ അവൻ നിന്നെ ആദ്യം വിളിച്ചതാ. അത് നീ മറന്നു പോയോ?”

“അനീഷിന്‍റെ കൂടെ പോകാൻ അവളെ അനുവദിച്ചത് ശരിയായില്ല. നീ പരീക്ഷയൊക്കെ മാറ്റി വച്ച് പോകേണ്ടതായിരുന്നു. മണ്ടിയാ നീ.”

“സത്യം പറയട്ടെ മിലി. അനീഷിന്‍റെ ഫ്രണ്ട്സൊക്കെ വളരെ റിച്ചാ അവർ സംഘടിപ്പിക്കുന്ന പാർട്ടിയിൽ പോകാൻ എനിക്കൊട്ടും താൽപര്യമില്ല. വലിയ പോഷ് കാറിൽ വന്നിറങ്ങുന്ന ഫ്രണ്ട്സും പാർട്ടിയും ഒക്കെ കാണുമ്പോൾ ഒരുമാതിരി പൊള്ളത്തരം പോലെ തോന്നും. തന്നെയുമല്ല അവർക്കൊക്കെ ഞാൻ സ്ട്രയിഞ്ചറാണ്. അനീഷിനും കുറച്ച് പ്രയാസം തോന്നും. അതുകൊണ്ടാ ഞാൻ പോകാതിരുന്നത്.”

അഷിമ നേർത്ത പുഞ്ചിരിയോടെ മിലിയുടെ ചുമലിൽ പിടിച്ചു കൊണ്ട് പറഞ്ഞു. മിലി കുറച്ചുനേരം അഷിമയെ ആശ്ചര്യത്തോടെ നോക്കി നിന്ന ശേഷം ചോദിച്ചു.

“ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ?”

“ങ്ഹും.. പറയാം.”

അഷിമ ജിജ്‌ഞാസയോടെ മിലിയുടെ മുഖത്തേക്ക് ഉറ്റുനോക്കി

“നിനക്ക് അനീഷിനെ വിവാഹം കഴിക്കാൻ താൽപര്യമില്ലേ?”

ചോദ്യം കേട്ട് ഒരു നിമിഷം ആലോ ചിച്ച് നിന്നശേഷം അഷിമ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

“അനീഷ് എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. അവന്‍റെ സാന്നിധ്യം ഞാനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ വിവാഹം നടന്നേ പറ്റൂ എന്നൊന്നുമുള്ള തീവ്രമായ ആഗ്രഹം ഞാൻ മനസ്സിൽ സൂക്ഷിക്കാറില്ല. ഭാവിയിൽ എന്താണോ നടക്കുന്നത് അത് ഞാൻ സ്വീകരിക്കും.”

“നീയൊരു വിചിത്ര ജീവി തന്നെ.” മിലി അസ്വസ്‌ഥതയോടെ പറഞ്ഞു കൊണ്ട് എഴുന്നേറ്റു.

“സമ്പന്നമായ കുടുംബത്തിലെ ഭാര്യയാകുക വഴി നിന്‍റെ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കും. അനീഷിനെ കൈവിട്ടു പോകാതിരിക്കാൻ നീ ശ്രമിക്കണം. ഇക്കാര്യത്തിൽ കൂടുതൽ ആത്മവിശ്വാസം വച്ചുപുലർത്തുന്നത് ദോഷം ചെയ്യുകയേയുള്ളൂ.”

“അനീഷിനെ ജീവിത പങ്കാളിയാക്കാൻ അവന്‍റെ പിന്നാലെ നടക്കുന്നത് വിഡ്ഢിത്തമല്ലേ. നല്ല പങ്കാളി ഒപ്പം നടക്കുകയല്ലേ വേണ്ടത്. അല്ലാതെ മുന്നിലോ പിന്നിലോ അല്ലല്ലോ നടക്കേണ്ടത്.”

“ഇനി ഒരു പക്ഷേയുമില്ല. വാ നമുക്ക് ജിമ്മിൽ പോകാം. കുറച്ച് നേരം വർക്കൗട്ട് ചെയ്യുന്നതോടെ നമ്മൾ ഫ്രഷാകും.”

അഷിമ ഒരു കയ്യിൽ ബാഗും തൂക്കി മറ്റേ കൈ കൊണ്ട് മിലിയുടെ കയ്യും പിടിച്ച് പുറത്തേക്ക് നടന്നു. അഷിമ ജിമ്മിൽ പോകുന്ന കാര്യം അമ്മയെ അറിയിച്ച ശേഷം ഇരുവരും കൂടി പുറത്തേക്ക് നടന്നു.

ജിമ്മിൽ നല്ല തിരക്ക്. എല്ലാവരും ആരോഗ്യത്തെക്കുറിച്ച് ബോധവന്മാരായതിന്‍റെ സൂചനയാണത്. അഷിമ അവിടുത്തെ പഴയ മെമ്പറായിരുന്നു. അതുകൊണ്ട് അവിടെ വരുന്ന ഭൂരിഭാഗം പേർക്കും അവളെ നല്ല പരിചയമായിരുന്നു. അവരോടൊക്കെ ഹായ് ഹലോ പറഞ്ഞ് ചെറിയ കുശലാന്വേഷണം നടത്തി അവൾ വർക്കൗട്ട് ചെയ്യുന്നതിൽ മുഴുകി. എന്നാൽ മിലിക്കാകട്ടെ അഷിമയോട് സംസാരിക്കാനായിരുന്നു കൂടുതൽ താൽപര്യം ശാരീരികമായും മാനസികമായും ഫിറ്റായിരിക്കാനുള്ള അഷിമയുടെ ആഗ്രഹം അവളെ ആകർഷണീയമായ ശരീര സൗന്ദര്യത്തിനുടമയാക്കി. വർക്കൗട്ട് ചെയ്യുന്നതിലുള്ള അവളുടെ ഏകാഗ്രതയേയും അർപ്പണബോധത്തേയും വലിയ ആരാധനയോടെയാണ് അവിടെ എത്തിയ പുരുഷന്മാർ കണ്ടിരുന്നത്. അവരുടെ നോട്ടങ്ങളിൽ അശ്ലീലമായ ഭാവമായിരുന്നില്ല മറിച്ച് അവളുടെ ഹൃദ്യമായ പെരുമാറ്റവും സംസാരവുമാണ് അവരെയെല്ലാം അവളുടെ സൃഹൃത്തുക്കളാക്കിയത്. ഏകദേശം ഒരു മണിക്കൂർ സമയം ജിമ്മിൽ ചെലവഴിച്ച ശേഷം ഇരുവരും കൂടി വീട്ടിലേക്ക് മടങ്ങി.

“യു ആർ ദി ബെസ്‌റ്റ് അഷിമ” യാദൃശ്ചികമായി മിലിയുടെ വായിൽ നിന്നു വന്ന പ്രശംസ കേട്ട് അഷിമയ്ക്ക് സന്തോഷത്തോടൊപ്പം ആശ്ചര്യവും തോന്നി.

“താങ്ക്യൂ മിലി, പക്ഷേ പെട്ടെന്ന് എന്താ എന്നോടിത്ര സ്നേഹം?” അഷിമ ചിരിയോടെ ചോദിച്ചു.

“ഞാൻ സത്യമാണ് പറയുന്നത് നിനക്ക് എന്താ ഇല്ലാത്തത്. സൗന്ദര്യം, നല്ല ശരീരവടിവ്, ഉയരം, എക്ണോമിക്സിൽ മാസ്‌റ്റേഴ്‌സ് ഡിഗ്രി അതും ഫോറിൻ ഡിഗ്രി, എംബിഎ, ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ്, എംഎൻസി കമ്പനിയിലെ ഉയർന്ന ഉദ്യോ ഗം, നല്ല പെരുമാറ്റം.. ഒരു സാധാരണ സ്ക്കൂൾ അധ്യാപകന്‍റെ മകൾക്ക് ഇത്രയും ഉയരത്തിലെത്താൻ കഴിയുന്നത് വലിയ നേട്ടമല്ലേ? ഇപ്പോഴും നീ പഠിച്ചു കൊണ്ടിരിക്കുകയല്ലേ.”

“എനിക്ക് കിട്ടിയ അവസരങ്ങളിലും ഗുണങ്ങളിലും എനിക്ക് അഭിമാനമുണ്ട്. എനിക്ക് ഒന്നിലും പരിഭവം തോന്നിയിട്ടില്ല. മനസ്സു കൊണ്ട് അദ്ധ്വാനിക്കുന്നതിലാണ് എപ്പോഴും നേട്ടം. സ്വന്തം ദാരിദ്ര്യവും സുഖസൗകര്യങ്ങളുടെ കുറവും മറച്ചു വച്ച് ഉയരാനുള്ള എന്‍റെ ലക്ഷ്യത്തെ ഞാൻ ദുർബലമാക്കാറില്ല. എന്‍റെ ഈ കാഴ്ചപ്പാടാണ് ജീവിതത്തിൽ എന്തെങ്കിലും നേടാൻ എന്നെ സഹായിച്ചത്.” അഷിമയുടെ വാക്കുകളിൽ നിറഞ്ഞ ആത്മവിശ്വാസവും ദൃഢനിശ്ചയവും തുളുമ്പി നിന്നിരുന്നു.

“ഇനി നീ അനീഷിനെ കല്യാണം കൂടി കഴിക്കുകയാണെങ്കിൽ പിന്നെ നിന്‍റെ ജീവിതത്തിൽ ഒരു കുറവുമുണ്ടാകില്ല.” മിലി ഏറെ സന്തോഷത്തോടെ പറഞ്ഞു. കുറച്ചുനേരം നിശബ്‌ദയായിരുന്ന അഷിമ ഏതോ ദാർശനികയെപ്പോലെ പറഞ്ഞു.

“എന്‍റെ സന്തോഷമത്രയും അനീഷുമായുള്ള വിവാഹവുമായി ബന്ധപ്പെട്ടിരിക്കുകയാണെന്ന് ഞാൻ കരുതുന്നില്ല. എന്തെങ്കിലും വിശേഷപ്പെട്ടത് നേടിയിട്ട് അത് എന്നന്നേക്കുമുള്ള സന്തോഷമാണെന്ന് നിശ്ചയിക്കുക പ്രയാസമാണ് പെണ്ണെ. ജീവിതയാത്ര എന്നത് എപ്പോഴും മാറ്റങ്ങൾക്ക് വിധേയമാണ്. അതുകൊണ്ട് ഞാനെപ്പോഴും എന്‍റെ ജീവിതത്തെ മികച്ചതാക്കാൻ നിരന്തരം ആക്ടീവായിരിക്കാനാണ് ഇഷ്ടപ്പെടുന്നത്. എന്നെ സംബദ്ധിച്ച് ഈ ജീവിതയാത്ര പരമപ്രധാനമാണ്. അനീഷുമായുള്ള വിവാഹം നടന്നാൽ സന്തുഷ്ടയാകും നടന്നില്ലെങ്കിലോ ദുഃഖിക്കുകയുമില്ല.”

“നീ മറ്റുള്ള പെൺകുട്ടികളെ പോലെയല്ല. വളരെ വ്യത്യസ്തത തന്നെ.”

“എടി പെണ്ണെ ഈ ലോകത്തുള്ള എല്ലാവരും വ്യത്യസ്തരാണ്. നീയും അതെ. മറ്റുള്ളവരുമായി നമ്മൾ സ്വയം താരതമ്യം ചെയ്തു കൊണ്ടിരിക്കുന്നത് നമ്മുടെ സമയവും ശക്തിയും നഷ്ടപ്പെടുത്തിക്കളയും. എന്‍റെ കാലിൽ നിന്ന് കൊണ്ട് എന്‍റെ ജീവിതം സന്തോഷമുള്ളതാക്കി തീർക്കാനാണ് ആഗ്രഹം. ഈ യാത്രയിൽ അനീഷ് എന്‍റെ സഹയാത്രികനായാൽ സ്വാഗതം. അങ്ങനെയായില്ലെങ്കിലും എനിക്ക് വിഷമമുണ്ടാകില്ല. കാരണം മറ്റൊരു അനുയോജ്യനായ സഹയാത്രികനെ എനിക്ക് തീർച്ചയായും കിട്ടും. അതിൽ വിശ്വാസവുമുണ്ട്.

“നിന്‍റെ വ്യത്യസ്തമായ നിലപാടുകൾ കൊണ്ടായിരിക്കും അനീഷ് നിന്‍റെ ആരാധകനായത്.” മിലി ചിരിച്ചു കൊണ്ട് പറഞ്ഞു. മിലിയുടെ വാക്കുകൾ കേട്ട് അഷിമ പുഞ്ചിരിച്ചു.

മിലിയും അഷിമയും നടന്ന് പകുതി ദൂരമായപ്പോഴേക്കും അനീഷിന്‍റെ കാർ അവർക്കരികിലായി വന്നുനിന്നു. യാദ്യശ്ചികമായി അനീഷിനെ കണ്ട് ഇരുവരും അത്ഭുതപ്പെട്ടു.

“ഹാ.. നീ എങ്ങനെ ഇവിടെ?” അനീഷിനെ കണ്ട സന്തോഷത്തിൽ അഷിമയുടെ മുഖം ചുവന്നു തുടുത്തു.

“പാർട്ടിക്ക് പോകാൻ താൽപര്യം തോന്നിയില്ല.” അനീഷ് അഷിമയുടെ കണ്ണുകളിലേക്ക് സ്നേഹത്തോടെ നോക്കികൊണ്ട് പറഞ്ഞു.

“കുറച്ച് സമയം നിനക്കൊപ്പെം ചെലവഴിച്ച ശേഷം പാർട്ടിയ്ക്ക് പോകാമെന്ന് വിചാരിച്ചു.”

“എന്താ? പ്രിയയേയും കൂടെ കൊണ്ടു പോകുന്നുണ്ടോ?” മിലി ഗൂഢമായ അർത്ഥത്തിൽ ചോദിച്ചു.

“ഇല്ല അവൾ അമിതിനൊപ്പം പോയി. വാ നമുക്ക് ഐസ്ക്രീം കഴിക്കാം.” മിലിയോട് അലക്ഷ്യമായി മറുപടി പറഞ്ഞ് അയാൾ അഷിമയുടെ മുഖത്തേക്ക് നോക്കി.

“ആദ്യം എന്നെ വീട്ടിൽ കൊണ്ട് ചെന്നാക്ക്.” മിലി സങ്കടഭാവം നടിച്ചു കൊണ്ട് പറഞ്ഞു.

“ഓക്കെ” അനീഷ് മിലിയെ അവർക്കൊപ്പം കൂടാൻ നിർബന്ധിച്ചില്ല.

അഷിമ കാറിൽ ഇടതു വശത്തായി ഇരുന്നു. മിലി പിറകിലെ സീറ്റി ലും കയറി. അനീഷ് കാർ മുന്നോട്ടെടുത്തു.

“ആദ്യം നിങ്ങൾ രണ്ടുപേരും എന്‍റെ വീട്ടിലേക്ക് വാ.” അഷിമ അന്തരീക്ഷത്തിന് അയവുവരുത്താനായി പറഞ്ഞു.

“വേണ്ട കുറച്ച് സമയം നിനക്കൊപ്പം ചെലവഴിക്കണം.” അനീഷ് വിസമ്മതഭാവത്തിൽ പറഞ്ഞു.

“ആദ്യം വീട്ടിൽ ഒന്ന് പോകാം.” അവൾ സ്നേഹത്തോടെ നിർബന്ധിച്ചു.

“അമ്മയുടെ കൈകൊണ്ട് ഉണ്ടാക്കിയ സ്പെഷ്യൽ ഫുഡ് കഴിക്കാം.”

“എന്താ?”

“അത് സീക്രട്ടാണ്.”

“എന്നാലും”

“പ്ലീസ്”, അഷിമ സ്നേഹപൂർവ്വം നിർബന്ധിച്ചപ്പോൾ അയാൾ കാർ അഷിമയുടെ വീട്ടിലേക്ക് തിരിച്ചു.

മിലി സ്വന്തം വീട്ടിലേക്ക് പോകാനാണ് ആഗ്രഹിച്ചതെങ്കിലും അഷിമ അവളെ നിർബന്ധിച്ച് കൂടെ വരാൻ ആവശ്യപ്പെട്ടു.

അനീഷ് തനിക്ക് അനുയോജ്യനല്ലാത്ത പങ്കാളിയാണെന്ന് മിലിയ്ക്ക് ഒരു ധാരണയുള്ളതായി അഷിമയ്ക്ക് അറിയാമായിരുന്നു. അനീഷ് ചതിക്കുമോ എന്നവൾ ഭയപ്പെട്ടിരുന്നു. ഏറെ ശ്രമിച്ചിട്ടും മിലിയുടെ ധാരണ തിരുത്താൻ അഷിമയ്ക്ക് സാധിച്ചിരുന്നില്ല. ഇരുവരും കൂടെയുള്ളപ്പോഴൊക്കെ അന്തരീക്ഷത്തിന് അയവ് വരുത്താനായി അഷിമയ്ക്ക് നന്നേ പ്രയാസപ്പെടേണ്ടി വന്നിട്ടുണ്ട്. അനീഷ് നല്ല മധുര പ്രിയനായിരുന്നു. അഷിമയുടെ അമ്മ തയ്യാറാക്കിയ സ്പെഷ്യൽ പേട രുചിച്ചപ്പോൾ അയാൾ ഏറെ ഉല്ലാസവാനായി. പേട തിന്നശേഷം മിലി അവിടെ നിന്നും വീട്ടിലേക്ക് മടങ്ങി. അഷിമ അനീഷിനെ ഭക്ഷണം കഴിപ്പിച്ചശേഷമാണ് മടക്കി അയച്ചത്. കളിചിരി തമാശകൾ നിറഞ്ഞ രണ്ട് മണിക്കൂർ നേരം കടന്നുപോയത് അവർ ഇരുവരുമറിഞ്ഞില്ല.

“ഒരു ലോംഗ് ഡ്രൈവിന് പോകാൻ തോന്നുന്നുണ്ട്.” പുറത്തെ തണുത്ത കാറ്റേറ്റപ്പോൾ അനീഷ് അഷിമയെ തന്‍റെ ആഗ്രഹമറിയിച്ചു.

“ഇന്നത്തേക്ക് ക്ഷമിക്കൂ. പിന്നീട് എന്നെങ്കിലും പോകാം.”

“മറ്റന്നാൾ പോകാം. പ്രോമീസ് ചെയ്തു. എക്സാം കഴിഞ്ഞ ശേഷം?” അനീഷ് സ്നേഹ നിർഭരമായ മിഴികളോടെ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി.

“ഷുവർ” അഷിമ സമ്മതിച്ചു

“എക്സ‌ാം കഴിഞ്ഞയുടൻ ഇറങ്ങാം.”

“ഓകെ”

“എങ്ങോട്ടാ പോകുന്നതെന്ന് ചോദിക്ക്?”

“നിന്‍റെ കൂടെയല്ലേ അപ്പോൾ എല്ലാ സ്‌ഥലവും മനോഹരമായിരിക്കുമല്ലോ.”

“ഐ ലവ് യു ”

“മീ ടു”

ഇതിനിടെ അനീഷ് പലയാവർത്തി അഷിമയുടെ കൈ പിടിച്ച് ചുംബിച്ചു. അതിനുശേഷം അയാൾ കാർ സ്മാർട്ടാക്കി മുന്നോട്ടെടുത്തു. അനീഷ് നൽകിയ ഓരോ ചുംബനവും അഷിമയുടെ ശരീരത്തിലാസകലം മിന്നൽപ്പിണരുകൾ സൃഷ്ടിച്ചു. അവൾ ലജ്ജയോടെ സ്വന്തം മുറിയിലേക്ക് പോയി. അവളുടെ സ്വപ്‌നങ്ങളുടെ ലോകം കൂടുതൽ വർണ്ണപ്പകിട്ടാർന്നതു പോലെയായി. അവളുടെ മുഖത്തെ പുഞ്ചിരി അത് വെളിപ്പെടുത്തി കൊണ്ടിരുന്നു. ഞായറാഴ്ച‌ ഉച്ചയായപ്പോഴേക്കും എക്സാം കഴിഞ്ഞിരുന്നു. പരീക്ഷ കഴിഞ്ഞ സന്തോഷത്തോടെ പുറത്തുവന്ന അവളേയും കാത്ത് അനീഷ് വലിയ വാകമരച്ചുവട്ടിൽ നിൽക്കുന്നത് അവൾ ദൂരെ നിന്നു കണ്ടു.

അഷിമയേയും കൂട്ടി അനീഷ് നേരെ പാർക്കിലേക്ക് പോയി. ഏകദേശം അരമണിക്കൂർ നേരത്തെ ഡ്രൈവിനു ശേഷമാണ് അവിടെയെത്തിയത്. നഗരത്തിരക്കിൽ നിന്നൊഴിഞ്ഞ ഒരിടത്ത് ഏക്കർ കണക്കിന് വിശാലമായ പാർക്ക് പ്രണയിനികളുടേയും ഏകാകികളുടേയും പ്രിയപ്പെട്ട ഇടമായിരുന്നു. മരങ്ങളും ചെടികളും നിറഞ്ഞ ഭംഗിയു ള്ള ശാന്തമായ ഒരിടം. പാർക്കിംഗ് ഏരിയയിൽ കാർ പാർക്ക് ചെയ്‌ത ശേഷം ഇരുവരും തണുത്ത കാറ്റേറ്റു കൊണ്ട് പാർക്കിനുള്ളിലെ കരിങ്കൽ പാകിയ വഴിയിലൂടെ നടന്നു. അഷിമയ്ക്കപ്പോൾ സ്വർഗ്ഗം കിട്ടിയ സന്തോഷമായിരുന്നു. ചുറ്റുമുള്ള ഹ്യദ്യമായ അന്തരീക്ഷവും തൊട്ടരികെ പ്രിയപ്പെട്ടവനും ചേർന്നുള്ള ആ സന്തോഷത്തിൽ അവൾ പാട്ട് മുളാൻ തുടങ്ങി. അവളുടെ മുഖത്തെ സന്തോഷം വായിച്ചറിഞ്ഞ അനീഷ് അവളറിയാതെ ആ സുന്ദരമായ മുഖത്തേക്ക് ഉറ്റുനോക്കി.

“ഈ ലോകത്തിൽ വച്ചേറ്റവും സുന്ദരിയായ സ്ത്രീയാണ് നീ.” അനീഷിന്‍റെ ചുണ്ടിൽ നിന്നും അവിചാരിതമായി വന്ന വാക്കുകൾ കേട്ട് അവളൊരു നിമിഷം കോരിത്തരിച്ചു പോയി. അവൾ പൂർവ്വാധികം സ്നേഹത്തോടെ അയാളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി.

“പച്ചക്കള്ളം” അവൾ തമാശ കലർത്തികൊണ്ട് പറഞ്ഞു. മറുപടി പറയാതെ അനീഷ് അവളെ ചേർത്തു നിർത്തി.

“നീയൊരു മജീഷ്യനെപ്പോലെയാ, നിന്നോട് സംസാരിക്കുന്തോറും ഇഷ്ട‌ടം കൂടികൂടി വരും. അതുകൊണ്ട് ഈ ഇഷ്ടത്തെ ഞാൻ എന്‍റെ ജീവിതത്തോട് ചേർത്ത് നിർത്തിക്കോട്ടെ.”

“നീ അസാധാരണയായ സ്ത്രീ തന്നെ.”

“ആണോ? അറിയില്ല. ഒന്നറിയാം. സ്വന്തം സ്വപ്നം പൂർത്തീകരിക്കാനുള്ള ധൈര്യവും അർപ്പണവും കഠിന പരിശ്രമവുമുണ്ടെങ്കിൽ ഏത് സാധാരണക്കാരനും അസാധാരണമായ ഉയരം കീഴടക്കാനാവും.” അഷിമ അനീഷിന്‍റെ ചുമലിലേക്ക് ചാഞ്ഞു കൊണ്ട് പുഞ്ചിരിച്ചു.

അവർ പാർക്കിന് തൊട്ടരികെയുള്ള അരുവിയ്ക്ക് അഭിമുഖമായുള്ള സീറ്റിലിരുന്ന് കളകളാരവത്തിന്‍റെ സംഗീതം പൊഴിച്ചു കൊണ്ട് ഒഴുകുന്ന വെള്ളത്തിലേക്ക് നോക്കി. അത് തങ്ങളുടെ ജീവിതത്തിന്‍റെ സംഗീതമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അഷിമ അയാളുടെ ചുമലിലേക്ക് ചാഞ്ഞിരുന്നു. ഒരു വാഗ്ദാനം പോലെ അയാൾ അവളെ തലോടി.

സ്കിൻ സിറം ഗുണങ്ങൾ

ചർമ്മത്തിന്‍റെ പ്രത്യേക പ്രശ്ന‌ങ്ങൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ് ഓരോ സിറവും. ഉദാഹരണത്തിന് ഹൈഡ്രേറ്റിംഗ് സിറം ചർമ്മത്തിന് ഈർപ്പം നൽകുകയും വരണ്ടുപോകുന്നതിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

വിറ്റാമിൻ സി സിറം ചർമ്മത്തിന് തിളക്കം നൽകുകയും പാടുകൾ കുറയ്ക്കുകയും ചെയ്യുന്നു.

ഹൈലൂറോണിക് ആസിഡ് സിറം ചർമ്മത്തെ തുടുത്തതും മൃദുവുമാക്കുന്നു. പ്രശ്നം എന്തുതന്നെയായാലും സിറം ഒരു ഫലപ്രദമായ പരിഹാരമാണ്.

സിറത്തിൽ ആന്‍റി ഓക്സിഡന്‍റുകളും സജീവ ഘടകങ്ങളും അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിന്‍റെ തിളക്കം വർദ്ധിപ്പിക്കും. മൃതകോശങ്ങളെ നീക്കം ചെയ്ത് ചർമ്മത്തെ പുതുമയുള്ളതും തിളക്കമുള്ളതുമാക്കുന്നു.

ഏജിംഗ് തടയും

ചർമ്മത്തിന്‍റെ യുവത്വം നിലനിർത്തുന്നതിൽ ആന്‍റി ഏജിംഗ് സിറം പ്രധാന പങ്ക് വഹിക്കുന്നു. ഈ സിറമുകളിൽ റെറ്റിനോൾ, പെ‌പ്റ്റൈഡുകൾ, കൊളാജൻ വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്‍റെ ഏജിംഗ് പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. ചുളിവുകൾ, നേർത്ത വരകൾ, അയഞ്ഞ ചർമ്മം തുടങ്ങിയ പ്രശ്‌നങ്ങളെ ഇത് പരിഹരിക്കുന്നു.

ചർമ്മത്തിൽ ജലാംശം നിലനിർത്തും

ഇന്നത്തെ തിരക്കുപിടിച്ച ജീവിത ശൈലിയും മലിനീകരണവും പലപ്പോഴും ചർമ്മത്തിൽ നിന്ന് ഈർപ്പം നഷ്‌ടപ്പെടുന്നതിന് കാരണങ്ങളാകാറുണ്ട്. ഹൈലുറോണിക് ആസിഡ് സിറം ഹൈഡ്രേറ്റിംഗ് സിറം ഇവ ചർമ്മത്തിൽ ഈർപ്പം നിലനിർത്തുകയും നിർജ്ജലീകരണത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ചർമ്മത്തെ അത് മൃദുവാക്കുന്നതിനൊപ്പം ഈർ പ്പമുള്ളതും ആരോഗ്യമുള്ളതുമാക്കി മാറ്റും.

ഇലാസ്തികത വർദ്ധിപ്പിക്കും

സിറത്തിലെ ചേരുവകൾ കൊളാജൻ, എലിൻ എന്നിവയുടെ ഉത്‌പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ചർമ്മത്തിന്‍റെ ഇലാസ്തികതയും ദൃഢതയും വർദ്ധിപ്പിക്കും. ചർമ്മം കൂടുതൽ ഉറ പ്പുള്ളതും ആകർഷകവുമായി കാണപ്പെടുന്നു.

ചർമ്മത്തിന്‍റെ നിറം മെച്ചപ്പെടും

പിഗ്മെന്‍റേഷൻ, അൺ ഈവൻ സ്കിൻ ടോൺ എന്നിവയ്ക്കും സിറം മികച്ച പരിഹാരമാണ്. വിറ്റാമിൻ സി, നിയാ സിനമൈഡ് തുടങ്ങിയ ചേരുവകൾ പാടുകളും മറ്റും കുറയ്ക്കാൻ സഹായിക്കുന്നു. ചർമ്മത്തിന്‍റെ നിറം ലഘൂകരിക്കുകയും തുല്യമാക്കുകയും ചെയ്യുന്നു.

മലിനീകരണത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുക

സിറമിൽ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റ് ഘടകങ്ങൾ ചർമ്മത്തെ മലിനീകരണം, പൊടി, മറ്റ് ദോഷകരമായ ഘടകങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കും. ചർമ്മത്തിൽ ഇത് ഒരു സംരക്ഷണ പാളി സൃഷ്ട്‌ടിക്കുന്നു. ചർമ്മത്തെ ആരോഗ്യകരവും യുവത്വമുള്ളതുമാക്കി നിലനിർത്തുന്നു. ഭാരം കുറഞ്ഞതും ഒട്ടിപ്പിടിക്കാത്തതുമാണ്. മറ്റ് ഉൽപ്പന്നങ്ങളെ അപേക്ഷിച്ച് സിറം വളരെ ഭാരം കുറഞ്ഞതാണ്. ചർമ്മത്തിൽ ഉടനടി ആഗിരണം ചെയ്യപ്പെടുകയും ചെയ്യും. എണ്ണമയമുള്ള ചർമ്മത്തിന് ഇവ ഒരു മികച്ച ഓപ്ഷനാണ്. ഇവ പ്രയോഗിച്ചതിന് ശേഷം ചർമ്മത്തിൽ ഒട്ടൽ അനുഭവപ്പെടുകയേയില്ല.

പകലും രാത്രിയും ഒരുപോലെ അനുയോജ്യം

പകലും രാത്രിയും സിറം ഉപയോഗിക്കാം. പകൽ സമയത്ത് ചർമ്മത്തെ സൂര്യ പ്രകാശത്തിൽ നിന്നും മലിനീകരണത്തിൽ നിന്നും സംരക്ഷിക്കുന്നു. രാത്രിയിൽ ഇത് ചർമ്മത്തിന്‍റെ അറ്റകുറ്റപ്പണികൾക്കും പുനരുജ്ജീവനത്തിനും സഹായിക്കുന്നു.

പ്രയോജനം: ചർമ്മം ദിവസം മുഴുവൻ സംരക്ഷിക്കപ്പെടുകയും രാത്രി മുഴു വൻ പോഷിപ്പിക്കപ്പെടുകയും ചെയ്യുന്നു.

സിറം എങ്ങനെ ഉപയോഗിക്കാം?

സിറം ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടതും പ്രധാനമാണ്.

മുഖം വൃത്തിയാക്കുക: നല്ലൊരു ഫേസ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയാക്കാം.

ടോണർ പുരട്ടുക: ചർമ്മത്തിന്‍റെ സന്തുലിതാവസ്ഥ നിലനിർത്താനായി ടോണർ ഉപയോഗിക്കുക.

സിറം പുരട്ടുക: 2 തുള്ളി വിരൽ തുമ്പിൽ എടുത്ത് മൃദുവായി മുഖത്ത് പുരട്ടുക.

മോയ്ചറൈസർ ഉപയോഗിക്കുക: സിറം പുരട്ടിയ ശേഷം മോയ്സ്ചറൈസർ പ്രയോഗിക്കുക.

ഏത് സിറമാണ് തിരഞ്ഞെടുക്കേണ്ടത്

ഓരോരുത്തരുടേയും ചർമ്മം വ്യത്യസമാണ്. അതിനാൽ സ്വന്തം ചർമ്മത്തിന്‍റെ ആവശ്യങ്ങളും പ്രശ്‌നങ്ങളും കണക്കിലെടുത്ത് വേണം സിറം തിരഞ്ഞെടുക്കാൻ.

വരണ്ട ചർമ്മത്തിന്: ഹൈലുറോണിക് ആസിഡ്, വിറ്റാമിൻ ഈ സിറം

എണ്ണമയമുള്ള ചർമ്മത്തിന്: നിയാ സിനാമൈഡ്, സാലിസിലിക് ആസിഡ് സിറം

പിഗ്മെന്‍റേഷൻ: വിറ്റാമിൻ സി, കൊജിക് ആസിഡ് സിറം

ആന്‍റി- ഏജിംഗ്: റെറ്റിനോൾ, പെപ്റ്റൈഡ്‌സ് സിറം

തലച്ചോർതീനി അമീബ കിണർ വെള്ളത്തിലും ഉണ്ടോ?

കേരളത്തിൽ കോവിഡും നിപ്പയും ഉയർത്തിയ ഭീഷണിക്ക് ശേഷം ഉണ്ടായ മറ്റൊരു ആരോഗ്യ ഭീഷണി ആണ് ബ്രെയിൻ ഈറ്റിംഗ് അമീബ ഉണ്ടാക്കുന്ന അമീബിക് മെനിഞ്ചയ്റ്റീസ്. നേരത്തെ കെട്ടിക്കിടക്കുന്ന കുളങ്ങളിൽ കുളിച്ചവർക്കാണ് രോഗബാധ ഉണ്ടായത്. എന്നാൽ ഇപ്പോൾ കിണർ വെള്ളം മാത്രം ഉപയോഗിച്ച കുട്ടികൾക്ക് വരെ രോഗം വന്നത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. നിലവിൽ നിരവധി മരണങ്ങളും സംഭവിച്ചു. കേരളത്തിൽ വർഷം തോറും വർദ്ധിക്കുന്ന താപനിലയും മാലിന്യം വർധിച്ച ജലസ്രോതസുകളും ആണ് വില്ലൻ. പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയിലും വെള്ളം ശരിയായി ശുദ്ധീകരിക്കാത്തപ്പോഴും കിണർ വെള്ളം ബ്രെയിൻ ഈറ്റിഗ് അമീബയുടെ ഉറവിടമായേക്കാമെന്നതിന് മതിയായ തെളിവുകളുണ്ട്. എന്നാൽ ഇത് ഭയക്കേണ്ട കാര്യമില്ല. സ്വയം ശ്രദ്ധിച്ചാൽ അപകടസാധ്യത വളരെ കുറവാണ് എന്ന് മാത്രമല്ല രോഗം വരാതെയിരിക്കുകയും ചെയ്യും.

കിണർ വെള്ളം സുരക്ഷിതമാക്കാം

ചൂടുള്ള മലിനമായ വെള്ളത്തിൽ വളരുന്ന അപൂർവ ജീവാണുവാണ് ഈ അമീബ എന്നതിനാൽ ശുദ്ധമായ വെള്ളം കുടിക്കാനും കുളിക്കാനും ഉപയോഗിക്കുക എന്നതാണ് പ്രധാനം. വെറുതെ വെള്ളം കുടിച്ചാൽ രോഗം വരില്ല. അമീബ ഉള്ള വെള്ളം മൂക്കിലൂടെ കയറുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. കുടിക്കുന്ന വെള്ളം വഴി രോഗം പകരില്ല എന്നറിയുക.

ലക്ഷണങ്ങൾ ശ്രദ്ധിക്കുക

അമീബിക് ബാധ ഉണ്ടായാൽ തീർച്ചയായും ചില ലക്ഷണങ്ങൾ ശരീരം കാണിക്കും. അണുബാധയുള്ള വെള്ളത്തിൽ കുളിച്ചതിനുശേഷം 1-7 ദിവസത്തിനുള്ളിൽ ശക്തമായ തലവേദന, പനി, ഛർദ്ദി, ഗന്ധത്തോടും വെളിച്ചത്തോടുമുള്ള അസഹിഷ്ണുത, കഴുത്ത് വേദന, അകാരണമായ അസ്വസ്‌ഥത, സംസാരത്തിലും നടപ്പിലും അസ്വാഭാവികത തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ സാധാരണ പനി എന്ന് കരുതി ചികിത്സ വൈകിപ്പിക്കാതെ ഉടൻ ആശുപത്രിയിൽ പോകുക.

സുരക്ഷാ നടപടികൾ

രോഗബാധ വരാതിരിക്കാൻ നമുക്ക് ലളിതമായി ചെയ്യാവുന്ന കാര്യങ്ങൾ ഉണ്ട്. കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന കിണർ വെള്ള സ്രോതസ്സ് മൂടി വയ്ക്കുക. മാസത്തിൽ ഒരിക്കൽ കുളം, കിണർ ക്ലോറിനേഷൻ നടത്തുക. വെള്ളം ശരിയായ രീതിയിൽ ഫിൽട്ടർ ചെയ്‌ത് ഉപയോഗിക്കുക.

കുളിയും നീന്തലും

ചൂട് കാലാവസ്‌ഥയിൽ തടാകം, കുളം, കിണർ ഇവിടങ്ങളിൽ കുളിക്കാൻ ആളുകൾ പോകുന്നത് സാധാരണമാണ്. എന്നാൽ വെള്ളം മലിനം ആണെന്ന് തോന്നിയാൽ അവിടെ കുളിക്കരുത്. വെള്ളം മൂക്കിൽ കയറുന്ന തരത്തിൽ വെള്ളത്തിൽ ഡൈവിംഗ്- ജംപിംഗ് ഒഴിവാക്കുക. വെള്ളത്തിൽ മുങ്ങേണ്ടി വന്നാൽ നോസ് ക്ലിപ്പ് ഉപയോഗിക്കുക. മൂക്ക് ക്ലീൻ ചെയ്യാൻ സ്‌റ്റെറിലൈസ് ചെയ്ത വെള്ളം ഉപയോഗിക്കുക. തിളപ്പിച്ച് ആറ്റിയ വെള്ളമോ തണുപ്പിച്ച വെള്ളമോ ഉപയോഗിക്കാം.

കിണറിലെ വെള്ളം നേരിട്ട് ഉപയോഗിക്കരുത്

കിണറിലെ വെള്ളം ടെസ്റ്റിംഗിനും ക്ലോറിനേഷനും വേണ്ടി ഗ്രാമ പഞ്ചായത്തിനും ഹെൽത്ത് സെന്‍ററിനും അറിയിക്കുക. ആരോഗ്യ വകുപ്പിന്‍റെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുക.

ഇനി നമുക്ക് ഈ രോഗത്തെ കുറിച്ചുള്ള ചില മിത്തുകളും സത്യങ്ങളും എന്തൊക്കെ എന്ന് നോക്കാം.

  1. മിത്ത് – രോഗം ഒരാളിൽ നിന്ന് മറ്റൊരാൾക്ക് പകരും.

സത്യം – പകരില്ല. രോഗം പരിസ്‌ഥിതിയിൽ നിന്നാണ് ഉണ്ടാകുന്നത്.

  1. മിത്ത് – കുടിക്കുന്ന വെള്ളം മൂലം രോഗം വരും.

സത്യം – വരില്ല. മൂക്കിലൂടെ വെള്ളം കയറുമ്പോഴാണ് അപകടം.

  1. മിത്ത് – രോഗിയുമായി താമസിച്ചാൽ രോഗം പകരും.

സത്യം – പകരില്ല. സ്പർശം, ഭക്ഷണം, ചുമ, തുമ്മൽ വഴി പകരില്ല

  1. മിത്ത് – കാഴ്ച്ചയിൽ നല്ലതായി തോന്നുന്ന വെള്ളം സുരക്ഷിതമാണ്.

സത്യം – അങ്ങനെ ആവണം എന്നില്ല. വെള്ളം ചൂടായി കിടക്കുകയാണെങ്കിലും മലിനമാണെങ്കിലും അപകട സാധ്യതയുണ്ട്.

നിങ്ങൾക്കുമാവാം സ്ലീപ് ഡിവോഴ്സ്

ഒരുമിച്ച് ഉറങ്ങാത്തതാണ് ചില ദമ്പതികളുടെ അകൽച്ചയ്ക്ക് കാരണമെങ്കിൽ, മറ്റു ചിലരിൽ നേരെ മറിച്ചാണ്. ഒരുമിച്ച് ഉറങ്ങുന്നതാണ് പ്രശ്നം! അതു തന്നെ. പല ഭാര്യാഭർത്താക്കന്മാരിടയിലും സംഭവിക്കുന്ന വഴക്കുകളിൽ നല്ലൊരു കാരണം ഒരാൾക്ക് ഉറക്കം നഷ്‌ടപ്പെടുന്ന അവസ്‌ഥയാണ്. അത് കൂർക്കം വലിയാകാം, വൃത്തിയില്ലായ്മയോ ദുർഗന്ധമോ ആകാം. അടങ്ങി ഒതുങ്ങി കിടന്നു ശീലമില്ലാത്തതുമാകാം കാരണം.

അനിലിന്‍റെയും സീമയുടെയും അനുഭവം എടുക്കാം. അനിലിന്‍റെ കൂർക്കം വലിയാണ് പ്രശ്നം. നന്നായി ഉറങ്ങിക്കഴിഞ്ഞാൽ പിന്നെ സ്ക്കൂട്ടർ ഓടിക്കുന്ന ശബ്ദമാണ് മൂക്കിൽ നിന്നും വായിൽ നിന്നും ഉയരുക. സീമ പുതപ്പും തലയിണ വച്ചും ഒക്കെ കുറേ സഹിച്ചും ഇടയ്ക്കിടയ്ക്ക് അനിലിനെ നുള്ളി എഴുന്നേൽപ്പിച്ചും നേരം വെളുപ്പിക്കേണ്ട അവസ്‌ഥ. രാത്രി ശരിക്കും ഉറങ്ങാൻ പറ്റാതെ തലയ്ക്ക് കനത്ത ഭാരം. ഓഫീസിലും വീട്ടിലും ഉറക്കം തൂങ്ങലും തളർച്ചയും. പോരാത്തതിന് എല്ലായിടത്തു നിന്നും മോശം പെർഫോമൻസിന് ചീത്തയും കേൾക്കണം. സീമയുടെ ക്ഷീണം കൂടിക്കൂടി വന്നതോടെ, അവൾക്കും സംശയം. ഇതു വല്ല മാരകരോഗവുമാണോ?

ഡോക്‌ടറെ കണ്ടു സംസാരിച്ചപ്പോൾ കാര്യം വ്യക്‌തമായി. ഉറക്കം ശരിയാവാത്തതാണ് കാരണം. രാത്രി ഇന്‍റിമേറ്റ് സമയം കഴിഞ്ഞാൽ പിന്നെ രണ്ടു മുറിയിൽ ഉറങ്ങി നോക്കൂ. എന്ന ഡോക്‌ടറുടെ നിർദ്ദേശം പാലിച്ചു. സീമയുടെ ക്ഷീണവും മറ്റു പ്രശ്നങ്ങളും ഒരാഴ്ചക്കുള്ളിൽ മാറി. മിടുമിടുക്കിയായി.

ഭാര്യയും ഭർത്താവും ഒരു മുറിയിൽ കഷ്ടപ്പെട്ട് ഉറങ്ങണമെന്ന നിയമം പാലിക്കാൻ ഉറക്കം തന്നെ കളയേണ്ട കാര്യമില്ല. സത്യത്തിൽ പലരും രണ്ടു മുറിയിൽ സ്വസ്ഥമായി ഉറങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എന്നതാണ് വാസ്‌തവം. ഇത്തരം അവസ്‌ഥയിൽ വേർപിരിഞ്ഞ് ഉറങ്ങുന്നതിനെ സ്ലീപ് ഡിവോഴ്സ് എന്ന് വിളിക്കാറുണ്ട്.

പങ്കാളിയുടെ കൂർക്കം വലിയോ മറ്റെന്തെങ്കിലും ശീലങ്ങളോ തന്‍റെ ഉറക്കവും സ്വസ്ഥതയും നശിപ്പിക്കുന്നു എന്ന് തുറന്നു പറയാൻ പലർക്കും മടിയായിരിക്കും. പരസ്പരം സ്നേഹം ഉണ്ടാകും. അതു നഷ്‌ടമാകുമോ എന്ന പേടിയും ഒരു കാരണമാണ്. എന്നാൽ കാര്യം തുറന്നു പറയുകയും, അതനുസരിച്ച് രണ്ടുപേരും പ്രവർത്തിക്കുകയും ചെയ്‌താൽ ദാമ്പത്യം സന്തോഷകരമായി തുടരുമെന്നാണ് മന:ശാസ്ത്രജ്ഞർ പറയുന്നത്.

സ്ലീപ് ഡിവേഴ്സിനെ നൈറ്റ് ഡിവോഴ്സ് എന്നും വിളിക്കാറുണ്ട്. ചില സ്ത്രീകളിലും ഹോർമോൺ മാറ്റം കൊണ്ട് ഉറക്കക്കുറവ് അനുഭവപ്പെടാറുണ്ട്. ഇങ്ങനെയുള്ളവർ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ കൂടെ കിടന്നയാളുടെ ഉറക്കവും നഷ്‌ടമാകാം. അസുഖങ്ങൾ ഉള്ളപ്പോൾ, മറ്റൊരാൾക്ക് രാത്രിയിൽ എന്തെങ്കിലും ജോലി ചെയ്യാനുണ്ടെങ്കിലുമൊക്കെ രണ്ടു കിടപ്പുമുറി ഉപയോഗിക്കുന്നതാണ് നല്ലത്.

ഭാര്യാഭർത്താക്കന്മാർ രണ്ടു മുറിയിൽ ഉറങ്ങുന്നതു കൊണ്ട് ദോഷമൊന്നും ഇല്ലെന്നാണ് ഡോക്‌ടർമാർ പറയുന്നത്. ലൈംഗികതയുടെ കാര്യത്തിലും ഇതു ഗുണം ചെയ്യും. എന്നും അടുത്തു കിടക്കുമ്പോൾ സ്പർശത്തിൽ പഴയ ത്രില്ല് കിട്ടാതെ പോകാം. ഇടയ്ക്കിടയ്ക്ക് മാറിക്കിടന്നാൽ സെക്‌സിലും ഗുണം ചെയ്യുമത്രേ.

ഭാര്യയും ഭർത്താവും ഒരുമിച്ചേ ഉറങ്ങാവൂ എന്നത് പഴഞ്ചൻ ചിന്താഗതിയാണ്. മോണിംഗ് വാക്കിന് പോകുന്ന ഭർത്താവ്, രാവിലെ ഭാര്യയുടെ ഉറക്കം കെടുത്തുന്നുണ്ടാകാം. ഭാര്യയുടെ ഉറക്കം നഷ്‌ടപ്പെടുത്തേണ്ട എന്നു കരുതി മോണിംഗ് വാക്കും വേണ്ടെന്ന് വയ്ക്കേണ്ട.

എഴുത്തുകാരിയായ കവിതാ ബൻസാൽ പറയുന്നതു കേൾക്കൂ. ഉറങ്ങുന്നതിനു മുമ്പ് ഞാൻ ഒരു മണിക്കൂറെങ്കിലും വായിക്കാൻ ഇഷ്‌ടപ്പെടുന്നു. എഴുത്തും വായനയും എനിക്ക് ഒഴിവാക്കാൻ പറ്റില്ല. രാത്രിയാണ് അതിനു യോജിച്ച സമയം. പക്ഷേ ലൈറ്റിട്ട് ബെഡ്റൂമിൽ ഇരുന്ന് ഇത് ചെയ്താൽ ഭർത്താവിന് ഉറക്കം ശരിയാവില്ല. അതിനാൽ ഞാൻ മറ്റൊരു മുറിയിൽ ഇരുന്നു വായിക്കും. രണ്ടുപേരുടെയും വിശ്രമത്തിന് വേണ്ടത്ര പരിഗണന പരസ്പരം ഞങ്ങൾ നൽകുന്നു. അത് ഞങ്ങൾക്കിടയിലെ സ്നേഹം വർദ്ധിപ്പിച്ചിട്ടേ ഉള്ളൂ.”

കേട്ടല്ലോ… അപ്പോൾ അതാണ് കാര്യം. ഒരുമിച്ചുറങ്ങുമ്പോൾ ഒരാളുടെ ഉറക്കം ശരിയാവുന്നില്ലെങ്കിൽ നിങ്ങൾക്കും പരീക്ഷിക്കാം സ്ലീപ് ഡിവേഴ്സ്. ചെവിയിൽ പഞ്ഞി വച്ച് കിടന്നാൽ തീരുന്ന പ്രശ്നമേയുള്ളൂവെങ്കിൽ അതും ചെയ്യാം. എന്തായാലും ഭാര്യയ്ക്കും ഭർത്താവിനും നല്ല ഉറക്കവും വിശ്രമവും കിട്ടാൻ രണ്ടു മുറിയിൽ ഉറങ്ങുന്നതിൽ ഒരു തെറ്റിമില്ല. മാത്രമോ സ്നേഹത്തോടെ കൂടുതൽ കാലം ഒരുമിച്ച് ജീവിക്കാമല്ലോ…

മട്ടൺ ക്യാബേജ് റോസ്റ്റ്

ചിക്കൻ കഴിച്ചു മടുത്തെങ്കിൽ ഇതാ ഇതൊന്നു ട്രൈ ചെയ്യു. മട്ടൺ റോസ്റ്റ് പുതിയ രുചിയിൽ.

ചേരുവകൾ

മട്ടൺ ചെറിയ കഷണങ്ങൾ 500 ഗ്രാം

ഉള്ളി പേസ്റ്റ് 150 ഗ്രാം

വെളുത്തുള്ളി പേസ്റ്റ് രണ്ടര സ്പൂൺ

ഇഞ്ചി പേസ്റ്റ് ഒന്നേകാൽ സ്പൂൺ

ഗരം മസാല ഒരു വലിയ സ്പൂൺ

നെയ്യ് 100 ഗ്രാം

മുളകുപൊടി ഒന്നര ചെറിയ സ്പൂൺ

മല്ലിപ്പൊടി ഒന്നര വലിയ സ്പൂൺ

യോഗർട്ട് കാൽ കപ്പ്

ടൊമാറ്റോ പ്യൂരി അര കപ്പ്

ഗരം മസാല പൗഡർ രണ്ടര ചെറിയ സ്പൂൺ

ഏലയ്ക്കാപ്പൊടി 1 ചെറിയ സ്പൂൺ

ജാതിക്കാപ്പൊടി 1 ചെറിയ സ്പൂൺ

1-2 കുങ്കുമ അല്ലികൾ

ചുവന്ന മുളക് 5 എണ്ണം

ക്യാബേജ് 100 ഗ്രാം

പരിപ്പ് 100 ഗ്രാം

ഉപ്പ് ആവശ്യത്തിന്

ഗാർണിഷിംഗിനായി ഇഞ്ചിയും മല്ലിയിലയും

തയ്യാറാക്കുന്ന വിധം

ഒരു ബൗളിൽ മട്ടൺ കഷണങ്ങൾ എടുക്കുക. എന്നിട്ട് അതിലേക്ക് തൈരും ഉപ്പും ചേർത്ത് കുറച്ച് നേരം വയ്ക്കുക.

ഒരു പാൻ ചൂടാക്കി നെയ്യ് ഒഴിച്ച് ഉള്ളി പേസ്റ്റും ഗരം മസാലയും ഇട്ട് ഗോൾഡൺ ബ്രൗൺ നിറമാകും വരെ വഴറ്റുക. ഇനി ഇതിലേക്ക് വെളുത്തുള്ളി പേസ്റ്റും ഇഞ്ചി പേസ്റ്റും ടൊമാറ്റോ പ്യൂരിയും ബാക്കി മസാലകളും ചേർത്ത് എണ്ണ തെളിയും വരെ വഴറ്റുക.

ഇതിനുശേഷം മട്ടൺ കഷണങ്ങൾ ഇട്ട് വലിയ തീയിൽ 2 മിനിറ്റ് നേരം പാകം ചെയ്യുക. ശേഷം ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് പാത്രം അടച്ച് വച്ച് ഗ്രേവി കുറുകും വരെ വേവിക്കണം.

ഗ്രേവി പാകമായി കഴിയുമ്പോൾ വേവിച്ച പരിപ്പും ക്യാബേജും ചേർത്ത് 3 മിനിറ്റ് കൂടി വേവിക്കുക. അടപ്പത്ത് നിന്നിറക്കിയ ശേഷം ഇഞ്ചിയും മല്ലിയിലയും മുകളിൽ വിതറി ഗാർണിഷ് ചെയ്യാം.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें