സിനിമാ രംഗത്ത് താരങ്ങളുടെ ഫിറ്റ്നസ് പരിപാലനവും ജീവിതചര്യയുമൊക്കെ ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടാറുള്ള കാര്യങ്ങളാണ്. അഭിനേതാക്കളെ സംബന്ധിച്ച് ഫിറ്റ്നസ് നിലനിർത്തലും ഫിറ്റ്നസ് പരിപാലനവുമെല്ലാം അവരുടെ പ്രൊഫഷന്‍റെ അവിഭാജ്യ ഘടകമാണ്. സ്ക്രീനിൽ എപ്പോഴും മികച്ച രീതിയിൽ കാണപ്പെടാൻ ആഗ്രഹിക്കുന്നവരാണ് താരങ്ങൾ. ഒപ്പം വെല്ലുവിളി നിറഞ്ഞ വേഷങ്ങൾക്കായി സ്വന്തം ശരീരത്തെ അതിനനുസരിച്ച് അവർക്ക് പാകപ്പെടുത്തേണ്ടതുമുണ്ട്… നീണ്ട ഷൂട്ടിംഗ് ഷെഡ്യൂളുകൾ കൈകാര്യം ചെയ്യാൻ സ്റ്റാമിനയും നിലനിർത്തണം. ഗ്ലാമറിനുമപ്പുറം ശാരീരികമായും മാനസികമായും ശക്‌തരായി നിലനിൽക്കാനുള്ള വ്യായാമങ്ങൾ, സമീകൃതാഹാരം, വെൽനസ് പരിശീലനങ്ങൾ എന്നിവ ചേർന്ന അച്ചടക്കമുള്ള ദിനചര്യ പാലിക്കുന്നവരാണ് അവരിൽ ഏറെപ്പേരും. അതിലുപരി ആരാധകർക്ക് എപ്പോഴും ഇത്തരം സിനിമാതാരങ്ങൾ ഫിറ്റ്നസ് ഐക്കണുകളാണ്. സ്വന്തം ജീവിതശൈലിയിലൂടെ അവർ അസംഖ്യം ആളുകളെയാണ് ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നത്. സിനിമാ ലോകത്തെ അത്തരം ചില വ്യക്തിത്വങ്ങളുടെ ഫിറ്റ്നസ് വിശേഷങ്ങളിലേക്ക്...

അമിതാഭ് ബച്ചൻ

ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിട്ടും ബോളിവുഡിലെ ഷഹെൻ ഷാ അമിതാഭ് ബച്ചൻ എങ്ങനെയാണ് ഇത്ര ഫിറ്റും ഊർജ്ജസ്വലവുമായിരിക്കുന്നത്? എന്താണ് ബിഗ് ബി കഴിക്കുന്നത്? അദ്ദേഹത്തിന്‍റെ ഊർജ്ജത്തിന്‍റെ രഹസ്യം എന്താണ്? ഇതൊക്കെ ആരാധകർ അറിയാൻ താൽപര്യപ്പെടുന്ന കാര്യങ്ങളാണ്.

സ്വന്തം ആരോഗ്യത്തിന്‍റെ രഹസ്യം ഹെൽത്ത് സപ്ലിമെന്‍റുകളോ ഡയറ്റ് ഫുഡോ അല്ലെന്നും കുട്ടിക്കാലം മുതൽ കഴിക്കുന്ന ഭക്ഷണമാണെന്നുമുള്ള കാര്യം ഒരിക്കൽ അദ്ദേഹം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. “ഞാൻ വലിയ ഭക്ഷണപ്രിയനല്ല. എനിക്ക് ലളിതമായ ഭക്ഷണം മാത്രമേ ഇഷ്ടമുള്ളൂ. പൂർണ്ണമായും സസ്യാഹാരിയാണ്. ദാൽ ചാവലും ആലു സബ്‌ജിയുമാണ് എന്‍റെ പ്രിയപ്പെട്ട ഭക്ഷണം. അത് എപ്പോൾ വേണമെങ്കിലും കഴിക്കാൻ തയ്യാറാണ്. കുട്ടിക്കാലം മുതൽ കഴിക്കുന്ന ഭക്ഷണമാണിത്. അത് കഴിച്ചു കഴിയുമ്പോൾ വയറു നിറയുക മാത്രമല്ല ആത്മാവും സംതൃപ്‌തമാകും." ബച്ചൻ തന്‍റെ ആരോഗ്യം രഹസ്യം വെളിപ്പെടുത്തുന്നു.

എളുപ്പത്തിൽ ദഹിക്കുന്നതും രുചികരവുമായ ഭക്ഷണം കഴിക്കാനാണ് എനിക്ക് എപ്പോഴും ഇഷ്ടം. ഇപ്പോൾ പ്രായമായിക്കൊണ്ടിരിക്കുന്നതിനാൽ ഭക്ഷണകാര്യത്തിൽ ശ്രദ്ധാലുവായിരിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണത്തിനൊപ്പം ജിം ഇൻസ്ട്രക്ടറുടെ മേൽനോട്ടത്തിൽ ലഘു വ്യായാമങ്ങളും യോഗയും ഞാൻ മുടങ്ങാതെ ചെയ്യുന്നുണ്ട്. ലഘുവായ ഭക്ഷണത്തിനൊപ്പം പതിവായി യോഗയും ചെയ്താൽ ശരീരം എപ്പോഴും ആരോഗ്യത്തോടെയും ഫിറ്റ്നസോടെയും നിലനിൽക്കും.

അമിതാഭ് ബച്ചന്‍റെ വ്യായാമ ദിനചര്യ

വർക്കൗട്ട് റൂട്ടിനിൽ അമിതാഭ് ബച്ചൻ അലംഭാവം പുലർത്താറില്ല. വെയ്റ്റ് ട്രെയ്നിംഗും ജോഗിംഗുമൊക്കെ അദ്ദേഹം മുടങ്ങാതെ പരിശീലിക്കാറുണ്ട്. ഒപ്പം മാനസികാരോഗ്യം മികച്ചതാക്കാൻ എട്ടുമണിക്കൂർ ഉറക്കവും. അതിരാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യുന്നതാണ് അദ്ദേഹത്തിന്‍റെ രീതി. കൂടാതെ സമ്മർദ്ദം നിയന്ത്രിക്കുന്നതിന് യോഗയും ധ്യാനവും ചെയ്യും. പഞ്ചസാര ഒട്ടും ഉപയോഗിക്കുകയില്ല.

രാവിലെ വെറും വയറ്റിൽ രണ്ട് ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിച്ചു കൊണ്ടാണ് അദ്ദേഹം ദിവസത്തിന് തുടക്കം കുറിക്കുന്നത്. ഇടയ്ക്ക് ഒരു കപ്പ് നെല്ലിക്ക ജ്യൂസും ഉണ്ടാകും. ചായ, കാപ്പി, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ പാടേ ഒഴിവാക്കും. പകരം ഫ്രഷ് ഫ്രൂട്ട് ജ്യൂസും വെജിറ്റബിൾ സൂപ്പും കഴിക്കാനാണ് അദ്ദേഹത്തിന് ഇഷ്ടം. എന്നും 20 മിനിറ്റ് നടത്തം നിർബന്ധമായും ഉണ്ടാകും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...