ഭക്ഷണം കഴിച്ച് കഴിഞ്ഞ് അൽപനേരം  വിശ്രമിച്ചശേഷം സൂര്യവംശിയുടെ മുറിയിൽ തന്നെ ഒരു മീറ്റിംഗ് നടക്കുകയാണ്. പ്രതിരോധവകുപ്പ് അദ്ധ്യക്ഷന്മാർ എൻറ്റിഎസ്ബി സംഘത്തലവന്മാർ തുടങ്ങിയ ചിലർകൂടി അവിടെ സന്നിഹിതരായിരുന്നു.

"താങ്കൾ എങ്ങിനെ ആണ് റഹ്മത്തുള്ള അബീബിലേക്ക് എത്തി ചേർന്നത് എന്ന് അറിയേണ്ടത് അത്യാവശ്യമാണ് പറയൂ പരമേശ്വർ സൂര്യവംശി."

തന്‍റെ മുന്നിലേക്ക് ചോദ്യങ്ങൾ ഇട്ടുതന്ന ഉദ്യോഗസ്‌ഥനെ സൂര്യവംശി കൗതുകത്തോടെ നോക്കി.

"ഓഫീസർ വിമാന അപകടം നടന്ന് പതിനഞ്ചു മിനിട്ടുകൾക്കകം ടിവിയിൽ ന്യൂസ് വന്നു. മണിക്കൂറുകൾക്കകം ആ അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഒരേ ഒരാൾ എന്ന തലക്കെട്ടോടെ നിങ്ങൾ മൽഹോത്ര എന്ന് വിളിക്കുന്ന ഈ ആളുടെ ഫോട്ടോയും വലിയൊരു വാർത്തയായി. കണ്ടുകണ്ടിരിക്കേ ഓർമയിലെവിടേയോ ഒരുതരി വെട്ടം തെളിഞ്ഞു. അതിലേക്ക് ഒരു മുഖവും.”

ഋഷികേശ് നീട്ടിയ ഇളം ചൂടുള്ള വെള്ളം അൽപാൽപമായി കുടിച്ചു തീർത്തു. "ആ മുഖം തേടി ഞാൻ എന്‍റെ ഗ്രന്ഥപ്പുര തുറന്നു. അവിടെ ഏതാനും വർഷങ്ങൾക്ക് മുമ്പുള്ള ഒരു പഴയ ആൽബം കണ്ടെത്തുകയാണ് ഉദ്ദേശം. അത് കണ്ടുകിട്ടി. വർഷങ്ങൾക്ക് മുമ്പ് ഏതാണ്ട് എട്ടുവർഷങ്ങൾ കഴിഞ്ഞ് കാണും. ഒരു മുസ്ലിം ചെറുപ്പക്കാരൻ തന്‍റെ റിസർച്ചിന്‍റെ ഭാഗമായി ഹൈന്ദവ സംസ്‌കാരത്തെപറ്റി പഠിക്കുകയും അതിൽ ആകൃഷ്ടനായി ഹൈന്ദവ മതത്തിലേക്ക് ചേക്കേറാനായി ഉത്തർപ്രദേശിലെ നരസിംഹബാബയുടെ ഉപദേശപ്രകാരം രാമേശ്വരത്ത് എത്തുകയും അങ്ങനെ റഹ്‌മത്തുള്ള അബീബ് ബ്രഹ്‌മാസ്മി ഗുരുവിൽ നിന്ന് ദീക്ഷ സ്വീകരിച്ച് കേരളത്തിലെ സ്നേഹധാര എന്ന വേദപഠന വിദ്യാലയത്തിൽ എത്തുകയും ചെയ്തു‌." തന്‍റെ ഊന്നുവടി എടുത്ത് ഗരുഡന്‍റെ തിളങ്ങുന്ന കണ്ണുകളിലേക്ക് ഒരു നിമിഷം നോക്കി.

"റഹ്‌മത്തുള്ള തന്‍റെ പൂർവ്വകാലം മറന്ന് വേദങ്ങളിലേക്കും ഇതിഹാസങ്ങളിലേക്കും ഇറങ്ങി വന്നു. അവൻ അഗസ്ത്യൻ എന്ന പേര് സ്വീകരിച്ചു. അങ്ങനെ ഹൈന്ദവ ആചാരങ്ങളെ പരിചയപ്പെടുത്തുന്ന ക്ലാസ് എടുക്കാൻ ചെന്ന സമയത്താണ് ഞാൻ അവനെ അറിയുന്നത്. പൂജകൾ വ്രതങ്ങൾ ഈശ്വര സ്വാധീനങ്ങൾ എന്നിവ പഠിച്ചെടുക്കുമ്പോൾ പുതിയ ശിഷ്യൻ എന്ന നിലയിൽ അവനെ ഞാൻ കൂടുതൽ ശ്രദ്ധിച്ചിരുന്നു. അഞ്ച് വർഷങ്ങൾ എനിക്ക് സ്നേഹധാര വിട്ടുനിൽക്കേണ്ടിവന്നു. പക്ഷേ ഒരു വർഷത്തിനകം എനിക്ക് എന്‍റെ ഗുരുവിനോടൊപ്പം പഠനത്തിനും ഗവേഷണത്തിനുമായി ഭൂട്ടാനിലേക്ക് പോകേണ്ടി വന്നു.

ഉച്ചയൂണിനായി ഡൈനിംഗ് ഏരിയ സജ്ജമായി. കൈകാലുകളും മുഖവും ശുചിയാക്കി ഊണുമേശയിൽ എത്തിയ സൂര്യവംശി മന്ത്ര ജപത്തോടെ ഒരു ഉരുള അന്നം ഉരുട്ടി എടുത്ത് ബാൽക്കണിയിലേക്ക് നടന്നു. അവിടെ ഗ്ലാസ് സ്ലൈഡിംഗുകൾ തുറന്നു വീതികുറഞ്ഞ പാനലിന് മുകളിൽ വെച്ചു. മറ്റുള്ളവർ അത്ഭുതത്തോടെ അതുനോക്കി ഇരുന്നു. പെട്ടെന്ന് ഒരു പരുന്ത് എങ്ങു നിന്നോ പറന്നിറങ്ങി വരികയും ആ ഉരുള കൊക്കിലേന്തി പറന്നകലുകയും ചെയ്തു. സൂര്യവംശി തിരികെ ഊണു മേശയിൽ എത്തി. എല്ലാവരും നിശബ്ദരായി ഭക്ഷണം കഴിച്ചു.

കൈകഴുകി സീറ്റിംഗ് ഏരിയായിൽ എത്തി സൂര്യവംശി പറഞ്ഞു തുടങ്ങി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...