വ്യായാമം കഴിഞ്ഞുള്ള ഭക്ഷണം

തടി കുറയ്ക്കാനും ഫിറ്റായിരിക്കാനും അഴകളവിനും ഭാവിയിൽ അസുഖങ്ങളെ അകറ്റി നിർത്താനുമാണ് പലരും വ്യായാമം ചെയ്യുന്നത്. നിത്യവും വ്യായാമം ചെയ്യുന്നത് നല്ലതു തന്നെ. മനസ്സിനും ശരീരത്തിനും അത് ഉണർവ്വും ആരോഗ്യവും നൽകുമെന്ന കാര്യത്തിൽ സംശയമില്ല.

മാറുന്ന ജീവിതശൈലി ജീവിത പുരോഗതിക്ക് വഴിവയ്‌ക്കുമെങ്കിലും അത് ധാരാളം ആരോഗ്യ പ്രശ്നങ്ങളും സൃഷ്‌ടിക്കാറുണ്ട്. ബ്ലഡ് പ്രഷർ, പ്രമേഹം, ഉറക്കക്കുറവ്, അമിത വണ്ണം, തളർച്ച, ക്ഷീണം എന്നിവ അതിനുള്ള ചില ഉദാഹരണങ്ങൾ മാത്രമാണ്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ പോഷക സമ്പുഷ്‌ടമായ ഭക്ഷണം കൃത്യസമയത്ത് കഴിക്കുന്നത് ശീലമാക്കുക. കൃത്യ സമയത്ത് ഉറങ്ങുക. ഒപ്പം ഫിറ്റ്നസ് നിലനിർത്താനായി വ്യായാമം മുടങ്ങാതെ ചെയ്യുക.

ശരീരത്തിലെ കലോറി എരിച്ചു കളയാനാണ് വ്യായാമം ചെയ്യുന്നത്. എന്നാൽ ഒരു കാര്യം പലർക്കും അറിയില്ല. കഠിന വ്യായാമം കഴിഞ്ഞ് അര മണിക്കൂറിനുള്ളിൽ എന്തെങ്കിലും ലഘുഭക്ഷണം കഴിച്ചിരിക്കണം. ലഘു വ്യായാമം ആണെങ്കിൽ ഭക്ഷണം രണ്ടു മണിക്കൂറിനുള്ളിൽ മതി.

വ്യായാമം ചെയ്ത ശേഷം എന്ത് എപ്പോൾ കഴിക്കണം എന്നതിനെ പറ്റി അറിയാം.

  • വ്യായാമം ചെയ്യാനും ഊർജ്ജം ആവശ്യമാണ് എന്നു കരുതി വ്യായാമത്തിന് തൊട്ടു മുമ്പ് വയറു നിറയെ കഴിക്കരുത്. ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ കഴിയാതെ വ്യായാമം പാടില്ല.
  • വ്യായാമ ശേഷം ഊർജ്ജം ലഭിക്കാനും പേശികൾക്ക് ബലം കിട്ടാനുമായി ലഘുവായി ആഹാരം കഴിക്കണം. ജ്യൂസ്, പഴങ്ങൾ എന്നിവ ആവാം.
  • മസിൽ ബിൽഡിംഗിനായി വ്യായാമം ചെയ്യുന്നവർ അധിക പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക, കൊഴുപ്പു നീക്കിയ പാൽ, മുട്ട എന്നിവ ആവാം.
  • കട്ട തൈരിൽ വിവിധ പഴങ്ങൾ അരിഞ്ഞിട്ട് കഴിക്കുക.
  • ഏത്തപ്പഴം, ഒരു വലിയ സ്പൂൺ പീനട്ട് ബട്ടർ എന്നിവ മിക്സിയിൽ അടിച്ചെടുത്ത് കഴിക്കാം. കഠിന വ്യായാമ ശേഷം ഇത് ഉത്തമമാണ്.
  • വ്യായാമ ശേഷം പയർ മുളപ്പിച്ചതോ കടല മുളപ്പിച്ചതോ കഴിക്കുന്നത് നല്ലതാണ്. വ്യായാമം ചെയ്യുന്നവർക്ക് സ്പ്രൗട്ട് ഏറ്റവും മികച്ച ഫലം നൽകുന്നു.
  • വർക്കൗട്ടിനു ശേഷം ചിലർക്ക് കഴിക്കാൻ മൂഡ് ഉണ്ടാവുകയില്ല. ഇത്തരക്കാർ എന്തെങ്കിലും കഴിക്കുക. വെള്ളം, സ്മൂത്തി, ജ്യൂസ് തുടങ്ങി ഇഷ്ടമുള്ളത് എന്തും കഴിക്കാം. ഇളം ചൂടുള്ള കഞ്ഞി വെള്ളവും നന്ന്. കഞ്ഞി വെള്ളത്തിൽ നേരിയ തോതിൽ ഉപ്പ് ചേർത്ത് കുടിക്കുക.
  • വ്യായാമം കഴിഞ്ഞ് പത്തു മിനിറ്റിനുള്ളിൽ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് കോശങ്ങളിൽ ഓക്സിജൻ എത്തിക്കാനും മസിലുകളുടെ കരുത്തിനും സഹായിക്കുന്നു. കഴിവതും മധുരം ചേർക്കാത്ത ജ്യൂസ് ആണ് ഉത്തമം.
  • വ്യായാമം ചെയ്ത് വിയർപ്പാറും മുമ്പെ നല്ല തണുത്ത വെള്ളം ഒരിക്കലും കഴിക്കരുത്.
  • ലഘു വ്യായാമ ശേഷം പ്രോട്ടീനും കാർബോ ഹൈട്രേറ്റും നിറഞ്ഞ ലഘു ഭക്ഷണം കഴിക്കണം. ഒരു ഹോൾവീറ്റ് ബ്രെഡിൽ ബട്ടർ പുരട്ടി കഴിക്കാം. പുഴുങ്ങിയ മുട്ടയുടെ വെള്ള, ബ്രൗൺ ബ്രൈഡ് കഴിക്കാം.
  • വ്യായാമം ചെയ്ത ശേഷം ഓട്സ് കഴിക്കുന്നതും നന്ന്. ഇതിൽ ഉണക്കമുന്തിരി ചേർക്കാൻ മറക്കണ്ട.
  • വെള്ളം കുടിക്കുക. തണ്ണിമത്തൻ തിന്നുന്നതും വളരെ നല്ലതാണ്.
  • ഒരിക്കലും വിശന്നിരിക്കരുത്. ഭക്ഷണം ഒഴിവാക്കരുത്. പഴങ്ങളും ഇലവർഗ്ഗങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താം.
  • ഭക്ഷണം കഴിക്കുന്നതിനു മുമ്പ് സലാഡോ സൂപ്പോ ആവാം.
  • ഹെർബൽ ടീയോ ഗ്രീൻ ടീയോ ഭക്ഷണത്തിന് മുമ്പായി കുടിക്കുക. ശരീരത്തിന്‍റെ മെറ്റബോളിസം ശരിയായ നിലയിലാവും.

17 സ്റ്റൈലിംഗ് ടിപ്സ്

ലുക്കിൽ അടിമുടി മാറ്റം വരുത്തി സൂപ്പർ ഡ്യൂപ്പർ ഫാഷനബിളാകാൻ തയ്യാറായിക്കോളൂ. എങ്ങനെയെന്നല്ലേ? റെഗുലർ ഔട്ട് ഫിറ്റിൽ കിടിലനൊരു ചേഞ്ച് വരുത്തി അണിഞ്ഞു നോക്കൂ. ഒപ്പം ചുവടെ കൊടുത്തിരിക്കുന്ന സ്റ്റൈലൻ രീതികളും ഫോളോ ചെയ്ത് നോക്കൂ…. വൗ വണ്ടർഫുൾ! എന്ന് നിങ്ങൾക്കും സ്വയം തോന്നും.

1. ഫുൾസ്ലീവ് കാഷ്യൽ ഷർട്ട്, ടീഷർട്ട് അല്ലെങ്കിൽ ടോപ്പ് ആണ് അണിയുന്നതെങ്കിൽ അതിന്‍റെ കൈ 2-3 ഫോൾഡാക്കി ത്രീഫോർത്ത് സ്ലീവാക്കുക. ഇതുപോലെ ത്രീഫോർത്ത് സ്ലീവാക്കാം. വളരെ നിസാരമായ കാര്യമാണെങ്കിലും ഇത് നിങ്ങൾക്ക് റിച്ച് ഫാഷനബിൾ ലുക്ക് നൽകും.

2. ഷോർട്സ്, ടീഷർട്സ് എന്നിവയുടെ സ്ലീവ്സ് പോലെ ജീൻസ്, ജെഗ്ഗിൻസ്, പാന്‍റ് എന്നിവ റഗുലർ സ്റ്റൈലിൽ ധരിക്കുന്നതിന് പകരം ബോട്ടം ശരിയായി ഫോൾഡ് ചെയ്ത് സിംഗിൾ അല്ലെങ്കിൽ ഡബിൾ കഫ് തയ്യാറാക്കാം. സ്പോർട്ടി ഫാഷൻ ലുക്ക് കിട്ടാൻ ഈ സ്റ്റൈൽ യോജിച്ചതാണ്.

3. ടീഷർട്ട്, ഷർട്ട്, ഷോർട്ട്, ലോംഗ് എന്നീ ഡ്രസ്സിനൊപ്പം ജാക്കറ്റ് അണിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ ജാക്കറ്റ് ധരിക്കുന്നതിന് പകരം ജാക്കറ്റ് വെറുതെ ചുമലുകളിൽ ഹാംഗ് ചെയ്‌തിട്ട് സ്ലീവ്സ് ഫ്രീയായിടുക. ഈ ന്യൂ സ്റ്റൈൽ ആരേയും ആകർഷിക്കും.

4. ഹ്യൂജ് സൈസിനൊപ്പം സ്മോൾ സൈസ് ഔട്ട് ഫിറ്റ് കോംബിനേഷനും ഫാഷനബിൾ ലുക്ക് നൽകും. ഉദാ: ക്രോപ് ടോപ്പിനൊപ്പം പലാസോ, ഷോർട്ട് ഷർട്ടിനൊപ്പം ലെയേഡ് ഷർട്ട്, ഷോർട്സിനൊപ്പം ഓവർസൈസ് ടോപ്പ്, ഷോർട്ട് ഡ്രസ്സിനൊപ്പം നീ അല്ലെങ്കിൽ ആംഗിൾ ലെംഗ്ത് ജാക്കറ്റ് അല്ലെങ്കിൽ ഷ്രഗ് കൂളായി അണിയാം.

5. ഇനി ഫുൾവൈറ്റ് ലുക്കിലും ഏറെ ഫാഷനബിളാകാം. ഉദാ: വൈറ്റ് ജീൻസിനൊപ്പം വൈറ്റ് ഷർട്ട് അണിഞ്ഞാൽ ലുക്ക് സൂപ്പറായി. ഒപ്പം വൈറ്റ് ഫൂട്‍വിയറും വൈറ്റ് ഹാൻഡ് ബാഗും കൂടി ക്യാരി ചെയ്‌താൽ പിന്നെ പറയാനുണ്ടോ? എന്നാൽ വാച്ച്, ഇയർറിംഗ്സ്, നെക്ക് പീസ്, കഫ് തുടങ്ങി ബാക്കിയുള്ള ആക്സസറീസ് കളർഫുൾ ആയിരിക്കും.

6. ഫാഷനബിളാകാൻ മറ്റൊരു ചെപ്പടി വിദ്യയുമുണ്ട്. വൈറ്റ്- ബ്ലാക്ക്, ഗ്രീൻ-റെഡ് തുടങ്ങിയ കോമൺ കോമ്പിനേഷൻ ധരിക്കുന്നതിന് പകരം അൺകോമൺ ഷെയിഡ്സ് കോംബിനേഷൻ ട്രൈ ചെയ്യാം. ഉദാ: ബേബി ബ്ലൂവിനൊപ്പം ഡീപ്യെല്ലോ, ഇൻഡിഗോ, പ്ലം മസ്റ്റാറ്റ് ഷെയിറ്റ്, പർപ്പിൾ- റെഡ്, ഡാർക്ക് ബ്ലൂ- ഡീബ്ലൂ, ഓറഞ്ച് – യെല്ലോ തുടങ്ങിയ കോംബിനേഷനുകൾ ഈസിയായി ക്യാരി ചെയ്‌തോളൂ. വാട്ട് എ കൂൾ യാർ എന്ന് കൂട്ടുകാർ ആർത്തുവിളിക്കും.

7. പ്രിന്‍റഡ് ഔട്ട്ഫിറ്റിനൊപ്പം സിംഗിൾ ഷെയ്ഡ് വിയർ കോംബിനേഷൻ നിങ്ങളെ മിസ് ബ്യൂട്ടിഫുള്ളാക്കും. ഉദാ: പ്ലെയിൻ വൈറ്റ് ടോപ്പിനൊപ്പം പ്രിന്‍റഡ് സ്കർട്ട് അണിഞ്ഞു നോക്കൂ. അതുപോലെ പ്രിന്‍റഡ് പാന്‍റിനൊപ്പം പ്ലെയിൻ വൈറ്റ്, ഓഫ് വൈറ്റ് അല്ലെങ്കിൽ യെല്ലോ ഷർട്ട്, പ്രിന്‍റഡ് ഡ്രസ്സിനൊപ്പം സിംഗിൾ ഷെയ്ഡ് എന്നിവയും ട്രൈ ചെയ്യാം.

8. ഡിഫറന്‍റ്  ഔട്ട് ഫിറ്റിനൊപ്പം സ്കാർഫ്, സ്റ്റോൾ, ഷോൾ കോംബിനേഷൻ സൂപ്പർ കളർഫുൾ ലുക്ക് നൽകും. ഉദാ: വെസ്റ്റേൺ ടോപ്പ് അല്ലെങ്കിൽ ടീ ഷർട്ടിനൊപ്പം സ്കാർഫ് കഴുത്തിലൂടെ ചുറ്റിയിട്ട് സ്റ്റൈലിഷാകാം. ഇന്ത്യൻ ട്യൂണിക്ക് – കുർത്തിക്കൊപ്പം സ്റ്റേൾ വൺസൈഡായി തോളിൽ തൂക്കിയിട്ടു നോക്കൂ. സാരിയാണെങ്കിൽ ഷാൾ രണ്ട് ശത്തുമായി ഇട്ട് കവർ ചെയ്‌തുനോക്കൂ. സൂപ്പർ… അല്ലേ.

9. ബെൽറ്റ്, നോട്ട്, റിബൺ എന്നിവ പേഴ്സണാലിറ്റിയെ സ്റ്റൈലിഷ് ആക്കും. ഉദാ: സ്കിന്നി ജീൻസിനൊപ്പം തിൻ ബൈൽറ്റ് അണിയുന്നത്. ഷോർട്സ് അല്ലെങ്കിൽ ലോംഗ് ഡ്രസ്സിന് മുകളിൽ ബ്രോച്ച് ഉള്ള ബെൽറ്റ് ധരിക്കാം. സ്കർട്ട് പലാസോയ്ക്ക് ഒപ്പം റിബൺ കെട്ടാം. ബോൾഡ് ഷെയിഡ്സിലുള്ള ബെൽറ്റ് തെരഞ്ഞെടുക്കാം. ഇത് പേഴ്സണാലിറ്റിയെ ഹൈലൈറ്റ് ചെയ്യും.

10. സ്വന്തം പേഴ്സണാലിറ്റിയ്ക്ക് ഫാഷനബിൾ ടച്ച് പകരാൻ കൈവശം റൗണ്ടഡ് ഹാറ്റും കൂടി വയ്‌ക്കുക. ഔട്ട്ഡോർ, ട്രാവലിംഗിനും മറ്റും പോകുമ്പോൾ ഹാറ്റും കൂടി അണിയൂ. എന്നാൽ ഹാറ്റ് ധരിക്കുമ്പോൾ മുടി ലൂസായിയിടാം. ഒന്നുകൂടി സ്റ്റൈലിസ്റ്റ് ലുക്ക് കിട്ടാൻ ഹാറ്റ് അൽപം ക്രോസാക്കി അണിയുക.

11. ഹെയർ സ്റ്റെലിംഗിലും ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ നിങ്ങൾ കൂടുതൽ സ്റ്റൈലിഷ് ആകും. അതിനായി ഹെയർ സ്റ്റൈലിംഗും കട്ടിംഗും നടത്തി ഫാഷനബിളാകാം. സ്റ്റൈപ്പ്, ലെയർ അല്ലെങ്കിൽ ഫ്രണ്ട് ബാംഗ്സ് ഉള്ള ഹെയർ കട്ട് തെരഞ്ഞെടുക്കാം. അല്ലെങ്കിൽ മുടി ഹൈ പോണിയാക്കി കെട്ടി വയ്ക്കാം. മുടിയിൽ മാസിബണ്ണും തയ്യാറാക്കാം. സ്വന്തം ഹെയർസ്റ്റൈൽ ദീർഘ സമയം ഫാഷനബിളായിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ കളറിംഗ് ചെയ്യാം. അതിനുശേഷം ഹെയർ സ്ട്രെയിറ്റ് ചെയ്യുകയോ കേൾ ചെയ്യുകയോ ആവാം.

12. ഔട്ട് ഫിറ്റുമായി യോജിക്കുന്ന ബിഗ്സൈസ് ഇയർറിംഗ്സ്, ലോംഗ് നെക്ക്പീസ്, സ്റ്റൈലിഷ് ഹാൻസഡ് കഫ്, ഡൾസിൽവർ ഫിഗൽ റിംഗ്, ഹാൻഡ് ഹാർനെസ്, ഹെഡ്ഗിയർ തുടങ്ങിയ ട്രെൻഡി ആക്സസറീസിൽ ഏതെങ്കിലുമൊന്ന് സ്റ്റൈൽ സ്റ്റേറ്റ്മെൻറാക്കാം.

13. ഹെയർ ബാൻഡ്, ഹ്യൂജ് ഹെയർ ക്ലിപ്പ്, ക്യൂട്ട് ബക്കിൾ, സ്മാർട്ട് ഹെയർ പിൻ, ഹെയർ ബോ എന്നിവയും ഫാഷനബിൾ ലുക്കിന് ധാരാളമാണ്. പക്ഷ ഒരു കാര്യം ശ്രദ്ധിക്കണം. സ്വന്തം ഔട്ട്ഫിറ്റിന് യോജിച്ചതാവണം ആക്സസറീസ്.

14. ഔട്ട്ഫിറ്റിന്‍റെ സ്റ്റൈലിംഗിലും ആക്സസറീസിലും മാത്രമല്ല മേക്കപ്പിലും വേണം സ്മാർട്ട് ട്രിക്സ് അതുവഴി പേഴ്സണാലിറ്റിയെ ഹൈലൈറ്റ് ചെയ്യാം. സ്മോക്കി ഐ മേക്കപ്പ്, ഡസ്ക്കി ഐഷാഡോ, നാച്ചുറൽ ഷെയിഡ് ബ്ലഷ് ഓൺ, ചുണ്ടുകളിൽ ടച്ച് ചെയ്യാൻ ബോൾഡ് ഷെയ്ഡിലുള്ള മാറ്റ് ലിപ്സ്റ്റിക്ക് എന്നിവയൊക്കെ അതിൽ ഉൾപ്പെടാം.

15. ഡിഫറന്‍റ് ടൈപ്പിലുള്ള അട്രാക്ടീവ് നെയിൽ ആർട്ട് പരീക്ഷിക്കാം. നീണ്ട നഖങ്ങളിൽ പ്ലെയിൻ ബ്ലാക്ക്, വൈറ്റ് സിൽവർ ഗോൾഡൻ അല്ലെങ്കിൽ ബോൾഡ് ഷെയിഡുകളായ റെഡ്, പിങ്ക്, ഓറഞ്ച്, ബ്ലൂ എന്നീ നിറങ്ങളുടെ മാറ്റ് ഫിനിഷ് നെയിൽ പോളിഷ് നിങ്ങളെ ഫാഷൻ ഐക്കണാക്കും.

16. ഫാഷനബിൾ ലുക്കിന് ഔട്ട്ഫിറ്റിന് മാച്ചിംഗ് ആക്കുന്ന ആക്സസറീസിന് പകരം മാച്ചിംഗ് അല്ലാത്ത ഫുട്‍വിയർ അണിയാം. ഉദാ: ജീൻസിനൊപ്പം മോസ്ഡി, ഷോട്സിനൊപ്പം ഗ്ലേഡിയേറ്റർ സാൻഡിൽ ലെഗ്ഗിൻസിനൊപ്പം പെൻസിൽ ഹീൽ സാൻഡിൽ എന്നിവ ട്രൈ ചെയ്യാം. മിസ്ഡ് മാച്ചിന്‍റെ  ഈ കോംബിനേഷൻ നിങ്ങളെ കൂടുതൽ ആകർഷകയാക്കും.

17. റെഗുലർ വാച്ചിന് പുറമെ ബിഗ് സൈസ് സ്പോർട്ടി, ഗോൾഡൻ, സിൽവർ, മെറ്റൽ അല്ലെങ്കിൽ ജ്വല്ലഡ് വാച്ച് അണിഞ്ഞ് എല്ലാവരുടെയും ആകർഷണ കേന്ദ്രമാകാം. ജെൻറ്സ് വാച്ച് അണിയുന്നതും ഡിഫറന്‍റ്  ലുക്ക് നൽകും.

ഫേസ് ക്രീം തെരഞ്ഞെടുക്കുമ്പോൾ

മുഖത്ത് ആവശ്യത്തിലധികം ക്രീം പുരട്ടിയാലും ശരിയായ ഗ്ലോ കിട്ടണമെന്നില്ല. ചർമ്മത്തിന്‍റെ മികച്ച പരിപാലനത്തിന് ആവശ്യമനുസരിച്ച് ഫേസ്‌ക്രീം ഉപയോഗിക്കുന്നതാണ് നല്ലത്. 1-2 ആഴ്‌ചകൊണ്ട് മുഖത്ത് നല്ല ഗ്ലോ ലഭിക്കാൻ സഹായിക്കുമെന്നാണ് ഓരോ ഫേസ് ക്രീമും ഉയർത്തുന്ന വാദമെന്നാണ് ബ്യൂട്ടി എക്‌സ്‌പേർട്ട് മാനസി ഗുപ്‌ത പറയുന്നത്. എന്നാൽ ഉചിതമായ ഫേസ് ക്രീം പുരട്ടാതിരുന്നാൽ മുഖത്ത് തെളിച്ചമുണ്ടാകുന്നതിന് പകരം കൂടുതൽ നഷ്‌ടമേ ഉണ്ടാകൂ. പലതരം ചർമ്മങ്ങളുണ്ട്. സെൻസിറ്റീവ് സ്‌കിൻ, ഡ്രൈ സ്‌കിൻ, ഓയിലി സ്‌കിൻ, കോമ്പിനേഷൻ സ്‌കിൻ എന്നിങ്ങനെ.

ചർമ്മത്തിനിണങ്ങുന്ന ക്രീം

ചർമ്മം പോലെ തന്നെ പല ഘടകങ്ങൾകൊണ്ട് നിർമ്മിക്കപ്പെട്ടവയാണ് ഫേസ് ക്രീം. മോയിസ്‌ച്ചുറൈസർ ഫേസ് ക്രീം, ഗ്ലിസറിൻ ക്രീം, വിറ്റാമിൻ സി ഉള്ള ഫേസ് ക്രീം, ആന്‍റി ഓക്‌സിഡന്‍റ് അടങ്ങിയ ഫേസ് ക്രീം.. എന്നിങ്ങനെ പലതരം ഫേസ് ക്രീമുകൾ ലഭ്യമാണ്. ഇപ്പോൾ ഓട്ട്‌മീലും അമിനോ പെപ്‌റ്റായിഡ്‌സ് ഉള്ള ക്രീമും ഇപ്പോൾ ലഭിക്കുന്നുണ്ട്. സംവേദനക്ഷമതമേറിയ ചർമ്മത്തിന് മോയിസ്‌ചുറൈസർ ഫേസ് ക്രീം ഉപയോഗിക്കാം. ചർമ്മത്തിന്‍റെ ഇലാസ്‌തികത നിലനിർത്തി ആരോഗ്യമുള്ളതാക്കും. ഒപ്പം ചർമ്മം എപ്പോഴും ഫ്രഷുമാക്കും. ചർമ്മത്തിലുണ്ടാകുന്ന ചുളിവുകളെ കുറയ്‌ക്കുന്നതിന് ഇത് നല്ലതാണ്.

വരണ്ട ചർമ്മത്തിന് ഗ്ലിസറിൻ അടങ്ങിയ ഫേസ് ക്രീം ഏറെ ഫലവത്താണ്. ചർമ്മത്തിനുള്ളിൽ ബാഹ്യപാളി ഈർപ്പവും വരെ നല്ല ദൃഢതയും പകരും. സംവേദനക്ഷമമായ ചർമ്മത്തിന് ഇത് മികച്ചതാണ്. വിറ്റാമിനുകളും ആന്‍റി ഓക്‌സിഡൻറും ചർമ്മത്തെ ഹെൽത്തിയാക്കും.

മോയിസ്‌ച്ചുറൈസറും ഫൗണ്ടേഷനും

മുഖചർമ്മം വരണ്ടതും ഒപ്പം കുരുക്കളും ഉണ്ടെങ്കിൽ മോയിസ്‌ച്ചുറൈസിംഗ് ഫൗണ്ടേഷൻ അടങ്ങിയ ക്രീം ഉപയോഗിക്കാം. മുഖത്തെ പാടുകളും മറ്റും മറയ്‌ക്കുന്നതിന് ഇത് ഏറെ ഫലവത്താണ്. ചർമ്മത്തിന് പലവിധത്തിലാണ് ഈ ക്രീം ഫലം ചെയ്യുക. ചർമ്മത്തെ മൃദുലമാക്കും നല്ല തിളക്കവും ഈർപ്പവും നിലനിർത്തും. അതുപോലെ വെയിലിൽ നിന്നും ചർമ്മത്തെ പരിരക്ഷിക്കുകയും ചെയ്യും. മോയിസ്‌ചുറൈസറിന്‍റെയും ഫൗണ്ടേഷന്‍റെയും ഗുണങ്ങൾ ഇതിലടങ്ങിയിരിക്കുന്നു.

മോയിസ്‌ചുറൈസർ അടങ്ങിയ ഫൗണ്ടേഷൻ ക്രീം പുരട്ടി മേക്കപ്പ് ചെയ്യുക വഴി മുഖത്തിന് നല്ല തിളക്കം കൈവരും. മുഖത്ത് മേക്കപ്പ് ഏറെ സമയം നില നിർത്തുന്നതിന് ഇത് നല്ലതാണ്. പ്രൈമർ, മോയിസ്‌ചുറൈസർ, ഫൗണ്ടേഷൻ ട്രീറ്റ്‌മെന്‍റ്, കൺസീലർ, സൺസ്‌ക്രീൻ എന്നിങ്ങനെയുള്ള ഗുണങ്ങളടങ്ങിയതാണ് ഈ ക്രീം.

ബിബി ആന്‍റ് സിസി ക്രീം

ബിബി ക്രീം പുരട്ടുക വഴി ചർമ്മം മൃദുലമാകും. മാത്രവുമല്ല ചർമ്മത്തിന് ധാരാളം ഗുണങ്ങളും ലഭിക്കുന്നു. മുഖ ചർമ്മത്തിന്‍റെ നിറം മെച്ചപ്പെടുത്തുന്നതിന് സിസി ക്രീം ഉപയോഗിക്കാം. സിസി അഥവാ കളർ കറക്ഷൻ ക്രീം ചർമ്മത്തിന്‍റെ നിറത്തെ കൂടുതൽ തെളിച്ചമുള്ളതാക്കുന്നു. മുഖത്തെ എല്ലാവിധ പ്രശ്നങ്ങളെയും അകറ്റുന്നതിനും ചർമ്മ നിറം ഒരുപോലെയാക്കുന്നതിനും ഇത് മികച്ചതാണ്. മുഖത്ത് ധാരാളം കറുത്ത കുരുക്കളും മറ്റും ഉണ്ടെങ്കിൽ സിസി ക്രീം മികച്ചതാണ്. സ്‌കിൻ വളരെ ഡ്രൈ ആണെങ്കിൽ ഈ ക്രീം പുരട്ടുന്നതിന് മുമ്പായി മോയിസ്‌ച്ചുറൈസർ നിർബന്ധമായും പുരട്ടിയിരിക്കണം. മുഖത്തിന് സെമി മാറ്റ് ഫിനിഷും തിളക്കവും പകരുന്നതിന് സിസി ക്രീം നല്ലതാണ്. ബിബി ക്രീമിനെ അപേക്ഷിച്ച് സിസി ക്രീമിന്‍റെ ടെക്‌സ്‌ച്ചർ വളരെ ലൈറ്റായിരിക്കും. നല്ലൊരു ബേസ് ക്രീമായും ഉപയോഗിക്കാം. ചർമ്മത്തിന് ചുവന്ന തിണർപ്പുകൾ പോലെയുള്ള പ്രശ്നമുള്ളവർക്ക് സിസി ക്രീം മികച്ചതാണ്. ബിബി, സിസി ക്രീമും ചർമ്മത്തിൽ നന്നായി ബ്ലൻഡാകും. മുഖത്തിന് മൃദുലതയും തിളക്കവും നൽകും.

സൺസ്‌ക്രീൻ

സൺസ്‌ക്രീൻ 2 തരത്തിലുണ്ട്. 20 എസ്‌പിഎഫ് അടങ്ങിയ ക്രീമിൽ കെമിക്കൽ വളരെ കുറവായിരിക്കും. എസ്‌പിഎഫ് എത്രയധികം ഉണ്ടോ അത്രയധികം കെമിക്കലും ഉണ്ടാകും. ഇന്ത്യയിലുള്ള യുവി കിരണങ്ങൾ അത്ര അപകടകരമായ നിലയിലുള്ളതല്ല. അതിനാൽ കുറഞ്ഞ കെമിക്കൽ അടങ്ങിയ സൺസ്‌ക്രീൻ ഉപയോഗിക്കാം. ഭൂരിഭാഗം പേർക്കും 25 മുതൽ 30 എസ്‌പിഎഫ് ഉള്ള സൺസ്‌ക്രീൻ മതിയാകും. മുഖചർമ്മത്തിന്‍റെ പരിചരണത്തിന് നൈറ്റ് ക്രീം പ്രയോഗിക്കേണ്ടതും ആവശ്യമാണ്.

ഫേസ് സ്‌കിന്നിനുള്ള ഹെൽത്തി ടിപ്‌സ്

സ്‌കിന്നിൽ നിന്ന് ഫേസ് മേക്കപ്പ് നീക്കം ചെയ്യേണ്ടതാവശ്യമാണ്. മേക്കപ്പ് നീക്കം ചെയ്യുന്നതിന് മികച്ച മിൽക്ക് ക്ലൻസർ ഉപയോഗിക്കാം. മിൽക്ക് ക്ലൻസറിന് പകൽ മുഴുവനുമുള്ള അഴുക്കിനെ നീക്കം ചെയ്യാനാവും. അതിനുശേഷം മുഖം നന്നായി വാഷ് ചെയ്യാം.

ഫേസ് സ്‌കിന്നിന്‍റെ മികച്ച പരിചരണത്തിന് ആഴ്‌ചയിൽ 2 തവണ ചർമ്മം നന്നായി എക്‌സ്‌ഫോളിയേറ്റ് ചെയ്യണം. ചർമ്മ സുഷിരങ്ങളിൽ നിന്നും അഴുക്കിനെ നീക്കം ചെയ്യാനിത് സഹായിക്കും. അക്നെ, മുഖക്കുരു അഥവാ മുഖത്ത് നേരത്തെ മുതൽ മുഖക്കുരുവുണ്ടെങ്കിൽ വളരെ സൂക്ഷിച്ച് സ്‌ക്രബ്ബ് ചെയ്യാം.

മുഴുവൻ ദിവസത്തെ തളർച്ച, സ്‌ട്രസ്സ് എന്നിവ അണ്ടർ ഐയിൽ കാണാൻ പറ്റും. അതുകൊണ്ട് കണ്ണുകളുടെ പരിചരണത്തിന് പ്രത്യേക ശ്രദ്ധ നൽകണം. ബെസ്‌റ്റ് ക്വാളിറ്റിയിലുള്ള ഐ ക്രീം അല്ലെങ്കിൽ ജെൽകൊണ്ട് അണ്ടർ ഐ മസാജ് ചെയ്യാം. ഇതിന് പുറമെ ബദാം ഓയിൽ അല്ലെങ്കിൽ ഒലീവ് ഓയിൽ കൊണ്ട് മൃദുവായി കണ്ണുകൾക്ക് ചുറ്റും മസാജ് ചെയ്യാം.

മുഖം സുന്ദരമാക്കുന്നതിന് ലിപ് കെയർ ആവശ്യമാണ്. അതുകൊണ്ട് ദിവസവും രാത്രി കിടക്കുമ്പോൾ ചുണ്ടുകളിൽ ബദാം ഓയിൽ പുരട്ടി കിടക്കാം. ചുണ്ടുകൾക്ക് നല്ല പിങ്ക് നിറം ലഭിക്കും.

കോഫി ടേബിൾ

രശ്മി തന്‍റെ മുഖം കണ്ണാടിയിൽ നോക്കി കൊണ്ട് ഒരു നീണ്ട ശ്വാസമെടുത്ത് പതിയെ ഹാളിലേക്ക് ചെന്നിരുന്നു. തന്‍റെ മുടി ഒതുക്കി കെട്ടാനുള്ള ശ്രമവും ഇതിനിടയിൽ തുടർന്നു കൊണ്ട് പത്രം വായിക്കുകയായിരുന്ന വന്ദനയെ നോക്കി.

“ഞാനൊറ്റയ്ക്ക് ഒരാളെ പോയി കാണുക. അതും തീരെ പരിചയമില്ലാത്ത ഒരാളെ, എന്തോ എനിക്കിത് ശരിയാകുമെന്നു തോന്നുന്നില്ല. നീ കൂടെ ഉണ്ടായിരുന്നെങ്കിൽ…”

രശ്മി ഏറെ മടുപ്പോടെ വന്ദനയെ നോക്കി.

“പക്ഷേ വിവേക് അപരിചിതനൊന്നുമല്ലല്ലോ…”

വന്ദന ഏറെ ആത്മവിശ്വാസത്തോടെ പറഞ്ഞു. “നിനക്ക് വിവേകിനെ അടുത്തറിയുന്നതു പോലെ എനിക്കറിയില്ലല്ലോ.”

രശ്മി താൽപര്യമില്ലാത്തതു പോലെ പറഞ്ഞു.

“വിവേകുമായി ഫോണിൽ സംസാരിച്ചിട്ടുണ്ടല്ലോ. അതു ധാരാളം മതിയാകും” വന്ദന പറഞ്ഞു.

“ഫോണിലൂടെയുള്ള രണ്ടോ മൂന്നോ പ്രാവിശ്യത്തെ സംസാരം കൊണ്ട് എനിക്കൊരാളെ മനസ്സിലാക്കാൻ പറ്റില്ല.”

രശ്മിക്ക് വന്ദന പറഞ്ഞത് ബോധിച്ചില്ല. “വിവേകിനെ എന്തുകൊണ്ട് വീട്ടിലേക്ക് വിളിച്ചു കൂടാ. ഇതൊരുമാതിരി റെസ്റ്റോറന്‍റിലെ ടേബിളൊക്കെ ബുക്ക് ചെയ്ത്. അതും ഞാനൊറ്റയ്ക്ക് പോയി കാണണമെന്നൊക്കെ പറഞ്ഞാൽ ഇത് ശരിയാകുമെന്നെനിക്ക് തോന്നുന്നില്ല.” രശ്മി പോകാനില്ലെന്ന പോലെ മടി പിടിക്കുന്നു.

“അതു പറ്റില്ല. ഞാനീ ചെറിയ കാര്യമല്ലേ ആവശ്യപ്പെട്ടുള്ളൂ. ഇതിനു വേണ്ടി എനിക്ക് ലീവ് എടുത്ത് കൂടെ വരാനും പറ്റില്ല. ആകെ ഒരു മാസമേ ആയിട്ടുള്ളൂ ഈ പുതിയ ജോലിക്ക് ചേർന്നിട്ടെന്ന് അറിയാമല്ലോ?”

വന്ദന രശ്മിയെ എങ്ങിനെയെങ്കിലും പറഞ്ഞു വിടാനുള്ള ഒരുക്കത്തിൽ തന്നെ.

“ശരി… സമ്മതിച്ചു. അങ്ങിനെയാണെങ്കിൽ ഇത് മറ്റൊരു ദിവസത്തേക്ക് ആക്കിക്കൂടെ” രശ്മി സംശയം പ്രകടിപ്പിച്ചു.

“വിവേകിന്‍റെ തിരക്ക് അറിയാതെ പോകരുത്. ഇങ്ങനെയൊരു കോഫി ഡേറ്റ് ബുക്ക് ചെയ്യുന്നതിന്‍റെ സമയവും സാമ്പത്തികവുമായ കാര്യങ്ങൾ മനസ്സിലാക്കണ്ടേ. അങ്ങിനെയാണെങ്കിൽ ഇന്നലെ പറയണമായിരുന്നു. ഇതിപ്പോൾ പോകാൻ നേരത്ത് മാറ്റി വയ്ക്കണം എന്നു പറയാമോ. വേറൊരു എമർജൻസിയും ഇപ്പോഴില്ല. അതു മാത്രമല്ല ഫൈസ്റ്റാർ ഹോട്ടലിലെ ബുക്കിംഗ് ചാർജ് വെറുതെ കളയാൻ ഞാനൊരുക്കമല്ല.” വന്ദന വിടാൻ ഭാവമില്ലായിരുന്നു.

“എന്നെപ്പോലൊരു സാധാരണ വ്യക്‌തി ഫൈസ്റ്റാർ ഹോട്ടലിലോട്ട് വെറുതെയങ്ങ് കയറിച്ചെല്ലുക എന്ന് വച്ചാൽ” രശ്മിക്ക് ആകെയൊരു മുഷിപ്പ്.

“അതിനെന്താ നമുക്ക് ഒരു നല്ല ഡ്രസ്സൊക്കെ വാങ്ങി വരാം. ഓഫീസിൽ പോകുവാൻ എനിക്കിനിയും രണ്ട് മണിക്കൂറുണ്ട്.” വന്ദന രശ്മിയെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.

“പിന്നെ നമ്മുടെ മുറ്റത്ത് പണം കായ്ക്കുന്ന മരമാണല്ലോ പോകുന്ന വഴി കുറച്ച് പൊട്ടിച്ചൊണ്ടു പോകാം.” രശ്മി തർക്കത്തിനെന്ന പോലെ തമാശ കലർത്തി പറഞ്ഞു.

“ഇത്തിരി ഒരുങ്ങിപ്പോയാൽ ഒന്നും വരാനില്ല. നമുക്ക് നമ്മളോടു തന്നെ ഒരു സ്നേഹമുണ്ടാകണം. അതുപോലെ ആളുകളോട് സംസാരിക്കുന്നത് മാത്രമല്ല പുതിയ രീതികൾ ഉൾക്കൊണ്ട് വസ്ത്ര ധാരണത്തിൽ ശ്രദ്ധിക്കുന്നതും പ്രധാനപ്പെട്ടതാണ്.” വന്ദന പിടിച്ച പിടിയാലെ രശ്മിയെയും കൊണ്ട് ഷോപ്പിംഗിനായി ഇറങ്ങി.

അഞ്ച് വർഷം മുമ്പ് ഭർത്താവ് മരിച്ചതിനു ശേഷം അതിൽ നിന്നൊക്കെ കരകയറി ഒരു പരിധി വരെ ജീവിതത്തിലെ മറ്റു കാര്യങ്ങളിലേക്ക് ഇടപെടാൻ കഴിഞ്ഞതും ഒരു ജോലിയൊക്ക ചെയ്യാൻ തുടങ്ങിയതും വന്ദന കാരണമാണ്. അവളുടെ സന്തോഷത്തിന് കൂട്ടു നിൽക്കുക മാത്രമാണ് രശ്മി ചെയ്യുന്നത്.

“ഒന്നു വേഗം വന്നേ, എനിക്ക് ഇതുകഴിഞ്ഞ് ഓഫീസിൽ പോകണം.” വന്ദന തിരക്കു കൂട്ടി.

പറ്റിയൊരു ഡ്രസ്സ് നോക്കി കണ്ടുപിടിക്കുക പ്രയാസമേറിയ കാര്യം തന്നെയാണ്. എങ്കിലും കളർ കോമ്പിനേഷനും സ്റ്റൈലും മെറ്റീരിയലും നോക്കി എടുത്തണിഞ്ഞ് നോക്കിയ ശേഷം ഒരാറെണ്ണം തിരഞ്ഞെടുത്തു വച്ചു. അതിൽ നിന്നും രണ്ടെണ്ണം വാങ്ങാമെന്നു തീരുമാനമായി. പക്ഷേ രശ്മിക്ക് രണ്ടെണ്ണം വേണമെന്നില്ല.

“നമുക്ക് ലോട്ടറിയടിച്ചിട്ടൊന്നുമില്ലല്ലോ. ഒരെണ്ണം വാങ്ങിയാ മതി” വന്ദനയെ രണ്ടെണ്ണം വാങ്ങാമെന്നുള്ള തീരുമാനത്തിൽ നിന്നും രശ്മി പിന്തിരിപ്പിച്ചു.

“ശരി! എന്നാലേ ഇതിലൊരണ്ണം എടുത്തോ” വന്ദനയുടെ നിർദ്ദേശപ്രകാരം രശ്മി സെലക്ട് ചെയ്‌ത ഡ്രസ്സിൽ നിന്നും ഒന്നെടുത്തു. രണ്ടുപേരും തിരിച്ച് വീട്ടിലെത്തിയ ശേഷം വന്ദന ജോലിയ്ക്ക് പോകുവാനുള്ള തയ്യാറെടുപ്പ് തുടങ്ങി. രശ്മി തന്‍റെ മീറ്റിംഗിനെക്കുറിച്ച് തന്നെ ചിന്തിച്ചു കൊണ്ടിരുന്നു.

“വേഗം റെഡിയായിക്കേ… ഞാൻ ഓഫീസിൽ പോകുന്ന വഴി ഡ്രോപ്പ് ചെയ്യാം.”

വന്ദന തന്‍റെ തിരക്ക് രശ്മിയോട് വ്യക്‌തമാക്കുകയാണ്. രശ്മി പുതിയ ഡ്രസ്സണിഞ്ഞ് പോകാനായി ഒരുങ്ങി. മുടികൾ വിടർത്തിയിട്ട് അൽപം ലിപ്സ്റ്റിക്ക് ചുണ്ടുകളിലിട്ടു.

“ആഹാ ഇപ്പോ മുമ്പത്തെപ്പോലെ സുന്ദരിക്കുട്ടി ആയിട്ടുണ്ടല്ലോ” ഇതുപറഞ്ഞ് വന്ദന രശ്മിയെ തോളോട് ചേർത്ത് പിടിക്കുന്നു. രശ്മി കണ്ണുകൾ നിറയാതിരിക്കാൻ ചുണ്ടുകളമർത്തിപ്പിടിച്ചു. തന്‍റെ ഭർത്താവ് താനൊരുങ്ങിയിറങ്ങുന്ന സമയത്തൊ ഇങ്ങനെ പറയാറുണ്ടായിരുന്നത് രശ്മിയോർത്തു പോയി.

ഹോട്ടലിനുള്ളിൽ വളരെ വിശാലമായ റെസ്റ്റോറന്‍റ്. അലങ്കാര ച്ചെടികളും വിളക്കുകളും നിറഞ്ഞ അന്തരീക്ഷം. ഗസൽ മൂഡിലുള്ള പാട്ട് അകമ്പടിയെന്നോണമുണ്ട്. രശ്മി ബുക്കിംഗ് ടേബിളിനരികത്തേക്ക് ചെന്നു. വിവേക് അവിടെ നേരത്തെ വന്നിരിക്കുന്നുണ്ട്. വെയിറ്റർ രശ്മിയെ ടേബിളിനരികത്തേക്ക് അനുഗമിച്ചു. വിവേക് ചെറിയൊരു പുഞ്ചിരിയോടെ രശ്മിക്ക് ഹസ്തദാനം നൽകി. രശ്മിയുടെ പ്രതീക്ഷകളെ തെറ്റിക്കും വിധത്തിലായിരുന്നു വിവേകിന്‍റെ പ്രകൃതം.

നല്ല തിളങ്ങുന്ന കണ്ണുകൾ, കവിളുകൾ പുഞ്ചിരിക്കുമ്പോൾ ഒതുക്കത്തിൽ ചലിക്കുന്നു. പെൺകുട്ടികളെ ആകർഷിക്കുന്ന എന്തോ ഒന്ന് വിവേകിലുണ്ട് എന്ന് രശ്മിക്ക് തോന്നി.

“ഗുഡ് ഈവ്നിംഗ്. ഇരിക്കൂ. നിങ്ങളെക്കുറിച്ച് വന്ദന എപ്പോഴും പറയാറുണ്ട്.”

രശ്മിയുടെ ആകാംക്ഷയും ആശയക്കുഴപ്പവും വിവേക് ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കി കളഞ്ഞു.

അവർ സാധാരണപോലെ സംസാരിച്ചു തുടങ്ങി.

നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വന്ദന രാവിലെ വീട്ടിലെത്തി. രശ്മിയുടെ റൂമിലേക്ക് നുഴഞ്ഞു കയറിയ വന്ദന കുട്ടികളെപ്പോലെ പതുങ്ങി രശ്മി കിടക്കുന്ന കട്ടിലിനരികിലെത്തി.

“ഗുഡ് മോണിംഗ്…വാ…വാ”

വന്ദനയെ രശ്മി വരവേറ്റൂ.

“ആഹാ… എഴുന്നേറ്റു കിടക്കുകയായിരുന്നോ. എന്താ ഇങ്ങനെ ആലോചിച്ചു കിടക്കുന്നേ?”

വന്ദനയുടെ ചോദ്യം.

“ഞാനിങ്ങനെ ഓരോന്നോരോന്നായി ആലോചിക്കുകയായിരുന്നു.” രശ്മിയുടെ മറുപടി.

“അതു ശരി, അപ്പോ മീറ്റിംഗ് എങ്ങിനെയുണ്ടായിരുന്നു.” വന്ദന ആകാംക്ഷയോടെ

“ഗുഡ്… അല്ല, പെർഫെക്ട്. വിവേക് നല്ലൊരാളാണ്” രശ്മി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.

“അതെനിക്കറിയാം” വന്ദന പുഞ്ചിരിക്കുന്നു.

“വിവേകിന്‍റെ ഓഫീസും ഞാനിപ്പോൾ പോകുന്ന പുതിയ ഓഫീസും അടുത്തടുത്താണ്.”

വന്ദന ഇതു പറഞ്ഞതും രശ്മി ഇടം കണ്ണോടെ വന്ദനയെ നോക്കി പുഞ്ചിരിച്ചു.

“അതല്ല… വിവേകിനെക്കുറിച്ച് മൊത്തത്തിലുളള അഭിപ്രായം” വന്ദന വീണ്ടും രശ്മിയോട് ചോദിച്ചു.

“ഇതിലിപ്പോ എന്തു പറയാനാ… വിവേകിനെ എനിക്കിഷ്ടമായി. വളരെ നല്ല പയ്യൻ. നിനക്ക് നന്നായി ചേരും. നിങ്ങളുടെ ഭാവി ജീവിതത്തിന് എന്‍റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും.” വന്ദന ഇതു കേട്ടപാടെ രശ്മിയെ ചേർത്ത് കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്നു.

“അല്ലെങ്കിലും എനിക്കറിയാം അമ്മയാണ് ഈ ലോകത്തിലെ ബെസ്റ്റ് അമ്മ. എന്‍റെ സോ സ്വീറ്റ് പുന്നാരമ്മ.”

വന്ദന ഇതുപറഞ്ഞു കൊണ്ട് രശ്മിയെ വീണ്ടും കെട്ടിപ്പിടിക്കുന്നു. അവർ അമ്മയും മകളും ചേർന്നുള്ള ചിരി മുറിയിലാകെ മണിക്കിലുക്കം പോലെ നിറഞ്ഞു.

സെക്സ് ആന്‍റ് ഫുഡ്

സെക്‌സ്… പങ്കാളിയുമായി ഇന്‍റിമസിയുള്ള റിലേഷൻഷിപ്പുണ്ടെങ്കിൽ കൂടുതൽ ഊർജ്ജം മനസ്സിലും ശരീരത്തിലും ലഭിക്കും. ചിലപ്പോഴെങ്കിലും ലൈംഗികത ബോറടിപ്പിക്കുകയോ, അനിഷ്ടം ഉണ്ടാക്കുകയോ ചെയ്യാം. ഇതൊന്നും വേണ്ട, വയ്യ എന്ന തോന്നലൊക്കെ ഉണ്ടാക്കുന്നുണ്ടെങ്കിൽ മനസ്സിലാക്കാം, അതിനു പിന്നിൽ വെറും തോന്നലല്ല, അനാരോഗ്യമോ ആഹാരമോ ആണ് വില്ലൻ എന്ന്. ശരാശരിയായ ലൈംഗികതയ്ക്കു പോലും ആരോഗ്യമുള്ള ശരീരം ആവശ്യമാണ്. പോഷക മടങ്ങിയ ആഹാരവും വ്യായാമവും ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്കും സ്വന്തമാവും മികച്ച സെക്‌സ് ലൈഫ്.

ഹെൽത്തി ഡയറ്റ് മാത്രം പോര…

ആരോഗ്യമുള്ള ശരീരത്തിന് പോഷക ഭക്ഷണം അനിവാര്യമാണെന്നറിയാമല്ലോ. ഇങ്ങനെ എന്തെങ്കിലും ഒക്കെ കഴിച്ച് നല്ല ആരോഗ്യമുള്ള ശരീരം ഉണ്ടായാലും ചിലപ്പോൾ സെക്സ് ഡ്രൈവ് തോന്നാത്ത സന്ദർഭങ്ങളുണ്ടാകാം. ലൈംഗിക ഉത്തേജക മരുന്നുകൾ ഒന്നും വേണ്ട, സെക്‌സ് ഡ്രൈവ് വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ മനസ്സിലാക്കി കഴിക്കുക. വലിയ മാറ്റം ഉണ്ടാകും. അതേസമയം ചില ഭക്ഷണങ്ങളും ഡ്രിങ്കുകളും സെക്‌സ് ഡ്രൈവ് കുറയ്ക്കുകയും ചെയ്യും. അവ ഏതൊക്കെയെന്നു നോക്കാം.

മധുരക്കിഴങ്ങ്

പേരു സൂചിപ്പിക്കും പോലെ തന്നെ ഇവൻ മധുരം തരുന്നവൻ ആണ്. മധുരക്കിഴങ്ങിൽ പൊട്ടാസ്യം ധാരാളമുണ്ട്. ഉയർന്ന രക്‌തസമ്മർദ്ദം കുറയ്ക്കാൻ മധുരക്കിഴങ്ങിന് കഴിയും. രക്‌തസമ്മർദ്ദം കൂടിയാൽ ഉദ്ധാരണശേഷി കുറയുമെന്നോർക്കുക. ബീറ്റാ കരോട്ടിനും വിറ്റാമിൻ എ യും ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് വന്ധ്യതാ പ്രശ്നങ്ങൾക്കും ചിലപ്പോൾ പരിഹാരമായേക്കാം.

തണ്ണിമത്തൻ

വേനൽക്കാലത്ത് മാത്രം കഴിക്കാൻ ആളുകൾ തെരഞ്ഞെടുക്കുന്ന തണ്ണിമത്തനെ അങ്ങനെ വെറുമൊരു വേനൽക്കാല പഴം ആയി നിസാരവൽക്കരിക്കല്ലേ. ഫൈറ്റോ ന്യൂട്രിയന്‍റസ് ധാരാളമുള്ള തണ്ണിമത്തൻ നല്ലൊന്നാന്തരം സെക്‌സ് ബൂസ്റ്റർ ആണ്. ലൈകോപെൻ, സിട്രുലിൻ, ബീറ്റാകരോട്ടിൻ തുടങ്ങിയ ഘടകങ്ങൾ രക്‌തധമനികളെ റിലാക്‌സ് ചെയ്യിക്കാൻ കഴിവുള്ള ഇനം പഴവർഗ്ഗമാണ്. അതിനാൽ തണ്ണിമത്തൻ ആണ് ഏറ്റവും നല്ല സെക്ഷ്വൽ സ്‌റ്റാർ എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. തണ്ണിമത്തന്‍റെ പേര് സൂചിപ്പിക്കും പോലെ 92 ശതമാനവും തണ്ണി ആണ്. ബാക്കി 8 ശതമാനം ഫൈറ്റോ ന്യൂട്രിയന്‍റുകളാണ്. രക്തചംക്രമണം വർദ്ധിപ്പിക്കാൻ ഇവയ്ക്കു കഴിയുന്നതിനാൽ പുരുഷന്മാരിൽ ഉദ്ധാരണത്തിനും സ്ത്രീകളിൽ ക്ലിറ്റോറൽ ഉത്തേജനത്തിനും സഹായിക്കുന്നു.

അവാക്കാഡോ 

വിറ്റാമിൻ ഇ ധാരാളമുള്ള സൂപ്പർ ഫുഡ് ആണ് അവാക്കാഡോ. ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങൾക്കു പുറമേ, പൊട്ടാസ്യം, വിറ്റാമിൻ ബി6 തുടങ്ങിയവ ധാരാളമടങ്ങിയിരിക്കുന്നു. ഹൃദയരോഗങ്ങൾക്ക് മോചനം നൽകാൻ കഴിവുള്ളതെന്നു വിശ്വസിക്കപ്പെടുന്ന അവാക്കാഡോ എന്തായാലും നല്ല രക്‌തയോട്ടം സമ്മാനിക്കും. ഹൃദയാരോഗ്യത്തിന് മികച്ച മോണോസാച്ചുറേറ്റഡ് ഫാറ്റ് അവാക്കാഡോയിലുണ്ട്. നല്ല സെക്‌സ് ലൈഫിനും ഹൃദയത്തിന്‍റെ പ്രവർത്തനത്തിനും മികച്ച പിന്തുണ നൽകാൻ കഴിയും. ഹൃദയരോഗങ്ങളുള്ളവർക്ക് ഉദ്ധാരണ പ്രശ്ങ്ങൾക്ക് സാധ്യത കൂടുതലാണ്.

തക്കാളി

ലവ് ഫീൽ വർദ്ധിപ്പിക്കാൻ കഴിവുള്ള ഭക്ഷണങ്ങളിൽ മറ്റൊരു പ്രധാനപ്പെട്ട പച്ചക്കറിയാണ് തക്കാളി. ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. സെക്സ് ഫീൽ ഉണ്ടാക്കാൻ സഹായിക്കുന്ന ഈസ്ട്രജൻ, പ്രൊജെസ്ട്രോൺ തുടങ്ങിയ ഹോർമോണുകൾ വർദ്ധിപ്പിക്കാൻ കഴിവുണ്ട്. സവാള, വെളുത്തുള്ളി, ഏത്തപ്പഴം, അസ്പരാഗസ്, പാഷൻ ഫ്രൂട്ട് ഇങ്ങനെ പ്രകൃതിയിൽ ലഭ്യമായ മിക്ക വിഭവങ്ങൾക്കും ഈ ശക്‌തിയുണ്ട്. ദിവസവും ഏത്തപ്പഴം കഴിക്കുന്നവരിൽ നെർവുകളും മസിലുകളും സ്ട്രോങ്ങായിരിക്കും. പൊട്ടാസ്യം, കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ സെക്‌സ് ഡ്രൈവ് വർദ്ധിപ്പിക്കും.

മദ്യം, റെഡ്മീറ്റ് വേണ്ട

സെക്‌സി മൂഡ് വർദ്ധിപ്പിക്കുന്ന ഭക്ഷണം പോലെ തന്നെ ഉള്ള ഫീൽ നഷ്‌ടപ്പെടുത്തുന്നവയും ഉണ്ട്. അതിൽ ഏറ്റവും പ്രധാനം ആൽക്കഹോൾ തന്നെയാണ്. ഒരു ഗ്ലാസ് വൈൻ കഴിക്കുമ്പോൾ റിലാക്സ് തോന്നാം. അതുകൊണ്ടാണ് ബാറിലും മറ്റും ഒരു പരിചയവുമില്ലാത്തവരോട് സംസാരിക്കാനൊക്കെ തോന്നുന്നത്. പക്ഷേ യഥാർത്ഥത്തിൽ മദ്യം സെക്‌സ് ലൈഫിനെ കൊല്ലുന്ന സംഗതിയാണ്. പരിധിവിട്ട മദ്യപാനം ലൈംഗികശേഷി കുറയ്ക്കും. റെഡ്മീറ്റ് പതിവായി കഴിച്ചാലും ലൈംഗികാസക്‌തി കുറഞ്ഞേക്കാം. അത് മറ്റു രോഗബാധകൾക്ക് സാധ്യത കൂട്ടാനിടയുണ്ട്. എന്നാൽ മീറ്റ് കൂടുതൽ കഴിക്കുന്നവരുടെ ശാരീരിക സ്രവത്തിനും വിയർപ്പിനും ദുർഗന്ധം ഉണ്ടാകാൻ സാധ്യത കൂടുതലായതിനാൽ പങ്കാളിക്ക് അവരോടുള്ള ആകർഷണം കുറയാനും വഴിയുണ്ട്.

യോഗ, എയ്റോബിക്സ്

സെക്‌സ് ഡ്രൈവ് കുറഞ്ഞാൽ അതു വർദ്ധിപ്പിക്കാനുള്ള നല്ല മാർഗ്ഗമാണ് ദിവസവും വ്യായാമം ചെയ്യുന്നത്. പതിവായി യോഗയും എയ്റോബിക്സും ചെയ്താൽ ഇറക്ടൈൽ ഡിസ്ഫംഗ്ഷൻ അഥവാ ഉദ്ധാരണക്കുറവ് എന്ന അവസ്‌ഥ ഉണ്ടാകില്ലത്രേ. നടത്തവും പുഷ്അപ്പും, സിറ്റ്അപ്പ്സും ചെയ്‌താലും മികച്ച സെക്സ് എനർജി ലഭിക്കും.

വരൂ, കോഫി കുടിച്ചാലോ

പൊതുവെ ജോലി ചെയ്ത് ക്ഷീണിക്കുന്നവർക്ക് ഒരു റിഫ്രഷ്മെന്‍റ് ആവശ്യമല്ലേ. അതിനായി മിക്കവരും ആദ്യം എന്താവും ചെയ്യുക? കടുപ്പത്തിലോ ലൈറ്റാക്കിയോ ഒരു ചായ കുടിക്കും, അല്ലെങ്കിൽ ഒരു ചൂടൻ കോഫി അതുമല്ലെങ്കിൽ ഹെൽത്ത് കോൺഷ്യസായിട്ടുള്ളവർ ഗ്രീൻ ടീയോ ഫ്രഷ് ഫ്രൂട്ട് ജ്യൂസോ കുടിച്ച് ക്ഷീണമകറ്റും.

ഓപ്ഷനുകൾ നിരവധിയുണ്ടെങ്കിലും ഭൂരിഭാഗംപ്പേരുടെയും ഇഷ്ട ചോയിസ് കോഫി തന്നെയായിരിക്കും. സന്തോഷം നൽകുന്ന മദിപ്പിക്കുന്ന സുഗന്ധം! അത് കോഫിയ്‌ക്കല്ലാതെ മറ്റെന്തിനാണ് ഉള്ളത്! എക്സ്പ്രസ്സോ, ലോട്ടെ, കാപ്പുച്ചിനോ, ഫ്ളാറ്റ് വൈറ്റ്, മോചാ കോഫി എന്നിങ്ങനെ കോഫിയിൽ വെറൈറ്റി ടേസ്റ്റുകളുണ്ട്. എന്നാലും ഇന്ത്യക്കാർക്ക് പൊതുവെ പാലൊഴിച്ച് തയ്യാറാക്കുന്ന കോഫിയോടാണ് പ്രിയം കൂടുതൽ.

പണ്ടൊക്കെ കാപ്പി കുടിക്കുന്നവരുടെ എണ്ണം കുറവായിരുന്നു. പക്ഷേ ഇപ്പോൾ കഥ മാറി. കാപ്പി കുടിക്കുന്നത് സ്വാദിനു മാത്രമല്ല ആരോഗ്യത്തിനും നല്ലതാണെന്ന തിരിച്ചറിവ് കൂടുതൽ കോഫി പ്രേമികളെ ഉണ്ടാക്കുന്നുണ്ട്. ഇതാ കാപ്പിയുടെ കിടിലൻ കഥകൾ കേൾക്കാം.

ഓർമ്മശക്‌തി വർദ്ധിപ്പിക്കുന്നു

കാപ്പി കുടിക്കുന്നത് ഓർമ്മശക്‌തി വർദ്ധിപ്പിക്കും. കാപ്പി കുടിയുടെ പ്രയോജനം ഏറ്റവും കൂടുതൽ ലഭിക്കുന്നത് തലച്ചോറിനാണ്. തലച്ചോറിന് ആരോഗ്യം നൽകി, ഓർമ്മശക്‌തി വർദ്ധിപ്പിക്കുന്നതിനു പുറമേ തലവേദന കുറയ്‌ക്കും. രക്‌തസഞ്ചാരം വർദ്ധിപ്പിക്കും. ക്ഷീണം അകറ്റും.

ചർമ്മത്തിന് ഗുണം

ചർമ്മത്തിന്‍റെ ആരോഗ്യത്തിനും കാപ്പികുടി നല്ലതാണ്. കാപ്പിയിലടങ്ങിയ ആന്‍റി ഓക്‌സിഡന്‍റുകൾ ശരീരത്തിലെ ചുളിവുകൾ അകറ്റുന്നു. ആന്‍റി ഓക്‌സിഡന്‍റുകൾ ശരീരത്തിനുള്ള പ്രകൃതിദത്തമായ കവചമാണ്. രക്‌തചംക്രമണം വർദ്ധിപ്പിച്ച് കൺതടങ്ങളിലെ കറുപ്പ് മാറാൻ കഫീൻ എന്ന ഘടകം സഹായിക്കും.

ക്ഷീണം അകറ്റുന്നു

ജോലികൾ ചെയ്യുമ്പോൾ ഇടയ്‌ക്കിടെ ക്ഷീണം അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ക്ഷീണം തോന്നുമ്പോൾ ഒരു കോഫി കുടിച്ചുനോക്കൂ. ഒരു പഠനമനുസരിച്ച് 400 മി.ഗ്രാം കഫീൻ ശരീരത്തിൽ ഉണ്ടെങ്കിൽ സഹന ശക്‌തി കൂടുമെന്നാണ്.

കരൾരോഗങ്ങൾ കുറയ്‌ക്കും

എണ്ണയും മസാലയും ചേർന്ന ഭക്ഷണ സാധനങ്ങൾ അമിതമായി കഴിക്കുമ്പോഴും മദ്യപാനം വർദ്ധിക്കുമ്പോഴും കരൾ പണിതരും. എന്നാൽ നിത്യവും കാപ്പി കുടിക്കുമ്പോൾ കരളിന്‍റെ പ്രവർത്തനം കാര്യക്ഷമമാകുന്നു.

അമിതവണ്ണം കുറയുന്നു

വണ്ണം കൂടിയാൽ ആകെ വിഷമം തന്നെയാണ്. എങ്കിൽ പിന്നെ കാപ്പിയും ഒന്നു പരീക്ഷിക്കാം. കഫീൻ തന്നെയാണ് ഇവിടെയും ഗുണം ചെയ്യുന്നത്. ശരീരത്തിലെ നീർക്കെട്ടിനെ കുറയ്‌ക്കുന്നു. അമിതവണ്ണമുള്ളവർ ദിവസവും ബ്ലാക്ക് കോഫി കുടിക്കുക.

മുഖത്തിന് തിളക്കം

തിളങ്ങുന്ന ചർമ്മം ലഭിക്കുന്നതിനും കാപ്പി സഹായിക്കുമത്രേ! കോഫിയിൽ, ശരീരകോശങ്ങളെ റിപ്പയർ ചെയ്യാൻ സഹായിക്കുന്ന ഘടകങ്ങളുള്ളതിനാൽ കോശങ്ങൾ പുനരുജ്‌ജീവിപ്പിക്കപ്പെടുന്നു. ചർമ്മത്തിന്‍റെ ഈർപ്പം നിലനിർത്തുകയും ചെയ്യും.

മാനസിക ശക്‌തി

കാപ്പി കുടിക്കുമ്പോൾ ക്ഷീണം അകലുന്നതിനൊപ്പം “സൈക്കോ ആക്‌ടീവ്” ആക്കുകയും ചെയ്യുന്നു. അതായത് നല്ല മൂഡ് സൃഷ്ടിക്കുന്നു എന്നർത്ഥം.

വയറിനും നല്ലത്

ഡൈ യൂറേറ്റിക് ഡ്രിങ്ക് ആണ് കോഫി. മൂത്രം നന്നായി പോകും. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളി വയറിനെ ശുദ്ധീകരിക്കുന്നു.

ഗ്രീൻ കോഫി

ദിവസവും ഒഴിഞ്ഞ വയറ്റിൽ ഇത് കഴിക്കുകയാണെങ്കിൽ നിങ്ങളുടെ ഭാരം എളുപ്പത്തിൽ കുറയ്ക്കാം. വെറുംവയറ്റിൽ ചായയോ കാപ്പിയോ കുടിക്കുന്നത് അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാൽ ഗ്രീൻ കോഫിയ്ക്ക് ആ പ്രശ്നം ഉണ്ടാകില്ല.

  • നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കാൻ പ്രത്യേക ഭക്ഷണക്രമം പിന്തുടരാൻ താൽപ്പര്യമില്ലെങ്കിൽ, നിങ്ങൾ ഗ്രീൻ കോഫി കഴിക്കാം.
  • ഇത് കഴിച്ചാൽ ഒരു മാസത്തിനുള്ളിൽ 2 കിലോയെങ്കിലും ശരീരഭാരം കുറയും.
  • ഇത് കഴിക്കുകയാണെങ്കിൽ, അതിൽ അടങ്ങിയിരിക്കുന്ന ക്ലോറോജെനിക് ആസിഡ് നിങ്ങളുടെ ദഹന നാളത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. ഇതുമൂലം കൊഴുപ്പ് പെട്ടെന്ന് പുറന്തള്ളപ്പെടുന്നു.
  • ഇതിലടങ്ങിയിരിക്കുന്ന ക്ലോറോജെനിക് ആസിഡ് നിങ്ങളുടെ മാനസികാവസ്ഥയെ മികച്ചതാക്കുന്നു. പ്രായമായവർക്ക് പ്രത്യേകിച്ചും പ്രയോജനകരമാണ്.

ചർമ്മ സൗന്ദര്യത്തിന് ഫേസ് മാസ്ക്

വരണ്ട ചർമ്മം ഇല്ലാതാക്കാൻ മിക്കവരും പലതരം മാസ്കുകൾ പരീക്ഷിച്ചു നോക്കാറുണ്ട്. എന്നാൽ അതിന്‍റെ ഫലം കുറിച്ച് നേരമെ നീണ്ടു നിൽക്കൂ. ചർമ്മത്തിന് ദീർഘകാലം ഈർപ്പവും സ്നിഗ്ദ്ധതയും പകരുന്ന ചില ഹോം നാച്ചുറൽ മാസ്കുകൾ.

സ്ട്രോബറി ഫേസ് മാസ്ക്

ചർമ്മം മൃദുലമാകുക മാത്രമല്ല മറിച്ച് തിളക്കമുള്ളതായി കാണപ്പെടാനും സ്ട്രോബറി മികച്ചതാണ്. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി വരൾച്ചയെ അകറ്റും. ഇത് ഉപയോഗിക്കുക വഴി ചർമ്മത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന ഡെഡ് സെൽസിനെ നീക്കം ചെയ്യും. സ്ട്രോബറി ഫേസ് മാസ്ക് തയ്യാറാക്കാൻ 2-3 സ്പൂൺ സ്ട്രോബറി പൾപ്പ് എടുത്തതിൽ ഒരു സ്പൂൺ തേൻ, ഒരു സ്പൂൺ ഓട്സ് ചേർത്ത് പേസ്റ്റ് തയ്യാറാക്കി മുഖത്ത് അപ്ലൈ ചെയ്യാം. 20 മിനിറ്റിനു ശേഷം മുഖം തണുത്ത വെള്ളമുപയോഗിച്ച് കഴുകുക. ആഴ്ചയിൽ മാസ്ക് 2 തവണ അപ്ലൈ ചെയ്യുക.

പപ്പായ ഫേസ് മാസ്ക്

ആരോഗ്യത്തിനും അഴകിനും പപ്പായ മികച്ചതാണ്. ഇതിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യുന്നതിന് അഴക് നിലനിർത്തുന്നതിനും മികച്ചതാണ്. ചർമ്മത്തിലുള്ള ഡെഡ് സെല്ലുകളെയും പാടുകളെയും നീക്കം ചെയ്യാനിത് സഹായിക്കും.പപ്പായ മാസ്കിനായി ഒരു കപ്പ് പപ്പായ പൾപ്പെടുക്കുക. ഇതിൽ ഒരു സ്പൂൺ തേൻ,ഒരു സ്പൂൺ നാരങ്ങാനീര് ചേർക്കുക. ഇത് മുഖത്ത് അപ്ലൈ ചെയ്യാം. 10 മിനിറ്റിനു ശേഷം മുഖം കഴുകാം. ആഴ്ചയിൽ 2 തവണ ഈ മാസ്കിടാം.

ബനാന – സാൻഡൽ ഫേസ് മാസ്ക്

ബനാന ഫേസ് മാസ്ക് ചർമ്മം വരളുന്നത് തടയാൻ മികച്ചതാണ്. ചർമ്മത്തിനിത് തിളക്കവും പകരും. അതുപോലെ ചുളിവുകളും അകറ്റും. ചർമ്മത്തിന് മുറുക്കവും ലഭിക്കാനിത് സഹായിക്കും.ബനാന ഫേസ് മാസ്ക് തയ്യാറാക്കാനായി നല്ലവണ്ണം പഴുത്ത പഴം നന്നായി ഉടച്ചെടുക്കുക. അതിൽ ഒരു സ്പൂൺ തേൻ,ഒരു സ്പൂൺ ഒലീവ് ഓയിൽ,അര സ്പൂൺ സാൻഡൽ പൗഡർ ചേർത്ത് പായ്ക്ക് തയ്യാറാക്കുക. ഈ മാസ്ക് മുഖത്ത് അപ്ലൈ ചെയ്യുക. ഉണങ്ങിയ ശേഷം ഇളം ചൂട് വെള്ളം കൊണ്ട് വാഷ് ചെയ്യാം.

അലോവേര ഫേസ് മാസ്ക്

ശരീരത്തിനും ചർമ്മത്തിനും ഗുണമേകുന്നതും ധാരാളം ഔഷധഗുണമുള്ളതുമായഒന്നാണ് അലോവേര അഥവാ കറ്റാർ വാഴ. ഇതിൽ അടങ്ങിയിരിക്കുന്നആന്‍റി ഓക്സിഡന്‍റ് മുഖത്തുണ്ടാകുന്ന പ്രശ്നങ്ങളെ അകറ്റും. അലോവേര ഉപയോഗിക്കുക വഴി മുഖത്ത് ഈർപ്പം ഉണ്ടാകും. ഒപ്പം പോഷണവും ലഭിക്കും. ഇതു കൊണ്ടുള്ള മാസ്ക് തയ്യാറാക്കുന്നതിന് കറ്റാർവാഴയുടെ ജെൽ ആവശ്യമാണ്. കറ്റാർവാഴ ജെല്ലിൽ കുക്കുംബർ ജ്യൂസ് ചേർത്ത് മുഖത്ത് അപ്ലൈ ചെയ്യുക.അൽപ്പ സമയം കഴിഞ്ഞ് മുഖം കഴുകാം. ചർമ്മത്തിന്‍റെ വരൾച്ചയകലും ഒപ്പം ചർമ്മത്തിനത് ഗ്ലോ പകരും.

അവോക്കാഡോ ഫേസ് മാസ്ക്

പഴങ്ങൾ കഴിക്കുന്നത് ആരോഗ്യപ്രദം തന്നെയാണ്. പഴങ്ങൾ കഴിക്കുക വഴി ആരോഗ്യം മികച്ചതായും മുഖത്ത് നല്ല തിളക്കവുമുണ്ടാകും. പോഷകമൂല്യം നിറഞ്ഞതാണ് അവോക്കാഡോ. അത് ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്തും. ഡ്രൈ,ഡാമേജ് ആയ ചർമ്മത്തെ നീക്കി ചർമ്മത്തിന് ഇത് മൃദുത്വം പകരും. അവോക്കാഡോ ഫേസ് മാസ്ക് തയ്യാറാക്കാൻ 2 സ്പൂൺ നന്നായി ഉടച്ച അവോക്കാഡോയിൽ ഒരു സ്പൂൺ തേൻ ഒരു സ്പൂൺ റോസ് വാട്ടർ ചേർത്ത് മിക്‌സ് ചെയ്യണം മുഖം വൃത്തിയാക്കിയ ശേഷം ഈ മാസ്ക് അപ്ലൈ ചെയ്യാം. 10 മിനിറ്റിന് ശേഷം ഇളം ചൂട് വെള്ളം കൊണ്ട് മുഖം കഴുകാം.

വീട്ടു ചെലവിൽ നിന്ന് സമ്പാദ്യം

ദൈനംദിന ചെലവഴിക്കുന്ന ശീലങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതിലൂടെ സ്ത്രീകൾക്ക് അവരുടെ സമ്പാദ്യം വിജയകരമായി കെട്ടിപ്പടുക്കാനും അവരുടെ സാമ്പത്തിക കാര്യങ്ങളിൽ മികച്ച നിയന്ത്രണം പാലിക്കാനും കഴിയും. സാമ്പത്തിക സ്വാതന്ത്ര്യം നേടാനും സ്വന്തം ഭാവി സുരക്ഷിതമാക്കാനും സ്ത്രീകൾക്കുള്ള കഴിവാണ് ചെലവിൽ നിന്നും ഒരു പണം മിച്ചംപിടിക്കുകയെന്നത്. ദൈനംദിന ചെലവുകളിൽ നിന്ന് ചെറിയ സമ്പാദ്യം ഉണ്ടാക്കാൻ സഹായിക്കുന്നതിന് വൈവിധ്യമാർന്ന ചില വഴികളെക്കുറിച്ച് പരിചയപെടാം,

ബജറ്റിംഗും ആസൂത്രണവും

  • പ്രതിമാസ ബജറ്റ് ഉണ്ടാക്കി അതിൽ ഉറച്ചുനിൽക്കുക.
  • വിവേചനാധികാര ചെലവുകൾക്ക് മുമ്പ് അവശ്യ ചെലവുകൾക്ക് മുൻഗണന നൽകുക.
  • ചെലവുകൾ ട്രാക്ക് ചെയ്യുന്നതിനും സമ്പാദ്യത്തിന് സാധ്യതയുള്ള മേഖലകൾ തിരിച്ചറിയുന്നതിനും ഡിജിറ്റൽ ടൂളുകളും ആപ്പുകളും ഉപയോഗിക്കുക.
  • ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുന്നതിനും പലചരക്ക് ബില്ലുകൾ ലാഭിക്കുന്നതിനും മുൻകൂട്ടി ഭക്ഷണം ആസൂത്രണം ചെയ്യുക.
  • പുറത്ത് ഭക്ഷണം കഴിക്കുന്നതിനേക്കാൾ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം പരമാവധി കഴിക്കാൻ ശ്രമിക്കാം.
  • വിലകൂടിയ പ്രോട്ടീൻ ഭക്ഷണത്തിനുള്ള ചെലവ് കുറയ്ക്കുന്നതിനായി മാംസാഹാര രഹിത ദിനങ്ങൾ ഉൾപ്പെടുത്തുക.

അവശ്യവസ്തുക്കളിൽ ലാഭം

  • കിഴിവുകൾ പ്രയോജനപ്പെടുത്തുന്നതിനും ഓരോ യൂണിറ്റ് ചെലവ് കുറയ്ക്കുന്നതിനും പലചരക്ക് സാധനങ്ങൾ മൊത്തത്തിൽ വാങ്ങുക.
  • ദൈനംദിന ഇനങ്ങളിൽ ലാഭിക്കാൻ ഡീലുകളും കൂപ്പണുകളും നോക്കുക.
  • ഒരു വാങ്ങൽ നടത്തുന്നതിന് മുമ്പ് വിവിധ സ്റ്റോറുകളിലെ വിലകൾ താരതമ്യം ചെയ്യുക.
  • ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിനുള്ള വഴികൾ തിരിച്ചറിയാൻ യൂട്ടിലിറ്റി ബില്ലുകൾ പതിവായി വിലയിരുത്തുക.
  • ഉപയോഗത്തിലില്ലാത്തപ്പോൾ ഇലക്ട്രോണിക് ഉപകരണങ്ങൾ അൺപ്ലഗ് ചെയ്യുക.
  • ഊർജ്ജ സംരക്ഷണ ബൾബുകൾ സ്ഥാപിക്കുക.
  • സാധ്യമാകുമ്പോഴെല്ലാം പകൽ സമയത്ത് സ്വാഭാവിക വെളിച്ചം ഉപയോഗിക്കുക.
  • അനാവശ്യ ചെലവുകൾ ഇല്ലാതാക്കാൻ അനാവശ്യ സബ്‌സ്‌ക്രിപ്ഷനുകളോ അംഗത്വങ്ങളോ റദ്ദാക്കുക.

പണം ലാഭിക്കുന്ന ശീലങ്ങൾ

  • അത്യാവശ്യമല്ലാത്ത സാധനങ്ങൾ വാങ്ങുന്നതിന് മുമ്പ് 24 മണിക്കൂർ കാത്തിരിപ്പ് കാലയളവ് നടപ്പിലാക്കിക്കൊണ്ട് എക്സൈറ്റിംഗ് പർച്ചെയ്‌സിംഗ് ഒഴിവാക്കുക.
  • ഉപയോഗിക്കാത്ത ഇനങ്ങൾ ഒഴിവാക്കുകയും വിൽക്കുകയും ചെയ്തുകൊണ്ട് ഒരു മിനിമലിസ്റ്റ് ജീവിതശൈലി സ്വീകരിക്കുക.
  • വലിയ ഇനങ്ങൾ വാങ്ങുന്നതിന് മുമ്പയി “30 ഡേ റൂൾ” നടപ്പിലാക്കി ഒരു മാസം കാത്തിരുന്ന് അത് ആവശ്യമായ വാങ്ങലാണോയെന്ന് ഉറപ്പ് വരുത്തുക.
  • മികച്ച ഗുണനിലവാരമുള്ള വസ്തുക്കൾ വാങ്ങുക.
  • താങ്ങാനാവുന്നതും അനായാസം ഉപയോഗികാവുന്നതുമായ ഉൽപ്പന്നങ്ങൾ കണ്ടെത്താൻ ഓൺലൈൻ മാർക്കറ്റ്പ്ലേസുകൾ ഉപയോഗിക്കുക.

വസ്ത്രങ്ങളിലും സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലും സമ്പാദ്യം

  • വിൽപ്പന സീസണുകളിൽ ഷോപ്പുചെയ്യുക അല്ലെങ്കിൽ ക്ലിയറൻസ് വിൽപ്പന പ്രയോജനപ്പെടുത്തുക.
  • പണചെലവ് കുറഞ്ഞതും ഗുണനിലവാരമുള്ളതുമായ വസ്ത്രങ്ങളോ ഉൽപ്പന്നങ്ങളോ വാങ്ങാം.
  • ചെലവേറിയ സലൂൺ സന്ദർശനങ്ങൾക്ക് പകരം പ്രകൃതിദത്ത പരിഹാരങ്ങളും DIY സൗന്ദര്യ ചികിത്സകളും തിരഞ്ഞെടുക്കുക.
  • മേക്കപ്പും ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളും വാങ്ങുന്നതിന് മുമ്പ് അവയെക്കുറിച്ചുള്ള റിവ്യുകൾ വിലയിരുത്തി വിലകൾ താരതമ്യം ചെയ്യുക.
  • സൗന്ദര്യവർദ്ധക ഉൽപന്നങ്ങളിൽ കൂപ്പണുകൾ അല്ലെങ്കിൽ ഡിസ്കൗണ്ടുകൾക്കായി നോക്കുക.
  • ഉയർന്ന നിലവാരമുള്ള ബ്രാൻഡുകൾക്ക് പകരം ഡ്രഗ് സ്റ്റോർ ഓപ്ഷനുകൾ പരിഗണിക്കുക.

യാത്രാ ചെലവുകൾ ലാഭിക്കാം

  • ഇന്ധനച്ചെലവ് ലാഭിക്കാൻ സാധ്യമാകുമ്പോഴെല്ലാം പൊതുഗതാഗതം, കാർപൂൾ അല്ലെങ്കിൽ സൈക്കിൾ ഉപയോഗിക്കുക.
  • അനാവശ്യമായ ഡ്രൈവിംഗ് കുറയ്ക്കുന്നതിന് കാര്യക്ഷമമായ യാത്ര സംവിധാങ്ങൾ ആസൂത്രണം ചെയ്യുക.
  • ചെലവേറിയ അറ്റകുറ്റപ്പണികൾ ഒഴിവാക്കാനും ഇന്ധനക്ഷമത മെച്ചപ്പെടുത്താനും വാഹനങ്ങൾ പതിവായി പരിപാലിക്കുക.

ഭാവിയിലേക്കുള്ള നിക്ഷേപം

  • വിരമിക്കൽ അല്ലെങ്കിൽ വിദ്യാഭ്യാസം പോലുള്ള ദീർഘകാല ലക്ഷ്യങ്ങൾക്കായി നിങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം നീക്കിവെക്കുക.
  • നിക്ഷേപ ഓപ്ഷനുകൾ പര്യവേക്ഷണം ചെയ്യാൻ ഒരു സാമ്പത്തിക ഉപദേഷ്ടാവിൽ നിന്ന് ഉപദേശം തേടുക.
  • സ്വന്തം സമ്പാദ്യത്തിന് പലിശ ലഭിക്കുന്നതിന് ഉയർന്ന സേവിങ്സ് റിട്ടേൺ ഉള്ള ഒരു സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നത് പരിഗണിക്കുക.
  • പേ ചെക്കിൽ നിന്ന് സേവിംഗ്സ് അക്കൗണ്ടിലേക്ക് പണം സ്വമേധയാ കൈമാറ്റ൦ ചെയ്യാനായി സേവിംഗ്സ് ഓട്ടോമേറ്റ് ചെയ്യുക.

ചെലവ് ശീലങ്ങളിൽ ഈ ചെറിയ മാറ്റങ്ങൾ നടപ്പിലാക്കുന്നതിലൂടെ, സ്ത്രീകൾക്ക് കാലക്രമേണ ഗണ്യമായ സമ്പാദ്യം നേടാൻ കഴിയും. ഒരു ബജറ്റ് ഉണ്ടാക്കുക, അവശ്യ ചെലവുകൾ ശ്രദ്ധിക്കുക, പണം ലാഭിക്കുന്ന ശീലങ്ങൾ സ്വീകരിക്കുക എന്നിവയിലൂടെ മികച്ച സമ്പാദ്യം കണ്ടെത്തുന്നത് സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിന് പ്രധാനമാണ്. ഓർക്കുക, ചെറിയ സമ്പാദ്യങ്ങൾ പോലും ദീർഘകാലാടിസ്ഥാനത്തിൽ വലിയ മാറ്റമുണ്ടാക്കും, അതിനാൽ ഈ തന്ത്രങ്ങൾ ഇന്നുതന്നെ നടപ്പിലാക്കാൻ തുടങ്ങുകയും സുസ്ഥിരമായ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുകയും ചെയ്യുക.

സംഗീത ചികിത്സ

സംഗീത ധ്വനികൾക്ക് അതിന്‍റേതായ ഒരു മാന്ത്രികതയുണ്ട്. മനസ്സിനെ മോഹിപ്പിക്കുന്ന അനിർവചനീയമായ ഒരു വശ്യത തന്നെ സംഗീതത്തിലുണ്ട്.

രാത്രി കിടക്കുന്നതിനുമുമ്പായി ഹൃദ്യമായ ഒരു പാട്ട് കേട്ടു നോക്കൂ… മനസ്സും ശരീരവും ശാന്തമാകും. പകൽ സമയത്തെ അലച്ചിലുകൾക്കൊടുവിൽ മനസ്സും ശരീരവും കുളിരണിയുകയാണ് അപ്പോൾ. സുഖകരമായ ഉറക്കത്തിലേക്ക് സ്വസ്‌ഥമായ മനസ്സോടെ കടക്കാൻ ഇതിലപ്പുറം മറ്റെന്താണ് വേണ്ടത്.

യഥാർത്ഥത്തിൽ മുറിയിലെ അരണ്ട വെളിച്ചവും മൃദുവായ സംഗീതവും മുറിയിലെ അന്തരീക്ഷത്തെ തന്നെ മാറ്റിമറിക്കും. അതിനാൽ അടുക്കളയിലും കിടപ്പുമുറിയിലും നേർത്ത സംഗീതം കേൾക്കാനുള്ള സംവിധാനം ഒരുക്കുന്നത് നല്ലതായിരിക്കും. നമ്മുടെ വീടിനകത്തും ചുറ്റുമുള്ള അന്തരീക്ഷത്തിലെ ഓരോ ശബ്‌ദത്തിനും അതിന്‍റേതായ ഊർജ്‌ജമുണ്ട്. വിൻഡ് ചൈംസിൽ നിന്നുയരുന്ന ധ്വനികളും പെൻഡുലം ക്ലോക്കിൽ നിന്നുണ്ടാകുന്ന സ്വരങ്ങളും ഗൃഹാന്തരീക്ഷത്തിൽ സശക്‌തവും പോസിറ്റീവുമായ ഊർജ്‌ജം പകരാൻ സഹായിക്കുന്നതാണ്. പിരിമുറുക്കം, ആധി, ഡിപ്രഷൻ, സ്‌ട്രെസ്സ് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉള്ളപ്പോൾ സംഗീതം കേൾക്കുന്നത് ഏറെ പ്രയോജനം ചെയ്യും.

മാനസിക പിരിമുറുക്കം അകറ്റാം

ചിലആശുപത്രികളിലെ പ്രധാന ലോഞ്ചിൽ മുഴങ്ങിക്കേൾക്കുന്ന നനുത്ത സംഗീതം കേട്ടിട്ടില്ലേ… മനസ്സ് നിറയെ ആകുലതകളുമായി ആശുപത്രിയിലെത്തുന്ന ആരും സംഗീതം കേൾക്കുക വഴി ടെൻഷനൊക്കെയും മറക്കും. മനസ്സിനെ സകാരാത്മകമായി ചിന്തിപ്പിക്കാനുള്ള സംഗീതത്തിന്‍റെ ശേഷിയാണ് ഇത് വെളിവാക്കുന്നത്.

മനസ്സിനാകെ അയവു വന്ന പ്രതീതി

ഇതൊരു മ്യൂസിക്ക് തെറാപ്പിയാണ്. അതായത് സംഗീതത്തെ ഒരു തെറാപ്പിയായി (ചികിത്സ) ഉപയോഗിക്കാമെന്നർത്ഥം. സംഗീത ചികിത്സകൊണ്ടും രോഗികളെ ചികിത്സിച്ച് ഭേദപ്പെടുത്താമെന്നാണ് ആധുനിക വൈദ്യശാസ്‌ത്രം പറയുന്നത്. ഇന്ന് ബഹുഭൂരിഭാഗം ആശുപത്രികളിലും ഇത്തരത്തിലുളള പരീക്ഷണങ്ങൾ നടന്നു വരികയാണ്. മ്യൂസിക് തെറാപ്പി ഫലവത്തായ ചികിത്സാ മാർഗ്ഗമാണെന്നാണ് ഇത്തരം പരീക്ഷണം വെളിപ്പെടുത്തുന്നതും.

ബാങ്ക്, ഹോട്ടൽ തുടങ്ങി മൾട്ടിനാഷണൽ കമ്പനികളിൽ വരെ ഇന്ന് ലൈറ്റ് മ്യൂസിക്ക് പ്ലേ ചെയ്യുന്ന രീതിയുണ്ട്. സിത്താർ വാദനമോ ഇലക്‌ട്രിക് ഗിറ്റാറിൽ പ്ലേ ചെയ്യുന്ന സിനിമാ സംഗീതമോ ജലതരംഗത്തിൽ മുഴങ്ങുന്ന രാഗ വിസ്‌മയങ്ങളോ ആവും ഇത്തരമിടങ്ങളിൽ പ്ലേ ചെയ്യുക. ഇത് കേൾക്കുന്ന മാത്രയിൽ നമ്മളിൽ പെട്ടെന്നൊരു ഉന്മേഷവും ഊർജ്‌ജവും വന്നു നിറയുന്നു.

ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിക്കുന്ന ഗർഭിണികളെ സംബന്ധിച്ച് സംഗീതം ഏറ്റവും മികച്ച തെറാപ്പിയാണ്. ആശുപത്രിയിൽ മുഴങ്ങിക്കേൾക്കുന്ന മൃദുസംഗീതത്തിന്‍റെ ധ്വനിതരംഗങ്ങൾമാനസിക പിരിമുറുക്കം അകറ്റും. പതിഞ്ഞ ശബ്‌ദത്തിൽ ഒഴുകി വരുന്ന മധുര സംഗീതം മനസ്സിനെ മോഹിപ്പിക്കുന്നു. ഇതേ മാന്ത്രികതയാണ് താരാട്ടുപാട്ട് കേട്ടുറങ്ങുന്ന കുഞ്ഞിലും പ്രവർത്തിക്കുക. ഉറങ്ങുന്ന സമയത്ത് സംഗീതം നിർണ്ണായകമായ സ്‌ഥാനം വഹിക്കുന്നുണ്ട്. ഭാര്യാഭർതൃബന്ധത്തിൽ ഊഷ്‌മളത പകരുന്നതിലും ചില ഗാനങ്ങൾക്ക് കഴിയുന്നു. അതിനാൽ കിടപ്പുമുറിയിൽ നേർത്ത സംഗീതം കുടുംബ കലഹം ഇല്ലാതാക്കാൻ സഹായിക്കും.

വ്യക്‌തിത്വം തിരിച്ചറിയുന്നതിന്

ചിലരെ ശ്രദ്ധിച്ചിട്ടില്ലേ… കാഴ്‌ചയിൽ വളരെ കർക്കശസ്വഭാവം പുലർത്തുന്നവരാവും. പക്ഷേ മനസ്സുകൊണ്ട് വളരെ ലോല ഹൃദയമുള്ളവരാക്കും അവർ. സംഗീതം ഏതുതരം മനുഷ്യനേയും ഹൃദയനൈർമ്മല്യമുള്ളവരാക്കും… അവരിഷ്‌ടപ്പെടുന്ന പാട്ടുകൾ കേൾക്കുക വഴി അവരോടുള്ള സകല ദേഷ്യവും അകൽച്ചയും പമ്പ കടക്കും. ഒരു മാന്ത്രിക സ്‌പർശമേറ്റ കണക്കെ ഞൊടിയിടക്കുള്ളിൽ അവരോടുള്ള നമ്മുടെ മനോഭാവത്തിലും മാറ്റം സംഭവിക്കാം. ഇന്ന് മൊബൈലിൽ തന്നെ മനസ്സിനിഷ്‌ടപ്പെടുന്ന രീതിയിലുള്ള ധാരാളം ഈണങ്ങളുണ്ട്. ഈ ഈണങ്ങൾ വ്യക്‌തിത്വത്തെ തിരിച്ചറിയാനുള്ള ഒരു വഴി കൂടിയാണ്.

വിൻഡ് ചൈംസ് മുഴങ്ങുമ്പോഴുണ്ടാകുന്ന ശബ്‌ദം വീട്ടിലെത്തുന്നവരെയും പോസിറ്റീവായി ചിന്തിക്കാൻ ആ നേരങ്ങളിൽ സഹായിക്കുന്നു. ഡോർബെൽ പോസിറ്റീവ് എനർജിയുണർത്തുന്ന ശബ്‌ദം മുഴക്കുന്നതാണെങ്കിൽ നിങ്ങൾ വളരെ സന്തോഷത്തോടെയാവും വാതിൽ തുറക്കുക. ആ സന്തോഷമത്രയും നിങ്ങളുടെ മുഖത്ത് നിഴലിക്കും. ആതിഥേയന്‍റെ മുഖത്ത് പ്രതിഫലിക്കുന്ന പ്രസന്ന ഭാവം അതിഥികളെ സന്തുഷ്‌ടരാക്കുമല്ലോ?

ഇപ്രകാരമാണ് സിംലയിലെ കുന്നിൻ മുകളിലേക്കുള്ള യാത്രാനുഭവവും. യാത്രാ മധ്യേ കാൽക്കയ്‌ക്ക് ശേഷം ടിംബർ ട്രേൽ റിസോർട്ടിൽ ഇറങ്ങാൻ ആരും മറക്കാറില്ല, അതിന് കാരണവുമുണ്ട്. അവിടുത്തെ പാർക്കിംഗ് പ്ലേസിലും ഇടതൂർന്ന അരയാൽ മരക്കൂട്ടങ്ങൾക്കിടയിലും താഴ്‌വരകളിലുമെല്ലാം മാധുര്യമൂറുന്ന സംഗീതം മുഴങ്ങിക്കേൾക്കും. അത് കേൾക്കാതെ മുന്നോട്ടുള്ള യാത്ര തീർത്തും അപൂർണ്ണമായിരിക്കും. അത്രയും വശ്യമാണ് വൈകുന്നേരത്തെ അരണ്ട വെളിച്ചത്തിൽ മുഴങ്ങിക്കേൾക്കുന്ന ആ സ്വര ലഹരി. അവിടം വിട്ട് തിരികെ റസ്‌റ്റോറന്‍റിലെ മുറിയിലെത്തിയാലും ആ സംഗീതം നമ്മെ പിന്തുടർന്നുകൊണ്ടേയിരിക്കും.

ദാമ്പത്യത്തിൽ 4 ടി യുടെ പ്രാധാന്യം

സെക്‌സ് കേവലം ഭാര്യയും ഭർത്താവും തമ്മിലുള്ള ശാരീരിക ബന്ധം മാത്രമല്ല. പങ്കാളികൾ തമ്മിലുള്ള മാനസികമായ ചേർച്ചയേയും ഇഴയടുപ്പത്തേയും സ്‌നേഹത്തേയുമാണ് അത് പ്രതിഫലിപ്പിക്കുന്നത്.

ചിലപ്പോഴെങ്കിലും ലൈംഗികത ബോറടിപ്പിക്കുകയോ, അനിഷ്ടം ഉണ്ടാക്കുകയോ ചെയ്യാം. ഇതൊന്നും വേണ്ട, വയ്യ എന്ന തോന്നലൊക്കെ ഉണ്ടാക്കുന്നുണ്ടെങ്കിൽ മനസ്സിലാക്കാം, അതിനു പിന്നിൽ വെറും തോന്നലല്ല, അനാരോഗ്യമോ ആഹാരമോ ആണ് വില്ലൻ എന്ന്. ശരാശരിയായ ലൈംഗികതയ്ക്കു ആരോഗ്യമുള്ള ശരീരം ആവശ്യമാണ്.

വജ്രത്തിന്‍റെ പരിശുദ്ധി ഉറപ്പാക്കാൻ സഹായിക്കുന്ന മാനദണ്ഡമാണ് 4 സി എന്നു പറയുന്നത്. കളർ, ക്ലാരിറ്റി, കട്ട്, കാരറ്റ് എന്നിവയാണ് ഈ 4 സി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലൈംഗികതയ്‌ക്ക് ദാമ്പത്യത്തിൽ വജ്രത്തേക്കാൾ വിലയുണ്ട്. ജീവിതം സംഘർഷ രഹിതമാക്കാനും ആഘോഷമാക്കാനുമൊക്കെ ലൈംഗികത കൂടിയേ തീരൂ. ലൈംഗികതയിൽ ഉണർവ്വു പകരാൻ സഹായിക്കുന്ന നാലു കാര്യങ്ങളെ സെക്‌സോളജിസ്‌റ്റുകൾ 4 ടി എന്നു വിളിക്കുന്നു. അതായത് ടി എന്ന അക്ഷരത്തിൽ തുടങ്ങുന്ന ആ നാലു കാര്യങ്ങൾ താഴെ പറയുന്നതാണ്.

  • ടച്ച് (സ്‌പർശം)
  • ട്രസ്‌റ്റ് (വിശ്വാസം)
  • ടോക്ക് (സംഭാഷണം)
  • ടൈം (സമയം)

സ്‌പർശം

വെറുതെ ചർമ്മത്തിൽ സ്‌പർശിക്കുന്നതിനെയല്ല ടച്ച് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. പങ്കാളിയെ സ്‌പർശനത്തിന്‍റെ  മാന്ത്രികത അനുഭവപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. അൽപം സമയെമടുത്ത് ഭാവനയ്‌ക്കനുസൃതമായി തലോടലിലും ചുംബനത്തിലുമെല്ലാം വൈവിധ്യം പുലർത്താൻ ശ്രമിക്കണം.

പങ്കാളിയെ ലൈംഗികമായി പെട്ടെന്ന് ഉണർത്തുന്ന ശരീരഭാഗം (ഇറോജിനസ് സോൺ) ഏതെന്ന് അറിയുകയാണ് ഇതിൽ പ്രധാനം. ശരീരത്തിന്‍റെ ഏതു ഭാഗവും ഒരാൾക്ക് ഇറോജിനസ് സോൺ ആകാം. ഒരാൾക്ക് തലമുടിയാണെങ്കിൽ വേറൊരാൾക്ക് കാൽ ആയിരിക്കാം. അത് ദമ്പതികൾക്കു പരസ്‌പരം കണ്ടെത്താൻ സാധിക്കാവുന്നതേയുള്ളൂ.

വിശ്വാസം

ട്രസ്‌റ്റ് അഥവാ വിശ്വാസം എന്നത് പങ്കാളിയിലുള്ള വിശ്വാസം മാത്രമല്ല പങ്കാളി തന്നിൽ തൃപ്‌തയാണ് അല്ലെങ്കിൽ തൃപ്‌തനാണ് എന്ന ആത്മവിശ്വാസം കൂടിയാണ്. പങ്കാളിയോട് ഇത്തരം തൃപ്‌തി തുറന്നു പറയുന്നതു ദാമ്പത്യ ബന്ധം കൂടുതൽ ദൃഢമാക്കും.

സംഭാഷണം

ടോക്ക് അഥവാ ദമ്പതികൾ തമ്മിലുള്ള സംഭാഷണം. സെക്‌സിൽ കൂടുതൽ ഫലം ചെയ്യും. ഇഷ്‌ടാനിഷ്‌ടങ്ങൾ, പരസ്‌പരം അഭിനന്ദിക്കുന്നത് തുടങ്ങിയവയെല്ലാം പങ്കാളിയുടെ മനസ്സറിഞ്ഞ്, ഇഷ്‌ടമറിഞ്ഞ് വൈകാരിക ലഹരി കൂട്ടാൻ സഹായിക്കും. ജീവിതത്തിൽ പങ്കാളിയെ എപ്പോഴും കുറ്റപ്പെടുത്തുകയും ലൈംഗിക വേളയിൽ മാത്രം സ്‌നേഹവും അഭിനന്ദനവുമെല്ലാം നൽകുകയും ചെയ്യുന്നതിൽ അർത്ഥമില്ല. സെക്‌സിനു വേണ്ടി മാത്രം നിങ്ങൾ പങ്കാളിയെ സ്‌നേഹിക്കുന്നു എന്ന ധാരണയേ ഇത് പങ്കാളിയിൽ ഉണ്ടാക്കൂ. പരസ്‌പര ബഹുമാനത്തോടെ ജീവിതം മുന്നോട്ടു കൊണ്ടുപോവാൻ പങ്കാളികൾ പരസ്‌പരം ശ്രദ്ധിക്കണം.

സമയം

സമയം എന്നത് പല ദമ്പതികളും ശരിയായി വിനിയോഗിക്കുന്നില്ല. സെക്‌സ് യാന്ത്രികമാകുന്നതിന് ഇതു മുഖ്യകാരണമാകാറുണ്ട്. സെക്‌സ് ചിട്ട പോലെയായി ക്രമേണ മരവിപ്പിലേക്കു നയിക്കാൻ പോലും ഇതു കാരണമാകാം. പങ്കാളിയോടൊത്ത് ചെലവഴിക്കാൻ നിത്യവും അൽപ്പസമയം മാറ്റിവെയ്‌ക്കാൻ ശ്രദ്ധിക്കുക.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें