മരിയാസ് ഹെർബൽ ഹെയർ കെയർ ഓയിൽ സ്കോളർഷിപ്പ്

കേരളത്തിൽ ഏറ്റവുമധികം കസ്റ്റമേഴ്സ് ഉപയോഗിക്കുന്ന ഒരു ഹോം മൈഡ് ബ്രാൻഡാണ് മരിയാസ് നാച്ചുറൽസ്. മരിയയ്ക്ക് തലമുറകളായി പകർന്നു കിട്ടിയ അറിവിലൂടെ, മക്കളുടെ ആരോഗ്യ പരിപാലനത്തിനായി ആയുർവേദ വിധിപ്രകാരം ഉത്പന്നങ്ങൾ നിർമ്മിച്ചു തുടങ്ങികൊണ്ടാണ് മരിയാസ് നാച്ചുറൽസ് എന്ന സംരംഭത്തിന്‍റെ തുടക്കം.

പിന്നീട് ഇവ സുഹൃത്തുക്കൾക്കും അയൽവക്കങ്ങളിലും നൽകി. തുടർന്ന് GMP ഉൾപ്പെടെ എല്ലാവിധ ഗവണ്മെന്‍റ് ലൈസൻസുകളോടെ ആലപ്പുഴയിൽ നിന്ന് ഇന്ത്യ മുഴുവനും വ്യാപിച്ചു. യുകെ, യുഎഇ ഗവൺമെന്‍റ് ലാബുകളുടെ അംഗീകാരത്തോടുകൂടി ഇപ്പോൾ ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി എട്ടു ലക്ഷത്തിലധികം ഉപഭോക്താക്കൾ ഉണ്ട്.

പ്രൊഡക്റ്റിന്‍റെ ഗുണമേന്മ ഉപയോഗിക്കുന്ന കസ്റ്റമേഴ്സ് തന്നെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയാണ് വിപണനം നടക്കുന്നത്. തലമുടി വളർച്ചയ്ക്ക് അറുപതിയെട്ടിലധികം പച്ച മരുന്നുകൾ ചേർത്ത് തികച്ചും പരമ്പരാഗത രീതിയിൽ കാച്ചുന്ന ഹെയർ കെയർ ഓയിലും, നവജാത ശിശുക്കൾ തുടങ്ങി ഏതു പ്രായക്കാർക്കും സ്ത്രീ പുരുഷ ഭേദമന്യേ ഉപയോഗിക്കാവുന്ന ഹെയർ കെയർ, സ്കിൻ കെയർ, ബേബി കെയർ എന്നീ വിഭാഗങ്ങളിലായി നാൽപത്തിലധികം പ്രോഡക്ടുകൾ മരിയാസിൽ നിർമ്മിക്കുന്നുണ്ട്.

മരിയാസിന്‍റെ വെബ്സൈറ്റായ www.mariyasnaturals.com വഴിയും ഓൺലൈൻ പ്ലാറ്റ് ഫോംമുകളായ ആമസോൺ, മീഷോയിലൂടെയും മരിയാസ് പ്രോഡക്ടുകൾ ലഭ്യമാണ്.

അഞ്ചു മക്കളടങ്ങുന്ന കുടുംബത്തോടൊപ്പം ചേർന്നു നടത്തുന്നതാണ് ഈ സംരംഭം. ഏകദേശം മുപ്പത്തോളം സ്ത്രീകൾക്ക് പ്രത്യക്ഷമായും, നൂറോളം പേർക്ക് പരോക്ഷമായും ഈ സംരംഭം ജോലി നൽകുന്നുണ്ട്. കേന്ദ്ര ഗവണ്മെന്‍റിന്‍റെ ആയുഷ് സർട്ടിഫിക്കറ്റ്, കേരളഗവണ്മെന്‍റിന്‍റെ ആയുർവേദിക് ഡ്രഗ് കൺട്രോൾ വിഭാഗത്തിന്‍റെ മനുഫാക്ചറിംഗ് ലൈസൻസുമുള്ള ISO സർട്ടിഫിഡ് കമ്പനി ആണ് മരിയാസ് നാച്ചുറസ്. കസ്റ്റമേഴ്സിന് വേണ്ടി ആയുർവേദ ഡോക്ടർമാരുടെ ഫ്രീ കൺസൾടിംഗും ഇതോടൊപ്പം നൽകുന്നുണ്ട്.

തികച്ചും പരമ്പരഗതമായി ഓട്ടുരുളിയിൽ വിറകടുപ്പിൽ അങ്ങാടി മരുന്നുകളും പച്ചമരുന്നുകളും ചേർത്ത് ഗുണമേന്മമയിൽ യാതൊരു വിട്ടുവീഴ്ചളും കൂടാതെ ആയുർവേദ ഡോക്ടർമാരുടെ നേതൃത്വത്തിൽ നിർമ്മിക്കുന്നതാണ് മരിയാസിന്‍റെ ഓരോ ഉൽപ്പനങ്ങളും. അഞ്ചു ലിറ്ററിൽ ഉത്പാദനം തുടങ്ങിയ ഈ സംരഭം ഇപ്പോൾ പ്രതിമാസം 3 ടൺ എന്ന തോതിൽ ഉത്പാദനo പുരോഗമിക്കുന്നു.

Mariyas

സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റുന്നതിന്‍റെ ഭാഗമായി സ്കൂൾ കുട്ടികൾക്കായി 4 ലക്ഷം വില മതിക്കുന്ന പ്രത്യേക സ്കോളർഷിപ് അവസരങ്ങൾ നൽകുന്നുണ്ട്. മരിയാസ് ഹെർബൽ ഹെയർ കെയർ ഓയിൽ വാങ്ങുമ്പോൾ അതിനകത്തുള്ള കൂപ്പൺ പൂരിപ്പിച്ച് അയച്ചാൽ മതിയാകും. നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരെഞ്ഞെടുക്കുന്നത്. രണ്ട് മാസത്തിലൊരിക്കൽ 4 വിജയികളെ ആണ് കണ്ടെത്തുന്നത്. അങ്ങനെ 16 കുട്ടികൾക്ക് അവസരം ലഭിക്കും (നിബന്ധനകൾക്ക് വിധേയം). കുട്ടികളുടെ മാഗസിൻ ആയ ചംപക് ആണ് മീഡിയ പാർട്ണർ.

ഓർമ്മകളിൽ ആ മുഖം

വീണ്ടും മഞ്ഞിന്‍റെ മറനീക്കി വിവേകിന്‍റെ ഓർമ്മകളിലേക്ക് സിംല കടന്നുവന്നപ്പോൾ പതിവു പോലെ അയാൾ അസ്വസ്‌ഥനായി. സിംല എന്നുമയാൾക്ക് മുറിപ്പാടുകളിൽ മഞ്ഞു വീഴ്ത്തുന്ന ഒരോർമ്മയാണ്. മനസ്സിന്‍റെ ഒരു പാതികൊണ്ട് മറക്കണമെന്നും മറുപാതികൊണ്ട് ഓർക്കണമെന്നും അയാൾ നിരന്തരം തന്നോടുതന്നെ കലഹിച്ചു.

ഇത്തവണ ഗീതയുടേതായിരുന്നു ആവശ്യം. ഗീതയുടെ കസിൻ സിസ്റ്ററുടെ മകൾ കനിയുടെ വിവാഹമാണ് അടുത്തയാഴ്ച‌, സിംലയിൽ വെച്ച്, ഗീതയും കനിയും തമ്മിലുള്ള അടുപ്പം വിവേകിന് നന്നായറിയാം. എത്ര തിരക്കുണ്ടെങ്കിലും അതെല്ലാം മാറ്റിവെച്ച് ഗീത ഓടിച്ചെല്ലുമെന്നറിയാം. വിവാഹത്തിന് ഗീതയ്ക്കൊപ്പം പോകണമോ എന്ന കാര്യത്തിൽ ഒരു തീരുമാനത്തിലെത്താൻ വിവേകിനു കഴിഞ്ഞില്ല. അയാൾ ഓർക്കുകയായിരുന്നു, എത്ര തവണ പോയിട്ടുണ്ട് താൻ സിംലയിൽ? ഓർമ്മയില്ല. സ്നേഹത്തിലേക്കുള്ള ഒരു തീർത്ഥാടനം പോലെ യാത്ര പോകുകയായിരുന്നു ഓരോ തവണയും. ഒരിക്കലും മടുപ്പു തോന്നിയില്ല. എന്നിട്ടും ഗീത ജാഗു മലനിരകളും സ്കേറ്റൽ പോയിന്‍റും കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അയാൾക്ക് എന്തു പറയണമെന്ന് അറിയില്ലായിരുന്നു. ഒന്നും ഗീതയോട് ഒളിയ്ക്കാൻ അയാൾ ആഗ്രഹിച്ചിട്ടില്ല. അതേസമയം മറന്നു കളഞ്ഞ, അവസാനിപ്പിച്ച തന്‍റെയാ പ്രണയകഥയെക്കുറിച്ച് പറഞ്ഞ് ഗീതയുടെ മനസ്സു വേദനിപ്പിക്കേണ്ട എന്നയാൾ ആഗിഹിക്കുകയും ചെയ്തിരുന്നു.

ജീവിതത്തിലെ കഴിഞ്ഞുപോയ അധ്യായങ്ങളിൽ ഏറ്റവും മനോഹരമായ ഒന്നായിരുന്നു വീണ എന്നിട്ടും എവിടെയോ നഷ്ടപ്പെട്ടുപോയി അവൾ.

ഒരിക്കൽ കുട്ടുകാരൻ സുധീർ ചോദിച്ചതോർമ്മയുണ്ട്. “ഈ ഭൂമിയിൽ കാണാൻ ഭംഗിയുള്ള എത്രയധികം സ്‌ഥലങ്ങൾ കിടക്കുന്നു. എന്നിട്ടും നീയെപ്പോഴും സിംലയിലേക്കു തന്നെ വണ്ടിപിടിക്കുന്നു. മടുക്കില്ലേ നിനക്കീ യാത്ര?”

സുധീറിന് എന്ത് ഉത്തരം കൊടുക്കാനാണ്. അവൻ പറഞ്ഞത് ശരിയാണ്. ഒന്നിൽ കൂടുതൽ തവണ ഒരാളെ ആകർഷിക്കാനുള്ള ഭംഗിയൊന്നും സിംലയ്ക്കില്ല. എന്നിട്ടും താനവിടെ പോയതിന് കൈയും കണക്കുമില്ല. അതൊന്നും ആർക്കുമറിയില്ല, തനിക്കല്ലാതെ. ബുദ്ധിയും മനസ്സും തമ്മിലുള്ള യുദ്ധമായിരുന്നു ഇക്കഴിഞ്ഞ അഞ്ചുവർഷവും. പ്രായോഗികതയുടെ തത്വശാസ്ത്രങ്ങൾ പറഞ്ഞ്, ഇപ്പോഴും ഓർമ്മകളെ കൂട്ടുപിടിക്കുന്നതിലെ വിഡ്ഢിത്തത്തെ കളിയാക്കി തന്നോടു തന്നെ തർക്കിക്കുകയായിരുന്നു. പക്ഷേ പ്രണയമെന്നും മനസ്സിനു മാത്രം മനസ്സിലാകുന്ന ഭാഷയാണല്ലോ. തോറ്റത് ബുദ്ധി തന്നെയായിരുന്നു. സിംലയിലെ മഞ്ഞു പുതച്ച താഴ്വരകളിലേക്ക് ഓരോ തവണയും ഓടിച്ചെല്ലുകയായിരുന്നു. വേണ്ടെന്ന് തീർത്തു ചൊല്ലാൻ തന്നെത്തന്നെ വിലക്കാൻ എന്തുകൊണ്ടോ അയാൾക്കു കഴിഞ്ഞില്ല.

സിംലയിൽ അത് ശൈത്യകാലമായിരുന്നു. വെള്ളപ്പട്ടു പുതച്ചുറങ്ങുന്ന ഒരു സുന്ദരിയാണ് സിംലയെന്ന് വിവേകിനു തോന്നി. തീക്ഷ്‌ണമായ സുര്യകിരണങ്ങൾക്കുപോലും തണുത്തുറഞ്ഞ അന്തരീക്ഷത്തിൽ മുടലല്ലാതെ മറ്റൊന്നും നിറയ്ക്കാനായില്ല. ആത്മാവോളം തണുക്കുന്നുണ്ടായിരുന്നു വിവേകിന്. വുളൻ വസ്ത്രങ്ങളും സ്വറ്ററും ഷോളുമെല്ലാം ആ തണുപ്പിൽ നോക്കുകുത്തികളാകുന്നത് അയാൾ അറിഞ്ഞു.

ചുറ്റും തണുത്തുമരവിച്ച നിശ്ശബ്‌ദതയിലൂടെ അയാൾ നടന്നു ചെന്നത് മാൽ റോഡിലേക്കാണ്. വാഹനങ്ങളുടെ ഇരമ്പലും ആളുകളുടെ ബഹളവും അന്തരിക്ഷത്തെ ചൂടുപിടിപ്പിക്കുന്നത് അയാൾ കണ്ടു. ഈ തണുപ്പിനെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് വിറയ്ക്കുന്ന കൈവിരലുകൾ അയാളെ ഓർമ്മപ്പെടുത്തി.

ആദ്യം കണ്ട ചായക്കടയിൽ കയറി ഒരു ചായയ്ക്ക് ഓർഡർ കൊടുക്കുമ്പോഴും അയാൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. പലവട്ടം സിംലയിൽ വന്നു പോയിട്ടുണ്ടെങ്കിലും വർഷങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് ഈ ചായക്കടയിൽ ഇങ്ങനെ… വിവേക് ഓർക്കുകയായിരുന്നു.

ഓർമ്മകളിൽ ഈ ചായക്കടയും കടക്കാരനും തണുത്തുറഞ്ഞ ഡിസംബർ പകലുകളും ഒളിമങ്ങാതെ ഇന്നുമുണ്ട്. കടക്കാരനും തന്നെ തിരിച്ചറിഞ്ഞെന്ന് അയാൾക്കുതോന്നി. വർഷങ്ങൾക്കപ്പുറം എത്രയോ പ്രഭാതങ്ങളിൽ ഈ ചായക്കടയിൽ താൻ കാത്തിരുന്നിട്ടുണ്ട്. പ്രിയപ്പെട്ട ഒരാൾക്കുവേണ്ടി സ്നേഹത്തിന്‍റെ സംഗീതം തന്നെ കേൾപ്പിച്ച ഭുതകാലത്തിലെ ആ പ്രിയപ്പെട്ട കൂട്ടുകാരി വീണയ്ക്കുവേണ്ടി…

ഒരുപക്ഷേ ഈ ചായക്കടക്കാരനും ചിലപ്പോൾ അതോർത്തു കാണും. അല്ലെങ്കിൽ പിന്നെയെന്തിനാണ് കണ്ണുകളിൽ ചിരപരിചിതമായ ഭാവം പേറി അയാൾ തന്നോടു ചിരിച്ചത്. പ്രണയം കൊണ്ട് ഭ്രാന്തെടുത്തവനെ പോലെ അലഞ്ഞ തന്നെ ഈ മലനിരകൾക്കു മറക്കാൻ കഴിയുന്നതെങ്ങനെ.

ഉള്ളിൽ തൊട്ട് തണുപ്പ് എന്തോ പറഞ്ഞപ്പോഴാണ് സ്വപ്നങ്ങളിൽ നിന്നയാൾ ഉണർന്നത്. അയാൾ ഓർക്കുകയായിരുന്നു കാലം വരുത്തിയ മാറ്റങ്ങളെ കുറിച്ച്. ഡിസംബർ പകലുകളിലെ കോടമഞ്ഞുപോലും വിറകൊള്ളിച്ചിട്ടില്ല അന്നൊന്നും. ഇപ്പോൾ നഷ്‌ടപ്രണയത്തിന്‍റെ വേദനയും വിങ്ങലും കൊണ്ട് ഇടറിപ്പോയ തന്‍റെ ആത്മാവോളം വീശിയടിക്കാമെന്നുള്ള ധാർഷ്ട്യവുമായാണ് കാറ്റ് ചുളം കുത്തി കുന്നിറങ്ങുന്നത്. തോറ്റുപോയവനെ വീണ്ടും വീണ്ടും തോൽവിയുടെ ചതു പ്പിലേക്കെറിയാൻ കാലത്തിനെന്നും ഇഷ്ടമാണ്. ഒടുവിൽ കണ്ടപ്പോൾ വീണയും അതുതന്നെയാണ് പറഞ്ഞത്. തന്‍റെ സ്വ‌പ്നങ്ങളിൽ സൂര്യകാന്തിപ്പുക്കളുടെ തേജസ്സോടെ ജ്വലിച്ചു നിന്ന ആ പഴയ വീണയല്ലല്ലോ ഇതെന്ന് മനസ്സ് സങ്കടപ്പെടുന്നുണ്ടായിരുന്നു അപ്പോൾ. ഭൂതകാലത്തിന്‍റെ നനുത്ത ഓർമ്മകളിൽ പ്രസരിപ്പ് എന്നതിനു നേരെ താനെഴുതി ചേർത്തത് വീണയെന്നായിരുന്നു.

കൃത്യം ഒമ്പതു മണിയ്ക്ക് വീട്ടിൽ നിന്നിറങ്ങി പേരറിയാത്ത ആ കുറ്റൻ മരത്തണലിനു കീഴിലെ ചായക്കടയിൽ കാത്തുനിൽക്കുന്ന തന്‍റെയരികിലേക്ക് അവൾ നടന്നുവരുമ്പോഴൊക്കെ ഞാനത് ഉറപ്പിച്ചു കൊണ്ടിരുന്നു. സ്‌കൂളിന്‍റെ പടിവാതിലോളം അവളെ അനുഗമിക്കുമ്പോഴാകും അവളുടെ സാന്നിദ്ധ്യത്തിൽ നിന്നും എന്നിലേക്ക് പടർന്ന ഉണർവ്വിന്‍റെ സാന്നിധ്യം ഞാനറിയുക. കൈവീശി കണ്ണിൽ നിന്നും മറയുന്ന വീണയെ നോക്കി. ഒടുവിൽ തിരിഞ്ഞു നടക്കുമ്പോൾ പലപ്പോഴും ഒരു മൂളിപ്പാട്ടിന്‍റെ ഈണം ചൂണ്ടിൽ തത്തിക്കളിക്കുന്നുണ്ടാകും.

വീണ തന്‍റെ അനിയത്തിയുടെ കൂട്ടുകാരിയായിരുന്നു. പോരാത്തതിന് വീണയുടെ കുടുംബവും തന്‍റെ കുടുംബവും തമ്മിൽ വർഷങ്ങൾ നീണ്ട സൗഹൃദവും ഉണ്ടായിരുന്നു. കയ്യെത്തി തൊടാവുന്ന അകലത്തിൽ അവളുണ്ടല്ലോ എന്നു കൊതിച്ചെങ്കിലും തന്‍റെ സ്നേഹത്തെ പണത്തിന്‍റെയും സമ്പത്തിന്‍റെയും ത്രാസിൽ വെച്ചു തൂക്കിയ വീണയുടെ അച്ഛനു മുന്നിൽ താൻ ഭൂമിയോളം ചെറുതായിപ്പോയി. യാഥാർത്ഥ്യത്തിൽ നിന്ന് സ്വപ്നത്തെ ധ്രുവങ്ങളിലേയ്‌ക്ക് അകറ്റിയതും ആ മനുഷ്യനായിരുന്നു. ജാതിയോ മതമോ ഒന്നുമല്ലായിരുന്നു വീണയുടെ അച്ഛന്‍റെ പ്രശ്നം. പണമായിരുന്നു അയാളുടെ മാനദണ്‌ഡം. അതിനുമുന്നിൽ തന്‍റെ ഉയർന്ന വിദ്യാഭ്യാസ യോഗ്യത പോലും അയാൾക്കൊന്നുമല്ലായിരുന്നു.

തന്‍റെ കഴിവിൽ വിശ്വസിച്ച് വിവാഹാലോചനയുമായി ചെന്ന തന്‍റെ മാതാപിതാക്കളെ അന്ന് വീണയുടെ അചചരൻ അപമാനിച്ചു വിട്ടപ്പോൾ മുറിപ്പെട്ട മനസ്സിന്‍റെ പിടച്ചിൽ വർഷങ്ങൾക്കിപ്പുറവും വിവേക് ഉള്ളു തൊട്ടറിഞ്ഞു.

അപമാനിതനായതിന്‍റെ വാശിയിൽ വേണ്ടെന്നുവെയ്ക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല അയാൾക്ക് വീണ. തന്‍റെ അനിയത്തിയുടെ കൂടെ സമയം കിട്ടുമ്പോഴൊക്കെ വീട്ടിലേക്കോടി വരുന്ന വീണ എന്നുമൊരു ആശ്വാസമായിരുന്നു. അവളുടെ നിഴലുപോലും സംസാരിക്കുന്നത് തന്‍റെ ഹൃദയത്തോടാണെന്ന് പലപ്പോഴും അയാൾക്കു തോന്നി. തന്‍റെ മുഖഭാവത്തിൽ നിന്നുകൂടി അവൾ വായിച്ചെടുക്കുമായിരുന്നു മനസ്സ്. വീണ ഇല്ലാതെയായാൽ ശൂന്യമായി പോകുന്ന ജീവിതം അസ്വസ്‌ഥനാക്കാൻ തുടങ്ങുകയായിരുന്നു വിവേകിനെ.

വീണയുടെ ഡിഗ്രി പരീക്ഷ കഴിഞ്ഞയുടനെ വിവാഹിതനാകാൻ അന്ന് വിവേക് തീരുമാനിച്ചു. പക്ഷേ പണം കൊണ്ട് മറ്റുള്ളവരുടെ സ്വ‌പ്നങ്ങളെ എങ്ങനെ മുറിപ്പെടുത്താം എന്ന് തെളിയിച്ചുകൊണ്ട് പ്രശസ്തനായ അഡ്വക്കറ്റ് രാമാനന്ദന്‍റെ മകൻ ദീപക്കുമായി വീണയുടെ വിവാഹം ഉറപ്പിച്ചത് അവളുടെ അച്ഛൻ തന്നെയായിരുന്നു. വാശിക്കാരനായ കുട്ടിയെ പോലെ വീണയ്ക്കു വേണ്ടി വാശിപിടിച്ചെങ്കിലും മറ്റുള്ളവരുടെ പ്രലോഭനങ്ങൾക്കു മുന്നിൽ പിന്മാറാതിരിക്കാൻ വിവേകിനു കഴിഞ്ഞില്ല.

ത്യാഗമെന്ന ഓമനപ്പേരിട്ട് അയാൾ തന്‍റെ പ്രണയത്തിന് മനസ്സിൽ കല്ലറയൊരുക്കി. വിവാഹമണ്ഡപത്തിൽ സുമംഗലിയായി നിൽക്കുന്ന വീണയുടെ കണ്ണിൽ നഷ‌്ട സ്വപ്നങ്ങളുടെ പിടച്ചിൽ കണ്ടില്ലെന്നു നടിച്ച് അയാൾ സിംലാ കുന്നുകളിറങ്ങി. കൊൽക്കത്തയിലേക്കുള്ള ആ പറിച്ചു നടൽ അന്ന് ഒഴിവാക്കാൻ കഴിയില്ലായിരുന്നു എന്ന കാര്യം വിവേക് വേദനയോടെ ഓർത്തു.

പിന്നീടൊരിക്കലും വീണയെ കാണരുതെന്നാഗ്രഹിച്ചിട്ടും അയാൾക്ക് സിംലയിൽ പോകാതിരിക്കാനായില്ല. സന്തോഷകരമായ ജീവിതം നയിക്കുന്ന ഒരു വീണയെ പ്രതീക്ഷിച്ച വിവേക് ശരിക്കും ദുഃഖിതനായി. ഭർത്താവിന്‍റെ ദുർനടപ്പിൽ സങ്കടപ്പെട്ട് കഴിയുന്ന വീണയെയാണ് അയാൾ കണ്ടത്. ധൂർത്തനായ ദീപക് അവളുടെ ജീവിതം സങ്കീർണ്ണമാക്കുകയായിരുന്നു. സർവ്വവിധ സൗകര്യങ്ങളോടെയും വളർന്ന വീണയുടെ ഇന്നത്തെ ജീവിതം അയാളെ അസ്വസ്‌ഥനാക്കി. വേദനയോടെയാണ് അയാൾ അത്തവണ സിംലയിൽ നിന്നും മടങ്ങിയത്.

പിന്നീട് വീണയെ കാണുമ്പോഴേക്കും അവൾ വളരെ പ്രയാസപ്പെട്ട് ഒരു പ്രൈമറി സ്‌കൂളിൽ താൽക്കാലികമായി ജോലി നേടിയിരുന്നു. സാഹചര്യങ്ങളെ അതിജീവിക്കാൻ അവൾ പഠിക്കുന്നു എന്ന സന്തോഷം അന്ന് വിവേകിനു കുട്ടായി. എങ്കിലും ഒന്നിച്ചു സ്വ‌പ്നം കണ്ട ആ സുന്ദരലോകത്തിലെ നിറയെ ചിരിക്കുന്ന വീണ എവിടെ പോയതെന്ന് അയാൾ പലപ്പോഴും തന്നോടുതന്നെ ചോദിച്ചു.

ഒഫീഷ്യൽ ആവശ്യത്തിനാണ് എന്നും പറഞ്ഞ് ഓരോ തവണയും വിവേക് സിംലയിലേക്ക് പോകുമ്പോഴും കയ്യിൽ വീണയ്ക്കു കൊടുക്കാൻ അമ്മ കൊടുത്തുവിടുന്ന മധുരപലഹാരങ്ങൾ കാണും. മരുമകളായി കുടുബത്തിലേക്കു കയറി വരേണ്ടവൾ കൈവിട്ടുപോയ സങ്കടം അമ്മയുടെ മുഖത്ത് വിവേക് പലപ്പോഴും വായിച്ചു. വീണയുടെ ഭർത്താവും അതിഥിമര്യാദകൾ മറക്കാതെ വിവേകിനെ സ്വീകരിച്ചിരുത്തി. മദ്യവും ധൂർത്തും നിറഞ്ഞ അയാളുടെ ജീവിതത്തിൽ വീണയെ സംബന്ധിച്ച് യാതൊന്നിനും പ്രസക്തിയില്ലായിരുന്നു. സ്നേഹത്തിന്‍റെതായ സ്വാർത്ഥത പോയിട്ട് സ്നേഹത്തിന്‍റെ ഒരു കണികപോലും അയാളുടെ മനസ്സിൽ ഇല്ലെന്ന് വിവേകിന് തോന്നി.

പക്ഷേ വീണ ആരോടും പരാതിപ്പെട്ടില്ല. സങ്കടങ്ങളുടെ ആ വൻതിരകളിൽ ചെന്നടിച്ചു വീഴുമ്പോഴും രക്ഷപ്പെടണമെന്ന് അവൾ ആഗ്രഹിച്ചില്ല. പരിഭവങ്ങൾ ഉറഞ്ഞുകൂടിയ ഒരു മഞ്ഞുമലയായിരുന്നു അവളുടെ മനസ്സ്. നിർവ്വികാരത കൂടുകൂട്ടിയപോലെ ഇരിക്കുന്ന വീണയെ കണ്ട് ഒരിക്കൽ വിവേക് ചോദിച്ചു: “രക്ഷപ്പെട്ടു കൂടെ നിനക്കീ ചതുപ്പിൽ നിന്ന്? എന്തിനാണ് ഈ ബന്ധം തുടരുന്നത്?”

“അങ്ങനെ വേർപെടുത്തി കളയാവുന്ന ഒന്നല്ല വിവേക് ദാമ്പത്യം, താലി കെട്ടുന്നത്ര എളുപ്പമല്ല അത് അഴിച്ചെടുക്കാൻ. ഇപ്പോൾ നിങ്ങൾക്കത് മനസ്സിലാവില്ല. നിറപ്പകിട്ടൊന്നുമില്ലെങ്കിലും ഞാൻ ജീവിച്ചു തീർക്കുന്നതും ജീവിതം തന്നെയാണ്. എനിക്കറിയാം നിങ്ങൾ ഞാൻ സന്തോഷിക്കുന്നത് കാണാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരാളാണെന്ന്. പക്ഷേ ജീവിതത്തിന്‍റെ യാഥാർത്ഥ്യം ഞാനിന്നറിയുന്നു, ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാൻ കഴിഞ്ഞെന്നു വരില്ല.

ജീവിതത്തിൽ ചതിക്കപ്പെട്ടു എന്നതു ശരിയാണ്. പക്ഷേ അതു കരുതി ആത്മഹത്യ ചെയ്യാനോ ജീവിതത്തിൽ നിന്ന് ഒളിച്ചോടാനോ ഞാൻ തയ്യാറല്ല. നിങ്ങളോടൊക്കെ എനിക്ക് നന്ദിയുണ്ട്. അച്ഛനും അമ്മയും വിവേകും അമ്മാവന്മാരും ഏട്ടന്മാരും ഒക്കെ ഞങ്ങളെ രണ്ടുപേരെയും ഒരുപാട് സഹായിച്ചിട്ടുണ്ട്. എപ്പോഴും ഇങ്ങനെ ആരെങ്കിലുമൊക്കെ സഹായിക്കാനുണ്ടായതാണ് ഒരർത്ഥത്തിൽ ദീപകിനെ ഇത്ര ഉത്തരവാദിത്വമില്ലാത്തവനായി മാറ്റിയത്. ആരുമില്ല എന്ന തോന്നലുണ്ടായാൽ മതി, ഒരു പക്ഷേ അല്പ‌ം ഉത്തരവാദിത്വത്തോടെ അദ്ദേഹം പെരുമാറിക്കൂടാ എന്നില്ല. എനിക്കൊരൽപം സമയം കൂടി തരു എല്ലാവരും. അദ്ദേഹത്തെ മാറ്റിയെടുക്കാൻ പറ്റുമെന്ന് എനിക്ക് നല്ല വിശ്വാസമുണ്ട്.

എന്നെക്കുറിച്ചോർത്ത് വിവേക് വിഷമിക്കേണ്ട. എന്‍റെ യാഥാർത്ഥ്യങ്ങളോട് ഞാൻ പൊരുത്തപ്പെട്ടു കഴിഞ്ഞു. പിന്നെ നിങ്ങളെന്നും എന്‍റെ കൂടെയുണ്ടല്ലോ. എന്‍റെ അഭ്യുദയകാംക്ഷിയായ്… എന്‍റെ നല്ല കുട്ടുകാരനായി. എനിക്ക് സന്തോഷിക്കാൻ ഇതൊക്കെ ധാരാളം.”

ഇതായിരുന്നു വിവേകിന്‍റെ അവസാന സിംലാ യാത്ര. തൊട്ടടുത്ത വർഷം ഗീതയുമായുള്ള വിവാഹം നടന്നു. സ്നേഹനിധിയായ ഗീത ജീവിതത്തിൽ ഒരു പുതിയ വെളിച്ചമായ് ഉണരുകയാണെന്ന് അയാൾക്കു തോന്നി. യാഥാർത്ഥ്യങ്ങളെ സ്നേഹിക്കാൻ വീണയെപ്പോലെ അയാളും ശ്രമിച്ചുകൊണ്ടിരുന്നു.

രണ്ടുവർഷങ്ങൾക്കുശേഷം ഇപ്പോൾ ഇങ്ങനെ ഈ മണ്ണിൽ നിൽക്കുന്നതും ഗീതയ്ക്കുവേണ്ടിയാണ്. കനിയുടെ വിവാഹത്തിനു നാലഞ്ചുദിവസം മുമ്പേ തന്നെ എത്തണമെന്നത് ഗീതയുടെ ആഗ്രഹമായിരുന്നു. ഗീതയുടെ ആഗ്രഹം പോലെതന്നെ സിംലയിൽ വന്നിറങ്ങുമ്പോൾ സന്തോഷപൂർവ്വം കനിയും കുടുംബവും അവരെ എതിരേറ്റു. മറ്റുള്ളവരുടെ നിറഞ്ഞ ചിരി കാണുന്നതും ഒരു സന്തോഷമാണെന്ന് വിവേക് അറിഞ്ഞു.

വിവാഹവസ്ത്രങ്ങൾ ഗീതയെ കാണിക്കുന്ന തിരക്കിലായിരുന്നു കനി. വ്യത്യസ‌തമായ ഡിസൈനുകളിലുള്ള ആ സാരികളും ചുരിദാറുകളും ഗീതയേയും ആകർഷിച്ചു. “ഇതെവിടെ നിന്നാ കനീ?” ചോദിക്കാതിരിക്കാനായില്ല.

“ഇവിടെ അടുത്ത് പുതിയതായി ഒരു ടെക്സ്‌റ്റയിൽസ് വന്നിട്ടുണ്ട് ചേച്ചി. ചാന്ദ്‌നി ടെക്‌സ്‌റ്റയിൽസ്. ഡിസൈനർ സാരികൾ കിട്ടും അവിടെ. ഇപ്പോൾ ഡ്രസ്ലെടുക്കാൻ ആരും ഡൽഹിയിലൊന്നും പോകാറില്ല. ഇവിടെത്തന്നെ ഉണ്ട് നല്ല സെലക്ഷൻ. വേണമെങ്കിൽ ചേച്ചീ നമുക്ക് നാളെ ഒരു ഷോപ്പിംഗിനിറങ്ങാം.”

“വേണ്ട കനീ. ഞാൻ ചോദിച്ചെന്നേയുള്ളൂ. ഏതായാലും നല്ല കളക്ഷൻ.” ഗീത പറഞ്ഞു.

പിറ്റേദിവസം, വിവേകും ഗീതയുംകൂടി കറങ്ങാനിറങ്ങിയപ്പോൾ അമ്മായിയാണ് വന്നു പറഞ്ഞത്. പോയി വരുന്ന വഴി ചാന്ദ്നി ടെക്സ്റ്റൈൽസിൽ കയറി തയ്ക്കാൻ കൊടുത്ത കനിയുടെ ചുരിദാറുകൾ വാങ്ങി കൊണ്ടുവരാൻ. ടെക്സ്‌റ്റൈൽസിനു മുന്നിലെത്തിയപ്പോൾ ഗീതയെ ടെക്സ്‌റ്റൈൽസിലാക്കി വിവേക് ചുറ്റി കറങ്ങാനിറങ്ങി. “നീ തയ്ച്ച ഡ്രസ്സ് വാങ്ങി വരുമ്പോഴേക്കും ഞാൻ ഒന്ന് ചുറ്റിയിട്ടു വരാം.”

ഇവിടെ അടുത്തെവിടെയോ പണ്ട് ദീപകിനൊരു വുളൻ ഡ്രസ്സുകളുടെ കടയുണ്ടായിരുന്നല്ലോ എന്ന കാര്യം വിവേകിനപ്പോഴാണ് ഓർമ്മ വന്നത്. ഒന്ന് അന്വേഷിച്ചു നോക്കിയാൽ ചിലപ്പോൾ ഒരു പക്ഷേ വീണയേയും ദീപകിനെയും കാണാനാകും, അയാൾ കരുതി. ആൾക്കൂട്ടത്തിനിടയിൽ, കടയുടെ കൗണ്ടറുകളിൽ പരിചയമുഖങ്ങളുണ്ടോ എന്ന് തിരയുകയായിരുന്നു വിവേക്. പക്ഷേ, കാണാൻ കഴിഞ്ഞില്ല. നിരാശനായാണ് അയാൾ മടങ്ങിയത്.

തിരിച്ച് ചാന്ദ്‌നി ടെക്സ്‌റ്റൈയിലിലെത്തുമ്പോൾ അയാൾ തളർന്നിരുന്നു. അപ്പോഴാണ് കൗണ്ടറിലിരിക്കുന്ന മനുഷ്യനെ വിവേക് ശ്രദ്ധിച്ചത്.

“ഇത്…..” ഓർമ്മകളിൽ ആ മുഖം പരതി കൊണ്ടിരിക്കുമ്പോഴാണ് പിന്നിൽ ഗീതയുടെ സ്വരം കേട്ടത്. “നോക്കിയേ, ഒരു സർപ്രൈസ്….” തിരിഞ്ഞുനോക്കിയ അയാൾ അത്ഭുതപ്പെട്ടുപോയി. ഗീതയ്ക്കൊപ്പം ആ പഴയ സുന്ദരമായ ചിരിയോടെ വീണ. “ശരിക്കും സർപ്രൈസ് തന്നെ ഗീത…” അയാൾ മനസ്സിൽ പറഞ്ഞു.

“ഇവരും നമ്മുടെ നാട്ടുകാരാണെന്ന് സംസാരിച്ചപ്പോഴല്ലേ മനസ്സിലായത്.” സിംലയിൽ ഒരു പരിചയക്കാരിയെ കണ്ടുകിട്ടിയ സന്തോഷമായിരുന്നു ഗീതയുടെ വാക്കുകളിൽ.

“അയ്യോ… സോറി. ഞാൻ പേരു ചോദിക്കാൻ മറന്നു.” ക്ഷമാരൂപേണ ഗീത വീണയോടു തിരക്കി. ഉത്തരം പറഞ്ഞത് വിവേകായിരുന്നു.

“ഗീതാ… ഇത് വീണ. നമ്മുടെ വിദ്യയുടെ കൂട്ടുകാരി അവർ ക്ലാസ്മേറ്റ്സ് ആയിരുന്നു. വിവാഹം കഴിഞ്ഞതോടെ രണ്ടുപേരും രണ്ടു വഴിയിലായി.”

“തിരക്കുകൾക്കിടയിൽ സൗഹൃദം കൈവിട്ടുപോയി എന്നു പറയുന്നതാകും ശരി. അച്‌ഛൻ മരിച്ചശേഷം അമ്മ ഞങ്ങൾക്കൊപ്പം താമസമായി. പഴയ വീടു വിറ്റ് ഞങ്ങൾ ഇവിടെ അടുത്തേയ്ക്കു മാറി. ഒന്നും ആരെയും അറിയിക്കാൻ പറ്റിയില്ല. അതോടെ വിദ്യയ്ക്ക് ഞങ്ങളെ തേടിവരാനുള്ള അഡ്രസ്സും നഷ്‌ടമായി.” നഷ്ടബോധത്തിന്‍റെ ചെറിയ വിങ്ങലോടെയാണ് വീണയത് പറഞ്ഞത്. അപ്പോഴേക്കും കൗണ്ടറിലിരിക്കുകയായിരുന്ന ദീപക് എണീറ്റ് അവർക്കരികിലേക്കു വന്നു.

“ഇപ്പോൾ നല്ല തിരക്കാണ്. ഈ ടെക്സ്റ്റൈയിൽസിലെ കാര്യങ്ങൾ നോക്കി നടത്താൻ തന്നെ സമയം തികയുന്നില്ല. വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നതും തയ്ച്ചെടുക്കുന്നതും സെലക്ട് ചെയ്യുന്നതും ഒക്കെ എന്‍റെ ഡിപ്പാർട്ട്മെന്‍റാണ്. ജോലിക്കാരുടെയും കൗണ്ടറിലെയും കാര്യം ദീപക് നോക്കും.” വീണ വിശേഷങ്ങൾ പറഞ്ഞു.

“അതു മാത്രമല്ല വിവേക്…. പിന്നെ ഞങ്ങളാണ് ഏറ്റവും ഭാഗ്യം ചെയ്തത ദമ്പതിമാർ. ദിവസത്തിൽ 24 മണിക്കൂറും ഞങ്ങളൊന്നിച്ചല്ലേ?” ദീപകിന്‍റെ വാക്കുകൾ കേട്ട് വീണയുടെ മുഖത്ത് നാണം വിരിയുന്നത് വിവേക് കണ്ടു. പ്രതീക്ഷകൾ വീണയെ സന്തോഷത്തിലേക്കു തന്നെയാണ് തുഴഞ്ഞു കൊണ്ടുപോയതെന്ന് അയാൾക്കു ബോധ്യമായി.

പിറ്റേദിവസം വീണയുടെ വീട്ടിൽ ചെന്നപ്പോൾ അമ്മയിൽ നിന്നുമാണ് വിവേക് കാര്യങ്ങൾ അറിഞ്ഞത്.

ടീച്ചറായി ജോലി ചെയ്യുമ്പോൾ തന്നെ ടെയ്‌ലറിംഗ് പഠിക്കാൻ വീണ സമയം കണ്ടെത്തിയിരുന്നു. വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാനും തയ്ക്കാനുമൊക്കെയായി വീട്ടിൽ തന്നെ ഒരു മെഷീനും വീണ വാങ്ങിച്ചു. വീണയുടെ പുത്തൻ ഡിസൈനിംഗു സെലക്ഷനുമൊക്കെ കസ്‌റ്റമേഴ്‌സിനു വളരെ പെട്ടെന്നാണ് ഇഷ്ടമായത്. പതിയെ സ്‌കൂളിലെ താൽക്കാലിക ഉദ്യോഗം കളഞ്ഞ് മുഴുവൻ സമയ തയ്യൽക്കാരിയായി അവൾ.

വീണ തയ്ച്ച വസ്ത്രങ്ങൾ ട്രെൻഡായതോടെ ദീപകിന്‍റെ ചെറിയ ടെക്‌സ്റ്റൈയിൽസും അഭിവൃദ്ധി പ്രാപിച്ചു. പതിയെ സിംലയിലെ നമ്പർ വൺ വസ്ത്രകേന്ദ്രമായി ‘ചാന്ദ്‌നി ടെക്സ് റ്റൈൽസ്. കുറേക്കൂടെ തിരക്കുള്ള സിംലയുടെ ഹൃദയഭാഗത്തേക്ക് ദീപകും വീണയും ചേർന്ന് തങ്ങളുടെ ടെക്സ്റ്റൈൽസ് മാറ്റി സ്‌ഥാപിച്ചതോടെ ദീപകിന്‍റെ ബിസിനസ്സ് ഗ്രാഫും കുത്തനെ ഉയർന്നു.

വീണയുടെ ജീവിതത്തിലെ സന്തോഷത്തിന്‍റെ തിളക്കം അവരുടെ വീട്ടിലും വിവേക് കണ്ടു. അടുക്കുംചിട്ടയുമുള്ള അവരുടെയാ ഇരുനിലവീടും പരിസരവും കുടുംബാന്തരീക്ഷവും വിവേകിന്‍റെ മനസ്സിനെ സ്‌പർശിച്ചു.

വീണയുടെ മകൾക്കു നൽകാനായി ആദ്യമേ കളിപ്പാട്ടങ്ങളും സമ്മാനങ്ങളും വാങ്ങി കരുതിയിരുന്നു ഗീത. സ്നേഹത്തോടെ ആ കുട്ടിയെ എടുത്ത് നെഞ്ചോട് ചേർത്തപ്പോൾ മനസ്സ് ആർദ്രമായ പോലെ അയാൾക്കുതോന്നി. തന്‍റെ വീണയുടെ മകൾ! ഒരു കുഞ്ഞു താന്തോന്നി വേദന അപ്പോഴത്തെ ആ വലിയ സന്തോഷങ്ങൾക്കിടയിലും അയാളുടെ മനസ്സിൽ നഖമാഴ്ത്തി.

ദഹനം പ്രധാനം

മനുഷ്യ ശരീരത്തിലെ സുപ്രധാന പ്രവർത്തനങ്ങളിൽ ഒന്നാണ് ദഹനം. പോഷകാംശങ്ങളെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാനും അനാവശ്യ വസ്തുക്കളെ പുറന്തള്ളാനുമുള്ള ശാരീരിക പ്രക്രിയയാണത്. ശരീരത്തിലെ പല രോഗങ്ങളുടെയും മൂലകാരണം നമ്മുടെ ദഹന വ്യവസ്ഥയാണ്. ഇത് ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ മലബന്ധം, ഗ്യാസ്, പൊണ്ണത്തടി, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നു.

ദഹനത്തിന് സഹായിക്കുന്ന എൻസൈമും ആസിഡുമാണ് ഭക്ഷ്യ വസ്‌തുക്കളെ ദഹിപ്പിച്ച് പോഷകാംശങ്ങളെ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത്. പൂർണ്ണമായ രീതിയിൽ ദഹിക്കാത്ത ഭക്ഷണം ശരീരത്തിന് അനാവശ്യങ്ങളാകുന്നു.

വായിൽ വച്ചു തന്നെ ദഹന പ്രക്രിയ ആരംഭിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. നല്ലതു പോലെ ചവച്ചരച്ച ഭക്ഷണം ചെറിയ ചെറിയ ഘടകങ്ങളായി ഉമിനീരിൽ ചേരുന്നു. ഉമിനീരുമായി ചേർന്ന ഈ ലഘുഘടകങ്ങൾ നന്നായി ദഹിക്കുന്നു. അതിനുശേഷം ശരീരത്തിന് പോഷണം നൽകാനായി ചെറുകുടലിൽ എത്തിച്ചേരുന്നു.

നന്നായി ദഹിക്കണം എന്നുണ്ടെങ്കിൽ ശരിയായ ഭക്ഷണം തെരഞ്ഞെടുത്ത് കഴിക്കുക മാത്രമല്ല ചെയ്യേണ്ടത്. അവ നന്നായി ചവച്ചരച്ച് തിന്നുകയും വേണം. പോഷകാംശങ്ങളെ ആഗിരണം ചെയ്യപ്പെടുന്ന വിധം ദഹന പ്രക്രിയ സുഗമമായിരിക്കാൻ ഇതുകൊണ്ട് കഴിയും.

ഭക്ഷണം നന്നായി ചവയ്ക്കാതെ വലിയ കഷ‌ണങ്ങളായി വിഴുങ്ങുന്നതു കൊണ്ട് യാതൊരു പ്രയോജനവുമുണ്ടാവുകയില്ല. ഭക്ഷണം നന്നായി തയ്യാറാക്കുന്നതിന് നാം എത്ര സമയവും പണവുമാണ് ചെലവഴിക്കുന്നത്. ഇത്തരം ഭക്ഷണം ദഹിപ്പിക്കുന്നതിന് ശരീരത്തിന് വളരെയേറെ പ്രയത്നം ചെയ്യേണ്ടതായി വരുന്നു. സ്വസ്‌ഥമായി ഇരുന്ന് ഭക്ഷണം ചവച്ചരച്ച് കഴിക്കാൻ നാം മെനക്കെടാത്തതിനാൽ ഭക്ഷണം ദഹിക്കാതെ തന്നെ പുറന്തള്ളപ്പെടുകയും ശരീരത്തിന് വേണ്ട പോഷകാംശങ്ങൾ ലഭിക്കാതെയും വരുന്നു.

ഭക്ഷണം കഴിക്കുന്നതിനൊപ്പം ഏതെങ്കിലും സോഫ്റ്റ് ഡ്രിങ്ക് കഴിക്കുകയാണ് എങ്കിൽ ദഹന വ്യവസ്‌ഥയെ അത് ദോഷകരമായി ബാധിക്കും. ഭക്ഷണത്തോടൊപ്പം വെള്ളം കുടിച്ചാലും ഇത്തരം പ്രശ്‌നങ്ങൾ ഉടലെടുക്കാം. അതുകൊണ്ട് ഭക്ഷണം കഴിച്ച് 30 മിനിറ്റിനു ശേഷമോ കഴിക്കുന്നതിന് 30 മിനിറ്റ് മുമ്പോ വെള്ളം കുടിക്കുന്നതാണ് നല്ലത്.

ജീരകം, കായം, അശ്വഗന്ധം, ചുക്ക്, മല്ലി, മഞ്ഞൾ, പുദിന, കുരുമുളക്, ഏലയ്ക്കാ, കറുവാപ്പട്ട, ജാതിക്ക പോലെയുള്ള മസാലകൾ ദഹന പ്രക്രിയയെ സുഗമമാക്കുന്നവയാണ്. അനായാസം ദഹിപ്പിക്കുന്നതിനൊപ്പം ദഹന വ്യവസ്‌ഥയെ ഇത് ശുദ്ധീകരിക്കുകയും വായു കോപം തുടങ്ങിയ പ്രശ്‌നങ്ങളെ ഒഴിവാക്കുകയും ചെയ്യും.

കാത്സ്യം, അയൺ, വിറ്റാമിനുകൾ തുടങ്ങിയവ ശരീരത്തിൽ ശരിയായ രീതിയിൽ ആഗിരണം ചെയ്യപ്പെടാൻ ഭക്ഷണം ശരിയായ രീതിയിൽ ദഹിക്കേണ്ടത് ആവശ്യമാണ്. അങ്ങനെയാകാത്ത പക്ഷം പല തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാം. ഉദാ: അസ്വസ്ഥത, തളർച്ച, വിഷാദം എന്നിവ.

സുഗമമായ ദഹന പ്രക്രിയയ്ക്ക്

  • ഫ്രഷ് പഴങ്ങളും പച്ചക്കറികളും കൂടിയ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
  • 2- 3 തവണ വയറു നിറച്ച് ഭക്ഷണം കഴിക്കുന്നതിന് പകരം ഭക്ഷണം 4- 5 തവണകളിലായി അല്‌പാല്‌പമായി കഴിക്കാം. ഉദരത്തിന്‍റെ അമിതമായ അദ്ധ്വാനമൊഴിവാക്കാൻ ഇത് സഹായിക്കും.
  • ഭക്ഷണം പതിയെ നന്നായി ചവച്ചരച്ച് കഴിയ്ക്കുക.
  • പ്രാതൽ കഴിക്കുന്നത് ഒരിക്കലും ഒഴിവാക്കരുത്.
  • ഇഞ്ചി ചേർത്ത നാരങ്ങാവെള്ളം കുടിക്കുന്നത് ദഹന പ്രക്രിയ സുഗമമാക്കും.
  • ലഹരി വസ്തുക്കളും കാർബണേറ്റഡ് ഭക്ഷ്യവസ്തുക്കളും കഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം.

ദഹനമില്ലായ്‌മയുടെ മുഖ്യ കാരണങ്ങൾ

  • തിരക്ക് നിറഞ്ഞ ജീവിത ശൈലിയും ശാരീരികാദ്ധ്വാനം ഇല്ലാതിരിക്കുകയും ചെയ്യുക.
  • മുഴുവൻ സമയവും ഇരുന്ന് ജോലി ചെയ്യുന്നത്.
  • അമിതമായി ഭക്ഷണം കഴിക്കുന്നത്.
  • രാത്രിയിൽ അമിതമായി ഭക്ഷണം കഴിച്ച ശേഷം ഉടൻ തന്നെ ഉറങ്ങുന്നത്.

മോണിംഗ് സെക്സ് ദൃഢമാക്കും ലൈഫ്

തുടക്കം നന്നായാൽ എല്ലാം നന്നാവും എന്നാണല്ലോ പറയുക. ഒരു ദിവസത്തിന്‍റെ തുടക്കം നല്ലതായാൽ ആ ദിവസം മുഴുവനും നല്ലതായിരിക്കും. പ്രഭാതത്തിൽ ഉറക്കം ഉണരുമ്പോൾ തന്നെ ഭർത്താവിന്‍റേത് വളരെ റൊമാന്‍റിക് മൂഡായിരിക്കും. പക്ഷേ ഭാര്യ മക്കളെ സ്ക്കൂളിൽ വിടുന്നതി എന്‍റെ കാര്യം തലയിൽ വച്ചാവും ഉണരുക. ഇതുകൊണ്ട് തന്നെ രണ്ടാളും തമ്മിൽ നീരസമോ അഭിപ്രായ വ്യത്യാസമോ ഉണ്ടാകാനും സാധ്യതയുണ്ട്. മനഃശാസ്ത്രജ്‌ഞർ പറയുന്നത് മോണിംഗ് സെക്സ് സ്നേഹ ദാമ്പത്യം ഊട്ടിയുറപ്പിക്കും എന്നാണ്. മാത്രമല്ല ആരോഗ്യത്തിനും മോണിംഗ് സെക്സ‌് വളരെ നല്ലതാണത്രേ.

എങ്കിൽ എന്തുകൊണ്ട് നിങ്ങളുടെ കുസൃതിക്കാരനായ ഭർത്താവിന് കൊച്ചുവെളുപ്പാൻ കാലത്ത് ഒരു സെക്സ് സർപ്രൈസ് നൽകിക്കൂടാ. ഇത് നിങ്ങളുടെ രണ്ടാളുടെയും ഒരു ദിവസത്തെ മനോഹരമാക്കുമെന്ന് മാത്രമല്ല അന്നേ ദിവസം ഏർപ്പെടുന്ന എല്ലാകാര്യവും നന്നായി ചെയ്യാനും സാധിക്കും. എന്താ, ദിവസം മുഴുവൻ ഹാപ്പിയായി ഇരിക്കുന്നത് വലിയ കാര്യമല്ലേ? അതുകൊണ്ട് മടിക്കണ്ട, ഇന്ന് തന്നെ മനസ്സ് വച്ചോളൂ. ശാരീരികവും മാനസികവുമായ തയ്യാറെടുപ്പ് ഇതിന് ആവശ്യമാണെങ്കിലും അതൊന്നും മലമറിക്കുന്ന കാര്യം അല്ലെന്ന് അറിയുക, മോണിംഗ് സെക്സ്‌സിനുള്ള ടിപ്‌സ്…

ശ്വാസത്തിൽ ആത്മവിശ്വാസം

രാത്രി കിടന്നുറങ്ങുന്നതിനു മുമ്പ് നന്നായി ബ്രഷ് ചെയ്യുക. അതു കൂടാതെ സൈഡ് ടേബിളിന്‍റെ മുകളിൽ മിന്‍റ് ചേർന്ന ച്യൂയിംഗം എടുത്തു വയ്ക്കാൻ മറക്കരുത്. രാവിലെ ഉണർന്ന ഉടൻ അത് വായയിൽ ഇടുക. ഫ്രഷ്‌നസ്സ് ഫീൽ ചെയ്യും. ഇല്ലെങ്കിൽ വായയിലെ ദുർഗന്ധം എല്ലാ മൂഡും കളയും.

സ്നേഹത്തിന്‍റെ അനുഭവം

എല്ലായ്പ്പോഴും പ്രഭാത രതി സംഭവിച്ചു കൊള്ളണമെന്നില്ല. ഇരുവരും പ്രഭാതത്തിൽ പരസ്പ‌രം കെട്ടിപ്പിടിച്ചു കിടക്കുകയും തലോടുകയും ചുംബിക്കുകയും ചെയ്യുന്നതു പോലും മാനസിക സുഖം നൽകും. പിരിമുറുക്കം അകലാനും അന്നേദിവസം ആത്മവിശ്വാസത്തോടെ ലോകത്തെ നേരിടാനും ഇതു സഹായിക്കും. കെട്ടിപ്പിടിച്ച് ഇരുവരും ഒരേ താളത്തിൽ ശ്വാസംമെടുക്കുന്നതുപോലും എത്ര ആനന്ദകരമാണ്!

മുത്തം നൽകി തുടങ്ങാം

വേറിട്ട രീതിയിൽ ആവട്ടെ തുടക്കം. പങ്കാളിയ്ക്ക് സർപ്രൈസായി മുത്തം നൽകി ഗുഡ് മോണിംഗ് പറയാം. കാതിൽ റൊമാന്‍റിക് പാട്ട് മൂളിക്കൊടുക്കാം. ഇത്രയും മതി നിങ്ങളുടെ ക്ഷണം സ്വീകരിക്കാൻ. ഉറക്കച്ചടവ് മാറി സ്നേഹം തുടങ്ങാൻ ഇത്രയും ധാരാളം.

എപ്പോഴും കൂടെ കരുതാം

കയ്യെത്തും ദൂരത്ത് കോണ്ടം കരുതാം. നിങ്ങളുടെ സ്നേഹം എപ്പോഴാണ് അതിരുവിടുന്നതെന്ന് പറയാനൊക്കില്ലല്ലോ. എഴുന്നേറ്റ് പോയി കോണ്ടം തപ്പിപിടിച്ചെടുക്കുമ്പോഴേക്കും സകല രസങ്ങളും ചിലപ്പോൾ നഷ്ടമായേക്കാം. സംഗതി അടുത്തു വച്ചാൽ മുഷിയാതെ കാര്യത്തിലേക്ക് കടക്കാം.

സെക്സും ആരോഗ്യവും

ആരോഗ്യ വിദഗ്ദ്ധർ പറയുന്നത് ആഴ്ച്‌ചയിൽ മൂന്നു പ്രവശ്യം മോണിംഗ് സെക്സിൽ ഏർപ്പെടുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കുമെന്നാണ്. ഇങ്ങനെയുള്ള വർക്ക് സ്ട്രോക് വരാനുള്ള സാധ്യതയും വിരളമാണ്. ജലദോഷവും ചുമയും വരാനുള്ള സാധ്യതയും ഇല്ലാതാക്കും. മാത്രമല്ല ചർമ്മം, മുടി, നഖങ്ങൾ എന്നിവയ്ക്ക് ആരോഗ്യവും തിളക്കവും ലഭിക്കുമത്രേ. പ്രഭാതത്തിലെ ലൈംഗികത ദിവസം മുഴുവനും സന്തോഷവും മാനസിക ആരോഗ്യവും നൽകുന്നു. രോഗപ്രതിരോധ ശേഷിയും വർദ്ധിപ്പിക്കും.

കുസൃതി കൈവിടരുത്

കിടപ്പറയിൽ അനുസരണക്കേട് കാട്ടുന്ന കുട്ടിയുടെ മനസ്സ് പുറത്തെടുക്കാം. ഭർത്താവിനെ ഇക്കിളിപ്പെടുത്തി ഓടിപ്പോവുകയോ, മുറിയിൽ ഒളിച്ച് നിൽക്കുകയോ ചെയ്യാം. ഭർത്താവിന്‍റെ മനസ്സിൽ റൊമാൻസ് നിറയ്ക്കാൻ ഇത്തരം കുസൃതികൾ ഉപകരിക്കും. വിരസതയകറ്റി നല്ല ദിവസം തുടങ്ങാൻ ഈ പ്രണയഭാവങ്ങൾ സഹായകമാണ്.

കളിചിരിയും കുളിയും

കിടപ്പറയിൽ നിന്നു മാത്രമേ സെക്‌സിൽ ഏർപ്പെടാവൂ എന്നൊന്നില്ല. ഒന്നിച്ച് ഷവറിന്‍റെ അടിയിൽ നനയുമ്പോൾ സ്നേഹം പുതിയ തലത്തിലേക്കുയരും. പരസ്‌പരം സോപ്പ് തേച്ച് കൊടുത്തും പുറം കഴുകി കൊടുത്തും സ്നേഹം പങ്കിടാം. കുളിമുറിയിൽ നല്ല വാസന സോപ്പോ, ബോഡി ജെല്ലോ കരുതാം. ഈ സംഗമം നിങ്ങളുടെ ആ ദിവസത്തെ മുഴുവൻ ഉണർത്തും.

വൈൻ ഫേഷ്യൽ

ആഘോഷങ്ങൾ കെങ്കേമമാക്കാൻ ഒരൽപം വൈൻ ആവാം അല്ലെ… തെറ്റിദ്ധരിക്കേണ്ട ഡ്രിങ്കായല്ല, മറിച്ച് സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ഒരുഗ്രൻ ഫേഷ്യലാണെന്നു മാത്രം. ചോക്ലേറ്റ്, ഓറഞ്ച്, ഫ്രൂട്ട് ഫേഷ്യൽ പോലെ തന്നെ വൈൻ ഫേഷ്യലിനും ഇന്ന് പ്രിയമേറുകയാണ്. വൈൻ തെറാപ്പിയിൽ വൈൻ സ്പെഷ്യൽ, വൈൻ റാപ്പ്, വൈൻ ബാത്ത്, വൈൻ സ്ക്രബ്ബ് എന്നിങ്ങനെ പല സൗന്ദര്യ ചികിത്സാരീതികളുണ്ട്. ഇതിനായി റെഡ് വൈൻ, വൈറ്റ് വൈൻ, റോസ് വൈൻ എന്നിവയാണ് ഉപയോഗിക്കുന്നത്. വൈനിനൊപ്പം പലതരം ഔഷധികൾ, പൂക്കൾ, സുഗന്ധ തൈലങ്ങൾ ചേർക്കാറുണ്ട്.

രക്തചംക്രമണം വർദ്ധിപ്പിച്ച് പ്രായാധിക്യം തടഞ്ഞു നിർത്തുന്നുവെന്നതാണ് ഇതിന്‍റെ സവിശേഷത. കറുത്ത മുന്തിരിയിൽ പ്രധാനമായും വിറ്റാമിൻ ഇ, ആന്‍റാസിനോസയ്‌ഡ്‌സ്, പോളിഫിനോൾ, പ്രോസിയാനിഡോർസ്, ആന്‍റി ഓക്സിഡന്‍റ് എന്നിങ്ങനെയുള്ള ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. വൈൻ ആന്‍റിസെപ്റ്റിക്കാണെന്നതിനു പുറമേ ചർമ്മത്തിലുണ്ടാവുന്ന നീരും ചുളിവുകളും കുറയ്ക്കുന്നു. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കി ചർമ്മം മൃദുലകോമളമാക്കും. വൈൻ ഇഷ്‌ടമാണോ? എങ്കിൽ ചർമ്മത്തിന് വൈൻ വിരുന്നൊരുക്കി സുന്ദരിയാവാൻ ഒരുങ്ങിക്കോളു.

വൈൻ ഫേഷ്യൽ

വൈനിൽ ആന്‍റി ഓക്‌സിഡന്‍റുകൾ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലെ ടോക്‌സിനുകളെ നീക്കം ചെയ്‌ത്‌ മൃദുത്വം പകരുന്നതിനു വൈൻ ഫേഷ്യൽ അത്യുത്തമമാണ്. ചർമ്മത്തിന്‍റെ സ്വഭാവമനുസരിച്ച് പല ചേരുവകൾ ചേർത്താണ് വൈൻ ഫേഷ്യൽ ചെയ്യുന്നത്.

റെഡ് വൈനിൽ പ്രായാധിക്യം തടയുന്ന ഒട്ടനവധി ഘടകങ്ങളുണ്ട്. വൈറ്റ് വൈൻ ഫേഷ്യൽ ചർമ്മം കൂടുതൽ ടൈറ്റാവുന്നതിനു സഹായിക്കുന്നു. ചർമ്മത്തിലെ രോമകൂപങ്ങൾ വൃത്തിയാക്കുമെന്നു മാത്രമല്ല മുഖക്കുരു ശല്യവും തടയുന്നു. സെൻസിറ്റിവ് സ്‌കിന്നിന് വൈനിൽ റോസ് വാട്ടർ ചേർത്ത് ഉപയോഗിക്കുന്നത് ഫലപ്രദമായിരിക്കും. വരണ്ട ചർമ്മക്കാർ വൈനിൽ ബദാം പേസ്‌റ്റ് ചേർത്ത് ഉപയോഗിക്കുന്നതും ഗുണകരമാണ്. എണ്ണമയമുള്ള ചർമ്മത്തിന് വൈനിൽ അലോവെര ജ്യൂസ് ചേർത്ത ഫേഷ്യൽ ചെയ്യുന്നതും ഉചിതമായിരിക്കും.

മറ്റു പ്രയോജനങ്ങൾ

  • ചർമ്മം സ്നിഗ്ദ്ധവും തിളക്കമുള്ളതുമായി തീരും. മാനസിക സമ്മർദ്ദം അകറ്റുന്നതിനും ഉത്തമമത്രേ!
  • മുഖത്തെ ചുളിവുകൾ പെട്ടെന്ന് അകറ്റാനാവും.
  • ചർമ്മത്തിനാവശ്യമായ ഓക്സിജൻ നൽകും.
  • വൈറ്റ് വൈനിലടങ്ങിയ ആൽഫാ ഹൈ ഡ്രോക്സിൻ ആസിഡുകൾ വരണ്ട ചർമ്മത്തിനു ഗുണകരമാണ്. ഇത് ചർമ്മത്തിനു മൃദുത്വം പകരും.
  • എണ്ണമയമുള്ള ചർമ്മത്തിനു റെഡ് വൈൻ ഫേഷ്യലാണ് അനുയോജ്യം.
  • ഔഷധഗുണങ്ങളടങ്ങിയിട്ടുണ്ടെന്നതിനാൽ നീരുവീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

വൈൻ ഫേഷ്യൽ വീട്ടിൽ ചെയ്യാം

  • മുഖം നന്നായി കഴുകിയ ശേഷം മോയ്സ്‌ചറൈസർ പു രട്ടുക. 5-7 മിനിറ്റിനുശേഷം പഞ്ഞി ഉപയോഗിച്ച് മുഖം തുടയ്ക്കുക.
  • മുഖത്ത് അഞ്ചുമിനിറ്റ് ആവി കൊള്ളിക്കണം. മുഖത്തെ രോമകൂപങ്ങൾ തുറക്കാനാണിത്.
  • സ്റ്റീമിംഗിനു ശേഷം വൈൻ മിശ്രിതം മുഖത്തു തേച്ചു പിടിപ്പിക്കണം. മുഖത്ത് പതിയെ മസാജ് ചെയ്യുക. മുഖപേശികൾ റിലാക്സായ ശേഷം പഞ്ഞികൊണ്ട് മുഖം തുടയ്ക്കുക.
  • ഇനി വൈൻ ഫെയ്‌സ് മാസ്ക‌് അപ്ലൈ ചെയ്യാം. 10 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകാം.

ഫെയ്‌സ് മാസ്ക്ക് തയ്യാറാക്കുന്നതിന്

വരണ്ട ചർമ്മക്കാർക്ക്: 3 ടേബിൾ സ്‌പൂൺ റെഡ് വൈൻ, അര ടേബിൾ സ്‌പൂൺ അലോവെര ജെൽ, ഒരു ടേബിൾ സ്‌പൂൺ തേൻ എന്നിവ മിക്‌സ് ചെയ്യുക. ഇതിൽ രണ്ടു തുള്ളി ലാവൻഡർ ഓയിൽ ചേർത്ത് മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകാം.

എണ്ണമയമുള്ള ചർമ്മത്തിന്: 3 ടേബിൾ സ്പൂൺ റെഡ് വൈൻ പൾപ്പ്, 2 തുള്ളി ടീട്രീ ഓയിൽ എന്നിവ നന്നായി യോജിപ്പിച്ച് തയ്യാറാക്കിയ ലേപനം മുഖത്ത് തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനു ശേഷം കഴുകി കളയാം.

വൈൻ അലോവെര മാസ‌്ക്

റെഡ് വൈൻ, അലോവെര ജെൽ എന്നിവ മിക്സ് ചെയ്‌ത്‌ മുഖത്തു പുരട്ടുക. 10 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകാം. ഇത് സ്‌കിന്നിന് കൂടുതൽ റിലീഫ് ലഭിക്കാൻ സഹായിക്കുന്ന ഒന്നാണ്.

പോർട്ട് വൈൻ വിത്ത് ഹിണി മാസ്ക്

2-3 ടേബിൾ സ്‌പൂൺ പോർട്ട് വൈൻ, തേൻ എന്നിവ യോജിപ്പിച്ച് മുഖത്തു പുരട്ടുക. അര മണിക്കുറിനുശേഷം ഇളം ചൂടു വെള്ളത്തിൽ കഴുകാം. മുഖം ടോൺ അപ്പ് ചെയ്യുന്നതിനു തേൻ നല്ലതാണ്.

വൈൻ മുഖസൗന്ദര്യത്തിനു അത്യുത്തമമാണ്. എന്നാൽ ഇത് നേരിട്ട് മുഖത്തു പുരട്ടരുത്. ആൽക്കഹോൾ കണ്ടന്‍റ് ഉണ്ട്. ചർമ്മസ്വഭാവമറിഞ്ഞ് അനുയോജ്യമായ ചേരുവകൾ ചേർത്തുവേണം വൈൻ മിശ്രിതം അപ്ലൈ ചെയ്യാൻ. മുഖത്തെ പാടുകൾ മായ്ക്കും മുഖം ചുവന്നു തുടുക്കും. മഴക്കാലത്താണ് വൈൻ ഉപയോഗം ഏറെ ഗുണം ചെയ്യുക.

മോഷണശീലം ഒരു മനോരോഗം

മോഡേൺ വസ്ത്രധാരണം, വിലയേറിയ ആഭരണങ്ങൾ, ആകർഷണീയമായ സംസാരവും പെരുമാറ്റവും… ഒറ്റ നോട്ടത്തിലേ അറിയാം ഏതോ സമ്പന്ന ഗൃഹത്തിലെ പെൺകുട്ടിയാണെന്ന്. ആഡംബരകാറിൽ വന്നിറങ്ങിയ അവൾക്ക് ജ്വല്ലറിക്കാരുടെ വക ഉഗ്രൻ സ്വീകരണം.

അവൾ ആവശ്യപ്പെട്ടതനുസരിച്ച് സെയിൽസ്മാൻ പലതരം ഡിസൈനർ മാലകളും കമ്മലും മോതിരവുമൊക്കെ കാണിച്ചു കൊടുത്തു. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ചെറിയൊരു മോതിരവും ഒരു ജോഡി കമ്മലും വാങ്ങി അവൾ സ്‌ഥലം കാലിയാക്കി

അല്പ സമയത്തിനുശേഷം ഷെൽഫിലെ ആഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് രണ്ടു മാലയും കമ്മലുകളും നഷ്‌പ്പെട്ടുവെന്ന് സെയിൽസ്‌മാൻ കണ്ടുപിടിച്ചത്. ‘ഇങ്ങനെയും ആളുകളുണ്ടോ ലോകത്ത്’ എന്ന് മൂക്കത്ത് വിരൽ വെച്ച് നിന്നുപോയി അയാൾ.

മറ്റൊരു സംഭവം. കൊച്ചി നഗരം തന്നെ സ്‌ഥലം. ഒരു പ്രമുഖ ടെക്‌സ്‌റ്റൈൽ ഷോറൂമിൽ ഒരു പറ്റം ടീനേജേഴ്സ് ഷോപ്പിംഗിനെത്തി നഗരത്തിലെ ഒരു പ്രമുഖ വ്യക്തിയുടെ മകൾക്കൊപ്പമെത്തിയ അവരെ ആരും സംശയിച്ചതുമില്ല. പ്രമുഖന്‍റെ മകൾ രണ്ടു മൂന്നു വട്ടം ട്രയൽ റൂമിൽ ചെന്ന് ഡ്രസ്സ് തനിക്കിണങ്ങുന്നതാണോ അല്ലയോ എന്നു പരിശോധിക്കുന്നതിനിടയ്ക്ക് ഒരു കുട്ടുകാരി ആരുമറിയാതെ ഒന്നു രണ്ടു ഡ്രസ്സെടുത്ത് ബാഗിൽ തിരുകി. കടയുടമയെ കമ്പിളിപ്പിക്കാൻ സാധിച്ചല്ലോയെന്ന സന്തോഷമായിരുന്നു അവൾക്ക്. മോഷണം പിടിക്കപ്പെട്ടു.

പ്രതി ഹൈക്ലാസ് ഫാമിലിയിൽ നിന്നുള്ളവൾ. വെറുമൊരു ത്രില്ലിനുവേണ്ടി മോഷണം ശീലമാക്കിയവൾ. പിടിക്കപ്പെട്ടപ്പോൾ ചിരിച്ചു കൊണ്ട് ഒരു സോറിയും മോഷണ മുതലിന്‍റെ വിലയും നൽകി പ്രശ്നമൊതുക്കിത്തീർത്തു അവൾ.

കാരണമില്ലാതെ കൊച്ചു കൊച്ചു മോഷണങ്ങൾ നടത്തുന്ന ഒരു പ്രത്യേകതരം മനോരോഗികളുമുണ്ട് ഇക്കൂട്ടരിൽ. ഒരു പ്രമുഖ ബിസിനസ്സുകാരൻ കുടുംബസമേതം നഗരത്തിലെ ഒരു റെസ്‌റ്റോറന്‍റിലെത്തി. ഭക്ഷണത്തിന് ഓർഡർ നൽകുന്നതിനിടയ്ക്ക് ഭാര്യ ആരുമറിയാതെ ഒന്നു രണ്ടു സ്‌പൂണും ഫോർക്കും നാപ്കിനുമൊക്കെ മോഷ്‌ടിച്ച് പേഴ്സിലിട്ടു. ഭാര്യയുടെ ഈ ശീലത്തെക്കുറിച്ചറിയാവുന്ന ഭർത്താവ് വെയ്റ്ററോടു രഹസ്യമായി കാര്യം പറഞ്ഞ് മോഷണ വസ്‌തുക്കളുടെ വില കൂടി ബില്ലിൽ അഡ്‌ജസ്‌റ്റു ചെയ്‌തു. പിടിക്കപ്പെട്ടാൽ അപമാനിതരാവരുതല്ലോ. മുംബൈ പോലെ തിരക്കുള്ള നഗരങ്ങളിലാണ് ഇത്തരം സംഭവങ്ങൾ കൂടുതൽ അരങ്ങേറുന്നത്. സമ്പന്നഗൃഹങ്ങളിലെ സ്ത്രീകളിലാണ് ഇത്തരത്തിലുള്ള പ്രവണത കൂടുതൽ ‘ഇഞ്ചക്കാടൻ മത്തായി ആന്‍റ് സൺസ്’ എന്ന ചിത്രത്തിൽ ഉർവശി ഇങ്ങനെയൊരു മനോരോഗിയുടെ റോൾ മികവോടെ അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്.

ഉടമകളുടെ സിസ്സഹായത

“ഇന്നിപ്പോൾ ഇത്തരം മോഷണങ്ങൾ സാധാരണമായിത്തീർന്നിരിക്കുന്നു. അതുകൊണ്ട് രഹസ്യ ക്യാമറയിലൂടെ ഞങ്ങൾ കസ്‌റ്റമേഴ്‌സിനെ നിരീക്ഷിക്കാറുണ്ട്. പക്ഷേ, എത്ര ശ്രദ്ധിച്ചാലും സമർത്ഥകളായ ചില സ്ത്രീകൾ എന്തെങ്കിലുമൊക്കെ ഒളിപ്പിച്ചു കടത്തും.” കൊച്ചിയിലെ ഒരു ജ്വല്ലറി ഉടമ അഭിപ്രായപ്പെടുന്നു.

ബ്യൂട്ടി സെന്‍റർ നടത്തുന്ന ഉമേഷ് വർമ്മയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. “ഇത്തരക്കാർക്ക് പണത്തിനോ, സുഖസൗകര്യങ്ങൾക്കോ ഒരു കുറവും കാണില്ല. മോഷണം നടത്തി കടക്കാരനെ വിഡ്ഢ‌ിയാക്കിയല്ലോ എന്ന സന്തോഷമാകും ഇവർക്ക്. മിക്കവാറും ഇത്തരം കസ്‌റ്റമേഴ്‌സിനെ കാണുമ്പോഴേ മനസ്സിലാവും. അപ്പോൾ ഞങ്ങൾ അധികം ആഭരണങ്ങൾ ഡി‌സ്പ്ലേ ചെയ്യില്ല. കൂടുതൽ കെയർഫുൾ ആയിരിക്കുകയും ചെയ്യും.”

“ബില്ലിനൊപ്പം എക്സ്ട്രാ ബില്ല് അടിച്ചിരിക്കുന്നു എന്നു പറഞ്ഞു ബഹളം കൂട്ടുന്നവരോട് മാന്യമായി കാര്യം പറഞ്ഞു മനസ്സിലാക്കാം. അപ്പോൾ പലരും നിന്നു വിളറി വെളുക്കും. ബിൽ പെയ്മെന്‍റിന് തയ്യാറല്ലെങ്കിൽ മോഷണവസ്‌തു അവർ തിരികെ ഏൽപിക്കും. കളവ് മുതൽ മടക്കി വാങ്ങാൻ ഇതേ ഒരൊറ്റമൂലിയുള്ളൂ. കസ്‌റ്റമർ ഞങ്ങളുടെ കണ്ണ് വെട്ടിച്ച് കളവ് നടത്തിയെന്നറിഞ്ഞാൽ ബിൽ പേയ്മെന്‍റ് നടത്തുമ്പോൾ ഈ ദൃശ്യം അവരെ കാണിക്കാം.”

“ചില സാഹചര്യങ്ങളിൽ ഫുൾ ജ്വല്ലറി ബോക്സാവും കസ്‌റ്റമേഴ്സ‌ിനു മൂന്നിൽ ഡിസ്പ്ലേ ചെയ്യുക. അതു ശരിയായ നടപടിയല്ല. ആഭരണങ്ങൾ ഡിസ്പ്ലേ ചെയ്യുന്നതിനു മുമ്പും ശേഷവും വെയ്റ്റ് പരിശോധിക്കുന്നത് കസ്റ്റമേഴ്സിൽ മോഷണ പ്രവണതയ്ക്കുള്ള സാധ്യത കുറയ്ക്കും.” ആഭരണ വ്യാപാരി സഞ്ജയ അഭിപ്രായപ്പെടുന്നു.

സ്ത്രീകളിലെ പോക്കറ്റടി സ്റ്റൈലിലുള്ള മോഷണത്തെക്കുറിച്ച് മനോരോഗ വിദഗ്‌ധൻ ചന്ദ്ര കിരൺ ഇപ്രകാരം വിലയിരുത്തുന്നു. “ക്ലെപ്റ്റോമാനിയ” എന്ന മനോരോഗത്തിനടിപ്പെട്ട സ്ത്രീകളിൽ ഈ പ്രവണത കൂടുതലായി കണ്ടുവരുന്നു. എന്തെങ്കിലും വസ്തുക്കൾ കണ്ടാൽ അവ ഉടനെ മോഷ്‌ടിക്കണമെന്ന തീവ്രമായ ഇച്ഛ ഇത്തരക്കാരിൽ കാണും.”

“ക്ലെപ്റ്റോമാനിയ രോഗികൾ ചില പ്പോൾ നിസ്സാര വില മാത്രമുള്ള വസ്തുക്കളാവും എടുക്കുക. ഇത് വാസ്തവത്തിൽ മോഷണമല്ല.”

സൈക്യാട്രിസ്‌റ്റ് സോണിയയുടെ അഭിപ്രായത്തിൽ, “സമ്പന്ന സ്ത്രീകളിലാണ് ഈ മനോരോഗം കൂടുതൽ പ്രകടമായുള്ളത്. ഈ പ്രവണത അവർക്ക് ആത്‌മനിർവൃതി പകരും. വിജയിച്ച് എന്ന മനോഭാവമാവും പലർക്കും.”

സമൂഹ ദൃഷ്ടിയിൽ

ജീവിതത്തിൽ മടുപ്പും ഏകാന്തതയും അനുഭവിക്കുന്നവർ മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ വേണ്ടി ഇത്തരം മോഷണങ്ങളിലേയ്ക്ക് തിരിയുന്നുണ്ട്. ക്ലെപ്റ്റോമാനിയ രോഗികൾ സമൂഹത്തെക്കുറിച്ചോ നിയമത്തെക്കുറിച്ചോ ആശങ്കാകുലരാവുന്നില്ല. മുതിർന്നവരിലെ ഈ ദുഃശീലം കുട്ടികളും അനുകരിച്ചേക്കാം. തല മുറകൈ മാറിക്കിട്ടുന്ന ഈ ശീലം സമൂഹത്തെയും ദോഷകരമായി ബാധിക്കുന്നു.

പരിഹാരം

“കടയിൽ നിന്നും എന്തെങ്കിലും വസ്‌തു എടുത്തു കൊണ്ടു പോകുന്നത് മോഷ്ടിക്കണമെന്ന ഉദ്ദേശ്യത്തോടെയാവില്ല. ക്ലെപ്റ്റോമാനിയ എന്ന മനോരോഗത്തിനടിപ്പെട്ടവരാണിവരിൽ പലരും. ഇവരെ മനോരോഗചികിത്സ നൽകി സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാം.”

മോഷ്ടിക്കണമെന്ന ഉദ്ദേശ്യത്തോടെ തന്നെ കടയിൽ നിന്ന് സാധങ്ങൾ എടുത്തുകൊണ്ടു പോകുന്നവരുമുണ്ട്. കൗൺസിലിംഗിലൂടെ ഇത്തരക്കാരുടെ ശീലം മാറ്റിയെടുക്കാൻ സാധിക്കും.

എന്തു കൊണ്ട്?

  • ആത്മസംതൃപ്തിക്ക്, വിജയാഹ്ളാദത്തിന്.
  • വിഷാദമോ, ബോറടിയോ മാറ്റാൻ.
  • കഴിവു തെളിയിക്കാൻ
  • ഈ പ്രവണത തടയാൻ മനഃശാസ്ത്രജ്‌ഞനെ സമീപിക്കാം.
  • തെറ്റ് മനസ്സിലാക്കി സ്വയം മാറാം.
  • ക്ലപ്റ്റോമാനിയ ബാധിച്ചവരോട് സമൂഹവും കുടുംബവും പുലർത്തുന്ന അവഗണന ഒഴിവാക്കുക.
  • അമിതമായ ധനമോഹം പാടില്ല.
  • സ്വന്തം സമ്പാദ്യം ചെലവഴിക്കാനുള്ള മടി മാറ്റുക.
  • വിശ്വാസക്കുറവ് പാടില്ല.

എത്ര തരം?

  • ക്ലപ്റ്റോമാനിയ എന്ന രോഗത്തിനടിപ്പെട്ടവർ വെറും രസത്തിനു വേണ്ടി മോഷണം നടത്തുന്നവരാണിവർ.
  • മോഷ്ടിക്കണമെന്ന ഉദ്ദേശ്യത്തോടെ തന്നെ വിലപിടിപ്പേറിയതും പ്രയോജനമുള്ളതുമായ വസ്‌തുക്കൾ മോഷ്‌ടിക്കുന്നത്. ഇത് രോഗമല്ല, ശീലമാണ്.

വ്യാപാരികൾ അറിയാൻ

  • ഹിഡൻ ക്യാമറയിലൂടെ രഹസ്യമായി നിരീക്ഷിക്കുക.
  • പുതിയ വാച്ച്മാനെ നിയമിക്കുക.
  • മോഷണവസ്തുവിനും കൂടി ബിൽ തയ്യാറാക്കുക.
  • ഡിസ്പ്ലേ ബോക്‌സിൽ ആവശ്യത്തിനു മാത്രം ആഭരണങ്ങൾ വയ്ക്കുക. ജ്വല്ലറി ബോക്സ‌് വെയ്റ്റ് നോക്കിയ ശേഷം മാത്രം ഡിസ്പ്ലേ ചെയ്യുക.
  • ഷോപ്പിംഗ് മാളുകളിൽ മാഗ്നെറ്റിക്. സിസ്റ്റം സ്‌ഥാപിക്കുക.

ഋതുഭേദം

“നിന്‍റെ ഭൂതകാലം, അതെനിക്ക് ചികയേണ്ട ആവശ്യമില്ല. നിന്‍റെ കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള ചർച്ച ഞാൻ ആഗ്രഹിക്കുന്നില്ല.” ദേവേശ് വിവാഹശേഷം തന്നോട് പറഞ്ഞിരുന്നു

അഞ്ജുവും ദേവേശും സിംലയിലെത്തിയപ്പോൾ ഏതാണ്ട് പത്തു മണിയോടടുത്തിരുന്നു. ജലദോഷവും പനിയും കാരണം ദേവേശ് ആകെ അസ്വസ്ഥനായിരുന്നു. മരുന്നു കഴിച്ചിട്ടും പനി ഒട്ടും കുറയുന്നില്ല. സകല സുഖസൗകര്യങ്ങളുമുള്ള ഒരു വലിയ ഹോട്ടലിലാണ് അവർ തങ്ങിയത്.

അഞ്ജു രാവിലെയുണർന്ന് മുറിയോടടുത്തുള്ള ബാൽക്കണിയിൽ ചെന്നുനിന്നു. ചാറ്റൽ മഴ കണക്കേ മഞ്ഞു പൊടിയുന്നു. പുറത്ത് മഞ്ഞുവീഴ്ച്‌ചയുടെ കൗതുകദൃശ്യം കാണാൻ ഒരുപാട് പേരുണ്ടായിരുന്നു. ടൂറിസ്‌റ്റ് സീസണായതിനാൽ ഹോട്ടലിലെ റൂമെല്ലാം വിനോദസഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരുന്നു.

സിംല മനോഹരിയാണെന്ന കാര്യം അഞ്ജുവിന് നന്നായി അറിയാം. മുമ്പും പലവട്ടം സിംലയിൽ വന്നിട്ടുണ്ട് അഞ്ജു. സിംലയുമായി ഇഴചേർന്ന ധാരാളം ഓർമ്മകൾ അഞ്ജു ഒരു നിഴൽ പോലെ മനസ്സിൽ സൂക്ഷിക്കുന്നുമുണ്ട്.

വീണ്ടും സിംലയിലേക്കൊരു വരവ് അഞ്ജു ഒരിക്കലും ആഗ്രഹിച്ചതല്ല. ജീർണ്ണിച്ച അനുഭവങ്ങളാണ് സിംല തനിക്ക് സമ്മാനിച്ചിട്ടുള്ളത്. അതിനാലാണ് സിംലയിൽ ഹണിമൂൺ ആഘോഷിച്ചാൽ മതിയെന്ന് ദേവേശ് പറഞ്ഞപ്പോൾ അഞ്ജുവിന് ഒട്ടും രസിക്കാതിരുന്നത്. ഡൽഹൗസിയോ, മസൂറിയോ മറ്റേതെങ്കിലും ഹിൽസ്‌റ്റേഷനോ മതിയെന്ന് അഞ്ജു നിർബന്ധം പിടിച്ചതുമാണ്.

ദേവേശ് ആദ്യമായാണ് സിംലയിലേയ്ക്ക് വരുന്നത്. സ്നോ ഫാൾ കാഴ്ച കാണണമെന്നത് അവൻ വലിയൊരു മോഹവുമായിരുന്നു. അതുകൊണ്ട് തന്നെ ദേവേശിനെ സംബന്ധിച്ച് സിംലയുടെ ഓരോ കാഴ്ചയും പുതുമ സമ്മാനിക്കുന്നതായിരുന്നു.

സിംലയിലേയ്ക്ക് പോകേണ്ട എന്ന് പലവുരു പറഞ്ഞതിന്‍റെ പിന്നിലുള്ള താല്‌പര്യക്കുറവ് ദേവേശിനെ താനെങ്ങനെ പറഞ്ഞു ബോധിപ്പിക്കും? ഒരുപക്ഷേ താനത് പറഞ്ഞാൽ ദേവേശ് അത് ഏതു രീതിയിൽ ഉൾക്കൊള്ളും….

അഞ്ജുവിന്‍റെ മുൻ ഭർത്താവ് ദീപകിന്‍റെയും ദേവേശിന്‍റെയും സ്വഭാവത്തിലും ശീലങ്ങളിലും എന്തു വലിയ അന്തരമാണുള്ളത്. പേരുകേട്ട ബിസിനസ്‌കാരനായിരുന്നിട്ടു കൂടി ദേവേശിന്‍റെ പെരുമാറ്റത്തിൽ ലാളിത്യവും ആർദ്രതയും നിറഞ്ഞു നിന്നിരുന്നു. പ്രശ്‌നങ്ങൾ കൂടുതൽ ചികയുവാനോ, നിസ്സാരകാര്യങ്ങൾ സംസാരിച്ച് വഷളാക്കാനോ ദേവേശ് ഒരിക്കലും ശ്രമിച്ചില്ല. തുറന്ന പ്രകൃതമാണ് ദേവേശിന്‍റേത്. ഇഷ്ടമില്ലാത്തത് മനസ്സിൽ സൂക്ഷിക്കുന്ന സ്വഭാവക്കാരനുമല്ല.

കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ദേവേശിന്‍റെ പ്രകൃതവും ശീലങ്ങളും അഞ്ജു ഏറെ മനസ്സിലാക്കിയിരുന്നു. തനിക്ക് നേരിടേണ്ടി വന്ന മോശമായ അനുഭവങ്ങൾ കാരണം, ഏതൊരു പുരുഷനെയും കണ്ണുമടച്ച് വിശ്വസിക്കാൻ അഞ്ജു തയ്യാറായിരുന്നില്ല.

ദേവേശിന്‍റെ മുന്നിൽ സത്യം തുറന്നു പറയാൻ അഞ്ജുവിന് മടിച്ചു നിൽക്കേണ്ടി വന്നതും ഒരുപക്ഷേ, ഇതൊക്കെ കൊണ്ടായിരുന്നു.

താൻ മുമ്പും പലവട്ടം ദീപകിനൊപ്പം സിംലയിൽ വന്നിട്ടുണ്ട്. എന്ന് അഞ്ജു പറഞ്ഞാൽ ദേവേശേ അത് ഏതു രീതിയിൽ നോക്കിക്കാണും… അഞ്ജുവിന് ധൈര്യം തോന്നിയില്ല.

ഈ വലിയ ഹോട്ടലിൽ താൻ എത്രയോ വട്ടം ദീപകിനൊപ്പം തങ്ങിയിട്ടുണ്ടെന്ന് എങ്ങനെ പറയും? ദേവേശിന്‍റെ പ്രതികരണം എങ്ങനെയാവും? വേണ്ട അഞ്ജു പിൻവാങ്ങി.

*നിന്‍റെ ഭൂതകാലം- അതെനിക്ക് ചികയേണ്ട ആവശ്യമില്ല. നിന്‍റെ കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള ചർച്ച ഞാൻ ആഗ്രഹിക്കുന്നില്ല.” ദേവേശ് വിവാഹശേഷം തന്നോട് പറഞ്ഞിരുന്നു.

എന്നാൽ മനസ്സിൽ തീ കൂട്ടി വയ്ക്കാതെ എല്ലാം തുറന്നു പറയണമെന്ന അഭിപ്രായമായിരുന്നു അഞ്ജുവിന്. കാലാവസ്‌ഥയിലെ ചെറിയൊരു മാറ്റം മതി, ദേവേശിന്‍റെ ആരോഗ്യം മോശമാകാൻ. സിംലയിലേക്ക് വരുമ്പോൾ ഈയൊരു ഭയം മനസ്സിൽ ഇല്ലാതിരുന്നില്ല.

ആവി പറക്കുന്ന ചായയും ബ്രഡ്‌ഡും കഴിച്ചപ്പോൾ ദേവേശിന് തെല്ലൊരു ആശ്വാസം തോന്നി. ദേവേശ് ജനാലയിലെ കർട്ടൻ ഒരു വശത്തേയ്ക്ക് വകഞ്ഞു മാറ്റി. പുറത്ത് കടുത്ത മഞ്ഞു കാരണം മാൽറോഡിലെ വീഥികൾ മറഞ്ഞു തന്നെ കിടന്നു.

അസുഖം പൂർണ്ണമായും ഭേദമാകാതെ താൻ പുറത്തേക്കിറങ്ങുന്നില്ല. ദേവേശ് തീർത്തു പറഞ്ഞു. എന്നാൽ താൻ കാരണം അഞ്ജു ഈ അടഞ്ഞ മുറിയിലിരുന്നു ബോറടിക്കേണ്ടതുണ്ടോ? ദേവേശ് അഞ്ജുവിനെ അടുത്തു വിളിച്ചിരുത്തി. “എന്നെ സംബന്ധിച്ച് ഈ അവസ്‌ഥയിൽ ഹോട്ടലിന് പുറത്തിറങ്ങുക… അതു ശരിയാവില്ല. നീ ഒറ്റയ്ക്ക് പുറത്തൊക്കെ പോയി ഒന്നു കറങ്ങി വാ… ഒരു ചെറിയ റൗണ്ടടിച്ചു വന്നാൽ മതി. ഈ ജലദോഷമൊന്നു കുറഞ്ഞാൽ ഉച്ചയ്ക്ക് നമുക്കൊന്നിച്ചിറങ്ങാം.”

“വേണ്ട… ഒറ്റയ്ക്ക് കറങ്ങാൻ ഒരു രസവുമില്ല.” അഞ്ജു ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.

“എനിക്കൊപ്പം ഈ അടഞ്ഞ മുറിയിലിരുന്ന് നീ ബോറടിക്കേണ്ട. നമ്മളിവിടെ ഹണിമൂൺ ആഘോഷിക്കാൻ വന്നതല്ലേ. ഓരോ നിമിഷവും എൻജോയ് ചെയ്യേണ്ടതാണ്. നീ ഹിൽ സ്റ്റേഷന്‍റെ ഭംഗി ആസ്വദിക്കാതെ ഈ മുറിയിൽ ചടഞ്ഞിരിക്കുന്നത് വലിയ മണ്ടത്തരമാവും.”

ദേവേശിന്‍റെ നിർബന്ധം കൂടിയതോടെ അഞ്ജു പതുക്കെ മാൽറോഡിലൂടെ മുന്നോട്ടു നടന്നു. മാൽറോഡിലെ കടുത്ത മഞ്ഞും മരവിപ്പിക്കുന്ന തണുപ്പും… മുന്നിൽ തോളോടു തോളുരുമ്മി കൈകോർത്തു നടക്കുന്ന ജോഡികൾ… ശരിക്കുമൊരു റൊമാന്‍റിക് ഡറ്റിനേഷൻ തന്നെയാണ് സിംല.

ആവി പറക്കുന്ന മഞ്ഞിന്‍റെ ശീതള സ്‌പർശമേറ്റ് അഞ്ജുവിന്‍റെ കവിൾ മരവിച്ചു. ആ മരവിപ്പ് മനസ്സിലേക്കും ഇരച്ചു കയറിയതും പൊടുന്നനെയാണ്. കാലത്തിന് എല്ലാം മായ്ക്കാനു ള്ള കഴിവുണ്ട്. പഴയ ബന്ധങ്ങൾ അറ്റുപോയിട്ടും തനിക്കിതാ പുതിയൊരു ജീവിതം കരുപ്പിടിച്ചു വരുന്നു…

ജന്മജന്മാന്തരങ്ങളോളം നിലനിൽക്കേണ്ട ദൃഢബന്ധം ലോലമായൊരു നൂൽ കണക്കേ എത്ര പെട്ടെന്നാണ് അറ്റു പോയത്. ദീപകിനൊപ്പം സിംലയിൽ വന്ന ആദ്യനാളുകൾ എത്ര വേഗമാണ് കാലയവനികയിൽ മാഞ്ഞത്.

8- 9 വർഷം മുമ്പ്… ദീപക്കിനോട് ചേർന്ന് മാൽറോഡിലൂടെ നടക്കുമ്പോൾ നിലം തൊടാത്തത്ര സന്തോഷമായിരുന്നു അഞ്ജുവിന്. ലോകത്തിലെ ഏറ്റവും സന്തുഷ്ടയായ സ്ത്രീകളിൽ ഒരാളാണ് താൻ എന്നവൾ അഭിമാനിച്ചു.

താൻ സ്വപ്നം കണ്ട അതേ ജീവിതപങ്കാളിയെയാണ് തനിക്ക് ലഭിച്ചത്. വിദ്യാസമ്പന്നൻ, സുമുഖൻ, കുറ്റം പറയാനും മാത്രം യാതൊരു കുറവുകളുമില്ല. ബാങ്ക് ഉദ്യോഗസ്‌ഥൻ. ഭാവിയെക്കുറിച്ചും സാമ്പത്തിക ഭദ്രതയെക്കുറിച്ചും ഒരു ഭയവും വേണ്ട. വിവാഹനാളുകളിൽ വലിയ വലിയ കാര്യങ്ങൾ മാത്രമാണ് ദീപക് സംസാരിച്ചിരുന്നത്. ഒന്നുരണ്ടു വർഷം ഹോട്ടൽ ഭക്ഷണം ഉല്ലാസയാത്രയുമൊക്കെയായി കടന്നുപോയി.

രണ്ടു വർഷങ്ങൾക്കു ശേഷം അഞ്ജുവിന്‍റെയും ദീപകിന്‍റെയും ജീവിതത്തിലേയ്ക്ക‌് കുഞ്ഞ് അഖില അതിഥിയായെത്തി. അഖിലയുടെ ജനനത്തോടെ അഞ്ജുവിന്‍റെ ഉത്തരവാദിത്തവും കൂടി. അതോടെ ജീവിതം യാഥാർത്ഥ്യത്തിന്‍റെ ചുവടു പറ്റി നീങ്ങിത്തുടങ്ങി.

ദീപകിന്‍റെ സംസാരത്തിലും പ്രകൃതത്തിലും കാര്യമായ മാറ്റം കണ്ടുതുടങ്ങി. വിവാഹശേഷം കണ്ട ആ പഴയ ദീപക്കല്ല ഇത്. സംശയാലുവായിരുന്നു ദീപക്. നിസ്സാര കാര്യങ്ങളുടെ പേരിൽ പോലും അഞ്ജുവിനെ ടെൻഷനടിപ്പിക്കും ദീപകിന്‍റെ ഉള്ളിലെ യഥാർത്ഥ മനുഷ്യൻ പുറത്തു വന്നതോടെ അഞ്ജുവിന്‍റെ ജീവിതത്തിന്റെ നിറവും മങ്ങിത്തുങ്ങിയിരുന്നു.

ദീപകിന്‍റെ അസ്വാഭാവികമായ മാറ്റം അഞ്ജുവിന്‍റെ ജീവിതത്തിൽ ശൂന്യത നിറച്ചു. ഈ ഒരു കുറവു നികത്താൻ അഞ്ജു മറ്റുള്ളവരുമായി നന്നായി ഇടപഴകാൻ തുടങ്ങി. എന്നാൽ സംശയാലുവായ ദീപകിനാകട്ടെ അഞ്ജുവിന്‍റെ പെരുമാറ്റം ഒട്ടും ഇഷ്ടമായില്ല. അവരുടെ ദാമ്പത്യം തകർച്ചയിലേയ്ക്ക് നീങ്ങി.

വിവാഹമോചനം എന്ന നിർണ്ണായകമായ തീരുമാനത്തിലെത്താൻ അഞ്ജുവിന് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. ദീപകിനെപ്പോലെ സംശയാലുവും സാഡിസ്റ്റുമായ ഒരാളോടൊപ്പം ജീവിതം തള്ളിനീക്കുന്നതു ദുസ്സഹമാണെന്ന് അവൾക്ക് ബോധ്യമുണ്ടായിരുന്നു.

ജീവിതത്തിന്‍റെ താളം തെറ്റിയത് അഞ്ജുവിനെ ഏറെ വിഷമിപ്പിച്ചിരുന്നെങ്കിലും കുഞ്ഞ് അഖിലയെ പിരിഞ്ഞിരിക്കേണ്ടി വന്നതാണ് അവളെ ഏറെ കരയിച്ചത്. ഒരു പക്ഷേ അഖിലമോൾ തന്നെ തിരിച്ചറിയുന്നുണ്ടാവുമോ? അഞ്ജു ചിന്താമഗ്നയായി. ചിന്തകളുടെ ഭാരം പേറി പഴയ മാൽറോഡും കടന്ന് താഴെ കോർട്ട് റോഡിലേയ്ക്ക് കടന്നു. തണുപ്പ് കൂടിക്കൂടി വന്നു. ഇനിയും മുന്നോട്ടു നടക്കുന്നതു പന്തിയല്ലെന്ന് അവൾക്ക് തോന്നി. ടേണിംഗ് കഴിഞ്ഞതും അഞ്ജു ഒന്നു നിന്നു. റോഡിന്‍റെ ഒരു വശത്ത് ആഴമുള്ള കൊക്കയിലേയ്ക്ക് വീഴാതിരിക്കുന്നതിനായി റേലിംഗ് പിടിപ്പിച്ചിട്ടുണ്ടായിരുന്നു. അഞ്ജു റേലിംഗിൽ പിടിച്ച് പതിയെ കൊക്കയിലേയ്‌ക്കൊന്ന് എത്തിനോക്കി.

വെളുത്ത മൂടൽ മഞ്ഞ് മാത്രം. പുകപോലുള്ള മഞ്ഞുറഞ്ഞ് എപ്പോൾ ഐസാവുമെന്ന് പറയാനാവില്ല. എന്നാൽ സഞ്ചാരികളെ സംബന്ധിച്ച് ഇതൊക്കെ നയനാഭിരാമ ദൃശ്യങ്ങളാണ്.

അഞ്ജുവിന് താഴ്വാരത്തിലുയരുന്ന പുകമഞ്ഞിന്‍റെ ദൃശ്യം നോക്കി നിൽക്കണമെന്നുണ്ടായിരുന്നു. പക്ഷേ, പെട്ടെന്ന് ഒരു ഞെട്ടലോടെ അവൾ തിരിഞ്ഞുനോക്കി.

അഞ്ജുവിന്‍റെ പാദങ്ങളിൽ ആരോ സ്‌പർശിക്കുന്നു.

ഒരു നിമിഷം അഞ്ജുവൊന്നു ഭയന്നു. മൂടൽമഞ്ഞിന്‍റെ പുകമറ കാരണം പാദങ്ങളിൽ തൊട്ടു വന്ദിക്കുന്നയാളുടെ മുഖം വ്യക്തമായില്ല. പെട്ടെന്ന് അയാൾ മുഖമുയർത്തി അഞ്ജുവിനെ നോക്കി.

“സജീ, നീയോ?” അഞ്ജു അറിയാതെ പറഞ്ഞുപോയി. “ഭാഗ്യം, ചേച്ചീ എന്നെ തിരിച്ചറിഞ്ഞല്ലോ?”

“എന്‍റെ കാഴ്ച്‌ചയ്ക്ക് കുഴപ്പമൊന്നുമില്ല. പക്ഷേ ഇതിന്‍റെയൊന്നും ആവശ്യമില്ലായിരുന്നു.” അയാൾ കാൽ തൊട്ടു വന്ദിച്ചത് അഞ്ജുവിന് തീരെ ഇഷ്ടമായില്ല.

“എന്താ, ചേച്ചിയുടെ കാൽ തൊട്ടു വന്ദിക്കാൻ പോലും എനിക്ക് അവകാശമില്ലേ?”

“അതിന് നമ്മൾ തമ്മിൽ യാതൊരു ബന്ധവുമില്ലല്ലോ? പിന്നെ ഈ ആദരവിന്‍റെ ആവശ്യമുണ്ടോ?” അഞ്ജു മുഖത്ത് ചിരി വരുത്താൻ ശ്രമിച്ചു.

“അതിന് ചേട്ടനുമായി ഡിവോഴ്‌സ് ആയെന്നല്ലേയുള്ളൂ. ഞങ്ങളോടെന്തിനാണ് പിണങ്ങുന്നത്?” സജി പറഞ്ഞു.

“വളർന്നു വലുതായിട്ടില്ല. പക്ഷേ, നീ വലിയ വലിയ കാര്യങ്ങളാണ് സംസാരിക്കുന്നത്.”

“നാലു വർഷത്തിനുള്ളിൽ എല്ലാം മാറുമോ? അങ്ങനെയെങ്കിൽ ഞാൻ ഇനി മുതൽ ചേച്ചിയെ എങ്ങനെ അഭിസംബോധന ചെയ്യണം?” സജി ചോദിച്ചു.

“പേര് വിളിക്കാമല്ലോ?” സജിക്കതിന് ആവില്ലെന്നറിഞ്ഞു കൊണ്ട് അഞ്ജു പൊട്ടിച്ചിരിച്ചു.

“എനിക്ക് അതു പറ്റില്ലെന്ന് ചേച്ചിക്ക് അറിയാവുന്നതല്ലേ.”

“എന്നാൽ എന്നെ മിസിസ്സ് ദേവേശ് എന്നു വിളിച്ചാൽ മതി. എന്‍റെ വിവാഹം കഴിഞ്ഞു. എന്‍റെ ഭർത്താവിന്‍റെ പേര് ദേവേശ് നാരായൺ എന്നാണ്. ഹസ്‌ബന്‍റ് വന്നിട്ടുണ്ട്. സുഖമില്ലാത്തതു കൊണ്ട് ഹോട്ടലിൽ തങ്ങിയിരിക്കുകയാണ്.” അഞ്ജുവിന്‍റെ സംസാരം കേട്ട് സജി ശരിക്കും ഷോക്ക്ഡായി. ഉള്ളിലുണ്ടായ വേദന അവന്‍റെ മുഖത്ത് പ്രകടമാവുകയും ചെയ്തു‌.

“കേട്ടിട്ട് എനിക്ക് വലിയ സന്തോഷം തോന്നുന്നില്ല. എന്തായാലും ചേച്ചിക്കെന്‍റെ ശുഭാശംസകൾ. ചേച്ചിയെ മിസിസ്റ്റ് ദേവേശ് എന്നു വിളിക്കുവാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.”

“ഓകെ. ഇനി ഇത് അത്ര വലിയ പ്രശ്ന‌മാക്കേണ്ട. നിനക്ക് എന്നെ ചേച്ചിയെന്നു തന്നെ വിളിക്കാം. ഞാനത് ഒരിക്കലും തെറ്റായ അർത്ഥത്തിലെടുക്കില്ല.” അഞ്ജു പറഞ്ഞു.

“ജീവിത സാഹചര്യങ്ങൾ ഇത്ര പെട്ടെന്ന് മാറുമെന്ന് ഒരിക്കലും കരുതിയതല്ല.”

“വെറുതെ പഴയ കാര്യങ്ങളൊന്നും ഓർക്കേണ്ട. സിംലയിൽ ഒറ്റയ്ക്കാണോ വന്നത്?”

“അല്ല. ചില സുഹൃത്തുക്കളും ഒപ്പമുണ്ട്.” “പിന്നെ എന്തൊക്കെയുണ്ട്?”

“ഓ… ഒന്നുമില്ല.”

“വീട്ടിലെല്ലാവരും… അമ്മ. ദീപ്തി. ചിത്ര…”

“ചേച്ചി പോയതിനു ശേഷം വീടാകെ താറുമാറായി. അമ്മയ്ക്ക് സുഖമില്ല. ദീപ്‌തി ഈ വർഷം തന്നെ ഡിഗ്രി പൂർത്തിയാക്കും. ചിത്രയ്ക്ക് ഈ വർഷം കഴിഞ്ഞാൽ ഡൽഹൗസിയിലെ ഒരു ബോർഡിംഗ് സ്‌കൂളിൽ അഡ്‌മിഷൻ ശരിയാവും.” സജി പറഞ്ഞു.

“ബോർഡിംഗ് സ്‌കൂളിലോ? അതെന്തിനാ ചിത്രയെ വീട്ടിൽ നിറുത്തി പഠിപ്പിച്ചുകൂടേ?”

“അമ്മയ്ക്ക് സുഖമില്ലാത്തതു കൊണ്ട് ഇങ്ങനെ ഒരു തീരുമാനമെടുക്കേണ്ടി വന്നു.”

“വെറുതെ അമ്മയ്ക്ക് അസുഖമാണെന്നൊക്കെ പറയുന്നതെന്തിനാ? നിങ്ങളുടെ പുതിയ ഏടത്തി നിങ്ങളെയൊക്കെ പുറത്താക്കുകയാണെന്നു പറഞ്ഞാൽ മതിയല്ലോ.” അഞ്ജു തെല്ലൊരു ദേഷ്യത്തോടെയാണ് പറഞ്ഞത്.

“ചേച്ചി കരുതുന്നതു പോലെയല്ല. ചേട്ടൻ വേറെ വിവാഹമൊന്നും കഴിച്ചിട്ടില്ല.” സജി പറഞ്ഞു. പിന്നീട് ഇതേക്കുറിച്ച് സംസാരിക്കാൻ അഞ്ജുവിന് താല്പര്യം തോന്നിയതുമില്ല.

അഞ്ജു നിശ്ശബ്ദയായിരിക്കുന്നതു കണ്ട് സജി പറഞ്ഞു. “ഇന്ന് കനത്തിൽ തന്നെ മഞ്ഞു പെയ്യും.”

“ശരിയാ. എത്രനേരം ഇവിടെത്തന്നെ നിൽക്കും? നല്ല തണുപ്പുണ്ട്. നല്ല ആവി പറക്കുന്ന ഒരു കോഫിയാവാം. ഹോട്ടലിലേയ്ക്ക് വരൂ. അവിടെ സ്വസ്‌ഥമായിരുന്ന് കോഫി കുടിക്കാം. ദേവേശിനെ പരിചയപ്പെടുകയും ചെയ്യാം.” അഞ്ജു‌ പറഞ്ഞതു കേട്ട് സജി ഒരു നിമിഷം സ്‌തബ്ധനായി നിന്നു.

അവൾ സജിയെ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു. “ദോശിന് നിങ്ങളെ കാണുമ്പോൾ വലിയ സന്തോഷമാവും. ഐ ആം ഷുവർ എബൗട്ട് ഇറ്റ്.”

“പക്ഷേ…”

“ഒരു പക്ഷേയുമില്ല. മിണ്ടാതെ എന്‍റെ കൂടെ വന്നോ. ഇനി കുറച്ചു നേരം കൂടി ഇവിടെ നിന്നാൽ ഐസു കട്ടപോലെ ഉറഞ്ഞു തീരും.”

“ശരി. ഞാനിതുവരെ ചേച്ചി പറഞ്ഞത് കേൾക്കാതിരുന്നിട്ടുണ്ടോ?”

“ഗുഡ് ബോയ്” അഞ്ജു ചിരിച്ചു. അഞ്ജുവുമായി ഡിവോഴ്‌സായ ശേഷം താനും ഏട്ടനുമായുള്ള ബന്ധം കൂടുതൽ വഷളാവുന്നതായാണ് സജിക്ക് തോന്നിയത്. ഇതിനു പിന്നിലുള്ള കാരണം എന്തായിരിക്കുമെന്ന് ഊഹിക്കാൻ സജിക്ക് സാധിച്ചതുമില്ല. അഞ്ജു- ദീപക് ബന്ധത്തിന്‍റെ തകർച്ചയിൽ താനൊരു കാരണക്കാരനാവുമെന്ന് സജിയൊരിക്കലും കരുതിയില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ തന്നെ ഈ പ്രശ്ന‌ത്തിലേയ്ക്ക് വലിച്ചിഴയ്ക്കുകയായിരുന്നില്ലേ ഏട്ടൻ?

പ്രായത്തിൽ സജിയെക്കാൾ മുതിർന്നതാണ് അഞ്ജു. ചിലപ്പോൾ അമ്മ പറയുന്നത് അനുസരിക്കാൻ കൂട്ടാക്കിയില്ലെങ്കിൽ കൂടി ചേച്ചി പറയുന്നത് തള്ളിക്കളയാൻ അവന് ധൈര്യമില്ലായിരുന്നു. ഒരുപക്ഷേ അഞ്ജുവിനെ ഭയക്കുന്നതു കൊണ്ടുതന്നെയാണ് സജി ഇങ്ങനെ പെരുമാറിയിരിക്കുന്നതും.

ഒരു ദിവസം മുറി വൃത്തിയാക്കുന്നതിനിടയിൽ സജിയുടെ മുറിയിൽ നിന്നും അഞ്ജുവിന് ഒരു പായ്ക്കറ്റ് കഞ്ചാവ് ലഭിച്ചു.

“ഇതൊക്കെയാണോ നിങ്ങളെ കോളേജിൽ പഠിപ്പിക്കുന്നത്?” അഞ്ജു കഞ്ചാവു പായ്ക്കറ്റെടുത്ത് സജിയെ രൂക്ഷമായൊന്നു നോക്കി.

“ഇതാരോടും പറയരുത്.” സജി ക്ഷമാപണം നടത്തി. സ്വന്തം സഹോദരനോടെന്ന പോലെ അഞ്ജു സജിയെ ഉപദേശിച്ചു നന്നാക്കാൻ ശ്രമിച്ചു. താനും സജിയുമായുള്ള പവിത്രബന്ധം ദീപക് ഇത്ര മോശമായി വ്യാഖ്യാനിക്കുമെന്ന് അഞ്ജു ഒരിക്കലും കരുതിയില്ല. ദീപകിന്‍റെ മനസ്സിൽ സംശയത്തിന്‍റെ കരിനാഗം കടന്നുകൂടിയിട്ടുണ്ടെന്നവൾക്കറിയില്ലായിരുന്നു.

മകൾ അഖിലയുടെ ജനനത്തോടെ അവൾ ഭാവി സ്വപ്നങ്ങൾ നെയ്യാൻ തുടങ്ങി. എന്നാൽ മനസ്സിനെ മുറിവേല്പിക്കുന്ന പലതും ദീപക് വിളിച്ചു പറഞ്ഞതോടെ അഞ്ജു ശരിക്കും തളർന്നു… മനസ്സ് തകർന്നു.

ജീവിതത്തിന് ഇങ്ങനെയും ഒരു കറുത്ത മുഖമുണ്ടെന്ന് അവൾ മനസ്സിലാക്കുകയായിരുന്നു. സംശയദൃഷ്ട‌ിയോടെ നോക്കുന്ന ഭർത്താവിനൊപ്പം ജീവിക്കാൻ ഏതൊരു ഭാര്യയാണ് ഇഷ്‌ടപ്പെടുക?

ദീപക്കുമൊത്തുള്ള ദാമ്പത്യം… അത് അഞ്ജുവിന് ഭാരമായി തോന്നിത്തുടങ്ങി. ദീപകിന്‍റെ മനസ്സിലെ സംശയം വരുത്തിത്തീർത്ത ആഴത്തിലുള്ള വിള്ളൽ പിന്നീടൊരിക്കലും നികത്താനായില്ല. ഭാര്യാ- ഭർത്യ ബന്ധമെന്നതു വിശ്വാസത്തിലധിഷ്ഠിതമാണ്. അത് തെറ്റുമ്പോൾ സ്നേഹത്തിന്‍റെ കൊട്ടാരം തകർന്നു വീഴുകയായി. വിവാഹമോചനമെന്ന വഴി മാത്രം അവർക്കു മുന്നിൽ തെളിഞ്ഞുവന്നു. എന്നാൽ ഇത് വലിയ തമാശയായി മാറും വിധം പരിണമിച്ചില്ലെന്നത് മാത്രമായിരുന്നു ഏക ആശ്വാസം. എല്ലാം അഞ്ജുവിലും ദീപകിലും മാത്രമായി ഒതുങ്ങുകയായിരുന്നു.

അധികമൊന്നും സംസാരിക്കാതെ അഞ്ജുവും സജിയും നടന്നു ഹോട്ടലിലെത്തി. ശരീരത്തിലേയ്ക്ക് തുളച്ചു കയറുന്ന തണുപ്പ്, ഹോട്ടലിനകത്ത് കയറിയപ്പോൾ തെല്ലൊരു ആശ്വാസം തോന്നി. ഒരുതരത്തിൽ അവൾ പഴയ ഓർമ്മകളിൽ നിന്നും പുറത്തേക്കിറങ്ങി വരികയായിരുന്നു.

സജിയുടെ മുഖത്ത് ചമ്മലും ചെറിയൊരു മടിയുമുണ്ടായിരുന്നു. അഞ്ജു സജിയെ ദേവേശിന് പരിചയപ്പെടുത്തിക്കൊടുത്തു.

ദേവേശ് വളരെ സ്വാഭാവികമായാണ് അയാളോട് സംസാരിച്ചത്. അഞ്ജു ഭൂതകാലത്തിനും വർത്തമാനകാലത്തിനുമിടയിൽ കിടന്ന് അസ്വസ്‌ഥയായി. മൂന്നുകപ്പ് കാപ്പിയും ഒരു പ്ലേയ്റ്റ് സ്‌നാക്സ്സും ഓർഡർ ചെയ്തു.

ദേവേശ് ഒറ്റമകനായിരുന്നു. അതിനാൽ രണ്ടാം വിവാഹത്തിനു ശേഷം ഭർതൃസഹോദരങ്ങൾ ഇല്ലെന്ന കുറവ് അവളെ അലട്ടിയിരുന്നു.

കോഫിയെത്തുന്നതു വരെ ദോവശ് സജിയോട് പഠനത്തെപ്പറ്റിയും ഭാവിപരിപാടികളെക്കുറിച്ചും ധാരാളം സംസാരിച്ചു. സജിയുടെ വ്യക്ത‌ിപരമായ ജീവിതത്തെക്കുറിച്ച് ദേവേശ് ഒരു വാക്കു പോലും സംസാരിച്ചില്ല.

റൂബോയ് കോഫിയുമായെത്തി സാവകാശം ചർച്ചാ വിഷയം തന്നെ മാറുവാൻ തുടങ്ങി അഞ്ജുജുവും അവരുടെ സംസരത്തിൽ പങ്കു ചേർന്നു. സിഷയുടെ സൗന്ദര്യമായി പിന്നെ ചർച്ച ചെന്നൈയിലേയ്ക്ക് വരുമ്പോൾ വീട്ടിലേയ്ക്ക് വരണമെന്ന് ദേവേശ് പറഞ്ഞു. സജി മറുപടിയൊന്നും പറഞ്ഞില്ല. ചെറിയൊരു മന്ദഹാസത്തോടെ അവൻ മുറിക്കു പുറത്തു കടന്നു. മനസ്സിൽ ഒരു നൂറായിരം ചിന്തകൾ തിളച്ചു പൊങ്ങുന്നുണ്ടെന്ന് സജിയുടെ മുഖം കണ്ടാൽ മനസ്സിലാവും.

“ഞങ്ങൾ മൂന്നുനാലു ദിവസം ഇവിടെത്തന്നെ കാണും. സാധിക്കുമെങ്കിൽ വീണ്ടും വരണം.”

“ശരി.”

“നിനക്ക് എന്തോ പറയണമെന്നുണ്ടല്ലോ?” അങ്ങ്‌ സജിയുടെ മുഖത്തേയ്ക്ക് നോക്കി.

“ചേച്ചി തെറ്റിദ്ധരിക്കില്ലെങ്കിൽ…”

“നീ തുറന്നു പറയ്, എന്നാലല്ലേ ശരിയാണോ തെറ്റാണോ എന്നു പറയാനാവൂ.”

സജി ഒരു നിമിഷം നിശ്ശബിദനായി പറയണമെന്ന് ഉദ്ദേശിച്ച കാര്യങ്ങൾ പറയാൻ അവന് സങ്കോചം തോന്നി.

“മുമ്പെന്നതു പോലെ ചേച്ചിയെ ഞാനേറെ ബഹുമാനിക്കുന്നു. ചേച്ചി ശകാരിക്കുമെന്ന ഭയവും എനിക്കുണ്ട്. ഞാൻ പറയുന്നതു തെറ്റാണെങ്കിൽ എന്നോട് ക്ഷമിക്കണം. ദീപക് ചേട്ടനുമായുള്ള വിവാഹമോചനം നടന്നുവെങ്കിലും ഈയൊരു സംഭവം മറ്റുള്ളവരെ എത്രമാത്രം വിഷമിപ്പിച്ചുവെന്നോ. ലോകത്തിൽ വിവാഹിതമായ സ്ത്രീപുരുഷന്മാർ തമ്മിൽ വഴക്കു കൂടാറുണ്ട്. അവർക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ടാകാറുണ്ട്. എങ്കിലും അവർ പരസ്‌പരം ഉപേക്ഷിച്ചു പോകാറില്ല. അഥവാ വഴക്കുണ്ടായാൽ തന്നെ ഒത്തു തീർപ്പിനുള്ള അവസരങ്ങളുമുണ്ടാകാറുണ്ട്. എടുത്തു ചാടി ഇത്ര വലിയ തീരുമാനത്തിലെത്തേണ്ട കാര്യമുണ്ടായിരുന്നോ? ഈയൊരു അവസ്ഥയിൽ ഇതേക്കുറിച്ച് സംസാരിക്കാൻ എനിക്ക് അർഹതയില്ലെന്നറിയാം.” സജിയുടെ ശബ്‌ദത്തിൽ വേദന കലർന്നു. യാത്ര പറഞ്ഞ് പിരിയാനൊരുങ്ങവേ അഞ്ജു സജിയുടെ ചുമലിൽ തട്ടി സമാധാനിപ്പിച്ചു.

“സജീ, നിന്‍റെ ഈ ചോദ്യത്തിന് ഇനി എന്തു പ്രസക്‌തിയാണുള്ളത്? കഴിഞ്ഞതു കഴിഞ്ഞു. ഇനി അതൊക്കെ തിരികെ പിടിക്കാൻ സാധിക്കുമോ?”

തന്‍റെ മറുപടി ഏതർത്ഥത്തിൽ ഉൾക്കൊണ്ടു, സ്വീകരിച്ചു എന്നൊന്നും അഞ്ജുജുവിന് മനസ്സിലായില്ല “ശരി… ഞാനിറങ്ങുന്നു.” സജി അഞ്ജുവിന്‍റെ കാൽ തൊട്ടു വന്ദിച്ചു.

അഞ്ജുവിന്‍റെ മനസ്സൊന്നു പിടഞ്ഞു. ഒരു ബന്ധത്തിന്‍റെ തകർച്ച എത്രയെത്ര ബന്ധങ്ങളുടെ തകർച്ചയ്ക്കാണ് വഴിയൊരുക്കിയത്… അഞ്ജുവിന്‍റെ കണ്ണുകൾ ഈറനണിഞ്ഞു. മഞ്ഞിൻ നേർത്ത പുകമറയ്ക്കുള്ളിൽ മാഞ്ഞു പോകുന്ന സജിയെ അവൾ ഈറൻ കണ്ണുകളോടെ നോക്കിനിന്നു.

സ്ക്രബ്ബിംഗ് ചെയ്യാം

കാലാവസ്‌ഥയിലുണ്ടാകുന്ന  മാറ്റങ്ങൾ ചർമ്മത്തെയാണ് ആദ്യം ബാധിക്കുക. സംവേദന ക്ഷമതയേറിയ ചർമ്മത്തിന് കാലാവസ്‌ഥാ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാതെ വരുമ്പോഴാണ് പ്രശ്‌നങ്ങൾ ഉടലെടുക്കുന്നത്. ഉപ്പുറ്റി പൊട്ടുക, ചർമ്മം വരളുക, വിണ്ടുകീറുക, ചർമ്മത്തിന്‍റെ തിളക്കം നഷ്‌ടപ്പെടുക എന്നീ പ്രശ്നങ്ങളുണ്ടാകാം. അതുകൊണ്ട് ചർമ്മ സംബന്ധമായ തകരാറുകൾ അകറ്റാൻ സ്ക്രബ്ബിംഗ് ആവശ്യമാണ്. ഇത് ഏത് കാലാവസ്‌ഥയിലും ചെയ്യാം.

ഈർപ്പക്കുറവ് സംവേദന ക്ഷമതയേറിയ ചർമ്മത്തിന്‍റെ തിളക്കം നഷ്‌ടപ്പെടുത്തും. അതുകൊണ്ട് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കി രക്‌തസഞ്ചാരം വർദ്ധിപ്പിക്കുന്നതിന് സ്ക്രബ്ബിംഗ് ഫലവത്തായ മാർഗ്ഗമാണ്. ആഴ്‌ചയിലൊരു തവണ ശരീരം മുഴുവനും സ്ക്രബ്ബിംഗ് ചെയ്യുന്നത് പതിവാക്കണം.

ചർമ്മത്തിന് പുതുപുത്തൻ തേജസ്സും മൃദുത്വവും പകരാൻ സഹായകമായ ചില സ്ക്രബ്ബുകളെക്കുറിച്ചാണ് ചുവടെ പറഞ്ഞിരിക്കുന്നത്. സ്‌പാ ട്രീറ്റ്‌മെന്‍റിന്‍റെ ഒരു ഭാഗമാണ് ബോഡി സ്ക്രബ്ബ്. ബ്യൂട്ടി പാർലറിൽ ബോഡി സ്ക്രബ് ചെയ്യാൻ താല്പര്യമില്ലാത്തവർക്ക് വീട്ടിലിരുന്ന് ചെയ്യാവുന്നതേയുള്ളു. പല മേൽത്തരം കമ്പനികളുടെയും ബോഡി സ്ക്രബ്ബുകൾ മാർക്കറ്റിൽ ലഭ്യമാണ്.

സാൾട്ട് സ്ക്രബ്ബ്

ചർമ്മത്തിന് മൃദുത്വവും ഉണർവും ഈർപ്പവും ലഭിക്കാൻ ഏറ്റവും ഉചിതമായ സ്ക്രബ്ബാണ് സാൾട്ട് സ്ക്രബ്ബ്. കുളി കഴിഞ്ഞശേഷം ചർമ്മത്തിൽ പ്രത്യേകിച്ച് ബോഡിലോഷനോ കോൾഡ് ക്രീമോ പുരട്ടേണ്ടതില്ല.

സീ സാൾട്ട്, കോഷേർ സാൾട്ട്, ഈസോം സാൾട്ട്, പ്ലെയിൻ സാൾട്ട് എന്നിവയിൽ ഏതെങ്കിലുമൊന്നിൽ ആൽമണ്ട് ഓയിലോ, സൺഫ്ളവർ ഓയിലോ, ജോ ജോബാ ഓയിലോ, വെളിച്ചെണ്ണയോ ചേർത്ത് സ്ക്രബ്ബ് വീട്ടിൽത്തന്നെ തയ്യാറാക്കാം. സാൾട്ട് സ്ക്രബ്ബ് വളരെക്കുറച്ചെടുത്ത് ശരീരത്തിൽ മൃദുവായി തേച്ചുപിടിപ്പിച്ച് കുളിക്കാം. സാൾട്ട് സ്ക്രബ്ബ് ഡിറ്റോ ക്സിഫൈയിംഗ് ആണ്. മാംസപേശികൾക്ക് റിലാക്സേഷൻ പകരാൻ ഇത് ഉപകരിക്കും. എന്നാൽ തണുപ്പുകാലത്ത് വിണ്ടു കീറിയതും പൊട്ടിയതുമായ ചർമ്മത്തിൽ സാൾട്ട് സ്ക്രബ്ബ് പ്രയോഗിക്കാതിരിക്കുന്നതാണ് ഉചിതം.

ഷുഗർ സ്ക്രബ്ബ്

വിള്ളലും പൊട്ടലുമുള്ള ചർമ്മത്തിന് ഷുഗർ സ്ക്രബ്ബാണ് ഏറ്റവും അനുയോജ്യം. പലതരം ഷുഗർ സ്ക്രബ്ബുകളുണ്ട്. ബ്രൗൺ ഷുഗർ സ്ക്രബ്ബ്, വൈറ്റ് (തരിതരിയായുള്ള) ഷുഗർ സ്ക്രബ്ബ്, നാച്ചുറൽ ആന്‍റ് കേൻ ഷുഗർ സ്ക്രബ്ബ് എന്നിവയാണവ. ഇവയിൽ സോയാബീൻ ഓയിൽ, ഗ്രേപ്‌സീഡ് ഓയിൽ എന്നിവ ചേർത്ത് ഷുഗർ സ്ക്രബ്ബുകൾ തയ്യാറാക്കാം. വൈറ്റ് ഷുഗർ സ്ക്രബ്ബ്, നാച്ചുറൽ കേൻ ഷുഗർ സ്ക്രബ്ബ് എന്നിവയെ അപേക്ഷിച്ച് ബ്രൗൺ ഷുഗർ സ്ക്രബ്ബാണ് ഏറ്റവും നല്ലത്. സാൾട്ട് സ്ക്രബ്ബിനെ അപേക്ഷിച്ച് വളരെ മൃദുവാണ് ഈ സ്ക്രബ്ബ്. ചർമ്മത്തിന് ഫ്രഷ്‌നസ്റ്റും ലഭിക്കും.

കോഫി സ്ക്രബ്ബ്

വരണ്ട ചർമ്മത്തിന് കോഫി സ്ക്രബ്ബിംഗിണ് ഏറ്റവും അനുയോജ്യം. ചർമ്മത്തിന് ഫ്രഷ്‌നസ്സും തിളക്കവും പകരുന്നതോടൊപ്പം ഫാറ്റ് സെല്ലുകളെ ലഘുവായി വിഘടിപ്പിച്ച് സെല്യൂലൈറ്റ് രൂപീകരണത്തെ തടയുകയും ചെയ്യും. അതോടൊപ്പം രക്തയോട്ടം വർദ്ധിപ്പിക്കാനും സഹായിക്കും. ഇതിനൊക്കെ പുറമെ വരണ്ട ചർമ്മക്കാർക്ക് ഓട്ട്മീൽ സ്ക്രബ്ബും പരീക്ഷിച്ച് നോക്കാവുന്നതാണ്.

വീട്ടിലുണ്ടാക്കാവുന്ന സ്ക്രബ്ബുകൾ

  • എണ്ണമയമുള്ള ചർമ്മം: അരക്കപ്പ് ചെറുപയർ പൊടിച്ചെടുത്ത് അതിൽ 1 ടീസ്പൂൺ തൈരും വെള്ളവും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. കൈകളാൽ ഈ പേസ്റ്റ് മുഖത്ത് അപ്ലൈ ചെയ്യുക. മുഖം സ്ക്രബ്ബ് ചെയ്യുക. തണുത്ത വെള്ളത്തിൽ കഴുകുക. സോപ്പ് ഉപയോഗിക്കരുത്.
  • അരക്കപ്പ് പപ്പായ പൾപ്പാക്കി അതിൽ നാരങ്ങാനീര് കലർത്തുക. മുഖം ലഘുവായി മസാജ് ചെയ്ത് ഈ പേസ്റ്റ് ഉപയോഗിച്ച് സ്ക്രബ്ബ് ചെയ്യുക.
  • സാധാരണ ചർമ്മം: കഞ്ഞി വെള്ളത്തിൽ 1 ടീസ്പൂൺ തേനും 1 ടീസ്പൂൺ പാലും ചേർത്ത് മുഖത്ത് പുരട്ടുക. കുറച്ച് സമയത്തിന് ശേഷം കൈകളാൽ തടവി മെല്ലെ സ്ക്രബ്ബ് ചെയ്യാം.
  • 3 ടീസ്പൂൺ ബദാം പൗഡർ, 3 ടീസ്പൂൺ പാൽപ്പൊടി.2 ടീസ്പൂൺ ഉണങ്ങിയ റോസ് ഇല, ബദാം ഓയിൽ എന്നിവ ചേർത്ത് തയ്യാറാക്കിയ മിശ്രിതം ഒരു ഗ്ലാസ് പാത്രത്തിൽ സൂക്ഷിച്ച് ആഴ്ചയിൽ ഒരിക്കൽ ഉപയോഗിക്കുക.
  • വരണ്ട ചർമ്മം: ഒരു തുള്ളി വിറ്റാമിൻ ഈ ഓയിൽ അൽപം നാരങ്ങാനീരും ഒരു തുള്ളി ഗ്ലിസറിനും മിക്സ് ചെയ്യുക. ഇതുപയോഗിച്ച് മുഖം മസാജ് ചെയ്‌ത് തണുത്ത വെള്ളത്തിൽ കഴുകുക.
  • അര ടീസ്പൂൺ ബദാം പൊടി 1ടീസ്പൂൺ തേനും 1 ടീസ്പൂൺ റോസ് വാട്ടറും ചേർത്ത് മുഖത്ത് ഇട്ടശേഷം 20 മിനിറ്റ് കഴിഞ്ഞ് നനഞ്ഞ കോട്ടൺ പാഡ് ഉപയോഗിച്ച് തുടയ്ക്കുക.

സെല്ലുലൈറ്റ് നീക്കാം ആരോഗ്യം കാക്കാം

പ്രായമെത്രയായാലും ശാരീരിക സൗന്ദര്യവും ആകർഷകത്വവും നിലനില്ക്കണമെന്ന് ആഗഹിക്കാത്തവരായി ആരുണ്ട്? പ്രായമേറുന്നതിന് അനുസരിച്ച് ശരീരഘടനയിലും ശാരീരിക ക്ഷമതയിലും മാറ്റമുണ്ടാകുന്നത് സ്വാഭാവികമാണ്. പ്രായമാകുമ്പോൾ ശരീരത്തിലുണ്ടാകുന്ന രൂപമാറ്റത്തോട് പൊരുത്തപ്പെടാൻ സ്ത്രീകൾക്ക് പ്രയാസമായിരിക്കും. പ്രത്യേകിച്ചും ശരീരത്തിൽ കൊഴുപ്പ് (സെല്യൂലൈറ്റ്) അടിഞ്ഞുകൂടിയുള്ള പ്രശ്നം ഉള്ളവർക്ക്.

എന്താണ് സെല്ലുലൈറ്റ്

സ്ത്രീയിലും പുരുഷനിലും ഈ അവസ്‌ഥ ഉണ്ടാവാം. പക്ഷേ, പുരുഷനെ അപേക്ഷിച്ച് സ്ത്രീകളിലിത് കൂടുതലായിരിക്കും. ഓറഞ്ച് പീൽ സിൻഡ്രോം, കോട്ടേജ് ചീസ് സ്‌കിൻ എന്നിങ്ങനെയും സെല്യൂലൈറ്റിനെ വിശേഷിപ്പിക്കാറുണ്ട്. ഗർഭകാലം, പ്രസവാനന്തരം തുടങ്ങി ഹോർമോൺ പരിവർത്തനങ്ങളുണ്ടാകുന്ന ഘട്ടങ്ങളിലും പ്രായമേറുമ്പോഴും ശരീരത്തിൽ സെല്ലുലൈറ്റിന്‍റെ സ്വാധീനം പ്രകടമാകുന്നു. മുട്ടുകൾ, തുടകൾ, അടിവയർ, കൈകൾ തുടങ്ങിയ സ്തീകളുടെ ചില പ്രത്യേക ശരീരഭാഗങ്ങളിൽ കൊഴുപ്പ് അമിതമായി ശേഖരിക്കപ്പെടുന്നു.

പണ്ട് ഗർഭിണികളോടും പ്രസവിച്ചു കിടക്കുന്ന സ്ത്രീകളോടും ഉദരത്തിൽ ചൊറിയരുതെന്ന് മുതിർന്ന സ്ത്രീകൾ പ്രത്യേകം നിഷ്‌കർഷിക്കാറുണ്ടായിരുന്നു. ചൊറിഞ്ഞാൽ വരകളും പാടുകളുമുണ്ടാവുമെന്ന ധാരണയിലായിരുന്നു ഈ വിലക്ക്. ചർമ്മത്തിനുള്ളിൽ കൊഴുപ്പും മറ്റും അടിഞ്ഞുകൂടുന്നതു കൊണ്ടാണ് ഇങ്ങനെ വരകളും പാടുകളുമുണ്ടാവുന്നതെന്നാണ് സെല്യൂലൈറ്റ് വിദഗ്‌ധർ പറയുന്നത്.

വിദഗ്‌ധരുടെ അഭിപ്രായം

സെല്യൂലൈറ്റിനെ സംബന്ധിച്ച് ഗവേഷകർക്കിടയിൽ ഭിന്നാഭിപ്രായങ്ങൾ നിലനില്ക്കുന്നുണ്ട്. ഗവേഷകരിൽ ചിലർ ഇതിനെ വെറും കൊഴുപ്പായാണ് കണക്കാക്കുന്നത്. ചർമ്മത്തിനുള്ളിൽ കെട്ടിക്കിടക്കുന്ന അമിത കൊഴുപ്പും വെള്ളവും വിജാതീയ പദാർത്ഥങ്ങളുമാണ് സെല്യൂലൈറ്റ് എന്ന് മറ്റുചില ഗവേഷകരും കരുതുന്നു. ശരീരത്തിലെ ചില ലോലഭാഗങ്ങളിലും കഠിനമായ കൊഴുപ്പുള്ള ഇടങ്ങളിലും അത് നിറഞ്ഞ് പുറത്തേയ്ക്ക് തള്ളിനില്ക്കുന്നു. ചർമ്മത്തിന്റെ ബാലൻസ് നിലനിർത്തുന്ന പേശികളെ നീക്കി കൊഴുപ്പ്, പേശികൾക്ക് മുകളിലായി രൂപംകൊള്ളുന്നു. അതിന്‍റെ ഫലമായാണ് ചർമ്മം ഓറഞ്ച് തൊലിപോലെ നിരപ്പില്ലാതെ ഉയർന്നും താണുമിരിക്കുന്നത്.

സ്ത്രീക്കും പുരുഷനും ഒരുപോലെ സെല്യൂലൈറ്റ് പ്രശ്നമുണ്ടാകുമെങ്കിലും പുരുഷനെ അപേക്ഷിച്ച് സ്ത്രീയിലിത് ഹോർമോൺ പരിവർത്തനം മൂലമാണ് സാധാരണയായി ഉണ്ടാകുന്നത്. ഇതൊരു പാരമ്പര്യ പ്രശ്ന‌മായും കാണുന്നവരുണ്ട്. ജീവിതചര്യ ചിട്ടപ്പെടുത്തുകയാണെങ്കിൽ ഈ പ്രശ്ന‌ത്തിൽ നിന്നും അനായാസം മോചനം നേടാനാകും. ഇത് എങ്ങനെ, എന്തുകൊണ്ട് ഉണ്ടാകുന്നുവെന്ന് മനസ്സിലാക്കണം.

ലക്ഷണങ്ങൾ

ശാരീരികവും മാനസികവുമായ പിരിമുറുക്കവും ശരിയായ ഭക്ഷണരീതിയുടെ അഭാവവുമാണ് സെല്ലുലൈറ്റ് പ്രശ്നത്തിന്‍റെ പ്രധാനകാരണം. ശരീരത്തിന് വ്യായാമം ലഭിക്കാത്തതും മറ്റൊരു കാരണമാണ്.

സെല്ലുലൈറ്റ് രൂപം കൊള്ളാതിരിക്കാനും നിയന്ത്രിക്കാനും ചിട്ടയായ ഭക്ഷണരീതിയ്ക്ക് സാധിക്കും. എണ്ണയിൽ വറുത്തതും പൊരിച്ചതും കൊഴുപ്പുള്ളതുമായ ഭക്ഷ്യവസ്തുക്കൾ പൂർണ്ണമായും ഒഴിവാക്കുക. ചോക്ളേറ്റ്, ലഹരി വസ്തു‌ക്കൾ, കേക്ക്, പേസ്ട്രി, അച്ചാർ തുടങ്ങിയവയ്ക്ക് പകരമായി നാരുള്ള ഫലവർഗ്ഗങ്ങൾ, പച്ചക്കറികൾ, തവിടുള്ള ധാന്യങ്ങൾ തൊലിയുള്ള പരിപ്പ് എന്നിവ ഭക്ഷണത്തിൽ കൂടിയ അളവിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.

മാർദ്ദവമുള്ള ചർമ്മമാണ് നിങ്ങളുടെ ശരീരത്തെ ആകർഷകമാക്കുന്നത്. സെല്ലുലൈറ്റ് മൂലം നിങ്ങളുടെ ശരീരം അനാകർഷകമായിട്ടുണ്ടെങ്കിൽ ഉചിതമായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും നിങ്ങൾക്ക് ആകർഷകമായ ശരീരഘടന വീണ്ടെടുക്കാവുന്നതേയുള്ളൂ.

ശരീരസൗന്ദര്യം കൂട്ടാൻ ചില വഴികൾ

  • ശരീരത്തിലുള്ള ടോക്‌സിനുകളെയും സെല്ലുലൈറ്റിനെയും നീക്കം ചെയ്ത് മസിലുകളെ ദ്യഢമാക്കാനും ബോഡിഷെയിപ് വീണ്ടെടുക്കാനും സഹായകമായ ഡീപ് ടിഷ്യു തെറാപ്പി ചികിത്സ വിദേശരാജ്യങ്ങളിൽ ലഭ്യമാണ് അലപം ചെലവേറിയ ചികിത്സാ രീതിയാണിത്.
  • മസ്സാജിലൂടെയും സെല്ലുലൈറ്റ് പ്രശ‌നമൊഴിവാക്കാം. അതിനായി ആന്‍റി സെല്യൂലൈറ്റ് മസാജ് ചെയ്യാം. ശരീരത്തിൽ രക്തയോട്ടം വർദ്ധിപ്പിക്കാനും കൊഴുപ്പകലാനും സഹായകമായ പച്ചമരുന്ന് അടങ്ങിയ ധാരാളം എണ്ണകൾ വിപണിയിൽ ലഭ്യമാണ്. ചർമ്മം മാർദ്ദവമുള്ളതാക്കാനും കൊളാജൻ ഫൈബറിന്‍റെ നിർമ്മാണത്തെ സങ്കോചിപ്പിക്കാനും ഇത് ഉപകരിക്കും.
  • ശരീരത്തിലെ അമിത കൊഴുപ്പ് അകലാനും രക്‌തസഞ്ചാരം വർദ്ധിപ്പിക്കാനും വ്യായാമം ശീലിക്കുക. എയ്‌റോബിക്‌സ്, നൃത്തം എന്നിവയിലൂടെ ആകർഷകമായ ശരീരാകൃതി വീണ്ടെടുക്കാം..
  • ഏതെങ്കിലും പ്രത്യേകാവയവത്തെയാണ് സെല്യൂലൈറ്റ് സ്വാധീനിച്ചിരിക്കുന്നതെങ്കിൽ ആ അവയവത്തിന് മാത്രമായുള്ള വ്യായാമത്തിലൂടെ സെല്യൂലൈറ്റ് പുറന്തള്ളാനാകും.
  • പഴവർഗ്ഗങ്ങളുടെയും പച്ചക്കറികളുടെയും ജ്യൂസ് പതിവായി കഴിക്കുന്നത് ഫലവത്താണ്. ഒഴിഞ്ഞ വയറിലാണ് ജ്യൂസ് കഴിക്കുന്നതെങ്കിൽ കൂടുതൽ പ്രയോജനം ചെയ്യും.
  • കുളിക്കുന്ന സമയത്ത് കൊഴുപ്പ് അടിഞ്ഞുകൂടിയ ഇടങ്ങളിൽ നാരുകളുള്ള സ‌പഞ്ചോ ഇഞ്ചയോ ഉപയോഗിച്ച് വട്ടത്തിൽ തേച്ച് കുളിക്കുന്നത് രക്ത‌ത സഞ്ചാരം വർദ്ധിപ്പിക്കാനും സെല്യൂലൈറ്റ് അലിഞ്ഞില്ലാതെയാകാനും ഉപകരിക്കും.
  • ഡയറ്റിംഗുകൊണ്ട് സെല്ലുലൈറ്റ് ഇല്ലാതാക്കാനാവില്ല. വണ്ണം കുറയ്ക്കാനായി ചെയ്യും പോലെ സെല്യൂലൈറ്റ് ഇല്ലാതാ ക്കാൻ ഡയറ്റിംഗ് ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും. ഡയറ്റിംഗ് ചെയ്യുന്നവേളയിൽ ആവശ്യമായ പോഷകങ്ങളോടൊപ്പം ഊർജ്ജവും നഷ്ടപ്പെടുന്നത് ശാരീരികക്ഷമതയെ ബാധിക്കും.

എല്ലാം തികഞ്ഞ പങ്കാളി

“ഈ മനുഷ്യന് ഇതെന്തിന്‍റെ കേടാ… ഒന്ന് ചിരിക്കുക പോലുമില്ല. എപ്പോഴും മുഖം വീർപ്പിച്ചങ്ങനെ…” ഗൗരവക്കാരായ ഭർത്താക്കന്മാരെക്കുറിച്ച് ഭാര്യമാരുടെ സ്ഥിരം പരാതിയാണിത്. ഇതിന് കടകവിരുദ്ധമായ ഒരുപറ്റം ഭർത്താക്കന്മാരുമുണ്ട്. നാല് സ്ത്രീകളെ കാണേണ്ട താമസം ഓടിയെത്തി വീരസ്യവും തമാശയും വിളമ്പി രസികന്മാരാകും ഇക്കൂട്ടർ. “ആളൊരു തമാശക്കാരൻ തന്നെ” എന്ന സ്ത്രീകളുടെ കമന്‍റ് കേൾക്കാനാണ് ഈ കോമാളിത്തരം. ഇതൊക്കെ കാണുമ്പോൾ അതിയാൻ ‘തനി സ്വഭാവ’മറിയുന്ന ഭാര്യയ്ക്ക് ദേഷ്യം കത്തിവരും. ഭാര്യമാരെ ‘കബളിപ്പിച്ച് ചുറ്റിക്കളികളൊക്കെ നടത്തുന്ന സൂത്രക്കാരായ ഈ ഭർത്താക്കന്മാർക്ക് ഭാര്യ കൂടെയുള്ളതൊന്നും പ്രശ്ന‌മേയല്ല. കല്യാണം കഴിച്ചിട്ടും ഈ പുരുഷന്മാരെന്താ ഇങ്ങനെ? അയലത്തെ സ്ത്രീകളോട് എന്തുകൊണ്ടാണ് ഇത്ര താല്പ‌ര്യം? അസംതൃപ്തമായ ദാമ്പത്യമാണോ ഭർത്താവിനെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിപ്പോകാൻ പ്രേരിപ്പിക്കുന്നത്?

സ്വസ്‌ഥമായ കുടുംബജീവിതത്തിനു വേണ്ടി ഭർത്താവിന്‍റെ പല ‘ചാപല്യങ്ങളും’ കണ്ടില്ലെന്നു നടിക്കുന്നവരാണ് ഭൂരിഭാഗം ഭാര്യമാരും. ക്ഷമയുടെ നെല്ലിപ്പലക കാണുമ്പോൾ മാത്രമാണ് പലരും ഉഗ്രരൂപിണികളായി മാറുന്നത് തുടക്കത്തിലേ ചുവടു പിഴച്ചാൽ നൂലുപൊട്ടിയ പട്ടം കണക്കെയാകും പിന്നീടങ്ങോട്ടുള്ള ദാമ്പത്യജീവിതം ഈ സാഹചര്യത്തിൽ പങ്കാളികൾ ആത്മപരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ട്. തന്നിൽ പങ്കാളിയ്ക്ക് ഇഷ്‌ടമല്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന് തിരിച്ചറിയുക.

‘സ്പെഷ്യൽ’ വ്യക്തി

ഭർത്താവിന്‍റെ മൂഡ് മനസ്സിലാക്കുക. അദ്ദേഹത്തെ കാര്യമായിട്ട് എന്തെങ്കിലും അലട്ടുന്നുണ്ടോ, ഓഫീസിൽ അദ്ദേഹം സന്തുഷ്ടനാണോ എന്നിങ്ങനെയുള്ള കാര്യങ്ങൾ സ്നേഹപൂർവ്വം ചോദിച്ചു മനസ്സിലാക്കാം. അദ്ദേഹത്തിന് വേണ്ട വിശ്രമം കൊടുക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും നിങ്ങൾക്കാകുമെങ്കിൽ… അദ്ദേഹത്തിന്‍റെ ‘സ്പെഷ്യൽ വ്യക്ത‌ി’ നിങ്ങൾ തന്നെ.

ഓഫീസിലെ പശ്നങ്ങൾക്കിടയിൽ നട്ടം തിരിയുന്ന ഭർത്താവിനെ പരാതികളും ആവലാതികളുമായി വീർപ്പുമുട്ടിക്കുന്ന സ്വഭാവം ശരിയല്ല. ഇത് നിങ്ങൾ അദ്ദേഹത്തെ മനസ്സിലാക്കുന്നില്ല എന്ന തോന്നലുണ്ടാക്കും. താൻ ഒറ്റപ്പെട്ടുപോകുന്നുവെന്ന ചിന്ത ഒരുപക്ഷേ അദ്ദേഹത്തെ മദ്യപാനത്തിൽ വരെ എത്തിച്ചേക്കാം. ഭാര്യ ഭർത്താവിന് ആശ്വാസം നൽകുന്ന ഇടമായി മാറുകയാണ് വേണ്ടത്.

ആകർഷകയായ ഭാര്യ

‘രണ്ടു പിള്ളേരുടെ അമ്മയായി… ഇനിയെന്തിനാ ഒരുക്കവും ചമയവുമൊക്കെ ഈ ധാരണ പാടില്ല. ശരീരസൗന്ദര്യത്തിൽ ശ്രദ്ധിക്കാതെ തടിച്ച് വിപ്പപോലെയായി മാറുന്ന ഭാര്യമാരോട് ഭർത്താന്മാർക്ക് നീരസം തോന്നിക്കൂടായ്കയില്ല. ചിലർ അത് രൂക്ഷമായി പ്രകടിപ്പിക്കാനും മടിക്കില്ല.

ഭർത്താവ് ഏറെ ഇഷ്ടപ്പെട്ടിരുന്ന നിങ്ങളുടെ രൂപത്തിലും ഭാവത്തിലുമുണ്ടാകുന്ന മാറ്റങ്ങൾ അദ്ദേഹത്തെ ചെറുതായെങ്കിലും നോവിക്കാതിരിക്കുമോ? അന്യബന്ധങ്ങളിലേക്ക് പോകാൻ ചില ഭർത്താക്കന്മാരെ ഈ സാഹചര്യം പ്രേരിപ്പിക്കാറുണ്ട്. അതുകൊണ്ട് സ്വന്തം ശരീരവും സൗന്ദര്യവും പരിപാലിക്കുന്നതിൽ വിട്ടുവീഴ്ച പാടില്ല. അതുപോലെ തന്നെ വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുന്ന കാര്യത്തിലും.

വീട്ടിലിരിക്കുകയാണെങ്കിലും വൃത്തിയുള്ള വസ്ത്രങ്ങൾ മാത്രം ധരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ സാരിയിൽ നിന്നും ഉയരുന്ന ഉള്ളിയുടെയും ഇഞ്ചിയുടെയും ഗന്ധം അദ്ദേഹത്തിന് ഇഷ്ടമായെന്നു വരില്ല. നിങ്ങൾക്കിണങ്ങിയ ഒരു സ്റ്റൈലൻ ഇമേജ് വരുത്തുകയാണ് വേണ്ടത്.

പങ്കാളിയ്ക്ക് നല്കാം ബഹുമാനം

പുരുഷന്‍റെ ഈഗോ അവന്‍റെ ലൈംഗികതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് മനഃശാസ്ത്രജ്‌ഞരുടെ കണ്ടെത്തൽ. അതുകൊണ്ട് അയാളുടെ ‘ഈഗോ’യെ മുറിപ്പെടുത്തുന്ന രീതിയിലുള്ള സമീപനം നിങ്ങളിൽ നിന്നുണ്ടാകാതെ സൂക്ഷിക്കുക. ഭർത്താവിനോടുള്ള പെരുമാറ്റത്തിൽ സ്ത്രീസഹജമായ മൃദുലതയും വിനയവും കൈവെടിയാതിരിക്കുക. ഉച്ചത്തിലും കാർക്കശ്യത്തോടെയും സംസാരിക്കുന്ന ഭാര്യമാരെ പൊതുവെ ഭർത്താക്കന്മാർ ഇഷ്ടപ്പെടാറില്ലെന്നാണ് പഠനങ്ങൾ പറയുന്നത്.

ഭർത്താവിന്‍റെ അഭിരുചികളെ പ്രോത്സാഹിപ്പിക്കുക. അദ്ദേഹത്തിനൊരു സ്പെഷ്യൽ ഹോബിയുണ്ടെങ്കിൽ അതിനെ കണ്ടില്ലെന്ന് നടിക്കുകയോ അവഗണിക്കുകയോ ചെയ്യരുത്. തന്‍റെ താലപര്യങ്ങളെ ഭാര്യയും ഇഷ്‌ടപ്പെടുന്നുവെന്ന തോന്നൽ അയാളെ കൂടുതൽ റൊമാന്‍റിക് ആക്കും…

ലൈംഗിക താല്പര്യം

പ്രായം കൂടുന്നതിനനുസരിച്ച് പങ്കാളിയുടെ ലൈംഗിക കാര്യങ്ങളിൽ താലപര്യങ്ങളിൽ ഏറ്റക്കുറച്ചിലുകളുണ്ടാവാം. ദാമ്പത്യത്തിലത് പല പ്രശ്നങ്ങൾക്കും കാരണമാകാം, അതുകൊണ്ട് പങ്കാളികൾ പരസ്പ‌രം ഇക്കാര്യം തുറന്ന് ചർച്ച ചെയ്യണം. പങ്കാളിയെ വേദനിപ്പിച്ചു കൊണ്ടുള്ള സമീപനം ഇക്കാര്യത്തിൽ സ്വീകരിച്ചുകൂടാ.

ഹൃദ്യം ഈ ജീവിതം

ഹൃദ്യവും സൗമ്യവുമായ പെരുമാറ്റം ആരും ഇഷ്ടപ്പെടും. മനോഹരവും ആകർഷകവുമായ പെരുമാറ്റത്തിലൂടെ ഭർത്താവിന്‍റെ മനസ്സ് മാത്രമല്ല ചുറ്റുമുള്ള ലോകത്തെയും നിങ്ങൾക്ക് കീഴടക്കാനാവും.

ഭർത്താവിന് ബൗദ്ധികവും ശാരീരികവും മാനസികവുമായ സന്തോഷം പകരുന്നവളായിരിക്കണം ഭാര്യ. ബൗദ്ധിക തലത്തിൽ ഭാര്യയുടെ പിന്തുണ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ഭർത്താക്കന്മാരും.. കേവലം ലൈംഗിക താല്പ്‌പര്യങ്ങൾക്കു മാത്രമല്ല അവർ ഭാര്യമാരെ ആശ്രയിക്കുന്നതെന്ന കാര്യം വിസ്മരിക്കരുത്.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें