വീണ്ടും മഞ്ഞിന്‍റെ മറനീക്കി വിവേകിന്‍റെ ഓർമ്മകളിലേക്ക് സിംല കടന്നുവന്നപ്പോൾ പതിവു പോലെ അയാൾ അസ്വസ്‌ഥനായി. സിംല എന്നുമയാൾക്ക് മുറിപ്പാടുകളിൽ മഞ്ഞു വീഴ്ത്തുന്ന ഒരോർമ്മയാണ്. മനസ്സിന്‍റെ ഒരു പാതികൊണ്ട് മറക്കണമെന്നും മറുപാതികൊണ്ട് ഓർക്കണമെന്നും അയാൾ നിരന്തരം തന്നോടുതന്നെ കലഹിച്ചു.

ഇത്തവണ ഗീതയുടേതായിരുന്നു ആവശ്യം. ഗീതയുടെ കസിൻ സിസ്റ്ററുടെ മകൾ കനിയുടെ വിവാഹമാണ് അടുത്തയാഴ്ച‌, സിംലയിൽ വെച്ച്, ഗീതയും കനിയും തമ്മിലുള്ള അടുപ്പം വിവേകിന് നന്നായറിയാം. എത്ര തിരക്കുണ്ടെങ്കിലും അതെല്ലാം മാറ്റിവെച്ച് ഗീത ഓടിച്ചെല്ലുമെന്നറിയാം. വിവാഹത്തിന് ഗീതയ്ക്കൊപ്പം പോകണമോ എന്ന കാര്യത്തിൽ ഒരു തീരുമാനത്തിലെത്താൻ വിവേകിനു കഴിഞ്ഞില്ല. അയാൾ ഓർക്കുകയായിരുന്നു, എത്ര തവണ പോയിട്ടുണ്ട് താൻ സിംലയിൽ? ഓർമ്മയില്ല. സ്നേഹത്തിലേക്കുള്ള ഒരു തീർത്ഥാടനം പോലെ യാത്ര പോകുകയായിരുന്നു ഓരോ തവണയും. ഒരിക്കലും മടുപ്പു തോന്നിയില്ല. എന്നിട്ടും ഗീത ജാഗു മലനിരകളും സ്കേറ്റൽ പോയിന്‍റും കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അയാൾക്ക് എന്തു പറയണമെന്ന് അറിയില്ലായിരുന്നു. ഒന്നും ഗീതയോട് ഒളിയ്ക്കാൻ അയാൾ ആഗ്രഹിച്ചിട്ടില്ല. അതേസമയം മറന്നു കളഞ്ഞ, അവസാനിപ്പിച്ച തന്‍റെയാ പ്രണയകഥയെക്കുറിച്ച് പറഞ്ഞ് ഗീതയുടെ മനസ്സു വേദനിപ്പിക്കേണ്ട എന്നയാൾ ആഗിഹിക്കുകയും ചെയ്തിരുന്നു.

ജീവിതത്തിലെ കഴിഞ്ഞുപോയ അധ്യായങ്ങളിൽ ഏറ്റവും മനോഹരമായ ഒന്നായിരുന്നു വീണ എന്നിട്ടും എവിടെയോ നഷ്ടപ്പെട്ടുപോയി അവൾ.

ഒരിക്കൽ കുട്ടുകാരൻ സുധീർ ചോദിച്ചതോർമ്മയുണ്ട്. “ഈ ഭൂമിയിൽ കാണാൻ ഭംഗിയുള്ള എത്രയധികം സ്‌ഥലങ്ങൾ കിടക്കുന്നു. എന്നിട്ടും നീയെപ്പോഴും സിംലയിലേക്കു തന്നെ വണ്ടിപിടിക്കുന്നു. മടുക്കില്ലേ നിനക്കീ യാത്ര?"

സുധീറിന് എന്ത് ഉത്തരം കൊടുക്കാനാണ്. അവൻ പറഞ്ഞത് ശരിയാണ്. ഒന്നിൽ കൂടുതൽ തവണ ഒരാളെ ആകർഷിക്കാനുള്ള ഭംഗിയൊന്നും സിംലയ്ക്കില്ല. എന്നിട്ടും താനവിടെ പോയതിന് കൈയും കണക്കുമില്ല. അതൊന്നും ആർക്കുമറിയില്ല, തനിക്കല്ലാതെ. ബുദ്ധിയും മനസ്സും തമ്മിലുള്ള യുദ്ധമായിരുന്നു ഇക്കഴിഞ്ഞ അഞ്ചുവർഷവും. പ്രായോഗികതയുടെ തത്വശാസ്ത്രങ്ങൾ പറഞ്ഞ്, ഇപ്പോഴും ഓർമ്മകളെ കൂട്ടുപിടിക്കുന്നതിലെ വിഡ്ഢിത്തത്തെ കളിയാക്കി തന്നോടു തന്നെ തർക്കിക്കുകയായിരുന്നു. പക്ഷേ പ്രണയമെന്നും മനസ്സിനു മാത്രം മനസ്സിലാകുന്ന ഭാഷയാണല്ലോ. തോറ്റത് ബുദ്ധി തന്നെയായിരുന്നു. സിംലയിലെ മഞ്ഞു പുതച്ച താഴ്വരകളിലേക്ക് ഓരോ തവണയും ഓടിച്ചെല്ലുകയായിരുന്നു. വേണ്ടെന്ന് തീർത്തു ചൊല്ലാൻ തന്നെത്തന്നെ വിലക്കാൻ എന്തുകൊണ്ടോ അയാൾക്കു കഴിഞ്ഞില്ല.

സിംലയിൽ അത് ശൈത്യകാലമായിരുന്നു. വെള്ളപ്പട്ടു പുതച്ചുറങ്ങുന്ന ഒരു സുന്ദരിയാണ് സിംലയെന്ന് വിവേകിനു തോന്നി. തീക്ഷ്‌ണമായ സുര്യകിരണങ്ങൾക്കുപോലും തണുത്തുറഞ്ഞ അന്തരീക്ഷത്തിൽ മുടലല്ലാതെ മറ്റൊന്നും നിറയ്ക്കാനായില്ല. ആത്മാവോളം തണുക്കുന്നുണ്ടായിരുന്നു വിവേകിന്. വുളൻ വസ്ത്രങ്ങളും സ്വറ്ററും ഷോളുമെല്ലാം ആ തണുപ്പിൽ നോക്കുകുത്തികളാകുന്നത് അയാൾ അറിഞ്ഞു.

ചുറ്റും തണുത്തുമരവിച്ച നിശ്ശബ്‌ദതയിലൂടെ അയാൾ നടന്നു ചെന്നത് മാൽ റോഡിലേക്കാണ്. വാഹനങ്ങളുടെ ഇരമ്പലും ആളുകളുടെ ബഹളവും അന്തരിക്ഷത്തെ ചൂടുപിടിപ്പിക്കുന്നത് അയാൾ കണ്ടു. ഈ തണുപ്പിനെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് വിറയ്ക്കുന്ന കൈവിരലുകൾ അയാളെ ഓർമ്മപ്പെടുത്തി.

ആദ്യം കണ്ട ചായക്കടയിൽ കയറി ഒരു ചായയ്ക്ക് ഓർഡർ കൊടുക്കുമ്പോഴും അയാൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. പലവട്ടം സിംലയിൽ വന്നു പോയിട്ടുണ്ടെങ്കിലും വർഷങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് ഈ ചായക്കടയിൽ ഇങ്ങനെ... വിവേക് ഓർക്കുകയായിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...