തണൽ മരങ്ങളില്ലാത്ത പുഴയോരം

ഭാവന ഹോസ്‌റ്റലിലെത്തിയപ്പോൾ നേഹ വിസിറ്റിംഗ് റൂമിൽ നിഖിലിനോട് ചേർന്നിരുന്ന് സംസാരിക്കുകയായിരുന്നു. യാതൊരു ഭാവമാറ്റവും പ്രകടിപ്പിക്കാതെ ഭാവന നിഖിലിനെ പരിചയപ്പെട്ടുവെങ്കിലും നേഹയ്ക്ക് വല്ലാത്ത കുറ്റബോധം തോന്നി.

വാസ്‌തവത്തിൽ നേഹയ്ക്ക് ഭാവന ച്ചേച്ചിയെ പേടിക്കേണ്ട ഒരു കാര്യവുമില്ല. എന്നിട്ടും അവളെന്തുകൊണ്ടോ ഭാവനയെ ഭയന്നു. ബഹുമാനംകൊണ്ടുള്ള ഭയം. ഭാവനയാകട്ടെ എപ്പോഴും ഒരു സുഹൃത്തിനെപ്പോലെയാണ് നേഹയോട് പെരുമാറിയിരുന്നത്.

“മോളേ, ഇവളുടെ കാര്യം നോക്കാൻ ഞാനില്ലാതായാൽ ഒരമ്മയുടെ സ്‌ഥാനത്ത് നിന്ന് നീ വേണം എല്ലാം ശ്രദ്ധിക്കാൻ.” കാൻസർ ബാധിച്ച അമ്മ മരണക്കിടക്കയിൽ വച്ച് ഭാവനയോട് പറഞ്ഞിരുന്നു.

ഭാവന ആ ഉത്തരവാദിത്തം വളരെ ആത്മാർത്ഥതയോടെ നിർവഹിച്ചു. നേഹയും ഭാവനയെ ഏറെ ബഹുമാനിച്ചിരുന്നു. കാരണം ചേച്ചിയുടെ സ്നേഹത്തിൽ നിന്നും ഒളിച്ചോടാൻ അവൾക്ക് സാധ്യമല്ലായിരുന്നു.

അന്നു രാത്രി നേഹയ്ക്കും ഭാവനയ്ക്കും തീരെ ഉറക്കം വന്നില്ല. രാത്രിയേറെ ചെന്നപ്പോൾ ഭാവന നിഖിലിനെക്കുറിച്ച് നേഹയോട് അന്വേഷിച്ചു. നേഹയുടെ അടുത്ത കൂട്ടുകാരി കവിതയും അപ്പോൾ മുറിയിലുണ്ടായിരുന്നു.

“നേഹേ, നിനക്ക് എത്ര നാളായിട്ട് നിഖിലിനെ അറിയാം?” ഭാവനച്ചേച്ചി അവളുടെ കൈത്തടം തന്‍റെ കൈപ്പിടിയിൽ ഒതുക്കി സ്നേഹത്തോടെ ചോദിച്ചു.

തന്‍റെ പേഴ്‌സണൽ കാര്യങ്ങളെക്കുറിച്ച് ആരെങ്കിലും ചോദിച്ചാൽ മറുപടി പറയാൻ ഇഷ്‌ടമില്ലാത്ത കൂട്ടത്തിലായിരുന്നു നേഹ. അതുകൊണ്ട് തന്നെ നേഹയ്ക്കക്ക് ഹോസ്‌റ്റലിൽ കൂട്ടുകാരികളും തീരെ കുറവായിരുന്നു. എന്നാൽ ശുദ്ധഗതിക്കാരിയും നിഷ്കളങ്കയുമായ ഭാവന ചേച്ചിയാവുമ്പോൾ, മറുപടി പറയാതിരിക്കാൻ വയ്യെന്ന അവസ്‌ഥയായി നേഹയ്ക്ക് ചെറിയ മൗനത്തിനുശേഷം നേഹ ആർദ്രയായി. “നാലഞ്ചു മാസത്തോളമായിട്ട് എനിക്ക് നിഖിലിനെ…” നേഹ ഒറ്റശ്വാസത്തിൽ പറഞ്ഞു.

“അപ്പോ നിങ്ങൾ പ്രണയത്തിലാണോ?” ഭാവന തിരക്കി.

മുറിയിൽ ശരിയ്ക്കും നിലാവ് ഉദിച്ചതുപോലെ നേഹയ്ക്ക് തോന്നി. മനസ്സിൽ ആകെ ഒരു കൺഫ്യൂഷൻ. ചേച്ചിയോട് എന്ത് പറയണം?

“ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് ചേച്ചി.”‎

“നീ നിഖിലിനോടു ചേർന്നിരുന്നതോ? സത്യം പറഞ്ഞോ, നിങ്ങൾ പ്രണയത്തിലാണോ?” സ്നേഹവും ശാസനയും കലർന്ന ഒരു നോട്ടമായിരുന്നു ഭാവനയുടേത്.

“ചേച്ചീ… നിഖിൽ എന്തുകൊണ്ടും നേഹയ്ക്ക് ചേർന്ന പയ്യനാ. സുന്ദരൻ, സ്‌മാർട്ട്, ധനികൻ, നിഖിൽ നേഹയെത്തന്നെ വിവാഹം കഴിക്കുമെന്ന് എനിക്കുറപ്പുണ്ട്.” നേഹയുടെ മുഖഭാവം മാറുന്നതു കണ്ട് കൂട്ടുകാരി കവിത ഇടയ്ക്കുകയറി പറഞ്ഞു.

കൂട്ടുകാരിയുടെ ഇടപെടൽ നേഹയ്ക്കും ഇഷ്ടമായി എന്നുതോന്നി. അവൾ ചിരിയ്ക്കാൻ ശ്രമിച്ചു. “അപ്പോൾ നേഹയെ വിവാഹം കഴിക്കാമെന്ന് അയാൾ ഇതുവരെ സമ്മതിച്ചിട്ടില്ലേ…? ഭാവന നെറ്റി ചുളിച്ചു.

“ഇപ്പോഴത്തെ പയ്യന്മാർക്ക് ഉടനെ വിവാഹം എന്ന് കേൾക്കുന്നതുതന്നെ അലർജിയാണ്. പരസ്‌പരം മനസ്സിലാക്കിയിട്ട് മതി വിവാഹമെന്ന അഭിപ്രായമാണവർക്ക്.”

“എന്തൊക്കെയായാലും കഴിയുന്നതും വേഗം വിവാഹം കഴിച്ച് സ്വസ്‌ഥമായ കുടുംബജീവിതം നയിക്കുന്നതാണ് നമ്മളെ പോലെയുള്ള പെണ്ണുങ്ങൾക്ക് നല്ലത്. എന്താ ഞാൻ പറഞ്ഞതിൽ തെറ്റുണ്ടോ നേഹേ?” ഭാവനയ്ക്ക് അപ്പോൾ മുതിർന്ന ഒരമ്മയുടെ ഭാവമായിരുന്നു.

“എനിക്ക് മനസ്സിലാവുന്നുണ്ട് ചേച്ചീ. പക്ഷേ പെട്ടെന്ന് ചെന്ന് വിവാഹം കഴിക്കാമോ എന്നൊക്കെ ഞാൻ നിഖിലിനോട് എങ്ങനെ ചോദിക്കാനാ?” നേഹയുടെ സ്വരത്തിൽ നീരസം കലർന്നു.

ഭാവനയ്ക്ക് ദേഷ്യം വന്നാൽ പെട്ടെന്നു മാറില്ല. എന്നാലും നേഹയോടുള്ള സ്നേഹം കാരണം ഭാവന വീണ്ടും അവളെ ഉപദേശിക്കുവാൻ മുതിർന്നു. “നിഖിൽ നിന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ പിന്നെ അയാളോട് ഇത്ര അടുത്തിടപഴകുന്നത് നല്ലതല്ല. എന്തെങ്കിലും പ്രശ്ന‌ങ്ങളുണ്ടായിട്ടു പിന്നെ പറഞ്ഞിട്ടു കാര്യമില്ല. നിനക്ക് ബുദ്ധിമുട്ടാണെങ്കിൽ ഞാൻ നിഖിലിനോട് സംസാരിക്കാം.”

“വേണ്ട, വേണ്ട ചേച്ചിയിപ്പോഴൊന്നും നിഖിലിനോട് ഇതേക്കുറിച്ച് സംസാരിക്കേണ്ട…” നേഹ പതറിപ്പോയി.

“പിന്നെ നിഖിലിന്‍റെ മനസ്സിലെന്താണെന്ന് നമ്മളെങ്ങനെ അറിയും?” ഭാവന തിരക്കി.

“അനുയോജ്യമായ സമയവും അവസരവുമൊക്കെ വരട്ടെ, ഞാൻ തന്നെ ചോദിച്ചു കൊള്ളാം. ചേച്ചി ഇക്കാര്യത്തിൽ ഇടപെടേണ്ട. പ്ലീസ്.” നേഹ ദേഷ്യമടക്കാനാവാതെ അവിടെനിന്നും എഴുന്നേറ്റു പോയി. നിഖിൽ താനുമായുള്ള വിവാഹത്തിന് സമ്മതിക്കുമോ? ഇക്കാര്യം നേഹയെ വല്ലാതെ അലട്ടിയിരുന്നു.

ബാത്ത്റൂമിൽ നിന്നിറങ്ങി വന്ന നേഹ നേരെ കിടക്കയിൽ വന്ന് കിടന്നു. ഭാവന പതിഞ്ഞശബ്ദത്തിൽ നേരം വെളുക്കുന്നതുവരെ കൂട്ടുകാരി കവിതയോട് നിഖിലിനെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരുന്നു. പിറ്റേന്ന് ഭാവന നേഹയോട് നിഖിലിനെക്കുറിച്ച് ചോദിച്ചതേയില്ല. നേഹയ്ക്ക് അല്പമൊരു ആശ്വാസം തോന്നി.

ശനിയാഴ്ച്‌ച നിഖിൽ നേഹയെ കാണാൻ ഹോസ്‌റ്റലിലെത്തി. അല്പസമയം കഴിഞ്ഞപ്പോൾ ഭാവനയും അവിടെയെത്തി. ഭാവന കുറേനേരം നിഖിലിനോട് നാട്ടുവർത്തമാനം പറഞ്ഞശേഷം കുറച്ചു സമയം നിശ്ശബ്ദദയായിരുന്നു. “എങ്ങനെയുണ്ട് എന്‍റെ അനിയത്തി?”

“നേഹ നല്ല പെൺകുട്ടിയാ…” നിഖിൽ എങ്ങും തൊടാത്തവിധം മറുപടി നൽകി

“നിഖിലിന് നേഹയെ ഇഷ്ടമാണോ?” ഭാവന നിഖിൽ എന്ന പേരിന് കുടുതൽ ഊന്നൽ കൊടുത്ത് സംസാരിച്ചു.

“വളരെയേറെ” നിഖിൽ അല്പം അസ്വസ്‌ഥതയോടെ മറുപടി നൽകി.

“നേഹയ്ക്കെപ്പോഴും നിഖിലിന്‍റെ കാര്യം പറയാനേ നേരമുള്ളു. നിഖിൽ മിടുക്കനും വിവേകശാലിയുമാണെന്നു തന്നെയാണ് എന്‍റെയും അഭിപ്രായം.”

“താങ്ക്യൂ…” നിഖിൽ ചിരിച്ചു. ഭാവനച്ചേച്ചി നേഹയുടെ കൈയിൽ പിടിച്ചുകൊണ്ട് പതുക്കെ പറഞ്ഞു “നേഹ എന്നെക്കാൾ രണ്ടു വയസ്സിനിളയതാണ്. വിവാഹത്തിനുവേണ്ടി എല്ലാവരും എന്നെ നിർബന്ധിക്കുന്നുണ്ട്. പക്ഷേ തൽക്കാലം വിവാഹം വേണ്ടെന്ന നിലപാടാണെന്‍റേത്.”

“അതെന്താ ചേച്ചി?” നിഖിൽ ആശ്ചര്യത്തോടെ നേഹയെ നോക്കി.

“ആദ്യം നേഹയുടെ വിവാഹം. അതിനുശേഷമേ ഞാൻ വിവാഹം കഴിക്കുന്നുള്ളു. എന്‍റെ അനിയത്തിയുടെ വിവാഹമൊക്കെ കഴിഞ്ഞ് സ്വസ്‌ഥമായി കുടുംബ ജീവിതം നയിക്കുന്നതു കണ്ടിട്ടു വേണം…” ഭാവന തന്ത്രപൂർവ്വം സംസാരിച്ചു തുടങ്ങി.

“ചേച്ചീ, ചേച്ചി പറഞ്ഞുവരുന്നത് എനിക്ക് മനസ്സിലാവുന്നുണ്ട്. പക്ഷേ തിടുക്കത്തിലൊരു കല്ല്യാണം എനിക്ക് ചിന്തി ക്കാൻപോലും സാധ്യമല്ല.”

“നിഖിലിനു പറയാനുള്ളതെന്തായാലും തുറന്ന് പറയൂ…” നേഹയുടെ മുഖഭാവം ശ്രദ്ധിക്കാതെ ഭാവന പറഞ്ഞു.

“തൽക്കാലം ഞാൻ എന്‍റെ കരിയറിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.” നിഖിലാകെ അസ്വസ്‌ഥനായി.

“അതിന് നിഖിലിന് നല്ല ഉദ്യോഗമുണ്ടല്ലോ. സാമ്പത്തികമായി വലിയ ബുദ്ധിമുട്ടൊന്നുമില്ലതാനും. അച്‌ഛനോടു പറഞ്ഞാൽ ഏതു പ്രശ്‌നവും എളുപ്പം പരിഹരിക്കാൻ സാധിക്കുമല്ലോ.”

“ചേച്ചീ, ഞങ്ങൾ രണ്ടുവർഷം സ്വസ്ഥ‌മായി പ്രണയിച്ചു നടക്കട്ടെ. അതുകഴിഞ്ഞാവാം വിവാഹം.” നിഖിൽ അസ്വസ്‌ഥത മറയ്ക്കാനെന്നോണം ചിരിച്ചു.

“ഇടയ്ക്കെങ്ങാനും നിഖിലിന്‍റെ തീരുമാനത്തിൽ മാറ്റം വന്നാലോ?” ഭാവനയുടെ കണ്ണിൽ ആശങ്ക നിറഞ്ഞു.“

ഒരിക്കലുമില്ല.” നിഖിൽ ഭാവനയുടെ മുഖത്തു നിന്ന് കണ്ണെടുത്ത് നേഹയെ നോക്കി. പ്രണയിതാവിന്‍റെ കണ്ണിലെ നീരസം മനസ്സിലാക്കിയ നേഹ ഇടയ്ക്ക് കയറി പറഞ്ഞു, “മതി… ചേച്ചി. ഇനി നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം.”

അൽപസമയത്തിനുശേഷം ഭാവന അവിടെ നിന്നെഴുന്നേറ്റ് തന്‍റെ മുറിയിലേയ്ക്കു പോയി. രാത്രിയേറെ വൈകിയ ശേഷമാണ് നേഹ മുറിയിലേയ്ക്ക് വന്നത്. ഭാവന നോവൽ വായിച്ചിരിക്കുകയായിരുന്നു.

“ചേച്ചി, ദയവായി ഇനിയൊരിക്കലും നിഖിലിനോടു വിവാഹത്തെക്കുറിച്ച് ചോദി ക്കരുത്. പ്ലീസ്.” നേഹ പറഞ്ഞു.

“എന്താ, ഞാനവിടെ നിന്നു പോയ ശേഷം നിഖിൽ നിന്നോടു വഴക്കുകുടിയോ?” പുസ്തകത്തിൽ നിന്നും കണ്ണെടുക്കാതെ ഭാവന ചോദിച്ചു.

“വഴക്കൊന്നുമുണ്ടായില്ല. പക്ഷേ ചേച്ചിയുടെ ചോദ്യം ചെയ്യൽ നിഖിലിനു തീരെ ഇഷ്‌ടമായില്ല.”

“അതിനു ദേഷ്യപ്പെടേണ്ട കാര്യമൊന്നുമില്ല. ഞാൻ നിന്‍റെ ചേച്ചിയായതു കൊണ്ട് ഇതൊക്കെ ചോദിച്ചറിയാനെനിക്ക് അവകാശമുണ്ട്.” ഭാവന പുസ്‌തകം മടക്കി വെച്ചു.

“പക്ഷേ ചേച്ചീ, നിഖിലിനെ മുഷിപ്പിച്ച് എന്‍റെ ഭാവിജീവിതം അപായപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്തു സംഭവിച്ചാലും ഞാൻ സ്വയം തരണം ചെയ്തോളാം. ഗുഡ്‌നൈറ്റ്.” നേഹ കിടക്കയിൽ തിരിഞ്ഞു കിടന്നു. മനസ്സ് കലങ്ങിയതു കൊണ്ടാവണം അന്നവൾക്ക് ഉറക്കം വന്നതേയില്ല.

വല്ലാത്ത ഒരസ്വസ്‌ഥതയോടെ ആ ആഴ്‌ച കടന്നുപോയി. പിന്നീട് നിഖിലിനെക്കുറിച്ച് ഭാവന യാതൊന്നും സംസാരിച്ചില്ല. ഭാവനച്ചേച്ചി ദേഷ്യപ്പെടുന്നതിനു പകരം കൂടുതൽ ആലോചനയിൽ മുഴുകിയിരിക്കുന്നതായി നേഹയ്ക്കു തോന്നി.

ഭാവന നേഹയുടെ കൂട്ടുകാരി കവിത വഴി നിഖിലിനേയും കുടുംബത്തെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. കവിതയുടെ ഭാവിവരൻ രാഹുലിൽ നിന്നും നിഖിലിന്‍റെ സ്വഭാവ ദൂഷ്യത്തെക്കുറിച്ചും ഭാവന അറിഞ്ഞിരുന്നു. നിഖിൽ രണ്ടു യുവതികളുമായി നേരത്തെ പ്രണയത്തിലായിരുന്നുപോലും!

നാളെ മറ്റേതെങ്കിലും സുന്ദരിയെ പരിചയപ്പെട്ടാൽ നിഖിൽ നേഹയേയും തഴയുമോ? അനിയത്തിയെക്കുറിച്ചോർത്ത് ഭാവനയുടെ മനസ്സ് വല്ലാതെ നീറിക്കൊണ്ടിരുന്നു.

പട്ടണത്തിലെ ധനികരായ ബിസിനസ്സുകാരിൽ പ്രമുഖനായിരുന്നു നിഖിലിന്‍റെ അച്‌ഛൻ ഗംഗാധരൻ. ‘നേഹയെ പോലെ ഇടത്തരം കുടുംബത്തിലെ പെൺകുട്ടിയെ വധുവായി അംഗീകരിക്കാൻ അദ്ദേഹം തയ്യാറാവുമോ?’ ഓർക്കുന്തോറും ഭാവനയുടെ അസ്വസ്‌ഥത പെരുകി വന്നു.

ഒരു ശനിയാഴ്ച ഭാവന നിഖിലിന്‍റെ വീട്ടിലെത്തി. ഇക്കാര്യം നിഖിലോ നേഹയോ അറിഞ്ഞിരുന്നില്ല.

നിഷ്കളങ്കവും സൗമ്യവും ആത്മവിശ്വാസം തുളുമ്പുന്നതുമായ ഭാവനയുടെ സംസാരം നിഖിലിന്‍റെ അച്‌ഛനമ്മമാർ കൗതുകത്തോടെ കേട്ടിരുന്നു. നേഹയുമായുളള നിഖിലിന്‍റെ അടുപ്പത്തെക്കുറിച്ചറിഞ്ഞ അവർ ഉത്കണ്ഠാകുലരായി.

“നേഹയുടെ അച്ഛനെന്താ ജോലി?” നിഖിലിന്‍റെ അച്ഛൻ ഗംഗാധരൻ ഘനഗംഭീരസ്വരത്തിൽ തിരക്കി.

“സർക്കാരുദ്യോഗസ്ഥനാണ്. സർ” ഭാവന ഭവ്യതയോടെ മറുപടി നൽകി.

“വലിയ ഓഫീസറായിരിക്കുമല്ലോ?”

“അല്ല. പ്യൂൺ പോസ്റ്റ‌ിലായിരുന്നു. ഇപ്പോ പ്രമോഷനായിട്ടുണ്ട്.”

“ഒരു ഇടത്തരം കുടുംബത്തിലെ പെണ്ണ് ഈ വീട്ടിലേയ്ക്ക് വധുവായി വരികയോ… ആലോചിക്കാൻപോലും വയ്യ…” നിഖിലിന്‍റെ അമ്മ ഗായത്രിദേവിയുടെ ശബ്ദത്തിൽ തന്നെ അവരുടെ സ്വഭാവത്തിന്‍റെ സൂചനയുണ്ടായിരുന്നു.

എന്നാൽ ഗംഗാധരൻ അല്‌പംകൂടി മാന്യമായും സൗമ്യമായുമാണ് സംസാരിച്ചത്. “ഞാനെന്‍റെ രണ്ടു പെൺമക്കളെയും സമ്പന്നഗൃഹത്തിലേയ്ക്കാണ് വിവാഹം കഴിപ്പിച്ചയച്ചത്. നിഖിലിനും അതുപോലെ അനുയോജ്യമായ വിവാഹബന്ധം ഞങ്ങൾ കണ്ടെത്തും. കുട്ടി വേണം സഹോദരിയെ ഉപദേശിക്കാൻ. ഈ വീട്ടിൽ വധുവായി വരാൻ മോഹമുണ്ടെങ്കിൽ അത് ഉപേക്ഷിക്കണം.”

“അങ്കിൾ, നല്ല സ്വഭാവമാണ് നേഹയുടേത്. നിഖിലിന് പ്രാണനുമാണ്. അവർ തമ്മിൽ നല്ല ചേർച്ചയുമാണ്. സാമ്പത്തിക സ്‌ഥിതി മാറ്റി വച്ചാൽ…” കാര്യങ്ങൾ കൈവിട്ട് പോകുമെന്ന ഭയം ഉള്ളതു കൊണ്ടാവണം ഭാവന ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.

“നല്ല സ്വഭാവമുള്ള പെൺകുട്ടിയെ കൊണ്ടുതന്നെയാ അവനെ വിവാഹം കഴിപ്പിക്കുന്നത്. ഒരു സാധാരണ കുടുംബത്തിലെ പെൺകുട്ടിയെ വിവാഹം കഴിച്ച് സമുഹത്തിനു മുന്നിൽ നാണം കെടാൻ ഞങ്ങളുദ്ദേശിക്കുന്നില്ല.” ഗായത്രിയുടെ മുഖം ദേഷ്യംകൊണ്ടു ചുവന്നു. ഇതുകൂടി കേട്ടതോടെ ഭാവന ശരിക്കും വിളറിപ്പോയി.

ഭാര്യയുടെ പരുക്കൻ പെരുമാറ്റം കാരണം ഭാവനയുടെ കണ്ണു നിറയുന്നത് ഗംഗാധരൻ കണ്ടു. അയാൾ ഭാര്യയോട് മിണ്ടാതിരിയ്ക്കാൻ ആംഗ്യം കാട്ടി.

മൗനം തളംകെട്ടിയ ചെറിയ ഇടവേളയ്ക്കുശേഷം ഗംഗാധരൻ തുടർന്നു. “കുട്ടി എന്തുദ്ദേശ്യത്തോടെയാണ് ഞങ്ങളെ കാണാൻ വന്നതെന്നറിയില്ല.”

“അങ്കിൾ, നേഹയൊരിക്കലും വിഷമിക്കരുതെന്നാണെന്‍റെ ആഗ്രഹം. നിഖിൽ നേഹയെ വിവാഹം കഴിച്ചില്ലെങ്കിൽ അവളാകെ തകർന്നുപോവും. ഭാവന കണ്ണു തുടച്ചു.

“ഇങ്ങനെയൊക്കെ സംഭവിക്കണമെന്ന് ഞങ്ങളും ആഗ്രഹിക്കുന്നില്ല.” ശംഗാധരൻ പറഞ്ഞു.

“അങ്കിൾ നിഖിൽ സ്നേഹയ വിവാഹം കഴിക്കാൻ തയ്യാറാണെങ്കിൽ താങ്കളുടെ തീരുമാനമാന്തൊയിരിക്കും?” ഭാവന പൊടുന്നനെ ചോദിച്ചു.

“ഇതുവരെ നിഖിൽ ഞങ്ങളുടെ ഇഷ്ടത്തിന് എതിരായി പ്രവർത്തിച്ചിട്ടില്ല.” ഗായത്രിയുടെ മുഖഭാവം മാറി.

ഭാവന ഗായത്രിദേവിയുടെ സംസാരം ശ്രദ്ധിക്കാതെ ഗംഗാധരന്‍റെ മറുപടിയ്ക്കായി പ്രാർത്ഥനപോലെ ഇരുന്നു.

കുറച്ചു സമയം ചിന്താമഗ്നനായി നിന്ന ശേഷം ഗംഗാധരൻ തുടർന്നു. “എന്‍റെ മകൻ നിഖിലിനെക്കുറിച്ച് എനിക്ക് നന്നായറിയാം. അവന്‍റെ തീരുമാനമെന്താണോ അത് സഹർഷം സ്വീകരിക്കും.”

“അപ്പോൾ നിഖിലിന്‍റെയും ഭാവനയുടെയും വിവാഹം നടത്തി തരുമെന്നാണോ?” ആത്മവിശ്വാസത്തിന്‍റെ നേർത്ത രേഖയിലൂടെ കടന്നുപോകുന്നതായി ഭാവനയ്ക്ക് അനുഭവപ്പെട്ടു.

“ഒരിക്കലുമില്ല.” ഗായത്രി ദേവിയാണ് മറുപടി നൽകിയത്.

“എന്‍റെ മകനെ കണ്ണും കയ്യും കാണിച്ച് മയക്കി പണം തട്ടിയെടുക്കാൻ ശ്രമിക്കുകയാണോ? നിങ്ങളുടെ ദുരാഗ്രഹം ഒരിക്കലും നടക്കാൻ പോവുന്നില്ല. നേഹ ഈ വീട്ടിൽ മരുമകളായി വരുന്ന പ്രശ്നമേയില്ല.” ഗായത്രിദേവി പൊട്ടിത്തെറിച്ചു. ഗായത്രിദേവിയുടെ സംസാരവും പെരുമാറ്റരീതിയും ഭാവനയ്ക്കൊട്ടും ഇഷ്ടമായില്ല. “ആന്‍റിയുടെ രണ്ടു പെൺമക്കളെ വിവാഹം കഴിപ്പിച്ചയ്ക്കുന്നതിനു മുമ്പ് അവരുടെ ഭർത്താക്കന്മാരുടെ കുടുംബത്തെക്കുറിച്ച് അന്വേഷിച്ചു കാണുമല്ലോ. ഞാനും എന്‍റെ ഇളയ സഹോദരിയ്ക്കു വേണ്ടി അത്രയേ ചെയ്‌തുള്ളൂ. ദയവായി എന്നെ അപമാനിക്കരുത്.” ആത്മനിയന്ത്രണം പാലിച്ചുകൊണ്ട് ഭാവന പറഞ്ഞു.

“ഗായത്രീ…” സംസാരിക്കരുതെന്ന ഭർത്താവിന്‍റെ നിർദ്ദേശം ലഭിച്ചതോടെ അവർ ദേഷ്യം കടിച്ചമർത്തി മിണ്ടാതെ നിന്നു.

“അങ്കിൾ, നിഖിൽ എന്താണ് ഉദ്ദേശി ക്കുന്നതെന്ന് അറിയുന്നത് നമുക്ക് രണ്ടു കൂട്ടർക്കും എന്തുകൊണ്ടും നല്ലതല്ലേ?”

“ശരിയാണ്.” ഗംഗാധരനും ഈ അഭിപ്രായത്തോടു യോജിച്ചു.

“അങ്ങനെയാണെങ്കിൽ ഞാനൊരു അഭിപ്രായം പറയട്ടെ.”

“എന്താ?”

“നമുക്കിന്നു വൈകുന്നേരം തന്നെ നിഖിലിന്‍റെ ഉദ്ദേശ്യമെന്തെന്ന് മനസ്സിലാക്കാം.”

“അതെങ്ങനെ?”

“നേഹയെ ഇഷ്ടമാണോ അല്ലയോ എന്ന കാര്യം അങ്കിൾ തന്നെ നേരിട്ട് നിഖിലിനോട് ചോദിക്കണം. നിഖിൽ നേഹയെ വിവാഹം കഴിക്കുമോ എന്നും തിരക്കണം.”

“അല്ലെങ്കിൽ തന്നെ അവനോട് ഇതേക്കുറിച്ച് ചോദിക്കണമെന്നു കരുതിയിരിക്കുകയായിരുന്നു ഞാൻ.”

“എങ്കിൽ ദയവായി മറഞ്ഞുനിന്ന് ഈ സംഭാഷണം കേൾക്കാൻ താങ്കളെന്നെ അനുവദിക്കണം.” ഭാവന കൈകുപ്പി.

“പക്ഷേ”

“അങ്കിൾ, എന്‍റെ സഹോദരിയുടെ ഭാവിയെക്കുറിച്ചോർത്ത് എനിക്ക് ഏറെ ഉത്കണ്ഠയുണ്ട്, നിഖിൽ നേഹയെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടോ ഇല്ലയോ എന്നെനിക്കറിയണം.” ഗംഗാധരന്‍റെ മുഖത്തെ അസ്വസ്‌ഥത കണ്ട് ഭാവന പറഞ്ഞു.

“മോളേ, നിഖിൽ നേഹയെ വിവാഹം കഴിക്കുമെന്ന് സമ്മതിച്ചാലും ഞങ്ങൾ ഈ ബന്ധം അംഗീകരിക്കില്ലെന്നു മനസ്സിലാക്കണം”

“ശരി അങ്കിൾ.” ഭാവന മറുപടി നൽകി.

“ഇനി അവൻ നേഹയെ വിവാഹം കഴിക്കാൻ വിസമ്മതിച്ചാലോ?” ഗംഗാധരന്‍റെ സ്വരം കനത്തു.

“എങ്കിൽ നേഹയെ നിഖിലിൽനിന്നും അകറ്റുന്ന കാര്യം ഞാനേറ്റു. നേഹയുടെ വിഷാദവും ടെൻഷനുമൊക്കെ മാറ്റേണ്ട ഉത്തരവാദിത്തം എന്‍റേതാണ്.” ഭാവനയുടെ ശബ്ദം ഇടറി.

“ശരി. നിങ്ങൾ മാറിയിരുന്നു സംസാരം കേട്ടോളൂ. പക്ഷേ ഒരു കാരണവശാലും ഞങ്ങളുടെ മുന്നിൽ വരരുത്.”

“ശരി.” ഭാവന അവിടെ നിന്നു മടങ്ങാനൊരുങ്ങി.

“നിഖിൽ രാത്രി 8 മണിയ്ക്കാണ് മടങ്ങി വരുന്നത്. നിങ്ങൾ അതിനുമുമ്പ് ഇവിടെ വരണം.” ഗംഗാധരൻ സൂചിപ്പിച്ചു.

“താങ്ക്യൂ അങ്കിൾ. താങ്കളുടെ ഈ സഹായം ഞാനൊരിക്കലും മറക്കില്ല.” ഭാവന യാത്രപറയുവാനായി എഴുന്നേറ്റു നിന്നു.

ഗംഗാധരന് ഭാവനയുടെ പെരുമാറ്റം നന്നേ ഇഷ്ടമായി. അദ്ദേഹം വാത്സല്യപൂർവ്വം ഭാവനയെ യാത്രയാക്കി. ഗായത്രി വളരെ യാന്ത്രികമായാണ് ഇടപെട്ടത്.

വൈകുന്നേരം ഏഴ് മണിയോടെ ഭാവന നേഹയെയുംകൂട്ടി ഗംഗാധരന്‍റെ വീട്ടിലെത്തിച്ചേർന്നു. നേഹയെ കവിതയെന്നു പറഞ്ഞാണ് അവൾ ഗംഗാധരനു പരിചയപ്പെടുത്തിയത്.

നേഹയെ കാര്യമൊക്കെ പറഞ്ഞ് മനസ്സിലാക്കി കൂടെ കൊണ്ടുവരുന്നതിനു ഭാവന‌യ്ക്കേറെ ബുദ്ധിമുട്ടേണ്ടിവന്നു. വിവാഹത്തിനുമുമ്പ് നേഹയെ നിഖിലിന്‍റെ വീട്ടിലേയ്ക്ക് കൊണ്ടുവരേണ്ടി വന്നതിൽ ഭാവനയ്ക്ക് വല്ലാത്ത കുറ്റബോധം തോന്നിയിരുന്നു. പക്ഷേ നിഖിലിന്‍റെ മനസ്സിലിരുപ്പ് മനസ്സിലാക്കുന്നതിന് ഇതല്ലാതെ വേറെ മാർഗ്ഗങ്ങളില്ലായിരുന്നു.

എട്ടു മണിയോടടുത്ത് നിഖിലിന്‍റെ കാറിന്‍റെ ഹോൺ കേട്ട് വേലക്കാരൻ വന്ന് മുൻവശത്തെ വാതിൽ തുറന്നു. ഭാവനയും നേഹയും ഡ്രോയിംഗ് റൂമിൽ നിന്നും തൊട്ടടുത്ത മുറിയിലേയ്ക്കു മാറി. ഗംഗാധരൻ ഗായത്രിയോടു ശബ്ദിക്കരുതെന്ന് വിലക്കിയിരുന്നു. വീട് വളരെ ശാന്തമായിരുന്നു.

മുറിയിലേയ്ക്ക് പോകാനൊരുങ്ങിയ നിഖിലിനെ ഗംഗാധരൻ അടുത്തുവിളിച്ചിരുത്തി. “പപ്പാ, എന്താ വല്ലാതിരിക്കുന്നെ…” ഗംഗാധരന്‍റെ മുഖഭാവം കണ്ട് നിഖിൽ ചോദിച്ചു.

“ഇന്നൊരു പെൺകുട്ടിയെന്നെ കാണാൻ വന്നിരുന്നു. ഭാവന എന്നാണവളുടെ പേര്.” ഗംഗാധരൻ സ്വാഭാവികതയോടെ കാര്യം അവതരിപ്പിച്ചു.

“നേഹയുടെ അമ്മാവന്‍റെ മകളെന്നു പറഞ്ഞാ സ്വയം പരിചയപ്പെടുത്തിയത്. നീ അവരെ അറിയുമോ?”

“ഭാവനയെന്താ പറഞ്ഞത്?” നിഖിലിന്‍റെ മുഖം ചുവന്നു.

“നീയും നേഹയുമായി പ്രണയമാണെന്നോ നീ നേഹയെ വിവാഹം കഴിക്കാൻ പോവുകയാണെന്നോ ഒക്കെ പറഞ്ഞു. എന്താ ഇതിനർത്ഥം? വെറും മിഡിൽ ക്ലാസ്സ് ഫാമിലിയുമായുള്ള റിലേഷൻ. എന്തിനാ നിന്‍റെ പുറപ്പാട്?” ഗംഗാധരന്‍റെ മുഖം ദേഷ്യംകൊണ്ടു ചുവന്നു.

“പപ്പ ഭാവന പറഞ്ഞതൊന്നും കാര്യമാക്കേണ്ട. അവരുടെ തലയ്ക്ക് സുഖമില്ല.” നിഖിൽ പറഞ്ഞു.

“നീ നേഹയെയാണ് വിവാഹം കഴിക്കാനുദ്ദേശിക്കുന്നതെങ്കിൽ അതൊരിക്കലും നടക്കാൻ പോവുന്നില്ല. അവർ നമ്മുടെ നിലയ്ക്കും വിലയ്ക്കും തീരെ ചേർന്നവരല്ല. ഒരു സാധാരണക്കാരിയെ വിവാഹം കഴിക്കാമെന്നു നീ വാക്കു നൽകിയത് ഒന്നുകൊണ്ടും ശരിയായില്ല. ഞാൻ ജീവിച്ചിരിക്കുമ്പോൾ ഇത് നടക്കില്ല.”

“റിലാക്സ‌് പപ്പ. ഞാൻ നേഹയെ വിവാഹം കഴിക്കാൻ പോവുന്നില്ല. നേഹ എന്‍റെ നല്ലൊരു സുഹ്യത്ത് മാത്രമാണ്. മറ്റൊരു ബന്ധവുമില്ല.” നിഖിൽ പപ്പയെ സമാധാനിപ്പിക്കാനെന്നോണം പറഞ്ഞു.

“അപ്പോ ഭാവന പറഞ്ഞതൊന്നും സത്യമല്ലെന്ന് എനിക്ക് വിശ്വസിക്കാമല്ലോ അല്ലേ?” ഗംഗാധരൻ തിരക്കി.

“പപ്പ, മറ്റുള്ളവരുടെ ജീവിതം കലുഷമാക്കുന്നതിൽ അവർക്ക് പ്രത്യേക പാടവം തന്നെയുണ്ട്. നേഹയ്ക്ക് ഭാവനയെ തീരെ കണ്ടുകൂടാ.”

“നീ ഈ പറഞ്ഞതൊക്കെ സത്യമല്ലേ? അതോ വെറുതെ എന്നെ…?”

“പപ്പയ്ക്കെന്നെ ഇപ്പോഴും വിശ്വാസമായില്ലേ? ഞാൻ തന്നിഷ്‌ടത്തിനു വിവാഹം കഴിക്കാനോ? പപ്പ എനിക്ക് നല്ല നിലയും വിലയുമുള്ള കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയെത്തന്നെ അന്വേഷിക്ക് സൗഹൃദം വേറെ വിവാഹം വേറെ.” നിഖിൽ വലിയൊരു ആദർശവാദിയെപ്പോലെ പെരുമാറി.

“ഞാനപ്പോഴേ പറഞ്ഞില്ലേ ആ പെൺകൂട്ടിയ്ക്ക് തെറ്റുപറ്റിയതാണെന്ന്.” ഗായത്രിദേവി ആശ്വാസത്തോടെ പറഞ്ഞു.

“ഭാവന പറഞ്ഞതൊന്നും പപ്പ കാര്യമായെടുക്കേണ്ട. എല്ലാം കെട്ടുകഥയെന്ന് കരുതിയാൽ മതി.” പപ്പയെ ആശ്വസിപ്പിച്ച് നിഖിൽ മുറിയിലേയ്ക്ക് മടങ്ങി. ഗായത്രിദേവി നിഖിലിനു പുറകെയായി നടന്നു. ഗംഗാധരൻ എഴുന്നേറ്റ് ഭാവനയും നേഹയും നിന്ന മുറിയിലെത്തി. തന്നെ എതിർത്ത് മകൻ മറ്റൊരു വിവാഹത്തിനു മുതിരാതിരുന്നത് ഗംഗാധരനെ ഒരർത്ഥത്തിൽ സന്തോഷിപ്പിച്ചെങ്കിലും നേഹയെ പോലുള്ള പെൺകുട്ടിയെ പ്രണയിച്ച് ചതിക്കുകയായിരുന്നല്ലോ എന്ന വിചാരം ഗംഗാധര ൻ മനസ്സിനെ ഉലച്ചു.

യാഥാർത്ഥ്യം മനസ്സിലാക്കിയ നേഹ ഏങ്ങിക്കരയുവാൻ തുടങ്ങി. ഭാവന അവളെ സമാധാനിപ്പിച്ചു. ഇതൊക്കെ കണ്ട് ഗംഗാധരനും കണ്ണുനിറഞ്ഞു.

“നിങ്ങളുടെ സഹോദരി നേഹയോട് സത്യാവസ്‌ഥ പറയണം. നേഹയ്ക്ക് വല്ലാത്ത വിഷമമുണ്ടാകുമെന്ന് എനിക്ക് നന്നായറിയാം..” മുൻവശത്തെ വാതിലിനരികിൽ അവരെ യാത്രയാക്കാൻ എത്തിയ ഗംഗാധരൻ വിഷമത്തോടെ പറഞ്ഞു.

“അങ്കിൾ, എന്നോടു ക്ഷമിക്കണം. ഇത് കവിതയല്ല നേഹയാണ്.” ഭാവന നേഹയെ തലോടി. ഗംഗാധരൻ നേഹയെ സാന്ത്വനിപ്പിക്കാനെന്നോണം നെറുകയിൽ കൈവച്ച് ആശ്വസിപ്പിച്ചു.

“മോളേ, ഇനി നിഖിലുമായി യാതൊരു തരത്തിലുള്ള സൗഹൃദവും വേണ്ട. സത്യം എത്ര തന്നെ കയ്‌പുള്ളതായാലും നമുക്ക് സധൈര്യം അഭിമുഖീകരിക്കേണ്ടതായുണ്ട്. എന്‍റെ മകൻ കാരണം നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിന് ഞാൻ മാപ്പു ചോദിക്കുന്നു.”

“അങ്കിൾ, എന്നോടു ക്ഷമിക്കണം. ഇപ്പോഴെങ്കിലും സത്യാവസ്‌ഥ മനസ്സിലായല്ലോ.” നേഹ വിതുമ്പി.

“കാര്യങ്ങളെ വിവേകത്തോടെ നേരിടാൻ ഭാവന അതിസമർത്ഥയാണ്, ഏതുവലിയ പ്രതിസന്ധിയേയും നേരിടാനും, താങ്ങായി കൂടെ നിൽക്കാനും എന്നും അവൾ ഒപ്പമുണ്ടാകും. ഈ വേദനകളൊക്കെയും മറന്ന് നീ സന്തോഷത്തോടെ ജീവിക്കും. നിങ്ങൾക്കെന്നും നന്മയേ ഉണ്ടാവൂ.” ഗംഗാധരൻ നിയന്ത്രണം വിടാതെ പറഞ്ഞൊപ്പിച്ചു.

പിതൃതുല്യമായ ആ സ്നേഹത്തെയും പക്വതയെയും തൊട്ടറിഞ്ഞ ഭാവനയും നേഹയും പുഞ്ചിരിക്കാൻ ശ്രമിച്ച് പടിയിറങ്ങി.

സുസ്മിതം സുമിത

10 വർഷം മുൻപ് എരമല്ലൂർ എന്ന ചെറിയ പ്രദേശത്തു ഒരു ചെറിയ തയ്യൽക്കട നടത്തുകയായിരുന്നു സുമിത. മാസാ മാസം വീട്ടു വാടക കൊടുക്കാൻ പോലും പ്രയാസപ്പെട്ട കാലം. ആ പ്രതിസന്ധി മറികടക്കാൻ സുമിതയെ സഹായിച്ചത് ഡയറക്റ്റ് സെല്ലിംഗ് ഇൻഡസ്ട്രി ആണ്. 2017ൽ ഡയറക്റ്റ് സെല്ലിംഗ് രംഗത്തേക്ക് കടന്നുവന്ന് രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്ത് ഇപ്പോൾ 20 കോടിയുടെ ബിസിനസ്‌ നെറ്റ്‍വർക്ക് സൃഷ്ടിച്ചു കഴിഞ്ഞു ഈ വനിത. സാധാരണ ഒരു ഡിസ്ട്രിബൂറ്റർ ആയി ബിസിനസ്‌ ആരംഭിച്ച സുമിത ഇപ്പോൾ കമ്പനിയുടെ കോണ്ടിനെന്‍റൽ ടീം കോർഡിനേറ്റർ എന്ന സ്ഥാനത്ത് എത്തി. പ്രതിസന്ധികൾ ഒരുപാട് മുന്നിൽ വന്നു നിന്നിട്ടും പിന്മാറാതെ പിടിച്ചു നിന്ന സുമിതയുടെ ഈ രംഗത്തെ വിജയഗാഥ അവരിൽ നിന്നു തന്നെ കേട്ടറിയാം. ഒപ്പം ജീവിതത്തിൽ മുന്നേറാൻ അവരെ സഹായിച്ച ജീവിതവീക്ഷണങ്ങളും..

ഒരുപാടു ബിസിനസ്‌ രംഗങ്ങൾ ഉണ്ടെങ്കിലും ഡയറക്റ്റ് സെല്ലിംഗ് ഇൻഡസ്ട്രി തെരെഞ്ഞടുത്തത് എന്തുകൊണ്ട്?

ഈ മേഖലയെ കുറിച്ച് ഞാൻ ആദ്യമായി പറഞ്ഞു കേട്ടത് എന്‍റെ സുഹൃത്തായ ശരൺ കുമാറിൽ നിന്നാണ്. വലിയ ഇൻവെസ്റ്റ്മെന്‍റ് വേണ്ടാത്ത ഒരു മികച്ച വ്യവസായ രംഗം എന്ന് മനസിലാക്കിയപ്പോൾ ശ്രമിച്ചു നോക്കാമെന്നു ആദ്യം കരുതി. അങ്ങനെ മൈലൈഫ്‌ സ്റ്റൈൽ എന്ന ഡയറക്റ്റ് സെല്ലിംഗ് കമ്പനി തുടങ്ങി, കേന്ദ്ര സർക്കാരിന്‍റെ ആയുഷ് പ്രീമിയം സർട്ടിഫിക്കേഷൻ ഉള്ള ആയുർവേദ ഉൽപ്പനങ്ങൾ കുറച്ച് വാങ്ങിച്ച് ബിസിനസ് ആരംഭിച്ചു. അവ വിറ്റപ്പോൾ നല്ല ഫീഡ് ബാക്ക് മാർക്കറ്റിൽ നിന്ന് ലഭിച്ചു. അതോടെ ഞാൻ ഈ രംഗത്ത് കൂടുതൽ ഫോക്കസ് ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ അത്യാവശ്യം വരുമാനം വന്നു തുടങ്ങിയപ്പോൾ തയ്യൽക്കട വിട്ട് പൂർണമായും ബിസിനസ്‌ലേക്ക് തിരിയുകയായിരുന്നു.

വൻതുക മുടക്കി ബിസിനസ്‌ തുടങ്ങാൺ നിവർത്തി ഇല്ലാത്തവർക്ക്, അതിന്‍റെ പേരിൽ ബിസിനസ് സ്വപ്നങ്ങൾ മാറ്റിവെയ്ക്കുന്നവർക്ക് ഡയറക്റ്റ് സെല്ലിംഗ് പരിഹാരമാണ്. എന്നാൽ അതിലേക്ക് ഇറങ്ങും മുൻപ് ഈ രംഗത്തെയും കമ്പനികളെയും ബിസിനസ്‌ രീതികളെയും മനസിലാക്കി വരണം. ഗവണ്മെന്‍റ് അംഗീകരിച്ച ഉൽപ്പന്നങ്ങൾ മാത്രം തെരെഞ്ഞെടുത്താൽ നന്നായിരിക്കും. പ്രോഡക്റ്റും ഓപ്പർച്യൂണിറ്റിയും വിൽക്കാൻ ഉള്ള അവസരം കമ്പനി നൽകുന്നു. അതിലൂടെ ആർക്കും വരുമാനം ഉണ്ടാക്കാൻ. കഴിയും

ഏതൊരു സാധാരണക്കാരനും ചെയ്യാവുന്ന ബിസിനസ് എന്ന നിലയിൽ ആദ്യം ഫോക്കസ് ചെയ്തത് സാധാരണക്കാരായ വീട്ടമ്മമാരെയാണ്. സമയപരിധിയോ ബോസോ ഒന്നും ബിസിനസ്സിൽ ബാധകമല്ല. അതിനാൽ സ്വന്തം ബോസ്സ് താൻ തന്നെ ആണെന്ന ചിന്ത ഉണ്ടെങ്കിലേ വിജയിക്കാൻ കഴിയു.

ഒരു ബിസിനസ്‌ ചെയ്യണം എന്നാഗ്രഹിക്കാൻ എന്താണ് കാരണം

ചേർത്തലയിൽ ചമ്മനാട് എന്ന സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന ഒരു നാട്ടിൻപുറത്താണ് ഞാൻ വളർന്നത്. സർക്കാർ ജോലിക്കാരനായ പിതാവ് സുബൈർ, തയ്യൽക്കാരി ആയിരുന്നു അമ്മ സുബൈദ, സഹോദരൻ സുധീർ, പിന്നെ ഞാനും ഉൾപ്പെട്ട കുടുംബത്തിന്‍റെ സാമ്പത്തിക പശ്ചാത്തലം വളരെ ശോചനീയം ആയിരുന്നു. വളരെ സങ്കടകരമായ ഒരു ബാല്യകാലം ആയിരുന്നു… പണത്തെ പറ്റിയുള്ള ചിന്ത അപ്പോൾ മുതലുണ്ട്. പണമുണ്ടക്കണം എന്ന് ഏറെ ആഗ്രഹിച്ചു. ജീവിച്ചു പോകാൻ 16വയസ്സിലെ തന്നെ ചെറിയ ജോലികളൊക്കെ ചെയ്യാൻ തുടങ്ങി. ഡിഗ്രിയും കമ്പ്യൂട്ടർ കോഴ്സും ഒക്കെ പഠിച്ചു. ഇതിനിടയിൽ വിവാഹവും കഴിഞ്ഞു. മലപ്പുറം സ്വദേശി സക്കീർ ആണ് ഭർത്താവ്. വിവാഹശേഷം താമസം വാടക വീട്ടിലേക്ക് മാറിയ സാഹചര്യത്തിൽ അദ്ദേഹം വിദേശത്ത് ജോലിക്ക് പോയി. ഞാൻ ഒരു ചെറിയ ബോട്ടിക്ക് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു വരുമാനം ഉടനെ വേണം എന്ന ചിന്തയിൽ മുതൽ മുടക്ക് കുറഞ്ഞ ഒരു ബിസിനസ്‌ ചെയ്യാൻ ആഗ്രഹിച്ചു.

ബിസിനസ്സിൽ കടന്നു വന്നപ്പോൾ നേരിട്ട പ്രധാന വെല്ലുവിളി എന്തായിരുന്നു

ഈ മേഖലയും മറ്റേതൊരു ബിസിനസ്‌ മേഖല പോലെ തന്നെ ചലഞ്ചിംഗ് ആണ്. ബിസിനസ്‌ രംഗത്ത് ഇറങ്ങി പുറപ്പെടുന്ന സ്ത്രീകൾ പൊതുവെ കേൾക്കുന്ന വിമർശനം വ്യക്തിപരമായിരിക്കും. വണ്ടിയുമായി പുറത്തു പോകുന്നു, രാത്രിയിൽ വൈകി വീട്ടിലെത്തുന്നു എന്നൊക്കെയുള്ള മോറൽ പോലീസിംഗ് ഒക്കെ ധാരാളം കേൾക്കേണ്ടി വന്നിട്ടുണ്ട്. മോശം കാര്യം എന്തോ ചെയ്യുന്നു എന്ന തെറ്റിദ്ധാരണ ഫാമിലിയിലും സുഹൃത്തുക്കൾക്കിടയിലും ഉണ്ടാക്കും. എന്നാൽ എല്ലാം സഹിച്ച് കഷ്ടപ്പെട്ട് ലക്ഷ്യം നേടിയപ്പോൾ പലരുടെയും വായടയും… അതുവരെ പിടിച്ചു നിൽക്കണമെന്ന് മാത്രം. അതിന്‍റെ തെളിവാണ് ഞാൻ.

Sumitha

അങ്ങനെ കഷ്ടപ്പെട്ട് പണി എടുത്തു ബിസിനസ്‌ കേരളത്തിലും പുറത്തും വ്യാപിപ്പിച്ചു. അങ്ങനെ നേടിയ വരുമാനം കൊണ്ട് വാടക വീട്ടിൽ നിന്ന് ആദ്യം 250 സ്‌ക്വയർ ഫീറ്റ് വീട്ടിലേക്കും പിന്നെ 1000 സ്‌ക്വയർ ഫീറ്റ് വീട്ടിലേക്കും താമസം മാറി. കൂടാതെ ഒരു ടു വീലറിൽ നിന്ന് ഇപ്പോൾ 26 ലക്ഷത്തിന്‍റെ ടൊയോട്ട ഹൈ റൈഡർ എന്ന് കാറിലേക്ക് മാറാൻ സഹായിച്ചത്  വെല്ലുവിളികളിൽ ഭയപ്പെടാതെ ബിസിനസ്‌ മുന്നോട്ട് കൊണ്ടു പോയത് കൊണ്ടാണ്.. Mba പഠിക്കുന്ന മകൾ ഫിസയുടെ വിദ്യാഭ്യാസ ചെലവുകൾ നടത്താനും കഴിയുന്നു. എന്നെ പോലുള്ളവർ ബിസിനസ്‌ ചെയ്ത് കോടികൾ ബാങ്കിലിട്ടിട്ട് മാത്രം കാര്യമില്ല. അത് ജീവിതത്തിലും കൂടി പ്രതി ഫലിച്ചാൽ മാത്രമേ ആളുകൾ വിശ്വസിക്കു എന്നാണ് അവസ്ഥ.

കുടുംബത്തിന്‍റെ പിന്തുണ എത്രത്തോളം ആവശ്യമാണ്

ഒരു സ്ത്രീയുടെ വളർച്ചയിൽ ഫാമിലി സപ്പോർട്ടിന് ഒരുപാട് സഹായിക്കാൻ കഴിയും. സത്യം പറഞ്ഞാൽ അത് അനിവാര്യമായ സംഗതി ആണ്. എത്ര സമത്വം ഒക്കെ പറഞ്ഞാലും പുരുഷന്‍റെ ഈഗോയെ തൃപ്തിപെടുത്തേണ്ട സാഹചര്യം പലരും നേരിട്ടേക്കാം സ്ത്രീകൾക്ക് പുരുഷനെക്കാൾ വരുമാനം ഉണ്ടായാൽ ഈഗോ ഉണ്ടാകാം. ഇവിടെ ഒരു കാര്യമേ ചെയ്യാനുള്ളൂ, ബഹുമാനം കൊടുത്ത് ബഹുമാനം നേടുക.

പിന്നെ എത്ര തിരക്ക് ഉണ്ടെങ്കിലും ഫാമിലി സംബന്ധമായ കാര്യങ്ങൾ നമ്മൾ ചെയ്തേ മതിയാവു. ഞാൻ ആണ് വലുത് എന്ന മട്ടിൽ സംസാരിക്കാതിരിക്കുക. ഒപ്പം വരുമാനമുള്ള ഭാര്യ, ഭർത്താവിനെ പോലെ തന്നെ വീട്ടിലെ കാര്യങ്ങൾ അതായത് വാടക, കുട്ടിയുടെ പഠനം ഇതിനൊക്കെ പണം ചെലവഴിക്കണം. അങ്ങനെ തുല്യത നേടിയെടുക്കണം.

കമ്മ്യൂണിറ്റിയിൽ നിന്ന് എതിർപ്പുണ്ടായോ

ഒരു മുസ്ലീം പെൺകുട്ടി ഇങ്ങനെ വീട് കയറിയിറങ്ങി ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്യണ്ട ആവശ്യമുണ്ടോ? പുരുഷന്മാരുമായി അടുത്തിടപഴകേണ്ട കാര്യമുണ്ടോ? എന്നിങ്ങനെ എന്‍റെ കമ്മ്യൂണിറ്റിയിൽ തന്നെ കുറേ ചോദ്യങ്ങളും വിമർശനങ്ങളും ഉണ്ടായി. ബന്ധുക്കൾ പലരും അകറ്റി നിർത്തി. പക്ഷേ ഞാൻ അച്ചിവ് ചെയ്യുന്നു എന്ന് മനസിലായപ്പോൾ അകന്നു നിന്നവരൊക്കെ അടുക്കാൻ തുടങ്ങി. അതേസമയം പണം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ ചില സൗഹൃദങ്ങൾ നഷ്ടമായിട്ടുമുണ്ട്.

പുതിയ തലമുറയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ എന്താണ്

വരുമാനം ഉള്ള സ്ത്രീകൾ ആണുങ്ങളെ അനുസരിക്കില്ല എന്ന പിന്തിരിപ്പൻ ചിന്തകൾ ഇപ്പോഴത്തെ ജനറേഷനിൽ കുറവാണ്. പഴയ കാലഘട്ടത്തിൽ നിന്ന് വ്യത്യസ്തമാണ് 90കൾക്ക് ശേഷം ജനിച്ചവർ. യഥാർത്ഥത്തിൽ 90കൾക്ക് ശേഷം ഉണ്ടായ മാറ്റം നല്ല മാറ്റമാണ്. ആളുകൾ കുറേ കൂടി ഓപ്പൺ ആയി സംസാരിക്കാൻ തുടങ്ങി. മതത്തെ സ്ത്രീയും പുരുഷനും കുറേയൊക്കെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ ശീലിച്ചു. മതത്തിന്‍റെ ചട്ടക്കൂട്ടിൽ നിന്ന് കുട്ടികളെ വളർത്തുന്ന രീതിക്ക് പോലും മാറ്റം വന്നു. എന്‍റെ അച്ഛനും അമ്മയും തികഞ്ഞ ഓർത്തഡോക്സ്‌ മുസ്ലിം ആയിരുന്നു. ഞാൻ പത്താം ക്ലാസ്സ്‌ പരീക്ഷ എഴുതിയത് 1995ലാണ്. 15 വയസ് മുതൽ എന്‍റെ ഉള്ളിൽ അനാവശ്യമായ മത ചിന്തകൾ കടന്നു വന്നിട്ടില്ല. എല്ലാ മത വിശ്വാസങ്ങളെയും ബഹുമാനിക്കണം എന്ന് മാത്രമേ തോന്നിയിട്ടുള്ളു. എന്‍റെ മകൾ 2002ലാണ് ജനിച്ചത്. എല്ലാവരും മനുഷ്യർ എന്ന ചിന്ത മാത്രമേ ഞാൻ അവളിലേക്ക് എത്തിച്ചിട്ടുള്ളു. മതത്തെ അവളുടെ ചോയ്സുകൾക്ക് വിട്ട് കൊടുക്കുന്നു.

ഇപ്പോൾ കുട്ടികൾക്ക് അവരുടെ ഇഷ്ടങ്ങൾ തെഞ്ഞെടുക്കാൻ മിക്ക മാതാപിതാക്കളും അനുവാദം നൽകുന്നു. ഈ ഒരു നിലപാട് സമൂഹത്തിൽ ഉണ്ടാകാൻ സോഷ്യൽ മീഡിയ ഒരു പങ്കു വാച്ചിട്ടുണ്ട്. 90കൾക്ക് ശേഷം സാങ്കേതിക വിദ്യ ഇത്രയേറെ ജനകീമായപ്പോൾ ആളുകൾ കൂടുതൽ ബോധവാന്മാരായി.

 തിരക്കുള്ള ഒരു ബിസിനസ്‌ പേഴ്സൺ എന്ന നിലയിൽ പേരെന്‍റിംഗ് എങ്ങനെ ചെയ്തു?

പേരെന്‍റിംഗിനെ കുറിച്ച് പറഞ്ഞാൽ ഒരു വയസു മുതൽ കുട്ടിയെ അച്ചടക്കം പരിശീലിപ്പിക്കാം. അവൾ/ അവന്‍റെ കളിപ്പാട്ടം സൂക്ഷിച്ചു വെയ്ക്കാനും ഭക്ഷണം സ്വയം കഴിക്കാനും, പ്രാഥമിക കൃത്യങ്ങൾ സ്വയം ചെയ്യാനും പരിശീലനം നൽകണം. ജോലിക്ക് പോകുന്ന, ബിസിനസ്‌ ചെയ്യുന്ന അമ്മമാർ ഇത്‌ തീർച്ചയായും ചെയ്യണം. അങ്ങനെ ചെയ്യതാൽ 5 വയസ് ആകുമ്പോൾ കുട്ടി സ്വന്തം കാര്യം നോക്കാനുള്ള പ്രാപ്തി നേടിയിട്ടുണ്ടാകും. അമ്മയ്ക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സമയം കിട്ടുകയും ചെയ്യും.

പേരെന്‍റിംഗ് എന്നാൽ 15 വയസിൽ വടി എടുക്കുന്നതല്ല. രാവിലെ എഴുനേറ്റ് വരുമ്പോൾ തന്നെ സ്വയം പോട്ടി ചെയർ എടുക്കാൻ പഠിപ്പിക്കുന്നതും പേരെന്‍റിംഗ് ആണ്.

ഇപ്പോൾ ഒരുപാടു യുവാക്കൾ ഇന്ത്യ വിട്ട് പുറത്തേക്ക് പോകുന്നു. എന്തു കൊണ്ടാണത്?

ഇന്നത്തെ തലമുറയ്ക്ക് സ്വാതന്ത്ര്യബോധം ഉണ്ട്. അവർക്ക് വീട്ടിലും നാട്ടിലും മനസമാധാനം കൊടുക്കുന്നില്ല. രാത്രി പുറത്തു പോകാൻ സമ്മതിക്കില്ല. സൗഹൃദങ്ങൾ അനുവദിക്കില്ല. ഇതൊക്കെയാണ് കുട്ടികൾ നമ്മുടെ കൺവെട്ടത്ത് നിന്ന് പോകാൻ ആഗ്രഹിക്കുന്നത്. പിന്നെ ജോലി അവസരങ്ങൾ കുറഞ്ഞു.

താങ്കളെ പോലെ ഒരു സംരംഭക ആകാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്ന ഉപദേശം എന്താണ്?

ധൈര്യം വേണം. ഇരുട്ടിനെ ഭയക്കാതിരിക്കുക. പിന്നെ സ്വന്തം കാര്യം നോക്കാനുള്ള ചങ്കൂറ്റം വേണം. പുറത്തേക്ക് പോയി ജോലി ചെയ്യാൻ പറ്റാത്തവർക്ക് വീട്ടിൽ ഇരുന്നു ചെയ്യാൻ കഴിയുന്ന ചെറിയ തൊഴിലുകൾ കണ്ടെത്തണം. കംഫർട്ടബിൾ ആയ പുരുഷ സൗഹൃദങ്ങൾ കൂടി വളർത്തിയെടുക്കുക. യാത്രകൾ ചെയ്യുക മനസ്സ് വിശാലം ആകാൻ യാത്രകൾ സഹായിക്കും. ഒരു വണ്ടി ഓടിക്കാൻ തീർച്ചയായും പഠിച്ചിരിക്കുക..

20 വയസിൽ ലോകം കാണുന്ന അതേ പ്രസരിപ്പോടെ 40കളിലും 50കളിലും കാണുമ്പോഴാണ് ജീവിതം അർത്ഥപൂർണ്ണമാകുന്നത്.

ബിസിനസ്സിൽ വിജയിച്ചവരോട് പറയാനുള്ളത്?

ഉയരം കൂടുമ്പോൾ വിനയം കൂടുക. പറയേണ്ടത് മാത്രമേ പറയാവു. കേൾക്കേണ്ടത് മാത്രമേ കേൾക്കാവു.

താങ്കളുടെ ഫിറ്റ്നസ് മന്ത്ര എന്താണ്

ഞാൻ പൊതുവെ കുറച്ചു ഭക്ഷണം കഴിക്കുന്ന ആളാണ്. മിതമായ ഭക്ഷണം, മിതമായ ഉറക്കം, അരമണിക്കൂർ നടത്തം… പിന്നെ ചെറിയ അസുഖങ്ങൾക്കൊക്കെ ആയുർവേദ മരുന്നുകൾ മാത്രമേ കുട്ടിക്കാലം മുതൽ ശീലിച്ചിട്ടുള്ളു.

താങ്കളുടെ ലൈഫ് ഗോൾ

ബിസിനസ്‌ ചെയ്ത് കൂടുതൽ പണമുണ്ടാക്കുകയും അതിൽ നിന്ന് എനിക്ക് ജീവിക്കാൻ ഉള്ളത് മാത്രം എടുത്തിട്ട് ബാക്കി അർഹതപ്പെട്ടവരിലേക്ക് എത്തിക്കണം എന്നാഗ്രഹമുണ്ട്. അതിനായി ശ്രമിച്ചു കൊണ്ടിരിക്കുന്നു.

അലോ വേര സ്കിൻ ഡോക്ടർ

സൗന്ദര്യവർദ്ധക ഉൽപന്നങ്ങളിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന ഔഷധമാണ് കറ്റാർവാഴ (അലോ വേര). ഇരുന്നൂറോളം ജൈവ മൂലികകൾ കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്നു. ഉദാ: വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡ്, പോളിസൈക്കറായിഡ്‌സ്, എൻസൈം, പ്ലാന്‍റ് സ്‌റ്റീറോയിഡുകൾ, ലിഗ്ന‌ിൻ, സാൽസിലിക് ആസിഡ്. സൗന്ദര്യ പരിചരണത്തിന് മാത്രമല്ല, പരിക്കിനും മുറിവേറ്റുള്ള പാടുകൾ അകറ്റാനുമൊക്കെ കറ്റാർവാഴ ഉത്തമമാണ്. പാടുകളും കുരുക്കളുമുള്ള ചർമ്മത്തിനും പ്രാണി കടിച്ചുണ്ടാവുന്ന അലർജിക്കും കറ്റാർവാഴ ചേർന്ന ഉൽപന്നങ്ങൾ അതിവിശേഷമാണ്.

ചർമ്മത്തിന്‍റെ തിളക്കവും സ്‌നിഗ്‌ധതയും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പ്രകൃതിജന്യ മൂലികകളാണ് കറ്റാർവാഴയിൽ ഉള്ളത്. വരണ്ട ചർമ്മം, എണ്ണമയമുള്ള ചർമ്മം, സംവേദനക്ഷമത ഏറിയ ചർമ്മം എന്നീ പ്രശ്‌നങ്ങൾക്കും കറ്റാർവാഴ ചേർന്ന സൗന്ദര്യ ഉൽപന്നങ്ങളാണ് ‎‫ ഫലപ്രദം.

മുഖം കഴുകിയശേഷം മാത്രമേ അലോ വേര ഉൽപന്നങ്ങൾ ഉപയോഗിക്കാൻ പാടുള്ളൂ. 20 വയസ്സുതൊട്ടേ ഉപയോഗിച്ചു തുടങ്ങാം. ലോഷൻ, ക്രീം, സോപ്പ്, ജെൽ എന്നീ രൂപങ്ങളിലാണ് അലോ വേര ഉല്പ‌ന്നങ്ങൾ ലഭിക്കുന്നത്.

മികച്ച മോയിസ്‌ചറൈസർ

ചർമ്മത്തിൽ ഈർപ്പം നിലനിർത്തുന്നതിന് കറ്റാർവാഴയ്ക്ക് സവിശേഷമായ കഴിവുണ്ട്. ചർമ്മസുഷിരങ്ങളിൽ വരെ ഓക്സിജൻ എത്താൻ അത് സഹായിക്കുന്നു. ചർമ്മത്തെ ആന്തരികമായി ശക്തിപ്പെടുത്തുന്നു. അലോ വേര മൃതചർമ്മം നീക്കം ചെയ്യാൻ ഉത്തമമാണ്.

അലോ വേര, വിറ്റാമിൻ ഇ, കൊളാജൻ എന്നിവ അടങ്ങിയ മോയിസ്‌ചറൈസിംഗ് ഉല്പന്നങ്ങൾ ചർമ്മത്തിന്‍റെ സ്ന‌ിഗ്‌ധതയും മൃദുലതയും നിലനിർത്തും.

ഗുണങ്ങൾ

  • എല്ലാത്തരം ചർമ്മങ്ങൾക്കും പ്രകൃതിദത്തമായ സംരക്ഷണ കവചമാണിത്.
  • മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളിൽ നിന്നും ചർമ്മത്തെ പരിരക്ഷിക്കുന്നു.
  • ചർമ്മം വിയർക്കുന്നത് തടയുന്നു. കുളിർമ്മ പകരുകയും ചെയ്യും.
  • രക്തസഞ്ചാരം വർദ്ധിപ്പിക്കുന്നു.
  • ഇതിലടങ്ങിയ ആന്‍റി ഓക്‌സിഡന്‍റുകൾ ചർമ്മത്തിന് മുറുക്കം നൽകുന്നു. അവ ആന്‍റി ഏജിംഗായി പ്രവർത്തിക്കുന്നു.
  • കറ്റാർവാഴ ജെൽ ചർമ്മരോഗങ്ങൾക്കും പൊള്ളലിനും മുറിവിനും പരിക്കിനും ചതവിനുമൊക്കെ ഫലവത്താണ്. താല്‌കാലികമായ ആശ്വാസം പകരാൻ അത് സഹായിക്കും.
  • മലബന്ധം, അർശസ്സ്, പനി തുടങ്ങിയ രോഗങ്ങൾക്കും ഫലവത്താണിത്.
  • ചർമ്മത്തിലുള്ള മെലാനിന്‍റെ (വെളുത്തതോ കറുത്തതോ ആയ ചർമ്മത്തിലെ ഒരു സുപ്രധാന തത്വം) അളവിനെ നിയന്ത്രിക്കുകയും ചർമ്മത്തിന് തിളക്കം പകരുകയും ചെയ്യും.
  • പ്രായം ഏറുന്നതിന് അനുസരിച്ച് ചർമ്മത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തടഞ്ഞ് ചുളിവുകളും മറ്റും നിയന്ത്രിക്കുന്നു.
  • വിറ്റാമിൻ ധാതുക്കൾ, മറ്റ് പോഷകങ്ങൾ എന്നിവ ഇതിലുണ്ട്.
  • ചർമ്മത്തെ പിഗ്‌മെന്‍റേഷനിൽ (വെയിലേറ്റുള്ള ചർമ്മ സംബന്ധമായ പ്രശ്ന‌ം) നിന്നും സംരക്ഷിക്കുന്നതിൽ അലോ വേര ജെല്ലിന് ശേഷിയുണ്ട്.
  • അലോ വേര ഇലയിൽ നിന്നെടുക്കുന്ന ജെൽ മുടിയിഴകളിലും സ്‌കാൽപിലും പുരട്ടുകയാണെങ്കിൽ മുടി കൊഴിച്ചിൽ പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാവുകയില്ല.

വീടിന് ഹൈടെക് കാവൽ

വീട്ടിൽ നിന്ന് ഒരിക്കലെങ്കിലും നിങ്ങൾക്ക് മാറി നിൽക്കേണ്ടി വന്നിട്ടില്ലേ? ഇത്തരം സന്ദർഭങ്ങളിൽ വീട്ടിൽ കളവു നടക്കുമെന്ന ഭയം നിങ്ങളെ അലട്ടിയിട്ടുണ്ടാവും. ഇനി ആ പേടി വേണ്ട. വീടിന്‍റെ സുരക്ഷയ്ക്കായുള്ള അതിനുതന ഉപകരണങ്ങളെക്കുറിച്ച്…

ഈ ഉപകരണങ്ങളിൽ ചിലത് ‘ആക്‌സസ് കൺട്രോൾ ഡിവൈസ്’ എന്നാണറിയപ്പെടുന്നത്. റീഡർ, കൺട്രോളർ, ലോക്ക് സിസ്‌റ്റം എന്നിവയാണ് ഇവയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്. റീഡർ വിവരം രേഖപ്പെടുത്തി മുമ്പ് രേഖപ്പെടുത്തിയ വിവരവുമായി ഒത്തു നോക്കുന്നു. വിവരങ്ങൾ ശരിയാണോയെന്നു പരിശോധിച്ചശേഷം റീഡർ കൺട്രോളറെ അറിയിക്കുന്നു. കൺട്രോളറുടെ നിർദ്ദേശമനുസരിച്ചാണ് ലോക്ക് പ്രവർത്തിക്കുന്നത്.

അത്യാധുനിക ടെക്നോളജി ഉപയോഗിച്ച് നിർമ്മിച്ച ഇവ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. വില അല്‌പം കൂടുതലാവുമെന്നു മാത്രം. നിങ്ങളുടെ കണ്ണ്, കൈ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇതിൽ ശേഖരിക്കും. പിന്നീട് ഇവ രേഖപ്പെടുത്തിയ വിവരങ്ങളുമായി മാച്ച് ചെയ്യുന്നുണ്ടെങ്കിൽ മാത്രം നിങ്ങൾക്ക് അകത്തു പ്രവേശിക്കാം.

സി.സി.ടി.വി. ക്യാമറ

പലതരം സി.സി.ടി.വി. ക്യാമറകൾ വിപണിയിൽ ലഭ്യമാണ്. ഈ സാങ്കേതിക സംവിധാനം ഗൃഹസംരക്ഷണത്തിന് ഏറെ ഫലവത്താണ്. സ്ക്രീനിന് വലുപ്പമുള്ളതിനാൽ വ്യക്‌തമായ ചിത്രങ്ങൾ ലഭിക്കും.

വലിയ സി.സി.ടി.വി. ക്യാമറ വേണ്ടാത്തവർക്ക് ചെറിയ ക്യാമറ ലഭ്യമാണ്. പുറമെ നിന്ന് ഇതെളുപ്പം കാണാനും സാധിക്കില്ല. ചെറുതാണെങ്കിലും ഇതിന്‍റെ റെസല്യൂഷൻ പവർ ഒട്ടും കുറയുന്നുമില്ല. കമ്പ്യൂട്ടറുമായോ ടെലിവിഷനുമായോ ബന്ധിപ്പിക്കാം, ഒരിടത്ത് ഇരുന്നുകൊണ്ട് മറ്റുസ്‌ഥലങ്ങൾ നിരീക്ഷിക്കാൻ ഈ സംവിധാനം സഹായിക്കുന്നു.

വയർലെസ്സ് ക്യാമറ ഓപ്ഷനുമുണ്ട്. വയർലെസ്സ് ക്യാമറ ചെറിയൊരു ഡിവൈസ് ആണ്. ഇഷ്‌ടമുള്ള സ്‌ഥലത്ത് സെറ്റ് ചെയ്‌തു വച്ചാൽ പ്രവർത്തിക്കാൻ തുടങ്ങും. ചില വയർലെസ്സ് ക്യാമറകൾക്കൊപ്പം ചെറിയൊരു എൽ.സി.ഡി. ഡിവൈസും ലഭിക്കും. ചുറ്റുമുള്ള സ്‌ഥലം വ്യക്തമായി കാണാൻ ഇതു സഹായിക്കും. എൽ.സി.ഡി. ഡിവൈസിൽ പല ഓപ്ഷനും ഉണ്ട്. ക്യാമറയുടെ ആങ്കിളിൽ മാറ്റം വരുത്തുവാനും സാധിക്കും. എന്നാൽ നിശ്ചിത പരിധിയ്ക്കുള്ളിലാവുമിതിന്‍റെ പ്രവർത്തന മേഖല.

പാം റീഡർ

അത്യാധുനിക സാങ്കേതിക വിദ്യയല്ലാത്ത ഒരു ഡിവൈസാണ് പാം റീഡർ. കൈയുടെ ഡിജിറ്റൽ മാപ്പിന്‍റെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്. ലളിതമായി പറഞ്ഞാൽ നിങ്ങളുടെ കൈയിലുള്ള ഡിജിറ്റൽ മാപ് ഈ ഡിവൈസിൽ ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം, ഡോർ തുറക്കാൻ സാധ്യമല്ല. അപരിചിതർ അകത്തു കടക്കാൻ ശ്രമിച്ചാൽ അലാറം മുഴക്കാനുള്ള സംവിധാനവും ഇതിലുണ്ട്.

ബയോമീറ്റർ റീഡർ

ബയോമീറ്റർ റീഡറും പാം റീഡറിന്‍റെ അതേ ശൈലിയിലാണ് പ്രവർത്തിക്കുന്നത്. ഇതിൽ തള്ളവിരലിന്‍റെ പ്രിന്‍റ് അനിവാര്യമാണ്. ഇത് വിരലടയാളത്തോടു കൂടിയ ഡിജിറ്റൽ മാപ്പ് തയ്യാറാക്കുന്നു. വിരലുകൊണ്ട് സ്‌പർശിക്കുമ്പോൾ അതിൽ രേഖപ്പെടുത്തിയ മാപ്പുമായി യോജിക്കുന്നുവെങ്കിൽ മാത്രമേ അകത്തേയ്ക്ക് പ്രവേശിക്കാൻ സാധിക്കൂ. ഈ ഡിവൈസ് ഇൻസ്‌റ്റാൾ ചെയ്യുന്ന വേളയിൽത്തന്നെ ഫിംഗർ പ്രിന്‍റ് റീഡ് ചെയ്യുന്നു. ഫിംഗർ ഡിജിറ്റൽ മാപ്പിനെക്കുറിച്ചുള്ള വിവരവും അതോടൊപ്പം ഉണ്ടാവും.

ബയോമെട്രിക് ലോക്ക്

ഇതുകൊണ്ട് പലതരത്തിലുള്ള പ്രയോജനമുണ്ട്. താക്കോൽ സൂക്ഷിക്കേണ്ടതായി വരുന്നില്ല. അപരിചിതർ ഡോർ തുറന്ന് കടക്കുമെന്നോ താക്കോൽ നഷ്ടപ്പെടുമെന്നോ ഉള്ള ഭയം വേണ്ട. നേരത്തെ തന്നെ എന്‍റർ ചെയ്‌ത (thumb impression) ഡിജിറ്റൽ മാപ്പിന്‍റെ സഹായത്തോടെ മാത്രമേ ഇതു തുറക്കാനാവു. വൈദ്യുതി തടസ്സമുണ്ടായാലും ബാറ്ററി സഹായത്തോടെ സ്വയം പ്രവർത്തിക്കും.

അലാറം സിസ്റ്റ‌ം

ഏറെ പഴക്കം ചെന്ന, എന്നാൽ ഏറെ ചെലവു കുറഞ്ഞ ഡിവൈസാണ് അലാറം സിസ്റ്റം. ഭിത്തിയിൽ ചുവരിനോടു ചേർത്ത് ഘടിപ്പിക്കുന്നു. ഇതുമുറിച്ചു കടക്കാനോ, ഇതിലൂടെ കടന്നുപോകാനോ ശ്രമിക്കുമ്പോൾ അലാറം മുഴങ്ങിത്തുടങ്ങും.

ഡോർ കോണ്ടാക്റ്റ് മാഗ്നെറ്റ്

ചെറിയൊരു ഡിവൈസാണിത്. ഇതിനു രണ്ടു ഭാഗങ്ങളുണ്ട്. ഇത് ഗെയ്റ്റിലാണ് ഘടിപ്പിക്കുന്നത്. ഗെയ്റ്റ് തുറന്നാലുടൻ ഇത് മുഴങ്ങിത്തുടങ്ങും. സ്വിച്ച് ഉപയോഗിച്ച് നിയന്ത്രിക്കാം.

ഓഡിയോ വീഡിയോ ഡോർ എൻട്രി

നിലവിലുള്ളതിൽ ഏറ്റവും സുരക്ഷിതമായ ഡോർ എൻട്രി ഡിവൈസാണിത്. മാർക്കറ്റിൽ ഏറെ ഡിമാന്‍റുള്ള ഇതിന് ഒട്ടനവധി പ്രയോജനങ്ങളുണ്ട്. ഗൃഹനാഥന്‍റെഅനുവാദം ഇല്ലാതെ ആർക്കും വീടിനകത്തു പ്രവേശിക്കാനാവില്ല. ഇതിനെ മറികടന്ന് ആരെങ്കിലും നിങ്ങളുടെ അടുത്ത് എത്തിയാൽ അവരുടെ ചിത്രം ക്യാമറയിൽ പതിയും. പുറത്തുനില്ക്കുന്ന വ്യക്തിയെ ക്യാമറയുടെ സഹായത്തോടെ കാണുവാനും അയാളോടു സംസാരിക്കുവാനും സാധിക്കുമെന്നതും ഇതിന്‍റെ സവിശേഷതയാണ്. സംഭാഷണം റെക്കോർഡ് ചെയ്യപ്പെടും. ഇത്തരം ഡോർ ഫോണുകളിൽ സിറ്റിമാക്‌സ്, ഒളിമ്പോ ഫ്ളസ്, ലോഫ്റ്റ് എന്നീ മോഡലുകൾ ഉൾപ്പെടും. എ.ടി.എസ്. സിസ്റ്റം അനുസരിച്ചാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

ഇലക്ട്രോ മാഗ്നെറ്റിക് ലോക്ക്

താക്കോലുപയോഗിച്ച് വീടിനകത്ത് കളവു നടത്താൻ ഇനി സാധ്യമല്ല. ഇലക്ട്രോ മാഗ്നെറ്റിക് ലോക്ക് ഡിവൈസ് ഇതിനെയൊക്കെ പ്രതിരോധിക്കുന്ന ഒരു സാങ്കേതിക സംവിധാനമാണ്. ലോക്കിനു വേണ്ടി മാത്രം നിർമ്മിച്ചിരിക്കുന്ന താക്കോലുപയോഗിക്കാതെ ഇതു തുറക്കാനാവില്ല. ഇതിനകത്ത് ഘടിപ്പിച്ചിരിക്കുന്ന റീഡർ ഇതിന്‍റെ താക്കോൽ തിരിച്ചറിയുവോളം ഡോർ തുറക്കാൻ സാധിക്കില്ല.

ന്യൂമെറിക് ലോക്ക്

തീർത്തും പുതുമയുള്ള ഒരു സംവിധാനമാണ് ന്യൂമെറിക് ലോക്ക് കൺസെപ്റ്റ്. മാർക്കറ്റിൽ ദ്രുതഗതിയിൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന സംവിധാനമാണിത്. വീടിന്‍റെ അലമാരയിലും വാതിലിലുമൊക്കെയാണ് ഇത് ഘടിപ്പിക്കാറ്. ഇതിലുള്ള നമ്പറുകൾ (കോഡ്) ക്രമീകരിച്ചാൽ മാത്രമേ വാതിൽ തുറക്കാൻ സാധിക്കൂ. ഓരോ ന്യൂമെറിക് ലോക്ക് നമ്പറും വ്യത്യസ്തമായിരിക്കും. സുരക്ഷിതത്വം കണക്കിലെടുത്താണിങ്ങനെ ചെയ്യുന്നത്. ഇതിൽ നമ്പർ ഫീഡ് ചെയ്യേണ്ടതായുണ്ട്. ലോക്ക് ആയ ശേഷം ഇതേ നമ്പറിന്‍റെ സഹായത്തോടെ മാത്രമേ ഇതു തുറക്കാനാവു. ഇതിന്‍റെ അത്യാധുനിക മോഡലുകൾ വിപണിയിൽ ലഭ്യമാണ്. ഇതിന് മറ്റൊരു സവിശേഷത കൂടിയുണ്ട്. ഇനി നമ്പർ മനസ്സിലാക്കി ഗെയ്‌റ്റ് തുറന്ന് അകത്തു കടന്നാൽത്തന്നെ രഹസ്യക്യാമറ ചിത്രങ്ങൾ ഒപ്പിയെടുക്കും. പക്ഷേ, ഇതിൽ നേരത്തെ തന്നെ പ്രോഗ്രാം സെറ്റാക്കി വയ്ക്കണമെന്നു മാത്രം.

ദാമ്പത്യത്തിൽ നിറയ്ക്കാം സ്നേഹത്തിന്‍റെ താളം

പ്രശസ്‌ത പോപ് ഗായിക ബ്രിട്ന സ്‌പിയേഴ്‌സും കളിക്കൂട്ടുകാരനായിരുന്ന ജാസൺ അലക്‌സാണ്ടറും തമ്മിലുള്ള വിവാഹ ജീവിതത്തിന് കേവലം 48 മണിക്കൂർ നേരത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. അമേരിക്കൻ നടി ജീൻ ഏക്കറും ഇറ്റാലിയൻ നടൻ റുഡോൾഫ് വെലോറ്റിനയും തമ്മിലുള്ള ദാമ്പത്യത്തിന്‍റെ ദൈർഘ്യം വെറും 6 മണിക്കൂർ മാത്രവും! അമേരിക്ക പോലുള്ള പാശ്ചാത്യ രാജ്യങ്ങളിൽ പക്ഷേ, ഇതൊന്നും അത്ര അസാധാരണമല്ല. ദാമ്പത്യബന്ധങ്ങൾ വസ്ത്രം മാറുമ്പോലെ മാറാൻ അവർക്കൊരു മാനസിക‎ ബുദ്ധിമുട്ടുമില്ല.

നിസ്സാരവും വിചിത്രവുമായ കാരണങ്ങളുടെ പേരിലാണ് പാശ്ച്ചാത്യനാടുകളിൽ വിവാഹമോചനങ്ങൾ ഏറെയും നടക്കുന്നത്. ഭർത്താവ് ഉച്ചത്തിൽ സംസാരിച്ചു. ഭാര്യ ഉറക്കത്തിൽ കൂർക്കം വലിച്ചു എന്നൊക്കെ ചൂണ്ടിക്കാട്ടിയാവും ഒരുനാൾ ഭാര്യ അല്ലെങ്കിൽ ഭർത്താവ് ദാമ്പത്യം മതിയാക്കി ഇറങ്ങിപ്പോവുക.

കേരളത്തിലും വിവാഹമോചനങ്ങളുടെ എണ്ണം നാൾക്കുനാൾ പെരുകി വരികയാണെന്നാണ് വിവിധ റിപ്പോർട്ടുകൾ നൽകുന്ന സൂചന. എത്രയെത്ര വിവാഹ മോചനക്കേസുകളാണ് കോടതികളിൽ കെട്ടിക്കിടക്കുന്നത്.

ജോലിക്രമം, വീട്ടിൽ ചെലവഴിക്കാൻ സമയമില്ലായ്മ, അവിഹിത ബന്ധങ്ങൾ, കുത്തഴിഞ്ഞ ജീവിതം, മദ്യപാനം, പുകവലി, പണം അമിതമായി ചെലവഴിക്കൽ തുടങ്ങിയ നിസ്സാര പ്രശ‌നങ്ങളാണ് പല വിവാഹബന്ധങ്ങളും തകരാൻ കാരണമാകുന്നതെന്ന് മനഃശാസ്ത്രജ്ഞ‌ന്മാർ ചൂണ്ടിക്കാട്ടുന്നു.

മാറുന്ന ബന്ധങ്ങൾ

സാമ്പത്തികമായി സ്വതന്ത്രരായ സ്ത്രീകൾ ഇന്ന് വളരെ ബുദ്ധിപൂർവ്വമാണ് വീട്ടിലേയും പുറത്തേയും ചുമതലകൾ നിർവഹിക്കുന്നത്. വീട്ടമ്മയുടെ റോളിൽ മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീകൾ ഇന്ന് കടന്നുചെല്ലാത്ത മേഖലകൾ ചുരുക്കമാണ്. വീട്ടിലെ മുഴുവൻ ജോലിയും ചെയ്യുന്നതും കുട്ടികളെ സ്‌കൂളിലേക്ക് ഒരുക്കിയയയ്ക്കുന്നതും ഭർത്താവിന്‍റെ കാര്യങ്ങൾ നോക്കിനടത്തുന്നതുമായിരുന്നു അവളുടെ ജീവിതക്രമം. എന്നാലിന്ന് വീടിന് വെളിയിലും ഒരു ലോകമുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞിരിക്കുന്നു.

ഒരേ സ്‌ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് ദമ്പതിമാരായ ഹരിയും നിമ്മിയും. വിവാഹം കഴിഞ്ഞതു മുതൽ അടുക്കള ജോലികളിൽ നിമ്മിയെ സഹായിക്കാൻ ഹരി എന്നും ഒപ്പം കൂടും. നിമ്മിക്ക് അത് വലിയ ആശ്വാസമായിരുന്നു. ജോലികൾ എളുപ്പത്തിൽ ചെയ്‌തു തീർക്കാനും ഭർത്താവിന്‍റെ സാന്നിധ്യം സഹായിച്ചിരുന്നു. അടുക്കള സ്ത്രീകളുടേത് മാത്രമായ ഒരു ലോകമാണെന്ന് ധരിക്കുന്നവരാണ് ഭൂരിഭാഗം പുരുഷന്മാരും. എന്നാൽ ജോലികളിലൊന്നും സഹായിച്ചില്ലെങ്കിലും അടുക്കളയിൽ ഭർത്താവിന്‍റെ സാന്നിധ്യം വലിയൊരാശ്വാസമാണ് ഉണ്ടാക്കുന്നതെന്ന് ഭൂരിഭാഗം വീട്ടമ്മമാരും വിശ്വസിക്കുന്നു. ഭാര്യയും ഭർത്താവും തമ്മിലുള്ള കൊച്ചു കൊച്ചു വർത്തമാനങ്ങളും തമാശകളും അടുക്കളയിലെ മുഷിപ്പൻ അന്തരീക്ഷത്തിൽ ആഹ്ളാദം പകരുന്നുവെന്നാണ് അവർ പറയുന്നത്.

ഒരു ഐ.ടി. കമ്പനിയിൽ ഉദ്യോഗസ്‌ഥയാണ് തിരുവനന്തപുരം സ്വദേശിനി ബിന്ദു. ഭർത്താവ് അനിൽകുമാർ ബിസിനസ്സ് രംഗത്തും. വീടിനോട് ചേർന്നുള്ള ഓഫീസിലിരുന്നാണ് അനിൽ ബിസിനസ്സ് നിയന്ത്രിച്ചിരുന്നത്. രാവിലെ തനിക്ക് ഓഫീസിലും കുട്ടികൾക്ക് സ്‌കൂളിലും പോകേണ്ടതുകൊണ്ട് വീട്ടിൽ ഒരു സഹായിയെ നിർത്തിയിട്ടുണ്ട്. ഭർത്താവും വീട്ടുകാര്യങ്ങളിൽ ശ്രദ്ധിക്കുന്നതുകൊണ്ട് വലിയൊരാശ്വാസമാണെന്ന് ബിന്ദു പറയുന്നു. ആവശ്യം വരുന്ന സാഹചര്യങ്ങളിൽ ഭർത്താവ് വീട്ടുജോലികളും ചെയ്യും. കുടുംബത്തോട് പൂർണ്ണമായ അർപ്പണ മനോഭാവവും സ്നേഹവും പുലർത്തു ന്നതുകൊണ്ട് ജീവിതം ഇവർ ആസ്വദിക്കുകയാണ്.

കൂട്ടായ് എന്നെന്നും

ബന്ധങ്ങൾ ദൃഢമാക്കുന്നതിന് വർഷങ്ങൾ തന്നെ വേണ്ടിവരും. എന്നാലത് തകരാൻ നിമിഷങ്ങൾ മാത്രം മതി. ദാമ്പത്യബന്ധം തകരുന്നത് പങ്കാളികളുടെ മനസ്സിനെ വർഷങ്ങളോളം അലട്ടുമെന്ന് പറയുന്നത് സത്യമാണ്. അതുകൊണ്ട് ദാമ്പത്യത്തിലുണ്ടാവുന്ന ചെറുതും വലുതുമായ പ്രശ്‌നങ്ങളെ പങ്കാളികൾ ബോധപൂർവ്വം പരിഹരിക്കുകയാണ് വേണ്ടത്. അതിനുള്ള ആത്മാർത്ഥമായ ശ്രമം ഇരു ഭാഗത്തുനിന്നുമുണ്ടാവണം. പ്രശ്‌നങ്ങൾ എന്തൊക്കെയാണ്, അത് എപ്രകാരമാണ് തിരുത്തേണ്ടതെന്ന് ഇരുവരും വിലയിരുത്തണം. തികച്ചും സ്വതന്ത്രരായ രണ്ട് വ്യക്തികളാണ് ഭാര്യയും ഭർത്താവും. ഇരുവർക്കും അവരുടേതായ വ്യക്തിത്വവുമുണ്ട്. അതുകൊണ്ട് ദാമ്പത്യത്തിൽ ‘ഈഗോ ക്ലാഷിനുള്ള’ സാധ്യത തികച്ചും സ്വാഭാവികം. സുഖകരവും സുദൃഢവുമായ ദാമ്പത്യത്തിന് വ്യക്ത‌ിത്വങ്ങളിൽ ചില അഴിച്ചു പണികൾ നടത്താൻ ദമ്പതികൾ സ്വയം തയ്യാറാകണം.

ഉദ്യോഗസ്‌ഥ ദമ്പതികളുള്ള ഒരു വീട്. ഭാര്യ പുലർച്ചേ എഴുന്നേറ്റ് വീട്ടിലെ സകല ജോലിയും ചെയ്യുന്നു. ഭർത്താവ് ഈ സമയം സുഖമായി മുടിപ്പുതച്ച് കിടക്കുകയാവും. പാവം ഭാര്യ ഈ സമയമത്രയും ഒരു യന്ത്രം കണക്കെ വീട്ടുജോലികളൊക്കെയും ചെയ്ത‌ത് കുട്ടികളെ സ്‌കൂളിലേക്കയച്ചതിന് ശേഷമാവും ഓഫീസിലേക്ക് ഓടുക. ഇതിനിടയിൽ ഭാര്യ എത്രമാത്രം പിരിമുറുക്കമനുഭവിക്കുന്നുണ്ടെന്ന കാര്യം ആരാണ് മനസ്സിലാക്കുക? ചില ദിവസങ്ങളിൽ ശാരീരികാസ്വാസ്‌ഥ്യങ്ങളോടെയാവും അവൾ ജോലികളെല്ലാം ചെയ്‌തു തീർക്കുക. ഇങ്ങനെയുള്ള ഭാര്യയ്ക്ക് സ്വന്തം ജീവിതത്തെ സ്നേഹിക്കാനാവുമോ?

ഇവിടെ സ്വന്തം ശീലത്തെ ഒരലിപ് തിരുത്തിയാലെന്ത് കുഴപ്പമാണ് ഭർത്താവിനുണ്ടാവുക? അര മണിക്കൂർ കുറച്ച് ഉറങ്ങിയതുകൊണ്ടോ, ഭാര്യയെ ഒന്ന് സഹായിച്ചതുകൊണ്ടോ ആകാശം ഇടിഞ്ഞുവീഴില്ലല്ലോ. അതുകൊണ്ട് ഭാര്യയ്ക്കുണ്ടാവുന്ന ആശ്വാസവും ആഹ്ളാദവും എത്രമാത്രമാണെന്ന് ഊഹിച്ചുനോക്കൂ. വല്ലപ്പോഴുമൊരിക്കൽ വെളുപ്പിനെ ഉണർന്ന് ഭാര്യക്ക് ഒരു ചൂടൻ ബെഡ് കോഫി സമ്മാനിക്കുന്നതിലുമില്ലേ ദാമ്പത്യത്തിന്‍റെ ഒരു ത്രിൽ? ഓഫീസ് തിരക്കുകൾക്കിടയിൽ വീണുകിട്ടുന്ന ഇടവേളകളിൽ ഭാര്യയെ മൊബൈലിൽ വിളിച്ച് നടത്തുന്ന കുശലാന്വേഷണത്തിലുമില്ലേ ഒരു രസം!

പരസ്‌പരം കരുതൽ

ഭാര്യ എത്തുന്നതിന് ഒരു മണിക്കൂർ മുമ്പ് വീട്ടിൽ എത്തിയ ഭർത്താവ് ഒരു ചായ കുടിക്കാൻ ഭാര്യ വരുന്നതും നോക്കിയിരിക്കേണ്ടതുണ്ടോ? ഭാര്യയ്ക്ക് നൽകാൻ ഒരു കപ്പ് ചായയുമായി കാത്തിരിക്കുന്ന ഭർത്താവിനോട് ഭാര്യയ്ക്ക് എന്നെങ്കിലും പരിഭവം തോന്നുമോ? ക്ഷീണിച്ച് തളർന്നെത്തുന്ന ഭാര്യയുടെ മുഖത്ത് അപ്പോൾ വിടരുന്ന സന്തോഷം സ്വയം വായിച്ചറിയൂമ്പോൾ ഏതു ഭർത്താവിനാണ് സന്തോഷമുണ്ടാവാതിരിക്കുക?

ജീവിതത്തിൽ നിന്ന് മാറ്റിനിർത്താനാവാത്തതാണ് തിരക്കുകളെങ്കിലും, ജീവിതത്തെ കീഴടക്കാൻ തിരക്കുകളെ അനുവദിക്കരുത്. അതിനുള്ള ബോധപൂർവ്വമായ ശ്രമം ഭാര്യയുടെയും ഭർത്താവിന്‍റെയും ഭാഗത്തുനിന്നുണ്ടാവണം. ഒരല്പം സമയം കണ്ടെത്തി ഇഷ്ടമുള്ള ഇടങ്ങളിൽ ചുറ്റിക്കറങ്ങി വരുമ്പോഴോ, ഒരു മിനിഷോപ്പികൾ ചെയ്‌ത് വരുമ്പോഴോ ഉള്ള ഊർജ്‌ജവും ആവേശവും ഏത് വിഷമത്തേയും അലിയിച്ച് കളയും.

സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും അർപ്പണ മനോഭാവത്തിന്‍റെയും കൂട്ടായ്‌മയാണ് ദാമ്പത്യത്തെ കെട്ടുറപ്പുള്ളതാക്കുന്നത്. അതാണ് ഓരോ ദമ്പതിയും മനസ്സിലാക്കേണ്ടത്. എന്ത് പ്രശ്നവും പരസ്‌പരം ചർച്ചചെയ്‌ത്‌ പരിഹരിക്കുമെന്ന ദൃഢമായ തീരുമാനം ഇരുവർക്കുമുണ്ടായിരിക്കണം. എന്നാലേ, ജീവിതമെന്ന കൊച്ചു വണ്ടിയിൽ ഇരുവർക്കും സുഖകരമായ യാത്ര നയിക്കാനാവൂ.

അഴകളവിന്‍റെ റാണിയാകാം

തടിച്ച ശരീരം സൗന്ദര്യത്തിന്‍റെ ആരോഗ്യത്തിന്‍റെയും പ്രതീകമായിരുന്ന കാലം പോയി. നീണ്ടുമെലിഞ്ഞ് വടിവൊത്ത ഉടലും ഹോട്ട് ലുക്കുമുള്ള നടിമാരുടെ ആരാധകരാണ് ഇന്നത്തെ പെൺകുട്ടികൾ. മെലിഞ്ഞ് സുന്ദരികളാകാൻ തയ്യാറെടുക്കും മുമ്പ് ശരീരത്തെ സ്വയമറിയുകയാണ് വേണ്ടത്. സ്വന്തം ഫിഗർ ടൈപ്പ് ഏതെന്ന് മനസ്സിലാക്കിയ ശേഷം ചില ലൈറ്റ് ടിപ്സിലൂടെ നിങ്ങൾക്കും ഉടലഴകിന്‍റെ മഹാറാണിയാകാം.

പിയർ ഷെയ്‌പ്

ശരീരത്തിന്‍റെ അഴകകളവുകൾ 34-30-42 ആണെങ്കിൽ പിയർ ഷെയ്‌പ് ആണെന്ന് നിശ്ചയിക്കാം. പിയർ ഷെയ്‌പുകാരുടെ ശരീരത്തിന്‍റെ അടിഭാഗമാവും തടിച്ചിരിക്കുക. അരക്കെട്ടിന് താഴെ വെയിറ്റ് കൂടും. ആകർഷകമായ ശരീര സൗന്ദര്യത്തിന് ഇവർ വ്യായാമം ചെയ്യേണ്ടിവരും. ഷോൾഡർ പ്രെസ്റ്റേജ്, വാക്കിംഗ്, സൈക്ക്ളിംഗ്, സ്കിപ്പിംഗ്, പുഷ്അപ്സ്, ചിൻ അപ്സ‌്, ലെഗ് ലിഫ്റ്റ്സ് തുടങ്ങിയ വ്യായാമങ്ങൾ ദിവസവും ചെയ്യുക. ലഘുവായ എയ്റോബിക്‌സ് വ്യായാമവും ഫലപ്രദമാണ്.

ലാറാദത്ത, പ്രീതി സിന്‍റ തുടങ്ങിയ ബോളിവുഡ് സുന്ദരിമാർ പിയർഷെയ്പി ലുള്ളവരാണ്. ബാക്ക് സ്ളിം, വെൽ ഡിഫൈൻഡ് അരക്കെട്ടുള്ള സ്ത്രീകൾക്ക് മറ്റൊരു കാരണം കൂടിയുണ്ട് സന്തോഷിക്കാൻ. ബ്രെസ്‌റ്റ് ക്യാൻസർ, ഡയബറ്റീസ്, ബ്ലെഡ്പ്രഷർ, ഗാൽബ്ലാഡർ തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇവർക്ക് കുറവായിരിക്കും.

കോൺ ഷെയ്‌പ്

40-35-32 അളവുകോലുകളിലുള്ളവരാണ് കോൺ ഷെയ്‌പിലുള്ളവർ. വെയിറ്റ് കൂടുന്നതിന് അനുസരിച്ച് ഇവരുടെ ശരീരം അനാകർഷമായി തോന്നും. അരക്കെട്ട് ഒതുങ്ങിയും കാലുകൾ നീളമുള്ളതുമായിരിക്കുമെന്നതാണ് കോൺ ഷെയ്‌പുകാരുടെ പ്രത്യേകത. അതുപോലെ കൈകൾ വലുതും തടിച്ചുമിരിക്കും. ഇത്തരക്കാർ വണ്ണം വെയ്ക്കുമ്പോൾ മുഴുവൻ ഭാരവും ശരീരത്തിന്‍റെ മുകൾഭാഗത്താകും കേന്ദ്രീകരിക്കുക. അതോടെ തടിച്ച മേൽഭാഗം കീഴ്‌ഭാഗവുമായി യാതൊരു അനുപാതവുമില്ലാതെയാകും. സ്ക‌ിപ്പിംഗ്, അബ്‌ഡോമിനൽ ക്രൻചസ്, കോണിപ്പടികൾ കയറി ഇറങ്ങുക, സ്പ‌ിന്നിംഗ്, ലെഗ്ഗ് എക്സ് ടെൻഷൻ, ലെഗ്ഗ് കേൾ, ലെഗ്ഗ് പ്രെസ്റ്റേജ്, സ്റ്റേഷനറി ബൈക്കിംഗ്, എയറോബിക് തുടങ്ങിയ വ്യായാമങ്ങൾ കോൺ ഷെയ്‌പുകാർ ശീലിക്കണം.

ആർ ഗ്ലാസ് ഷെയ്‌പ്

നിങ്ങൾ ആർ ഗ്ലാസ് ഷെയ്‌പിലുള്ളവരാണോ? എങ്കിൽ ഭാഗ്യവതിയാണ്. നിങ്ങളുടെ ശരീരം ശരിയായ അനുപാതത്തിലുള്ളതായിരിക്കും. 36-24-36 അഴകളവുകളിലുള്ള ആർ ഗ്ലാസ് ഷെയ്പ്‌പുകാരികളെ സംബന്ധിച്ച് രണ്ട് പ്ലസ് പോയിന്‍റുകളുണ്ട്. ബോഡി ഷെയ്പ് ബോളിവുഡിലെ ഹോട്ട് സെക്‌സിയായ ബിപാഷ ബസു, ടെന്നീസ് റാണി സാനിയ മിർസാ, ഹോളിവുഡിന്‍റെ ഹൃദയ സ്‌പന്ദനമായ ഹെല്ലിബെറി തുടങ്ങിയ സുന്ദരികളുടെ അഴകളവുമായി സാമ്യതയുണ്ടായിരിക്കും. ആർ ഗ്ലാസ് ഷെയ്‌പുകാരുടെ ശരീരം പൊതുവേ ആരോഗ്യമുള്ളതായിരിക്കും. ചുരുക്കത്തിൽ പെർഫെക്ഷനോട് ഏറ്റവും അടുത്തു നിൽക്കുന്നുവെന്നർത്ഥം. അതുകൊണ്ട്, ഓസ്റ്റിയോ പോറോസിസ് പുറംവേദന തുടങ്ങിയ അസുഖങ്ങൾ കുറവായിരിക്കും.

ആർ ഗ്ലാസ് ഷെയ്‌പിലുള്ള സ്ത്രീകൾ വണ്ണം വയ്ക്കുകയാണെങ്കിൽ അരയിലും നെഞ്ചിലുമായിരിക്കും വണ്ണം വയ്ക്കുക. ഇത്തരം സ്ത്രീകൾക്ക് സ്‌കിപ്പിംഗിനൊപ്പം സ്വിമ്മിംഗും ബൈസെപ്‌സ് കേളേഴ്‌സ്, സ്ക്വാട്ട്സ്, ഷോൾഡർ പ്രെസ്റ്റേജി, ജോഗിംഗ് തുടങ്ങിയ വ്യായാമങ്ങളിൽ ഏർപ്പെടാം.

ആപ്പിൾ ഷെയ്‌പ്

ഈ ഷെയ്പ്‌പിലുള്ള സ്ത്രീകളുടെ ശരീരത്തിന്‍റെ മേൽഭാഗത്താവും വണ്ണം കൂടുക. അതായത് നെഞ്ചിലും ഉദരത്തിലും. എലിസാബേത്ത് ഹേർളി, സ്‌മൃതി ഇറാനി എന്നിവർ ഈ ഗണത്തിൽപ്പെടുന്നവരാണ്. സ്വന്തം ഫിഗറിനെക്കുറിച്ച് മാത്രമല്ല ആരോഗ്യസ്ഥിതിയെക്കുറിച്ചും ഈ വിഭാഗം ശ്രദ്ധിക്കേണ്ടതായുണ്ട്.

നടക്കുക, ഓടുക, കോണിപ്പടികൾ കയറി ഇറങ്ങുക, ലെഗ്ഗ് സ്ക്വാട്ട്സ്, ലെഗ്ഗ് പ്രെസ്റ്റേജ്, ഡെഡ് ലിഫ്റ്റ്സ്, സ്വിമ്മിംഗ് തുടങ്ങിയ വ്യായാമങ്ങളിൽ ആപ്പിൾ ഷെയ്‌പുകാർ പതിവായി ഏർപ്പെടണം. ദിവസവും എയ്‌റോബിക്‌സ് ചെയ്യുന്നതും നല്ലതാണ്. ഇത്തരക്കാർ ഭാരം വെയ്ക്കുമ്പോൾ ശരീരത്തിന്‍റെ മേൽഭാഗത്തും പിൻഭാഗത്തുമാവും വെയിറ്റ് വെയ്ക്കുക.

അതുകൊണ്ട് നിങ്ങളുടെ ഷെയ്‌പ് ഏതാണെന്ന് സ്വയം പരിശോധിച്ചറിഞ്ഞ് യോജിച്ച വർക്കൗട്ടിന് തയ്യാറാവുക. വർക്കൗട്ട് ചെയ്യുംമുമ്പ് ഒരു കാര്യം ശ്രദ്ധിക്കുക. ഏതെങ്കിലും വിദഗ്‌ധൻ മേൽനോട്ടത്തിലാവണമത്.

സ്വപ്നങ്ങൾ ബാക്കിയാക്കി ജിജിനയും പോയി മറഞ്ഞു…

ചൂരൽമല ദുരന്തത്തിൽ അച്ഛനും അമ്മയ്ക്കും ഒപ്പം ഏക മകൾ ജിജിനയും മരണപ്പെട്ടത് സഹേദരങ്ങൾക്കും സുഹൃത്തുക്കൾക്കും തിരാനോവാകുന്നു. വയനാടിന്‍റെ ഉൾഗ്രാമത്തിൽ പിറന്ന് മികച്ച വിദ്യഭ്യാസം നേടി ഒരു അദ്ധ്യാപികയാവുക എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ഉള്ള പരിശ്രമത്തിലായിരുന്നു ജിജിന .കോഴിക്കോട് ബി.എഡ് പഠനത്തിലായിരുന്ന ജിജിന  സ്റ്റഡി ലീവിനെ തുടർന്നാണ് കഴിഞ്ഞ ആഴ്ച ചൂരൽ മലയിലെ വീട്ടിലെത്തിയത്. പരീക്ഷക്കായി ആഗസ്റ്റ് 5ന് മടങ്ങി പോകും മുൻപ്  മാതാപിതാക്കളുടെയും ജേഷ്ഠ സഹോദരങ്ങളുടെയും അനുഗ്രഹം തേടി എത്തിയ ജീജിനക്ക് പ്രകൃതി ഒരുക്കിയത് ക്രൂരമായ വിധിയായിരുന്നു.

ഓട്ടോറിക്ഷ ഡൈവറായ പിതാവ് ശിവനും ഹാരിസൺ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന മാതാവ് പ്രമോദിനിയും രണ്ട് ജേഷ്ഠൻമാരും അടങ്ങുന്നതാണ് ജിജിനയുടെ കുടുംബം. ഡ്രൈവറായ മൂത്ത സഹോദരനും എയർ പോട്ടിൽ ജോലിക്കാരനായ രണ്ടാമത്തെ സഹോദരനും ദുരന്ത സമയത്ത് വീട്ടിൽ ഇല്ലായിരുന്നു.

സുൽത്താൻ ബത്തേരി സെന്‍റ് മേരീസ് കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം കുറച്ച് കാലം കൽപ്പറ്റ പട്ടികജാതി വികസന ഓഫീസിൽ എസ്.സി പ്രമോട്ടറായി ജോലി നോക്കിരുന്നു. സൗമ്യമായ പെരുമാറ്റവും നിഷ്കളങ്കമായ സ്വഭാവും കൊണ്ട്  ജിജിന പരിചയപ്പെടുന്നവരിൽ മതിപ്പ് ഉളവാക്കിയിരുന്നു.

ജിജിനയുടെ ഡിഗ്രി പഠനകാലത്തായിരുന്നു പുത്തുമല ഉരുൾപൊട്ടൽ. ആ സമയത്ത് കോളേജ് ഹോസ്റ്റലിൽ അന്തേവാസിയായിരുന്ന അനുഭവം ജോലി സമയത്ത്  ജിജിന പങ്കെ വെച്ചിട്ടുള്ളത് ഇന്ന് സഹപ്രവർത്തകരിൽ പലരും വേദനയോടെ ഓർമ്മിക്കുകയാണ്.

സ്നേഹം വാൽസല്യവും ആവോളം ആസ്വദിക്കുന്നതിന് മുൻപ് അകാലത്തിൽ പൊലിഞ്ഞ ജിജിനയുടെ ഓർമ്മകൾ എന്നും സുഹൃത്തുക്കളുടെ മനസ്സിൽ സുഗന്ധം പരത്തി നിൽക്കുമെന്ന് ഉറപ്പാണ്.

സുന്ദരിയാകാം നിങ്ങൾക്കും

കറുപ്പിന് ഏഴഴകാണെന്നല്ലേ പ്രമാണം. എന്നാലും എല്ലാവർക്കും വെളുപ്പിനോടാണ് പ്രിയം. പെൺകുട്ടികളെ സംബന്ധിച്ചാണെങ്കിൽ നിറം അല്പം കുറഞ്ഞു പോയാൽ അവരുടെ ഉറക്കം തന്നെ നഷ്ടപ്പെടും. പിന്നെ കണ്ണിൽ കണ്ട സൗന്ദര്യവർദ്ധക വസ്‌തുക്കളൊക്കെയും വാങ്ങി ഉപയോഗിക്കുകയായി.

ആരോഗ്യമുള്ള മനസ്സും ശരീരവുമാണ് സൗന്ദര്യത്തിന്‍റെ അടിസ്ഥാനം. തിരക്കുകൾക്കിടയിലും ഒരല്പ‌ം സമയം ജീവിതചര്യ ക്രമീകരിക്കാൻ കണ്ടെത്തിയാൽ സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കാനാവും. പ്രതികൂല കാലാവസ്‌ഥയും തിരക്കു പിടിച്ച ജീവിതചര്യയുമാണ് ചർമ്മസൗന്ദര്യത്തിന് മങ്ങലേൽപിക്കുന്നത്.

ചിട്ടയായ സൗന്ദര്യ പരിചരണത്തിന് ടിപ്‌സ്

  • പച്ചപ്പാലിൽ രണ്ട് നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് പഞ്ഞിക്കഷണങ്ങളിട്ട് ഫ്രിഡ്‌ജിൽ വെക്കുക. ദിവസവും ഈ പഞ്ഞിക്കഷണം കൊണ്ട് ചർമ്മം തുടച്ച് വൃത്തിയാക്കുക. പച്ചപ്പാലും മഞ്ഞളും ചേർന്ന മിശ്രിതം ചർമ്മം വെളുപ്പിക്കാനും സ്നിഗ്ദ്ധത കൂട്ടാനും സഹായിക്കും.
  • കടലമാവും നെയ്യും മഞ്ഞളും ചേർത്ത് പേസ്‌റ്റ് രൂപത്തിലാക്കി ചർമ്മത്തിൽ പുരട്ടുക. പകുതി ഉണങ്ങിയ ശേഷം പതിയെ വട്ടത്തിൽ മസാജ് ചെയ്യാം. മൃതചർമ്മവും മാലിന്യവും നീക്കാൻ ഈ ക്രിയ സഹായിക്കും. മാത്രമല്ല ചർമ്മത്തിന് തിളക്കവും കാന്തിയും ലഭിക്കും. ആഴ്‌ചയിൽ ഒരു തവണ ഇത് ചെയ്യാം.
  • വെണ്ണയിൽ മഞ്ഞൾപ്പൊടി ചാലിച്ച് ദിവസവും ചർമ്മത്തിൽ പുരട്ടുക. 10 മിനിട്ടു കഴിഞ്ഞ് മസാജു ചെയ്ത ശേഷം കഴുകിക്കളയാം.
  • കുതിർത്തരച്ച ബദാം പച്ചപ്പാലിൽ ചേർത്ത് പേസ്‌റ്റ് രൂപത്തിലാക്കുക. ഈ പേസ്‌റ്റ് ദിവസവും മുഖത്ത് പുരട്ടാം. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം. രാത്രി ഉറങ്ങാൻ നേരത്ത് ഇത് പുരട്ടി കിടക്കുന്നതും നല്ലതാണ്.
  • തുളസിയില നീരും നാരങ്ങാനീരും സമാസമം ചേർത്ത് ദിവസവും രണ്ട് നേരം മുഖത്ത് പുരട്ടുന്നതും ഗുണം ചെയ്യും.
  • ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ അരമണിക്കൂർ നേരം ഉരുളക്കിഴങ്ങിന്‍റെ നീര് മുഖത്ത് പുരട്ടുക.

സൗന്ദര്യം വർദ്ധിപ്പിക്കാൻ

  • ദിവസവും ചർമ്മത്തിൽ തേൻ പുരട്ടുക.
  • സ്ക്രബ്ബ് ഉപയോഗിച്ച് മസ്സാജ് ചെയ് ശേഷം മുഖത്ത് പപ്പായയുടെ കാമ്പോ പഴമോ അരച്ച് ഇടാം. 15-20 മിനിട്ടിനു ശേഷം പതിയെ മസാജ് ചെയ്‌ത് കഴുകുക.
  • ചന്ദന പൗഡറും മഞ്ഞളും റോസ് വാട്ടറും ചേർത്ത മിശ്രിതം മുഖത്ത് പുരട്ടുന്നതും ഗുണം ചെയ്യും.
  • കറ്റാർ വാഴയുടെ നീര് ചർമ്മത്തിൽ പുരട്ടാം.
  • ബദാം അരച്ച് മുഖത്തു പതിവായി ഇടുന്നതും നന്ന്. ഇത് രാത്രിയിൽ പുരട്ടി പിറ്റേ ദിവസം രാവിലെ കഴുകിക്കളഞ്ഞാലും മതി.

നല്ല നിറത്തിന്

ശരീരത്തിന്‍റെ കറുപ്പ് നിറം അകറ്റാൻ മേൽ വിവരിച്ച പൊടിക്കൈകൾക്കു പുറമേ മറ്റു ചില മാർഗ്ഗങ്ങളുമുണ്ട്.

  • കുളിക്കാനുള്ള വെള്ളത്തിൽ രണ്ട് നാരങ്ങയുടെ നീര് ചേർത്ത് കുളിക്കുക. ഈ രീതി ഏതാനും മാസം തുടർച്ചയായി ചെയ്യണം.
  • കുളിക്കുന്നതിന് പത്തു പതിനഞ്ച് മിനിറ്റു മുമ്പ് ശരീരം മുഴുവനും കടലമാവും മഞ്ഞളും ചേർത്ത മിശ്രിതം പുരട്ടിയിരിക്കാം. ആഴ്ച‌യിൽ രണ്ടു തവണ ഇതു ചെയ്യാം.

ഇരുണ്ട ചർമ്മമുള്ളവർക്ക് ഇത്തരം പൊടിക്കൈകൾ പ്രയോജനപ്പെടും. ഇരുണ്ട ചർമ്മത്തിന് നിറം വർദ്ധിപ്പിക്കാൻ സഹായകമായ പല പല ചികിത്സകളുണ്ട്. മിക്ക ബ്യൂട്ടിപാർ‌ലറുകളിലും അതിനുള്ള സൗകര്യമുണ്ട്.

ബയോപീൽ രീതി: ഇതിൽ ജൈവ എൻസൈമുകളാണ് ഉപയോഗിക്കുന്നത്. ചർമ്മോപരിതലത്തിലെ മൃതകോശങ്ങളെ അലിയിച്ച് നീക്കം ചെയ്യുന്ന രീതിയാണ് ഇത്. അതോടെ ചർമ്മം സുന്ദരമാവും. മുഖക്കുരുവും പാടുകളും പുള്ളികളും മാറ്റി ചർമ്മത്തിന് വെളുപ്പ് നിറമുണ്ടാവുകയും ചെയ്യും.

ഡി ടാൻ ചികിത്സ: ഇതൊരു യൂറോപ്യൻ ചികിത്സാരീതിയാണ്. ആയുർവ്വേദ പച്ചമരുന്നുകൾ അടങ്ങിയ ആൽഫാ ഹൈ ഡ്രോക്സ‌ി ആസിഡാണ് ഇതിൽ ഉപയോഗിക്കുന്നത്. മറ്റ് ആൽഫാ ഹൈഡ്രോക്സി ആസിഡുകളെ പോലെ ഇത് ചർമ്മത്തിന് ദോഷം ചെയ്യുകയില്ല.

പ്ലാറ്റീനിയ ചികിത്സ : ടാനിംഗിനെ വളരെ വേഗം തടയാൻ പ്രാപ്‌തിയുള്ള സൗന്ദര്യ പരിചരണമാണിത്. ഒരു സ്‌കിൻ പോളിഷിംഗിന്‍റെ ജോലി കൂടി ഇത് നിർവ്വഹിക്കുന്നു. വിറ്റാമിൻ സി സ്ക‌ിൻ വൈറ്റനിംഗ് ട്രീറ്റ്‌മെന്‍റ് ചർമ്മ നിറം കൂട്ടുന്ന അന്താരാഷ്ട്ര ചികിത്സാ രീതിയാണ്. പിഗ്മെന്‍റേഷൻ പ്രശ്‌നമുള്ളവരിലാണ് ഈ ചികിത്സ ഏറ്റവുമധികമായി ചെയ്യുന്നത്.

മേൽ വിവരിച്ച രീതികളൊക്കെയും ചെലവേറിയതാണ്. എന്നാൽ പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ച് വീട്ടിൽത്തന്നെ ചെയ്യാൻ കഴിയുന്ന സൗന്ദര്യപരിചരണ രീതികളാണ് ഉത്തമം. രാസവസ്‌തുക്കൾ ഇല്ലാത്തതിനാൽ ഇത് യാതൊരു വിധത്തിലും ചർമ്മത്തിന് ദോഷം ചെയ്യുകയില്ല. ഇതു കൂടാതെ പ്രാണായാമവും യോഗയുമൊക്കെ ചർമ്മ സൗന്ദര്യത്തെ വർദ്ധിപ്പിക്കാൻ ഫലവത്തായ മാർഗ്ഗങ്ങളാണ്. കറ്റാർവാഴയുടെ സത്ത് ദിവസവും കുടിക്കുന്നതും ചർമ്മ സൗന്ദര്യത്തിന് മാറ്റു പകരും. ദിവസവും കുറഞ്ഞത് എട്ടു പത്ത് ഗ്ലാസ് വെള്ളമെങ്കിലും കൂടിച്ചിരിക്കണം.

മേക്കപ്പ് എങ്ങനെയുള്ളതാവണം

മേൽവിവരിച്ച സൗന്ദര്യപരിചരണ രീതികളുടെ ഫലം കാണാൻ കുറച്ചു സമയമെടുക്കും. ഇതിനിടെ അത്യാവശ്യമാണെങ്കിൽ മാത്രം മേക്കപ്പ് ചെയ്യാം. മേക്കപ്പ് നൈസർഗ്ഗിക സൗന്ദര്യത്തെയല്ല എടുത്തുകാട്ടുകയെന്ന് ഓർക്കുക. എങ്കിലും ബുദ്ധിപൂർവ്വം മേക്കപ്പ് ചെയ്യൂകയാണെങ്കിൽ മികച്ച ഫലം കിട്ടും. എല്ലാ ഷെയ്‌ഡുകളും ഇരുനിറക്കാർക്ക് യോജിക്കണമെന്നില്ല. വളരെ ലൈറ്റ് മേക്കപ്പാവുന്നതാണ് ഇരുണ്ടനിറക്കാർക്ക് അനുയോജ്യം.

പ്രകൃതി ദത്തമായ സൗന്ദര്യ ഉപാധികൾക്കു പുറമേ മാർക്കറ്റിൽ മറ്റനേകം സൗന്ദര്യവർദ്ധക വസ്തു‌ക്കളും ലഭ്യമാണ്. ഫെയർനെസ്സ് ക്രീം, ആന്‍റി പിഗ്മെന്‍റേഷൻ കീം, ഹൈഡ്രേറ്റിംഗ് ക്രീം, ആന്‍റി പിഗ്മെന്‍റേഷൻ പായ്ക്ക്, സ്‌കിൻ വൈറ്റനിംഗ് ക്രീം എന്നിവ അവയിൽ ചിലതാണ്.

സ്റ്റാർട്ടർ റെസിപ്പിസ്

ചിക്കൻ ടിക്ക

ചേരുവകൾ

ബോൺലെസ്സ് ചിക്കൻ 300 ഗ്രാം

മല്ലി 25 ഗ്രാം

പച്ചമുളക് അരിഞ്ഞത് രണ്ടെണ്ണം

ഇഞ്ചി 25 ഗ്രാം

വെളുത്തുള്ളി 25 ഗ്രാം

ഏലയ്ക്കാപ്പൊടി കാൽ ടീസ്പൂൺ

ക്രീം 75 ഗ്രാം

ചീസ് 25 ഗ്രാം

വൈറ്റ് പെപ്പർ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബോൺ ലെസ്സ് ചിക്കൻ കഷണങ്ങളിൽ മസാലക്കൂട്ട് പുരട്ടി അല്പസമയം വയ്ക്കണം. ഇതൊരു കമ്പിയിൽ കോർത്തെടുത്ത് ചെറുതീയിൽ ചുട്ടെടുത്ത് ചൂടോടെ സർവ്വ് ചെയ്യാം.

ഫിഷ് ടിക്ക

ചേരുവകൾ

ദശയുള്ള മീൻ 250 ഗ്രാം

മല്ലി 25 ഗ്രാം

ഇഞ്ചി 25 ഗ്രാം

പച്ചമുളക് ഒന്ന്.

വെളുത്തുള്ളി 25 ഗ്രാം

ക്രീം 50 ഗ്രാം

ചീസ് 25 ഗ്രാം

ജാതിക്കപ്പൊടി ഒരു നുള്ള്

ജാതിക്കയുടെ തോട്, വൈറ്റ് പെപ്പർ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

വെളുത്തുള്ളി- ഇഞ്ചി പേസ്റ്റ്, ക്രീം, ചീസ്, മല്ലി, പച്ചമുളക്, വൈറ്റ് പെപ്പർ, ജാതിക്ക, ജാതിക്കാ പേസ്റ്റ് എന്നിവ മീൻ കഷണങ്ങളിൽ പുരട്ടി കുറച്ചുസമയം വയ്ക്കുക. പിന്നീട് ഒരു കമ്പിയിൽ കോർത്ത് ചുട്ടെടുക്കാം.

മഷ്റൂം ടിക്ക

ചേരുവകൾ

അയമോദകം കാൽ ടീസ്പൂൺ

ജീരകം പൊടിച്ചത് കാൽ ടീസ്പൂൺ

ഗരംമസാല കാൽ ടീസ്പൂൺ

മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ

വറ്റൽ മുളക് കാൽ ടീസ്പുൺ

കടലപ്പൊടി 50 ഗ്രാം

ഇഞ്ചി 50 ഗ്രാം

വെളുത്തുള്ളി അരച്ചത് 50 ഗ്രാം

ക്രീം 50 ഗ്രാം

മഷ്റും 200 ഗ്രാം

തയ്യാറാക്കുന്ന വിധം

മഷ്റൂമിൽ മസാലക്കൂട്ട് പുരട്ടി കുറച്ചു സമയം വയ്ക്കുക. ഇനി തന്തൂരിയിൽ തീ കുറച്ചുവച്ച് ചുട്ടെടുക്കാം. തയ്യാറായ മഷ്റൂം ടിക്ക ചുടോടെ സർവ്വ് ചെയ്യാം.

സീഖ് ചാന്ദ്നി

ചേരുവകൾ

ബോൺലെസ്സ് മട്ടൻ 250 ഗ്രാം

വെജിറ്റബിൾ ഓയിൽ 50 ഗ്രാം

ഇഞ്ചി, വെളുത്തുള്ളി 50 ഗ്രാം

കനം കുറച്ചരിഞ്ഞ കശുവണ്ടി 25 ഗ്രാം

ജീരകം പൊടിച്ചത് കാൽ ടീസ്പൂൺ

ഗരം മസാല കാൽ ടീസ്പൂൺ

വൈറ്റ് പെപ്പർ കാൽ ടീസ്പൂൺ

മഞ്ഞനിറത്തിലുള്ള മുളകുപൊടി കാൽ ടീസ്പൂൺ

മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ

ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

മട്ടൻ കൊത്തിയരിഞ്ഞതിൽ മസാല ചേർത്ത് അല്പസമയം ഫ്രിഡ്ജിൽ വയ്ക്കണം. ഇതൊരു കമ്പിയിൽ കോർത്തെടുത്ത് ചെറുതീയിൽ ചുട്ടെടുക്കുക. സീഖ് ചാന്ദ്നി ചൂടോടെ സർവ്വ് ചെയ്യാം.

കക്കോരി കബാബ്

ചേരുവകൾ

ബോൺലെസ്സ് മട്ടൻ 250 ഗ്രാം

പപ്പായ 50 ഗ്രാം

ഗരം മസാല കാൽ ടീസ്‌പൂൺ

ജീരകം കാൽ ടീസ്‌പൂൺ

മല്ലി കാൽ ടീസ്‌പൂൺ

ജാതിക്കപ്പൊടി കാൽ ടീസ്‌പൂൺ

ജാതിക്കയുടെ തോട് കാൽ ടീസ്‌പൂൺ

കറുവപ്പട്ട കാൽ ടീസ്‌പൂൺ

വയണയില ഒന്ന്

കുരുമുളക് കാൽ ടീസ്‌പൂൺ

ഗ്രാമ്പു കാൽ ടീസ്‌പൂൺ

ഏലയ്ക്ക വലുത് രണ്ടെണ്ണം

ഏലയ്ക്ക ചെറുത് രണ്ടെണ്ണം

തയ്യാറാക്കുന്ന വിധം

മട്ടൻ കൊത്തിയരിഞ്ഞ് ആവശ്യത്തിന് മസാലക്കൂട്ടും പുരട്ടി അല്പ‌സമയം വയ്ക്കണം. 50 ഗ്രാം പപ്പായ മിക്സറിൽ അരച്ചെടുത്ത് മട്ടൻ കീമയിൽ പുരട്ടി അല്പനേരം ഫ്രിഡ്‌ജിൽ വയ്ക്കുക. ഇത് കമ്പിയിൽ കോർത്ത് ചെറുതീയിൽ വച്ച് ചുട്ടെടുക്കാം.

കബാബ് സിസ്‌ലർ

ചേരുവകൾ

ബോൺലെസ്സ് ചിക്കൻ ടിക്ക 250 ഗ്രാം

ബ്രോക്കോലി 20 ഗ്രാം

കാപ്‌സിക്കം (ചുവപ്പ്, മഞ്ഞ) 25 ഗ്രാം

മഷ്റും, ബീൻസ് 25 ഗ്രാം

ബേബികോൺ 25 ഗ്രാം

മുളപ്പിച്ച ധാന്യങ്ങൾ 25 ഗ്രാം

മുട്ട രണ്ടെണ്ണം

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ബോൺലെസ്സ് ചിക്കൻ ടിക്ക ഒരു കമ്പിയിൽ കോർത്തെടുത്ത് സ്‌റ്റോക്ക് സോസിൽ പാകം ചെയ്യുക. പിന്നീട് ചൂടാക്കിയ ഇരുമ്പു പ്ലെറ്റിൽ വേവിച്ച പച്ചക്കറികൾ പകർത്തുക. മുളപ്പിച്ച ധാന്യങ്ങളും ചേർക്കാം. മുട്ട കൊണ്ട് നേരത്തെ തയ്യാറാക്കിയ ഓംലറ്റ് റൂമാലി റൊട്ടിയുടെ അകത്തുവച്ച് റോളാക്കുക. ഇത് പ്ലേറ്റിൽ വയ്ക്കുക. അതോടൊപ്പം ചിക്കൻ ടിക്കയും പാസ്‌തയും വിളമ്പി സർവ്വ് ചെയ്യാം.

ചിക്കൻ ബോൾ സിസ്‌ലർ

ചേരുവകൾ

ചിക്കൻ കീമാ 225 ഗ്രാം

ഗാർലിക്ക് സോസ് 200 ഗ്രാം

ഗ്രീൻപീസ് 20 ഗ്രാം

കോളിഫ്ളവർ 25 ഗ്രാം

കാപ്സിക്കം (ചുവപ്പ്, മഞ്ഞ) 25 ഗ്രാം

മഷ്റും 20 ഗ്രാം

ബ്രോക്കോലി 25 ഗ്രാം

ബേബികോൺ 25 ഗ്രാം

പൊട്ടറ്റോ ഫിംഗർ 30 ഗ്രാം

കാബേജ്  25 ഗ്രാം

ബീൻസ് 25 ഗ്രാം.

തയ്യാറാക്കുന്ന വിധം

ആദ്യം ചിക്കൻ കീമാ കൊണ്ട് 4 ഉരുളകൾ തയ്യാറാക്കി ചൂടാക്കിയ എണ്ണയിൽ വറുത്തെടുക്കുക.

വെളുത്തുള്ളി സോസ് ഒഴിച്ച് വീണ്ടും വേവിക്കുക. സർവ്വ് ചെയ്യുന്നതിനു മുമ്പായി ചൂടുള്ള ഇരുമ്പു പ്ലെയ്‌റ്റിലേക്ക് ചിക്കൻ പാസ്‌ത പകർത്തണം. അതിനുശേഷം വേവിച്ചു വച്ചിരിക്കുന്ന ബേബികോൺ, ഗ്രീൻപീസ്, കോളിഫ്ളവർ, കാപ്‌സിക്കം, ബ്രോക്കോലി, മഷ്റും, ബീൻസ്, വറുത്തു വച്ചിരിക്കുന്ന പൊട്ടറ്റോ ഫിംഗർസ് ഇവ ചേർക്കാം. ഇതിനുമീതെ നന്നായി വറുത്തെടുത്ത ചിക്കൻ ബോൾസ് സർവ്വ് ചെയ്യാം.

മട്ടൻ ചോപ്പ് സിസ‌ലർ

ചേരുവകൾ

മട്ടൻ ചോപ്പ് 250 ഗ്രാം

ബ്ലാക്ക് പെപ്പർ സോസ് 250 ഗ്രാം

ബ്രോക്കോലി 20 ഗ്രാം

കാപ്സിക്കം (ചുവപ്പ്, മഞ്ഞ) 25 ഗ്രാം

ബേബികോൺ 25 ഗ്രാം

ബീൻസ് 25 ഗ്രാം

ഗ്രീൻപീസ് 20 ഗ്രാം

പൊട്ടറ്റോ ഫിംഗർ 30 ഗ്രാം

കാബേജ് 25 ഗ്രാം

മഷ്റും 25 ഗ്രാം

തയ്യാറാക്കുന്ന വിധം

മട്ടൻ കൊത്തിയരിഞ്ഞത് ഒരു തവയിലെടുത്ത് ബ്ലാക്ക് പെപ്പർ സോസുമൊഴിച്ച് പാകം ചെയ്യണം. ചൂടാക്കിയ ഇരുമ്പു പ്ലെയ്റ്റിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികളും ഫ്രൈഡ് പൊട്ടറ്റോ ഫിംഗർസും വയ്ക്കണം. ഇനി 50 ഗ്രാം വീതം മട്ടൻ രണ്ടു കമ്പിയിൽ കോർത്തെടുത്ത് ചിക്കൻ പാസ്തയോടൊപ്പം സർവ്വ് ചെയ്യാം. ചെയ്യാം.

ഇപ്പോഴത്തെ കുട്ടികൾ

ചെക്കനെക്കൊണ്ട് ഞാൻ തോറ്റു. പോത്തുപോലെ വളർന്നു. എന്നിട്ടെന്താ കാര്യം!” ബെഡ്‌റൂമിൽ താഴെ വീണുകിടക്കുന്ന തലയിണയും കിടക്ക വിരികളും എടുത്തുവച്ചുകൊണ്ട് നിർമ്മല പിറുപിറുത്തു.

ഇത് പുതുമയുള്ള കാര്യമൊന്നുമല്ല. വീട്ടിൽ പതിവായി നടക്കാറുള്ള സംഭവങ്ങളൊക്കെത്തന്നെ നിർമ്മലയുടെ പതിനാലു വയസ്സുകാരൻ മകൻ വിനീതിന് അനുസരണ തീരെയില്ല.

നാലുമണിയാകാറായി. വിനീതും ചിത്രയും ഇപ്പോൾ സ്‌കൂളിൽനിന്നു മടങ്ങിയെത്തും. എത്ര ഒതുക്കിവച്ചിട്ടെന്താ. വന്നു കേറുമ്പോൾ തുടങ്ങും അലങ്കോലമാക്കൽ. വിനീത് വന്നപാടെ ബാഗ് കിടക്കയിലേക്ക് വലിച്ചെറിഞ്ഞു. യൂണിഫോമും കോട്ടും ഊരിയയിടത്തുതന്നെ ഇട്ടു. പിന്നെ കിട്ടിയ ഉടുപ്പിട്ട് ഡ്രോയിംഗ് റൂമിലുള്ള സോഫയിൽ വന്നു കിടപ്പായി. റിമോട്ടെടുത്ത് ടി.വി. ചാനലുകൾ മാറ്റി മാറ്റി വയ്ക്കലാണവന്‍റെ പ്രധാന ഹോബി.

ചിത്രമോൾ ഡ്രസ്സ് മാറി ഡ്രോയിംഗ് റൂമിലെത്തുമ്പോൾ വിനീത് ചാനലുകൾ മാറ്റിക്കൊണ്ടിരിക്കുന്നു. “ചേട്ടാ, എത നേരമായി, ഏതെങ്കിലും ചാനൽ വയ്ക്ക്. അല്ലെങ്കിലാ റിമോട്ട് തരൂ.” വിനീതിന് അതുകേട്ടപ്പോൾ ദേഷ്യമായി. അവൻ അവളെ തല്ലാനാഞ്ഞു.

“പൊയ്ക്കോ. ഇല്ലെങ്കിൽ നീ തല്ലു മേടിക്കും.”

നിർമ്മല അടുക്കളയിലായിരുന്നു. മകനോട് തർ ക്കിച്ചിട്ട് കാര്യമില്ലെന്നറിയാം. എങ്കിലും അവർ ഡൈനിംഗ് ഹാളിലെത്തി.

“വിനു, ഇങ്ങനെ ടി.വി. കണ്ടിരുന്നാൽ മതിയോ? ഭക്ഷണം കഴിക്കണ്ടേ.” വിനീത് കേട്ട മട്ടില്ല.

“എന്താ, നിനക്ക് ചെവി കേൾക്കില്ലേ? സ്കൂ‌ളിൽ നിന്നു വന്നാൽ ടി.വി.യുടെ മുന്നിൽ ചടഞ്ഞിരിക്കാതെ ഭക്ഷണം കഴിക്കാൻ വരണമെന്ന് നിന്നോട് നൂറുവട്ടം പറഞ്ഞിട്ടുള്ളതല്ലേ?”

“ഹോ… എപ്പോ നോക്കിയാലും ഭക്ഷണം കഴിക്ക്… ഭക്ഷണം കഴിക്ക്.. എനിക്ക് വിശക്കുമ്പോൾ ഭക്ഷണം കഴിച്ചോളാം.” അവന്‍റെ മുഖം ചുവന്നു.

“ഈ ചെക്കനിതെന്തു പറ്റി? എന്തു ചോദിച്ചാലും തർക്കുത്തരം.”

“വിനു… മതി. വാശിപിടിച്ചിരിക്കാതെ വന്ന് ഭക്ഷണം കഴിക്ക്” നിർമ്മ നിർബന്ധിച്ചു. നിർമലയുടെ മുഖഭാവം മാറുന്നതുകണ്ട് മനസ്സില്ലാമനസ്സോടെ വിനു എഴുന്നേറ്റു.

ഡെനിംഗ് ടേബിളിൽ അടച്ചുവച്ച പാത്രത്തിന്‍റെ അടപ്പെടുത്തതും അവൻ ദേഷ്യപ്പെടാൻ തുടങ്ങി. “അയ്യേ! ദോശയും ചട്‌നിയും… എനിക്കു വേണ്ട. മമ്മിക്ക് ടേസ്‌റ്റിയായിട്ടുള്ള എന്തെങ്കിലും ഉണ്ടാക്കിക്കൂടെ?”

“ആഴ്ച‌യിൽ നാലുദിവസവും നിനക്കിഷ്ടപ്പെട്ട ഭക്ഷണമല്ലേ ഉണ്ടാക്കിത്തരുന്നത്. ദിവസവും പിസ ബർഗറും കോൺഫ്ളേക്സും! ചപ്പാത്തിയും ദോശയുമൊക്കെ കഴിച്ചു പഠിക്കണ്ടേ? ശരീരത്തിൽ വല്ലതും പിടിക്കാൻ ഇതും കഴിക്കണം.”

“മതി ക്ലാസ്സെടുത്തത്. ജാമോ സോസോ ഉണ്ടോ?”

നിർമ്മല ഫ്രിഡ്‌ജിൽ നിന്നും ജാമിന്‍റെ ബോട്ടിലെടുത്തു കൊടുത്തു. രണ്ടു മൂന്നു സ്‌പൂൺ ജാമിൽ മുക്കി വിനീത് ദോശ കഴിച്ചെന്ന് വരുത്തി. അവനോട് ഇനി ദേഷ്യപ്പെടില്ലെന്ന് നിർമ്മല മനസ്സിലുറപ്പിച്ചു. എന്നുമിങ്ങനെ ചീത്ത പറഞ്ഞിട്ട് ഒരു കാര്യവുമില്ല. പക്ഷേ, ജോലിയൊക്കെ ഒതുക്കി നിർമ്മല വിനീതിന്‍റെ മുറിയിലെത്തിയപ്പോൾ കണ്ട കാഴ്‌ച!

കിടക്കയിൽ പുസ്‌തകങ്ങളും കടലാസും… യൂണിഫോം, ഷൂ, ബോക്‌സ്‌ എല്ലാം വലിച്ചുവാരിയിട്ടിരിക്കുന്നു.

“വിനു, ആദ്യമിതൊക്കെയെടുത്ത് അതാതിടത്ത് കൊണ്ടുവയ്ക്ക്.” നിർമ്മല ദേഷ്യം പുറത്തുകാണിക്കാതെ പറഞ്ഞു.

“ഞാൻ പഠിക്കുവല്ലേ മമ്മീ. പിന്നെയാവാം.” അവൻ വായിക്കുകയാണല്ലോ എന്ന ഒറ്റക്കാര്യംകൊണ്ട് നിർമ്മല പതുക്കെ മുറി വൃത്തിയാക്കാൻ തുടങ്ങി. അമ്മായിയമ്മ അവൾക്കരികിലെത്തി. “നീയെന്തിനാ വിഷമിക്കുന്നത്. ഇപ്പോഴത്തെ കുട്ടികളല്ലേ? കണ്ടോ, വളർന്നു വലുതാവുമ്പോൾ അവൻ നിനക്കൊരു താങ്ങാവും.”

ഇതുകേട്ട് അവൾ തെല്ലൊരു പരിഹാസത്തോടെ പറഞ്ഞു, “അമ്മേ, ഞാൻ ദിവാസ്വപ്നം കാണാറില്ല. ഇവനെനിക്ക് താങ്ങാവും പോലും! ഒരു ഗ്ലാസ്സ് വെള്ളം പോലും സ്വയമെടുത്തു കുടിക്കാനറിയാത്ത ഇവൻ…”

അമിതമായി ലാളിക്കുകയും സ്നേഹിക്കുകയും ചെയ്‌താൽ കുട്ടികൾ വഷളാകും. ചിത്രമോൾക്ക് 9 വയസ്സേ ആയിട്ടുള്ളു. അമ്മയുടെ ഉപദേശങ്ങൾ ശ്രദ്ധയോടെ കേൾക്കാനും അനുസരിക്കാനും അവൾ പരമാവധി ശ്രമിച്ചിരുന്നു. പക്ഷേ, വിനീതോ? കഴിഞ്ഞ രണ്ടുവർഷമായി അവന്‍റെ പെരുമാറ്റത്തിലെന്തൊരു മാറ്റം. അവന്‍റെ വാശിയും അനുസരണയില്ലായയും കണ്ട് നിർമ്മലയ്ക്ക് ആധിയായി. ഓരോ സമയത്ത് ഓരോ പെരുമാറ്റം. ചിലപ്പോൾ പെട്ടെന്നു പ്രതികരിക്കും. ചിലപ്പോൾ നിശ്ശബ്ദനായിരിക്കും. ചിലപ്പോൾ ഏങ്ങിക്കരയും.

ആരെയും വകവയ്ക്കാത്ത പ്രകൃതം, വഴക്കാളി, അഹങ്കാരി. പക്ഷേ, പഠനത്തിൽ വിനീത് അത്രമോശക്കാരനൊന്നുമായിരുന്നില്ല. കലാപരമായും വിനീത് ഒന്നാമതായിരുന്നു. അദ്ധ്യാപകർ വിനീതിനെ പ്രശംസിക്കുന്നത് കേൾക്കുമ്പോൾ നിർമ്മലയ്ക്ക് അഭിമാനം തോന്നിയിരുന്നു.

മോശമായ കുട്ടുകെട്ടാണ് വിനീതിന്‍റെ പ്രശ്ന‌ം. പിസാ ഹട്ടിലും മക്ഡൊണാൾഡിലും പോകാനും സുഹൃത്തുക്കൾക്ക് പിറന്നാൾ സമ്മാനം നൽകാനും മറ്റ് ആഡംബരങ്ങളിലേർപ്പെടാനും എപ്പോഴും പണമാവശ്യപ്പെടാൻ തുടങ്ങി.

അച്ഛൻ രോഹിത്തിന് ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ നേരമില്ലല്ലോ. രോഹിത്തിന്‍റെ ജോലിത്തിരക്കു കാരണം മക്കളുടെ ഉത്തരവാദിത്വം മുഴുവനും നിർമ്മലയ്ക്കായിരുന്നു. എങ്കിലും മക്കളുടെയും കുടുംബത്തിന്‍റെയും ആവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കാൻ രോഹിത്ത് മറന്നില്ല.

ഇപ്പോഴത്തെ കുട്ടികളുടെ സ്വഭാവം എത്ര വിചിത്രമാണ്. സ്വാർത്ഥരും തൻകാര്യക്കാരുമാണവർ. സ്വന്തം സുഖ സൗകര്യങ്ങൾക്കാണ് അവർ പ്രാധാന്യം നൽകുന്നത്. കിട്ടുന്നതുകൊണ്ട് സന്തോഷത്തോടെ ജീവിക്കാൻ അവർക്കറിയില്ല. രക്ഷിതാക്കൾ എത്രമാത്രം വിയർപ്പൊഴുക്കിയും കഷ്‌ടപ്പെട്ടുമാണ് അവരെ വളർത്തുന്നതെന്നതൊന്നും അവർക്കൊരു പ്രശ്‌നമേയല്ല.

ഒരു ദിവസം എല്ലാവരും കൂടിയിരുന്ന് ടി.വി. സീരിയൽ കാണുകയായിരുന്നു. ഒരു വൃദ്ധൻ മരിച്ചു കിടക്കുന്ന ഹൃദയ ഭേദകമായ കാഴ്ച‌യായിരുന്നു അതിൽ. നിർമ്മലയ്ക്ക് പെട്ടെന്ന് സ്വന്തം അച്‌ഛനെ ഓർമ്മ വന്നു. അവളുടെ കണ്ണുകൾ ഈറനണിഞ്ഞു. പെട്ടെന്ന് ബഹളം വച്ചു കൊണ്ട് വിനീത് അവിടെയെത്തി. ടി.വി.യിലെ ഈ ദൃശ്യം കണ്ട് അവൻ പൊട്ടിച്ചിരിച്ചു.

“ഇയാൾ മരിച്ചോ? നന്നായി, ശരിക്കും ബോറടിച്ചു തുടങ്ങിയിരുന്നു.” ശോക മുകാന്തരീക്ഷത്തിൽ വിനീതിന്‍റെ ഈ അഭിപ്രായം കേട്ട് നിർമ്മലയ്ക്ക് ദേഷ്യം വന്നു. വിനീതിന്‍റെ ഇത്തരത്തിലുള്ള വികാര രഹിതമായ പെരുമാറ്റം അവനിലെ സംസ്കാര ശൂന്യതയല്ലെ വ്യക്തമാക്കുന്നത്.

നിർമ്മല ഭർത്താവിനോട് ഇതേക്കുറിച്ചു പറഞ്ഞു. അതുകേട്ട് രോഹിത്ത് പുഞ്ചിരിച്ചു. “ഇപ്പോഴത്തെ കുട്ടികൾ പ്രായോഗിക ബുദ്ധിയുള്ളവരാണ്. നിന്നെപ്പോലെ ഓവർ സെന്‍റിമെന്‍റലല്ലെന്നു മാത്രം.”

രു ദിവസം നല്ല മഴക്കാറ് കണ്ട് ഒനിർമ്മല തുണിയെടുക്കാനായി ടെറസ്സിലേക്കോടി. പെട്ടെന്ന് കാലിടറി സ്റ്റെപ്പിൽ നിന്നും താഴെ വീണു. അവൾ വേദനകൊണ്ട് നിലവിളിച്ചു. ജോലിക്കാരി നിർമ്മലയെ താങ്ങി കട്ടിലിൽ കൊണ്ടു വന്നു കിടത്തി.

ജോലിയ്ക്ക് പോയ പപ്പയെ ചിത്ര ഫോൺ ചെയ്ത് വിവരം ധരിപ്പിച്ചു. രോഹിത്ത് വേഗം വീട്ടിലെത്തി അവളെയും കുട്ടി ഡോക്ട‌റുടെ അടുത്തുചെന്നു. ചെറിയൊരു ഫ്രാക്‌ചറുണ്ട്. നിർമ്മലയുടെ കാലിൽ പ്ലാസ്‌റ്റർ വച്ചുകെട്ടി. കംപ്ലീറ്റ് ബെഡ് റെസ്‌റ്റെടുക്കുവാൻ ഡോക്‌ടർ ഉപദേശിച്ചു.

വേദന കുറഞ്ഞെങ്കിലും നിർമ്മല ചിന്താവിവശയായി. ഇനിയെന്തു ചെയ്യും? വീടിന്‍റെ അവസ്‌ഥയെന്താവും? രോഹിത്തിന്‍റെ അമ്മയാണെങ്കിൽ നാട്ടിൽ പോയിരിക്കുകയാണുതാനും. അവർ തനിക്കൊരു കൈ സഹായമായിരുന്നു. സഹായമാവശ്യപ്പെട്ട് ചെല്ലാൻ പട്ടണത്തിൽ കാര്യമായ ബന്ധുക്കളുമില്ല. തൊട്ടടുത്ത വീട്ടിൽ വൃദ്ധ ദമ്പതികളാണ് താമസിക്കുന്നത്.

നിവൃത്തിയില്ലാതെ നിർമ്മല കൂട്ടുകാരി പ്രിയയെ ഫോണിൽ വിളിച്ചു. പ്രിയ കുറച്ചുനേരം നിശ്ശബ്‌ദയായിരുന്നു. “എന്‍റെ അമ്മായിയമ്മയും നാത്തൂനും മകളുടെ വിവാഹഷോപ്പിംഗിനായി ഇവിടെ എത്തിയിട്ടുണ്ട്. അവരോടൊപ്പം ഷോപ്പിംഗിനു പോകണം. അതിനു മുമ്പ് ഞാൻ അവിടെ ഭക്ഷണമെത്തിക്കാം. സൗഹൃദത്തിന്‍റെ വിലയെന്തെന്നു മനസ്സിലാക്കിയ നിർമ്മല തെല്ലൊന്നാശ്വസിച്ചു.

പക്ഷേ, ഒരു ദിവസത്തേക്ക് ഭക്ഷണമുണ്ടാക്കിയതുകൊണ്ടു മാത്രം എന്താവാൻ? വീട്ടിലൊരു നൂറുകൂട്ടം ജോലികളുണ്ട്. കുട്ടികളെ ഒരുക്കുക, അവർക്കുള്ള ടിഫിനെടുത്തു വയ്ക്കുക എന്നിങ്ങനെ രാവിലത്തെ തിരക്കു പിടിച്ച ജോലികൾ. “നീ വിഷമിക്കണ്ട. ഞാനില്ലേ.” നിർമ്മലയെ രോഹിത്ത് ആശ്വസിപ്പിച്ചു. രാജസ്ഥാനും ഹിമാലയവും പോലുള്ള അന്തരമാണ് ഭർത്താവും അടുക്കളയും തമ്മിലെന്ന് അറിയാമായിരുന്ന നിർമ്മല അയാളെ നോക്കി ചെറുതായൊന്നു പുഞ്ചിരിച്ചു. വളരെ വൈകിയുണരുന്ന ശീലമായിരുന്നു രോഹിത്തിന്‍റേത്. പഞ്ചസാരപ്പാത്രമെവിടെയാ വച്ചിരിക്കുന്നതെന്നോ, കുട്ടികളെപ്പോഴാണ് സ്‌കൂളിൽ പോകുന്നതെന്നോ അദ്ദേഹത്തിനറിയില്ല. ഇങ്ങനെയുള്ള ആളെങ്ങനെ…

നിർമ്മല ആറു മണിക്ക് അലാറം ക്ലോക്ക് സെറ്റു ചെയ്‌തുവച്ചു. പക്ഷേ, വേദനയും അസ്വസ്‌ഥതയും കാരണം ഉറങ്ങാനേ സാധിച്ചില്ല. നിർമ്മലയ്ക്കുവേണ്ട സഹായങ്ങൾ ചെയ്‌തു കൊടുക്കുന്നതിനിടയിൽ രോഹിത്തിനും ഉറക്കം വന്നില്ല. പക്ഷേ, രാവിലെ ആയപ്പോഴേക്കും അവർ ഒന്നു മയങ്ങി.

ആരോ നിർമ്മലയെ പതുക്കെ തട്ടിയുണർത്തി. തൊട്ടുമുന്നിൽ വിനീത്. സ്കൂ‌ളിൽ പോകാൻ തയ്യാറായി നിൽക്കുകയായിരുന്നു അവൻ കൂടെ ചിത്രയുമുണ്ട്. രോഹിത്ത് ഇതൊന്നുമറിയാതെ ഉറക്കത്തിലായിരുന്നു. നിർമ്മല ക്ലോക്കിലേക്ക് നോക്കി, ഏഴര മണി.

“അയ്യോ! ഇതെന്താ അലാറമടിക്കാതിരുന്നത്?” നിർമ്മല ആശങ്കയോടെ ക്ലോക്കിലേക്ക് തുറിച്ചുനോക്കി.

“മമ്മിയെയും പപ്പയെയും ഉണർത്തേണ്ടെന്നു കരുതി ഞാനത് ഓഫ് ചെയ്തുവച്ചു.” വിനിതിന്‍റെ മറുപടി കേട്ട് നിർമ്മല ആശ്ചര്യപ്പെട്ടു.

“മമ്മീ, ഞങ്ങൾ സ്‌കൂളിലേക്കു പോകുന്നു. ബസ്സിപ്പോ വരും.” വിനീത് പറഞ്ഞു.

“ഒന്നും കഴിക്കാതെ പോവുകയാണോ?” നിർമ്മല പതുക്കെ കട്ടിലിൽ നിന്നെഴുന്നേൽക്കാൻ ശ്രമിച്ചു.

“ഞങ്ങൾ പാലും ബിസ്‌കറ്റും കഴിച്ചു. മമ്മി വിശ്രമിക്ക്.” “മമ്മീ, ഏട്ടൻ പാൽ തിളപ്പിച്ചു തന്നു.” ചിത്ര സന്തോഷത്തോടെ പറഞ്ഞു.

നിർമ്മല അതിശയത്തോടെ കേട്ടുകൊണ്ടിരുന്നു. “അപ്പോൾ നിങ്ങളുടെ ടിഫിനോ?”

“ജാമും ബ്രെഡും ബിസ്‌ക്കറ്റുമൊക്കെ എടുത്തിട്ടുണ്ട്. കുറച്ചു ന്യൂഡിൽസും തയ്യാറാക്കിയിട്ടുണ്ട്. ഇനി മമ്മിക്ക് സുഖമാകുന്നതു വരെ ഞങ്ങൾക്കിതൊക്കെ മതി.” വിനീത് പുറത്തേക്ക് നടന്നു.

എന്തോ മറന്നെന്നപോലെ അവൻ പെട്ടെന്ന് തിരിഞ്ഞു. “മമ്മിയ്ക്കും പപ്പയ്ക്കുമുള്ള ചായ തയ്യാറാക്കി ഫ്ളാസ്കിൽ വച്ചിട്ടുണ്ട്.”

“മോനേ, ചായ ഞാനുണ്ടാക്കുമായിരുന്നല്ലോ? നീ വെറുതെ കഷ്ടപ്പെടേണ്ടിയിരുന്നോ?” രോഹിത്ത് ചോദിച്ചു.

“പപ്പ ചായയുണ്ടാക്കിയാൽ പപ്പപോലും കുടിക്കില്ല. ഞാനുണ്ടാക്കിയ ചായ കുടിച്ചു നോക്ക്. അടിപൊളിയാ.” വിനീത് ചിത്രമോളുടെ കൈ പിടിച്ച് ബസ്സിനടുത്തേയ്ക്ക് നടന്നു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें