“ഈ മനുഷ്യന് ഇതെന്തിന്‍റെ കേടാ... ഒന്ന് ചിരിക്കുക പോലുമില്ല. എപ്പോഴും മുഖം വീർപ്പിച്ചങ്ങനെ...” ഗൗരവക്കാരായ ഭർത്താക്കന്മാരെക്കുറിച്ച് ഭാര്യമാരുടെ സ്ഥിരം പരാതിയാണിത്. ഇതിന് കടകവിരുദ്ധമായ ഒരുപറ്റം ഭർത്താക്കന്മാരുമുണ്ട്. നാല് സ്ത്രീകളെ കാണേണ്ട താമസം ഓടിയെത്തി വീരസ്യവും തമാശയും വിളമ്പി രസികന്മാരാകും ഇക്കൂട്ടർ. “ആളൊരു തമാശക്കാരൻ തന്നെ" എന്ന സ്ത്രീകളുടെ കമന്‍റ് കേൾക്കാനാണ് ഈ കോമാളിത്തരം. ഇതൊക്കെ കാണുമ്പോൾ അതിയാൻ 'തനി സ്വഭാവ'മറിയുന്ന ഭാര്യയ്ക്ക് ദേഷ്യം കത്തിവരും. ഭാര്യമാരെ 'കബളിപ്പിച്ച് ചുറ്റിക്കളികളൊക്കെ നടത്തുന്ന സൂത്രക്കാരായ ഈ ഭർത്താക്കന്മാർക്ക് ഭാര്യ കൂടെയുള്ളതൊന്നും പ്രശ്ന‌മേയല്ല. കല്യാണം കഴിച്ചിട്ടും ഈ പുരുഷന്മാരെന്താ ഇങ്ങനെ? അയലത്തെ സ്ത്രീകളോട് എന്തുകൊണ്ടാണ് ഇത്ര താല്പ‌ര്യം? അസംതൃപ്തമായ ദാമ്പത്യമാണോ ഭർത്താവിനെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിപ്പോകാൻ പ്രേരിപ്പിക്കുന്നത്?

സ്വസ്‌ഥമായ കുടുംബജീവിതത്തിനു വേണ്ടി ഭർത്താവിന്‍റെ പല 'ചാപല്യങ്ങളും' കണ്ടില്ലെന്നു നടിക്കുന്നവരാണ് ഭൂരിഭാഗം ഭാര്യമാരും. ക്ഷമയുടെ നെല്ലിപ്പലക കാണുമ്പോൾ മാത്രമാണ് പലരും ഉഗ്രരൂപിണികളായി മാറുന്നത് തുടക്കത്തിലേ ചുവടു പിഴച്ചാൽ നൂലുപൊട്ടിയ പട്ടം കണക്കെയാകും പിന്നീടങ്ങോട്ടുള്ള ദാമ്പത്യജീവിതം ഈ സാഹചര്യത്തിൽ പങ്കാളികൾ ആത്മപരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ട്. തന്നിൽ പങ്കാളിയ്ക്ക് ഇഷ്‌ടമല്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന് തിരിച്ചറിയുക.

'സ്പെഷ്യൽ' വ്യക്തി

ഭർത്താവിന്‍റെ മൂഡ് മനസ്സിലാക്കുക. അദ്ദേഹത്തെ കാര്യമായിട്ട് എന്തെങ്കിലും അലട്ടുന്നുണ്ടോ, ഓഫീസിൽ അദ്ദേഹം സന്തുഷ്ടനാണോ എന്നിങ്ങനെയുള്ള കാര്യങ്ങൾ സ്നേഹപൂർവ്വം ചോദിച്ചു മനസ്സിലാക്കാം. അദ്ദേഹത്തിന് വേണ്ട വിശ്രമം കൊടുക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും നിങ്ങൾക്കാകുമെങ്കിൽ... അദ്ദേഹത്തിന്‍റെ 'സ്പെഷ്യൽ വ്യക്ത‌ി' നിങ്ങൾ തന്നെ.

ഓഫീസിലെ പശ്നങ്ങൾക്കിടയിൽ നട്ടം തിരിയുന്ന ഭർത്താവിനെ പരാതികളും ആവലാതികളുമായി വീർപ്പുമുട്ടിക്കുന്ന സ്വഭാവം ശരിയല്ല. ഇത് നിങ്ങൾ അദ്ദേഹത്തെ മനസ്സിലാക്കുന്നില്ല എന്ന തോന്നലുണ്ടാക്കും. താൻ ഒറ്റപ്പെട്ടുപോകുന്നുവെന്ന ചിന്ത ഒരുപക്ഷേ അദ്ദേഹത്തെ മദ്യപാനത്തിൽ വരെ എത്തിച്ചേക്കാം. ഭാര്യ ഭർത്താവിന് ആശ്വാസം നൽകുന്ന ഇടമായി മാറുകയാണ് വേണ്ടത്.

ആകർഷകയായ ഭാര്യ

'രണ്ടു പിള്ളേരുടെ അമ്മയായി... ഇനിയെന്തിനാ ഒരുക്കവും ചമയവുമൊക്കെ ഈ ധാരണ പാടില്ല. ശരീരസൗന്ദര്യത്തിൽ ശ്രദ്ധിക്കാതെ തടിച്ച് വിപ്പപോലെയായി മാറുന്ന ഭാര്യമാരോട് ഭർത്താന്മാർക്ക് നീരസം തോന്നിക്കൂടായ്കയില്ല. ചിലർ അത് രൂക്ഷമായി പ്രകടിപ്പിക്കാനും മടിക്കില്ല.

ഭർത്താവ് ഏറെ ഇഷ്ടപ്പെട്ടിരുന്ന നിങ്ങളുടെ രൂപത്തിലും ഭാവത്തിലുമുണ്ടാകുന്ന മാറ്റങ്ങൾ അദ്ദേഹത്തെ ചെറുതായെങ്കിലും നോവിക്കാതിരിക്കുമോ? അന്യബന്ധങ്ങളിലേക്ക് പോകാൻ ചില ഭർത്താക്കന്മാരെ ഈ സാഹചര്യം പ്രേരിപ്പിക്കാറുണ്ട്. അതുകൊണ്ട് സ്വന്തം ശരീരവും സൗന്ദര്യവും പരിപാലിക്കുന്നതിൽ വിട്ടുവീഴ്ച പാടില്ല. അതുപോലെ തന്നെ വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുന്ന കാര്യത്തിലും.

വീട്ടിലിരിക്കുകയാണെങ്കിലും വൃത്തിയുള്ള വസ്ത്രങ്ങൾ മാത്രം ധരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ സാരിയിൽ നിന്നും ഉയരുന്ന ഉള്ളിയുടെയും ഇഞ്ചിയുടെയും ഗന്ധം അദ്ദേഹത്തിന് ഇഷ്ടമായെന്നു വരില്ല. നിങ്ങൾക്കിണങ്ങിയ ഒരു സ്റ്റൈലൻ ഇമേജ് വരുത്തുകയാണ് വേണ്ടത്.

പങ്കാളിയ്ക്ക് നല്കാം ബഹുമാനം

പുരുഷന്‍റെ ഈഗോ അവന്‍റെ ലൈംഗികതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് മനഃശാസ്ത്രജ്‌ഞരുടെ കണ്ടെത്തൽ. അതുകൊണ്ട് അയാളുടെ 'ഈഗോ'യെ മുറിപ്പെടുത്തുന്ന രീതിയിലുള്ള സമീപനം നിങ്ങളിൽ നിന്നുണ്ടാകാതെ സൂക്ഷിക്കുക. ഭർത്താവിനോടുള്ള പെരുമാറ്റത്തിൽ സ്ത്രീസഹജമായ മൃദുലതയും വിനയവും കൈവെടിയാതിരിക്കുക. ഉച്ചത്തിലും കാർക്കശ്യത്തോടെയും സംസാരിക്കുന്ന ഭാര്യമാരെ പൊതുവെ ഭർത്താക്കന്മാർ ഇഷ്ടപ്പെടാറില്ലെന്നാണ് പഠനങ്ങൾ പറയുന്നത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...