"നിന്‍റെ ഭൂതകാലം, അതെനിക്ക് ചികയേണ്ട ആവശ്യമില്ല. നിന്‍റെ കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള ചർച്ച ഞാൻ ആഗ്രഹിക്കുന്നില്ല.” ദേവേശ് വിവാഹശേഷം തന്നോട് പറഞ്ഞിരുന്നു

അഞ്ജുവും ദേവേശും സിംലയിലെത്തിയപ്പോൾ ഏതാണ്ട് പത്തു മണിയോടടുത്തിരുന്നു. ജലദോഷവും പനിയും കാരണം ദേവേശ് ആകെ അസ്വസ്ഥനായിരുന്നു. മരുന്നു കഴിച്ചിട്ടും പനി ഒട്ടും കുറയുന്നില്ല. സകല സുഖസൗകര്യങ്ങളുമുള്ള ഒരു വലിയ ഹോട്ടലിലാണ് അവർ തങ്ങിയത്.

അഞ്ജു രാവിലെയുണർന്ന് മുറിയോടടുത്തുള്ള ബാൽക്കണിയിൽ ചെന്നുനിന്നു. ചാറ്റൽ മഴ കണക്കേ മഞ്ഞു പൊടിയുന്നു. പുറത്ത് മഞ്ഞുവീഴ്ച്‌ചയുടെ കൗതുകദൃശ്യം കാണാൻ ഒരുപാട് പേരുണ്ടായിരുന്നു. ടൂറിസ്‌റ്റ് സീസണായതിനാൽ ഹോട്ടലിലെ റൂമെല്ലാം വിനോദസഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരുന്നു.

സിംല മനോഹരിയാണെന്ന കാര്യം അഞ്ജുവിന് നന്നായി അറിയാം. മുമ്പും പലവട്ടം സിംലയിൽ വന്നിട്ടുണ്ട് അഞ്ജു. സിംലയുമായി ഇഴചേർന്ന ധാരാളം ഓർമ്മകൾ അഞ്ജു ഒരു നിഴൽ പോലെ മനസ്സിൽ സൂക്ഷിക്കുന്നുമുണ്ട്.

വീണ്ടും സിംലയിലേക്കൊരു വരവ് അഞ്ജു ഒരിക്കലും ആഗ്രഹിച്ചതല്ല. ജീർണ്ണിച്ച അനുഭവങ്ങളാണ് സിംല തനിക്ക് സമ്മാനിച്ചിട്ടുള്ളത്. അതിനാലാണ് സിംലയിൽ ഹണിമൂൺ ആഘോഷിച്ചാൽ മതിയെന്ന് ദേവേശ് പറഞ്ഞപ്പോൾ അഞ്ജുവിന് ഒട്ടും രസിക്കാതിരുന്നത്. ഡൽഹൗസിയോ, മസൂറിയോ മറ്റേതെങ്കിലും ഹിൽസ്‌റ്റേഷനോ മതിയെന്ന് അഞ്ജു നിർബന്ധം പിടിച്ചതുമാണ്.

ദേവേശ് ആദ്യമായാണ് സിംലയിലേയ്ക്ക് വരുന്നത്. സ്നോ ഫാൾ കാഴ്ച കാണണമെന്നത് അവൻ വലിയൊരു മോഹവുമായിരുന്നു. അതുകൊണ്ട് തന്നെ ദേവേശിനെ സംബന്ധിച്ച് സിംലയുടെ ഓരോ കാഴ്ചയും പുതുമ സമ്മാനിക്കുന്നതായിരുന്നു.

സിംലയിലേയ്ക്ക് പോകേണ്ട എന്ന് പലവുരു പറഞ്ഞതിന്‍റെ പിന്നിലുള്ള താല്‌പര്യക്കുറവ് ദേവേശിനെ താനെങ്ങനെ പറഞ്ഞു ബോധിപ്പിക്കും? ഒരുപക്ഷേ താനത് പറഞ്ഞാൽ ദേവേശ് അത് ഏതു രീതിയിൽ ഉൾക്കൊള്ളും....

അഞ്ജുവിന്‍റെ മുൻ ഭർത്താവ് ദീപകിന്‍റെയും ദേവേശിന്‍റെയും സ്വഭാവത്തിലും ശീലങ്ങളിലും എന്തു വലിയ അന്തരമാണുള്ളത്. പേരുകേട്ട ബിസിനസ്‌കാരനായിരുന്നിട്ടു കൂടി ദേവേശിന്‍റെ പെരുമാറ്റത്തിൽ ലാളിത്യവും ആർദ്രതയും നിറഞ്ഞു നിന്നിരുന്നു. പ്രശ്‌നങ്ങൾ കൂടുതൽ ചികയുവാനോ, നിസ്സാരകാര്യങ്ങൾ സംസാരിച്ച് വഷളാക്കാനോ ദേവേശ് ഒരിക്കലും ശ്രമിച്ചില്ല. തുറന്ന പ്രകൃതമാണ് ദേവേശിന്‍റേത്. ഇഷ്ടമില്ലാത്തത് മനസ്സിൽ സൂക്ഷിക്കുന്ന സ്വഭാവക്കാരനുമല്ല.

കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ദേവേശിന്‍റെ പ്രകൃതവും ശീലങ്ങളും അഞ്ജു ഏറെ മനസ്സിലാക്കിയിരുന്നു. തനിക്ക് നേരിടേണ്ടി വന്ന മോശമായ അനുഭവങ്ങൾ കാരണം, ഏതൊരു പുരുഷനെയും കണ്ണുമടച്ച് വിശ്വസിക്കാൻ അഞ്ജു തയ്യാറായിരുന്നില്ല.

ദേവേശിന്‍റെ മുന്നിൽ സത്യം തുറന്നു പറയാൻ അഞ്ജുവിന് മടിച്ചു നിൽക്കേണ്ടി വന്നതും ഒരുപക്ഷേ, ഇതൊക്കെ കൊണ്ടായിരുന്നു.

താൻ മുമ്പും പലവട്ടം ദീപകിനൊപ്പം സിംലയിൽ വന്നിട്ടുണ്ട്. എന്ന് അഞ്ജു പറഞ്ഞാൽ ദേവേശേ അത് ഏതു രീതിയിൽ നോക്കിക്കാണും... അഞ്ജുവിന് ധൈര്യം തോന്നിയില്ല.

ഈ വലിയ ഹോട്ടലിൽ താൻ എത്രയോ വട്ടം ദീപകിനൊപ്പം തങ്ങിയിട്ടുണ്ടെന്ന് എങ്ങനെ പറയും? ദേവേശിന്‍റെ പ്രതികരണം എങ്ങനെയാവും? വേണ്ട അഞ്ജു പിൻവാങ്ങി.

*നിന്‍റെ ഭൂതകാലം- അതെനിക്ക് ചികയേണ്ട ആവശ്യമില്ല. നിന്‍റെ കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള ചർച്ച ഞാൻ ആഗ്രഹിക്കുന്നില്ല." ദേവേശ് വിവാഹശേഷം തന്നോട് പറഞ്ഞിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...