മോഡേൺ വസ്ത്രധാരണം, വിലയേറിയ ആഭരണങ്ങൾ, ആകർഷണീയമായ സംസാരവും പെരുമാറ്റവും... ഒറ്റ നോട്ടത്തിലേ അറിയാം ഏതോ സമ്പന്ന ഗൃഹത്തിലെ പെൺകുട്ടിയാണെന്ന്. ആഡംബരകാറിൽ വന്നിറങ്ങിയ അവൾക്ക് ജ്വല്ലറിക്കാരുടെ വക ഉഗ്രൻ സ്വീകരണം.

അവൾ ആവശ്യപ്പെട്ടതനുസരിച്ച് സെയിൽസ്മാൻ പലതരം ഡിസൈനർ മാലകളും കമ്മലും മോതിരവുമൊക്കെ കാണിച്ചു കൊടുത്തു. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ചെറിയൊരു മോതിരവും ഒരു ജോഡി കമ്മലും വാങ്ങി അവൾ സ്‌ഥലം കാലിയാക്കി

അല്പ സമയത്തിനുശേഷം ഷെൽഫിലെ ആഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് രണ്ടു മാലയും കമ്മലുകളും നഷ്‌പ്പെട്ടുവെന്ന് സെയിൽസ്‌മാൻ കണ്ടുപിടിച്ചത്. 'ഇങ്ങനെയും ആളുകളുണ്ടോ ലോകത്ത്' എന്ന് മൂക്കത്ത് വിരൽ വെച്ച് നിന്നുപോയി അയാൾ.

മറ്റൊരു സംഭവം. കൊച്ചി നഗരം തന്നെ സ്‌ഥലം. ഒരു പ്രമുഖ ടെക്‌സ്‌റ്റൈൽ ഷോറൂമിൽ ഒരു പറ്റം ടീനേജേഴ്സ് ഷോപ്പിംഗിനെത്തി നഗരത്തിലെ ഒരു പ്രമുഖ വ്യക്തിയുടെ മകൾക്കൊപ്പമെത്തിയ അവരെ ആരും സംശയിച്ചതുമില്ല. പ്രമുഖന്‍റെ മകൾ രണ്ടു മൂന്നു വട്ടം ട്രയൽ റൂമിൽ ചെന്ന് ഡ്രസ്സ് തനിക്കിണങ്ങുന്നതാണോ അല്ലയോ എന്നു പരിശോധിക്കുന്നതിനിടയ്ക്ക് ഒരു കുട്ടുകാരി ആരുമറിയാതെ ഒന്നു രണ്ടു ഡ്രസ്സെടുത്ത് ബാഗിൽ തിരുകി. കടയുടമയെ കമ്പിളിപ്പിക്കാൻ സാധിച്ചല്ലോയെന്ന സന്തോഷമായിരുന്നു അവൾക്ക്. മോഷണം പിടിക്കപ്പെട്ടു.

പ്രതി ഹൈക്ലാസ് ഫാമിലിയിൽ നിന്നുള്ളവൾ. വെറുമൊരു ത്രില്ലിനുവേണ്ടി മോഷണം ശീലമാക്കിയവൾ. പിടിക്കപ്പെട്ടപ്പോൾ ചിരിച്ചു കൊണ്ട് ഒരു സോറിയും മോഷണ മുതലിന്‍റെ വിലയും നൽകി പ്രശ്നമൊതുക്കിത്തീർത്തു അവൾ.

കാരണമില്ലാതെ കൊച്ചു കൊച്ചു മോഷണങ്ങൾ നടത്തുന്ന ഒരു പ്രത്യേകതരം മനോരോഗികളുമുണ്ട് ഇക്കൂട്ടരിൽ. ഒരു പ്രമുഖ ബിസിനസ്സുകാരൻ കുടുംബസമേതം നഗരത്തിലെ ഒരു റെസ്‌റ്റോറന്‍റിലെത്തി. ഭക്ഷണത്തിന് ഓർഡർ നൽകുന്നതിനിടയ്ക്ക് ഭാര്യ ആരുമറിയാതെ ഒന്നു രണ്ടു സ്‌പൂണും ഫോർക്കും നാപ്കിനുമൊക്കെ മോഷ്‌ടിച്ച് പേഴ്സിലിട്ടു. ഭാര്യയുടെ ഈ ശീലത്തെക്കുറിച്ചറിയാവുന്ന ഭർത്താവ് വെയ്റ്ററോടു രഹസ്യമായി കാര്യം പറഞ്ഞ് മോഷണ വസ്‌തുക്കളുടെ വില കൂടി ബില്ലിൽ അഡ്‌ജസ്‌റ്റു ചെയ്‌തു. പിടിക്കപ്പെട്ടാൽ അപമാനിതരാവരുതല്ലോ. മുംബൈ പോലെ തിരക്കുള്ള നഗരങ്ങളിലാണ് ഇത്തരം സംഭവങ്ങൾ കൂടുതൽ അരങ്ങേറുന്നത്. സമ്പന്നഗൃഹങ്ങളിലെ സ്ത്രീകളിലാണ് ഇത്തരത്തിലുള്ള പ്രവണത കൂടുതൽ 'ഇഞ്ചക്കാടൻ മത്തായി ആന്‍റ് സൺസ്' എന്ന ചിത്രത്തിൽ ഉർവശി ഇങ്ങനെയൊരു മനോരോഗിയുടെ റോൾ മികവോടെ അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്.

ഉടമകളുടെ സിസ്സഹായത

"ഇന്നിപ്പോൾ ഇത്തരം മോഷണങ്ങൾ സാധാരണമായിത്തീർന്നിരിക്കുന്നു. അതുകൊണ്ട് രഹസ്യ ക്യാമറയിലൂടെ ഞങ്ങൾ കസ്‌റ്റമേഴ്‌സിനെ നിരീക്ഷിക്കാറുണ്ട്. പക്ഷേ, എത്ര ശ്രദ്ധിച്ചാലും സമർത്ഥകളായ ചില സ്ത്രീകൾ എന്തെങ്കിലുമൊക്കെ ഒളിപ്പിച്ചു കടത്തും." കൊച്ചിയിലെ ഒരു ജ്വല്ലറി ഉടമ അഭിപ്രായപ്പെടുന്നു.

ബ്യൂട്ടി സെന്‍റർ നടത്തുന്ന ഉമേഷ് വർമ്മയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. "ഇത്തരക്കാർക്ക് പണത്തിനോ, സുഖസൗകര്യങ്ങൾക്കോ ഒരു കുറവും കാണില്ല. മോഷണം നടത്തി കടക്കാരനെ വിഡ്ഢ‌ിയാക്കിയല്ലോ എന്ന സന്തോഷമാകും ഇവർക്ക്. മിക്കവാറും ഇത്തരം കസ്‌റ്റമേഴ്‌സിനെ കാണുമ്പോഴേ മനസ്സിലാവും. അപ്പോൾ ഞങ്ങൾ അധികം ആഭരണങ്ങൾ ഡി‌സ്പ്ലേ ചെയ്യില്ല. കൂടുതൽ കെയർഫുൾ ആയിരിക്കുകയും ചെയ്യും."

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...