ഭാവന ഹോസ്‌റ്റലിലെത്തിയപ്പോൾ നേഹ വിസിറ്റിംഗ് റൂമിൽ നിഖിലിനോട് ചേർന്നിരുന്ന് സംസാരിക്കുകയായിരുന്നു. യാതൊരു ഭാവമാറ്റവും പ്രകടിപ്പിക്കാതെ ഭാവന നിഖിലിനെ പരിചയപ്പെട്ടുവെങ്കിലും നേഹയ്ക്ക് വല്ലാത്ത കുറ്റബോധം തോന്നി.

വാസ്‌തവത്തിൽ നേഹയ്ക്ക് ഭാവന ച്ചേച്ചിയെ പേടിക്കേണ്ട ഒരു കാര്യവുമില്ല. എന്നിട്ടും അവളെന്തുകൊണ്ടോ ഭാവനയെ ഭയന്നു. ബഹുമാനംകൊണ്ടുള്ള ഭയം. ഭാവനയാകട്ടെ എപ്പോഴും ഒരു സുഹൃത്തിനെപ്പോലെയാണ് നേഹയോട് പെരുമാറിയിരുന്നത്.

"മോളേ, ഇവളുടെ കാര്യം നോക്കാൻ ഞാനില്ലാതായാൽ ഒരമ്മയുടെ സ്‌ഥാനത്ത് നിന്ന് നീ വേണം എല്ലാം ശ്രദ്ധിക്കാൻ.” കാൻസർ ബാധിച്ച അമ്മ മരണക്കിടക്കയിൽ വച്ച് ഭാവനയോട് പറഞ്ഞിരുന്നു.

ഭാവന ആ ഉത്തരവാദിത്തം വളരെ ആത്മാർത്ഥതയോടെ നിർവഹിച്ചു. നേഹയും ഭാവനയെ ഏറെ ബഹുമാനിച്ചിരുന്നു. കാരണം ചേച്ചിയുടെ സ്നേഹത്തിൽ നിന്നും ഒളിച്ചോടാൻ അവൾക്ക് സാധ്യമല്ലായിരുന്നു.

അന്നു രാത്രി നേഹയ്ക്കും ഭാവനയ്ക്കും തീരെ ഉറക്കം വന്നില്ല. രാത്രിയേറെ ചെന്നപ്പോൾ ഭാവന നിഖിലിനെക്കുറിച്ച് നേഹയോട് അന്വേഷിച്ചു. നേഹയുടെ അടുത്ത കൂട്ടുകാരി കവിതയും അപ്പോൾ മുറിയിലുണ്ടായിരുന്നു.

“നേഹേ, നിനക്ക് എത്ര നാളായിട്ട് നിഖിലിനെ അറിയാം?" ഭാവനച്ചേച്ചി അവളുടെ കൈത്തടം തന്‍റെ കൈപ്പിടിയിൽ ഒതുക്കി സ്നേഹത്തോടെ ചോദിച്ചു.

തന്‍റെ പേഴ്‌സണൽ കാര്യങ്ങളെക്കുറിച്ച് ആരെങ്കിലും ചോദിച്ചാൽ മറുപടി പറയാൻ ഇഷ്‌ടമില്ലാത്ത കൂട്ടത്തിലായിരുന്നു നേഹ. അതുകൊണ്ട് തന്നെ നേഹയ്ക്കക്ക് ഹോസ്‌റ്റലിൽ കൂട്ടുകാരികളും തീരെ കുറവായിരുന്നു. എന്നാൽ ശുദ്ധഗതിക്കാരിയും നിഷ്കളങ്കയുമായ ഭാവന ചേച്ചിയാവുമ്പോൾ, മറുപടി പറയാതിരിക്കാൻ വയ്യെന്ന അവസ്‌ഥയായി നേഹയ്ക്ക് ചെറിയ മൗനത്തിനുശേഷം നേഹ ആർദ്രയായി. "നാലഞ്ചു മാസത്തോളമായിട്ട് എനിക്ക് നിഖിലിനെ..." നേഹ ഒറ്റശ്വാസത്തിൽ പറഞ്ഞു.

“അപ്പോ നിങ്ങൾ പ്രണയത്തിലാണോ?” ഭാവന തിരക്കി.

മുറിയിൽ ശരിയ്ക്കും നിലാവ് ഉദിച്ചതുപോലെ നേഹയ്ക്ക് തോന്നി. മനസ്സിൽ ആകെ ഒരു കൺഫ്യൂഷൻ. ചേച്ചിയോട് എന്ത് പറയണം?

"ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് ചേച്ചി."‎

"നീ നിഖിലിനോടു ചേർന്നിരുന്നതോ? സത്യം പറഞ്ഞോ, നിങ്ങൾ പ്രണയത്തിലാണോ?" സ്നേഹവും ശാസനയും കലർന്ന ഒരു നോട്ടമായിരുന്നു ഭാവനയുടേത്.

“ചേച്ചീ... നിഖിൽ എന്തുകൊണ്ടും നേഹയ്ക്ക് ചേർന്ന പയ്യനാ. സുന്ദരൻ, സ്‌മാർട്ട്, ധനികൻ, നിഖിൽ നേഹയെത്തന്നെ വിവാഹം കഴിക്കുമെന്ന് എനിക്കുറപ്പുണ്ട്." നേഹയുടെ മുഖഭാവം മാറുന്നതു കണ്ട് കൂട്ടുകാരി കവിത ഇടയ്ക്കുകയറി പറഞ്ഞു.

കൂട്ടുകാരിയുടെ ഇടപെടൽ നേഹയ്ക്കും ഇഷ്ടമായി എന്നുതോന്നി. അവൾ ചിരിയ്ക്കാൻ ശ്രമിച്ചു. "അപ്പോൾ നേഹയെ വിവാഹം കഴിക്കാമെന്ന് അയാൾ ഇതുവരെ സമ്മതിച്ചിട്ടില്ലേ...? ഭാവന നെറ്റി ചുളിച്ചു.

"ഇപ്പോഴത്തെ പയ്യന്മാർക്ക് ഉടനെ വിവാഹം എന്ന് കേൾക്കുന്നതുതന്നെ അലർജിയാണ്. പരസ്‌പരം മനസ്സിലാക്കിയിട്ട് മതി വിവാഹമെന്ന അഭിപ്രായമാണവർക്ക്."

“എന്തൊക്കെയായാലും കഴിയുന്നതും വേഗം വിവാഹം കഴിച്ച് സ്വസ്‌ഥമായ കുടുംബജീവിതം നയിക്കുന്നതാണ് നമ്മളെ പോലെയുള്ള പെണ്ണുങ്ങൾക്ക് നല്ലത്. എന്താ ഞാൻ പറഞ്ഞതിൽ തെറ്റുണ്ടോ നേഹേ?” ഭാവനയ്ക്ക് അപ്പോൾ മുതിർന്ന ഒരമ്മയുടെ ഭാവമായിരുന്നു.

“എനിക്ക് മനസ്സിലാവുന്നുണ്ട് ചേച്ചീ. പക്ഷേ പെട്ടെന്ന് ചെന്ന് വിവാഹം കഴിക്കാമോ എന്നൊക്കെ ഞാൻ നിഖിലിനോട് എങ്ങനെ ചോദിക്കാനാ?" നേഹയുടെ സ്വരത്തിൽ നീരസം കലർന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...