10 വർഷം മുൻപ് എരമല്ലൂർ എന്ന ചെറിയ പ്രദേശത്തു ഒരു ചെറിയ തയ്യൽക്കട നടത്തുകയായിരുന്നു സുമിത. മാസാ മാസം വീട്ടു വാടക കൊടുക്കാൻ പോലും പ്രയാസപ്പെട്ട കാലം. ആ പ്രതിസന്ധി മറികടക്കാൻ സുമിതയെ സഹായിച്ചത് ഡയറക്റ്റ് സെല്ലിംഗ് ഇൻഡസ്ട്രി ആണ്. 2017ൽ ഡയറക്റ്റ് സെല്ലിംഗ് രംഗത്തേക്ക് കടന്നുവന്ന് രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്ത് ഇപ്പോൾ 20 കോടിയുടെ ബിസിനസ്‌ നെറ്റ്‍വർക്ക് സൃഷ്ടിച്ചു കഴിഞ്ഞു ഈ വനിത. സാധാരണ ഒരു ഡിസ്ട്രിബൂറ്റർ ആയി ബിസിനസ്‌ ആരംഭിച്ച സുമിത ഇപ്പോൾ കമ്പനിയുടെ കോണ്ടിനെന്‍റൽ ടീം കോർഡിനേറ്റർ എന്ന സ്ഥാനത്ത് എത്തി. പ്രതിസന്ധികൾ ഒരുപാട് മുന്നിൽ വന്നു നിന്നിട്ടും പിന്മാറാതെ പിടിച്ചു നിന്ന സുമിതയുടെ ഈ രംഗത്തെ വിജയഗാഥ അവരിൽ നിന്നു തന്നെ കേട്ടറിയാം. ഒപ്പം ജീവിതത്തിൽ മുന്നേറാൻ അവരെ സഹായിച്ച ജീവിതവീക്ഷണങ്ങളും..

ഒരുപാടു ബിസിനസ്‌ രംഗങ്ങൾ ഉണ്ടെങ്കിലും ഡയറക്റ്റ് സെല്ലിംഗ് ഇൻഡസ്ട്രി തെരെഞ്ഞടുത്തത് എന്തുകൊണ്ട്?

ഈ മേഖലയെ കുറിച്ച് ഞാൻ ആദ്യമായി പറഞ്ഞു കേട്ടത് എന്‍റെ സുഹൃത്തായ ശരൺ കുമാറിൽ നിന്നാണ്. വലിയ ഇൻവെസ്റ്റ്മെന്‍റ് വേണ്ടാത്ത ഒരു മികച്ച വ്യവസായ രംഗം എന്ന് മനസിലാക്കിയപ്പോൾ ശ്രമിച്ചു നോക്കാമെന്നു ആദ്യം കരുതി. അങ്ങനെ മൈലൈഫ്‌ സ്റ്റൈൽ എന്ന ഡയറക്റ്റ് സെല്ലിംഗ് കമ്പനി തുടങ്ങി, കേന്ദ്ര സർക്കാരിന്‍റെ ആയുഷ് പ്രീമിയം സർട്ടിഫിക്കേഷൻ ഉള്ള ആയുർവേദ ഉൽപ്പനങ്ങൾ കുറച്ച് വാങ്ങിച്ച് ബിസിനസ് ആരംഭിച്ചു. അവ വിറ്റപ്പോൾ നല്ല ഫീഡ് ബാക്ക് മാർക്കറ്റിൽ നിന്ന് ലഭിച്ചു. അതോടെ ഞാൻ ഈ രംഗത്ത് കൂടുതൽ ഫോക്കസ് ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ അത്യാവശ്യം വരുമാനം വന്നു തുടങ്ങിയപ്പോൾ തയ്യൽക്കട വിട്ട് പൂർണമായും ബിസിനസ്‌ലേക്ക് തിരിയുകയായിരുന്നു.

വൻതുക മുടക്കി ബിസിനസ്‌ തുടങ്ങാൺ നിവർത്തി ഇല്ലാത്തവർക്ക്, അതിന്‍റെ പേരിൽ ബിസിനസ് സ്വപ്നങ്ങൾ മാറ്റിവെയ്ക്കുന്നവർക്ക് ഡയറക്റ്റ് സെല്ലിംഗ് പരിഹാരമാണ്. എന്നാൽ അതിലേക്ക് ഇറങ്ങും മുൻപ് ഈ രംഗത്തെയും കമ്പനികളെയും ബിസിനസ്‌ രീതികളെയും മനസിലാക്കി വരണം. ഗവണ്മെന്‍റ് അംഗീകരിച്ച ഉൽപ്പന്നങ്ങൾ മാത്രം തെരെഞ്ഞെടുത്താൽ നന്നായിരിക്കും. പ്രോഡക്റ്റും ഓപ്പർച്യൂണിറ്റിയും വിൽക്കാൻ ഉള്ള അവസരം കമ്പനി നൽകുന്നു. അതിലൂടെ ആർക്കും വരുമാനം ഉണ്ടാക്കാൻ. കഴിയും

ഏതൊരു സാധാരണക്കാരനും ചെയ്യാവുന്ന ബിസിനസ് എന്ന നിലയിൽ ആദ്യം ഫോക്കസ് ചെയ്തത് സാധാരണക്കാരായ വീട്ടമ്മമാരെയാണ്. സമയപരിധിയോ ബോസോ ഒന്നും ബിസിനസ്സിൽ ബാധകമല്ല. അതിനാൽ സ്വന്തം ബോസ്സ് താൻ തന്നെ ആണെന്ന ചിന്ത ഉണ്ടെങ്കിലേ വിജയിക്കാൻ കഴിയു.

ഒരു ബിസിനസ്‌ ചെയ്യണം എന്നാഗ്രഹിക്കാൻ എന്താണ് കാരണം

ചേർത്തലയിൽ ചമ്മനാട് എന്ന സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന ഒരു നാട്ടിൻപുറത്താണ് ഞാൻ വളർന്നത്. സർക്കാർ ജോലിക്കാരനായ പിതാവ് സുബൈർ, തയ്യൽക്കാരി ആയിരുന്നു അമ്മ സുബൈദ, സഹോദരൻ സുധീർ, പിന്നെ ഞാനും ഉൾപ്പെട്ട കുടുംബത്തിന്‍റെ സാമ്പത്തിക പശ്ചാത്തലം വളരെ ശോചനീയം ആയിരുന്നു. വളരെ സങ്കടകരമായ ഒരു ബാല്യകാലം ആയിരുന്നു... പണത്തെ പറ്റിയുള്ള ചിന്ത അപ്പോൾ മുതലുണ്ട്. പണമുണ്ടക്കണം എന്ന് ഏറെ ആഗ്രഹിച്ചു. ജീവിച്ചു പോകാൻ 16വയസ്സിലെ തന്നെ ചെറിയ ജോലികളൊക്കെ ചെയ്യാൻ തുടങ്ങി. ഡിഗ്രിയും കമ്പ്യൂട്ടർ കോഴ്സും ഒക്കെ പഠിച്ചു. ഇതിനിടയിൽ വിവാഹവും കഴിഞ്ഞു. മലപ്പുറം സ്വദേശി സക്കീർ ആണ് ഭർത്താവ്. വിവാഹശേഷം താമസം വാടക വീട്ടിലേക്ക് മാറിയ സാഹചര്യത്തിൽ അദ്ദേഹം വിദേശത്ത് ജോലിക്ക് പോയി. ഞാൻ ഒരു ചെറിയ ബോട്ടിക്ക് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു വരുമാനം ഉടനെ വേണം എന്ന ചിന്തയിൽ മുതൽ മുടക്ക് കുറഞ്ഞ ഒരു ബിസിനസ്‌ ചെയ്യാൻ ആഗ്രഹിച്ചു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...