ചിക്കൻ ടിക്ക
ചേരുവകൾ
ബോൺലെസ്സ് ചിക്കൻ 300 ഗ്രാം
മല്ലി 25 ഗ്രാം
പച്ചമുളക് അരിഞ്ഞത് രണ്ടെണ്ണം
ഇഞ്ചി 25 ഗ്രാം
വെളുത്തുള്ളി 25 ഗ്രാം
ഏലയ്ക്കാപ്പൊടി കാൽ ടീസ്പൂൺ
ക്രീം 75 ഗ്രാം
ചീസ് 25 ഗ്രാം
വൈറ്റ് പെപ്പർ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബോൺ ലെസ്സ് ചിക്കൻ കഷണങ്ങളിൽ മസാലക്കൂട്ട് പുരട്ടി അല്പസമയം വയ്ക്കണം. ഇതൊരു കമ്പിയിൽ കോർത്തെടുത്ത് ചെറുതീയിൽ ചുട്ടെടുത്ത് ചൂടോടെ സർവ്വ് ചെയ്യാം.
ഫിഷ് ടിക്ക
ചേരുവകൾ
ദശയുള്ള മീൻ 250 ഗ്രാം
മല്ലി 25 ഗ്രാം
ഇഞ്ചി 25 ഗ്രാം
പച്ചമുളക് ഒന്ന്.
വെളുത്തുള്ളി 25 ഗ്രാം
ക്രീം 50 ഗ്രാം
ചീസ് 25 ഗ്രാം
ജാതിക്കപ്പൊടി ഒരു നുള്ള്
ജാതിക്കയുടെ തോട്, വൈറ്റ് പെപ്പർ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വെളുത്തുള്ളി- ഇഞ്ചി പേസ്റ്റ്, ക്രീം, ചീസ്, മല്ലി, പച്ചമുളക്, വൈറ്റ് പെപ്പർ, ജാതിക്ക, ജാതിക്കാ പേസ്റ്റ് എന്നിവ മീൻ കഷണങ്ങളിൽ പുരട്ടി കുറച്ചുസമയം വയ്ക്കുക. പിന്നീട് ഒരു കമ്പിയിൽ കോർത്ത് ചുട്ടെടുക്കാം.
മഷ്റൂം ടിക്ക
ചേരുവകൾ
അയമോദകം കാൽ ടീസ്പൂൺ
ജീരകം പൊടിച്ചത് കാൽ ടീസ്പൂൺ
ഗരംമസാല കാൽ ടീസ്പൂൺ
മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ
വറ്റൽ മുളക് കാൽ ടീസ്പുൺ
കടലപ്പൊടി 50 ഗ്രാം
ഇഞ്ചി 50 ഗ്രാം
വെളുത്തുള്ളി അരച്ചത് 50 ഗ്രാം
ക്രീം 50 ഗ്രാം
മഷ്റും 200 ഗ്രാം
തയ്യാറാക്കുന്ന വിധം
മഷ്റൂമിൽ മസാലക്കൂട്ട് പുരട്ടി കുറച്ചു സമയം വയ്ക്കുക. ഇനി തന്തൂരിയിൽ തീ കുറച്ചുവച്ച് ചുട്ടെടുക്കാം. തയ്യാറായ മഷ്റൂം ടിക്ക ചുടോടെ സർവ്വ് ചെയ്യാം.
സീഖ് ചാന്ദ്നി
ചേരുവകൾ
ബോൺലെസ്സ് മട്ടൻ 250 ഗ്രാം
വെജിറ്റബിൾ ഓയിൽ 50 ഗ്രാം
ഇഞ്ചി, വെളുത്തുള്ളി 50 ഗ്രാം
കനം കുറച്ചരിഞ്ഞ കശുവണ്ടി 25 ഗ്രാം
ജീരകം പൊടിച്ചത് കാൽ ടീസ്പൂൺ
ഗരം മസാല കാൽ ടീസ്പൂൺ
വൈറ്റ് പെപ്പർ കാൽ ടീസ്പൂൺ
മഞ്ഞനിറത്തിലുള്ള മുളകുപൊടി കാൽ ടീസ്പൂൺ
മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
മട്ടൻ കൊത്തിയരിഞ്ഞതിൽ മസാല ചേർത്ത് അല്പസമയം ഫ്രിഡ്ജിൽ വയ്ക്കണം. ഇതൊരു കമ്പിയിൽ കോർത്തെടുത്ത് ചെറുതീയിൽ ചുട്ടെടുക്കുക. സീഖ് ചാന്ദ്നി ചൂടോടെ സർവ്വ് ചെയ്യാം.
കക്കോരി കബാബ്
ചേരുവകൾ
ബോൺലെസ്സ് മട്ടൻ 250 ഗ്രാം
പപ്പായ 50 ഗ്രാം
ഗരം മസാല കാൽ ടീസ്പൂൺ
ജീരകം കാൽ ടീസ്‌പൂൺ
മല്ലി കാൽ ടീസ്‌പൂൺ
ജാതിക്കപ്പൊടി കാൽ ടീസ്‌പൂൺ
ജാതിക്കയുടെ തോട് കാൽ ടീസ്‌പൂൺ
കറുവപ്പട്ട കാൽ ടീസ്‌പൂൺ
വയണയില ഒന്ന്
കുരുമുളക് കാൽ ടീസ്‌പൂൺ
ഗ്രാമ്പു കാൽ ടീസ്‌പൂൺ
ഏലയ്ക്ക വലുത് രണ്ടെണ്ണം
ഏലയ്ക്ക ചെറുത് രണ്ടെണ്ണം
തയ്യാറാക്കുന്ന വിധം
മട്ടൻ കൊത്തിയരിഞ്ഞ് ആവശ്യത്തിന് മസാലക്കൂട്ടും പുരട്ടി അല്പസമയം വയ്ക്കണം. 50 ഗ്രാം പപ്പായ മിക്സറിൽ അരച്ചെടുത്ത് മട്ടൻ കീമയിൽ പുരട്ടി അല്പനേരം ഫ്രിഡ്‌ജിൽ വയ്ക്കുക. ഇത് കമ്പിയിൽ കോർത്ത് ചെറുതീയിൽ വച്ച് ചുട്ടെടുക്കാം.
കബാബ് സിസ്‌ലർ
ചേരുവകൾ
ബോൺലെസ്സ് ചിക്കൻ ടിക്ക 250 ഗ്രാം
ബ്രോക്കോലി 20 ഗ്രാം
കാപ്‌സിക്കം (ചുവപ്പ്, മഞ്ഞ) 25 ഗ്രാം
മഷ്റും, ബീൻസ് 25 ഗ്രാം
ബേബികോൺ 25 ഗ്രാം
മുളപ്പിച്ച ധാന്യങ്ങൾ 25 ഗ്രാം
മുട്ട രണ്ടെണ്ണം
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ബോൺലെസ്സ് ചിക്കൻ ടിക്ക ഒരു കമ്പിയിൽ കോർത്തെടുത്ത് സ്‌റ്റോക്ക് സോസിൽ പാകം ചെയ്യുക. പിന്നീട് ചൂടാക്കിയ ഇരുമ്പു പ്ലെറ്റിൽ വേവിച്ച പച്ചക്കറികൾ പകർത്തുക. മുളപ്പിച്ച ധാന്യങ്ങളും ചേർക്കാം. മുട്ട കൊണ്ട് നേരത്തെ തയ്യാറാക്കിയ ഓംലറ്റ് റൂമാലി റൊട്ടിയുടെ അകത്തുവച്ച് റോളാക്കുക. ഇത് പ്ലേറ്റിൽ വയ്ക്കുക. അതോടൊപ്പം ചിക്കൻ ടിക്കയും പാസ്‌തയും വിളമ്പി സർവ്വ് ചെയ്യാം.