ചെക്കനെക്കൊണ്ട് ഞാൻ തോറ്റു. പോത്തുപോലെ വളർന്നു. എന്നിട്ടെന്താ കാര്യം!" ബെഡ്‌റൂമിൽ താഴെ വീണുകിടക്കുന്ന തലയിണയും കിടക്ക വിരികളും എടുത്തുവച്ചുകൊണ്ട് നിർമ്മല പിറുപിറുത്തു.

ഇത് പുതുമയുള്ള കാര്യമൊന്നുമല്ല. വീട്ടിൽ പതിവായി നടക്കാറുള്ള സംഭവങ്ങളൊക്കെത്തന്നെ നിർമ്മലയുടെ പതിനാലു വയസ്സുകാരൻ മകൻ വിനീതിന് അനുസരണ തീരെയില്ല.

നാലുമണിയാകാറായി. വിനീതും ചിത്രയും ഇപ്പോൾ സ്‌കൂളിൽനിന്നു മടങ്ങിയെത്തും. എത്ര ഒതുക്കിവച്ചിട്ടെന്താ. വന്നു കേറുമ്പോൾ തുടങ്ങും അലങ്കോലമാക്കൽ. വിനീത് വന്നപാടെ ബാഗ് കിടക്കയിലേക്ക് വലിച്ചെറിഞ്ഞു. യൂണിഫോമും കോട്ടും ഊരിയയിടത്തുതന്നെ ഇട്ടു. പിന്നെ കിട്ടിയ ഉടുപ്പിട്ട് ഡ്രോയിംഗ് റൂമിലുള്ള സോഫയിൽ വന്നു കിടപ്പായി. റിമോട്ടെടുത്ത് ടി.വി. ചാനലുകൾ മാറ്റി മാറ്റി വയ്ക്കലാണവന്‍റെ പ്രധാന ഹോബി.

ചിത്രമോൾ ഡ്രസ്സ് മാറി ഡ്രോയിംഗ് റൂമിലെത്തുമ്പോൾ വിനീത് ചാനലുകൾ മാറ്റിക്കൊണ്ടിരിക്കുന്നു. “ചേട്ടാ, എത നേരമായി, ഏതെങ്കിലും ചാനൽ വയ്ക്ക്. അല്ലെങ്കിലാ റിമോട്ട് തരൂ." വിനീതിന് അതുകേട്ടപ്പോൾ ദേഷ്യമായി. അവൻ അവളെ തല്ലാനാഞ്ഞു.

“പൊയ്ക്കോ. ഇല്ലെങ്കിൽ നീ തല്ലു മേടിക്കും.”

നിർമ്മല അടുക്കളയിലായിരുന്നു. മകനോട് തർ ക്കിച്ചിട്ട് കാര്യമില്ലെന്നറിയാം. എങ്കിലും അവർ ഡൈനിംഗ് ഹാളിലെത്തി.

"വിനു, ഇങ്ങനെ ടി.വി. കണ്ടിരുന്നാൽ മതിയോ? ഭക്ഷണം കഴിക്കണ്ടേ.” വിനീത് കേട്ട മട്ടില്ല.

“എന്താ, നിനക്ക് ചെവി കേൾക്കില്ലേ? സ്കൂ‌ളിൽ നിന്നു വന്നാൽ ടി.വി.യുടെ മുന്നിൽ ചടഞ്ഞിരിക്കാതെ ഭക്ഷണം കഴിക്കാൻ വരണമെന്ന് നിന്നോട് നൂറുവട്ടം പറഞ്ഞിട്ടുള്ളതല്ലേ?"

“ഹോ... എപ്പോ നോക്കിയാലും ഭക്ഷണം കഴിക്ക്... ഭക്ഷണം കഴിക്ക്.. എനിക്ക് വിശക്കുമ്പോൾ ഭക്ഷണം കഴിച്ചോളാം." അവന്‍റെ മുഖം ചുവന്നു.

"ഈ ചെക്കനിതെന്തു പറ്റി? എന്തു ചോദിച്ചാലും തർക്കുത്തരം."

"വിനു... മതി. വാശിപിടിച്ചിരിക്കാതെ വന്ന് ഭക്ഷണം കഴിക്ക്" നിർമ്മ നിർബന്ധിച്ചു. നിർമലയുടെ മുഖഭാവം മാറുന്നതുകണ്ട് മനസ്സില്ലാമനസ്സോടെ വിനു എഴുന്നേറ്റു.

ഡെനിംഗ് ടേബിളിൽ അടച്ചുവച്ച പാത്രത്തിന്‍റെ അടപ്പെടുത്തതും അവൻ ദേഷ്യപ്പെടാൻ തുടങ്ങി. “അയ്യേ! ദോശയും ചട്‌നിയും... എനിക്കു വേണ്ട. മമ്മിക്ക് ടേസ്‌റ്റിയായിട്ടുള്ള എന്തെങ്കിലും ഉണ്ടാക്കിക്കൂടെ?"

“ആഴ്ച‌യിൽ നാലുദിവസവും നിനക്കിഷ്ടപ്പെട്ട ഭക്ഷണമല്ലേ ഉണ്ടാക്കിത്തരുന്നത്. ദിവസവും പിസ ബർഗറും കോൺഫ്ളേക്സും! ചപ്പാത്തിയും ദോശയുമൊക്കെ കഴിച്ചു പഠിക്കണ്ടേ? ശരീരത്തിൽ വല്ലതും പിടിക്കാൻ ഇതും കഴിക്കണം.”

“മതി ക്ലാസ്സെടുത്തത്. ജാമോ സോസോ ഉണ്ടോ?"

നിർമ്മല ഫ്രിഡ്‌ജിൽ നിന്നും ജാമിന്‍റെ ബോട്ടിലെടുത്തു കൊടുത്തു. രണ്ടു മൂന്നു സ്‌പൂൺ ജാമിൽ മുക്കി വിനീത് ദോശ കഴിച്ചെന്ന് വരുത്തി. അവനോട് ഇനി ദേഷ്യപ്പെടില്ലെന്ന് നിർമ്മല മനസ്സിലുറപ്പിച്ചു. എന്നുമിങ്ങനെ ചീത്ത പറഞ്ഞിട്ട് ഒരു കാര്യവുമില്ല. പക്ഷേ, ജോലിയൊക്കെ ഒതുക്കി നിർമ്മല വിനീതിന്‍റെ മുറിയിലെത്തിയപ്പോൾ കണ്ട കാഴ്‌ച!

കിടക്കയിൽ പുസ്‌തകങ്ങളും കടലാസും... യൂണിഫോം, ഷൂ, ബോക്‌സ്‌ എല്ലാം വലിച്ചുവാരിയിട്ടിരിക്കുന്നു.

"വിനു, ആദ്യമിതൊക്കെയെടുത്ത് അതാതിടത്ത് കൊണ്ടുവയ്ക്ക്.” നിർമ്മല ദേഷ്യം പുറത്തുകാണിക്കാതെ പറഞ്ഞു.

"ഞാൻ പഠിക്കുവല്ലേ മമ്മീ. പിന്നെയാവാം.” അവൻ വായിക്കുകയാണല്ലോ എന്ന ഒറ്റക്കാര്യംകൊണ്ട് നിർമ്മല പതുക്കെ മുറി വൃത്തിയാക്കാൻ തുടങ്ങി. അമ്മായിയമ്മ അവൾക്കരികിലെത്തി. “നീയെന്തിനാ വിഷമിക്കുന്നത്. ഇപ്പോഴത്തെ കുട്ടികളല്ലേ? കണ്ടോ, വളർന്നു വലുതാവുമ്പോൾ അവൻ നിനക്കൊരു താങ്ങാവും.”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...