ശംഖൊലി

വിവാഹം കഴിഞ്ഞ് മൂന്നാലുമാസമായപ്പോഴെയ്ക്കും അനിയത്തിയുടെ പെരുമാറ്റത്തിൽ തന്നോട് ഒരു അകല്‍ച്ച തോന്നിത്തുടങ്ങിയത് അമല തിരിച്ചറിഞ്ഞു. അവളുടെ ഭർത്താവിന്‍റെ സംസാരവും ഇടയക്കുള്ള തൊട്ടുരുമ്മലുമെല്ലാം ഭാര്യയുടെ ചേച്ചിയെന്ന രീതിയിൽ നിന്നും മാറിയായിരുന്നു. ഒരു ദിവസം തയ്യൽക്കടയിൽ നിന്നും വന്ന് വസ്ത്രം മാറുന്നതിനിടയിൽ തന്‍റെ മുറിയിലേയ്ക്ക് എത്തിയടുത്തു നിന്ന ഭർത്താവിനെ കണ്ടു കൊണ്ടാണ് അനിയത്തി അലറിയടുത്തത്. തന്‍റെ സമ്മതത്തോടെയാണ് അവളുടെ ഭർത്താവ് മുറിയിൽ കയറിതെന്ന ഭാവത്തിലായിരുന്നു അവളുടെ വാക്കുകൾ

“നിങ്ങൾക്ക് ഈ വീട്ടിൽ നിന്നും ഒന്നു പോയിത്തരാമോ. മതി  ഇനി ഇവിടെ നിങ്ങളുടെ വാസം.”

അനിയത്തിയുടെ ഉറഞ്ഞു തുള്ളൽ കണ്ട് അമല ഞെട്ടി. അച്ഛനും അമ്മയും മരിച്ചപ്പോൾ മുതൽ ഈ മുപ്പത്തഞ്ചു വയസ്സു വരെ കഷ്ടപ്പെട്ട് ജീവിച്ചത് അവൾക്കു വേണ്ടിയാണ്. അവളുടെ പഠിത്തവും വിവാഹവുമെല്ലാം നടത്തിയത് ഒരു പെണ്ണിന്‍റേതായ എല്ലാ മോഹങ്ങളും അടക്കി വച്ചിട്ടാണ്, എന്നിട്ടിപ്പോൾ..

ശരിയ്ക്കും അമല കരയുകയായിരുന്നു.

സന്ധ്യയ്ക്ക് ചേച്ചി പടിയിറങ്ങിപ്പോകുമ്പോൾ അനിയത്തിയും ഭർത്താവും കാഴ്ചക്കാരായി നിന്നതേയുള്ളു.

പിറ്റേ ദിവസം രാവിലെ ചേച്ചിയും കൂടെ ഒരു പുരുഷനും കൂടി വീട്ടിലേയ്ക്കു കടന്നു വരുന്നത് കണ്ടപ്പോൾ അനിയത്തിയും ഭർത്താവും ഒന്നമ്പരന്നു.

“നാളെ ഞങ്ങളുടെ വിവാഹമാണ്. പത്തു വർഷമായി ഇദ്ദേഹമെന്നെ സ്നേഹിക്കുന്നു. നിന്നെക്കുറിച്ചല്ലാതെ എന്‍റെ ജീവിതക്കുറിച്ച് ഞാൻ ഓർത്തിട്ടില്ല. എന്‍റെ വിരൽതുമ്പിൽ പോലും ഒന്നു തൊടാൻ ഇദ്ദേഹം ഒന്നു ശ്രമിച്ചിട്ടില്ല. സ്നേഹിക്കുന്നുവെന്നല്ലാതെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. എന്നെ കാണാൻ അകലെ മാത്രമേ നിന്നിട്ടൊള്ളു. ഒരു പുരുഷന്‍റെ ചൂട് ആഗ്രഹിച്ചിരുന്നെങ്കിൽ എനിക്ക് അതിനു കഴിയുമായിരുന്നു. അതിന് നിന്‍റെ ഭർത്താവിനെ തേടേണ്ട ആവശ്യമില്ലാ..”

ഇത്രയും ദേഷ്യത്തോടെ തന്‍റെ ചേച്ചി സംസാരിച്ച് ഇതുവരെ കേട്ടിട്ടില്ല. അവളുടെ ഭർത്താവും ചൂളി നില്ക്കുകയാണ്.

മുറ്റം കടന്നു പോകുമ്പോൾ കൂടെയുള്ള പുരുഷന്‍റെ കൈയ്യിൽ അമല മുറുകെ പിടിച്ചു.

നായ്ക്കുട്ടിക്കും ജാതകം

വികാസ് വീട്ടിലേക്ക് ഒരു നായ്‌ക്കുട്ടിയെ വാങ്ങിക്കൊണ്ടുവന്നു. സാധാരണ ആളുകൾ നായ്‌ക്ക് പേരിട്ട് വിളിക്കാറുണ്ട് എങ്കിലും, അതിനെ ജാഒന്നും നടത്താറില്ല. പക്ഷേ വികാസ് തന്‍റെ കുടുംബ പൂജാരിയെ വിളിച്ച് “ഹാപ്പി” എന്നു പേര് ചൊല്ലിക്കൊടുത്തു. ഗംഭീരമായി നാമകരണവും നടത്തി. ആ നായ്‌ക്കുട്ടിയുടെ വരവോടെ വീട്ടിൽ സമ്പത്തും സമൃദ്ധിയും വർദ്ധിക്കുമെന്ന് അയാൾ പ്രതീക്ഷിച്ചു. ഇതിനായി പ്രത്യേക പൂജകൾ ചെയ്‌തു!

പത്രങ്ങളിലും വെബ്‌സൈറ്റുകളിലും ഇത്തരം അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന പരസ്യങ്ങൾ അപൂർവമല്ല. വളർത്തുമൃഗങ്ങളോട് സ്‌നേഹം നല്ലതാണ്. പക്ഷേ ആ സ്‌നേഹം അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കാൻ ആകുമ്പോഴാണ് അപകടമാകുന്നത്. വളർത്തുമൃഗങ്ങൾക്കും ജാതകം എഴുതിക്കുകയും നാമകരണം നടത്തുകയും ചെയ്യുന്നത് ചിലയിടങ്ങളിൽ ഒരു പ്രത്യേക കൾച്ചർ ആയി മാറ്റിയിരിക്കുകയാണ്. മനുഷ്യർ ഇക്കാലത്തും ജാതകത്തിലും ഗ്രഹദശകളിലും കുടുങ്ങിക്കിടക്കുകയാണ്. അതോടൊപ്പം മൃഗങ്ങളെ കൂടി ഉൾപ്പെടുത്താൻ തുടങ്ങി എന്നു പറയുമ്പോൾ കാലം മുന്നോട്ടാണോ പോകുന്നത് എന്ന് സംശയം തോന്നിയേക്കാം. ഇത്തരം അന്ധവിശ്വാസങ്ങളിൽ വിദ്യാഭ്യാസമുള്ളവർ, ഇല്ലാത്തവർ, സമ്പന്നർ, ദരിദ്രർ എന്ന ഭേദമൊന്നുമില്ല.

ഫ്രീലാൻസ് റൈറ്റർ ആയ വിഭൂതി തന്‍റെ വളർത്തുമൃഗത്തിന് ജാതകം എഴുതിച്ച് നാമകരണം പൂജയും നടത്തി. എന്നിട്ടും പോരാതെ വീട്ടിൽ തന്‍റെ സുഹൃത്തുക്കളേയും ബന്ധുക്കളെയും വിളിച്ച് പാർട്ടിയും നടത്തി. ഒരു എഴുത്തുകാരിയിൽ നിന്ന് തന്നെ ഇതുപോലൊരു നടപടി കാണുമ്പോൾ പൊതുസമൂഹം ഇതിനെ എങ്ങനെ ഉൾക്കൊള്ളുമെന്നോർക്കുക. ഇത്രയും പ്രബുദ്ധരായ വിഭാഗം ഈ വിധം ചെയ്യുമ്പോൾ ജ്യോതിഷക്കാർ ഇതു മുതലാക്കി ബിസിനസ് വർദ്ധിപ്പിക്കും. നമുക്കറിയാത്ത ഭാവിയെപ്രതി വിവരങ്ങൾ തേടുന്നതാണ് ജാതകം. ഇത് ഇന്ന് മിക്കവാറും അച്‌ഛനമ്മമാർ തങ്ങളുടെ കുട്ടികൾക്കായി എഴുതിക്കാറുണ്ട്. ഇതിൽ ദോഷങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ പൂജാകളും ദാനദക്ഷിണകളും നടത്താൻ പ്രേരിപ്പിക്കും. ഇങ്ങനെ കുറെ പണം ചെലവാക്കുന്നതിന്‍റെ കൂടെ ഇപ്പോൾ കടന്നുവന്നു മറ്റൊരു അനാവശ്യ ചെലവാണ് വളർത്തുമൃഗങ്ങൾക്കും ജാതകം കുറിക്കുന്ന രീതി. എന്നാൽ ഇത്തരം ചെലവുകളെ അനാവശ്യമായി അന്ധവിശ്വാസികൾക്ക് കാണാൻ കഴിയില്ല എന്ന യാഥാർത്ഥ്യത്തിലാണ് ജ്യോതിഷ വ്യവസായികൾ.

വളർത്തു മൃഗങ്ങൾക്ക് പേരിടുമ്പോഴും അവയ്‌ക്ക് ജാതകം കുറിച്ച് ദോഷപരിഹാരം ചെയ്യുമ്പോഴും വീട്ടിൽ സന്തോഷവും സമ്പത്തും വർദ്ധിക്കുമെന്നാണ് ഇവരുടെ വിശ്വാസം. ജനിച്ച ദിവസവും നാളും നോക്കിയാണ് മൃഗത്തിനും പേരിടൽ കർമ്മം നിർവ്വഹിക്കാറുള്ളതെന്ന് അസ്‌ട്രോളജർ ദീപക് ഗംഗലേ പറയുന്നു. ഇങ്ങനെ ചെയ്യുന്നത് മൊത്തത്തിൽ ശുഭകരമാണ് എന്നാണ് അവർ കരുതുന്നത്. ഒരു മനുഷ്യന് ജാതകം നോക്കി പേരിടാമെങ്കിൽ മൃഗത്തിനും ഇങ്ങനെ പേരിടുന്നതിൽ ഒരു തെറ്റുമില്ലെന്നാണ് ദീപക് പറയുന്നത്.

സരികയുടെ വീട്ടിൽ പിറന്ന നായ്ക്കുട്ടിക്ക് ഓസ്‌കർ എന്നാണ് പേരിട്ടത്. ഈ പേര് കുടുംബത്തിൽ ധനം വർദ്ധിപ്പിക്കും എന്നായിരുന്നു അവരുടെ ചിന്ത. പക്ഷേ 2 മാസത്തിനകം ഓസ്‌കറിന് ഒരു അപകടം പറ്റി പിന്നീട് അതൊന്നു ശരിയാക്കിയെടുക്കാൻ ഒരുപാട് പണം ചെലവഴിക്കേണ്ടിവന്നു. വീടിന്‍റെ ബാൽക്കണിയിൽ നിന്ന് താഴെ വീണ് പരിക്കേറ്റിട്ട് 6 മാസമെടുത്തു. എന്തായാലും ഇതിന്‍റെ പേരിൽ സരിക ശരിക്കും കഷ്‌ടപ്പെട്ടു. ധനനഷ്‌ടവും സമയനഷ്‌ടവും യഥേഷ്‌ടം സംഭവിച്ചു. ഇതിൽ നിന്നെല്ലാം ഒരു കാര്യം സുവ്യക്‌തമാണ്. പണക്കൊതിയന്മാരായ ജ്യോതിഷന്മാരും പൂജാരികളും ആളുകളുടെ മാനസിക വ്യാപാരങ്ങളെ ദുരുപയോഗം ചെയ്‌ത് കാശുണ്ടാക്കുകയാണ്.

പെറ്റ് ഹൊറോസ്‌കോപ്പ് എന്ന രീതിയിലൂടെ വളർത്തുമൃഗങ്ങളുടെ വ്യക്‌തിത്വം, മൂഡ്, സ്വഭാവം ഇതെല്ലാം മനസിലാക്കാൻ കഴിയുമെന്നാണ് ലീസാ സ്‌റ്റാർഡസ്‌റ്റ് പറയുന്നത്. അവയുടെ വികാരവിചാരങ്ങൾ, എന്തെല്ലാം രോഗത്തിനു സാധ്യതയുണ്ട് ഇതെല്ലാം ജാതകത്തിലൂടെ അറിയാമെന്നാണ് ലിസ പറയുന്നത്. ഓരോ പെറ്റിനും സോഡിയാക്‌സൈൻ ഉണ്ട്.

അസ്‌ട്രോളജിയ്‌ക്കൊപ്പം സോഡിയാക്സൈനും വളരെ പ്രാധാന്യമുണ്ടെന്നാണ് അസ്‌ട്രോളജർ ദീപക് ഗംഗലെ പറയുന്നത്. അതായത് മനുഷ്യരിലേതുപോലെ തന്നെയാണ് ഇവരുടെ സോഡിയാക് സൈനും!

വളർത്തു മൃഗങ്ങൾ, പക്ഷികളുടെ ജന്മനക്ഷത്രം, സമയം, ദിവസം ഇതൊക്കെ അറിയണമെങ്കിൽ അതിനും വഴിയുണ്ട്. വളർത്തുന്ന ആളുടെ വീട്ടിൽ മൃഗം-പക്ഷി പ്രവേശിക്കുന്ന സമയം വച്ചാണ് ജാതകം എഴുതുന്നത്. ജന്മനക്ഷത്രമനുസരിച്ച് ഓരോ മനുഷ്യന്‍റെയും സ്വഭാവവും ഭാഗ്യനിർഭാഗ്യങ്ങൾ ഗണിക്കുന്നതുപോലെ മൃഗങ്ങളുടെയും കണക്കാക്കാമത്രേ! കുടുംബത്തിലെ അംഗമായി കണക്കാക്കിയാണ് ഈ രീതിയിൽ ഗണിക്കുന്നത്.

പക്ഷേ പഴയതും പോപ്പുലറുമായ പേരുകളായ ജാക്കി, ടോമി ഇതിനൊക്കെ പകരമായി അവനി, അഥർവ്, അഗ്നി, മോക്ഷ് ഇങ്ങനെയൊക്കെയാണ് ഇപ്പോൾ മൃഗങ്ങൾക്ക് പേരിടുന്നത്. പേരിന്‍റെ പ്രഭാവം മൃഗത്തിനും ഉണ്ടാവുമെന്നാണ് വിശ്വാസം. പാവം വളർത്തുമൃഗങ്ങൾ, ഇങ്ങനെ ഓരോതരം അന്ധവിശ്വാസങ്ങൾ ഈ നവയുഗത്തിലും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പണക്കാരും വിദ്യാഭ്യാസമുള്ളവരും ഈ മായാവലയത്തിൽ പെട്ടുപോകുമ്പോൾ സാധാരണക്കാരുടെ കാര്യം മറിച്ചാവില്ല. വളർത്തുമൃഗങ്ങളുടെ ജാതകക്കുറിപ്പ് മോശമാണെങ്കിൽ ഇവയെ നാടുകടത്തുകയോ കൊന്നുകളയുകയോ ചെയ്യാനും മടിക്കാത്തവരുണ്ട്. ഇതൊക്കെ ആരോഗ്യകരമായ മനോനിലയുള്ള ഒരു സമൂഹത്തെയല്ല ചൂണ്ടിക്കാട്ടുന്നത്. മൃഗങ്ങളോടും സ്നേഹം വേണം. അത് സ്വാർത്ഥലാഭം ലക്ഷ്യമാക്കിയുള്ള അന്ധവിശ്വാസം ആകരുത്.

ഈ വഴിയിൽ ഇത്തിരി നേരം

എന്‍റെ ചേച്ചിയുടെ ജീവിതത്തിൽ നിറയെ സ്നേഹവും ആഹ്ലാദവുമായി കടന്നെത്തിയ ആദ്യപുരുഷനാണ് താങ്കൾ” സോജൽ എനിക്ക് അഭിമുഖമായി ഇരുന്നയുടനെ സാധാരണമട്ടിൽ പറഞ്ഞെങ്കിലും അതിലൊരു പരിഹാസം ഒളിഞ്ഞു കിടപ്പില്ലേയെന്ന ആശങ്ക എന്നെ വല്ലാതെ വരിഞ്ഞു മുറുക്കി.

യഥാർത്ഥത്തിൽ എന്‍റെ ജീവിതത്തിലാണ് അവൾ സന്തോഷം നിറച്ചിരുന്നത്. അവളുടെ മുഖം കാണുമ്പോഴൊക്കെ എന്‍റെ എല്ലാ സങ്കടങ്ങളും ഞാൻ മറന്നിരുന്നു. ഉത്സാഹവും ആവേശവും നിറഞ്ഞ അവളുടെ ഓരോ വാക്കുകളും ബ്ലോഗിൽ വായിക്കുമ്പോൾ മനസ്സിൽ എവിടെ നിന്നൊക്കെയോ ശുഭാപ്തി വിശ്വാസം നിറയുന്നതുപോലെയാണ് തോന്നിയിരുന്നത്. അവളിൽ നിന്നാണ് സത്യത്തിൽ ജീവിതത്തെ പോസിറ്റീവായി കാണാൻ ഞാൻ പഠിച്ചത്. പക്ഷേ ഇക്കാര്യം ഞാനൊരിക്കലും അവളോട് പറഞ്ഞിരുന്നില്ല. ഇപ്പോൾ സോജലിനൊടും എനിക്ക് പറയാൻ കഴിയുന്നില്ലല്ലോ.

“സോജൽ, നിങ്ങളുടെ ചേച്ചി വളരെ നല്ലവളാണ്” ഞാൻ പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് ഉള്ളിലെ ആകുലത മറച്ചുപിടിച്ച് പറഞ്ഞു.

“എന്‍റെ ചേച്ചിയെപ്പറ്റി താങ്കൾക്കെന്തല്ലാം അറിയാം?” അടുത്ത ചോദ്യമെറിഞ്ഞുകൊണ്ട് സോജൽ എന്‍റെ മുഖത്തേക്ക് ഉറ്റുനോക്കി. ഒരു നിമിഷം ആ ചോദ്യത്തിന് മുന്നിൽ ഞാൻ പതറിപ്പോയി.

“ആ… അത്രയൊന്നുമറിയില്ല… വലിയൊരു ബിസിനസ്കാരന്‍റെ ഭാര്യയാണെന്ന് അവൾ ഒരിക്കൽ പറഞ്ഞിരുന്നു. ഒഴിവ് സമയങ്ങളിൽ കവിതയെഴുതുമെന്നും” അൽപം പതർച്ചയോടെയായിരുന്നു എന്‍റെ മറുപടി.

“ഓ… ങ്ഹാ.. ഒഴിവ് സമയം… അതിന് ചേച്ചിക്കെവിടെയായിരുന്നു ഒഴിവ് സമയം”

“എന്നുവച്ചാൽ? ” ഞാൻ സോജലിന്‍റെ മുഖത്തേക്ക് പകച്ചു നോക്കി.

“ചേച്ചിയിപ്പോൾ എവിടെയാ? ഒരാഴ്ചയായി ചേച്ചി എന്നെ കോണ്ടാക്റ്റ് ചെയ്തിട്ട്. എന്നെയവൾ മറന്നു പോയൊ?” പെട്ടെന്ന് ഓർത്തിട്ടെന്ന പോലെ ഞാൻ അവളോട് ചോദിച്ചു.

“എന്‍റെ ചേച്ചിയുടെ കല്യാണം കഴിഞ്ഞിട്ട് 10 വർഷമായ വിവരം നിങ്ങൾക്കറിയാം” എന്‍റെ ചോദ്യത്തെ അവഗണിച്ചുകൊണ്ട് സോജൽ പറഞ്ഞു.

“അറിയാം… പറഞ്ഞിരുന്നു”

“പക്ഷേ ഒരു വർഷം മുമ്പ് തന്നെ ചേച്ചി അയാളെ ഡിവോഴ്സ് ചെയ്തിരുന്നു”

“എന്ത്? ഇക്കാര്യം എന്നോടൊരിക്കലും പറഞ്ഞിരുന്നില്ല” അദ്ഭുതത്തോടെ ഞാൻ സോജലിന്‍റെ മുഖത്തേക്ക് നോക്കി.

“എങ്ങനെ പറയാനാണ്.. .കഴിഞ്ഞ 8 മാസങ്ങളായി താങ്കൾ ചേച്ചിയുടെ ജീവിതം സന്തോഷം നിറഞ്ഞതാക്കുകയായിരുന്നില്ലേ… ഈ സാഹചര്യത്തിൽ സ്വന്തം സങ്കടങ്ങൾ പറഞ്ഞ് താങ്കളുടെ സഹാനുഭൂതി പിടിച്ചുപറ്റാൻ ചേച്ചി ആഗ്രഹിച്ചില്ലായിരുന്നിരിക്കാം.”

“വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും ഒരമ്മയാകാനുള്ള ഭാഗ്യം ചേച്ചിക്കു ണ്ടായില്ല. ചേട്ടൻ ചേച്ചിയെ പല ആശുപത്രികളിലും കാണിച്ചിരുന്നു. ചേച്ചിയൊരു അമ്മയാകില്ലെന്ന് ചികിത്സയിൽ കണ്ടെത്തിയതോടെ ഭർത്താവും വീട്ടുകാരും ചേച്ചിയെ അതിന്‍റെ പേരിൽ കുറ്റപ്പെടുത്തി. അവർക്ക് ചേച്ചിയുടെ ശമ്പളത്തിൽ മാത്രമേ താൽപര്യമുണ്ടായിരുന്നുള്ളൂ. അയാൾക്ക് വേണ്ടത്ര വിദ്യാഭ്യാസമുണ്ടായിരുന്നില്ല. ചേച്ചിയാണെങ്കിൽ കോളേജ് ലക്‌ചറും. ചേച്ചിയുടെ പണം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. എന്നിട്ടും അവർ ചേച്ചിയെ അപമാനിച്ചു.” ഇത് പറയുമ്പോൾ സോജലിന്‍റെ കണ്ണുകൾ നിറഞ്ഞുതുളുമ്പിക്കൊണ്ടിരുന്നു.

ഒട്ടും പ്രതീക്ഷിക്കാത്ത കയ്പ് പടർന്ന സത്യങ്ങൾ അറിഞ്ഞ് ഞാൻ നിശബ്ദനായി ഇരുന്നു. അവളോട് എന്താണ് പറയേണ്ടതെന്നറിയാതെ… അവളെന്തുകൊണ്ട് ഇതെല്ലാം രഹസ്യമാക്കി വച്ചു.

“ചേച്ചിയുടെ വീട്ടുകാർ ചേട്ടനെ കൊണ്ട് എന്നെ വിവാഹം കഴിപ്പിക്കാൻ ചേച്ചിയെ നിർബന്ധിച്ചിരുന്നു. അങ്ങനെയായാൽ ചേച്ചിയുടെ പണവും കിട്ടും. അയാൾക്ക് കുട്ടികളെയും കിട്ടും. ചേച്ചി എതിർത്തപ്പോൾ അവർ ചേച്ചിയെ മാനസികമായി പീഡിപ്പിച്ചു. ചിലപ്പോൾ ശാരീരികമായും. ചേച്ചി അവർക്കെതിരെ ഗാർഹിക പീഡനത്തിന് കേസ് കൊടുക്കുകയായിരുന്നു. ഒപ്പം വിവാഹമോചനത്തിനും”

“കേസ് പിൻവലിക്കാൻ അവർ ചേച്ചിയെ കുറേ നിർബന്ധിച്ചു. വിട്ടുവീഴ്ചയ്ക്ക് ഒരുക്കമാണെന്ന് ഒക്കെ പറഞ്ഞുനോക്കി. ചേച്ചി വഴങ്ങിയില്ല. അതോടെ ഭീഷണിപ്പെടുത്തി. ചേച്ചിയെ സ്വഭാവഹത്യ ചെയ്യുന്നവിധം ഓരോന്ന് പറഞ്ഞ് പരത്തി. പക്ഷേ വിവാഹമോചന ശേഷം ചേച്ചിക്ക് ഒന്നുപിടിച്ച് നിൽക്കാൻ ആവും മുമ്പാണ് മറ്റൊരു ദുരന്തം ചേച്ചിയെ പിടികൂടിയത്. സെർവിക്കൽ ക്യാൻസറിന്‍റെ ലാസ്റ്റ് സ്റ്റേജ്. ഡോകടർ 8-10 മാസം മാത്രമേ ആയുസ് പറഞ്ഞിരുന്നുള്ളൂ.” സോജലിന് തുടർന്ന് ഒന്നും പറയാൻ കഴിഞ്ഞില്ല. ഉള്ളിൽ നിന്നുയർന്ന വിതുമ്പലടക്കാൻ അവൾ പാടുപെട്ടു.

അൽപനേരത്തെ മൗനത്തിനുശേഷം അവൾ തുടർന്നു.

“ചേച്ചി ആരുടെയും സഹാനുഭൂതി ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ടാ കീമോതെറാപ്പി മൂലം നഷ്ടപ്പെട്ട മുടിയും സൗന്ദര്യവും വിഗും മേക്കപ്പും വച്ച് മറച്ച് നടന്നത്. സ്വന്തം വേദനയെ ചേച്ചി മുഖംമൂടിയ്ക്കുള്ളിൽ ഒളിച്ചു വച്ചു. ഹാപ്പിലൈഫിലൂടെ ചേച്ചി എല്ലാവർക്കും സന്തോഷവും ഊർജ്ജവും പകരുന്ന കവിതകളെഴുതി. ആരോടും ഒന്നും പറഞ്ഞില്ല. എപ്പോഴും എല്ലാവർക്കും കൊടുക്കാനാണ് ചേച്ചി ശ്രമിച്ചത്” സോജൽ കവിളുകളിലൂടെ ഒഴുകിയ കണ്ണീർ ചാലുകൾ കയ്യിലിരുന്ന തൂവാല കൊണ്ട് തുടച്ചു.

“അവൾ എവിടെയാണിപ്പോൾ? എനിക്കൊന്ന് അവളെ കാണണം” ഞാൻ കൊച്ചുകുട്ടിയെ പോലെ വാശിപിടിച്ചു.

“ചേച്ചി ഈ ലോകത്തില്ല” സോജൽ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

“എന്ത്? എന്തായീ പറയുന്നത്?” എന്ത് പറയണമെന്നറിയാത്ത അവസ്ഥയിൽ ഞാൻ പുലമ്പിക്കൊണ്ടിരുന്നു. എനിക്ക് ചുറ്റുമുള്ളതെല്ലാം അവ്യക്‌തമായ കാഴ്ചകളായി വട്ടം കറങ്ങി.

“ഈ കത്തും ലാപ്ടോപ്പും താങ്കളെ ഏൽപ്പിക്കണമെന്ന് ചേച്ചി പറഞ്ഞിരുന്നു” എന്നുപറഞ്ഞുകൊണ്ട് സോജൽ ഒരു ലാപ്ടോപ്പ് ബാഗും കത്തും എന്‍റെ കയ്യിൽ തന്നു.

“ചേച്ചി ഒരു കാര്യം പ്രത്യേകം പറഞ്ഞിരുന്നു. താങ്കൾ ചേച്ചിയുടെ വിവരം അറിയാൻ എന്നെ കോണ്ടാക്റ്റ് ചെയ്യുമെന്ന്. അതുവരെ ചേച്ചിയെപ്പറ്റി താങ്കളോട് ഒന്നും പറയരുതെന്ന് പറഞ്ഞിരുന്നു.” സോജൽ തുടർന്ന് എന്തെങ്കിലും പറയും മുമ്പേ വിറയാർന്ന കൈകളോടെ ഞാൻ ആ കത്ത് പൊട്ടിച്ചു.

“ക്ഷമിക്കണം കൂട്ടുകാരാ… എന്‍റെ ജീവിതത്തെപ്പറ്റിയും മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇപ്പോൾ നീ മനസ്സിലാക്കി കഴിഞ്ഞു. എല്ലാം മറച്ചുവച്ചതിന് മാപ്പ്. നിന്‍റെ യഥാർത്ഥമായ സനേഹം മാത്രമാണ് ഞാൻ കൊതിച്ചത്. അല്ലാതെ സഹതാപമല്ല. നീയെന്നെ ഒരിക്കലും പ്രണയിച്ചിട്ടില്ലെന്ന് എനിക്കറിയാം. പക്ഷേ നിന്‍റെ ഒരിടത്തിൽ നീയെഴുതിയ കുറിപ്പുകളിൽ ഞാൻ എന്നെ സ്വയം പ്രതിഷ്ഠിച്ച് നീയെഴുതുന്ന പ്രണയങ്ങളിലെ നായിക ഞാനാണെന്ന് സ്വയം വിചാരിച്ച് സന്തോഷിക്കുകയായിരുന്നു. നിനക്കൊപ്പം ചെലവഴിച്ച 8 മാസങ്ങൾ എന്‍റെ ജീവതത്തിന്‍റെ ഏറ്റവും മനോഹരമായ സമയമായിരുന്നു. നീ ബ്ലോഗിൽ എഴുതിയിരുന്ന പ്രണയക്കുറിപ്പുകളെ നിനക്കെന്നോടുള്ള പ്രണയ ജ്വാലകളാണെന്ന് ഞാൻ കരുതി സന്തോഷിച്ച നിമിഷങ്ങൾ.. ഇനി നീ കരയരുത്… കാരണം ഞാൻ ചിരിച്ചുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്”

“നീയെന്നെ പ്രണയിക്കാതിരുന്നത് എത്ര നന്നായി. അല്ലായിരുന്നുവെങ്കിൽ ജീവിതത്തെ ഞാനേറെ മോഹിച്ചു പോകുമായിരുന്നു. ഇത്രയും അനായാസമായി മരിക്കാൻ എനിക്കാവുമായിരുന്നില്ല”.

“സാദ്ധ്യമെങ്കിൽ എന്‍റെയൊരാഗ്രഹം നീ സാധിച്ചുതരണം. എന്നെങ്കിലും നീ നിന്‍റെ കവിതകൾ പബ്ലിഷ് ചെയ്യുകയാണെങ്കിൽ എന്‍റെ കവിതകൾ കൂടി പബ്ലിഷ് ചെയ്യണം. അങ്ങനെയായാൽ ഞാൻ മരിച്ചു കഴിഞ്ഞിട്ടും നിനക്കൊപ്പം തന്നെയുണ്ടന്ന് എനിക്ക് തോന്നുമല്ലോ..”

“എന്‍റെ ലാപ്ടോപ്പിൽ ഞാനെഴുതിയ കവിതകളുണ്ട് എന്‍റെയും നിന്‍റെയും പേര് കൂട്ടിച്ചേർത്താണ് പാസ്വേഡ്” മരിക്കുന്നതിന് മുമ്പ് ഒരു തവണയൊന്ന് കാണണമെന്ന് തോന്നിയരുന്നു… കളവ് പറഞ്ഞതിന് ക്ഷമിക്കുമല്ലോ”

നിന്‍റെ പൊട്ടിക്കാളി.

അതോടൊപ്പം അവൾ വലിയൊരു സ്മൈലിയും വരച്ചുവച്ചിരുന്നു. കത്ത് വായിച്ചശേഷം മുഖമുയർത്തിയപ്പോൾ സോജൽ പോയിക്കഴിഞ്ഞിരുന്നു. മനസ്സുതുറന്ന് ഒന്ന് പൊട്ടിക്കരയണമെന്നാണ് എനിക്കപ്പോൾ തോന്നിയത്. ചുറ്റുമുള്ള ലോകത്തോട് വെറുപ്പ് തോന്നി. എല്ലാം തച്ചുടച്ച് നെഞ്ച് പൊട്ടി കരയാൻ ഞാനാഗ്രഹിച്ചുപോയി. പക്ഷേ ഒന്നും കഴിയാതെ നിസ്സഹായനായി ഇരുന്നു. അവളെന്‍റെ പ്രണയിനി ആയിരുന്നില്ല. പക്ഷേ എന്‍റെ ജീവിതത്തിൽ അവൾക്ക് സൗമ്യമായ സ്ഥാനമുണ്ടായിരുന്നു. വീണ്ടും അവൾ കിലുകിലാ ചിരിക്കുന്നതുപോലെ…

“നീ ശരിക്കുമൊരു ഭ്രാന്തത്തിയാണ്. ഇന്ന് നിന്‍റെ ഭ്രാന്തിനോട് എനിക്ക് കടുത്ത ദേഷ്യം തോന്നുന്നു” എന്നു പറഞ്ഞുകൊണ്ട് ഞാൻ പരിസരം മറന്ന് ഉച്ചത്തിൽ കരയാൻ തുടങ്ങി.

ഞാനും പിന്നെ ഞാനും

പ്രായമൊന്ന് ഇത്തിരി കൂടിയാൽ മതി സ്‌ത്രീകൾ ചിന്തിക്കുന്ന ഒരു കാര്യമുണ്ട്. ഇനി എന്തിനുവേണ്ടി ആർക്കുവേണ്ടി അണിഞ്ഞൊരുങ്ങണം. ഇതൊക്കെ ആര് കാണാനാ എന്നൊക്കെയുള്ള ചിന്തകളായിരിക്കും ഇവരുടെ മനസ്സിൽ. പക്ഷേ ഈ ചിന്ത തീർത്തും തെറ്റ് തന്നെയാണ്. അണിഞ്ഞൊരുങ്ങി നടക്കുകയെന്നതിന് പ്രായം തടസ്സമേയല്ല. ഓരോ പ്രായത്തിലും എങ്ങനെ മെയിന്‍റയിൻ ചെയ്‌ത് സെലിബ്രിറ്റികളെപ്പോലെ തിളങ്ങി നടക്കണമെന്നത് സ്വന്തം മനസ്സിന്‍റെ സന്തോഷത്തേയും സംതൃപ്‌തിയേയും ആശ്രയിച്ചാണിരിക്കുക. അതുകൊണ്ട് ഒരു കാര്യം ഓർമ്മിക്കുക. പ്രായം കൂടിയാലും ശരി സ്വന്തം വ്യക്‌തിത്വം പത്തരമാറ്റ് തിളക്കത്തോടെ കാത്തുസൂക്ഷിക്കുക.

ആ സെലിബ്രിറ്റികളാണ് മാതൃകകൾ

പ്രായം 70 പതിലെത്തിയ ഹേമമാലിനിയെ ശ്രദ്ധിച്ചാൽ അറിയാം. ഈ പ്രായത്തിലും അവരൊരു ഗ്ലാമർ താരം തന്നെ. സ്വന്തം ഗ്ലാമറസ് ലുക്കിനെ അവർ ഇന്നും എത്ര ശ്രദ്ധയോടെയാണ് പരിപാലിക്കുന്നത്. യുവനടിമാരിൽപ്പോലും അസൂയ ഉളവാക്കുന്ന കത്തി നിൽക്കുന്ന സൗന്ദര്യമാണ് അവർക്കിപ്പോഴും. ഏതെങ്കിലും ഫാഷൻ ഷോയിൽ പങ്കെടുക്കാൻ ഹേമമാലിനി എത്തിയാൽ പിന്നെ റാമ്പ് ഷോയിലെ അവരുടെ സ്വപ്‌ന നടത്തം പലരുടെയും ഉറക്കം കെടുത്തുമത്രേ! ക്ലാസിക്കൽ നർത്തകി കൂടിയായ ഹേമമാലിനി ഇപ്പോൾ നൃത്ത കലയിലൂടെ സ്വയം മെയിന്‍റയിൻ ചെയ്യുന്നു. ഈ പ്രായത്തിലും അവർ ഡ്രീം ഗേളാണ്. സൗന്ദര്യ വർദ്ധകങ്ങൾ വളരെ കുറച്ച് മാത്രം ഉപയോഗിക്കുന്നുവെന്നതാണ് അവരുടെ ഏജ്‌ലസ് ബ്യൂട്ടിയുടെ രഹസ്യം. ട്രെഡീഷണൽ ബ്യൂട്ടി ടിപ്‌സുകളാണ് അവർ ഉപയോഗിക്കുന്നത്. ചർമ്മത്തിളക്കം നിലനിർത്തുന്നതിന് ഡയറ്റിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തും. ഇതെല്ലാമാണ് അവരെ എല്ലാ പ്രായത്തിലും ആരോഗ്യവതിയും സുന്ദരിയുമാക്കുന്നത്.

മാധുരി ദീക്ഷിത്

പ്രായം 51 ആയെങ്കിലും ഇപ്പോഴും 30 ന്‍റെ ചെറുപ്പമാണ് ഈ ബോളിവുഡ് സുന്ദരിക്ക്. നടിയായിരുന്നിട്ടും വിലയേറിയ സൗന്ദര്യവർദ്ധകങ്ങൾ ഉപയോഗിക്കുന്നതിന് പകരമായി വീട്ടിലെ നാടൻ സൗന്ദര്യ പരിപാലനത്തി ലാണ് മാധുരിയ്‌ക്ക് പ്രിയം. എല്ലാ പ്രായക്കാർക്കും മാധുരി നൽകുന്ന ഉപദേശവും അത് തന്നെയാണ്. പ്രായമേറിക്കൊണ്ടിരുന്നാലും സ്വയം മെയിന്‍റയിൻ ചെയ്യുന്നതിന് അൽപ്പ സമയം മാറ്റിവച്ചു നോക്കൂ എന്നാണ് മാധുരിയ്‌ക്ക് എല്ലാവരോടുമായി പറയാനുള്ളത്. ശേഷം ആ മാറ്റത്തെ സ്വയം തിരിച്ചറിയൂ. നല്ലൊരു നർത്തകി കൂടിയായ മാധുരി തന്‍റെ ഈ ഇഷ്‌ടത്തെ ശരീരം ഫിറ്റായിരിക്കാനുള്ള വ്യായാമമായി പ്രയോഗിക്കുന്നു. മറ്റുള്ളവർക്ക് വേണ്ടിയല്ല മറിച്ച് തനിക്കുവേണ്ടിയാണ് സ്വയം മെയിന്‍റയിൻ ചെയ്യുന്നത് എന്ന് അവർ പറയുന്നു.

ജൂഹി ചാവ്‌ല

കുസൃതി നിറഞ്ഞ കഥാപാത്രങ്ങളെ സ്‌ക്രീനിൽ അവതരിപ്പിച്ചിട്ടുള്ള സുന്ദരിയായ ജൂഹിയ്‌ക്ക് വയസ്സ് 50 ആയെങ്കിലും അവർ നന്നായി ആരോഗ്യം പരിപാലിക്കുന്നു. വീട്ടിലിരുന്നാലും ശരി സ്വന്തം ആരോഗ്യ സൗന്ദര്യകാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്ന പക്ഷക്കാരിയാണ് ജൂഹി. അത് നമ്മുടെ ആത്മവിശ്വാസത്തെ വർദ്ധിപ്പിക്കും. ചർമ്മത്തിന്‍റെ തിളക്കം നിലനിർത്തുന്നതിന് അവർ ധാരാളം വെള്ളം കുടിക്കും. രാത്രിയിൽ കിടക്കും മുമ്പ് മേക്കപ്പ് നീക്കം ചെയ്യും. രോഗങ്ങളുടെ പിടിയിൽ അകപ്പെടാതിരിക്കാൻ അതിരാവിലെ ഉണർന്ന് ശുദ്ധവായു ശ്വസിച്ചുകൊണ്ട് നടത്തം ശീലമാക്കൂ എന്നാണ് ജൂഹി നൽകുന്ന ഉപദേശം. അതുവഴി ജീവിതകാലം മുഴുവനും ചെറുപ്പമായിരിക്കുന്നത് ആസ്വദിക്കാമെന്നാണ് ജൂഹി മനോഹരമായ പുഞ്ചിരിയോടെ പറയുന്നത്.

എങ്ങനെ സ്വയം അണിഞ്ഞൊരുങ്ങാം

മേക്കോവറിന് അനുസരിച്ച് നമ്മുടെ മുഖമാണ് ഏറ്റവുമാദ്യം ആകർഷിക്കപ്പെടുന്നതെന്നാണ് കോകില കപൂർ പറയുന്നത്. മറ്റ് കാര്യങ്ങൾ പിന്നീടാണ് ശ്രദ്ധിക്കപ്പെടുക. അതുകൊണ്ട് ചർമ്മ പരിപാലനം ഏറ്റവുമാവശ്യമാണ്. ഇടയ്‌ക്ക് ഷോപ്പിൽ കയറി ഇഷ്‌ടപ്പെട്ട വസ്‌ത്രങ്ങൾ വാങ്ങി അണിയുന്നതുപോലെ സൗന്ദര്യ പരിചരണം നൽകി മുഖകാന്തി കൂട്ടുക. വീട്ടിലിരിക്കുന്ന എനിക്കെന്തിന് ഇതൊക്കെയെന്ന ചിന്തയരുത്. അടുക്കളയിൽ നിരന്തരം ജോലിയിലാണെങ്കിൽ പുകയും ചൂടുമൊക്കെ ചർമ്മ സൗന്ദര്യത്തിന് മങ്ങലേൽപ്പിക്കും. അതുകൊണ്ട് ചർമ്മ പരിപാലനം ചെയ്യേണ്ടത് ആവശ്യമാണ്. അങ്ങനെയായാൽ എല്ലാ പ്രായത്തിലും ചർമ്മം ഹെൽത്തിയായിരിക്കും. അതിനായി മാസത്തിലൊരു തവണ ബ്യൂട്ടിപാർലർ സന്ദർശിക്കാം. വീട്ടിലാണെങ്കിൽ കടലമാവിൽ ഓറഞ്ച് നീര് ചേർത്ത് ആഴ്‌ചയിൽ രണ്ട് തവണ മുഖത്ത് അപ്ലൈ ചെയ്യാം. മുഖക്കുരു മാറാനായി വെള്ളരിക്ക ജ്യൂസും കടലമാവും മിക്‌സ് ചെയ്‌ത് മുഖത്ത് അപ്ലൈ ചെയ്യുക.

ഡയറ്റ് ശ്രദ്ധിക്കാം

വിവാഹത്തിന് മുമ്പ് ആരോഗ്യകാര്യത്തിൽ ബദ്ധശ്രദ്ധ പുലർത്തുന്നവരാണ് പെൺകുട്ടികളെന്നാണ് ഡോ.പവൻ സേഫി പറയുന്നത്. ആദ്യമൊക്കെ സ്വയം മെയിന്‍റയിൻ ചെയ്യും എന്നാൽ ഓരോ 5 വർഷങ്ങളിലും ഹോർമോണിൽ മാറ്റമുണ്ടാകും. അവൾ പെൺകുട്ടിയിൽ നിന്നും ഭാര്യയും ഭാര്യയിൽ നിന്നും അമ്മയും ആകും. എന്നാലും സ്വന്തം ജീവിതശൈലിയിൽ ഒരു മാറ്റവുമുണ്ടാകുകയില്ല. ഒരേ ഫ്രെയിമിൽ എപ്പോഴും സെറ്റ് ആയിരിക്കും.

ഭർത്താവിനെ സന്തുഷ്‌ടനാക്കാൻ വേണ്ടി ഭാര്യമാർ ഭർത്താവിനിഷ്‌ടമുള്ള ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കി കൊടുക്കുക സാധാരണമാണ്. അതിനുശേഷം കുട്ടികൾക്കിഷ്‌ടമുള്ള ഭക്ഷണം തയ്യാറാക്കും. ഇതിനിടയിൽ സ്വന്തമിഷ്‌ടങ്ങൾക്ക് സ്‌ത്രീകൾ യാതൊരു പരിഗണനയും നൽകാറില്ല. എന്നാൽ മറ്റ് ചിലപ്പോഴാകട്ടെ ദിവസം മുഴുവൻ ഒന്നും കഴിക്കാതെയും അവർ ഇരിക്കും. ഇതേ അനാസ്ഥ അവരുടെ ശരീരത്തെ ക്രമേണ രോഗഗ്രസ്‌തമാക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഈ സാഹചര്യത്തിൽ പോഷകസമ്പന്നമായ ഭക്ഷണം കൃത്യസമയത്ത് കഴിക്കേണ്ടതാവശ്യമാണ്. ദിവസം 10-12 ഗ്ലാസ് വെള്ളം കുടിക്കാം. ഗർഭിണിയായിരിക്കുന്ന അവസ്‌ഥയിൽ പാൽ കുടിക്കുന്നതിനേക്കാളിലും കൂടുതൽ പഴങ്ങളും പച്ചക്കറികളും കഴിക്കുക.

ചികിത്സയ്ക്ക് അവസരമൊരുക്കരുത്

സ്വയം കൂടുതൽ സുന്ദരിയായി കാണപ്പെടുകയെന്നത് ഏത് ബോളിവുഡ് സുന്ദരിയുടെയും വലിയ സ്വപ്‌നമാണ്. ഈയൊരു ചിന്തകൊണ്ട് സ്വന്തം ശരീരഭാഗങ്ങൾ എത്ര ലക്ഷങ്ങൾ മുടക്കിയും പ്ലാസ്‌റ്റിക് സർജറി നടത്താൻ അവർ മറക്കാറില്ല. എന്നാൽ പ്ലാസ്‌റ്റിക് സർജറി അപകടം ഉണ്ടാക്കിയിട്ടുള്ള ധാരാളം സംഭവങ്ങളുണ്ടെന്ന് പറയട്ടെ. കോയിനാ മിത്ര, രാഖി സാവന്ത്, കംഗന റണാവത്ത്, അനുഷ്‌ക ശർമ്മ, മിനിഷ ലാംബ എന്നിവർ പ്ലാസ്‌റ്റിക് സർജറിയുടെ ദൂഷ്യഫലങ്ങൾ അനുഭവിച്ചവരാണ്. സൗന്ദര്യവർദ്ധനവിനായി സർജറി ചെയ്‌ത അവർ അതുമൂലം നേർവിപരീത ഫലം അനുഭവിക്കേണ്ടി വന്നു. ഇന്നും ആളുകൾക്ക് കങ്കണയുടെ നിഷ്‌കളങ്കമായ മുഖം മിസ് ചെയ്യുന്നു. രാഖിയുടെ പ്ലാസ്‌റ്റിക് ഫേസും ചർച്ചാ വിഷയമായിട്ടുണ്ട്. ഇത് മാത്രമല്ല, ഇഷാഡിയോളിന്‍റെ ലിപ് സർജറിയും ചർച്ചാ വിഷയമായി. അതിനാൽ ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കാതിരിക്കുക.

വ്യക്‌തിത്വം ക്രിയേറ്റ് ചെയ്യാം

നിങ്ങൾ സ്വന്തമായ സ്‌ഥാനവും വ്യക്‌തിത്വവും ക്രിയേറ്റ് ചെയ്യുക. അച്‌ഛന്‍റെയോ ഭർത്താവിന്‍റെയോ സഹോദരന്‍റെയോ ഐഡന്‍റിറ്റിയിൽ അറിയപ്പെടുന്നതിൽ യാതൊരു അർത്ഥവുമില്ല. സ്വന്തം പേഴ്‌സണാലിറ്റിയിലൂടെ മികച്ച നേട്ടങ്ങൾ കൈവരിക്കാം.

ഡ്രസ്സിംഗ് സെൻസ്

ഓരോ പ്രായത്തിലുമുള്ള ഡ്രസ്സിംഗ് സെൻസ് യുണിക് ആയിരിക്കണം. വീട്ടിലായാലും പുറത്തായാലും ശരി എല്ലാവരും നിങ്ങളുടെ ഔട്ട്‌ഫിറ്റിനെക്കുറിച്ച് അഭിപ്രായം പറയണം. അതിന് വിലപിടിപ്പുള്ള വസ്‌ത്രം ആവശ്യമില്ല. മറ്റൊന്ന് മറ്റുള്ളവർക്ക് നന്നായി ഇണങ്ങുന്ന വസ്‌ത്രം നിങ്ങൾക്ക് അനുയോജ്യമാകണമെന്നില്ല. മറിച്ച് സ്വന്തം ഫീച്ചേഴ്‌സിന് അനുസരിച്ച് കളർ/ഫാബ്രിക് തെരഞ്ഞെടുക്കാം. വസ്‌ത്രങ്ങളിൽ മാത്രമല്ല മറിച്ച് സ്വന്തം ലുക്കിലും വ്യക്‌തിത്വത്തിലും ശ്രദ്ധിക്കുക.

പ്രേക്ഷകരുടെ സ്വന്തം അനിയൻ കുഞ്ഞ് – പ്രബിൻ

പ്രബിൻ… പത്താം ക്ലാസിൽ പഠിക്കുമ്പോഴെ സിനിമയെ പ്രണയിച്ച് തുടങ്ങിയ പയ്യൻ… തീവ്രമായ ആ അഭിനയ മോഹം അന്നത്തെ ആ കൊച്ചുപയ്യനെ പിന്നീട് വർഷങ്ങൾക്കിപ്പുറം സീരിയൽ നടനാക്കി. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്ത് വരുന്ന ചെമ്പരത്തി എന്ന സീരിയലിലൂടെ പ്രേക്ഷക മനസിൽ ഇഷ്ടതാരമായി ഇടം നേടിയിരിക്കുകയാണ് തൃശൂർ സ്വദേശിയായ പ്രബിൻ. ചെമ്പരത്തിയിൽ അഖിലാണ്ഡേശ്വരിയുടെ രണ്ടാമത്തെ മകനായ അരവിന്ദ് കൃഷ്ണൻ… (അനിയൻ കുഞ്ഞ്) പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയത് ചുരുങ്ങിയ സമയം കൊണ്ടാണ്. കുസൃതിയും തമാശയും നിറഞ്ഞ അരവിന്ദ് കൃഷ്ണനിലൂടെ ഈ താരം പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയിരിക്കുന്നു. ഒപ്പം സോഷ്യൽ മീഡിയയിൽ താരത്തിന് ആരാധകരേറെയുമുണ്ട്.

സീരിയലിലാണ് തുടക്കമെങ്കിലും സിനിമയെ ഒരുപാടിഷ്ടപ്പെടുന്ന പ്രബിൻ അഭിനയകലയെക്കുറിച്ചും തന്‍റെ സ്വപ്നങ്ങളെക്കുറിച്ചും ഗൃഹശോഭയുമായി പങ്കുവയ്ക്കുന്നു.

ചെമ്പരത്തിയിലെ അരവിന്ദ് എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസ്സിലിടം നേടിയിരിക്കുന്നുവല്ലോ…

അരവിന്ദ് എന്ന കഥാപാത്രമായി ഞാൻ രണ്ടരവർഷമായി ജീവിക്കുകയാണ്. വളരെ കുറച്ച് വ്യത്യാസങ്ങളെയുള്ളൂ ഞാനും അരവിന്ദനും തമ്മിൽ. ഞാൻ കുറച്ചു കൂടി സീരിയസാണെന്ന് പറയാം. അരവിന്ദ് അത്ര പക്വതയുള്ള ആളല്ല. ആ വീട്ടിലെ ഏറ്റവും ഇളയ മകനാണ്. എല്ലാവരുടെയും വാത്സല്യമേറ്റ് ജീവിക്കുന്ന പോരായ്മകളും നല്ലതുമൊക്കെയുള്ള ഒരു കഥാപാത്രം. തുല്യരാണെന്നുള്ള കാഴ്ചപ്പാടാണ് അരവിന്ദനിലുള്ള പോസിറ്റിവിറ്റി. അമ്മയെയായാലും വേലക്കാരിയെയായാലും ഒരേയളവിൽ സ്നേഹിക്കുന്നയാളാണ്. അരവിന്ദന് അസൂയയില്ല. എന്നാൽ എനിക്ക് ഇതൊക്കെ ഉണ്ടാകാം ഇല്ലാതിരിക്കാം. ടോട്ട്ലി ആ കഥാപാത്രമാകാൻ എനിക്ക് വലിയ പ്രയാസമുണ്ടായില്ല.

ഐശ്വര്യ, യവനിക ഗോപാലകൃഷ്ണൻ തുടങ്ങിയ താരനിരക്കൊപ്പമുള്ള അഭിനയം. എന്താണ് അവർക്കൊപ്പമുള്ള അനുഭവങ്ങൾ?

ഐശ്വര്യ മാം (നടി ഐശ്വര്യ) എനിക്ക് ഏറ്റവും വലിയൊരു സെലിബ്രിറ്റിയാണ്. ചെറുതായിരുന്നപ്പോൾ മാഡത്തിന്‍റെ നരസിംഹം പോലെയുള്ള സിനിമ കണ്ടിട്ടുള്ളതു കൊണ്ട് എന്നെ സംബന്ധിച്ച് വലിയൊരു നടിയാണ്. മാഡത്തിനെ കാണുമ്പോൾ എക്സൈറ്റ്മെന്‍റാണ്. അവരിൽ നിന്നൊക്കെ കുറേ കാര്യങ്ങൾ പഠിക്കാനുണ്ട്. അവർ മാത്രമല്ല യവനിക ഗോപാലകൃഷ്ണൻ സജന ചന്ദ്രൻ എന്നിങ്ങനെയുള്ള താരങ്ങളിൽ നിന്നും ഒരുപാടു പഠിക്കാനുണ്ട്. ഐശ്വര്യ മാഡം വളരെ പ്രൊഫഷണലാണ്. ഇപ്പോൾ അഖിലാണ്ഡേശ്വരിയായി താരാ മാഡം ആണ് വരുന്നത്. താരാ മാഡത്തിനോട് കുറച്ചു കൂടി അമ്മ ഫീലുണ്ട്. ഓഫ് സ്ക്രീനിലായാലും താരാമ്മേ എന്നാണ് ഞാൻ വിളിക്കുക. പിന്നെ എനിക്ക് ഐശ്വര്യ മാമിൽ നിന്നും വിലമതിക്കാനാവാത്ത ഒരു അംഗീകാരവും കിട്ടിയിരുന്നു. ഒരു ഷോട്ടിൽ അമ്മ മകന് ചോറ് കൊടുക്കുന്ന രംഗമുണ്ടായിരുന്നു. വളരെ മനോഹരമായ രംഗം. ആ ഷോട്ടെടുത്ത് കഴിഞ്ഞപ്പോൾ ഐശ്വര്യ മാഡം എന്നെ അഭിനന്ദിക്കുകയുണ്ടായി. യു ആർ എ ബോൺ ആക്ടർ എന്നൊക്കെ പറഞ്ഞു. കൂടെ അഭിനയിക്കുന്നവരുടെ അഭിനന്ദനം കിട്ടുകയെന്നത് എന്നെ സംബന്ധിച്ച് വളരെ വലിയ കാര്യം തന്നെയാണ്.

ചെമ്പരത്തി സീരിയലിന്‍റെ ഭാഗമായതെങ്ങനെയാണ്

അഭിനയ കലയോടുള്ള ഇഷ്ടം സ്ക്കൂളിൽ പഠിക്കുമ്പോഴെ ഉണ്ടായിരുന്നു. 10-ാം ക്ലാസ് ആയപ്പോഴാണ് മുന്നോട്ട് എന്ത് ചെയ്യണമെന്ന എന്‍റെ മനസിൽ രൂപപ്പെട്ടത്. ഒരു ആക്ടർ ആവണമെന്നതായിരുന്നു ലക്ഷ്യം. ഞാൻ എംബിഎ ചെയ്തത് കൊച്ചിയിലാണ്. സിനിമയിലേക്കുള്ള അവസരങ്ങൾക്കു വേണ്ടി പരിശ്രമിക്കാമല്ലോ എന്നോർത്താണ് കൊച്ചിയിൽ ഉപരിപഠനത്തിന് എത്തുന്നത്. എംബിഎ പഠനം പൂർത്തിയായി ഫൈനൽ എക്സാം നടക്കുന്ന സമയത്തായിരുന്നു ചെമ്പരത്തിയുടെ ഓഡിഷൻ. 9 മണി തുടങ്ങി ഒരു മണി വരെയാണ് എക്സാം. ഞാൻ 11-15 ആയതോടെ എക്സാം എഴുതി കഴിഞ്ഞിരുന്നു. എന്‍റെയൊരു കൂട്ടുകാരൻ ഹരീഷ് അവനും സിനിമാ പ്രേമിയാണ്. അവനും എന്‍റെ കൂടെ ഓഡീഷന് വന്നു. അവനെയെനിക്ക് മറക്കാനാവില്ല. എനിക്ക് വേണ്ടി ത്യാഗം ചെയ്തവനാണ് അവൻ. എക്സാം എഴുതി കഴിഞ്ഞ് ഓഡീഷന് പോകുന്ന കാര്യം ഇൻവിജിലേറ്ററെ അറിയിച്ചപ്പോൾ പറ്റില്ലായെന്ന് പറഞ്ഞു. സമയം കഴിഞ്ഞേ പോകാവൂ. പക്ഷേ ഞങ്ങൾ പ്രിൻസിപ്പാളിനെ കണ്ട് കാര്യം പറഞ്ഞു. എന്നെ അദ്ഭുതപ്പെടുത്തി കൊണ്ട് അദ്ദേഹം പോകാൻ അനുവദിച്ചു. എംബിഎ പൂർത്തിയായി രണ്ടാഴ്ച കഴിഞ്ഞ് എന്നെ സെലക്റ്റ് ചെയ്തെന്ന വിവരമറിയിച്ചു കൊണ്ട് ജനാർദ്ദനൻ സാറിന്‍റെ (ഡയറക്ടർ) കോൾ വന്നു. അങ്ങനെ ആ സന്തോഷം ഞാൻ അമ്മയേയും വേണ്ടപ്പെട്ടവരേയും അറിയിച്ചു. അന്ന് കോളേജിലെ പ്രിൻസിപ്പാൾ പറഞ്ഞ കാര്യം എക്സാമിന് ഇൻവിജിലേറ്ററായി വന്ന സാറ് എന്നോട് പിന്നീട് പറയുകയുണ്ടായി. “പോട്ട്റേ… അവൻ നാളെ നല്ലൊരു നടനായാൽ നമ്മുടെ കോളേജിന് നല്ലൊരു പേരാകുമല്ലോയെന്ന്.”

എംബിഎ പഠനം കഴിഞ്ഞാൽ നല്ലൊരു പ്രൊഫഷനിലെത്താം. എന്നാൽ അഭിനയരംഗം അങ്ങനെയല്ല. റിസ്കിയാണെന്ന ചിന്ത വീട്ടിൽ ഉണ്ടായിരുന്നോ?

കുട്ടിക്കാലം തുടങ്ങിയെ അഭിനയ മോഹം ഉണ്ടല്ലോ. 10-ാം ക്ലാസ് ആയപ്പോഴാണ് ആക്ടിംഗ് എന്നതിന്‍റെ പർപ്പസിനെപ്പറ്റി ഞാൻ കൂടുതൽ ചിന്തിക്കുന്നത്. ആക്ടർ എന്നതിലപ്പുറമായി എന്തെങ്കിലും ചെയ്യണമെന്ന തീവ്രമായ തോന്നൽ ഉണ്ടായി.

എംബിഎ പഠിക്കുന്ന സമയത്ത് കുട്ടികളെല്ലാവരും ജോബ് പ്ലേസ്മെന്‍റിന് പേര് കൊടുത്തപ്പോൾ ഞാൻ മാത്രം പേര് കൊടുത്തില്ല. എല്ലാവർക്കും നല്ല ജോലി കിട്ടി. എനിക്ക് ഒരു അഭിനേതാകണമെന്നത് മാത്രമായിരുന്നു ആഗ്രഹം. അമ്മയുടെയുള്ളിലും ചിലപ്പോൾ എന്‍റെ തീരുമാനത്തിൽ ഭയം തോന്നിയിരിക്കാം. പക്ഷേ അമ്മ എനിക്ക് ഫുൾ സപ്പോർട്ട് തന്നു. അവന് ആത്മവിശ്വാസമുണ്ടെങ്കിൽ ചെയ്യട്ടെയെന്ന ഉറച്ച നിലപാട് സ്വീകരിച്ചു. പിന്നെ ഓരോന്ന് പറഞ്ഞ് മകന് പ്രഷർ കൊടുക്കണ്ട എന്നതായിരുന്നു അമ്മയുടെ തീരുമാനം. പക്ഷേ ഇപ്പോൾ അമ്മ ഭയങ്കര ഹാപ്പിയാണ്.

വീട്ടിൽ ആരൊക്കെയുണ്ട്?

തൃശൂർ വടക്കാഞ്ചേരിയിലാണ് എന്‍റെ വീട്. അച്‌ഛൻ ചെറുപ്പത്തിലെ മരിച്ചു. ഞാനും അമ്മയും മാത്രമേയുള്ളൂ. അമ്മ ഗവൺമെന്‍റ് സർവീസിലാണ്.

കോളേജ് പഠനക്കാലത്ത് കലാരംഗങ്ങളിൽ സജീവമായിരുന്നോ?

കോളേജ് പഠനം മൈസൂറിലായിരുന്നു. അവിടെ ഭാഷ കന്നഡയാണല്ലോ. കന്നഡ പറയാനറിയാം. പക്ഷേ കലാപരമായ രംഗങ്ങളിൽ സജീവമായിരുന്നില്ല. ചെറിയ നാടകങ്ങൾ ചെയ്യുക, മൈം ഷോ, മിമിക്സ് ഒക്കെ ആയിരുന്നു എന്‍റെ സ്ക്കൂൾ ഓർമ്മകൾ. പക്ഷേ എംസിഎ പഠനക്കാലത്ത് മോണോആക്ടിൽ എനിക്ക് ഫസ്റ്റ് കിട്ടി. തെന്നാലി എന്ന പടത്തിൽ കമൽഹാസൻ ചെയ്ത ഒരു രംഗം അവതരിപ്പിച്ചതിനായിരുന്നുവത്.

എന്തായിരുന്നു ചെമ്പരത്തിയിലെ ഫസ്റ്റ് ഷോട്ട്? ഭയം തോന്നിയിരുന്നോ?

ആദ്യം ചെയ്ത ഷോട്ട് ഓർക്കുമ്പോൾ ദാ ഇപ്പോഴും ചിരി വരും. ഒരു പെൺകുട്ടിയുടെ കൈ ഉഴിഞ്ഞു കൊടുക്കുന്നതായിരുന്നു ഫസ്റ്റ് ഷോട്ട്. സത്യം പറഞ്ഞാൽ അന്നു വരെ ഞാൻ ഒരു പെൺകുട്ടിയുടെയും കൈ പിടിക്കുക പോലും ചെയ്തിട്ടില്ല. “എടാ നീ ഇതുവരെ പെൺകുട്ടിയുടെ കൈപിടിച്ചിട്ടില്ലേ. നീ കറക്ടായ് ചെയ്യ്” എന്നൊക്കെ പറഞ്ഞപ്പോൾ എന്‍റെ കൈയും കാലും വിറയ്ക്കുന്നുണ്ടായിരുന്നു. അങ്ങനെ ഞാൻ കൈ പിടിച്ചു. (പ്രബിൻ ചിരിക്കുന്നു). ചെമ്പരത്തിയുടെ ഡയറക്ടർ, ആയ ജനാർദ്ദനൻ സാർ എന്‍റെ ആക്ടിംഗ് കരിയറിലെ ഗുരുവാണെന്ന് പറയാം. സാറ് പക്കാ പ്രൊഫഷ്ണലാണ്. ആക്ടിംഗിനും കട്ടിംഗിനും ഇടയിൽ ഷോട്ട് ശരിയായില്ലെങ്കിൽ സാറ് വഴക്കു പറയും. പക്ഷേ അത് കഴിഞ്ഞാൽ പാവം മനുഷ്യനാണ്. അത്രയും വലിയൊരു ക്രൂവിന്‍റെ മുന്നിൽ അഭിനയിക്കുകയെന്നത് അന്നത്തെ സമയത്ത് ചാലഞ്ചിംഗ് ആയിരുന്നു.

പുതിയ പ്രൊജക്റ്റുകൾ

സീരിയൽ ഒന്ന് രണ്ട് ഓഫറുകൾ വന്നിരുന്നു. പക്ഷേ സ്വീകരിച്ചില്ല ചെമ്പരത്തിയുടെ ഷെഡ്യൂളുമായി പോവുകയാണ്. അതിന്‍റെ ഇടയിൽ സിനിമ വന്നാൽ ചെയ്യാം എന്നാണ് വിചാരിക്കുന്നത്. അതിനിടയിൽ സീരിയൽ വന്നാൽ അഡ്ജസ്‌റ്റ് ചെയ്യാൻ പറ്റില്ലല്ലോ. ഒരു സീരിയൽ കഴിഞ്ഞ് അടുത്ത സീരിയൽ വന്നാൽ തീർച്ചയായും സ്വീകരിക്കും.

അമ്മ അഭിനയം കണ്ട് വിമർശിക്കാറുണ്ടോ?

അമ്മ നല്ല അഭിപ്രായം മാത്രമേ പറയാറുള്ളൂ. എന്‍റെ അഭിനയത്തിലെ പോരായ്മകൾ പറയണമെന്ന് ഞാൻ പറയാറുണ്ട്. നന്നായിട്ടേയുള്ളൂയെന്നേ അമ്മ പറയൂ. നല്ല സപ്പോർട്ട് ആണ്. പിന്നെ മറ്റ് താരങ്ങളുടെ അഭിനയത്തെക്കുറിച്ചൊക്കെ പറയും. അമ്മ ഒരു ക്രിട്ടിക്ക് അല്ല.

പുറത്ത് പോകുമ്പോൾ എല്ലാവരും തിരിച്ചറിയുന്നുണ്ടോ?

തുടക്ക സമയത്ത് ആരെങ്കിലും എന്നെ ശ്രദ്ധിക്കുന്നുണ്ടോ നോക്കുന്നുണ്ടോ എന്നൊക്കെ ശ്രദ്ധിക്കുമായിരുന്നു. പലരോടും അങ്ങോട്ട് കയറി പരിചയപ്പെടും. അപ്പോഴെങ്കിലും ഞാനെന്താണ് ചെയ്യുന്നതെന്ന് അവർ ചോദിക്കുമെന്ന് വിചാരിക്കും. എവിടെ (ചിരിക്കുന്നു). സീരിയൽ വന്ന് ഒരു മാസം കഴിഞ്ഞപ്പോൾ എല്ലാവരും തിരിച്ചറിയാൻ തുടങ്ങി. ആൾക്കാർ എന്നെ ഇഷ്ടപ്പെടുക, തിരിച്ചറിയുക എന്നതൊക്കെ എനിക്ക് വലിയ എക്സൈറ്റ്മെന്‍റാണ്.

അഭിനയം മാറ്റി നിർത്തിയാൽ ഇഷ്ടപ്പെടുന്ന ഹോബീസ്

ഇഷ്ടമുള്ളത് 2 കാര്യമാണ്. ഒന്ന് വായന. രണ്ടാമത്തേത് കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുക. അതിൽ കുറച്ച് വിചിത്രമായ കാര്യവുമുണ്ട്. ഇങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ ഞാൻ സ്വയം സംസാരിച്ചു കൊണ്ടിരിക്കും. അതായത് സ്വയം ഇന്‍റർവ്യൂ ചെയ്യുക. ഈ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ, വ്യക്‌തിപരമായ കാര്യങ്ങൾ, നാളെ എന്നോട് ചോദിക്കാവുന്ന ചോദ്യങ്ങൾ ഞാൻ സ്വയം ചോദിച്ച് സ്വയം മറുപടി പറയും. ചിലപ്പോൾ അതിൽ കടുകട്ടി ചോദ്യങ്ങളും ഉണ്ടാവും. ഇതൊക്കെ ഒറ്റയ്ക്കുള്ളപ്പോഴെ ചെയ്യൂ. പിന്നെ സിനിമ കാണാറുണ്ട്. ആക്ടേഴ്സിന്‍റെ ഇന്‍റർവ്യൂസ് കാണും. അതിൽ എനിക്ക് പ്രചോദനമാകാവുന്ന കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കാറുണ്ട്.

ഫിറ്റ്നസ് ഫ്രീക്കാണോ

 അത്ര മസിൽമാനൊന്നുമല്ല ഞാൻ. പക്ഷേ ശരീരം ശ്രദ്ധിക്കുന്നയാളാണ്. അതുപോലെ ഭക്ഷണം ഒരുപാടിഷ്ടപ്പെടുന്നയാളാണ്. വിഷമിച്ചിരിക്കുന്ന സമയത്ത് എന്‍റെ മുന്നിൽ ബിരിയാണി കൊണ്ട് വന്ന് വച്ചാൽ ഞാൻ വളരെ ഹാപ്പിയാകും. ഭക്ഷണത്തെ റസ്പെക്ട് ചെയ്യുന്നയാളാണ്. ഇത് പറഞ്ഞപ്പോഴാണ് മറ്റൊരു രസകരമായ കാര്യം ഓർമ്മ വന്നത്. പണ്ട് ഡിഗ്രിയ്ക്ക് പഠിക്കുന്ന സമയത്ത് കോളേജ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുമ്പോൾ ഇവിടുത്തെ കപ്പലണ്ടി കട പോലെ വഴിയോര കടകളിൽ ചില്ലി ചിക്കനും ചിക്കൻ ഫ്രൈയുമൊക്കെ നിരത്തി വച്ചിരിക്കും. നല്ല ചുവപ്പ് നിറത്തിൽ അത് കാണുമ്പോൾ കൊതിയടക്കാനാവില്ല. ഒരു ദിവസം ഞാൻ പോയി അത് മേടിച്ചു കൊണ്ടുവന്ന് ഹോസ്റ്റലിലിരുന്ന് കഴിച്ചു. ശേഷം വാഷ്റൂമിൽ പോയി വായയിൽ വിരലിട്ട് ഛർദ്ദിച്ച് കളഞ്ഞു. ആ സമയത്ത് ശ്വാസം മുട്ടിയ പോലെയായിരുന്നു. മൂക്കിലൂടെയും വായയിലൂടെയുമൊക്കെ ഭക്ഷണാവശിഷ്ടങ്ങൾ പുറത്തു വരുന്നു. ശരിക്കും മരിച്ചു പോകുമെന്ന് വരെ തോന്നി. അന്നൊക്കെ വയറ് ചാടരുത്. അഥവാ ഇത്തിരി വണ്ണം വന്നാൽ ആകെ കോൺഷ്യസ് ആകുമല്ലോ ആ ഒരു ജാഗ്രതയിലായിരുന്നു ഇങ്ങനെ കാട്ടി കൂടിയത്. എനിക്കതിന്‍റെ രുചിയറിഞ്ഞാൽ മാത്രം മതിയായിരുന്നു. ഇപ്പോൾ കഴിക്കാറില്ലെന്നല്ല. ബിരിയാണിയൊക്കെ കഴിച്ചാൽ ഞാൻ അന്ന് രാത്രി ഭക്ഷണം ഒഴിവാക്കി ഫിറ്റ്നസ് മെയിന്‍റയിൻ ചെയ്യാൻ ശ്രമിക്കും.

ഫാഷൻ കോൺഷ്യസാണോ

വ്യക്‌തി ജീവിതത്തിൽ നല്ല രീതിയിൽ വസ്ത്രം ധരിക്കണം എന്ന ചിന്താഗതിക്കാരനാണ്. ക്യാമറയ്ക്ക് മുന്നിൽ മാത്രം ആക്ടറാകണം. അല്ലാത്തപ്പോൾ നാട്ടിലായാൽ ഞാൻ മുണ്ട് ധരിച്ച് നടക്കുന്നയാളാണ്. മറ്റൊരു വ്യക്‌തിയുടെ ഫാഷൻ അനുകരിച്ച് ട്രെന്‍റാക്കി നടക്കുന്നതിനോട് താൽപര്യമില്ല. നമ്മൾ സ്വയം കൊണ്ടുവരുന്നതാകണം ട്രെന്‍റ്.

സിനിമയിൽ ഇഷ്ടപ്പെട്ട നടന്മാർ ആരൊക്കെയാണ്? അവരുടെ അഭിനയ ശൈലി ശ്രദ്ധിക്കാറുണ്ടോ?

മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവരാണല്ലോ സൂപ്പർ സ്റ്റാറുകൾ. രണ്ടുപേരും ക്ലാസ് ആക്ടേഴ്സാണ്. പൂരത്തിന് നെറ്റിപ്പട്ടം കെട്ടി ഗജവീരനെ കാണുമ്പോഴുള്ള ഒരാന ചന്തമുണ്ടല്ലോ അതാണ് മോഹൻലാൽ സാറിന്‍റെ അഭിനയം. വിസ്മയത്തോടെ നമ്മൾ നോക്കി നിൽക്കുന്ന പ്രഭയാണ് അദ്ദേഹത്തിന്‍റെ അഭിനയം കാഴ്ച വയ്ക്കുന്നത്. യൂണിക് ആക്ടർ. മമ്മൂക്കയെക്കുറിച്ച് പറയുകയാണെങ്കിൽ നമുക്ക് ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് കണ്ടു പഠിക്കാനുണ്ട്. സൗണ്ട് മോഡുലേഷൻ, കഥാപാത്രത്തിലേക്ക് മാറുന്ന രീതി, ഫിറ്റ്നസിന് കാട്ടുന്ന അർപ്പണം എന്നിവയൊക്കെ നമ്മളെ അതിശയിപ്പിക്കും. രണ്ടുപേരും രണ്ട് സ്ക്കൂളാണ്. തുടക്കകാർക്ക് അവരിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. അവരെപോലെ തന്നെ എന്നെ വിസ്മയം കൊള്ളിച്ച പല നടന്മാരുമുണ്ട്. തിലകൻ, ശങ്കരാടി, ഒടുവിൽ ഉണ്ണികൃഷ്ണൻ, നെടുമുടി… ഇവരൊക്കെ സ്ക്രീനിൽ ജീവിക്കുകയായിരുന്നില്ലേ. എന്നെ സംബന്ധിച്ച് വലിയൊരു നടനാകണമെന്നതിലുപരിയായി ആളുകളുടെ മനസിൽ കയറിപ്പറ്റുന്നതരം നടനാവണം എന്നതാണ് ആഗ്രഹം. അയൽവീട്ടിലെ ഒരാൾ എന്ന ഫീൽ തോന്നിപ്പിച്ചിട്ടുള്ളവരാണ് ജയറാം, ദീലിപ് മുതലായവർ. ഒടുവിൽ ഉണ്ണികൃഷ്ണൻ വലിയൊരു അഭിനേതാവാണ്. അദ്ദേഹത്തിന്‍റെ സ്ക്രീൻ പെർഫോമൻസ് കാണുമ്പോൾ അയൽവീട്ടിലെ മാമനാണ് എന്ന് തോന്നി പോകും. എനിക്ക് അങ്ങനെയൊരു നടനാവാനാണ് ഇഷ്ടം. മോർ ദാൻ ബിയോണ്ട് ദി ആക്ടർ. ചെറിയ കുഞ്ഞുങ്ങളെ തൊട്ട് വയസ്സായ അമ്മൂമ്മമാരെ വരെ സ്വാധീനിക്കുന്ന തരത്തിൽ ഉള്ള നടനാവണം അതാണ് എനിക്കിഷ്ടം. ഒരു കുഞ്ഞ് കുട്ടി വന്ന് എന്നെ ഇഷ്ടപ്പെടുന്നു വെന്ന് പറയുന്നതാവും എന്നെ സംബന്ധിച്ച് ഏറ്റവും വലിയ അംഗീകാരം. ഒട്ടും കളങ്കമില്ലാത്ത മനസിനെ സ്വാധീനിക്കാൻ കഴിയുക. മനസിൽ തൊടുന്ന കഥാപാത്രമായി ജീവിക്കുകയെന്നത് ഒരു നടനെ സംബന്ധിച്ച് വലിയൊരു അനഗ്രഹമാണ്. അതാണ് ഞാൻ ആഗ്രഹിക്കുന്നത്. തമിഴിൽ കമൽഹാസൻ, സൂര്യ എന്നിവരുടെ അഭിനയമാണ് എന്നെ ഏറെ സ്വാധീനിച്ചത്. സൂര്യയുടെ വാരണം ആയിരം എന്ന സിനിമ എന്‍റെ ജീവിതത്തിൽ പ്രതീക്ഷ തന്ന സിനിമയാണ്.

സിനിമയിൽ ചെയ്യാൻ ഇഷ്ടപ്പെടുന്ന കഥാപാത്രം

 ഒരു ട്രാൻസ്ജെന്‍ററിന്‍റെ ക്യാരക്ടർ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. യഥാർത്ഥത്തിൽ സമൂഹം അവരെ തെറ്റായ രീതിയിലല്ലേ കാണുന്നത്. അവർ ട്രാൻസ്ജെന്‍ററായത് അവരുടെ തെറ്റു കൊണ്ടല്ലല്ലോ. അവരുടെ അവസ്‌ഥ തുറന്നു കാട്ടുന്ന രീതിയിൽ അവരുടെ ജീവിതം അവതരിപ്പിക്കണം. ഒരു ട്രാൻസ്ജെന്‍ററിനെ കാണുമ്പോൾ രണ്ടാമതൊന്ന് കൂടി നോക്കുന്ന അവസ്‌ഥ മാറി നമുക്കൊപ്പമുള്ള ജെന്‍ററായി അംഗീകരിക്കപ്പെടുന്ന കാഴ്ചപ്പാട് സമൂഹത്തിൽ വരത്തക്ക രീതിയിൽ ട്രാൻസ്ജെന്‍റർ കഥാപാത്രത്തെ അവതരിപ്പിക്കണം എന്നാഗ്രഹമുണ്ട്.

മറക്കാനാവാത്ത അനുഭവം

എല്ലാ വിഷുവിനും എന്‍റെ നാട്ടിൽ കലാപരിപാടികൾ നടത്താറുണ്ട്. നാട്ടുകാർ എല്ലാവരും ചേർന്നാണ് കലാപരിപാടി അവതരിപ്പിക്കുക. നാടകം, മിമിക്സ്, ഡാൻസ് അങ്ങനെ പല കലാപരിപാടികളും ഉണ്ടാവും. കഴിഞ്ഞ 22-23 വർഷമായി പതിവ് തെറ്റാതെ സ്റ്റേജിൽ പെർഫോം ചെയ്യുന്നയാളായിരുന്നു ഞാൻ. എന്നാൽ കഴിഞ്ഞ 3-4 വർഷമായിട്ട് എനിക്ക് പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതെയായി. ഡാൻസായാലും ഡ്രാമയായാലും ശരി ഞാൻ എന്തിലെങ്കിലും പങ്കെടുക്കും. ഈ കലാപരിപാടികൾ കാണാൻ സ്ത്രീകളുടെ കൂട്ടത്തിൽ അമ്മയും അമ്മൂമ്മയും ഉണ്ടാവും. അവർ പരിപാടികളൊക്കെ കണ്ടുകൊണ്ടിരിക്കും. പക്ഷേ ചെമ്പരത്തി സീരിയലിൽ അഭിനയിച്ച് തുടങ്ങിയ ശേഷം എന്‍റെ ലൈഫിൽ മറക്കാൻ പറ്റാത്ത ഒരനുഭവമുണ്ടായി.

എന്‍റെ നാട്ടിൽ ഞാൻ പെർഫോം ചെയ്‌തിരുന്ന അതേ സ്റ്റേജിൽ എന്നെ ചീഫ് ഗസ്റ്റായി ക്ഷണിച്ച് സ്വീകരണം തന്നതായിരുന്നു മറക്കാനാവാത്ത അനുഭവം. ഇത്രയും കാലം ആ വേദിയിൽ കലാപരിപാടികൾ അവതരിപ്പിച്ചിരുന്ന ഞാൻ അവിടെ പെർഫോമം ചെയ്‌ത കുട്ടികൾക്ക് സമ്മാനം കൊടുക്കുക… ഞാൻ ശരിക്കും ഇമോഷ്ണലായിയെന്ന് പറയാം. ഇതെല്ലാം കഴിഞ്ഞ് ഞാൻ വീട്ടിലെത്തിയപ്പോൾ അമ്മയെന്നെ കെട്ടിപ്പിടിച്ചു. പരിപാടി കണ്ടു കൊണ്ടിരുന്ന അമ്മ സന്തോഷം കൊണ്ട് കരയുകയായിരുന്നുവെന്ന് പിന്നീട് പലരും പറഞ്ഞ് ഞാനറിഞ്ഞു.

ഇനിയെനിക്ക് എന്ത് അംഗീകാരങ്ങൾ കിട്ടിയാലും ശരി എന്‍റെ അമ്മ എന്നെ ആശ്ലേഷിച്ചതിന്‍റെയത്രയും സന്തോഷം നൽകുമെന്ന് തോന്നുന്നില്ല. അമ്മയുടെ വാത്സല്യം നിറഞ്ഞ ആ ആശ്ലേഷമാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം, അനുഗ്രഹവും.

ബി സേഫ്

കുറ്റകൃത്യങ്ങൾ തടയാനും ജീവിതം സുരക്ഷിതമാക്കാനും ദൈനംദിന ജീവിതത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ എളുപ്പത്തിൽ സാധിക്കും. അതേക്കുറിച്ചുള്ള ധാരണയ്ക്കായി പോലീസ് നൽകുന്ന ടിപ്സുകൾ മനസ്സിലാക്കി വയ്ക്കാം.

മോഷണം തടയാം

ഇന്ന് ഏറ്റവും കൂടുതൽ നടക്കുന്ന കുറ്റകൃത്യം ഏതെന്നു ചോദിച്ചാൽ സംശയിക്കേണ്ട, അത് ചെറുതും വലുതുമായ മോഷണങ്ങൾ തന്നെയായിരിക്കും. എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള മാർഗ്ഗമായിട്ടാണ് മോഷണത്തെ ഉപയോഗിക്കുന്നത്. ചെറുപ്പക്കാരായ പുരുഷന്മാരാണ് കൂടുതലായും ഇത്തരം പ്രവൃത്തികളിൽ കൂടുതൽ വ്യാപൃതരാകുന്നത് എന്ന് കേസുകൾ നോക്കിയാൽ മനസ്സിലാക്കാം. ചെറുതും വിലപിടിച്ചതും പെട്ടെന്ന് പണമാക്കി മാറ്റാനും കഴിയുന്ന സാമഗ്രികളോടാണ് കള്ളന്മാർക്ക് കൂടുതൽ പ്രിയം. മിക്ക മോഷണങ്ങളും നടന്നിട്ടുള്ളത് വീട്ടുകാർ വീട് അടച്ചുപൂട്ടി എവിടെയെങ്കിലും പോയ വേളകളിലാണ്. പകലായാലും രാത്രിയായാലും മോഷണം നടത്താൻ അവർ മടിക്കില്ല. മോഷണം നടത്തുന്നതിന് മുമ്പ് കള്ളൻ വീടും പരിസരവും സൂക്ഷ്മമായി നിരീക്ഷിക്കും. എളുപ്പത്തിൽ കടന്നുകയറാൻ പറ്റിയതും മറവ് ഉള്ളതും എളുപ്പം രക്ഷപ്പെടാൻ കഴിയുന്നതുമായ വീടുകൾ കള്ളന്മാരുടെ ലിസ്റ്റിലുണ്ടെന്നോർക്കുക. അതിനാൽ വീട്ടിലെ മോഷണം തടയാൻ ചില കാര്യങ്ങൾ മനസ്സിലാക്കി വയ്ക്കുക.

  • പകൽ സമയത്തും വീടിന്‍റെ വാതിലുകളും ജനാലകളും അടച്ചിടുക. സൈഡ് ഡോറുകൾ ലോക്ക് ചെയ്യാനും മെയിൻ ഡോർ ബോൾട്ട് ചെയ്യാനും മറക്കണ്ട.
  • വീട്ടിൽ നിന്ന് അകന്നു മാറി നിൽക്കുന്ന സാഹചര്യങ്ങൾ ഉണ്ടാവുമ്പോൾ അയൽപക്കത്ത് അറിയിക്കുക. വീട്ടിൽ നിന്ന് പുറത്തേക്കുള്ള ഭാഗത്ത് വെളിച്ചം ലഭ്യമാക്കുക.
  • വീടിനുള്ളിൽ വലിയ തുക, ആഭരണങ്ങൾ ഇതൊന്നും സൂക്ഷിച്ചു വയ്ക്കരുത്.
  • ഗ്ലാസ് പാനൽസ് ഡോറുകൾക്കും ജനാലകൾക്കും ഗ്രില്ലുകൾ ഉറപ്പിക്കുക.

വ്യക്‌തി സുരക്ഷയ്ക്ക്

  • വീട്ടിൽ തനിച്ചിരിക്കുന്ന സമയത്തും അസമയത്തും പ്രത്യേകിച്ച് കോളിംഗ് ബെൽ കേട്ട് ഓടിച്ചെന്ന് വാതിൽ തുറക്കരുത്. വാതിൽ തുറക്കുന്നതിനു മുമ്പ് സന്ദർശകൻ ആരാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കാം.
  • സന്ദർശകർ വരുമ്പോൾ കുട്ടികളെ വിട്ട് വാതിൽ തുറന്നു നോക്കാൻ ശ്രമിക്കരുത്.
  • കമ്പനികളുടെ, സ്ഥാപനങ്ങളുടെ പ്രതിനിധി എന്ന നിലയിൽ വരുന്ന സന്ദർശകരോട് ഐഡന്‍റിറ്റി കാർഡ് ചോദിക്കുക.
  • രാത്രിയിൽ തനിച്ച് പുറത്തിറങ്ങിയുള്ള നടത്തം പരമാവധി ഒഴിവാക്കാം.

യാത്രക്കിടയിൽ ബാഗ് തട്ടിപ്പറിച്ചാൽ

  • ബാഗ് സ്വന്തം ശരീരത്തോട് ചേർത്ത് കുറച്ച് മുന്നോട്ടാക്കി പിടിക്കുക.
  •  പേഴ്സും ബാഗും അടച്ചുവയ്ക്കുക.
  • കൗണ്ടറുകളിലും മറ്റും ബാഗ് മാറ്റി വച്ചിട്ട് മറ്റൊരു കാര്യത്തിൽ വ്യപൃതരാകരുത്.
  • അത്യാവശ്യത്തിനു മാത്രം പണം ബാഗിൽ കരുതുക.
  • ബലമായി ഒരാൾ ബാഗ് തട്ടിപ്പറിക്കാൻ ശ്രമിച്ചാൽ ചെറുത്തുനിൽപ്പ് ശ്രദ്ധയോടെ മാത്രം ചെയ്യുക. ബാഗ് ഉപേക്ഷിക്കുന്നതാണ് പരിക്ക് പറ്റാതിരിക്കാൻ നല്ലത്.

വാഹന മോഷണം തടയാൻ

  • വാഹനം എവിടെയായാലും പൂട്ടി വയ്ക്കുക.
  • കാറിന്‍റെ ഡോറും ഗ്ലാസും പൂർണ്ണമായും അടച്ചിടുക. ക്വാർട്ടർ ഗ്ലാസുകളും സുരക്ഷിതമാക്കി വയ്ക്കുക.
  • വാഹനത്തിന്‍റെ കീ അതിൽ വച്ചിട്ട് പോകരുത്.
  • ഡോർ ഡബിൾ ചെക്ക് ചെയ്യുക.
  • കാർ അലാം ഇൻസ്റ്റാൾ ചെയ്യുക.

തണുപ്പുകാലത്ത് സന്ധിവേദനയ്ക്ക് ബൈ ബൈ പറയാം

മഞ്ഞു കാലത്ത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രശ്നമാണ് സന്ധിവേദന. കേവലം മുതിർന്നവർക്ക് മാത്രമല്ല ഏതൊരാൾക്കും ഈ പ്രശ്നമുണ്ടാകാം. ഇതെക്കുറിച്ച് ഡോക്‌ടർ ശങ്കർ ഭഗത് പറയുന്നത് നോക്കാം.

എന്തുകൊണ്ട് സന്ധിവേദന?

 പ്രായമേറുന്നതിനനുസരിച്ച് എല്ലുകളിൽ നിന്നും കാത്സ്യവും മറ്റ് ധാതുക്കൾക്കും നാശം സംഭവിക്കുന്നു. സന്ധികൾക്കിടയിൽ കാർട്ടിലേജിന്‍റെ ഒരു ലെയർ ഉണ്ട്. പ്രായം കൂടുമ്പോൾ ലെയറിന്‍റെ ഇലാസ്‌തികതയും ഈർപ്പവും നിലനിർത്തുന്ന ലൂബ്രിക്കന്‍റ് കുറയുന്നു. ലിഗ്‌മെന്‍റുകളുടെ നീളവും ഇലാസ്‌തികതയും കുറഞ്ഞ് വഴക്കമില്ലാതെയാകുന്നു. തണുപ്പ് കാലത്ത് ശരീരത്തിന്‍റെ താപമാനം കുറഞ്ഞു തുടങ്ങുന്നതോടെയാണ് സന്ധികളിൽ വേദനയുണ്ടാകുക. രക്‌തക്കുഴലുകൾ ചുരുങ്ങുന്നതാണ് ശരീരത്തിൽ താപമാനം കുറയുന്നതിന് കാരണം. ഇക്കാരണത്താൽ സന്ധികളിൽ കോച്ചിപ്പിടിത്തം ഉണ്ടാകുന്നതിനൊപ്പം വേദനയും ആരംഭിക്കുന്നു.

വേദനയിൽ നിന്നും മോചനം

സന്ധികളിലുണ്ടാകുന്ന വേദനയിൽ നിന്നും മോചനം നേടുന്നതിന് മഞ്ഞൾ, മുരിങ്ങക്ക, ചങ്ങലംപെരണ്ട എന്നിവ ഉപയോഗിക്കുന്നത് പ്രയോജനം ചെയ്യുമെന്നാണ് ഡോക്‌ടർമാർ പറയുന്നത്.

മഞ്ഞള്‍

ദഹനവ്യവസ്‌ഥയെ മെച്ചപ്പെടുത്തുന്നതിനും നീർവീക്കം കുറയ്‌ക്കുന്നതിനും വേദനയിൽ നിന്നും ആശ്വാസം ലഭിക്കുന്നതിനും വർഷങ്ങളായി മഞ്ഞൾ ഉപയോഗിച്ച് വരുന്നു. മഞ്ഞളിലുള്ള കുർക്കുമിൻ എന്ന പേരുള്ള മൂലിക ദീർഘകാലമായുള്ള വേദനയിൽ നിന്നും ആശ്വാസം തരുന്നു. ഒപ്പം സന്ധികളിലും മാംസപേശികളിലും വഴക്കമുണ്ടാകും. അതോടെ സന്ധികളിലുണ്ടാകുന്ന വേദന ശമിക്കും. പ്രകൃതിദത്തമായ കോശങ്ങളെ ഇല്ലാതാക്കുന്ന ഫ്രീറാഡിക്കൽസിനെ ഇല്ലാതാക്കുകയും വേദനയിൽ നിന്നും ആശ്വാസം ലഭിക്കുകയും ചെയ്യും. രാത്രി കിടക്കുന്നതിന് മുമ്പായി പച്ചമഞ്ഞൾ പാലിൽ ചേർത്ത് തിളപ്പിച്ച് കുടിക്കുന്നത് നല്ലതാണ്.

ചങ്ങലംപെരണ്ട

എല്ലുകളെ കൂട്ടിയോജിപ്പിക്കുന്നതിന് ചങ്ങലംപെരണ്ട ഏറ്റവും ഫലവത്തായ ഔഷധമാണ്. എല്ലുകളെ യോജിപ്പിക്കുന്നതിനൊപ്പം നീർവീക്കം കുറയ്‌ക്കാനും സന്ധികളിലെ വേദനയകലാനും എല്ലുകൾക്ക് ബലം നൽകാനും ഈ ചെടി ഫലവത്താണ്. സോഡിയം, പൊട്ടാസ്യം കാർബണേറ്റ് എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.

എങ്ങനെ കഴിക്കാം

  • ചങ്ങലംപെരണ്ടയുടെ നീരെടുത്ത് നേരിയതായി ചൂടാക്കിയ പാലിനൊപ്പം കഴിക്കാം.
  • ഇതിന്‍റെ കഷായം ഉണ്ടാക്കിയും കുടിക്കാം.

മുരിങ്ങ

 മുരിങ്ങ ആരോഗ്യത്തിന് ഏറ്റവും പ്രയോജനപ്രദമാണ്. പലതരം പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും പൊട്ടാസ്യത്തിന്‍റെയും കലവറ യാണിത്. ഡോക്‌ടറുടെ അഭിപ്രായത്തിൽ മുരിങ്ങക്കായിൽ 3 വാഴപ്പഴത്തിനേക്കാൾ മൂന്നിരട്ടിയധികം പൊട്ടാസ്യവും പാലിനേക്കാൾ 4 ഇരട്ടി കാത്സ്യവും ഉണ്ട്. അദ്‌ഭുത സസ്യം എന്ന പേരിലും മുരിങ്ങ അറിയപ്പെടുന്നു. ഇത് കഴിക്കുക വഴി പലതരം അസുഖങ്ങൾ ഉണ്ടാകുന്നതിൽ നിന്നും മോചനം നേടാം. ഇതിലടങ്ങിയിരിക്കുന്ന കാത്സ്യം എല്ലുകൾക്ക് നല്ല ബലം നൽകുന്നു. സന്ധി വേദനയകറ്റുന്നു. മുരിങ്ങക്ക കറി, സന്ധിവേദനയ്ക്കും നീർവീക്കത്തിനും ഏറ്റവും ഗുണകരമാണ്. ഇതിന്‍റെ ഇലകൾ കൊണ്ട് കഷായം തയ്യാറാക്കി കുടിക്കുന്നത് കൊണ്ട് വേദനയ്ക്ക് ആശ്വാസം ലഭിക്കും.

തണുപ്പുകാലത്ത് സുഖകരമായി…

  • രാവിലത്തെ വെയിൽ, വിറ്റാമിൻ ഡി യുടെ മികച്ച സ്രോതസ്സാണ്. വെയിലത്ത് ഇരിക്കുന്നതുവഴി സന്ധികളിലുണ്ടാകുന്ന വേദനയ്ക്കും നീരിനും ആശ്വാസം ലഭിക്കും.
  • പതിവായി ഏക്സർസൈസ് ചെയ്യു ന്നതും പോഷകസമ്പന്നമായ ഭക്ഷണം കഴിക്കുന്നതും സന്ധികളിലെ ഫ്ളക്സിബിളിറ്റി നിലനിർത്തും.
  • തുടർച്ചയായി കസേരയിൽ 6-7 മണിക്കൂർ ഇരിക്കുന്നതും സന്ധികളിൽ കോച്ചിപ്പിടിത്തം ഉണ്ടാക്കും. അതിനാൽ ഇടയ്ക്ക് ഉലാത്തുക.
  • തണുപ്പുകാലത്ത് വേദനയിൽ നിന്നും മോചനം നേടുന്നതിന് ശരീരത്തിന് ചൂട് പകരേണ്ടത് ആവശ്യമാണ്. അതായത് ചർമ്മം തണുത്തിരിക്കുമ്പോൾ വേദന കൂടുതലായി അനുഭവപ്പെടും. അതുകൊണ്ട് തണുപ്പുകാലത്ത് കമ്പിളി വസ്ത്രങ്ങൾ ധരിക്കുക.

“ഞാൻ ഫെമിനിസ്റ്റ് ആണോ മാഡം?”

“ഞാൻ ഫെമിനിസ്റ്റാണോ മാഡം!!?? “ഒരു വിദ്യാർഥിനിയുടെ ഈ ചോദ്യമാണ് ഫെമിനിസമെന്ന വാക്കിനെകുറിച്ചു കൂടുതൽ ചിന്തിപ്പിച്ചത്.. കൂട്ടുകാരിയോട് മോശമായി പെരുമാറിയ അധ്യാപകന്‍റെ കോളറിൽ കയറിപിടിച്ചു ആ കുട്ടി. പെൺകുട്ടികളോട് മാന്യമായി പെരുമാറണമെന്ന് വീറോടെ പറയുകയും ചെയ്തു. അതിനുശേഷം ഒളിഞ്ഞും തെളിഞ്ഞും സഹപാഠികളുൽപ്പടെ അവൾക്കിട്ട പേരാണ് ‘ഫെമിനിച്ചി’.

ഒരു വെറും പരാതിയിൽ ഒതുക്കാതെ പരസ്യമായി കൂട്ടുകാരിക്ക് വേണ്ടി പ്രതികരിച്ചു എന്നതാണ് അവൾക്ക് ഈ പേര് ചാർത്തി കിട്ടാനുള്ള കാരണം. അവളുടെ ചോദ്യം കേട്ടപ്പോൾ രണ്ടു കാര്യങ്ങളാണ് എന്‍റെ മനസിലേക്ക് വന്നത്.. ഒന്ന് ഫെമിനിസ്റ്റ് എന്ന വിളി അവളെ വേദനിപ്പിച്ചിരിക്കുന്നു. എവിടെയോ ഒരു നാണക്കേട് അവളെ ബാധിച്ചിരിക്കുന്നു.. രണ്ട്, ആ സംഭവത്തിനു ശേഷം തോളിൽ തട്ടി മിടുക്കി എന്നു പറഞ്ഞ അതേ സഹപാഠികളുടെ പിന്നീടുള്ള നിലപാട്.

ഫെമിനിച്ചി ആയല്ലോ?

പെൺകുട്ടികൾ ഉൾപ്പടെയുള്ള സഹപാഠികൾ, മാറി നിന്ന് “ഇവൾ വല്യ ഫെമിനിച്ചിയായല്ലോ” എന്ന് പറഞ്ഞത് ഏറെ ചിന്തിക്കേണ്ടതാണ്. കാരണം അവർ വളർന്നു വരുന്ന തലമുറയാണ്.. നാളെ ലോകത്തെ നയിക്കേണ്ടവർ.. യഥാർത്ഥത്തിൽ എന്താണ് ഫെമിനിസം? വളരെ എളുപ്പത്തിൽ പറഞ്ഞാൽ, സമൂഹത്തിൽ സ്ത്രീയ്ക്ക് പുരുഷനൊപ്പം തുല്യത വേണമെന്നും, അവനാസ്വദിക്കുന്ന എല്ലാ വിശേഷാവകാശങ്ങൾക്കും അവൾ അർഹയാണെന്നും, അവൾ ബഹുമാനിക്കപ്പെടേണ്ടവളാണെന്നും ഉറക്കെ പറയുന്നവരാണ് ഫെമിനിസ്റ്റുകൾ. അതാണ് എന്‍റെ കണ്ണിലെ ഫെമിനിസം.

പുരുഷന്മാരും

അത്തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ സ്ത്രീയ്ക്ക് വേണ്ടി സംസാരിക്കുന്ന ആണ്‍സുഹൃത്തുക്കളുണ്ട്.. അവരും ഫെമിനിസ്റ്റുകളാണ്…. സഹികെട്ടിട്ടും മിണ്ടാതെ അടുക്കളപ്പുറത്ത് കഴിയുന്ന ഒരു പറ്റം സ്ത്രീകളുടെ, അടിച്ചമർത്തലിന്‍റെയും വിവേചനത്തിന്‍റെയും കയ്പുനീര് കുടിച്ചു മടുത്തു ജീവിക്കുന്ന അനേകായിരം പെണ്ണുങ്ങളുടെ ശബ്ദമാണവർ.

ചങ്കുറപ്പുള്ള പെണ്ണുങ്ങൾ

ഫെമിനിസം എന്ന വാക്കിനെ ഫെമിനിച്ചി എന്ന വിളിപ്പേരാക്കി മാറ്റിയത് ചില വികലമനസ്സുകളാണ്.. സിനിമാമേഖലയിലെ സ്ത്രീവിരുദ്ധതയും അരക്ഷിതാവസ്ഥയും ചൂണ്ടി കാണിച്ചു മുന്നോട്ട് വന്ന ചങ്കുറപ്പുള്ള പെണ്ണുങ്ങളേയാണ് ഫെമിനിച്ചി എന്നാദ്യം വിളിച്ചു കേട്ടത്. പിന്നീട് സ്ത്രീയ്ക്ക് വേണ്ടി ഉയരുന്ന ഓരോ ശബ്ദത്തെയും അപമാനിക്കാനും അടിച്ചമർത്താനും ആ വാക്കുപയോഗിച്ചു തുടങ്ങി. ഞാൻ സ്ത്രീയാണെന്നും , എനിക്കെന്‍റെ സ്വാതന്ത്ര്യമുണ്ടെന്നും പ്രഖ്യാപിക്കുന്നവരെല്ലാം ഒന്നുകിൽ ‘ആക്ടിവിസ്റ്റ്’ അല്ലെങ്കിൽ ‘ഫെമിനിച്ചി’ എന്ന അവസ്‌ഥയായി!!!

പുതിയതലമുറ

എങ്ങനെയാണ് ഇത്തരമൊരു ചിന്താഗതി പുതിയതലമുറയിൽ പോലും ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്? അടക്കവും ഒതുക്കവും വേണം എന്ന് പെണ്‍കുട്ടിയോട് പറയുന്നതിനൊപ്പം, സ്ത്രീയോട് എങ്ങനെ പെരുമാറണമെന്ന് ആണ്‍കുട്ടിക്ക് പറഞ്ഞു കൊടുക്കുന്ന എത്ര അമ്മമാരുണ്ട് എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.

അപ്പോൾ ഓരോ വീടകങ്ങളുമാണ് ഫെമിനിസ്റ്റിനെ, ഫെമിനിച്ചിയാക്കുന്ന പ്രതിഭാസത്തിന്‍റെ ഉറവിടമെന്നു പറഞ്ഞാൽ തെറ്റില്ല, അല്ലെ? സ്ത്രീ അമ്മയാണെന്നു പറഞ്ഞല്ല വളർത്തേണ്ടത്. അമ്മയും പെങ്ങളും മാത്രമല്ല പിറന്നു വീഴുന്ന ഓരോ പെണ്‍കുട്ടിയും ആദരവും ബഹുമാനവും അർഹിക്കുന്നു എന്നാണ് പറഞ്ഞു കൊടുക്കേണ്ടത്. അതുപോലെ പറയാതിരിക്കാനാവാത്ത മറ്റൊന്നുണ്ട്.. ഫെമിനിസം എന്നത് അതിന്‍റെ ശരിയായ നിർവചനത്തിലല്ലാതെ ജീവിതത്തിൽ പകർത്തുന്നവർ.

പുതിയ തലമുറയിലെ പെണ്‍കുട്ടികൾ തങ്ങളുടെ വ്യക്തിത്വത്തെ ഉയർത്തിപിടിക്കുന്നവരാണ്… രാത്രികളെ ഭയക്കാത്തവരാണ്.. അവർക്കൊപ്പം തോളോട്തോൾ ചേർന്നു നിൽക്കാൻ പറ്റുന്ന തലമുറയെ വാർത്തെടുക്കാൻ മതാപിതാക്കൾക്കെ കഴിയൂ…  കുലസ്ത്രീകൾ എന്ന ചെല്ലപ്പേരിൽ “സ്ത്രീ ന സ്വാതന്ത്ര്യ മർഹതി” എന്ന് സ്വയം പ്രഖ്യാപിക്കുന്ന ചിലരില്ലെന്നല്ല…!! എങ്ങനെയാവും അവർ അവരുടെ ആണ്മക്കളെ വളത്തിക്കൊണ്ട് വരികയെന്നത് കണ്ടറിയണം!!

ഫെമിനിസത്തെ തെറ്റിദ്ധരിച്ചവർ

മദ്യത്തിനും മയക്കുമരുന്നിനും കുത്തഴിഞ്ഞ ജീവിതത്തിനും മറയായി ഫെമിനിസത്തെയും അതുയർത്തിപ്പിടിക്കുന്ന സ്വാതന്ത്ര്യബോധത്തെയും ഉപയോഗിക്കുന്നവർ!! പുരുഷന്മാരെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് അവരുടെ പ്രത്യേകതയാണ്. പുതിയ യുഗത്തിൽ സമൂഹം സ്ത്രീയുടെ വാക്കിന് നല്കുന്ന മുൻതൂക്കവും വിശ്വാസവും സ്വന്തം ലാഭത്തിനു വേണ്ടിയോ, പക തോന്നുന്ന പുരുഷനെ സമൂഹത്തിന് മുന്നിൽ നാണംകെടുത്തനോ ഉപയോഗിക്കുക എന്നത് മറ്റൊരു രീതി. ഫെമിനിച്ചിയെന്ന വിളിയിലേക്ക് സമൂഹത്തെയെത്തിച്ചതിൽ അവരുടെ പങ്ക് വലുതാണ്! ഇതെന്‍റെ അഭിപ്രായം… മറിച്ചു ചിന്തിക്കുന്നവരുമുണ്ട്. സ്വാതന്ത്ര്യമെന്നാൽ അതിൽ ഇതെല്ലാം ഉൾപ്പെടുമെന്ന വാദം… എന്തായാലും അതിലൊരു തർക്കത്തിനില്ല.

സ്ത്രീകളെ ചേർത്ത് പിടിക്കുന്ന സമൂഹം

അടിച്ചമർത്തപ്പെടാതെ, പാർശ്വവൽക്കരിക്കപ്പെടാതെ സ്ത്രീസമൂഹത്തെ അതിന്‍റെ മുഴുവൻ ചൈതന്യത്തോടെയും ശ്രേഷ്ഠതയോടെയും ചേർത്തു പിടിക്കുന്ന ഒരു സമൂഹമെന്നതാണ് ഫെമിനിസമെന്ന പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരുടെ ലക്ഷ്യം. അത് ശരിയായ അർത്ഥത്തിൽ മനസിലാക്കി അതിനൊപ്പം നിൽക്കുന്നവരാകട്ടെ നമ്മുടെ ആൺതലമുറ. ഫെമിനിച്ചി എന്നു വിളിക്കുന്നവരോട്, താൻ ഫെമിനിസ്റ്റ് ആണെന്നും സ്ത്രീയ്ക്ക് വേണ്ടി സംസാരിക്കുന്നവളാണെന്നും തലയുയർത്തി പറയാൻ പെൺകുട്ടികൾക്കുമാവട്ടെ!!

കമലാഹാരിസ് ഇന്ത്യയുടെ അഭിമാനതാരം

ഹാർവാർഡ് സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷം കാലിഫോർണിയയിൽ നിന്ന് നിയമവും പഠിച്ചു. 2017ൽ അമേരിക്കൻ സെനറ്ററായി കാലിഫോർണിയയിൽ ചുമതലയേറ്റു.

ഭാരതീയ വംശജരായ നിരവധി പ്രമുഖർ അമേരിക്കയിൽ ഉന്നത പദവികളിലെത്തിയിട്ടുണ്ട്. പക്ഷേ കമലാ ഹാരിസ് എന്ന സ്ത്രീ വ്യത്യസ്തയാണ്. അമേരിക്കൻ പ്രസിഡന്‍റായ ഡൊണാൾഡ് ട്രംപിനും ഉള്ളിന്‍റെ ഉള്ളിൽ ഇവർ ഡെയ്ഞ്ചറസ് ആണെന്ന ചിന്ത ജനിപ്പിക്കാൻ കഴിഞ്ഞ വനിത. ഇവരുടെ കുടുംബബന്ധം, ഇങ്ങ് ദക്ഷിണേന്ത്യയിലേക്ക് വരെ നീളുമ്പോൾ ഇന്ത്യയ്ക്ക് തീർച്ചയായും അഭിമാനിക്കാം.

കാലിഫോർണിയയിലെ സെനറ്ററായ കമലാ ഹാരിസിനെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. മുമ്പ് ഡൊണാൾഡ് ട്രംപിനെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സഹായിച്ച കമല, ഇത്തവണ ഡമോക്രാറ്റിക് പാർട്ടി മുഖേന ബൈഡനെ പിന്തുണക്കുകയാണ്. അങ്ങനെയാണ് നവംബറിൽ നടക്കാൻ പോകുന്ന യുഎസ് തെരഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ച് ഇത്രയും നിർണായകമാവുന്നത്. വൈസ് പ്രസിഡന്‍റ് സ്‌ഥാനത്തേക്ക് ഏറ്റവും അനുയോജ്യയായ സ്‌ഥാനാർത്ഥി എന്ന വിശേഷണം കമലയ്ക്ക് ലഭിച്ചു കഴിഞ്ഞു. അമേരിക്കയ്ക്ക് കമലയുടെ നേതൃത്വം അത്രയേറെ അനിവാര്യമായ സംഗതിയായി ഡെമോക്രാറ്റിക് പാർട്ടി ഹൈലൈറ്റ് ചെയ്യുന്നുണ്ട്.

ഒരു സൂപ്പർ ഫൈറ്റർ ആയിട്ടാണ് ബൈഡൻ, കമലയെ വിശേഷിപ്പിക്കുന്നത് വൈസ് പ്രസിഡന്‍റ് സ്‌ഥാനത്തേക്ക് ഇത്രയും അർഹതയുള്ള മറ്റൊരൾ ഇല്ല എന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്‌തു. വൈസ് പ്രസിഡന്‍റ് സ്‌ഥാനത്തേക്ക് മത്സരിക്കാൻ ഭാഗ്യം ലഭിച്ച പ്രഥമ ഏഷ്യൻ വംശജ കൂടിയാണ് കമലാ ഹാരിസ്. കമലയുടെ സ്‌ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ബൈഡൻ ഇങ്ങനെയാണ് ട്വീറ്റ് ചെയ്തത്.

“വൈസ് പ്രസിഡന്‍റ് സ്‌ഥാനത്തേക്ക് കമലാ ഹാരിസിനെ നോമിനേറ്റ് ചെയ്യുന്നതിൽ എനിക്ക് അതിയായ അഭിമാനമുണ്ട്. അവർ ഒരു ധീര യോദ്ധാവും അമേരിക്കയുടെ കാർക്കശ്യമുള്ള ഭരണാധികാരികളിൽ ഒരാളുമാണ്. കാലിഫോർണിയയുടെ അറ്റോർണി ജനറൽ പദവിയിലിരിക്കെ കമലയുടെ പ്രവർത്തന മികവ് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. വലിയ ബാങ്കുകൾക്ക് അവർ ഉയർത്തിയ വെല്ലുവിളികൾ, പണിയെടുക്കുന്നവരെയും സ്ത്രീകളെയും കുട്ടികളെയും ചൂഷകരിൽ നിന്ന് സംരക്ഷിക്കാനുള്ള വ്യഗ്രത എല്ലാം അന്നു തൊട്ടെ ശ്രദ്ധേയമായിരുന്നു. എന്‍റെ കൂടെ കമല ഉണ്ടെന്നതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു.”

പ്രസിഡന്‍റ് സ്‌ഥാനത്തിനുള്ള മത്സരം

പ്രസിഡന്‍റ് സ്‌ഥാനത്തിനായുള്ള മത്സരത്തിൽ കമല പുറത്തായതിനു ശേഷം ബൈഡൻ, വൈസ് പ്രസിഡന്‍റ് സ്‌ഥാനത്തേക്ക് കമലയെ തെരഞ്ഞെടുക്കുമെന്ന ശ്രുതി വ്യാപകമായിരുന്നു. ബൈഡന്‍റെ തീരുമാനം ഔദ്യോഗികമായി സ്‌ഥിരീകരിക്കപ്പെട്ട ശേഷം കമലയും ബൈഡന് നന്ദി പറഞ്ഞു കൊണ്ട് ട്വീറ്റ് ചെയ്‌തു.

“അമേരിക്കൻ ജനതയ്ക്കു വേണ്ടി സ്വന്തം ജീവിതം തന്നെ മാറ്റി വച്ച വ്യക്‌തിയാണ്. നമ്മുടെ ജീവിതത്തിന്‍റെ സുരക്ഷയ്ക്കായി അദ്ദേഹം പോരാടിക്കൊണ്ടിരിക്കുന്നു. നമ്മുടെ ആശയങ്ങൾക്കനുസൃതമായ ഒരു അമേരിക്കയെ വികസിപ്പിക്കാൻ അദ്ദേഹത്തിനു കഴിയും. പാർട്ടിയുടെയും അദ്ദേഹത്തിന്‍റെയും തീരുമാനപ്രകാരം വൈസ് പ്രസിഡന്‍റ് സ്‌ഥാനത്തേക്ക് മത്സരിക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. അദ്ദേഹത്തെ സർവ്വ സൈന്യാധിപനാക്കാൻ കഴിയുന്ന കാര്യങ്ങളെല്ലാം ഞാൻ ചെയ്യും.” കഴിഞ്ഞ വർഷം ബൈഡൻ പാർട്ടിയുടെ നേതൃത്വത്തിലെത്തിയ ശേഷം കമല പ്രസിഡന്‍റ് സ്‌ഥാനത്തേക്ക് മത്സരിക്കാനുണ്ടാവില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.

“ഫീമെയിൽ ഒബാമ” എന്നാണ് മാധ്യമങ്ങൾ ഇവരെ വിളിക്കുന്നത്. 2016ലാണ് അമേരിക്കൻ സെനറ്റിലേക്ക് 54 കാരിയായ കമലാ ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കയുടെ ഏറ്റവും ശക്‌തിയുള്ള പദവികളിലൊന്നായ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ വംശജയായ വനിത കൂടിയായി കമല അങ്ങനെ മാറുകയും ചെയ്തു. 2016ലെ സെനറ്റ് മത്സരത്തിൽ ഒബാമ കമലയെ പിന്തുണച്ചിരുന്നു. 2011 മുതൽ 2017 വരെ അറ്റോർണി ജനറൽ എന്ന പദവിയും ഇവർ വഹിച്ചിട്ടുണ്ട്. കമലയുടെ ജനനം കാലിഫോർണിയയിലെ ഓക്ലാന്‍റിലായിരുന്നു. അമ്മ ശ്യാമള ഗോപാലൻ. 1960ൽ, 19-ാം വയസിലാണ് ചെന്നൈയിൽ നിന്ന് അമേരിക്കയിലെത്തിയത്. കാൻസർ റിസർച്ചിനാണ് അന്ന് അവർ അമേരിക്കയിലെത്തിയത്. കമലയുടെ പിതാവ് ഡൊണാൾഡ് ഹാരിസ് ജമൈക്കക്കാരനാണ്. സാമ്പത്തിക ശാസ്ത്രം പഠിക്കാനാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. ശ്യാമളയും ഡോണാൾഡ് ഹാരിസും ഒരു പൊതുചടങ്ങിൽ വച്ച് കണ്ടുമുട്ടി പരിചയപ്പെട്ട് സുഹൃത്തുക്കളായി. തുടർന്ന് 1963 ലാണ് ഇരുവരും വിവാഹതരായത്.

അമ്മയാണ് എല്ലാം, തന്‍റെ എല്ലാ വിജയങ്ങൾക്കു പിന്നിലും അമ്മയാണെന്ന് വിശ്വസിക്കുന്നു കമല. തന്‍റെ രാഷ്ട്രീയ കരിയറിന്‍റെ ഖ്യാതിക്കും അതിലേക്ക് നയിച്ച വ്യക്‌തി, സൂപ്പർ ഹീറോ ആയ അമ്മയ്ക്ക് സമർപ്പിക്കുന്നു. ഉത്തരവാദിത്തബോധമുള്ള ഒരു പൗരയായി വളരാൻ തന്നിൽ ആത്മവിശ്വാസം നിറച്ചത് അമ്മയാണ്. കമലാ ഹാരിസ് ദി ട്രൂത്ത്സ് വി ഹോൾഡ്, ആൻ അമേരിക്കൻ ജേർണി എന്ന തന്‍റെ പുസ്തകത്തിൽ ഇങ്ങനെ കുറിക്കുന്നു. “ഞങ്ങളുടെ വ്യക്‌തിത്വം എങ്ങനെയാവണമെന്ന് മനസിലാക്കിയാണ് അമ്മ ഞങ്ങളെ വളർത്തിയത്. ഒരു സ്ത്രീയ്ക്ക് എങ്ങനെ തന്‍റെ സ്വപ്നങ്ങൾക്ക് രൂപം നൽകാൻ കഴിയുമെന്ന് ഞങ്ങളെ പഠിപ്പിച്ച അസാധാരണ സ്ത്രീയാണവർ.” എല്ലാ വെല്ലുവിളികളെയും നേരിടാനുള്ള സഹായവും ഉപദേശവും അമ്മയാണ് എനിക്ക് നൽകിക്കൊണ്ടിരുന്നത്. കുട്ടികൾക്കു വേണ്ടി എഴുതിയ മറ്റൊരു പുസ്തകത്തിലും (സൂപ്പർ ഹീറോസ് ആർ എവരിവെയർ) കമല തന്‍റെ അമ്മയെയാണ് നമ്പർ വൺ സൂപ്പർ ഹീറോ ആയി അവതരിപ്പിച്ചിരിക്കുന്നത്.

ഓക്ലാന്‍റിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രി എടുത്തു. തുടർന്ന് കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദം നേടി. പിന്നീട് സാൻഫ്രാൻസിസ്ക്കോ ജില്ലാ അറ്റോർണിയായി ജോലി ആരംഭിച്ചു. 2017 ലാണ് കാലിഫോർണിയയിലെ സെനറ്ററായി സത്യപ്രതിജ്ഞ ചെയ്‌തത്. ഈ പദവിയിലെത്തുന്ന രണ്ടാമത്തെ കറുത്ത വർഗ്ഗക്കാരിയാണ് കമല. ഹോംലാന്‍റ് സെക്യൂരിറ്റി ആന്‍റ് ഗവൺമെന്‍റ് അഫയേഴ്സ് കമ്മിറ്റി, ഇന്‍റലിജൻസ് സെലക്ട് കമ്മിറ്റി, ജ്യുഡീഷ്യറി കമ്മിറ്റി, ബജറ്റ് കമ്മിറ്റി ഇങ്ങനെ നിരവധി കമ്മിറ്റികളിൽ പ്രവർത്തിച്ചു. ഇന്ത്യൻ വംശജയും ഹിന്ദുവുമായ കമലയ്ക്ക് യുഎസ് ഭരണ രംഗത്ത് തന്‍റെ വിദേശ ബന്ധമോ ഹിന്ദു മത സംസ്കാരമോ ഒന്നും തടസമായില്ല. അക്കാര്യങ്ങളൊന്നും അവിടെ ആരും ഉന്നയിച്ചതുമില്ല. അമേരിക്കൻ ജനത ഇക്കാര്യത്തിൽ ഇന്ത്യക്കാരെക്കാൾ വിശാല മനസ്കരാണ്. വ്യക്‌തിയുടെ കാര്യക്ഷമതയും അറിവുമാണ് അവർക്ക് പ്രധാനം. അതു കൊണ്ടുമാത്രമാണ് കമലയെപ്പോലൊരു വനിതയ്ക്ക് അമേരിക്കയുടെ വൈസ് പ്രസിഡന്‍റ് സ്‌ഥാനത്തേക്ക് മത്സരിക്കാൻ പോലും കഴിഞ്ഞത്. എന്നാൽ 2004ൽ നടന്ന ഇന്ത്യൻ തെരഞ്ഞെടുപ്പിൽ, പ്രധാനമന്ത്രി പദത്തിലേക്ക് സോണിയഗാന്ധിയെ പരിഗണിക്കാൻ ശ്രമിച്ച വേളയിൽ അവരുടെ ഇറ്റലി ബന്ധം വളരെയേറെ ചർച്ച ചെയ്യപ്പെട്ടതാണ്. ഇന്ദിരാഗാന്ധിയുടെ മകൻ രാജീവ് ഗാന്ധിയെ വിവാഹം ചെയ്‌ത ശേഷമാണ് അവർ ഇന്ത്യൻ പൗരത്വം സ്വീകരിച്ചത്. സോണിയയുടെ വിദേശ ബന്ധത്തിന്‍റെ പേരിൽ എതിർ പാർട്ടികൾ പ്രത്യേകിച്ചും ബിജെപി സോണിയയുടെ വിശ്വസ്തതയെ പോലും ചോദ്യം ചെയ്യുകയുണ്ടായി. സോണിയാ ഗാന്ധി പ്രധാനമന്ത്രിയായാൽ താൻ തല മുണ്ഡനം ചെയ്യുമെന്ന് അന്തരിച്ച നേതാവ് സുഷമ സ്വരാജ് വെല്ലുവിളിച്ചിരുന്നു. സ്വാതന്ത്യ്രം നേടി വർഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു വിദേശി ബന്ധമുള്ള നേതാവ് രാജ്യത്തിന്‍റെ പരമോന്നത പദത്തിൽ എത്തുന്നത് രാജ്യത്തെ 100 കോടി ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നാണ് അന്ന് സുഷ്മ സ്വരാജ് പറഞ്ഞത്.

ആരും മോശമല്ല

സുഷ്മ സ്വരാജ് 1995 ൽ സോണിയ ഗാന്ധിയുമായി മത്സരിച്ച് ബെല്ലാരിയിൽ പരാജയപ്പെടുകയുണ്ടായി. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയും വിദേശ ബന്ധമുള്ള സോണിയയുടെ ഉന്നതപദവിയെ എതിർത്തിരുന്നു. അന്ന് സോണിയയെ ഇക്കാര്യത്തിൽ പിന്തുണച്ച ഏക ബിജെപി നേതാവ് അടൽ ബിഹാരി വാജ്പോയി മാത്രമാണ്. വിദേശികളായവരെ നമ്മുടെ നാട്ടിൽ വധുവായോ വരനായോ സ്വീകരിക്കാൻ മടിയില്ല, പക്ഷേ അവർക്ക് ഹൃദയത്തിൽ സ്‌ഥാനം കൊടുക്കാൻ തയ്യാറല്ല എത്ര മോശമാണത്. അത്രയേറെ സങ്കുചിത മനസുകളുടെ ഉടമകളാണോ ഭാരതീയർ? വിദേശത്തു ജനിച്ച് നമ്മുടെ നാട്ടിൽ ജീവിക്കുന്നവരെ, അവരുടെ കഴിവും സത്യസന്ധതയും സമർപ്പണവും പരിഗണിച്ചു തന്നെ വേണം സ്നേഹിക്കാനും ആദരിക്കാനും.

അമേരിക്കയിൽ ഇന്ത്യൻ വംശജരായ ശാസ്ത്രജ്ഞരും പാർലെമന്‍റ് അംഗങ്ങളും ഡോക്ടർമാരും എഞ്ചിനീയർമാരും നിരവധി ഉണ്ട്. അവർക്കൊക്കെ വേണ്ടത്ര ആദരവ് ലഭിക്കുന്നുണ്ട്. ഉന്നത പദവികളിൽ സ്വന്തം കഴിവു തെളിയിച്ച് കടന്നു വന്നവരാണവർ.

സോണിയ ഗാന്ധിയെ വിമർശിക്കുകയും വെറുക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി, ഗുജറാത്തുകാരിയായ അമേരിക്കൻ ബഹിരാകാശ ശാസ്ത്രജ്ഞ സുനിത വില്യംസിനെ മറക്കാൻ പാടില്ല. 1987ലാണ് യുഎസ് സേനയിൽ സുനിത ചേർന്നത്. 6 മാസത്തെ ട്രെയിനിംഗിനു ശേഷം ബേസിക് ഡ്രൈവിംഗ് ഓഫീസർ ആയി. 1989ൽ നേവൽ ഓഫീസർ ആയി ജോലി ലഭിച്ചു. പിന്നീട് ഹെലികോപ്റ്റർ കോബേറ്റ് സപ്പോർട്ട് സ്ക്വാഡ്രനിൽ പരിശീലനം നേടി. ഭൂമധ്യസാഗരം, റെഡ് സീ, ഏഷ്യൻ ഗൾഫ് എന്നിവിടങ്ങളിലെ ഓപ്പറേഷൻ ഡസർട്ട് ഷീൽഡ്, ഓപ്പറേഷൻ പ്രൊവൈഡ് കംഫർട്ട് ഇവയിൽ ജോലി ചെയ്തു. 1992ൽ എച്ച്46 ഓഫീസറായി മിയാമിയിലേക്ക് നിയമിതയായി. 1995ൽ യുഎസ് നേവൽ ടെസ്റ്റ് പൈലറ്റ് സ്കൂളിൽ പരിശീലകയായി. 1998ൽ സുനിത വില്യംസ് നാസാ ദൗത്യത്തിലും പങ്കാളിയായി.

അമേരിക്കയിൽ സുനിതാ വില്യംസിനെ അസാധാരണ പ്രതിഭയുള്ള വ്യക്‌തിയായി കണക്കാക്കുന്നു. എന്നാൽ അതിലൊന്നും അവരുടെ ഭാരതീയ ബന്ധം ചർച്ചാ വിഷയമായിട്ടില്ല. അവരുടെ കഴിവും അറിവുമാണ് എല്ലാറ്റിലും മുന്നിൽ നിൽക്കുന്നത്. സുനിതയെ പോലെ നിരവധി ഇന്ത്യൻ വംശജർ അമേരിക്കയിൽ ഉന്നതപദവികൾ വഹിക്കുന്നുണ്ട്. ഇവിടെയൊന്നും തന്നെ നമ്മുടെ നാട്ടിൽ പറയുന്നതു പോലെ വിദേശബന്ധം ചാർത്തി കൊടുത്തിട്ടില്ല എന്നത് വാസ്തവം തന്നെയാണ്. അമേരിക്കയുടെ മധ്യവേനൽ തെരഞ്ഞെടുപ്പുകളിൽ 12 ഇന്ത്യൻ വംശജർ ഉന്നത സ്‌ഥാനങ്ങളിലേക്ക് കടന്നു വന്നു. യുഎസിൽ ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുപാട് കാലം അവിടെ താമസിച്ച ഒരാളവണമെന്ന നിർബന്ധവുമില്ല. അമേരിക്ക കോൺഗ്രസിന്‍റെ ഹൗസ് ഓഫ് റപ്രസന്‍റേറ്റീവ്സിലേക്ക് ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടണമെങ്കിൽ ആ വ്യക്‌തിക്ക് യുഎസ് പൗരത്വം വേണമെന്നു മാത്രമേ നിബന്ധനയുള്ളൂ. മത്സരത്തിൽ വിജയിച്ചാലും ഇല്ലെങ്കിലും തുടർന്നുള്ള 7 വർഷം അമേരിക്കയിൽ ഉണ്ടാകുകയും വേണം. യുഎസ് ഹൗസ് ഓഫ് റപ്രസന്‍റേറ്റീവ്സിൽ 435 അംഗങ്ങളാണുള്ളത്. ഇന്ത്യൻ വംശജനായ രാജ കൃഷ്ണമൂർത്തി, കാലിഫോർണിയയിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നാലുവട്ടം മത്സരിച്ച റിപ്പബ്ലിക്കൻ പാർട്ടി സ്‌ഥാനാർത്ഥി എമിബേര 5 ശതമാനം വോട്ടിന്‍റെ മുൻബലത്തിൽ വിജയിച്ചു കയറി. ഇങ്ങനെ മത്സരിച്ച് വിജയിച്ച മറ്റൊരു വ്യക്‌തി, പ്രമീളാ ജയപാൽ ആണ്. ഹൗസ് ഓഫ് റപ്രസന്‍റേറ്റീവിൽ എത്തിയ ആദ്യ ഇന്ത്യൻ വനിതയാണ് ഇവർ.

ലിപ് കെയർ ടിപ്സ്

ചർമ്മത്തിന്‍റെ പരിചരണം പോലെ തന്നെ പ്രധാനമാണ് ചുണ്ടുകളുടെയും പരിചരണം. ചുണ്ടുകൾ വളരെ കോമളമാണെന്നതാണ് അതിന് കാരണം. തണുപ്പിന്‍റെയും വെയിലിന്‍റെയും വരണ്ട കാറ്റിന്‍റെയും ഫലങ്ങൾ നേരിട്ട് ചുണ്ടുകളെ ബാധിക്കുന്നു. ഈ സാഹചര്യത്തിൽ ചുണ്ടുകൾ വരണ്ടുപൊട്ടുന്നതിനൊപ്പം അതിന്‍റെ സൗന്ദര്യവും നഷ്ടപ്പെടുന്നു. പൊട്ടിയഭാഗത്ത് നീറ്റ് ഉണ്ടാകും. വരണ്ടുപൊട്ടിയ ചുണ്ടുകൾക്ക് പ്രത്യേക പരിചരണവും ശ്രദ്ധയുമാവശ്യമാണ്.

വേറിട്ട വഴികൾ

ലിപ്സ്റ്റിക് പുരട്ടുന്നതിനും ചില പ്രത്യേക നിയമങ്ങളുണ്ട്. പകൽ സമയത്ത് ലൈറ്റ് കളറിലുള്ള ലിപ്സ്റ്റിക് അണിയാം. രാത്രിയിൽ കടും വർണ്ണങ്ങ ളാകുന്നതിൽ തെറ്റില്ല. ഇതേപോലെ കാലാവസ്ഥയ്ക്കനുസരിച്ച് ലിപ്സ്റ്റിക് അണിയാം. വേനൽക്കാലത്ത് ഉപയോഗിക്കുന്ന ലിപ്സ്റ്റിക് മഞ്ഞുകാലത്തും അനുയോജ്യമാവണമെന്നില്ല.

മാറ്റ് ലിപ്സ്റ്റിക് എത്ര തന്നെ ഇഷ്ടമായാലും ശരി മഞ്ഞുകാലത്ത് അവ പുരട്ടിയാൽ ചുണ്ടുകൾ വരണ്ടുപൊട്ടും. മാറ്റ് ലിപ്സറ്റിക് പ്രത്യേകിച്ചു ലിക്വിഡ് മാറ്റ് ലിപ്സ്റ്റിക് പുരട്ടാൻ ശ്രദ്ധിക്കുകയാണെങ്കിൽ അതിനുള്ള തയ്യാറെടുപ്പുകൾ നേരത്തെ മുതൽ ചെയ്തു തുടങ്ങണം. ചുണ്ടുകളിലുണ്ടാവുന്ന വരൾച്ചയും വരണ്ടുപൊട്ടലുമൊക്കെ ഒഴിവാക്കാനാവും.

ലിക്വിഡ് മാറ്റ് ലിപ്സ്റ്റിക് പുരട്ടും മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

      • ചുണ്ടുകളിൽ വാസലിൻ അപ്ലൈ ചെയ്യുന്നത് ഈർപ്പം നിലനിർത്തുക.
      • ടൂത്ത് ബ്രഷുപയോഗിച്ച് ചുണ്ടുകളെ എക്സ്ഫോളിയേറ്റ് ചെയ്യുക.  അതിനുശേഷം ലിപ്ബാം പുരട്ടാം.
      • ഇനി ലിക്വിഡ് ലിപ്കളർ പുരട്ടാം.
      • അതിന് മുകളിലായി പ്രൈമർ പുരട്ടാം. ലിപ്സ്റ്റിക് ദീർഘസമയം വരെ നില നിൽക്കും.
      • ഒടുവിലായി ചുണ്ടുകൾക്കിടയിലായി ഹൈലൈറ്റർ ടച്ച് ചെയ്യാം. ചുണ്ടുകൾ നിറഞ്ഞുനിൽക്കുന്ന ഇഫക്ട് ലഭിക്കും. ചുണ്ടുകൾക്ക് മികച്ച റിസൽറ്റ് കിട്ടും.

തണുപ്പുകാലത്ത് ചുണ്ടുകൾ തുടുത്തിരിക്കാൻ ഗ്ലോസി ലിപ്സ്റ്റിക് പുരട്ടാം. മാറ്റ് ലിപ്സ്റ്റിക്കിന് പകരമായി ഗ്ലോസി ലിപ്സ്റ്റിക് റിഫ്ളക്ഷൻ മൂലം തിളങ്ങുന്നതായി തോന്നും. ഇത് നേരിട്ടും അപ്ലൈ ചെയ്യാൻ പറ്റും. അല്ലെങ്കിൽ മാറ്റ് ലിപ്സ്റ്റിക് ടോപ്പ് കോട്ടായി ഉപയോഗിക്കാം. ചില ഗ്ലോസി ലിപ്സ്റ്റിക്കുകളിൽ ആർഗൺ ഓയിലിന്‍റെ ഗുണങ്ങൾ അടങ്ങിയിരിക്കും. ഇക്കാരണത്താൽ ചുണ്ടുകളിലെ ഈർപ്പം നിലനിൽക്കും. അതുപോലെ ഗ്ലോസി ടെക്സ്ച്ചർ തണുപ്പ് കാലത്ത് ഹെൽത്തി ലുക്ക്  നൽകും.

ഗ്ലോസി ലിപ്സ്റ്റിക്കിനൊപ്പം സാറ്റിൻ ലിപ്സ്റ്റിക്കും തണുപ്പുകാലത്ത് അനുയോജ്യമാണ്. സാറ്റിൻ ലിപ്സ്റ്റിക്കിന്‍റെ ടെക്സ്ചർ വളരെ സാധാരണ തരത്തിലുള്ളതായതിനാൽ തണുപ്പുകാലത്ത് പെർഫെക്ടാണ്.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें