വിവാഹം കഴിഞ്ഞ് മൂന്നാലുമാസമായപ്പോഴെയ്ക്കും അനിയത്തിയുടെ പെരുമാറ്റത്തിൽ തന്നോട് ഒരു അകല്‍ച്ച തോന്നിത്തുടങ്ങിയത് അമല തിരിച്ചറിഞ്ഞു. അവളുടെ ഭർത്താവിന്‍റെ സംസാരവും ഇടയക്കുള്ള തൊട്ടുരുമ്മലുമെല്ലാം ഭാര്യയുടെ ചേച്ചിയെന്ന രീതിയിൽ നിന്നും മാറിയായിരുന്നു. ഒരു ദിവസം തയ്യൽക്കടയിൽ നിന്നും വന്ന് വസ്ത്രം മാറുന്നതിനിടയിൽ തന്‍റെ മുറിയിലേയ്ക്ക് എത്തിയടുത്തു നിന്ന ഭർത്താവിനെ കണ്ടു കൊണ്ടാണ് അനിയത്തി അലറിയടുത്തത്. തന്‍റെ സമ്മതത്തോടെയാണ് അവളുടെ ഭർത്താവ് മുറിയിൽ കയറിതെന്ന ഭാവത്തിലായിരുന്നു അവളുടെ വാക്കുകൾ

"നിങ്ങൾക്ക് ഈ വീട്ടിൽ നിന്നും ഒന്നു പോയിത്തരാമോ. മതി  ഇനി ഇവിടെ നിങ്ങളുടെ വാസം."

അനിയത്തിയുടെ ഉറഞ്ഞു തുള്ളൽ കണ്ട് അമല ഞെട്ടി. അച്ഛനും അമ്മയും മരിച്ചപ്പോൾ മുതൽ ഈ മുപ്പത്തഞ്ചു വയസ്സു വരെ കഷ്ടപ്പെട്ട് ജീവിച്ചത് അവൾക്കു വേണ്ടിയാണ്. അവളുടെ പഠിത്തവും വിവാഹവുമെല്ലാം നടത്തിയത് ഒരു പെണ്ണിന്‍റേതായ എല്ലാ മോഹങ്ങളും അടക്കി വച്ചിട്ടാണ്, എന്നിട്ടിപ്പോൾ..

ശരിയ്ക്കും അമല കരയുകയായിരുന്നു.

സന്ധ്യയ്ക്ക് ചേച്ചി പടിയിറങ്ങിപ്പോകുമ്പോൾ അനിയത്തിയും ഭർത്താവും കാഴ്ചക്കാരായി നിന്നതേയുള്ളു.

പിറ്റേ ദിവസം രാവിലെ ചേച്ചിയും കൂടെ ഒരു പുരുഷനും കൂടി വീട്ടിലേയ്ക്കു കടന്നു വരുന്നത് കണ്ടപ്പോൾ അനിയത്തിയും ഭർത്താവും ഒന്നമ്പരന്നു.

"നാളെ ഞങ്ങളുടെ വിവാഹമാണ്. പത്തു വർഷമായി ഇദ്ദേഹമെന്നെ സ്നേഹിക്കുന്നു. നിന്നെക്കുറിച്ചല്ലാതെ എന്‍റെ ജീവിതക്കുറിച്ച് ഞാൻ ഓർത്തിട്ടില്ല. എന്‍റെ വിരൽതുമ്പിൽ പോലും ഒന്നു തൊടാൻ ഇദ്ദേഹം ഒന്നു ശ്രമിച്ചിട്ടില്ല. സ്നേഹിക്കുന്നുവെന്നല്ലാതെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. എന്നെ കാണാൻ അകലെ മാത്രമേ നിന്നിട്ടൊള്ളു. ഒരു പുരുഷന്‍റെ ചൂട് ആഗ്രഹിച്ചിരുന്നെങ്കിൽ എനിക്ക് അതിനു കഴിയുമായിരുന്നു. അതിന് നിന്‍റെ ഭർത്താവിനെ തേടേണ്ട ആവശ്യമില്ലാ.."

ഇത്രയും ദേഷ്യത്തോടെ തന്‍റെ ചേച്ചി സംസാരിച്ച് ഇതുവരെ കേട്ടിട്ടില്ല. അവളുടെ ഭർത്താവും ചൂളി നില്ക്കുകയാണ്.

മുറ്റം കടന്നു പോകുമ്പോൾ കൂടെയുള്ള പുരുഷന്‍റെ കൈയ്യിൽ അമല മുറുകെ പിടിച്ചു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...