എന്‍റെ ചേച്ചിയുടെ ജീവിതത്തിൽ നിറയെ സ്നേഹവും ആഹ്ലാദവുമായി കടന്നെത്തിയ ആദ്യപുരുഷനാണ് താങ്കൾ” സോജൽ എനിക്ക് അഭിമുഖമായി ഇരുന്നയുടനെ സാധാരണമട്ടിൽ പറഞ്ഞെങ്കിലും അതിലൊരു പരിഹാസം ഒളിഞ്ഞു കിടപ്പില്ലേയെന്ന ആശങ്ക എന്നെ വല്ലാതെ വരിഞ്ഞു മുറുക്കി.

യഥാർത്ഥത്തിൽ എന്‍റെ ജീവിതത്തിലാണ് അവൾ സന്തോഷം നിറച്ചിരുന്നത്. അവളുടെ മുഖം കാണുമ്പോഴൊക്കെ എന്‍റെ എല്ലാ സങ്കടങ്ങളും ഞാൻ മറന്നിരുന്നു. ഉത്സാഹവും ആവേശവും നിറഞ്ഞ അവളുടെ ഓരോ വാക്കുകളും ബ്ലോഗിൽ വായിക്കുമ്പോൾ മനസ്സിൽ എവിടെ നിന്നൊക്കെയോ ശുഭാപ്തി വിശ്വാസം നിറയുന്നതുപോലെയാണ് തോന്നിയിരുന്നത്. അവളിൽ നിന്നാണ് സത്യത്തിൽ ജീവിതത്തെ പോസിറ്റീവായി കാണാൻ ഞാൻ പഠിച്ചത്. പക്ഷേ ഇക്കാര്യം ഞാനൊരിക്കലും അവളോട് പറഞ്ഞിരുന്നില്ല. ഇപ്പോൾ സോജലിനൊടും എനിക്ക് പറയാൻ കഴിയുന്നില്ലല്ലോ.

“സോജൽ, നിങ്ങളുടെ ചേച്ചി വളരെ നല്ലവളാണ്” ഞാൻ പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് ഉള്ളിലെ ആകുലത മറച്ചുപിടിച്ച് പറഞ്ഞു.

“എന്‍റെ ചേച്ചിയെപ്പറ്റി താങ്കൾക്കെന്തല്ലാം അറിയാം?” അടുത്ത ചോദ്യമെറിഞ്ഞുകൊണ്ട് സോജൽ എന്‍റെ മുഖത്തേക്ക് ഉറ്റുനോക്കി. ഒരു നിമിഷം ആ ചോദ്യത്തിന് മുന്നിൽ ഞാൻ പതറിപ്പോയി.

“ആ... അത്രയൊന്നുമറിയില്ല... വലിയൊരു ബിസിനസ്കാരന്‍റെ ഭാര്യയാണെന്ന് അവൾ ഒരിക്കൽ പറഞ്ഞിരുന്നു. ഒഴിവ് സമയങ്ങളിൽ കവിതയെഴുതുമെന്നും” അൽപം പതർച്ചയോടെയായിരുന്നു എന്‍റെ മറുപടി.

“ഓ... ങ്ഹാ.. ഒഴിവ് സമയം... അതിന് ചേച്ചിക്കെവിടെയായിരുന്നു ഒഴിവ് സമയം”

“എന്നുവച്ചാൽ? ” ഞാൻ സോജലിന്‍റെ മുഖത്തേക്ക് പകച്ചു നോക്കി.

“ചേച്ചിയിപ്പോൾ എവിടെയാ? ഒരാഴ്ചയായി ചേച്ചി എന്നെ കോണ്ടാക്റ്റ് ചെയ്തിട്ട്. എന്നെയവൾ മറന്നു പോയൊ?” പെട്ടെന്ന് ഓർത്തിട്ടെന്ന പോലെ ഞാൻ അവളോട് ചോദിച്ചു.

“എന്‍റെ ചേച്ചിയുടെ കല്യാണം കഴിഞ്ഞിട്ട് 10 വർഷമായ വിവരം നിങ്ങൾക്കറിയാം” എന്‍റെ ചോദ്യത്തെ അവഗണിച്ചുകൊണ്ട് സോജൽ പറഞ്ഞു.

“അറിയാം... പറഞ്ഞിരുന്നു”

“പക്ഷേ ഒരു വർഷം മുമ്പ് തന്നെ ചേച്ചി അയാളെ ഡിവോഴ്സ് ചെയ്തിരുന്നു”

“എന്ത്? ഇക്കാര്യം എന്നോടൊരിക്കലും പറഞ്ഞിരുന്നില്ല” അദ്ഭുതത്തോടെ ഞാൻ സോജലിന്‍റെ മുഖത്തേക്ക് നോക്കി.

“എങ്ങനെ പറയാനാണ്.. .കഴിഞ്ഞ 8 മാസങ്ങളായി താങ്കൾ ചേച്ചിയുടെ ജീവിതം സന്തോഷം നിറഞ്ഞതാക്കുകയായിരുന്നില്ലേ... ഈ സാഹചര്യത്തിൽ സ്വന്തം സങ്കടങ്ങൾ പറഞ്ഞ് താങ്കളുടെ സഹാനുഭൂതി പിടിച്ചുപറ്റാൻ ചേച്ചി ആഗ്രഹിച്ചില്ലായിരുന്നിരിക്കാം.”

“വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും ഒരമ്മയാകാനുള്ള ഭാഗ്യം ചേച്ചിക്കു ണ്ടായില്ല. ചേട്ടൻ ചേച്ചിയെ പല ആശുപത്രികളിലും കാണിച്ചിരുന്നു. ചേച്ചിയൊരു അമ്മയാകില്ലെന്ന് ചികിത്സയിൽ കണ്ടെത്തിയതോടെ ഭർത്താവും വീട്ടുകാരും ചേച്ചിയെ അതിന്‍റെ പേരിൽ കുറ്റപ്പെടുത്തി. അവർക്ക് ചേച്ചിയുടെ ശമ്പളത്തിൽ മാത്രമേ താൽപര്യമുണ്ടായിരുന്നുള്ളൂ. അയാൾക്ക് വേണ്ടത്ര വിദ്യാഭ്യാസമുണ്ടായിരുന്നില്ല. ചേച്ചിയാണെങ്കിൽ കോളേജ് ലക്‌ചറും. ചേച്ചിയുടെ പണം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. എന്നിട്ടും അവർ ചേച്ചിയെ അപമാനിച്ചു.” ഇത് പറയുമ്പോൾ സോജലിന്‍റെ കണ്ണുകൾ നിറഞ്ഞുതുളുമ്പിക്കൊണ്ടിരുന്നു.

ഒട്ടും പ്രതീക്ഷിക്കാത്ത കയ്പ് പടർന്ന സത്യങ്ങൾ അറിഞ്ഞ് ഞാൻ നിശബ്ദനായി ഇരുന്നു. അവളോട് എന്താണ് പറയേണ്ടതെന്നറിയാതെ... അവളെന്തുകൊണ്ട് ഇതെല്ലാം രഹസ്യമാക്കി വച്ചു.

“ചേച്ചിയുടെ വീട്ടുകാർ ചേട്ടനെ കൊണ്ട് എന്നെ വിവാഹം കഴിപ്പിക്കാൻ ചേച്ചിയെ നിർബന്ധിച്ചിരുന്നു. അങ്ങനെയായാൽ ചേച്ചിയുടെ പണവും കിട്ടും. അയാൾക്ക് കുട്ടികളെയും കിട്ടും. ചേച്ചി എതിർത്തപ്പോൾ അവർ ചേച്ചിയെ മാനസികമായി പീഡിപ്പിച്ചു. ചിലപ്പോൾ ശാരീരികമായും. ചേച്ചി അവർക്കെതിരെ ഗാർഹിക പീഡനത്തിന് കേസ് കൊടുക്കുകയായിരുന്നു. ഒപ്പം വിവാഹമോചനത്തിനും”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...