പ്രബിൻ... പത്താം ക്ലാസിൽ പഠിക്കുമ്പോഴെ സിനിമയെ പ്രണയിച്ച് തുടങ്ങിയ പയ്യൻ... തീവ്രമായ ആ അഭിനയ മോഹം അന്നത്തെ ആ കൊച്ചുപയ്യനെ പിന്നീട് വർഷങ്ങൾക്കിപ്പുറം സീരിയൽ നടനാക്കി. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്ത് വരുന്ന ചെമ്പരത്തി എന്ന സീരിയലിലൂടെ പ്രേക്ഷക മനസിൽ ഇഷ്ടതാരമായി ഇടം നേടിയിരിക്കുകയാണ് തൃശൂർ സ്വദേശിയായ പ്രബിൻ. ചെമ്പരത്തിയിൽ അഖിലാണ്ഡേശ്വരിയുടെ രണ്ടാമത്തെ മകനായ അരവിന്ദ് കൃഷ്ണൻ... (അനിയൻ കുഞ്ഞ്) പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയത് ചുരുങ്ങിയ സമയം കൊണ്ടാണ്. കുസൃതിയും തമാശയും നിറഞ്ഞ അരവിന്ദ് കൃഷ്ണനിലൂടെ ഈ താരം പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയിരിക്കുന്നു. ഒപ്പം സോഷ്യൽ മീഡിയയിൽ താരത്തിന് ആരാധകരേറെയുമുണ്ട്.

സീരിയലിലാണ് തുടക്കമെങ്കിലും സിനിമയെ ഒരുപാടിഷ്ടപ്പെടുന്ന പ്രബിൻ അഭിനയകലയെക്കുറിച്ചും തന്‍റെ സ്വപ്നങ്ങളെക്കുറിച്ചും ഗൃഹശോഭയുമായി പങ്കുവയ്ക്കുന്നു.

ചെമ്പരത്തിയിലെ അരവിന്ദ് എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസ്സിലിടം നേടിയിരിക്കുന്നുവല്ലോ...

അരവിന്ദ് എന്ന കഥാപാത്രമായി ഞാൻ രണ്ടരവർഷമായി ജീവിക്കുകയാണ്. വളരെ കുറച്ച് വ്യത്യാസങ്ങളെയുള്ളൂ ഞാനും അരവിന്ദനും തമ്മിൽ. ഞാൻ കുറച്ചു കൂടി സീരിയസാണെന്ന് പറയാം. അരവിന്ദ് അത്ര പക്വതയുള്ള ആളല്ല. ആ വീട്ടിലെ ഏറ്റവും ഇളയ മകനാണ്. എല്ലാവരുടെയും വാത്സല്യമേറ്റ് ജീവിക്കുന്ന പോരായ്മകളും നല്ലതുമൊക്കെയുള്ള ഒരു കഥാപാത്രം. തുല്യരാണെന്നുള്ള കാഴ്ചപ്പാടാണ് അരവിന്ദനിലുള്ള പോസിറ്റിവിറ്റി. അമ്മയെയായാലും വേലക്കാരിയെയായാലും ഒരേയളവിൽ സ്നേഹിക്കുന്നയാളാണ്. അരവിന്ദന് അസൂയയില്ല. എന്നാൽ എനിക്ക് ഇതൊക്കെ ഉണ്ടാകാം ഇല്ലാതിരിക്കാം. ടോട്ട്ലി ആ കഥാപാത്രമാകാൻ എനിക്ക് വലിയ പ്രയാസമുണ്ടായില്ല.

ഐശ്വര്യ, യവനിക ഗോപാലകൃഷ്ണൻ തുടങ്ങിയ താരനിരക്കൊപ്പമുള്ള അഭിനയം. എന്താണ് അവർക്കൊപ്പമുള്ള അനുഭവങ്ങൾ?

ഐശ്വര്യ മാം (നടി ഐശ്വര്യ) എനിക്ക് ഏറ്റവും വലിയൊരു സെലിബ്രിറ്റിയാണ്. ചെറുതായിരുന്നപ്പോൾ മാഡത്തിന്‍റെ നരസിംഹം പോലെയുള്ള സിനിമ കണ്ടിട്ടുള്ളതു കൊണ്ട് എന്നെ സംബന്ധിച്ച് വലിയൊരു നടിയാണ്. മാഡത്തിനെ കാണുമ്പോൾ എക്സൈറ്റ്മെന്‍റാണ്. അവരിൽ നിന്നൊക്കെ കുറേ കാര്യങ്ങൾ പഠിക്കാനുണ്ട്. അവർ മാത്രമല്ല യവനിക ഗോപാലകൃഷ്ണൻ സജന ചന്ദ്രൻ എന്നിങ്ങനെയുള്ള താരങ്ങളിൽ നിന്നും ഒരുപാടു പഠിക്കാനുണ്ട്. ഐശ്വര്യ മാഡം വളരെ പ്രൊഫഷണലാണ്. ഇപ്പോൾ അഖിലാണ്ഡേശ്വരിയായി താരാ മാഡം ആണ് വരുന്നത്. താരാ മാഡത്തിനോട് കുറച്ചു കൂടി അമ്മ ഫീലുണ്ട്. ഓഫ് സ്ക്രീനിലായാലും താരാമ്മേ എന്നാണ് ഞാൻ വിളിക്കുക. പിന്നെ എനിക്ക് ഐശ്വര്യ മാമിൽ നിന്നും വിലമതിക്കാനാവാത്ത ഒരു അംഗീകാരവും കിട്ടിയിരുന്നു. ഒരു ഷോട്ടിൽ അമ്മ മകന് ചോറ് കൊടുക്കുന്ന രംഗമുണ്ടായിരുന്നു. വളരെ മനോഹരമായ രംഗം. ആ ഷോട്ടെടുത്ത് കഴിഞ്ഞപ്പോൾ ഐശ്വര്യ മാഡം എന്നെ അഭിനന്ദിക്കുകയുണ്ടായി. യു ആർ എ ബോൺ ആക്ടർ എന്നൊക്കെ പറഞ്ഞു. കൂടെ അഭിനയിക്കുന്നവരുടെ അഭിനന്ദനം കിട്ടുകയെന്നത് എന്നെ സംബന്ധിച്ച് വളരെ വലിയ കാര്യം തന്നെയാണ്.

ചെമ്പരത്തി സീരിയലിന്‍റെ ഭാഗമായതെങ്ങനെയാണ്

അഭിനയ കലയോടുള്ള ഇഷ്ടം സ്ക്കൂളിൽ പഠിക്കുമ്പോഴെ ഉണ്ടായിരുന്നു. 10-ാം ക്ലാസ് ആയപ്പോഴാണ് മുന്നോട്ട് എന്ത് ചെയ്യണമെന്ന എന്‍റെ മനസിൽ രൂപപ്പെട്ടത്. ഒരു ആക്ടർ ആവണമെന്നതായിരുന്നു ലക്ഷ്യം. ഞാൻ എംബിഎ ചെയ്തത് കൊച്ചിയിലാണ്. സിനിമയിലേക്കുള്ള അവസരങ്ങൾക്കു വേണ്ടി പരിശ്രമിക്കാമല്ലോ എന്നോർത്താണ് കൊച്ചിയിൽ ഉപരിപഠനത്തിന് എത്തുന്നത്. എംബിഎ പഠനം പൂർത്തിയായി ഫൈനൽ എക്സാം നടക്കുന്ന സമയത്തായിരുന്നു ചെമ്പരത്തിയുടെ ഓഡിഷൻ. 9 മണി തുടങ്ങി ഒരു മണി വരെയാണ് എക്സാം. ഞാൻ 11-15 ആയതോടെ എക്സാം എഴുതി കഴിഞ്ഞിരുന്നു. എന്‍റെയൊരു കൂട്ടുകാരൻ ഹരീഷ് അവനും സിനിമാ പ്രേമിയാണ്. അവനും എന്‍റെ കൂടെ ഓഡീഷന് വന്നു. അവനെയെനിക്ക് മറക്കാനാവില്ല. എനിക്ക് വേണ്ടി ത്യാഗം ചെയ്തവനാണ് അവൻ. എക്സാം എഴുതി കഴിഞ്ഞ് ഓഡീഷന് പോകുന്ന കാര്യം ഇൻവിജിലേറ്ററെ അറിയിച്ചപ്പോൾ പറ്റില്ലായെന്ന് പറഞ്ഞു. സമയം കഴിഞ്ഞേ പോകാവൂ. പക്ഷേ ഞങ്ങൾ പ്രിൻസിപ്പാളിനെ കണ്ട് കാര്യം പറഞ്ഞു. എന്നെ അദ്ഭുതപ്പെടുത്തി കൊണ്ട് അദ്ദേഹം പോകാൻ അനുവദിച്ചു. എംബിഎ പൂർത്തിയായി രണ്ടാഴ്ച കഴിഞ്ഞ് എന്നെ സെലക്റ്റ് ചെയ്തെന്ന വിവരമറിയിച്ചു കൊണ്ട് ജനാർദ്ദനൻ സാറിന്‍റെ (ഡയറക്ടർ) കോൾ വന്നു. അങ്ങനെ ആ സന്തോഷം ഞാൻ അമ്മയേയും വേണ്ടപ്പെട്ടവരേയും അറിയിച്ചു. അന്ന് കോളേജിലെ പ്രിൻസിപ്പാൾ പറഞ്ഞ കാര്യം എക്സാമിന് ഇൻവിജിലേറ്ററായി വന്ന സാറ് എന്നോട് പിന്നീട് പറയുകയുണ്ടായി. “പോട്ട്റേ... അവൻ നാളെ നല്ലൊരു നടനായാൽ നമ്മുടെ കോളേജിന് നല്ലൊരു പേരാകുമല്ലോയെന്ന്.”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...