മട്ടരാ പാപ്പടി ചാട്ട്

ചേരുവകൾ

ഗ്രീൻ പീസ് വേവിച്ചത് – ഒരു കപ്പ്

കുക്കുംബർ കഷണങ്ങളാക്കിയത് – കാൽ കപ്പ്

ക്യാരറ്റ് ചീകിയത് – കാൽ കപ്പ്

സവാള നേർത്തതായി അരിഞ്ഞത് – കാൽ കപ്പ്

മധുരക്കിഴങ്ങ് നേർത്തതായി മുറിച്ചത് – കാൽ കപ്പ്

ഇഞ്ചി അരിഞ്ഞത് കാല്‍ ടീസ്പൂണ്‍

പപ്പടം – 4-5 എണ്ണം

ചാട്ട് മസാല – ഒരു ടീസ്പൂൺ

റായ്ത്ത മസാല – ഒരു ടീസ്പൂൺ

ജീരകപൊടി – ഒരു ടീസ്പൂൺ

മിന്‍റ് ചട്നി – 2 വലിയ സ്പൂൺ

നാരങ്ങാ നീര് – ഒരു വലിയ സ്പൂൺ

സേവ ആവശ്യത്തിന്

മല്ലിയില അരിഞ്ഞത് ആവശ്യത്തിന്

ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

സ്റ്റെപ്പ് – 1

വേവിച്ച ഗ്രീൻ പീസിൽ ചാട്ട്മസലാ, ജീരകം, റായ്ത്ത മസാല, ഉപ്പ് എന്നിവ ചേർക്കുക. ശേഷം നാരങ്ങാനീര് ചേർക്കാം. ഇനി കുക്കുംബർ, ക്യാരറ്റ്, സവാള ചേർക്കുക. അൽപം പച്ച ചട്നി ചേർത്ത് മിക്സ് ചെയ്യുക.

സ്റ്റെപ്പ് – 2

ട്രേയിൽ വറുത്ത പപ്പടം നിരത്തുക. ഓരോ പപ്പടത്തിലും തയ്യാറാക്കിയ ഗ്രീൻ പീസ് അൽപാൽപ്പമായി ഇടുക. മല്ലിയില, ഇഞ്ചി, മധുരക്കിഴങ്ങ് കഷണങ്ങൾ കൊണ്ട് അലങ്കരിക്കുക. മുകളിൽ മിന്‍റ് ചട്നി കൊണ്ട് അലങ്കരിക്കുക. സേവ വിതറി ഉടനടി സർവ്വ് ചെയ്യാം.

റൊട്ടി പാക്കറ്റ്

ചേരുവകൾ

റൂമാലി റൊട്ടി – 5 എണ്ണം

സോയ പൊടിച്ചത് (സോയ ഗ്രാനുള്‍)  – കാൽ കപ്പ്

ഗ്രീൻ പീസ് വേവിച്ചത് – ഒരു വലിയ സ്പൂൺ

തക്കാളി പ്യൂരി – ഒരു വലിയ സ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂൺ

പച്ചമുളക് പേസ്റ്റ് – അര ടീസ്പൂൺ

മുളകുപൊടി – അര ടീസ്പൂൺ

മാഗി മസാല മാജിക് – ഒരു ടീസ്പൂൺ

ചില്ലി പനീർ മസാല – ഒരു ടീസ്പൂൺ

ബ്രഡ് ക്രമ്പ്സ് – ഒരു ചെറിയ ബൗൾ

ആട്ട / അരിപ്പൊടി കൊണ്ടുള്ള മാവ് ആവശ്യത്തിന്

വറുക്കാൻ എണ്ണ ആവശ്യത്തിന്

ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

സ്റ്റെപ്പ് – 1

സോയപ്പൊടി അൽപസമയം ചൂട് വെള്ളത്തിൽ കുതിർക്കുക. വെള്ളം വാർത്തശേഷം കൈകൊണ്ട് വെള്ളം പിഴിഞ്ഞ് കളയുക.

സ്റ്റെപ്പ് – 2

ഒരു പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് അരച്ചത് എന്നിവയിട്ട് വഴറ്റുക. തക്കാളി പ്യൂരി ചേർത്ത് വെള്ളം വറ്റും വരെ വേവിക്കുക. മുഴുവൻ മസാലകളും കൂടി ചേർത്ത് വഴറ്റുക.

സ്റ്റെപ്പ് – 3

സോയയും ഗ്രീൻ പീസും ചേർത്ത് വെള്ളം തളിച്ച് 2 മിനിറ്റ് നേരം വേവിക്കുക. അടപ്പ് മാറ്റി വെള്ളം വറ്റുംവരെ ഉയർന്ന ഫ്ളെയിമിൽ ഇളക്കി വേവിക്കുക.

സ്റ്റെപ്പ് – 4

റൂമാലി റൊട്ടിയിൽ അൽപം ഫില്ലിംഗ് നിറയ്ക്കുക. ഇഷ്ടപ്പെട്ട ആകൃതിയിൽ റോൾ ചെയ്യുക. ആട്ട/ അരി മാവിൽ മുക്കി ബ്രഡ്ക്രമ്പ്സ് പൊതിഞ്ഞ് എണ്ണയിൽ വറുത്തെടുക്കുക.

സോയ കബാബ്

ചേരുവകൾ

സോയ പൊടിച്ചത് – കാൽ കപ്പ്

കടലപ്പരിപ്പ് – വേവിച്ചത് കാൽ കപ്പ്

പച്ചമുളക് മുറിച്ചത് – ഒരു ടീസ്പൂൺ

കറുവപ്പട്ട – ഒരു നുള്ള്

മല്ലിപ്പൊടി – അര ടീസ്പൂൺ

ഏലയ്ക്കപ്പൊടി – ഒരു നുള്ള്

ഉരുളക്കിഴങ്ങ് – 2-3 എണ്ണം

മല്ലിയില അരിഞ്ഞത് – അൽപം

ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂൺ

ജീരകപ്പൊടി – അര ടീസ്പൂൺ

എണ്ണ ആവശ്യത്തിന്

ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

സ്റ്റെപ്പ് – 1

മുഴുവൻ ചേരുവകളും ചേർത്ത് നന്നായി ഉടയ്ക്കുക. ശേഷം നന്നായി കുഴയ്ക്കാം.

സ്റ്റെപ്പ് – 2

ചെറിയ ഉരുളകൾ തയ്യാറാക്കി കബാബിന്‍റെ ആകൃതിയിലാക്കുക.

സ്റ്റെപ്പ് – 3

നോൺസ്റ്റിക് പാനിൽ അൽപം എണ്ണ ചൂടാക്കി കബാബ് ഇട്ട് ഇരുവശവും തിരിച്ചും മറിച്ചുമിട്ട് മൊരിച്ചെടുക്കുക. ശേഷം ചൂടോടെ സർവ്വ് ചെയ്യാം.

ബേബി പൊട്ടറ്റോ സ്നാക്സ്

ചേരുവകൾ

ബേബി പൊട്ടറ്റോ – 15-20 എണ്ണം

കോൺഫ്ളോർ -ഒരു വലിയ സ്പൂൺ

സവാള – നേർത്തതായി അരിഞ്ഞത് കാൽ കപ്പ്

വെളുത്തുള്ളി അരിഞ്ഞത് – ഒരു ടീസ്പൂൺ

തക്കാളി സോസ് – ഒരു വലിയ സ്പൂൺ

സോയ സോസ് – ഒരു ടീസ്പൂൺ

കുരുമുളകുപൊടി – ഒരു നുള്ള്

വിനാഗിരി – ഒരു ടീസ്പൂൺ

റെഡ് ചില്ലി സോസ് – ഒരു ടീസ്പൂൺ

എണ്ണ ആവശ്യത്തിന്

ഉപ്പ് പാകത്തിന്

ഉള്ളിത്തണ്ട് അലങ്കരിക്കാൻ

തയ്യാറാക്കുന്ന വിധം

സ്റ്റെപ്പ് – 1

ഉരുളക്കിഴങ്ങിന്‍റെ തൊലി സഹിതം പകുതി വേവും വരെ പുഴുങ്ങുക. ശേഷം തൊലി നീക്കി ഫോർക്ക് കൊണ്ട് കുത്തി പൊടിക്കുക. ഇതിൽ കോൺഫ്ളോർ ചേർത്ത് നന്നായി ഇളക്കുക. ശേഷം വറുത്തെടുക്കുക.

സ്റ്റെപ്പ് – 2

ഒരു പാനിൽ ഒരു സ്പൂൺ എണ്ണ ചൂടാക്കി സവാളയിട്ട് വഴറ്റുക. അതിനുശേഷം വെളുത്തുള്ളി ചേർത്ത് അൽപ സമയം വഴറ്റാം. മുഴുവൻ മസാലയും സോസും ചേർക്കാം.

സ്റ്റെപ്പ് – 3

ഒരു സ്പൂൺ കോൺഫ്ളോർ രണ്ട് സ്പൂൺ വെള്ളത്തിൽ ചേർത്ത് മാവ് തയ്യാറാക്കി അതിൽ ചേർക്കുക. കട്ടിയാകും വരെ പാകം ചെയ്യുക.

സ്റ്റെപ്പ് – 4

വറുത്ത ഉരുളക്കിഴങ്ങ് ചേർത്ത് സോസ് നന്നായി പിടിക്കും വരെ പാകം ചെയ്യുക. ഒടുവിലായി ഉള്ളിത്തണ്ട് കൊണ്ട് അലങ്കരിച്ച് സർവ്വ് ചെയ്യാം.

കച്ചൗഡി

ചേരുവകൾ

മൈദ  – ഒരു കപ്പ്

ബേക്കിംഗ് പൗഡർ – ഒരു ടീസ്പൂൺ

അശ്വഗന്ധം – അര ടീസ്പൂൺ

എണ്ണ – 2 വലിയ സ്പൂൺ

ഫില്ലിംഗിനുള്ള ചേരുവകൾ

ഉഴുന്ന് പരിപ്പ് – ഒരു വലിയ സ്പൂൺ

പച്ചമുളക് – ഒന്ന്

ഇഞ്ചി പേസ്റ്റ് – അര ടീസ്പൂൺ

പെരും ജീരകം – കാൽ ടീസ്പൂൺ

ജീരകം – അര ടീസ്പൂൺ

മല്ലി – ഒരു ടീസ്പൂൺ

മാങ്ങാപ്പൊടി – അര ടീസ്പൂൺ

മുളകുപൊടി – കാൽ ടീസ്പൂൺ

മല്ലിപ്പൊടി – അര ടീസ്പൺ

എണ്ണ – ഒരു ടീസ്പൂൺ

ഉപ്പ് പാകത്തിന്

ഫില്ലിംഗ്

സ്റ്റെപ്പ് – 1

ഉഴുന്നുപരിപ്പ് കഴുകി പകുതി വേകുംവരെ കുക്കറിൽ വേവിക്കുക.

സ്റ്റെപ്പ് – 2

ഒരു പാനിൽ എണ്ണ ചൂടാക്കി ജീരകം, പെരുംജീരകം, മല്ലി എന്നിവ വറുക്കുക. ശേഷം ഇഞ്ചി പേസ്റ്റും പച്ചമുളകും ചേർക്കുക. ഇനി ബാക്കിയുള്ള ചേരുവകളും ചേർക്കുക. ഉഴുന്ന് പരിപ്പ് വെള്ളം വാർത്തശേഷം അതിൽ ചേർക്കുക. വറ്റും വരെ നന്നായി ഇളക്കുക.

സ്റ്റെപ്പ് – 3

തയ്യാറാക്കുന്ന വിധം

മൈദയിൽ ബേക്കിംഗ് പൗഡർ, അശ്വഗന്ധം ഒരു സ്പൂൺ എണ്ണ എന്നിവ ചേർത്ത് വെള്ളമുപയോഗിച്ച് ചപ്പാത്തിയ്ക്ക് കുഴയ്ക്കുംപോലെ നന്നായി കുഴയ്ക്കുക. ശേഷം ചെറിയ ഉരുളകളാക്കി അതിൽ ഫില്ലിംഗ് നിറച്ച് കച്ചൗഡി തയ്യാറാക്കുക.

സ്റ്റെപ്പ് – 4

പാനില്‍ എണ്ണ ചുടായ ശേഷം മീഡിയം ഫ്ളെയിമിൽ വച്ച് കച്ചൗഡി ഓരോന്നും തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ചെയ്തെടുക്കുക. ഉരുളക്കിഴങ്ങ് കറിക്കൊപ്പം ചൂടൊടെ സർവ്വ് ചെയ്യാം.

ഫ്രൂട്ട് ടോസ്റ്റ്

ചേരുവകൾ

ബ്രഡ് സ്ലൈസ് – 9-10 എണ്ണം

പൈനാപ്പിൾ സ്ലൈസ് – 3 എണ്ണം

പിയർ, ആപ്പിൾ – ഒന്ന്

ചീസ് ചീകിയത് – ഒരു കപ്പ്

തേൻ – ഒരു വലിയ സ്പൂൺ

മയോണൈസ് – ഒരു വലിയ സ്പൂൺ

ഒറിഗാനോ – ഒരു ചെറിയ സ്പൂൺ

ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

സ്റ്റെപ്പ് – 1

ബ്രഡിന്‍റെ അരികുവശം മുറിച്ച് മാറ്റുക. പഴങ്ങൾ ചെറിയ കഷണങ്ങളാക്കുക. ഇതിൽ മയോണൈസ്, തേൻ, ഉപ്പ് എന്നിവ ചേർക്കാം.

സ്റ്റെപ്പ് – 2

നോൺസ്റ്റിക് തവയിൽ വച്ച് ബ്രഡ് ഒരു വശം മൊരിച്ചെടുക്കുക. ഇതുപോലെ ഓരോ ബ്രഡിന്‍റെയും മൊരിച്ച വശത്ത് കഷണങ്ങളാക്കിയ ഫ്രൂട്ട്സ് നിരത്തുക. ചീകിയ വെണ്ണ വിതറി നോൺസ്റ്റിക് തവയിൽ ഫ്ളെയിം കുറച്ചുവച്ച് മൊരിച്ചെടുക്കുക. മൊരിക്കുമ്പോൾ അടച്ച് വയ്ക്കണം. വെണ്ണ ഉരുകിപ്പോകാതിരിക്കാനാണ്. ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് ഒറിഗാനോ വിതറി ചായക്കൊപ്പം സർവ്വ് ചെയ്യാം.

റവ അപ്പേ

അപ്പേയ്ക്കുള്ള ചേരുവകൾ

റവ – ഒരു കപ്പ്

തൈര് – അര കപ്പ്

കടുക് – 2 ചെറിയ സ്പൂൺ

എണ്ണ – 2 ടീസ്പൂൺ

കറിവേപ്പില – അൽപം

സവാള – ഒന്ന് ചെറുതായി അരിഞ്ഞത്

ഈനോ – ആവശ്യത്തിന്

ഉപ്പ് പാകത്തിന്

മറ്റ് സാമ്രഗികൾ

കാബേജ്, ക്യാരറ്റ്, ഉള്ളിത്തണ്ട്, സവാള, ക്യാപ്സിക്കം എന്നിവ നീളത്തിൽ അരിഞ്ഞത് – ഒന്നര കപ്പ്

സോയാ സോസ് – ഒരു ടീസ്പൂൺ

ഹോട്ട് ചില്ലി ഗാർലിക് സോസ് – ഒരു ടീസ്പൂൺ

എണ്ണ – ഒരു ടീസ്പൂൺ

കറിവേപ്പില – അൽപം

ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

സ്റ്റെപ്പ് – 1

റവ തൈരിലിട്ട് നന്നായി അടിച്ചെടുക്കാം. ആവശ്യത്തിന് വെള്ളമൊഴിച്ച് ഇഡലി പരുവത്തിൽ മാവ് തയ്യാറാക്കുക. ഇത് കുറച്ച് നേരം മാറ്റിവയ്ക്കാം. റവ നന്നായി പുളിച്ച് പൊന്തിവരുമ്പോൾ ബാക്കിയുള്ള ചേരുവകൾ അതിൽ ചേർക്കാം.

സ്റ്റെപ്പ് – 2

ഉണ്ണിയപ്പ ചട്ടി ഗ്യാസിൽ വച്ച് ചൂടാക്കുക. ഈ സമയം ഒരു ചെറിയ പാനിൽ എണ്ണയൊഴിച്ച് ചൂടാക്കി പകുതി കറിവേപ്പിലയും പകുതി കടുകും പൊട്ടിച്ച് റവ മാവിൽ ഒഴിക്കുക. ചട്ടിയിൽ എണ്ണ തൂവി റവ മാവ് ഒഴിച്ച് ഇരുവശവും മൊരിച്ചെടുക്കാം.

സ്റ്റെപ്പ് – 3

ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കറിവേപ്പിലയും കടുകുമിട്ട് പൊട്ടിച്ച് മുഴുവൻ പച്ചക്കറികളും ഗോൾഡൻ നിറമാകും വരെ വഴറ്റുക. ഇനി സോസും ഉപ്പും ചേർക്കാം. തയ്യാറാക്കി വച്ചിരിക്കുന്ന നല്ല ചൂടൻ റവ അപ്പേ ഈ പച്ചക്കറിയിൽ ഇട്ട് നന്നായി മിക്സ് ചെയ്യാം. ഉള്ളിത്തണ്ട് വിതറി ചൂടോടെ സർവ്വ് ചെയ്യാം.

 

ഡിസൈനർ ക്യൂട്ടി ബ്രോച്ച്

പാർട്ടിഡ്രസിൽ ഒരു കുഞ്ഞ് ബ്രോച്ച് കൂടി അറ്റാച്ച് ചെയ്തുനോക്കൂ. ഇപ്പോൾ ആരുടെയും മനംകവരുന്ന ഒരു പാർട്ടി ഗേളായില്ലേ? സൂപ്പർ എലഗന്‍റ്… ലുക്ക്… പാർട്ടി ക്വീൻ ആകാൻ ഒരു കിടിലൻ ബോച്ച് കൂടി സ്വന്തം ക്യൂട്ട് ഡ്രസിൽ അണിയാം.

ഓരോ പാർട്ടിയിലും ഹിറ്റ് ബ്രോച്ച്

ബ്രോച്ച് ഫാഷൻ പുതിയ ട്രെൻറല്ല. സാരി പല്ലുവിൽ പണ്ടുതുടങ്ങി ബ്രോച്ച് ഉപയോഗിച്ചിരുന്നു. സാരി പല്ലു അടുക്ക് തെറ്റി പോകുന്നത് തടയാനാണ് ക്യൂട്ട് ബോച്ചുകൾ കൊണ്ട് സെറ്റ് ചെയ്തിരുന്നത്. ഫാഷൻ മാറുന്നതനുസരിച്ച് ബ്രോച്ചിന്‍റെ പ്രയോഗമിപ്പോൾ സൽവാർ കമ്മീസിൽ വരെ എത്തി നിൽക്കുന്നു. സൽവാർ സ്യൂട്ടിനൊപ്പം ധരിക്കുന്ന ദുപ്പട്ടയെ മനോഹരമായി ക്യാരി ചെയ്യുന്നതിന് ഒരു ക്യൂട്ട് ബ്രോച്ച് എന്നതിപ്പോൾ ഫാഷനായിരിക്കുന്നു. ബ്രോച്ച് അറ്റാച്ച് ചെയ്യുന്നതോടെ സൽവാർ സ്യൂട്ടിന് ഒരു ട്രെന്‍റി ലുക്ക് കൈ വരുന്നു. ഇപ്പോൾ വെസ്റ്റേൺ ഡ്രസിനൊപ്പം ബ്രോച്ച് അണിയുന്നത് ട്രെന്‍റായിരിക്കുകയാണ്.

മുമ്പ് ബ്രോച്ചിന്‍റെ ഡിസൈൻ അത്ര വേറിട്ടതായിരുന്നില്ല. ഫാഷനുകളുടെ കടന്നുവരവോടെ ഇതിന്‍റെ ഡിസൈനുകളും വ്യത്യസ്തമായിക്കൊണ്ടിരുന്നു. ഈ മാറ്റമാണ് ബ്രോച്ചിനെ തിരികെ ഫാഷൻ ട്രെൻഡിൽ എത്തിച്ചത്. സിമ്പിൾ ഫാഷനെപ്പോലും ട്രെൻഡിയാക്കാൻ ബ്രോച്ചിന് കഴിയുമെന്നാണ് ജ്വല്ലറി ഡിസൈനർ നേഹ ദീപ്തി പറയുന്നത്. ഇതണിയുന്നവരുടെ വ്യക്‌തിത്വത്തിന് ഒരു വേറിട്ട ലുക്ക് കൈവരുന്നു.

ഭൂരിഭാഗം സ്ത്രീകൾ ബ്രോച്ചിനെ ഒരു ജ്വല്ലറി പീസായി കാണാറുണ്ട്. സ്വർണം, സിൽവർ, ഡയമണ്ട് എന്നിവയിൽ തയ്യാറാക്കാൻ അവർ ആഗ്രഹിക്കാറുണ്ട്. പക്ഷേ ഇതൽപം ചെലവേറിയതായിരിക്കുമെന്ന് മാത്രം. എന്നാൽ ഇതിൽ താൽപര്യമില്ലാത്തവർ അലുമിനിയം, ചെമ്പ് കോപ്പർ, സ്റ്റീൽ എന്നീ മെറ്റീരിയലിലും ബ്രോച്ച് ഉപയോഗിക്കാറുണ്ട്.

ഡിഫറന്‍റ് ബ്രോച്ച്

 മാറുന്ന ഫാഷൻ ലോകത്ത് ഇടം നേടിയതിനുശേഷം ബ്രോച്ചിന്‍റെ സ്റ്റൈലിലും കിടിലൻ മാറ്റമുണ്ടായിട്ടുണ്ട്. ഇന്ന് എത്ര തരത്തിലുള്ള ബ്രോച്ചുകളാണ് വിപണിയിലുള്ളത്. ബട്ടർഫ്ളൈ, ഫ്ളവർ ഷെയ്പ് ഡിസൈനുകളിലുള്ള ബ്രോച്ചുകളോടാണ് കൂടുതൽ പേർക്കും താൽപര്യം. ഇക്കാര്യത്തിൽ കടത്തിവെട്ടി അനിമൽ ഷെയ്പ് ഇഷ്ടപ്പെട്ടവരും ഉണ്ട്. ചിലരാകട്ടെ സ്വന്തം പേരിന്‍റെ ആദ്യാക്ഷരത്തിലുള്ള ബ്രോച്ച് തന്നെ തെരഞ്ഞെടുക്കുന്നു.

ഹാഗിംഗ് ബ്രോച്ചിനുമുണ്ട് ആരാധകർ, ഡ്രസിന് മാച്ച് ചെയ്യുന്ന തരത്തിൽ ഫാബ്രിക്ക് കൊണ്ട് തയ്യാറാക്കിയ ബ്രോച്ച് അണിയാൻ ഇഷ്ടപ്പെടുന്ന കൂട്ടരുമുണ്ട്. ഡ്രസുമായി മാച്ച് ചെയ്യുന്നുവെന്നതാണ് അതിന്‍റെ സവിശേഷത. ആന്‍റിക് ലുക്ക് ഫാഷൻ പ്രേമികൾ ആന്‍റിക് ബ്രോച്ചിനാണ് മുൻ തൂക്കം നൽകുക. അവയെ അലങ്കരിക്കാൻ സ്റ്റോണുകൾ ഉണ്ടാകും. ഇത് വളരെ കളർഫുളായിരിക്കും. കളർഫുൾ സ്റ്റോണുകളായതിനാൽ വ്യത്യസ്തങ്ങളായി വേഷങ്ങൾക്കൊപ്പം ഇത് ക്യൂട്ടായി അണിയാം.

ഇതിനുപുറമേ തടി, പ്ലാസ്റ്റിക്, മുത്തുകൾ എന്നിവ കൊണ്ട് തയ്യാറാക്കിയ സുന്ദരി ബ്രോച്ചുകളുമുണ്ട് വസ്ത്രത്തിൽ ഉടക്കുന്ന തരം ബ്രോച്ച് തെരഞ്ഞെടുക്കരുതെന്ന് മാത്രം.

വരൂ, കോഫി കുടിക്കാം

സന്തോഷം നൽകുന്ന മദിപ്പിക്കുന്ന സുഗന്ധം! അത് കോഫിയ്‌ക്കല്ലാതെ മറ്റെന്തിനാണ് ഉള്ളത്! പണ്ടൊക്കെ കാപ്പി കുടിക്കുന്നവരുടെ എണ്ണം കുറവായിരുന്നു. പക്ഷേ ഇപ്പോൾ കഥ മാറി. കാപ്പി കുടിക്കുന്നത് സ്വാദിനു മാത്രമല്ല ആരോഗ്യത്തിനും നല്ലതാണെന്ന തിരിച്ചറിവ് കൂടുതൽ കോഫി പ്രേമികളെ ഉണ്ടാക്കുന്നുണ്ട്. ഇതാ കാപ്പിയുടെ കിടിലൻ കഥകൾ കേൾക്കാം.

ഓർമ്മശക്‌തി വർദ്ധിപ്പിക്കുന്നു

കാപ്പി കുടിക്കുന്നത് ഓർമ്മശക്‌തി വർദ്ധിപ്പിക്കും. കാപ്പി കുടിയുടെ പ്രയോജനം ഏറ്റവും കൂടുതൽ ലഭിക്കുന്നത് തലച്ചോറിനാണ്. തലച്ചോറിന് ആരോഗ്യം നൽകി, ഓർമ്മശക്‌തി വർദ്ധിപ്പിക്കുന്നതിനു പുറമേ തലവേദന കുറയ്‌ക്കും. രക്‌തസഞ്ചാരം വർദ്ധിപ്പിക്കും. ക്ഷീണം അകറ്റും.

ചർമ്മത്തിന് ഗുണം

ചർമ്മത്തിന്‍റെ ആരോഗ്യത്തിനും കാപ്പികുടി നല്ലതാണ്. കാപ്പിയിലടങ്ങിയ ആന്‍റി ഓക്‌സിഡന്‍റുകൾ ശരീരത്തിലെ ചുളിവുകൾ അകറ്റുന്നു. ആന്‍റി ഓക്‌സിഡന്‍റുകൾ ശരീരത്തിനുള്ള പ്രകൃതിദത്തമായ കവചമാണ്. രക്‌തചംക്രമണം വർദ്ധിപ്പിച്ച് കൺതടങ്ങളിലെ കറുപ്പ് മാറാൻ കഫീൻ എന്ന ഘടകം സഹായിക്കും.

ക്ഷീണം അകറ്റുന്നു

ജോലികൾ ചെയ്യുമ്പോൾ ഇടയ്‌ക്കിടെ ക്ഷീണം അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ക്ഷീണം തോന്നുമ്പോൾ ഒരു കോഫി കുടിച്ചുനോക്കൂ. ഒരു പഠനമനുസരിച്ച് 400 മി.ഗ്രാം കഫീൻ ശരീരത്തിൽ ഉണ്ടെങ്കിൽ സഹന ശക്‌തി കൂടുമെന്നാണ്.

കരൾരോഗങ്ങൾ കുറയ്‌ക്കും

എണ്ണയും മസാലയും ചേർന്ന ഭക്ഷണ സാധനങ്ങൾ അമിതമായി കഴിക്കുമ്പോഴും മദ്യപാനം വർദ്ധിക്കുമ്പോഴും കരൾ പണിതരും. എന്നാൽ നിത്യവും കാപ്പി കുടിക്കുമ്പോൾ കരളിന്‍റെ പ്രവർത്തനം കാര്യക്ഷമമാകുന്നു.

അമിതവണ്ണം കുറയുന്നു

വണ്ണം കൂടിയാൽ ആകെ വിഷമം തന്നെയാണ്. എങ്കിൽ പിന്നെ കാപ്പിയും ഒന്നു പരീക്ഷിക്കാം. കഫീൻ തന്നെയാണ് ഇവിടെയും ഗുണം ചെയ്യുന്നത്. ശരീരത്തിലെ നീർക്കെട്ടിനെ കുറയ്‌ക്കുന്നു. അമിതവണ്ണമുള്ളവർ ദിവസവും ബ്ലാക്ക് കോഫി കുടിക്കുക.

മുഖത്തിന് തിളക്കം

തിളങ്ങുന്ന ചർമ്മം ലഭിക്കുന്നതിനും കാപ്പി സഹായിക്കുമത്രേ! കോഫിയിൽ, ശരീരകോശങ്ങളെ റിപ്പയർ ചെയ്യാൻ സഹായിക്കുന്ന ഘടകങ്ങളുള്ളതിനാൽ കോശങ്ങൾ പുനരുജ്‌ജീവിപ്പിക്കപ്പെടുന്നു. ചർമ്മത്തിന്‍റെ ഈർപ്പം നിലനിർത്തുകയും ചെയ്യും.

മാനസിക ശക്‌തി

കാപ്പി കുടിക്കുമ്പോൾ ക്ഷീണം അകലുന്നതിനൊപ്പം “സൈക്കോ ആക്‌ടീവ്” ആക്കുകയും ചെയ്യുന്നു. അതായത് നല്ല മൂഡ് സൃഷ്ടിക്കുന്നു എന്നർത്ഥം.

വയറിനും നല്ലത്: ഡൈ യൂറേറ്റിക് ഡ്രിങ്ക് ആണ് കോഫി. മൂത്രം നന്നായി പോകും. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളി വയറിനെ ശുദ്ധീകരിക്കുന്നു.

പ്രൊഫൈൽ പിക്ചർ

നിറമില്ലാത്ത എന്‍റെ ജീവിതത്തിന് മനോഹരമായ നിറം പകരുകയായിരുന്നു റോംഗ് കോൾ. മനോഹരമായ ഒരു പെയ്ൻറിംഗ് രൂപം കൊള്ളുന്നതുപോലെ. മടുപ്പിക്കുന്ന ജീവിതത്തിൽ നിന്നും പുറത്തു കടന്ന എന്‍റെ മനസ്സ് അപ്പോൾ വിശാലമായ ആകാശത്തിൽ ചിറകുകൾ ഉയർന്നു പറക്കുകയായിരുന്നു.

ഇതിനൊക്കെ കാരണക്കാരൻ ആ റോംഗ് കോൾകാരൻ വിനീതാണ്. എന്താണെന്ന് അറിയില്ല അയാളുടെ ശബ്ദത്തിന് എന്തോ ഒരു വശ്യതയുണ്ട്. ആഗ്രഹമില്ലാഞ്ഞിട്ടും കൂടി അയാളുടെ കോളിനായി കാത്തിരിക്കുമായിരുന്നു. അവന്‍റെ ഫോൺവിളി വരാത്തദിവസം എന്നെ സംബന്ധിച്ച് അസ്വസ്ഥതയുളവാക്കുന്ന ഒന്നായിരുന്നു. അവന്‍റെ ഓരോ കോളും എന്‍റെ ശരീരത്തിലെ കോടാനുകോടി കോശങ്ങളിൽ പുതിയ ഊർജ്‌ജം പകർന്നുകൊണ്ടിരുന്നു.

ഗുഡ്മോണിംഗ് തുടങ്ങി ഗുഡ് നൈറ്റ് വരെ എത്രയെത്ര കോളുകളാണ് അയാളുടേതായി വന്നത്. അയാളുടെ ഗാംഭീര്യമാർന്ന മുഴക്കമുള്ള ശബ്ദം എന്‍റെ ചെവികൾക്ക് ഷെഹ്നായി സ്വരം പോലെ തോന്നി. മധുരതരമായ സംഭാഷണങ്ങൾ മനസ്സിനെ ആനന്ദിപ്പിച്ചു. വിനീത് തന്‍റെ എല്ലാ കാര്യങ്ങളും പറയാൻ മടി കാട്ടിയില്ല. അയാളോട് സ്വന്തം കാര്യങ്ങൾ പറയാൻ ഉള്ളിൽ ആഗ്രഹിച്ചുവെങ്കിലും എന്‍റെ ഉള്ളിലെ അപകർഷതാബോധം എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചുകൊണ്ടിരുന്നു.

വിനീത് ഒരു ആർമി ഓഫീസറായിരുന്നു. കാലിൽ ശത്രു സൈന്യത്തിന്‍റെ വെടിയേറ്റതിനാൽ ഒരു കാൽ മുറിച്ചു കളയേണ്ടിവന്ന കാര്യം അയാൾ പറഞ്ഞിരുന്നു. അക്കാര്യം തുറന്ന് പറയുന്നതിൽ പോലും അയാൾക്കൊരു മടിയുമുണ്ടായിരുന്നില്ല. മറിച്ച് വളരെ അഭിമാനത്തോടെയാണ് പറഞ്ഞത്.

ഇപ്പോൾ രണ്ട് ദിവസായി കോൾ വന്നിട്ട്. ഈ രണ്ട് ദിവസം 2 വർഷം പോലെയാണ് തോന്നിയത്. വിനീതിന് എന്നോട് നല്ല ദേഷ്യമുണ്ടായിരുന്നു. തികച്ചും ന്യായമായതായിരുന്നു വിനീതിന്‍റെ ദേഷ്യം.

എന്‍റെ വാട്സാപ്പിൽ എന്‍റെയൊരു പ്രൊഫൈൽ പിക്ചർ ഇടണമെന്ന് മാത്രമായിരുന്നു അന്ന് വിനീത് ആവശ്യപ്പെട്ടത്. ആവശ്യത്തെ ഞാൻ കനത്ത രീതിയിൽ ശകാരിച്ചുകൊണ്ടാണ് നേരിട്ടത്.. പ്രൊഫൈൽ പിക്ചർ ഇടുകയോ ഇടാതിരിക്കുകയോ എന്‍റെയിഷ്ടമാണെന്ന് അന്ന് കർശനമായി പറഞ്ഞു. പോരാത്തതിന് അത് ആവശ്യപ്പെടാൻ നിങ്ങളാരാണെന്ന് ചോദിക്കുകയും ചെയ്തിരുന്നു. എന്‍റെ ദേഷ്യം തിരിച്ചറിഞ്ഞിട്ടാവണം വിനീത് നിശബ്ദനായി ഇരുന്നതേയുള്ളൂ.

വിനീത് ദിവസവും തന്‍റെ പ്രൊഫൈൽ ചിത്രങ്ങളായി ഇട്ടിരുന്ന ആർമി വേഷത്തിനുള്ള ചിത്രങ്ങൾ വളരെ മനോഹരങ്ങളായിരുന്നു. ആ വേഷം അയാൾക്ക് നന്നായി ഇണങ്ങിയിരുന്നു.

വിനീതിനെ സന്തുഷ്ടനാക്കാൻ എന്‍റെയും ചിത്രമിടാമെന്ന് വിചാരിച്ചു. ഫോട്ടോയിടുന്നതിന് മുമ്പായി നിലക്കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് ഞാൻ സ്വന്തം രൂപത്തിലൂടെ കണ്ണോടിച്ചു.

കണ്ണുകൾക്ക് താഴെയായി കറുത്ത നിഴൽപ്പാട്. അതിന് മുകളിലായി തടിച്ച ലെൻസുള്ള കണ്ണട, മുഖത്ത് അങ്ങിങ്ങായി നേർത്ത വരകൾ, കറുത്ത കുത്തു കൾ, ചാടിയ വയർ, ഇത്തിരി തടിച്ച അരക്കെട്ട്, തടിച്ച ചെറിയ മൂക്ക്, തലയിലെ മുടിയിഴകളിൽ നിന്നും എത്തിനോക്കുന്ന വെളുത്ത നരകൾ.. അയ്യേ, ഞാനെങ്ങനെ എന്‍റെ പടമിടും. അതാലോചിച്ചപ്പോൾ ഫോട്ടോയിടാനുള്ള ഉദ്യമം ഞാനുപേക്ഷിച്ചു.

എന്‍റെ ചിത്രം പ്രൊഫൈലാക്കാൻ കൂടി കൊള്ളുകില്ലെന്ന കാര്യം വിനീതിനെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കാനാണ്. ഒരു പക്ഷേ വിനീതിന് എന്‍റെ നിസ്സഹായവസ്ഥ മനസ്സിലാക്കാൻ പറ്റിയാൽ ദേഷ്യം കാട്ടുകയില്ല. ആ ദിവസം മുഴുവൻ നേരവും കയ്യിൽ ഫോണും പിടിച്ച് വിനീതിന്‍റെ കോളും വരുന്നത് കാത്തിരുന്നു.

പെട്ടെന്ന് മൊബൈലിൽ റിംഗ് മുഴങ്ങി. ഏതോ ജലതരംഗത്താളം മുഴങ്ങുന്നതുപോലെയാണ് എനിക്കിപ്പോൾ തോന്നിയത്. വിനീതിന്‍റെ നമ്പർ സ്ക്രീനിൽ തെളിഞ്ഞു. എന്‍റെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി.

ഒട്ടും താമസിക്കാതെ ഞാൻ ഫോൺ എടുത്തു. മറുവശത്ത് അതേ ഗാംഭീര്യം നിറഞ്ഞ ശാന്തമായ ശബ്ദം. കാതുകൾക്ക് ആ ശബ്ദം ആശ്വാസം പകർന്നു.

“എന്‍റെ കോൾ വെയിറ്റ് ചെയ്യുകയായിരുന്നുവല്ലേ” വിനീതിന്‍റെ കുസൃതി നിറഞ്ഞ ചോദ്യം കേട്ടപ്പോൾ അവൾക്ക് സങ്കോചം തോന്നി. അത് മറയ്ക്കാ നെന്നോണം അവൾ സ്വരം കടുപ്പിച്ചുകൊണ്ട് മറുപടി പറഞ്ഞു.

“ഇല്ലല്ലോ”

“എന്തിനാ സത്യം മൂടിവയ്ക്കുന്നത്. ഫോൺ കയ്യിലിരിക്കുകയായിരുന്നില്ലേ.. ഞാൻ വിളിച്ചയുടൻ ഫോൺ എടുത്തതോ… മാഡം ഇനിയെന്ത് തെളിവാണ് വേണ്ടത്” മറുതലയ്ക്കൽ വിനീതിന്‍റെ ഉച്ചത്തിലുള്ള ചിരി മുഴങ്ങി.

“ഇന്നലെയെന്താ ഫോൺ ചെയ്യാതിരുന്നത്?” ഇത്തിരി പരിഭവത്തോടെയായിരുന്നു ചോദ്യം.

“ഞാനെന്‍റ ഫുൾ ചെക്കപ്പ് ചെയ്യാൻ പോയതായിരുന്നു. അതിന് ഇത്തിരി സമയമെടുക്കുമേല്ലാ”

“എന്ത്പറ്റി?” അൽപം പരിഭ്രമത്തോടെയായിരുന്നു എന്‍റെ ചോദ്യം.

“ഒന്നുമില്ല, 40 പിന്നിട്ടാൽ പരിശോധനകളൊക്കെ വേണമല്ലോ. നീയും ചെക്കപ്പ് ചെയ്യണം കേട്ടോ” വിനീത് അവളെ സ്നേഹപൂർവ്വം ഉപദേശിച്ചു.

“മെഡിക്കൽ റിപ്പോർട്ട് കിട്ടിയോ? കുഴപ്പമൊന്നും ഇല്ലല്ലോ? ഒന്നും മറച്ച് വച്ചിട്ടില്ലല്ലോ?”

“റിപ്പോർട്ട് കിട്ടി. എല്ലാം നോർമലാണ് ബ്ലഡ് പ്രഷർ മാത്രമേ ഇത്തിരി കൂടിയിട്ടുള്ളൂ. അതിനുള്ള മെഡിസിൻ കഴിക്കുന്നുണ്ട്. വിഷമിക്കാനൊന്നുമില്ല” വിനീത് ചെറുചിരിയോടെ നിസാരമട്ടിൽ പറഞ്ഞു.

ഞാൻ അന്ന് രാത്രി തന്നെ ഒരു റോസാപ്പൂവ് വാട്സാപ്പിന്‍റെ പ്രൊഫൈൽ പിക്ചറാക്കിയിട്ടു. വിനീതിന് റോസാപ്പൂക്കൾ വളരെയിഷ്ടമാണ്. വാട്സാപ്പിൽ തങ്ങൾ തമ്മിലുള്ള സംഭാഷണം ഗുഡ്മോണിംഗിലും ഗുഡ്നൈറ്റിലും മാത്രമാണ് ഒതുങ്ങി നിന്നിരുന്നത്. സമയം ചിറകുകളുമായി പറന്നുകൊണ്ടിരുന്നു. ഒരു മാസം കഴിഞ്ഞു പോയതറിഞ്ഞേയില്ല. എന്‍റെ സ്വന്തം രൂപത്തെ കണ്ണാടിയിൽ കാണുമ്പോഴൊക്കെ ഞാൻ 16കാരിയെപ്പോലെ ലജ്‌ജിച്ചുപോകുമായിരുന്നു. കവിളുകൾ ചുവന്നു തുടുത്തു. മുഖം തിളങ്ങി.

ലതാജിയുടെ പാട്ട് കേൾക്കുമ്പോഴൊക്കെ ഞാനും അതിനൊപ്പം മൂളിത്തുടങ്ങി. ജീവിതത്തിലെ ഓരോ ചലനത്തിലും സംഗീതവും സ്നേഹവും നിറയുന്നതുപോലെ. ചിലപ്പോൾ ഞാനറിയാതെ കാലുകൾ നൃത്തച്ചുവടുകൾ വച്ചു. ഇതെന്താണ് എനിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരുപക്ഷേ വിനീതുമായുള്ള സൗഹൃദത്തിൽ നിന്നുണ്ടായ സന്തോഷം കൊണ്ടാവും.

ഒരു ദിവസം എന്നെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് വിനീത് എന്നെ പ്രതിസന്ധിയിലാക്കി. ആ ആവശ്യം ആവർത്തിച്ചപ്പോൾ ആലോചിച്ച് പറയാമെന്നായിരുന്നു എന്‍റെ മറുപടി. പക്ഷേ ഇനി വിനീത് വിളിച്ചാൽ എന്താണ് മറുപടി പറയണമെന്നതിനെപ്പറ്റി ഞാൻ ആലോചിച്ചിട്ടുപോലുമില്ലായിരുന്നു.

മൊബൈൽ റിംഗ് ചെയ്തു. ഒരു നിമിഷം ഞാൻ ഞെട്ടിത്തരിച്ചുപോയി. വിറയ്ക്കുന്ന കൈകളോടെ ഞാൻ ഫോൺ എടുത്തു. ഞാൻ ഹലോയെന്ന് പറയും മുമ്പേ വിനീത് സംസാരിച്ചു തുടങ്ങി.

“രാധി, നമ്മൾ കണ്ടുമുട്ടേണ്ട സമയമായിരിക്കുന്നു…ജീവിതത്തെ കുറിച്ച് നമുക്കൊന്നും പ്രവചിക്കാനാവില്ലല്ലോ. ഇന്ന് കാണുന്നയാൾ നാളെയുണ്ടാവില്ല്യ”

“അയ്യോ..അങ്ങനെയെന്താ പറയുന്നത്? എന്തെങ്കിലും?” വളരെ അസ്വസ്ഥതയോടെയാണ് ഞാൻ ചോദ്യം ചോദിച്ചത്.

“ഇല്ല. ഒന്നുമില്ല” വിനീത് ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഇത്രയും നമ്മൾ ഫോണിൽ മാത്രമല്ലേ സംസാരിച്ചത്. ഒരു വട്ടമെങ്കിലും നമ്മൾ കാണേണ്ടേ” വിനീത് സ്വയം തന്നെ സ്ഥലവും തീയതിയും തീരുമാനിച്ചു.

“ങ്ഹാ… രാധി ഒറ്റക്കാലുള്ള ഒരാൾ ഞാനല്ലാതെ വേറെ ആരുണ്ടാകാനാണ് അവിടെ”

“റോസ് നിറത്തിലുള്ള സാരിയണിഞ്ഞു വരണം. അങ്ങനെയാവുമ്പോൾ വേഗം തിരിച്ചറിയാൻ പറ്റും”

“റോസ് സാരിയോ?” ഞാൻ അദ്ഭുതത്തോടെ ചോദിച്ചു.

“റോസ് നിറത്തിലുള്ള സാരിയില്ലെങ്കിൽ മറ്റേതെങ്കിലും കളറിലുള്ളതും അണിയാം” വിനീത് പറഞ്ഞു.

“രാധി നാളെ 4 മണിയ്ക്ക് ഞാൻ നിന്നെ കാത്തുനിൽക്കും. ഇനി ഞാൻ ഫോൺ ചെയ്യില്ല. നാളെ നേരിട്ട് കണ്ട് സംസാരിക്കും”

തിരിച്ച് മറുപടി എന്തെങ്കിലും പറയും മുമ്പ് വിനീത് ഫോൺ കട്ട് ചെയ്തു. വിനീതിന് ഇതെന്തു പറ്റി എന്തുകൊണ്ടാ കാണണമെന്ന് വാശിപിടിക്കുന്നത്? ഞാൻ പറയുന്നത് കേൾക്കാനുള്ള സാവകാശം പോലും കാട്ടിയില്ലല്ലോ… സ്വന്തം കാര്യമല്ലാതെ…

റോസ് സാരി എന്നെ ഭൂതകാലത്തെ ഒരു ഓർമ്മയിലേക്ക് നയിച്ചു.

ഏതോ ചെറുക്കൻ എന്നെ പെണ്ണ് കാണാൻ വരുന്നുവെന്നും പയ്യന്‍റെ പേര് മനോജ് എന്നാണെന്നും എഞ്ചിനീയറാണെന്നും ഒരിക്കൽ അമ്മ ഒരു റോസ് സാരി തന്നുകൊണ്ട് പറഞ്ഞു.

“ഈ സാരി അണിഞ്ഞാൽ നീ കൂടുതൽ സുന്ദരിയായി തോന്നും”

അമ്മയെ ആരാണ് പറഞ്ഞ് മനസ്സിലാക്കുക. നമുക്കുള്ള നിറവും രൂപവും നല്ല നിറത്തിലുള്ള വസ്ത്രമണിഞ്ഞതുകൊണ്ട് മാറുമോ?

മുഖത്ത് ഫേഷ്യലിടാനായി കടലമാവും തൈരും ചേർത്ത മിശ്രിതവും അമ്മ എന്നെ ഏൽപ്പിച്ചു. പാവം എന്‍റെ അമ്മ എങ്ങനെയെങ്കിലും എന്നെ ആരെങ്കിലും ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചാൽ എനിക്കൊരു ജീവിതാകുമല്ലോയെന്നായിരുന്നു അമ്മയുടെ കണക്കുകൂട്ടൽ. വൈകുന്നേരം മനോജും മനോജിന്‍റെ മാതാപിതാക്കളും കൂടി എന്നെ കാണാൻ വന്നു. അതേ ആവർത്തനം. ഞാൻ ട്രേയിൽ എല്ലാവർക്കുമുള്ള ചായയുമായി ചെന്ന് കാഴ്ചവസ്തുവായി നിന്നു. ഒപ്പം എന്‍റെ കുഞ്ഞനുജത്തി ഉമയും എന്നെ അനുഗമിച്ചു.

മനോജ് എന്നെ നോക്കി ഒന്ന് രണ്ട് ചോദ്യങ്ങൾ ചോദിച്ചു. അതിനിടെ മനോജ് അടുത്തിരിക്കുകയായിരുന്ന സ്വന്തം അച്ഛന്‍റെ ചെവിയിൽ എന്തോ രഹസ്യം പറഞ്ഞു. എന്നെ കാണാൻ വന്നതായിരുന്നുവെങ്കിലും ഉമയിലായിരുന്നു അയാളുടെ കണ്ണ്. അയാളുടെ ശരീരഭാഷയിൽ നിന്നും എനിക്ക് കാര്യം പിടികിട്ടിയിരുന്നു.

മനോജിന്‍റെ അച്ഛൻ അമ്മയോടായി പറഞ്ഞു. “മോന് ഇളയമകളെയാണ് ഇഷ്ടമായത്. താൽപര്യമാണെങ്കിൽ നമുക്ക് ആലോചിച്ച് കൂടെ”

വല്ലാത്ത ഒരു കിതപ്പോടെ എഴുന്നേറ്റ് അമ്മ അവരുടെ ആവശ്യത്തെ നിഷ്കരുണം തള്ളി. “മൂത്തവളുടെ കല്യാണം കഴിഞ്ഞിട്ടെ ഞങ്ങൾ ഇളയവളുടെ കല്യാണത്തെപ്പറ്റി ചിന്തിക്കുന്നുള്ളൂ” അമ്മ കൈകൂപ്പിക്കൊണ്ട് അവരോട് പുറത്തുപോകാൻ ആവശ്യപ്പെട്ടു.

അമ്മ വാശിയിലായിരുന്നു. പക്ഷേ ഞാനമ്മയെ പറഞ്ഞ് സമാധാനിപ്പിച്ചു. ആരുടെയാണോ കല്യാണം നടക്കുക അതങ്ങ് നടത്തുക വളരെ പാടുപെട്ടാണ് ഞാനെന്‍റെ ശ്രമത്തിൽ വിജയിച്ചത്. അങ്ങനെ ഉമയുടെയും മനോജിന്‍റെയും വിവാഹം നടത്തി.

എനിക്ക് അപ്പോഴേക്കും വിവാഹത്തോട് വെറുപ്പായി തുടങ്ങിയിരുന്നു. ഇനി ജീവിതത്തിൽ വിവാഹമേ വേണ്ടായെന്ന് തീരുമാനിച്ചു. എന്നെ പ്രദർശിപ്പാക്കാൻ ഞാൻ ആഗ്രഹിച്ചില്ല. അമ്മ വിവാഹത്തിനായി എന്നെ കുറേ നിർബന്ധിച്ചെങ്കിലും ഞാനെന്‍റെ വാശിയിൽ തന്നെ ഉറച്ചുനിന്നു. പഠനം പൂർത്തിയാക്കിയശേഷം ഞാനൊരു സ്ക്കൂളിൽ അദ്ധ്യാപികയായി ചേർന്നു. എന്‍റെ വിവാഹമെന്ന സ്വപ്നവും പേറി അമ്മ ലോകത്തോട് വിടപറഞ്ഞു.

ഞാൻ ഏത് ഭൂതകാലത്തിൽ നിന്നാണോ ഓടിയൊളിക്കാൻ ഇഷ്ടപ്പെട്ടിരുന്നത് അതേ ഭൂതകാലം വീണ്ടും ചിറക് വിടർത്തി എന്‍റെ മുന്നിൽ വന്നു നിൽക്കുകയാണ്.

മെബൈൽ റിംഗ് ചെയ്തത് കേട്ട് ഞാൻ ഓർമ്മകളിൽ നിന്നും ഞെട്ടിയെഴുന്നേറ്റു. ഫോണിന്‍റെ മറുതലയ്ക്കൽ ഇളയ അനുജത്തി ഉമയായിരുന്നു.

“ചേച്ചിയ്ക്ക് സുഖമാണോ! ചേച്ചിയോട് സംസാരിച്ചിട്ട് കുറച്ച് ദിവസമായില്ലേ… ഇപ്പോൾ അവധിക്കാലമല്ലേ ചേച്ചി. കുറച്ച് ദിവസത്തേക്ക് ഇങ്ങോട്ടേക്ക് വന്നൂടെ… ചേച്ചിയ്ക്കത് ഒരു ചേഞ്ചാകുമല്ലോ… ചേച്ചിയെന്താ ഒന്നും മിണ്ടാത്തത്?”

“സംസാരിക്കാൻ സമയം തന്നാലല്ലേ എനിക്ക് സംസാരിക്കാൻ പറ്റൂ” അവളുടെ ചോദ്യം കേട്ട് എനിക്ക് ചിരി വന്നു.

എന്‍റെ വിവാഹം നടക്കാത്തതിന് താനാണ് കാരണക്കാരിയെന്നാണ് ഉമ വിശ്വസിച്ചിരുന്നത്. അതുകൊണ്ട് അവൾ മുറയ്ക്ക് എന്നെ വിളിച്ച് എന്‍റെ വിശേഷങ്ങൾ ആരാഞ്ഞിരുന്നു. അമ്മയുടെ മരണശേഷം അവളുടെ ഫോൺവിളിയും കുറഞ്ഞുവന്നു.

സമയം 3 മണിയായിരിക്കുന്നു. മനസ്സില്ലാമനസ്സോടെ എഴുന്നേറ്റ് വിനീതിനെ കാണാൻ തയ്യാറായി.

ഒരു ഓട്ടോയിൽ കയറി വിനീത് പറഞ്ഞയിടത്ത് ഇറങ്ങി. എന്‍റെ കണ്ണുകൾ ഉദ്വേഗത്തോടെ വിനീതിനെ തെരഞ്ഞുകൊണ്ടിരുന്നു. പക്ഷേ അദ്ദേഹത്തെ കണ്ടെത്താൻ അധികനേരമെടുത്തില്ല. എന്‍റെ അഭിമുഖമായുള്ള ഇരിപ്പിടത്തിൽ വിനീത് ഇരിക്കുന്നു! അടുത്തു തന്നെ ക്രച്ചസ് ചാരി വച്ചിരുന്നു. കയ്യിൽ ഫ്രഷ് റോസാ പുഷ്പങ്ങൾ!

അടുത്തു കണ്ട ഒരു മരത്തിന് പിന്നിൽ മറഞ്ഞുനിന്നുകൊണ്ട് ഞാൻ വിനീതിനെ സൂക്ഷിച്ചുനോക്കി. ഈ പ്രായത്തിലും അദ്ദേഹം എത്രമാത്രം സുന്ദരനാണ്. വെളുത്തനിറം, വലിയ ആകർഷകമായ കണ്ണുകൾ, ഒത്ത ഉയരം, കറുത്തമുടിയിൽ അങ്ങിങ്ങായി വെളുത്ത നര കയറിയിട്ടുണ്ട്. അയാളുടെ നിഷ്കളങ്കത്വത്തെ അത് എടുത്ത് കാട്ടുന്നുണ്ട്. വിനീതിനെ കണ്ടതോടെ എന്‍റെ മനസ്സിൽ അടക്കിവച്ചിരുന്ന അപകർഷതാബോധം വീണ്ടും നാമ്പെടുത്തു തുടങ്ങി. മനസ്സിൽ വിചിത്രങ്ങളായ ചിന്തകൾ കുത്തിയൊലിച്ചു. വിനീത് എന്നെ കണ്ടാൽ ഒരുപക്ഷേ എന്തായിരിക്കും ചിന്തിക്കുക? ഈ സ്ത്രീയെ കാണാനാണോ താൻ ഇത്രയും നാൾ അക്ഷമയോടെ കാത്തിരുന്നതെന്നല്ലേ അയാൾ അപ്പോൾ ചിന്തിക്കുക. അഴകോ ആകൃതിയോ ഇല്ലാത്ത ഒരു രൂപം.

വേണ്ടാ… വേണ്ടാ… വിനീതിന്‍റെ മുന്നിൽ എനിക്ക് പോകാനാവില്ല. ഒരിക്കൽ കൂടിയുള്ള തിരസ്ക്കരണം എനിക്ക് സഹിക്കാനാവില്ല. അതിനാൽ ഭാരിച്ച മനസ്സോടെ വിനീതിനെ കാണാതെ തന്നെ ഞാൻ വീട്ടിൽ മടങ്ങിയെത്തി. വിനീതിന് അത് ദേഷ്യമുണ്ടാക്കുമെന്ന് എനിക്കറിയാമായിരുന്നു. വീട്ടിലെത്തിയയുടൻ മൊബൈൽ മുഴങ്ങി തുടങ്ങി. പതിയെ ഞാൻ പേഴ്സിൽ നിന്നും ഫോൺ എടുത്തു. നെഞ്ചിടിപ്പ്! ദ്രുതഗതിയിലുള്ള മിടിപ്പ് എനിക്കപ്പോൾ അസഹ്യമായി തോന്നി. പതിഞ്ഞ ശബ്ദത്തിൽ ഹലോയെന്ന് പറഞ്ഞയുടൻ വിനീത് ദേഷ്യത്തോടെ പ്രതികരിച്ചു.

“നിങ്ങളെന്താ വരാതിരുന്നത്?” ഞാനതിന് മറുപടിയെന്നോണം പതിഞ്ഞശബ്ദത്തിൽ ഒരു നുണ പറഞ്ഞു.

“അയൽവക്കത്തെ ഒരു സ്ത്രീയ്ക്ക് ആക്സിഡന്‍റായി. ഞാൻ അവിടെ പോയതായിരുന്നു” വിനീത് വലിയ ദേഷ്യത്തിലാണെന്ന് എനിക്ക് മനസ്സിലായിരുന്നു. ഒരു പക്ഷേ എന്‍റെ ജീവിതത്തിലെ ഏറ്റവും നല്ലൊരു സുഹൃത്തിനെയാവും എനിക്കിന്ന് നഷ്ടമാകാൻ പോകുക. അതോർത്തപ്പോൾ എന്‍റെ കണ്ണുകൾ നിറഞ്ഞുതുളുമ്പി. കവിളുകളിലൂടെ കണ്ണുനീർ ചാലുകൾ നിർദ്ദയം ഒലിച്ചിറങ്ങി.

രാവിലെ എഴുന്നേറ്റയുടൻ വാട്സാപ്പ് എടുത്തുനോക്കി. പതിവിന് വിപരീത മായി വിനീതിന്‍റെ ഗുഡ്മോണിംഗ് സന്ദേശം അന്നുണ്ടായിരുന്നില്ല. എന്നും മാറ്റിയിടാറുള്ള പ്രൊഫൈൽ പിക്ചറിലും അന്ന് മാറ്റമുണ്ടായില്ല. അന്നത്തെ ദിവസം ഒരു തവണ പോലും വിനീത് വാട്സാപ്പ് പോലും നോക്കിയതേയില്ല. വിനീതിന്‍റെ ഫോൺകോളും കാത്ത് ആ ദിവസം കടന്നുപോയി. ഇപ്പോൾ രാത്രിയും കടന്നുപോയിരിക്കുന്നു. രാവിലെ എഴുന്നേറ്റയുടൻ ഏറ്റവുമാദ്യം വിനീതിനെ ഫോണിൽ വിളിച്ച് ക്ഷമ ചോദിക്കണമെന്ന് ഞാൻ മനസ്സിലുറപ്പിച്ചു. വിനീതിനെ എങ്ങനെയെങ്കിലും മനസ്സിലാക്കി പിണക്കം മാറ്റണം. അയാൾ ഫോൺ ചെയ്തില്ലെങ്കിലെന്ത്? എനിക്ക് വിനീതിനെ വിളിക്കാമല്ലോ.

രാത്രി എങ്ങനെയൊക്കെയോ കഴിച്ചുകൂട്ടി. രാവിലെ എഴുന്നേറ്റയുടൻ വാട്സാപ്പ് തുറന്നുനോക്കി. കണ്ണട വയ്ക്കാത്തതുകൊണ്ട് മങ്ങൽ.. വിനീത് പ്രൊഫൈൽ പിക്ചർ മാറ്റിയിട്ടുണ്ട്. കൂടെ ഒരു മെസേജും അയിച്ചിട്ടുണ്ട്. എന്‍റെ കണ്ണുകൾ തിളങ്ങി. പുതു ജീവൻ കൈവന്നതുപോലെ. കിടക്കയ്ക്ക് വശത്തായുള്ള സ്റ്റൂളിന് മുകളിൽ നിന്നും തിടുക്കപ്പെട്ട് ഞാൻ കണ്ണടയെടുത്ത് വച്ചശേഷം പ്രൊഫൈൽ പിക്ക്സും ചെയ്തുനോക്കി. ഇതെന്താ? വിനീതിന്‍റെ ഫോട്ടോയ്ക്ക് പകരം പൂക്കളുടെ ഹാരം? എന്‍റെ ഹൃദയം ശക്‌തമായി മിടിക്കാൻ തുടങ്ങി. പെട്ടെന്ന് താഴെയുള്ള സന്ദേശം വായിച്ചു. അദ്ദേഹം ഹൃദയാഘാതത്താൽ മരണപ്പെട്ടിരിക്കുന്നു. ഇന്ന് വൈകുന്നേരമാണ് സംസ്കാരച്ചടങ്ങ്!

അതിൽ കൂടുതൽ വായിക്കാൻ എനിക്ക് ധൈര്യമുണ്ടായില്ല. കണ്ണുകളിലൂടെ ഉറഞ്ഞുകൂടിയ സങ്കടഭാരം. ഹൃദയം നുറുങ്ങി പോകുന്ന വേദന. എന്‍റെയുള്ളിൽ നിന്നുയർന്ന നിലവിളി മുറിക്കുള്ളിലെ ഏകാന്തതയിൽ ലയിച്ചുചേർന്നു. വിനീതിന് എന്നെ അങ്ങനെ ഉപേക്ഷിച്ച് പോകാനാവില്ല. ഒരു വട്ടം മടങ്ങി വരാമോ പ്ലീസ്… ഞാൻ റോസ് നിറത്തിലുള്ള സാരി അണിഞ്ഞ് വരാം. നമുക്ക് കണ്ണിൽ നോക്കിയിരുന്ന് സംസാരിക്കാം” തകർന്ന മനസ്സോടെ ഞാൻ പൊട്ടിക്കരഞ്ഞുകൊണ്ടിരുന്നു. ആരും കാണാനോ കേൾക്കാനോ ഇല്ലാതെ ആരുടെയും സാന്ത്വന സ്പർശനമോ ആശ്വസിപ്പിക്കലുമില്ലാതെ… ഞാൻ ഉറക്കെ ഉറക്കെ കരഞ്ഞു. എന്‍റെ ഭൂതകാലം വീണ്ടും ചിറകുവിടർത്തി എന്നെ മുട്ടിവിളിച്ചുകൊണ്ടിരുന്നു.

വീണ്ടും അതെ… നിറങ്ങളില്ലാത്ത ജീവിതം… വീടിനകത്തെ ഭയാനകമായ ശൂന്യത. നിർജ്‌ജീവമായ മൊബൈൽ… പൊടിപടലങ്ങൾ പറ്റിപ്പിടിച്ച ടിവി.. എല്ലാം മുമ്പത്തെപ്പോലെയായി തീർന്നു. ഇതിനെല്ലാം കാരണക്കാരി… ഈ ഞാൻ മാത്രമല്ലേ.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें