മഞ്ഞു കാലത്ത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രശ്നമാണ് സന്ധിവേദന. കേവലം മുതിർന്നവർക്ക് മാത്രമല്ല ഏതൊരാൾക്കും ഈ പ്രശ്നമുണ്ടാകാം. ഇതെക്കുറിച്ച് ഡോക്‌ടർ ശങ്കർ ഭഗത് പറയുന്നത് നോക്കാം.
എന്തുകൊണ്ട് സന്ധിവേദന?
പ്രായമേറുന്നതിനനുസരിച്ച് എല്ലുകളിൽ നിന്നും കാത്സ്യവും മറ്റ് ധാതുക്കൾക്കും നാശം സംഭവിക്കുന്നു. സന്ധികൾക്കിടയിൽ കാർട്ടിലേജിന്‍റെ ഒരു ലെയർ ഉണ്ട്. പ്രായം കൂടുമ്പോൾ ലെയറിന്‍റെ ഇലാസ്‌തികതയും ഈർപ്പവും നിലനിർത്തുന്ന ലൂബ്രിക്കന്‍റ് കുറയുന്നു. ലിഗ്‌മെന്‍റുകളുടെ നീളവും ഇലാസ്‌തികതയും കുറഞ്ഞ് വഴക്കമില്ലാതെയാകുന്നു. തണുപ്പ് കാലത്ത് ശരീരത്തിന്‍റെ താപമാനം കുറഞ്ഞു തുടങ്ങുന്നതോടെയാണ് സന്ധികളിൽ വേദനയുണ്ടാകുക. രക്‌തക്കുഴലുകൾ ചുരുങ്ങുന്നതാണ് ശരീരത്തിൽ താപമാനം കുറയുന്നതിന് കാരണം. ഇക്കാരണത്താൽ സന്ധികളിൽ കോച്ചിപ്പിടിത്തം ഉണ്ടാകുന്നതിനൊപ്പം വേദനയും ആരംഭിക്കുന്നു.
വേദനയിൽ നിന്നും മോചനം
സന്ധികളിലുണ്ടാകുന്ന വേദനയിൽ നിന്നും മോചനം നേടുന്നതിന് മഞ്ഞൾ, മുരിങ്ങക്ക, ചങ്ങലംപെരണ്ട എന്നിവ ഉപയോഗിക്കുന്നത് പ്രയോജനം ചെയ്യുമെന്നാണ് ഡോക്‌ടർമാർ പറയുന്നത്.
മഞ്ഞള്‍
ദഹനവ്യവസ്‌ഥയെ മെച്ചപ്പെടുത്തുന്നതിനും നീർവീക്കം കുറയ്‌ക്കുന്നതിനും വേദനയിൽ നിന്നും ആശ്വാസം ലഭിക്കുന്നതിനും വർഷങ്ങളായി മഞ്ഞൾ ഉപയോഗിച്ച് വരുന്നു. മഞ്ഞളിലുള്ള കുർക്കുമിൻ എന്ന പേരുള്ള മൂലിക ദീർഘകാലമായുള്ള വേദനയിൽ നിന്നും ആശ്വാസം തരുന്നു. ഒപ്പം സന്ധികളിലും മാംസപേശികളിലും വഴക്കമുണ്ടാകും. അതോടെ സന്ധികളിലുണ്ടാകുന്ന വേദന ശമിക്കും. പ്രകൃതിദത്തമായ കോശങ്ങളെ ഇല്ലാതാക്കുന്ന ഫ്രീറാഡിക്കൽസിനെ ഇല്ലാതാക്കുകയും വേദനയിൽ നിന്നും ആശ്വാസം ലഭിക്കുകയും ചെയ്യും. രാത്രി കിടക്കുന്നതിന് മുമ്പായി പച്ചമഞ്ഞൾ പാലിൽ ചേർത്ത് തിളപ്പിച്ച് കുടിക്കുന്നത് നല്ലതാണ്.
ചങ്ങലംപെരണ്ട
എല്ലുകളെ കൂട്ടിയോജിപ്പിക്കുന്നതിന് ചങ്ങലംപെരണ്ട ഏറ്റവും ഫലവത്തായ ഔഷധമാണ്. എല്ലുകളെ യോജിപ്പിക്കുന്നതിനൊപ്പം നീർവീക്കം കുറയ്‌ക്കാനും സന്ധികളിലെ വേദനയകലാനും എല്ലുകൾക്ക് ബലം നൽകാനും ഈ ചെടി ഫലവത്താണ്. സോഡിയം, പൊട്ടാസ്യം കാർബണേറ്റ് എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
എങ്ങനെ കഴിക്കാം
- ചങ്ങലംപെരണ്ടയുടെ നീരെടുത്ത് നേരിയതായി ചൂടാക്കിയ പാലിനൊപ്പം കഴിക്കാം.
- ഇതിന്‍റെ കഷായം ഉണ്ടാക്കിയും കുടിക്കാം.
മുരിങ്ങ
മുരിങ്ങ ആരോഗ്യത്തിന് ഏറ്റവും പ്രയോജനപ്രദമാണ്. പലതരം പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും പൊട്ടാസ്യത്തിന്‍റെയും കലവറ യാണിത്. ഡോക്‌ടറുടെ അഭിപ്രായത്തിൽ മുരിങ്ങക്കായിൽ 3 വാഴപ്പഴത്തിനേക്കാൾ മൂന്നിരട്ടിയധികം പൊട്ടാസ്യവും പാലിനേക്കാൾ 4 ഇരട്ടി കാത്സ്യവും ഉണ്ട്. അദ്‌ഭുത സസ്യം എന്ന പേരിലും മുരിങ്ങ അറിയപ്പെടുന്നു. ഇത് കഴിക്കുക വഴി പലതരം അസുഖങ്ങൾ ഉണ്ടാകുന്നതിൽ നിന്നും മോചനം നേടാം. ഇതിലടങ്ങിയിരിക്കുന്ന കാത്സ്യം എല്ലുകൾക്ക് നല്ല ബലം നൽകുന്നു. സന്ധി വേദനയകറ്റുന്നു. മുരിങ്ങക്ക കറി, സന്ധിവേദനയ്ക്കും നീർവീക്കത്തിനും ഏറ്റവും ഗുണകരമാണ്. ഇതിന്‍റെ ഇലകൾ കൊണ്ട് കഷായം തയ്യാറാക്കി കുടിക്കുന്നത് കൊണ്ട് വേദനയ്ക്ക് ആശ്വാസം ലഭിക്കും.
തണുപ്പുകാലത്ത് സുഖകരമായി...
- രാവിലത്തെ വെയിൽ, വിറ്റാമിൻ ഡി യുടെ മികച്ച സ്രോതസ്സാണ്. വെയിലത്ത് ഇരിക്കുന്നതുവഴി സന്ധികളിലുണ്ടാകുന്ന വേദനയ്ക്കും നീരിനും ആശ്വാസം ലഭിക്കും.
- പതിവായി ഏക്സർസൈസ് ചെയ്യു ന്നതും പോഷകസമ്പന്നമായ ഭക്ഷണം കഴിക്കുന്നതും സന്ധികളിലെ ഫ്ളക്സിബിളിറ്റി നിലനിർത്തും.
- തുടർച്ചയായി കസേരയിൽ 6-7 മണിക്കൂർ ഇരിക്കുന്നതും സന്ധികളിൽ കോച്ചിപ്പിടിത്തം ഉണ്ടാക്കും. അതിനാൽ ഇടയ്ക്ക് ഉലാത്തുക.
- തണുപ്പുകാലത്ത് വേദനയിൽ നിന്നും മോചനം നേടുന്നതിന് ശരീരത്തിന് ചൂട് പകരേണ്ടത് ആവശ്യമാണ്. അതായത് ചർമ്മം തണുത്തിരിക്കുമ്പോൾ വേദന കൂടുതലായി അനുഭവപ്പെടും. അതുകൊണ്ട് തണുപ്പുകാലത്ത് കമ്പിളി വസ്ത്രങ്ങൾ ധരിക്കുക.