ചേരുവകൾ
ബേബി പൊട്ടറ്റോ - 15-20 എണ്ണം
കോൺഫ്ളോർ -ഒരു വലിയ സ്പൂൺ
സവാള - നേർത്തതായി അരിഞ്ഞത് കാൽ കപ്പ്
വെളുത്തുള്ളി അരിഞ്ഞത് - ഒരു ടീസ്പൂൺ
തക്കാളി സോസ് - ഒരു വലിയ സ്പൂൺ
സോയ സോസ് - ഒരു ടീസ്പൂൺ
കുരുമുളകുപൊടി - ഒരു നുള്ള്
വിനാഗിരി - ഒരു ടീസ്പൂൺ
റെഡ് ചില്ലി സോസ് - ഒരു ടീസ്പൂൺ
എണ്ണ ആവശ്യത്തിന്
ഉപ്പ് പാകത്തിന്
ഉള്ളിത്തണ്ട് അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം
സ്റ്റെപ്പ് – 1
ഉരുളക്കിഴങ്ങിന്‍റെ തൊലി സഹിതം പകുതി വേവും വരെ പുഴുങ്ങുക. ശേഷം തൊലി നീക്കി ഫോർക്ക് കൊണ്ട് കുത്തി പൊടിക്കുക. ഇതിൽ കോൺഫ്ളോർ ചേർത്ത് നന്നായി ഇളക്കുക. ശേഷം വറുത്തെടുക്കുക.
സ്റ്റെപ്പ് - 2
ഒരു പാനിൽ ഒരു സ്പൂൺ എണ്ണ ചൂടാക്കി സവാളയിട്ട് വഴറ്റുക. അതിനുശേഷം വെളുത്തുള്ളി ചേർത്ത് അൽപ സമയം വഴറ്റാം. മുഴുവൻ മസാലയും സോസും ചേർക്കാം.
സ്റ്റെപ്പ് - 3
ഒരു സ്പൂൺ കോൺഫ്ളോർ രണ്ട് സ്പൂൺ വെള്ളത്തിൽ ചേർത്ത് മാവ് തയ്യാറാക്കി അതിൽ ചേർക്കുക. കട്ടിയാകും വരെ പാകം ചെയ്യുക.
സ്റ്റെപ്പ് - 4
വറുത്ത ഉരുളക്കിഴങ്ങ് ചേർത്ത് സോസ് നന്നായി പിടിക്കും വരെ പാകം ചെയ്യുക. ഒടുവിലായി ഉള്ളിത്തണ്ട് കൊണ്ട് അലങ്കരിച്ച് സർവ്വ് ചെയ്യാം.