അപ്പേയ്ക്കുള്ള ചേരുവകൾ

റവ - ഒരു കപ്പ്

തൈര് - അര കപ്പ്

കടുക് - 2 ചെറിയ സ്പൂൺ

എണ്ണ - 2 ടീസ്പൂൺ

കറിവേപ്പില - അൽപം

സവാള - ഒന്ന് ചെറുതായി അരിഞ്ഞത്

ഈനോ - ആവശ്യത്തിന്

ഉപ്പ് പാകത്തിന്

മറ്റ് സാമ്രഗികൾ

കാബേജ്, ക്യാരറ്റ്, ഉള്ളിത്തണ്ട്, സവാള, ക്യാപ്സിക്കം എന്നിവ നീളത്തിൽ അരിഞ്ഞത് - ഒന്നര കപ്പ്

സോയാ സോസ് - ഒരു ടീസ്പൂൺ

ഹോട്ട് ചില്ലി ഗാർലിക് സോസ് - ഒരു ടീസ്പൂൺ

എണ്ണ - ഒരു ടീസ്പൂൺ

കറിവേപ്പില - അൽപം

ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

സ്റ്റെപ്പ് - 1

റവ തൈരിലിട്ട് നന്നായി അടിച്ചെടുക്കാം. ആവശ്യത്തിന് വെള്ളമൊഴിച്ച് ഇഡലി പരുവത്തിൽ മാവ് തയ്യാറാക്കുക. ഇത് കുറച്ച് നേരം മാറ്റിവയ്ക്കാം. റവ നന്നായി പുളിച്ച് പൊന്തിവരുമ്പോൾ ബാക്കിയുള്ള ചേരുവകൾ അതിൽ ചേർക്കാം.

സ്റ്റെപ്പ് - 2

ഉണ്ണിയപ്പ ചട്ടി ഗ്യാസിൽ വച്ച് ചൂടാക്കുക. ഈ സമയം ഒരു ചെറിയ പാനിൽ എണ്ണയൊഴിച്ച് ചൂടാക്കി പകുതി കറിവേപ്പിലയും പകുതി കടുകും പൊട്ടിച്ച് റവ മാവിൽ ഒഴിക്കുക. ചട്ടിയിൽ എണ്ണ തൂവി റവ മാവ് ഒഴിച്ച് ഇരുവശവും മൊരിച്ചെടുക്കാം.

സ്റ്റെപ്പ് – 3

ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കറിവേപ്പിലയും കടുകുമിട്ട് പൊട്ടിച്ച് മുഴുവൻ പച്ചക്കറികളും ഗോൾഡൻ നിറമാകും വരെ വഴറ്റുക. ഇനി സോസും ഉപ്പും ചേർക്കാം. തയ്യാറാക്കി വച്ചിരിക്കുന്ന നല്ല ചൂടൻ റവ അപ്പേ ഈ പച്ചക്കറിയിൽ ഇട്ട് നന്നായി മിക്സ് ചെയ്യാം. ഉള്ളിത്തണ്ട് വിതറി ചൂടോടെ സർവ്വ് ചെയ്യാം.

 

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...