ചേരുവകൾ

ഗ്രീൻ പീസ് വേവിച്ചത് - ഒരു കപ്പ്

കുക്കുംബർ കഷണങ്ങളാക്കിയത് - കാൽ കപ്പ്

ക്യാരറ്റ് ചീകിയത് - കാൽ കപ്പ്

സവാള നേർത്തതായി അരിഞ്ഞത് - കാൽ കപ്പ്

മധുരക്കിഴങ്ങ് നേർത്തതായി മുറിച്ചത് - കാൽ കപ്പ്

ഇഞ്ചി അരിഞ്ഞത് കാല്‍ ടീസ്പൂണ്‍

പപ്പടം - 4-5 എണ്ണം

ചാട്ട് മസാല - ഒരു ടീസ്പൂൺ

റായ്ത്ത മസാല - ഒരു ടീസ്പൂൺ

ജീരകപൊടി - ഒരു ടീസ്പൂൺ

മിന്‍റ് ചട്നി - 2 വലിയ സ്പൂൺ

നാരങ്ങാ നീര് - ഒരു വലിയ സ്പൂൺ

സേവ ആവശ്യത്തിന്

മല്ലിയില അരിഞ്ഞത് ആവശ്യത്തിന്

ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

സ്റ്റെപ്പ് – 1

വേവിച്ച ഗ്രീൻ പീസിൽ ചാട്ട്മസലാ, ജീരകം, റായ്ത്ത മസാല, ഉപ്പ് എന്നിവ ചേർക്കുക. ശേഷം നാരങ്ങാനീര് ചേർക്കാം. ഇനി കുക്കുംബർ, ക്യാരറ്റ്, സവാള ചേർക്കുക. അൽപം പച്ച ചട്നി ചേർത്ത് മിക്സ് ചെയ്യുക.

സ്റ്റെപ്പ് – 2

ട്രേയിൽ വറുത്ത പപ്പടം നിരത്തുക. ഓരോ പപ്പടത്തിലും തയ്യാറാക്കിയ ഗ്രീൻ പീസ് അൽപാൽപ്പമായി ഇടുക. മല്ലിയില, ഇഞ്ചി, മധുരക്കിഴങ്ങ് കഷണങ്ങൾ കൊണ്ട് അലങ്കരിക്കുക. മുകളിൽ മിന്‍റ് ചട്നി കൊണ്ട് അലങ്കരിക്കുക. സേവ വിതറി ഉടനടി സർവ്വ് ചെയ്യാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...