രോഗങ്ങളെ ചെറുക്കാൻ ചെറുപയർ

  • നിറയെ ഫൈബർ, പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, അയൺ പലതരം വിറ്റാമിനുകൾ എന്നിവക്കൊപ്പം ചെറുപയറിൽ സിങ്കും അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തെ സുഗമമാക്കുന്നതിനൊപ്പം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.

• മുളപ്പിച്ച ചെറുപയർ കഴിക്കുന്നത് കൂടുതൽ പ്രയോജനപ്രദമാണ്. കാരണം ഇതിൽ കലോറി വളരെ കുറവും ഫ്രീ അമിനോ ആസിഡുകളും ആന്‍റി ഓക്സിഡന്‍റുകളും വളരെ കൂടിയ അളവിലുമായിരിക്കും.

• മുളപ്പിച്ച ചെറുപയർ ആന്‍റിഓക്സിഡന്‍റുകളാൽ സമ്പന്നമായിരിക്കും. അതുകൊണ്ട്, ഇത് പതിവായി കഴിച്ചാൽ ഡയബറ്റീസ്, ഹാർട്ട് ഡിസീസ്, ചിലതരം കാൻസറുകൾ എന്നിവ ഉണ്ടാകാനുള്ള സാദ്ധ്യത കുറയും.

• ചെറുപയർ ബാഡ് കൊളസ്ട്രോളിനെയും നിയന്ത്രിക്കും അതിനാൽ ഹൃദ്രോഗങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത കുറയും.

• പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ എന്നിവ ഇതിൽ സമ്പന്നമായുണ്ട്. ഇവ അടങ്ങിയ ഭക്ഷ്യവസ്‌തുക്കൾ കഴിക്കുന്നത് ഹൈ ബ്ലഡ്പ്രഷറിനെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്.

• ചെറുപയറിൽ പെക്ടിൻ എന്ന പേരുള്ള സൊല്യുബിൾ ഫൈബർ ഉണ്ട്. ദഹനവ്യവസ്ഥയെ ശരിയായ നിലയിലാക്കുന്നതിനൊപ്പം ശരീരഭാരം നിയന്ത്രിക്കുന്നതിന് ഇത് സഹായിക്കും. ഇത് പതിവായി കഴിച്ചാൽ വൻക്കുടലിൽ ഗുഡ് ബാക്ടീരിയകളുടെ എണ്ണം വർദ്ധിക്കും.

• ചെറുപയറിൽ അയണും അടങ്ങിയിട്ടുണ്ട്. അതിനാൽ ഡോക്‌ടറുടെ നിർദ്ദേശാനുസരണം ഗർഭകാലത്ത് ചെറുപയർ കഴിക്കാം.

എങ്കിൽ എന്നോട് പറ ഐ ലൗ യൂന്ന്…

വിവാഹമോചിതരാകുന്നവരുടെ എണ്ണം ഇന്ത്യയിൽ നാൾക്കുനാൾ വർദ്ധിച്ചിരിക്കുകയാണ്. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികളുടെ എണ്ണം രണ്ടിരട്ടിയായിരിക്കുന്നു. പ്രത്യേകിച്ചും മുംബൈ, ബാംഗ്ലൂർ, കൊൽക്കത്ത, ലഖ്നൗ തുടങ്ങിയ നഗരങ്ങളിലാണ് ഈ ട്രെന്‍റ് കൂടുതലായി കണ്ടുവരുന്നത്. ഈ നഗരങ്ങളിൽ മാത്രം 5 വർഷങ്ങളായി വിവാഹമോചന ഹർജികളുടെ എണ്ണം ഏകദേശം മൂന്നിരട്ടിയായിരിക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. കേരളത്തിലും സ്ഥിതി വിഭിന്നമല്ല.

വിവാഹമോചന കേസുകളിലുണ്ടായിരിക്കുന്ന ഈ വർദ്ധനവിനും ദമ്പതികളുടെ ഇടയിലുണ്ടാകുന്ന സ്വരച്ചേർച്ചയില്ലായ്മക്കും എന്താണ് കാരണം? എന്തുകൊണ്ട് ബന്ധം ഊട്ടിയുറപ്പിക്കപ്പെടുന്നില്ല? ദാമ്പത്യജീവിതത്തിന്‍റെ ആയുസ്സ് കുറയുന്നത് എന്തുകൊണ്ടാണ്?

വിമർശനാത്മകമായ നിലപാട്

പരസ്പരം വിമർശിക്കുകയന്നുള്ളത് എല്ലാവരും ചെയ്യുന്ന പ്രവൃത്തിയാണ്. ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഇത് സാധാരണമായ കാര്യവുമാണ്. എന്നാൽ വിമർശനങ്ങൾ നടത്തുന്നതിലുണ്ടാകുന്ന മോശമായ മാറ്റങ്ങളാണ് ദാമ്പത്യജീവിതത്തിന്‍റെ നട്ടെല്ല് തകർക്കുന്നത്. ഭാര്യയോ ഭർത്താവോ തെറ്റാണെന്ന് വരുത്തിത്തീർക്കാനുള്ള പങ്കാളിയുടെ ശ്രമത്തിലൂടെ പങ്കാളിയുടെ നേരെ ആരോപണങ്ങളുടെ കെട്ടഴിച്ചു വിടുന്നു. ഈ സാഹചര്യ ത്തിൽ ഭാര്യയ്ക്കും ഭർത്താവിനുമിടയിൽ വലിയൊരു അകൽച്ച രൂപപ്പെടുകയും പഴയസ്ഥിതിയിലേക്കെത്താൻ കഴിയാതെ വരികയും ചെയ്യുന്നു.

വെറുപ്പ്

മനസ്സിൽ പങ്കാളിയെക്കുറിച്ച് വെറുപ്പോ അവഗണനയോ തോന്നുകയാണെങ്കിൽ ആ ബന്ധം അധികകാലം നീണ്ടുനിൽക്കുകയില്ലെന്ന് ഉറപ്പിക്കാം. വെറുപ്പ് കാട്ടാനായി കുറ്റപ്പെടുത്തുക, അസാധാരണമായി പേര് ചൊല്ലി വിളിക്കുക എന്നിങ്ങനെയുള്ള പെരുമാറ്റങ്ങൾ പങ്കാളിയോടുള്ള അകൽച്ചയെയാണ് സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള പെരുമാറ്റം ബന്ധങ്ങളുടെ വേരറക്കുകയാണ് ചെയ്യുന്നത്.

ബന്ധം നിലനിർത്താനുള്ള ശീലം

പങ്കാളിയ്ക്ക്മേൽ ആരോപണമുന്നയിച്ച് സ്വയം രക്ഷപ്പെടാൻ ശ്രമിക്കുന്ന പ്രവണത ബന്ധങ്ങളിൽ അന്തരം സൃഷ്ടിക്കുന്നു. ഏത് സ്ഥിതിയിലും പരസ്പരം തുണയാവുകയെന്നതാണ് പ്രധാനം. എന്നാൽ പരസ്പരം പോരടിക്കാനുള്ള ശ്രമത്തിലാണെങ്കിൽ അവരുടെ ബന്ധത്തെ ആർക്കും രക്ഷിക്കാനാവില്ല.

തുറന്ന് സംസാരിക്കാതിരിക്കുക

ജീവിത പങ്കാളിയെപ്പറ്റി ഉദാസീനമായ നിലപാട് സ്വീകരിക്കുക, തുറന്ന് സംസാരിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുക, അവർ പറയുന്ന കാര്യങ്ങൾ അവഗണിക്കുക എന്നിങ്ങനെുള്ള മതിൽക്കെട്ടുകൾ അവരുടെ ജീവിതത്തെ ഇല്ലാതാക്കുകയുള്ളൂ.

മറ്റു ചില കാരണങ്ങൾ

 

ക്വാളിറ്റി ടൈം: ബാംഗ്ലൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആന്‍റ് ഇക്കണോമിക് ചേഞ്ച് നടത്തിയ പഠനമനുസരിച്ച് ഭാര്യയ്ക്കും ഭർത്താവിനുമിടയിലുണ്ടാകുന്ന അകൽച്ചയ്ക്കുള്ള പ്രധാന കാരണം ഡ്യുവൽ കരിയർ കപ്പിൾ (രണ്ടുപേരും ജോലിയുള്ളവരാകുക) എന്ന സാഹചര്യത്തിലുണ്ടായിരിക്കുന്ന വർദ്ധനവാണ്.

53 % സ്ത്രീകൾ സ്വന്തം ഭർത്താക്കന്മാരുമായി കലഹിക്കുന്നവരാണെന്നാണ് ഈ പഠനം പറയുന്നത്. ഭർത്താക്കന്മാർ ഭാര്യമാർക്കൊപ്പം സമയം ചെലവഴിക്കാത്തതാണ് ഈ കലഹത്തിന് കാരണം. മാത്രമല്ല കുടുംബത്തിനുവേണ്ടി വേണ്ടത്ര സമയം ചെലവഴിക്കാൻ ഉദ്യോഗസ്ഥകളായ ഭാര്യമാർ ശ്രമിക്കാറില്ലെന്നാണ് 32% പുരുഷന്മാരും ഉന്നയിക്കുന്ന പരാതി.

സോഷ്യൽമീഡിയ: സോഷ്യൽ മീഡിയയിൽ അധികസമയം ചെലവഴിക്കു ന്നതും വിവാഹമോചനങ്ങളും തമ്മിൽ പരസ്പരബന്ധമുണ്ടെന്നാണ് അടുത്തിടെ അമേരിക്കയിൽ നടത്തിയ ഒരു പഠനം പറയുന്നത്. സോഷ്യൽ മീഡിയയോടുള്ള അമിതമായ അഭിനിവേശം കുടുംബബന്ധങ്ങളെ അത്രമാത്രം തകരാറിലാക്കുന്നു. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്.

സോഷ്യൽ മീഡിയയിൽ മുഴുകിയിരിക്കുന്ന വ്യക്‌തി പങ്കാളിയ്ക്കൊപ്പം വളരെ കുറച്ച് സമയമേ ചെലവഴിക്കാറുള്ളൂ. പുതിയ സുഹൃത്തുക്കളെ സൃഷ്ടിക്കുന്നതിനും ലൈക്കുകളും കമന്‍റുകളും നേടുന്നതിലുമൊക്കെയായിരിക്കും ആ വ്യക്‌തിയ്ക്ക് കൂടുതൽ താൽപര്യം. മറ്റൊന്ന്, ഇത്തരം വ്യക്‌തികൾക്ക് വിവാഹേതരബന്ധങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യതയും കൂടുതലായിരിക്കും. പുതിയ സൗഹൃദങ്ങളെ സ്വാഗതം ചെയ്യാനും അത് വളർത്താനും സോഷ്യൽ മീഡിയ അനായാസം വഴിയൊരുക്കുന്നു.

മതത്തിന്‍റെ സ്വാധീനം: സാധാരണ ബന്ധങ്ങളിൽ ചിലപ്പോഴൊക്കെ കാലുഷ്യത്തിന്‍റെയും മാധുര്യത്തിന്‍റെയും അലകളടിച്ചുകൊണ്ടിരിക്കും. തെറ്റുകളെ കണ്ടില്ലെന്ന് നടിക്കുകയോ അതിനുള്ള പരിഹാരം തേടി ജ്യോത്സ്യനെ സമീപിക്കുകയോ ചെയ്യുകയല്ല വേണ്ടത്. ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാൻ നമ്മുടെ മതങ്ങൾ സ്തീകളെ മാത്രമാണ് ഉദ്ബോധിപ്പിക്കുന്നത്. സ്ത്രീകൾ ശബ്ദമുയർത്തരുതെന്നും ഉപദേശിക്കുന്നു. വൈകാരികമായി പെരുമാറുന്നവരാണ് സ്ത്രീകൾ. അതുകൊണ്ട് അവർ പ്രശ്നങ്ങളെ വൈകാരികമായ തലത്തിലാവും സമീപിക്കുക.

എപ്പോഴും ഒപ്പമുണ്ടാവുക: ജീവിതപങ്കാളിയുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള ചെറുതും വലുതുമായ ഓരോ അവസരങ്ങളിലും ഒപ്പം നിൽക്കുക. പൂർണ്ണമായ ഉത്സാഹത്തോടെയും സ്നേഹത്തോടെയും പങ്കാളിയുടെ സുഖദു:ഖങ്ങളിൽ പങ്കാളിയാവുക.

ആഴത്തിൽ അറിയുക: പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങളെ അറിയുകയെന്നതും പ്രധാനമാണ്. പങ്കാളി എന്ത് കാര്യത്തിലാവും കൂടുതൽ സന്തോഷവതി/ സന്തോഷവാനാകുക എന്നിങ്ങനെയുള്ള കാര്യങ്ങളും ദാമ്പത്യജീവിതത്തിന്‍റെ കെട്ടുറപ്പിന് അനിവാര്യമാണ്. ഒരുമിച്ച് ചെലവഴിച്ച സന്തോഷകരമായ നിമിഷങ്ങളെക്കുറിച്ച് ഇടയ്ക്കിടെ അയവിറക്കുക. അന്നുണ്ടായ സന്തോഷവും സ്നേഹവും വീണ്ടും അനുഭവിക്കാനുള്ള അവസരത്തിന് ഇത് വഴിയൊരുക്കും.

സാരിയ്ക്കൊരു എക്സ്ക്ലുസീവ് ടോപ്പ്

സാരിയുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നതിൽ ഭംഗിയായി സ്റ്റിച്ച് ചെയ്തിട്ടുള്ള ബ്ലൗസിനുമുള്ള പങ്ക് ഒട്ടും ചെറുതല്ല. സ്റ്റൈലിംഗിലും സ്റ്റിച്ചിംഗിലും സാരി ബ്ലൗസിലും വലിയ മാറ്റങ്ങളാണ് ഉണ്ടായത്. സാരിക്കൊപ്പമുള്ള കുഞ്ഞൻ വേഷമെന്നതിനപ്പുറമായി ഒരു എക്സ്ക്ലുസീവ് ഡ്രസ്സ് എന്ന പരിവേഷമാണിപ്പോൾ സാരി ബ്ലൗസിന് ഉള്ളത്. ബോഡി ഷെയ്പിന് അനുസരിച്ച് ബോഡി ഫിറ്റായി സ്റ്റിച്ച് ചെയ്ത് അണിയുന്നതായിരുന്നു രീതി.

നെക്ക് ഷെയ്പിലും കൈകളിൽ മുത്തുകളും സീക്വൻസുകളും ബീഡിംഗുകളും ഒരുക്കിയുള്ളതായിരുന്നു സാരി ബ്ലൗസ് ഫാഷൻ ട്രെന്‍റുകൾ. ആ ട്രെന്‍റുകൾക്ക് മാറ്റമില്ലെങ്കിലും സാരി ബ്ലൗസ് ഫാഷനുകളിൽ പുത്തൻ പരീക്ഷണങ്ങളിലാണ് ഫാഷൻ പ്രേമികൾ. റെഡിമെയ്ഡ് ബ്ലൗസുകളുടെയും കാലം വന്നു. വൂവൺ (നെയ്ത്ത്), നിറ്റഡ് എന്നിങ്ങനെ. അതിന്നും തരംഗമായി തുടരുന്നു.

ബ്ലൗസിന് ക്ലോത്ത് വാങ്ങി പ്രത്യേകം ബ്ലൗസ് സ്റ്റിച്ച് ചെയ്യുന്നതിന് പകരമായി ഇന്നാർക്കും വീട്ടിൽ തന്നെ കിടിലൻ ബ്ലൗസുകൾ തയ്യാറാക്കാം. വലിയ അദ്ധ്വാനവും വേണ്ട. ഞൊടിയിടയ്ക്കുള്ളിൽ ഒരു ഫാഷൻ ബ്ലൗസ് തയ്യാർ. ടീ ഷർട്ട്, ടാങ്ക് ടോപ്സ്, ഓഫ് ഷോൾഡർ ടാങ്ക് ടോപ്സ് എന്നിങ്ങനെയുള്ള ഡ്രസ്സുകളിൽ എക്സ്ക്ലുസീവ് സ്റ്റൈൽ ബ്ലൗസുകൾ തയ്യാറാക്കാം.

മറ്റൊരാൾക്കും അതേ സ്റ്റൈൽ ഉണ്ടായിരിക്കുകയില്ലായെന്നതാണ് ഈ കിടിലൻ സ്റ്റൈലിംഗിന്‍റെ പ്രത്യേകത. ഈ ഡ്രസ്സുകളിൽ ഇഷ്ടാനുസരണം അൽപ്പം ചെയ്ഞ്ചുകൾ വരുത്തിയാൽ ഉഗ്രനൊരു സാരി ടോപ്പായി. ടീഷർട്ട് ആണെങ്കിൽ പകുതിക്ക് വച്ച് ക്രോപ്പ് ചെയ്ത് സ്റ്റൈലിഷ് സാരി ടോപ്പ് ആക്കാം.

പലവർണ്ണങ്ങൾ ചേർന്ന ടോപ്പാണെങ്കിൽ ഏത് സാരിക്കൊപ്പവും ക്യൂട്ടായി മാച്ച് ചെയ്യാം. ഡിഫറന്‍റ് കളറുകൾ ഉള്ളതിനാൽ സാരിയുടെ നിറത്തിനെയത് കോംപ്ലിമെന്‍റ് ചെയ്യും. ഒപ്പം സ്ട്രച്ചബിൾ ആന്‍റ് കംഫർട്ടിബിൾ. ഓഫ് ഷോൾഡർ ടാങ്ക് ടോപ്പ് ട്രാൻസ്പേരന്‍റ് സാരിയ്ക്ക് ക്യൂട്ട് ലുക്ക് പകരും. ഒപ്പം യുണിക്നസും. മറ്റൊന്ന് ഇഷ്ടമനുസരിച്ച് ടോപ്പിന് ഇറക്കം കൂട്ടിയോ കുറച്ചോ ഉപയോഗിക്കാം. കയ്യുടെ ഇറക്കവും സ്വന്തമിഷ്ടമനുസരിച്ച് ക്രിയേറ്റ് ചെയ്യാം.

ബ്ലൗസ് എന്ന് പറഞ്ഞ് പ്രത്യേകം തയ്യാറാക്കുന്നതിന് പകരമായി ഇങ്ങനെ ടോപ്പുകളിൽ ചില പരീക്ഷണങ്ങൾ നടത്തി നോക്കിക്കേ… കുറച്ച് ചെറുതാണെങ്കിലും നോ പ്രോബ്ലം സ്ട്രച്ചിബിൾ ആയതിനാൽ ബോഡിയിൽ ഫിറ്റായിരിക്കും. മിക്സ് ആന്‍റ് മാച്ചിംഗ് സ്റ്റൈലും ഇതിൽ പരീക്ഷിക്കാം. കണ്ടില്ലേ… സാരി യൂണിക് ആന്‍റ് ഫാഷനബിളാകുന്നത്.

എന്നാലും എന്‍റെ ഇമോജി!

വാട്സാപ്പിലെ പ്രിയപ്പെട്ട ചുരുക്കഭാഷയാണ് ഇമോജി. നമ്മുടെ മാനസികാവസ്ഥയെ വ്യക്‌തമാക്കുന്നതിന് പലതരം ഇമോജികൾ ഉണ്ട്. രാവിലെ മുതൽ വൈകുന്നേരം വരെ വാട്സാപ്പുമായി ബന്ധപ്പെട്ടു കിടക്കുന്നതാണല്ലോ ഇപ്പോൾ ഓരേ വ്യക്‌തിയുടെയും ജീവിതം. എന്തെങ്കിലും എഴുതി വാട്സാപ്പിൽ അയക്കുന്നതിന് പകരമായി അതുമായി ബന്ധപ്പെട്ട് ഇമോജി അയക്കുകയാണ് ചെയ്യുന്നത്. കാര്യം പറഞ്ഞുവെന്ന സംതൃപ്തിയും ഈ ചുരുക്കെഴുത്ത് ചിത്രത്തിൽ നിന്നും കിട്ടുകയും ചെയ്യും. പക്ഷേ നമ്മൾ അറിയാതെ തെറ്റായ ഇമോജിയാണ് അയച്ചതെങ്കിലോ? മാനസികാവസ്ഥ തെറ്റല്ലെങ്കിലും അറിയാതെ അയക്കുന്ന ഇമോജിയുടെ അർത്ഥം മോശമാണെങ്കിൽ? അത്തരം ചില അപകടകാരികളായ ഇമോജികളെക്കുറിച്ച് അറിയാം.

ഐ റോളിംഗ്: വെറുപ്പോ മടുപ്പോ വ്യക്‌തമാക്കുന്ന ഇമോജി

നമസ്തേ: നന്ദി അല്ലെങ്കിൽ പ്രണാമം അർപ്പിക്കുന്നതിനുള്ള ഇമോജിയാണ്. എന്നാൽ ഇതിന്‍റെ അർത്ഥം മറ്റാന്നാണ്. ഹൈഫൈവ് ഈവ്.

ഡോണറ്റ്: ഒരു സ്വീറ്റ് എന്ന രീതിയിലാണ് ഈ ഇമോജി ഉപയോഗിക്കുന്നത്. പക്ഷേ തെറ്റായ അർത്ഥത്തിൽ സ്ത്രീ പ്രത്യൽപാദനാവയവമായി കണക്കാക്കുന്നു.

ലവ് ഹോട്ടൽ: വേശ്യാലയത്തെ സൂചിപ്പിക്കുന്നു.

ഗേൾസ് വിത്ത് ബണ്ണി ഇയേഴ്സ്: വ്യത്യസ്തങ്ങളായ ഭാവങ്ങളെ വ്യക്‌തമാക്കുന്നതിനാണ് ഈ ഇമോജി ആളുകൾ പൊതുവേ ഉപയോഗിക്കുന്നത്. എന്നാൽ പലരും ഇതിനെ വേശ്യവൃത്തിക്കായി ഉപയോഗിക്കുന്നു. ജപ്പാനിൽ ഇതൊരു സെക്സ് ഡോൾ സിംബലാണ്.

സൈലന്‍റ് ഫേസ്: വായ് മൂടി വയ്ക്കൂ എന്ന് സൂചിപ്പിക്കാനാണ് ഈ ഇമോജി ഉപയോഗിക്കുന്നത്.

ചെറിസ്: സ്തനങ്ങളെ സൂചിപ്പിക്കുന്നു.

ഐസ്: ആരോടെങ്കിലും സെക്സി സെൽഫി ആവശ്യപ്പെടുന്നതിനാണ് ഈ ഇമോജി അയക്കുക.

മൈക്രോ ഫോൺ: പുരുഷാവയവത്തെ സൂചിപ്പിക്കുന്ന ഇമോജി.

പെൺകുട്ടി സ്വന്തം തലയിൽ കൈവയ്‌ക്കുക: ഫീമെയിൽ ഓർഗാസത്തെ സൂചിപ്പിക്കുന്ന ഇമോജി.

പീച്ച്: ബോംബ് എന്ന് സൂചിപ്പിക്കുന്നു.

മെയിൽ ബോക്സ്: അയക്കുന്ന ആൾ സെക്സ് ആവശ്യപ്പെടുന്നു എന്നാണർത്ഥം.

ഫയർ: ആരെങ്കിലും നിങ്ങൾക്ക് ഈ ഇമോജി അയക്കുന്നുവെങ്കിൽ നിങ്ങൾ സെക്സി ലുക്കാണെന്നാണ് അർത്ഥമാക്കുന്നത്.

ഇതുപോലെ മോശമായ അർത്ഥമുള്ള ധാരാളം ഇമോജികൾ വേറെയുമുണ്ട്.

എന്താണ് ഇമോജി?

 

ഇലക്ട്രോണിക് ചിത്രങ്ങളുടെ സമൂഹമാണിത്. നമ്മുടെ വികാരങ്ങളെ ഇലക്ട്രോണിക് മാർഗ്ഗങ്ങള്‍ ഉപയോഗിച്ച് വ്യക്‌തമാക്കുകയാണ് ചെയ്യുന്നത്. ഇമോജി ഒരു വസ്തു അഥവാ പ്രതീകത്തെ പ്രതിനിധീകരിക്കുന്നു. വ്യത്യസ്തങ്ങളായ ഫോണുകളിലും അഥവാ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിലും ഇത് വ്യത്യസ്ത തരത്തിലായിരിക്കും.

ആരാണ് ഡിസൈൻ ചെയ്തത്…

 

ഷിഗോത്താക്ക കുരിത എന്ന ജപ്പാൻകാരനാണ് തന്‍റെ 25-ാമത്തെ വയസ്സിൽ ഏറ്റവുമാദ്യം ഇമോജിയുടെ ആദ്യ സെറ്റിന് രൂപം നൽകിയത്. ഏറെക്കുറെ 176 ഇമോജികൾ ആ സെറ്റിൽ ഉണ്ടായിരുന്നു. ഏറ്റവും രസകരമായ കാര്യം ഫാദർ ഓഫ് ഇമോജി എന്നറിയപ്പെട്ടിരുന്ന ഷിഗോത്താക്ക കുരിത ഒരു എഞ്ചിനീയറോ ഡിസൈനറോ ആയിരുന്നില്ല. മറിച്ച് സാമ്പത്തിക ശാസ്ത്രം പഠിച്ച ആളായിരുന്നു.

ഇമോജിയുടെ തുടക്കം എപ്പോൾ, എങ്ങനെ?

 

1990 ദശകത്തിന്‍റെ ഒടുവിലായി 1998-99 കാലഘട്ടങ്ങളിലാണ് വർണ്ണവൈവിദ്ധ്യമാർന്ന ഇമോജികൾ ഉപയോഗിച്ച് തുടങ്ങിത്. ഒരു ജാപ്പനീസ് ടെലികോം കമ്പനിയുടെ ഉദ്യോഗസ്ഥനായ ഷിഗോത്താക്ക കുരിത സ്വന്തം കമ്പനിയുടെ മൊബൈൽ ഇന്‍റർനെറ്റ് സർവ്വീസിനു വേണ്ടിയാണ് ഇമോജി തയ്യാറാക്കിയത്. ഈ മൊബൈൽ ഇന്‍റർനെറ്റിൽ ഇമെയിൽ അയക്കുന്നതിന് 250 ക്യാരക്ടറുകളാണ് ഉണ്ടായിരുന്നത്. അതിൽ ചിരി, ദു:ഖം, ക്രോധം, സർപ്രൈസ്, കൺഫ്യൂഷൻ എന്നിങ്ങനെയുള്ള വികാരങ്ങളുടെ ഇമോജികളും ഉൾപ്പെട്ടിരുന്നു.

ജപ്പാനിൽ ഇമോജിയ്ക്കുണ്ടായ ജനസമ്മതി കണ്ടിട്ട് ആദ്യമായി ആപ്പിൾ ഐഫോൺ 2007ൽ സ്വന്തം ഫോണിൽ ഇമോജി ബോർഡ് ഉൾപ്പെടുത്തി. എസ്എംഎസ്, ചാറ്റിംഗ്, വാട്സാപ്പ്, മെസേജ് എന്നിവയ്ക്ക് ഇമോജി ഉപയോഗിക്കാൻ തുടങ്ങി. അങ്ങനെ ഇമോജിയും വളരുന്ന ഭാഷകളിലൊന്നായി മാറി.

  • 2013ൽ ഇമോജി എന്ന പദം ഓക്സ്ഫോർഡ് ഡിക്ഷ്ണറിയിൽ ഉൾപ്പെടുത്തി.
  • 2015ൽ ഇമോജിയെ വേർഡ് ഓഫ് ദി ഇയറായി പ്രഖ്യാപിച്ചു.
  • 2016 ൽ ന്യൂയോർക്കിൽ മ്യൂസിയം ഓഫ് മോഡേൺ ആർട്ട് സ്വന്തം കളക്ഷനിൽ ഷിഗോത്താക്ക കുരിതയുടെ 176 ഇമോജിയുടെ ആദ്യസെറ്റ് ഉൾപ്പെടുത്തി. ഹോളിവുഡിൽ ഒരു അനിമേറ്റഡ് മൂവിയും നിർമ്മിക്കുകയുണ്ടായി. അതിൽ 250 ഇമോജി പ്രദർശിപ്പിക്കുകയും ചെയ്തു.
  • ഇപ്പോൾ 2,666 ഇമോജികളുണ്ട്.
  • യൂണിക്കോഡ് കമ്മിറ്റിയുടെ അടിസ്ഥാനത്തിൽ ഓരോ വർഷവും അയിരക്കണക്കിന് പുതിയ ഇമോജികൾക്കുള്ള അപേക്ഷയാണ് ലഭിക്കുന്നത്.

ഇമോജി ദിനം

 

ഇമോജിപീഡിയയുടെ സ്ഥാപകൻ ജെർമ്മി ബർജ് 2014ൽ ജൂലൈ 14 ലോക ഇമോജി ദിനമായി ആചരിക്കാൻ തീരുമാനിച്ചു. അതിനുശേഷം ജൂലൈ 14 ലോക ഇമോജി ദിനമായി ആചരിച്ചു വരികയാണ്.

ഇൻസ്റ്റന്‍റ് മെസേജിംഗ്, വാട്സാപ്പ് എന്നിവയിൽ ലഭ്യമായ ഇമോജി ജനങ്ങൾക്ക് വ്യക്‌തമായ രീതിയിലാണ് വികാരം പ്രകടിപ്പിക്കുക. എന്നാൽ വാട്സാപ്പിലെ ഒരു ഇമോജിയെ ചൊല്ലി ഇപ്പോൾ ഒരു വിവാദമുയർന്നിരിക്കുകയാണ്.

ഒരു ഇന്ത്യക്കാരൻ വാട്സാപ്പിലെ അപകടകാരിയായ ഇമോജിയെ പരാമർശിച്ചുകൊണ്ട് ലീഗൽ നോട്ടീസ് അയച്ചിരിക്കുകയാണ്. ഗുർമീത് സിംഗ് എന്ന പേരുള്ള ഈ അഡ്വക്കേറ്റ് വാട്സാപ്പിലെ മിഡിൽ ഫിംഗർ ഇമേജിലെ മോശമർത്ഥത്തെ ചൊല്ലിയാണ് പരാതി നൽകിയിരിക്കുന്നത്. അതൊരു അശ്ലീല ഇമോജിയാണെന്നാണ് അദ്ദേഹം പരാതിപ്പെട്ടിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ പ്രചാരത്തിലുള്ള ഇമോജികളെക്കുറിച്ച് ബ്രിട്ടനിലെ കോടതികളും ആശങ്ക പ്രകടപ്പിച്ചിരുന്നു. ഇത്തരം ഡിജിറ്റൽ പ്രതീകങ്ങൾക്ക് ഒരു ഗൈഡ് ലൈൻ രൂപീകരിക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്.

സെന്‍റാ ക്ലാര യൂണിവേഴ്സിറ്റിയലെ നിയമവിഭാഗം പ്രൊഫസർ എറിക് ഗോൾഡൻ പറയുന്നത് 2018ൽ 53 കേസുകളിൽ ഇമോജി ഉൾപ്പെട്ടിരുന്നുവെന്നാണ്. അത് 2017ൽ 33 ഉം 2016ൽ 26 ഉം കേസുകളുമുണ്ടായി. ഇപ്പോഴത് ഇരട്ടിയായിരിക്കുന്നു.

ലൈംഗിക ചൂഷണ കേസുകൾ കൂടുതൽ

 

ഇമോജി ഇപ്പോൾ ധാരാളം കേസുകളുമായി ബന്ധപ്പെട്ടു സാധാരണമായിക്കുന്നുവെന്നാണ് ഗോൾഡൻ നടത്തിയ പഠനം പറയുന്നത്. ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇത് സംബന്ധിച്ച് കേസുകൾ വർദ്ധിച്ചുവരുന്നുണ്ടെങ്കിലും ഇതിന് നിയമ വ്യാഖ്യാനം നൽകിയിട്ടില്ല. എന്നാൽ പുതിയ അനിമേറ്റഡ് (ജിഫ് ഫയൽ) ഫയലുകളും പേഴ്സണലൈസ്ഡ് ഇമോജികളും ഇപ്പോൾ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

വർക്ക്പ്ലേസിൽ ഇമോജി വ്യക്‌തിത്വത്തെ നശിപ്പിക്കും

 

സഹപ്രവർത്തകർക്ക് ഇമെയിൽ ചെയ്യുമ്പോൾ സന്തോഷാധിക്യം കൊണ്ടോ അല്ലെങ്കിൽ ഇമെയിൽ കൂടുതൽ ഇഫക്ടീവാക്കുന്നതിനോ ഇമോജി ഉപയോഗിച്ചാൽ നിങ്ങളുടെ പ്രൊഫഷണൽ കരിയറിനത് മോശം പ്രതിഛായ സൃഷ്ടിക്കും. ചിലപ്പോൾ ചിന്തിക്കുന്നതിനും അപ്പുറം ആയിരിക്കുമെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നത്. ഇമെയിലിനൊപ്പം സ്മൈലിയോ അല്ലെങ്കിൽ മറ്റേതെങ്കിലും ഇമേജോ അയക്കുന്നത് നിങ്ങളുടെ ഔദ്യോഗിക പ്രതിഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്നാണ് ഇസ്രായേലിലെ ഒരു യൂണിവേഴ്സിറ്റിയിൽ നടത്തിയ ഒരു ഗവേഷണം പറയുന്നത്.

ഇത്തരത്തിൽ ഒരു സ്മൈലി ഇമോജി കാട്ടി സ്വന്തം സന്തുഷ്ടി നിറഞ്ഞ വ്യക്‌തിത്വം കാട്ടുന്നതിൽ വിജയിച്ചു എന്ന് കരുതിയാൽ നിങ്ങൾക്ക് തെറ്റി. നിങ്ങളുടെ പ്രൊഫഷണൽ കഴിവുകളിൽ സംശയമുണർത്താനെ ഇത് സഹായിക്കൂ. ഔപചാരിക ബിസിനസ് ഇമെയിലിൽ സ്മൈലി ഉണ്ടായിരിക്കുകയില്ല.

അഥവാ ഒരു വ്യക്‌തി വാട്സാപ്പ്, ഫേസ്ബുക്ക് അഥവാ മറ്റേതെങ്കിലും മെസേജിംഗ് സർവ്വീസിൽ ഏതെങ്കിലും ഇമോജി ഒരു പരിധിയുമില്ലാതെ അയക്കുകയാണെങ്കിൽ ആ വ്യക്‌തിയുടെ മസ്തിഷ്ക്കത്തിൽ സെക്സ് ആധിപത്യം ഉറപ്പിച്ചിട്ടുണ്ടെന്ന് അനുമാനിക്കാം. ഡേറ്റിംഗ് വെബ്സൈറ്റ് മാച്ച് ഡോട്ട് കോമിന്‍റെ പുതിയ കണ്ടെത്തലാണിത്.

പഠനം എന്താണ് പറയുന്നത്

 

ഡേറ്റിംഗ് വെബ്സൈറ്റ് മാച്ച് ഡോട്ട് കോമിന്‍റെ പഠനമനുസരിച്ച് ഏറെക്കുറെ എല്ലാ ടെക്സ്റ്റ് മെസേജിനൊപ്പം ഇമോജി ഉപയോഗിക്കുന്നവരുടെ തലച്ചോറിൽ സദാസമയവും സെക്സിനെപ്പറ്റിയുള്ള ചിന്തയായിരിക്കുമത്രേ! ഈ പഠനത്തിൽ നിർണായക പങ്ക് വഹിച്ച ഹെലൻ ഫിഷർ പറയുന്നത് ഇമോജി ഉപയോഗിക്കുന്നവർ അധികമായി സെക്സ് ലൈഫ് ഉള്ളവരല്ല മറിച്ച് അവർ കൂടുതലും ഡേറ്റിംഗിനാവും പോവുക. ഒപ്പം ഇത്തരക്കാരുടെ വിവാഹസാദ്ധ്യത ഇമോജി വളരെക്കുറച്ച് ഉപയോഗിക്കുന്നരേക്കാൾ അതുമല്ലെങ്കിൽ തീർത്തും ഉപയോഗിക്കാത്തവരേക്കാളിലും ഇരട്ടിയായിരിക്കും.

ആരിലാണ് ഗവേഷണം നടത്തിയത്

 

25 രാജ്യങ്ങളിൽ 8 വ്യത്യസ്ത ഭാഷകളിലായി ജോലി ചെയ്യുന്ന ഈ വെബ്സൈറ്റ് കുറച്ചുനാൾ മുമ്പും ഗവേഷണം നടത്തിയിരുന്നു. സർവ്വെയിൽ ഉൾപ്പെടുത്തിയ പകുതിയിലധികം സ്ത്രീകളും പുരുഷന്മാരും ഡേറ്റിനൊപ്പം ഫള്ർട്ടും ചെയ്യുന്ന വേളയിൽ വിങ്ക് ഇമോജി ഉപയോഗിച്ചിരുന്നു. ഇപ്രകാരം സംസാരത്തിനിടെ ഏറ്റവും അധികം ഉപയോഗിക്കപ്പെട്ട ഇമോജി സ്മൈലി ആയിരുന്നുവെന്ന് ഗവേഷണത്തിൽ കണ്ടെത്തുകയുണ്ടായി.

5000 പേരിൽ നടത്തിയ ഗവേഷണത്തിൽ 36 മുതൽ 40 ശതമാനം ആളുകളും ഓരോ സന്ദേശത്തിനുമൊപ്പം ഇമോജി ഉപയോഗിച്ചിരുന്നു. അതിൽ എന്നാൽ ഇമോജി ഉപയോഗിക്കാത്ത 31 ശതമാനം ആളുകളുമായി താരതമ്യം ചെയ്യുകയാണെങ്കിൽ ഇക്കൂട്ടർ അധികമായി സെക്സ് ജീവിതം നയിച്ചവരായിരുന്നു.

പിരീയ്ഡ്സും ഇമോജിയും

 

മാർച്ച് 2009 മുതൽ ഇമോജി ലിസ്റ്റിൽ പിരീയ്ഡ്സ് ഇമോജിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ചുവന്ന നിറത്തിലുള്ള ഒരു രക്‌തത്തുള്ളിയാണ് ഇമോജി.

യാഥാസ്ഥിതിക ചിന്താഗതികളെ തകർത്തെറിയുന്ന രീതിയിൽ പിരീയ്ഡ്സിനെപ്പറ്റി തുറന്നു സംസാരിക്കുന്നതിനുള്ള ചുവട് വെയ്പ്പാണ് ഇമോജി. ഇതിന്‍റെ പ്രചാരത്തിനായി പ്ലാൻ ഇന്‍റർനാഷണൽ യുകെ ഒരു കാമ്പയിൻ നടത്തുകയുണ്ടായി. മെസേജിംഗ് ആപ്പ്, വാട്സാപ്പ് ബീറ്റാ അപ്ഡേറ്റിൽ കുറച്ച് നല്ല ഇമോജിയും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ആൻഡ്രോയിഡ് ബീറ്റാ അപ്ഡേറ്റിൽ ഇതുപോലെ 155 ഇമോജിയുണ്ട്.

ഡിസൈൻ മാറിയിട്ടുണ്ട്.

 

സ്മാർട്ട്ഫോൺ ഇപ്പോൾ നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായിരിക്കുകയാണ്. ഇതില്ലാതെ നമുക്കൊരു ജോലിയും ചെയ്യാനാവില്ല. എന്നും ട്വിറ്റർ, ഫേസ്ബുക്ക് എന്നിങ്ങനെയുള്ള സാമൂഹികമാധ്യമങ്ങൾ നമ്മളുടെ നിത്യജീവിതത്തിന്‍റെ ഭാഗങ്ങളാണ്. സ്വന്തം കാര്യം വളരെ ചുരുക്കി നമ്മൾ എക്സപ്രസ് ചെയ്യുന്നതിന് ഇത്തരം ഇമോജികളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇക്കൂട്ടത്തിലുള്ള ഇമോജികളിൽ ചിലതിന്‍റെ അർത്ഥം നമുക്കറിയില്ല. പക്ഷേ? ഇപ്പോൾ ഇമോജി കാര്യക്‌റ്ററിനെപ്പറ്റി വളരെ അനായാസം പഠിക്കാൻ സാധിച്ചിരിക്കുകയാണ്. അതിനുള്ള പോംവഴിയാണ് ഇമോജിപീഡിയ.

ഇമോജിപീഡിയായിൽ ഏത് ഇമോജിയെക്കുറിച്ചും അറിയാൻ സാധിക്കും. അപ്പോൾ ഇനി മുതൽ ഇമോജി അയക്കുമ്പോൾ മറുവശത്ത് ആരാണെന്ന് ഒന്ന് ആലോചിച്ചിട്ട് അയക്കാം. ഔദ്യോഗികമായി സന്ദേശങ്ങളിൽ ഇതുവരെ സ്മൈലിയും ഇമോജിയും ഒക്കെ നിങ്ങൾ അയച്ചിട്ടുണ്ടെങ്കിൽ അതങ്ങ് നിർത്തിയേക്കുക. ഇമോജി നല്ലതാണ്. പക്ഷേ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് ജാഗ്രതൈ!

ആഘോഷ വേളകളിൽ മതി മറന്ന് കഴിക്കരുതേ…

ആഘോഷ വേളകളിൽ അമിത ശരീരഭാരമുണ്ടാകാതെ എങ്ങനെ ശരീരഭാരവും ആരോഗ്യവും സംരക്ഷിക്കാമെന്നത് പലരും ചിന്തിക്കുന്ന കാര്യമാണ്. ആരോഗ്യം സംരക്ഷിക്കണമെന്നത് പലരും ചിന്തിക്കുന്ന കാര്യമാണ്. പ്രത്യേകിച്ചും ഡയബറ്റീസ്, ഹൈപ്പർ ടെൻഷൻ, ഹൃദ്രോഗം എന്നിങ്ങനെയുള്ള അസുഖമുള്ളവർ. അത്തരക്കാർക്ക് ചുവടെ കൊടുത്തിരിക്കുന്ന ടിപ്സുകൾ ഉപകാരപ്രദമാവും.

 

മധുരത്തിനോട് വിട്ടുവീഴ്ചയരുത്

 

• ദീപാവലി ആഘോഷവേളയിൽ മിഠായികളുടെ ഗുണ നിലവാരത്തിൽ അത്ര വിശ്വാസ്യത പുലർത്താനാവില്ല. നെയ്യ് ഗുണനിലവാരമുള്ളതാണോ പഞ്ചസാരയ്ക്ക് പകരമായി മറ്റ് വല്ലതും ഉപയോഗിച്ചിട്ടുണ്ടോ? മിഠായി ആകർഷകമാക്കാൻ ഉപയോഗിച്ചിരിക്കുന്ന ഫുഡ് കളർ ഉയർന്ന നിവവാരമുള്ളതാണോ എന്നിങ്ങനെ കടയിൽ നിന്നും വാങ്ങുന്ന മിഠായിയെ ചുറ്റിപ്പറ്റി ധാരാളം സംശയങ്ങൾ ഉയരാം. അതിനാൽ അനായാസം തയ്യാറാക്കാൻ കഴിയുന്ന മിഠായികൾ വീട്ടിൽ തന്നെ തയ്യാറാക്കാം. അതിനുള്ള സമയമില്ലെങ്കിൽ കശുവണ്ടി, ബദാം പരിപ്പ് റോസ്റ്റ് ചെയ്‌ത് ഹണി, ചാട്ട്മസാല തൂവി സർവ്വ് ചെയ്യാം.

• ലഡു, ബർഫി മറ്റ് മിഠായികൾ എന്നിവയെപ്പറ്റി ഓർക്കുമ്പോൾ തന്നെ വായയിൽ വെള്ളമൂറി വരും. ഇവ തയ്യാറാക്കാൻ റാഗി, ചോളപ്പൊടി, കടലമാവ് എന്നിവ തെരഞ്ഞെടുക്കാം. ഇവയിലെല്ലാം തന്നെ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. മറ്റൊന്ന് ലൊ കലോറിയുമാണ്. ശർക്കരയും നാടൻ നെയ്യും ഉപയോഗിക്കാം.

• പഞ്ചസാരയ്ക്ക് പകരമായി കടകളിൽ സിന്തറ്റിക് സ്വീറ്റ്നേഴ്സ് ഉപയോഗിക്കാറുണ്ട്. അമിതയളവിൽ മധുര പലഹാരങ്ങൾ കഴിച്ചാൽ പാർശ്വഫലങ്ങൾ ഉണ്ടാവും.

• മിഠായി, പായസം, കസ്റ്റാർഡ് എന്നിവ തയ്യാറാക്കാൻ ടോൺഡ് മിൽക്ക് ഉപയോഗിക്കാറുണ്ട്. പാലിന് പകരം സോയാ മിൽക്ക് ഉപയോഗിക്കുന്നത് മികച്ചൊരുപായമാണ്. സോയയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. അതുപോലെ ഫൈബറുമുണ്ട്. എന്നാൽ കലോറി വളരെ കുറഞ്ഞ അളവിലെ ഉള്ളൂ.

• മിഠായി ആവിയിലും തയ്യാറാക്കാൻ സാധിക്കും. ഉദാ: സന്ദേശ്, സ്റ്റീമ്ഡ് ബർഫി എന്നിവ

• പുഡ്ഡിംഗ് തയ്യാറാക്കുന്നുണ്ടെങ്കിൽ പഞ്ചസാരയ്ക്ക് പകരം മധുരമുള്ള പഴങ്ങളുടെ ജ്യൂസ് അല്ലെങ്കിൽ ഈന്തപ്പഴം, ഫിഗ് (അത്തിപ്പഴം) കിസ്മിസ് എന്നിവ അരച്ച് ചേർക്കാം.

 

ചുരുക്കത്തിൽ മധുരം ഉപയോഗിക്കുന്നതിൽ അൽപ്പം നിയന്ത്രണം പുലർത്തുക. മിഠായികളുടെ സ്‌ഥാനത്ത് പഴങ്ങൾ കഴിക്കുക. സലാഡ് കഴിക്കുക. വീട്ടിൽ വരുന്ന അതിഥികൾക്ക് പഴങ്ങൾ നൽകി സൽക്കരിക്കാം. ഗ്രീൻ ടീ കുടിക്കാം. കരിക്കിൻ വെള്ളം കുടിക്കുന്നത് ഗുണകരമായിരിക്കും. ഇതിന് പുറമെ നന്നാറി സത്ത് തയ്യാറാക്കി അതിൽ കസ്കസ് ചേർത്ത് മധുരത്തിനായി അൽപ്പം തേനും ചേർത്ത് കുടിക്കാം. ഹെൽത്തിയും സ്വാദിഷ്ഠവുമായിരിക്കും.

 

സ്വാദും ആരോഗ്യവും

 

• ബ്രേക്ക് ഫാസ്റ്റായാലും ഉച്ചഭക്ഷണമായാലും ശരി എണ്ണയിൽ വറുത്തെടുത്ത ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കാം. അതിന്‍റെ സ്‌ഥാനത്ത് സ്റ്റഫ് ചെയ്‌ത ചപ്പാത്തി, റവ ഇഡ്ഡലി, ദോശ എന്നിവയാകാം.

• പലർക്കും കോഫ്ത ഇഷ്‌ടമാണ്. എന്നാൽ അതിലെ എണ്ണ നീക്കി കോഫ്ത കഴിക്കാം. വളരെ നിയന്ത്രിതമായ അളവിൽ വേണം. വീട്ടിൽ കോഫ്ത തയ്യാറാക്കുന്നുവെങ്കിൽ ഉണ്ണിയപ്പ പാത്രത്തിൽ വളരെ കുറച്ച് എണ്ണ ഉപയോഗിച്ച് കോഫ്ത തയ്യാറാക്കിയെടുക്കാൻ ശ്രദ്ധിക്കുക. ഗ്രേവിയിലും വളരെ കുറച്ച് എണ്ണ മതി.

• അതിഥികളെ സൽക്കരിക്കുന്നതിലും ആരോഗ്യത്തിന് മുൻ തൂക്കം നൽകുന്നതിൽ തെറ്റില്ല.

മായാവിനി

ഉച്ചച്ചൂടിന്‍റെ നിശ്വാസവും വഹിച്ചുവരുന്ന കാറ്റ് അവിടമാകെ ചുറ്റിക്കറങ്ങി. വിരസമായ ആ മധ്യാഹ്നത്തിൽ അതിലേറെ വിരസമായ ചിന്തകളിൽ മുഴുകിക്കിടക്കുകയായിരുന്നു ഗായത്രി. ഇടയ്ക്കിടെ തുടർച്ചയറ്റു പോകുന്ന ചിന്തകൾ… അപ്പോഴാണ് അതു ഭേദിച്ച് നട്ടുച്ചവെയിലിനെ വകഞ്ഞുമാറ്റി മുഖമില്ലാത്ത ഒരു ശരീരം പോലെ അയാൾ ഗെയ്റ്റ് കടന്നുവന്നത്.

 

വെയിലിന്‍റെ തീക്ഷ്ണതയിൽ അയാളുടെ മുഖമില്ലാത്ത രൂപം ഒരു പ്രകാശവലയം മാത്രമായാണ് ഗായത്രിക്ക് അനുഭവപ്പെട്ടത്. അടുത്ത് എത്തുന്തോറും തെളിഞ്ഞുവരുന്ന രൂപം അവൾക്ക് അപരിചിതമായിരുന്നുതാനും. എന്നാൽ അയാളിലാകട്ടെ അപരിചിതത്വം തീരെ നിഴലിച്ചിരുന്നതുമില്ല. ഇന്നലെ കണ്ടുപിരിഞ്ഞ സുഹൃത്തിനോട് എന്നപോലെ ഹൃദ്യമായി ചിരിച്ച് മുൻവശത്തെ അടഞ്ഞുകിടന്നിരുന്ന കമ്പിയഴികളുള്ള വാതിൽ സ്വയം തള്ളിത്തുറന്ന് അയാൾ അവളുടെ തൊട്ടടുത്ത് വന്നിരുന്നു. പെട്ടെന്ന് എന്തൊ ഒരു ഉൾപ്രേരണയാലെന്നവണ്ണം ഗായത്രി അൽപം നീങ്ങിയിരിക്കുകയാണുണ്ടായത്.

 

“എന്തേ താൻ എഴുന്നേറ്റ് മാറിയില്ല..” അവൾ തന്നോടു തന്നെ ചോദിച്ചു. അടുത്ത നിമിഷം “ഓ പോട്ടേ” എന്നവൾ സ്വയം തിരുത്തുകയും ചെയ്തു. അയാളുടെ ഇരിപ്പിന്‍റെ ശക്‌തിയിൽ തന്നെ തള്ളി താഴെയിടുമോ എന്ന് ഒരിട അവൾ ഭയന്നു.

 

“ആരാണിയാൾ…?”

 

എത്ര ഓർത്തെടുക്കാൻ ശ്രമിച്ചിട്ടും പരാജയം തന്നെയായിരുന്നു ഫലം. ഇങ്ങനെയൊരാളെ മുമ്പു കണ്ടിട്ടേയില്ലല്ലോ. എന്നിട്ടും ഇയാൾ… വാക്കുകൾ ഇല്ലാത്ത ലോകത്ത് എത്തിപ്പെട്ടതിന്‍റെ ഭീതിയിലും നിസ്സഹായതയിലും ഗായത്രി വല്ലാതെ തളർന്നു തുടങ്ങി. ഉള്ളം കൈ വിയർപ്പിൽ കുതിർന്നു. ദുരന്തത്തിന്‍റെ ചിറകടിയൊച്ച കാതുകളിൽ നിന്ന് നെഞ്ചിലേക്ക് പടർന്നു കഴിഞ്ഞിരിക്കുന്നു…

 

മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരാൾ ചിരപരിചിതനെപ്പോലെ കയറി വരിക, അടുത്തിരിക്കുക… അടുത്ത നിമിഷം ഇയാൾ എന്തിനായിരിക്കും മുതിരുക..? കേട്ടും വായിച്ചും അറിഞ്ഞ നിരവധി സംഭവങ്ങൾ കഥയായി രൂപം പ്രാപിച്ച് കഥാപാത്രങ്ങൾ മനസ്സിലാകെ തിങ്ങി നിന്നു. തന്‍റെ മുഖത്തെ പതർച്ച കണ്ടിട്ടായിരിക്കണം അയാൾ അടുത്തേക്കു വന്ന് സൗഹൃദത്തോടെ തോളിൽ തട്ടിക്കൊണ്ടു ചോദിച്ചു.

 

“ഹലോ… എന്താടോ താനിങ്ങനെ മരവിച്ച് ഇരിക്കുന്നത്….? എന്നെ ആദ്യം കാണുന്നതുപോലെ” ഒരു കള്ളച്ചിരി അപ്പോഴും അയാളുടെ മുഖത്ത് മിന്നി മറഞ്ഞു.

 

“എന്തു വിഡ്ഢിത്തമാണ് അയാളുടെ ചോദ്യം…”

 

“ആദ്യം തന്നെയാണല്ലോ നമ്മൾ കാണുന്നത്..” അവളുടെ സ്വരത്തിൽ കാർക്കശ്യം കലർന്നിരുന്നെങ്കിലും അയാൾ അത് ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. ഇനി തന്‍റെ ശബ്ദം പുറത്തുവന്നില്ലെന്നുണ്ടോ…? ഗായത്രി ഒരു വേള സംശയിച്ചു. തല ഉയർത്തി അയാളെ നോക്കി. അപ്പോൾ അയാളുടെ കൺകോണുകളിൽ വല്ലാത്തൊരു മൃഗീയത ഒളിഞ്ഞിരിക്കുന്നതായി അവൾ സംശയിച്ചു. അയാൾക്കു ചുറ്റും തിളങ്ങി നിൽക്കുന്ന ഒരു പ്രഭാവലയം ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നു.

 

എന്തിനായിരിക്കും അയാളുടെ പുറപ്പാട്? താൻ കരുതുന്നതുപോലെ ഒരു അവിവേകിയുടെ തലത്തിലേക്ക് അയാളിപ്പോൾ താണാൽ…? അയാൾക്ക് ഒന്നും നഷ്ടപ്പെടാനോ ഭയപ്പെടാനോ ഇല്ലായിരിക്കാം…! എന്നാൽ തന്‍റെ കാര്യം അങ്ങനെയല്ലല്ലോ…തന്‍റെ കുടുംബം, കുട്ടികൾ, ബന്ധുക്കൾ..! അവളുടെ ചിന്തകൾ കാടുകയറിക്കൊണ്ടിരുന്നു.

 

“എന്നെ ഇതുവരെ താൻ കണ്ടിട്ടില്ലേ…?” ഒതുക്കി വെയ്ക്കാനാവാത്ത കോപം അയാളുടെ സ്വരത്തിൽ നിറഞ്ഞിരുന്നു.

 

വിചിത്രമായ എന്തെല്ലാം തട്ടിപ്പുകളെക്കുറിച്ചാണ് ദിവസവും പത്രത്തിൽ വായിക്കുന്നത്. ആരെയും വിശ്വസിക്കരുതെന്ന് തോന്നിപ്പിക്കുന്ന വാർത്തകളും സംഭവകഥകളുടെ വിവരണവും റണ്ണിംഗ് കമന്‍ററിയിലെന്നോണം ഗായത്രിയുടെ ശ്രവണപുടത്തിൽ പതിച്ച് ചടുതലയാർന്ന രൂപങ്ങളായി അവളുടെ കണ്മുമ്പിൽ നൃത്തമാടി… അവൾ വല്ലാതെ തളർന്നു തുടങ്ങിയിരിക്കുന്നു. അയാളാകട്ടെ അവിടെ കിടന്നിരുന്ന കസേര അവളുടെ അടുത്തേക്ക് നീക്കിയിട്ട് അതിലിരുന്നു. ഒരിക്കലും താൻ കണ്ടിട്ടില്ലാത്ത ഈ മനുഷ്യൻ എന്തിനാണ് ഇത്ര സ്വാതന്ത്യ്രമെടുക്കുന്നത്?

 

ഗായ്രതിക്ക് അവിടെ നിന്നെഴുന്നേറ്റ് അകത്തെ മുറിയിലേക്കു പോകണമെന്നുണ്ടായിരുന്നു. എന്നാൽ അടുത്ത നിമിഷം അവൾ അവിടെത്തന്നെ അമർന്ന് ഇരുന്നു. ഇപ്പോൾ എഴുന്നേറ്റ് അകത്തേക്ക് പോയാൽ തീർച്ചയായും അയാൾ തന്നെ പിന്തുടരും. താനൊഴികെ മറ്റാരുമില്ലാത്ത ഈ വീടിന്‍റെ ഏകാന്തതയിൽ അകത്തെ നിശബ്ദതയെ കീറിമുറിച്ച് അയാൾ തന്നെ കീഴടക്കാൻ ശ്രമിച്ചാൽ…!

 

നിത്യമെന്നോണം പത്രത്തിൽ വരുന്ന ഇത്തരം ഭീകരമായ വാർത്തകൾക്കായി രക്‌തദാഹിയായ പിശാചിനെപ്പോലെ കാത്തിരിക്കാറുള്ളത് അവൾ ഓർത്തു. പത്രത്തിന്‍റെ നാലാം പേജ് ആർത്തിപൂണ്ട ഒരു പലഹാരമെന്നോണമാണ് ഓടിച്ചുനോക്കാറുള്ളത്. ഭയം കലർന്ന ഒരാവേശം തന്നെയാണ് അത്തരം വാർത്തകളോട് തോന്നാറുള്ളത്. ഗായത്രിയെ അദ്ഭുതപ്പെടുത്തി. കൊലയ്ക്കും പീഡനത്തിനുമൊന്നും ഇക്കാലത്ത് പ്രായഭേദമില്ലല്ലോ എന്ന അറിവിൽ വെന്ത് അവൾ പകച്ചു നിന്നു.

 

ഇത്തരം പത്രവാർത്തകളിൽ അവലംബിച്ചുകണ്ടിട്ടുള്ള അതേ രീതിയിലാണ് ഇയാളും പെരുമാറുന്നത്…! അടുത്ത പടി അയാൾ എന്തായിരിക്കും ചെയ്യാൻ പോകുന്നത് എന്ന ചിന്തയിൽ അവൾ അയാളെത്തന്നെ നോക്കി നിന്നു. പട്ടാപ്പകൽ വീട്ടമ്മ മാത്രമുള്ള വീട്ടിൽ സുപരിചതനെപ്പോലെ കടന്നുവന്ന് വീട്ടിമ്മയെ മാനഭംഗപ്പെടുത്തി കടന്നു കളഞ്ഞ വിരുതനെക്കുറിച്ച് ഈ അടുത്ത ദിവസമാണ് പത്രത്തിൽ വായിച്ചത്. ഇയാളായിരിക്കുമോ അയാൾ…?

 

ഒന്നു വിളിച്ചാൽ പോലും ആരും കേൾക്കില്ല. ഉച്ചച്ചൂടിൽ കതകടച്ച് കിടന്നു മയങ്ങുന്ന അയൽക്കാർ..! ജോലി കഴിഞ്ഞ് പുറകുവശത്തെ വരാന്തയിലിരുന്ന് സ്വന്തം കുടുംബത്തെക്കുറിച്ചോർക്കുന്ന ജോലിക്കാരി… ഈ നേരം ഓരോരുത്തരും അവരവരുടേതായ സ്വകാര്യതകളിലായിരിക്കും.

 

“മുകളിലെ ഹാളിൽ നിന്നും നോക്കിയാൽ താഴെ സോഫയിലിരിക്കുന്ന അയാളെ തനിക്ക് നന്നായി കാണാം. എപ്പോഴാണ്? മുകളിലെ ഹാളിൽ തന്‍റെയടുത്ത് കസേരയിട്ട് ഇരിക്കുകയായിരുന്നല്ലോ അയാൾ…! ദിശതെറ്റി മാത്രം സഞ്ചരിക്കുന്ന ഒരു യാത്രക്കാരനെപ്പോലെയാണ് ഇപ്പോൾ തന്‍റെ മനസ്സ്…!” ഗായത്രി ഓർത്തു.

 

വിവരവും വിദ്യാഭ്യാസവുമൊക്കെയുള്ള തന്നെപ്പോലെ ഒരു സ്ത്രീക്ക് ഇത്തരം ഭയവും ചിന്തകളുമൊക്കെ തികച്ചും അനാവശ്യമാണ്. പക്ഷേ ഇവിടെ ഇപ്പോൾ ചിന്തയല്ലല്ലോ. അജ്‌ഞാതനായ അയാൾ ഏതു നിമിഷം വേണമെങ്കിലും തന്‍റെ നേരെ ചാടി വീഴാം. അതുമല്ലെങ്കിൽ നയത്തോടെ പറഞ്ഞ് തന്നെ സ്വയം അയാളിലേക്ക് ആകർഷിക്കാം!

 

ആണിഷ്ടങ്ങൾക്ക് വിധേയരാവേണ്ടവരാണ് സ്ത്രീകൾ എന്ന പുരുഷധാരണ മാറ്റി എടുത്തേ പറ്റൂ. എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാനുള്ള കീഴാളവർഗ്ഗമാണ് സ്ത്രീകളെന്ന് ഇയാൾ ധരിച്ചുവച്ചിട്ടുണ്ടെന്നു തോന്നുന്നു. പക്ഷേ ഈ വലിയ വീട്ടിൽ തനിക്കൊറ്റയ്ക്ക് എങ്ങനെ ചെറുത്തുനിൽക്കാ നാവും.

 

ഒരു വാക്ക് പോലും ഉച്ചരിക്കാതെ ഭീകരമായരൊന്തരീക്ഷം സൃഷ്ടിക്കാനാവുമെന്ന് ഗായത്രിക്ക് ആദ്യമായി ബോദ്ധ്യപ്പെടുകയായിരുന്നു. ബഹളം വെച്ച് അയൽക്കാരുടെ ശ്രദ്ധയാകർഷിക്കാമെന്ന ചിന്ത ഗായത്രി സ്വയം നിയന്ത്രിക്കുകയാണുണ്ടായത്. നാളെ പ്രചരിക്കാനിടയുള്ള കള്ളക്കഥകൾക്ക് വഴിയൊരുക്കേണ്ടതില്ല എന്ന ബോധം അവളെ പിന്തിരിപ്പിക്കുകയായിരുന്നു.

 

തുറന്നു കിടക്കുന്ന ജനലിലൂടെ പുറത്തെ വെയിലിലേക്ക് നോക്കി നിൽക്കവേ മൃഗതൃഷ്ണയിലെന്നവണ്ണം നിരവധി രൂപങ്ങൾ അവൾക്കുനേരെ നടന്നടുക്കുകയും അടുത്തനിമിഷം അപ്രത്യക്ഷമാവുകയും ചെയ്തു. രസകരമായ ആ കാഴ്ചയിൽ കണ്ണുകളുടക്കി നിൽക്കാനായത് അവൾക്ക് അൽപം ആശ്വാസം പകർന്നു. ഒരു മായാവലയത്തിൽ അകപ്പെടുത്തി തന്നെ കീഴ്പ്പെടുത്താനുള്ള അവസാന ശ്രമമാണോ അയാളുടേത്..?

 

തീപോലെ പൊട്ടിത്തെറിക്കുന്ന വെയിൽ താണ്ടി ഇപ്പോൾ ആരും ഇവിടേക്കുവരില്ലെന്ന് അയാൾക്കറിയാം. ഗാഢമായ ചിന്തയിലമർന്ന് എന്തെങ്കിലും പദ്ധതികൾ ആസൂത്രണം ചെയ്യുകയാവാം. അവൾ നോക്കിനിൽക്കേ എന്തോ ഉറച്ച തീരുമാനങ്ങൾ എടുത്തു കഴിഞ്ഞിട്ടെന്നവണ്ണം ഇപ്പോൾ ഇരിക്കുന്നയിടത്തുനിന്ന് അയാൾ സാവധാനം എഴുന്നേറ്റു. തുറന്നുകിടക്കുന്ന പുറത്തേക്കുള്ള വാതിൽ ശബ്ദമുണ്ടാക്കാതെ അടച്ചു. അയാളുടെ ചലനങ്ങളിൽ ഭീകരമായൊരു ഏകാഗ്രത മുഴച്ചുനിന്നിരുന്നു.

 

ഏതു മനുഷ്യനിലും ഒരു മൃഗം ഉറങ്ങിക്കിടപ്പുണ്ട്. ഇന്നലെ ടിവിയിൽ കണ്ട സീരിയലിലെ രംഗങ്ങൾ ഗായത്രിയുടെ മനസ്സിലേക്കോടി എത്തി. അയാൾ ആവശ്യപ്പെട്ടതനുസരിച്ച് വെള്ളമെടുക്കാൻ നായിക അടുക്കളയിലേക്ക് പോവുകയാണുണ്ടായത്. ഒരിക്കലും അവൾ അങ്ങനെ ചെയ്യരുതായിരുന്നു എന്ന് ആ നിമിഷം തനിക്ക് തോന്നിയതാണ്… പക്ഷേ തോന്നലിന് എന്തു പ്രസക്‌തി…!

 

തന്‍റെ കുടുംബം ഭർത്താവ് കുട്ടികൾ എല്ലാം എത്രയോ അപരിചിതരായി കഴിഞ്ഞിരിക്കുന്നു ഇപ്പോൾ… അയാൾ കുറേ നേരമായി തന്നെ ഉറ്റുനോക്കിയിരിക്കുകയാണ്. അയാളുടെ കണ്ണുകളിൽ ഇടിമിന്നലുകൾ തിളങ്ങുന്നത് വ്യക്‌തമായി കാണാം. ഈ നാല് ചുവരുകൾക്കുള്ളിൽ ഭീകരമായ നിശബ്ദത വാളോങ്ങി നിൽക്കുന്നത് തനിക്കനുഭവപ്പെടുന്നുണ്ട്. നെഞ്ചിടിപ്പ് തായമ്പകയായി തലച്ചോറിൽ പ്രതിധ്വനിച്ചു. കൈകാലുകൾ തളർന്ന് ശരീരം വിറപൂണ്ട് തറയിൽ വീഴുകയായിരുന്നു. തീവ്രശ്രമം നടത്തിയിട്ടും കണ്ണുകൾ തുറക്കാനാവുന്നില്ല. ആരാണ് തന്നെ താങ്ങിയിരിക്കുന്നത്..?

 

“എന്നെ വിടൂ… പ്ലീസ്… എന്നെ വിടൂ.” ഗായിത്രി ഉച്ചത്തിൽ കരഞ്ഞു.

 

“ഗായത്രി… എന്തുപറ്റി?” ആകാംക്ഷയോടെയുള്ള സ്വരം… ഇതാരുടെയാണ്? തലക്കുപുറകിൽ മൃദുവായ കരസ്പർശം. എന്തായാലും അയാൾ അല്ല..! നനുത്ത തലോടലേറ്റ് കുളിർക്കാറ്റിലെന്ന പോലെ മനസ്സ് ശാന്തമായിത്തുടങ്ങിയിരിക്കുന്നു.

 

പതുക്കെ കണ്ണ് തുറന്നപ്പോൾ മുമ്പിൽ അനിയേട്ടൻ… വിഷണ്ണനായി തന്നെത്തന്നെ നോക്കിനിൽക്കുകയാണ്.

 

“പേടിപ്പിച്ചു കളഞ്ഞല്ലോ… എന്തേ ഉണ്ടായത്?”

 

“ഞാനും അതു തന്നെയാ ചോദിക്കുന്നത്…” മറുചോദ്യത്തിൽ അനിയേട്ടൻ നിശബ്ദനായി.

 

ചിതറിപ്പോയ ഓർമ്മകൾ കൊളാഷ് പോലെ മനസ്സിന്‍റെ ഭിത്തിയിൽ പറ്റിപ്പിടിച്ചു കിടന്നു.

 

കടുത്തവെയിൽ വകഞ്ഞുമാറ്റി വന്ന കരുത്തനായ സന്ദർശകനെ ഒരു നോക്കു കാണാനായി ഗായത്രി ചുറ്റും നോക്കി…

 

“അയാൾ? ഈ മുറിയിൽ ഉണ്ടായിരുന്നല്ലോ… എന്നിട്ടെവിടെ..?”

 

“ആര് വരാൻ…? നീ എന്തൊക്കെയാ പറയുന്നത്?” ഗായത്രി കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയുടെ പരിഭ്രമത്തോടെ ഭർത്താവിനെ നോക്കി…

 

“ഞാൻ കണ്ടതാണ്… അനിയേട്ടൻ വരുന്നതിനുമുമ്പ് അയാൾ ഈ മുറിയിൽ ഉണ്ടായിരുന്നു… എന്‍റെ അടുത്തേക്ക് പതുക്കെ നടന്നുവരുന്നത് ഞാൻ കണ്ടതാണ്…”

 

ഭാര്യയുടെ ഭ്രാന്ത് പറച്ചിൽ അനിലിനെ വല്ലാതെ അസ്വസ്ഥനാക്കിക്കഴിഞ്ഞിരുന്നു. വന്നുവന്ന് ഇപ്പോൾ സ്വന്തം ഭർത്താവിനെപ്പോലും ജാരനായി അവൾ കാണാൻ തുടങ്ങിയിരിക്കുന്നു. തികട്ടി വരുന്ന കോപമടക്കി അയാൾ ശാന്തനായി പറഞ്ഞു.

 

“വൈകുന്നേരം മുതൽ പാതിര വരെ ടിവിക്കുമുന്നിലിരുന്ന് കാണുന്ന സീരിയലുകൾ തന്‍റെ തലയ്ക്കകത്ത് പ്രതി പ്രവർത്തനം തുടങ്ങിയിരിക്കുകയാണ്… ഓരോന്നു ചിന്തിച്ചുണ്ടാക്കി മനുഷ്യരെ ഭ്രാന്ത് പിടിപ്പിച്ച്…” ഒരിട നിർത്തി വീണ്ടും തുടർന്നു.

 

“ഹാലൂസിനേഷൻ എന്നാണ് ഇതിനു പറയുക… മതിവിഭ്രമം. ഇല്ലാത്തതൊക്കെ ഉണ്ടെന്നു തോന്നുക… ചികിത്സ വേണ്ടിവരും… ഒരന്യ പുരുഷൻ തന്നോടൊപ്പം കിടപ്പുമുറിയിൽ ഉണ്ടായിരുന്നു എന്നൊക്കെ ഭാര്യ പറഞ്ഞാൽ കേട്ടു നിൽക്കാൻ അസാമാന്യ ക്ഷമ തന്നെ വേണം…” അയാൾ പല്ലിറുമ്മി.

 

തന്‍റെ ഭാര്യയുടെ മാനസികനില പരിതാപകരമാണെന്ന് അനിലിന് ബോദ്ധ്യപ്പെട്ടു കഴിഞ്ഞിരുന്നു. ഈയിടെയായി വളരെയേറെ മാറ്റങ്ങൾ അവളിൽ കാണുന്നുണ്ട്. മിക്കപ്പോഴും മറ്റാരോ അവളോടൊപ്പം ഉള്ളതുപോലെയാണ് പെരുമാറ്റം. തന്നെ കണ്ടാൽ പോലും അപരിചിതനോടെന്ന പോലുള്ള നോട്ടവും പെരുമാറ്റവും. തന്‍റെ ഭാര്യക്കെന്തുപറ്റി? ഇത്തരം പെരുമാറ്റ രീതി തുടരുകയാണെങ്കിൽ ഏതെങ്കിലും സൈക്യാട്രിസ്റ്റിനെ കാണേണ്ടി വരും. അനിൽ തീരുമാനിച്ചു കഴിഞ്ഞിരുന്നു.

 

ഇതിനിടെ കാര്യങ്ങൾ കുറേക്കൂടി ഭീകരമാവുകയായിരുന്നു. സദാ ഗായത്രിയെ മോഹിച്ചും മോഹിപ്പിച്ചും ഒരാൾ ഈ വീടിനുള്ളിൽ അവളുടെ ഏകാന്തവേളകളിൽ കൂടെ കഴിയുന്നു എന്നു പറഞ്ഞാൽ… ഏതു ഭർത്താവിനാണ് അതുൾക്കൊള്ളാനാവുക?

 

തുടക്കത്തിൽ ലാഘവത്തോടെ കാണാൻ കഴിഞ്ഞിരുന്ന കേട്ടുകേൾവി പോലുമില്ലാത്ത ഒരു സംഭവം വളർന്നു വലുതായി തന്‍റെ ഗൃഹാന്തരീക്ഷത്തെ മുഴുവൻ കലുഷമാക്കാൻ തരത്തിലായിക്കഴിഞ്ഞിരിക്കുന്നു ഇപ്പോൾ. എന്തെങ്കിലും നടപടികൾ സ്വീകരിച്ചേ പറ്റൂ… പക്ഷേ എന്ത്? എങ്ങനെ! നിരവധി ചോദ്യങ്ങൾ ഉത്തരം കിട്ടാതെ അനിലിനെ വേട്ടയാടി.

 

ഒടുവിൽ എടുക്കാത്ത നാണയം പോലെ… ചെലവഴിക്കാൻ ദുഷ്ക്കരമായ ഒരു സായാഹ്നത്തിൽ അവർ സൈക്യാട്രിസ്റ്റിന്‍റെ അടുത്തെത്തുകയായിരുന്നു. നിരവധി കൂടിക്കാഴ്ചയിലൂടെ മനസ്സിന്‍റെ നേരിയ ഇഴകൾ വേർപിരിച്ചെടുക്കുന്നതിനിടയിലാണ് ഗായത്രിയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു കിടന്നിരുന്ന ചില ഭയപ്പാടുകൾ ഡോക്ടർക്ക് കണ്ടെത്താനിടയായത്.

 

കേട്ടുകേൾവികളിൽ നിന്നോ വായിച്ച പുസ്തകങ്ങൾ കണ്ട സീരിയലുകൾ സിനിമകൾ എന്നിവയിൽ നിന്നോ ഒക്കെ മനസ്സിന്‍റെ ഭിത്തിയിൽ പറ്റിപ്പിടിച്ചുവളർന്ന ചിന്തകളാവാം ഈ പ്രത്യേക മാനസികാവസ്ഥയിലേക്ക് ഹേതുവായത്. എപ്പോൾ എവിടെ വച്ചും ആക്രമിക്കപ്പെടാൻ സാദ്ധ്യതയുള്ളതാണ് സ്ത്രീ ശരീരമെന്ന അറിവ് എപ്പോഴോ എങ്ങനെയൊ അവളുടെ മനസ്സിൽ പതിഞ്ഞു കഴിഞ്ഞിരുന്നു.

 

വൃത്തിയുള്ള ചുവരിൽ പോറിയിട്ട വികൃതമായ വരകൾ പോലെ..! ഗായ്രതിയുടെ മനസ്സ് രചിച്ച തിരക്കഥക്കനുസരിച്ച് ചലിക്കുന്ന കഥാപാത്രം മാത്രമായി അവൻ മാറുകയായിരുന്നു എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഗായത്രിക്കത് ഉൾക്കൊള്ളാനായില്ല. തന്നെ വിടാതെ പിന്തുടരുന്ന രൂപം കാറ്റിൽ ചലിക്കുന്ന ഇലകളിൽ പോലും ഒളിഞ്ഞിരിക്കുന്നതായി അവൾക്ക് തോന്നി.

 

ഹാലൂസിനേഷൻ അഥവാ മതിവിഭ്രമം എന്ന ഭീകരമായ അവസ്ഥയിലാണ് ഇപ്പോൾ ഗായത്രി എന്ന് ഡോക്ടർ കണ്ടെത്തിക്കഴിഞ്ഞിരുന്നു. സ്വന്തം ഭർത്താവ് പോലും അത്തരമൊരു കഥാപാത്രം മാത്രമായി മാറിക്കഴിഞ്ഞിരുന്നു. സ്വയം മനസ്സിൽ മെനഞ്ഞുണ്ടാക്കിയ ഒരു ലോകത്ത് സംഘർഷത്തിന്‍റെയും ഭയത്തിന്‍റെയും കടന്നാക്രമണങ്ങളെ നേരിടാൻ ആവാതെ ഗയത്രി പതറിയിരിക്കുക പതിവായി.

ഏതാനും നാളത്തെ നീണ്ട സിറ്റിംഗുകൾക്ക് ശേഷമാണ് ഡോക്ടർക്ക് ഗായത്രിയുടെ മനസ്സ് കീഴടക്കിയിരുന്ന ഭീതി കണ്ടെത്താനായത്. നിരന്തരം കാണുന്ന ടിവി സീരിയലുകൾ അവളെ വല്ലാതെ സ്വാധീനിച്ചിരിക്കുന്നു…! ആ കഥാപാത്രങ്ങൾ നേരിടുന്ന ദുരന്തങ്ങൾ തന്‍റേതായി മാറുകയും അവൾ അതിൽ അഭിരമിക്കുകയും ചെയ്യുന്ന ഒരു പ്രത്യേക മാനസികാവസ്ഥയ്ക്ക് അവൾ അടിമപ്പെടുകയായിരുന്നു.

 

നിരന്തരമായ സിറ്റിംഗിലൂടെ ഗായത്രിയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു കിടന്നിരുന്ന പല സംഭവങ്ങളും അസംഭവ്യങ്ങളായിരുന്നു എന്ന തിരിച്ചറിവ് നൽകി, ഗായത്രിയിൽ ഒരു പുതുജന്മം ഡോക്ടർ വീണ്ടെടുക്കുകയായിരുന്നു.

ആരോഗ്യത്തിനും ചെറുപ്പമായിരിക്കാനും വൈറ്റ് ടീ

ആർക്കാണ് ചായക്കുടിക്കാൻ ഇഷ്ടമല്ലാത്തത്. ഭൂരിഭാഗംപ്പേരും ചായ കുടിച്ചു കൊണ്ടാണ് ഒരു ദിവസത്തിന് തുടക്കം കുറിക്കുന്നത്. ചിലർ ഇഞ്ചിയിട്ട ചായ ഇഷ്ടപ്പെടുമ്പോൾ മറ്റ് ചിലർക്ക് ഗ്രീൻ ടീയോടായിരിക്കും ഇഷ്ടം. ഇനി ചിലരാകട്ടെ ലെമൺ ടീ കുടിച്ചായിരിക്കും ദിവസത്തിന് തുടക്കമിടുക.

ഇവരെല്ലാവരും ആരോഗ്യത്തെ മുൻനിർത്തിയായിരിക്കും ഇത്തരം ചായ ശീലങ്ങൾ പാലിക്കുക. എന്നാൽ, വൈറ്റ് ടീ എന്നതിനെപ്പറ്റി ആരെങ്കിലും കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ, കേട്ടോളൂ. വൈറ്റ് ടീ ഗുണങ്ങളെക്കുറിച്ചറിയാം…

 

പവർ ഹൗസ് ഓഫ് ആന്‍റി ഓക്സിഡന്‍റ്സ്

 

വൈറ്റ് ടീയിൽ നിറഞ്ഞയളവിൽ ആന്‍റി ഓക്സിഡന്‍റുകൾ ഉണ്ട്. ശരീരത്തിൽ ഫ്രീ റാഡിക്കൽസിൽ നിന്നും അവ നമ്മെ സംരക്ഷിക്കുകയാണ് ചെയ്യുക. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തെയത് മെച്ചപ്പെടുത്തും. കാരണം ശരീരത്തിന് ഫ്രീ റാഡിക്കൽസിന്‍റെ സാന്നിദ്ധ്യം അവയവങ്ങൾക്ക് കേടുപാടുകൾ സൃഷ്ടിക്കും. എന്നാൽ വൈറ്റ് ടീയിലെ പോളി ഫിനോൽസ് മൂലികയുണ്ട്. അവ ശരീരത്തിൽ ആന്‍റി ഓക്സിഡന്‍റിന്‍റെ രൂപത്തിൽ പ്രവർത്തിച്ച് ഫ്രീ റാഡിക്കൽ ഇഫക്ടിനെ കുറച്ച് ആരോഗ്യം പരിരക്ഷിക്കും.

ഹൃദയസംബന്ധിയായ അസുഖങ്ങളിൽ നിന്നും സംരക്ഷണം

 

 ഹൃദയ സംബന്ധമായ അസുഖങ്ങൾ ഇന്ന് വർദ്ധിച്ചിരിക്കുകയാണ്. നമ്മുടെ മോശമായ ജീവിതരീതിയാണ് ഇതിന് ഉത്തരവാദി. ഈ സാഹചര്യത്തിൽ ഹെൽത്തി ഈറ്റിംഗ് ഹാബിറ്റ്സ് നല്ലൊരു അളവ് വരെ ഇത്തരം പ്രശ്നങ്ങളെ നിയന്ത്രിക്കുന്നു. വൈറ്റ് ടീയിൽ ഫ്ളവനോയിഡുകൾ നല്ലയളവിലുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കാൻ ഫലവത്താണ്. ദിവസവും ഒരു കപ്പ് വൈറ്റ് ടീ കുടിക്കുന്നത് കൊളസ്ട്രോളിനെ കുറയ്ക്കുന്നതിനൊപ്പം രക്‌തത്തെ നേർത്തതാക്കി രക്തനാളികളുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു.

 

ഇൻസുലിൻ റസിസ്റ്റൻസിന്‍റെ അപകടത്തെ കുറയ്ക്കുന്നു

 

 ധാരാളം കാരണങ്ങൾ കൊണ്ട് ചായയിൽ പഞ്ചസാര അടിക്കടി ചേർത്ത് കൂടുൽ അളവിൽ കഴിക്കുന്നതു കൊണ്ടോ പാരമ്പര്യ കാരണങ്ങളാലോ ഹോർമോൺ അസന്തുലിതാവസ്‌ഥ കൊണ്ടോ ശരീരത്തിൽ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്നത് നിർത്തപ്പെടുന്നു. അതോടെ ഡയബറ്റീസ് പ്രശ്നം ഉടലെടുക്കുന്നു. ഇൻസുലിൻ ഏറ്റവും ആവശ്യമുള്ള ഹോർമോൺ ആണ്. ബ്ലഡ് സ്ട്രീമിൽ നിന്നും പോഷകങ്ങളെ കോശങ്ങളിൽ വരെ എത്തിക്കുന്ന ജോലിയാണ് അവ നിർവഹിക്കുന്നത്. എന്നാൽ വൈറ്റ് ടീയിൽ പോളിഫിനോൾസ് എന്നു പേരുള്ള മൂലിക ഡയബറ്റീസിന്‍റെ അപകടത്തെ ഒരളവു വരെ നിയന്ത്രിക്കുന്നതിൽ ഫലവത്താകുന്നു.

സ്കിൻ ഏജിംഗിൽ നിന്നും സംരക്ഷിച്ച് ചെറുപ്പം നിലനിർത്തുന്നു

 

പ്രായമേറുന്നതിനനുസരിച്ച് ചർമ്മം അയഞ്ഞു തൂങ്ങുക, ഏജിംഗ് പ്രശ്നങ്ങൾ എന്നിവ സാധാരണമാണ്. എന്നാൽ ഏജിംഗ് പ്രശ്നം പ്രായമേറുന്നതിനനുസരിച്ച് മാത്രമല്ല മറിച്ച് സൂര്യന്‍റെ അൾട്രാവയലറ്റ് കിരണങ്ങളുമായി സമ്പർക്കമുണ്ടാകുന്നതു കൊണ്ടും ഉണ്ടാകാം. എന്നാൽ വൈറ്റ് ടീയിൽ കണ്ടുവരുന്ന പോളിഫിനോൾസ് മൂലിക സ്കിൻ ടെക്സ്ച്ചറിനെ ആന്തരികമായി മെച്ചപ്പെടുത്തി ചർമ്മത്തെ ഇറുക്കമുള്ളതും ഉറച്ചതുമാക്കും.

കാൻസറുമായി പൊരുതാനുള്ള ശേഷി

 

വൈറ്റ് ടീയിൽ ആന്‍റി ഓക്സിഡന്‍റുകൾ ഉള്ളതിനാൽ കാൻസർ കോശങ്ങൾ വളരുന്നത് തടയും. ഒപ്പം നോർമൽ കോശങ്ങളെ പരിരക്ഷിക്കുന്നു. വൈറ്റ് ടീ പതിവായി കുടിക്കുകയാണെങ്കിൽ രോഗികൾക്ക് കാൻസറുമായി പൊരുതുന്നതിന് ശക്‌തി ലഭിക്കുന്നു.

സ്ട്രസ് കുറയ്ക്കുന്നു

 

മത്സരാധിഷ്ഠിതമായ ഈ കാലഘട്ടത്തിൽ മോശപ്പെട്ട ജീവിതശൈലി മൂലം ഇന്ന് ഒട്ടു മുക്കാൽപ്പേരും കടുത്ത മാനസിക സംഘർഷത്തിലാണ് കഴിയുന്നത്. ഇക്കാരണം കൊണ്ട് ഡിപ്രഷൻ പോലെയുള്ള പ്രശ്നങ്ങൾ സാധാരണമാകുന്നു. ഈ സാഹചര്യത്തിൽ കൃത്യസമയത്ത് മാനസിക പിരിമുറുക്കത്തിൽ നിന്ന് മുക്‌തരാകാൻ കഴിഞ്ഞില്ലെങ്കിൽ ആ അവസ്‌ഥയെ നിയന്ത്രിക്കുക വളരെ പ്രയാസകരമായിരിക്കും. ഇത്തരമവസരത്തിൽ മരുന്നുകൾ കഴിക്കുന്നത് ശരിയല്ല. സ്വയം സ്ട്രസ് ഫ്രീയായിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ദിവസവും ഒരു കപ്പ് വൈറ്റ് ടീ നിർബന്ധമായും കുടിക്കാം. ഇത് നിങ്ങളുടെ ദിവസത്തെ ഉൻമേഷമുള്ളതാക്കുന്നതിനൊപ്പം നിങ്ങളെ സ്ട്രസ് ഫ്രീയാക്കുകയും ചെയ്യും. കാരണം ഇതിൽ ത്രീ നൈൻ മൂലികയുണ്ട്. ഇത് നിങ്ങളുടെ ഞരമ്പുകൾക്ക് ആശ്വാസം പകരുന്നതിനൊപ്പം സ്ട്രസിനെ കുറയ്ക്കുകയും ചെയ്യും.

എനർജി ബൂസ്റ്റർ

 

നമ്മൾ ഊർജസ്വലമായി ഇരുന്നാൽ മാത്രമേ നമ്മുടെ ചിന്താശേഷിയും ഗ്രഹനശേഷിയും മികച്ചതാകൂ. അതുപോലെ ഏകാഗ്രതയുമുണ്ടാകൂ. അതിനാൽ ഹെൽത്തി ഡയറ്റിനൊപ്പം വൈറ്റ് ടീയും നിങ്ങളുടെ റൂട്ടീനിൽ ഉൾപ്പെടുത്തുക. ഇത് നിങ്ങളുടെ ഊർജ്ജനിലയെ ബൂസ്റ്റ് ചെയ്യും.

സ്ത്രീകൾക്ക് പേഴ്സൺ ലോൺ എങ്ങനെയെടുക്കാം?

ഈടൊന്നുമില്ലാതെ കിട്ടുന്ന വായ്പയെയാണ് പേഴ്സണൽ ലോൺ എന്ന് വിശേഷിപ്പിക്കുന്നത്. ഇക്കാരണത്താൽ സുരക്ഷിതമായ ലോൺ എന്ന നിലയിൽ ഇതിന്‍റെ പലിശ അൽപം കൂടുതലായിരിക്കും. ലോൺ എടുക്കുന്ന ആളിന്‍റെ ക്രഡിറ്റ് സ്കോർ,  ലോൺ അടയ്ക്കുന്ന ഹിസ്റ്ററി, വരുമാനം, ജോലി തുടങ്ങിയ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് ഈ ലോൺ നൽകുക. പേഴ്സണൽ ലോണുമായി ബന്ധപ്പെട്ട ചില വസ്തുതകൾ:

മികച്ച ക്രഡിറ്റ് സ്കോർ 

പേഴ്സണൽ ലോണിന് മികച്ച ക്രെഡിറ്റ് സ്കോർ ആണ് അടിസ്‌ഥാനം. സ്ത്രീയായാലും പുരുഷനായാലും ലോൺ കൊടുക്കുന്നതിന് മുമ്പായി ക്രെഡിറ്റ് സ്കോർ നിരീക്ഷിക്കും. മറ്റൊന്ന് ഫിനാൻഷ്യൽ ടെക്നോളജി (ഫിൻടെക്ക്) അടങ്ങിയ സ്റ്റാർട്ടപ്പ് ലോൺ കമ്പനികൾ ചെറിയൊരു ഇളവ് അനുവദിച്ചു കൊണ്ട് കുറഞ്ഞ ക്രഡിറ്റ് സ്കോർ ഉള്ളവർക്കും ലോൺ നൽകുന്നുണ്ട്. ഫിൻടെക്ക് ലോൺദാതാക്കൾ ക്രഡിറ്റ് സ്കോർ നോക്കാറില്ല. മറിച്ച് മറ്റ് മാനദണ്ഡങ്ങളാണ് പരിഗണിക്കുക. ലോൺ ആപ്ലിക്കന്‍റുകൾക്ക് സബ്പ്രൈസ് ക്രഡിറ്റ് സ്കോറിനൊപ്പം പേഴ്സണൽ ലോണിന് അപ്ലൈ ചെയ്യാനുള്ള സൗകര്യം നൽകും.

ലോൺ തിരിച്ചടവ് 

മറ്റൊന്ന്, നിങ്ങൾ പേഴ്സണൽ ലോണിന് വേണ്ടി പോകുമ്പോൾ പഴയ ലോണിന്‍റെ തിരിച്ചടവ് ഹിസ്റ്ററി മികച്ചതായിരിക്കണം. മികച്ച റീപേയ്മെന്‍റ് ഹിസ്റ്ററി ഉള്ളവർക്ക് ക്രഡിറ്റ് സ്കോറിൽ മികച്ച പരിഗണന നൽകും. ആപ്ലിക്കന്‍റിന്‍റെ റിപേയ്മെന്‍റ് ഹിസ്റ്ററിയിൽ നിന്നും ലോൺ ദാതാവിന് അയാളുടെ ക്രഡിറ്റ് ബിഹേവിയർ മനസിലാക്കാൻ പറ്റും. അതോടൊപ്പം ആപ്ലിക്കന്‍റിന്‍റെ ലോൺ അടയ്ക്കാനുള്ള കഴിവിനേയും മനസ്സിലാക്കാൻ പറ്റും. പേഴ്സണൽ ലോണിന് അപേക്ഷിക്കുന്ന സ്ത്രീകൾക്ക് പഴയ ലോൺ തിരിച്ചടവിന്‍റെ ട്രാക്ക് ഏറ്റവും പ്രധാനമായിരിക്കും.

കമ്പനി സ്റ്റാറ്റസ്

 ലോണിനുള്ള അപേക്ഷ സ്വീകരിക്കലിലും തിരസ്ക്കരിക്കലിലും കമ്പനിയുടെ സ്റ്റാറ്റസ് വളരെ പ്രധാനമാണ്. സ്വകാര്യ ബാങ്കുകൾ എ അല്ലെങ്കിൽ ബി ശ്രേണിയിൽപ്പെടുന്ന കമ്പനികളിൽ ജോലി ചെയ്യുന്നവർക്കാണ് ലോൺ നൽകുക. സി, ഡി ക്ലാസിലുള്ള കമ്പനികളിൽ ജോലി ചെയ്യുന്നവരുടെ ലോൺ അപേക്ഷകൾ തിരസ്കരിക്കുകയാണ് ചെയ്യുക. ഓരോ ബാങ്കുകാരും ക്രഡിറ്റ് ഹെൽത്ത് പരിശോധിക്കുകയും കമ്പനികളെ റിസ്ക് പ്രൊഫൈലിംഗ് ചെയ്യുകയും ചെയ്യുന്നു. ഇത്തരം ഇൻഫോർമേഷനുകളിലൂടെ ലോൺ അപേക്ഷകൻ ലോൺ അടയ്ക്കാൻ കഴിയുമോ ഇല്ലയേയൊന്ന് ബാങ്കധികൃതർ പരിശോധിച്ചറിയുന്നു. സി, ഡി ക്ലാസിലുള്ള കമ്പനികൾ പുതിയ സ്റ്റാർട്ടപ്പ് കമ്പനികൾ ആയിരിക്കും അല്ലെങ്കിൽ അത്തരം കമ്പനികളിൽ ആവശ്യമായ പണ പ്രവാഹം ഉണ്ടാകണമെന്നില്ല. അതിനാൽ ഇത്തരം കമ്പനികളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്‌ഥർക്ക് തിരിച്ചടവ് ശേഷി കുറവായിരിക്കും.

ഫിൻടെക്ക് ലോൺ പ്രൊഫൈൽ പി2പി ലെൻഡിംഗ് പ്ലാറ്റ്ഫോമിന്‍റെ കേസിൽ കമ്പനി സ്‌റ്റാറ്റസിന് വലിയ പ്രാധാന്യം നൽകാറില്ല. എന്നാലും ലോൺ നൽകുകയും ചെയ്യും. അതിനാൽ നിങ്ങൾ സ്ത്രീയാണെങ്കിൽ കമ്പനിയിൽ നിങ്ങൾ ജോലി ചെയ്യുന്നില്ലായെന്നുള്ള സ്റ്റാറ്റസ് മൂലം ലോൺ ലഭിക്കുന്നില്ലായെങ്കിൽ നിങ്ങൾ ഫിൻടെക് ലോൺ പ്രൊവൈഡർ അല്ലെങ്കിൽ പി2പി ലെൻഡിംഗ് പ്ലാറ്റ്ഫോമിനെയോ സമീപിക്കേണ്ടി വരും.

ജോലി സ്ഥിരത

ഇപ്പോഴത്തെ  കമ്പനിയിൽ നിങ്ങളെത്ര വർഷം ജോലി ചെയ്യുന്നുവെന്നതും ലോൺ കിട്ടാനുള്ള പ്രയോറിറ്റിൽ ഒരു മാനദണ്ഡമാണ്. ആപ്ലിക്കന്‍റിന്‍റെ ജോബ് റെക്കോർഡും ലോൺ ദാതാവ് പരിശോധിച്ചറിയുന്നു. അതനുസരിച്ചാണ് റിസ്ക് വാല്യു നടത്തുക. അതിനാൽ വർഷങ്ങളായി സർവീസ് ചെയ്യുന്നയാൾക്ക് ലോൺ നൽകുന്നതിൽ വെല്ലുവിളിയില്ലെന്ന് ലോൺ ദാതാവിന് ഉറപ്പ് ലഭിക്കുന്നു. അതിനാൽ ലോൺ എളുപ്പം ലഭിക്കുകയും ചെയ്യും.

ലോൺ തുകയുടെ ഉപയോഗം 

വ്യക്‌തിഗത ലോണിൽ ധാരാളം അപേക്ഷകൾ ഉൾപ്പെട്ടിരിക്കും. ഒരു സ്ത്രീയാണെന്നതിനാൽ ലോൺ തുക കുടുംബത്തിനൊപ്പം അവധിയാഘോഷിക്കാനും, വിവാഹ ഒരുക്കങ്ങൾക്കും, വീട് പുനർനിർമ്മിക്കാനോ അതുമല്ലെങ്കിൽ കരിയറിന്‍റെ ഉയർച്ചയ്ക്കായി ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കാനോ ഉപയോഗപ്പെടുത്താം.

ഒരേസമയം ലോണിനായി പല സാമ്പത്തിക സഥാപനങ്ങളെ സമീപിക്കാതിരിക്കുക. ഇതേക്കുറിച്ച് ആർക്കുമത്ര ധാരണയില്ലെങ്കിലും ഇത് ക്രഡിറ്റ് സ്കോറിൽ തെറ്റായ ഫലം സൃഷ്ടിക്കാം. അതായത് ലോൺ ആപ്ലിക്കന്‍റ് ലോൺ എടുക്കാൻ അത്യാഗ്രഹമുള്ള വ്യക്‌തിയാണെന്ന പ്രതിഭയെ സൃഷ്ടിക്കും. അതുപോലെ ലോൺ ആപ്ലിക്കേഷൻ നിരസിക്കൽ ക്രഡിറ്റ് സ്കോറിൽ തെറ്റായ ഫലം ഉളവാക്കും. ഒന്നിലധികം തവണ ലോണിനുള്ള അപേക്ഷ നിരസിക്കപ്പെടുന്നത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും.

ശരിയായ കോ -ആപ്ലിക്കന്‍റ് തെരഞ്ഞെടുക്കുക 

ഇതേറ്റവും മികച്ച ചുവടുവയ്പ്പാണ്. പ്രത്യേകിച്ചും സ്ത്രീകൾക്ക് പേഴ്സണൽ ലോൺ എടുക്കുമ്പോൾ ശരിയായ കോ ആപ്ലിക്കന്‍റ് തെരഞ്ഞെടുക്കുകയെന്നത് പുതിയ കാര്യമല്ല. ഏതുതരം സാമ്പത്തിക സ്‌ഥാപനങ്ങളും ഇതിന് അനുമതി നൽകുന്നു. ശരിയായ കോ ആപ്ലിക്കന്‍റ് ആണെങ്കിൽ ലോൺ തിരിച്ചടവ് വളരെ സുഗമമാകും. ഒപ്പം സുതാര്യവുമായിരിക്കും ഇടപാട്. ശരിയായ ആപ്ലിക്കന്‍റിനെ ഗ്യാരന്‍ററായി തെരഞ്ഞെടുക്കുന്നതും മറ്റൊരു പ്ലസ് പോയിൻറാണ്. മികച്ച ക്രഡിറ്റ് സ്കോർ ഇല്ലെങ്കിലും ലോൺ ലഭിക്കുകയും ചെയ്യും. മറ്റൊന്നു കൂടിയുണ്ട്. ഗ്യാരന്‍ററിന്‍റെ ക്രഡിറ്റ് സ്കോർ സ്വീകാര്യമായിരിക്കണം. പ്രത്യേകിച്ചും ഉദ്യോഗസ്‌ഥകൾ, വിവാഹിതരായ സ്ത്രീകൾക്കൊക്കെ ശരിയായ
കോ ആപ്ലിക്കന്‍റ് തെരഞ്ഞെടുക്കുകയെന്നത് കൂടുതൽ ലാഭകരമാണ്. മെയിൻ ആപ്ലിക്കന്‍റിന് ലോൺ അടയ്ക്കാൻ കഴിയാതെ വരുമ്പോൾ കോ ആപ്ലിക്കന്‍റിന് ആവും ലോൺ അടയ്ക്കാനുള്ള ഉത്തരവാദിത്തം.

എത്ര ലോൺ തുക വേണോ അതിലധികം എടുക്കരുത്

പേഴ്സണൽ ലോൺ എടുക്കുന്നവർ ആവശ്യത്തിലധികം തുകയെടുത്ത് ബുദ്ധിമുട്ടിലാകാറുണ്ട്. ക്രഡിറ്റ് സ്കോർ, വരുമാനം, കമ്പനി സ്‌റ്റാറ്റസ് തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്‌ഥാനത്തിൽ ലോൺ ദാതാവ് വാഗ്ദാനം ചെയ്‌തിരിക്കുന്ന തുകയെക്കാളിലും വലിയ തുകയ്ക്കായി ലോൺ അപേക്ഷിക്കാറുണ്ട്. എന്നാൽ ആവശ്യമുള്ളത്ര തുക മാത്രമെടുക്കുക.

ഉദ്യോഗമുള്ളവർക്ക് 

ശബളം വാങ്ങുന്നവർക്കും, സ്വയം തൊഴിൽ ചെയ്യുന്നവർക്കും ബാങ്കുകൾ പേഴ്സണൽ ലോൺ നൽകാറുണ്ട്. എന്നാൽ ഫിൻടെക് കമ്പനികളും പി2പി ലെൻഡിംഗ് പ്ലാറ്റ്ഫോമുകളും കൂടുതലും ഉദ്യോഗസ്‌ഥർക്കാണ് ലോൺ നൽകുന്നതിൽ മുൻഗണന നൽകുന്നത് നിങ്ങൾ ഉദ്യോഗസ്‌ഥയാണെങ്കിൽ വളരെ ലളിതമായ നടപടികളിലൂടെ പെട്ടെന്ന് ലോൺ പ്രാപ്തമാക്കാനാവും. ഇത് വളരെ സൗകര്യപ്രദവുമായിരിക്കും.

കറിയ്ക്ക് മാത്രമല്ല മുടിയ്ക്കും കറിവേപ്പില

മുടികൊഴിച്ചിലും താരനും അകാലനരയും നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ അടുക്കളയിൽ തന്നെ അതിനു പരിഹാരം ഉണ്ട്. നിത്യവും ഭക്ഷണമുണ്ടാകുമ്പോൾ ഉപയോഗിക്കുന്ന കറിവേപ്പില മതി, മുടിയുടെ കാര്യം ഓക്കെയാക്കാൻ. ഭക്ഷണത്തിനു രുചി പകരാൻ മാത്രമല്ല, മുടിയഴക് വർദ്ധിപ്പിക്കാനും മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും ഫലവത്താണ് കറിവേപ്പില. മാർക്കറ്റിൽ അധികവും ലഭിക്കുന്നത് വിഷം തളിച്ച കറിവേപ്പിലയാവും. അതിനാൽ നാടൻ കറിവേപ്പില തന്നെ സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അടുക്കള മുറ്റത്തോ ബാൽക്കണിയിലോ കറിവേപ്പില നട്ടാൽ ആവശ്യത്തിനു ഇല പൊട്ടിച്ചെടുക്കാനാവും. കറിവേപ്പില ഉപയോഗിച്ചുള്ള മുടിയുടെ സൗന്ദര്യ കൂട്ടുകൾ അറിയാം.

  • കറിവേപ്പിലയും കറ്റാർവാഴയും മിക്‌സിയിൽ ഇട്ട് അടിച്ച ശേഷം ചൂടാക്കിയ വെളിച്ചെണ്ണയിലേയ്ക്ക് ഇട്ട് അരമണിക്കൂർ മൂടി വയ്ക്കുക. ഇരുമ്പു ചട്ടിയിൽ ചെയ്യുന്നതാണ് ഫലപ്രദം. തണുത്ത ശേഷം കുപ്പിയിൽ നിറച്ച് നിത്യവും കുളിക്കുന്നതിനു മുമ്പ് സ്കാൽപ്പിൽ തേച്ചു പിടിപ്പിക്കാം. അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. നല്ല കറുപ്പ് കിട്ടും, കൊഴിച്ചിൽ നിൽക്കും.
  • കറിവേപ്പില, ചെറിയ ഉള്ളി, ബ്രഹ്മി എന്നിവയിട്ട് വെളിച്ചെണ്ണ കാച്ചിയെടുക്കാം. ഇത് ആഴ്ചയിൽ ഒരിക്കൽ തേച്ച് കുളിക്കാം. താരനും കൊഴിച്ചിലും അകലും.
  • കാൽ കപ്പ് കറിവേപ്പില അരച്ചതിൽ രണ്ട് വലിയ സ്പൂൺ തൈര് ചേർത്തു ശിരോചർമ്മത്തിൽ മസാജ് ചെയ്യുക. ഇരുപത് മിനിറ്റ് കഴിഞ്ഞ് ചെറുപയർ പൊടിയോ മൈൽഡ് ഷാംപുവോ തേച്ച് കഴുകി കളയാം. നൈസർഗീകമായി മുടി വളരും. തിളക്കവും നിറവും ലഭിക്കും. ആഴ്ചയിൽ ഒരു ദിവസം ചെയ്യുക.
  • കറിവേപ്പിലയും (ഒരു കപ്പ് നിറയെ) ഉലുവയും (രണ്ട് ടേബിൾ സ്പൂൺ) മൈലാഞ്ചി ഇലയും (ഇരുപതെണ്ണം) അരലിറ്റർ വെളിച്ചെണ്ണയിൽ കാച്ചിയെടുക്കുക. തണുത്ത ശേഷം അരിച്ചെടുത്ത് കുപ്പിയിലാക്കാം. ഈ എണ്ണ ആഴ്ചയിൽ രണ്ടു ദിവസം ശിരോചർമ്മത്തിൽ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം തല കഴുകാം. മുടിയ്ക്ക് നല്ല കറുപ്പ് നിറവും ആരോഗ്യവും ലഭിക്കും. പുതിയ കരുത്തുള്ള മുടി കിളിർത്തു വരും.
  • 15 കറിവേപ്പില അരച്ചെടുക്കുക. ഈ കറിവേപ്പില പേസ്റ്റിൽ 4 വലിയ സ്പൂൺ തൈരും ഒരു വലിയ സ്പൂൺ ഉലുവപ്പൊടിയും ചേർക്കുക. ഈ കൂട്ട് നന്നായി മിക്സ് ചെയ്‌ത ശേഷം ശിരോചർമ്മത്തിൽ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം താളിയോ ചെറുപ്പയർപ്പൊടിയോ മൈൽഡ് ഷാംപുവോ കൊണ്ട് കഴുകി കളയുക. ആഴ്ചയിൽ ഒരു ദിവസം ഈ മാസ്ക് പുരട്ടിയാൽ മുടി തഴച്ചു വളരും. ജലദോഷമുള്ള ദിവസങ്ങളിൽ ഈ മാസ്ക് പ്രയോഗിക്കരുത്.
  • ഒരു കപ്പ് കറിവേപ്പില അരച്ചതിൽ ഒരു ചെറുനാരങ്ങയുടെ പകുതി, മൂന്ന് വലിയ സ്പൂൺ തേങ്ങാപ്പാൽ ചെറിയ സ്പൂൺ തൈര് എന്നിവ ചേർത്ത് ഇളക്കിയ മിശ്രിതം ശിരോചർമ്മത്തിൽ പുരട്ടി മസാജ് ചെയ്യുക. അരമണിക്കൂറിനു ശേഷം കഴുകി വൃത്തിയാക്കുക. മുടി കൊഴിച്ചിലിനു പരിഹാരം ഉണ്ടാവും. മാസത്തിൽ നാലഞ്ചു തവണ ചെയ്യണം. നല്ല ഫലം കിട്ടും.
  • അടികട്ടിയുള്ള പാത്രത്തിൽ ഒരു കപ്പ് വെളിച്ചെണ്ണ ഒഴിക്കുക. ചെറുതീയിൽ ചൂടാക്കുക. ഇതിലേയ്ക്ക് കാൽകപ്പ് കറിവേപ്പില, കാൽകപ്പ് നെല്ലിക്ക (ചെറുകഷണങ്ങൾ ആക്കിയത്) ഒരു നുള്ള് ഉലുവ എന്നിവ ചേർക്കുക. നെല്ലിക്കയും മറ്റ് ചേരുവകളും ബ്രൗൺ നിറത്തിലാവുമ്പോൾ പാത്രം അടപ്പിൽ നിന്ന് ഇറക്കി വയ്ക്കുക. ഇരുപത്തിനാല് മണിക്കൂറിനു ശേഷം എണ്ണ അരിച്ചെടുത്ത് ഒരു കുപ്പിയിൽ സൂക്ഷിക്കാം. ഇതിൽ രണ്ടോ മൂന്നോ കുരുമുളക് ഇട്ടു വച്ചാൽ ദീർഘകാലം കേടാവാതെ നിൽക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഉപയോഗിച്ചാൽ നരയും താരനും കൊഴിച്ചിലും നിൽക്കും. മുടിയുടെ വളർച്ച വർദ്ധിക്കും.

ഗോൽഗപ്പ പക്കാവട

ചേരുവകൾ

ഗോൽഗപ്പ – 10-15 എണ്ണം

വേവിച്ച ഉരുളക്കിഴങ്ങ് – 3 എണ്ണം

കടല വേവിച്ചത് – കാൽ കപ്പ്

കട്ടി തൈര് – കാൽ കപ്പ്

വെണ്ണ ചീകിയത് – 2 വലിയ സ്പൂൺ

പച്ചമുളക് – ഒന്ന്

ജീരകം – കാല്‍ ടീസ്പൂണ്‍

സേവ – കാൽ കപ്പ്

അരിപ്പൊടി – കാൽ കപ്പ്

മൈദ – ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു നുള്ള്

മിന്‍റ് ചട്നി ആവശ്യത്തിന്

എണ്ണ ആവശ്യത്തിന്

ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

സ്റ്റെപ്പ് – 1

ഉരുളക്കിഴങ്ങ് ഉടയ്ക്കുക. കടല, തൈര്, വെണ്ണ, ജീരകപ്പൊടി, ഉപ്പ്, പച്ചമുളക്, പച്ച ചട്നി എന്നിവ ചേർക്കുക.

സ്റ്റെപ്പ് – 2

അരിപ്പൊടിയും മൈദയും നന്നായി മിക്സ് ചേയ്ത് ചേർത്ത് പക്കാവടയ്ക്കുള്ള മാവ് തയ്യാറാക്കാം. ഇതിൽ ഉപ്പും മഞ്ഞളും ചേർത്ത് നന്നായി മിക്സ് ചെയ്യുക.

സ്റ്റെപ്പ് – 3

ഗോൽഗപ്പയുടെ മുകളിൽ അൽപം പൊട്ടിച്ചശേഷം ഉരുളക്കിഴങ്ങ്-കടല ചേരുവ നിറയ്ക്കുക. ശേഷം നേരത്തെ തയ്യാറാക്കിയ മാവിൽ മുക്കി സേവ യിൽ മുക്കി വറുത്തെടുക്കുക.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें