ചേരുവകൾ
റൂമാലി റൊട്ടി - 5 എണ്ണം
സോയ പൊടിച്ചത് (സോയ ഗ്രാനുള്‍) - കാൽ കപ്പ്
ഗ്രീൻ പീസ് വേവിച്ചത് - ഒരു വലിയ സ്പൂൺ
തക്കാളി പ്യൂരി - ഒരു വലിയ സ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ
പച്ചമുളക് പേസ്റ്റ് - അര ടീസ്പൂൺ
മുളകുപൊടി - അര ടീസ്പൂൺ
മാഗി മസാല മാജിക് - ഒരു ടീസ്പൂൺ
ചില്ലി പനീർ മസാല - ഒരു ടീസ്പൂൺ
ബ്രഡ് ക്രമ്പ്സ് - ഒരു ചെറിയ ബൗൾ
ആട്ട / അരിപ്പൊടി കൊണ്ടുള്ള മാവ് ആവശ്യത്തിന്
വറുക്കാൻ എണ്ണ ആവശ്യത്തിന്
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
സ്റ്റെപ്പ് – 1
സോയപ്പൊടി അൽപസമയം ചൂട് വെള്ളത്തിൽ കുതിർക്കുക. വെള്ളം വാർത്തശേഷം കൈകൊണ്ട് വെള്ളം പിഴിഞ്ഞ് കളയുക.
സ്റ്റെപ്പ് – 2
ഒരു പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് അരച്ചത് എന്നിവയിട്ട് വഴറ്റുക. തക്കാളി പ്യൂരി ചേർത്ത് വെള്ളം വറ്റും വരെ വേവിക്കുക. മുഴുവൻ മസാലകളും കൂടി ചേർത്ത് വഴറ്റുക.
സ്റ്റെപ്പ് – 3
സോയയും ഗ്രീൻ പീസും ചേർത്ത് വെള്ളം തളിച്ച് 2 മിനിറ്റ് നേരം വേവിക്കുക. അടപ്പ് മാറ്റി വെള്ളം വറ്റുംവരെ ഉയർന്ന ഫ്ളെയിമിൽ ഇളക്കി വേവിക്കുക.
സ്റ്റെപ്പ് – 4
റൂമാലി റൊട്ടിയിൽ അൽപം ഫില്ലിംഗ് നിറയ്ക്കുക. ഇഷ്ടപ്പെട്ട ആകൃതിയിൽ റോൾ ചെയ്യുക. ആട്ട/ അരി മാവിൽ മുക്കി ബ്രഡ്ക്രമ്പ്സ് പൊതിഞ്ഞ് എണ്ണയിൽ വറുത്തെടുക്കുക.