സിമ്പിൾ എലഗന്‍റ് ഈ ചോക്കർ

കഴുത്തളവിന് സൂപ്പർ ലുക്ക് പകരുന്ന ആഭരണമാണ് ചോക്കർ. കഴുത്തിൽ പറ്റിച്ചേർന്ന് കിടക്കുന്ന ചോക്കർ എന്ന ഒറ്റപ്പീസ് മതി ലുക്കിനെ മൊത്തം മാറ്റിമറിക്കാൻ. ഏത് പ്രായക്കാർക്കും ക്യൂട്ട് ലുക്ക് പകരും. പാർട്ടിയ്ക്കായ്ക്കോട്ടെ വിവാഹഘോഷത്തിനായ്ക്കോട്ടെ ഏത് വിശേഷാവസരത്തിനും ചോക്കർ എന്ന ഒറ്റപ്പീസിൽ സ്റ്റൈലിഷ് ലുക്ക് കൈവരിക്കാം!

ചോക്കേഴ്സ് തെരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ കണക്കിലെടുക്കണം. കുറുകിയ കഴുത്തുള്ളവർക്ക് ചോക്കർ അണിഞ്ഞാൽ കഴുത്ത് ഇടുങ്ങിയ പോലെ തോന്നും. അത്തരക്കാർക്ക് വീതി കുറഞ്ഞ ഡിസൈനുകൾ ട്രൈ ചെയ്തു നോക്കാവുന്നതാണ്.

മീഡിയം കഴുത്തുള്ളവർക്ക് ചോക്കർ കിടിലൻ ലുക്ക് പകരും. അതുപോലെ മീഡിയം പൊക്കമുള്ളവർക്കും ചോക്കർ സ്യൂട്ടാകും.

ഷോർട്ട് ആയവർക്ക് ചോക്കർ ഒഴിവാക്കാം. നല്ല തടിയും ഭാരിച്ച ശരീരമുള്ളവർ ബ്രോഡ് ചോക്കർ അവോയിഡ് ചെയ്യാം. അത്തരക്കാർ കഴുത്തിന് താഴോട്ട് ഇറങ്ങി കിടക്കുന്ന നെക്പീസ് ട്രൈ ചെയ്യാം. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ച് ചോക്കർ ഡിസൈനുകൾ തെരഞ്ഞെടുത്താൽ ആർക്കും ഒരു സ്റ്റൈൽ ഐക്കൺ ആകാം.

വെറൈറ്റി ചോക്കർ

ചോക്കറിൽ നിരവധി വെറൈറ്റി സ്റ്റൈലുകളുണ്ട്. ബ്രോഡ് ചോക്കർ തുടങ്ങി വളരെ നേർത്ത ചോക്കറുകളുണ്ട്. അതുപോലെ കഴുത്തിന് പിറകിൽ നിന്നും റ പോലെ മുന്നിലേക്ക് ധരിക്കുന്ന ചോക്കറുമുണ്ട്. മുൻഭാഗത്ത് ചോക്കറിന്‍റെ രണ്ടറ്റവും യോജിക്കാതെ പുതിയൊരു സ്റ്റൈൽ തരംഗം സൃഷ്ടിക്കുന്ന ചോക്കറാണിത്.

റ പോലെ തന്നെ മുന്നോട്ട് അണിഞ്ഞ് മുൻഭാഗം സിഗ്സാഗ് പോലെ യോജിച്ച് നിൽക്കുന്ന തരം കിടിലൻ ചോക്കറുമുണ്ട്. വേറിട്ട സ്റ്റൈൽ പകരാൻ ഇത് പിന്നോട്ടും ധരിക്കാം. ഇത്തരം ചോക്കറുകളിൽ ലൈറ്റർ ഡിസൈനുകളാണ് ഏറെയും ഉള്ളത്. സിമ്പിൾ ലൈറ്റ് ഡിസൈനുകളിലുള്ള ഈ ചോക്കറുകൾ ഇപ്പോൾ ഫാഷൻ പ്രേമികളുടെ ഇഷ്ട ചോയിസാണ്. മറ്റൊരു പ്രത്യേകത സ്റ്റൈലിലും ഈ ചോക്കർ അണിയാം. കഴുത്തിന്‍റെ വശത്തേക്ക് ഓപ്പണിംഗ് വരുന്ന പോലെയും. എല്ലാത്തരം മെറ്റലിലും ചോക്കറുകൾ നിർമ്മിക്കാം.

വ്യത്യസ്തങ്ങളായ നിറങ്ങളിലും ടെക്സ്ച്ചറുകളിലുമുള്ള ചോക്കറുകൾ സ്ത്രീകളുടെ ആഭരണപ്പെട്ടിയിൽ ഇടം നേടിയിരിക്കുകയാണ്. അൽപം വ്യത്യസ്തമായ രീതിയിൽ സ്റ്റൈലിഷ് ആകാൻ ഒരു ക്യൂട്ട് ചോക്കർ അണിഞ്ഞുനോക്കൂ. തികച്ചും ഡിഫറന്‍റ് സിമ്പിൾ സ്റ്റൈലിഷാകാം.

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആയുർവ്വേദവഴികൾ

രോഗബാധയുടെ ഈ കാലത്ത് മുൻകരുതൽ ആണ് പ്രധാനം. അതിനു ഏറ്റവും നല്ലത് ആയുർവ്വേദ രീതികൾ ആണ്. മഴക്കാലത്തും ഇതേ രീതികൾ തുടരുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് നല്ല ആരോഗ്യം നിലനിർത്താൻ സഹായിക്കും.

• ചൂട് വെള്ളം ഇടക്കിടയ്ക്ക് കുടിക്കുക.

• യോഗ, മെഡിറ്റേഷൻ, പ്രാണായാമം ദിവസേന 30 മിനിറ്റ് നല്ലതാണ്.

• മഞ്ഞൾ, ജീരകം, മല്ലി, വെളുത്തുള്ളി ഇവയുടെ ഉപയോഗം കൂട്ടുക.

• ചവനപ്രാശം പോലെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന രസായനങ്ങൾ രാവിലെ 10 ഗ്രാം കഴിക്കുക.

• ഹെർബൽ ടീ (തുളസി, കറുവപ്പട്ട, കുരുമുളക്, ഇഞ്ചി, ഉണക്കമുന്തിരി ഇവ അടങ്ങിയത്) നല്ലതാണ്. ശർക്കര വേണമെങ്കിൽ ചേർക്കാം.

• മഞ്ഞൾപ്പൊടി ഒരു സ്പൂൺ ഇട്ട് ചൂട് പാൽ കുടിക്കുന്നത് നല്ലതാണ്.

• മൂക്കിൽ വെളിച്ചെണ്ണയോ നെയ്യോ രാവിലെയും രാത്രിയിലും അപ്ലൈ ചെയ്യുക.

• ഒരു സ്പൂൺ വെളിച്ചെണ്ണ തൊണ്ടയിൽ 2-3 മിനിറ്റ് കവിൾ കൊണ്ട് നിർത്തിയ ശേഷം തുപ്പിക്കളയുക. അതിനുശേഷം ചൂട് വെള്ളം കൊണ്ട് വായ് കഴുകുക.

• ചുമയുണ്ടെങ്കിൽ ഫ്രഷ്മിന്‍റ് വച്ച് ആവി കൊള്ളുക.

• ഗ്രാമ്പൂ (കരയാമ്പൂ) തേനിലോ നാച്ചുറൽ ഷുഗറിലോ മിക്സ് ചെയ്ത് കഴിക്കുക.

ഒരു കൊച്ചു പാത്രത്തിൽ വളർന്ന അദ്ഭുതം

ലോക്ക്ഡൗൺ ടൈമിൽ സമയം ഏറ്റവും ക്രിയാ ത്മകമായി ഉപയോഗപ്പെടുത്തുന്നവർ ധാരാളം പേർ ഉണ്ട്. അതിനായി ധാരാളം വഴികളുമുണ്ട്. എന്നാൽ പലരും ഇക്കാലയളവിൽ പൂന്തോട്ടനിർമ്മാണത്തിനും കൃഷിക്കും കടന്നുവന്നുവെന്നതാണ് ഏറ്റവും എടുത്തുപറയണ്ടേ പ്രത്യേകത. മുറ്റത്ത് ഒരു ചെടി നടാൻ പോലും സമയമില്ലാതിരുന്നവർ മൺവെട്ടിയും തൈകളുമൊക്കെയായി തങ്ങളുടെ ഇത്തിരി മുറ്റത്തും പറമ്പിലുമൊക്കെ ഓടി നടന്ന് ജോലി ചെയ്യുകയാണ്.

അതുപോലെ ലോക്ക്ഡൗൺ കാലയളവിൽ പച്ചക്കറിയ്‌ക്കും മറ്റും ഉണ്ടാകുന്ന ദൗർലഭ്യതയും അവരെ കുഞ്ഞ് കൃഷിരീതിയിലേക്ക് മടക്കി കൊണ്ടുവന്നിരിക്കുകയാണ്.

“കൃഷിയെന്നത് തെറാപ്യൂട്ടിക് ചിക്‌തിസ” എന്നാണ് ഗാർഡനിംഗ് എക്പെർട്ടായ ജോൺ സ്റ്റിർലാന്‍റ് പറഞ്ഞത്. ഇതെറേ ശ്രദ്ധേയം തന്നെയാണ്. മനുഷ്യൻ വീടുകളിലേക്ക് ചുരുങ്ങുമ്പോൾ അവൻ അന്നോളമറിയാതിരുന്ന പ്രകൃതിയേയും ജീവിതത്തിന്‍റെ മനോഹാരിതയേയും ആഴത്തിൽ അറിഞ്ഞു തുടങ്ങുന്നുവെന്നത് ഇത്തരം സാഹചര്യങ്ങളിൽ വാസ്തവമാണ്.

ആശ്വാസവും സമാധാനവും സന്തോഷവും കണ്ടെത്താനായി തന്‍റെതായ ഒരു സ്പേസ് അല്ലെങ്കിൽ ഒരു ചോയിസിനായി അവന്‍റെ മനസ്സ് കൊതിച്ചു തുടങ്ങും. അത്തരമാളുകളുടെ ചോയിസ് കൃഷിയെന്നതാണെങ്കിൽ തീർച്ചയായും സ്ഥലപരിമിതി ഒരു പ്രശ്നമേയല്ല. വീടനകത്തും വരാന്തയിലും വീടിന് ചുറ്റുമുള്ള ഇത്തിരിയിടങ്ങളിലുമൊക്കെയായി ഹെർബുകളും പച്ചക്കറികളും പൂച്ചെടികളും മനോഹരമായി വളർത്തിയെടുക്കാം.

പൂന്തോട്ടം എന്നത് വെറും കണ്ടാസ്വദിക്കാനുള്ളതല്ല. അതിന് ചില മാന്ത്രികമായ ഗുണങ്ങൾ മനുഷ്യരിലും ഉളവാക്കാൻ കഴിയും. ഉൽകണ്ഠ ഡിപ്രഷൻ എന്നിവയെ കുറയ്ക്കാൻ കഴിയും. അതുപോലെ നമ്മുടെ മാനസികാരോഗ്യത്തിന് വിവരണാതീതമായ നല്ല ഗുണങ്ങൾ സൃഷ്ടിക്കാൻ പ്രകൃതിയിൽ നാം ചെലവഴിക്കുന്ന സമയം കൊണ്ട് ഉണ്ടാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. മനസ്സും ശരീരവും കൂടുതൽ ചെറുപ്പവും ഊർജ്‌ജസ്വലവുമാകും.

ചില എളുപ്പവഴികൾ

വീട്ടിൽ കൃഷി ചെയ്തെടുക്കുന്ന പച്ചക്കറികൾ നമുക്ക് ഭയമില്ലാതെ ഉപയോഗിക്കാം. പക്ഷേ വീട്ടിൽ കൃഷിയൊരുക്കുകയെന്നത് പലരേയും സംബന്ധിച്ച് വെല്ലുവിളി തന്നെ. സ്ഥല പരിമിതി, മണ്ണിന്‍റെ ലഭ്യതക്കുറവ് ഇങ്ങനെ പല കാരണങ്ങളുണ്ട്.

സ്ഥല പരിമിതിയുള്ളവർക്ക് ഏറ്റവും പരീക്ഷിക്കാവുന്ന ഓരാശയമാണ് മൈക്രോ ഗ്രീൻസ്. ഇത്തരത്തിൽ കൃഷി ചെയ്യുന്നവർക്ക് സ്ഥലമോ കൂടുതൽ പരിചരണമോ ആവശ്യമില്ല. വീട്ടിലേക്ക് ആവശ്യമായ ഇലവർഗ്ഗങ്ങൾ ഉൽപാദിപ്പിച്ചെടുക്കാമെന്നതാണ് ഇതിന്‍റെ മെച്ചം. പയർ മണികളേക്കാൾ വലുതും മുതിർന്ന ചെടിയേക്കാൾ ചെറുതുമായ ഇലവർഗ്ഗങ്ങളാണ് മൈക്രോ ഗ്രീൻസ്. 10-15 ദിവസം കൊണ്ട് അവയെ മുളപ്പിച്ച് എടുക്കാമെന്നതാണ് മെച്ചം.

വളരെ പോഷകസമ്പന്നമായ ചെറിയ ഇലവർഗ്ഗങ്ങളാണിവ. ചെറുപയർ, ബീൻസ്, പയർ, കടുക്, ഉലുവ എന്നിങ്ങനെ എല്ലാ ധാന്യങ്ങളും മൈക്രോ ഗ്രീൻസ് ആയി കൃഷി ചെയ്തെടുക്കാം. അവയുടെ ഇലകൾ തോരനായും സാലഡുമായും യഥേഷ്ടം ഉയോഗിക്കുകയും ചെയ്യാം.

എവിടെ നടാം

പ്ലാസ്റ്റിക് കണ്ടെയ്നറുകളിലും ചട്ടികളിലും ഗ്രോസറി പാക്കുകളിലും പൂച്ചട്ടികളിലും വീട്ടിൽ ഉപയോഗശൂന്യമായ വലിയ പാത്രങ്ങൾ എന്നിവയിലൊക്കെയായി മൈക്രോ ഗ്രീൻസ് കൃഷി രീതി പരീക്ഷിക്കാം. കോട്ടൺ തുണികൾ, പേപ്പറുകൾ, കച്ചി, ചകിരി, മണ്ണ് എന്നിവയിലൊക്കയായി വിത്ത് പാകി മുളപ്പിച്ചെടുക്കാം.

വിത്തുകൾ മണിക്കൂറുകളോളം കുതിർത്ത് ഒരുക്കിവച്ചിരിക്കുന്ന ഇടങ്ങളിലായി പാകി മുളപ്പിക്കാം. വെള്ളം സ്പ്രേ ചെയ്ത് കൊടുത്തു നനയ്ക്കുകയും ചെയ്യാം.

ചെടികൾ ഒരടി കഷ്ടിച്ച് വലിപ്പം വയ്ക്കുന്നതോടെ അവ മുറിച്ചടുത്ത് കറിയാക്കാം. വേരുകൾ ഉപയോഗിക്കേണ്ടതില്ല. തണൽ ഉള്ള ഇടങ്ങളിൽ വേണം ഈ കൃഷിരീതി പരീക്ഷിക്കാൻ.

പച്ചക്കറി കൃഷി

തക്കാളി, പച്ചമുളക്, പാവൽ, വെണ്ട, പയർ, പടവലങ്ങ, കുമ്പളങ്ങ, മത്തങ്ങ, വഴുതന, ബീറ്ററൂട്ട്, ഉള്ളി, ഉരുളക്കിഴങ്ങ്, ക്വാളിഫ്ളവർ, കാബേജ് അങ്ങനെ എന്തും കൃഷി ചെയ്തെടുക്കാൻ അനുയോജൃമാണ്. കേരളത്തിലെ കാലാവസ്ഥ ആവശ്യത്തിന് വെള്ളവും വളവും  (വീട്ടിൽ ഉണ്ടാക്കിയെടുക്കാവുന്ന ജൈവവളം) ഇട്ട് കൃഷി സമ്പന്നമാക്കാം. വീട്ടിൽ സ്വന്തമായി കൃഷി ചെയ്യുന്നവർക്ക് എല്ലാവിധ പിന്തുണയും നിർദ്ദേശങ്ങളും നൽകാൻ കൃഷിവകുപ്പും സജീവമാണ്.

എങ്ങനെ കൃഷി ചെയ്യാം

സ്ഥലപരിമിതിയാണ് നഗരവാസികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം, അത്തരക്കാരക്ക്‌ ടെറസുകളും ബാൽക്കണിയുമൊക്കെ നല്ലൊരു കൃഷിയിടമാക്കി മാറ്റിയെടുക്കാം. ഗ്രോസറി പാക്കുകളിലും ചട്ടികളിലുമൊക്കെയായി പച്ചക്കറി തൈകൾ നട്ട് വളർത്തി വീട്ടിലേക്ക് ആവശ്യമുള്ള ഫ്രഷ് പച്ചക്കറികൾ സ്വന്തമായി ഉൽപാദിപ്പിച്ചെടുക്കാം.

സ്ഥലപരിമിതി കണക്കിലെടുത്ത് അനുയോജ്യമായ തൈകൾ നടുന്നതാണ് നല്ലത്. കൃഷി ചെയ്യുന്ന രീതികൾ അറിയാൻ ഇന്ന് ധാരാളം വഴികളുണ്ട്. കാർഷിക പുസ്തകങ്ങൾ, ഗൂഗിൾ എന്നിവയൊക്കെ ഉപയോഗിപ്പെടുത്താം.

കൂട്ടത്തിൽ നമ്മുടെ നാട്ടിൽ ലഭ്യമല്ലാത്ത പച്ചക്കറിയും പരീക്ഷണാർത്ഥം നട്ട് വളർത്തിയെടുക്കാവുന്നതാണ്.

വിവിധ കൃഷി രീതികൾ മനസ്സിലാക്കി സ്വന്തമായ ചില പരീക്ഷണങ്ങളും അവലംബിച്ച് മനോഹരവും വൈവിദ്ധ്യമാർന്നതുമായ ഒരു പച്ചക്കറിത്തോട്ടം ഓരോരുത്തർക്കും വീട്ടിൽ ഒരുക്കിയെടുക്കാവുന്നതാണ്. ഇപ്രകാരം തന്നെ മനോഹരമായ പൂന്തോട്ടവും ക്രിയേറ്റ് ചെയ്യാം. ഇൻഡോറിലും ഔട്ട് ഡോറിലും ആയി പൂന്തോട്ടമൊരുക്കി സ്വന്തം ക്രിയേറ്റിവിറ്റി തെളിയിക്കൂ.

മുറ്റത്തെ നയന സുന്ദരമായ പച്ചപ്പ് ആസ്വദിച്ചുകൊണ്ട് സ്വന്തം ടെൻഷനും ആകുലതകൾക്കും ഗുഡ്ബൈ പറഞ്ഞ് ജീവിതത്തിന് പുതിയൊരു അദ്ധ്യായം കുറിക്കാം. പ്രകൃതിയെ ഒന്നു സ്നേഹിച്ചു നോക്കൂ. പ്രകൃതി നിങ്ങൾക്ക് തിരിച്ച് ഇരട്ടി സ്നേഹം പകർന്നു തരും.

മുടിയ്ക്ക് നൈസർഗ്ഗികമായ ആരോഗ്യം

  • മുടി വേരുകൾ തുടങ്ങി അറ്റം വരെ മുടി ചീകുക. സ്കാൽപിൽ രക്‌തയോട്ടം വർദ്ധിക്കാനും മുടിയ്ക്ക് നൈസർഗ്ഗികമായ തിളക്കം കിട്ടാനും ഒരു എളുപ്പവഴിയാണ്.
  • ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും മുടിയിൽ നല്ലവണ്ണം എണ്ണ തേച്ച് മസാജ് ചെയ്യാം. എണ്ണ ഡബിൾ ബോയിൽ (എണ്ണ ആവശ്യത്തിന് ഒരു പാത്രത്തിലൊഴിച്ച് ചൂട് വെള്ളത്തിൽ വച്ച് ചൂടാക്കി) ചെയ്ത് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. 20-30 മിനിറ്റിന് ശേഷം നാച്ചുറൽ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
  • അതുപോലെ രണ്ടാഴ്ചയിലൊരിക്കൽ തലയിൽ ഹെയർ പായ്ക്കിടുന്നതും ഗുണകരമാണ്. മൈലാഞ്ചിപ്പൊടി അരച്ചത്, ഉള്ളിനീര്, ചെമ്പരത്തിപ്പൂവ്, ആര്യവേപ്പില, ഉലുവ കുതിർത്തത്, ചെമ്പരത്തിയില, നെല്ലിക്ക, നാരങ്ങാനീര് അൽപം, തേയില വെള്ളം, കറിവേപ്പില, തുളസിയില, കുതിർന്ന ഉണക്കനെല്ലിക്ക എന്നിവയെല്ലാം മിക്സിയിൽ അരച്ചെടുക്കുക. മുടയിൽ പുരട്ടി 30-45 മിനറ്റിനു ശേഷം കഴുകിക്കളയുക. മികച്ച റിസൽറ്റിന് ആഴ്ചയിൽ ഒരു പ്രാവശ്യം ഉപയോഗിക്കുക.
  • ബനാന മാസ്കും മികച്ചതാണ്. പഴുത്ത വാഴപ്പഴം മിക്സിയിൽ അരച്ചെടുത്തതിൽ വെളിച്ചെണ്ണ ഒരു ടേബിൾ സ്പൂൺ, തേൻ ഒരു ടേബിൾ സ്പൂൺ ഇവ ചേർത്ത് മിക്സ് ചെയ്ത് മുടിയിൽ തേച്ച് പിടിപ്പിക്കുക. 10-15 മിനറ്റിനുശേഷം മുടി കഴുകാം.
  • മേൽ വിവരിച്ച ബനാന പായ്ക്കിൽ മുട്ട വെള്ള ചേർത്തും പായ്ക്ക് തയ്യാറാക്കാം.
  • മുടിയിൽ കടുത്ത വെയിലേൽക്കാതെ സൂക്ഷിക്കുക.
  • ഉറങ്ങുന്നതിന് സാറ്റിൻ പില്ലോ കവർ ഉള്ള തലയിണ ഉപയോഗിക്കാം. മുടിപൊഴിച്ചിൽ തടയും. അതുപോലെ 100 ശതമാനം നാച്ചുറൽ മെറ്റീരിയലിലുള്ള പില്ലോ കവറുകൾ ഉപയോഗിക്കാം.
  • മുടിയ്ക്ക് ഇടതൂർന്ന ലുക്ക് ലഭിക്കാൻ പതിവായുള്ള ഹെയർ പാർട്ടിംഗ് മാറ്റിയുള്ള ഹെയർ സ്റ്റൈലിംഗ് പരീക്ഷിക്കാം. മുടിയിലുണ്ടാകുന്ന കുരുക്ക് ഒഴിവാക്കാൻ പല്ലകന്ന ചീർപ്പ് ഉപയോഗിച്ച് ചീകുക.
  • മുടി ഡൈ ചെയ്യാൻ ഉദ്ദേശിക്കുന്നവർ കെമിക്കൽ അടങ്ങിയവ ഒഴിവാക്കുക. നാച്ചുറലായ പ്രൊഡക്റ്റ് വാങ്ങി ഉപയോഗിക്കാം.
  • മുടി ഇടയ്ക്കിടയ്ക്ക് ട്രിം ചെയ്യുക.
  • പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കുക. ബയോട്ടിൻ അല്ലെങ്കിൽ വിറ്റാമിൻ എച്ച് അടങ്ങിയ ഭക്ഷണം കഴിക്കുക. പാൽ, വെണ്ണ, മുട്ട, എല്ലാത്തരം നട്ട്സ്, കരൾ, മത്തി, ക്വാളിഫ്ളവർ, അവോക്കാഡോ, ചീര, ക്യാരറ്റ് എന്നിവ ബയോട്ടിൻ റിച്ച് ഫുഡാണ്.
  • സ്ട്രസ് ഒഴിവാക്കുക. സ്ട്രസ് ശരീരത്തിന് ഉണ്ടാക്കുന്ന നാശം പോലെ തന്നെ മുടി പൊഴിച്ചിലിനും കാരണമാകും. അമിതമായ ഉൽകണ്ഠ, മാനസിക സമ്മർദ്ദം എന്നിവ കോർട്ടിസോൾ ഹോർമോൺ നില ഉയർത്തും. ഈയവസ്ഥ മുടി വളരാൻ സഹായിക്കുന്ന ചർമ്മസംബന്ധമായ ഘടകങ്ങളെ കുറയ്ക്കും. ഇത്തരമവസ്ഥയെ മറികടക്കാൻ ശ്രമിക്കുക. മെഡിറ്റേഷൻ (ധ്യാനം) ചെയ്യുക. അതുപോലെ ഇഷ്ടപ്പെട്ട കാര്യങ്ങളിൽ വ്യാപൃതരാകാൻ ശ്രമിക്കുന്നത് മനസ്സിന് സന്തോഷം പകരും. പതിവായി വ്യായാമം ചെയ്യുക.
  • മോശം ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കാം. നമ്മൾ കഴിക്കുന്നതെന്താണോ അതാണ് നമ്മുടെ ശരീരത്തിൽ പ്രകടമാവുക. ദോഷകരമായ ഭക്ഷ്യവസ്തുക്കൾ ആരോഗ്യം ക്ഷയിക്കാനും മുടിപൊഴിച്ചിലിനും ഇടയാക്കും. സോഡ, പഞ്ചസാര, എന്നിവ ഒഴിവാക്കാം. പ്രോട്ടീൻ സ്വാംശീകരണത്തെ പഞ്ചസാര തടയും. വളർച്ചയ്ക്ക് ഏറ്റവും ആവശ്യമുള്ള പോഷകമാണ് പ്രോട്ടീൻ. എണ്ണ പലഹാരങ്ങളും തീർത്തും ഒഴിവാക്കാം. ബ്രഡ്, പാസ്ത, കേക്ക് എന്നിങ്ങനെ ഉയർന്ന നിലയിൽ ഗ്ലൈസമിക് അടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കുന്നത് ആരോഗ്യപ്രദമാണ്.

ഇത് സെക്ഷ്വൽ ഐസോലേഷൻ

കോവിഡ് ഐസോലേഷനിൽ വീട്ടിൽ കഴിയുന്ന ദമ്പതിമാരുടെ പ്രധാന സംശയം തന്നെയായിരിക്കും ഇത്. കോവിഡ് രോഗബാധയുടെ മുൻകരുതലായി സോഷ്യൽ ഡിസ്റ്റൻസിംഗ് പറയുമ്പോൾ, ലൈംഗികബന്ധം സുരക്ഷിതമോ അല്ലയോ എന്ന സംശയം സാധാരണമാണ്.

സെക്സ് ചെയ്യുമ്പോൾ എന്തൊക്കെ സുരക്ഷിത കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത് എന്ന ചിന്ത നിങ്ങളുടെ മനസ്സിലും തീർച്ചയായും വന്നിട്ടുണ്ടാകാം. ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ കൊറോണയ്ക്കും സാദ്ധ്യത ഉണ്ടോയെന്നുള്ള ചോദ്യം ലജ്‌ജ കൊണ്ടോ ഭയം കൊണ്ടോ ആരും ഉന്നയിക്കുന്നില്ല എന്നുമാത്രം. കൊറോണ വേളയിൽ സുരക്ഷിതമായിരിക്കാൻ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കൂ.

ക്വാറന്‍റൈനിൽ ആണെങ്കിൽ

നിങ്ങൾ ഒരു റിലേഷൻഷിപ്പിലാണ്. അതേസമയം രണ്ടുപേരിൽ ഒരാൾ ഐസോലേഷനിൽ കഴിയാൻ നിർബന്ധിതമായിരിക്കുന്ന സാഹചര്യമുണ്ടെങ്കിൽ തീർച്ചയായും അകലം പാലിക്കണം. ഒരാൾക്ക് കൊറോണ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ക്വാറന്‍റൈന്‍ അനിവാര്യമാണ്. ഇതിൽ പാർട്ണർക്ക് അസ്വസ്ഥത തോന്നേണ്ട കാര്യമില്ല. തന്മൂലം രണ്ടുപേരും സുരക്ഷിതമാവും എന്നു വിശ്വസിക്കുക.

ചുംബനം

ചുംബനത്തിനൊരുങ്ങും മുമ്പ് ഒന്നാലോചിക്കുക. പ്രണയത്തിന്‍റെ അടയാളമാണ് ചുംബനം. എന്നാൽ ഇപ്പോഴിത് ഒരു മഹാമാരി ക്ഷണിച്ചുവരുത്താവുന്ന ഒരു കവാടം കൂടിയാണ്. എന്നാൽ ഇതിന്‍റെ അർത്ഥം ചുംബിക്കാൻ പാടില്ല എന്നല്ല. ഉമ്മ വയ്ക്കാം. പക്ഷേ കുറച്ചു കെയർഫുൾ ആവണമെന്നുമാത്രം. ചുമയും തുമ്മലും ജലദോഷവുമൊക്കെ ഉണ്ടെങ്കിൽ ഒരു തരത്തിലും ആ പ്രവൃത്തി ചെയ്യരുത്. രണ്ടുദിവസം മുമ്പ് ചുംബിച്ച വേളയിൽ ചുമയും ജലദോഷവുമൊന്നുമില്ലായിരുന്നു, പിന്നീട് ഉണ്ടായാലും അക്കാര്യം ബന്ധപ്പെട്ട വ്യക്‌തിയെ അറിയിക്കണം. ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വേളയിൽ കിസിംഗ് ഒഴിവാക്കാൻ പറ്റുന്ന ഒരു കാര്യമാവണമെന്നുമില്ല. കൊറോണ വൈറസ് ഉമിനീരിലൂടെ മാത്രം പകരുന്ന വൈറസാണ് എന്ന യാഥാർത്ഥ്യം കൃത്യമായി ഉൾക്കൊള്ളുക.

നല്ല സെക്സ് ലൈഫ്

ഈ രോഗം ആളുകളെ നല്ല സെക്സ് എന്താണെന്ന ചിന്തയിലേക്ക് എത്തിച്ചിട്ടുണ്ട്. രോഗത്തെത്തുടർന്ന് ഐസോലേഷനിൽ കഴിയേണ്ടി വരുന്ന സമയം ശരിക്കും ക്രിയേറ്റീവായി പ്രയോജനപ്പെടുത്തുക. മാനസികമായ അടുപ്പം പരസ്പരം സൃഷ്ടിക്കാൻ ഈ വേള ഉപയോഗിക്കാം. അതാണ് നല്ല സെക്സ് ലൈഫിന്‍റെ അടിത്തറ.

ലൈംഗിക ബന്ധത്തിൽ ജാഗ്രത

ഇന്‍റർകോഴ്സിന്‍റെ സമയത്ത് ഒരു രീതിയിലുമുള്ള ഇൻഫെക്ഷനുകൾ ഇല്ലാതിരിക്കാൻ എപ്പോഴും ജാഗ്രത പാലിക്കേണ്ടതുണ്ട്. ശുചിത്വം തന്നെയാണ് അതിൽ പ്രധാനം. ജീവിതത്തിൽ വൃത്തിയ്ക്കും ശുചിത്വത്തിനും നൽകുന്ന അതേ പ്രാധാന്യം സെക്ഷ്വൽ ഹൈജീനിലും ആവശ്യമാണ്. ലൈംഗികബന്ധത്തിനു മുമ്പും ശേഷവും ശരീരം വൃത്തിയാക്കേണ്ടത് ആവശ്യമാണ്.

സെക്ഷ്വൽ ഹൈജീനിന്‍റെ കാര്യത്തിൽ അശ്രദ്ധ ചെലുത്തുന്നവർക്കാണ് യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ പിടിപെടാൻ സാദ്ധ്യത കൂടുതൽ. ബന്ധത്തിനുശേഷം ടോയ്‍ലെറ്റിൽ പോകാനുള്ള മടി കൊണ്ട് അങ്ങനെ തന്നെ ഉറക്കത്തിലേക്ക് പോകുന്നവരുണ്ട്. ഈ ശീലം നല്ലതല്ല. ചുമയും ജലദോഷവും മറ്റും ഉള്ളപ്പോൾ ലൈംഗിക ബന്ധം ഒഴിവാക്കണം. അത് കൊറോണ ആണെങ്കിലും അല്ലെങ്കിലും.

സെക്ഷ്വൽ ഹാന്‍റ് വാഷിംഗ്

ലൈംഗികബന്ധത്തിനു മുമ്പും ശേഷവും ഹാന്‍റ് വാഷ് ഭംഗിയായി നിർവ്വഹിക്കുക. കൈകകഴുകലിന്‍റെ മഹത്വം മനസ്സിലാക്കിക്കാൻ ഒരു വൈറസ് വേണ്ടിവന്നു. എങ്കിൽ പോലും ഇനിയുള്ള വേളകളിൽ ബന്ധപ്പെടലിനു ശേഷം പ്രത്യേകിച്ചും ഹാന്‍റ് വാഷിംഗ് ഒഴിവാക്കരുത്. ബാക്ടീരിയകളും കീടാണുക്കളും നമ്മുടെ കൈകളിലൂടെ തന്നെയാണ് വ്യാപിക്കുന്നത്. സെക്ഷ്വൽ ബന്ധത്തിനിടയിൽ പങ്കാളിയുടെ ശരീരത്തിലേക്ക് കീടാണുക്കൾ എത്തിപ്പെടാതിരിക്കാൻ കൈകഴുകൽ സഹായിക്കും. 20 സെക്കന്‍റ് ഹാന്‍റ് വാഷിംഗ് തന്നെയാണ് പിന്തുടരേണ്ടത്.

സ്വകാര്യഭാഗത്തെ ശുചിത്വം

ലൈംഗികബന്ധത്തിനു ശേഷം സ്വകാര്യഭാഗം വൃത്തിയാക്കാതെ ഉറങ്ങരുത് എന്ന ആദ്യം പറഞ്ഞല്ലോ. വെള്ളം ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങൾ വൃത്തിയാക്കിയാൽ മതിയാവും. അതുപോര എന്നു തോന്നുന്നവർക്ക് വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിക്കാം. സെൻസിറ്റീവ് സ്കിൻ ഉള്ളവരാണെങ്കിൽ സ്കിൻ ഇറിറ്റേഷൻ ഉണ്ടാകും. പ്രൈവറ്റ് പാർട്ട് ക്ലീനിംഗിന് എന്ന പേരിൽ ഇറങ്ങുന്ന ലോഷനുകളേക്കാൾ നല്ലത് ശുദ്ധമായ ജലം ആണ്. ബന്ധപ്പെടലിനു ശേഷം സ്വകാര്യഭാഗം വൃത്തിയാക്കും മുമ്പേ മൂത്രമൊഴിക്കുന്നതിലൂടെ ബാക്ടീരിയ ബാധ തടയാൻ കഴിയും. ശരീരം ക്ലീൻ ചെയ്ത ശേഷം ഒരു ഗ്ലാസ് വെള്ളവും കൂടി കുടിക്കുക.

കോണ്ടം സുരക്ഷ

കൊറോണ വൈറസ് ബാധയെ തുടർന്ന് ലോകമെമ്പാടും ലോക്ഡൗൺ ആയതോടെ കോണ്ടം ഉണ്ടാക്കുന്ന കമ്പനികളും ലോക്ക്ഡൗണിലാണ്. അതിനാൽ അവയുടെ ലഭ്യത കുറഞ്ഞു. അതേസമയം ആവശ്യക്കാരുടെ എണ്ണവും കൂടി എന്നാണ് റിപ്പോർട്ട്. കോണ്ടം ഉപയോഗിച്ചുള്ള ബന്ധപ്പെടലാണ് ഈ സമയത്ത് നല്ലത്. ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. സെക്ഷ്വൽ എനർജി കൂടി നിൽക്കുമ്പോൾ അതിനെ നിയ്രന്തിക്കാൻ പങ്കാളിയുടെ സഹായം തേടാം.

തടി ഉള്ളവർ ജാഗ്രത

ഏതാനും ദിവസം മുമ്പ് ഇറങ്ങിയ ഒരു പഠനമനുസരിച്ച് തടി കൂടുതലുള്ളവരാണ് ലൈംഗികബന്ധത്തിൽ കൂടുതൽ ഏർപ്പെടുന്നതത്രേ. ഏഞ്ചലിയ റസ്കിൻ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ ബ്രിട്ടനിലെ അയ്യായിരത്തോളം സെക്ഷ്വലി ആക്ടീവായ പുരുഷന്മാരിൽ നടത്തിയ പഠന നിരീക്ഷണത്തിലാണ് തടി കൂടിയ പുരുഷന്മാരാണ് കുറഞ്ഞവരേക്കാൾ ലൈംഗിക തൃഷ്ണ കാണിക്കുന്നതെന്ന് വ്യക്‌തമായത്. അമിതഭാരമുള്ള സ്ത്രീകളിലും ഇതു തന്നെയാണ് അവസ്ഥ.

ആഘോഷത്തിന് മിക്‌സ് ആന്‍റ് മാച്ച് സ്റ്റൈൽ

ഐശ്വര്യത്തിന്‍റെ വെളിച്ചം ചുറ്റിലും പടരുമ്പോൾ അനിർവചനീയമായ സന്തോഷവും പ്രതീക്ഷകളുമായിരിക്കും ഓരോ മനസിലും നിറയുക. പരിമിതയുണ്ടെങ്കിലും ചെറിയ ചെറിയ ഗെറ്റ്റ്റുഗദറുകളായി ആഘോഷങ്ങള്‍ പൊടി പൊടിക്കാം.

ആഘോഷങ്ങൾക്ക് അണിയാൻ സ്ത്രീകൾ പൊതുവെ ട്രെഡീഷണൽ വേഷങ്ങൾക്കാണല്ലോ പ്രാമുഖ്യം നൽകുക.  വസ്ത്രങ്ങൾ വാങ്ങുകയോ അല്ലെങ്കിൽ വാഡ്രോബിലെ സാരി കളക്ഷനിൽ നിന്നും നിറപൊലിമയും റിച്ച്നസുമുള്ള സാരി തെരഞ്ഞെടുക്കുകയോ ചെയ്യാം. പ്രത്യേകിച്ചും കാഞ്ചിപുരം പട്ട്, പട്ടോല, ബനാറസി എന്നിവയിലുള്ള ഹെവി സിൽക്ക് സാരികളായിരിക്കും അവരുടെ ഫസ്റ്റ് ചോയിസ്.

സാരിയ്ക്ക് ഇണങ്ങുന്ന ബ്ലൗസ് തയ്പിച്ചെടുക്കുന്ന പതിവാണല്ലോ നമുക്ക് ഉണ്ടായിരുന്നത്. സാരിയുടെ കളറുമായി യോജിക്കുന്ന തരത്തിലുള്ള ബ്ലൗസ്. എന്നാൽ ഈ രീതിയിൽ  ഒരു മാറ്റം വരുത്തി മിക്സ് ആന്‍റ് മാച്ച് സ്റ്റൈൽ ഒന്ന് പരീക്ഷിച്ച് നോക്കിയാലോ…

മാച്ചിംഗ് ബ്ലൗസിന് പകരം ത്രഡ് വർക്ക് ബ്ലൗസ്, സ്വീക്വൻസ് ബ്ലൗസ്, പ്രിന്‍റഡ് സിൽക്ക് ബ്ലൗസ്, ബ്രൊക്കേഡ് ബ്ലൗസ് എന്നിങ്ങനെ വ്യത്യസ്തവും ക്യൂട്ടുമായ ബ്ലൗസുകൾ ഒന്ന് ട്രൈ ചെയ്‌ത് നോക്കാം. സാരിയുമായി ഇത്തരം ബ്ലൗസിന് വലിയ കണക്ഷനൊന്നുമുണ്ടാവില്ലെങ്കിലും സാരിക്കൊപ്പം ഈ മിക്സ് ആന്‍റ് മാച്ച് സ്റ്റൈൽ ഗംഭീരമായ ലുക്ക് സൃഷ്ടിക്കും.

ചിലർക്ക് ഈ സ്റ്റൈൽ അത്രയെളുപ്പം അംഗീകരിക്കാനാവില്ലെങ്കിലും സ്വയം ഈ സ്റ്റൈൽ നിരന്തരം പരീക്ഷിക്കുന്നതോടെ മിക്സ് ആന്‍റ് മാച്ച് കല സ്വായത്തമാക്കാനാവും. ഇതിനൊരു സീക്രട്ടുണ്ട്. സാരിയുടെ കളറുമായും ഡിസൈനുമായും മാച്ച് ചെയ്യുന്ന ടെക്സ്ച്ചറിലോ നിറത്തിലോ ഡിസൈനിലോ ഉള്ള ബ്ലൗസ് തെരഞ്ഞെടുക്കുകയോ സ്റ്റിച്ച് ചെയ്യുകയോ ആവാം.

സാരിയിലോ ബ്ലൗസിലോ ഉള്ള ഏതെങ്കിലും പൊതുവായ ഡിസൈൻ മതി ഇവയ്ക്കിടയിൽ സുന്ദരമായ താളം സൃഷ്ടിക്കാൻ. ഇത്തരത്തിൽ മിക്സ് ആന്‍റ് മാച്ച് കല പരീക്ഷിക്കുക വഴി ടോട്ട്ലി ബ്രാൻഡ് ന്യൂ ലുക്ക് സൃഷ്ടിച്ച് ആഘോഷങ്ങളിൽ താരമാകാം.

വാർഡ്രോബിൽ നിന്നും സുന്ദരമായ സാരി തെരഞ്ഞെടുക്കൂ. അതിനിണങ്ങുന്ന മാച്ചിംഗ് ബ്ലൗസില്ലെങ്കിൽ വിഷമിക്കേണ്ടതില്ല. സാരിക്ക് ന്യൂ ആന്‍റ് ട്രെൻഡി ലുക്ക് പകരുന്ന ബ്ലൗസ് വാങ്ങി ധരിച്ചു നോക്കൂ…

ബ്ലൗസ് വാങ്ങുമ്പോൾ ഒരു കാര്യം കൂടി ശ്രദ്ധിക്കണേ… കയ്യിലുള്ള മറ്റ് സാരികൾക്കും കൂടി ടീം അപ്പ് ചെയ്യാൻ കഴിയുന്ന തരത്തിലുള്ള ക്യൂട്ട് ബ്ലൗസ് തന്നെ സെലക്റ്റ് ചെയ്യുക. അങ്ങനെയായാൽ ഒരു ബ്ലൗസ് കൊണ്ട് ഡിഫറന്‍റ് ലുക്കുകൾ സൃഷ്ടിക്കാം.

ഫോർമൽ സാഹചര്യത്തിൽ ലെഗിൻസ് ധരിക്കാമോ?

ലെഗിൻസുകൾ നമ്മുടെ പ്രിയ വേഷമായി മാറിയിട്ട് അത്രയധികം വർഷങ്ങളായിട്ടില്ല. 60-70 കളിൽ ഹിന്ദി സിനിമകളിലെ നായികമാർ അണിഞ്ഞിരുന്ന ലെഗിൻസ് പിന്നീടുള്ള വർഷങ്ങളിൽ അത്ര പോപ്പുലറായിരുന്നില്ലെങ്കിലും 90 കളിൽ ഫാഷൻ ലിസ്റ്റിൽ സ്‌ഥാനം നേടിയ ഈ വേഷം കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്ത്രീകളുടെയും പെൺകുട്ടികളുടെയും പ്രിയവേഷമായി മാറിയിരിക്കുകയാണ്. എന്നാൽ ലെഗിൻസ് ഏത് അവസരത്തിൽ ധരിക്കാം?  ലെഗിൻസ് ഫോർമൽ വേഷമാണോ അല്ലയോ ഏതവസരത്തിൽ കൂളായി ധരിക്കാം എന്നറിയണ്ടേ…

രണ്ട് തരം ഫോർമൽ സാഹചര്യങ്ങളുണ്ട്. ഒന്ന് ജോലി സംബന്ധമായിട്ടുള്ള സാഹചര്യം, രണ്ടാമത്തേത് പാർട്ടി, വെഡിംഗ് തുടങ്ങിയ ആഘോഷങ്ങളുള്ള അവസരങ്ങൾ. വളരെ ഉയർന്ന ഔപചാരിക സാഹചര്യങ്ങളിൽ ലെഗിൻസ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഏത് തരം ഫാഷൻ വസ്ത്രങ്ങളും ധരിക്കാൻ വ്യക്‌തിപരമായി എല്ലാവർക്കും അവകാശവും സ്വാതന്ത്യ്രവുമുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. എങ്കിലും, വളരെ ഉയർന്ന ഔപചാരിക സാഹചര്യങ്ങളിൽ ലെഗിൻസിന് പകരം ഫോർമൽ വേഷമാണ് തീർത്തും അനുയോജ്യം.

രണ്ട് തരം ഫാബ്രിക്കുകളാണ് ഉള്ളത്. ഒന്ന് വോവൺ രണ്ട് നിറ്റഡ് (ബനിയൻ മെറ്റീരിയൽ) സ്ട്രച്ചബിൾ മെറ്റിരീയലിലാണ് ലെഗിൻസ് തയ്യാറാക്കുന്നത്. വളരെ ഫോർമലായ സാഹചര്യത്തിൽ സ്ട്രച്ചബിളും ഇറുക്കമുള്ളതുമായ ഡ്രസ് കോഡ് ഉചിതമല്ല. പകരം അൽപ്പം ഫിറ്റായതും എന്നാൽ അധികം ഇറുക്കമല്ലാത്തതുമായ ഡ്രസ് അണിയുന്നതാണ് ഫോർമൽ സാഹചര്യത്തിൽ കൂടുതൽ അനുയോജ്യം. അതും വോവൺ ഫബ്രിക് മെറ്റീരിയലിലുള്ള ഡ്രസ്സുകൾ. അതിനാൽ ലെഗിൻസുകൾ ഒഴിവാക്കാം. അതിന് പകരമായി സ്റ്റൈലിഷ് പാന്‍റുകൾ ട്രൈ ചെയ്യാം. ഫിറ്റഡ് പാന്‍റ്, സിഗരറ്റ് പാന്‍റ്സ്, പെൻസിൽ പാന്‍റ്സ്, പെൻസിൽ ട്രൗസേഴ്സ് എന്നിങ്ങനെ സ്റ്റൈലിഷ് വിയറുകൾ ഫോർമൽ സാഹചര്യത്തിൽ ധരിക്കുന്നതും കൂടുതൽ എലഗന്‍റും സ്റ്റൈലിഷുമാക്കും.

ഇതിൽ മിക്സ് ആന്‍റ് മാച്ച് സ്റ്റൈലുകൾ ധൈര്യമായി പരീക്ഷിക്കാം. വോവൺ ഫബ്രിക്കിലുള്ള ബോട്ടം ധരിക്കുന്നത് ഔദ്യോഗിക മേഖലയിൽ കൂടുൽ ഫോർമൽ ലുക്ക് പകരും. ലെഗിൻസ് പോലെ ഇറുക്കമുള്ള വസ്ത്രം ധരിക്കുന്നത് ബോഡി എക്സ്പോസ് ആയി കാട്ടും. ഔപചാരിക ഇടങ്ങളിൽ ഇത്തരം വേഷവിധാനം ആവശ്യമില്ല. എന്നാൽ സെലിബ്രേഷൻ മൂഡിലുള്ള വെഡിംഗ് പാർട്ടി, ബർത്ത്ഡേ പാർട്ടി തുടങ്ങിയ സാഹചര്യങ്ങളിൽ ലെഗിൻസ് ധൈര്യമായി ഉപയോഗിക്കാം.

ഫോർമൽ സിറ്റ്വേഷനിന് ട്രൗസേഴ്സ് ഫിറ്റഡ് പാന്‍റ്സ്, പെൻസിൽ പാന്‍റ്സ് എന്നിവ കുർത്ത, കമ്മീസ് എന്നിവയ്ക്ക് ബോട്ടമായി ഉപയോഗിക്കാം. സെമി ഫോർമൽ സിറ്റ്വേഷനിൽ ലെഗിൻസും ട്രൈ ചെയ്യാം.

കുഞ്ഞ് വരകളിലൂടെ വലിയ ലോകം

കോവിഡ് കാലത്ത് പൊതു ജീവിതത്തിൽ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ജീവിതം ഏറെക്കുറെ നിലച്ച മട്ടിലാണ്. കഴിഞ്ഞ 6-7 മാസങ്ങളായി കുട്ടികളുടെ ജീവിതം വീടിന്‍റെ നാലുചുവരുകൾക്കിടയിൽ ഒതുങ്ങിയിരിക്കുകയാണ്. ഈ സമയത്ത് കുട്ടികളെ മാനേജ് ചെയ്യുകയെന്നത് പല മാതാപിതാക്കൾക്കും തലവേദനയായിരിക്കുകയാണ്.

കുട്ടികൾ സദാസമയവും മൊബൈൽ ഗെയിമുകളിൽ മുഴുകുന്നുവെന്നത് പല അമ്മമാരും അച്‌ഛന്മാരും ഉയർത്തുന്ന പരാതിയാണ്. ദീർഘ സമയം മൊബൈൽ ഗെയിമുകളിൽ മുഴുകുന്നതും കായികപരമായ ആക്ടിവിറ്റികൾ ഇല്ലാത്തതും കുട്ടികളിൽ പല ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഈ സാഹചര്യത്തിൽ കുട്ടികളെ പോസിറ്റീവായ കാര്യങ്ങളിലേക്ക് വഴിതിരിച്ചുവിടുകയാണ് വേണ്ടത്.

മാതാപിതാക്കൾ കുഞ്ഞുങ്ങൾക്കൊപ്പം കളിചിരികളിൽ ഒപ്പം ചേരുകയാണ് വേണ്ടത്. മാതാപിതാക്കൾ അവർക്കൊപ്പം ചേർന്ന് ചിത്രരചനകളിലോ മറ്റ് കളികളിലോ ഏർപ്പെടുന്നതിലൂടെ അവർ കൂടുതൽ ഉല്ലാസവാൻമാരും ഉല്ലാസവതികളുമാകും. കൊച്ചുകുട്ടികളാണെങ്കിൽ അവർക്ക് കുറച്ചു കൂടി വലിയ ഫിഗർ വരച്ച് കൊടുത്ത് അവരേയും വരയ്ക്കാൻ പ്രോത്സാഹിപ്പിക്കാം.

വരൂ, വൃത്തം വരയ്ക്കാം

വളയോ കുപ്പിയുടെ അടപ്പോ ഉപയോഗിച്ച് വൃത്തം വരയ്ക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കാം. അതുപോലെ ചെയ്യാൻ അവരെ കൂടി പ്രോത്സാഹിപ്പിക്കാം. കുഞ്ഞുങ്ങൾ സ്വയം വൃത്തം വരച്ച് തുടങ്ങുന്നതോടെ അവർക്കത് കൂടുതൽ ഉത്സാഹം പകരും.

വൃത്തത്തിന് അരികിലായി ചെറുതും വലുതുമായ നേർ രേഖകൾ വരയ്ക്കാൻ അവരെ പ്രേരിപ്പിക്കുക. മാതാപിതാക്കൾ നേർ രേഖകൾ വരയ്ക്കാൻ അവരെ സഹായിച്ചു കൊടുക്കാം. ചെറുതും വലുതുമായ ഈ രേഖകൾ സൂര്യകിരണങ്ങൾ ആയിരിക്കും. വൃത്തത്തിന് പുറത്തു വരച്ച രേഖകൾക്ക് പലവർണ്ണങ്ങൾ പകരാൻ അവരോട് ആവശ്യപ്പെടാം. മഞ്ഞയും ചുവപ്പും നിറങ്ങൾ തെരഞ്ഞെടുത്ത് വൃത്തത്തിനകത്ത് നിറം പകരാൻ അവരോട് പറയാം. ഇതുപോലെ സ്വയം തയ്യാറാക്കാൻ കുട്ടികളോട് ആവശ്യപ്പെടുക. അതുപോലെ ശരിയായ നിറങ്ങൾ തെരഞ്ഞെടുത്ത് ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുക.

ഇതുപോലെ ഫ്രൂട്സ് മുന്നിൽ വച്ചുകൊടുത്ത് അതേ പോലെ ഫ്രൂട്സിന്‍റെ ചിത്രം വരയ്ക്കാൻ കുഞ്ഞിനോട് ആവശ്യപ്പെടാം. അവരെ അതിന് സഹായിക്കുക. അമ്മയോ അച്‌ഛനോ കുട്ടിക്കൊപ്പം ചേർന്ന് ചിത്രം വരയ്ക്കുന്നതിലൂടെ കുട്ടി കൂടുതൽ ഉത്സാഹം കാട്ടും.

കുട്ടികൾക്ക് ഉത്സാഹം പകരാം

കുട്ടികൾക്ക് കൂടുതൽ പ്രചോദനവും ഉത്സാഹവും പകരാൻ അവർ തയ്യാറാക്കിയ ചിത്രങ്ങൾ ചുവരിൽ അലങ്കാരമായി തൂക്കിയിടാം.

വരകളിലൂടെ കുഞ്ഞുങ്ങളെ പഠിപ്പിക്കു. മരത്തിന്‍റെ ചിത്രം തയ്യാറാക്കുമ്പോൾ മരത്തിനുള്ള പ്രാധാന്യവും ഇലകളുടെയും പൂക്കളുടെയും നിറത്തെപ്പറ്റിയുമൊക്കെ കുട്ടിക്ക് മനസിലാകുന്ന രീതിയിൽ വിവരിക്കാം. അതുപോലെ നേർത്ത വരകൾ വരയ്ക്കാൻ നേർത്ത ബ്രഷും കട്ടിയുള്ള വരകൾ വരയ്ക്കാൻ തടിച്ച ബ്രഷും വേണമെന്ന് കാര്യം കുട്ടികൾക്ക് പറഞ്ഞു കൊടുക്കാം.

ചിത്രരചന തയ്യാറാക്കാൻ യ്യൂട്യൂബിലെ ട്യൂട്ടോറിയലുകൾ നോക്കി മനസിലാക്കാം. ഇത്തരത്തിലുള്ള പ്രോത്സാഹനങ്ങളിലൂടെ അവരുടെ ശ്രദ്ധ വരകളിലേക്കും വർണ്ണങ്ങളിലേക്കുമായി ആകർഷിക്കാൻ കഴിയും. ഏറ്റവും മികച്ച രീതിയിൽ ചിത്രരചന നടത്താൻ അവർ ഓരോ തവണയും ശ്രമിച്ചു കൊണ്ടിരിക്കും. സ്വന്തം സർഗ്ഗാത്മകമായ കഴിവിനനുസരിച്ച് അവർക്കിഷ്ടമുള്ള ചിത്രങ്ങൾ വരയ്ക്കട്ടെ. അവരുടെ പരിശ്രമങ്ങൾക്ക് നിറഞ്ഞ പ്രോത്സാഹനം നൽകുക. ഒപ്പം ഇടയ്ക്ക് ചെറിയ സമ്മാനങ്ങളും നൽകാം. കൊച്ചു കുട്ടികൾക്ക് ഇത്തരം പ്രോത്സാഹനങ്ങൾ കൂടുതൽ ഊർജ്‌ജം പകരും. അതുപോലെ അവരുടെ മനസിനെയും മസ്തിഷ്കത്തേയും ഊർജ്ജസ്വലമാക്കുകയും ചെയ്യാം.

ചെറിയ വീടിനെ വലിയ വീടാക്കാം

വലിയ വീട്, അതും നല്ല ഭംഗിയുള്ള വീട്… സ്വപ്നങ്ങളിൽ എങ്കിലും ഇങ്ങനെ ഒരു വീട് വേണം എന്ന് ചിന്തിക്കാത്തവരുണ്ടാവില്ല. വിഷമിക്കേണ്ട, നിങ്ങളുടേത് ചെറിയ വീട് ആണെങ്കിൽക്കൂടി അതിനെ സുന്ദരമാക്കാം. ചെറിയ വീടുകളുടെ ഇന്‍റീരിയർ ഏറ്റവും മികച്ചതാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ഇതാ.

ആവശ്യമില്ലാത്ത വസ്‌തുക്കൾ

ഉപയോഗ്യമല്ലെന്ന് കാണുന്നതെല്ലാം വീട്ടിൽ നിന്ന് ഒഴിവാക്കുന്നതാണ് പ്രധാന കാര്യം. ഇപ്പോൾ ഉപയോഗിക്കേണ്ടതില്ല, എന്നാൽ ഭാവിയിൽ പ്രയോജനപ്പെട്ടേക്കാമെന്ന് കരുതുന്നവ പോലും വീടിനകത്തു നിന്ന് മാറ്റി സൂക്ഷിക്കാൻ ശ്രദ്ധിക്കാം. അതാതു മാസം തന്നെ വീട്ടിലെ ഇത്തരം സാമഗ്രികൾ ക്ലീൻ ചെയ്താൽ വീട്ടിൽ ധാരാളം സ്‌ഥലം ഒഴിവായിക്കിട്ടും. കോർണർ ടേബിൾ, കസേര, ബുക്ക് റാക്ക് തുടങ്ങിയവ വീട്ടിൽ ഉപയോഗിക്കേണ്ട സാഹചര്യമില്ലെങ്കിൽ ഉടനെ വിൽക്കുക. മറ്റ് സാമഗ്രികൾക്ക് അവിടെ ഇടം കൊടുക്കാൻ പറ്റും.

നിറം തെരഞ്ഞെടുക്കുമ്പോൾ

വീടിന് വലുപ്പം തോന്നാൻ പെയിന്‍റ് ചെയ്യുമ്പോൾ ചില നിറങ്ങൾ പ്രത്യേകം തെരഞ്ഞെടുക്കാവുന്നതാണ്. കടും നിറങ്ങൾ ഉപയോഗിച്ചാൽ മുറിയിൽ പ്രകാശം പ്രതിഫലിപ്പിക്കുകയില്ല, അതിനാൽ യഥാർത്ഥ വലുപ്പം തോന്നുകയുമില്ല. വെള്ള, ക്രീം, ഐസ് ബ്ലൂ എന്നീ നിറങ്ങൾ മുറിയുടെ വലുപ്പം കൂട്ടിക്കാണിക്കും.

സ്‌ഥലം സേവ് ചെയ്യാം

വീട്ടിലെ ഉള്ള സ്‌ഥലങ്ങളിൽ നല്ല ആശയങ്ങൾ ഉപയോഗിച്ച് സാമഗ്രികൾ വയ്‌ക്കാൻ കഴിഞ്ഞാൽ കുറേയധികം സ്പേസ് കണ്ടെത്താൻ പറ്റും. ചുമര്, മച്ച് എന്നിവ അങ്ങനെ ഉപയോഗിക്കാവുന്ന ഇടങ്ങളാണ്. മൾട്ടിപർപ്പസ് ആയിട്ടുള്ള ഫർണിച്ചറുകളും വാൾസോക്കറ്റുകളുമെല്ലാം ഇങ്ങനെ ഉപയോഗിക്കാം. വാഷിംഗ് മെഷീന്‍റെ മുകളിലെ സ്‌ഥലമടക്കം ഭംഗിയായി ഉപയോഗിക്കാൻ കഴിയും. ഫോൾഡിംഗ് വാർഡ്രോബുകൾ മറ്റൊരു പരിഹാരമാണ്.

കണ്ണാടി പ്രയോഗം

വീട്ടിനകത്ത് സ്ഥലം കൂടുതലുണ്ടെന്ന് തോന്നാൻ മറ്റൊരു ഉപായമുണ്ട്. ചുമരിൽ കണ്ണാടി പിടിപ്പിക്കുക. പ്രകാശം കൂടുതൽ പ്രതിഫലിക്കും. ഒപ്പം മുറിയുടെ വലുപ്പം കൂടുതൽ ആണെന്ന് തോന്നുകയും ചെയ്യും.

ചർമ്മ സൗന്ദര്യത്തിന് 5 ഫേസ്മാസ്കുകൾ

വരണ്ട ചർമ്മം ഇല്ലാതാക്കാൻ മിക്കവരും പലതരം മാസ്കുകൾ പരീക്ഷിച്ചു നോക്കാറുണ്ട്. എന്നാൽ അതിന്‍റെ ഫലം കുറിച്ച് നേരമെ നീണ്ടു നിൽക്കൂ. ചർമ്മത്തിന് ദീർഘകാലം ഈർപ്പവും സ്നിഗ്ദ്ധതയും പകരുന്ന ചില ഹോം നാച്ചുറൽ മാസ്കുകൾ.

അലോവേര ഫേസ്മാസ്ക്

 ശരീരത്തിനും ചർമ്മത്തിനും ഗുണമേകുന്നതും ധാരാളം ഔഷധഗുണമുള്ളതുമായ ഒന്നാണ് അലോവേര അഥവാ കറ്റാർ വാഴ. ഇതിൽ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റ് മുഖത്തുണ്ടാകുന്ന പ്രശ്നങ്ങളെ അകറ്റും. അലോവേര ഉപയോഗിക്കുക വഴി മുഖത്ത് ഈർപ്പം ഉണ്ടാകും. ഒപ്പം പോഷണവും ലഭിക്കും. ഇതു കൊണ്ടുള്ള മാസ്ക് തയ്യാറാക്കുന്നതിന് കറ്റാർവാഴയുടെ ജെൽ ആവശ്യമാണ്. കറ്റാർവാഴ ജെല്ലിൽ കുക്കുംബർ ജ്യൂസ് ചേർത്ത് മുഖത്ത് അപ്ലൈ ചെയ്യുക. അൽപ്പ സമയം കഴിഞ്ഞ് മുഖം കഴുകാം. ചർമ്മത്തിന്‍റെ വരൾച്ചയകലും ഒപ്പം ചർമ്മത്തിനത് ഗ്ലോ പകരും.

അവോക്കാഡോ ഫേസ്മാസ്ക്

 പഴങ്ങൾ കഴിക്കുന്നത് ആരോഗ്യപ്രദം തന്നെയാണ്. പഴങ്ങൾ കഴിക്കുക വഴി ആരോഗ്യം മികച്ചതായും മുഖത്ത് നല്ല തിളക്കവുമുണ്ടാകും. പോഷകമൂല്യം നിറഞ്ഞതാണ് അവോക്കാഡോ. അത് ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്തും. ഡ്രൈ, ഡാമേജ് ആയ ചർമ്മത്തെ നീക്കി ചർമ്മത്തിന് ഇത് മൃദുത്വം പകരും. അവോക്കാഡോ ഫേസ് മാസ്ക് തയ്യാറാക്കാൻ 2 സ്പൂൺ നന്നായി ഉടച്ച അവോക്കാഡോയിൽ ഒരു സ്പൂൺ തേൻ ഒരു സ്പൂൺ റോസ് വാട്ടർ ചേർത്ത് മിക്‌സ് ചെയ്യണം മുഖം വൃത്തിയാക്കിയ ശേഷം ഈ മാസ്ക് അപ്ലൈ ചെയ്യാം. 10 മിനിറ്റിന് ശേഷം ഇളം ചൂട് വെള്ളം കൊണ്ട് മുഖം കഴുകാം.

സ്ട്രോബറി ഫേസ്മാസ്ക്

 ചർമ്മം മൃദുലമാകുക മാത്രമല്ല മറിച്ച് തിളക്കമുള്ളതായി കാണപ്പെടാനും സ്ട്രോബറി മികച്ചതാണ്. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി വരൾച്ചയെ അകറ്റും. ഇത് ഉപയോഗിക്കുക വഴി ചർമ്മത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന ഡെഡ് സെൽസിനെ നീക്കം ചെയ്യും. സ്ട്രോബറി ഫേസ് മാസ്ക് തയ്യാറാക്കാൻ 2-3 സ്പൂൺ സ്ട്രോബറി പൾപ്പ് എടുത്തതിൽ ഒരു സ്പൂൺ തേൻ, ഒരു സ്പൂൺ ഓട്സ് ചേർത്ത് പേസ്റ്റ് തയ്യാറാക്കി മുഖത്ത് അപ്ലൈ ചെയ്യാം. 20 മിനിറ്റിനു ശേഷം മുഖം തണുത്ത വെള്ളമുപയോഗിച്ച് കഴുകുക. ആഴ്ചയിൽ മാസ്ക് 2 തവണ അപ്ലൈ ചെയ്യുക.

 

പപ്പായ ഫേസ്മാസ്ക്

ആരോഗ്യത്തിനും അഴകിനും പപ്പായ മികച്ചതാണ്. ഇതിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യുന്നതിന് അഴക് നിലനിർത്തുന്നതിനും മികച്ചതാണ്. ചർമ്മത്തിലുള്ള ഡെഡ് സെല്ലുകളെയും പാടുകളെയും നീക്കം ചെയ്യാനിത് സഹായിക്കും. പപ്പായ മാസ്കിനായി ഒരു കപ്പ് പപ്പായ പൾപ്പെടുക്കുക. ഇതിൽ ഒരു സ്പൂൺ തേൻ, ഒരു സ്പൂൺ നാരങ്ങാനീര് ചേർക്കുക. ഇത് മുഖത്ത് അപ്ലൈ ചെയ്യാം. 10 മിനിറ്റിനു ശേഷം മുഖം കഴുകാം. ആഴ്ചയിൽ 2 തവണ ഈ മാസ്കിടാം.

ബനാന – സാൻഡൽ ഫേസ്മാസ്ക്

ബനാന ഫേസ്മാസ്ക് ചർമ്മം വരളുന്നത് തടയാൻ മികച്ചതാണ്. ചർമ്മത്തിനിത് തിളക്കവും പകരും. അതുപോലെ ചുളിവുകളും അകറ്റും. ചർമ്മത്തിന് മുറുക്കവും ലഭിക്കാനിത് സഹായിക്കും. ബനാന ഫേസ്മാസ്ക് തയ്യാറാക്കാനായി നല്ലവണ്ണം പഴുത്ത പഴം നന്നായി ഉടച്ചെടുക്കുക. അതിൽ ഒരു സ്പൂൺ തേൻ, ഒരു സ്പൂൺ ഒലീവ് ഓയിൽ, അര സ്പൂൺ സാൻഡൽ പൗഡർ ചേർത്ത് പായ്ക്ക് തയ്യാറാക്കുക. ഈ മാസ്ക് മുഖത്ത് അപ്ലൈ ചെയ്യുക. ഉണങ്ങിയ ശേഷം ഇളം ചൂട് വെള്ളം കൊണ്ട് വാഷ് ചെയ്യാം.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें