കോവിഡ് കാലത്ത് പൊതു ജീവിതത്തിൽ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ജീവിതം ഏറെക്കുറെ നിലച്ച മട്ടിലാണ്. കഴിഞ്ഞ 6-7 മാസങ്ങളായി കുട്ടികളുടെ ജീവിതം വീടിന്‍റെ നാലുചുവരുകൾക്കിടയിൽ ഒതുങ്ങിയിരിക്കുകയാണ്. ഈ സമയത്ത് കുട്ടികളെ മാനേജ് ചെയ്യുകയെന്നത് പല മാതാപിതാക്കൾക്കും തലവേദനയായിരിക്കുകയാണ്.

കുട്ടികൾ സദാസമയവും മൊബൈൽ ഗെയിമുകളിൽ മുഴുകുന്നുവെന്നത് പല അമ്മമാരും അച്‌ഛന്മാരും ഉയർത്തുന്ന പരാതിയാണ്. ദീർഘ സമയം മൊബൈൽ ഗെയിമുകളിൽ മുഴുകുന്നതും കായികപരമായ ആക്ടിവിറ്റികൾ ഇല്ലാത്തതും കുട്ടികളിൽ പല ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഈ സാഹചര്യത്തിൽ കുട്ടികളെ പോസിറ്റീവായ കാര്യങ്ങളിലേക്ക് വഴിതിരിച്ചുവിടുകയാണ് വേണ്ടത്.

മാതാപിതാക്കൾ കുഞ്ഞുങ്ങൾക്കൊപ്പം കളിചിരികളിൽ ഒപ്പം ചേരുകയാണ് വേണ്ടത്. മാതാപിതാക്കൾ അവർക്കൊപ്പം ചേർന്ന് ചിത്രരചനകളിലോ മറ്റ് കളികളിലോ ഏർപ്പെടുന്നതിലൂടെ അവർ കൂടുതൽ ഉല്ലാസവാൻമാരും ഉല്ലാസവതികളുമാകും. കൊച്ചുകുട്ടികളാണെങ്കിൽ അവർക്ക് കുറച്ചു കൂടി വലിയ ഫിഗർ വരച്ച് കൊടുത്ത് അവരേയും വരയ്ക്കാൻ പ്രോത്സാഹിപ്പിക്കാം.

വരൂ, വൃത്തം വരയ്ക്കാം

വളയോ കുപ്പിയുടെ അടപ്പോ ഉപയോഗിച്ച് വൃത്തം വരയ്ക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കാം. അതുപോലെ ചെയ്യാൻ അവരെ കൂടി പ്രോത്സാഹിപ്പിക്കാം. കുഞ്ഞുങ്ങൾ സ്വയം വൃത്തം വരച്ച് തുടങ്ങുന്നതോടെ അവർക്കത് കൂടുതൽ ഉത്സാഹം പകരും.

വൃത്തത്തിന് അരികിലായി ചെറുതും വലുതുമായ നേർ രേഖകൾ വരയ്ക്കാൻ അവരെ പ്രേരിപ്പിക്കുക. മാതാപിതാക്കൾ നേർ രേഖകൾ വരയ്ക്കാൻ അവരെ സഹായിച്ചു കൊടുക്കാം. ചെറുതും വലുതുമായ ഈ രേഖകൾ സൂര്യകിരണങ്ങൾ ആയിരിക്കും. വൃത്തത്തിന് പുറത്തു വരച്ച രേഖകൾക്ക് പലവർണ്ണങ്ങൾ പകരാൻ അവരോട് ആവശ്യപ്പെടാം. മഞ്ഞയും ചുവപ്പും നിറങ്ങൾ തെരഞ്ഞെടുത്ത് വൃത്തത്തിനകത്ത് നിറം പകരാൻ അവരോട് പറയാം. ഇതുപോലെ സ്വയം തയ്യാറാക്കാൻ കുട്ടികളോട് ആവശ്യപ്പെടുക. അതുപോലെ ശരിയായ നിറങ്ങൾ തെരഞ്ഞെടുത്ത് ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുക.

ഇതുപോലെ ഫ്രൂട്സ് മുന്നിൽ വച്ചുകൊടുത്ത് അതേ പോലെ ഫ്രൂട്സിന്‍റെ ചിത്രം വരയ്ക്കാൻ കുഞ്ഞിനോട് ആവശ്യപ്പെടാം. അവരെ അതിന് സഹായിക്കുക. അമ്മയോ അച്‌ഛനോ കുട്ടിക്കൊപ്പം ചേർന്ന് ചിത്രം വരയ്ക്കുന്നതിലൂടെ കുട്ടി കൂടുതൽ ഉത്സാഹം കാട്ടും.

കുട്ടികൾക്ക് ഉത്സാഹം പകരാം

കുട്ടികൾക്ക് കൂടുതൽ പ്രചോദനവും ഉത്സാഹവും പകരാൻ അവർ തയ്യാറാക്കിയ ചിത്രങ്ങൾ ചുവരിൽ അലങ്കാരമായി തൂക്കിയിടാം.

വരകളിലൂടെ കുഞ്ഞുങ്ങളെ പഠിപ്പിക്കു. മരത്തിന്‍റെ ചിത്രം തയ്യാറാക്കുമ്പോൾ മരത്തിനുള്ള പ്രാധാന്യവും ഇലകളുടെയും പൂക്കളുടെയും നിറത്തെപ്പറ്റിയുമൊക്കെ കുട്ടിക്ക് മനസിലാകുന്ന രീതിയിൽ വിവരിക്കാം. അതുപോലെ നേർത്ത വരകൾ വരയ്ക്കാൻ നേർത്ത ബ്രഷും കട്ടിയുള്ള വരകൾ വരയ്ക്കാൻ തടിച്ച ബ്രഷും വേണമെന്ന് കാര്യം കുട്ടികൾക്ക് പറഞ്ഞു കൊടുക്കാം.

ചിത്രരചന തയ്യാറാക്കാൻ യ്യൂട്യൂബിലെ ട്യൂട്ടോറിയലുകൾ നോക്കി മനസിലാക്കാം. ഇത്തരത്തിലുള്ള പ്രോത്സാഹനങ്ങളിലൂടെ അവരുടെ ശ്രദ്ധ വരകളിലേക്കും വർണ്ണങ്ങളിലേക്കുമായി ആകർഷിക്കാൻ കഴിയും. ഏറ്റവും മികച്ച രീതിയിൽ ചിത്രരചന നടത്താൻ അവർ ഓരോ തവണയും ശ്രമിച്ചു കൊണ്ടിരിക്കും. സ്വന്തം സർഗ്ഗാത്മകമായ കഴിവിനനുസരിച്ച് അവർക്കിഷ്ടമുള്ള ചിത്രങ്ങൾ വരയ്ക്കട്ടെ. അവരുടെ പരിശ്രമങ്ങൾക്ക് നിറഞ്ഞ പ്രോത്സാഹനം നൽകുക. ഒപ്പം ഇടയ്ക്ക് ചെറിയ സമ്മാനങ്ങളും നൽകാം. കൊച്ചു കുട്ടികൾക്ക് ഇത്തരം പ്രോത്സാഹനങ്ങൾ കൂടുതൽ ഊർജ്‌ജം പകരും. അതുപോലെ അവരുടെ മനസിനെയും മസ്തിഷ്കത്തേയും ഊർജ്ജസ്വലമാക്കുകയും ചെയ്യാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...